തകര്‍ന്നടിഞ്ഞ് ലങ്ക; 133 റണ്‍സിന് പുറത്ത് live Madhyamam News Feeds |
- തകര്‍ന്നടിഞ്ഞ് ലങ്ക; 133 റണ്‍സിന് പുറത്ത് live
- ‘മഴയത്തെും മുമ്പേ’ ശുചീകരണ പരിപാടിക്ക് തുടക്കം
- ജില്ലാ പഞ്ചായത്ത് ബജറ്റ് : കൃഷിക്ക് ഊന്നല്‍; ദുര്‍ബലര്‍ക്ക് കൈത്താങ്ങ്
- ഡിജിറ്റല്‍ സേവന മികവില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്
- അഅ്സം ഖാന്‍െറ പേരില്‍ ഫേസ്ബുക് പോസ്റ്റ്; പ്ലസ്‌വണ്‍ വിദ്യാര്‍ഥി ജയിലില്‍
- കുസാറ്റ് യുവജനോത്സവം സമാപിച്ചു; തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് ജേതാക്കള്‍
- മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ നിയമനം: റാങ്ക് ലിസ്റ്റ് അട്ടിമറിക്കാന്‍ സമ്മര്‍ദം
- ഇസ്രായേലില്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍
- കടപ്പുറം കൊട്ടിയടച്ച് പ്രദര്‍ശന നഗരി നിര്‍മിക്കുന്നു
- കയ്പമംഗലം അപകടം: നാലുപേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്
- അറബ് സാമൂഹിക മാധ്യമ ഉച്ചകോടിക്ക് ഉജ്വല തുടക്കം
- 376 ദശലക്ഷം റിയാലിന്‍െറ റോഡ് നിര്‍മാണ കരാര്‍ ഒപ്പിട്ടു
- യു.എന്‍ സിറിയ സഹായ ഉച്ചകോടി : 78 രാഷ്ട്രങ്ങളും 40 സംഘടനകളും പങ്കെടുക്കും
- തെരുവുനായകള്‍ സംസ്ഥാന ഖജനാവ് ചോര്‍ത്തുന്നു; പ്രതിവര്‍ഷം 50 കോടി ചെലവ്
- മരണത്തെ ‘മായ്ച്ചുകളയുന്ന’ വിധം
- നാലുവര്‍ഷം പിന്നിടുന്ന മനുഷ്യക്കശാപ്പ്
- ലോകകപ്പ്: ആദ്യ ക്വാര്‍ട്ടറില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെ
- ഇന്ധന സെസ് നിര്‍ദേശം വെച്ചത് മരാമത്ത് വകുപ്പ്; തുക ലഭിക്കുന്നത് മാണിയുടെ വകുപ്പിന്
- ഐ.എസ് വിരുദ്ധ പോരാട്ടം: ഇറാഖിന്‍െറ തിക്രീത് ദൗത്യം പാളി
- മോദിക്ക് പരസ്യവിമര്‍ശം കുടുംബത്തില്‍നിന്ന്
- അമേരിക്ക^ക്യൂബ ചര്‍ച്ച പുനരാരംഭിച്ചു
- വയനാടിന് ഇനി വനിത എസ്.പി
- ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് ബദീഇന് വധശിക്ഷ
തകര്‍ന്നടിഞ്ഞ് ലങ്ക; 133 റണ്‍സിന് പുറത്ത് live Posted: 18 Mar 2015 12:19 AM PDT Image: സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ ക്വാര്‍ട്ടറില്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ സ്പിന്നര്‍ രങ്കണാ ഹെരാത്തില്ലാതെയാണു ലങ്കന്‍ സിംഹങ്ങള്‍ കളത്തിലിറങ്ങുന്നത്. ഹെരാത്തിനു പകരമായി പുതുമുഖം തരിന്ദു കൗശല്‍ ടീമില്‍ ഇടംപിടിച്ചു.
|
‘മഴയത്തെും മുമ്പേ’ ശുചീകരണ പരിപാടിക്ക് തുടക്കം Posted: 17 Mar 2015 11:59 PM PDT തിരുവല്ല: ആരോഗ്യവകുപ്പും തിരുവല്ല നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 'മഴയത്തെും മുമ്പേ' ശുചീകരണ പരിപാടിക്ക് തിരുവല്ലയില്‍ തുടക്കമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പി.എസ്. മോഹനന്‍, ഫിലിപ് ജോര്‍ജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധാകുമാരി, ഹെല്‍ത്ത് ഇന്‍സ്പെട്കര്‍മാരായ ബെന്നി സി. ചീരഞ്ചിറ, അജി എസ്. കുമാര്‍, എസ്. ശ്രീകുമാര്‍, സന്തോഷ് കുമാര്‍, പി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ ഫോഗിങ്, സ്പ്രേയിങ് എന്നിവക്കും തുടക്കമായി. ഞായറാഴ്ചകളില്‍ വീടുകളില്‍ ഡ്രൈഡേ പ്രവര്‍ത്തനങ്ങള്‍ നടത്താനും തിങ്കളാഴ്ചകളില്‍ സ്കൂളുകളിലും സ്ഥാപനങ്ങളിലും ചൊവ്വാഴ്ച ദിവസങ്ങളില്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലാബുകളിലും ബുധനാഴ്ചകളില്‍ പൊതുമേഖല സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും വ്യാഴാഴ്ച ദിവസങ്ങളില്‍ അങ്കണവാടികളിലും ബാലവാടികളിലും ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ കര്‍മസമിതി യോഗം തീരുമാനിച്ചു. 21 ന് എത്തുന്ന ആരോഗ്യ സന്ദേശയാത്രയെ വരവേല്‍ക്കും. വെന്‍റ് പൈപ്പുകളില്‍ കൊതുകുവല കെട്ടിയും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്കരിച്ചും ജലം മലിനപ്പെടുത്താതെ സൂക്ഷിച്ചും കൊതുകു-ജന്തു-ജലജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. തോമസ് അല്‍ഫോണ്‍സും ഡോ.ആര്‍. മായയും അഭ്യര്‍ഥിച്ചു. |
ജില്ലാ പഞ്ചായത്ത് ബജറ്റ് : കൃഷിക്ക് ഊന്നല്‍; ദുര്‍ബലര്‍ക്ക് കൈത്താങ്ങ് Posted: 17 Mar 2015 11:56 PM PDT കോട്ടയം: അടിസ്ഥാന സൗകര്യവികസനത്തിലും കൃഷിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. കൃഷിഫാമുകളുടെ നവീകരണത്തിനും പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കുടുംബകൃഷിയും പ്രഖ്യാപിക്കുന്ന ഭരണസമിതിയുടെ അവസാന ബജറ്റില്‍ ആരോഗ്യ മേഖലക്കും ഉയര്‍ന്ന പരിഗണനയുണ്ട്. 485 കോടി വരവും 460 കോടി ചെലവും 25 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ ്പ്രസിഡന്‍റ് അഡ്വ. ബിജു പുന്നത്താനം അവതരിപ്പിച്ചത്. |
ഡിജിറ്റല്‍ സേവന മികവില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് Posted: 17 Mar 2015 11:51 PM PDT കാസര്‍കോട്: സാങ്കേതിക വിദ്യയിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കി മാതൃക കാട്ടുകയാണ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലത്തെുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കകം പദ്ധതി വിവരങ്ങള്‍, ഭരണസമിതി തീരുമാനങ്ങള്‍ തുടങ്ങിയവ കൈമാറുന്ന ടച്ച് സ്ക്രീന്‍, പഞ്ചായത്ത് യോഗ നടപടികള്‍ നേരിട്ട് വീക്ഷിക്കാനുള്ള സൗകര്യം, വൈഫൈ, വെര്‍ച്വല്‍ ടോക്കണ്‍ സിസ്റ്റം, പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും എ.ടി.എം വഴി ശമ്പളം തുടങ്ങിയവയിലൂടെ പഞ്ചായത്ത് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍. |
അഅ്സം ഖാന്‍െറ പേരില്‍ ഫേസ്ബുക് പോസ്റ്റ്; പ്ലസ്‌വണ്‍ വിദ്യാര്‍ഥി ജയിലില്‍ Posted: 17 Mar 2015 11:41 PM PDT Image: ലക്നോ: ഉത്തര്‍പ്രദേശ് നഗര വികസന മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഅ്സം ഖാന്‍െറ പേരില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിടച്ചു. മതസ്പര്‍ധ വളര്‍ത്തുന്നതും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമാണ് പോസ്റ്റെന്ന് പൊലീസ് പറഞ്ഞു. അഅ്സംഖാന്‍െറ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ഫസാഹത്ത് അലി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബറേലിയിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയതത്. തിങ്കളാഴ്ച്ച വൈകിട്ടോടെ വീട്ടില്‍ നിന്ന് പൊലീസ് വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡില്‍ വിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 66-A(ഐ.ടി ആക്ട്), 153-A(മതസ്പര്‍ധ വളര്‍ത്തുന്നത് തടയല്‍), 504(സമാധാന അന്തരീക്ഷം തകര്‍ക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശം) എന്നീ വകുപ്പുകള്‍ ചുമത്തി വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ യു.പി പൊലീസ് ജയിലിലടച്ചതെന്ന് ആരോപണമുണ്ട്. അഅ്സം ഖാന്‍െറ പേരില്‍ വിദ്യാര്‍ഥി ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് അസത്യവും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്ന് ഫസാഹത്ത് അലി പറഞ്ഞു. അതേസമയം പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് വിദ്യാര്‍ഥി ചെയ്തതെന്ന് വീട്ടുകാര്‍ അറിയിച്ചു. യഥാര്‍ഥ അര്‍ഥം മനസിലാക്കാതെയാണ് ഫേസ്ബുക്കില്‍ അത് പോസ്റ്റ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞതായി രാംപൂര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
|
കുസാറ്റ് യുവജനോത്സവം സമാപിച്ചു; തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് ജേതാക്കള്‍ Posted: 17 Mar 2015 11:24 PM PDT കളമശ്ശേരി: കൊച്ചി സര്‍വകലാശാലാ യുവജനോത്സവം 'സര്‍ഗം-2015'ല്‍ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് ജേതാക്കളായി. അഞ്ചുദിവസമായി നടന്ന മത്സരങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിനെ ഏറെ പിന്നിലാക്കിയാണ് മോഡല്‍ എന്‍ജിനീയറിങ് കോളജ് കിരീടം ചൂടുന്നത്. രാത്രി വൈകി അവസാനിച്ച മത്സരത്തില്‍ 283 പോയന്‍റുമായാണ് കോളജ് മുന്നേറിയത്. |
മെഡിക്കല്‍ കോളജിലെ ദന്തഡോക്ടര്‍ നിയമനം: റാങ്ക് ലിസ്റ്റ് അട്ടിമറിക്കാന്‍ സമ്മര്‍ദം Posted: 17 Mar 2015 11:07 PM PDT മഞ്ചേരി: മെഡിക്കല്‍ കോളജാശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന ദന്തവിഭാഗം ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് താല്‍ക്കാലിക ഒഴിവിലേക്ക് പി.ജി യോഗ്യതയുള്ളവരെ തഴഞ്ഞ് നിയമനം നടത്താന്‍ സമ്മര്‍ദം. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ ഡി.എം.ഒ ആണ് നിയമനം നടത്തേണ്ടത്. അധികയോഗ്യതയുണ്ടെങ്കില്‍ അത് പരിഗണിക്കേണ്ടതിന് പകരം ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി ചിലരെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്. |
ഇസ്രായേലില്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ Posted: 17 Mar 2015 11:04 PM PDT Image: തെല്‍ അവീവ്: ഇസ്രായേല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ലികുഡ് പാര്‍ട്ടിക്ക് ജയം. ലികുഡ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ബിന്യമിന്‍ നെതന്യാഹു വീണ്ടും ഇസ്രായേലിന്‍െറ പ്രധാനമന്ത്രിയാകും. 99 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലികുഡ് പാര്‍ട്ടിക്ക് 29 സീറ്റാണ് പാര്‍ലമെന്‍റില്‍ (നെസറ്റ്) ലഭിച്ചതെന്ന് ഇസ്രായേല്‍ വാര്‍ത്താ പത്രമായ യെദിയോത് അഹ്റോനോത് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ള സയണിസ്റ്റ് യൂണിയന് 24 സീറ്റുകളാണ് ലഭിച്ചത്. താന്‍ വിജയിച്ചതായി കഴിഞ്ഞദിവസം തന്നെ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഞങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി വന്‍ ജയം കുറിച്ചിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. ശക്തമായ ഒരു സര്‍ക്കാറിന് ലികുഡ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും നെതന്യാഹു വ്യക്തമാക്കി. രാജ്യസുരക്ഷയാണ് നെതന്യാഹു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. ഇറാന്‍െറ ആണവഭീഷണിയില്‍ നിന്നും ഇസ്രായേലിനെ സംരക്ഷിക്കാന്‍ കഴിയുന്ന ഏകനേതാവാണ് താന്‍. കിഴക്കന്‍ ജറൂസലേമില്‍ തലസ്ഥാനം സ്ഥാപിക്കാന്‍ ഫലസ്തീനെ അനുവദിക്കി െല്ലന്നും നെതന്യാഹു പ്രചാരണത്തില്‍ പ്രഖ്യാപിച്ചിരുന്നു. 120 സീറ്റുകളാണ് ഇസ്രായേല്‍ പാര്‍ലമെന്‍റായ നെസറ്റിലുള്ളത്. 3.5 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചാലേ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ അംഗത്വം ലഭിക്കുകയുള്ളൂ. കേവല ഭൂരിപക്ഷത്തിന് 60 സീറ്റ് വേണമെന്നിരിക്കെ, ഇരു കക്ഷികള്‍ക്കും ചെറു പാര്‍ട്ടികളുടെ പിന്തുണ ആവശ്യമായി വരും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ജ്യൂയിഷ് ഹോം, കുലാനു തുടങ്ങിയവരുടെ പിന്തുണ ആര്‍ക്കെന്നത് ഏറെ നിര്‍ണായകമാകും. 2013ല്‍ അധികാരമേറ്റ നെതന്യാഹു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ശേഷിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സഖ്യകക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു ഇത്. ലിക്കുഡ് പാര്‍ട്ടി മുന്‍കൈ എടുത്ത് തയാറാക്കിയ ജൂതരാഷ്ട്ര ബില്ലും 2014ലെ ചില ബജറ്റ് നിര്‍ദേശങ്ങളുമായിരുന്നു ഈ ഭിന്നതക്ക് കാരണം. |
കടപ്പുറം കൊട്ടിയടച്ച് പ്രദര്‍ശന നഗരി നിര്‍മിക്കുന്നു Posted: 17 Mar 2015 10:56 PM PDT കോഴിക്കോട്: പ്രഭാതസവാരിക്കും ഉല്ലാസത്തിനുമായി ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന കോഴിക്കോട് കടപ്പുറം കൊട്ടിയടച്ച് പടുകൂറ്റന്‍ പ്രദര്‍ശന നഗരി നിര്‍മിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഒത്താശയോടെയാണ് 'തീരദേശ രക്ഷാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി'എന്ന സംഘടനയുടെ പേരില്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലായി കടപ്പുറം കൊട്ടിയടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ അന്തര്‍ദേശീയ അക്വ-പെറ്റ്ഷോ നടത്തുമെന്ന കവാടവും പ്രദര്‍ശന നഗരിക്ക് മുമ്പാകെ സ്ഥാപിച്ചിട്ടുണ്ട്. മധ്യവേനലവധിയിലെ ജനത്തിരക്ക് കണക്കിലെടുത്ത് വന്‍ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. |
കയ്പമംഗലം അപകടം: നാലുപേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക് Posted: 17 Mar 2015 10:30 PM PDT Image: കയ്പമംഗലം (തൃശൂര്‍): കയ്പമംഗലത്ത് വാനും ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം നാലായി. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ ദേശീയപാത 17ല്‍ കയ്പമംഗലം പന്ത്രണ്ടില്‍ കാളമറി വടക്കുംഭാഗത്താണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂര്‍ മത്തേല മുടവന്‍കാട്ടില്‍ മുഹമ്മദ് ഷാന്‍ (22), വയനാട് സ്വദേശി വിനീഷ്, പെരുമ്പാവൂര്‍ പൂവപ്പടി കളപ്പുരക്കല്‍ വീട്ടില്‍ മോഹന്‍െറ മകന്‍ സുജിത് (28), വയനാട് വരാളിയില്‍ വീട്ടില്‍ ഷൈനറ്റ് തോമസ് (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തൃശൂര്‍ വെസ്റ്റ്ഫോര്‍ട്ട്, ജൂബിലി മിഷന്‍, എലൈറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ആക്ട്സ് പ്രവര്‍ത്തകരും മതിലകം പോലീസും ഏറെ നേരം പാടുപെട്ട് വാന്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങളും അപകടത്തില്‍ പരിക്കേറ്റവരെയും പുറത്തെടുത്തത്. മഹുമ്മദ് ഷാന്‍റെ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും വിനീഷിന്‍റെ മൃതദേഹം മോഡേണ്‍ ആശുപത്രിയിലും സുജിത് മോഹന്‍റെ മൃതദേഹം തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും ഷൈനറ്റ് തോമസിന്‍റെ മൃതദേഹം എലൈറ്റ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്നയുടന്‍ ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയി. മതിലകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി നടപടികള്‍ സ്വീകരിച്ചു. |
അറബ് സാമൂഹിക മാധ്യമ ഉച്ചകോടിക്ക് ഉജ്വല തുടക്കം Posted: 17 Mar 2015 09:46 PM PDT Image: ദുബൈ: അറബ് ലോകത്തെ നവ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും സാന്നിധ്യവും വിശകലനം ചെയ്യുന്ന പ്രഥമ അറബ് സോഷ്യല്‍ മീഡിയ ഉച്ചകോടിക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പ്രൗഡോജ്വല തുടക്കം. രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ അറബ് ലോകത്തെ പ്രമുഖരായ 1500 ഓളം സാമൂഹിക മാധ്യമ നിരീക്ഷകരും ബ്ളോഗര്‍മാരും ഈ മേഖലയിലെ ലോക പ്രശസ്തരും സംബന്ധിക്കുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉച്ചകോടിയുടെ ആദ്യ ദിവസം നിറ സാന്നിധ്യമായിരുന്നു. അറബ് ലോകത്ത് മികച്ച രീതിയില്‍ നവ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയവര്‍ക്കുള്ള പുരസ്കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. |
376 ദശലക്ഷം റിയാലിന്‍െറ റോഡ് നിര്‍മാണ കരാര്‍ ഒപ്പിട്ടു Posted: 17 Mar 2015 08:50 PM PDT Image: മസ്കത്ത്: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഊര്‍ജമേകാന്‍ 376 ദശലക്ഷം റിയാലിന്‍െറ റോഡ് നിര്‍മാണ കരാറുകള്‍ ഒപ്പിട്ടു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 25 റോഡുകളാണ് നിര്‍മിക്കുകയെന്ന് കരാര്‍ ഒപ്പിട്ട ശേഷം ഗതാഗത മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സലീം അല്‍ഫുതൈസി അറിയിച്ചു. വിവിധ കമ്പനികള്‍ക്കായാണ് കരാറുകള്‍ ലഭിച്ചിരിക്കുന്നത്. |
യു.എന്‍ സിറിയ സഹായ ഉച്ചകോടി : 78 രാഷ്ട്രങ്ങളും 40 സംഘടനകളും പങ്കെടുക്കും Posted: 17 Mar 2015 08:42 PM PDT Image: കുവൈത്ത് സിറ്റി: മാര്‍ച്ച് 31ന് കുവൈത്ത് ആതിഥ്യംവഹിക്കുന്ന മൂന്നാമത് യു.എന്‍ സിറിയ സഹായ ഉച്ചകോടിയില്‍ (ഇന്‍റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) 78 രാഷ്ട്രങ്ങളുടെയും 40 സംഘടനകളുടെയും പ്രതിനിധികള്‍ സംബന്ധിക്കും. പങ്കെടുക്കുന്ന രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിനുശേഷം വിദേശകാര്യ മന്ത്രാലയം പ്രോട്ടോക്കോള്‍ ഡയറക്ടര്‍ അംബാസഡര്‍ ദാരി അല്‍അര്‍ജാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ സംസാരിക്കും. ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓഡിനേറ്ററും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വലേറി ആമോസ്, യു.എന്‍ ഹൈകമീഷണര്‍ ഫോര്‍ റഫ്യൂജീസ് അന്‍േറാണിയോ ഗുട്ടിറെസ്, യുനൈറ്റഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക് തുടങ്ങിയവരും ആദ്യ സെഷനില്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. |
തെരുവുനായകള്‍ സംസ്ഥാന ഖജനാവ് ചോര്‍ത്തുന്നു; പ്രതിവര്‍ഷം 50 കോടി ചെലവ് Posted: 17 Mar 2015 07:14 PM PDT Image: കൊച്ചി: വഴിയോരങ്ങള്‍ കൈയടക്കിയ തെരുവുനായകള്‍ സംസ്ഥാന ഖജനാവ് വന്‍തോതില്‍ ചോര്‍ത്തുന്നു. പ്രതിവര്‍ഷം 50 കോടി രൂപയിലേറെയാണ് തെരുവുനായകള്‍മൂലം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവഴിക്കേണ്ടിവരുന്നത്. തെരുവുനായകളുടെ കടിയേല്‍ക്കുന്നവര്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍, മൃഗങ്ങളുടെ ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കാണ് ഈ തുക ചെലവഴിക്കേണ്ടിവരുന്നത്. എറണാകുളം ജില്ലയില്‍ മാത്രം കഴിഞ്ഞവര്‍ഷം പതിനായിരത്തിലേറെപേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ രണ്ടര മാസത്തിനകം 1354 പേര്‍ നായയുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പും പറയുന്നു. ജനുവരിയില്‍ 548 പേരും ഫെബ്രുവരിയില്‍ 513 പേരും മാര്‍ച്ച് 15വരെ 293 പേരുമാണ് നായയുടെ കടിയേറ്റ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം ഇതിലുമധികം വരും. നായയുടെ കടിയേറ്റ് ആശുപത്രിയിലത്തെുന്നയാള്‍ക്ക് ആന്‍റി റാബീസ് വാക്സിനാണ് നല്‍കുന്നത്. സ്വകാര്യവിപണിയില്‍ ഇതിന്‍െറ ഒരുപാക്കേജിന് മൂവായിരം രൂപവരെയാണ് ചെലവ്. മാരകമായി കടിയേല്‍ക്കുകയോ കടിച്ച നായക്ക് പേബാധയുണ്ടെന്ന് സംശയമുയരുകയോ ചെയ്താല്‍ ഇമ്മ്യുണോ ഗ്ളോബുലിന്‍ ചികിത്സയാണ് നല്‍കുന്നത്. ഇതിന്‍െറ ഒരു ഡോസിന് 1780 രൂപ മുതലാണ് തുടങ്ങുന്നത്. കടിയുടെ മാരക സ്വഭാവത്തിനനുസരിച്ച് ചെലവ് വര്‍ധിക്കും. ഓരോ ജില്ലയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിവര്‍ഷം മൂന്നുമുതല്‍ അഞ്ചുകോടിയുടെ മരുന്നുവരെ തെരുവ് നായയുടെ കടിയേറ്റ് എത്തുന്നവരുടെ ചികിത്സക്ക് ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഇതിന് പുറമേയാണ് തെരുവുനായകളുടെ വന്ധ്യംകരണത്തിന് ചെലവഴിക്കേണ്ടിവരുന്ന തുക. നായകളെ കൊല്ലരുതെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. പകരം തെരുവുനായകളെ പിടിച്ച് വന്ധ്യംകരിച്ച് വിടാനാണ് (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍-എ.ബി.സി) അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്‍െറ ചുമതലയും. പിടികൂടി വന്ധ്യംകരിക്കണമെങ്കില്‍ മൊബൈല്‍ യൂനിറ്റ് ആവശ്യമാണെന്നാണ് കോര്‍പറേഷനുകളുടെ വാദം. ലാബോറട്ടറി, മൊബൈല്‍ ലാപ്രോസ്കോപിക് യൂനിറ്റ്, വാക്സിനേഷന്‍ എന്നിവയടങ്ങിയ മൊബൈല്‍ യൂനിറ്റിന് 25 ലക്ഷം രൂപവരെ ചെലവ് വരും. നായയെ മൊബൈല്‍ യൂനിറ്റില്‍ എത്തിക്കുന്നതിന് നായപിടിത്തക്കാരെയും നിയോഗിക്കണം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 600 രൂപവരെ ചെലവ് വരുന്നുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിശദീകരിക്കുന്നത്. പഞ്ചായത്ത് ഫണ്ടില്‍നിന്ന് തുക കണ്ടത്തൊനാകില്ളെന്നും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയില്ളെങ്കില്‍ പദ്ധതി നടക്കില്ളെന്നുമാണ് അവരുടെ വാദം. പ്രശ്നത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു. ലൈസന്‍സില്ലാതെ നായ വളര്‍ത്തുന്നത് കുറ്റകരമാക്കണമെന്നും വര്‍ഷന്തോറും ലൈസന്‍സ് പുതുക്കണമെന്ന് നിബന്ധന വെക്കണമെന്നും കമീഷന്‍ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്ന് ലഭ്യമാക്കുക, തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു. തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം നടപ്പാവുകയാണെങ്കില്‍ സംസ്ഥാന ഖജനാവിന്മേലുള്ള ഭാരം ഇനിയും വര്‍ധിക്കും. |
മരണത്തെ ‘മായ്ച്ചുകളയുന്ന’ വിധം Posted: 17 Mar 2015 07:06 PM PDT Image: ഭൂമിയില്‍ ജനിച്ചുവീണാല്‍ പിന്നെ ഒരിക്കല്‍ മരിക്കണമെന്നാണ് പ്രകൃതിനിയമം. എപ്പോഴായിരിക്കും ഒരാള്‍ക്ക് മരണം സംഭവിക്കുക? ഒരാളുടെ ആയുസ്സിനെ നിര്‍ണയിക്കുന്ന ജൈവികമായ ഘടകങ്ങള്‍ എന്തൊക്കെയാണ്? ഈ ഘടകങ്ങളെ തിരിച്ചറിയുന്ന നിമിഷത്തെക്കുറിച്ച് ഒന്ന് ഓര്‍ത്തുനോക്കൂ. ജീവിതത്തിന്‍െറയും മരണത്തിന്‍െറയും ഇടയിലുള്ള അതിപ്രധാനവും ഏറെ നിര്‍ണായകവുമായ ഒരു അതിര്‍വരമ്പിനേയാകും അപ്പോള്‍ നാം കണ്ടത്തെിയിട്ടുണ്ടാവുക. മരണത്തെ കീഴ്പ്പെടുത്താനുള്ള സൂത്രവാക്യം മനുഷ്യന്‍ കൈപ്പിടിയിലൊതുക്കുന്ന നിമിഷംകൂടിയാകുമത്. ഈ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലാണോ നമ്മുടെ ഗവേഷകലോകം? നമുക്ക് ഫിലാഡല്‍ഫിയയിലെ സാക് കോണ്‍റാഡിന്‍െറ അനുഭവം കേള്‍ക്കാം. 2012 ജൂണ്‍ മൂന്ന് ഞായറാഴ്ചയാണ് സംഭവം. വാരാന്ത്യത്തിലെ പതിവ് മോട്ടോര്‍സൈക്കിള്‍ സവാരിക്കിടെ, 36കാരനായ കോണ്‍റാഡിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വേദനസഹിക്കാനാവാതെ അയാള്‍ വണ്ടി നിര്‍ത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ ശരീരം തളരുന്നതുപോലെ തോന്നി. പിന്നെ ബോധംമറഞ്ഞു. പതിയെപ്പതിയെ അയാള്‍ മരണത്തിലേക്ക് നടന്നുനീങ്ങി. ലോകത്ത് വര്‍ഷത്തില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നെന്നാണ് കണക്ക്. അതില്‍ 85 ശതമാനംപേരും മരണത്തിന് കീഴടങ്ങുന്നു. കോണ്‍റാഡ് ആ പട്ടികയിലെ ഒരംഗം മാത്രമാകേണ്ടിയിരുന്നയാളാണ്. പക്ഷേ, അവിടെ മറ്റുചില അദ്ഭുതങ്ങള്‍ സംഭവിച്ചു. കോണ്‍റാഡിന്‍െറ ഭാര്യ ഡോക്ടറാണ്. അവര്‍, പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഒരു പ്രത്യേക ഗവേഷണത്തെക്കുറിച്ച് ആയിടെ വായിച്ചിരുന്നു. നേരത്തേ, സൂചിപ്പിച്ച മരണത്തിന്‍െറ രഹസ്യങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു അവിടെ ഡോ. ബെഞ്ചമിന്‍ അബേലയുടെ നേതൃത്വത്തില്‍ നടന്നിരുന്നത്. ‘പുനരുജ്ജീവനശാസ്ത്രം’ (Resuscitation Science) എന്ന് നമുക്കതിനെ സാമാന്യമായി വിളിക്കാം. ഇപ്പോള്‍ അവിടെ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്മെന്‍റിന് കീഴില്‍ സെന്‍റര്‍ ഫോര്‍ റെസ്യൂസിറ്റേഷന്‍ സയന്‍സ് എന്നൊരു കേന്ദ്രംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍റാഡിന്‍െറ ‘ഭൗതികശരീരം’ അദ്ദേഹത്തിന്‍െറ ഭാര്യ ഡോ. ബെഞ്ചമിനെ ഏല്‍പിച്ചു. കോണ്‍റാഡിനെ പരിശോധിച്ച ഡോക്ടര്‍, അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അണുബാധയുടേയും മറ്റും ഫലമായുണ്ടാകുന്ന കോശ ജ്വലനത്തെ പ്രതിരോധിക്കുന്നതിനും ജൈവകോശങ്ങളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ നിരക്ക് കുറഞ്ഞുപോകുന്നത് തടയുന്നതിനുമായി കോണ്‍റാഡിനെ 24 മണിക്കൂര്‍ ‘കൂളിങ് ട്രീറ്റ്മെന്‍റിന്’ വിധേയനാക്കി. തുടര്‍ന്ന്, ഹൃദയത്തിലേക്ക് കൃത്രിമ കുഴല്‍ ഇറക്കി അശുദ്ധരക്തം ഒഴിവാക്കി. തുടര്‍ന്ന്, രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്തു. അങ്ങനെ, മൂന്നു ദിവസം ഹൃദയാഘാതം സംഭവിച്ച രോഗിക്ക് നല്‍കുന്ന പരിചരണങ്ങള്‍ നല്‍കി കോണ്‍റാഡിനെ നിരീക്ഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോണ്‍റാഡിന് ബോധം തിരിച്ചുകിട്ടി! ആദ്യഘട്ടത്തില്‍ പല സംഭവങ്ങളും കോണ്‍റാഡിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ അതും ശരിയായി. അങ്ങനെ ഒരിക്കല്‍ മരിച്ചുവെന്ന് വിധിയെഴുതിയ കോണ്‍റാഡ് ജീവിതത്തിലേക്ക് പൂര്‍ണമായും തിരിച്ചുവന്നു. കോണ്‍റാഡിന്‍െറ അനുഭവം പെന്‍സില്‍വാനിയയിലെ റെസ്യൂസിറ്റേഷന്‍ സയന്‍സ് സെന്‍ററില്‍ പിന്നെയും ആവര്‍ത്തിച്ചു. യഥാര്‍ഥത്തില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുകയറുകയായിരുന്നില്ല, കാലങ്ങളായുള്ള മരണത്തിന്‍െറ നിര്‍വചനത്തെ പൊളിച്ചെഴുതുകയായിരുന്നു. മരണം സംബന്ധിച്ച ശാസ്ത്രീയ ധാരണകളെയും ഈ ഗവേഷണശാലയും അതിലെ ശാസ്ത്രജ്ഞരും തിരുത്തി. അപ്പോഴും അവര്‍ പറയുന്നു, മരണത്തെ കീഴ്പ്പെടുത്തുകയാണ് തങ്ങളുടെ അന്തിമലക്ഷ്യം. ‘നിങ്ങള്‍ മരിച്ചുവെന്ന് പറയുമ്പോഴും യഥാര്‍ഥത്തില്‍ നിങ്ങളുടെ മരണം പൂര്‍ണമായും സംഭവിച്ചിട്ടുണ്ടാവില്ല. നിങ്ങളുടെ മസ്തിഷ്കം പൂര്‍ണമായും അതിന് കീഴടങ്ങി എന്നു പറയാനാകില്ല. കാരണം, മരണം ഒരുഘട്ടത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള സ്വിച്ച് അല്ല. അത് ഒരുതരം വഴുതിപ്പോകലാണ്. തിരിച്ചുവരാനുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ആ ‘വഴുതല്‍’ സംഭവിക്കുന്നത്’-ഇവിടത്തെ പ്രധാന ഗവേഷകനായ സാം പാര്‍നിയ പറയുന്നു. പുനരുജ്ജീവനശാസ്ത്രത്തെ പോപുലര്‍ സയന്‍സിന്‍െറ ഭാഗമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശാസ്ത്രകാരന്‍കൂടിയാണ് സാം പാര്‍നിയ. ഈ വിഷയത്തില്‍ അദ്ദേഹം രചിച്ച മൂന്നു ഗ്രന്ഥങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. വാട്ട് ഹാപ്പെന്‍സ് വെന്‍ വി ഡൈ (2006), എറേസിങ് ഡത്തെ്, ദ സയന്‍സ് ദാറ്റ് ഈസ് റീ റൈറ്റിങ് ബൗണ്ടറീസ് ബിറ്റ്വീന്‍ ലൈഫ് ആന്‍ഡ് ഡത്തെ് (2013), ദി ലിസാറസ് ഇഫക്ട് (2013) എന്നിവയാണ് ആ ഗ്രന്ഥങ്ങള്‍. ഇതില്‍ എറേസിങ് ഡത്തെ് ജനപ്രിയ ശാസ്ത്രഗ്രന്ഥങ്ങളിലെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. ഈ പുസ്തകത്തെ നിരൂപണംചെയ്ത് പ്രശസ്ത ശാസ്ത്രമെഴുത്തുകാരന്‍ ടിം ആദംസ് സാം പാര്‍നിയയെ ‘നിങ്ങളെ മരണത്തില്‍നിന്ന് കരകയറ്റിയേക്കാവുന്ന ആള്‍’ എന്നാണ് വിശേഷിപ്പിച്ചത്. സാം പാര്‍നിയയുടെ ചില തിയറികള്‍ ആരെയും അതിശയിപ്പിക്കും. സമയം പോലെതന്നെ മരണത്തിനും മടക്കമില്ളെന്ന ധാരണ തെറ്റാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അതുപോലെ, നമ്മുടെ മന$സ്ഥിതി ചെയ്യുന്നത് തലച്ചോറിലല്ളെന്നും അതുകൊണ്ടുതന്നെ മരണശേഷം മനസ്സ് ഇവിടെയൊക്കെതന്നെ ഉണ്ടാകാമെന്നും ചല പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വാദിക്കുന്നുണ്ട്. നാലു പതിറ്റാണ്ടുമുമ്പ് മരണത്തെ കുറിച്ചുണ്ടായിരുന്ന ധാരണകളല്ല ശാസ്ത്രലോകത്ത് ഇന്ന് നിലനില്‍ക്കുന്നത്. മുമ്പ്, ഒരാളുടെ ഹൃദയം നിലക്കുന്നതോടെ മരണം സംഭവിച്ചുവെന്ന് വിധിയെഴുതിയിരുന്നു നമ്മുടെ ഡോക്ടര്‍മാര്‍. എന്നാല്‍, കൃത്രിമശ്വാസംനല്‍കി പിന്നെയും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നായി. ഒരാള്‍ മരിച്ചുകഴിഞ്ഞാലും അയാളുടെ മസ്തിഷ്കകോശങ്ങള്‍ മരിച്ചിരിക്കണമെന്നില്ല. മസ്തിഷ്കകോശങ്ങള്‍ക്ക് മരണം സംഭവിക്കണമെങ്കില്‍ പിന്നെയും ദിവസങ്ങള്‍തന്നെ വേണ്ടിവന്നേക്കാം. സാം പാര്‍നിയയുടെ അഭിപ്രായത്തില്‍ ഒരാള്‍ പൂര്‍ണമായും മരണത്തിന് കീഴ്പ്പെടണമെങ്കില്‍, അയാളുടെ ഓരോ കോശത്തിനും മരണം സംഭവിക്കണം. അഥവാ, ഹൃദയം നിലച്ചാലും പിന്നെയും അയാള്‍ ‘ജീവിച്ചിരിക്കുക’ തന്നെയാണ്. ഇങ്ങനെ 17 ദിവസംവരെ ‘ജീവിച്ച’ സംഭവങ്ങളുണ്ടത്രെ. ജപ്പാനിലെ ഒരു സ്ത്രീയുടെ അനുഭവം നോക്കുക. ഈ സ്ത്രീ ഒരു കൊടും കാട്ടിനുള്ളില്‍ പോയി അമിതമായ അളവില്‍ മരുന്നുകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിറ്റേദിവസം അവരെ ‘മരിച്ച’നിലയില്‍ കണ്ടത്തെി. എന്നാല്‍, പാര്‍നിയയും സംഘവും പുനരുജ്ജീവനശാസ്ത്രത്തിന്‍െറ ചില വഴികള്‍ പ്രയോഗിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവരെ കാട്ടിനുള്ളില്‍നിന്ന് കണ്ടെടുക്കുമ്പോഴും തലച്ചോറിലെ കോശങ്ങള്‍ ജീവനോടെയുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഒരിക്കല്‍ മരണത്തിന് കീഴടങ്ങിയതായി കരുതപ്പെട്ട ആ സ്ത്രീ പിന്നീട് വിവാഹിതയാവുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവത്രെ. (അമേരിക്കയിലെ പ്രശസ്ത ശാസ്ത്രലേഖികയാണ് റേയ്ച്ചല്‍ ന്യൂവര്‍. സയന്‍റിഫിക് അമേരിക്കന്‍, സ്മിത്സോണിയന്‍ തുടങ്ങിയ ശാസ്ത്ര മാസികകളില്‍ എഴുതുന്നു.) |
നാലുവര്‍ഷം പിന്നിടുന്ന മനുഷ്യക്കശാപ്പ് Posted: 17 Mar 2015 06:55 PM PDT Image: മധ്യപൗരസ്ത്യദേശത്ത് അറബ് വസന്തം എന്ന് വിളിക്കപ്പെട്ട, ജനാധിപത്യത്തിനായുള്ള ജനകീയ പ്രക്ഷോഭജ്വാല പടര്‍ന്നുകയറിയപ്പോള്‍ അസദ് കുടുംബം സ്വകാര്യസ്വത്താക്കിവെച്ചിരുന്ന സിറിയയിലും അതിന്‍െറ അനുരണനങ്ങള്‍ പ്രകടമാവുകയുണ്ടായി. ബഅസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബാനറില്‍ അനുസ്യൂതം തുടര്‍ന്ന ബശ്ശാര്‍ അല്‍അസദിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ 2011 മാര്‍ച്ചില്‍തന്നെ പ്രതിപക്ഷം ആരംഭിച്ചിരുന്ന പ്രക്ഷോഭത്തിന് അറബ് വസന്തം ശക്തിപകര്‍ന്നു എന്നു പറയുന്നതാണ് ശരി. പക്ഷേ, പ്രസിഡന്‍റ് പദത്തില്‍നിന്ന് രാജിവെച്ച് ജനാധിപത്യപരമായി സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്‍െറ വഴിയൊരുക്കാന്‍ സന്നദ്ധനാവാതെ ഏകാധിപതികളുടെ സാമ്പ്രദായികരീതി അനുസരിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള സകല ദുശ്ശക്തികളുടെയും പിന്തുണയോടെ ജനകീയപ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ തുനിഞ്ഞിറങ്ങുകയായിരുന്നു ബശ്ശാര്‍ അല്‍അസദ്. റഷ്യയുടെയും ഇറാന്‍െറയും പരസ്യപിന്തുണയും സൈനികസഹായവും അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. രാസായുധങ്ങള്‍വരെ പ്രയോഗിക്കപ്പെട്ട സിറിയയിലെ മനുഷ്യക്കശാപ്പ് നാലു വര്‍ഷം പിന്നിട്ടിരിക്കെ മിതമായ കണക്കനുസരിച്ച് രണ്ടുലക്ഷം പേരുടെ ജീവനെടുത്തുകഴിഞ്ഞു. 40 ലക്ഷത്തോളം സിറിയന്‍ നിവാസികള്‍ സര്‍വസ്വം നഷ്ടപ്പെട്ട് തുര്‍ക്കി, ജോര്‍ഡന്‍, ലബനാന്‍, ഈജിപ്ത്, ഇറാഖ് എന്നീ അയല്‍നാടുകളിലും യൂറോപ്പിലുമായി അഭയം തേടിയിരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര അഭയാര്‍ഥി പുനരധിവാസസമിതിയുടെയും തുര്‍ക്കി സര്‍ക്കാറിന്‍െറയും കണക്കുകള്‍. 17 ലക്ഷം അഭയാര്‍ഥികളെ ഏറ്റെടുക്കേണ്ടിവന്ന തുര്‍ക്കി പരമാവധി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുകവഴി ഐക്യരാഷ്ട്രസഭാ സമിതിയുടെ പ്രശംസ നേടിയെടുത്തിട്ടുമുണ്ട്. പക്ഷേ, പരിമിത വിഭവങ്ങളുള്ള ഒരു രാജ്യത്തിന് താങ്ങാനാവുന്നതല്ല ഈ ഭാരം എന്നതോടൊപ്പം ആഭ്യന്തരയുദ്ധം ഭയാനകമായി തുടരുന്ന സിറിയയില്‍നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയുമാണ്. സ്ത്രീകളും കുട്ടികളുമാണ് ഈ ഹതഭാഗ്യരില്‍ ബഹുഭൂരിപക്ഷവും. അനന്തമായ ഈ ദുരന്തമധ്യേയാണ് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദുമായി സമാധാന പുന$സ്ഥാപന ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്ന് തുര്‍ക്കിയോട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, അസദുമായി എന്ത് ചര്‍ച്ചയാണിനി നടത്താനുള്ളതെന്ന് കെറിയോട് ചോദിച്ച തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലുവിന്‍െറ നിലപാട് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമുള്ളതല്ല. രണ്ടുലക്ഷം പേരെ കൊന്നൊടുക്കുകയും രാസായുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്തുകഴിഞ്ഞ ഒരു ഭരണകൂടത്തോടാണോ ചര്‍ച്ചക്ക് പോകേണ്ടതെന്നും ഇതുവരെ നടന്ന ചര്‍ച്ചകള്‍കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്നും കാവുസോഗ്ലു ചോദിക്കുന്നു. ആഭ്യന്തര യുദ്ധത്തില്‍നിന്ന് സിറിയയെ രക്ഷിക്കാനും നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ രക്തച്ചൊരിച്ചിലൊന്നിന്‍െറ കവാടം അടയ്ക്കാനും അമേരിക്കക്കോ യൂറോപ്യന്‍ യൂനിയനോ ഐക്യരാഷ്ട്രസഭക്കോ അറബ് ലീഗിനോ ഒ.ഐ.സിക്കോ ഒന്നും സാധിച്ചില്ളെന്നതാണ് തിക്ത യാഥാര്‍ഥ്യം. ഒന്നുകില്‍ തന്‍െറ തേര്‍വാഴ്ച അംഗീകരിക്കുന്ന ഒരു സിറിയ, അല്ളെങ്കില്‍ സമ്പൂര്‍ണനാശം എന്ന ബശ്ശാര്‍ അല്‍അസദിന്‍െറ ദുശ്ശാഠ്യത്തിന് മുന്നില്‍ അവര്‍ പതറി. ഭിന്നകാരണങ്ങളാല്‍ റഷ്യയും ഇറാനും ഒരളവോളം ചൈനയും അസദിന് കൂട്ടാവുകയും ചെയ്തു. അതേയവസരത്തില്‍ സമാധാനപരമായാരംഭിച്ച ജനകീയപ്രക്ഷോഭത്തെ വഴിതെറ്റിക്കുന്നതിലും സായുധകലാപമായി അതിനെ മാറ്റുന്നതിലും സാമ്രാജ്യത്വം വിജയിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ മേഖലക്കാകെ വന്‍ ഭീഷണിയായി രംഗത്തുവന്ന ഐ.എസിന്‍െറ പ്രഭവകേന്ദ്രം പോലും സിറിയ ആണെന്നാണ് ലഭിക്കുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഭീകരചെയ്തികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതോടെ ബശ്ശാര്‍ അല്‍അസദാണ് ഏറെ സന്തോഷിക്കുന്നത്. സ്വന്തം ജനതയിലൊരു വിഭാഗത്തിനെതിരെ അയാള്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയയുദ്ധം ഇപ്പോള്‍ പ്രശ്നമേ അല്ലാതായിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഐ.എസിന്‍െറ ഭീകരതയെക്കാള്‍ ഒട്ടും തീവ്രതയോ ക്രൂരതയോ കുറഞ്ഞതല്ല അസദിന്‍െറ നരമേധവും. ഐ.എസിനെതിരായ യോജിച്ച ഓപറേഷന്‍െറ ഭാഗമാവാന്‍ തുര്‍ക്കി തുടക്കത്തില്‍ വിസമ്മതിച്ചതുപോലും അവര്‍ക്ക് പിന്നില്‍ അസദുണ്ടെന്ന ന്യായമായ ആശങ്ക നിമിത്തമായിരുന്നു. മനുഷ്യജീവന് തുല്യവിലയും നിലയുമാണെങ്കില്‍ ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഐ.എസ്, ബോകോ ഹറാം, അല്‍ഖാഇദ തുടങ്ങിയ ഭീകരസംഘടനകളോടെന്നപോലെ കൂട്ടക്കശാപ്പ് ദിനചര്യയാക്കിയ സ്വേച്ഛാധിപതികള്‍ക്കു നേരെയും ദൃഢമായ സമീപനം സ്വീകരിക്കാനും നിരപരാധികളെ രക്ഷിക്കാനും യു.എന്നിനും യു.എസിനും യൂറോപ്യന്‍ യൂനിയനും അറബ് രാജ്യങ്ങള്‍ക്കുമെല്ലാം ബാധ്യതയുണ്ട്. എങ്കിലേ നാം പരിഷ്കൃത മനുഷ്യരാണെന്ന് അവകാശപ്പെടുന്നതില്‍ എന്തെങ്കിലും ശരിയുണ്ടാവൂ. |
ലോകകപ്പ്: ആദ്യ ക്വാര്‍ട്ടറില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരെ Posted: 17 Mar 2015 12:21 PM PDT Image: • നോക്കൗട്ടില്‍ ഇടറിവീഴുന്നവരെന്ന ചരിത്രം തിരുത്താന്‍ ഡിവില്ലിയേഴ്സും സംഘവും•ലങ്കക്ക് ബൗളിങ് ആവലാതി |
ഇന്ധന സെസ് നിര്‍ദേശം വെച്ചത് മരാമത്ത് വകുപ്പ്; തുക ലഭിക്കുന്നത് മാണിയുടെ വകുപ്പിന് Posted: 17 Mar 2015 12:10 PM PDT Image: തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതം സെസ് ഏര്‍പ്പെടുത്തി റോഡ് നിര്‍മാണത്തിന് പണം കണ്ടത്തെണമെന്ന മരാമത്ത് വകുപ്പിന്‍െറ നിര്‍ദേശം ബജറ്റില്‍ മന്ത്രി കെ.എം. മാണി ഭരിക്കുന്ന ഭവനനിര്‍മാണ വകുപ്പിനായി മാറ്റിയെന്ന് ആക്ഷേപം.
|
ഐ.എസ് വിരുദ്ധ പോരാട്ടം: ഇറാഖിന്‍െറ തിക്രീത് ദൗത്യം പാളി Posted: 17 Mar 2015 12:09 PM PDT Image: Subtitle: സൈനിക നീക്കം നിര്‍ത്തിവെച്ചു •യു.എസ് സഹായം തേടിയേക്കും ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) ശക്തികേന്ദ്രങ്ങളിലൊന്നായ തിക്രീത് നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിന്‍െറ നീക്കത്തിന് കനത്ത തിരിച്ചടി. മേഖലയിലെ ശിയാ സൈന്യത്തിന്‍െറ കൂടെ സഹായത്തോടെ കഴിഞ്ഞയാഴ്ച ആരംഭിച്ച ദൗത്യം പരാജയമായിരുന്നെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി ഇറാഖി, ശിയാ സൈനികര്‍ രണ്ടു ദിവസത്തിനിടെ തിക്രീത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരത്തില്‍ ഐ.എസ് ശക്തമായ പ്രതിരോധം തീര്‍ത്തതോടെ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രി മുഹമ്മദ് അല്‍ ഗബാന്‍ അറിയിച്ചു.
|
മോദിക്ക് പരസ്യവിമര്‍ശം കുടുംബത്തില്‍നിന്ന് Posted: 17 Mar 2015 12:01 PM PDT Image: Subtitle: റേഷന്‍ വ്യാപാരികള്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി ന്യൂഡല്‍ഹി: ഇച്ഛാശക്തിയില്ലാത്ത മോദി സര്‍ക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓള്‍ ഇന്ത്യാ ഫെയര്‍ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനുമായ പ്രഹ്ളാദ് മോദി കുറ്റപ്പെടുത്തി. പൊതുവിതരണ സമ്പ്രദായം അവതാളത്തിലായാല്‍ ജനം സര്‍ക്കാറിനെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഫെഡറേഷന്‍ സംഘടിപ്പിച്ച പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഹോദരന്‍ സഹോദരനെതിരെ നടത്തുന്ന വിപ്ളവമല്ല എന്‍േറത്. എന്നെ സംബന്ധിച്ച് സഹോദരന്‍ ആരാധിക്കപ്പെടേണ്ടതാണ്. ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. ഞാനിവിടെ വന്നത് എന്‍െറ സഹോദരനു മുന്നില്‍ ശബ്ദമുയര്‍ത്താനാണ്. ഞങ്ങള്‍ക്കു നേരെ കണ്ണടച്ചാല്‍, ഡല്‍ഹിയില്‍ നേരിട്ടത് ഉത്തര്‍പ്രദേശിലും ബിഹാറിലും ബി.ജെ.പി നേരിടും. ഞാന്‍ ബി.ജെ.പി അംഗമാണ്. പക്ഷേ, എന്‍െറ പ്രതിഷേധം ദേശീയ പാര്‍ട്ടികളുടെ തെറ്റായ നയത്തിനെതിരെയാണ്’-പ്രഹ്ളാദ് പറഞ്ഞു. ന്യായവില കടക്കാരുടെ കാര്യത്തില്‍ ബി.ജെ.പിക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിശ്ചയദാര്‍ഢ്യം നഷ്ടമായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. |
അമേരിക്ക^ക്യൂബ ചര്‍ച്ച പുനരാരംഭിച്ചു Posted: 17 Mar 2015 11:56 AM PDT Image: Subtitle: വെനിസ്വേലക്ക് ആശങ്ക ഹവാന: അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്ര ചര്‍ച്ച പുനരാരംഭിച്ചു. നീണ്ടകാല ശത്രുതക്കുശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരു രാജ്യങ്ങളും മൂന്നാം വട്ട ചര്‍ച്ച ശനിയാഴ്ച ആരംഭിച്ചത്. അതേസമയം, ക്യൂബയുടെ പുതിയ നീക്കത്തില്‍ വെനിസ്വേലയില്‍ ആശങ്ക ശക്തമായി. |
Posted: 17 Mar 2015 11:17 AM PDT Image: Subtitle: ജനങ്ങളുടെ പിന്തുണയോടെ മാതൃകാപരമായി പ്രവര്‍ത്തിക്കുമെന്ന് അജിതാ ബീഗം കല്‍പറ്റ: ‘ഇതുവരെ ഞാന്‍ വയനാട് കണ്ടിട്ടില്ല. പ്രകൃതിമനോഹരമായ സ്ഥലമാണെന്ന് എല്ലാവരും പറഞ്ഞു. പ്രതീക്ഷയോടെയാണ് അവിടേക്കത്തെുന്നത്’ -വയനാട് ജില്ലാ പൊലീസ് മേധാവിയായി ചുരംകയറിയത്തെുന്ന എസ്. അജിതാ ബീഗം ‘മാധ്യമ’ത്തോടു പറഞ്ഞു. |
ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് ബദീഇന് വധശിക്ഷ Posted: 17 Mar 2015 11:02 AM PDT Image: Subtitle: 21 ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കും തൂക്കുകയര്‍ കൈറോ: അക്രമത്തിനും കൊലക്കും പ്രേരണ നല്‍കിയെന്ന് ആരോപിച്ചുള്ള വ്യത്യസ്ത കേസുകളില്‍ മുസ്ലിം ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബദീഇനും മറ്റ് 21 അംഗങ്ങള്‍ക്കും കൈറോ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഭരണകൂടത്തെ നിഷേധിക്കാനും അക്രമവും കലാപവും വ്യാപിപ്പിക്കാനും അനുയായികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് മുഹമ്മദ് ബദീഅ് 13 ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കൊപ്പം ‘ഓപറേഷന്‍ റൂം’ സ്ഥാപിച്ചതിന്‍െറ പേരിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകള്‍, ചര്‍ച്ചുകള്‍, സ്വകാര്യവ്യക്തികളുടെ വസ്തുവകകള്‍ എന്നിവക്കെതിരെ ആക്രമണം ആസൂത്രണം ചെയ്തെന്ന കുറ്റവും ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. മഹ്മൂദ് ഖോസ്ലാന്‍, സാദ് അല്‍ ഹുസൈനി, സാലഹ് സൊള്‍ട്ടാന്‍, ഫാത്തി ശിഹാബ് തുടങ്ങിയ പ്രമുഖ ബ്രദര്‍ഹുഡ് നേതാക്കളും ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment