കലാഭവന്‍ മണിക്ക് വിലക്ക് Madhyamam News Feeds |
- കലാഭവന്‍ മണിക്ക് വിലക്ക്
- പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും ദേശീയ കൗണ്‍സിലില്‍ നിന്നു പുറത്താക്കി
- അജണ്ട കീറിയെറിഞ്ഞു; ബാര്‍ ലൈസന്‍സ് നല്‍കുന്നത് ചര്‍ച്ചയില്ലാതെ
- കൊച്ചിക്കുവേണ്ടത് ജലകേന്ദ്രീകൃത ഗതാഗത വികസനം
- തുടര്‍ച്ചയായ മൂന്നാം ദിനവും യമന് നേരെ വ്യോമാക്രമണം
- മധുരവീരന്‍ കോളനിയിലെ ഫ്ളാറ്റ് നിര്‍മാണം പത്ത് മുതല്‍
- ‘മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം’ പദ്ധതിക്ക് അംഗീകാരം
- കലാശപ്പോര് നാളെ
- രാത്രിയാത്രാ നിരോധം: ഇന്ന് പ്രതിഷേധമിരമ്പും
- ‘പി.സി ജോര്‍ജിനെ മാറ്റും’
- സുല്‍ത്താന്‍െറ കാരുണ്യത്തില്‍ മലയാളി യുവാവിന് ജയില്‍മോചനം
- യു.ഡി.എഫില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് ആന്‍റണി
- നിക്ഷേപക ഉച്ചകോടി: മുഖ്യമന്ത്രി തിങ്കളാഴ്ച ദുബൈയില്‍
- അമീര്‍ സൗദി രാജാവുമായി ഫോണ്‍ സംഭാഷണം നടത്തി
- യമന് സൈനിക നീക്കം: ബഹ്റൈന്‍ അതീവജാഗ്രതയില്‍
- മാണി തന്‍റെ കരളു പറിക്കാനാണ് ശ്രമിച്ചത്^ പി.സി ജോര്‍ജ്
- യു.ഡി.എഫില്‍ പ്രതിസന്ധി മുറുകുന്നു
- യമന്: ചുറ്റും വെടിയൊച്ച; ഒരുപോള കണ്ണടക്കാനാവാതെ മലയാളികള്‍
- ഭാരത് രത്നവുമായി രാഷ്ട്രപതി; ഭാവഭേദമില്ലാതെ വാജ്പേയി
- യമന് ആഭ്യന്തരയുദ്ധത്തിലേക്ക്?
- ജോര്‍ജിന് നല്‍കിയത് ചെറിയ ശിക്ഷയെന്ന് മാണി; മാണി തന്‍െറ അപ്പനല്ലെന്ന് ജോര്‍ജ്
- ഭിക്ഷക്കാര്‍ക്ക് ബിഹാറില്‍ സ്വന്തം ബാങ്ക്
- യമനില്‍ ആക്രമണം തുടരുന്നു; 39 മരണം, കരയുദ്ധം ഉടനില്ലെന്ന് സൗദി
- അനുരഞ്ജനശ്രമം പൊളിഞ്ഞു; കടുപ്പിച്ച് മാണിയും ജോര്‍ജും
- ഫലിക്കാതെ പോയ തന്ത്രങ്ങള്‍
Posted: 28 Mar 2015 12:34 AM PDT Image: കൊച്ചി: നടന്‍ കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കളുടെ വിലക്ക്. 'ദൈവം സാക്ഷി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചിത്രത്തിന്‍െറ നിര്‍മ്മാതാവ് സ്നേഹജിത്ത് നല്‍കിയ പരാതിയിലാണ് പ്രൊഡ്യൂസേഷന്‍ അസോസിയേഷന്‍്റെ തീരുമാനം. നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്‍കിയ ശേഷം കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്ന് നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു. ജനുവരി 16ന് ഷൂട്ടിങ്ങിനായി മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തകരും തൊടുപുഴയില്‍ എത്തിയെങ്കിലും കലാഭവന്‍ മണി എത്തിയില്ല. നാല് ദിവസം കാത്തിരുന്നിട്ടും അദ്ദേഹമത്തെിയില്ല. അമ്മയുടെ പ്രസിഡന്‍്റായ ഇന്നസെന്‍്റിന് പരാതി. അമ്മയുടെ പ്രസിഡന്‍്റിനോട് പരാതി പറഞ്ഞതിനാല്‍ ഇനി ഏതായാലും ഈ സിനിമയില്‍ അഭിനയിക്കില്ളെന്ന് മണി പറഞ്ഞുവെന്നും നിര്‍മാതാവ് സ്നേഹജിത്ത് പറഞ്ഞു.
|
പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും ദേശീയ കൗണ്‍സിലില്‍ നിന്നു പുറത്താക്കി Posted: 28 Mar 2015 12:27 AM PDT Image: ന്യൂഡല്‍ഹി: അച്ചടക്കലംഘനം നടത്തിയതിന് പാര്‍ട്ടിയിലെ വിമതനേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും എ.എ.പി ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കി. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്‍േറതാണു തീരുമാനം. അജിത് ജായോയും പ്രഫ.ആനന്ദ് കുമാറിനെയും ഇവരോടൊപ്പം കൗണ്‍സിലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഗോപാല്‍ റായ് അധ്യക്ഷനായ യോഗ മാണ് തീരുമാനമെടുത്തത്. അച്ചടക്ക ലംഘനം നടത്തിയ വിമത നേതാക്കളെ പുറത്താക്കുന്നതിനായി പ്രമേയം കൊണ്ടു വരികയായിരുന്നു. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും അനുകൂലിച്ച് 23 പേര്‍ വോട്ടു രേഖപ്പെടുത്തിയെങ്കിലും 200 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പുറത്താക്കിയ നടപടിയില്‍ വിഷമമുണ്ടെന്നും ജനാധിപത്യം കൊല ചെയ്യപ്പെട്ട ദിവസമാണിതെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു. യോഗം ചേര്‍ന്ന ഹാളില്‍ ക്യാമറ സ്ഥാപിച്ചിരുന്നു, അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കാം എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ എന്തു പറഞ്ഞോ അതു തന്നെ സംഭവിച്ചുവെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. കെജ് രിവാള്‍ അനുകൂലികളായ എം.എല്‍.എമാര്‍ ഗുണ്ടകളെ പ്പോലെയാണ് പെരുമാറിയത്. സംസാരിക്കാന്‍ പോലും തങ്ങള്‍ക്ക് അവസരം നല്‍കിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുന്നത്. മുമ്പ് ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. നേരത്തേ യോഗത്തില്‍ പങ്കെടുക്കാനത്തെിയ യോഗേന്ദ്ര യാദവിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കെജ്രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകരാണു യോഗേന്ദ്രയാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ തടയാനും ശ്രമിച്ചത്. മറ്റാരും പറഞ്ഞിട്ടല്ല തങ്ങളിവിടെ വന്നതെന്നും തങ്ങളുടെ മാത്രം താല്‍പര്യത്തിലാണ് വന്നതെന്നും കെജ്രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
|
അജണ്ട കീറിയെറിഞ്ഞു; ബാര്‍ ലൈസന്‍സ് നല്‍കുന്നത് ചര്‍ച്ചയില്ലാതെ Posted: 28 Mar 2015 12:23 AM PDT ആലപ്പുഴ: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷം അജണ്ട കീറിയെറിഞ്ഞു. പ്രതിപക്ഷ ബഹളത്തിനും ബഹിഷ്കരണത്തിനുമിടയില്‍ ചര്‍ച്ചകളൊന്നുമില്ലാതെ പഞ്ചനക്ഷത്ര പദവികിട്ടിയ ഹോട്ടലിന് ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. |
കൊച്ചിക്കുവേണ്ടത് ജലകേന്ദ്രീകൃത ഗതാഗത വികസനം Posted: 28 Mar 2015 12:20 AM PDT കൊച്ചി: ജലകേന്ദ്രീകൃതവും സംയോജിതവുമായ ഗതാഗതവികസനവും സൈക്ക്ള്‍ സവാരി പുനരുജ്ജീവിപ്പിക്കലുമാണ് ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന കൊച്ചി നഗരത്തിന് ഏറ്റവും ഫലപ്രദ പരിഹാരമാര്‍ഗങ്ങളെന്ന് കൊച്ചി മെട്രോ സഹകരണത്തോടെ നഗരസഭ സംഘടിപ്പിച്ച ത്രിദിന ശില്‍പശാല അഭിപ്രായപ്പെട്ടു. |
തുടര്‍ച്ചയായ മൂന്നാം ദിനവും യമന് നേരെ വ്യോമാക്രമണം Posted: 28 Mar 2015 12:05 AM PDT Image: സന്‍ആ: യമനിലെ ഹൂതി പ്രക്ഷോഭകാരികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണം തുടരുന്നു. യമന്‍െറ വ്യോമപരപ്പ് തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് സൗദി അറേബ്യ അവകാശപ്പെട്ടു. രാജ്യത്തെ നാലാമത്ത വലിയ പട്ടണമായ ഹുദൈദയിലാണ് ശനിയാഴ്ച കാര്യമായ ആക്രമണമുണ്ടായത്. ചെങ്കടലിന്‍െറ തീരത്തുള്ള പട്ടണമാണിത്. തലസ്ഥാനമായ സന്‍ആയുടെ അടുത്തുള്ള പ്രദേശങ്ങള്‍, ഹൂതി ശക്തികേന്ദ്രമായ സഅദ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ സൂക്ഷിച്ച കേന്ദ്രങ്ങളിലും വ്യോമാക്രമണം നടന്നു. ആക്രമണത്തില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനിക ഇടപെടലുണ്ടായ പട്ടണങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോവുകയാണ്. ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ആസിഫതുല്‍ ഹസം (നിര്‍ണായക കൊടുങ്കാറ്റ്) എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിന് സൗദിയടക്കം ഒമ്പത് രാജ്യങ്ങളുടെ സൈനിക പിന്തുണയാണുള്ളത്. ഈജിപ്ത്, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, യു.എ.ഇ, ജോര്‍ഡന്‍, ഈജിപ്ത്, സുഡാന്‍ എന്നിവരാണ് സൗദിക്ക് പിന്നില്‍ അണിനിരക്കുന്നത്. യു.എസ്, യു.കെ, ഫ്രാന്‍സ്, തുര്‍ക്കി, ബെല്‍ജിയം, മൊറോക്കോ എന്നിവരാണ് പുറത്തുനിന്ന് പിന്തുണക്കുന്നവര്‍. ഇതില്‍ മൊറോക്കോ പോര്‍ വിമാനങ്ങള്‍ അയച്ച കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഇറാന്‍, സിറിയ, ചൈന, റഷ്യ എന്നിവരാണ് സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തെ എതിര്‍ക്കുന്നത്. |
മധുരവീരന്‍ കോളനിയിലെ ഫ്ളാറ്റ് നിര്‍മാണം പത്ത് മുതല്‍ Posted: 27 Mar 2015 11:50 PM PDT പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജിത ചേരി വികസന പ ദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് നഗരസഭ പരിധിയിലെ ശംഖുവാരത്തോട് മധുരവീരന്‍ കോളനിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ക്ക് ഏപ്രില്‍ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. |
‘മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം’ പദ്ധതിക്ക് അംഗീകാരം Posted: 27 Mar 2015 11:48 PM PDT മലപ്പുറം: മഴവെള്ള സംഭരണത്തിന് വണ്ടൂര്‍ ബ്ളോക്ക് പഞ്ചായത്ത് തയാറാക്കിയ സംയോജിത നീര്‍ത്തട പദ്ധതിക്കും 'മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം' പദ്ധതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ബ്ളോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് ഇത്തരമൊരു പദ്ധതി തയാറാക്കുന്നത്. |
Posted: 27 Mar 2015 11:30 PM PDT Image: മെല്‍ബണ്‍: ആറാഴ്ചകള്‍ നീണ്ട, അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്നുള്ള 14 ടീമുകള്‍ പങ്കെടുത്ത 48 മത്സരങ്ങള്‍ക്ക് ശേഷം 11ാം ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍െറ ഫൈനലില്‍ മാറ്റുരക്കുന്നത് ഓഷ്യാനിയയുടെ സ്വന്തം ടീമുകള്‍, ആസ്ട്രേലിയയും ന്യൂസിലന്‍ഡും. തങ്ങളുടെ രാജ്യത്ത് നടന്ന പോരാട്ടങ്ങളില്‍ എട്ടില്‍ എട്ടും ജയിച്ചാണ് സൂപ്പര്‍ ഫോമിലുള്ള ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടത്തില്‍ എത്തിനില്‍ക്കുന്നത്. അവയില്‍ ഒന്നില്‍ ആസ്ട്രേലിയയും മുട്ടുകുത്തി. ഇഞ്ചോടിഞ്ച് പോരാടിയ ആ മത്സരത്തില്‍ ‘ഹോം’ ആനുകൂല്യം കിവീസിനായിരുന്നെങ്കില്‍ ഫൈനലില്‍ എത്തുമ്പോള്‍ നാലുതവണ ചാമ്പ്യനായ ഓസീസിനാണ്. സ്വപ്നക്കുതിപ്പുമായി മുന്നിലത്തെിയവരെയെല്ലാം തകര്‍ത്തെറിഞ്ഞ ഫോമാണ് ന്യൂസിലന്‍ഡിന്‍െറ ആദ്യഫൈനല്‍ കൈമുതല്‍ എങ്കില്‍, ലോകകപ്പില്‍ ഹാട്രിക് കിരീടം നേടിയതുള്‍പ്പെടെയുള്ള പാരമ്പര്യമാണ് ആസ്ട്രേലിയയുടെ കരുത്ത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയചരിത്രം അവകാശപ്പെട്ടാണ് മൈക്കല്‍ ക്ളാര്‍ക്കും സംഘവും ഏഴാം ഫൈനലിനിറങ്ങുന്നത്. ഈ ലോകകപ്പില്‍ തങ്ങളുടെ മണ്ണിന് പുറത്തുള്ള ആദ്യ പോരാട്ടത്തിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കിവീസ് കളിക്കാന്‍ ഇറങ്ങുന്നത് ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. ഓസീസ് ആകട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇവിടെ കളിച്ച 12 ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് തോറ്റത്. കഴിഞ്ഞ ആറു പോരാട്ടങ്ങളിലും അവര്‍ തോറ്റിട്ടുമില്ല. ട്രെന്‍റ് ബോള്‍ട്ടിന്‍െറയും ടിം സൗത്തിയുടെയും ന്യൂബാള്‍ ആക്രമണം ന്യൂസിലന്‍ഡ് സാഹചര്യങ്ങളില്‍നിന്ന് മാറിയതിനോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതനുസരിച്ചിരിക്കും ബ്രണ്ടന്‍ മക്കല്ലത്തിന്‍െറയും കൂട്ടരുടെയും കിരീടസാധ്യതകള്‍. നാട്ടില്‍ കിട്ടിയതുപോലെ സ്വിങ് തങ്ങളെ സഹായിക്കാന്‍ എത്തില്ളെന്ന കണക്കുകൂട്ടലില്‍ കിവീസ് താരങ്ങള്‍ക്ക് പന്തിന്‍െറ ലെങ്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. കിവീസ് സ്വന്തം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയതുപോലെ തങ്ങളും തിരിച്ച് ഉപയോഗപ്പെടുത്തുമെന്നാണ് ക്ളാര്‍ക് പറഞ്ഞത്. എന്നാല്‍, എല്ലാ മത്സരങ്ങളിലും സ്വിങ് ചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും വിക്കറ്റെടുക്കാനുള്ള വഴി തങ്ങള്‍ക്കറിയാമെന്നാണ് സൗതിയുടെ പക്ഷം. എന്തായാലും ഞായറാഴ്ച ഫോമിന്‍െറയും പാരമ്പര്യത്തിന്‍െറയും ഒരു ക്രിക്കറ്റ് ജുഗല്‍ബന്ദിയാകും എം.സി.ജിയില്‍. |
രാത്രിയാത്രാ നിരോധം: ഇന്ന് പ്രതിഷേധമിരമ്പും Posted: 27 Mar 2015 11:08 PM PDT സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ലെയും 67ലെയും രാത്രിയാത്രാ നിരോധത്തിനെതിരെ ശനിയാഴ്ച ബത്തേരിയില്‍ ജനകീയ റാലിയും പൊതുസമ്മേളനവും നടക്കും. ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയും സമരത്തില്‍ പ്രതിഷേധമിരമ്പും. |
Posted: 27 Mar 2015 10:01 PM PDT Image: തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി ജോര്‍ജിനെ നീക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായെന്ന് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയത്തെിയാല്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി മടങ്ങിയത്തെുക. കെ.എം മാണി ജോര്‍ജിനെതിരെയുള്ള നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് സ്ഥാനത്തുനിന്നു മാറ്റാന്‍ ധാരണയായത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വവുമായും ഘടകകക്ഷി നേതാക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. |
സുല്‍ത്താന്‍െറ കാരുണ്യത്തില്‍ മലയാളി യുവാവിന് ജയില്‍മോചനം Posted: 27 Mar 2015 09:44 PM PDT Image: മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ കാരുണ്യത്തില്‍ പൊതുമാപ്പില്‍ മലയാളി യുവാവിന് ജയില്‍മോചനം. വാഹനാപകട കേസില്‍ രണ്ടുവര്‍ഷമായി ജയിലിലായിരുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശി ഷാനവാസ് ബഷീറിനാണ് കാരാഗൃഹത്തില്‍നിന്ന് മോചനമായത്. ജര്‍മനിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് ഒമാനില്‍ തിരിച്ചത്തെിയ സുല്‍ത്താന്‍ ഖാബൂസ് 245 തടവുകാരെ വിട്ടയക്കാനാണ് ഉത്തരവിട്ടത്. |
യു.ഡി.എഫില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് ആന്‍റണി Posted: 27 Mar 2015 09:18 PM PDT Image: കൊച്ചി: യു.ഡി.എഫില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന്‌എ.കെ ആന്‍റണി. ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയെ തരണം ചെയത് വിജയിച്ച നേതൃത്വമാണ് യു.ഡി.എഫിനുള്ളത്. മുഖ്യമന്ത്രിയും മറ്റു ഘടകകക്ഷിനേതക്കാളും ഒരുമിച്ചിരുന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റണി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കാന്‍ തയാറായില്ല. കഴിഞ്ഞദിവസം പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. |
നിക്ഷേപക ഉച്ചകോടി: മുഖ്യമന്ത്രി തിങ്കളാഴ്ച ദുബൈയില്‍ Posted: 27 Mar 2015 09:14 PM PDT Image: ദുബൈ: യു.എ.ഇയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉന്നത ഉദ്യോഗസ്ഥ സംഘവും തിങ്കളാഴ്ച ദുബൈയിലത്തെുന്നു. മാര്‍ച്ച് 30 മുതല്‍ മൂന്ന് ദിവസങ്ങളിലായി ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി അനിശ്ചിതമായി നീളുന്നത് കേരളത്തില്‍ കൂടുതല്‍ മുതല്‍മുടക്കുന്നതില്‍ നിന്ന് യു.എ.ഇ കമ്പനികളെ പിന്തിരിപ്പിച്ചേക്കുമെന്നാണ് സൂചന. |
അമീര്‍ സൗദി രാജാവുമായി ഫോണ്‍ സംഭാഷണം നടത്തി Posted: 27 Mar 2015 09:09 PM PDT Image: ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ആല്‍ഥാനി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ഫോണ്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച് ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ച നടത്തി. കൂടാതെ മേഖലയിലെ നിലവിലെ സാഹചര്യവും പുരോഗതിയും ഇരുവരും വിലയിരുത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനിലെ ഹൂതികള്‍ക്കെതിരെ ആരംഭിച്ച ഓപറേഷന്‍ അക്സസീവ് സ്റ്റോമിന് ഒമാനൊഴികെ മുഴുവന്‍ ജി.സി.സി രാജ്യങ്ങളും പിന്തുണ അറിയിച്ച സന്ദര്‍ഭത്തില്‍ ഖത്തര്‍ അമീറും സൗദി അമീറും തമ്മിലുള്ള സംഭാഷണത്തിന് രാഷ്്ട്രീയ പ്രാധാന്യമേറെയാണ്. |
യമന് സൈനിക നീക്കം: ബഹ്റൈന്‍ അതീവജാഗ്രതയില്‍ Posted: 27 Mar 2015 08:58 PM PDT Image: മനാമ: യമനിലെ ഹൂതി വിമതര്‍ക്കെതിരായ സംയുക്ത സൈനിക നീക്കത്തില്‍ പങ്കെടുക്കുന്നത് റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സിലെ 12 യുദ്ധവിമാനങ്ങള്‍. സംയുക്ത സേനാ നിര്‍ദേശങ്ങളനുസരിച്ചാണ് യുദ്ധവിമാനങ്ങള്‍ നീങ്ങുന്നത്. ഇതിനായുള്ള രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. സൗദി രാജാവിന്‍െറ അഭ്യര്‍ഥന പ്രകാരം ബഹ്റൈന്‍ നടത്തിയ നീക്കം മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു ശക്തിയെയും സ്വതന്ത്രമായി വാഴാന്‍ അനുവദിക്കില്ളെന്ന പ്രഖ്യാപനമായി. സൗദിയില്‍ നിന്നുള്ള 100 ഓളം യുദ്ധവിമാനങ്ങളാണ് ഹൂതി വിരുദ്ധ നീക്കത്തില്‍ പങ്കുചേരുന്നത്. |
മാണി തന്‍റെ കരളു പറിക്കാനാണ് ശ്രമിച്ചത്^ പി.സി ജോര്‍ജ് Posted: 27 Mar 2015 08:42 PM PDT Image: കോട്ടയം: മാണി തന്‍റെ കരളു പറിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. 1977 മുതല്‍ രാഷ്ട്രീയമായി തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. മാണിക്കൊപ്പം കൂട്ടു നിന്നവര്‍ക്ക് നഷ്ടക്കണക്കു മാത്രമാണുള്ളത്. പി.ജെ ജോസഫിന്‍റെ സ്ഥിതിയും അതു തന്നെയാണ്. തന്നോടു മാണി കാട്ടിയതു ക്രൂരതയാണ്. യു.ഡി.എഫ് നേതാക്കളെ വിശ്വസിക്കാനുള്ള ധാര്‍മികത അദ്ദേഹം കാണിക്കണം. മാണി ഇനി പ്രാര്‍ഥനയുമായി കഴിയുന്നതാണ് നല്ലതെന്നും പി.സി ജോര്‍ജ് പറഞ്ഞു. തന്‍റെ വസതിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ ശിഥിലമാക്കാന്‍ ശ്രമിച്ചിട്ടില്ല. തന്‍റെ പ്രസ്താവനകള്‍ യു.ഡി.എഫിനെ ശിഥിലമാക്കിയെങ്കില്‍ അതിനു കെ.എം മാണിയും ഉത്തരവാദിയാണ്. നാളിതുവരെ താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം കെ.എം. മാണിയുടെ അറിവോടെയും അനുവാദത്തോടെയുമാണ്. താന്‍ തുറന്നു പറഞ്ഞ പലതും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. മാണി പറയാതെ താന്‍ ഒന്നും പറഞ്ഞിട്ടില്ളെന്നും ജോര്‍ജ് പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് യു.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷം പറയാമെന്നും വിജയിക്കാന്‍ എളുപ്പം നാടാര്‍ സ്ഥാനാര്‍ഥിയാണെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. |
യു.ഡി.എഫില്‍ പ്രതിസന്ധി മുറുകുന്നു Posted: 27 Mar 2015 07:27 PM PDT Image: തിരുവനന്തപുരം: ചീഫ് വിപ്പ് വിഷയത്തില്‍ പരിഹാരശ്രമങ്ങള്‍ പരാജയപ്പെടുകയും മാണിഗ്രൂപ് നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ യു.ഡി.എഫില്‍ പ്രതിസന്ധി മുറുകുന്നു. പി.സി. ജോര്‍ജും മാണിഗ്രൂപ്പും വിട്ടുവീഴ്ചക്ക് തയാറല്ലാത്ത സാഹചര്യത്തില്‍ ഇലക്കുംമുള്ളിനും കേടില്ലാതെ പ്രശ്നം എങ്ങനെ പരിഹരിക്കാനാകുമെന്ന ചിന്ത മുന്നണിനേതൃത്വത്തിന്‍െറ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നു. അടുത്തമാസം മധ്യത്തോടെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വിഷയം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതരത്തില്‍ മുന്നണിയെ പ്രതിസന്ധിയിലത്തെിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതെ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി കൂറുമാറ്റനിരോധനിയമത്തില്‍ തളച്ചിടുകയെന്ന ദ്വിമുഖ തന്ത്രമാണ് ജോര്‍ജിനെതിരെ കെ.എം. മാണി പുറത്തെടുത്തിരിക്കുന്നത്. ജോര്‍ജിന്‍െറ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ളെന്നത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റിയാലും പ്രത്യേകപാര്‍ട്ടിയാക്കി നിലനിര്‍ത്താനാണ് യു.ഡി.എഫ് നേതൃത്വത്തിന് താല്‍പര്യം. ജോര്‍ജ് ആഗ്രഹിക്കുന്നതും അതാണ്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടിയുള്ള മുന്നറിയിപ്പാണ്. സമവായനീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും തീരുമാനം നീട്ടാനാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് മാണിവിഭാഗം വഴങ്ങാനിടയില്ല. കോണ്‍ഗ്രസിലെയും മുന്നണിയിലെ ചില ഘടകകക്ഷികളിലെയും നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് മറുതന്ത്രം പയറ്റാന്‍ ജോര്‍ജ് ശ്രമിച്ചേക്കുമെന്ന് മാണിപക്ഷം കരുതുന്നു. അതിന് അവസരം നല്‍കാതെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം വേണമെന്ന കാര്യത്തില്‍ മാണിഗ്രൂപ് നിര്‍ബന്ധംപിടിക്കും. കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ച് മുന്നണിയില്‍ സമ്മര്‍ദം ചെലുത്തി തീരുമാനമെടുപ്പിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന അവസരവും ഇതായിരിക്കും. അതേസമയം പാര്‍ട്ടി വിപ്പ് അനുസരിച്ച് മുന്നോട്ടുപോകുകയെന്ന വഴി മാത്രമാണ് ജോര്‍ജിന് മുന്നിലുള്ളത്. എങ്കിലും ജോര്‍ജിനെ പൂര്‍ണമായി പ്രതിസന്ധിയിലാക്കാതെ സമവായം കണ്ടത്തൊനാണ് കോണ്‍ഗ്രസിന്‍െറ നീക്കം. കുറച്ചുദിവസം കഴിയുന്നതോടെ ഇരുപക്ഷവും സമവായത്തിന് തയാറാകുമെന്ന പ്രതീക്ഷയാണ് മുന്നണി നേതൃത്വത്തിനുള്ളത്. ഞായറാഴ്ച ദുബൈയിലേക്ക് പോകുന്ന മുഖ്യമന്ത്രി ബുധനാഴ്ചയാണ് മടങ്ങിവരുന്നത്. അതിന്ശേഷമേ പ്രശ്നപരിഹാരശ്രമങ്ങള്‍ക്ക് സാധ്യതയുള്ളൂ. അതുവരെ കാത്തിരിക്കാന്‍ തയാറാണെന്ന് മാണി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒമ്പതിന് യു.ഡി.എഫ് യോഗം ചേരാന്‍ നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ട്. |
യമന്: ചുറ്റും വെടിയൊച്ച; ഒരുപോള കണ്ണടക്കാനാവാതെ മലയാളികള്‍ Posted: 27 Mar 2015 07:15 PM PDT Image: ദുബൈ: ചുറ്റിലും ഉയരുന്ന വെടിയൊച്ചകള്‍ക്ക് നടുവില്‍ ഒരുപോള കണ്ണടക്കാനാകാതെ കഴിയുകയാണ് യമനിലെ മലയാളികളടക്കമുള്ള പ്രവാസികള്‍. പകല്‍ സ്ഥിതി ശാന്തമാണെങ്കിലും വൈകീട്ട് യുദ്ധവിമാനങ്ങള്‍ എത്തുന്നതോടെ അന്തരീക്ഷമാകെ മാറുകയാണ്. 3500ഓളം മലയാളികളാണ് തലസ്ഥാന നഗരിയായ സന്‍ആയില്‍ മാത്രമുള്ളത്. ഭൂരിഭാഗവും എണ്ണക്കമ്പനികളിലും ആശുപത്രികളില്‍ നഴ്സുമാരായും ജോലിചെയ്യുന്നവര്‍. 1000ഓളം പേര്‍ നാട്ടിലേക്ക് പോകാന്‍ സന്നദ്ധരാണ്. സ്ഥിതി നിയന്ത്രണാതീതമായതോടെ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍, വിമാന സര്‍വീസ് നിര്‍ത്തിയതിനാല്‍ സന്‍ആയില്‍തന്നെ കുടുങ്ങി. ഇന്ത്യന്‍ എംബസി മൂന്ന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും സാധനങ്ങളുമെടുത്ത് യാത്രക്ക് തയാറായി ഇരിക്കാനുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ആക്രമണത്തില്‍ സന്‍ആ വിമാനത്താവളത്തിന്‍െറ ഒരുഭാഗം തകര്‍ന്നതിനാല്‍ വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. ഇന്ത്യന്‍ എംബസി യമനിയയുടെ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. 1200 ഡോളര്‍ ഓരോരുത്തര്‍ക്കും ചെലവ് വരുമെന്നും ഇത് സ്വയം വഹിക്കേണ്ടിവരുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ സീറ്റുകള്‍ നിറഞ്ഞുവെന്ന മറുപടിയാണ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ പോകാന്‍ നിശ്ചയിച്ച വിമാനം വൈകീട്ടുവരെ പോയിട്ടുമില്ല. യുദ്ധവിമാനങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ പറക്കാന്‍ അനുമതി ലഭിക്കാത്തതാണ് കാരണമെന്നറിയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ കപ്പല്‍ അയച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടെങ്കിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് രൂപേഷ് പറഞ്ഞു. അതിനിടെ, നാട്ടിലേക്ക് മടങ്ങാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെങ്കില്‍ നഴ്സുമാരോട് ആശുപത്രി മാനേജ്മെന്‍റുകള്‍ രണ്ടുമാസ ശമ്പളം ആവശ്യപ്പെടുന്നതായി മെയില്‍ നഴ്സായ കൊല്ലം പത്തനാപുരം സ്വദേശി അഖില്‍ ദാസ് പറഞ്ഞു. ഏപ്രില്‍ ആറിന് ടിക്കറ്റ് ബുക് ചെയ്തിരുന്നു. ഇന്ത്യന്‍ എംബസി ആവശ്യപ്പെടുകയാണെങ്കില്‍ പാസ്പോര്‍ട്ടുകള്‍ നല്‍കാമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീക്കമൊന്നുമില്ളെന്ന് അഖില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജോലിക്കാര്‍ക്കെല്ലാം മൂന്നുമാസത്തെ ശമ്പളം ഒന്നിച്ചാണ് ഇവിടെ നല്‍കുന്നത്. ഇതുതന്നെ പലര്‍ക്കും കിട്ടിയിട്ടുമില്ല. രണ്ടുമാസത്തെ ശമ്പളം നല്‍കേണ്ടിവന്നാല്‍ യാത്രാചെലവിന് പണം തികയില്ളെന്ന ആശങ്കയിലാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയോടെയാണ് ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്. രൂക്ഷ പോരാട്ടം നടക്കുന്ന ഏദന്‍, തായിസ് എന്നിവിടങ്ങളില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ ഇവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. |
ഭാരത് രത്നവുമായി രാഷ്ട്രപതി; ഭാവഭേദമില്ലാതെ വാജ്പേയി Posted: 27 Mar 2015 07:05 PM PDT Image: ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ പരമോന്നത ബഹുമതി സമ്മാനിക്കുമ്പോഴും ആ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായില്ല. രാഷ്ട്രത്തിന്‍െറ പ്രഥമപൗരന്‍ പരമോന്നത പതക്കം ഹാരമായി കഴുത്തിലണിയിച്ചത് അദ്ദേഹം അറിഞ്ഞില്ല. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരത് രത്നം സമ്മാനിച്ച ചടങ്ങ് എല്ലാംകൊണ്ടും അത്യപൂര്‍വമായി മാറി. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കേ രാജ്യത്തിന്‍െറ ആഘോഷമായി കൊണ്ടാടേണ്ടിയിരുന്ന ചടങ്ങാണ് രോഗബാധിതനായ വാജ്പേയിയുടെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലും അകത്തുകയറ്റാതെ സംഘടിപ്പിച്ചത്. ദൂരദര്‍ശനും ഇലക്ട്രോണിക് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയെയും മാത്രം വാജ്പേയിയുടെ വീട്ടുവളപ്പില്‍ കടത്തിയെങ്കിലും സമ്മാനിക്കുന്ന ദൃശ്യങ്ങള്‍ക്ക് അവര്‍ക്കും അനുമതി നല്‍കിയില്ല. രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ട വാജ്പേയിയുള്ള ഒരുചിത്രം മാത്രമാണ് ചടങ്ങിനുശേഷം വന്നത്. കസേരയിലിരുത്തിയ മുന്‍പ്രധാനമന്ത്രി ഭാരത് രത്നം സമ്മാനിക്കുമ്പോഴും കണ്ണടച്ച നിലയിലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്ന വാജ്പേയിയുടെ ഒരുചിത്രം കൂടിയായി ഇതുമാറി. ചടങ്ങിനുശേഷം ദൂരദര്‍ശനോടും എ.എന്‍.ഐയോടും സംസാരിച്ച പ്രധാനമന്ത്രി മോദി, വാജ്പേയിയുടെ വീട്ടില്‍വന്ന് ഭാരത് രത്നം നല്‍കിയതിന് രാഷ്ട്രപതിയെ അനുമോദിച്ചു. ജീവിതം രാജ്യത്തിന് സമര്‍പ്പിച്ച അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരത് രത്നം നല്‍കുന്നതിന് സാക്ഷിയായത് ഭാഗ്യമായി കരുതുന്നുവെന്നും എന്നെപ്പോലുള്ള കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് വാജ്പേയിയുടെ ജീവിതം പ്രചോദനമാണെന്നും മോദി പറഞ്ഞു. വാജ്പേയിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, തൃണമൂല്‍ കോണ്‍ഗ്രസ് മമതാ ബാനര്‍ജി എന്നിവര്‍ പ്രസ്താവനയില്‍ അഭിനന്ദിച്ചു. |
യമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക്? Posted: 27 Mar 2015 06:33 PM PDT Image: ഹൂതികള്‍ എന്ന പേരിലറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള സായുധ മിലീഷ്യ, തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയശേഷം ദക്ഷിണ യമനിലെ പ്രധാന നഗരങ്ങള്‍ കൂടി കീഴടക്കുകയും തുറമുഖമായ ഏദനിലേക്ക് കടന്നുകയറുകയും ചെയ്തതോടെ ഞായറാഴ്ച ഐക്യരാഷ്ട്ര മധ്യസ്ഥന്‍ ജമാല്‍ ബിന്‍ ഉമര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നപോലെ ആ രാജ്യംകൂടി ആഭ്യന്തരയുദ്ധത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. അറേബ്യന്‍ അര്‍ധദ്വീപിന്‍െറ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന യമനില്‍ ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്ത്, ജോര്‍ഡന്‍, പാകിസ്താന്‍ എന്നീ ഒ.ഐ.സി അംഗരാഷ്ട്രങ്ങളുടെയും പങ്കാളിത്തത്തോടുകൂടി സൗദി അറേബ്യ ബുധനാഴ്ച അര്‍ധരാത്രി ഹൂതി കേന്ദ്രങ്ങളുടെ നേരെ ആരംഭിച്ച വ്യോമയുദ്ധം കുട്ടികളും സ്ത്രീകളുമടങ്ങുന്ന സിവിലിയന്മാരുടെ ജീവന്‍ അപഹരിച്ചുകൊണ്ട് തുടരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. യുദ്ധവിരാമത്തിനുള്ള ഇടപെടലുകളോ മാധ്യസ്ഥ്യശ്രമങ്ങളോ കാര്യമായി നടക്കുന്നില്ല. അപ്രകാരം യമനും മറ്റൊരു ഇറാഖോ സിറിയയോ ലിബിയയോ ആകാന്‍ പോവുന്ന ലക്ഷണമാണ് കാണുന്നത്. അതിനിടെ, യമനില്‍ ഇപ്പോഴുമുണ്ടെന്ന് കണക്കാക്കപ്പെടുന്ന 3500 ഇന്ത്യക്കാരെ ഏതുവിധേനയും രക്ഷപ്പെടുത്താനുള്ള തന്ത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതയോടെ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. കര, വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ വലുതായി തടസ്സപ്പെട്ടിരിക്കെ, സ്വാഭാവികമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമല്ല. ഒപ്പം ഇപ്പോള്‍ത്തന്നെ ഉയരുന്ന എണ്ണവില വരുംനാളുകളില്‍ കുതിച്ചുകയറാനുള്ള സാധ്യതയും നിരാകരിച്ചുകൂടാ. ആക്രമണത്തിന്‍െറ ചുക്കാന്‍പിടിക്കുന്നത് സൗദി അറേബ്യയാണ് എന്നതുകൊണ്ട് പ്രവാസികളായ ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നെഞ്ചിടിപ്പ് കൂടുന്നതും അപ്രതീക്ഷിതമല്ല. ഒരുവശത്ത് ശിയാ വംശീയ വിഭാഗമായ ഹൂതികളും മറുവശത്ത് സുന്നി വംശജരും തമ്മിലെ സംഘട്ടനമാണ് യമനില്‍ നടക്കുന്നതെന്നും ശിയാ രാജ്യമായ ഇറാന്‍ ഹൂത്തികളെ സഹായിക്കുമ്പോള്‍ സുന്നി ഭൂരിപക്ഷ രാജ്യങ്ങള്‍ മറുപക്ഷത്തെ പിന്തുണക്കുന്നതാണ് പ്രശ്നമെന്നുമാണ് നിലനില്‍ക്കുന്ന സാമാന്യ ധാരണ. എന്നാല്‍, തീര്‍ത്തും ഉപരിപ്ളവമായ വിലയിരുത്തലും നിരീക്ഷണവുമാണിത്. രാഷ്ട്രാന്തരീയതലത്തില്‍ മുമ്പേ തുടരുന്നതും സാമ്രാജ്യത്വ സയണിസ്റ്റ് ഇടപെടലിനെ തുടര്‍ന്ന് ശക്തിപ്രാപിച്ചതുമായ അധികാര വടംവലിയും മേധാവിത്വത്തിനുവേണ്ടിയുള്ള പോരും നിക്ഷിപ്ത സാമ്പത്തിക താല്‍പര്യ സംരക്ഷണാര്‍ഥമുള്ള ചരടുവലികളുമാണ് മറ്റിടങ്ങളെയെന്നപോലെ യമനിനെയും ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിയിട്ടിരിക്കുന്നതെന്നു കാണാം. പരമ്പരാഗത വംശീയ, വിഭാഗീയ ചേരിപിരിവുകളെ തല്‍പരകക്ഷികള്‍ ഉപയോഗപ്പെടുത്തുന്നു എന്നേയുള്ളൂ. വടക്കന്‍ യമനില്‍ പ്രബലരായിരുന്ന സൈദികളില്‍ വലിയൊരു വിഭാഗമാണ് പിന്നീട് ഹൂതി തീവ്രവാദികളായി പരിണമിച്ചത്. സൈദികളാവട്ടെ ശിയാക്കളിലെ തീര്‍ത്തും മിതവാദികളും സുന്നികളോട് കാതലായ ഭിന്നതകളില്ലാത്തവരുമാണ്. ഹൂതി മിലീഷ്യ രംഗപ്രവേശം ചെയ്യുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമമാരംഭിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരെ ആറു തവണയെങ്കിലും സൈനിക നടപടി സ്വീകരിച്ച മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹും സൈദി തന്നെയാണെന്നതാണ് കൗതുകകരം. സ്ഥാനഭ്രഷ്ടനായപ്പോള്‍ അധികാരം വൈസ് പ്രസിഡന്‍റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിയെ ഏല്‍പിച്ച് സൗദിയിലേക്ക് മുങ്ങിയ അലി അബ്ദുല്ല സാലിഹ് വീണ്ടും യമനില്‍ പ്രത്യക്ഷപ്പെടുന്നത് ഹൂതി അട്ടിമറിയുടെ ചരടുവലിക്കാരനായാണ്. ഏദന്‍െറ പതനം ആസന്നമായപ്പോള്‍ സൗദിയില്‍ അഭയംതേടിയ അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിക്ക് ഒരു തിരിച്ചുപോക്കിനുള്ള സന്നാഹങ്ങളോ പിന്തുണയോ ഇല്ളെന്നുവേണം കരുതാന്‍. അദ്ദേഹത്തെ സഹായിക്കാന്‍ അമേരിക്ക അയച്ചിരുന്ന സൈനിക ഉപദേശകരില്‍ 125 പേര്‍ ഇതിനകം മടങ്ങിക്കഴിഞ്ഞു. സുന്നി-സലഫി തീവ്രവാദികളായ അല്‍ഖാഇദ, ഐ.എസ്.ഐ.എസ് ഭീകരരെ നേരിടാനാണ് ഒബാമ ഭരണകൂടം ഇവരെ നിയോഗിച്ചിരുന്നതെന്നാണ് വിരോധാഭാസം. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ അല്‍ഖാഇദയും ഇസ്ലാമിക് സ്റ്റേറ്റും ഹൂതികള്‍ക്കെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പക്ഷേ, സമാധാനത്തിലോ മാനവികതയിലോ വിശ്വസിക്കാത്ത ഈ വിഭാഗങ്ങളുടെ ഇടപെടല്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ചെയ്യൂ. 137 പേരുടെ കൂട്ടക്കൊലയില്‍ കലാശിച്ച പള്ളിയാക്രമണത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതാണല്ളോ. യമനുമായി അതിര്‍ത്തിപങ്കിടുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പല നിലകളിലും ജീവല്‍പ്രശ്നമാണ് ഇപ്പോഴത്തെ ആഭ്യന്തരയുദ്ധം. ഇറാന്‍െറയും സിറിയയുടെയും പിന്തുണയുള്ള ഹൂതികള്‍ യമന്‍ കൈയടക്കിയാല്‍ സൗദിയുടെ സുരക്ഷതന്നെ അപകടത്തിലാവും. ആഭ്യന്തരരംഗത്ത് തീവ്രവാദശക്തികള്‍ക്ക് അത് ഊര്‍ജം പകരുകയും ചെയ്യും. സ്വതേ വംശീയാസ്വസ്ഥതകള്‍ തുടരുന്ന ബഹ്റൈനും അത് ഭീഷണിയാണ്. മേഖലയിലെ പ്രശ്നങ്ങളില്‍ സൗദി അറേബ്യയോടൊപ്പം നില്‍ക്കുകയാണ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ ഈജിപ്തിന്‍െറയും കുവൈത്ത്, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളുടെയും നയം. ഇത്തവണ തുര്‍ക്കിയുടെ പിന്തുണകൂടി സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിന് ലഭിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. ഇറാന്‍െറ ആണവ ശാക്തീകരണവും സൈനികമായ മേല്‍ക്കൈയും സംബന്ധിച്ച ഭയപ്പാട് ഈ രാജ്യങ്ങള്‍ പൊതുവായി പങ്കിടുന്നുണ്ടെന്നുവേണം അനുമാനിക്കാന്‍. ഒരുവശത്ത് ഇറാനുമായുള്ള ചര്‍ച്ചകള്‍ അമേരിക്ക തുടരുന്നുണ്ടെങ്കിലും മറുഭാഗത്ത് അതിനെതിരായ വികാരങ്ങളെ അവഗണിക്കാന്‍ പ്രസിഡന്‍റ് ഒബാമക്കാവില്ല. വാസ്തവത്തില്‍, മുമ്പെന്നോ കുഴിച്ചുമൂടേണ്ടിയിരുന്ന വംശീയതയുടെയും വിഭാഗീയതയുടെയും വിഷവിത്തുകള്‍ വളമിട്ട് വളര്‍ത്തി ലോകത്തത്തെന്നെ അശാന്തിയിലേക്ക് നയിക്കുന്നതിനുപകരം യുദ്ധരഹിത സമാധാനാന്തരീക്ഷം പുന$സ്ഥാപിക്കാനാണ് ഐക്യരാഷ്ട്രസഭയും അറബ്ലീഗും ഒ.ഐ.സിയുമെല്ലാം കൂട്ടായി ശ്രമിക്കേണ്ടത്. ശരിയായ ജനാധിപത്യാടിത്തറകളില്‍ ഭരണകൂടങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാത്തിടത്തോളംകാലം ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളിലേതുപോലെ ആഭ്യന്തരയുദ്ധങ്ങള്‍ കൂടുതല്‍ വിനാശകരമായി തുടര്‍ന്നുകൊണ്ടേയിരിക്കും. |
ജോര്‍ജിന് നല്‍കിയത് ചെറിയ ശിക്ഷയെന്ന് മാണി; മാണി തന്‍െറ അപ്പനല്ലെന്ന് ജോര്‍ജ് Posted: 27 Mar 2015 11:59 AM PDT Image: തിരുവനന്തപുരം: ലക്കും ലഗാനുമില്ലാത്ത പി.സി ജോര്‍ജിന്‍െറ പ്രസ്താവനകളാണ് അച്ചടക്ക നടപടി വഴിവെച്ചതെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ ജോര്‍ജ് നിരന്തരം മോശം പരാമര്‍ശങ്ങള്‍ നടത്തുന്നു. ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. ഈ വിഷയത്തില്‍ തെളിവെടുപ്പിന്‍െറ ആവശ്യമില്ല. എല്ലാവര്‍ക്കും ജോര്‍ജിനോട് സ്നേഹമുണ്ട്. എന്നാല്‍, ശിക്ഷണത്തിന്‍െറ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോള്‍ സ്നേഹത്തിന് സ്ഥാനമില്ല. പാര്‍ട്ടിയാണ് വലുതെന്നും അതിനു മുകളില്‍ ആരുമില്ളെന്നും മാണി വ്യക്തമാക്കി. ജോര്‍ജിനെ നിയന്ത്രിച്ചു കൂടേയെന്നും എന്തിനാണ് കയറൂരി വിടുന്നതെന്നും നിരവധി പേര്‍ ചോദിച്ചു. തനിക്കും പാര്‍ട്ടിക്കും എതിരായി വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു. പാര്‍ട്ടി ചെയര്‍മാനെ കള്ളനായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എല്ലാ മര്യാദകളുടെയും അതിര്‍വരമ്പുകള്‍ ജോര്‍ജ് ലംഘിച്ചു. അതിനാലാണ് ജോര്‍ജിന് ചെറിയ ശിക്ഷ പാര്‍ട്ടി നല്‍കിയത് ^മാണി പറഞ്ഞു. ജോര്‍ജിനെ പദവികളില്‍ നിന്നു മാറ്റാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും പിന്‍വലിക്കാനായിരുന്നു തീരുമാനം. ഈ രണ്ടു പദവികളും പാര്‍ട്ടിയാണ് നല്‍കിയത്. തിരിച്ചെടുക്കാനും പാര്‍ട്ടിക്ക് അധികാരമുണ്ട്. എട്ട് എം.എല്‍.എമാരും ഒന്നിച്ചിരുന്നാണ് തീരുമാനമെടുത്തത്. ജോര്‍ജിനെതിരായ വിഷയം ചര്‍ച്ച ചെയ്യുന്നത് കൊണ്ടാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലേക്ക് അദ്ദേഹത്തെ വിളിക്കാതിരുന്നതെന്നും മാണി ചൂണ്ടിക്കാട്ടി. ജോര്‍ജിനെതിരായ നടപടിയില്‍ വിട്ടുവീഴ്ചയില്ല. പല തവണ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. നാലു വര്‍ഷമായി യു.ഡി.എഫിനെ ശിഥിലമാക്കുന്ന നിലപാടാണ് ജോര്‍ജ് സ്വീകരിച്ചിരുന്നത്. ഈ സ്ഥിതി തുടരാനാകില്ല. താനും പി.ജെ ജോസഫും ഒന്നിച്ചാണു മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്. വിദേശ പര്യടനത്തിന് പോകുന്ന മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കാമെന്ന് ഉറപ്പു നല്‍കിയതായും മാണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മാണിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി പി.സി ജോര്‍ജ് രംഗത്തെ ത്തി. തന്നെ ശിക്ഷിക്കാന്‍ മാണി തന്‍െറ അപ്പനോ അധ്യാപകനോ ആണോയെന്ന് പി.സി ജോര്‍ജ് ചോദിച്ചു. മാണിക്ക് തന്നെ ശിക്ഷിക്കാന്‍ അവകാശമില്ല. യു.ഡി.എഫിനെ ശിഥിലമാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാണിക്കും പങ്കുണ്ടെന്നു ജോര്‍ജ് ആരോപിച്ചു. മാണി സ്വബോധത്തോടെ പ്രവര്‍ത്തിക്കണം. തന്നോട് മര്യാദ കാട്ടുന്നതാണ് അദ്ദേഹത്തിന് നല്ലത്. മര്യാദക്കല്ളെങ്കില്‍ ജയിലില്‍ പോയി കിടക്കേണ്ടി വരും. കെ.എം മാണിയാണോ കേരള കോണ്‍ഗ്രസ് എന്ന് ജോര്‍ജ് ചോദിച്ചു. തനിക്ക് പിന്തുണ അറിയിച്ച് നിരവധി യു.ഡി.എഫ് എം.എല്‍.എമാര്‍ വിളിച്ചിരുന്നു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. ഒരു കാരണവശാലും രാജിവെക്കരുതെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതായും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. |
ഭിക്ഷക്കാര്‍ക്ക് ബിഹാറില്‍ സ്വന്തം ബാങ്ക് Posted: 27 Mar 2015 11:48 AM PDT Image: ഗയ: ബിഹാറില്‍ ഭിക്ഷക്കാര്‍ സ്വന്തമായി ബാങ്ക് ആരംഭിച്ചു. ഗയയിലെ പ്രശസ്തമായ മംഗളഗൗരി മാതാ ക്ഷേത്രപരിസരത്തെ 40 ഓളം ഭിക്ഷക്കാര്‍ ചേര്‍ന്നാണ് ‘മംഗള ബാങ്ക് ’ എന്ന പേരില്‍ പുതിയ ബാങ്കിന് രൂപം നല്‍കിയത്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്ന സമയങ്ങളില്‍ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ബാങ്ക് ആരംഭിച്ചതെന്ന് ഭിക്ഷക്കാരിലൊരാളും ബാങ്കിലെ മെംബറുമായ രാജ്കുമാര്‍ മാഞ്ചി പറഞ്ഞു. നിലവില്‍ 40 മെംബര്‍മാരുള്ള ബാങ്കിന് മാനേജര്‍, സെക്രട്ടറി, ട്രഷറര്‍, ഒരു ഏജന്‍റ് എന്നിവരുമുണ്ട്. ഏജന്‍റാണ് എല്ലാ ചൊവ്വാഴ്ചയും ഭിക്ഷക്കാരില്‍നിന്ന് പണം സ്വരൂപിച്ച് ബാങ്കില്‍ ഏല്‍പ്പിക്കുക. ഒരാള്‍ ആഴ്ചയില്‍ 20 രൂപ നിക്ഷേപിക്കും. അങ്ങനെ 40 പേരില്‍ നിന്നായി ആഴ്ചയില്‍ 800 രൂപ നിക്ഷേപമായി ലഭിക്കും. ഇങ്ങനെ ലഭിക്കുന്നപണം സൂക്ഷിച്ചു വെക്കുകയെന്നതാണ് ട്രഷററായ തന്‍െറ ചുമതലയെന്ന് നാഗി ദേവി എന്ന ഭിക്ഷക്കാരി പറഞ്ഞു. അത്യാവശ ഘട്ടങ്ങളില്‍ ഈപണം ആവശ്യക്കാരായ മെംബര്‍മാര്‍ക്ക് പലിശരഹിത വായ്പയായി അനുവദിക്കും. ഇതിന് രാജ്യത്തെ മറ്റു ബാങ്കുകള്‍ ആവശ്യപ്പെടുന്നതുപോലെ ബാങ്ക് ഗാരണ്ടിയോ വീടിന്‍െറ ആധാരമോ ഒന്നും ആവശ്യമില്ല. കൂടാതെ ബാങ്കില്‍ മെംബര്‍ഷിപ്പ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡോ, ബി.പി.എല്‍ കാര്‍ഡോ ആവശ്യമില്ളെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തനം വിജയിച്ചാല്‍ രണ്ടുശതമാനം പലിശ നിരക്കില്‍ മെംബര്‍മാരല്ലാത്തവര്‍ക്ക് വായ്പ അനുവദിക്കാനും പദ്ധതിയുണ്ട്. |
യമനില്‍ ആക്രമണം തുടരുന്നു; 39 മരണം, കരയുദ്ധം ഉടനില്ലെന്ന് സൗദി Posted: 27 Mar 2015 11:47 AM PDT Image: Subtitle: ചില നഗരങ്ങളില്‍ ജനങ്ങള്‍ ഹൂതി - അലിസാലിഹ് വിഭാഗങ്ങള്‍ക്കെതിരെ പ്രകടനവുമായി രംഗത്തിറങ്ങി ജിദ്ദ: യമനിലെ ഹൂതി പ്രക്ഷോഭകാരികളുടെ കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വെള്ളിയാഴ്ചയും ആക്രമണം തുടര്‍ന്നു. വ്യാഴാഴ്ച രാത്രി മുതല്‍ സന്‍ആ, സഅദ, മധ്യയമനിലെ തഇസ് എന്നിവിടങ്ങളിലെ ഹൂതി വിമത സൈനികതാവളങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളിലും കനത്ത ബോംബുവര്‍ഷമുണ്ടായി. ഹൂതികളുടെയും മുന്‍ പ്രസിഡന്‍റ് അലി സാലിഹിന്‍െറ മകന്‍ അഹ്മദിന്‍െറ കീഴിലുള്ള റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളുടെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നഖം, സമഅ് മലനിരകളിലെ താവളങ്ങളിലും വെള്ളിയാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ യമനിലെ സഅദയിലും സൗദി ഫൈറ്റര്‍ ജെറ്റുകള്‍ നടത്തിയ ബോംബിങ്ങില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കതഫ് അല്‍ ബുക്അ മാര്‍ക്കറ്റിനു സമീപം ബോംബുകള്‍ വീണു സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്‍ആയില്‍ മുന്‍ ഭരണാധികാരി അലി സാലിഹിന്‍െറ മകന്‍ അഹ്മദ് നേതൃത്വം നല്‍കുന്ന റിപ്പബ്ളിക്കന്‍ ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള അല്‍ ഇസ്തിഖ്ബാല്‍ ക്യാമ്പ്, ദക്ഷിണ യമനിലെ അല്‍അനദ് സൈനിക ക്യാമ്പ് എന്നിവ ബോംബാക്രമണത്തില്‍ തകര്‍ന്നു. ആറാം സൈനിക കമാന്‍ഡന്‍റ്, സബാഹ ക്യാമ്പ്, പ്രസിഡന്‍റിന്‍െറ കൊട്ടാര പരിസരം എന്നിവിടങ്ങളില്‍നിന്ന് ഉഗ്രസ്ഫോടന ശബ്ദം ഉയര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസത്തെ ആക്രമണങ്ങളിലായി 39 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. കരയുദ്ധത്തിന് ഉടന്‍ നീക്കമില്ളെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും സൗദി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ജോര്‍ഡന്‍, സുഡാന്‍, ഈജിപ്ത്, മൊറോകോ ഭരണാധികാരികളുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്നലെ സല്‍മാന്‍ രാജാവിനെ വിളിച്ചു സംഭവവികാസങ്ങള്‍ വിലയിരുത്തി. മക്കയിലെ മസ്ജിദുല്‍ഹറാം അടക്കമുള്ള രാജ്യത്തെ പള്ളികളില്‍ ഇമാമുമാര്‍ ഭരണകൂടത്തിന്‍െറ തീരുമാനത്തെ പിന്തുണക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. അതിനിടെ ചില നഗരങ്ങളില്‍ ജനങ്ങള്‍ ഹൂതി ^ അലിസാലിഹ് വിഭാഗങ്ങള്‍ക്കെതിരെ രംഗത്തിറങ്ങി. സൈനിക നടപടി തുടങ്ങി 15 മിനിറ്റിനകം വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്നും ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്നും സൗദി പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവ് ബ്രിഗേഡയര്‍ ജനറല്‍ അഹ്മദ് അല്‍അസീരി പ്രസ്താവിച്ചു. സൗദിയും അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണ് ആക്രമണം നടത്തുന്നതെന്നും രാജ്യത്തെ 24 ദശലക്ഷം ജനങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കുമെന്നും ഹൂതി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂതി ടെലിവിഷന്‍ പ്രഭാഷണത്തില്‍ വ്യക്തമാക്കി. ഹൂതികളെ ഉന്നമിട്ടു നടത്തുന്ന ആക്രമണം ഫലത്തില്‍ യമന്‍ ജനതക്കെതിരാണെന്നും സൗദി അറേബ്യയോട് അടിയറവ് പറയാന്‍ യമനി ജനത ഒരുക്കമല്ളെന്നും അദ്ദേഹം പറഞ്ഞു. |
അനുരഞ്ജനശ്രമം പൊളിഞ്ഞു; കടുപ്പിച്ച് മാണിയും ജോര്‍ജും Posted: 27 Mar 2015 11:32 AM PDT Image: Subtitle: പ്രത്യേക പാര്‍ട്ടിയായി മുന്നണിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ജോര്‍ജ് തിരുവനന്തപുരം: പാര്‍ട്ടിയെ അനുസരിക്കാത്ത പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്ന കേരള കോണ്‍ഗ്രസ്-മാണിവിഭാഗത്തിന്‍െറ ആവശ്യത്തെ തുടര്‍ന്ന് മുന്നണിയില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ യു.ഡി.എഫ് നേതൃത്വം നടത്തിയ അനുരഞ്ജനശ്രമം പൊളിഞ്ഞു. രാജി സന്നദ്ധത ജോര്‍ജ് അറിയിച്ചെങ്കിലും പ്രത്യേക പാര്‍ട്ടിയായി മുന്നണിയില്‍തന്നെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം മന്ത്രി കെ.എം. മാണി അംഗീകരിക്കാത്തതാണ് അനുരഞ്ജന നീക്കം പൊളിയാന്‍ കാരണം. ജോര്‍ജിനെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കണമെന്ന് വെള്ളിയാഴ്ചയിലെ ചര്‍ച്ചയിലും മുന്നണിനേതൃത്വത്തോട് ആവര്‍ത്തിച്ച മാണി, പാര്‍ട്ടിയില്‍നിന്ന് ജോര്‍ജിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ളെന്നും വ്യക്തമാക്കി. ജോര്‍ജിനെതിരെ നടപടിക്ക് വ്യാഴാഴ്ച ചേര്‍ന്ന മാണി ഗ്രൂപ് നിയമസഭാകക്ഷിയോഗമാണ് തീരുമാനമെടുത്തത്. തുടര്‍ന്ന് ഇക്കാര്യം കാണിച്ച് മാണി പി.ജെ. ജോസഫിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കത്ത് നല്‍കി. യു.ഡി.എഫ് യോഗങ്ങളില്‍ ജോര്‍ജ് പാര്‍ട്ടി പ്രതിനിധിയായിരിക്കില്ളെന്നും കത്തിലുണ്ട്. കത്ത് ലഭിച്ച മുഖ്യമന്ത്രി ജോര്‍ജുമായി ടെലിഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് വെള്ളിയാഴ്ച രാവിലെ തലസ്ഥാനത്തത്തെിയ ജോര്‍ജ് ഒൗദ്യോഗികവാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ ക്ളിഫ്ഹൗസിലത്തെി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സംബന്ധിച്ചു. കൂടിക്കാഴ്ചക്കു മുമ്പ് മാധ്യമങ്ങളെ കണ്ട ജോര്‍ജ്, രാജിക്കത്ത് കൈവശമുണ്ടെന്നും ചീഫ് വിപ്പ് സ്ഥാനത്തുനിന്നുള്ള രാജി ആഗ്രഹിക്കുന്നത് മാണിയും കുടുംബവും മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയില്‍ രാജി സന്നദ്ധത അറിയിച്ച ജോര്‍ജ് മാണി വിഭാഗവുമായി യോജിച്ചുപോകാനാകില്ളെന്നും വ്യക്തമാക്കി. ഒരുമിച്ച് മുന്നോട്ടുപോകാമെന്നും മുന്നണിയില്‍ പ്രത്യേകമായി നില്‍ക്കുന്നതില്‍ മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും ജോര്‍ജിനെ നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി മാണിയെ വസതിയിലത്തെി അറിയിച്ചു. ജോര്‍ജിനെ നീക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ളെന്ന് വ്യക്തമാക്കിയ മാണി, മുന്നണിയില്‍ പ്രത്യേകമായി നില്‍ക്കാന്‍ അനുവദിക്കില്ളെന്നും വ്യക്തമാക്കി. ഇതോടെ സമവായ നീക്കം പ്രതിസന്ധിയിലായി. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി. മുഖ്യമന്ത്രിക്ക് പുറമെ കുഞ്ഞാലിക്കുട്ടി, മാണി, രമേശ് ചെന്നിത്തല എന്നിവര്‍ ഒന്നിച്ച് പോംവഴികള്‍ ആലോചിച്ചു. ജോര്‍ജിന്‍െറ കാര്യത്തില്‍ എം.എല്‍.എമാര്‍ കൂട്ടായെടുത്ത തീരുമാനമാണെന്നും താന്‍ ചാടിക്കയറി ഒറ്റക്ക് തീരുമാനിച്ചതല്ളെന്നും ചര്‍ച്ചയില്‍ മാണി അറിയിച്ചു. നേതാക്കള്‍ പിരിഞ്ഞശേഷം മുഖ്യമന്ത്രി ജോര്‍ജിനെ ഓഫിസിലേക്ക് വിളിപ്പിച്ച് മാണി ഗ്രൂപ്പിന്‍െറ നിലപാട് അറിയിച്ചു. രാജി സന്നദ്ധത വീണ്ടും അറിയിച്ച ജോര്‍ജ്, മുന്നണിയില്‍ പ്രത്യേക വിഭാഗമായി നില്‍ക്കാന്‍ അവസരം ആവശ്യപ്പെട്ടു. തന്നെ ഒഴിവാക്കി നിയമസഭാകക്ഷിയോഗം വിളിച്ച മാണിയുടെ നടപടിയിലുള്ള അമര്‍ഷവും അറിയിച്ചു. ജോര്‍ജും മാണിയും വിട്ടുവീഴ്ചക്കില്ളെന്ന് ബോധ്യപ്പെട്ടതോടെ ചീഫ് വിപ്പ് സ്ഥാനത്തിലടക്കം മുന്നണിയിലെ മറ്റു നേതാക്കളുമായി ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. ഇരുവിഭാഗത്തെയും പിണക്കാതെ സമവായം കണ്ടത്തൊനാണ് നീക്കം. ഇരുപക്ഷത്തിന്‍െറയും നിലപാട് കുറച്ചു ദിവസം കഴിയുന്നതോടെ മയപ്പെടുമെന്നാണ് നേതൃത്വത്തിന്‍െറ പ്രതീക്ഷ. അതേസമയം, യു.ഡി.എഫിനെ ശിഥിലീകരിക്കാനാണ് കഴിഞ്ഞ നാലു വര്‍ഷവും പി.സി. ജോര്‍ജ് ശ്രമിച്ചതെന്ന് കെ.എം. മാണി പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനം സ്വമേധയാ ഒഴിയാന്‍ സന്നദ്ധമാണെന്നും എന്നാല്‍ അതിന്‍െറ പേരില്‍ തന്നെ ഭീഷണിപ്പെടുത്താമെന്ന് കെ.എം. മാണി കരുതേണ്ടെന്നും പി.സി. ജോര്‍ജ് തിരിച്ചടിച്ചു. തന്‍േറടം ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിളിച്ച് ഭൂരിപക്ഷം ആര്‍ക്കാണെന്ന് നോക്കാനുള്ള സന്നദ്ധതയാണ് മാണി കാട്ടേണ്ടതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്ശേഷം ജോര്‍ജ് വ്യക്തമാക്കി. യു.ഡി.എഫിലും മുന്നണി തീരുമാനം വരുംവരെ ചീഫ് വിപ്പ് സ്ഥാനത്തും തുടരുമെന്ന് അറിയിച്ച അദ്ദേഹം, തന്നെ നീക്കാന്‍ കത്ത് നല്‍കിയ മാണിയുടെ നടപടിയില്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്ന് തുറന്നടിച്ചു. കൂറുമാറ്റനിരോധ നിയമം കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ അദ്ദേഹത്തിന് അവകാശം ഇല്ല. ഭീഷണിപ്പെടുത്തി ഇറക്കിവിടാമെന്ന് മാണി കരുതിയാല്‍ നടക്കില്ല. അഴിമതിവിരുദ്ധ നിലപാടുമായി ഇനിയും മുന്നോട്ടുപോകും. ഇനി മാണിയുടെ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് ബൊമ്മയായി തുടരണമെന്നാണ് മാണി പറയുന്നത്. തന്‍െറ പഴയപാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ജോര്‍ജ് വ്യക്തമാക്കി. |
Posted: 27 Mar 2015 11:30 AM PDT Image: Subtitle: ബൗളിങ് കൈവിട്ടതിനൊപ്പം മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കും കാലിടറി സിഡ്നി: ലോകകപ്പിലുടനീളം ഇന്ത്യയെ കാത്ത ബൗളിങ് നിരക്ക് കാലിടറിയതും ബാറ്റിങ് വിഭാഗം അമിതസമ്മര്‍ദം താങ്ങാനാകാതെ വീണുടഞ്ഞതുമാണ് നിര്‍ണായക സെമി പോരാട്ടത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിനയായത്. ഒരു മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ഉള്‍പ്പെടെ തച്ചുടച്ചായിരുന്നു തുടര്‍ച്ചയായ ഏഴു ജയങ്ങളുമായി മഹേന്ദ്ര സിങ് ധോണിയുടെയും സംഘത്തിന്‍െറയും മുന്നേറ്റം. ആ മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ തന്ത്രങ്ങള്‍ ഫലപ്രദമായി. ‘ബാക് അപ്’ രക്ഷാപ്രവര്‍ത്തനം പ്രയോഗിക്കേണ്ട ഒരു അവസ്ഥയും അവര്‍ നേരിട്ടില്ല. സ്റ്റീവന്‍ സ്മിത്തും ആരോണ്‍ ഫിഞ്ചും പിന്നാലെ ഗ്ളെന്‍ മാക്സ്വെലും ഇന്ത്യന്‍ ബൗളിങ്ങിനെ തച്ചൊതുക്കിയ രീതി കണ്ടാല്‍ 328 റണ്‍സ് എന്നത് ബൗളര്‍മാരോട് ബഹുമാനം തോന്നുന്നൊരു സ്കോറായിരുന്നു. വാങ്ങിക്കൂട്ടിയ അടികള്‍ക്കിടയിലും നാല് ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവിന്‍െറ കഴിവിനെ തള്ളിപ്പറയാനാകില്ല. കൂടുതല്‍ ശിക്ഷിച്ച ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ജെയിംസ് ഫോക്നര്‍ എന്നിവരെ തന്നെയാണ് ഉമേഷ് തന്‍െറ പേസ് മികവില്‍ ഒടുവില്‍ പറഞ്ഞയച്ചത്. ഏഴുപേരെ പറഞ്ഞയച്ചപ്പോഴേക്കും വൈകിയിരുന്നെങ്കിലും ഒരുപാട് വൈകാതിരുന്നത് കൊണ്ട് എത്തിപ്പിടിക്കേണ്ട സ്കോര്‍ 329ല്‍ ഒതുങ്ങി. ടൂര്‍ണമെന്‍റില്‍ ആദ്യമായി ഇന്ത്യന്‍ ബൗളര്‍മാര്‍ 300ന് മുകളില്‍ വഴങ്ങുകയായിരുന്നു എന്നതോര്‍ക്കുമ്പോള്‍, പാതിവഴിയില്‍ വെച്ച് തിരിച്ചടിക്കാന്‍ കാണിച്ച മിടുക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ഭാവിക്കുതകുന്നതാണ്. എന്നാല്‍, ഡത്തെ് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്ന പഴയ സ്വഭാവം ബൗളര്‍മാര്‍ പുറത്തെടുത്തതിന്‍െറ ഫലമായിരുന്നു മിച്ചല്‍ ജോണ്‍സനും ഫോക്നറും സ്കോര്‍ 300ന് മുകളിലത്തെിച്ചത്. 2003ലെ ഫൈനലില്‍ ഓസീസ് ഉയര്‍ത്തിയ 359ന് ഒപ്പമത്തെിയില്ളെങ്കിലും അത്രയെളുപ്പം പിടിച്ചെടുക്കാന്‍ പറ്റുന്നതായിരുന്നില്ല ഈ സ്കോറും. പ്രത്യേകിച്ച് ഒരു ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍. ലോകകപ്പില്‍ ഇന്ത്യ വിജയകരമായി പിന്തുടര്‍ന്ന് ജയിച്ച സ്കോര്‍ സിംബാബ്വേക്കെതിരായ 288 ആണ്. എന്തിനധികം, ഏഷ്യക്ക് പുറത്ത് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ പിന്തുടരല്‍ 2002 നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിലെ 325 റണ്‍സാണ്. ശുഷ്കമായ വാലറ്റമുള്ള ഇന്ത്യക്ക് സിഡ്നിയില്‍ മുന്നിലുണ്ടായിരുന്നത് ഒരു ‘മാമത്ത്’ ലക്ഷ്യം തന്നെയായിരുന്നു. എങ്കിലും സ്വന്തമാക്കാന്‍ കഴിയുമായിരുന്ന ലക്ഷ്യമെന്നാണ് നായകന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞത്. ആ ലക്ഷ്യം പിടിക്കാന്‍ ഒരു മുഷ്ടിയായിനിന്ന് ബാറ്റിങ്നിര ശ്രമിക്കണമായിരുന്നു. മറ്റുപലപ്പോഴും ചെയ്തത് പോലെ. ഈ ലോകകപ്പിലും അവരത് ചെയ്തിരുന്നു. 30 ഓവര്‍വരെ വിക്കറ്റുകള്‍ കൈയില്‍ പിടിച്ച് ഒടുവില്‍ ഒരു ട്വന്‍റി20 സ്റ്റെലില്‍ അങ്ങ് പിടിക്കുകയായിരുന്നു ഫലപ്രദമാകുമായിരുന്ന തന്ത്രം. എന്നാല്‍, സിഡ്നിയിലെ സായാഹ്നം കണ്ടത് അപശ്രുതി മീട്ടുന്ന ഒരു ഓര്‍ക്കസ്ട്രയെയായിരുന്നു. ആദ്യ 20 ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍തന്നെ സ്കോര്‍ പിന്തുടരല്‍ തന്ത്രം കൈയില്‍നിന്ന് വഴുതിയതായി ധോണിതന്നെ കുമ്പസരിച്ചു. ലോകകപ്പ് സെമി പോലുള്ള വേദിയില്‍ ഉണ്ടാകുന്ന സമ്മര്‍ദവും അതില്‍പ്പെട്ടുണ്ടാകുന്ന സ്വാഭാവിക തെറ്റുകളും ചൂണ്ടിക്കാട്ടി തന്‍െറ മുന്‍നിര ബാറ്റിങ്ങിന്‍െറ നിരുത്തരവാദിത്വ സമീപനത്തെ കുറ്റപ്പെടുത്താതിരിക്കാനും ക്യാപ്റ്റന്‍ കൂള്‍ ശ്രമിച്ചു. ക്യാപ്റ്റന്‍ സ്വയം നഷ്ടത്തിന്‍െറ മുറിവുകളുണക്കി, ഒരു കൂട്ടുകെട്ടുണ്ടാക്കി വന്നപ്പോഴേക്കും റണ്‍റേറ്റ് മലയായിക്കഴിഞ്ഞിരുന്നു. വാലറ്റത്തില്‍നിന്ന് അദ്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിക്കാനുമില്ലായിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം മണ്ണ് നല്‍കിയ സഹായങ്ങളെ അങ്ങേയറ്റം മുതലാക്കിയാണ് ഇന്ത്യ ആസ്ട്രേലിയയില്‍ നിന്ന് അവരുടെ ലോകകിരീടത്തെ പിടിച്ചെടുത്തത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം, അതേ ആസ്ട്രേലിയ അവരുടെ മണ്ണിന്‍െറ സാഹചര്യങ്ങളെ മുതലാക്കി ഇന്ത്യയോടും അത് ചെയ്തു. ധോണിയും പറഞ്ഞത് അക്കാര്യമാണ്, ‘കിരീടം ആരുടെയും സ്വന്തമല്ല. നമ്മള്‍ അത് ഒരുകൂട്ടരില്‍നിന്ന് എടുത്തു, മറ്റൊരാള്‍ നമ്മളില്‍നിന്നും എടുത്തു. ഒരു മികച്ച ടീം കിരീടം നാലു വര്‍ഷം സ്വന്തമാക്കിവെക്കുന്നു. മറ്റുള്ളവര്‍ അത് സ്വന്തമാക്കാനുള്ള പ്ളാനിങ് നടത്തുന്നു. എന്നിട്ട് സന്ദര്‍ഭം മുതലാക്കി കിരീടം ആരുടെ കൈയിലാണോ ഉള്ളത് അവരെ വെല്ലുവിളിക്കുന്നു. ’ ഇന്ത്യ വിട്ടുനല്‍കിയ കിരീടം ഇനി ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ ആയുസ്സ് മാത്രം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment