സ്വാഗതം
WELCOME

News Update..

Friday, March 20, 2015

ഫ്രാന്‍സിലെ വീട്ടില്‍ അഞ്ച് നവജാത ശിശുക്കളുടെ മൃതദേഹം Madhyamam News Feeds

ഫ്രാന്‍സിലെ വീട്ടില്‍ അഞ്ച് നവജാത ശിശുക്കളുടെ മൃതദേഹം Madhyamam News Feeds

Link to

ഫ്രാന്‍സിലെ വീട്ടില്‍ അഞ്ച് നവജാത ശിശുക്കളുടെ മൃതദേഹം

Posted: 20 Mar 2015 12:01 AM PDT

Image: 

പാരിസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ വീട്ടില്‍ അഞ്ച് നവജാത ശിശുക്കളുടെ മൃതദേഹം കണ്ടത്തെി. പ്ളാസിറ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ആദ്യം ഒരു കുട്ടിയുടെ മൃതദേഹമാണ് വ്യാഴാഴ്ച പൊലീസ് കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ഫ്രീസറില്‍ ഒളിപ്പിച്ച നിലയില്‍ മറ്റുള്ളവയും കണ്ടത്തെുകയായിരുന്നു. 40കാരനായ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 35 കാരിയായ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുഞ്ഞിന്‍റെ മൃതദേഹം താന്‍ കണ്ടതായി പിതാവ് ആദ്യം പറഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ ഇയാളുടെ ഭാര്യയുടെ പ്രസവം നടന്നുവെന്നും ഇവര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കുകയാണൈന്നും പൊലീസ് പറഞ്ഞു. യുവതിക്ക് മാനസിക പ്രശ്നം ഉണ്ടോ എന്നറിയാന്‍ പരിശോധനക്കു വിധേയമാക്കുമെന്നും ഇവര്‍ അറിയിച്ചു. കുട്ടികള്‍ ജീവനോടെയാണോ ജനിച്ചതെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ദമ്പതികള്‍ക്ക് 13ഉം 15ഉം വയസ്സുള്ള വേറെയും മക്കള്‍ ഉണ്ട്. 2010ലും ഫ്രാന്‍സില്‍ സമാനസംഭവം നടന്നിരുന്നു. ജന്മം നല്‍കിയ ഉടന്‍ തന്‍റെ എട്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതായി ഒരു യുവതി സമ്മതിച്ചിരുന്നു. 2009ല്‍ മൂന്നു മക്കളെ കൊലപ്പെടുത്തി ഫ്രീസറില്‍ ഒളിപ്പിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീയെ ജയിലില്‍ അടച്ചിരുന്നു.

ഐ.എം.ഐയില്‍ യു.ജി, പി.ജി കോഴ്സുകള്‍

Posted: 19 Mar 2015 11:25 PM PDT

Image: 

രാജ്യത്തെ ആദ്യ കോര്‍പറേറ്റ് സ്പോണ്‍സേഡ് ബിസിനസ് സ്കൂളായ ഇന്‍റര്‍നാഷനല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എം.ഐ) ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.imi.edu വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ 23. ഫിനാന്‍സ്, അക്കൗണ്ടിങ്, ഇക്കണോമിക്സ്, മാര്‍ക്കറ്റിങ്, ക്വാണ്ടിറ്റേറ്റിവ് മെത്തേഡ്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്ട്രാറ്റെജിക് മാനേജ്മെന്‍റ്, ഓപറേഷന്‍സ് മാനേജ്മെന്‍റ്, ഇന്‍റര്‍നാഷനല്‍ ബിസിനസ്, ഓര്‍ഗനൈസേഷനല്‍ ബിഹേവിയര്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് എന്നിവയാണ് പഠന മേഖലകള്‍. അസോസിയേഷന്‍ ഓഫ് എം.ബി.എസ് (AMBA), സൗത് ഏഷ്യന്‍ ക്വാളിറ്റി അഷുറന്‍സ് സിസ്റ്റം (SAQS), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കള്‍ എജുക്കേഷന്‍ (AICTE) എന്നിവയുടെ അംഗീകാരമുള്ളതാണ് കോഴ്സുകള്‍. ഡല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഐ.എം.ഐ കാമ്പസുകളുണ്ട്. യോഗ്യത: ബിരുദ കോഴ്സുകള്‍ക്ക് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലാ ബിരുദം. പ്രഫഷനല്‍ കോഴ്സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലാ ബിരുദം.
ഐ.എം.ഐ നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. എന്‍ജിനീയറിങ്ങില്‍ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്), ഗ്രാജ്വേറ്റ് റെക്കോഡ് എക്സാമിനേഷന്‍സ് (ഗ്രെ), ഗ്രാജ്വേറ്റ് മാനേജ്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റ് (ജിമാറ്റ്) പരീക്ഷയെഴുതിയവരെയും പ്രവേശത്തിനായി പരിഗണിക്കും. 1000 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.
കോഴ്സുകള്‍, യോഗ്യത, അപേക്ഷിക്കേണ്ട വിധം, പ്രവേശപരീക്ഷാ രീതി, കോഴ്സ് ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. വിജ്ഞാപനം മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതപ്പെടുത്താന്‍ ‘ഇന്ദ്രധനുസ്’ പദ്ധതി ഏപ്രില്‍ ഏഴ് മുതല്‍

Posted: 19 Mar 2015 10:58 PM PDT

മലപ്പുറം: രണ്ട് വയസ്സ് വരെ പ്രായമുള്ള ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിനായി നടപ്പാക്കുന്ന 'ഇന്ദ്രധനുസ്' പദ്ധതി ജില്ലയില്‍ ഏപ്രിലില്‍ ആരംഭിക്കും. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് നടക്കും. ജുലൈ ഏഴ് വരെ നാല് മാസങ്ങളിലാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെപ്പ് 65 ശതമാനം കുറവുള്ള 201 ജില്ലകളിലാണ് ഇന്ദ്രധനുസ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തില്‍ മലപ്പുറം കൂടാതെ കാസര്‍കോടും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രസവാനന്തരം ശിശുക്കള്‍ക്ക് പ്രതിരോധകുത്തിവെപ്പെടുക്കുന്നത് കുറവായതിനാലാണ് മലപ്പുറവും പദ്ധതിയിലുള്‍പ്പെട്ടത്. കുത്തിവെപ്പ് തീരെ എടുക്കാതിരിക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്യുന്ന രണ്ട് വയസ്സിന് താഴെയുള്ള 12,000ത്തോളം കുട്ടികളാണ് ജില്ലയിലുള്ളത്. ഏഴ് രോഗങ്ങള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുക. വില്ലന്‍ചുമ, ബലക്ഷയം, പിള്ളവാതം, തൊണ്ടമുള്ള്, ഹെപ്പറ്റൈറ്റിസ് ബി, ടെറ്റനസ്, അഞ്ചാം പനി എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ് ജനനം മുതല്‍ രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുക. പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് ജില്ലാ കര്‍മസേനായോഗം ചേര്‍ന്നു.
നാല് മാസങ്ങളിലായി നടക്കുന്ന ക്യാമ്പുകളിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിന് കര്‍മപദ്ധതി ആരോഗ്യവകുപ്പ് തയാറാക്കിയതായി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ പ്രസിഡന്‍റ്, വാര്‍ഡംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കലക്ടര്‍ കെ. ബിജു, ലോകാരോഗ്യ സംഘടന എസ്.എം.ഒ ഡോ. ശ്രീനാഥ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി.എം. ജ്യോതി എന്നിവര്‍ സംബന്ധിച്ചു.

കൊല്ലം തോടിന്‍െറ ഇരവിപുരത്തെ നവീകരണം മുടങ്ങി

Posted: 19 Mar 2015 10:17 PM PDT

ഇരവിപുരം: ദേശീയ ജലപാതക്കായി കോടികള്‍ മുടക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൊല്ലംതോടിന്‍െറ ഇരവിപുരം ഭാഗത്തെ നവീകരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയനിലയില്‍. ഇത് അടുത്ത മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് കാരണമാകാമെന്ന് നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. തോടിന്‍െറ ഇരുകരകളിലെയും സുരക്ഷാഭിത്തി നിര്‍മാണത്തിന് പാറ ലഭിക്കാത്തതാണ് പ്രവൃത്തികള്‍ മുടങ്ങാന്‍ കാരണം. ഉള്‍നാടന്‍ ജലഗതാഗതവകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് കോടികള്‍ മുടക്കി തോടിന്‍െറ ഇരവിപുരം പാലം മുതല്‍ കിഴക്കോട് ഇരവിപുരം തോട്ടുമുഖം ബോട്ടുജെട്ടി വരെയുള്ള ഭാഗത്ത് നിര്‍മാണം നടക്കുന്നത്. റവന്യൂവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് കരയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരെയും ഒഴിപ്പിക്കുകയും വനംവകുപ്പിന്‍െറ സഹായത്തോടെ മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് തോടിന്‍െറ നവീകരണജോലിക്കുള്ള കരാര്‍ . ഇവരില്‍നിന്ന് ഉപകരാര്‍ എടുത്തവരാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടത്തുന്നത്. തോടിന്‍െറ പല ഭാഗങ്ങളിലും നിര്‍മാണപ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നതും വാഹനഗതാഗതത്തിനായി തോടിനുകുറുകെ മണ്ണിട്ട് നികത്തിയതും മഴക്കാലത്ത് വെള്ളപ്പൊക്കത്തിനിടയാക്കിയേക്കും. അടുത്ത മഴക്കാലത്തിനുള്ളില്‍ ഇരുകരകളിലെയും സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം തോട്ടില്‍നിന്ന് മണല്‍ കടത്തുന്നതിനെതിരെ വ്യാപകപരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് മണല്‍ നീക്കംചെയ്യുന്നത്. മണല്‍ വിറ്റ വകയില്‍ സര്‍ക്കാറിന് ലക്ഷങ്ങളാണ് ലഭിച്ചത്.

പട്ടത്ത് പൈപ്പ് പൊട്ടല്‍ വീണ്ടും; രണ്ടാം ദിനവും കുടിവെള്ളം മുടങ്ങി

Posted: 19 Mar 2015 10:13 PM PDT

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പൈപ്പ് പൊട്ടി നഗരത്തിലെ കുടിവെള്ള വിതരണം മുടങ്ങി. കഴിഞ്ഞദിവസം പൊട്ടക്കുഴി ജംഗ്ഷനില്‍ പൊട്ടിയ വാട്ടര്‍ അതോറിറ്റിയുടെ 400 എം.എം പ്രിമോ കോണ്‍ക്രീറ്റ് പൈപ്പില്‍ തന്നെയാണ് രണ്ടാം ദിവസവും പൊട്ടലുണ്ടായത്. ആദ്യം പൊട്ടിയതിന് അര കിലോമീറ്റര്‍ മാറിയാണ് വ്യാഴാഴ്ച വീണ്ടും പൈപ്പ് പൊട്ടിയത്. ഇതോടെ പേരൂര്‍ക്കട, കവടിയാര്‍, പട്ടം, മുറിഞ്ഞപാലം, മെഡിക്കല്‍ കോളജ്, ഗൗരീശപട്ടം തുടങ്ങിയ ഭാഗങ്ങളിലെ ജലവിതരണം തടസ്സപ്പെട്ടു. പേരൂര്‍ക്കടയിലെ ടാങ്കില്‍നിന്ന് മെഡിക്കല്‍ കോളജ് ഭാഗത്ത് വെള്ളമത്തെിക്കുന്ന നാല് പതിറ്റാണ്ട് പഴക്കമുള്ള പൈപ്പിലാണ് തുടര്‍ച്ചയായ പൊട്ടലുകളുണ്ടായത്. ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
പട്ടം പാലം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗങ്ങളില്‍ ദ്രവിച്ച് നാമാവശേഷമായ അവസ്ഥയിലാണ് ജലവിതരണ പൈപ്പുകളെന്ന് ഉദ്യോഗസ്ഥര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. മഴ പെയ്യുന്നതോടെ കുതിര്‍ന്നിരിക്കുന്ന സിമന്‍റ് പൈപ്പ് ശക്തമായ മര്‍ദത്തോടെ വെള്ളം കടന്നുപോകുമ്പോള്‍ ഇളകിമാറുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ സമാന പ്രശ്നമുണ്ടായിരുന്നു. റോഡ് കുഴിച്ച് ഇവ മാറ്റി സ്ഥാപിക്കാതെ പ്രശ്നത്തിന് പൂര്‍ണമായ പരിഹാരമാവില്ല. എന്നാല്‍, ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്ന സാഹചര്യത്തില്‍ റോഡ് കുഴിച്ചുള്ള അറ്റകുറ്റപ്പണികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ പൊട്ടുന്ന സ്ഥലങ്ങളില്‍ മാത്രം അറ്റകുറ്റപ്പണി നടത്തുകയേ പോംവഴിയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സിമന്‍റ് പൈപ്പ് ലൈന്‍ മാറ്റി ഇരുമ്പ് പൈപ്പിടാന്‍ ജല അതോറിറ്റി നേരത്തേ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍, കരാറുകാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത് നീളുകയായിരുന്നു. കഴിഞ്ഞദിവസം പൈപ്പ് പൊട്ടിയപ്പോഴും കരാറുകാരുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് അറ്റകുറ്റപ്പണി ആരംഭിക്കാന്‍ വൈകി. ഒരു വര്‍ഷത്തെ കുടിശ്ശിക ലഭിച്ചാല്‍ മാത്രമെ പണി നടത്തുകയുള്ളൂവെന്നായിരുന്നു കരാറുകാരുടെ നിലപാട്. പിന്നീട് ഇവരെ അനുനയിപ്പിച്ച് ഉച്ചയോടെയായിരുന്നു പണി ആരംഭിച്ചത്.
കുടിവെള്ള വിതരണം മുടങ്ങിയത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ആശുപത്രിക്കുള്ളിലെ ഓവര്‍ഹെഡ് ടാങ്കില്‍ മതിയായ അളവില്‍ കുടിവെള്ളം നിറയ്ക്കാന്‍ കഴിയാത്തതാണ് പേവാര്‍ഡുകളില്‍ ജലക്ഷാമം നേരിടാന്‍ കാരണം. കുടിവെള്ള വിതരണം മുടങ്ങിയതിനാല്‍ കാര്‍ഡിയോ തൊറാസിക് ലാബ് (കാത്ത് ലാബ്), ഗ്യാസ്ട്രോ എന്‍ററോളജി ലാബ് (ഗ്യാസ്ട്രോ ലാബ്) എന്നിവിടങ്ങളിലെ പരിശോധനകള്‍ക്കും ഭാഗികമായ തടസ്സം നേരിട്ടു. മെഡിക്കല്‍ കോളജില്‍ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യങ്ങളില്‍ ജല അതോറിറ്റി അധികൃതര്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കാറാണ് പതിവ്. എന്നാല്‍, വ്യാഴാഴ്ച ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയാറാകാത്തതും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും തിരിച്ചടിയായി. രണ്ടു ദിവസമായുള്ള അറ്റകുറ്റപ്പണി പട്ടം-മെഡിക്കല്‍ കോളജ് റോഡിലെ ഗതാഗതത്തെ ദുരിതത്തിലാക്കി. റോഡിന്‍െറ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. പി.എം.ജി, പ്ളാമൂട്, പട്ടം ഭാഗങ്ങളില്‍നിന്ന് എത്തുന്ന വാഹനങ്ങളും മെഡിക്കല്‍ കോളജ്, കുമാരപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും ഒരു റോഡിലൂടെയാണ് കടത്തിവിടുന്നത്. ഇത് തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതാക്കുരുക്കാണ് സൃഷ്ടിക്കുന്നത്.

ഗുരുവായൂര്‍ മേല്‍പാലത്തിന് ബജറ്റില്‍ തുകയില്ല; നഗരസഭായോഗം പ്രതിഷേധിച്ചു

Posted: 19 Mar 2015 10:10 PM PDT

ഗുരുവായൂര്‍: സംസ്ഥാന ബജറ്റില്‍ ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലത്തിന് ഫണ്ട് വകയിരുത്താതിരുന്നതില്‍ നഗരസഭ കൗണ്‍സില്‍ പ്രതിഷേധിച്ചു. ബജറ്റ് ഗുരുവായൂരിനെ പൂര്‍ണമായി അവഗണിച്ചതായി കൗണ്‍സില്‍ കുറ്റപ്പെടുത്തി. സി.പി.എമ്മിലെ ടി.ടി.ശിവദാസനാണ് പ്രമേയം അവതരിപ്പിച്ചത്. സി.പി.ഐയിലെ കെ.എ.ജേക്കബ് അനുവാദകനായി. അടുത്ത ബജറ്റില്‍ മേല്‍പാലത്തിന് ഫണ്ട് വകയിരുത്താമെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എക്ക് ഉറപ്പുനല്‍കിയിരുന്നതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി അജണ്ടക്ക് മുമ്പ് പ്രമേയം പരിഗണിച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. സംസ്ഥാന ബജറ്റിനെ അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ച എല്‍.ഡി.എഫിന്‍െറ നടപടിയെ കോണ്‍ഗ്രസിലെ ഒ.കെ.ആര്‍.മണികണ്ഠന്‍ സ്വാഗതം ചെയ്തു. റെയില്‍വേ മേല്‍പാലത്തിന്‍െറ കാര്യത്തില്‍ മാണിയുമായി ചര്‍ച്ചക്ക് താന്‍ അവസരം ഒരുക്കാമെന്നും മണികണ്ഠന്‍ വാഗ്ദാനം ചെയ്തു. കൗണ്‍സില്‍ ഹാളിലെ മൈക്കുകള്‍ മാറ്റുന്നതിനായി തയാറാക്കിയ 6.75 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റിനെ ചൊല്ലിയും ചൂടേറിയ ചര്‍ച്ച നടന്നു. നിലവിലെ മൈക്കുകള്‍ സ്ഥാപിച്ച് നാല് വര്‍ഷമാകുമ്പോഴേക്കും പൂര്‍ണമായി മാറ്റുന്നത് ശരിയായ നടപടിയല്ളെന്നായിരുന്നു പ്രതിപക്ഷത്തിന്‍െറ നിലപാട്. ഒടുവില്‍ തകരാര്‍ പരിഹരിച്ച് നിലവിലെ സംവിധാനം തുടരാന്‍ കഴിയുമോയെന്ന് സ്വകാര്യ ഏജന്‍സിയുടെ അഭിപ്രായം കൂടി അറിയാന്‍ തീരുമാനിച്ചു.
ഉപാധികളില്ലാതെ സ്വകാര്യ ഏജന്‍സികള്‍ കാമറ സ്ഥാപിക്കാന്‍ തയാറാണെങ്കില്‍ ബസ്സ്റ്റാന്‍ഡില്‍ പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് പൊലീസ് നല്‍കിയ കത്ത് പരിഗണിച്ച യോഗം തീരുമാനിച്ചു. ഇതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
നഗരസഭയുടെ പല മേഖലകളിലും കുടിവെള്ളം എത്തുന്നില്ളെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. കുന്നംകുളം എം.എല്‍.എയുടെ ഇടപെടല്‍ മൂലമാണ് ഗുരുവായൂരിലെ ടാങ്കിലേക്ക് വെള്ളം എത്താത്തതെന്നും ഇക്കാര്യത്തില്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഇടപെടണമെന്നും കെ.പി.ഉദയന്‍ ആവശ്യപ്പെട്ടു. കുന്നംകുളം എം.എല്‍.എ പറഞ്ഞാല്‍ ഗുരുവായൂരിലേക്ക് വെള്ളം നിഷേധിക്കുന്നവരാണോ വാട്ടര്‍ അതോറിറ്റി എന്നായിരുന്നു ഭരണപക്ഷത്തെ കെ.പി.വിനോദിന്‍െറ ചോദ്യം. വെള്ളം ലഭിക്കാത്ത കാര്യം വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തും.
മാലിന്യം നീക്കാനും കാന വൃത്തിയാക്കിയ മണ്ണ് നീക്കാനും ടിപ്പര്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കും. ശബരിമല സീസണ്‍ കാലത്ത് നിയമിച്ച താല്‍ക്കാലിക ശുചീകരണ തൊഴിലാളികളുടെ സേവനം സെപ്റ്റംബര്‍ 31 വരെ നീട്ടണമെന്ന ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ ആവശ്യം അംഗീകരിച്ചു. 37ാം വാര്‍ഡിനെ മാലിന്യരഹിതവാര്‍ഡായി പ്രഖ്യാപിക്കും. പട്ടികജാതി കുടുംബങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്‍െറ നിയമാവലി അംഗീകരിച്ചു.
ചെയര്‍മാന്‍ പി.എസ്.ജയന്‍ അധ്യക്ഷത വഹിച്ചു. കെ.എ.ജേക്കബ്, കെ.പി.വിനോദ്, വി.കെ.ശ്രീരാമന്‍, ടി.ടി.ശിവദാസന്‍, കെ.പി.എ.റഷീദ്, ആര്‍.വി.ഷരീഫ്, ഒ.കെ.ആര്‍.മണികണ്ഠന്‍, ആര്‍.വി.മജീദ്, സന്തോഷ് തറയില്‍, ദിനേശന്‍ വട്ടംപറമ്പില്‍, മുട്ടത്ത് റോസി, മേരി ലോറന്‍സ്, ടി.വി.വാസുദേവന്‍, സി.കെ.സദാനന്ദന്‍, ഷേര്‍ളി ജോസ് എന്നിവര്‍ സംസാരിച്ചു.

വി.എസിന് എതിരെ നടപടിയുണ്ടാവില്ല; പ്രമേയം റദ്ദാക്കില്ല

Posted: 19 Mar 2015 10:05 PM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങും. സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസിന്‍െറ അച്ചടക്ക ലംഘനത്തിനെതിരെ നടപടി ആവശ്യപ്പെടുന്ന സംസ്ഥാന ഘടകത്തിന്‍െറ റിപ്പോര്‍ട്ടും സമ്മേളനം ബഹിഷ്കരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് വി.എസ് ജനറല്‍ സെക്രട്ടറിക്ക് എഴുതിയ പുതിയ കത്തും കേന്ദ്ര നേതൃത്വത്തിന്‍െറ മുന്നിലുണ്ട്. എന്നാല്‍, മൂന്നു ദിവസം നീളുന്ന നേതൃയോഗത്തില്‍  കേരള ഘടകത്തിലെ പോര്  കാര്യമായ ചര്‍ച്ചയാകില്ളെന്നാണ് സൂചന.

ജനറല്‍ സെക്രട്ടറി നേരിട്ട് വിളിച്ചിട്ടും സമ്മേളനത്തിലേക്ക് തിരിച്ചുവരാന്‍ തയാറാകാതെ പാര്‍ട്ടിയെ ധിക്കരിച്ച വി.എസ് അച്ചടക്കനടപടിയില്‍നിന്ന് ഇക്കുറി രക്ഷപ്പെടാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. വി.എസിന്‍െറ കാര്യത്തില്‍ തീരുമാനം  നീട്ടിക്കൊണ്ടുപോയി പ്രശ്നം തണുപ്പിക്കുകയെന്ന പതിവുതന്ത്രം കേന്ദ്ര നേതൃത്വം തുടരാനാണ് സാധ്യത. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്, ഉദാരീകരണകാലത്തെ  സാമൂഹിക മാറ്റങ്ങളെക്കുറിച്ച് പാര്‍ട്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ട് എന്നിവയാണ് ഇന്ന് തുടങ്ങുന്ന നേതൃയോഗത്തിന്‍െറ  അജണ്ടയെന്ന് ജനറല്‍  സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.  പാര്‍ട്ടി കോണ്‍ഗ്രസിന് പുറമെയുള്ള വിഷയങ്ങളില്‍ വിശദ ചര്‍ച്ചക്ക് സാധ്യതയില്ളെന്ന് എസ്. രാമചന്ദ്രന്‍പിള്ളയും സൂചിപ്പിച്ചു.

പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി കേന്ദ്ര നേതൃത്വം മുമ്പാകെ വെക്കുന്ന പ്രവര്‍ത്തന സംസ്ഥാന റിപ്പോര്‍ട്ടില്‍ ആലപ്പുഴ സമ്മേളനത്തില്‍ വി.എസ് ഉണ്ടാക്കിയ പ്രശ്നങ്ങളും വി.എസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കേണ്ടിവന്ന സാഹചര്യവും വിശദമായിട്ടുണ്ട്. വി.എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടുന്നു. അതേസമയം, ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ പുതിയ കത്തിലും വി.എസ് സംസ്ഥാന നേതൃത്വത്തിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

താന്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍ ഒന്നുപോലും പരിഗണിക്കാതെ സമ്മേളന ചര്‍ച്ചയില്‍ ഏകപക്ഷീയമായ ആക്രമണത്തിന് വിധേയമായ പശ്ചാത്തലത്തിലാണ് സമ്മേളനം ബഹിഷ്കരിക്കേണ്ടിവന്നത്. പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം റദ്ദാക്കുന്നതുവരെ സംസ്ഥാനത്ത് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ല. സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

പ്രവര്‍ത്തന റിപ്പോര്‍ട്ടും കത്തും പി.ബി യോഗത്തിന്‍െറ പരിഗണനക്ക് വന്നാല്‍തന്നെ, ഇക്കാര്യത്തില്‍ ചര്‍ച്ച പിന്നീടാകാമെന്ന നിര്‍ദേശം ജനറല്‍ സെക്രട്ടറി മുന്നോട്ടുവെക്കാനും യോഗം അത് അംഗീകരിക്കാനുമാണ് സാധ്യത. കാരണം,  സംസ്ഥാന സമ്മേളനത്തിലെ പൊട്ടിത്തെറിക്കുശേഷം യു.ഡി.എഫ് സര്‍ക്കാറിനെതിരായ സമരത്തില്‍ വി.എസും പാര്‍ട്ടിയും ഒത്തുപോകുന്ന സാഹചര്യം ഇല്ലാതാക്കുന്നതരത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ ഈ ഘട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തില്‍ പൊതുവിലുള്ളത്. ഇക്കാര്യം സംസ്ഥാന നേതൃത്വവും  വി.എസും തിരിച്ചറിയുന്നുമുണ്ട്. അതിനാല്‍, വി.എസിനെതിരെ ഉടന്‍ നടപടിക്ക് സംസ്ഥാന നേതൃത്വവും തനിക്കെതിരായ പ്രമേയം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനത്തിന് വി.എസും കേന്ദ്രകമ്മിറ്റിയില്‍ വാശിപിടിക്കില്ല.

സുബല പാര്‍ക്കിന്‍െറ വികസനത്തിന് 4.98 കോടി അനുവദിച്ചു

Posted: 19 Mar 2015 10:01 PM PDT

പത്തനംതിട്ട: പട്ടികജാതി വനിതകളുടെ ഉന്നമനത്തിനായി പത്തനംതിട്ടയില്‍ സ്ഥാപിച്ച സുബല പാര്‍ക്കിന്‍െറ വികസനപ്രവര്‍ത്തനത്തിനായി 4.98 കോടി രൂപ പട്ടികജാതി വികസന വകുപ്പ് അനുവദിച്ചെന്ന് കലക്ടര്‍ എസ്. ഹരികിഷോറും നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാറും അറിയിച്ചു. നിലവിലെ കെട്ടിടം നവീകരിച്ച് ഓഡിറ്റോറിയമായി മാറ്റും. ബോട്ടിങ് സൗകര്യമുള്ള കുളം, ആംഫി തിയറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, ത്രീ-ഡി തിയറ്റര്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. തുടക്കത്തില്‍ 20 പട്ടികജാതി വനിതകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. അഞ്ചുകോടിയുടെ പ്രോജക്ടാണ് തയാറാക്കി സമര്‍പ്പിച്ചിരുന്നത്.
ജില്ലയിലെ പട്ടികജാതി വനിതകളുടെ ക്ഷേമത്തിനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനുമായി ട്രാവന്‍കൂര്‍ കൊച്ചിന്‍ സയന്‍റിഫിക് ലിറ്ററസി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് 1995ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് സുബല പാര്‍ക്ക്. ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരിശീലനം നല്‍കി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് വരുമാനദായക സംരംഭങ്ങള്‍ ഒരുക്കിനല്‍കുകയും സ്വാശ്രയത്വവും സ്വയം പര്യാപ്തതയും പ്രദാനം ചെയ്യുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രാരംഭ ഘട്ടത്തില്‍ പട്ടികജാതി വനിതകള്‍ക്ക് തയ്യല്‍ പരിശീലനവും കോട്ടന്‍ കാരി ബാഗ് നിര്‍മാണ പരിശീലനവും നല്‍കിയിരുന്നു. പിന്നീട് ഇവ മുടങ്ങി. 2013ല്‍ 50 ലക്ഷം രൂപ വിനിയോഗിച്ച് സുബല പാര്‍ക്കിന് സംരക്ഷണഭിത്തി നിര്‍മിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുബല പാര്‍ക്കിന്‍െറ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ പഠിക്കുകയും പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തു. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ എന്നിവര്‍ സുബല പാര്‍ക്കിന്‍െറ വികസന ആവശ്യവും സാധ്യതകളും സംസ്ഥാന സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കി. ഇതേതുടര്‍ന്ന് വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തുക അനുവദിച്ചത്.

മാടപ്പള്ളി ബ്ളോക് പഞ്ചായത്ത് ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

Posted: 19 Mar 2015 09:58 PM PDT

ചങ്ങനാശേരി: കാര്‍ഷിക മേഖലക്കും പട്ടികജാതി വികസനത്തിനും ഊന്നല്‍ നല്‍കി മാടപ്പള്ളി ബ്ളോക് പഞ്ചായത്തിന് 22.61 കോടിയുടെ ബജറ്റ്. 22.61 കോടി വരവും 21.65 കോടി ചെലവും 96 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ശ്യാമള പൊന്നപ്പനാണ് അവതരിപ്പിച്ചത്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളുടെ പുരോഗതിക്കും കാര്‍ഷികോല്‍പാദനത്തിനും പട്ടികജാതി വിഭാഗത്തിന് പ്രത്യേക പരിഗണനയും ബജറ്റില്‍ നല്‍കുന്നുണ്ട്. ഗ്രാമീണ റോഡ് നിര്‍മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കുമായി 4.75 കോടിയും കാര്‍ഷിക മേഖലക്ക് 3.25 കോടിയും വകയിരുത്തി. ഭൂരഹിതരായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വസ്തു വാങ്ങാനായി മൂന്നേമുക്കാല്‍ ലക്ഷം വീതവും ഭവന നിര്‍മാണത്തിന് 2.80 ലക്ഷം വീതവും നല്‍കും. പൊതുവിഭാഗത്തിന് നാലുകോടിയും പട്ടികജാതി വിഭാഗത്തിന് 2.80 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്. തൊഴിലുറപ്പ് പദ്ധതിക്ക് 35 ലക്ഷം, ആരോഗ്യപരിപാലനം 97 ലക്ഷം, സാമൂഹികക്ഷേമം 62 ലക്ഷം, ക്ഷീരകര്‍ഷക ക്ഷേമം 37 ലക്ഷം, ഗ്രാമങ്ങളുടെ കളിസ്ഥലത്തിന് 1.75 കോടിയും നീക്കിവെച്ചിട്ടുണ്ട്. വെള്ളപ്പൊക്ക, വരള്‍ച്ച ദുരിതാശ്വാസത്തിന് ഒരു കോടി വീതം, ഗ്രാമ ആരോഗ്യസേവനം 15 ലക്ഷം, ആരോഗ്യ സാധനസാമഗ്രികള്‍ നാലു ലക്ഷം, ആരോഗ്യം-മരാമത്ത് 35 ലക്ഷം, ശുചിത്വം ഏഴുലക്ഷം, ഗ്രാമഭവനം പദ്ധതി നാലുകോടി, പട്ടികജാതി വിദ്യാഭ്യാസ സഹായം 57 ലക്ഷം, വിവാഹ ധനസഹായം 25 ലക്ഷം, ഭൂരഹിതര്‍ക്ക് വീടും സ്ഥലവും 50 ലക്ഷം, തൊഴില്‍ പ്രോത്സാഹനം 50ലക്ഷം, സാമൂഹിക ക്ഷേമം 30 ലക്ഷം, സാമൂഹിക സുരക്ഷിതത്വം 26.5 ലക്ഷം, വൃദ്ധര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും 5.5 ലക്ഷം, സാമൂഹിക ക്ഷേമത്തിന് 30 ലക്ഷം, ആര്‍.യു.വി.വൈ നെല്‍കൃഷി പരിപാലനം 1.10 കോടി, മണ്ണ് പരിപാലനവും കൃഷി വ്യാപനവും കാര്‍ഷിക പരിശീലനവും 40 ലക്ഷം, മാതൃക കൃഷിത്തോട്ടം 55 ലക്ഷം, തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് 10 ലക്ഷം, കൃഷിനാശ സഹായത്തിന് 25 ലക്ഷം, കാര്‍ഷിക ധനസഹായം 75 ലക്ഷം, വൈദ്യുതി-ബയോഗ്യാസിന് 10 ലക്ഷം, കാലിത്തീറ്റ സബ്സിഡി നാല് ലക്ഷം, എസ്.സി വിഭാഗത്തിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് പുനരുദ്ധാരണത്തിന് ഒരുലക്ഷം, ഗ്രാമീണ പാല്‍ ഉല്‍പാദന മേഖലക്ക് 32 ലക്ഷം, പട്ടികജാതി അടിസ്ഥാന സൗകര്യവികസനം 15 ലക്ഷം, പട്ടികവര്‍ഗ അടിസ്ഥാന സൗകര്യ വികസനം മൂന്നുലക്ഷം, പട്ടികജാതി-വര്‍ഗ ക്ഷേമം 6.5 ലക്ഷം, പാരമ്പര്യേതര ഊര്‍ജം 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്‍റ് ബിജി മൂലയില്‍ അധ്യക്ഷത വഹിച്ചു.

അഞ്ച് ഇടതു വനിതാ എം.എല്‍.എ.മാര്‍ തിങ്കളാഴ്ച പരാതി നല്‍കും

Posted: 19 Mar 2015 09:55 PM PDT

Image: 

തിരുവനന്തപുരം: ബജറ്റ് അവതരണവേളയില്‍ നിയമസഭക്കുള്ളിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ അഞ്ച് ഇടതു വനിതാ എം.എല്‍.എമാര്‍ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കും. ജമീല പ്രകാശം, ഇ.എസ് ബിജി മോള്‍, കെ.കെ ലതിക, കെ.എസ് സലീഖ, ഗീത ഗോപി എന്നിവര്‍ വെവ്വേറെ നല്‍കുന്ന പരാതിയില്‍ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടും.

നിയമസഭാ സ്പീക്കറില്‍ നിന്ന് നീതി ലഭിക്കില്ളെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പൊലീസിന് നേരിട്ടു പരാതി നല്‍കുന്നതെന്ന് വനിതാ എം.എല്‍.എമാര്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.  

അതേസമയം, നിയമസഭക്കുള്ളില്‍ അഞ്ച് വനിതാ എം.എല്‍.എ.മാരെ കൈയ്യേറ്റം ചെയ്തുവെന്ന കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം നേതാവ് എ.എച്ച് ഹഫീസിന്‍െറ പരാതി പൊലീസ് സ്പീക്കര്‍ക്ക് കൈമാറി. സഭക്കുള്ളില്‍ നടന്ന സംഭവമായതിനാലാണ് തുടര്‍നടപടിക്കായി പരാതി ഡി.ജി.പി വഴി സ്പീക്കര്‍ക്ക് കൈമാറിയത്.

കെ. ശിവദാസന്‍നായര്‍, എം.എ വാഹിദ്, ഡൊമിനിക് പ്രസന്‍േറഷന്‍, ഷിബു ബേബി ജോണ്‍, എ.ടി ജോര്‍ജ് എന്നിവര്‍ വനിത എം.എല്‍.എമാരെ ആക്രമിച്ചെന്നും സംഭവം കണ്ടുനിന്നിട്ടും സ്പീക്കര്‍ എന്‍. ശക്തന്‍ നടപടിയെടുത്തില്ളെന്നും ഹഫീസിന്‍െറ പരാതിയില്‍ പറയുന്നു. സഭക്കുള്ളില്‍ നടന്ന സംഭവമായതിനാല്‍ കേസില്‍ തുടര്‍നടപടികള്‍ക്ക് സ്പീക്കറുടെ അനുമതി ആവശ്യമാണ്.  

 

അങ്കണവാടികള്‍ക്ക് ഗ്യാസ് കണക്ഷന് ആധാര്‍ നിര്‍ബന്ധമില്ല

Posted: 19 Mar 2015 09:50 PM PDT

കാസര്‍കോട്: ബഡ്സ് സ്കൂള്‍, അങ്കണവാടികള്‍ എന്നിവക്ക് പാചകവാതക കണക്ഷന്‍ ലഭ്യമാക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ളെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുമായി ഗ്യാസ് കണക്ഷന്‍ ലിങ്ക് ചെയ്താല്‍ സബ്സിഡി ലഭിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ഗഡു പദ്ധതി വിഹിതം കൂടി സര്‍ക്കാര്‍ അനുവദിച്ചു. സ്പില്‍ ഓവര്‍ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തിന് മാര്‍ച്ച് 31 വരെ കാലാവധി നീട്ടി നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ മാര്‍ച്ച് 25നകം സമര്‍പ്പിക്കണം. പട്ടികജാതി-വര്‍ഗ ഭവന പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ അനുവദിക്കുന്നതിന് യഥേഷ്ടം തീരുമാനം എടുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ദിരാ ആവാസ് യോജനയില്‍ അനുവദിക്കുന്ന വീടുകളുടെ നിര്‍മാണത്തിനുള്ള തുക മൂന്ന് ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകളുടെ എണ്ണം മുഴുവന്‍ ജില്ലാ ഓഫിസര്‍മാരും മാര്‍ച്ച് 25ന് രാവിലെ 11ന് ചേരുന്ന ഡി.പി.സി യോഗത്തില്‍ രേഖാമൂലം ലഭ്യമാക്കണം. ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അഭാവവും ഉദ്യോഗസ്ഥ ക്ഷാമവും അറിയിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണാനും ധാരണയായി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.എച്ച്. മുഹമ്മദ് ഉസ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ്. കുര്യാക്കോസ്, ഓമന രാമചന്ദ്രന്‍, പി. ജനാര്‍ദനന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, എ. അബ്ദുറഹ്മാന്‍, എ. ജാസ്മിന്‍, സി. ശ്യാമള, നഗരസഭാ ചെയര്‍പേഴ്സന്മാരായ കെ. ദിവ്യ (കാഞ്ഞങ്ങാട്), വി. ഗൗരി (നീലേശ്വരം), കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. കൃഷ്ണന്‍, മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ് സമീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആറളം ഫാമില്‍ ഏപ്രിലില്‍ കുടിവെള്ളമത്തെും

Posted: 19 Mar 2015 09:47 PM PDT

കേളകം: കുടിവെള്ള ക്ഷാമം രൂക്ഷമായ ആറളംഫാമില്‍ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിലില്‍ നടക്കും.
ആദിവാസി പുനരധിവാസ മേഖലയിലെ 1400 കുടുംബങ്ങള്‍ക്കാണ് പൈപ്പുവഴി വെള്ളം ലഭിക്കുക. വീടുകളിലേക്ക് പൈപ്പ്ലൈന്‍ വലിക്കുന്നതിന്‍െറ പ്രവൃത്തി 70 ശതമാനത്തിലധികം പൂര്‍ത്തിയായി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആറളം പഞ്ചായത്തിലെ 3500 കുടുംബങ്ങള്‍ക്ക് വീട്ടില്‍ വെള്ളമത്തെും. ജനറല്‍ വിഭാഗത്തില്‍പെടുന്ന 2100 കുടുംബങ്ങള്‍ക്കുള്ള പ്രവൃത്തി 95 ശതമാനം പൂര്‍ത്തിയായി. രൂക്ഷമായ ജലക്ഷാമം പരിഗണിച്ച്, പൂര്‍ത്തിയായ പദ്ധതികളില്‍ നിന്നും ചില മേഖലകളില്‍ ജലവിതരണം ഇതിനകം തുടങ്ങിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിന് 9.50 കോടിയും ആദിവാസി വിഭാഗങ്ങള്‍ക്ക് 5.60 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ ചെലവിന്‍െറ 75 ശതമാനം സര്‍ക്കാറും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. ആദിവാസി മേഖലയില്‍ പദ്ധതിയുടെ ചെലവിന്‍െറ 80 ശതമാനം സര്‍ക്കാര്‍ വഹിക്കും. 20 ശതമാനം വിഹിതം ആദിവാസി പുനരധിവാസ മിഷന്‍ നല്‍കും. മരുതാവ്, ആറളം പുഴ, ആറളം ഫാം 11, 13 ബ്ളോക്കുകള്‍, വളയംചാല്‍ എന്നിവിടങ്ങളില്‍ തടയണ നിര്‍മിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. രണ്ട് മാസമായി ആറളം ഫാമില്‍ ആദിവാസികള്‍ കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുകയാണ്.

പാചകവാതക ഉപകരണങ്ങള്‍ നന്നാക്കാനെന്ന വ്യാജേന തട്ടിപ്പ് വര്‍ദ്ധിക്കുന്നു

Posted: 19 Mar 2015 09:41 PM PDT

കൊച്ചി: പാചകവാതക ഉപകരണങ്ങള്‍ നന്നാക്കാനെന്ന വ്യാജേന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം. ഓയില്‍ കമ്പനികളുടെ പ്രതിനിധികളായി വീടുകളില്‍ എത്തുന്ന സംഘം ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളാണ് വിറ്റഴിക്കുന്നത്. ഗ്യാസ് സ്റ്റൗവിന്‍െറ പാര്‍ട്സുകള്‍, നേരിട്ട് വീടുകളിലത്തെി വില്‍പന നടത്തിയാണ് സംഘം തട്ടിപ്പ് നടത്തു
ന്നത്.
പരിശോധിക്കാനെന്ന വ്യാജേന വീടുകളില്‍ എത്തി ഗ്യാസ് സ്റ്റൗവിന്‍െറ കേബ്ളുകള്‍ ഉള്‍പ്പെടെ പാര്‍ട്സുകള്‍ നോക്കി മാറ്റിയില്ളെങ്കില്‍ അപകടത്തിന് ഇടയാക്കുമെന്നുപറഞ്ഞ് പേടിപ്പിക്കും. പാചകവാതകം ഉപയോഗിക്കുന്നവരിലുണ്ടാകുന്ന ഭീതി മുതലാക്കിയാണ് ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങള്‍ വിറ്റഴിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവ് പരിശോധിച്ച ശേഷം വീട്ടിലുള്ള സ്ത്രീകളുടെ ഭീതി മുതലെടുത്ത് സ്റ്റൗവിലെ വിവിധ ഉപകരണങ്ങള്‍ കേടുവന്നതാണെന്ന് വിശ്വസിപ്പിക്കും. ഇപ്പോള്‍ കണ്ടില്ലായിരുന്നെങ്കില്‍ ഉടന്‍ പൊട്ടിത്തെറി ഉണ്ടാകുമായിരുന്നു എന്നുവരെ പറയും. പിന്നീട് ഇവരുടെ പക്കലുള്ള നിലവാരം കുറഞ്ഞ പാര്‍ട്സുകള്‍ മാറ്റിയിടും.
ഓയില്‍ കമ്പനിയില്‍നിന്ന് സുരക്ഷാപരിശോധന നടത്തുന്നതിന് എത്തിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇവര്‍ വീടുകളില്‍ പരിചയപ്പെടുത്തുന്നത്. ഏതെങ്കിലും ഒരു കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡും ഇവരുടെ പക്കല്‍ ഉണ്ടാകും.
കടകളില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എല്‍.പി.ജി ട്യൂബ് 150 മുതല്‍ 300 രൂപ വരേക്കും ഒരു രൂപ വിലയുള്ള ജെറ്റ് 20 രൂപക്കും 30 രൂപ വിലയുള്ള വാല്‍വ് (കോക്ക്) 160 മുതല്‍ 210 രൂപക്കുമാണ് വിറ്റഴിക്കുന്നത്. ബര്‍ണര്‍ സെറ്റിന് അഞ്ഞൂറിലധികം രൂപയും 60 രൂപ മുതല്‍ ലഭിക്കുന്ന ഗ്യാസ് ലൈറ്ററുകള്‍ക്ക് 200 മുതല്‍ 300 വരെയും ഈടാക്കും.
വാചാലതയോടെ വീട്ടമ്മമാരെ അപകടഭീതിയിലാക്കി പുതിയ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അവരെ നിര്‍ബന്ധിതരാക്കുകയാണ്. എന്നാല്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നെങ്കിലും നാമമാത്ര കമീഷനാണ് വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. 150 രൂപക്ക് ഒരു ഉല്‍പന്നം വിറ്റാല്‍ ഇവര്‍ക്ക് ലഭിക്കുന്നത് കേവലം 25 രൂപ മാത്രമാണ്. തട്ടിപ്പിലൂടെ നേടുന്ന കൊള്ളലാഭം അനധികൃത വിതരണക്കാരുടെ പക്കലാണ് എ
ത്തുന്നത്.

കുരുവി റോഡ് ഒരുങ്ങി; 50 ഓളം പുതിയ ‘വീടു’കളുമായി

Posted: 19 Mar 2015 09:41 PM PDT

Image: 
Subtitle: 
ലോക അങ്ങാടിക്കുരുവി ദിനം ഇന്ന്

കോട്ടയം: കോട്ടയം മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡ് ‘അങ്ങാടിക്കുരുവി’യുടെ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 500 മീറ്റര്‍ ദൈര്‍ഘ്യമുള്ള തെരുവിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുരുവിയുടെ പേര് ചാര്‍ത്തിയശേഷം വന്നത്തെുന്ന ലോക അങ്ങാടിക്കുരുവി ദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഇവിടത്തെ വ്യാപാരികളും വഴിയോരക്കച്ചവടക്കാരും.
കൂട്ടമായത്തെുന്ന കുരുവികളുടെ കലപില ശബ്ദം കേട്ടാണ് തിരക്കേറിയ മാര്‍ക്കറ്റ് ഉണരുന്നത്. റോഡരികിലെ 50ഓളം വ്യാപാര സ്ഥാപനങ്ങളിലെ മുതലാളി-തൊഴിലാളി ബന്ധങ്ങളും രാഷ്ട്രീയ-സംഘടനാ ഭിന്നതകളും മറന്നാണ് കുരുവികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കൂടും അന്നവും വെള്ളവും നല്‍കുന്നത്.

ഏതു പക്ഷികള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഏതു കടയിലേക്കും കടന്നത്തൊം. ഉപഭോക്താക്കളുടെ തിരക്ക് വകവെക്കാതെ ആവശ്യമുള്ളതെന്തും കൊത്തിയെടുത്ത് പറക്കാം. കടയുടെ മുന്നില്‍ താമസമാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മണ്‍കുടങ്ങളാല്‍ നിര്‍മിച്ച വീടും ഒരുക്കിയിട്ടുണ്ട്. കൂട്ടിലിടുന്ന മുട്ട താഴെവീഴാതിരിക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. വിശ്രമിക്കാനും ആടിയുല്ലസിക്കാനും ഊഞ്ഞാല്‍ ഉള്‍പ്പെടെ ‘ന്യൂ ജനറേഷന്‍’ സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്ന് ഓള്‍ഡ് മാര്‍ക്കറ്റ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റും യുവ വ്യാപാരിയുമായ ജോമി മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു. അരി മൊത്തവ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന എം.എല്‍.റോഡിലാണ് നേരത്തേ പക്ഷികള്‍ കൂട്ടത്തോടെ എത്തിയിരുന്നത്.

ലോഡിറക്കുമ്പോള്‍ നിലത്തുവീഴുന്ന ധാന്യമണികളായിരുന്നു മുഖ്യ ആഹാരം. അരിയിലും വിഷാംശം കലര്‍ന്നതോടെ അന്നം പോലും ഉപേക്ഷിച്ച് കുരുവി റോഡിലേക്ക് ചേക്കേറിയ അഞ്ഞൂറിലധികം കുരുവികളുടെ പ്രധാന ആഹാരം കിലോക്ക് 110 രൂപയോളം വിലവരുന്ന ബിരിയാണി അരിയാണ്. വിശന്നുവലഞ്ഞ് എത്തുന്ന കിളികള്‍ ഒറ്റയിരിപ്പിന് 16 ധാന്യമണികള്‍ വരെ അകത്താക്കും. ബിരിയാണി പെരുത്തിഷ്ടമായി എത്തുന്ന അതിഥികള്‍ ദിനം പ്രതി വര്‍ധിച്ചതോടെ കൂടുകളുടെ എണ്ണവും പെരുകി. വെള്ളിയാഴ്ച രാവിലെ 11ന് 50 ഓളം മണ്‍കുടങ്ങള്‍ സ്ഥാപിച്ചാണ് വ്യാപാരികള്‍ കുരുവി ദിനത്തെ വരവേല്‍ക്കുന്നതെന്ന് സെക്രട്ടറി നാസര്‍ ചാത്തന്‍കോട്ടുമാലി പറഞ്ഞു.

പുതിയ രീതിയിലുള്ള വാര്‍ക്കക്കെട്ടിടങ്ങളുടെ നിര്‍മിതിയില്‍ കുരുവികള്‍ക്ക് കൂടൊരുക്കാന്‍ ഇടമില്ലാത്തതാണ് ആവാസവ്യവസ്ഥ തകരാറിലാകാന്‍ മുഖ്യകാരണമെന്ന് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് നടത്തിയ നാലമത് അങ്ങാടിക്കുരുവി സര്‍വേ ഫലം വ്യക്തമാക്കുന്നു.

കൊല്ലം കിട്ടിയിറങ്ങി; അരുവിക്കരയില്‍ അടുക്കാതെ ആര്‍.എസ്.പി

Posted: 19 Mar 2015 09:34 PM PDT

Image: 

കൊല്ലം: 15 വര്‍ഷമായി സി.പി.എം മത്സരിച്ചിരുന്ന കൊല്ലം ലോക്സഭാ സീറ്റ് നല്‍കണമെന്ന ആവശ്യം നിരസിച്ചതിനത്തെുടര്‍ന്ന്്  എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പി അരുവിക്കര സീറ്റിന്‍െറ പേരില്‍ യു.ഡി.എഫുമായി ഇടയുന്നു. തങ്ങളുടെ കുത്തകയായിരുന്ന കൊല്ലം മണ്ഡലം  പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുനല്‍കുകയും യു.ഡി.എഫില്‍ അംഗത്വം നല്‍കുകയും ചെയ്യുകയായിരുന്നു. കൊല്ലത്ത്  വിജയിച്ചതിന്‍െറ ബലത്തിലായിരുന്നു  28 വര്‍ഷമായി കോണ്‍ഗ്രസിന്‍െറ കൈയിലുള്ള അരുവിക്കരക്കായി (പഴയ ആര്യനാട്) ആര്‍.എസ്.പി അവകാശമുന്നയിച്ചത്.

പഴയ ആര്യനാട് മണ്ഡലത്തില്‍ ഉള്‍പ്പെടെ മത്സരിക്കുകയോ വിജയിക്കുകയോ ചെയ്തതും തങ്ങളുടെ വാദത്തെ ശക്തിപ്പെടുത്തുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. മൂന്നു എം.എല്‍.എമാരുള്ള തങ്ങളാണ് മന്ത്രിസഭയെ താങ്ങിനിര്‍ത്തുന്നത് എന്നുവരെ ഭീഷണി സ്വരത്തില്‍ പറയുകയും ചെയ്തു. എന്നാല്‍, കാര്യമായൊരു ചര്‍ച്ച പോലുമില്ലാതെയാണ് കാര്‍ത്തികേയന്‍െറ മണ്ഡലത്തില്‍ തങ്ങള്‍ തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. അരുവിക്കര നിരസിച്ചാല്‍ പകരമെന്നോണം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആര്‍.എസ്.പി ചോദിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടുവെന്ന് പാര്‍ട്ടി സെക്രട്ടറി എ.എ. അസീസ് പറയുമ്പോള്‍ തീരുമാനമായില്ളെന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്നത്. ഡെ. സ്പീക്കര്‍ പദവി ലഭിച്ചാല്‍  കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനാകും ആ സ്ഥാനത്തത്തെുക. ഇതും കൂടി ലഭിക്കാതെ വന്നാല്‍ ആര്‍.എസ്.പിയുടെ മുന്നോട്ടുള്ള പോക്ക് അത്രസുഗമമാവില്ളെന്നാണ് സൂചന.

മന്ത്രി ഷിബു ബേബിജോണിന്‍െറ ആര്‍.എസ്.പി-ബിയുമായി ലയിച്ച് ഒറ്റ പാര്‍ട്ടിയായപ്പോള്‍ സെക്രട്ടറി സ്ഥാനം നിലനിര്‍ത്തിയെങ്കിലും അധികാര സ്ഥാനത്ത് തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന പഴയ ഇടതു ആര്‍.എസ്.പിയുടെ നിര്‍ബന്ധമാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനു വേണ്ടിയുള്ള ബലം പിടിത്തത്തിന് പിന്നിലെന്നും അറിയുന്നു. പഴയ യു.ഡി.എഫ് ആര്‍.എസ്.പിക്കാര്‍ക്ക് തന്നെയാണ് മന്ത്രി ഇപ്പോഴും പ്രാമുഖ്യം നല്‍കുന്നതെന്ന പരാതിയും ഇതിനു കാരണമാണ്.

മുന്നണി മാറിയതുകൊണ്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പിയാകാനും കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ. തോമസിന് കാപ്പെക്സ് ചെയര്‍മാനാകാനും കഴിഞ്ഞെന്നതൊഴിച്ചാല്‍ പാര്‍ട്ടിക്ക് ഗുണമൊന്നും ഉണ്ടായില്ളെന്ന വികാരം ഒരു വിഭാഗം പ്രവര്‍ത്തകരിലും നേതാക്കളിലും ശക്തമാണ്. പ്രേമചന്ദ്രനല്ലാതെ മറ്റാര്‍ക്കെങ്കിലും വേണ്ടി  മുന്നണി വിടുന്നതടക്കമുള്ള തീരുമാനമെടുക്കുമോയെന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. ഇടതു മുന്നണിയിലെ അവഗണന പറഞ്ഞ് മുന്നണി വിട്ടവര്‍ക്ക് യു.ഡി.എഫില്‍നിന്ന് കിട്ടുന്നതും അതുതന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി പരസ്യമായി പറയുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗത്വത്തിനു വേണ്ടിയാവട്ടെ മുന്നണി വിടല്‍ ഭീഷണിയും ഉയര്‍ത്തേണ്ടി വന്നു. ഇതിനു പുറമെ, വരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ട്ടിക്ക് അത്ര സുഗമമാവില്ല. കൊല്ലം കോര്‍പറേഷനിലെയടക്കം നിലവിലുള്ള സീറ്റുകള്‍ ഏറെയും കോണ്‍ഗ്രസുമായി മത്സരിച്ച് ജയിച്ചു കയറിയതുമാണ്.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബലം പിടിച്ചാല്‍ അവിടെയും ബുദ്ധിമുട്ടിലാകും. കൊല്ലം ജില്ലയില്‍ ആവശ്യത്തിന് സീറ്റുകള്‍ നിയമസഭയില്‍ കിട്ടുന്നില്ളെന്ന കോണ്‍ഗ്രസിന്‍െറ തന്നെ പരാതി നിലനില്‍ക്കെയാണ് ആര്‍.എസ്.പിക്കു കൂടി സീറ്റു നല്‍കേണ്ടി വരിക. അതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതെല്ലാം മുന്നില്‍കണ്ടുള്ള വിലപേശല്‍ തന്ത്രങ്ങള്‍ക്കാണ് ആര്‍.എസ്.പി ഇപ്പോഴേ തയാറെടുക്കുന്നത്. ഈ നീക്കങ്ങള്‍ക്ക് ഷിബു ബേബിജോണിന്‍െറ പിന്തുണയുണ്ടാകുമോയെന്ന കാര്യം കണ്ടറിയേണ്ടതുമുണ്ട്.

സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; യാത്രക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

Posted: 19 Mar 2015 09:32 PM PDT

അരൂര്‍: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി. യാത്രക്കാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. യാത്രക്കാര്‍ ബസില്‍നിന്ന് ഇറങ്ങിയോടി.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അരൂര്‍ ക്ഷേത്രം ജങ്ഷനിലായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള രംഗങ്ങള്‍ അരങ്ങേറിയത്. ചേര്‍ത്തലയില്‍നിന്ന് എറണാകുളത്തേക്ക് സര്‍വിസ് നടത്തുന്ന 'ഗൗരീശങ്കരന്‍' എന്ന സ്വകാര്യബസില്‍നിന്ന് 20ഓളം ആളുകള്‍ ആയുധങ്ങളുമായി 'എസ്.എം.എസ്' എന്ന സ്വകാര്യ ബസിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എരമല്ലൂരില്‍നിന്ന് പെരുമ്പാവൂരിലേക്ക് സര്‍വിസ് നടത്തുന്ന എസ്.എം.എസ് സ്വകാര്യ ബസിലെ ഡ്രൈവര്‍ ഷഹബാസ് (25), യാത്രക്കാരനായ ഷിഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം അരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ബസും തെക്കുനിന്ന് വടക്കോട്ട് നിറയെ യാത്രക്കാരുമായാണ് അരൂര്‍ ക്ഷേത്രം ബസ്സ്റ്റോപ്പിലത്തെിയത്.
നിര്‍ത്തിയിട്ട 'എസ്.എം.എസ്' ബസിലേക്ക് ആക്രോശങ്ങളുമായി പിറകിലത്തെിയ 'ഗൗരിശങ്കരന്‍' ബസില്‍നിന്നും അക്രമികള്‍ കയറുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.
ഇതിനിടയിലാണ് യാത്രക്കാരനും പരിക്കേറ്റത്. കഴിഞ്ഞദിവസവും ഇരുബസുകളിലെ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ബസിലെ അക്രമം കണ്ട് ഭയന്ന യാത്രക്കാര്‍ ഇറങ്ങിയോടുകയായിരുന്നു.
വിവരമറിഞ്ഞത്തെിയ അരൂര്‍ പൊലീസ് ഇരുബസുകളും സ്റ്റേഷനിലേക്ക് നീക്കി.

കടപ്പുറത്തെ സ്വകാര്യ പ്രദര്‍ശനം: അനുമതി പിന്‍വലിക്കും

Posted: 19 Mar 2015 09:17 PM PDT

കോഴിക്കോട്: ഉല്ലാസത്തിനും പ്രഭാതസവാരിക്കുമായി ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന കടപ്പുറം കൊട്ടിയടച്ച് സ്വകാര്യ സംഘടന പടുകൂറ്റന്‍ പ്രദര്‍ശനനഗരി നിര്‍മിക്കുന്നത് ജില്ലാ ഭരണകൂടത്തിന്‍േറയോ നഗരസഭയുടേയോ അനുമതിയില്ലാതെ.
സ്വകാര്യ സംഘടനക്കുവേണ്ടി ഡി.ടി.പി.സി ഒത്തുകളിച്ചതിന്‍െറ വിവരങ്ങളും പുറത്തുവന്നു. ഡി.ടി.പി.സി സെക്രട്ടറി ഒൗദ്യോഗിക ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും കലക്ടര്‍ അറിയാതെ അപേക്ഷ നല്‍കിയതിനാല്‍ ഉടന്‍ അനുമതി റദ്ദ് ചെയ്യുമെന്നും പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് അറിയിച്ചു.
ഡി.ടി.പി.സിയുടെ പേരുപയോഗിച്ച് പ്രദര്‍ശനം നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ളെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് 'മാധ്യമ'ത്തോട് പറഞ്ഞു. നഗരസഭയും അനുമതി നല്‍കിയിട്ടില്ളെന്ന് പ്രതികരിച്ച മേയര്‍ പ്രഫ. എ.കെ. പ്രേമജം, നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടിയതായും പറഞ്ഞു. സ്വകാര്യ സംരംഭകര്‍ നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്ക് ഡി.ടി.പി.സിയുടെ പേരും മുദ്രയും പതിച്ചുനല്‍കുന്ന രീതി ഇനി ഉണ്ടാവില്ളെന്നും ഡി.ടി.പി.സി സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതായും കലക്ടര്‍ പറഞ്ഞു.
നടന്നുപോകാന്‍പോലും കഴിയാത്തവിധത്തില്‍ കടപ്പുറത്ത് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ച് കൂറ്റന്‍ പന്തലൊരുക്കുന്നതിനെതിരെ വിവിധ സംഘടനകളും വ്യക്തികളും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, പ്രശ്നത്തില്‍ ഡി.ടി.പി.സി ഇടപെട്ടിട്ടേ ഇല്ളെന്നാണ് ഡി.ടി.പി.സി സെക്രട്ടറി ആദ്യം പറഞ്ഞത്. മധ്യവേനലവധിക്കാലത്തെ ജനത്തിരക്ക് പ്രതീക്ഷിച്ചാണ് മാര്‍ച്ച് 27 മുതല്‍ കടപ്പുറത്ത് അന്തര്‍ദേശീയ അക്വ-പെറ്റ് ഷോ എന്നപേരില്‍ പ്രദര്‍ശനം ഒരുക്കുന്നത്. സ്വപ്നനഗരി, മറൈന്‍ ഗ്രൗണ്ട് തുടങ്ങി സ്വകാര്യ സ്ഥലങ്ങളില്‍ ഇത്തരം പ്രദര്‍ശനം നടക്കാറുണ്ടെങ്കിലും ആദ്യമായാണ് കടപ്പുറം കൊട്ടിയടക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കടല്‍ കാണാനത്തെുന്നവരും രാവിലെ വ്യായാമത്തിനത്തെുന്നവരുമടക്കം നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കടപ്പുറത്ത് 150 മീറ്ററിലധികം നീളമുള്ള സ്റ്റാളാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഇരുമ്പ് തൂണുകള്‍, ഇരുമ്പ് പൈപ്പുകള്‍, പട്ടികകള്‍, പലകകള്‍ തുടങ്ങി ലോഡുകണക്കിന് നിര്‍മാണസാമഗ്രികള്‍ നിരത്തിലിട്ടിരിക്കുന്നതിനാല്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നിലായി കടപ്പുറത്ത് ഇറങ്ങാന്‍പോലും കഴിയുന്നില്ല. സ്ഥലം തുറമുഖവകുപ്പിന്‍േറതാണെങ്കിലും പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന ഇവിടെ പ്രദര്‍ശനം നടത്താന്‍ ജില്ലാ ഭരണകൂടത്തിന്‍െറയും നഗരസഭയുടെയും അനുമതി വാങ്ങണമെന്നാണ് നിയമം.
കലക്ടറേറ്റില്‍ അപേക്ഷ ലഭിച്ചിട്ടില്ളെന്ന് കലക്ടറും തനിക്കറിയില്ളെന്ന് മേയറും പറയുമ്പോള്‍, പിന്നെ ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. കൗണ്‍സില്‍ യോഗത്തിന്‍െറയോ തന്‍െറയോ അനുമതിയില്ലാതെ കടപ്പുറം വളച്ചുകെട്ടിയത് മേയര്‍ ഗൗരവമായെടുത്തിട്ടുണ്ട്. അതേസമയം, നഗരസഭാ ഓഫിസിലെ ചിലര്‍ ഇടപെട്ട് വാക്കാല്‍ അനുമതി നല്‍കിയതായി പറയുന്നു. ജില്ലാ ഭരണകൂടത്തിന്‍െറ കീഴിലാണ് ഡി.ടി.പി.സി പ്രവര്‍ത്തിക്കുന്നത്. ഒൗദ്യോഗിക അനുമതി നേടിയെടുക്കാന്‍ പലരും ഡി.ടി.പി.സിയെ ദുരുപയോഗം ചെയ്യുന്നതായി പരാതി നിലവിലുണ്ട്. സ്വകാര്യ വ്യക്തികള്‍ ഫീസ് വാങ്ങി പ്രദര്‍ശനം നടത്തുമ്പോള്‍, ഡി.ടി.പി.സിയുടെ പേരും മുദ്രയും ഉപയോഗിക്കുന്ന രീതി കുറച്ചുകാലമായി വര്‍ധിച്ചിട്ടുണ്ട്. പ്രദര്‍ശനങ്ങള്‍ക്ക് ഒൗദ്യോഗിക പരിവേഷം ലഭിക്കുന്നതിനും പൊതുജനങ്ങളുടെ എതിര്‍പ്പ് മറികടക്കുന്നതിനുമാണ് ഡി.ടി.പി.സിയെ കൂട്ടുപിടിക്കുന്നത്.
കടപ്പുറത്ത് നടക്കുന്ന സ്വകാര്യ മേളക്ക് ഡി.ടി.പി.സി ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. 'രാവിലെ കടപ്പുറത്ത് ഓടാനത്തെുന്നവര്‍ സ്റ്റാള്‍ മൂലം ബുദ്ധിമുട്ടുന്നതായി പലരും പരാതിപ്പെട്ടു. ഈ പ്രദര്‍ശനത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മേലില്‍ ഡി.ടി.പി.സിയുടെ പേര് ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ല' -കലക്ടര്‍ വ്യക്തമാക്കി.

അവധിക്കാലം വരവായി; വിമാന നിരക്കും കെട്ടിട വാടകയും ഉയരുന്നു

Posted: 19 Mar 2015 08:59 PM PDT

Image: 

അബൂദബി: നാട്ടില്‍ മധ്യവേനലവധി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയരുന്നു. അബൂദബിയടക്കം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ അവധിക്കാലത്ത് താമസിക്കാന്‍ കുടുംബങ്ങള്‍ക്ക് സ്ഥലവും ലഭിക്കാത്ത സാഹചര്യമുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് മാത്രമായി വാടകക്ക് താമസം അന്വേഷിച്ച് അലയുന്നവര്‍ ദിവസം തോറും ഏറി വരികയാണ്.
മധ്യവേനലവധിക്ക് നാട്ടില്‍ നിന്ന് കുടുംബങ്ങളെ കൊണ്ടുവരാന്‍ കാത്തിരിക്കുന്നവണ് ് താമസസ്ഥലം കിട്ടാതെ ബുദ്ധിമുട്ടുന്നത്. അബൂദബിയിലും ദുബൈയിലും താമസ സ്ഥലത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഷെയറിങ് റൂമുകള്‍ക്ക് വരെ വന്‍തുകയാണ് വാടകയായി ആവശ്യപ്പെടുന്നതെന്ന് പറയുന്നു. 2000 ദിര്‍ഹത്തിന് മുകളില്‍ കൊടുത്താല്‍ മാത്രമേ ഷെയറിങ് റൂമുകള്‍ പോലും ലഭിക്കുന്നുള്ളൂ. ഒരു മുറിയും ഹാളും അടങ്ങിയ അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 3000 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് വാടക ഈടാക്കുന്നത്. ദുബൈയില്‍ പ്രധാന കേന്ദ്രങ്ങളില്‍ 5000 ദിര്‍ഹം വരെ ഈടാക്കുന്നുണ്ട്.
ഇതോടൊപ്പം നാട്ടില്‍ നിന്ന് കുടുംബങ്ങളുടെ വരവ് പ്രതീക്ഷിച്ച് വിമാന നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. മാര്‍ച്ച് 25 വരെ 10,000 രൂപക്ക് വരെ അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണെങ്കിലും മാര്‍ച്ചിന്‍െറ അവസാന ദിവസങ്ങളിലും ഏപ്രില്‍ തുടക്കത്തിലും ടിക്കറ്റ് നിരക്ക് 15000 രൂപക്ക് മുകളിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ചില ദിവസങ്ങളില്‍ 25000 രൂപ വരെ ഈടാക്കുന്നുണ്ട്. സന്ദര്‍ശക വിസ നിയമങ്ങളില്‍ വന്ന പരിഷ്കാരവും ഫീസ് വര്‍ധനയും പ്രവാസികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. 30 ദിവസത്തെ വിസിറ്റ് വിസ പത്ത് ദിവസം കൂടി നീട്ടാനുള്ള സൗകര്യം ഇല്ലാതായതിനൊപ്പം ഫീസ് 210 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമായി ഉയരുകയും ചെയ്തു. ട്രാവല്‍സില്‍ നിന്ന് സന്ദര്‍ശക വിസ 300 ദിര്‍ഹത്തിന് മുകളിലുള്ള തുകക്കാണ് ഇപ്പോള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പലര്‍ക്കും 250 ദിര്‍ഹത്തിന് വിസ ലഭിച്ചിരുന്നു.
താമസ സൗകര്യം കിട്ടാത്തതും ടിക്കറ്റ് നിരക്കിലെ വര്‍ധനയും മൂലം കുടുംബത്തെ കൊണ്ടുവരേണ്ടതില്ളെന്ന് തീരുമാനിച്ചതായി അബൂദബിയിലുള്ള തൃശൂര്‍ സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി കുടുംബത്തെ അവധിക്കാലത്ത് ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം ഇത് സാധിക്കാത്ത അവസ്ഥയാണ്. ദിവസങ്ങളായി താമസ സ്ഥലം അന്വേഷിച്ച് അലഞ്ഞെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തെ കൊണ്ടുവരല്‍ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അബൂദബി നഗരത്തില്‍ ഷെയറിങ്, ഒരു ബെഡ്റൂം താമസ സൗകര്യങ്ങള്‍ ഒരു മാസത്തേക്ക് ലഭിക്കുന്നത് ഏറെ പ്രയാസകരമാണെന്ന് ഈ മേഖലയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന മലയാളി പറഞ്ഞു.
നിരവധി പേര്‍ ഷെയറിങും വണ്‍ ബെഡ്റൂമും അന്വേഷിച്ചുവരുന്നുണ്ട്. മാര്‍ച്ച് അവസാനമായതോടെ മുറി അന്വേഷിച്ചുവരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍, നഗര കേന്ദ്രത്തില്‍ താങ്ങാവുന്ന വാടകക്ക് താമസസൗകര്യം ലഭിക്കല്‍ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുസഫ, ബനിയാസ് തുടങ്ങിയ മേഖലകളില്‍ മുറികള്‍ ലഭിക്കാനുണ്ട്.
എണ്ണ വിലയിലെ കുറവും മറ്റും ആശങ്കകള്‍ തീര്‍ത്തെങ്കിലും അവധിക്കാലത്ത് ഗള്‍ഫിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ളെന്ന് വിവിധ ട്രാവല്‍സ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി സന്ദര്‍ശക വിസയും ടിക്കറ്റുകളും ചെലവായതായും ഇപ്പോഴും ആവശ്യക്കാരുണ്ടെന്നും ദുബൈയിലും അബൂദബിയിലും ശാഖകളുള്ള ട്രാവല്‍സിന്‍െറ മാനേജര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

എംബസിയുടെ ഇടപെടല്‍ ശ്രീധരന് തുണയായി

Posted: 19 Mar 2015 08:32 PM PDT

Subtitle: 
പിതാവ് മരിച്ചിട്ടും നാട്ടില്‍ വിട്ടില്ല

മസ്കത്ത്: പിതാവ് മരിച്ചിട്ടും കമ്പനി നാട്ടില്‍ വിടാതിരുന്ന മലയാളി യുവാവിന് എംബസിയുടെ ഇടപെടല്‍ തുണയായി. തൃശൂര്‍ തിരുവില്വാമല സ്വദേശി ശ്രീധരന്‍ ഒടുവില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്കുള്ള കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.
ബുധനാഴ്ച രാവിലെയാണ് ശ്രീധരന്‍െറ പിതാവ് രാമന്‍കുട്ടി മരിച്ചത്. ഇളയ മകനായ ശ്രീധരനെ കാത്ത് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഗാലയിലെ ഫര്‍ണിഷിങ് കമ്പനിയിലാണ് ശ്രീധരന്‍ കഴിഞ്ഞ 11 വര്‍ഷമായി ജോലി ചെയ്തത്. മാര്‍ച്ച് 10ന് ശ്രീധരന്‍െറ വിസയുടെയും ലേബര്‍ കാര്‍ഡിന്‍െറയും കാലാവധി തീര്‍ന്നു.
കുടുംബപരമായ അത്യാവശ്യങ്ങളാല്‍ പ്രവാസജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ശ്രീധരന്‍ കമ്പനിയില്‍ രാജിക്കത്ത് നല്‍കിയിരുന്നു. രാജിക്കത്തില്‍ കമ്പനി തീരുമാനമെടുത്തിരുന്നില്ല. ഇതിനിടെയാണ് പിതാവിന്‍െറ മരണവാര്‍ത്ത എത്തിയത്. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ വിസയും ലേബര്‍കാര്‍ഡും പുതുക്കിയാല്‍ നാട്ടില്‍ വിടാമെന്ന് പറഞ്ഞു. തുടര്‍ന്ന്  ശ്രീധരന്‍ എംബസിയെ സമീപിക്കുകയായിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ സ്പോണ്‍സറുമായി ചര്‍ച്ച നടത്തിയെങ്കിലും  വിസയും ലേബര്‍കാര്‍ഡും പുതുക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തിയില്ല. തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ടതിനാല്‍ സ്പോണ്‍സറുമായി ധാരണയിലത്തെി ആദ്യം വിസ പുതുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നാട്ടിലത്തെി ചടങ്ങുകള്‍ക്കുശേഷം പ്രവാസജീവിതം തുടരണമോ വേണ്ടയോ എന്ന് തീരുമാനിച്ച ശേഷം അറിയിക്കാന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ശ്രീധരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തീരുമാനം എന്തായാലും അതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
എംബസിയുടെ സമയോചിത ഇടപെടലാണ് തനിക്ക് തുണയായതെന്നും ശ്രീധരന്‍ പറഞ്ഞു.
 

ആസ്ട്രേലിയക്ക് 214 റണ്‍സ് വിജയലക്ഷ്യം

Posted: 19 Mar 2015 08:24 PM PDT

Image: 

അഡ് ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്ട്രേലിയക്കെതിരെ പാകിസ്താന് ബാറ്റിങ് തകര്‍ച്ച. ഉജ്ജ്വലമായി പന്തെറിഞ്ഞ ആസ്ട്രേലിയ പാകിസ്താനെ 49.5 ഓവറില്‍ 213  റണ്‍സിന് പുറത്താക്കി. ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിന് പുറത്താക്കിയ ബൗളര്‍മാരുടെ പ്രകടനത്തിലാണ് ഇനി പാകിസ്താന്‍െറ പ്രതീക്ഷ.

ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മിസ്ബാഹിന്‍െറ തീരുമാനം തെറ്റിക്കുന്നതായിരുന്നു പാകിസ്താന്‍െറ തുടക്കം. അതിവേഗത്തില്‍ പന്തെറിഞ്ഞ ഓസീസ് ഫാസ്റ്റ് ബൗളര്‍മാരുടെ മുന്നില്‍ ആദ്യ ഓവറുകളില്‍ തന്നെ പാകിസ്താന്‍ പതറി. സ്കോര്‍ 20 ലത്തെി നില്‍ക്കുമ്പോള്‍ 10 റണ്‍സെടുത്ത സര്‍ഫറാസ് അഹ്മദ് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ സര്‍ഫറാസിന് ഇത്തവണ പാകിസ്താനെ രക്ഷിക്കാനായില്ല. സ്റ്റാര്‍കിന് വിക്കറ്റ് നല്‍കിയാണ് സര്‍ഫറാസ് മടങ്ങിയത്. സ്കോര്‍ 24ല്‍ എത്തിയപ്പോഴേക്കും രണ്ടാമത്തെ ഓപണറെയും പാകിസ്താന് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത് അഹ്മദ് ഷെഹ്സാദ് പുറത്ത്.

എന്നാല്‍ പിന്നീട് ക്രീസില്‍ എത്തിയ ഹാരിസ് സുഹൈലും മിസ്ബാഹുല്‍ ഹഖും പാകിസ്താന് പ്രതീക്ഷ നല്‍കി. എന്നാല്‍ 34 റണ്‍സെടുത്ത മിസ്ബാഹുല്‍ ഹഖ് പുറത്തായതോടെ പാകിസ്താന്‍െറ തകര്‍ച്ച ഉറപ്പാവുകയായിരുന്നു. മാക്സ് വെലിന്‍െറ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച മിസ്ബാഹിനെ ഫിഞ്ച് പിടിക്കുകയായിരുന്നു. ഹാരിസ് സുഹൈല്‍ 41 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരും മടങ്ങിയത്.

പിന്നാടത്തെിയ ഉമര്‍ അക്മലും കൂറ്റനടിക്ക് ശ്രമിച്ചു പുറത്തായി. മാക്സ് വെല്ലിനായിരുന്ന ഇത്തവണും വിക്കറ്റ്. ഷാഹിദ് അഫ്രിദി 15 പന്തില്‍ 23 റണ്‍സെടുത്തു പുറത്തായി.

കുമിന്‍സിന് പകരം ടീമിലെ ത്തിയ ജോഷ് ഹെയ്സല്‍വുഡ് നാല് പാക് വിക്കറ്റുകളാണ് ഇന്ന് വീഴ്ത്തിയത്. സ്റ്റാര്‍ക്, മാക്സ് വെല്‍ എന്നിവര്‍ രണ്ടും ജോണ്‍സണ്‍, ഫോള്‍ക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റഉം വീഴ്ത്തി.

ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനുനേരെ വെടിവെപ്പ്; മൂന്നു മരണം

Posted: 19 Mar 2015 07:46 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കതുവ ജില്ലയിലെ രാജ്ബാഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സൈന്യത്തിന്‍െറ യൂണിഫോമില്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ആറ് മണിക്ക് ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. മൂന്നുപേര്‍ പൊലീസ് സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് കഷ്ടിച്ച് 15 കിലോമീറ്റര്‍ ദൂരത്താണ് ഈ പൊലീസ് സ്റ്റേഷന്‍.

കഴിഞ്ഞദിവസം രാത്രി അതിര്‍ത്തി വഴി നുഴഞ്ഞുകയറിയവരായിരിക്കും ആക്രമികളെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ജമ്മുവിലെ ദേശീയ പാത^1 അടച്ചിട്ടു.

കുവൈത്തും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കുന്നു

Posted: 19 Mar 2015 07:45 PM PDT

Image: 
Subtitle: 
നഴ്സിങ് റിക്രൂട്ട്മെന്‍റ്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ കുവൈത്ത് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത.
ഏജന്‍സികളെ ഒഴിവാക്കി നഴ്സുമാരുമായി നേരിട്ട് കരാറില്‍ ഒപ്പുവെക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത പ്രകടിപ്പിച്ചതാണ് പ്രതീക്ഷ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ഇതും നടപ്പായാല്‍ മലയാളികള്‍ക്ക് മുന്‍തൂക്കമുള്ള നഴ്സിങ് സമൂഹത്തിനു ഏറെ ആശ്വാസമാവും.
നഴ്സിങ് ജോലിയുടെ പേരില്‍ വന്‍തുക തട്ടുന്ന ഇന്ത്യയിലെയും കുവൈത്തിലെയും റിക്രൂട്ടിങ് ഏജന്‍സികളുടെ പിടിയില്‍നിന്നുള്ള മോചനമാവും നഴ്സുമാര്‍ക്കിത്. നഴ്സുമാരുമായി നേരിട്ട് കരാര്‍ ഒപ്പുവെക്കാന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ സമ്മതിച്ചതായി കുവൈത്ത് നഴ്സിങ് അസോസിയേഷന്‍ ചെയര്‍മാന്‍ ബന്ദര്‍ അല്‍ഇന്‍സിയാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ സപ്പോര്‍ട്ടിവ് മെഡിക്കല്‍ സര്‍വിസസ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബി ഇന്ത്യന്‍ എംബസി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന.
കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ കീഴിലുള്ള ആശുപത്രികളിലേക്കും ക്ളിനിക്കുകളിലേക്കുമുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ പേരില്‍ വന്‍തുകയാണ് ഇവിടത്തെയും ഇന്ത്യയിലെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികള്‍ കൈക്കലാക്കുന്നത്.
കുവൈത്തില്‍ നഴ്സിങ് ജോലിക്ക് ആരോഗ്യ മന്ത്രാലയത്തിന്‍െറ ടെസ്റ്റ് പാസായി ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞ ചെലവേയുള്ളൂവെങ്കിലും ഒരു ഉദ്യോഗാര്‍ഥിയില്‍നിന്ന് 20-25 ലക്ഷം രൂപ വരെ ഇരുരാജ്യങ്ങളിലെയും റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ ഈടാക്കുന്നു. ഇതുസംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാറും സമ്മര്‍ദം ചെലുത്തിയതിന്‍െറ ഫലമായാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതുപ്രകാരം ഏപ്രില്‍ 30 മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമായിരിക്കും.
കേരളത്തില്‍ നോര്‍ക്ക റൂട്ട്സിനും ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സിനും (ഒ.ഡി.ഇ.പി.സി) ആയിരിക്കും റിക്രൂട്ടിങ് ചുമതല.
ഇതിനുപിന്നാലെ ഏജന്‍സികളെ ഒഴിവാക്കി നഴ്സുമാരുമായി നേരിട്ട് കരാര്‍ ഒപ്പുവെക്കാനുള്ള കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍െറ തീരുമാനം കൂടി പ്രാബല്യത്തിലായാല്‍ നഴ്സിങ് മേഖലക്ക് വന്‍നേട്ടമാവും.
 

മോഹന്‍ദാസ് കാത്തിരിക്കുന്നു; 28 വര്‍ഷത്തെ നഷ്ടജീവിതം തിരിച്ചുപിടിക്കാന്‍

Posted: 19 Mar 2015 07:35 PM PDT

Image: 

മനാമ: ചങ്ങനാശ്ശേരി മനന്താനത്ത് മോഹന്‍ദാസ് എന്ന പേര് മുഴുവനായി പറയാനാണ് ഏതാണ്ട് 60 വയസ് പ്രായമുള്ള മോഹന്‍ദാസിനിഷ്ടം. കാരണം നാടിനോടുള്ള സ്നേഹം അത്രയും രൂഢമൂലമായ ഒരു മനസുണ്ട് ഇയാള്‍ക്ക്. പക്ഷെ, നാടിന്‍െറ മണമറിഞ്ഞിട്ട് വര്‍ഷം 28ആയി. അതായത് 1986ല്‍ ബഹ്റൈനില്‍ ഇറങ്ങിയതു മുതല്‍ ഇതുവരെ മോഹന്‍ദാസിന് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ നീണ്ട കാലയളവിനിടെ, ഇയാളുടെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. ഉറ്റവര്‍ പലരും മണ്‍മറഞ്ഞു.സ്വന്തം ഭാര്യയുടെ സാമീപ്യമറിയാനുള്ള വഴി പഴയ ചില ചിത്രങ്ങള്‍ മാത്രമായി.
1982ലാണ് ആദ്യമായി മോഹന്‍ദാസ് ബഹ്റൈനിലത്തെുന്നത്. തുടര്‍ന്ന് നാലു വര്‍ഷം തുടര്‍ച്ചയായി ഇവിടെ നിന്നു. പിന്നെ 86ല്‍ നാട്ടിലേക്ക് പോയി. ആറു മാസം കഴിഞ്ഞാണ് തിരിച്ചുവന്നത്. രണ്ടാമത് വരുമ്പോഴും വിസക്കായി ഏജന്‍റിന് പണം കൊടുത്തിരുന്നു. ബഹ്റൈനില്‍ ഇറങ്ങിയ ഉടന്‍ തൃശൂര്‍ സ്വദേശിയായ ശങ്കരന്‍ കുട്ടി എന്നയാള്‍ മോഹന്‍ദാസിന്‍െറ പാസ്പോര്‍ട്ട് വാങ്ങി. സ്പോണ്‍സറുടെ പക്കല്‍ ഏല്‍പ്പിക്കാനാണ് എന്ന് പറഞ്ഞ് ശങ്കരന്‍കുട്ടി വാങ്ങിയ പാസ്പോര്‍ട്ട് പിന്നീട് ഇന്നേ വരെ മോഹന്‍ദാസ് കണ്ടിട്ടില്ല. ശങ്കരന്‍കുട്ടി എന്നയാളെയും കുറിച്ച് വിവരമില്ല. ഇയാള്‍ നാട്ടിലേക്ക് പോയിക്കാണും എന്നാണ് പറയുന്നത്. സ്പോണ്‍സറെ ഒരിക്കല്‍പോലും കണ്ടിട്ടില്ല. വിമാനമിറങ്ങുന്ന ദിവസം നാട്ടില്‍ നിന്ന് സംസാരിച്ച പ്രകാരം ഒരാള്‍ക്ക് പാസ്പോര്‍ട്ട് കൊടുത്തു. അത്രമാത്രം. അത് തന്‍െറ യൗവ്വനത്തെയാകെ മറുനാട്ടില്‍ കെട്ടിയിടുന്ന കുരുക്കായി തീരുമെന്ന് ഇയാള്‍ പ്രതീക്ഷിച്ചില്ല.
വന്ന നാള്‍ മുതല്‍ പുറത്ത് പെയിന്‍റിങ് ഉള്‍പ്പെടെ പലപണികളും ചെയ്താണ് മോഹന്‍ദാസ് കഴിഞ്ഞത്. അതുകൊണ്ട് കിട്ടുന്ന തുഛമായ പണം ഒന്നിനും തികയില്ലായിരുന്നു. ഇന്നത്തെപ്പോലെ നാട്ടിലേക്ക് എപ്പോഴും വിളിക്കാനൊന്നും സംവിധാനമില്ല. കത്തെഴുത്ത് മാത്രമാണ് ആശ്രയം. പിന്നീട് പബ്ളിക് കോള്‍ ബൂത്തുകള്‍ വന്നു. എങ്കിലും വലിയ ചെലവുള്ള ഏര്‍പ്പാടായതിനാല്‍ അതും എപ്പോഴെങ്കിലും മാത്രമേ സാധിക്കൂ. ഇതിനിടയില്‍ നാടും കുടുംബവുമായുള്ള ബന്ധവും അറ്റു. ഓരോ വര്‍ഷവും കഴിയുമ്പോള്‍ അടുത്ത വര്‍ഷം എന്തായാലും വരുമെന്ന മോഹന്‍ദാസിന്‍െറ വാക്ക് വെറും വാക്കുമാത്രമാണോ എന്ന് കുടുംബം പോലും സംശയിച്ചു. എങ്കിലും മൊബൈല്‍ ഫോണ്‍ സജീവമായതോടെ, വേരറ്റുപോയ ബന്ധങ്ങള്‍ വീണ്ടും മോഹന്‍ദാസ് കൂട്ടിയോജിപ്പിച്ചു തുടങ്ങി.
ഇതിനിടെ പാസ്പോര്‍ട്ട് എങ്ങിനെയെങ്കിലും സംഘടിപ്പിക്കാനായി മോഹന്‍ദാസ് പലതവണ എംബസിയിലത്തെി. ഓപണ്‍ ഹൗസിലും പരാതിയുമായത്തെി. ഒരു രേഖയും കയ്യിലാത്ത ഇയാളുടെ പരാതി മറ്റു പരാതികള്‍ക്കു മുന്നില്‍ എപ്പോഴും അരികിലേക്ക് മാറ്റി വക്കപ്പെട്ടു. താന്‍ 86ല്‍ വിമാനം കയറിയപ്പോഴുള്ള ബോര്‍ഡിങ് പാസ് ഇപ്പോഴും ഇയാളുടെ കയ്യിലുണ്ട്. അതാണ് ഒരേയൊരു കച്ചിത്തുരുമ്പ്. അതുമായി കാത്തിരിപ്പ് തുടര്‍ന്നു. എന്നെങ്കിലും നാടുപിടിക്കാനാകുമെന്ന പ്രതീക്ഷയുമായി.ഇതിനിടെയാണ് റിഫയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ മോഹന്‍ദാസിന്‍െറ ദുരിതകഥയറിഞ്ഞ് ഇദ്ദേഹത്തെ സാമൂഹിക പ്രവര്‍ത്തകനും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരനുമായ സലാം മമ്പാട്ടുമൂലയുടെ അടുത്തത്തെിക്കുന്നത്. സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് മോഹന്‍ദാസിന്‍െറ വേരുകള്‍ തെളിയിക്കുന്ന രേഖകള്‍ താലൂക്ക്, വില്ളേജ് ഓഫീസുകളില്‍ നിന്നായി ശേഖരിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി,മോഹന്‍ദാസിന്‍െറ ഭാര്യയും മകളും തന്നെ നാട്ടില്‍ മുന്‍കയ്യെടുത്തു. അവിടെ നിന്ന് ലഭിച്ച രേഖകളുടെ പിന്‍ബലത്തില്‍ എംബസിയെ സമീപിച്ചു. എംബസിക്ക് അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായതോടെ താല്‍ക്കാലിക പാസ്പോര്‍ട്ട് അനുവദിച്ചിട്ടുണ്ട്. ഇതുമായി എമിഗ്രേഷന്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ് മോഹന്‍ദാസ്. ഇനി എമിഗ്രേഷന്‍ കനിഞ്ഞാല്‍ മോഹന്‍ദാസിന് 28 വര്‍ഷം സമ്മാനിച്ച അപരിചിതത്വങ്ങളെ കയ്യിലൊതുക്കാനായി നാട്ടിലേക്ക് പറക്കാം.
നീണ്ട കാലത്തെ ദുരിതജീവിതം അസ്വാസ്ഥ്യങ്ങളായി ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതിന്‍െറ വേലിയേറ്റം തുടങ്ങും മുമ്പ് നാട്ടിലത്തെണം. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയണം. ആ പ്രാര്‍ഥന സഫലമാകാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ളെന്ന ആശ്വാസത്തിലാണ് മോഹന്‍ദാസ്.
 

ആസ്‌ട്രേലിയക്ക് എതിരാളി പാകിസ്താന്‍

Posted: 19 Mar 2015 07:23 PM PDT

Image: 

അഡ് ലെയ്ഡ്: ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്ന പാകിസ്താനെതിരെ ആതിഥേയരായ ആസ്ട്രേലിയക്ക് ഇന്ന് ക്വാര്‍ട്ടറില്‍ മരണപ്പോരാട്ടം.
 പ്രാഥമിക റൗണ്ടിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം നാല് തുടരന്‍ ജയവുമായാണ് മിസ്ബാഹുല്‍ ഹഖും കൂട്ടരും എത്തുന്നത്. ജയിക്കുന്നവര്‍ക്ക് 26ന് നടക്കുന്ന സെമിയില്‍ ഇന്ത്യയാകും എതിരാളികള്‍. ഈ മണ്ണില്‍ ആസ്ട്രേലിയക്കെതിരെ പാകിസ്താന്‍െറ റെക്കോഡ് മോശമാണ്. 2005ല്‍ പെര്‍ത്തില്‍ നേടിയ ജയത്തിനുശേഷം ഏഴ് മത്സരങ്ങളാണ് ആസ്ട്രേലിയയില്‍ പാക് ടീം തോറ്റത്. ലോകകപ്പില്‍ പക്ഷേ, ബലാബലമാണ്. എട്ടുവട്ടം ഇരുവരും കൊമ്പുകോര്‍ത്തതില്‍ 4^4 ആണ് ജയം. കഴിഞ്ഞതവണ കൊളംബോയില്‍ പാകിസ്താനായിരുന്നു ജയം.
ഇര്‍ഫാന്‍ അഹ്മദ് പരിക്കേറ്റ് പുറത്തായതിനാല്‍ വഹാബ് റിയാസിലും സുഹൈല്‍ ഖാനിലുമാണ് പാക് പ്രതീക്ഷ. ഇര്‍ഫാന് പകരം ഇഹ്സാന്‍ ആദില്‍ കളിച്ചേക്കും. ചേഞ്ച് ബൗളറായത്തെുന്ന റാഹത്ത് അലിയും പാകിസ്താന് ആശ്വാസമേകും. വിക്കറ്റ് കീപ്പര്‍- ബാറ്റ്സ്മാന്‍ സര്‍ഫ്രാസ് അഹ്മദിന്‍െറ ഫോമാണ് ബാറ്റിങ്ങില്‍ ടീമിന്‍െറ പ്രതീക്ഷ. മിസ്ബായും മികച്ച ഫോമിലാണ്.

മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും പാറ്റ് കമ്മിന്‍സും ചേരുന്ന ഓസീസ് പേസ്പടയെ നേരിടാന്‍ പാകിസ്താന് സകലയടവും പയറ്റേണ്ടി വരും.
ബാറ്റിങ്ങില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും വമ്പനടിക്കാരന്‍ ഗ്ളെന്‍ മാക്സ്വെല്ലുമാണ് മുന്നിണിപ്പോരാളികള്‍. അഡ്ലെയ്ഡ് ഓവലിലെ പിച്ച് പേസര്‍മാരെ തുണക്കുന്നതാണ്. എന്നാല്‍, പാകിസ്താന്‍െറ വജ്രായുധമായ റിവേഴ്സ് സ്വിങ്ങിന് സാധ്യതയില്ലാത്ത പിച്ചുമാണ്.

നെതന്യാഹുവിന്‍െറ വിജയം പരത്തുന്ന നിരാശ

Posted: 19 Mar 2015 06:56 PM PDT

Image: 

പ്രശ്നസങ്കീര്‍ണമായ പശ്ചിമേഷ്യയുടെ ഭാവി കൂടുതല്‍ ഇരുട്ടിലാഴ്ത്തുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഇസ്രായേലി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും അതിന്‍െറ നേതാവ് നിലവിലെ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും നേടിയ അപ്രതീക്ഷിത വിജയം. ഇതിനകം ഒമ്പതു വര്‍ഷം ഭരണതലപ്പത്തിരുന്ന നെതന്യാഹുവിന് ഒരുനിലക്കും അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ളെന്ന രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത് അവസാന നിമിഷം അദ്ദേഹം പുറത്തെടുത്ത ആത്യന്തിക നിലപാടുകൊണ്ടാണെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇഷാക് ഹെര്‍സോഗിന്‍െറ നേതൃത്വത്തിലുള്ള സയണിസ്റ്റ് യൂനിയന്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിക്കു മുന്നില്‍ നന്നായി വിയര്‍ത്ത ലിക്കുഡ് നേതാവ് താന്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാവില്ളെന്നും കിഴക്കന്‍ ജറൂസലമിലെ ജൂതകുടിയേറ്റം വ്യാപിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനത്തിലൂടെ ഇസ്രായേലികളുടെ മനസ്സില്‍ ഭ്രാന്തമായ വിഭാഗീയ ചിന്ത ആളിക്കത്തിച്ച് ജനത്തെ തനിക്ക് അനുകൂലമാക്കുകയായിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആഗോളസമൂഹത്തിന്‍െറ കാര്‍മികത്വത്തില്‍ അരങ്ങേറുന്ന സമാധാനശ്രമങ്ങളെയും ദ്വിരാഷ്ട്ര ഒത്തുതീര്‍പ്പു ധാരണകളെയും ഒരുനിമിഷംകൊണ്ട് തള്ളിപ്പറയുകയാണെന്ന് അറിയാമായിരുന്നിട്ടും നെതന്യാഹു അരുതായ്മയുടെ മറുകരയിലേക്ക് നീന്തിയത് അധികാരം നിലനിര്‍ത്താനുള്ള കുറുക്കുവഴി അതുമാത്രമാണെന്ന് മനസ്സിലാക്കിയാവണം.
120 അംഗ ഇസ്രായേലി പാര്‍ലമെന്‍റില്‍ (നെസറ്റ്) ലിക്കുഡ് പാര്‍ട്ടിക്ക് 30 സീറ്റാണ് നേടാനായത്. ഭരണം കൈയാളുമെന്ന് പലരും പ്രവചിച്ച സയണിസ്റ്റ് യൂനിയനാണ് 24 സീറ്റുമായി രണ്ടാം സ്ഥാനത്ത്. എട്ട് ദശലക്ഷം ജനസംഖ്യയില്‍ 20 ശതമാനം വരുന്ന അറബ് സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന നാല് പാര്‍ട്ടികളുടെ കൂട്ടായ്മക്ക് 14 സീറ്റ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 സീറ്റേ ഇവര്‍ക്ക് നേടാനായിരുന്നുള്ളൂ. അനേകം പാര്‍ട്ടികളും വ്യത്യസ്ത താല്‍പര്യങ്ങളും പ്രതിനിധാനംചെയ്യുന്ന ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ ശിഥിലമായ ജനവിധി അപൂര്‍വമല്ളെങ്കിലും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയതുപോലെ മുമ്പ് ഒരിക്കലുമില്ലാത്തവിധം രാജ്യം ‘വിഭജിക്കപ്പെടുന്ന’തിലേക്കാണ് നെതന്യാഹുവിന്‍െറ തന്ത്രങ്ങള്‍ കൊണ്ടത്തെിച്ചത്.
നെതന്യാഹുവിന്‍െറയും ലിക്കുഡ് പാര്‍ട്ടിയുടെയും വിജയം മേഖലയുടെ, വിശിഷ്യാ ഫലസ്തീന്‍ രാഷ്ട്രത്തിന്‍െറ ഭാവിയെ എങ്ങനെ നിര്‍ണയിക്കാന്‍ പോകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വലതുപക്ഷ നേതാവിന്‍െറ ഇത$പര്യന്ത നയനിലപാടുകള്‍ നോക്കി  ഊഹിക്കാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അതു പരസ്യമായി പ്രഖ്യാപിച്ചുവെന്നു മാത്രം. നെതന്യാഹുവിന്‍െറ അധികാരാരോഹണത്തെ ലോകസമൂഹം ആശങ്കയോടെ നോക്കിക്കാണാനുള്ള കാരണവും അതുതന്നെയാണ്. ഫലസ്തീന്‍ രാഷ്ട്ര വിഷയത്തില്‍ ഒത്തുതീര്‍പ്പ് ധാരണക്കുള്ള തന്‍െറ പ്രതിബദ്ധത നിരാകരിക്കുകയും അറബ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ‘ഭിന്നിപ്പിക്കുന്ന’ പ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തതില്‍ വൈറ്റ് ഹൗസ് അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയത് ആഗോളസമൂഹം എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാവണം. തങ്ങള്‍ ആളും അര്‍ഥവും ആയുധവും നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന ഒരു രാജ്യം, ജനാധിപത്യത്തിന്‍െറ ഉത്തരീയമണിഞ്ഞ് നടത്തുന്ന തെമ്മാടിത്തങ്ങളും നികൃഷ്ടതകളും ഒരു മേഖലയുടെ മൊത്തം സ്വാസ്ഥ്യവും സമാധാനവും കെടുത്തുമ്പോള്‍, കൈകഴുകി രക്ഷപ്പെടാന്‍ അങ്കിള്‍സാമിനു സാധ്യമല്ല എന്ന് നിഷ്പക്ഷമതികള്‍ ഇടക്കിടെ ഓര്‍മപ്പെടുത്താറുള്ളതാണ്. ഇറാനുമായി കൂടുതല്‍ അടുക്കാനും ആണവ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയിലത്തൊനും അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മാത്രമാണ് നെതന്യാഹു എത്ര അപകടകാരിയാണെന്ന് ഒബാമക്കും കൂട്ടര്‍ക്കും ബോധോദയമുണ്ടായത്. ഗസ്സയിലും റാമല്ലയിലും ഇസ്രായേല്‍ നിരന്തരമായി നടത്തുന്ന അറ്റമില്ലാത്ത ക്രൂരതകളും മനുഷ്യാവകാശ ധ്വംസനങ്ങളും ജറൂസലമിലും പരിസരത്തും കുടിയേറ്റത്തിന്‍െറ മറവില്‍ നടപ്പാക്കുന്ന നിയമവിരുദ്ധ നിര്‍മാണങ്ങളുമൊന്നും ഫലപ്രദമായി തടയാനോ സമാധാനത്തിന്‍െറ പാത കാണിച്ചുകൊടുക്കാനോ ഇതുവരെ സാധിക്കാത്ത വന്‍ശക്തികള്‍ക്ക് വീണ്ടും അധികാരാവരോധിതനാവുന്ന ഒരു തീവ്ര ചിന്താഗതിക്കാരനെ നേര്‍വഴിയിലൂടെ നടത്തിക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നത് വങ്കത്തരമായിരിക്കും.

നെതന്യാഹുവിന്‍െറ അധികാരനൈരന്തര്യം അങ്ങേയറ്റത്തെ നൈരാശ്യം ലോകത്താകമാനം പരത്തുന്നുണ്ട്. വരുംനാളുകളില്‍ പശ്ചിമേഷ്യ കൂടുതല്‍ കലുഷിതമാകുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. സമാധാന പ്രക്രിയയെയും ദ്വിരാഷ്ട്ര ധാരണയെയും കുഴിച്ചുമൂടുന്നതിനാണ് ഇസ്രായേലികള്‍ വോട്ട് ചെയ്തിരിക്കുന്നതെന്നും ലോകസമൂഹത്തിന്‍െറ ശക്തമായ സമ്മര്‍ദംകൊണ്ടു മാത്രമേ ഇനി വല്ലതും ക്രിയാത്മകമായി ഈ ദിശയില്‍ ഉണ്ടാകാന്‍ പോകുന്നുള്ളൂവെന്നും ജൂതരാഷ്ട്രവുമായുള്ള സമാധാന ചര്‍ച്ചകളിലെ ഫലസ്തീന്‍ മധ്യസ്ഥന്‍ സാഇബ് അരീകാത്ത് അഭിപ്രായപ്പെടുന്നു. സ്വതന്ത്ര ഫലസ്തീന്‍ ലക്ഷ്യത്തിനായി ഏകപക്ഷീയമായി മുന്നോട്ടുപോവുകയേ ഇനി നിര്‍വാഹമുള്ളൂവെന്ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞ ഉടന്‍ ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഫലസ്തീന് അംഗത്വം ലഭിക്കുന്നതോടെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ അവിടെ പരാതിബോധിപ്പിച്ച് വിഷയം രാഷ്ട്രാന്തരതലത്തില്‍ സജീവമാക്കാനുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. പുതിയ ജനവിധി നല്‍കിയ ആത്മവിശ്വാസത്തില്‍ ഫലസ്തീനികളെ കൂടുതല്‍ പ്രകോപിതരാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍തന്നെയാണ് നെതന്യാഹു ഉദ്യുക്തനാവുന്നതെങ്കില്‍ മേഖല മറ്റൊരു പൊട്ടിത്തെറിക്ക് സാക്ഷിയാവേണ്ടിവരുമെന്നുതന്നെയാണ് ആശങ്കിക്കേണ്ടത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP