കോര്‍പറേറ്റ് ചാരവൃത്തി: ജെറ്റ്^ഇത്തിഹാദ് ഇടപാടിന്‍െറ രേഖകളും ചോര്‍ന്നു Madhyamam News Feeds |
- കോര്‍പറേറ്റ് ചാരവൃത്തി: ജെറ്റ്^ഇത്തിഹാദ് ഇടപാടിന്‍െറ രേഖകളും ചോര്‍ന്നു
- പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്: ആവശ്യം 35 കോടി; കിട്ടിയത് രണ്ട് കോടി
- അഞ്ച് ഇടതു എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍
- അരിയുടെയും വെളിച്ചെണ്ണയുടെയും അധികനികുതി പിന്‍വലിക്കും
- നിയമസഭയില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയ നോട്ടീസ്
- വടക്കഞ്ചേരിയില്‍ സി.പി.എം–കോണ്‍ഗ്രസ് സംഘര്‍ഷം; പത്ത് പേര്‍ക്ക് പരിക്ക്
- ബാറ്റിങ്ങില്‍ സംഗ; ബൗളിങ്ങില്‍ സ്റ്റാര്‍ക്
- പഞ്ചായത്ത് തെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി
- ദുശ്ശാസനന്മാര്‍ക്കെതിരെ നടപടിയില്ലെന്ന് വി.എസ്
- പേരാമ്പ്രയില്‍ യു.ഡി.എഫ് പ്രകടനത്തിനു നേരെ എല്‍.ഡി.എഫ് കല്ളേറ്; ഏഴു പേര്‍ക്ക് പരിക്ക്
- ബൈപാസ് റോഡില്‍ വീണ്ടും അപകടം; ദുരന്തത്തില്‍ വിറങ്ങലിച്ച് നാട്
- ലോകത്തിന് മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കി ^സ്പീക്കര്‍
- സെപ് ബ്ളാറ്റര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
- ഈജിപ്തിന്‍െറ പുതിയ തലസ്ഥാനം യു.എ.ഇ പണിയും
- പക്ഷിപ്പനി: വടക്കേ ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതി ഒമാന്‍ നിരോധിച്ചു
- വിദേശികളുടെ എണ്ണം നിയന്ത്രിക്കാന്‍ കരടുനിയമം: അന്തിമയോഗം ബുധനാഴ്ച
- ഇനി ‘പ്ളാസ്റ്റിക് ഊണ്‍’ കഴിക്കാം...
- പരിഹാരം അകലെ; ബോധവത്കരണം അനിവാര്യം
- ചൈനയില്‍ അന്വേഷണം നേരിടുന്ന സൈനിക മേധാവി മരിച്ചു
- വിമാനയാത്ര പ്രതിസന്ധി മറികടന്നേ തീരൂ
- ജമ്മുവില്‍ മണ്ണിടിച്ചില്‍: മൂന്നു മരണം
- മോദിയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി പുതിയ പുസ്തകം വിപണിയില്‍
- ഹോങ്കോങ് നയം ചൈന ദൃഢപ്പെടുത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല –ലീ കെക്വിയാങ്
- ആസ്ട്രേലിയക്കാരന് ഭൂമിക്കടിയില്‍നിന്ന് കിട്ടിയത് കിനാവുകണ്ടതിലേറെ സ്വര്‍ണം
- ലോകത്തെ ഏറ്റവും പ്രായമുള്ള പൂച്ചക്ക് 27 വയസ്സ്
കോര്‍പറേറ്റ് ചാരവൃത്തി: ജെറ്റ്^ഇത്തിഹാദ് ഇടപാടിന്‍െറ രേഖകളും ചോര്‍ന്നു Posted: 15 Mar 2015 11:48 PM PDT Image: ന്യൂഡല്‍ഹി: വിമാനക്കമ്പനികളായ ജെറ്റ് എയര്‍വേസും ഇത്തിഹാദും തമ്മിലുള്ള ഇടപാടിന്‍െറ രേഖകള്‍ ചോര്‍ന്നതായി സി.ബി.ഐ കണ്ടത്തെി. 2,058 കോടിയുടെ ജെറ്റ് - ഇത്തിഹാദ് ഇടപാടിന് കേന്ദ്രസര്‍ക്കാറിന്‍െറ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) അനുമതി നല്‍കുന്ന രേഖകളാണ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ധനമന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നത്. ധനകാര്യ,വ്യോമയാന മന്ത്രാലയങ്ങള്‍ എഫ്.ഐ.പി.ബിയുമായും സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുമായും നടത്തിയ ആശയവിനിമയത്തിന്‍െറയും രേഖകള്‍ ചോര്‍ന്നതായി സി.ബി.ഐ കണ്ടത്തെി. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രേഖകള്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും സി.ബി.ഐ സംശയിക്കുന്നു. വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിയതിനും വിദേശവിമാനക്കമ്പനികള്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഓഹരി വാങ്ങുന്നതിനും അനുമതി നല്‍കിയതിന് പിന്നാലെയാണ് ജെറ്റ് ^ ഇത്താഹാദ് ഇടപാട് നടന്നത്. ഈ ഇടപാട് വോമയാന മേഖലയില്‍ നേരിട്ടുള്ള ആദ്യ വിദേശനിക്ഷേപമായതിനാല്‍ ഇതിന് പിന്നില്‍ നടന്നകാര്യങ്ങളെ കുറിച്ച് മറ്റ് വിമാനക്കമ്പനികള്‍ക്ക് അറിയാനുള്ള താല്‍പര്യമുണ്ടായിരുന്നു. 2013ല്‍ അജിത് സിങ് വ്യോമയാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയും ആയിരുന്ന കാലത്താണ് ജെറ്റ്എയര്‍വേസിന്‍െറ 24 ശതമാനം ഓഹരികള്‍ 379 ദശലക്ഷം ഡോളറുകള്‍ക്ക് അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ് വാങ്ങിയത്. കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകള്‍ക്ക് അനുമതി ലഭിക്കുകയോ തള്ളുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടത്തെി. രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുമെന്നും സിബിഐ വ്യക്തമാക്കി. |
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്: ആവശ്യം 35 കോടി; കിട്ടിയത് രണ്ട് കോടി Posted: 15 Mar 2015 11:32 PM PDT തൃശൂര്‍: നിര്‍ദിഷ്ട പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍െറ ആദ്യഘട്ടത്തിന് ഈ സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടത് 35കോടി. എന്നാല്‍ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് രണ്ട് കോടി. പ്രാരംഭ ഘട്ടത്തിന് തുക ലഭിച്ചില്ളെങ്കില്‍ പാര്‍ക്കിന്‍െറ നിര്‍മാണം ഈ വര്‍ഷവും ഉണ്ടാകില്ല. ഫണ്ട് ലഭ്യമാക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്സ് ഓഫ് സൂ, വനംവകുപ്പ്, എം.എല്‍.എ എന്നിവര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. ബജറ്റ് ചര്‍ച്ചക്കിടെ ഇത് പരിഗണിക്കപ്പെട്ടാല്‍ സബ്ജറ്റ് കമ്മിറ്റി റിവ്യൂ നടത്തി ഫണ്ട് പാസാക്കിയെടുക്കാം. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ അനുവദിച്ച രണ്ട് കോടിക്ക് ധനവകുപ്പ് ഭരണാനുമതി നല്‍കി. അധികതുക ബജറ്റില്‍ വകയിരുത്തുമെന്ന് നേരത്തേ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ല. |
അഞ്ച് ഇടതു എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍ Posted: 15 Mar 2015 11:18 PM PDT Image: തിരുവനന്തപുരം: ബജറ്റ് അവതരണവേളയില്‍ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ അഞ്ച് ഇടത് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍. വി. ശിവന്‍കുട്ടി (നേമം), ഇ.പി ജയരാജന്‍ (മട്ടന്നൂര്‍), കെ. അജിത്ത് (വൈക്കം), കെ. കുഞ്ഞമ്മദ് (പേരാമ്പ്ര), കെ.ടി ജലീല്‍ (തവനൂര്‍) എന്നിവരെയാണ് ഈ സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ ഡയസിലെ മേശയില്‍ കയറുക, കസേര വലിച്ചെറിയുക, മൈക്ക്, കമ്പ്യൂട്ടര്‍, ഹെഡ് ഫോണ്‍, മറ്റ് സാമഗ്രികള്‍ എന്നിവ തകര്‍ക്കുക എന്നീ കുറ്റങ്ങളാണ് ഇടതു എം.എല്‍.എമാര്‍ക്കെതിരായ നടപടിക്ക് വഴിവെച്ചത്. അതേസമയം, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ച ടി. ശിവദാസന്‍ നായര്‍, എം.എ വാഹിദ്, ഡൊമിനിക് പ്രസന്‍േറഷന്‍, എ.ടി ജോര്‍ജ്, മന്ത്രി ഷിബു ബേബി ജോണ്‍ എന്നീ ഭരണപക്ഷ സമാജികര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍േറത് അടക്കം 13 പരാതികളാണ് സ്പീക്കര്‍ക്ക് ലഭിച്ചിരുന്നത്. കൂടാതെ, നിയമസഭയിലെ സംഭവങ്ങളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും നടപടിയില്ല്ള. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ളെന്ന സഭാ സെക്രട്ടേറിയറ്റ് ശിപാര്‍ശ സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു. നിയമസഭയിലെ അതിക്രമങ്ങള്‍ ചരിത്രത്തിലെ നാണക്കേടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയംഗങ്ങളില്‍ ഒരാള്‍ പോലും ഡയസില്‍ കയറിയിട്ടില്ല. ഭരണപക്ഷ എം.എല്‍.എമാരുടെ സീറ്റിനടുത്തെ ത്തിയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ അവരെ ഉപദ്രവിച്ചത്. ഇതെല്ലാം ലോകം മുഴുവന്‍ കണ്ട കാര്യങ്ങളാണ്. ഇല്ലാത്ത കുറ്റങ്ങള്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കെട്ടിച്ചമയ്ക്കാന്‍ പ്രതിപക്ഷം ശ്രമിക്കേണ്ട. സംശയമുണ്ടെങ്കില്‍ വിഡിയോ ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്നു പരിശോധിക്കാം. ജനാധിപത്യ ചരിത്രത്തിന് വലിയ നാണക്കേടാണ് പ്രതിപക്ഷം ഉണ്ടാക്കിയത്. ജനങ്ങളുടെ പ്രതികരണം അറിയാന്‍ സ്വന്തം അണികളോട് പ്രതിപക്ഷം ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണ മനസോടെയല്ല പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ പ്രമേയം അവതിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചതോടെ ബഹളം തുടങ്ങിയ പ്രതിപക്ഷം സഭക്കുള്ളില്‍ മുദ്രാവാക്യം വിളിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഭരണപക്ഷത്തിനും സ്പീക്കര്‍ക്കുമെതിരെ ആഞ്ഞടിച്ചു. ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ളെന്ന് വി.എസ് പറഞ്ഞു. കോണ്‍ഗ്രസിന്‍െറ ദുശ്ശാസനന്മാര്‍ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി ചെയ്ത കാര്യത്തെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. വനിതാ അംഗങ്ങള്‍ അപമാനിക്കപ്പെട്ടത് മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. സഭക്കുള്ളില്‍ വനിത എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ളെന്നും അദ്ദേഹം ചോദിച്ചു. വനിതാ അംഗങ്ങളെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെന്നും വിഷാദരോഗം ബാധിച്ച ഞരമ്പുരോഗികളെ പോലെയാണ് ഭരണപക്ഷ എം.എല്‍.എമാരുടെ പെരുമാറ്റമെന്നും വി.എസ് ആരോപിച്ചു. ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ചികിത്സ നല്‍കണം. അല്ളെങ്കില്‍ വനിതാ അംഗങ്ങള്‍ക്ക് സഭയില്‍ വന്നു പോവാന്‍ കഴിയില്ളെന്നും വി.എസ് ചൂണ്ടിക്കാട്ടി. കുട്ടീം കോലും കളിക്കുന്നതു പോലെയാണോ ബജറ്റ്. ആംഗ്യം കാണിച്ചാല്‍ ബജറ്റാകുമോ? കെ.എം മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഈ സ്പീക്കര്‍ സഭക്ക് തന്നെ അപമാനകരമാണെന്നും വി.എസ് വ്യക്തമാക്കി. ജി. കാര്‍ത്തികേയന്‍െറ ദു:ഖാചരണ സമയത്ത് ഭരണപക്ഷം ലഡു വിതരണം നടത്തിയെന്നും വി.എസ് ആരോപിച്ചു. തുടര്‍ന്നു സഭയില്‍ നിന്നു പ്രതിപക്ഷം പുറത്തേക്കു പോയി. സസ്പെന്‍ഷന്‍ പ്രമേയം പാസായതിനെ തുടര്‍ന്ന് അഞ്ച് ഇടതു എം.എല്‍.എമാരോട് സഭയില്‍ നിന്നു പുറത്തു പോകാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍ദേശിച്ചു. എന്നാല്‍, എം.എല്‍.എമാരെ ബലം പ്രയോഗിച്ച് പുറത്താക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തുടര്‍ന്നു ശ്യൂനവേള റദ്ദാക്കിയ സ്പീക്കര്‍ ബജറ്റ് ചര്‍ച്ചക്കായി ധനമന്ത്രി കെ.എം മാണിയെ ക്ഷണിച്ചു. ബജറ്റില്‍ അരിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പ്രഖ്യാപിച്ച അധിക നികുതി പിന്‍വലിക്കുന്നതായി മാണി സഭയെ അറിയിച്ചു. എന്നാല്‍, സഭാ നടപടികള്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബജറ്റ് ചര്‍ച്ച വെട്ടിച്ചുരുക്കിയ സ്പീക്കര്‍ നിയമസഭ ഇന്നത്തേക്കു പിരിയുന്നതായി അറിയിച്ചു. വോട്ട്ഓണ്‍ അക്കൗണ്ടും ഉപധനാഭ്യര്‍ഥനക്കുള്ള ധനവിനിയോഗ ബില്ലും പാസാക്കാനായി മാര്‍ച്ച് 23ന് സഭ വീണ്ടും ചേരും. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ ശാന്തരായിരുന്ന പ്രതിപക്ഷം ചോദ്യത്തോരവേളയോട് പൂര്‍ണമായി സഹകരിച്ചു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫും തൊഴില്‍ മന്ത്രി കെ.പി മോഹനനും സഭയില്‍ മറുപടി നല്‍കി. ചോദ്യോത്തരവേളക്ക് ശേഷം ബജറ്റ് അവതരണവേളയിലുണ്ടായ അനിഷ്ട സംഭവങ്ങളെകുറിച്ച് ചട്ടം 15 പ്രകാരം സ്പീക്കര്‍ പ്രത്യേക പ്രസ്താവന നടത്തി. നിയമസഭക്കുള്ളില്‍ നടന്ന സംഭവ വികാസങ്ങള്‍ ലോകത്തിന് മുമ്പില്‍ സംസ്ഥാനത്തിന് തലകുനിക്കേണ്ട അവസ്ഥ വന്നുവെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. വലിയ നാണക്കേടാണ് ഉണ്ടായത്. ഇത് തീരാകളങ്കമാണ്. ഡയസില്‍ ചാടി കയറി സാമഗ്രികള്‍ തകര്‍ത്തു തരിപ്പണമാക്കിയത് നമ്മുടെ സംസ്കാരത്തിനേറ്റ വലിയ തിരിച്ചടിയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. ബജറ്റ് ദിനങ്ങളിലെ സംഭവ വികാസങ്ങളില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു കക്ഷി നേതാക്കളുമായി പ്രശ്ന പരിഹാര ചര്‍ച്ചകള്‍ നടത്തുന്നതിന് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു. സഭയിലെ അനിഷ്ട സംഭവങ്ങളില്‍ ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യമില്ളെന്ന് യു.ഡി.എഫ് കക്ഷി നേതാക്കള്‍ സ്പീക്കറെ അറിയിച്ചു. സംഭവം നടന്ന വെള്ളിയാഴ്ച തന്നെ പ്രതിപക്ഷത്തിന് പരാതി നല്‍കാമായിരുന്നു. ഇന്നു രാവിലെയാണ് പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഇതിന് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി. അതേസമയം, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്ത ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എല്‍.ഡി.എഫ് കക്ഷിനേതാക്കള്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തപക്ഷം സഭാനടപടികളുമായി സഹകരിക്കില്ല. ബജറ്റ് അംഗീകരിക്കില്ളെന്നും നിയമസഭ സ്തംഭിപ്പിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. തുടര്‍ന്നു ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല. നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് വനിതകള്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍െറ അടിയന്ത പ്രമേയം നല്‍കിയിരുന്നു. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കുറ്റക്കാരായ ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് നോട്ടീസ് ആവശ്യപ്പെട്ടിരുന്നു. |
അരിയുടെയും വെളിച്ചെണ്ണയുടെയും അധികനികുതി പിന്‍വലിക്കും Posted: 15 Mar 2015 11:06 PM PDT Image: തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റില്‍ അരിക്കും ഭക്ഷ്യധാന്യപ്പൊടികള്‍ക്കും പ്രഖ്യാപിച്ച അധിക നികുതി പിന്‍വലിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വെള്ളിയാഴ്ച മാണി അവതരിപ്പിച്ച ബജറ്റില്‍ അരി, അരി ഉല്‍പന്നങ്ങള്‍, ഗോതമ്പ് എന്നിവക്ക് ഒരു ശതമാനവും ആട്ട, മൈദ, സൂചി റവ എന്നിവക്ക് അഞ്ച് ശതമാനവും അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചസാരക്ക് രണ്ട് ശതമാനവും വെളിച്ചെണ്ണക്ക് ഒരു ശതമാനവും അധിക നികുതി ഏര്‍പ്പെടുത്തി. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നികുതി നിര്‍ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. |
നിയമസഭയില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയ നോട്ടീസ് Posted: 15 Mar 2015 11:00 PM PDT Image: തിരുവനന്തപുരം: ബജറ്റ് ദിവസമുണ്ടായ കൈയാങ്കളിക്കും അക്രമണങ്ങള്‍ക്കും ശേഷം കലുഷിതമായ അന്തരീക്ഷത്തില്‍ നിയസഭാ സമ്മേളനം ആരംഭിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് എം.എല്‍.എമാരെ കൈയേറ്റം ചെയ്തു എന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ഉപനോതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. ബജറ്റ് ദിവസം സഭയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. |
വടക്കഞ്ചേരിയില്‍ സി.പി.എം–കോണ്‍ഗ്രസ് സംഘര്‍ഷം; പത്ത് പേര്‍ക്ക് പരിക്ക് Posted: 15 Mar 2015 10:54 PM PDT വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പത്ത് പേര്‍ക്ക് കല്ളേറില്‍ പരിക്കേറ്റു. |
ബാറ്റിങ്ങില്‍ സംഗ; ബൗളിങ്ങില്‍ സ്റ്റാര്‍ക് Posted: 15 Mar 2015 10:54 PM PDT Image: മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി താരങ്ങള്‍. ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ മുതിര്‍ന്ന താരമായ കുമാര്‍ സംഗക്കാര ടോപ് സ്കോററായി നില്‍ക്കുമ്പോള്‍ ഓസീസിന്‍െറ മിച്ചല്‍ സ്റ്റാര്‍കാണ് വിക്കറ്റ് വേട്ടയില്‍ മുമ്പില്‍. ഈ ലോകകപ്പിനുശേഷം വിരമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച കുമാര്‍ സംഗക്കാര ഉജ്ജ്വല ഫോമിലാണ് ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്. ആറ് കളികളില്‍ നിന്ന് 496 റണ്‍സാണ് ഈ വെറ്ററന്‍ താരം അടിച്ചെടുത്തത്. 124 ആണ് സംഗക്കാരയുടെ ശരാശരി. തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടിയ ഈ 37കാരന്‍, ഏകദിനത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി. ലോകകപ്പില്‍ നിന്ന് പുറത്തായ സിംബാബ് വെ ടീമിന്‍െറ ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ ടെയ് ലറാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. ആറ് കളികളില്‍ 72.16 ശരാശരിയില്‍ 433 റണ്‍സാണ് ലോകകപ്പോടെ സിംബാബ് വെ ടീമിനോട് വിടപറഞ്ഞ ടെയ് ലര്‍ നേടിയത്. ഇതില്‍ തുടര്‍ച്ചയായി നേടിയ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും. വെടിക്കെട്ട് ബാറ്റ്സ്മാനും ദക്ഷിണാഫ്രിക്കന്‍ നായകനുമായ എബി ഡിവിലിയേഴ്സ് 83.40 എന്ന ശരാശരിയില്‍ 417 റണ്‍സ് നേടി. വെസ്റ്റിന്‍ഡീസിനെതിരെ 66 പന്തില്‍ നേടിയ 162 റണ്‍സാണ് എബിയുടെ ടോപ്സ്കോര്‍. എട്ട് സിക്സറും 17 ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ലങ്കയുടെ ദില്‍ഷന്‍ 395ഉം ബംഗ്ളാദേശിന്‍െറ മഹ്മൂദുല്ല 344 റണ്‍സുമെടുത്ത് നാലും അഞ്ചും സ്ഥാനങ്ങളിലാണ്. കളിച്ച ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്ന് ആദ്യത്തെ അഞ്ചില്‍ ആരും സ്ഥാനം പിടിച്ചില്ല. ഏഴാം സ്ഥാനത്തുള്ള ശിഖര്‍ ധവാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ട് സെഞ്ച്വറികള്‍ അടക്കം 337 റണ്‍സാണ് ധവാന്‍ നേടിയത്. വെസ്റ്റിന്‍ഡീസിന്‍െറ ക്രിസ് ഗെയ് ലാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമ. സിംബാബ് വെക്കെതിരെ നേടിയ 215 റണ്‍സാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ലോകകപ്പിലെ ആദ്യത്തേതും ലോകകപ്പ് ഇതര ഏകദിന മത്സരങ്ങളിലെ അഞ്ചാമത്തേതും ഇരട്ടസെഞ്ച്വറിയാണ് ഗെയ്ല്‍ നേടിയത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഗെയ് ലിന് മികച്ച പ്രകടനം തുടരാനായില്ല. കടുത്ത പുറംവേദനയുമായാണ് ഗെയ് ല്‍ ലോകകപ്പില്‍ കളിക്കുന്നത്. 178 റണ്‍സ് നേടിയ ഓസീസിന്‍െറ ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്. എബി ഡിവിലിയേഴ്സ് (162), ദില്‍ഷന്‍ (161), ഹാഷിം അംല (159) എന്നിവരാണ് രണ്ട് മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. 137 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ പത്താം സ്ഥാനത്തുണ്ട്. ആസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍കാണ് ബൗളിങ്ങില്‍ മുന്നില്‍. തീപാറുന്ന പന്തുകള്‍ എറിയുന്ന സ്റ്റാര്‍ക് ആറ് കളികളില്‍ നിന്ന് 16 വിക്കറ്റുകളാണ് നേടിയത്. ന്യൂസിലാന്‍ഡിന്‍െറ ട്രന്‍ഡ് ബോള്‍ട്ട് ഇന്ത്യയുടെ മുഹമ്മദ് ഷമി സ്കോട് ലന്‍ഡിന്‍െറ ജോഷ് ഡേവി എന്നിവര്‍ 15 വീതം വിക്കറ്റെടുത്ത് രണ്ടാം സ്ഥാനത്തുണ്ട്. 14 വീതം വിക്കറ്റ് നേടി വിന്‍ഡീസിന്‍െര ജെറോം ടെയ് ലറും പാകിസ്താന്‍െറ വഹാബ് റിയാസും തൊട്ടുപിന്നിലുണ്ട്. 12 വിക്കറ്റ് നേടി ഇന്ത്യയുടെ ആര്‍ അശ്വിന്‍ 10ാം സ്ഥാനത്താണ്. 33 റണ്‍സിന് ഏഴ് വിക്കറ്റ് പിഴുത ന്യൂസിലാന്‍ഡിന്‍െറ ടിം സൗത്തിയാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. ഇംഗ്ളണ്ടിനെതിരെയായിരുന്നു സൗത്തിയുടെ അവിസ്മരണീയ നേട്ടം. ലോകകപ്പില്‍ ഒരു മതസരത്തില്‍ ഏഴ് വിക്കറ്റ് നേടുന്ന നാലാമത്തെ താരമാണ് സൗത്തി. ഓസീസിന്‍െറ ഗ്ളെന്‍ മക്ഗ്രാ (7/15), ആന്‍ഡ്രു ബിചല്‍ (7/20), വിന്‍ഡീസിന്‍െറ വിന്‍സ്റ്റണ്‍ വാള്‍ട്ടര്‍ ഡേവിസ് (7/51) എന്നിവരാണ് മുമ്പ് ഏഴ് വിക്കറ്റ് നേടിയവര്‍. ഓസീസിന്‍െറ മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ മാര്‍ഷ്, ന്യൂസിലാന്‍ഡിന്‍െറ ട്രെന്‍ഡ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍, പാകിസ്താന്‍െറ സുഹൈല്‍ ഖാന്‍, ഇംഗ്ളണ്ടിന്‍െറ സ്റ്റീവന്‍ ഫിന്‍ എന്നിവരാണ് അഞ്ചും അതിലധികവും വിക്കറ്റ് ഒരു മത്സരത്തില്‍ നേടിയ മറ്റ് കളിക്കാര്‍. |
പഞ്ചായത്ത് തെരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങി Posted: 15 Mar 2015 10:51 PM PDT കല്‍പകഞ്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരുക്കങ്ങള്‍ എങ്ങും സജീവം. |
ദുശ്ശാസനന്മാര്‍ക്കെതിരെ നടപടിയില്ലെന്ന് വി.എസ് Posted: 15 Mar 2015 10:41 PM PDT Image: തിരുവന്തപുരം: ഇടതു എം.എല്‍.എമാര്‍ക്കെതിരായ ഏകപക്ഷീയ നടപടി അംഗീകരിക്കില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസിന്‍െറ ദുശ്ശാസനന്മാര്‍ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി ചെയ്ത കാര്യത്തെപ്പറ്റി മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. വനിതാ അംഗങ്ങള്‍ അപമാനിക്കപ്പെട്ടത് മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. സഭക്കുള്ളില്‍ വനിത എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ളെന്നും അദ്ദേഹം ചോദിച്ചു. വനിതാ അംഗങ്ങളെ ലൈംഗികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെന്നും വിഷാദരോഗം ബാധിച്ച ഞരമ്പുരോഗികളെ പോലെയാണ് ഭരണപക്ഷ എം.എല്‍.എമാരുടെ പെരുമാറ്റമെന്നും വി.എസ് ആരോപിച്ചു. ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് ചികിത്സ നല്‍കണം. അല്ളെങ്കില്‍ വനിതാ അംഗങ്ങള്‍ക്ക് സഭയില്‍ വന്നു പോവാന്‍ കഴിയില്ളെന്നും വി.എസ് ചൂണ്ടിക്കാട്ടി. കുട്ടീം കോലും കളിക്കുന്നതു പോലെയാണോ ബജറ്റ്. ആംഗ്യം കാണിച്ചാല്‍ ബജറ്റാകുമോ? കെ.എം മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഈ സ്പീക്കര്‍ സഭക്ക് തന്നെ അപമാനകരമാണെന്നും വി.എസ് വിമര്‍ശിച്ചു. |
പേരാമ്പ്രയില്‍ യു.ഡി.എഫ് പ്രകടനത്തിനു നേരെ എല്‍.ഡി.എഫ് കല്ളേറ്; ഏഴു പേര്‍ക്ക് പരിക്ക് Posted: 15 Mar 2015 10:26 PM PDT പേരാമ്പ്ര: യു.ഡി.എഫ് പ്രകടനത്തിനുനേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ കല്ളേറില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. കല്ളേറില്‍ സ്വകാര്യ ബസിന്‍െറ ഗ്ളാസ് തകരുകയും മണിക്കൂറോളം ഗതാഗതം മുടങ്ങുകയും ചെയ്തു. |
ബൈപാസ് റോഡില്‍ വീണ്ടും അപകടം; ദുരന്തത്തില്‍ വിറങ്ങലിച്ച് നാട് Posted: 15 Mar 2015 10:22 PM PDT കല്‍പറ്റ: മാസങ്ങള്‍ക്ക് മുമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത കല്‍പറ്റ ബൈപാസ് റോഡില്‍ വീണ്ടും അപകടം. വന്‍ വളവുകളും ഇറക്കങ്ങളും നിറഞ്ഞ റോഡില്‍ നിരവധി അപകടങ്ങളാണ് ഇതിനകമുണ്ടായത്. |
ലോകത്തിന് മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കി ^സ്പീക്കര്‍ Posted: 15 Mar 2015 09:51 PM PDT Image: തിരുവനന്തപുരം: ബജറ്റ് അവതരണവേളയിലുണ്ടായ അനിഷ്ട സംഭവങ്ങളെകുറിച്ച് നിയമസഭയില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പ്രത്യേക പ്രസ്താവന നടത്തി. നിയമസഭക്കുള്ളില്‍ നടന്ന സംഭവ വികാസങ്ങള്‍ ലോകത്തിന് മുമ്പില്‍ സംസ്ഥാനത്തിന് തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയെന്ന് സ്പീക്കര്‍ പറഞ്ഞു. വലിയ നാണക്കേടാണ് ഉണ്ടായത്. ഇത് തീരാകളങ്കമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഡയസില്‍ ചാടി കയറി സാമഗ്രികള്‍ തകര്‍ത്തു തരിപ്പണമാക്കിയത് നമ്മുടെ സംസ്കാരത്തിനേറ്റ വലിയ തിരിച്ചടിയാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ മറ്റ് ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. ബജറ്റ് ദിനങ്ങളിലെ സംഭവങ്ങളില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ചട്ടം 15 പ്രകാരം നടത്തിയ പ്രസ്താവനയില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. |
സെപ് ബ്ളാറ്റര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി Posted: 15 Mar 2015 09:35 PM PDT Image: ദോഹ: അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫ എക്സിക്യൂട്ടീവ് യോഗം നടക്കാനിരിക്കെ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ സന്ദര്‍ശിച്ചു. അല്‍ ബഹര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലോകകപ്പിനായുളള ഖത്തറിന്‍െറ ഒരുക്കങ്ങളെക്കുറിച്ചും മേഖലയിലെ ഫുട്ബാളിന്‍െറ വികസനം സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. |
ഈജിപ്തിന്‍െറ പുതിയ തലസ്ഥാനം യു.എ.ഇ പണിയും Posted: 15 Mar 2015 09:25 PM PDT Image: ദുബൈ: ഈജിപ്തിന് യൂ.എ.ഇയുടെ സഹായത്താല്‍ പുതിയ തലസ്ഥാന നഗരമൊരുങ്ങുന്നു. നിലവിലെ തലസ്ഥാനമായ കൈറോവിന് കിഴക്ക് 700 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ പണിയുന്ന പുതിയ നഗരിക്ക് ആകെ 15000 കോടി ഈജിപ്ഷ്യന്‍ പൗണ്ടാണ് ചെലവ് കണക്കാക്കുന്നത്. 70 ലക്ഷം പേര്‍ വസിക്കുന്ന പുതിയ നഗരത്തിന്‍െറ നിര്‍മാണത്തിന് ദുബൈയിലെ ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് പ്രധാന നിക്ഷേപം നടത്തുക. കൈറോയുടെയും സൂയസ് കനാലിന്‍െറയും ഇടയിലാണ് പുതിയ തലസ്ഥാനനഗരി തല ഉയര്‍ത്തുക. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ പേരിലായിരിക്കും പുതിയ നഗരം അറിയപ്പെടുക.
|
പക്ഷിപ്പനി: വടക്കേ ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതി ഒമാന്‍ നിരോധിച്ചു Posted: 15 Mar 2015 08:43 PM PDT Image: മസ്കത്ത്: പക്ഷിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ചു. കോഴിമുട്ട അടക്കമുള്ള അനുബന്ധ ഉല്‍പന്നങ്ങളും ഇറക്കുമതി നിരോധത്തിന്‍െറ പരിധിയില്‍വരുമെന്ന് കാര്‍ഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യത്തില്‍ ചണ്ഡിഗഢില്‍ നിന്നുള്ള കോഴി,കോഴിമുട്ട തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ച് ഒമാന്‍ കൃഷി, മത്സ്യ വിഭവ മന്ത്രി ഫുആദ് ബിന്‍ ജാഫര്‍ ബിന്‍ മുഹമ്മദ് അല്‍ സജ്വാനി ഉത്തരവിറക്കിയിരുന്നു. അതേസമയം, പന്നിപ്പനി അഥവാ എച്ച്1എന്‍1 പടരുന്നത് കണക്കിലെടുത്ത് ഒമാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്രാനിരോധം ഏര്‍പ്പെടുത്തിയിട്ടില്ളെന്നും അധികൃതര്‍ അറിയിച്ചു. രോഗമുള്ള പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് നേരിട്ടും അല്ലാതെയും രോഗ ബാധ ഉണ്ടാകാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് ഇറച്ചി,മുട്ട ഇറക്കുമതികള്‍ക്ക് നിരോധമേര്‍പ്പെടുത്തിയതെന്ന് ലോകാരോഗ്യ സംഘടനയിലെ ഒമാന്‍ പ്രതിനിധി ഡോ. അബ്ദുല്ല അസ്സഈദി പറഞ്ഞു. |
വിദേശികളുടെ എണ്ണം നിയന്ത്രിക്കാന്‍ കരടുനിയമം: അന്തിമയോഗം ബുധനാഴ്ച Posted: 15 Mar 2015 08:39 PM PDT Image: കുവത്തെ് സിറ്റി: രാജ്യത്തെ വിദേശികളുടെ ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുറക്കുന്നതിന്‍െറ ഭാഗമായുള്ള തൊഴില്‍ മന്ത്രാലത്തിന്‍െറ കീഴിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ ചര്‍ച്ച അടുത്ത ബുധനാഴ്ച നടക്കുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രി ഹിന്ദ് അല്‍സബീഹ് വ്യക്തമാക്കി. പഠന സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമാണെന്നും ഏതാനും മിനുക്കുപണികള്‍ മാത്രമേ ബാക്കിയുള്ളൂ എന്നും അത് ബുധനാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിന് ശേഷം റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഭാവിയില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ വിദേശ തൊഴിലാളികളെ ഒരു രാജ്യത്തുനിന്നും അനുവദിക്കില്ളെന്നും അവര്‍ പറഞ്ഞു. അടുത്തിടെ, തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ രാജ്യത്തെ വിദേശികളുടെ എണ്ണം അതിവേഗം വര്‍ധിച്ചുവരികയാണെന്ന് കണ്ടത്തെിയിരുന്നു. |
ഇനി ‘പ്ളാസ്റ്റിക് ഊണ്‍’ കഴിക്കാം... Posted: 15 Mar 2015 07:23 PM PDT Image: Subtitle: അരിയില്‍ പ്ളാസ്റ്റിക് മാലിന്യം •മാവേലി സ്റ്റോറിലെ അരിയിലും പ്ളാസ്റ്റിക് ചെറുപുഴ/പേരാവൂര്‍: കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും പ്ളാസ്റ്റിക് മാലിന്യം കലര്‍ന്ന അരി വ്യാപകമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ജില്ലയില്‍ പലയിടത്തും ഇത്തരം അരി ലഭിച്ചത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കി. ശങ്കരന്‍കുട്ടി മാസ്റ്റര്‍ അരവഞ്ചാലിലെ മാവേലി സ്റ്റോറില്‍നിന്ന് വാങ്ങിയ വെളുത്ത കുറുവ അരിയിലാണ് പ്ളാസ്റ്റിക് കലര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോള്‍ കഞ്ഞിവെള്ളം നിരീക്ഷിക്കുകയായിരുന്നു. വെള്ളത്തിനു മുകളിലെ പാട ഉറഞ്ഞത് ഉണക്കിയെടുത്തപ്പോഴാണ് പ്ളാസ്റ്റിക് കണ്ടത്. ഇത് കത്തിച്ചപ്പോള്‍ കട്ടിയേറിയ പ്ളാസ്റ്റിക് ഉരുകുന്നതായി അനുഭവപ്പെട്ടു. പെരിങ്ങോത്തെ ഒരു കടയില്‍നിന്ന് വാങ്ങിയ മട്ട അരി വേവിച്ചപ്പോഴാണ് പൈതലേന്‍ ജയന്‍െറ വീട്ടില്‍ പ്ളാസ്റ്റിക് കണ്ടത്. ഇതും ഉണക്കിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. അരി പരിശോധിക്കുമെന്ന് പെരിങ്ങോം താലൂക്കാശുപത്രി ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം, മലയോര മേഖലയിലും ഇത്തരം അരി വിപണിയിലുണ്ട്. പേരാവൂര്‍ കാക്കയങ്ങാട് സ്വദേശി വാഴയില്‍ വിജേഷ് കുമാര്‍ വാങ്ങിയ വെള്ള കുറുവ അരിയില്‍ നിന്നാണ് പ്ളാസ്റ്റിക് കണ്ടത്. ഇരിട്ടിയിലെ കടയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് വിജേഷ് 25 കിലോയുടെ ഒരു ചാക്ക് അരി വാങ്ങിയത്. ആദ്യ ദിവസം അരി പാകംചെയ്ത് കഴിക്കുകയും കഞ്ഞിവെള്ളം കുടിക്കുകയും ചെയ്തപ്പോള്‍ വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച പാകം ചെയ്തപ്പോള്‍ കഞ്ഞിവെള്ളത്തിന് മുകളില്‍ പ്ളാസ്റ്റിക് പാട രൂപപ്പെട്ടിരുന്നു. പിന്നീട് ഇത് പുറത്തെടുത്ത് ഉണക്കിയപ്പോള്‍ കട്ടിയുള്ള പ്ളാസ്റ്റിക്കായി മാറുകയായിരുന്നു. പ്ളാസ്റ്റിക് വസ്തുപോലെ കത്തുകയും ചെയ്തു. |
പരിഹാരം അകലെ; ബോധവത്കരണം അനിവാര്യം Posted: 15 Mar 2015 07:12 PM PDT Image: വൃക്കരോഗികള്‍ വര്‍ധിക്കുമ്പോഴും കേരളം നേരിടുന്ന ഗുരുതര ആരോഗ്യ വിപത്തിനെ താഴത്തേട്ടില്‍നിന്നുതന്നെ എങ്ങനെ തടയാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയോ അതിനായി നയം രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല. വൃക്കരോഗികളുടെ ശാസ്ത്രീയമായ കണക്കുപോലും ലഭ്യമല്ല. ഡയാലിസിസ് സെന്‍ററുകള്‍ മുഖേന രണ്ടാഴ്ചകൊണ്ട് ഈ കണക്കെടുക്കാവുന്നതേയുള്ളൂ. എന്നാല്‍, ഈ രീതിയിലുള്ള നീക്കം നടത്തിയിട്ടില്ല. മരുന്നുകളുടെ വിലവര്‍ധന രോഗികളുടെ നടുവൊടിക്കുകയാണ്. വൃക്കരോഗികള്‍ക്കായി സര്‍ക്കാറും സമൂഹവും ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. ഇത് ശ്വാശ്വത പരിഹാരമല്ല. കാരുണ്യ ലോട്ടറിയിലൂടെ പണം സമാഹരിച്ച് രോഗികള്‍ക്ക് തുച്ഛമായ തുക നല്‍കിയാല്‍ തീരുന്നതല്ല സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം. നാട്ടിലെങ്ങും ഡയാലിസിസ് യൂനിറ്റുകളുമല്ല പരിഹാരം. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് പ്രമേഹരോഗികളുടെ എണ്ണവും കൂടും. ഇത് എങ്ങനെ കുറക്കാമെന്നാണ് ആലോചിക്കേണ്ടത്. ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും വന്‍ സാമ്പത്തിക ചെലവുണ്ട്. ‘കേരളത്തിലെ ചികിത്സച്ചെലവിന്‍െറ 90 ശതമാനവും വിനിയോഗിക്കുന്നത് പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനുമാണ്. ജീവിതശൈലീ രോഗമായ പ്രമേഹത്തിനെതിരെ ശക്തമായ ബോധവത്കരണമാണ് വേണ്ടത്. അതാണ് വളരെ പ്രധാനം. കുട്ടികളുടെ അമിതവണ്ണവും അപകടമാണ്. പ്രമേഹത്തിനുള്ള മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ എല്ലായിടത്തും ലഭ്യമാക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം വര്‍ധിപ്പിക്കണം. സ്കൂള്‍, കോളജ് തലത്തില്‍ തന്നെ പ്രമേഹത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തണം. കേരളത്തില്‍ ഇത് സാധ്യമാണ്. മാലിന്യത്തിനെതിരെയെന്നപോലെ പ്രമേഹത്തിനെതിരെയും ജനകീയ മുന്നേറ്റത്തോടെയുള്ള ബോധവത്കരണം വേണം. എല്ലാ രോഗങ്ങളും മുന്‍കൂട്ടി കണ്ടത്തൊന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കണം. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനുമുള്ള ചികിത്സയില്‍ മാനദണ്ഡം (protocol) വേണം. പ്രമേഹരോഗികള്‍, ഇവരുടെ ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ കൂട്ടായ്മയുണ്ടാക്കണം. ഇവരുടെ പൊതുവായ പ്രശ്നങ്ങള്‍ ഈ കൂട്ടായ്മ ചര്‍ച്ചചെയ്യണം. പ്രമേഹത്തിന് അശാസ്ത്രീയ ചികിത്സയും വ്യാജ ചികിത്സയും നല്‍കുന്നത് തടയണം -പ്രമുഖ ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. ബി. ഇക്ബാല്‍ പറയുന്നു. നല്ളൊരു ജീവിതത്തിനുവേണ്ടി വൃക്ക വില്‍ക്കുന്നവരില്‍ പലരും മോശം സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ രോഗം വരുകയും പിന്നീട് കഷ്ടപ്പെടുകയും ചെയ്യുന്നു. ഇവരെ ബോധവത്കരിക്കേണ്ടതുമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പ്രമേഹരോഗികളെയും രക്തസമ്മര്‍ദമുള്ളവരെയും ചികിത്സിക്കാന്‍ പ്രത്യേക പരിശീലനം നല്‍കി വൃക്കരോഗം വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാം. ലളിതവും ചെലവു കുറഞ്ഞതുമായ മൂത്രപരിശോധനയിലൂടെ തന്നെ പ്രമേഹ രോഗികള്‍ക്ക് 10-15 വര്‍ഷത്തിനുശേഷം വൃക്കക്ക് വരാവുന്ന തകരാര്‍ മനസ്സിലാക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് രക്തപരിശോധനയിലൂടെയും വൃക്കക്കുണ്ടാകുന്ന തകരാര്‍ നേരത്തേ കണ്ടത്തൊം. പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ ആറുമാസത്തിലൊരിക്കല്‍ മൂത്രപരിശോധനയും വര്‍ഷത്തിലൊരിക്കല്‍ രക്തപരിശോധനയും നടത്തണം. സാംക്രമികമല്ലാത്ത രോഗങ്ങള്‍ തടയാന്‍ നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചവരുണ്ട്. എന്നാല്‍, പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവരെ ബോധവത്കരിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടില്ല. പ്രമേഹവും രക്തസമ്മര്‍ദവും കുറച്ചുകൊണ്ടുവന്നാല്‍ ഭാവിയില്‍ വൃക്കരോഗികളുടെ എണ്ണം ഗണ്യമായി കുറക്കാനാവും. ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യം മാനദണ്ഡമാക്കി സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചാല്‍ ചൂഷണം തടയാനാകും. ഇപ്പോള്‍ സര്‍ക്കാറിന്‍െറ നിയന്ത്രണമില്ലാത്തതിനാല്‍ പാവപ്പെട്ടവരെ പിഴിയുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ മത്സരിക്കുകയാണ്. വൃക്ക ശസ്ത്രക്രിയക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ വില കുറച്ച് ലഭ്യമാക്കാനും സംവിധാനമൊരുക്കണം. പ്രമേഹവും രക്തസമ്മര്‍ദവുമുള്ള രോഗികള്‍ക്ക് തുടര്‍ ചികിത്സ നല്‍കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. വൃക്കരോഗികളുടെ ഭാര്യമാരുടെ കൂട്ടായ്മകളുണ്ടാക്കി സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിക്കുകയും ഇവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുകയും ചെയ്താല്‍ ഈ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഒരു പരിധിവരെ കുറക്കാനാവും. ആശ്വാസവുമായി സര്‍ക്കാറും സന്നദ്ധ സേവകരും വൃക്കരോഗികള്‍ക്ക് സഹായമത്തെിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും ആവിഷ്കരിച്ച പദ്ധതികള്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നു. •സംസ്ഥാന സര്‍ക്കാറിന്‍െറ കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍നിന്ന് വൃക്കരോഗികള്‍ക്ക് ഡയാലിസിസിനോ വൃക്ക മാറ്റിവെക്കാനോ രണ്ടുലക്ഷം രൂപവരെ ലഭിക്കും. ഇതിന്‍െറ അപേക്ഷാഫോറം കാരുണ്യ ജില്ലാ ഓഫിസുകളിലും പ്രധാന ആശുപത്രികളിലും തിരുവനന്തപുരത്തെ സംസ്ഥാന ഓഫിസിലും സൗജന്യമായി ലഭിക്കും. കലക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി രേഖകള്‍ പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്നവര്‍ക്കാണ് കാരുണ്യ സംസ്ഥാന ഓഫിസ് മുന്‍കൂര്‍ ചികിത്സാ അനുമതിപത്രം നല്‍കുന്നത്. പരാതികളുള്ളവര്‍ക്ക് 0471 2440325 എന്ന നമ്പറില്‍ ബന്ധപ്പെടാം. •കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ ആരോഗ്യ നിധി (RAN) പദ്ധതിപ്രകാരം മാരക രോഗം ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കുന്നവര്‍ക്ക് ധനസഹായം അനുവദിക്കും. നിര്‍ധനര്‍ക്ക് വൃക്ക മാറ്റിവെക്കാന്‍ രണ്ടര ലക്ഷം മുതല്‍ നാലു ലക്ഷം രൂപവരെ ലഭിക്കും. •കേന്ദ്രസര്‍ക്കാറിന്‍െറ ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് വൃക്ക മാറ്റിവെക്കാനോ ഡയാലിസിസിനോ ഒരുവര്‍ഷം 30,000 രൂപ മുതല്‍ ഒരു ലക്ഷം വരെ അനുവദിക്കും. •സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പിന്‍െറ കീഴിലുള്ള സാമൂഹിക സുരക്ഷാമിഷന്‍ ഡയാലിസിസ് രോഗികള്‍ക്ക് മാസം 1100 രൂപ പെന്‍ഷന്‍ നല്‍കുന്നു. ഇവരുടെ ആശ്രിതര്‍ക്ക് 525 രൂപ ലഭിക്കും. വൃക്ക മാറ്റിവെച്ചവര്‍ക്കും അഞ്ചുവര്‍ഷം സാമൂഹിക സുരക്ഷാമിഷന്‍ 1000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഫോണ്‍: 0471 2341200. •മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയില്‍നിന്ന് ഡയാലിസിസിനും വൃക്ക മാറ്റിവെക്കാനും 30,000 രൂപ മുതല്‍ 50,000 രൂപവരെ ലഭിക്കും. •മാധ്യമം ഹെല്‍ത്ത് കെയര്‍: മാരകരോഗം ബാധിച്ച നിര്‍ധനര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നു. ഫോണ്‍: 0495 2730848. •കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, തൃശൂര്‍: 60 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഹൃദ്രോഗമില്ലാത്തവര്‍ക്കും സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു. ഡയാലിസിസ് സഹായത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കും. ക്രോസ് ഡൊണേഷന് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഫോണ്‍: (0487) 2322999, 2320302. •ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ഗുരുവായൂര്‍: •കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ (പരമ്പര അവസാനിച്ചു) |
ചൈനയില്‍ അന്വേഷണം നേരിടുന്ന സൈനിക മേധാവി മരിച്ചു Posted: 15 Mar 2015 06:50 PM PDT Image: ബെയ്ജിങ്: ചൈനയില്‍ അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സൈനിക മേധാവി ഷു കെയ്ഹൊ അന്തരിച്ചു. 71 കാരനായ കെയ്ഹൊ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്നു. അര്‍ബുദ ബാധിതനായ അദ്ദേഹം മാസങ്ങളായി ചികിത്സയിലായിരുന്നു. ഷീ ജിന്‍പിങ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. കെയ്ഹൊക്കെതിരെയുള്ള അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും സൈനിക ജനറല്‍ റാങ്ക് റദ്ദാക്കുകയും ചെയ്തിരുന്നു. |
വിമാനയാത്ര പ്രതിസന്ധി മറികടന്നേ തീരൂ Posted: 15 Mar 2015 06:50 PM PDT Image: കോഴിക്കോട് വിമാനത്താവളം റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ഭാഗികമായി അടച്ചിടുന്നതിനെ ചൊല്ലി ഗള്‍ഫ് യാത്രികരിലുയര്‍ന്ന ആശങ്കയും ആവലാതിയും വമ്പിച്ച പ്രതിഷേധമായി ഉയര്‍ന്നിട്ടും കേരളത്തിലെ ഭരണ രാഷ്ട്രീയതലങ്ങളില്‍ അത് കാര്യമായ ചലനമുളവാക്കിയ ലക്ഷണമൊന്നുമില്ല. ഗള്‍ഫ് നാടുകളില്‍ പ്രവാസി സംഘടനകള്‍ ഒറ്റക്കും കൂട്ടായും പ്രതിഷേധമുയര്‍ത്തുന്നു. അതിന്‍െറ തുടര്‍ച്ചയെന്നോണം നാട്ടിലെ രാഷ്ട്രീയകക്ഷികളും പ്രക്ഷോഭപരിപാടികളുമായി രംഗത്തുണ്ട്. അതേസമയം, മേയ് ഒന്നു മുതല്‍ വലിയ വിമാനങ്ങള്‍ക്ക് പ്രവേശനിരോധം ഏര്‍പ്പെടുത്തിയും ദിനേന എട്ട് മണിക്കൂര്‍ വിമാനത്താവളം പൂര്‍ണമായും അടച്ചിട്ടും അറ്റകുറ്റപ്പണിക്ക് ഒരുക്കങ്ങള്‍ നടന്നുവരുകയാണ്. കരിപ്പൂരിലെ ടേബ്ള്‍ടോപ് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ പോക്കുവരവിന് അപായഭീഷണിയുയര്‍ത്തുന്ന റണ്‍വേയുടെ ശോച്യാവസ്ഥ പരിഹരിക്കാതിരിക്കാനാവില്ളെന്നാണ് വിമാനത്താവള അധികൃതരുടെ നിലപാട്. അതുസംബന്ധിച്ച പഠനറിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിശ്ചിതഫണ്ടും ഇതിന് അനുവദിച്ചിട്ടുണ്ട്. അതിവര്‍ഷവും മറ്റുമായി ഇടക്കിടെ തകരാറിലാകുന്ന റണ്‍വേയുടെ നില മെച്ചപ്പെടുത്താതെ സര്‍വിസ് തുടരാനാവില്ളെന്ന അധികൃതരുടെ മുന്നറിയിപ്പ് മുഖവിലക്കെടുക്കേണ്ടതുതന്നെ. എന്നാല്‍, ഇതുമൂലം യാത്രികര്‍ക്കും ചരക്കുനീക്കത്തിനുമുണ്ടാകുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടതുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയോ വിമാനത്താവള വകുപ്പിന്‍െറ ചുമതല വഹിക്കുന്ന മന്ത്രിയോ ഇക്കാര്യത്തിലുള്ള ആവലാതികള്‍ കേട്ടതായിപോലും ഭാവിച്ചിട്ടില്ല. വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ പറ്റാതായിക്കഴിഞ്ഞ റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ ഒരുനിലക്കും വെച്ചുതാമസിപ്പിക്കാന്‍ കഴിയില്ളെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറയുന്നത്. റണ്‍വേയുടെ ഉപരിഭാഗത്തെ ജോലികള്‍ ജൂണില്‍ ആരംഭിച്ചാല്‍ 15 മാസം കൊണ്ടേ അവസാനിപ്പിക്കാനാവൂ. എട്ടുമാസം കഴിഞ്ഞേ വലിയ വിമാനങ്ങള്‍ക്ക് ടേക് ഓഫിനും ലാന്‍ഡിങ്ങിനും അനുമതി നല്‍കാനാവൂ. എന്നാല്‍, ചെറുവിമാനങ്ങള്‍ക്ക് ജോലിക്കിടയിലും പഴയപടി സര്‍വിസ് തുടരാനാകും. എന്നാല്‍, ഈ 15 മാസം ദിനേന ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ റണ്‍വേ പൂര്‍ണമായി അടച്ചിടുമെന്നും ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ എയര്‍ ഇന്ത്യ, സൗദിയ, എമിറേറ്റ്സ് എന്നിവയുടെ വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനാവില്ല. രാജ്യത്തെ ഏറ്റവും തിരക്കുള്ള 10 വിമാനത്താവളങ്ങളിലൊന്നായ കരിപ്പൂരിലെ റണ്‍വേയുടെ മോശം സ്ഥിതിയെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി എക്സി. ഡയറക്ടര്‍ ടി.എസ്. ചന്ദ്രമൗലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷിച്ചിരുന്നു. അതത്തേുടര്‍ന്ന് 40 കോടി രൂപ കേന്ദ്രം അനുവദിച്ച് റണ്‍വേ ബലപ്പെടുത്താനുള്ള താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി. അതിവര്‍ഷവും നിര്‍മാണത്തിലെ അഴിമതിയും കാരണം വലിയ വിമാനങ്ങളുടെ ഗതാഗതത്തിന് അപായഭീഷണിയുണ്ടെന്ന് നേരത്തേ വിദഗ്ധ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി നടത്തിയ അറ്റകുറ്റപ്പണികളിലെ അഴിമതി സി.ബി.ഐ അന്വേഷണത്തില്‍ വെളിപ്പെടുകയും കമ്പനിക്കും മറ്റു 10 പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റണ്‍വേയിലുണ്ടായ വിള്ളല്‍ മൂലം ചില പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സെന്‍ട്രല്‍ റോഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏല്‍പിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് റണ്‍വേ റീ കാര്‍പറ്റ് ചെയ്യാനുള്ള പണിയാണ് ഇപ്പോള്‍ ആരംഭിക്കാനിരിക്കുന്നത്. |
ജമ്മുവില്‍ മണ്ണിടിച്ചില്‍: മൂന്നു മരണം Posted: 15 Mar 2015 06:49 PM PDT Image: ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചു. പൂഞ്ച് ജില്ലയിലും പുല്‍വാമ ജില്ലയിലുമാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായത്. പൂഞ്ചിലുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയും മധ്യവയസ്കനുമുള്‍പ്പെടെ രണ്ടുപേരും പുല്‍വാമയില്‍ ഒരാളുമാണ് മരിച്ചത്. |
മോദിയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി പുതിയ പുസ്തകം വിപണിയില്‍ Posted: 15 Mar 2015 11:21 AM PDT Image: ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം നരേന്ദ്ര മോദി എന്തായിരിക്കും ചെയ്തിരിക്കുക? വിജയിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും കഠിനമായ ഏകാന്തത അനുഭവിക്കുകയായിരുന്നു അദ്ദേഹം. മുറിയില്‍ തനിച്ചിരുന്ന് ഉച്ചവരെ മോദി ധ്യാനിച്ചു. 12 മണിവരെ ടി.വി ഓണാക്കിയിരുന്നില്ല. ഒരു ഫോണും എടുത്തതുമില്ല. 12 മണിക്കു ശേഷം ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്‍െറ ഫോണാണ് മോദി ആദ്യമെടുക്കുന്നത്. മൃഗീയ ഭൂരിപക്ഷം നേടും എന്ന് രാജ്നാഥ് സിങ് അറിയിച്ച ശേഷമാണത്രെ മോദി ടി.വി ഓണ്‍ചെയ്തത്. മോദിയെപ്പറ്റി പുറത്തിറങ്ങിയ പുതിയ പുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് ദിനങ്ങളെപ്പറ്റി അറിയപ്പെടാത്ത വിവരങ്ങളുള്ളത്. മുന്‍ ബി.ബി.സി ലേഖകനും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ലാന്‍സ് പ്രൈസ് രചിച്ച ‘മോദി എഫക്റ്റ്: ഇന്‍സൈഡ് നരേന്ദ്ര മോദീസ് കാമ്പയിന്‍ ടു ട്രാന്‍സ്ഫോം ഇന്ത്യ’ എന്ന പുസ്തകം കഴിഞ്ഞ ദിവസം വിപണിയിലത്തെി. ജനങ്ങളുടെ ഏക പ്രതീക്ഷ താന്‍ മാത്രമായിരുന്നെന്നും മോദി പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്. |
ഹോങ്കോങ് നയം ചൈന ദൃഢപ്പെടുത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല –ലീ കെക്വിയാങ് Posted: 15 Mar 2015 10:42 AM PDT Image: ബെയ്ജിങ്: ഹോങ്കോങ്ങിനോടുള്ള നയങ്ങള്‍ ചൈന ദൃഢപ്പെടുത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ളെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ്. ഹോങ്കോങ്ങില്‍ വര്‍ധിക്കുന്ന ചൈനാ വിരുദ്ധ ജനാധിപത്യ അനുകൂല പ്രകടനങ്ങള്‍ തള്ളിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. |
ആസ്ട്രേലിയക്കാരന് ഭൂമിക്കടിയില്‍നിന്ന് കിട്ടിയത് കിനാവുകണ്ടതിലേറെ സ്വര്‍ണം Posted: 15 Mar 2015 10:40 AM PDT Image: മെല്‍ബണ്‍: മിക് ബ്രൗണ്‍ എന്ന ആസ്ട്രേലിയക്കാരന്‍െറ സ്വപ്നംനിറയെ എന്നും സ്വര്‍ണമായിരുന്നു. എന്നാല്‍, ഭൂമിക്കടിയില്‍ കാലം തനിക്കായി കാത്തുവെച്ചിരുന്നത് ഇത്രയേറെ സ്വര്‍ണമാണെന്ന് അയാള്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. വിക്ടോറിയ നഗരത്തിലെ വെഡ്ഡര്‍ബേണില്‍ മുമ്പ് താമസിച്ച സ്ഥലത്തുനിന്ന് ഈ 42 കാരന് ലഭിച്ചത് 2.7 കിലോ ഭാരമുള്ള സ്വര്‍ണക്കട്ടി. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 1,41,000 ഡോളര്‍ വില. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 84.5 ലക്ഷം രൂപ. |
ലോകത്തെ ഏറ്റവും പ്രായമുള്ള പൂച്ചക്ക് 27 വയസ്സ് Posted: 15 Mar 2015 10:00 AM PDT Image: വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രായമുള്ള പൂച്ചയായ യു.എസില്‍നിന്നുള്ള ‘ടിഫാനി-രണ്ടി’ന് 27 വയസ്സ്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ 1988 മാര്‍ച്ച് 13 ജനിച്ച ടിഫാനി, നിലവില്‍ പ്രായംകൂടിയ പൂച്ചയെന്ന നിലയില്‍ ഗിന്നസ് റെക്കോഡ് ഉടമയാണ്. ആറുമാസം പ്രായമുള്ളപ്പോഴാണ് വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയില്‍നിന്ന് ടിഫാനിയെ, ഉടമ ഷാരോണ്‍ വൂര്‍ഹീസ് വാങ്ങിയത്. രക്തസമ്മര്‍ദം പോലുള്ള ചെറിയ അസുഖങ്ങള്‍ വന്നതൊഴിച്ചാല്‍ കൊച്ചു ടിഫാനി ആരോഗ്യവതിയാണെന്ന് ഉടമ ഷാരോണ്‍ പറയുന്നു. ഷാരോണ്‍ വളര്‍ത്തിയിരുന്ന ടിഫാനി എന്ന പൂച്ച ചത്തശേഷം വാങ്ങിയതിനാലാണ് കറുപ്പും തവിട്ടും നിറമുള്ള കുഞ്ഞന്‍ പൂച്ചക്ക് ടിഫാനി-രണ്ട് എന്നു പേരിട്ടത്. ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പൂച്ച ടെക്സസില്‍നിന്നുള്ള ക്രീമി പഫ് ആണ്. 38 വര്‍ഷവും മൂന്നു ദിവസവുമാണ് ക്രീമിയുടെ ആയുസ്സ്. മനുഷ്യന്‍െറ 125 വയസ്സിനു തുല്യമാണ് പൂച്ചയുടെ 27 വയസ്സ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment