മഹ് മൂദുല്ലക്ക് സെഞ്ച്വറി: ഇംഗ്ളണ്ടിനു 276 റണ്‍സ് വിജയലക്ഷ്യം Posted: 09 Mar 2015 12:30 AM PDT അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി യിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ ബംഗ്ളാദേശിന് ഭേദപ്പെട്ട സ്കോര്‍. 50 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ളാദേശ് 275 റണ്‍സെടുത്തു. 103 റണ്‍സെടുത്ത് മഹ്മൂദുല്ല ലോകകപ്പിലെ ബംഗ്ളാദേശിന്‍െറ ആദ്യ സെഞ്ച്വറി നേടി. മുശ്ഫീഖുറഹ്മാന്‍ (89), സൗമ്യ സര്‍ക്കാര്‍ (40) എന്നിവരാണ് ബംഗ്ളാ നിരയിലെ മറ്റു ടോപ് സ്കോറര്‍മാര്‍. ടോസ് നേടിയ ഇംഗ്ളണ്ട് ബംഗ്ളാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ബംഗ്ളാദേശിന് എട്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഓപണിങ്ങ് പിഴച്ച ബാറ്റിംഗ് നിരയെ മൂന്നാം വിക്കറ്റില്‍ സൗമ്യസര്‍ക്കാറും മഹ്മൂദുല്ലയും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 86 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അഞ്ചാം വിക്കറ്റില്‍ മഹ്മൂദുല്ല മുശ്ഫീഖുറഹ്മാനെ കൂട്ടുപിടിച്ച് 141 റണ്‍സും കൂട്ടിച്ചേര്‍ത്തത്. ലോകകപ്പിലെ ബംഗ്ളാദേശിന്‍െറ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഏകദിനത്തില്‍ ഇംഗ്ളണ്ടിനെതിരായ ബംഗ്ളാദേശിന്‍െറ ഉയര്‍ന്ന സ്കോറും ഇതാണ്. 138 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ടു സിക്സുമടങ്ങുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിങ്സ്. മഹാമൂദുല്ലയുടെ ആദ്യ വ്യക്തിഗത സെഞ്ച്വറിയാണിത്. ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് ജോര്‍ഡാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്‍റില്‍ ബംഗ്ളാദേശിനേക്കാള്‍ പരിതാപകരമായ നിലയിലാണ് ഇംഗ്ളണ്ട്. നാല് കളികളില്‍ നിന്ന് ബംഗ്ളാദേശിന് അഞ്ച് പോയന്‍റുള്ളപ്പോള്‍ അത്രയും കളികളില്‍ നിന്ന് വെറും രണ്ട് പോയന്‍റാണ് ഇംഗ്ളണ്ടിന്‍െറ സമ്പാദ്യം. മികച്ച മാര്‍ജിനില്‍ തന്നെ ഇംഗ്ളണ്ടിന് ജയിക്കണം. രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ളീഷ് ടീം ഇന്നിറങ്ങിയത്. ബാറ്റിങ്ങില്‍ മൂന്നാം നമ്പറില്‍ ഗ്യാരി ബാലന്‍സിന് പകരം അലക്സ് ഹെയ്ല്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഫാസ്റ്റ് ബൗളര്‍ സ്റ്റീവന്‍ ഫിന്നിന് പകരം ക്രിസ് ജോര്‍ഡന്‍ ടീമിലിടം നേടി. |
മസാറത് ആലമിന്‍െറ മോചനം കേന്ദ്രത്തെ അറിയിച്ചില്ല ^പ്രധാനമന്ത്രി Posted: 09 Mar 2015 12:17 AM PDT ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ അറിവോ അനുമതിയോ ഇല്ലാതെയാണ് കശ്മീരിലെ വിഘടനവാദി നേതാവ് മസാറത് ആലമിനെ മോചിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മസാറത് ആലമിനെ വിട്ടയച്ച സംഭവത്തില്‍ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. മസാറതിനെ മോചിപ്പിച്ചതിനെതിരായ പ്രതിഷേധത്തില്‍ താനും പങ്കുചേരുന്നുവെന്ന് മോദി വ്യക്തമാക്കി. ബി.ജെ.പിയെ രാജ്യസ് നേഹം പഠിപ്പിക്കരുത്. സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാറിന് വിട്ടുവീഴ്ച നിലപാടാണ് ഉള്ളതെന്ന സന്ദേശം പ്രതിപക്ഷം നല്‍കരുതെന്നും മോദി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് മോദി പ്രസ്താവന നടത്തിയത്. കേന്ദ്രമന്ത്രി രാജ് നാഥ് സിങ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തുന്നതിനിടെയാണ് മോദി ഇടപെട്ട് സംസാരിച്ചത്. എന്നാല്‍ മറുപടിയില്‍ തൃപ്തരാവാതെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊതുസുരക്ഷയെ തകര്‍ക്കുന്ന ഒരു കാര്യവും സര്‍ക്കാര്‍ അനവദിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മുമ്പ് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാറിന് തൃപ്തിയില്ല. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് വ്യക്തമായ മറുപടിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തുനില്‍ക്കുകയാണ്. 27 കേസുകളില്‍ പ്രതിയായ ആലം, 2010ല്‍ 112 പേര്‍ മരിച്ച സംഭവത്തിന് പിന്നിലെ പ്രധാനിയാണ്. പൊതുസുരക്ഷാ ആക്ട് പ്രകാരം 2010 ഫെബ്രവരിക്ക് ശേഷം മസാറത് ആലം എട്ട് തവണ കസ്റ്റഡിയിലായിട്ടുണ്ടെന്നും രാജ് നാഥ് സിങ് ലോക്സഭയെ അറിയിച്ചു. |
മസറത് ആലമിന്‍െറ മോചനം; പാര്‍ലമെന്‍റില്‍ ബഹളം Posted: 08 Mar 2015 11:55 PM PDT ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദി നേതാവ് മസ് റത്ത് ആലമിന്‍െറ മോചനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണം എന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലാകാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ജെ.ഡി.യു നേതാവ് ശരത് യാദവ്, ബി.എസ്.പിയുടെ മായാവതി, തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ഡെറെക് ഒബ്രിയന്‍ എന്നിവരും സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടു. ഇത്തരം ആളുകളെ സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ വിട്ടയക്കാന്‍ സാധിക്കി െല്ലന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇക്കാര്യത്തില്‍ മുഫ്തി മുഹമ്മദ് സഈദ് നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഖാര്‍ഗെ ആരോപിച്ചു. അതേസമയം ഈ സര്‍ക്കാര്‍ സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യി െല്ലന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി രാജ്യസഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജമ്മു-കശ്മീര്‍ സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെയ്റ്റ് ലി വ്യക്തമാക്കി. മസ് റത്ത് ആലമിനെ വിട്ടയക്കാന്‍ കശ്മീര്‍ സര്‍ക്കാറുമായി കേന്ദ്രം കൂടിയാലോചന നടത്തിയിട്ടി െല്ലന്ന് ലോക് സഭയില്‍ പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. മസ് റത്ത് ആലമിനെ വിട്ടയച്ചതില്‍ ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീര്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയത്. എന്തടിസ്ഥാനത്തിലാണ് ആലമിനെ മോചിപ്പിച്ചതെന്ന് വ്യക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. 2010ല്‍ ജമ്മുവില്‍ ഒരു പ്രതിഷേധത്തിനിടെ 112 പേര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുഖ്യപ്രതിയാണ് മസ് റത്. 15 കേസുകളാണ് മസ് റത്തിനെതിരെ നിലവിലുള്ളത്. |
തടയണകളിലെ അനധികൃത പമ്പിങ് നിരോധിക്കണം Posted: 08 Mar 2015 11:29 PM PDT ആലത്തൂര്‍: വരള്‍ച്ച, കുടിവെള്ള ക്ഷാമം എന്നിവ പരിഹരിക്കുന്നതിന് മുന്നോടിയായി ഗായത്രി പുഴയിലെ തടയണകളിലെ അനധികൃത പമ്പിങ് നിരോധിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കിഴക്കഞ്ചേരി ഒന്ന് വില്ളേജിലെ പാലക്കുഴി ജല വൈദ്യുത പദ്ധതിക്ക് ഭൂമി വാങ്ങാന്‍ ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റിന് ചില സര്‍വേ നമ്പറുകളില്‍ ജില്ലാ കലക്ടറുടെ അനുമതി വാങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, കാവശ്ശേരി മുളങ്കുന്നത്തുകാവ് പൊതുമരാമത്ത് റോഡിന്‍െറ വശങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുക, മാത്തൂര്‍-ആനിക്കോട് റോഡിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനും ഗായത്രി നീര്‍ത്തട കുടിവെള്ള പദ്ധതി നടപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. |
തിരൂര്‍ നഗരസഭ 60 കോടിയുടെ വികസന നിര്‍ദേശങ്ങള്‍ അംഗീകരിച്ചു Posted: 08 Mar 2015 11:20 PM PDT തിരൂര്‍: നഗരസഭയുടെ 2015-16 വര്‍ഷത്തെ വികസന പദ്ധതി വിഹിതമായി 8.28 കോടി രൂപയുടേയും അര്‍ബന്‍ 20:20 പദ്ധതിയില്‍ ഉള്‍പ്പെട്ട ടൗണ്‍ ഇംപ്രൂവ്മെന്‍റ് സ്കീമില്‍ 48 കോടി രൂപയുടേയും കുടുംബശ്രീയുടെ ഫാര്‍മേഴ്സ് മാര്‍ക്കറ്റിങ്-ഫെസിലിറ്റി സെന്‍ററിന് 10 ലക്ഷം രൂപയുടേയും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമുള്ള വിഹിതം ഉപയോഗിച്ച് പദ്ധതികള്‍ രൂപവത്കരിച്ചു. രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പി.പി.പി വ്യവസ്ഥയില്‍ 51 കോടിയുടെ പ്രോജക്ടും ഇതിനു പുറമെ നടക്കും. അഴുക്കുചാലുകള്‍ പുതുക്കിപ്പണിത് നഗരം സൗന്ദര്യവത്കരിക്കുന്നതിനായി 28 കോടിയുടേയും മത്സ്യ-മാംസ മാര്‍ക്കറ്റ് ആധുനികവത്കരണത്തിന് 20 കോടിയുടേയും പദ്ധതി രൂപവത്കരിച്ചിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതി, നഗരത്തില്‍ ഇ-ടോയ്ലറ്റുകളും ഷീ ടോയ്ലറ്റുകളും സ്കൂളുകള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍, ബസ്സ്റ്റാന്‍ഡ് പുനരുദ്ധാരണം (കട്ട വിരിക്കലും മെയിന്‍റനന്‍സും), നഗരത്തിലെ വിവിധ റോഡുകള്‍ വീതികൂട്ടല്‍, സ്മാര്‍ട്ട് ഓഫിസ് സംവിധാനം, ശീതകാല പച്ചക്കറി കൃഷി, സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷി, ഹൈസ്കൂളുകള്‍ക്ക് പുതിയ കെട്ടിടം എന്നിവയും പ്രധാന പദ്ധതികളാണ്. സെമിനാര്‍ ചെയര്‍പേഴ്സന്‍ കെ. സഫിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. അനിത കല്ളേരി, കെ.കെ. അബ്ദുസലാം മാസ്റ്റര്‍, പി.ഐ. റൈഹാനത്ത്, മുഹമ്മദ് കുട്ടി എന്ന അബ്ദു, പി.കെ.കെ. തങ്ങള്‍, നിര്‍മ്മല കുട്ടിക്കൃഷ്ണന്‍, വി. ഗോവിന്ദന്‍കുട്ടി, കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, പി. കുഞ്ഞീതുട്ടി ഹാജി, കെ.പി. ഹുസൈന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ എം. സജീന്ദ്രന്‍, അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു. വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് കണ്ടാത്ത് മുഹമ്മദലി എന്ന കുഞ്ഞിപ്പ, എ. സെയ്താലിക്കുട്ടി, സുബ്രഹ്മണ്യന്‍, സി.വി. വിമല്‍കുമാര്‍, സി.കെ. കുമാരന്‍, രമ, സേതുമാധവന്‍, കെ.പി. അനില്‍കുമാര്‍, കെ. ബാവ എന്നിവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. |
ജി.കെ.യുടെ നിര്യാണത്തില്‍ അനുശോചിച്ചു Posted: 08 Mar 2015 11:01 PM PDT തിരുവനന്തപുരം: ജി.കാര്‍ത്തികേയന്‍െറ നിര്യാണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, ദേവസ്വം ബോര്‍ഡ് മെംബര്‍മാരായ സുഭാഷ് വാസു, പി.കെ. കുമാരന്‍ എന്നിവര്‍ അനുശോചിച്ചു. കെ.പി.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ സംസ്ഥാന പ്രസിഡന്‍റ് പി. ഹരിഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ സമദ്, സംസ്ഥാന സെക്രട്ടറി ജെ. മുഹമ്മദ് റാഫി, കെ. രമേശന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍െറ സംസ്ഥാന കമ്മിറ്റിയോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്‍റ് സി. സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ സുകുമാരന്‍, ജില്ലാ പ്രസിഡന്‍റ് എല്‍. രാജപണിക്കര്‍ എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ജീവനക്കാരുടെ യോഗം അനുശോചിച്ചു. സാമൂഹികബാധ്യതകള്‍ നിറവേറ്റുന്നതില്‍ അര്‍പ്പണബോധവും നിസ്വാര്‍ഥതയും കാത്തുസൂക്ഷിച്ച കര്‍മയോഗിയായിരുന്നു കാര്‍ത്തികേയനെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ഭാരവാഹികളായ അല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജി, കരമന മാഹീന്‍, മുണ്ടക്കയം ഹുസൈന്‍ മൗലവി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കാര്‍ത്തികേയന്‍െറ വേര്‍പാടിലൂടെ കേരളത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന്‍െറ മഹനീയ വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്ന് ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ തൊളിക്കോട് മുഹ്യുദ്ദീന്‍ മൗലവി, കടുവയില്‍ എ.എം. ഇര്‍ഷാദ് ബാഖവി, വാമനപുരം നിസാറുദ്ദീന്‍ മൗലവി എന്നിവര്‍ അനുശോചനസന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. സ്പീക്കറുടെ നിര്യാണത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ആലംകോട് ഹസനും ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് മുസ്ലിയാരും അനുശോചിച്ചു..കാര്‍ത്തികേയന്‍െറ നിര്യാണത്തില്‍ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ അനുശോചിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് സി. രാജന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവീന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ എസ്. അജയന്‍, സെക്രട്ടറി ആര്‍. രാജ്കുമാര്‍, ജില്ലാ പ്രസിഡന്‍റ് എന്‍. വിജയകുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ജി. നൂറുദ്ദീന്‍, കെ. വിമലന്‍, ജില്ലാ സെക്രട്ടറി ഡി. പ്രവീണ്‍ കുമാര്‍, എസ്. സലീം എന്നിവര്‍ സംസാരിച്ചു. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ നന്ദാവനം സുശീലന്‍ ദു$ഖം രേഖപ്പെടുത്തി. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ അനുശോചിച്ചു. . യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. രാജന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവീന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ എസ്. അജയന്‍, സെക്രട്ടറി ആര്‍. രാജ്കുമാര്‍, ജില്ലാ പ്രസിഡന്‍റ് എന്‍. വിജയകുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എ.ജി. നൂറുദ്ദീന്‍, കെ. വിമലന്‍, ജില്ലാ സെക്രട്ടറി ഡി. പ്രവീണ്‍ കുമാര്‍, എസ്. സലീം എന്നിവര്‍ സംസാരിച്ചു. നിര്യാണത്തില്‍ ഗെറ്റ്കോ ചെയര്‍മാന്‍ ശൂരനാട് ചന്ദ്രശേഖരന്‍ അനുശോചനംരേഖപ്പെടുത്തി |
കുഞ്ഞോം വനത്തില്‍ മാവോവാദികളെ കണ്ടതായി സൂചന; തിരച്ചില്‍ നടത്തി Posted: 08 Mar 2015 10:57 PM PDT വെള്ളമുണ്ട: കുഞ്ഞോം വനത്തില്‍ മാവോവാദികളെ കണ്ടതായി പൊലീസിന് സൂചന ലഭിച്ചു. ഇതത്തേുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും വ്യാപക തിരച്ചില്‍ നടത്തി. ഞായറാഴ്ച രാവിലെ കുങ്കിച്ചിറയില്‍നിന്ന് രണ്ടു കിലോ മീറ്ററോളം ദൂരെ മോതിരക്കല്ല് എന്ന സ്ഥലത്ത് മാവോസംഘത്തെ കണ്ടതായാണ് പൊലീസിന് വിവരം ലഭിച്ചത്. സംഘത്തില്‍ രൂപേഷ് ഉള്ളതായും സൂചനയുണ്ട്. ഇതത്തേുടര്‍ന്നാണ് വൈകുന്നേരത്തോടെ വിലങ്ങാടുനിന്നും കുങ്കിച്ചിറയില്‍നിന്നും ഇരുടീമുകളായി തിരിഞ്ഞ് വനത്തില്‍ തിരച്ചില്‍ നടത്തിയത്. മാനന്തവാടി സി.ഐ ഷൈജു, വെള്ളമുണ്ട എസ്.ഐ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുങ്കിച്ചിറയില്‍നിന്ന് സംഘം തിരച്ചിലിനായി വനത്തില്‍ പ്രവേശിച്ചത്. നാദാപുരം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിലങ്ങാടുനിന്ന് വനത്തില്‍ പ്രവേശിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടാഴ്ചമുമ്പ് കുഞ്ഞോം ചുരുളി കോളനിയില്‍ സംഘമത്തെിയതായി വിവരം ലഭിച്ചിരുന്നെങ്കിലും പൊലീസ് കോളനിയിലത്തെി വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചുപോവുകയാണുണ്ടായത്. കോളനിയിലെ ഗോപി എന്നയാളുടെ വീട്ടില്‍ സംഘത്തെ രാത്രി കണ്ടുവെന്നാണ് അന്ന് കോളനിയിലെതന്നെ ചിലര്‍ പൊലീസിന് വിവരം നല്‍കിയത്. എന്നാല്‍, ഗോപി ഇത് നിഷേധിച്ചെങ്കിലും പൊലീസ് കോളനി നിരന്തരം നിരീക്ഷിച്ചുവരുകയായിരുന്നു. ഞായറാഴ്ച വനത്തില്‍ സംഘത്തെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനത്തില്‍നിന്ന് സംഘം പുറത്തുകടക്കാനിടയുള്ള ഭാഗങ്ങള്‍ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി വൈകിയും പരിശോധന തുടരുകയാണ്. |
പെണ്‍മയുടെ പെരുമയോതി വനിതാദിനം Posted: 08 Mar 2015 10:47 PM PDT കോഴിക്കോട്: സ്ത്രീ സുരക്ഷക്കായി നിലവില്‍ നിരവധി നിയമങ്ങളുണ്ടെങ്കിലും അത് നടപ്പാക്കുന്നതില്‍ വരുന്ന പരാജയമാണ് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കാന്‍ കാരണമെന്ന് എഴുത്തുകാരി രഞ്ജിനി മേനോന്‍ അഭിപ്രായപ്പെട്ടു. സി.എം.പിയുടെ മഹിളാ വിഭാഗമായ കേരള മഹിളാ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനത്തില്‍ സമകാലിക ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഡ്വ. മഞ്ജുള വിഷയം അവതരിപ്പിച്ചു. കേരള മഹിളാ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് ദീപ ദീപേന്ദ്രന്‍, സെക്രട്ടറി പി.പി. ഫൗസിയ, വൈസ് പ്രസിഡന്‍റ് എ. ശോഭ എന്നിവര്‍ സംസാരിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനായി ചൂഷണരഹിത തൊഴിലിടങ്ങള്‍ സൃഷ്ടിക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ കൂട്ടായ്്മ നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് പി.കെ. റംല ഉദ്ഘാടനം ചെയ്തു. എന്‍.ഡബ്ള്യൂ.എഫ് ജില്ലാ പ്രസിഡന്‍റ് പി.പി. റജീന അധ്യക്ഷത വഹിച്ചു. ജനക്ഷേമ സമിതി സംസ്ഥാന പ്രസിഡന്‍റ് എം. പത്മാവതി, ഷബ്ന സിയാദ്, വിധവാ വിമോചന മുന്നണി നേതാവ് ലീലാമ്മ ജോസ്, ആകാശവാണിയിലെ ആര്‍ട്ടിസ്റ്റ് മിഥുന്യ, കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഹനാന്‍ബിന്‍ത് ജലീല്‍, എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ലസിത അസീസ്, എന്‍.ഡബ്ള്യു.എഫ് സംസ്ഥാന ജന. സെക്രട്ടറി പി. ഷാഹിന, കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മിസ്രിയ എന്നിവര്‍ സംസാരിച്ചു. സ്ത്രീകളുടെ സമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന മുദ്രവാക്യമുയര്‍ത്തി അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സുബൈദ മുഖ്യപ്രഭാഷണം നടത്തി. മദ്യവും മയക്കുമരുന്നും അശ്ളീലതയും സമൂഹത്തില്‍ പടര്‍ത്തുന്ന ഭരണാധികാരികളാണ് സ്ത്രീകള്‍ക്കെതിരെ വളര്‍ന്നുവരുന്ന അക്രമസംഭവങ്ങളുടെ മുഖ്യപ്രതി എന്ന് കെ.പി. സുബൈദ പറഞ്ഞു. ഷീല തോമസ് അധ്യക്ഷത വഹിച്ചു. സി. ഷീബ, എ. ശേഖര്‍, പി.എം. ശ്രീകുമാര്‍, പി.കെ. പ്രഭാഷ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളജ് ചര്‍മരോഗ വിഭാഗം പൂര്‍വ വിദ്യാര്‍ഥി സംഘടനയും ചര്‍മരോഗ വിഭാഗവും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകുന്ന ചര്‍മരോഗങ്ങളെപ്പറ്റി ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ഡോ. രശമി സര്‍ക്കാര്‍, ഡോ. ലക്ഷ്മി വി. നായര്‍, ഡോ. നജീബ റിയാസ്, ഡോ. കെ. ദേവി, ഡോ. ഉമരാജന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വനിതാ കോണ്‍ഗ്രസ് നാഷനലിസ്റ്റ് സംസ്ഥാന പ്രസിഡന്‍റ് പൗളിന്‍ കൊറ്റമത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ് 'വീട്ടില്‍ ഒരു വേപ്പുമരം' പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി വളവില്‍, ജില്ലാ പ്രസിഡന്‍റ് ഡോ. ജോര്‍ജ് എബ്രഹാം താളനാനി, സെക്രട്ടറി സി. കരുണാകരന്‍ നായര്‍, വനിതാ കോണ്‍ഗ്രസ് നാഷനലിസ്റ്റ് ഭാരവാഹികളായ ബദറുന്നിഷ ലബ്ബ, ഷക്കീല മറ്റപ്പള്ളി, സോഫിയ ഷെരീഫ്, പുഷ്പ പണിക്കര്‍, മേരി ആന്‍റണി, ജാന്‍സി പീറ്റര്‍, സിന്ധു മനോജ്, ലീന റാഫേല്‍, ഗോപാലന്‍ മൂടാടി, സാജു അഗസ്റ്റിന്‍, ഷിജി സുരേഷ്, ലൈലാ റഷീദ് എന്നിവര്‍ സംസാരിച്ചു. യുവസാഹിതി സമാജം സര്‍വീസ് പ്രൊവൈഡിങ് സെന്‍ററിന്‍െറ കീഴില്‍ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. എസ്.പി.സി ചെയര്‍മാന്‍ റാഷിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ബിന്ദു ജയിംസ്, എം.പി. ജമീല, ഷമീമ, മൈമുന, നാദിയ റഹ്മാന്‍, കെ.എം. തസ്നി, മുഹമ്മദ് മുസ്മഫ, നൂറുല്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബി.എം.എസ് സംഘടിപ്പിച്ച ഉത്തരമേഖലാ വനിതാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രഫ. സുമതി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സത്യലക്ഷ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എം.പി. രാജീവന്‍, ഈശ്വരി കണ്ണന്‍, ഓമന, വനജാ രാഘവന്‍, റീന സഹദേവന്‍, ദേവു ഉണ്ണി എന്നിവര്‍ സംസാരിച്ചു. സോന എസ്. മേനോന്‍ പ്രമേയം അവതരിപ്പിച്ചു. കെ. ഗീത സ്വാഗതവും ടി.കെ. പത്മിനി നന്ദിയും പറഞ്ഞു. |
പ്രതിപക്ഷ നേതാവിന്‍െറ കൊലപാതകം; റഷ്യയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍ Posted: 08 Mar 2015 10:39 PM PDT മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെമറ്റ്സോവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രണ്ടും ഇന്ന് മൂന്നുംപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഒരാള്‍ മുന്‍ ചെചന്‍ പൊലീസാണെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗര്‍ ദാദേവ്, അന്‍സര്‍ ഗുബാഷെവ്, സഹോദരന്‍ ഷാഗിദ്, ഖംസദ് ബഖായെവ്, തമര്‍ലാന്‍ എസ്കര്‍ഖനോവ് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. മറ്റ് മൂന്ന് പേര്‍ക്കെതിരെ ഉടന്‍ കേസ് ചുമത്തും. അതേസമയം കേസില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാള്‍ ആത്മഹത്യ ചെയ്തതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട് പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ മാസം 27നാണ് ക്രെംലിനില്‍ പാലത്തിലൂടെ നടന്നുപോകുന്നതിനിടെ ബോറിസ് നെമറ്റ്സോവ് (55) കൊല്ലപ്പെട്ടത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്മിര്‍ പുടിന്‍െറ കടുത്ത വിമര്‍ശകനായിരുന്നു നെമറ്റ്സോവ്. പുടിന്‍െറ അറിവോടുകൂടിയാണ് കൊലപാതകം നടന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം സൗര്‍ ദദായെവിന്‍െറ അറസ്റ്റ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ചെച്നിയ നേതാവ് റംസാന്‍ ഖദീറോവ് ആവശ്യപ്പെട്ടു. സൗര്‍ യഥാര്‍ഥ രാജ്യസ്നേഹിയാണെന്ന് തനിക്കറിയാമെന്ന് ഖദീറോവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. |
നാഗാലാന്‍ഡില്‍ മാനഭംഗക്കേസ് പ്രതിയെ കൊലപ്പെടുത്തിയ സംഭവം : 22 പേര്‍ അറസ്റ്റില്‍ Posted: 08 Mar 2015 10:08 PM PDT കൊഹിമ: നാഗാലാന്‍ഡില്‍ മാനഭംഗക്കേസ് പ്രതിയായ അസമുകാരനെ ബംഗ്ളാദേശുകാരന്‍ എന്നാരോപിച്ച് ജയിലില്‍ നിന്നിറക്കി തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ 22 പേര്‍ അറസ്റ്റിലായി. സംഭവത്തിനെതിരെ നാഗാലാന്‍ഡിലും അസമിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. സംഘര്‍ഷം പടരാതിരിക്കാന്‍ ഇന്‍റര്‍നെറ്റിന് നാഗാലാന്‍ഡില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരിക്കുന്നത് ഒഴിവാക്കാന്‍ നാഗാലാന്‍ഡില്‍ 48 മണിക്കൂറാണ് ഇന്‍റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയത്. എസ്.എം.എസ്, എം.എം.എസ് സര്‍വിസുകള്‍ നിര്‍ത്തിവെക്കാന്‍ മൊബൈല്‍ സേവന ദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൊബെല്‍ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യനൊരുങ്ങുകയാണെന്നും ദിമാപൂര്‍ പൊലീസ് അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ഞായറാഴ്ച വൈകിട്ട് പിന്‍വലിച്ചെങ്കിലും സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടങ്ങുകിടക്കുകയാണ്. ദിമാപൂരില്‍ നടന്നത് വംശീയ കൊലയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ കൊല്ലപ്പെട്ട സയ്യദ് ഫരീദ് ഖാനെ ജയിലില്‍നിന്ന് പുറത്തത്തെിച്ചതില്‍ ജയിലധികൃതര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. ലൈംഗികമായി പീഡിപ്പിച്ചെന്ന കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഫരീദ് ഖാന്‍ ഫെബ്രുവരി 24നാണ് അറസ്റ്റിലായത്. റിമാന്‍ഡിലായ ഇയാളെ ദിമാപൂര്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍, ഒരാഴ്ച കഴിഞ്ഞ് ഒരു പ്രാദേശിക പത്രം മുന്‍പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് ജനക്കൂട്ടം സംഘടിച്ച് ജയിലിലത്തെി ഫരീദ്ഖാനെ പുറത്തുകൊണ്ടുവന്ന് നഗ്നനാക്കി നടത്തി തല്ലിക്കൊല്ലുകയായിരുന്നു. |
സൗരോര്‍ജ വിമാനം ഇന്ന് പറന്നുയരുന്നു; ചരിത്രത്തിലേക്ക് Posted: 08 Mar 2015 09:57 PM PDT അബൂദബി: സൗരോര്‍ജം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ടിന്‍െറ ലോക സഞ്ചാരത്തിന് തിങ്കളാഴ്ച തുടക്കമാകും. അഞ്ച് മാസം നീളുന്ന ലോകപര്യടനത്തിനായി രാവിലെ 7.30ന് അബൂദബി അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നിന്ന് എസ്.ഐ രണ്ട് എന്ന് അറിയപ്പെടുന്ന സൗരോര്‍ജ വിമാനം പറന്നുയരും. തിങ്കളാഴ്ച തന്നെ മസ്കത്ത് വിമാനത്താവളത്തില്‍ പറന്നിറങ്ങുമെന്ന് സംരംഭത്തിന്‍െറ സഹ സ്ഥാപകരും പൈലറ്റുമാരുമായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ആന്ദ്രെ ബോഷ്ബെര്‍ഗും അബൂദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീതിയുള്ള ചിറകും വട്ടത്തിലുള്ള കോക്പിറ്റും നീണ്ട വാലും അടക്കം തുമ്പിയുടേതിന് സമാനമായ രൂപമുള്ള എസ്.ഐ. രണ്ടിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് പറക്കാന്‍ സാധിക്കുക. 72 മീറ്റര്‍ വീതിയുള്ള ചിറകുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച ഈ ഒറ്റ സീറ്റ് വിമാനത്തിന് 2300 കിലോ മാത്രമാണ് ഭാരമുള്ളത്. എയര്‍ബസിന്‍െറ എ 380 സൂപ്പര്‍ ജംബോ വിമാനത്തിന്‍െറ ചിറകുകള്‍ക്കൊപ്പം വീതിയുണ്ട് എസ്.ഐ. രണ്ടിന്‍െറ ചിറകുകള്‍ക്കും. അതേസമയം, എ 380 വിമാനത്തിന്‍െറ ഒരു ശതമാനം മാത്രം ഭാരമാണ് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഈ വിമാനത്തിനുള്ളത്. എല്ലാ വിധ സുരക്ഷാ പരിശോധനകളും പരീക്ഷണ പറക്കലുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച വിമാനം ലോക പര്യടനം ആരംഭിക്കുന്നതെന്ന് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും ആന്ദ്രെ ബോഷ്ബെര്‍ഗും പറഞ്ഞു. സ്വിറ്റ്സര്‍ലാന്‍റിലും അബൂദബിയിലും നടത്തിയ പരീക്ഷണ പറക്കലുകള്‍ പൂര്‍ണ വിജയമായിരുന്നു. സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കാന്‍ ഈ വിമാനത്തിന്‍െറ ലോക സഞ്ചാരം 35000 കിലോമീറ്ററും അഞ്ച് മാസവും നീളുന്നതാണ്. ഒമാന്‍, ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ചുറ്റി അബൂദബിയില്‍ തിരിച്ചത്തെും. 25 ദിവസം നീളുന്ന പറക്കലില്‍ 12 വിമാനത്താവളങ്ങളില്‍ എസ്.ഐ. രണ്ട് ഇറങ്ങുന്നുണ്ട്. ഇവിടെയെല്ലാം പുനരുപയോഗ ഊര്‍ജത്തിന്‍െറയും ശുദ്ധ ഊര്‍ജത്തിന്‍െറയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്യും. തിങ്കളാഴ്ച മസ്കത്തില്‍ ഇറങ്ങുന്ന വിമാനം പിന്നീട് ഇന്ത്യ, മ്യാന്‍മര്‍, ചൈന എന്നിവിടങ്ങളിലേക്ക് പറക്കും. ചൈനയില്‍ നിന്ന് പസഫിക്ക് മഹാസമുദ്രത്തിന് മുകളിലൂടെ തുടര്‍ച്ചയായി അഞ്ച് രാത്രിയും പകലും പറന്നാണ് അമേരിക്കയിലത്തെുക. ഈ അഞ്ച് ദിവസവും ഒരു പൈലറ്റ് തന്നെയായിരിക്കും വിമാനം നിയന്ത്രിക്കുക. തുടര്‍ന്ന് നാല് പകലും രാത്രിയും എടുക്കുന്ന യാത്രയിലൂടെ അറ്റ്ലാന്‍റിക് മഹാസമുദ്രം മറികടന്ന് യൂറോപ്പിലോ ആഫ്രിക്കയിലോ എത്തും. കാലാവസ്ഥ കണക്കിലെടുത്താണ് റൂട്ട് നിശ്ചയിക്കുക. തിരിച്ച് അബൂദബിയില്‍ തന്നെ എത്തുന്നതോടെ വിമാനത്തിന്‍െറ ലോക സഞ്ചാരത്തിന് സമാപ്തിയാകും. 17248 സൗരോര്‍ജ സെല്ലുകളാണ് വിമാനത്തിലേക്കുള്ള ഊര്‍ജം ശേഖരിക്കുന്നത്. ലിതീയം പോളിമര്‍ ബാറ്ററികളിലാണ് ഊര്‍ജം സൂക്ഷിച്ചുവെക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ചതിനാല്‍ വിമാനത്തിന്‍െറ ഭാരം കുറക്കാനും സാധിച്ചു. 3.8 മീറ്റര്‍ വിസ്തീര്‍ണമുള്ള കോക്പിറ്റില്‍ പൈലറ്റിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓട്ടോ പൈലറ്റ് സംവിധാനത്തിനൊപ്പം വിമാനത്തിനെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സംവിധാനങ്ങളുമുണ്ട്. തുടര്‍ച്ചയായ യാത്രകളില്‍ പൈലറ്റിനെ സഹായിക്കുന്നതിനും യോഗക്കും മറ്റുമുള്ള സൗകര്യങ്ങളുമുണ്ട്. പുറത്തെ തണുപ്പ് മൈനസ് 40 ഡിഗ്രി വരെ കുറഞ്ഞാലും വിമാനത്തിന് അകത്ത് താപനില ക്രമീകരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഭക്ഷണം അടക്കമുള്ള സൂക്ഷിക്കാനും സാധിക്കും. എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ രക്ഷപ്പെടുന്നതിന് പാരച്യൂട്ടും ലൈഫ് റാഫ്റ്റും ഉണ്ട്. 8500 മീറ്റര്‍ ഉയരത്തില്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള എസ്.ഐ രണ്ടിന്‍െറ കുറഞ്ഞ വേഗത സമുദ്ര നിരപ്പില്‍ 36 കിലോമീറ്ററും പരമാവധി ഉയരത്തില്‍ 57 കിലോമീറ്ററുമാണ്. സമുദ്ര നിരപ്പില്‍ 90 കിലോമീറ്റര്‍ വരെയും പരമാവധി ഉയരത്തില്‍ 140 കിലോമീറ്റര്‍ വരെയും വേഗത ലഭിക്കും. |
ആലമിന്‍റെ മോചനം: ജമ്മുവില്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം Posted: 08 Mar 2015 09:41 PM PDT ശ്രീനഗര്‍: വിഘടനവാദി നേതാവ് മസാറത് ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീര്‍ നാഷണല്‍ പാന്തഴേ്സ് പാര്‍ട്ടി 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ആലമിനെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ദേശവിരുദ്ധമാണെന്ന് പാന്തേഴ്സ് പാര്‍ട്ടി നേതാവ് ബഹിം സിങ് ആരോപിച്ചു. ഇതിന് പിന്തുണ നല്‍കിയ ബി.ജെ.പി ദേശീയ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്നത് ലജ്ജാവഹമാണെന്നും ആലമിന്‍റെ മോചനം സംബന്ധിച്ച് ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ 112 പേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയെന്ന പേരില്‍ തടവിലാക്കിയ മസാറത്ത് ആലത്തെ ശനിയാഴ്ചയാണ് മോചിപ്പിച്ചത്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത തടവുകാരെ വിട്ടയയ്ക്കാനുള്ള സര്‍ക്കാറിന്‍റെ തീരുമാനപ്രകാരമായിരുന്നു മോചനം. ആലമിന്‍റെ മോചനത്തെ ചൊല്ലി ജമ്മുകശ്മീര്‍ സര്‍ക്കാരില്‍ അസ്വസ്ഥതകളുണ്ടായിട്ടുണ്ട്. ആലമിനെ മോചിപ്പിച്ചത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് പി.ഡി.പി. നയിക്കുന്ന ഭരണമുന്നണിയിലെ സഖ്യകക്ഷിയായ ബി.ജെ.പി. ആരോപിച്ചു. പി.ഡി.പി. അംഗമായ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെതിരെ ബി.ജെ.പി.യുടെ യുവജനവിഭാഗം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ആലമിനെ വീണ്ടും അറസ്റ്റ് ചെയ്തില്ളെങ്കില്‍ പ്രതിഷേധം തുടരുമെന്നും ബി.ജെ.പി യുവജനവിഭാഗം നേതാക്കള്‍ അറിയിച്ചിരുന്നു. |
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷകള്‍ ഇന്ന് തുടങ്ങും Posted: 08 Mar 2015 09:32 PM PDT തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. എല്ലാ ദിവസവും ഉച്ചക്കുശേഷം 1.45നാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുക. തുടക്കത്തിലെ 15 മിനിറ്റ് ആശ്വാസസമയമാണ്. ഈ സമയത്ത് ഉത്തരം എഴുതാന്‍ പാടില്ല. ഒന്നാം ഭാഷ പാര്‍ട്ട് ഒന്നാണ് (മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീ. ഇംഗ്ളീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം-അക്കാദമിക്/ സംസ്കൃതം ഓറിയന്‍റല്‍-ഒന്നാം പേപ്പര്‍ (സംസ്കൃതം സ്കൂളുകള്‍ക്ക്)/ അറബിക്-അക്കാദമിക്/ അറബിക് ഓറിയന്‍റല്‍ -ഒന്നാം പേപ്പര്‍) ആദ്യ പരീക്ഷ. വെള്ളിയാഴ്ചകളില്‍ പരീക്ഷ ഇല്ല. 23ന് പരീക്ഷ അവസാനിക്കും. മൂല്യനിര്‍ണയക്യാമ്പ് 31ന് ആരംഭിക്കും. ഏപ്രില്‍ 16ന് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കും. ഇന്‍വിജിലേറ്റര്‍മാരായി 25,000 പേരെയും മൂല്യനിര്‍ണയത്തിന് 12,500 പേരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2,964 സ്കൂളുകളിലായി 4,68,495 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഗള്‍ഫില്‍ ഒമ്പത് സ്കൂളുകളില്‍നിന്ന് 465 പേരും ലക്ഷദ്വീപില്‍ ഒമ്പത് സ്കൂളില്‍നിന്ന് 1,128 പേരും പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ -24,446 പേര്‍. കുറവ് കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍-2,455 പേര്‍. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്-2118 പേര്‍. കുറവ് കുട്ടികള്‍ എഴുതുന്നത് ബേപ്പൂര്‍ ജി.ആര്‍.എച്ച്.എസിലും പനങ്ങന ഗവ. ഗേള്‍സ് ഹൈസ്കൂളിലും. രണ്ടുപേര്‍ വീതം. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 2008 പരീക്ഷാ കേന്ദ്രങ്ങളിലായി 9,04,382 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതും. ഒന്നാം വര്‍ഷ പരീക്ഷക്ക് 4,51,452 പേരും രണ്ടാം വര്‍ഷ പരീക്ഷക്ക് 4,32,760 കുട്ടികളുമാണ് റെഗുലര്‍ വിഭാഗത്തിലുള്ളത്. കമ്പാര്‍ട്ട്മെന്‍റല്‍ വിഭാഗത്തില്‍ 20,170 വിദ്യാര്‍ഥികളുമുണ്ട്. കലാമണ്ഡലം ആര്‍ട്സ് സ്കൂളിലെ 30 വിഷയങ്ങള്‍ക്കും 13 സ്പെഷല്‍ സ്കൂളുകളിലെ 14 വിഷയങ്ങള്‍ക്കുമായി നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 30ന് അവസാനിക്കും. ദിവസവും രാവിലെ പത്തിന് പരീക്ഷ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ കൂടുതല്‍ കുട്ടികള്‍ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറിയിലാണ്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ആറുമുതല്‍ സംസ്ഥാനത്തെ 52 കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഒന്നാം വര്‍ഷ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിക്ക് 28,832 ഉം രണ്ടാം വര്‍ഷത്തിന് 27,500ഉം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. |
സലാല കവര്‍ച്ച: അന്വേഷണം ഊര്‍ജിതമാക്കി Posted: 08 Mar 2015 08:34 PM PDT സലാലയില്‍ മലയാളി കുടുംബത്തെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചാം നമ്പറിലെ താമസക്കാരായ തൃശൂര്‍ മാള സ്വദേശി വാമദേവനെയും കുടുംബത്തെയും ഒന്നര ദിവസത്തോളം കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. പ്രതികളില്‍ ഒരാളായ തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ വെള്ളിയാഴ്ച ഉച്ചയോടെ എയര്‍പോര്‍ട്ടില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. മറ്റൊരു പ്രതിയായ സമീര്‍ താമസസ്ഥലത്തുനിന്ന് പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കവെ തലയിടിച്ചുവീണ് മരിക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് സംഭവം നടന്നതിന് സമീപമുള്ള മലയാളി കുടുംബത്തിന്‍െറ ഫ്ളാറ്റില്‍ കവര്‍ച്ചക്കാര്‍ കയറിയിരുന്നു. അടുക്കള വഴി കയറിയ കവര്‍ച്ചക്കാര്‍ വീട്ടമ്മ ഒച്ചകേട്ട് ഉണര്‍ന്ന് ബഹളംവെച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളം മുമ്പ് മറ്റൊരു മലയാളി കുടുംബത്തിന്‍െറ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഇതിലാകട്ടെ നൂലാമാലകള്‍ ഭയന്ന് വീട്ടുകാര്‍ കേസ് നല്‍കിയിരുന്നില്ല. വാമദേവനെയും കുടുംബത്തെയും ആക്രമിച്ചതിന് പിന്നില്‍ കവര്‍ച്ച മാത്രമായിരുന്നില്ല മുന്‍വൈരാഗ്യവും കൂടിയുണ്ടെന്ന് വെള്ളിയാഴ്ച വാര്‍ത്തകള്‍ പരന്നിരുന്നു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറ്റൊരാള്‍ വാങ്ങിയ തുക തരാനെന്ന വ്യാജേനയത്തെിയ സംഘം കുടുംബത്തെ ആക്രമിച്ചത്. വാമദേവനെയും മകനെയും കയറുപയോഗിച്ച് കെട്ടിയിട്ടു. ഉച്ചത്തില്‍ നിലവിളിക്കാന്‍ ശ്രമിച്ച ശുഭയെ അക്രമികള്‍ അടിക്കുകയും മുഖം ടേപ്പ് ഉപയോഗിച്ച് വരിഞ്ഞ് കെട്ടുകയും ചെയ്തു. തുടര്‍ന്ന് വീട് മുഴുവന്‍ പരിശോധന നടത്തിയെങ്കിലും പ്രതീക്ഷിച്ച പണം ലഭിച്ചില്ല. പണം തപ്പി വീട്ടിലെ സോഫയും ബെഡുമെല്ലാം ഇരുവരും കുത്തികീറി. കൂടുതല്‍ പണം ചോദിച്ച് വാമദേവനെയും മകനെയും സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ കൊള്ളയടിച്ച സാധനങ്ങളുമായി കവര്‍ച്ചക്കാര്‍ വീടിന് പുറത്തേക്കുപോയ ശേഷം കെട്ടഴിച്ച വാമദേവന്‍ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്, ഗുരുതരാവസ്ഥയിലുള്ള ഭാര്യ ശുഭയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികള്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് എയര്‍ഇന്ത്യ എക്സ്പ്രസില്‍ പോകുന്നതിനെ കുറിച്ച് സംസാരിച്ചത് വാമദേവന്‍ കേട്ടിരുന്നു. ഇത് പൊലീസില്‍ അറിയിച്ചതാണ് പ്രതികളെ പിടികൂടുന്നത് എളുപ്പമാക്കിയത്. വീട്ടില്‍ അതിക്രമിച്ച് കയറി കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവം പകര്‍ന്ന ഞെട്ടല്‍ ഒമാനിലെ മലയാളി സമൂഹത്തില്‍ ഇനിയും വിട്ടുമാറിയിട്ടില്ല. ഇതുവരെ ഇങ്ങനെയൊരു സംഭവം ഒമാനില്‍ ഉണ്ടായിട്ടില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മലയാളികള്‍ കവര്‍ച്ച നടത്തിയെന്ന കാര്യം പൊലീസുകാര്‍ക്കുപോലും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാളികളാണ് കവര്‍ച്ചക്കു പിന്നില്‍ എന്ന് പറഞ്ഞപ്പോള്‍ അവിശ്വസനീയതയോടെയായിരുന്നു പ്രതികരണം. കവര്‍ന്ന എല്ലാ സാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. |
സേവന നികുതി: ബജറ്റ് നിര്‍ദേശത്തില്‍ പകല്‍ക്കൊള്ള Posted: 08 Mar 2015 08:08 PM PDT Subtitle: സ്വച്ഛ് ഭാരത് പദ്ധതി കീശ വൃത്തിയാക്കും •ഗവ. കരാറുകളും നികുതി വലയില്‍ വന്നേക്കും കൊച്ചി: 2015^16 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിലെ സേവന നികുതി നിര്‍ദേശങ്ങളിലെ അവ്യക്തതകള്‍ ആശങ്കകള്‍ക്ക് കാരണമാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ നികുതി നല്‍കേണ്ട സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ പഞ്ചായത്തുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം ഏറ്റെടുക്കുന്ന കരാറുകാര്‍ 14 ശതമാനം സേവന നികുതി നല്‍കേണ്ടി വരും. കൂടാതെ, സ്വച്ഛ് ഭാരത് അഭിയാന് പണം കണ്ടത്തൊന്‍ സേവന നികുതിക്ക് രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം എല്ലാ സേവന ഉപഭോക്താക്കള്‍ക്കും വന്‍ ചെലവ് വരുത്തിവെക്കും. രണ്ട് ശതമാനം സെസ് എന്നാണ് പറയുന്നതെങ്കിലും ഇത് ഫലത്തില്‍ രണ്ട് ശതമാനം നികുതിയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ എന്നതിന്‍െറ നിര്‍വചനത്തില്‍ ടെലികോം വകുപ്പ് നടത്തുന്ന സ്പെക്ട്രം ലേലം മുതല്‍ പഞ്ചായത്തുകള്‍ അനുവദിക്കുന്ന നിര്‍മാണ കരാറുകള്‍ വരെ ഉള്‍പ്പെടാം. കേന്ദ്ര ബജറ്റിനൊപ്പം പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച ഫിനാന്‍സ് ബില്ലില്‍ സേവന നികുതി നല്‍കേണ്ടതില്ലാത്ത സേവനങ്ങളുടെ പട്ടികയില്‍നിന്ന് സര്‍ക്കാറുകളും തദ്ദേശ സ്ഥാപനങ്ങളും ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിനു നല്‍കുന്ന സേവനങ്ങളെ ഒഴിവാക്കുമെന്നാണ് വ്യക്തമാക്കുന്നുണ്ട്. ധനമന്ത്രാലയം വ്യക്തത വരുത്തിയില്ളെങ്കില്‍ പഞ്ചായത്തുകള്‍ അനുവദിക്കുന്ന ചെറുകിട കരാറുകള്‍ മുതല്‍ മെട്രോ റെയില്‍ നിര്‍മാണം പോലുള്ള വന്‍കിട പ്രവര്‍ത്തനങ്ങള്‍ വരെ നികുതി വലയില്‍ വരും. ഈ ഭേദഗതിക്ക് വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ കരാറുകള്‍ ഉള്‍പ്പെടെ സേവന നികുതിയുടെ പട്ടികയില്‍ വരുമെന്നും നികുതി മേഖലയിലെ വിദഗ്ധരും വ്യക്തമാക്കി. ഇപ്പോഴത്തെ നിലയില്‍ ബജറ്റ് പാസായാല്‍ ഒരു ലക്ഷം രൂപയുടെ കരാര്‍ ജോലി ലഭിക്കുന്നവര്‍ 14,000 രൂപ സേവന നികുതിയായി നല്‍കേണ്ടിവരും. ഇത് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍ ഭീമമായി വര്‍ധിപ്പിക്കുമെന്നും ആശങ്കയുണ്ട്. നിലവില്‍ വിദ്യാഭ്യാസ സെസ് അടക്കം 12.36 ശതമാനമാണ് സേവന നികുതി. ഇത് 14 ശതമാനമായാണ് ബജറ്റില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ടെലിഫോണ്‍ ബില്ലുകള്‍ മുതല്‍ ഭൂരിഭാഗം ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ വരെ സേവന നികുതി വലയില്‍ വരും. നിലവില്‍ 300 രൂപ ടെലിഫോണ്‍ ബില്ല് വരുന്നവര്‍ 37.09 രൂപയാണ് സേവന നികുതി നല്‍കേണ്ടത്. ഇത് പുതിയ ബജറ്റ് പാസാകുന്നതോടെ 42 രൂപയാവും. ഇത് ചെറിയ തുകയാണെന്ന് തോന്നാമെങ്കിലും വിദ്യാഭ്യാസ വായ്പയും മറ്റും എടുത്ത് ഉന്നത പഠനത്തിന് ചേരുന്നവര്‍ക്ക് വരുന്ന അധിക ബാധ്യത ആയിരങ്ങളാണ്. ഇതിന് പുറമെയാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരിലുള്ള സെസ്. പദ്ധതിക്കായി ഭാവിയില്‍ ആവശ്യമായി വരുകയാണെങ്കില്‍ സേവന നികുതിയിനത്തില്‍ രണ്ട് ശതമാനം സെസ് ചുമത്തുമെന്നാണ് ബജറ്റ് രേഖയില്‍ ധനമന്ത്രി വ്യക്തമാക്കിയത്. ബജറ്റ് പാസായാല്‍ വൈകാതെ ഈ സെസ് സംബന്ധിച്ച നോട്ടിഫിക്കേഷനും ഇറങ്ങുമെന്ന് നികുതി രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ നികുതി തുകയുടെ നിശ്ചിത ശതമാനമാണ് സെസ് ചുമത്തുക. എന്നാല്‍, സേവനങ്ങളുടെ തുകക്കാണ് (Taxable value) നികുതി ചുമത്തുകയെന്ന് ഫിനാന്‍സ് ബില്ലിന്‍െറ ചാപ്റ്റര്‍ നാലിലെ 117ാം വകുപ്പില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. ഫലത്തില്‍ ഉപഭോക്താക്കളെ യഥാര്‍ഥത്തില്‍ കാത്തിരിക്കുന്നത് 1.56 ശതമാനം നികുതി വര്‍ധനയല്ല. 3.56 ശതമാനം വര്‍ധനയാണ്. |
കണക്കുകൂട്ടി എല്‍.ഡി.എഫ്; രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ പി.സി. തോമസ് Posted: 08 Mar 2015 07:50 PM PDT കോട്ടയം: ഇടതുമുന്നണി യോഗത്തില്‍നിന്ന് അപമാനിതനായി പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസിന്‍റ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍. അവസരവാദിയെന്ന ലേബലും സഭാ നേതൃത്വത്തിന്‍െറ പിന്തുണയില്ലാത്തതും പി.സി. തോമസിന ്തിരിച്ചടിയായപ്പോള്‍ രാഷ്ട്രീയ കണക്കുകൂട്ടല്‍ ഏതിര്‍ വിഭാഗത്തിന് ഗുണമായി. ബാര്‍ കോഴ വിവാദത്തിലുഴലുന്ന കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ മുന്നണിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് സ്കറിയ തോമസിനെ ഒപ്പം നിര്‍ത്താന്‍ ഇടതുമുന്നണിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. നേരത്തേ കെ.എം. മാണിയെ എല്‍.ഡി.എഫിലത്തെിക്കാന്‍ സി.പി.എം നടത്തിയ നീക്കങ്ങളില്‍ സ്കറിയ തോമസ് സജീവ സാന്നിധ്യമായിരുന്നു. ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാമെന്ന് സ്കറിയ തോമസും സി.പി.എം നേതൃത്വത്തിന് ഉറപ്പുനല്‍കിയതായാണ ്വിവരം. ഇടനില ചര്‍ച്ചകളില്‍ വിശ്വസ്തനാണെന്നതും പി.സി. തോമസിനൊപ്പം ഇറങ്ങിപ്പോരാന്‍ മാണിഗ്രൂപ്പിലെ നേതാക്കള്‍ ഭയപ്പെടുന്നതും കത്തോലിക്കനല്ലാത്ത സ്കറിയ തോമസിനെ എല്‍.ഡി.എഫ് തലോടാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പാര്‍ട്ടി തലപ്പത്ത് തുടരണമെന്ന കടുംപിടിത്തം തനിക്കില്ളെന്നും സി.പി.എം നേതൃത്വത്തെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരള കോണ്‍ഗ്രസിന്‍െറ ശക്തമായ സാന്നിധ്യം മുന്നണിയില്‍ വേണമെന്ന നിലപാടിലാണ് സി.പി.എം. സുരേന്ദ്രന്‍ പിള്ളയെ ഒപ്പം നിര്‍ത്താനായതും മാണിഗ്രൂപ്പിലെ നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നതും സ്കറിയക്ക് നേട്ടമായി. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്‍.ഡി.എഫിലേക്ക് വരുമെന്നും ഉടന്‍ ഇവരുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുമെന്നും സ്കറിയ തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പഴയ പല സുഹൃത്തുകളുമായും എം.എല്‍.എമാരുമായും വരെ ചര്‍ച്ച നടത്തുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, തിങ്കളാഴ്ച കോട്ടയം പബ്ളിക് ലൈബ്രറി ഹാളില്‍ ഇവരുടെ നേതൃയോഗം നടക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിന്‍െറ പിറവിക്ക് കാരണക്കാരനായ പി.ടി. ചാക്കോയുടെ മകനായ പി.സി. തോമസിന്‍െറ രാഷ്ട്രീയഭാവി ഇതോടെ ചോദ്യചിഹ്നമായിരിക്കുകയാണ്. എല്‍.ഡി.എഫ് അപമാനിച്ച സാഹചര്യത്തില്‍ മുന്നണിയില്‍ തുടരേണ്ടതില്ളെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. മാതൃസംഘടനയിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍, ജോസ് കെ. മാണിയെ അനുകൂലിക്കുന്നവര്‍ക്ക് പി.സി.തോമസിനെ സ്വീകരിക്കുന്നതിനോട് താല്‍പര്യമില്ലത്രേ. പി.സിയുടെ കാര്യത്തില്‍ ഒരു ആലോചനയും പാര്‍ട്ടിയിലില്ളെന്ന് മാണിഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. അതേസമയം, പ്രതിസന്ധിഘട്ടത്തില്‍ പുതുതായി ആള്‍ക്കാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്ന അഭിപ്രായവും ചിലര്‍ പങ്കിടുന്നു. മുന്നണികളില്‍ മാറിമാറി താവളം കണ്ടിട്ടുള്ള പി.സി. തോമസിനെ പ്രതിസന്ധിഘട്ടത്തില്‍ ഇതും തിരിഞ്ഞുകുത്തുകയാണ്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലത്തെിയപ്പോള്‍ പി.സി. തോമസ് അങ്ങോട്ട് ചായുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഇതെല്ലാം പി.സി. തോമസ് നിഷേധിച്ചിരുന്നെങ്കിലും സംശയത്തോടെയാണ് മുന്നണികളെല്ലാം നോക്കിക്കാണുന്നത്. അതേസമയം, യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ബാലകൃഷ്ണപിള്ളയുമായി പി.സി. തോമസിന് അടുത്ത ബന്ധമാണുള്ളത്. എല്‍.ഡി.എഫ് ഇടപെടല്‍ ശരിയായ നിലയിലായിരുന്നില്ളെന്നും ചൊവ്വാഴ്ച കോട്ടയത്ത ്നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും പി.സി. തോമസ് പറഞ്ഞു. കെ.എം. മാണിയെ ഒപ്പം കൂട്ടാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നതിന്‍െറ ഭാഗമായാണ് തങ്ങള്‍ പുറത്താക്കിയവരെ മുന്നണിയോഗത്തില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി.സി. തോമസും സ്കറിയ തോമസും ഭിന്നിച്ചതോടെ ഇരുകൂട്ടരെയും എല്‍.ഡി.എഫ് വിലക്കിയിരുന്നു. ഇതിനിടെ, വര്‍ക്കിങ് ചെയര്‍മാന്‍ വി. സുരേന്ദ്രന്‍ പിള്ളയും സ്കറിയ തോമസിനൊപ്പം ചേര്‍ന്നതോടെ ഇവര്‍ക്കായി മുന്നണിയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു. |
കൈപ്പത്തിയും സ്വപ്നവും തുന്നിച്ചേര്‍ക്കാന്‍ അഫ്ഗാനില്‍നിന്നൊരു പൊലീസുകാരന്‍ Posted: 08 Mar 2015 07:48 PM PDT കൊച്ചി: എ.കെ 47 തോക്കുമേന്തി പൊലീസ് വേഷത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം അറ്റുപോയ കൈകൊണ്ട് തൊട്ടുകാണിച്ച് അഫ്ഗാന്‍കാരനായ അബ്ദുല്‍ റഹീം ഒരു നെടുവീര്‍പ്പുപോലെ പറഞ്ഞു, ‘ഈ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതും ഇതേപോലെ തോക്കേന്തി വീണ്ടുമൊരിക്കല്‍കൂടി രാജ്യസേവനം നടത്തുന്നതുമാണ് ഇന്ന് എന്‍െറ വലിയ സ്വപ്നം’. 30കാരനായ അബ്ദുല്‍ റഹീമിന്‍േറത് മാത്രമല്ല, കുഴിബോംബുകള്‍ക്കിടയില്‍ സൈ്വര ജീവിതം നഷ്ടപ്പെട്ട്, ലക്ഷക്കണക്കിന് വികലാംഗരുടെ നാടായി മാറിയ അഫ്ഗാനിസ്താന്‍െറ കൂടി സ്വപ്നവും പ്രാര്‍ഥനയുമായാണ് ഇന്ന് റഹീം. അഫ്ഗാന്‍ ബോര്‍ഡര്‍ പൊലീസില്‍ മൈന്‍ നിര്‍വീര്യമാക്കുന്നതില്‍ വിദഗ്ധനായിരുന്ന അബ്ദുല്‍ റഹീമിന് മൂന്ന് വര്‍ഷം മുമ്പാണ് ജോലിക്കിടെ ഇരു കൈപ്പത്തികളും നഷ്ടമാവുന്നത്. കൈപ്പത്തിക്കൊപ്പം അറ്റുപോയ സ്വപ്നങ്ങള്‍ കൂടി തുന്നിച്ചേര്‍ക്കാനായാണ് അബ്ദുല്‍ റഹീം 11 വയസ്സുകാരനായ മകന്‍ മുഹബതിനൊപ്പം കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്ളാസ്റ്റിക് സര്‍ജന്‍ ഡോ. സുബ്രഹ്മണ്യ അയ്യരെ തേടിയത്തെിയത്. ഇന്ത്യയിലെ ആദ്യ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ അയ്യരുടെ കൈയ്യില്‍ തന്‍െറ സ്വപ്നവും തളിര്‍ക്കുമെന്ന പ്രതീക്ഷയിലാണ് റഹീമും. ആഭ്യന്തര യുദ്ധകാലത്ത് അഫ്ഗാന്‍െറ അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദികള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്നതില്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പമായിരുന്ന റഹീമിന്‍െറയും ജോലി. 1300 മൈനുകള്‍ കണ്ടത്തെി നിര്‍വീര്യമാക്കി മുന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയുടെയും അഭിനന്ദനം തേടിയത്തെി. എന്നാല്‍, അടുത്ത മൈന്‍ പൊട്ടിത്തെറിച്ചത് റഹീമിന്‍െറ സ്വപ്നങ്ങളും തകര്‍ത്തുകൊണ്ടായിരുന്നു. 2012 ഏപ്രിലില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ് കണ്ഡഹാറിലെ യു.എസ് ആര്‍മി ആശുപത്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചത്തെി. തനിക്ക് യോജിച്ച ദാതാവിനായി കാത്തിരിക്കുകയാണ് അബ്ദുല്‍ റഹീം ഇപ്പോള്‍. അതിനായി, ഇനിയും ആറ് മാസം വരെ കാത്തിരിക്കണമെന്ന് പറയുമ്പോഴും കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. ‘ജര്‍മനിയില്‍ പോയി ചികിത്സിക്കാന്‍ മുന്‍ പ്രസിഡന്‍റ് കര്‍സായി ഉപദേശിച്ചിരുന്നു. ഇവിടത്തെ ചികിത്സാ ചെലവിന്‍െറ പകുതി വഹിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്’ റഹീം ‘മാധ്യമ’ത്തോട് പറഞ്ഞു. |
പെണ്‍ പൊരുളുകള്‍ Posted: 08 Mar 2015 07:43 PM PDT വനിതാദിനാഘോഷത്തിന്‍െറ ആരവങ്ങള്‍ക്കും തിമിര്‍പ്പുകള്‍ക്കുമിടയില്‍ ഇരുന്നാണ് ഈ കുറിപ്പെഴുതുന്നത്. സ്ത്രീശാക്തീകരണം, അവകാശങ്ങള്‍, അവാര്‍ഡുകള്‍... മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആരവങ്ങളൊഴിയുമ്പോള്‍ ബാക്കിനില്‍ക്കുന്നത് നെടുവീര്‍പ്പുകള്‍. എന്‍െറ നാട്ടിലും വീട്ടിലുമൊക്കെയായി ബാല്യകാല ജീവിതത്തെ ചൂഴ്ന്നുനിന്ന അനാഥസ്ത്രീകളെപ്പറ്റി ഓര്‍ക്കാതെ വയ്യ. ചേരുംപടി ചേര്‍ക്കാത്തവരെ കൂട്ടിച്ചേര്‍ത്ത് ജീവിത പ്രാരബ്ധങ്ങള്‍ ഒഴിയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അന്ത്യോദകം ചൊല്ലി പെണ്‍കുട്ടികളെ വരവേറ്റു. എന്‍െറ കുടുംബപരിസരത്തുതന്നെ ഏറെപ്പേര്‍ അടുക്കളയിലെ കരിയിലും പുകയിലുമൊതുങ്ങി. ഇഷ്ടമില്ലാത്ത പുരുഷനെ ശുശ്രൂഷിച്ച്, കുഞ്ഞുങ്ങളെ ആവോളം സ്നേഹം കൊടുത്ത് വളര്‍ത്തി, സ്വന്തം കാര്യങ്ങള്‍ നോക്കാതെ അവസാനനാളുകളില്‍ ആര്‍ക്കും വേണ്ടാതെ അവരൊക്കെ കടന്നുപോയിരിക്കുന്നു. എന്‍െറ വീടിനടുത്ത്, ഒരുനാള്‍ ഒരുസ്ത്രീ ജീവിച്ചിരുന്നു. ഞാനൊരു കഥാരൂപത്തിലത് പറയട്ടെ. ആര്‍ക്കും അവരുടെ യഥാര്‍ഥ പേര് അറിയുമായിരുന്നില്ല. വട്ടപ്പേര് അവരുടെ വിളിപ്പേരായി. കുട്ടികള്‍ കൂട്ടമായി നിഴലുകളില്‍ മറഞ്ഞുനിന്ന് വട്ടപ്പേര് വിളിക്കുമ്പോള്‍ പുലഭ്യം പറഞ്ഞ് പ്രതിരോധിക്കുന്നത് എന്നും കാണാമായിരുന്നു. പല വീടുകളിലേയും മുറ്റം തൂത്തും പാത്രം കഴുകിയും പാല്‍ വാങ്ങിച്ചുകൊടുത്തും അവര്‍ ഉപജീവനമാര്‍ഗം കണ്ടത്തെി. കുറേ വര്‍ഷങ്ങള്‍ അടുത്ത വീട്ടിലെ ഇറയത്ത് അവര്‍ കിടന്നുറങ്ങി. ചിലപ്പോള്‍ കടത്തിണ്ണയില്‍, ചിലപ്പോള്‍ ആളൊഴിഞ്ഞ റോഡരികില്‍. നാട്ടിലെ ആബാലവൃദ്ധം അവരിലൂടെ കയറിയിറങ്ങിപ്പോയി. പരാതികളില്ലാതെ, എല്ലാവരെയും ആഹ്ളാദചിത്തരാക്കി ഒഴിഞ്ഞപറമ്പുകളും ആള്‍ത്താമസമില്ലാത്ത വീട്ടുവരാന്തകളും പൂമത്തെയാക്കി അവര്‍ ജീവിച്ചു. ഇടക്ക് പെരുമഴയത്ത് ഇറങ്ങിനടക്കുന്നത് കാണാം. കൊടും തണുപ്പും പൊരിവെയിലും അവരെ സ്പര്‍ശിച്ചതേയില്ല. കാലത്തിന്‍െറ പടവുകളില്‍ അവരിടറിയപ്പോള്‍ ഞങ്ങളില്‍ പലരും നാട്ടില്‍ പേരും പ്രശസ്തിയുമുള്ള ഒരു സാമൂഹിക സംഘടനയെ സമീപിച്ചു. ഒരു വൃദ്ധസദനത്തിന്‍െറ കാവല്‍ക്കാരായതുകൊണ്ട് ഒരു കിടക്ക തരണമെന്ന് യാചിച്ചു. എന്നിട്ടും, നിഷ്കരുണം അതും അവര്‍ തള്ളിക്കളഞ്ഞു. അവിടെ പാര്‍പ്പിച്ചിരിക്കുന്ന വൃദ്ധജനസമൂഹത്തെ ഇവര്‍ പിഴപ്പിക്കുമത്രേ! നാട്ടിലെ പുറമ്പോക്കുകളില്‍ പിന്നെയും കുറച്ച് വര്‍ഷങ്ങള്‍ അവര്‍ ജീവിച്ചു. ഒരുപാവം, സാധുസ്ത്രീയായിരുന്നു അവര്‍. പൊടുന്നനെ ഒരുനാള്‍ അതിരാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് അതുകണ്ടത്. ഒരു ഇടവഴിയുടെ ഓരംചേര്‍ന്ന് പൂര്‍ണ നഗ്നയായി അവര്‍ മരിച്ചുകിടക്കുകയാണ്. എന്തു പറ്റിയെന്നറിയില്ല. രോഗമൂര്‍ച്ഛയില്‍ വിവസ്ത്രയായതാവാം. ഓടിച്ചെന്ന് വീട്ടില്‍നിന്ന് കൊണ്ടുവന്ന ഒരു വെളുത്തസാരി പുതപ്പിച്ചു. നാട്ടുകാര്‍ സംഘംചേരുന്നുണ്ട്. താമസിയാതെ പൊലീസുകാര്‍ വന്നു. അസ്വാഭാവികമരണമല്ളെന്ന് തീര്‍പ്പുകല്‍പിച്ച് വീണ്ടും അവഹേളനങ്ങളില്‍നിന്ന് ആ ശരീരത്തെ രക്ഷിച്ചു. നഗര ശ്മശാനത്തിലേക്ക് എടുക്കുംമുമ്പ് കാറുകളുടെയും ആംബുലന്‍സിന്‍െറയും ഒരുനിര എത്തിച്ചേര്‍ന്നു. മൂക്കത്ത് വിരല്‍വെച്ച് അനുശോചനം പ്രകടിപ്പിച്ച്, പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ച് മൃതദേഹം ഞങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഒരാള്‍, ഒരു ചുമട്ടുതൊഴിലാളി മുന്നോട്ടാഞ്ഞ് തടഞ്ഞു. ഏമാന്മാരുടെ ഒൗദാര്യവും ഫോട്ടോയെടുപ്പും വേണ്ടായെന്ന് ആക്രോശിച്ച് പുഷ്പചക്രങ്ങള്‍ വലിച്ചെറിഞ്ഞു. ഞങ്ങളുടെ നേര്‍ പെങ്ങളാണിവള്‍ എന്നുപറഞ്ഞ് മൃതദേഹംകൊണ്ട് ശ്മശാനത്തിലേക്ക് പോയത് ഇന്നും എന്‍െറ ഓര്‍മയില്‍. എന്‍െറ കോളജിലെ പെണ്‍കുട്ടികള്‍ ഇന്ന് കൂട്ടംചേരുകയാണ്. കുറേ വര്‍ഷങ്ങളായി അവരുന്നയിക്കുന്ന ഒരാവശ്യമുണ്ട്. തിരികെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്ന സമയം ഒമ്പത് മണിവരെ നീട്ടണമെന്ന്. കോളജ് അധികൃതര്‍ സമ്മതിക്കുന്നില്ല. കൂട്ടായി ചെയ്യേണ്ട കുറേ കാര്യങ്ങള്‍ പ്രഫഷനല്‍ കോളജുകളിലെ വിദ്യാര്‍ഥിനികള്‍ക്കുണ്ട്. പഠനാവശ്യങ്ങള്‍തന്നെ രാവോളം നീളാറുണ്ട്. പക്ഷേ, സുരക്ഷിതത്വത്തിന്‍െറ, സംസ്കാരത്തിന്‍െറ പഴംപുരാണങ്ങള്‍ പറഞ്ഞ് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പക്ഷേ, കോളജിലെ കുട്ടികള്‍ ഒറ്റക്കെട്ടായി ഈ ആവശ്യം നേടിയെടുക്കാനുള്ള സമരപാതയിലാണ്. ‘ബ്രേക് ദ കര്‍ഫ്യൂ’ എന്നാണ് ഈ വെല്ലുവിളിയുടെ ഓമനപ്പേര്. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും എത്ര ലളിതമായി ലംഘിക്കപ്പെടുന്നു എന്നതിന് വര്‍ത്തമാനകാലസാക്ഷ്യങ്ങള്‍ ഏറെ. ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ഒരു ധീരവനിതയെ അഭിമാനപൂര്‍വം വായനക്കാരുടെ മുന്നിലേക്ക് നീക്കിനിര്‍ത്തുമ്പോള്‍ ഞാനനുഭവിക്കുന്ന ആഹ്ളാദം രേഖപ്പെടുത്താതെ വയ്യ! ബൊളീവിയന്‍ കാടുകളില്‍വെച്ച് ദാരുണമായി വധിക്കപ്പെട്ട വിപ്ളവനായകനായിരുന്ന ചെഗുവേരയുടെ ചരിത്രം ഉദ്വേഗത്തോടെയാണ് നാമെല്ലാം മനസ്സിലാക്കിയത്. മൃതദേഹം കാണാനും നശിപ്പിക്കാനും ആ രാജ്യത്തെ ഭരണാധികാരി നേരിട്ട് പറന്നുവന്ന് നേതൃത്വം നല്‍കിയിരുന്നു. ചെഗുവേര ബന്ധനസ്ഥനാകുമ്പോള്‍ തോക്ക് മാത്രമല്ല അദ്ദേഹത്തിന്‍െറ ചരിത്രക്കുറിപ്പുകള്‍ അടങ്ങിയ ഡയറിയും അപ്രത്യക്ഷമായി. തെളിവുകള്‍ അവശേഷിപ്പിക്കാതെ എല്ലാം ചാരമാക്കിയെന്ന് ലോകം വിശ്വസിച്ചു. ഒന്നാം ചരമവാര്‍ഷിക വേളയില്‍ ഹവാനയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഫിദല്‍ കാസ്ട്രോ ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ആ പ്രഖ്യാപനം നടത്തി. ചെഗുവേരയുടെ ഡയറിക്കുറിപ്പുകളുടെ പുന$പ്രകാശനം. ഒന്നാംലോകം പകച്ചുപോയി. ഇല്ലാ, ഇത് കള്ളത്തരമാണെന്ന് പറഞ്ഞുപരത്തി. സി.ഐ.എയുടെ സൂക്ഷ്മമായ ചികഞ്ഞെടുപ്പ്. അവസാനം അമേരിക്കക്കാര്‍ കുമ്പസാരിച്ചു. ഇത് ചെയുടെ കൈപ്പടയിലുള്ള ഡയറി തന്നെയാണെന്ന്. ലോകചരിത്രത്തിലെ വലിയ സമസ്യയായി ഇത് മാറി. ചെഗുവേരയുടെ നേതൃത്വത്തിലുള്ള വിപ്ളവസേനയില്‍ ഒരു വനിതയുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. ടാനിയ എന്നു പേരുള്ള ഈ യുവതിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യമാണ് ചെ ഏല്‍പിച്ചത്. ബൊളീവിയന്‍ സേനയുടെ തന്ത്രപരമായ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തേണ്ടിയിരുന്നു. സുന്ദരിയായ ടാനിയ ദിവസങ്ങള്‍ക്കകം അധികാരത്തിന്‍െറ ഇടനാഴികളിലേക്ക് എത്തി എന്നു മാത്രമല്ല, സാക്ഷാല്‍ പ്രസിഡന്‍റിന്‍െറ ഉറ്റമിത്രമായും മാറി. ചെ വധിക്കപ്പെട്ട ദിവസം ഡയറി കൈക്കലാക്കിയ പ്രസിഡന്‍റ് ഇത് സ്വന്തം കിടപ്പുമുറിയില്‍ സുരക്ഷിതമായി സൂക്ഷിച്ചുവെച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ടാനിയ പ്രസിഡന്‍റിന്‍െറ കിടപ്പുമുറിയിലത്തെി. അദ്ദേഹം സുഖസുഷുപ്തിയിലാണ്ടിരിക്കെ, രഹസ്യമായി മുഴുവന്‍ ഡയറിയും മൈക്രോഫിലിം എന്ന ആധുനിക സങ്കേതമുപയോഗിച്ച് പകര്‍ത്തിയെഴുതി. അതിരാവിലെ കൊട്ടാരത്തില്‍നിന്ന് മടങ്ങിയ ടാനിയയുടെ കോട്ടിനുള്ളില്‍ അമൂല്യമായ ഈ രഹസ്യരേഖയുണ്ടായിരുന്നു. പിന്നീടെന്നോ, ഈ ഡയറി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി നശിപ്പിച്ച് കളഞ്ഞെന്നും പറയപ്പെടുന്നു. ആര്‍ക്കും ഇന്നും അതിന്‍െറ നിജസ്ഥിതി അറിയില്ലത്രെ! ടാനിയ ഈ രേഖ എങ്ങനെ ക്യുബന്‍ പ്രസിഡന്‍റായിരുന്ന ഫിദലിന്‍െറ കൈക്കല്‍ സുരക്ഷിതമായി എത്തിച്ചു എന്നതും അജ്ഞാതം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ബൊളീവിയയിലെ ഒരു നദിക്കരയില്‍ ഇരുളിന്‍െറ മറവില്‍ നടന്ന ഘോരസംഘട്ടനത്തില്‍ വിപ്ളവസേനയിലെ കുറെപ്പേരെ സര്‍ക്കാര്‍ സൈന്യം വകവരുത്തി. പുലര്‍ച്ചെ മൃതദേഹങ്ങളെ തിരിച്ചറിയാന്‍ നിരത്തിക്കിടത്തിയപ്പോഴാണ് സുന്ദരിയായ ടാനിയയുടെ മുഖം അനാവൃതമായത്. ടാനിയ ആ സേനയിലെ മുന്‍നിരപ്പോരാളിയായിരുന്നു. ഈ പേര് ഞാനെന്‍െറ മനസ്സില്‍ പണ്ടു മുതലേ കരുതിവെച്ചിരുന്നു; എന്‍െറ മകള്‍ക്ക് നല്‍കാനുള്ള പേരായി. പക്ഷേ, എനിക്കൊരു മകളെ കിട്ടിയില്ല. |
പശ്ചിമേഷ്യയില്‍ പുതിയ യു.എസ് തിരക്കഥ Posted: 08 Mar 2015 07:30 PM PDT അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞയാഴ്ച സൗദി തലസ്ഥാനമായ റിയാദിലുണ്ടായിരുന്നു. ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശമന്ത്രിമാരെ കണ്ട് ഇറാനുമായി അമേരിക്ക നടത്തിവരുന്ന ആണവചര്‍ച്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിക്കാനായിരുന്നു യാത്ര. നേരത്തേ സമാനദൗത്യവുമായി ഇസ്രായേല്‍ സന്ദര്‍ശിച്ച ശേഷമാണ് കെറി അറബ് മന്ത്രിമാരെ കാണാന്‍ റിയാദിലത്തെിയത്. പശ്ചിമേഷ്യയില്‍ മാറിവരുന്ന രാഷ്ട്രീയസമവാക്യങ്ങള്‍ക്ക് കടുപ്പിച്ച് അടിവരയിടുന്നതാണ് കെറിയുടെ പര്യടനം. അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും എന്നതില്‍നിന്നു ഇറാനെ മുന്നില്‍നിര്‍ത്തി പശ്ചിമേഷ്യയില്‍ പുതിയൊരു രാഷ്ട്രീയ അങ്കത്തിനു തുടക്കം കുറിക്കുന്നതിന്‍െറ മുന്നോടിയായി അമേരിക്കയുടെ ഈയിടെയുള്ള ചലനങ്ങളെ കാണുന്നവരുണ്ട്. യമന്‍ കലുഷമാകുകയും ഇറാഖിലും സിറിയയിലും ആഭ്യന്തരസംഘര്‍ഷം അവസാനിക്കാതിരിക്കുകയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന പുതിയ ഭീഷണി തിരിഞ്ഞുകൊത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അമേരിക്കയുടെ പുതിയ തെഹ്റാന്‍ നയതന്ത്രത്തെ അറബ് രാഷ്ട്രങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് കാണുന്നത്. ജോണ്‍ കെറിയും സൗദി വിദേശമന്ത്രി അമീര്‍ സുഊദ് അല്‍ ഫൈസലും കൂടിക്കാഴ്ചക്കൊടുവില്‍ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയില്‍ സൗദിയുടെയും സഹ ജി.സി.സി രാജ്യങ്ങളുടെയും ആപച്ഛങ്ക വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ പിടിയിലായിരുന്ന ഇറാഖിലെ തിക്രീത് ഇറാനിലെ റെവലൂഷനറി ഗാര്‍ഡിലെ പ്രത്യേകസേന വിഭാഗമായ ഖുദ്സ് ഫോഴ്സിനെ നയിക്കുന്ന ജനറല്‍ ഖാസിം സുലൈമാനിയുടെ സേന തിരിച്ചുപിടിച്ചത് ആശ്വാസത്തെക്കാള്‍ ആശങ്കയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വിതച്ചത്. രാജ്യം ഇറാന്‍െറ കൈപ്പിടിയിലേക്ക് പോകുന്നതിന്‍െറ അസ്വസ്ഥജനകമായ സൂചനയാണതെന്ന് സൗദി വിദേശമന്ത്രി തുറന്നുപറഞ്ഞു. യമന്‍, ലബനാന്‍, സിറിയ, ഇറാഖ് എന്നിങ്ങനെ മേഖലയിലെ കലുഷമായ രാഷ്ട്രങ്ങളിലേക്ക് ഇറാന്‍ വിപ്ളവം കയറ്റുമതി ചെയ്യുന്നതായി ആരോപണമുണ്ട്. ഇറാന്‍െറ ഈ നീക്കത്തിന് വന്‍ശക്തി രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നുവെന്ന സംശയം തുറന്നുപ്രകടിപ്പിക്കുകയായിരുന്നു സൗദി മന്ത്രി അമീര്‍ സുഊദ്. ഇത് കേവലം ശങ്ക മാത്രമല്ല. ഒരു ഭാഗത്ത് അമേരിക്ക അടക്കമുള്ള ആറു വന്‍ശക്തികളുമായി ചേര്‍ന്ന് വിശദമായൊരു ആണവനയം രൂപപ്പെടുത്താന്‍ രംഗത്തുള്ള ഇറാന്‍ അതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയനേട്ടങ്ങള്‍ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. മറുഭാഗത്ത് മേഖലയിലെ ഇറാന്‍െറ പ്രഖ്യാപിത ബദ്ധവൈരി ഇസ്രായേല്‍ അമേരിക്കന്‍ നിലപാടില്‍ രോഷാകുലരാണ്. അതിനു നടുവില്‍ ഇരുഭാഗത്തേക്കും പിടികൊടുക്കാത്ത അഴകൊഴമ്പന്‍ നയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ജി.സി.സി രാഷ്ട്രങ്ങളെ ആശങ്കപ്പെടുത്തുന്നതും. മൂന്നു വര്‍ഷം മുമ്പ് സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെതിരെ ജനത കലാപവുമായി രംഗത്തിറങ്ങിയപ്പോള്‍തന്നെ പ്രക്ഷോഭത്തിനു പിന്തുണ നല്‍കാനും ബശ്ശാറിനെ നീക്കി പകരം ജനഹിതത്തിനനുസൃതമായ ഭരണകൂടത്തെ അധികാരത്തിലേറ്റാനും ചതുരുപായങ്ങളുമായി ഗള്‍ഫ് അറബ്രാഷ്ട്രങ്ങള്‍ മുന്നിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെയും വന്‍ശക്തികളുടെയും പിന്തുണക്ക് നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര വിജയപ്രദമായിരുന്നില്ല. മറുഭാഗത്ത് സിറിയയിലും ഇറാഖിലുമൊക്കെയുണ്ടായ രാഷ്ട്രീയകാലുഷ്യത്തില്‍ ഇറാന്‍ ഇടപെടുകയും ചെയ്തു. സിറിയയിലെ പ്രക്ഷോഭം എങ്ങുമത്തൊതെ ഉപോല്‍പന്നമായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘം ഉദയം ചെയ്യുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ സിറിയന്‍ ഏകാധിപതിയുടെ നിഷ്കാസനമോ, ദുരൂഹമാം വിധം പൊട്ടിമുളച്ച് വിവിധ അറബ്രാഷ്ട്രങ്ങളിലേക്ക് വേരുകളാഴ്ത്തുന്ന ഭീകരസംഘത്തിന്‍െറ നിര്‍മാര്‍ജനമോ എന്ന ധര്‍മസങ്കടത്തിലായി അറബ്രാജ്യങ്ങള്‍. തുടര്‍ന്ന് ഐ.എസിന്‍െറ കഥ കഴിക്കാനായി നീക്കം. ഇതിന് വന്‍ശക്തികളുടെ അതിവേഗ പിന്തുണ ലഭിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളാണ് ഈ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍, ഭീകരസംഘം പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണിപ്പോള്‍. അറബ് മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ ശക്തമായൊരു നെറ്റ്വര്‍ക്കായി ഇത് മാറുകയാണോ എന്ന ആശങ്ക സാധൂകരിക്കുന്നതാണ് ഏറ്റവുമൊടുവില്‍ നൈജീരിയയിലെ ബോകോ ഹറാം ഐ.എസുമായി സഖ്യപ്പെടുന്നതായി പുറത്തുവന്ന വാര്‍ത്ത. അങ്ങനെ ഇറാന്‍ അനുകൂല സിറിയന്‍, ഇറാഖ് ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ ദിശതെറ്റി ഭീകരവാദവും അതിനെതിരായ പ്രതിരോധവുമായി മുഖാമുഖം നില്‍ക്കുകയാണ്. ഇത് അവസരമാക്കിയെടുത്ത് കുടിപ്പകയുടെ പതിറ്റാണ്ടുകള്‍ക്കുശേഷം അമേരിക്കയും ഇറാനും ഒന്നിച്ചിരിക്കുകയും ഇറാന്‍െറ ആണവപരിപാടികള്‍ സംബന്ധിച്ച ധാരണകളിലത്തൊന്‍ നീക്കം തുടങ്ങിയിരിക്കുകയുമാണ്. ഈ മാസാവസാനത്തോടെ ആണവ കരാറില്‍ എത്തിച്ചേരുമെന്നും അതോടെ ഇറാനെതിരായ ഉപരോധം അയയുമെന്നും തെഹ്റാന്‍ കരുതുന്നു. ബഹ്റൈന്‍ മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ യമന്‍ വരെയും ഇപ്പോള്‍ ഇറങ്ങിക്കളിക്കുന്നയിടങ്ങളില്‍ പിടിമുറുക്കാന്‍ ഇത് സഹായകമാകുമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാനസമിത്രമായ ഇസ്രായേലിനെയും പരമ്പരാഗത സുഹൃത്തുക്കളായ അറബ്രാജ്യങ്ങളെയും പിണക്കാതെ പശ്ചിമേഷ്യയില്‍ പുതിയ അധികാരനിയന്ത്രണ കേന്ദ്രമായി മാറുന്ന ഇറാനെ വരുതിയിലാക്കാനുള്ള തന്ത്രപരമായ പുതിയ തിരക്കഥക്ക് അമേരിക്ക തുടക്കമിട്ടിരിക്കുന്നത്. അതനുസരിച്ചുള്ള പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയനാടകങ്ങള്‍ക്ക് വരുംനാളുകളില്‍ കണ്‍പാര്‍ത്തിരിക്കാം. |
മാര്‍ച്ചിലെ ചെലവ് നേരിടാന്‍ പണമില്ല; ഖജനാവ് കടുത്ത പ്രതിസന്ധിയില്‍ Posted: 08 Mar 2015 07:25 PM PDT Subtitle: വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കാന്‍ മാത്രം ഈ മാസം 11,000 കോടി വേണം തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ പണമില്ലാതെ ഖജനാവ് കടുത്ത പ്രതിസന്ധിയില്‍. വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കാന്‍ മാത്രം ഈ മാസം 11,000 കോടി രൂപ വേണം. അടുത്ത മാസം ആദ്യം ശമ്പളം നല്‍കണം. ബജറ്റില്‍ അനുവദിച്ച വിവിധ പദ്ധതികള്‍ക്കും കരാറുകാര്‍ക്കും പണം നല്‍കണം. ഇതിനെല്ലാം കൂടി പണം കണ്ടത്തൊന്‍ മാര്‍ഗമില്ലാതെ കുഴങ്ങുകയാണ് ധനവകുപ്പ്. പദ്ധതി ഒൗദ്യോഗികമായി വെട്ടിക്കുറയ്ക്കാതെ തന്നെ പണം അനുവദിക്കുന്നത് നിയന്ത്രിച്ച് ട്രഷറി പൂട്ടല്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ നീക്കം. സാധാരണ നിലയില്‍ ട്രഷറി പ്രവര്‍ത്തിച്ചാല്‍ ഒറ്റദിവസം കൊണ്ട് പൂട്ടേണ്ടി വരുന്ന സ്ഥിതിയാണിപ്പോള്‍. ഇപ്പോള്‍ പൊതുവിപണിയില്‍നിന്ന് എടുക്കാന്‍ തീരുമാനിച്ച 1000 കോടി മാര്‍ച്ച് 11ന് കിട്ടും. ഇനി വെറും 700 കോടിയോളം രൂപ മാത്രമാണ് ഈ മാസം കടമെടുക്കാനാവുക. അതോടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കടപരിധി കഴിയും. നികുതി പിരിച്ചും കുടിശ്ശിക പിരിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബാങ്കിലിട്ട പണം ട്രഷറിയിലേക്ക് മാറ്റിയും മാത്രമെ പിടിച്ചുനില്‍ക്കാനാകൂ. ഇതിനുള്ളശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി 20 ദിവസം മാത്രമെ ബാക്കിയുള്ളൂ. ഇപ്പോള്‍ പദ്ധതിച്ചെലവ് വെറും 48.43 ശതമാനം മാത്രമാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിയോഗങ്ങളില്‍ ഒന്നാണ് ഇക്കൊല്ലത്തേത്. കഴിഞ്ഞവര്‍ഷം 79.89 ശതമാനവും ’12-13ല്‍ 89.72 ശതമാനവുമായിരുന്നു വാര്‍ഷികപദ്ധതി വിനിയോഗം. അതിന്‍െറ അടുത്തൊന്നുമത്തൊന്‍ ഇക്കുറി കഴിയില്ല. പദ്ധതിക്ക് രൂപം നല്‍കുമ്പോള്‍ അതിന്‍െറ വലിപ്പം കൂട്ടാന്‍ ആസൂത്രണ ബോര്‍ഡും സര്‍ക്കാറും ആവേശം കാണിക്കും. പക്ഷേ, അത് നടപ്പാക്കാന്‍ ആരും ശ്രമിക്കാറില്ല. തദ്ദേശ പൊതുതെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പദ്ധതി പ്രവര്‍ത്തനവും മോശം സ്ഥിതിയിലാണ്. 4700 കോടി അനുവദിച്ചതില്‍ 41.05 ശതമാനം മാത്രമെ ഇതുവരെ വിനിയോഗിച്ചിട്ടുള്ളൂ. സാധാരണ മാര്‍ച്ചിലാണ് പദ്ധതി വിനിയോഗം ഏറ്റവും കൂടുതല്‍ നടക്കുക. സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ബജറ്റ് വിഹിതത്തിനുള്ള ഫയലുകള്‍ ധനവകുപ്പിലേക്ക് ഒഴുകുകയാണ്. ഇതിന് പൂര്‍ണമായി അംഗീകാരം നല്‍കിയാല്‍ ദിവസങ്ങള്‍ കൊണ്ട് ട്രഷറി അടച്ചുപൂട്ടേണ്ട സ്ഥിതി വരും. ട്രഷറിയില്‍ പണമില്ലാതെ വന്നതോടെ കഴിഞ്ഞ ദിവസവും ബിവറേജസ് കോര്‍പറേഷനില്‍നിന്ന് 150 കോടി രൂപ മുന്‍കൂര്‍ നികുതി വാങ്ങിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേമനിധികളും ബോര്‍ഡുകളും ബാങ്കുകളില്‍ നിക്ഷേപിച്ച പണവും ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പലിശയുടെ കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ മിച്ച പണമുള്ള പല ബോര്‍ഡുകളും ക്ഷേമനിധികളും ട്രഷറിയിലേക്ക് പണം നല്‍കാന്‍ തയാറായിട്ടില്ല. 20,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് ഇക്കൊല്ലം അംഗീകരിച്ചിരുന്നത്. ഇതില്‍ 9588.65 കോടി രൂപ മാത്രമാണ് ഇതുവരെ വിനിയോഗിക്കാന്‍ കഴിഞ്ഞത്. വെറും 47.94 ശതമാനം. ഇനി എത്ര ശ്രമിച്ചാലും ബാക്കി തുക വിനിയോഗിക്കാനാകില്ല. കഴിഞ്ഞവര്‍ഷം പേപ്പര്‍ അഡ്ജസ്റ്റ്മെന്‍റ് വഴിയാണ് പല ബില്ലുകളുടെയും ബാധ്യത തീര്‍ത്തത്. ബില്ലുകള്‍ മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് തിരിച്ചയക്കലും പണം അനുവദിക്കാതിരിക്കലും ധനവകുപ്പ് പ്രയോഗിച്ച് വരികയാണ്. |
മാട്ടിറച്ചി നിരോധം രാജ്യവ്യാപകമാക്കുന്നു Posted: 08 Mar 2015 07:17 PM PDT Subtitle: മാതൃകാ ബില്ലിന് പ്രധാനമന്ത്രിയുടെ കത്ത് ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയ മാട്ടിറച്ചി നിരോധം രാജ്യവ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ഗോവധനിരോധം സംബന്ധിച്ച് മാതൃകാ ബില്‍ തയാറാക്കാന്‍ നിയമമന്ത്രാലയത്തിന്‍െറ അഭിപ്രായമാരാഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തയച്ചു. പശുക്കളെയും പാല്‍ ഉല്‍പാദനത്തിന് ഉപകരിക്കുന്ന മറ്റു മൃഗങ്ങളെയും കൊല്ലുന്നതു തടയാന്‍ ഭരണഘടനാപരമായ സാധുതകള്‍ അന്വേഷിച്ച് വിവരം നല്‍കാനാണ് നിര്‍ദേശം. അതിനിടെ, ഗോവധ നിരോധ ബില്‍ തിങ്കളാഴ്ച ഹരിയാന നിയമസഭയില്‍ അവതരിപ്പിക്കും. ഗോവധ നിരോധത്തിന് ഭരണഘടനയുടെ 48ാം വകുപ്പ് ഉപയോഗിച്ച് നിയമനിര്‍മാണത്തിനുള്ള സാധ്യതയാണ് കേന്ദ്രം തേടുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഗോവധ നിരോധം പ്രധാനമന്ത്രിയുടെ കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഗോവധം നിരോധിച്ച ഗുജറാത്ത് സര്‍ക്കാറിന്‍െറ നിയമനിര്‍മാണം സുപ്രീംകോടതി 2005ല്‍ ശരിവെച്ചിരുന്നു എന്ന് കത്തില്‍ എടുത്തുപറയുന്നു. നിരോധ നിയമം ഒരു മാതൃകാ ബില്‍ ആക്കി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഇതില്‍ തെറ്റില്ളെന്നും നേരത്തേ ജലവിഭവ വകുപ്പ് വെള്ളപ്പൊക്ക സാധ്യതാപ്രദേശ സംരക്ഷണം, ഭൂഗര്‍ഭജല സംരക്ഷണം എന്നിവക്കായി ഇത്തരം മാതൃകാ ബില്ലുകള്‍ തയാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചിരുന്നെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍, ബില്ലുകളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഗോവധ നിരോധമുള്ളത്. ഹരിയാനയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനാവുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.ബില്‍ കര്‍ഷകരുടെയും സന്യാസി സമൂഹത്തിന്‍െറയും ഏറെക്കാലത്തെ ആഗ്രഹമാണെന്ന് കൃഷിമന്ത്രി ഓംപ്രകാശ് പറഞ്ഞു. ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സഭയില്‍ തടസ്സവാദങ്ങള്‍ പോലുമില്ലാതെ ബില്‍ പാസാകും. അതേസമയം, ഗോവധ നിരോധത്തിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. നിരോധം ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ളതാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മോദിസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ആര്‍.എസ്.എസും മറ്റ് ഹിന്ദുത്വ സംഘടനകളും വര്‍ഗീയാഗ്നി ഊതിക്കത്തിക്കുകയാണ്. ഗോവധ നിരോധവും അതിന്‍െറ ഭാഗമാണെന്ന് ബംഗാളില്‍ പാര്‍ട്ടി പൊതുയോഗത്തില്‍ കാരാട്ട് പറഞ്ഞു. |
ലക്ഷ്യം പ്ളസ് വണ്‍ വിജയം; സുലൈമാന്‍^ ഉമ്മുസല്‍മത്ത് ദമ്പതികള്‍ ഇന്ന് പരീക്ഷാഹാളിലേക്ക് Posted: 08 Mar 2015 07:13 PM PDT നിലമ്പൂര്‍: അറുപത്തിരണ്ടുകാരനായ സുലൈമാന്‍ അമ്പത്തിരണ്ടുകാരിയായ സഹധര്‍മിണി ഉമ്മുസല്‍മത്തിന്‍െറ കൈയും പിടിച്ച് തിങ്കളാഴ്ച പരീക്ഷാഹാളിലത്തെും. 37 വര്‍ഷത്തെ ദാമ്പത്യജീവിത പരീക്ഷ വിജയിച്ച ഇവര്‍ ഒരുമിച്ചാണ് പാതിവഴി ഉപേക്ഷിച്ച പഠനം തിരിച്ചുപിടിക്കുന്നതിന് ഒരുങ്ങിയത്. എക്സൈസ് വകുപ്പില്‍നിന്ന് പ്രിവന്‍റീവ് ഓഫിസറായി വിരമിച്ച മുക്കട്ട അയ്യാര്‍പൊയിലിലെ എറയത്ര സുലൈമാന്‍ പത്താം ക്ളാസ് വരെയാണ് പഠിച്ചിരുന്നത്. അന്ന് പൊലീസിലും എക്സൈസിലും ജോലി കിട്ടണമെങ്കില്‍ പത്താം ക്ളാസുവരെ പഠിച്ചാല്‍ മതിയായിരുന്നു. പി.എസ്.സി പരീക്ഷയെഴുതി എക്സൈസ് വകുപ്പില്‍ ജോലി കിട്ടിയപ്പോള്‍ തുടര്‍ പഠനം നിലച്ചു. മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കി വിശ്രമജീവിതം നയിക്കുമ്പോഴാണ് നിലമ്പൂര്‍ നഗരസഭ എല്ലാവര്‍ക്കും പത്താം ക്ളാസ് യോഗ്യത നേടിക്കൊടുക്കുന്ന പദ്ധതി കൊണ്ടുവന്നത്. ഇതറിഞ്ഞപ്പോള്‍ സുലൈമാന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുള്ള ആഗ്രഹം ഉദിച്ചു. വിവരം പറഞ്ഞപ്പോള്‍ ഭാര്യ ഉമ്മുസല്‍മത്തും ഒപ്പംകൂടി. എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു ഉമ്മുസല്‍മത്തിന്‍െറ വിവാഹം. സുലൈമാന്‍െറ പ്രോത്സാഹനത്തില്‍ പത്തുവരെ പഠിച്ചെങ്കിലും പരീക്ഷ എഴുതാനായില്ല. നഗരസഭയുടെ സമീക്ഷ വഴി കഴിഞ്ഞ വര്‍ഷം ഒന്നിച്ചു പരീക്ഷ എഴുതിയ ഇരുവരും പത്താം തരം കടമ്പ കടന്നു. നഗരസഭ സമീക്ഷ പ്ളസ്ടു പദ്ധതി കൂടി തുടങ്ങിയതോടെ സുലൈമാനും ഭാര്യയും പഠിതാക്കളായി. പ്ളസ് വണ്‍ പരീക്ഷ ഓപണ്‍ സ്കൂള്‍ വഴി ഒരേ സിലബസിലാണ്. അതിനാല്‍ അല്‍പം പേടിയുണ്ടെങ്കിലും മക്കളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രണ്ടുപേരും. സുലൈമാന് മാനവേദന്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയിലും ഉമ്മുസുല്‍മത്തിന് എരഞ്ഞിമങ്ങാട് സ്കൂളിലുമാണ് പരീക്ഷ. |
സൗമ്യേന്ദ്രന് എത്ര ലൈക് കൊടുക്കും? Posted: 08 Mar 2015 12:23 PM PDT കോഴിക്കോട്: നന്മകളുടെ നഗരമെന്ന് കോഴിക്കോടിനെ വിളിച്ചവര്‍ മിഠായിത്തെരുവിലെ സൗമ്യേന്ദ്രനെപ്പറ്റി കേട്ടിരിക്കുമോ ആവോ? എന്തായാലും ആ വിശേഷണം സൗമ്യേന്ദ്രന്‍ ജീവിച്ചിരിക്കുവോളം കാലം കോഴിക്കോടിന് അര്‍ഹതപ്പെട്ടതാണ്. വര്‍ണക്കാഴ്ചകളിലലിഞ്ഞ് കോഴിക്കോട് മിഠായിത്തെരുവിലൂടെ നടക്കുമ്പോള്‍ കോയന്‍കോ ബസാര്‍ ജങ്ഷനില്‍ ഒരു ബോര്‍ഡ് കാണാം. ശിഖി ഫോട്ടോസ്റ്റാറ്റ് -മുകളില്‍. പഴയ കെട്ടിടത്തിന്‍െറ ഇടുങ്ങിയ കോണിപ്പടികളിലൂടെ കയറിച്ചെന്ന് മൂന്നാം നിലയിലത്തെുമ്പോള്‍ ചുവരെഴുത്തിങ്ങനെ. ശിഖി കാരുണ്യ സര്‍വിസ്-രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാറില്‍നിന്ന് സാമ്പത്തികസഹായത്തിനും പെന്‍ഷനും അപേക്ഷിക്കാനുള്ള ഫോറങ്ങളും ട്രെയിനില്‍ യാത്രാസൗജന്യം കിട്ടാനുള്ള (കാന്‍സര്‍ രോഗി, ഹാര്‍ട്ട് ഓപറേഷന്‍ വേണ്ടവര്‍, അന്ധര്‍, വികലാംഗര്‍, ബധിരമൂകര്‍ എന്നിവര്‍ക്കാവശ്യമായ) ഫോറങ്ങള്‍ സൗജന്യമായി ലഭിക്കുന്നതാണ്. സംഭാവന സ്വീകരിക്കുന്നതല്ല. ഇതിപ്പോ വലിയ കാര്യമാണോ എന്ന് ചിന്തിച്ചുപോവരുത്. ഇതിനെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക് ഈ ഫോറങ്ങള്‍ കിട്ടലും അതിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കലും വലിയ കാര്യംതന്നെയാണ്. വലിയ ലാഭമില്ലാത്ത കച്ചവടമായതിനാല്‍ അപേക്ഷാഫോറങ്ങളുടെ കച്ചവടത്തിലൊന്നും ആര്‍ക്കുമിപ്പോള്‍ വലിയ താല്‍പര്യമുണ്ടാവണമെന്നില്ല. എന്നാല്‍, ബുക്സ്റ്റാളുകളില്‍ കിട്ടാത്ത 8000ത്തില്‍പരം വിവിധങ്ങളായ അപേക്ഷാഫോറങ്ങളാണ് സൗമ്യേന്ദ്രന്‍ സംഘടിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കിയത്. സര്‍ക്കാറുമായി ബന്ധപ്പെട്ട ഏത് അപേക്ഷാഫോറവും ഇവിടെ കിട്ടും.അപേക്ഷ മാത്രമല്ല അത് എവിടെ, എങ്ങനെ സമര്‍പ്പിക്കണമെന്ന വിവരങ്ങളും സൗമ്യമായി അദ്ദേഹം പറഞ്ഞുതരും. ഞായറാഴ്ചയായാലും പൊതു അവധിദിനമായാലും സൗമ്യേന്ദ്രന് ഒഴിവില്ല. എന്നും രാവിലെ ഒമ്പത് മണിയാവുമ്പോഴേക്കും കണ്ണൂര്‍ റോഡിലെ വീട്ടില്‍നിന്ന് നടന്ന് കടയിലത്തെും. വയസ്സ് 67 ആയി. ഇതിനിടയില്‍ ഒരിക്കല്‍ മാത്രമേ അസുഖത്തിന് ഡോക്ടറെ കണ്ടതത്രെ. എന്തിനാണ് ഇത്ര നല്ല മനുഷ്യനാവുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. സമാധാനത്തോടെ മരിക്കണം. ഫോറങ്ങള്‍ മാത്രമല്ല. കാലം ഒഴിവാക്കിയ ടൈപ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമുണ്ടിവിടെ. ചെറിയ തസ്തികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ ഇപ്പോഴും ടൈപ്റൈറ്റിങ് നിര്‍ബന്ധമാണ്. അത്തരക്കാര്‍ക്കായാണ് ടൈപ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്. തൊഴില്‍ വാര്‍ത്തകള്‍ വരുന്ന പ്രസിദ്ധീകരണങ്ങള്‍ നോക്കിയാണ് പല അപേക്ഷാഫോറങ്ങളും ടൈപ് ചെയ്തുവെക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷാസമ്പ്രദായം വരുംമുമ്പ് ആയിരക്കണക്കിനാളുകളാണ് സൗമ്യേന്ദ്രന്‍െറ കടയില്‍നിന്ന് ഫോറങ്ങള്‍ വാങ്ങിയത്. തന്‍െറ രണ്ട് പെണ്‍കുട്ടികള്‍ക്ക് ബാങ്കില്‍ ജോലി ലഭിച്ചതോടെയാണ് രോഗികള്‍ക്ക് സൗജന്യമായി ഫോറം നല്‍കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ എക്സ്പ്രസിന്‍െറ റിപ്പോര്‍ട്ടറായിരുന്ന കെ.പി. കൃഷ്ണന്‍െറ മകനാണ് സൗമ്യേന്ദ്രന്‍. |
അമേരിക്ക ഇപ്പോഴും വര്‍ണവെറിയുടെ നിഴലില്‍ ^ഒബാമ Posted: 08 Mar 2015 11:47 AM PDT Subtitle: സെല്‍മ പൗരാവകാശ സംരക്ഷണ പോരാട്ടത്തിന്‍െറ സുവര്‍ണ ജൂബിലി അമേരിക്ക ആഘോഷിച്ചു വാഷിങ്ടണ്‍: വര്‍ണവെറിയുടെ ചരിത്രം ഇപ്പോഴും അമേരിക്കക്കുമേല്‍ നിഴലിടുന്നുണ്ടെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. വംശവെറി തുടച്ചുനീക്കാനായി തുടരുന്ന നീക്കങ്ങള്‍ ആശാവഹമാണെങ്കിലും ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന് സെല്‍മ പൗരാവകാശ സംരക്ഷണ പോരാട്ടത്തിന്‍െറ സുവര്‍ണ ജൂബിലിയാഘോഷങ്ങളില്‍ അദ്ദേഹം പറഞ്ഞു. ‘സെല്‍മയിലെ രക്തപങ്കിലമായ ഞായറാഴ്ചയില്‍ തുടങ്ങിയ ഈ പോരാട്ടം അവസാനിച്ചിട്ടില്ല. പക്ഷേ, ലക്ഷ്യത്തോടടുക്കുകയാണ്’ -വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ സെല്‍മ എഡ്മണ്ട് പെറ്റസ് പാലത്തില്‍ കറുത്തവര്‍ഗക്കാര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ റാലിയെ അനുസ്മരിച്ച് ഒബാമ പ്രഖ്യാപിച്ചു. 1965ല്‍ നടന്ന റാലിയുടെ തുടര്‍ച്ചയായാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൂടുതല്‍ ശക്തമായ സമരങ്ങള്‍ നടത്തുന്നതും അതേ വര്‍ഷം തന്നെ വോട്ടവകാശ നിയമം അമേരിക്ക പാസാക്കുന്നതും. ചരിത്ര മുഹൂര്‍ത്തത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയായ ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ പതിനായിരങ്ങളാണ് ഞായറാഴ്ച തടിച്ചുകൂടിയത്. ‘അന്ന് ഈ പാലം കടന്നവര്‍ അത്ര കൂടുതലൊന്നുമായിരുന്നില്ല. പക്ഷേ, ദശലക്ഷങ്ങള്‍ക്കാണ് അവര്‍ ധൈര്യം പകര്‍ന്നത്. സര്‍ക്കാര്‍ പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഒരു രാഷ്ട്രത്തിനുതന്നെ വെളിച്ചം പകരാന്‍ അവര്‍ക്കായി’ -ഒബാമ പറഞ്ഞു. പ്രഭാഷണത്തിനുശേഷം നടന്ന റാലിയില്‍ ഒബാമക്കൊപ്പം പത്നി മിഷേല്‍ ഒബാമ, മക്കളായ മാലിയ, സാഷ, ഭാര്യാമാതാവ് മരിയന്‍ റോബിന്‍സണ്‍ എന്നിവരും പങ്കുകൊണ്ടു. മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു. ബുഷ്, പത്നി ലോറ തുടങ്ങിയ പ്രമുഖരും പ്രതീകാത്മകമായി പാലം കടന്നവരില്‍ പെടും. അമേരിക്കയില്‍ വര്‍ണവെറിയെ തുടര്‍ന്നുള്ള ആക്രമണവും പൊലീസ് ഭീകരതയും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ആഘോഷം നടന്നത്. ഫെര്‍ഗൂസണില്‍ പൊലീസ് കാണിക്കുന്ന വര്‍ണവെറിക്കെതിരെ ഒബാമ കഴിഞ്ഞ ദിവസം ശക്തമായി രംഗത്തുവന്നിരുന്നു. |
പന്നിപ്പനി: മരണം 1370 ആയി Posted: 08 Mar 2015 11:18 AM PDT ന്യൂഡല്‍ഹി: 51 പേര്‍ കൂടി പുതുതായി മരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1370 ആയി. രോഗബാധിതരുടെ എണ്ണം 25000 കവിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവുമധികം മരണമുണ്ടായത് ഗുജറാത്തിലാണ്. 322 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. 5521 പേര്‍ക്ക് രോഗബാധയുണ്ടായി. രാജസ്ഥാനില്‍ 5949 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 321 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 10 പേര്‍ രോഗം ബാധിച്ച് മരിച്ചു. മധ്യപ്രദേശില്‍ 193 പേരും പന്നിപ്പനി ബാധിച്ച് മരിച്ചു. കേരളത്തില്‍ ഒമ്പതു പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്‍െറ കണക്ക്. |
No comments:
Post a Comment