ക്വാറിസമരം അടിയന്തരമായി ഒത്തുതീര്‍ക്കണം –ജില്ലാ വികസനസമിതി Madhyamam News Feeds |
- ക്വാറിസമരം അടിയന്തരമായി ഒത്തുതീര്‍ക്കണം –ജില്ലാ വികസനസമിതി
- 1230 കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കും; ശുചീകരണത്തിന് 2484 ജീവനക്കാര്‍
- രാഹുല്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരും ^എ.കെ. ആന്‍റണി
- മാസ്റ്റര്‍ പ്ളാന്‍ റദ്ദാക്കണമെന്ന് ലീഗ്; പറ്റില്ളെന്ന് കോണ്‍ഗ്രസ്
- ആലപ്പുഴ ബൈപാസ്: ഒരേസമയം നാലിടത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും
- മാധ്യമങ്ങള്‍ വസ്തുതകള്‍ തമസ്കരിക്കുന്ന പ്രവണത വ്യാപകം –അജിത് സാഹി
- ജയിംസ് മാത്യു എം.എല്‍.എയെ കോടിയേരി സന്ദര്‍ശിച്ചു
- പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാമത്
- പദ്ധതിപ്രദേശങ്ങളിലെ വീടുകളിലെല്ലാം വാട്ടര്‍ കണക്ഷന്‍ –മന്ത്രി മുനീര്‍
- ജമ്മു കശ്മീരില്‍ മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ അധികാരമേറ്റു
- തിരിമാനെക്കും സങ്കക്കാരക്കും സെഞ്ച്വറി; ശ്രീലങ്കക്ക് ഉജ്ജ്വല ജയം
- ബിഹാറില്‍ പുതിയ പാര്‍ട്ടിയുമായി റാം മാഞ്ചി
- സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി തൊഴില്‍, ഇഖാമ പരിശോധന കര്‍ശനമാക്കും
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കേടായി; യാത്രക്കാര്‍ അബൂദബിയില്‍ കുടുങ്ങി
- എയര്‍ഇന്ത്യ എക്്സ്പ്രസ് വിമാനം കേടായി; യാത്രക്കാര്‍ അബൂദബിയില്‍ കുടുങ്ങി
- ഉദ്യാനോത്സവത്തിലേക്ക് വന്‍ ജനപ്രവാഹം
- സൈനികാഭ്യാസം: അമേരിക്കക്ക് ഉത്തരകൊറിയയുടെ യുദ്ധഭീഷണി
- ജമ്മു കശ്മീരില്‍ പി.ഡി.പി^ബിജെ.പി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- തളരാത്ത ആവേശം; എം.ജെ. ജേക്കബിനിത് ജീവിതനിയോഗം
- പന്ന്യന് പണി മുടിമുറിക്കലും ഫുട്ബാള്‍ കമന്‍ററിയുമെന്ന് വിമര്‍ശം
- അഗ്നിഗോളം ഉല്‍ക്കയാകാമെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ്
- ഓര്‍മകളുടെ കോര്‍ട്ടില്‍ ഫുള്‍ബെഞ്ചായി ഒരു ഒത്തുചേരല്‍
- ബജറ്റ് 2015: ആം ആദ്മി ഇപ്പോഴും പടിക്കുപുറത്ത്
- വാഗ്ദാനം സാധാരണക്കാര്‍ക്ക്, സഹായം കോര്‍പറേറ്റുകള്‍ക്ക്
- ഹമാസ് ഭീകരസംഘടനയെന്ന് ഈജിപ്ത് കോടതി
ക്വാറിസമരം അടിയന്തരമായി ഒത്തുതീര്‍ക്കണം –ജില്ലാ വികസനസമിതി Posted: 01 Mar 2015 12:46 AM PST കൊല്ലം: ജില്ലയിലെ നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ ക്വാറി സമരം അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയം. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ പിന്‍താങ്ങി. സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന നാളുകളില്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നത് വികസന പദ്ധതികള്‍ക്ക് തിരിച്ചടിയാണ്. തൊഴിലില്ലാതെ ജനം അരക്ഷിതാവസ്ഥയിലേക്ക് പോകുകയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. |
1230 കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കും; ശുചീകരണത്തിന് 2484 ജീവനക്കാര്‍ Posted: 01 Mar 2015 12:37 AM PST തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വാട്ടര്‍ അതോറിറ്റി 1230 കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുമെന്ന് മേയര്‍ ചന്ദ്രിക അറിയിച്ചു. ഇത് നാലിന് പൂര്‍ത്തിയാകും. |
രാഹുല്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരും ^എ.കെ. ആന്‍റണി Posted: 28 Feb 2015 11:06 PM PST Image: തിരുവനന്തപുരം: ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. രാഹുലിന്‍െറ അവധി താല്‍കാലികം മാത്രമാണ്. അദ്ദേഹത്തിന്‍െറ സാന്നിധ്യം പലര്‍ക്കും പേടിയാണ്. അത്തരക്കാരാണ് വിവാദമുണ്ടാക്കുന്നതെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരും. ഇന്ത്യയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് മോദി സര്‍ക്കാരിനില്ളെന്നും ആന്‍റണി വ്യക്തമാക്കി. സ്ഥാനാര്‍ഥി പട്ടികയില്‍ നോമിനികളെ കുത്തിനിറച്ചാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ഥികളെ കണ്ടെ ത്താന്‍ കഴിയണം. തെരഞ്ഞെടുപ്പില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. സംഘടന സുസജ്ജമായാലും നേതൃത്വം പലവഴിക്ക് പോകുന്നതാണെങ്കില്‍ യാതൊരു കാര്യവുമില്ളെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. |
മാസ്റ്റര്‍ പ്ളാന്‍ റദ്ദാക്കണമെന്ന് ലീഗ്; പറ്റില്ളെന്ന് കോണ്‍ഗ്രസ് Posted: 28 Feb 2015 11:05 PM PST കണ്ണൂര്‍: നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച് കോണ്‍ഗ്രസ്-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം. ഇന്നലെ നടന്ന നഗരസഭാ യോഗത്തിലാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞത്. മാസ്റ്റര്‍ പ്ളാന്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കാണിച്ച് ലീഗ് കൗണ്‍സിലര്‍ അല്‍ത്താഫ് മാങ്ങാടന്‍ പ്രമേയവതരിപ്പിക്കുകയായിരുന്നു. വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ടി.ഒ. മോഹനന്‍ ഇതു ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റത്തിന് നഗരസഭാ കൗണ്‍സില്‍ വേദിയായത്. |
ആലപ്പുഴ ബൈപാസ്: ഒരേസമയം നാലിടത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും Posted: 28 Feb 2015 10:36 PM PST ആലപ്പുഴ: ആലപ്പുഴ ബൈപാസിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരേസമയം നാലിടത്ത് പണിനടത്താന്‍ പദ്ധതി. നിര്‍മാണം തുടങ്ങുന്നതിനു മുന്നോടിയായി കരാറുകാര്‍ നടത്തുന്ന സര്‍വേ 10 ദിവസത്തിനകം പൂര്‍ത്തിയാകും. ഒരു മാസത്തിനകം അന്തിമരൂപരേഖയും തയാറാകും. കൊമ്മാടിയും കളര്‍കോടും പ്രധാന കവലകളാക്കി വികസിപ്പിക്കും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ എന്‍. പത്മകുമാര്‍, പൊതുമരാമത്ത് വകുപ്പ് (നാഷനല്‍ ഹൈവേ) സൂപ്രണ്ടിങ് എന്‍ജിനീയര്‍ റോസമ്മ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. ഈ മാസം 11ന് ഒപ്പിട്ട നിര്‍മാണകരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തൊഴിലാളി സംഘടനാപ്രതിനിധികളും ബന്ധപ്പെട്ട മറ്റുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. നിര്‍മാണം തുടങ്ങുംമുമ്പ് തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് കലക്ടര്‍ പറഞ്ഞു. |
മാധ്യമങ്ങള്‍ വസ്തുതകള്‍ തമസ്കരിക്കുന്ന പ്രവണത വ്യാപകം –അജിത് സാഹി Posted: 28 Feb 2015 10:33 PM PST കോട്ടക്കല്‍: ഭരണകൂടവും പൊലീസും നല്‍കുന്ന പ്രസ്താവനകള്‍ മാത്രമായി വാര്‍ത്തകള്‍ പരിമിതപ്പെടുന്നത് ആശങ്കാജനകമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അജിത് സാഹി പറഞ്ഞു. എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളനഭാഗമായി എടരിക്കോട്ട് നടന്ന മാധ്യമസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനത്തില്‍ കോര്‍പറേറ്റ്വത്കരണം വര്‍ധിച്ചതോടെ വസ്തുതകള്‍ തമസ്കരിക്കുന്ന പ്രവണത വ്യാപിക്കുകയാണ്. |
ജയിംസ് മാത്യു എം.എല്‍.എയെ കോടിയേരി സന്ദര്‍ശിച്ചു Posted: 28 Feb 2015 10:32 PM PST Image: കണ്ണൂര്‍: പ്രധാന അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലായ ജയിംസ് മാത്യു എം.എല്‍.എയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലെ ത്തിയാണ് ജയിംസ് മാത്യുവിനെ കോടിയേരി സന്ദര്‍ശിച്ചത്. 2014 ഡിസംബര്‍ 15ന് തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ പ്രധാന അധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ജയിംസ് മാത്യു എം.എല്‍.എ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 24ന് ഹാജരാവാന്‍ ശ്രീകണ്ഠാപുരം പൊലീസ് എം.എല്‍.എക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ചുഴലി സ്വദേശി ഷാജി റിമാന്‍ഡിലാണ്.
|
പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഒന്നാമത് Posted: 28 Feb 2015 10:31 PM PST മലപ്പുറം: 2014-15 വര്‍ഷത്തെ വികസന ഫണ്ട് നിര്‍വഹണ പുരോഗതിയില്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ സംസ്ഥാനതലത്തില്‍ ഒന്നാമതത്തെി. വികസന ഫണ്ടിന്‍െറ ഫെബ്രുവരി 28ന് രാവിലെ വരെയുള്ള കണക്കുപ്രകാരം 47.69 ശതമാനമാണ് ജില്ലയിലെ മൊത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ പുരോഗതി. |
പദ്ധതിപ്രദേശങ്ങളിലെ വീടുകളിലെല്ലാം വാട്ടര്‍ കണക്ഷന്‍ –മന്ത്രി മുനീര്‍ Posted: 28 Feb 2015 10:27 PM PST കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രദേശങ്ങളിലെ വീടുകളിലെല്ലാം വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കും. ആറുമാസത്തിനകം ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനാവുംവിധം നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടാത്ത പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന് യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടിവെള്ള പദ്ധതി മേല്‍നോട്ട സമിതി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. |
ജമ്മു കശ്മീരില്‍ മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ അധികാരമേറ്റു Posted: 28 Feb 2015 10:26 PM PST Image: ന്യൂഡല്‍ഹി: രണ്ടു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പി.ഡി.പി ^ബിജെ.പി സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായ പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദിനും 25 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ എന്‍.എന്‍ വോറയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സോറാവാര്‍ സിങ് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 അംഗങ്ങള്‍ ബി.ജെ.പിയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയിലെ നിര്‍മല്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി. ഹസീബ് ദ്രബു, അബ്ദുറഹ്മാന്‍ ഭട്ട്, നിര്‍മല്‍ സിങ്, അബ്ദുല്‍ ഹക്ക് ഖാന്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റൊരു പ്രമുഖന്‍. മോദിയെ കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ജമ്മു കശ്മീരില്‍ അധികാര പങ്കാളിത്തം ലഭിക്കുന്നത്. 2002 മുതല്‍ 2005വരെ മുഖ്യമന്ത്രിയായിരുന്ന 79കാരനായ മുഫ്തി മുഹമ്മദ് സഈദ് ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കശ്മീരില്‍ അധികാരത്തിലെത്തുന്നത്. ഡിസംബര്‍ 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരാണ് ലഭിച്ചത്. |
തിരിമാനെക്കും സങ്കക്കാരക്കും സെഞ്ച്വറി; ശ്രീലങ്കക്ക് ഉജ്ജ്വല ജയം Posted: 28 Feb 2015 10:01 PM PST Image: വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് ഒമ്പത് വിക്കറ്റിന്‍െറ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഉയര്‍ത്തിയ 310 റണ്‍സ് വിജലക്ഷ്യം ലങ്ക 47.2 ഓവറില്‍ മറികടന്നു. ശ്രീലങ്കക്കായി ഓപണര്‍ തിരിമാനെയും മുതിര്‍ന്ന താരം കുമാര്‍ സങ്കക്കാരയും സെഞ്ച്വറി നേടി. പൂളിള്‍ ലങ്ക മൂന്നാം ജയം സ്വന്തമാക്കിയപ്പോള്‍ മൂന്ന് കളികളില്‍ തോറ്റ ഇംഗ്ളണ്ടിന്‍െറ രണ്ടാം റൗണ്ട് പ്രവേശം അനിശ്ചിതത്വത്തിലായി. സ്കോര്‍: ഇംഗ്ളണ്ട് 50 ഓവറില്‍ ആറിന് 309. ശ്രീലങ്ക: 47.2 ഓവറില്‍ ഒരു വിക്കറ്റിന് 312 റണ്‍സ്. ഭേദപ്പെട്ട ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്ക കളിയുടെ ഒരു ഘട്ടത്തില്‍ പോലും പരുങ്ങിയില്ല. തിരിമാനെക്കൊപ്പം ഓപണിങ്ങിനിറങ്ങിയ ദില്‍ഷന്‍ 44 റണ്‍സെടുത്ത് പുറത്തായി. മുഈന്‍ അലിക്കാണ് വിക്കറ്റ്. മൂന്നാമതിറങ്ങിയ സങ്കക്കാര തിരിമാനെക്കൊപ്പം ലങ്കയെ ജയത്തിലെ ത്തിക്കുകയായിരുന്നു. തിരിമാനെ 143 പന്തില്‍ 139 റണ്‍സെടുത്തു. 13 ഫോറും രണ്ട് സിക്സറുമടക്കമാണ് ഇന്നിങ്സ്. ശ്രീലങ്കക്കായി ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി തിരിമാനെ. 86 പന്തിലാണ് സങ്കക്കാരയുടെ 117 റണ്‍സ് നേട്ടം. ലോകകപ്പില്‍ സങ്കയുടെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. 70 പന്തിലാണ് സങ്കക്കാര സെഞ്ച്വറി നേടിയത്. രണ്ട് സിക്സറും 11 ഫോറും സങ്കക്കാര നേടി. നേരത്തെ ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ളീഷ് നിരയില്‍ തിളങ്ങിയത്. റൂട്ട് 108 പന്തില്‍ 121 റണ്‍സെടുത്തു. 14 ഫോറും രണ്ട് സിക്സറും ഉള്‍പ്പടെയാണ് റൂട്ടിന്‍െറ സെഞ്ച്വറി നേട്ടം. ഓപണര്‍ ഇയന്‍ ബെല്‍ 49 റണ്‍സെടുത്തു പുറത്തായി. മുഈന്‍ അലി (15), ബാലന്‍സ് (6), ക്യാപ്റ്റന്‍ മോര്‍ഗന്‍ (27), ടെയ് ലര്‍ (25), ജെ.സി ബട് ലര്‍ (39), ക്രിസ് വോക്സ് (9) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ലങ്കക്കുവേണ്ടി ബൗള്‍ ചെയ്ത ആറു പേരും ഓരോ വിക്കറ്റ് വീതം നേടി. |
ബിഹാറില്‍ പുതിയ പാര്‍ട്ടിയുമായി റാം മാഞ്ചി Posted: 28 Feb 2015 09:59 PM PST Image: പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മുന്‍ ജെ.ഡി.യു നേതാവ് ജിതന്‍ റാം മാഞ്ചി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക. ഏപ്രില്‍ 17നോ 18നോ ഗാന്ധി മൈതാനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ ഒൗദ്യോഗികമായി പ്രഖ്യാപിക്കും. ആം ആദ്മിയെക്കാള്‍ എച്ച്.എ.എം വലിയ പാര്‍ട്ടിയാകുമെന്നു റാം മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ജനസംഖ്യയില്‍ 22 ശതമാനം പേര്‍ ദലിതരാണ്. ബിഹാറിലെ ദലിത് മുഖമായ റാം മാഞ്ചി ജാതി രാഷ്ട്രീയത്തിലൂടെ ശക്തനാകാനുള്ള നീക്കത്തിലാണ്. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം മാഞ്ചി രാജിവെച്ചത്. ജനതാദള്‍ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവെക്കാന്‍ വിസമ്മതിച്ച മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന സാഹചര്യത്തില്‍ മാഞ്ചി രാജിവെക്കുകയായിരുന്നു. |
സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി തൊഴില്‍, ഇഖാമ പരിശോധന കര്‍ശനമാക്കും Posted: 28 Feb 2015 09:26 PM PST Image: റിയാദ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും നിയമാനുസൃതമല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടത്തൊന്‍ സൗദിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തുക. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന കര്‍ശന പരിശോധനയിലൂടെ നിയമവിരുദ്ധരെ രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് റോഡ് സുരക്ഷ മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ഖഹ്താനി പറഞ്ഞു. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തടിച്ചുകൂടുന്ന അനധികൃതരെ കണ്ടത്തെുന്നതാണ് ആദ്യഘട്ട പരിശോധന. ദിവസക്കൂലിക്കാരായി രാജ്യത്ത് കഴിയുന്ന ഭൂരിപക്ഷവും നിയമാനുസൃതമോ ഇഖാമ, സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ പാലിച്ചോ അല്ല ജോലി ചെയ്യുന്നതെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കോണ്‍ട്രാക്ടിങ്, നിര്‍മാണ മേഖലയിലാണ് ഇത്തരക്കാര്‍ കൂടുതലും ജോലി ചെയ്യുന്നത്. |
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കേടായി; യാത്രക്കാര്‍ അബൂദബിയില്‍ കുടുങ്ങി Posted: 28 Feb 2015 09:04 PM PST Image: മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കേടായതിനെ തുടര്‍ന്ന് മസ്കത്തിലേക്കുള്ള 60ലധികം യാത്രക്കാര്‍ അബൂദബി വിമാനത്താവളത്തില്‍ കുടുങ്ങി. മംഗലാപുരത്തുനിന്ന് അബൂദബി വഴി മസ്കത്തിലേക്കുള്ള ഐ.എക്സ് 817 വിമാനമാണ് കേടായത്. ഇതത്തേുടര്‍ന്ന് മലയാളികളടക്കം 60ലധികം യാത്രക്കാരാണ് ദുരിതത്തിലായത്. ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ബഹളംവെച്ചതിനെ തുടര്‍ന്ന് രാത്രിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ തയാറായത്. |
എയര്‍ഇന്ത്യ എക്്സ്പ്രസ് വിമാനം കേടായി; യാത്രക്കാര്‍ അബൂദബിയില്‍ കുടുങ്ങി Posted: 28 Feb 2015 08:55 PM PST Image: അബൂദബി: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം കേടായതിനെ തുടര്‍ന്ന് മസ്കത്തിലേക്കുള്ള അറുപതിലധികം യാത്രക്കാര്‍ അബൂദബി വിമാനത്താവളത്തില്‍ കുടുങ്ങി. മംഗലാപുരത്ത് നിന്ന് അബൂദബി വഴി മസ്കത്തിലേക്കുള്ള ഐ.എക്സ് 817 വിമാനമാണ് കേടായത്. ഇതേ തുടര്‍ന്ന് മലയാളികളടക്കം അറുപതിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ബഹളം വെച്ചതിനെ തുടര്‍ന്ന് രാത്രിയാണ് ഭക്ഷണം നല്‍കാന്‍ തയാറായത്. |
ഉദ്യാനോത്സവത്തിലേക്ക് വന്‍ ജനപ്രവാഹം Posted: 28 Feb 2015 08:33 PM PST Image: Subtitle: ജലധാര മുതല്‍ ഓറഞ്ചുമരം വരെ മനാമ: ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന ഒമ്പതാമത് ഉദ്യാനോത്സവത്തിലേക്ക് വന്‍ ജനപ്രവാഹം. വെള്ളി, ശനി ദിവസങ്ങള്‍ അവധിയായതിനാല്‍ കാലത്തുമുതല്‍ പുഷ്പഫല പ്രദര്‍ശനം കാണാന്‍ ആളുകളത്തെി. പലരും കുടുംബമായാണ് വന്നത്. ഒരു വള്ളിപോലും കുഴിച്ചിടാനുള്ള മണ്ണില്ളെങ്കിലും പച്ചപ്പും പൂക്കളും കണ്ട് നിര്‍വൃതിയടയാനെന്നോണം, നാടിന്‍െറ ഓര്‍മ്മകളുമായി പ്രവാസികളും പ്രദര്‍ശനത്തിനത്തെി. ഫെബ്രുവരി 27ന് തുടങ്ങിയ പ്രദര്‍ശനം ഇന്ന് തീരും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ രാജപത്നിയും സുപ്രീം കൗണ്‍സില്‍ ഓഫ് വിമന്‍ അധ്യക്ഷയുമായ ശബീക ബിന്ദ് ഇബ്രാഹിം ആല്‍ഖലീഫയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്. |
സൈനികാഭ്യാസം: അമേരിക്കക്ക് ഉത്തരകൊറിയയുടെ യുദ്ധഭീഷണി Posted: 28 Feb 2015 07:14 PM PST Image: പോങ് യാങ്: ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് വാര്‍ഷിക സൈനികാഭ്യാസത്തിന് തയാറെടുക്കുന്ന അമേരിക്കക്ക് ഉത്തര കൊറിയയുടെ യുദ്ധഭീഷണി. അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കുമെതിരെ വിശുദ്ധ യുദ്ധത്തിന് തയാറാകാന്‍ ഉത്തര കൊറിയന്‍ ഭരണമേധാവി കിം ജോങ് ഉന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്‍െറ ശത്രുക്കളെ പിച്ചിച്ചീന്തണമെന്നും ഉന്‍ പറഞ്ഞു. തലസ്ഥാനമായ പോങ് യാങ്ങില്‍ നിര്‍മാണം പൂര്‍ത്തിയായ ലിബറേഷന്‍ വാര്‍ മ്യൂസിയത്തിലെ ഹാളിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഉത്തര കൊറിയന്‍ സേനയുടെ സുപ്രീം കമാന്‍ഡര്‍. എട്ടാഴ്ച നീളുന്ന കര, നാവിക, വ്യോമ സേനകളുടെ അഭ്യാസത്തിന് നാളെ തുടക്കമാകും. സൈനികാഭ്യാസത്തില്‍ രണ്ട് ലക്ഷം ദക്ഷിണ കൊറിയന്‍ സൈനികരും 3700 അമേരിക്കന്‍ സൈനികരും പങ്കെടുക്കും. ഇരു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ കഴിഞ്ഞ ദിവസം നാവികാഭ്യാസം നടത്തിയിരുന്നു. |
ജമ്മു കശ്മീരില്‍ പി.ഡി.പി^ബിജെ.പി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Posted: 28 Feb 2015 06:47 PM PST Image: ന്യൂഡല്‍ഹി: രണ്ടു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പി.ഡി.പി ^ബിജെ.പി സഖ്യ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് സഈദിന്‍െറ നേതൃത്വത്തില്‍ 25 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുക. ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയില്‍ 12 അംഗങ്ങളാവും ബി.ജെ.പിക്കുണ്ടാവുക. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ജമ്മു കശ്മീരില്‍ അധികാരപങ്കാളിത്തം ലഭിക്കുന്നത്. അതേസമയം, ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന പ്രത്യേക സൈനികാധികാര നിയമം, പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ള്‍ 370 തുടങ്ങിയവ സംബന്ധിച്ച് എന്തു ധാരണയിലാണ് എത്തിയതെന്ന് വ്യക്തമല്ല. ഡല്‍ഹിയും ശ്രീനഗറുമായുള്ള സമാധാന ചര്‍ച്ചകളില്‍ ഹുര്‍റിയത്തിന്‍െറ പങ്ക് സംബന്ധിച്ച് പി.ഡി.പിയുടെ ആവശ്യത്തിന് ബി.ജെ.പി വഴങ്ങിയെന്നാണ് സൂചന. 2002 മുതല്‍ 2005വരെ മുഖ്യമന്ത്രിയായിരുന്ന 79കാരനായ മുഫ്തി മുഹമ്മദ് സഈദ് ഒമ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കശ്മീരില്‍ അധികാരത്തിലെത്തുന്നത്. ഡിസംബര്‍ 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പി.ഡി.പിക്ക് 28ഉം ബി.ജെ.പിക്ക് 25ഉം എം.എല്‍.എമാരാണ് ലഭിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരെ മാത്രമാണ് ലഭിച്ചത്. |
തളരാത്ത ആവേശം; എം.ജെ. ജേക്കബിനിത് ജീവിതനിയോഗം Posted: 28 Feb 2015 06:24 PM PST Image: കോഴിക്കോട്: പ്രായം 71ലത്തെിയിട്ടും മുന്‍ എം.എല്‍. എ എം.ജെ. ജേക്കബിന്‍െറ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കോട്ടമൊന്നുമില്ല. സ്കൂള്‍ പഠനകാലത്ത് തുടങ്ങിയ ഓട്ടവും ചാട്ടവുമൊക്കെ ജീവിതനിയോഗം പോലെ ഇപ്പോഴും കൂടെയുണ്ട്. പ്രായം തളര്‍ത്താത്ത ജീവിതരഹസ്യവും ഇതൊക്കെയാണെന്നാണ് മുന്‍ പിറവം എം.എല്‍.എ കൂടിയായ ഇദ്ദേഹത്തിന്‍െറ പക്ഷം. കോഴിക്കോട് ദേവഗിരി സ്റ്റേഡിയത്തില്‍ തുടങ്ങിയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനാണ് ഇദ്ദേഹമത്തെിയത്. 70 വയസ്സിനു മുകളിലുള്ളവരുടെ ലോങ് ജംപിലും 400 മീറ്റര്‍ ഓട്ടത്തിലും രണ്ടാം സ്ഥാനം ലഭിച്ചു. ഞായറാഴ്ച നടക്കുന്ന ട്രിപ്ള്‍ ജംപിലും 4x100, 4x400 റിലേയിലും പങ്കെടുക്കുന്നുണ്ട്. കാലിനേറ്റ പരിക്കാണ് ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. തികഞ്ഞ പ്രതീക്ഷയോടെയാണ് പിറവത്തുനിന്ന് വണ്ടികയറിയത്. ആഗസ്റ്റില്‍ പാരിസില്‍ നടക്കുന്ന ലോക വെറ്ററന്‍സ് മീറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ ആത്മവിശ്വാസമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. 2006 മുതല്‍ 2011വരെ പിറവം നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് എം.ജെ. ജേക്കബ് നിയമസഭയിലത്തെിയത്. സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭാ സാമാജികനായപ്പോഴും കായികപ്രേമം കൈവിട്ടില്ല. നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ 50 വയസ്സ് കഴിഞ്ഞ എം.എല്‍.എമാര്‍ക്കായി നടന്ന അത്ലറ്റിക്സില്‍ ചാമ്പ്യനായി. 50നു താഴെ പുരുഷ വിഭാഗത്തില്‍ കെ.സി. വേണുഗോപാലും വനിത വിഭാഗത്തില്‍ ഇ.എസ്. ബിജി മോളുമായിരുന്നു അന്ന് ചാമ്പ്യന്മാര്‍. കൂത്താട്ടുകുളം സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് കായികപ്രേമം. ആലുവ യു.സി കോളജില്‍ പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല ഇന്‍റര്‍ കൊളീജിയറ്റ് മീറ്റില്‍ ചാമ്പ്യന്‍പട്ടം. കായിക വഴിയിലെ ആ ജൈത്ര യാത്രയാണിപ്പോഴും തുടരുന്നത്. കഴിഞ്ഞവര്‍ഷം ജപ്പാനില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ ലോങ് ജംപില്‍ മൂന്നാം സ്ഥാനം നേടി. 4x100, 4x400 റിലേയില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയതും ഇദ്ദേഹത്തിന്‍െറ ടീമാണ്. ഏഷ്യന്‍ മീറ്റില്‍നിന്നാണ് ലോകമീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിരാവിലെ എഴുന്നേറ്റുള്ള നടത്തമാണ് ഇപ്പോഴും പ്രധാന പരിശീലനം. ഭാര്യയും രണ്ട് മക്കളും നല്‍കുന്ന പൂര്‍ണ പിന്തുണയും ഒപ്പമുണ്ട്. |
പന്ന്യന് പണി മുടിമുറിക്കലും ഫുട്ബാള്‍ കമന്‍ററിയുമെന്ന് വിമര്‍ശം Posted: 28 Feb 2015 06:12 PM PST Image: കോട്ടയം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍െറ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷവിമര്‍ശം. വി.എസിനെ മാതൃസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ഉയര്‍ന്നു. വി.എസിനെ സി.പി.എം ഒതുക്കി നിശ്ശബ്ദമാക്കുമ്പോള്‍ സി.പി.ഐ യഥോചിതം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാണ് വടക്കന്‍ ജില്ലകളില്‍നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടത്. തിരുവനന്തപുരം ലോക്സഭാ സീറ്റ് പേയ്മെന്‍റ് സീറ്റാക്കി മാറ്റിയതും നേതൃത്വം സി.പി.എമ്മിന്‍െറ വാലായി പ്രവര്‍ത്തിക്കുന്നതും പ്രതിനിധികളുടെ രൂക്ഷമായ കുറ്റപ്പെടുത്തലിന് കാരണമായി. തിരുവനന്തപുരം സീറ്റ് എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങി ഒരാള്‍ക്ക് നല്‍കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു. ഇതില്‍ സി.പി.ഐ പാരമ്പര്യവും കമ്യൂണിസ്റ്റ് നയങ്ങളും അട്ടിമറിച്ചു. കമ്യൂണിറ്റ് സ്ഥാനാര്‍ഥിത്വത്തിന് യോജിക്കാത്തയാളെ സ്ഥാനാര്‍ഥിയാക്കിയത് വലിയ പാളിച്ചയാണ്. അത് സ്വയം കണ്ടത്തെി തിരുത്തുന്നതിന് താമസം ഉണ്ടായി. എന്നാല്‍, തെറ്റുകള്‍ ചെയ്തവരെ കണ്ടത്തെി നടപടി എടുത്തുവെന്നായിരുന്നു നേതൃത്വത്തിന്‍െറ വിശദീകരണം. പാര്‍ട്ടി ജില്ലാഘടകത്തിന്‍െറ വീഴ്ചയാണതെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സി. ദിവാകരന്‍െറ അഭിപ്രായം തെറ്റുകള്‍ ചെയ്തതിലുള്ള കുറ്റബോധംകൊണ്ടാണ്. സീറ്റ് വിവാദത്തെക്കുറിച്ച് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കാതിരുന്നതും സംശയങ്ങള്‍ക്ക് ഇടയാക്കിയെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പ്രതിനിധികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, പലതും മൂടിവെച്ചതുപോലെയായി റിപ്പോര്‍ട്ട്. അഡ്ജസ്റ്റ്മെന്‍റ് സമരം എന്താണെന്ന് വിശദീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് സി.പി.എമ്മിന്‍െറ വാലായി മാറുന്നുവെന്ന കുറ്റപ്പെടുത്തലുണ്ടായത്. പാര്‍ട്ടിയുടെ സ്വതന്ത്ര വ്യക്തിത്വം നിലനിര്‍ത്തിപ്പോകുന്നതിന് വീഴ്ചയുണ്ടായി. മുന്നണിയില്‍ നിന്ന് രണ്ട് കക്ഷികള്‍ വിട്ടുപോയപ്പോള്‍ അതേക്കുറിച്ച് സമ്മേളനത്തിലല്ല പറയേണ്ടതെന്നും സി.പി.എമ്മിന്‍െറ പ്രമാണിത്തത്തിനെതിരെ ഉടന്‍ പ്രതികരിക്കണമായിരുന്നെന്നും പ്രതിനിധികള്‍ പറഞ്ഞു. എന്തുകൊണ്ട് ആ സമയത്ത് സി.പി.ഐ നേതൃത്വം ഇടപെട്ടില്ല. ജനതാദളിലെ ഒരുവിഭാഗവും ആര്‍.എസ്.പിയും വിട്ടുപോയപ്പോള്‍ പരാജയമുണ്ടായെന്ന് കുമ്പസാരിച്ചിട്ട് കാര്യമില്ല. ശരിയായ സമയത്ത് സി.പി.ഐ നേതൃത്വം ഇടപെടാത്തതുകൊണ്ടാണ് വിലപിക്കേണ്ടിവരുന്നത്. എന്നാല്‍, ഇത്തരം വിമര്‍ശം രണ്ട് പാര്‍ട്ടികളും രണ്ടുവഴിക്ക് പോകുന്നതിനുവേണ്ടിയല്ളെന്ന് നേതൃത്വം വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് ഇരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് നേതാവിന് യോജിക്കാത്ത കാര്യങ്ങളില്‍ ഇടപെട്ടുവെന്നായിരുന്നു മറ്റൊരു വിമര്‍ശം. മുടിമുറിക്കലും ഫുട്ബാള്‍ കമന്‍ററി പറയലുമൊക്കെയായി നടക്കുന്നത് സെക്രട്ടറിക്ക് യോജിച്ചതല്ല. ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്ന് പറയുമ്പോള്‍ മുന്നണി ശക്തിപ്പെടുത്താന്‍ സി.പി.ഐ എന്തുചെയ്തെന്ന് തെക്കന്‍ ജില്ലകളില്‍നിന്നുള്ള ചില പ്രതിനിധികള്‍ ചോദിച്ചു. മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടത്ര ജാഗ്രത നേതൃത്വത്തിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. പലപ്പോഴും പ്രതിനിധികളുടെ ഒച്ചപ്പാടില്‍വരെ ചര്‍ച്ചകള്‍ എത്തി. ആ ശബ്ദം പുറമേക്കുവരെ എത്തി. ജനാധിപത്യപരമായ വിമര്‍ശ ^സ്വയംവിമര്‍ശ രീതികള്‍ ഉള്ളതുകൊണ്ടാണ് ഇത്തരം ശബ്ദായമാനമായ വിമര്‍ശങ്ങള്‍ നടക്കുന്നതെന്നായിരുന്നു നേതാവ് ബിനോയ് വിശ്വത്തിന്‍െറ വിശദീകരണം. |
അഗ്നിഗോളം ഉല്‍ക്കയാകാമെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ് Posted: 28 Feb 2015 06:06 PM PST Image: Subtitle: ചൈനയുടെ കൃത്രിമ ഉപഗ്രഹമാകാമെന്ന വാദം ശരിയല്ല തിരുവനന്തപുരം: കേരളത്തിന്‍െറ വിവിധപ്രദേശങ്ങളില്‍ കഴിഞ്ഞരാത്രി ദൃശ്യമായ അഗ്നിഗോളം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുകടന്ന് കത്തിയമര്‍ന്ന ഉല്‍ക്കയാകാനാണ് സാധ്യതയെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ്. ഇത് സാധാരണ അന്തരീക്ഷത്തില്‍ കാണുന്ന പ്രതിഭാസമാണെങ്കിലും, ഇത്തവണയുണ്ടായപ്പോള്‍ പ്രകാശതീവ്രത കൂടിയിരുന്നു. അന്തരീക്ഷ ഘര്‍ഷണത്താല്‍ തീയും ഇരമ്പലും ഉണ്ടായി. അതാണ് പരിഭ്രാന്തിപരത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. തെക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന 195 തീഗോളങ്ങള്‍ ഇക്കഴിഞ്ഞ 23ന് ആകാശത്ത് കണ്ടതായി അമേരിക്കന്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദീര്‍ഘസമയം ആകാശത്ത് പ്രത്യക്ഷപ്പെടുന്നതും, ദീര്‍ഘദൂരം സഞ്ചരിക്കുന്നതുമായ ഉല്‍ക്കകള്‍ ആയിരുന്നു അത്. കേരളത്തില്‍ വെള്ളിയാഴ്ച രാത്രി കണ്ടതും അത്തരത്തിലൊന്നാകാനാണ് കൂടുതല്‍ സാധ്യത. ചൈനയുടെ ഒരു കൃത്രിമ ഉപഗ്രഹം തകര്‍ന്നുവീഴുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും അതുമായി ഈ അഗ്നിഗോളത്തിന് ബന്ധമില്ല. ഭൂഖണ്ഡത്തിനടുത്താണ് അത് പതിക്കുക. ഫെബ്രുവരി 24ന് അത് വീണിട്ടുണ്ടാകും. നാസയുടെ ഓര്‍ബിറ്റല്‍ ഡെബ്രിസ് പ്രോഗ്രാം ഓഫിസ് ഭൂമിയുടെ ആകാശത്തിലേക്ക് കടക്കുന്ന ഇത്തരം അവശിഷ്ടങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മുറിപ്പ് പരിശോധിച്ചിട്ട് പ്രത്യേക സൂചനകളൊന്നും ലഭിച്ചിരുന്നില്ളെന്ന് ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ആസ്ട്രോയിഡുകള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍, ഉപഗ്രഹാവശിഷ്ടങ്ങള്‍ എന്നിവ ഭൂമിയില്‍ പതിച്ചാല്‍ അത് അപകടങ്ങള്‍ ഉണ്ടാക്കാം. വീഴുന്ന വസ്തുവിന്‍െറ വലിപ്പമനുസരിച്ച് അപകടത്തിന്‍െറ കാഠിന്യവുംകൂടും. ഉല്‍പതനം കൊണ്ട് ഭൂമികുലുക്കം ഉണ്ടാകില്ല. എന്നാല്‍ പതിക്കുന്ന വസ്തു വളരെ വലുപ്പമുള്ളതാണെങ്കില്‍ അതിന്‍െറ വീഴ്ചകൊണ്ട് പ്രകമ്പനങ്ങള്‍ ഉണ്ടാകാം. കഴിഞ്ഞദിവസം നേരിയതോതിലുള്ള കമ്പനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതൊന്നും പ്രകമ്പനം രേഖപ്പെടുത്തുന്ന ഉപകരണങ്ങളില്‍ പ്രകടമായി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഭൂമികുലുക്കമുണ്ടാകുമെന്ന ആശങ്കയും അസ്ഥാനത്താണ്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അവ വീഴുമ്പോള്‍ ഘര്‍ഷണംമൂലം കത്തിച്ചാമ്പലാവുകയാണ് പതിവ്. ഇത്തരം അപകടകാരികളായ അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളും അപായസൂചന നല്‍കുന്നുണ്ട്. ഭൂമിയില്‍ പതിക്കുന്ന അവശിഷ്ടങ്ങള്‍ എന്തുതന്നെയായാലും അതില്‍ സ്പര്‍ശിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അത്യപൂര്‍വമായി കാണുന്ന വസ്തുക്കളെപ്പറ്റിയുള്ള വിവരം റവന്യൂ, പൊലീസ് അധികാരികളെ അറിയിക്കാന്‍ ശ്രദ്ധിക്കണം. ഉല്‍ക്കാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവയാണ്. ഉപഗ്രഹാവശിഷ്ടങ്ങളും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഉല്‍പതനം പേലെയുള്ള പ്രതിഭാസങ്ങള്‍ ചിലകാലങ്ങളില്‍ വര്‍ധിച്ചിരിക്കും. ചില വാല്‍നക്ഷത്രങ്ങളുടെ ആഗമനത്തോടെയും അതുണ്ടാകാറുണ്ട്. ഭാരമേറിയ വസ്തുക്കള്‍ ഭൂമിയോട് അടുത്തുവരുന്നത് സദാ നിരീക്ഷിക്കുന്നതുകൊണ്ട് വേണ്ട മുന്‍കരുതലുകളെടുക്കാന്‍ കഴിയുമെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. |
ഓര്‍മകളുടെ കോര്‍ട്ടില്‍ ഫുള്‍ബെഞ്ചായി ഒരു ഒത്തുചേരല്‍ Posted: 28 Feb 2015 06:03 PM PST Image: Subtitle: എറണാകുളം ലോകോളജില്‍ ഒരു ബാച്ചില്‍ നിന്നിറങ്ങിയ അഞ്ച് ഹൈകോടതി ജഡ്ജിമാര്‍ ഒത്തുചേര്‍ന്നു കൊച്ചി: ചോദ്യങ്ങള്‍ പെരുമഴയായി പെയ്തിറങ്ങിയപ്പോള്‍ ജസ്റ്റിസ് പി.വി. ആഷ റൂളിങ് പുറപ്പെടുവിച്ചു -‘ ലോകോളജില്‍ സീനിയേഴ്സ് ജൂനിയേഴ്സിനെ റാഗ് ചെയ്യാറാണ് പതിവ്. ചേട്ടന്മാരെ ചേച്ചിമാരേ എന്ന് വിളിച്ച് ഞങ്ങളെ റാഗ് ചെയ്യാനുള്ള മോഹം നടക്കില്ല’. സഹ ന്യായാധിപയുടെ നിര്‍ദേശത്തെ ഒപ്പം ഇരുന്ന അഞ്ചംഗ ഫുള്‍ബെഞ്ചും ശരിവെച്ചപ്പോള്‍ എറണാകുളം ലോകോളജിലെ അസംബ്ളിഹാളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കമായി. 1979^82 ബാച്ചില്‍ നിന്ന് നിയമബിരുദമെടുത്ത് ഹൈകോടതി ജഡ്ജിമാരായി മാറിയ അഞ്ചുപേരും അവരുടെ സഹപാഠികൂടിയായ പ്രിന്‍സിപ്പലും ഒരേബെഞ്ചില്‍ ഓര്‍മക്കൂട്ടുകളുമായത്തെിയപ്പോള്‍ പുതുതലമുറ നിയമവിദ്യാര്‍ഥികള്‍ക്ക് പുസ്തകത്തില്‍ കിട്ടാത്ത അനുഭവക്കൂട്ടായി. കര്‍ക്കശക്കാരിയായ പ്രിന്‍സിപ്പല്‍ കൂട്ടുകാരുടെ കൈപിടിച്ച് പഴയ നിയമവിദ്യാര്‍ഥിനിയായി മുന്നിലത്തെിയപ്പോള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ഥികളും മോശമാക്കിയില്ല. പഠനകാലത്ത് പ്രിന്‍സിപ്പല്‍ എങ്ങനെയെന്നറിയാനായിരുന്നു അവരുടെ താല്‍പര്യം. പഠിക്കാന്‍ മിടുക്കിയായ ലൗലി ഞങ്ങളുടെ ബാച്ചിലെ വലിയ പഠിപ്പിസ്റ്റായിരുന്നുവെന്ന് ജസ്റ്റിസ് അബ്ദുല്‍ റഹീമിന്‍െറ ഗുഡ് സര്‍ട്ടിഫിക്കറ്റിനെ കൈയടിയോടെ വിദ്യാര്‍ഥികളും സഹഅധ്യാപകരും ഏറ്റെടുത്തു. പ്രിന്‍സിപ്പല്‍ പ്രണയ കെണിയില്‍ വീണിരുന്നോയെന്നായി അടുത്ത ചോദ്യം. എന്നാല്‍, ഇഴകീറി ചികയുന്ന നിയമം പോലെ കരുതലോടെയായിരുന്നു ഓരോരുത്തരുടെയും ഉത്തരം. പഠിക്കുന്ന കാലത്ത് ഞാന്‍ പ്രണയത്തില്‍ വീണില്ളെന്നായി ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍െറ മുന്‍കൂര്‍ ജാമ്യം. ‘സുന്ദരനായ ഒരാള്‍ പ്രണയത്തില്‍ വീണില്ളെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കും’ ^തൊട്ടടുത്തിരുന്ന പ്രിന്‍സിപ്പലിന്‍െറ ഇടപെടലിലൂടെ ജഡ്ജിയുടെ വാദം പൊളിഞ്ഞു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഓര്‍മകളുടെ രസച്ചരട് ഓരോരുത്തരായി പൊട്ടിച്ചെടുത്തപ്പോള്‍ ലോകോളജിലെ രാഷ്ട്രീയവും കാമ്പസും കുസൃതികളുമെല്ലാം പെയ്തിറങ്ങി. സഹപാഠികള്‍ കൂടിയായ ആന്‍േറാ ആന്‍റണി എം.പി, മുന്‍ എം.എല്‍.എ എം.എം. മോനായി തുടങ്ങിയവരുടെ ലോകോളജ് കഥകള്‍ ജസ്റ്റിസുമാരുടെ ഓര്‍മകളിലൂടെ സദസ്സ് ശ്രദ്ധയോടെ കേട്ടുനിന്നു. വിധിന്യായത്തില്‍ രാഷ്ട്രീയ ^സാമൂഹിക ^നിക്ഷിപ്ത താല്‍പര്യങ്ങള്‍ കലരുമോയെന്ന ചോദ്യത്തിനുമുണ്ടായിരുന്നു പരിചയസമ്പത്തില്‍ മിനുക്കിയെടുത്ത ഉത്തരങ്ങള്‍. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിധിയെ സ്വാധീനിക്കില്ല. എന്നാല്‍, നിയമവിധേയമെങ്കില്‍ സാമൂഹിക താല്‍പര്യം വിധിയെ സ്വാധീനിക്കുമെന്നായി മറുപടി. ഇതേ ബാച്ചിലെ ഏതാനും സഹപാഠികളും രക്ഷാകര്‍ത്താക്കളും അപൂര്‍വമായ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാനത്തെിയിരുന്നു. പരിപാടിയില്‍ ഡോ. ലൗലി പൗലോസ് അധ്യക്ഷത വഹിച്ചു. അസോ. പ്രഫസര്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍ സ്വാഗതവും യൂനിയന്‍ ചെയര്‍മാന്‍ ഇബ്രാഹീം അബ്ദുല്‍ സമദ് നന്ദിയും പറഞ്ഞു. ദേശീയ ഗെയിംസ് ബാഡ്മിന്‍റണ്‍ മെഡല്‍ ജേതാവ് ഫര്‍ഹ മത്തേര്‍ ഉള്‍പ്പെടെ വിവിധ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. |
ബജറ്റ് 2015: ആം ആദ്മി ഇപ്പോഴും പടിക്കുപുറത്ത് Posted: 28 Feb 2015 05:51 PM PST Image: ഗോളടിക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കിയ ഫോര്‍വേഡിന്‍െറ അവസ്ഥയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഒരു ഡ്രീം ബജറ്റ് അവതരിപ്പിക്കാനുള്ള അവസരമാണ് വെറുമൊരു സാദാ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം കളഞ്ഞത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. അനുകൂലമായ സാമ്പത്തിക സാഹചര്യമായിരുന്നു ഇതിനു കാരണം. ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞതാണ് ഏറ്റവും മികച്ച സാഹചര്യമൊരുക്കിയത്. ഇത് ഇറക്കുമതിഭാരത്തിന്‍െറ സമ്മര്‍ദം കാര്യമായി കുറച്ചിരുന്നു. എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വിദേശ നാണ്യശേഖരം ശക്തമായ നിലയിലത്തെിയിട്ടുമുണ്ട്. ക്രൂഡ് ഓയില്‍ വിലകുറഞ്ഞ അനുകൂല സാഹചര്യം മുതലെടുത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ചുകൊണ്ട് 25,000 കോടി രൂപയുടെ അധികവരുമാനം ബജറ്റിനു മുമ്പുതന്നെ സര്‍ക്കാര്‍ നേടിയെടുത്തു. വെള്ളിയാഴ്ച അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 7.4 ശതമാനം എന്ന വളര്‍ച്ച നിരക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ രേഖപ്പെടുത്തുന്നു. ദേശീയ തെരഞ്ഞെടുപ്പ് ഏറെ അകലെയാണുതാനും. ഈ അനുകൂല സാഹചര്യത്തില്‍ കുറേയേറെ റിസ്ക്കെടുക്കാവുന്ന ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്. എന്നാല്‍, തനിയാവര്‍ത്തനംപോലെ ചിലകണക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടു മാറ്റിയിട്ട് ഒരു ദിശാബോധവും നല്‍കാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാറിന് കോര്‍പറേറ്റ് മേഖലയോടാണ് പ്രതിപത്തിയെന്ന വിമര്‍ശങ്ങള്‍ക്ക് അടിവരയിടുന്നതാണ് ബജറ്റിലെ പല നിര്‍ദേശങ്ങളും. കോര്‍പറേറ്റ് ആദായ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി കുറച്ചു. ഇതിനെതിരെ ശക്തമായ വിമര്‍ശം ഉയരാമെങ്കിലും കോര്‍പറേറ്റ് മേഖല സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുമെന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട് അതിനെ നമുക്ക് അവഗണിക്കാം. എന്നിരുന്നാലും വ്യക്തിഗത ആദായ നികുതിയുടെ കാര്യത്തില്‍ ജെയ്റ്റ്ലി സ്വീകരിച്ചത് നിഷേധാത്മകമായ നിലപാടാണ്. 2.5 ലക്ഷം രൂപയെന്ന ആദായ നികുതിയുടെ പരിധി ഇരട്ടിയാക്കേണ്ട കാലം പണ്ടേ കഴിഞ്ഞിരിക്കുന്നു. എന്നാല്‍, കോര്‍പറേറ്റ് മേഖലക്ക് നികുതിയിളവ് നല്‍കിയതു കൊണ്ടുള്ള നഷ്ടം ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനുവേണ്ടി ശമ്പളക്കാരെയും സാധാരണ മധ്യവര്‍ഗത്തെയും സഹായിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടുന്നില്ല. ഇതോടൊപ്പം സ്വത്തു നികുതി ഒഴിവാക്കുന്നതിനും ബജറ്റ് നിര്‍ദേശിക്കുന്നു. ഏതാണ്ട് 1000 കോടിയുടെ വരുമാനം മാത്രമാണ് ഇതില്‍ നിന്ന് ലഭിക്കുന്നത് എന്നതാണ് ഇതിനുപോദ്ബലകമായി ജെയ്റ്റ്ലി ഉന്നയിക്കുന്ന വാദമുഖം. പക്ഷേ, ഈ രണ്ടു നിര്‍ദേശങ്ങളും സര്‍ക്കാറിന്‍െറ കോര്‍പറേറ്റ് ആഭിമുഖ്യം വ്യക്തമാക്കിത്തരുന്നുണ്ട്. കോര്‍പറേറ്റ് വിധേയത്വമാണ് യു.പി.എ ഒന്നും രണ്ടും സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ആ സ്ഥാനത്ത് ആം ആദ്മിയെ ഉയര്‍ത്തിക്കാണിച്ചാണ് മോദി സര്‍ക്കാറും കടന്നുവരുന്നത്. എന്നാല്‍, ആം ആദ്മി ഈ ബജറ്റിലും ഏറക്കുറെ പുറത്താണ്. ചില സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടും അതിനുള്ള ചില നീക്കിയിരിപ്പ് ഉയര്‍ത്തിക്കൊണ്ടും ബജറ്റിനെ ജനകീയമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, 2020ലെയോ 2030ലെയോ ഒരു ഇന്ത്യയെ ഇതു ലക്ഷ്യംവെക്കുന്നില്ല. ചൈനയെക്കാള്‍ മുന്നിലാകും ഇന്ത്യ എന്ന കാഴ്ചപ്പാടിനെയും ബജറ്റ് സാധൂകരിക്കുന്നില്ല. ഒന്നാലോചിച്ചാല്‍, ജെയ്റ്റ്ലിയുടെ ബജറ്റ് ചിദംബരം അവതരിപ്പിച്ചതുപോലെതന്നെ തോന്നുന്നുള്ളൂ. ധനികരില്‍നിന്ന് കൂടുതല്‍ നികുതി പിരിക്കുക എന്ന ആശയം മുന്‍നിര്‍ത്തി ഒരു കോടി രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് രണ്ടു ശതമാനം അധിക നികുതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നീക്കം സ്വാഗതാര്‍ഹമായ ഒന്നാണ്. എന്നാല്‍, വലിയ തോതിലുള്ള വിഭവ സമാഹരണത്തിന് നൂതനമായ ഒരന്വേഷണവും ബജറ്റ് നടത്തുന്നില്ല. ഒരുപക്ഷേ, ജെയ്റ്റ്ലിക്ക് ഈ ബജറ്റിലായിരുന്നു അത് സുഗമമായി ചെയ്യാന്‍ കഴിയുക. പക്ഷേ, അതിന്‍െറ സൂചനകള്‍പോലും ഉണ്ടായില്ല. 70 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ ജനത ആശ്രയിക്കുന്ന കാര്‍ഷിക മേഖലയെ വീണ്ടും ബജറ്റ് അവഗണിക്കുന്നു. നാലു ശതമാനം വളര്‍ച്ച നിരക്ക് ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 1.1 ശതമാനം മാത്രമാണ് ഈ രംഗത്തുണ്ടായത്. വലിയ മുരടിപ്പിന്‍െറ അവസ്ഥയിലാണ് ഏതാണ്ട് ഒരു ദശകക്കാലമായി കാര്‍ഷിക മേഖല. പക്ഷേ, കാര്യമായ മൂലധന നിക്ഷേപത്തിന് സര്‍ക്കാറുകള്‍ തയാറാവുന്നില്ല. ജെയ്റ്റ്ലിയും ഇതില്‍നിന്ന് വിഭിന്നനല്ല. രാജ്യത്തിന്‍െറ കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് മെച്ചപ്പെട്ട സാഹചര്യത്തില്‍ സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കുറക്കും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കും തെറ്റി. സ്വര്‍ണ കള്ളക്കടത്ത് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഈയൊരു നിര്‍ദേശം ബജറ്റില്‍ പലരും പ്രതീക്ഷിച്ചിരുന്നു. കറന്‍സി മാനേജ്മെന്‍റ് രംഗത്ത് റിസര്‍വ് ബാങ്കിനെ മറികടന്നുകൊണ്ട് ഇടപെടലുകള്‍ നടത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കാണാം. ഇതിനായി, മോണിറ്ററി പോളിസി രൂപവത്കരിക്കുന്നതിന് പ്രത്യേക സമിതിയെ രൂപവത്കരിക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ട്. ആശങ്കാജനകമായ നീക്കമാണിത്. റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ പല അധികാരങ്ങളും കവര്‍ന്നെടുക്കാനുള്ള ദുരുദ്ദേശ്യംകൂടി ഇതിന്‍െറ പിന്നില്‍ സംശയിക്കാവുന്നതാണ്. പലിശ നിരക്കുകള്‍ താഴ്ത്തി കോര്‍പറേറ്റ് മേഖലയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവാതിരുന്നത് പലപ്പോഴും രാഷ്ട്രീയ മേലാളന്മാര്‍ക്ക് സുഖിച്ചിരുന്നില്ല. അതുകൊണ്ടാവാം ഇത്തരത്തില്‍ ഒന്ന് ബജറ്റില്‍ കടന്നുകൂടിയത്. പെട്ടെന്ന് റിസര്‍വ് ബാങ്കിനെ മറികടക്കാന്‍ ആയില്ളെങ്കിലും സാവധാനത്തിലാണെങ്കിലും വായ്പാനയം ഉള്‍പ്പെടെയുള്ള മോണിറ്ററി നയങ്ങളും ഗവണ്‍മെന്‍റിന്‍െറ കൈയില്‍ കൊണ്ടുവരാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിത്. നികുതി ഘടനയില്‍ ഒരു വലിയ പരിഷ്കാരം ബജറ്റ് മുന്നോട്ടു വെക്കുന്നുണ്ട്. ചരക്ക് സേവന നികുതി (ജി.എസ്.ടി) 2016 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കും എന്ന പ്രത്യേകതയാണ് അതില്‍ പ്രധാനം. ഇത്തരം പ്രഖ്യാപനങ്ങള്‍ മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഏതായാലും 2016ല്‍ ഇത് നടപ്പാവും എന്നുതന്നെ പ്രതീക്ഷിക്കാം. നികുതി നടപടി ക്രമങ്ങള്‍ സുതാര്യവും ലളിതവും ആക്കുന്നതിന് ഒറ്റനികുതിയെന്ന ചട്ടക്കൂടിലേക്ക് രാജ്യം വരേണ്ടതുണ്ട്. അത് ഈ പ്രഖ്യാപനം നടപ്പായാല്‍ ശ്രദ്ധേയമായ വഴിത്തിരിവായിരിക്കും. സബ്സിഡികളെ സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം ചില കേന്ദ്രങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് താല്‍ക്കാലികമായാണെങ്കിലും പിന്മാറിയതായി കണക്കാക്കാം. കേരളത്തിന്‍െറ കാര്യത്തിലേക്ക് വരുമ്പോള്‍ കാര്യമായ ഒന്നും ലഭിച്ചില്ളെന്ന അഭിപ്രായത്തിലും കഴമ്പുണ്ട്. കേരളം റബര്‍ ഇറക്കുമതി തീരുവ കുറക്കുമെന്ന കാര്യത്തില്‍ അനുകൂലമായ നിര്‍ദേശം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. സംസ്ഥാനത്തിന്‍െറ മലയോര മേഖലയുടെ നട്ടെല്ലായ റബര്‍ കൃഷി അന്യമാവുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്‍െറ റവന്യൂ വരുമാനത്തിലും കോട്ടം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ട് തീരുവ ഉയര്‍ത്തി മാനസിക മുന്‍തൂക്കം റബര്‍ മേഖലക്ക് നല്‍കും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. യു.പി.എ സര്‍ക്കാര്‍ കുളമാക്കിയ ധനകാര്യമാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനുള്ള ചില നീക്കങ്ങളും ബജറ്റിലുണ്ട്. ധനക്കമ്മി 2018ഓടെ മൂന്നു ശതമാനമാക്കാന്‍ ലക്ഷ്യമിടുന്നു. ഇത് നടപ്പാകുമോയെന്ന കാര്യം കണ്ടുതന്നെ അറിയേണ്ടതാണ്. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്‍റ് കൂടുതല്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കും എന്ന് ജെയ്റ്റ്ലി കരുതുന്നു. ആ വഴിക്കുള്ള ഏത് നീക്കവും സ്വാഗതാര്‍ഹമാണെങ്കിലും വിദേശ നിക്ഷേപത്തെ ഫിനാന്‍സ് മൂലധന വിപണി എന്നിവക്കപ്പുറത്തേക്ക് മാനുഫാക്ച്വറിങ്, അടിസ്ഥന സൗകര്യ മേഖല എന്നിവയിലേക്കത്തെിക്കുന്നതിനുള്ള നീക്കങ്ങളും കാര്യമായില്ല. വിദേശ നിക്ഷേപത്തിന്‍െറ കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കാതലായ വ്യത്യാസവും അതാണ്. എന്നാല്‍, വഞ്ചി തിരുനക്കര തന്നെ എന്ന് പറഞ്ഞതുപോലെ സമ്പത്ത് ഉല്‍പാദിപ്പിക്കുന്ന മേഖലകളിലേക്ക് വിദേശ നിക്ഷേപത്തെ എത്തിക്കുന്നതിന് ബജറ്റ് ശ്രമിക്കുന്നില്ല. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള വകയിരുത്തലും സ്കില്‍ ഡെവലപ്മെന്‍റിനുള്ള പദ്ധതികളും നല്ല നിര്‍ദേശങ്ങളാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കേണ്ട അടിയന്തര സാഹചര്യമാണ് മുന്നിലുള്ളത്. 2030 ആകുമ്പോഴേക്ക് ജനസംഖ്യയുടെ 50 ശതമാനം യുവാക്കളായിരിക്കും. അതുകൊണ്ട്, തൊഴിലവസരങ്ങള്‍ തുറന്നെടുക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പരിപാടികളുടെ പ്രാധാന്യവും അതാണ്. എന്നാല്‍, ആ വഴിക്ക് കാര്യമായ നിക്ഷേപം നടത്തുന്നതിന് ബജറ്റ് തുനിയുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഏതായാലും ഏത് ധനമന്ത്രിയേയും പോലെയുള്ള, വരുമാനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന പതിവ് അഭ്യാസത്തിനപ്പുറത്തേക്ക് അരുണ്‍ ജെയ്റ്റ്ലിയും പോകുന്നില്ല. കോര്‍പറേറ്റ് ദാസ്യവേല ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ശീലക്കേടായി പോയി എന്നും ഈ ബജറ്റ് അടിവരയിടുന്നുണ്ട്. ഭാവിയിലെ ഇന്ത്യയെപ്പറ്റി ഒരു കാഴ്ചപ്പാടില്ലാത്ത കാര്യമായ വികസനോന്മുഖ നിലപാടുകള്‍ മുന്നോട്ടു വെക്കാത്ത വെറും രേഖമാത്രമായി ജെയ്റ്റ്ലിയുടെ ആദ്യ സമ്പൂര്‍ണ ബജറ്റ് മാറിയിരിക്കുന്നു. |
വാഗ്ദാനം സാധാരണക്കാര്‍ക്ക്, സഹായം കോര്‍പറേറ്റുകള്‍ക്ക് Posted: 28 Feb 2015 11:31 AM PST Image: Subtitle: ഇളവുകള്‍ കാത്തിരുന്നവര്‍ക്ക് നിരാശ; പിന്നാലെ ഇന്ധന വിലവര്‍ധനയുടെ ഇരുട്ടടി ന്യൂഡല്‍ഹി: സാധാരണക്കാരനേക്കാള്‍ കോര്‍പറേറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മോദിസര്‍ക്കാര്‍ വീണ്ടും തെളിയിച്ചു. അടുത്ത നാലു വര്‍ഷത്തേക്ക് മാറ്റംവരുത്തില്ളെന്ന ഉറപ്പോടെ കോര്‍പറേറ്റ് നികുതി അഞ്ചു ശതമാനം കുറച്ച് 25 ശതമാനമാക്കി. അതിസമ്പന്നരുടെ സ്വത്തുനികുതി വേണ്ടെന്നുവെച്ചു. ശ്രമിച്ചാല്‍ 4.44 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയൊഴിവ് നേടാന്‍ വകുപ്പുണ്ടെന്നാണ് ഇടത്തരക്കാര്‍ക്കും ഉദ്യോഗസ്ഥ സമൂഹത്തിനുമുള്ള വാക്ക്. ഇതിനെല്ലാമിടയില്‍ സാധാരണക്കാര്‍ക്ക് ബജറ്റില്‍നിന്ന് ആശ്വാസം കണ്ടെടുക്കാന്‍ പറ്റിയില്ല. |
ഹമാസ് ഭീകരസംഘടനയെന്ന് ഈജിപ്ത് കോടതി Posted: 28 Feb 2015 11:25 AM PST Image: കൈറോ: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ ഭീകരസംഘടനയായി ഈജിപ്ഷ്യന്‍ കോടതി പ്രഖ്യാപിച്ചു. ഹമാസിന്‍െറ സായുധവിഭാഗം ഖസ്സാം ബ്രിഗേഡിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ് പുതിയ പ്രഖ്യാപനം. മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷം, ഈജിപ്തിലെ സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായം നല്‍കുന്നുവെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. സിനായ് മേഖലയില്‍ ആക്രമണം നടത്തുന്ന സായുധസംഘങ്ങള്‍ക്ക് ഹമാസ് സഹായമത്തെിക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment