ബജറ്റ് അവതരണ ദിവസം നിയമസഭ വളയും ^എല്‍.ഡി.എഫ് Madhyamam News Feeds |
- ബജറ്റ് അവതരണ ദിവസം നിയമസഭ വളയും ^എല്‍.ഡി.എഫ്
- അമ്മ മരിച്ചിട്ടും അനിത അരങ്ങില്‍ നിന്ന് ഇറങ്ങിയില്ല
- 'നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി'
- പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നിയമസഭാ സമ്മേളനം തുടങ്ങി
- കായംകുളം കായലിലെ കരിമണല്‍ പരിശോധന ഇന്ന് തുടങ്ങിയേക്കും
- ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
- തൊഴിലാളികള്‍ സംരക്ഷണത്തിന് ഹൈകോടതിയില്‍
- പാപ്പിനിശ്ശേരിയില്‍ കരാറുകാരുടെ ട്രാഫിക് ഭരണം
- നഗരസഭാ വികസന സെമിനാര്‍: ചെറുകിട കുടിവെള്ളപദ്ധതികള്‍ക്ക് മുന്‍ഗണന
- പ്രതിരോധ കുത്തിവെപ്പ്: ദേശീയതലത്തില്‍ കോട്ടയം മുന്നില്‍
- വന്യജീവി ആക്രമണം: പ്രതിരോധവുമായി വനംവകുപ്പ്
- ചിട്ടിക്കമ്പനി ഉടമകള്‍ ലക്ഷങ്ങളുമായി മുങ്ങി
- വനംവകുപ്പിലെ ഇ-ലേലം: വ്യാപാരികള്‍ സമരത്തിലേക്ക്
- പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു
- പൊലീസുകാര്‍ക്കെതിരെ ലോകായുക്ത അന്വേഷണം
- മനം നിറച്ച് മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയിറക്കം
- തിരൂരില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അഞ്ച് കിലോ വെള്ളിയും 27 പവന്‍ സ്വര്‍ണവും കവര്‍ന്നു
- മുക്കത്ത് ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് തോന്നിയ വില
- വിശുദ്ധ ഗോക്കള്‍ക്ക് മുന്നില്‍ തോല്‍ക്കുന്ന ജനത
- ബോധവല്‍ക്കരണം ശക്തമാക്കും –മന്ത്രി
- അബൂദബി ട്രയാത്ലണ്‍: മറീന പരിസരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം
- നാലാം ജയം തേടി ഇന്ത്യ
- ആഘോഷവേളകളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത് കുറ്റകരം
- ‘നമുക്ക് മഹത്തായ സംസ്കാരമുണ്ട്, അതില്‍ സ്ത്രീക്ക് സ്ഥാനമില്ല’
- ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ഡോക്യുമെന്‍ററി കുരുക്കില്‍
ബജറ്റ് അവതരണ ദിവസം നിയമസഭ വളയും ^എല്‍.ഡി.എഫ് Posted: 06 Mar 2015 12:37 AM PST Image: തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭ വളയാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. സഭക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കാനും ബജറ്റിന് തലേദിവസം മുതല്‍ സമരം ആരംഭിക്കാനും ധാരണയായി. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്നും ഇടതുമുന്നണി വ്യക്തമാക്കി. സമരം നിയന്ത്രിക്കുന്നതിനും രൂപരേഖ തയാറാക്കുന്നതിനും ഉപസമിതിയെ നിയമിച്ചു. ബജറ്റ് അവതരിപ്പിക്കുന്ന ദിവസം സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. സി.പി.എം സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു. |
അമ്മ മരിച്ചിട്ടും അനിത അരങ്ങില്‍ നിന്ന് ഇറങ്ങിയില്ല Posted: 05 Mar 2015 10:07 PM PST Image: Subtitle: നീലിയായി ചമയമണിഞ്ഞ അനിത ശെല്‍വിയുടെ ഉള്ളില്‍ സങ്കടക്കടല്‍ ഇരമ്പുകയാണെന്നറിയാതെ തിങ്ങിനിറഞ്ഞ സദസ്സ് ആ അഭിനയത്തികവിനെ കൈയടിച്ച് എതിരേറ്റു ഗുരുവായൂര്‍: അരങ്ങിലെ ഓരോ ഇടവേളകളിലും ‘നീലി’ വേദിക്ക് പിറകില്‍ വന്ന് പൊട്ടിക്കരഞ്ഞു. പിന്നെ കണ്ണീര് തുടച്ച് വീണ്ടും വേദിയില്‍ കയറി ആടി, പാടി, പ്രണയിച്ചു. നീലിയായി ചമയമണിഞ്ഞ അനിത ശെല്‍വിയുടെ ഉള്ളില്‍ ഒരു സങ്കടക്കടല്‍ ഇരമ്പുകയാണെന്നറിയാതെ തിങ്ങിനിറഞ്ഞ സദസ്സ് ആ അഭിനയത്തികവിനെ കൈയടിച്ച് എതിരേറ്റു. പെറ്റമ്മയുടെ മരണ വാര്‍ത്ത സൃഷ്ടിച്ച വേദന ഉള്ളിലൊതുക്കിയാണ് അനിത ശെല്‍വി അരങ്ങില്‍ നീലിയായി ജീവിച്ചത്. ഓരോ രംഗത്തിന് ശേഷവും തിരശ്ശീലക്ക് പിന്നില്‍ വന്ന് അനിത പൊട്ടിക്കരയുമ്പോള്‍ കെ.പി.എ.സിയുടെ നാടക സംഘമൊന്നാകെ വിതുമ്പുകയായിരുന്നു. ഗുരുവായൂര്‍ നഗരസഭയുടെ നിശാഗന്ധി സര്‍ഗോത്സവത്തില്‍ വ്യാഴാഴ്ച വൈകീട്ട് അരങ്ങേറിയ കെ.പി.എ.സിയുടെ നീലക്കുയിലാണ് ഒരു നടിയുടെ ആത്മസമര്‍പ്പണത്തിന്‍െറ അരങ്ങായി മാറിയത്. നാടകസംഘം ചാവക്കാട്ട് എത്തിയപ്പോഴാണ് അനിത ശെല്‍വിയുടെ മാതാവ് പത്തനംതിട്ട കല്ലുവിളയില്‍ സുമതി മരിച്ച വാര്‍ത്ത ഫോണിലൂടെ വിളിച്ചു പറയുന്നത്. ഒരുവര്‍ഷമായി സുഖമില്ലാതിരിക്കുകയാണെങ്കിലും തന്നെ യാത്രയയക്കുമ്പോഴും കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന അമ്മയുടെ മരണവാര്‍ത്ത അനിത ശെല്‍വിയെ ഉലച്ചു. പൊട്ടിക്കരയുന്ന അനിതയെ സംഘത്തിലെ മറ്റുള്ളവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ദു$ഖമടക്കാനായില്ല. ഒടുവില്‍ അനിതയെ രാത്രി ഒമ്പതിനുള്ള ട്രെയിനില്‍ നാട്ടിലേക്കയക്കാനായി ചിന്ത. നായികയായി നീലിയുടെ വേഷം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അപ്പോഴും രൂപമുണ്ടായില്ല. അവസ്ഥ മനസ്സിലാക്കിയ നഗരസഭ അധികൃതരും വേണമെങ്കില്‍ നാടകം മാറ്റിവെക്കാമെന്ന് അറിയിച്ചു. എന്നാല്‍, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ തന്‍െറ വേഷം അഭിനയിച്ചേ മടങ്ങുന്നുള്ളൂവെന്ന് അനിത അറിയിച്ചു. തന്‍െറ അവസ്ഥ സദസ്സിന് ഒരു തരിമ്പുപോലും മനസ്സിലാക്കാനാവാത്ത വിധത്തില്‍ ‘നീലക്കുയിലിലെ’ കേന്ദ്ര കഥാപാത്രമായ നീലിയെ അവര്‍ അരങ്ങില്‍ അവതരിപ്പിച്ചു. നാടകത്തിന് തിരശ്ശീല വീണതോടെ അനിതയോടൊപ്പം നാടകസംഘം ഒന്നാകെ പൊട്ടിക്കരയുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഗുരുവായൂരില്‍ തങ്ങാനാണ് നാടകസംഘം ഉദ്ദേശിച്ചിരുന്നതെങ്കിലും നാടകം കഴിഞ്ഞയുടന്‍ സംഘം മടങ്ങി. അനിതയെ എറണാകുളത്തുനിന്നും കാര്‍മാര്‍ഗം കോന്നിയിലെ വീട്ടിലേക്കയക്കുമെന്ന് ട്രൂപ് മാനേജര്‍ പ്രദീപ് തോപ്പില്‍ പറഞ്ഞു. |
'നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി' Posted: 05 Mar 2015 09:41 PM PST Image: തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയ തെളിവുകള്‍ ഉള്‍പെടുന്ന കത്ത് പുറത്തായി. ഡി.ജി.പിക്ക് വേണ്ടി മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തിയാണ് നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടതെന്ന് കത്തില്‍ പറയുന്നു. കൃഷ്ണമൂര്‍ത്തിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ജേക്കബ് ജോബും തമ്മിലുള്ള 40 മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണത്തിന്‍റെ സി.ഡിയും ഡി.ജി.പിയുടെ പങ്ക് വ്യക്തമാക്കുന്ന വിശദമായ കത്തുമാണ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡി.ജി.പിയുടെ മറ്റ് ഇടപാടുകളും കത്തില്‍ വിവരിക്കുന്നുണ്ട്. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ ഡി.ജി.പിയായിരുന്നു എം.എന്‍ കൃഷ്ണമൂര്‍ത്തി. എന്നാല്‍ ഒരു സാമൂഹ്യവിരുദ്ധനുമായും തനിക്ക് ബന്ധമില്ളെന്ന് എം.എന്‍ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. നിസാമിനു വേണ്ടി ആര്‍ക്കും വിളിച്ചിട്ടില്ല. ഇത്തരത്തിലുള്ള ആളുകളുമായി ബന്ധപ്പെടുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വെറുതെ കഥയുണ്ടാക്കുകയാണ്. സംശയമുള്ളവര്‍ക്ക് തന്‍്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാമെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. സസ്പെന്‍ഷനെക്കുറിച്ച് സംസാരിക്കാന്‍ എസ്.പി ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നുവെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. തൃശൂരിലെ വ്യവസായി വൈദീശ്വരനെ അറിയില്ല. ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ള തട്ടിപ്പുകേസില്‍ ഇടപെട്ടിട്ടുമില്ല- കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. രണ്ടര കോടിയുടെ മറ്റൊരു തട്ടിപ്പുകേസിലും കൃഷ്ണമൂര്‍ത്തി ഇടപ്പെട്ടിരുന്നുവെന്ന് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നു. എം.എന്‍. കൃഷ്ണമൂര്‍ത്തി ഫെബ്രുവരി 28 നാണ് സര്‍വിസില്‍ നിന്ന് വിരമിച്ചത്. 1984 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പൊലീസ് ആസ്ഥാനത്ത് കമ്യൂണിറ്റി പൊലീസിങ്ങിന്‍െറ ചുമതലയാണ് വഹിച്ചിരുന്നത്. സംസ്ഥാനത്ത് നാല് ഡി.ജി.പി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത് മറികടന്നാണ് 2014 ഒക്ടോബര്‍ 28ന് സംസ്ഥാനത്തിന്‍െറ പ്രത്യേക അധികാരം ഉപയോഗിച്ച് രണ്ട് അധിക തസ്തികകള്‍ കൂടി സൃഷ്ടിച്ചത്. എം.എന്‍. കൃഷ്ണമൂര്‍ത്തിക്കും വിജിലന്‍സ് മേധാവി വിന്‍സന്‍ എം. പോളിനും വേണ്ടിയായിരുന്നു ഇത്. അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണിന്‍െറ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം.
|
പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നിയമസഭാ സമ്മേളനം തുടങ്ങി Posted: 05 Mar 2015 08:52 PM PST Image: തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ ബഹളത്തിനും ബഹിഷ്കരണത്തിനുമിടെ കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍െറ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്ന ഉറച്ച നിലപാടില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്ളക്കാര്‍ഡുകളും ബാനറുകളുമായി സഭയിലെ ത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ സഭയില്‍ നിന്നിറങ്ങിപ്പോവുകയുമായിരുന്നു. വിഴിഞ്ഞം, മട്രോ പദ്ധതികളില്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം 2016 മെയ് മാസത്തില്‍ പൂര്‍ത്തിയാക്കും. ഭൂരഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. 45 മീറ്ററില്‍ ഹൈവേ വികസനവുമായി മുന്നോട്ട് പോകും. 7093 ഏക്കര്‍ ഭൂമി ഭൂരരഹിതരായ ആദിവാസികള്‍ക്ക് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
|
കായംകുളം കായലിലെ കരിമണല്‍ പരിശോധന ഇന്ന് തുടങ്ങിയേക്കും Posted: 05 Mar 2015 08:45 PM PST കായംകുളം: കായംകുളം കായലിലെ കരിമണല്‍ സാന്നിധ്യം സംബന്ധിച്ച പരിശോധനകള്‍ വെള്ളിയാഴ്ച തുടങ്ങിയേക്കും. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിനാണ് വിദഗ്ധ പഠനത്തിനുള്ള ചുമതല കൈമാറിയിരിക്കുന്നത്. കായലിലെ പരിശോധനാ സാഹചര്യങ്ങള്‍ കായലും പരിസരവും സന്ദര്‍ശിച്ച ഐ.ആര്‍.ഇ സംഘം വിലയിരുത്തിയ ശേഷമാണ് വെള്ളിയാഴ്ച മുതല്‍ പരിശോധന ആരംഭിക്കാന്‍ തീരുമാനിച്ചത്. അതേസമയം, കായലില്‍ കരിമണല്‍ സാന്നിധ്യമില്ളെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഖനനലോബിയും തുടക്കംകുറിച്ചിട്ടുണ്ട്. |
ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു Posted: 05 Mar 2015 08:40 PM PST Image: കൊഹിമ: ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് വലിച്ചിറക്കി നാട്ടുകാര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച വൈകീട്ട് ആറോടെ നാഗാലാന്‍ഡിലെ ദിമാപൂരിലാണ് സംഭവം. ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിക്കുശേഷം വിദ്യാര്‍ഥികളുള്‍പ്പെടെ ക്ഷുഭിത ജനക്കൂട്ടം ജില്ലാ ജയിലിലേക്ക് തള്ളിക്കയറി പ്രതിയെ വലിച്ച് പുറത്തിറക്കി തല്ലിക്കൊല്ലുകയായിരുന്നു. പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ 20ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇതത്തേുടര്‍ന്ന് ജനക്കൂട്ടം പൊലീസ് വാഹനങ്ങളുള്‍പ്പെടെ തല്ലിത്തകര്‍ത്ത് തീയിട്ടു. പൊലീസ് സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. |
തൊഴിലാളികള്‍ സംരക്ഷണത്തിന് ഹൈകോടതിയില്‍ Posted: 05 Mar 2015 08:37 PM PST നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തലയടുക്കത്ത് പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി നടത്തുന്ന ലാറ്ററേറ്റ് ഖനനം വീണ്ടും വിവാദത്തിലേക്ക്. തലയടുക്കം ഖനനം നടത്തുന്ന തൊഴിലാളികള്‍ ജോലിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ വ്യാഴാഴ്ച ഹരജി ഫയല്‍ ചെയ്തു. ചൈനാ ക്ളേ വര്‍ക്കേഴ്സ് യൂനിയനാണ് ഹരജി ഫയല്‍ ചെയ്തത്. |
പാപ്പിനിശ്ശേരിയില്‍ കരാറുകാരുടെ ട്രാഫിക് ഭരണം Posted: 05 Mar 2015 08:34 PM PST പാപ്പിനിശ്ശേരി: കെ.എസ്.ടി.പി മേല്‍പാലം നിര്‍മാണത്തിന്‍െറ അവസാന ഘട്ടത്തില്‍ മാത്രം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്ന ഗതാഗത നിയന്ത്രണം നേരത്തെ തന്നെ കരാറുകാരുടെ താല്‍പര്യപ്രകാരം അടിച്ചേല്‍പിക്കുകയാണെന്ന് പരാതി. നിര്‍മാണം ഒച്ചിന്‍െറ വേഗതയില്‍ നീക്കുകയും അതിന്‍െറ പേരില്‍ ജനത്തെ ദുരിതത്തിലാക്കുകയുമാണെന്നാണ് പരാതി. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനുള്ള വഴി നീക്കിവെക്കാതെ കാട്ടിലെപള്ളി-എം.എം ആശുപത്രി മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. ഹാജി റോഡിലേക്കുള്ള വഴിതടഞ്ഞ് ബാപ്പിക്കാന്‍തോട് വഴി ഗതാഗതം തിരിച്ചുവിട്ടതും വൈകി ചെയ്യേണ്ട നിയന്ത്രണമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. |
നഗരസഭാ വികസന സെമിനാര്‍: ചെറുകിട കുടിവെള്ളപദ്ധതികള്‍ക്ക് മുന്‍ഗണന Posted: 05 Mar 2015 08:28 PM PST പത്തനംതിട്ട: ഈ വര്‍ഷത്തെ പദ്ധതിയില്‍ ചെറുകിട കുടിവെള്ളപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍. കുട്ടികളുടെ അത്യാധുനിക പാര്‍ക്കും വാര്‍ഡുതോറും വികസന കേന്ദ്രങ്ങളും ഈ വര്‍ഷം നഗരസഭയില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
പ്രതിരോധ കുത്തിവെപ്പ്: ദേശീയതലത്തില്‍ കോട്ടയം മുന്നില്‍ Posted: 05 Mar 2015 08:26 PM PST കോട്ടയം: പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ പട്ടികയില്‍ രാജ്യത്ത് കോട്ടയം മുന്നില്‍. ജില്ലയില്‍ 93.6 ശതമാനം പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. അതേസമയം, അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ 94 ശതമാനം മാത്രമാണ്. പ്രതിരോധ കുത്തിവെപ്പ് പട്ടികയില്‍ നേരത്തേ ഒന്നാം സ്ഥാനം നേടിയിരുന്ന സംസ്ഥാനമായിരുന്ന കേരളം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. |
വന്യജീവി ആക്രമണം: പ്രതിരോധവുമായി വനംവകുപ്പ് Posted: 05 Mar 2015 08:21 PM PST തൊടുപുഴ: ജനവാസ മേഖലകളില്‍ വന്യജീവികളുടെ ആക്രമണം തടയാന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ വനം വകുപ്പിന്‍െറ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇടുക്കിയില്‍ 16.30 കിലോമീറ്റര്‍ ദൂരവും തേക്കടിയില്‍ 12.10 കിലോമീറ്റര്‍ ദൂരവും വൈദ്യുതി വേലികളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈല്‍ഡ് ലൈഫ് ഇടുക്കി ഡിവിഷന്‍െറ ക്യാമ്പുകളുടെ സമീപത്തായി 750 മീറ്റര്‍ ദൂരത്തില്‍ ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷ നേടുന്നതിനായി ട്രഞ്ചുകളും ഇടുക്കി ആദിവാസി സെറ്റില്‍മെന്‍റ് മേഖലകള്‍ കേന്ദ്രീകരിച്ച് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ കയ്യാലകളുടെയും നിര്‍മാണം പൂര്‍ത്തിയായി. |
ചിട്ടിക്കമ്പനി ഉടമകള്‍ ലക്ഷങ്ങളുമായി മുങ്ങി Posted: 05 Mar 2015 08:17 PM PST കരുനാഗപ്പള്ളി: നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനി ഉടമകള്‍ മുങ്ങി. നിക്ഷേപകര്‍ നഗരസഭാ ചെയര്‍മാന്‍െറയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. കരുനാഗപ്പള്ളി തറയില്‍ ജങ്ഷനില്‍ 'ശ്രീഗുരുകുലം' പേരില്‍ ആറാട്ടുപുഴ, തേവലക്കര സ്വദേശികളുടെ ഉടമസ്ഥതയില്‍ നടത്തിവന്ന ചിട്ടിക്കമ്പനിയാണ് നിക്ഷേപകരെ കബളിപ്പിച്ചത്. 10,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ പണം നിക്ഷേപിച്ച നൂറുകണക്കിന് പേരാണ് തട്ടിപ്പിനിരയായത്. |
വനംവകുപ്പിലെ ഇ-ലേലം: വ്യാപാരികള്‍ സമരത്തിലേക്ക് Posted: 05 Mar 2015 08:15 PM PST പുനലൂര്‍: വനംവകുപ്പില്‍ പുറമേക്കുള്ള കമ്പനിയെ ഇടനിലക്കാരായി നടപ്പാക്കിയ ഇ-ലേലം മൂലം വ്യാപാരം നിലച്ച സംസ്ഥാനത്തെ ചെറുകിട തടിവ്യാപാരികള്‍ സമരത്തിലേക്ക്. കാലങ്ങളായി കുറ്റമറ്റ രീതിയില്‍ വനംവകുപ്പ് നേരിട്ട് വില്‍പന നടത്തിയിരുന്ന തടികളും മറ്റു വനവിഭവങ്ങളും കഴിഞ്ഞ നവംബര്‍ മുതല്‍ ഇ-ലേലമാക്കി. ആദ്യം ഡിപ്പോകളിലെ തടിലേലവും തുടര്‍ന്ന് ഡമ്പിങ് ഡിപ്പോകളിലെ കഴകളും മറ്റു വിഭവങ്ങളും ഇ-ലേലത്തിലാക്കി. വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് പുതിയ പരിഷ്കാരത്തിന് പിന്നില്‍. വന്‍ തുക കമീഷന്‍ നല്‍കി എം.എസ്.ടി.സി എന്ന കമ്പനിയെയാണ് വനംവകുപ്പ് ഇതിന് ഇടനിലക്കാരാക്കിയത്. വനംവകുപ്പിന്‍െറ തടിയും മറ്റു വിഭവങ്ങളും ലേലത്തിലെടുത്തുവന്നിരുന്ന ആയിരക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരെ ഈ രംഗത്തുനിന്നും പിന്തള്ളി വന്‍കിട കുത്തകകള്‍ക്ക് ഈ രംഗം തീറെഴുതുകയാണെന്ന ആക്ഷേപം ആദ്യംമുതലേ ഉയര്‍ന്നിരുന്നു. പുതിയ പരിഷ്കാരത്തില്‍ പ്രതിഷേധിച്ച്, മിക്ക കച്ചവടക്കാരും പുതിയ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയില്‍നിന്നും വിട്ടുനിന്നു. |
പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു Posted: 05 Mar 2015 08:14 PM PST Image: തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. പ്ളക്കാര്‍ഡുകളും ബാനറുകളുമായി സഭയി ലത്തെിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ സഭയില്‍ നിന്നിറങ്ങിപ്പോവുകയുമായിരുന്നു. ബാര്‍കോഴ കേസില്‍ കല്‍തുറുങ്കില്‍ കഴിയേണ്ട ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സഭ ബഹിഷ്കരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്‍െറ നയപ്രഖ്യാപന പ്രസംഗം സഭയില്‍ തുടരുകയാണ്. നാണം കെട്ട അഴിമതി നടത്തിയ മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട ്ഇടതുപക്ഷം നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. 13-ാം തീയതി വരെ മാണിക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തും. മാണി ബജറ്റ് അവതരിപ്പിക്കുന്ന് തടയണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയെന്നും വി.എസ് പറഞ്ഞു. |
പൊലീസുകാര്‍ക്കെതിരെ ലോകായുക്ത അന്വേഷണം Posted: 05 Mar 2015 08:10 PM PST തൃശൂര്‍: കള്ളക്കേസെടുത്തുവെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയില്‍ എസ്.ഐ ഉള്‍പ്പടെ പൊലീസുകാര്‍ക്കെതിരെ ലോകായുക്തയുടെ അന്വേഷണം. തൃശൂര്‍ വെസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ പി.ആര്‍. ബിജോയ്, പാവറട്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ എന്‍.എസ്. ജയകുമാര്‍, കെ. രാഘവന്‍, സീനിയര്‍ പൊലീസ് ഓഫിസര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.കെ. ദിനേശന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പാവറട്ടി സ്വദേശി കുന്നഞ്ചേരി മുകുന്ദന്‍െറ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍ അംഗമായിരുന്ന പാവറട്ടി മരുതയൂര്‍ സ്വദേശി എം.കെ. അനില്‍കുമാറിന്‍െറ പരാതിയിലാണ് നടപടി. |
മനം നിറച്ച് മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയിറക്കം Posted: 05 Mar 2015 08:06 PM PST മണ്ണാര്‍ക്കാട്: കണ്ണിനും കാതിനും കുളിര്‍മയേകി മനസ്സ് നിറഞ്ഞാടിയ സാംസ്കാരിക ഘോഷയാത്രയോടെ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനം. |
തിരൂരില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അഞ്ച് കിലോ വെള്ളിയും 27 പവന്‍ സ്വര്‍ണവും കവര്‍ന്നു Posted: 05 Mar 2015 08:01 PM PST തിരൂര്‍: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അഞ്ച് കിലോ വെള്ളിയും 27 പവന്‍ സ്വര്‍ണവും കവര്‍ന്നു. ടൗണ്‍ഹാള്‍ റോഡിലെ തെയ്യമ്പാട്ടില്‍ ജ്വല്ലറിയിലാണ് മോഷണം. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്ന് അകത്തുകടന്ന സംഘം കവര്‍ച്ചാ ദൃശ്യങ്ങള്‍ പതിഞ്ഞ സി.സി.ടി.വിയുടെ കണ്‍ട്രോള്‍ യൂനിറ്റും കൊണ്ടുപോയി. |
മുക്കത്ത് ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് തോന്നിയ വില Posted: 05 Mar 2015 07:59 PM PST മുക്കം: ക്വാറികളും ക്രഷര്‍ യൂനിറ്റുകളും ഏറെ പ്രവൃത്തിക്കുന്ന മലയോര മേഖലയായ മുക്കത്ത് ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് തോന്നിയ വില. മറ്റു ജില്ലകളെ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് എംസാന്‍ഡിനും മെറ്റലിനും വിവിധ യൂനിറ്റുകള്‍ ഈടാക്കുന്നത്. ഇതിനെതിരെ അനിശ്ചിതകാല സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അതിന്‍െറ സൂചകമായി വന്‍തോതില്‍ വിലവര്‍ധിപ്പിച്ച കച്ചേരിയിലെ 'പ്യൂവര്‍സാന്‍ഡ്' യൂനിറ്റിലേക്ക് മാര്‍ച്ച് 12ന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് മുക്കം മേഖലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് സൂപര്‍വൈസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
വിശുദ്ധ ഗോക്കള്‍ക്ക് മുന്നില്‍ തോല്‍ക്കുന്ന ജനത Posted: 05 Mar 2015 07:42 PM PST Image: മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം നിലവില്‍വന്ന സമ്പൂര്‍ണ ഗോവധ നിരോധനിയമം ചൂടേറിയ വിവാദത്തിന് വഴിവെക്കാന്‍പോകുന്നത് ഈ വിഷയത്തിലടങ്ങിയ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മാനങ്ങള്‍ നമ്മുടേതു പോലുള്ള മതേതര ജനാധിപത്യസമൂഹത്തില്‍ ചില മൗലിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതുകൊണ്ടാണ്. കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകഴിഞ്ഞ, ഗോവധം പൂര്‍ണമായി നിരോധിക്കുകയും അത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ അനുശാസിക്കുകയും ചെയ്യുന്ന 1996ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ (ഭേദഗതി) ബില്ലിന് എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവുകൂടിയായിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൂടുതല്‍ ആലോചിക്കാതെ അംഗീകാരം നല്‍കി എന്ന ചോദ്യത്തിന് മാറിയ രാഷ്ട്രീയ സാഹചര്യം മറിച്ചൊരു തീരുമാനമെടുക്കുന്നതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടുണ്ടാവാം എന്നാണ് അനുമാനിക്കേണ്ടത്. ഏതാനും ബി.ജെ.പി എം.പിമാര്‍ തന്നെ സമീപിച്ച് ബില്ലിന്മേല്‍ അംഗീകാരം ആവശ്യപ്പെട്ടപ്പോഴേക്കും മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്ത് അത്തരമൊരു നിയമം പ്രാബല്യത്തില്‍വരുന്നതോടെ നേരിടേണ്ടിവന്നേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്‍പിന്‍ ചിന്തിക്കാതെ വിശുദ്ധ ഗോമാതാവിനെ മാത്രം ഓര്‍ത്തു ചാര്‍ത്തിയ കൈയൊപ്പ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ കടുംകൈ ആയിപ്പോയി. പശുവിന്‍െറയോ കാളയുടെയോ ഇറച്ചി കൈവശംവെക്കുകയോ വില്‍ക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നത് മേലില്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബി.ജെ.പി-ശിവസേന സഖ്യം വാഴുന്ന ആ സംസ്ഥാനത്ത് നിയമപാലകരായിരിക്കില്ല; മറിച്ച്, സേനയുടെയും വി.എച്ച്.പിയുടെയും ബാനറില്‍ തെരുവുഗുണ്ടകളായിരിക്കും നിയമം നടപ്പാക്കാന്‍ പോകുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗോവധനിരോധത്തെക്കുറിച്ച് സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം തൊട്ട് രാജ്യത്ത് വിരുദ്ധ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ട്. പശുവിനെ ദൈവമായോ വിശുദ്ധ മൃഗമായോ സങ്കല്‍പിക്കുന്ന ബ്രാഹ്മണ്യവിഭാഗം ഗോമാതാവിനെ കൊല്ലുന്നത് പാപമായി വിശ്വസിക്കുന്നുണ്ടാവാം. അത്തരം വിശ്വാസത്തിന്‍െറ മതകീയ ന്യായയുക്തിയെ ആധികാരിക ചരിത്രകാരന്മാരും പണ്ഡിതന്മാരും ചോദ്യം ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല, കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി നിന്ന പശുസമ്പത്തിന്‍െറ പരിരക്ഷ മാത്രമാണ് ഗോക്കള്‍ക്ക് പാവനത കല്‍പിക്കുന്നതിലേക്ക് വഴിവെച്ചതെന്നു കൂടി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ആ വിഷയത്തിലുള്ള തര്‍ക്കം അക്കാദമിക തലത്തില്‍ അനന്തമായി തുടര്‍ന്നേക്കാം. എന്നാല്‍, ഒരു വിഭാഗത്തിന്‍െറ വിശ്വാസപരവും ആചാരപരവുമായ അംശങ്ങള്‍ ഇതര വിഭാഗത്തിന്‍െറമേല്‍ അടിച്ചേല്‍പിക്കുന്നതിലെ ജനായത്ത നിരാസവും മതേതരരാഹിത്യവുമാണ് ഗോവധനിരോധ വിഷയത്തില്‍ ചര്‍ച്ചാവിഷയമാവേണ്ടത്. ഗോവധ നിരോധത്തിലൂടെ വലിയൊരു വിഭാഗം പൗരന്മാരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലാണ് ഭരണകൂടം ഇടപെടുന്നത്. ഗോമാംസം സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ യഥേഷ്ടം ലഭിക്കുന്ന പോഷകാഹാരങ്ങളിലൊന്നാണ്. ബീഫ് കയറ്റുമതിചെയ്യുന്ന വിഷയത്തില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഗോവധ നിരോധമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും പ്രസവിക്കുന്നതും പാല്‍ചുരത്തുന്നതുമായ പശുക്കളെ അറുക്കാറില്ല. മച്ചിപ്പശുക്കളെയും കാളകളെയുമാണ് മാംസത്തിന് ഉപയോഗിക്കാറ്. 1958ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.ആര്‍. ദാസിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്‍െറ മുമ്പാകെ യു.പി, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ഗോവധ നിരോധ നിയമം പരിശോധനക്കു വന്നപ്പോള്‍ രാജ്യത്തെ പാവങ്ങളുടെ ഭക്ഷണമാണ് പശുവിന്‍െറയും പോത്തിന്‍െറയും ഇറച്ചിയെന്നും ‘ഉപയോഗശൂന്യമായ’ മൃഗങ്ങളെ അറുക്കുന്നത് വിലക്കാനാവില്ളെന്നും അസന്ദിഗ്ധമായി വിധിക്കുകയുണ്ടായി. ഒരു പ്രായം കഴിഞ്ഞാല്‍ പശുവിനെയും കാളയെയുമൊക്കെ ഒഴിവാക്കേണ്ടത് അതിന്‍െറ ഉടമയുടെകൂടി ആവശ്യമാണ്. അല്ലാത്തപക്ഷം ഇവറ്റകള്‍ക്കായി ‘ഗോകുലങ്ങള്‍’ പണിത് അവയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടിവരും. ലക്ഷക്കണക്കിനു കര്‍ഷകരെയും അറവുകാരെയും തൊഴില്‍പരമായും സാമ്പത്തികമായും പ്രതികൂലമായി ബാധിക്കുന്ന ഇപ്പോഴത്തെ നിരോധം സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നതാണ് ഇത്തരം വിലക്കുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേരളവുമൊഴികെയുള്ള ഇടങ്ങളിലെല്ലാം ഗോവധനിരോധം നിലവിലുണ്ടെങ്കിലും ബീഫിനോടുള്ള ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ജമ്മു-കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങള്‍ കര്‍ക്കശമായി നിയമം നടപ്പാക്കാറില്ളെന്ന് അവിടത്തെ പ്രതിമാസ ഉപഭോഗത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാവും. അതേസമയം, ഹിന്ദുത്വശക്തികള്‍ക്ക് മേല്‍ക്കൈയുള്ള മേഖലകളില്‍ മാംസാഹാരികളെ ‘രാജ്യദ്രോഹികളായി’ കണ്ട് നിയമം സ്വയം കൈയിലെടുക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന ചെയ്തികള്‍ ഫാഷിസത്തിന്‍െറ ബീഭത്സമുഖമാണ് തുറന്നുകാട്ടുന്നത്. പൗരന്മാരുടെ ഭക്ഷണശീലത്തില്‍ കൈകടത്താനുള്ള നീക്കം, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നായാലും ശരി അത് ഫാഷിസംതന്നെയാണ്. ഇത് പൗരന്മാരോട്, വിശിഷ്യ സമൂഹത്തിന്‍െറ താഴേതട്ടില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനതയോടുള്ള യുദ്ധപ്രഖ്യാപനമാണ്. വിശുദ്ധ ഗോക്കളെ കൈകൂപ്പി നമിക്കുമ്പോള്‍ തോല്‍ക്കുന്നത് ഒരു മഹാരാജ്യത്തെ ജനകോടികളാണെന്ന് ബന്ധപ്പെട്ടവര്‍ മറക്കാതിരിക്കട്ടെ. |
ബോധവല്‍ക്കരണം ശക്തമാക്കും –മന്ത്രി Posted: 05 Mar 2015 07:41 PM PST Image: Subtitle: ആധുനിക സാങ്കേതിക വിദ്യയുടെ ചതിക്കുഴികള്‍ മനാമ: ആധുനിക സാങ്കേതിക വിദ്യയുടെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു-സ്വകാര്യ മേഖലകളിലെ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചു. സുരക്ഷിതമായ വിവരകൈമാറ്റം സാധ്യമാക്കുന്നതിന് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വളരെയധികം വ്യാപിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഹ്മദ് അല്‍ആമിര്‍ പറഞ്ഞു. സര്‍ക്കാരും ഇതര സംവിധാനങ്ങളുമായി ദിനേന അതിരുകളില്ലാത്ത വിവരങ്ങളാണ് കൈമാറുന്നത്. 2014ല്‍ ഓരോ ദിവസവും 3,000 ജി.ബി വിവരങ്ങളായിരുന്നു കൈമാറിയിരുന്നത്. സര്‍ക്കാര്‍ ഇ-സേവന മേഖല വ്യാപിപ്പിച്ചതിന്‍െറ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിത വിവരകൈമാറ്റമെന്നത് ഇത്തരം ഘട്ടത്തില്‍ കൂടുതല്‍ അര്‍ഥവത്തായി മാറുകയാണ്്. ഈ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് റീജ്യനല്‍ ഹെഡ് സിറില്‍ ഫവാസാന്‍ വിശദീകരിച്ചു. ഇലക്ട്രോണിക് വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കലും അത് ഹാക്ക് ചെയ്യാതെ സംരക്ഷിക്കലും വളരെ പ്രധാനപ്പെട്ട കാര്യമായി മാറി. വിവര സംരക്ഷണ വിഷയത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പക്കലുള്ള വിവരങ്ങള്‍ മറ്റൊരാളിലേക്ക് എത്തിപ്പോകുന്നതിനുള്ള സാധ്യതകള്‍ ഇന്ന്് വളരെക്കൂടുതലാണ്. അതോടൊപ്പം തന്നെ വിവരസാങ്കേതിക വിദ്യയുടെ അപകടങ്ങള്‍ അധികരിക്കുകയും ചെയ്യുന്നു. ഒരാളുടെയും അംഗീകാരമോ മുന്നറിയിപ്പോ കൂടാതെ മറ്റൊരാള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനുള്ള സൗകര്യമുണ്ട്. സാങ്കേതിക വിദ്യയുടെ കുരുക്കില്‍ അകപ്പെടുകയും അതിന്‍െറ ലഹരിയില്‍ പെട്ടുപോവുകയൂം ചെയ്യുന്നവരും അനവധിയാണ്. മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ലഹരി പോലെ മാരകമാണിതെന്നും പുതിയ തലമുറയെ ഇതില്‍ നിന്ന് രക്ഷിക്കുന്നതിന് പദ്ധതികളുണ്ടാകണമെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, കസ്റ്റംഡ് ഡയറക്ടര്‍, പബ്ളിക് സെക്യൂരിറ്റി ചീഫ്, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
അബൂദബി ട്രയാത്ലണ്‍: മറീന പരിസരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം Posted: 05 Mar 2015 06:47 PM PST Image: അബൂദബി: അബൂദബി ട്രയാത്ലണിന്‍െറ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അബൂദബി മറീനക്ക് ചുറ്റുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. അന്താരാഷ്ട്ര ട്രയാത്ലണ്‍ യൂനിയന്‍െറ ആദ്യ മത്സരമാണ് അബൂദബിയില്‍ നടക്കുന്നത്. പ്രൊഫഷനലുകള്‍ക്കും അമച്വര്‍ താരങ്ങള്‍ക്കും വേണ്ടി വെവ്വേറെ മത്സരങ്ങള്‍ നടക്കുന്നുണ്ട്. |
Posted: 05 Mar 2015 06:30 PM PST Image: പെര്‍ത്ത്: ഏതുനിമിഷവും അപകടകാരികളാകാന്‍ സാധ്യതയുള്ള വെസ്റ്റിന്‍ഡീസിനെ അച്ചടക്കമാര്‍ന്ന കളിയിലൂടെ ഒതുക്കാമെന്ന ശുഭപ്രതീക്ഷയുമായി ലോകകപ്പ് പൂള്‍ ബിയില്‍ തങ്ങളുടെ നാലാം മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങും. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നിവര്‍ക്കെതിരെ പുറത്തെടുത്ത ആധികാരിക പ്രകടനമാണ് മഹേന്ദ്ര സിങ് ധോണിക്കും സംഘത്തിനും തുടര്‍ച്ചയായ നാലാംവിജയം എന്ന മോഹം സമ്മാനിക്കുന്നത്. കടലാസിലായാലും നിലവിലെ ഫോമിലായാലും ഇന്ത്യയോട് കിടപിടിക്കാനുള്ള തടിമിടുക്ക് ലോകകപ്പില്‍ ഇതുവരെ കരീബിയന്‍ ടീം പുറത്തെടുത്തിട്ടില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ച് ഇന്ത്യ ഹാട്രിക് ജയം നേടിയപ്പോള്‍ അയര്‍ലന്‍ഡില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും ദയനീയ തോല്‍വിയും പാകിസ്താനും സിംബാബ്വെക്കും എതിരെ ജയവുമാണ് വിന്‍ഡീസിന്‍െറ സമ്പാദ്യം. ആദ്യ മൂന്നു മത്സരങ്ങളിലും 300ന് മുകളില്‍ സ്കോര്‍ നേടിയ വിന്‍ഡീസ് ബാറ്റിങ്ങിലെ വിള്ളലുകള്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തുറന്നുകാട്ടിയിരുന്നു. ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടുകയും ചെയ്തു. ഇന്ത്യക്കായി ടോപ് ഓഡര്‍ ബാറ്റ്സ്മാന്മാരെല്ലാം റണ്‍ കണ്ടത്തെിയപ്പോള്‍ ബൗളര്‍മാര്‍ വിമര്‍ശകരെപ്പോലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. |
ആഘോഷവേളകളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത് കുറ്റകരം Posted: 05 Mar 2015 06:26 PM PST Image: മസ്കത്ത്: ആഘോഷവേളകളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം. ഒൗഖാഫ് ആന്‍ഡ് റിലീജ്യസ് അഫയേഴ്സ് മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം ആര്‍.ഒ.പിയാണ് ഉത്തരവിറക്കിയത്. ആയുധങ്ങള്‍ ഉപയോഗിക്കുന്നതും ആഘോഷവേളകളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കാട്ടിയുള്ള സര്‍ക്കുലര്‍ പള്ളികളില്‍ വിതരണം ചെയ്തു. പള്ളികളില്‍ ആരാധനക്കത്തെുന്നവരെ ബോധവത്കരിക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. അനാവശ്യ വെടിവെപ്പ് നിരവധി സമയങ്ങളില്‍ മരണകാരണമായിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. നോര്‍ത് ശര്‍ഖിയയില്‍ 2014ല്‍ നടന്ന ആഘോഷ പരിപാടിയില്‍ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് സ്വദേശികള്‍ മരിച്ചതായി ആര്‍.ഒ.പി അടുത്തിടെ അറിയിച്ചിരുന്നു. |
‘നമുക്ക് മഹത്തായ സംസ്കാരമുണ്ട്, അതില്‍ സ്ത്രീക്ക് സ്ഥാനമില്ല’ Posted: 05 Mar 2015 06:15 PM PST Image: ഒരു വനിതാദിനംകൂടി ആഗതമായിരിക്കെ ഇന്ത്യയെന്ന മൂന്നാംലോക രാജ്യത്ത് ജീവിക്കുന്ന ഓരോ സ്ത്രീയും കണ്ടിരിക്കേണ്ട ചിത്രമാണ് ലെസ്ലി ഉദ്വിന്‍ സംവിധാനം ചെയ്ത ‘ഇന്ത്യാസ് ഡോട്ടര്‍’. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ തങ്ങള്‍ മാനസികമായും ശാരീരികമായും എത്രത്തോളം അടിമകളാണെന്ന് തിരിച്ചറിയാന്‍ ‘ഇന്ത്യയുടെ മകള്‍’ കാരണമായേക്കും. 2012 ഡിസംബറില്‍ 16ന് ഡല്‍ഹിയിലെ തെരുവില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ആറുപേര്‍ ചേര്‍ന്ന് നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് തള്ളിയ സംഭവം പുനരാവിഷ്കരിച്ചുകൊണ്ടാണ് ഡോക്യുമെന്‍ററി തുടങ്ങുന്നത്. വേട്ടക്കാരുടെയും ഇരയുടെ മാതാപിതാക്കളുടെയും അഭിഭാഷകരുടെയും സംഭാഷണങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു. മകളുടെ ചിത്രം നിറഞ്ഞ ആല്‍ബവുമായി നിര്‍ഭയയുടെ മാതാപിതാക്കള്‍ മുന്നിലത്തെുമ്പോള്‍ നമുക്ക് തലകുനിക്കാതിരിക്കാനാവില്ല. നിര്‍ഭയ പിറന്നപ്പോള്‍ പെണ്‍കുട്ടിയായിട്ടും മധുരം വിതരണം ചെയ്തതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത് വിവരിക്കുമ്പോള്‍, നമ്മെ ഗ്രസിച്ച പ്രാകൃതമായ ചിന്താഗതികള്‍ക്ക് നേരെയുള്ള ഒരായിരം വിരല്‍ ചൂണ്ടലാകുന്നു അത്. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതി മുകേഷ്, കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാത്ത കണ്ണുകളുമായി ചിത്രത്തിന്‍െറ ആറാം മിനിറ്റില്‍ നമ്മുടെ മുന്നിലത്തെുന്നു. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതിന് പുറത്തിറങ്ങില്ല എന്ന് കൂസലില്ലാതെ പറഞ്ഞ് അയാള്‍ സംഭാഷണം തുടങ്ങുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയടക്കം കേസിലെ പ്രതികളോരോരുത്തരും മുകേഷിന്‍െറ വിവരണത്തിലൂടെ ചിത്രത്തില്‍ വരുന്നു. കാഴ്ചക്കാരന്‍െറ മനസ്സില്‍ അലോസരമുണ്ടാക്കിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം അവസാനിക്കുന്നത്. എന്ത് പ്രശ്നമുണ്ടായാലും പെണ്‍കുട്ടിക്കാണ് കുറ്റം. എന്തുകൊണ്ട് ആണ്‍കുട്ടിയെ ആരും ചോദ്യം ചെയ്യുന്നില്ളെന്ന നിര്‍ഭയയുടെ അമ്മയുടേതു പോലെ ഒരുപാട് ചോദ്യങ്ങള്‍ നിരന്തരം ഉയരേണ്ടതുണ്ടെന്ന് ‘ഇന്ത്യാസ് ഡോട്ടര്‍’ നമ്മെ ഓര്‍മപ്പെടുത്തുന്നു. |
ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ഡോക്യുമെന്‍ററി കുരുക്കില്‍ Posted: 05 Mar 2015 06:13 PM PST Image: ന്യൂഡല്‍ഹി: ദാരുണമായ ഡല്‍ഹി കൂട്ടമാനഭംഗം ആസ്പദമാക്കി ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററി വന്‍വിവാദമായി മാറുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പിഎമ്മും വിയര്‍ക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയുമായി, ബി.ബി.സിക്കുവേണ്ടി ബ്രിട്ടീഷ് സിനിമാ നിര്‍മാതാവ് ലെസ്ലി ഉദ്വിന്‍ തിഹാര്‍ ജയിലില്‍ കടന്ന് അഭിമുഖം നടത്തിയത് യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ്. രാജ്യത്തെ അപമാനിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ഡോക്യുമെന്‍ററിയെന്ന് പാര്‍ലമെന്‍റില്‍ ആരോപണമുന്നയിച്ച ബി.ജെ.പി സര്‍ക്കാറിനാകട്ടെ, കിണഞ്ഞുശ്രമിച്ചിട്ടും ബി.ബി.സിയുടെ സംപ്രേഷണം തടയാന്‍ സാധിച്ചില്ല; അഭിമുഖത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനും സാധിച്ചില്ല. സി.പി.എം എത്തിപ്പെട്ടത് മറ്റൊരു കുരുക്കിലാണ്. മാധ്യമ സ്വാതന്ത്ര്യം, സ്ത്രീ പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ചുവരുന്ന പതിവു നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി ഡോക്യുമെന്‍ററി നിരോധിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടി എം.പിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത്. അതിനു നേതൃത്വം നല്‍കിയതാകട്ടെ, പി.കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ലോക്സഭാംഗങ്ങളാണ്. ഡോക്യുമെന്‍ററി നിരോധിക്കണമെന്നും അതിന്‍െറ ആവശ്യമില്ളെന്നും ശക്തമായ അഭിപ്രായഗതികള്‍ ഉയര്‍ന്നിരിക്കെയാണ്, ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഊരാക്കുടുക്കില്‍ മൂന്നു പാര്‍ട്ടികളും എത്തിപ്പെട്ടത്. കുറ്റവാളിയുടെ അധമ മനസ്സില്‍നിന്നുള്ള മോശം പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡോക്യുമെന്‍ററി സ്ത്രീയുടെ അഭിമാനവും സ്വത്വവും ചോദ്യം ചെയ്യുന്നത് കണക്കിലെടുക്കണമെന്നാണ് ഒരു വാദം. എന്നാല്‍ സ്ത്രീ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തുന്ന ഡോക്യുമെന്‍ററി ചര്‍ച്ച ചെയ്യപ്പെടുകയാണ്, നിരോധിക്കുകയല്ല വേണ്ടെതെന്നാണ് മറുവാദം. ഡോക്യുമെന്‍ററിയിലെ കുറ്റവാളിയുടെ പരാമര്‍ശങ്ങള്‍, അയാള്‍ ചെയ്ത ക്രൂരകൃത്യത്തെക്കാള്‍ വലുതാണെന്ന മട്ടില്‍ വാദിക്കുന്നവരുടെ കൂട്ടത്തിലായി പോയതാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. പൊതുസമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാക്കുകളുള്ള ഡോക്യുമെന്‍ററി നിരോധിക്കണമെന്ന് ലോക്സഭയില്‍ പ്രധാനമായും ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. പി.കെ. ശ്രീമതി, എ. സമ്പത്ത് എന്നിവര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പി. കരുണാകരന്‍, എം.ബി. രാജേഷ്, പി.കെ. ബിജു തുടങ്ങിയവര്‍ പിന്താങ്ങി. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വിഷയം ഇതാണ്: കീഴ്കോടതി കുട്ടിക്കുറ്റവാളി ഒഴികെയുള്ള പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും കേസ് സുപ്രീംകോടതി മുമ്പാകെയാണ്. കോടതി മുമ്പാകെ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ്, അതിസുരക്ഷയുള്ള തിഹാര്‍ ജയിലില്‍ അധികൃതരുടെ അനുമതിയോടെ തന്നെ അഭിമുഖം നടത്താന്‍ ബി.ബി.സിക്ക് കഴിഞ്ഞത്. ജയിലധികൃതര്‍ അഭിമുഖത്തിന് സമ്മതിക്കണമെങ്കില്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം മുതല്‍ ഭരണ നേതൃത്വത്തിലുള്ള ആരെങ്കിലും ഇടപെടാതെ പറ്റില്ല. കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ കുടുക്കാന്‍ വയ്യാത്ത കെണിയിലാണ് ബി.ജെ.പി. അഭിമുഖത്തിന്‍െറ സംപ്രേഷണം വിലക്കിയും പാശ്ചാത്യ ഗൂഢാലോചനയായി ചിത്രീകരിച്ചും സ്ത്രീകളുടെ അഭിമാന സംരക്ഷകരായി ചമയാനാണ് കേന്ദ്രസര്‍ക്കാറിലുള്ളവര്‍ താല്‍പര്യം കാണിച്ചത്. കോടതി വിധി സമ്പാദിച്ചിട്ടും ബി.ബി.സി വകവെച്ചില്ല. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി അഭിമുഖം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയെയും ഇന്ത്യന്‍ മാധ്യമങ്ങളെയും വിലക്കി, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിട്ടതിന് പ്രതിക്കൂട്ടിലുമായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment