ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിക്ക് രൂപം നല്‍കും –കലക്ടര്‍ Madhyamam News Feeds |
- ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിക്ക് രൂപം നല്‍കും –കലക്ടര്‍
- കൂട്ടായ്മയുടെ കരുത്തില്‍ പൊന്നുവിളയിച്ച് പന്തല്ലൂരിലെ കര്‍ഷകര്‍
- പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് നാളേക്ക് 14 വര്‍ഷം
- ജഗതിയുടെ അപകടത്തിന് മൂന്നാണ്ട്: വഴിപാടുകളുമായി സുരേഷ്
- ജില്ലാ പഞ്ചായത്ത് : യു.ഡി.എഫ് വിട്ടുനില്‍ക്കും; അവിശ്വാസം പരാജയപ്പെട്ടേക്കും
- മതിയായ ഡയാലിസിസ് സൗകര്യമില്ലാതെ വയനാട്
- ആര്‍.എസ്.എസുകാരന് വെട്ടേറ്റ കേസില്‍ പ്രതികളെ വെറുതെവിട്ടു
- ഇന്ത്യക്ക് 260 റണ്‍സ് വിജയലക്ഷ്യം Live
- അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം ഇറങ്ങിപ്പോയി
- യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു^ എ.എ.പി
- ‘ടെലിഗ്രാഫി’ല്‍ സംഭവിച്ചത്
- എ.കെ ബാലന്‍ എല്‍.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി
- മുഫ്തി അധികാരമേല്‍ക്കുന്നതിനു മുമ്പ് ആലമിനെ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്
- ഗാന്ധിജി ബ്രിട്ടീഷ് ഏജന്‍റ് ^കട്ജു
- സൗരവിമാനത്തിലേറി ലോക പര്യടനത്തിന് തുടക്കം
- ആള്‍ക്കൂട്ടം കോടതിയും ആരാച്ചാരുമാകുമ്പോള്‍
- ഗാര്‍ഹിക തൊഴിലാളി കരടുബില്ലിന് കുവൈത്ത് പാര്‍ലമെന്‍റ് സമിതി അംഗീകാരം
- സന്തോഷ് ട്രോഫി : ഗോവക്ക് സമനില, കേരളം സെമിയില്‍
- മകനേ, തിരിച്ചുവരുക: കാവേരിക്കരയില്‍ വേദനയോടെ
- ഭൂനിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്
- കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്
- ഫലസ്തീന്‍: ദ്വിരാഷ്ട്ര പരിഹാരത്തില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന് നെതന്യാഹു
- എന്‍. ശക്തന്‍ നിയമസഭാ സ്പീക്കറാകും
- ബംഗ്ലാദേശിന് 15 റണ്‍സ് ജയം; ഇംഗ്ലണ്ട് പുറത്ത്
- നിസാമിനെതിരെ കാപ്പ ചുമത്തി
ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിക്ക് രൂപം നല്‍കും –കലക്ടര്‍ Posted: 10 Mar 2015 12:08 AM PDT മലപ്പുറം: ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടാന്‍ 'ജില്ലാ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധിതി'ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ. ബിജു. സംസ്ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ടശേഷം മലപ്പുറം പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം കനത്ത വരള്‍ച്ച നേരിടേണ്ടി വരുമെന്നാണ് സൂചന. വരള്‍ച്ച ബാധിത പ്രദേശങ്ങളെ മൂന്നായി തിരിച്ചാണ് പരിഹാര നടപടി സ്വീകരിക്കുക. കഴിഞ്ഞ വര്‍ഷം ഒന്നര കോടി രൂപ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തുക ചെലവഴിച്ചു. അതിന് മുമ്പ് 17 കോടി രൂപയാണ് ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ചെലവഴിച്ചത്. ഏതാനും വര്‍ഷങ്ങളായി 40 കോടി ചെലവഴിച്ചതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. |
കൂട്ടായ്മയുടെ കരുത്തില്‍ പൊന്നുവിളയിച്ച് പന്തല്ലൂരിലെ കര്‍ഷകര്‍ Posted: 10 Mar 2015 12:05 AM PDT പന്തല്ലൂര്‍: പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടത്ത് വെള്ളരികൃഷിയില്‍ പൊന്നുവിളയിക്കുന്നു. പന്തല്ലൂരിലെ 60ഓളം കര്‍ഷകരുടെ കൂട്ടായ്മയാണ് കൃഷി ചെയ്യുന്നത്. 20 ഏക്കര്‍ വരുന്ന സ്ഥലത്ത് വെള്ളരി, പയര്‍, മത്തന്‍, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. ദിവസേന 15 ടണ്‍ വെള്ളരിയാണ് ഇവിടെ നിന്ന് തൃശൂര്‍ മാര്‍ക്കറ്റിലേക്ക് പോകുന്നത്. വെള്ളരിക്ക് വില കുറവായത് കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വേനല്‍മഴ പെയ്താല്‍ കൃഷി നശിക്കാനും സാധ്യതയുണ്ട്. വിഷുദിവസം വരെ പ്രകൃതി സഹായിച്ചാല്‍ വെള്ളരിക്ക് വില ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. പറപ്പൂക്കര പഞ്ചായത്ത് എല്ലാവര്‍ഷവും പച്ചക്കറി കൃഷിക്ക് പദ്ധതി വിഹിതം വെക്കാറുണ്ട്. എന്നാല്‍, സര്‍ക്കാറില്‍ നിന്ന് ഈവര്‍ഷം പച്ചക്കറി ക്ളസ്റ്റര്‍ അനുവദിച്ചതിനാല്‍ പഞ്ചായത്ത് ഇതിനായി വിഹിതം നീക്കിവെച്ചിട്ടില്ല. പഞ്ചായത്തും പറപ്പൂക്കര കൃഷിഭവനും ഇരിങ്ങാലക്കുട ആത്മയും കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നുണ്ട്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്നവ നെല്ലായി കേന്ദ്രമായി വിപണനം ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. |
പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് നാളേക്ക് 14 വര്‍ഷം Posted: 09 Mar 2015 11:43 PM PDT Image: Subtitle: തീപിടിച്ച ബസിന്‍െറ കത്തുന്ന ഓര്‍മകളുമായി നാണത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍•വെന്തുമരിച്ചത് 44 പേര്‍ മലപ്പുറം: ദേശീയപാത പൂക്കിപ്പറമ്പില്‍ ബസ് കത്തി 44 പേര്‍ വെന്തുമരിച്ചതിന്‍െറ നടുക്കുന്ന ഓര്‍മക്ക് ബുധനാഴ്ച 14 വര്‍ഷം തികയുന്നു. കത്തുന്ന ബസില്‍നിന്ന് ദൈവകാരുണ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട ഊരകം കാരാത്തോട് കോട്ടുമലപ്പറമ്പില്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ (47) നടുക്കുന്ന ഓര്‍മകളില്‍നിന്ന് ഇനിയും മോചിതനല്ല. ബസ് ദുരന്തത്തിന്‍െറ ബാക്കിപത്രമായ പരിക്കിന് നാലുവര്‍ഷത്തോളം ചികിത്സിച്ചിട്ടും ഫലമില്ലാതെ മുട്ടുമടക്കാനാവാത്ത അവസ്ഥയിലാണ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. 2001 മാര്‍ച്ച് 11ന് ഉച്ചക്ക് 2.15ഓടെയാണ് കേരളത്തെ ഞെട്ടിച്ച പൂക്കിപ്പറമ്പ് ബസപകടം നടന്നത്. ഗുരുവായൂരില്‍നിന്ന് തലശ്ശേരിക്ക് പുറപ്പെട്ട ‘പ്രണവം’ ബസ് കോട്ടക്കല്‍ കോഴിച്ചെന എ.ആര്‍ ക്യാമ്പിന് സമീപത്തെ പൂക്കിപ്പറമ്പിലാണ് ദുരന്തത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ കുതിച്ച ബസിന്‍െറ ഷാഫ്റ്റ് ഒടിഞ്ഞതിനെ തുടര്‍ന്ന് ബസ് മറിഞ്ഞ് ഇന്ധനടാങ്കിന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ബസിനുള്ളില്‍ തീപടര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങുംമുമ്പ് 44 പേര്‍ വെന്തുമരിച്ച ദുരന്തം കേരളത്തിലെ ബസപകടങ്ങളില്‍ എന്നത്തേയും വലിയതാണ്. എ.ആര്‍ നഗര്‍ കുന്നുംപുറം ചെപ്യാലം ജുമാമസ്ജിദിലെ ഖത്തീബും അവിടത്തെന്നെ റുശ്ദുല്‍ വില്‍ദാന്‍ മദ്റസയിലെ അധ്യാപകനായും ജോലി ചെയ്തിരുന്ന അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മലപ്പുറം ഒതുക്കുങ്ങലിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം തിരൂരങ്ങാടി ഗവ. ആശുപത്രിയിലും 20 ദിവസത്തിനുശേഷം വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിലേറെ ഒട്ടേറെ ചികിത്സ നടത്തിയെങ്കിലും ഇന്നും മുട്ടുമടക്കാനാവാത്ത അവസ്ഥയിലാണ് ഇദ്ദേഹം. ദുരന്തത്തിന്‍െറ കടലിരമ്പം ഒരുതവണയെങ്കിലും ഓര്‍മയിലത്തൊത്ത ദിവസമില്ളെന്ന് മുസ്ലിയാര്‍ പറയുന്നു. 16 വയസ്സുള്ള മകളെയും മൂന്ന് ആണ്‍മക്കളെയും പഠിപ്പിക്കാനുള്ള ബദ്ധപ്പാടില്‍ ദുരന്തം സമ്മാനിച്ച ശാരീരിക വേദന, ജീവന്‍ തിരിച്ചുകിട്ടിയ നന്ദിയില്‍ മറക്കുകയാണ് ഇദ്ദേഹം. |
ജഗതിയുടെ അപകടത്തിന് മൂന്നാണ്ട്: വഴിപാടുകളുമായി സുരേഷ് Posted: 09 Mar 2015 11:32 PM PDT Image: ഫറോക്ക്: മലയാളത്തിന്‍െറ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാര്‍ തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാതയില്‍ അപകടത്തില്‍പെട്ടിട്ട് മൂന്നു വര്‍ഷം തികയുന്നു. 2012 മാര്‍ച്ച് 10ന് പുലര്‍ച്ചെയാണ് പാണമ്പ്രയില്‍ റോഡ് ഡിവൈഡറില്‍ കാറിടിച്ച് അദ്ദേഹം അപകടത്തില്‍പെട്ടത്. അന്നുമുതല്‍ ജഗതിയുടെ ആയുസ്സിനും സിനിമയിലേക്കുള്ള മടങ്ങി വരവിനും വേണ്ടി പ്രാര്‍ഥനയും വഴിപാടുമായി നടക്കുകയാണ് അദ്ദേഹത്തിന്‍െറ കടുത്ത ആരാധകന്‍ മലപ്പുറം ചേലേമ്പ്ര പുല്ലഞ്ചേരി അമ്പലത്തിന് സമീപം ചിറ്റമ്പലത്ത് വീട്ടില്‍ സുരേഷ് (35) എന്ന സുരേഷ് ഇടിമൂഴിക്കല്‍. |
ജില്ലാ പഞ്ചായത്ത് : യു.ഡി.എഫ് വിട്ടുനില്‍ക്കും; അവിശ്വാസം പരാജയപ്പെട്ടേക്കും Posted: 09 Mar 2015 11:14 PM PDT തിരുവനന്തപുരം: ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനം. പ്രതിപക്ഷം നല്‍കിയിരിക്കുന്ന നോട്ടീസിന്മേല്‍ കലക്ടര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് വിട്ടുനില്‍ക്കാനുള്ള ഭരണപക്ഷ തീരുമാനം. അവിശ്വാസം പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളഢാഴ്ച ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്‍ററിപാര്‍ട്ടി യോഗമാണ് വിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രതിപക്ഷത്തിന്‍െറ തന്ത്രങ്ങള്‍ പരാജയപ്പെടുമെങ്കിലും ഭരണപക്ഷത്തെ അഭിപ്രായഭിന്നതക്കും പ്രതിസന്ധിക്കും പരിഹാരം ഉണ്ടാകുമെന്ന് കരുതാനാവില്ല. |
മതിയായ ഡയാലിസിസ് സൗകര്യമില്ലാതെ വയനാട് Posted: 09 Mar 2015 11:09 PM PDT കല്‍പറ്റ: ജില്ലയിലെ കിഡ്നി രോഗികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കാനും രോഗം സംബന്ധിച്ച് വിദ്യാര്‍ഥികളെയടക്കം ബോധവത്കരിക്കാനും രോഗികള്‍ക്ക് മറ്റു സഹായങ്ങള്‍ നല്‍കാനുമായി വയനാട് കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
ആര്‍.എസ്.എസുകാരന് വെട്ടേറ്റ കേസില്‍ പ്രതികളെ വെറുതെവിട്ടു Posted: 09 Mar 2015 11:07 PM PDT കോഴിക്കോട്: കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വേട്ടേറ്റ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. നല്ലളം മേക്കയില്‍ ഹൗസില്‍ എം. ഷിബുവിന് (46) വെട്ടേറ്റ കേസില്‍ പ്രതികളായ നല്ലളം മൂത്തേടത്ത് അപ്പുട്ടി (57), മൂത്തേടത്ത് രാജന്‍ (65), എം.എം. അമൃതരാജ് (35), എം.എം. ശശിധരന്‍ (70), എം.എം. ഗസനകുമാര്‍ (38), എം.എം. ദിലീപ്കുമാര്‍ (45), എം.എം. ശിവാനന്ദന്‍ (45), അടിച്ചിക്കാട്ട് ശൈലേഷ് (47) എന്നീ എട്ടു പ്രതികളെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. പ്രതികളെല്ലാം സി.പി.എം അനുഭാവികളാണ്. |
ഇന്ത്യക്ക് 260 റണ്‍സ് വിജയലക്ഷ്യം Live Posted: 09 Mar 2015 10:15 PM PDT Image: ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ പൂള്‍ ബി മത്സരത്തില്‍ അയര്‍ലന്‍ഡിനെതിര ഇന്ത്യക്ക് ജയിക്കാന്‍ 260 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 49 ഓവറില്‍ 259 റണ്‍സിന് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ മികച്ച റണ്‍ റേറ്റില്‍ കളിച്ച അയര്‍ലന്‍ഡ് കൂറ്റന്‍ സ്കോര്‍ എടുക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് റണ്‍റേറ്റ് കുറയുകയായിരുന്നു. ടോസ് നേടിയ അയര്‍ലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സ് ഓപണ്‍ ചെയ്ത ക്യാപ്റ്റന്‍ പോട്ടര്‍ഫീല്‍ഡും സ്റ്റിര്‍ലിങ്ങും മികച്ച രീതിയില്‍ സ്കോര്‍ ഉയര്‍ത്തി. ഇരുവരും 89 റണ്‍സിന്‍െറ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീടത്തെിയ എഡ് ജോയ്സ് രണ്ട് റണ്‍സെടുത്ത് പുറത്തായെങ്കിലും തുടര്‍ന്ന് ഇറങ്ങിയ നിയല്‍ ഒബ്രിയന്‍ മികച്ച കളി പുറത്തെടുത്തു. നിയല്‍ 75 പന്തില്‍ 75 റണ്‍സ് നേടി പുറത്തായി. മൂന്ന് സിക്സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അശ്വിനാണ് നിയലിനെ പുറത്താക്കിയത്. പിന്നീട് കളത്തിലിറങ്ങിയ ബാറ്റ് സ്മാന്‍മാരില്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ബാല്‍ബിര്‍നി 24 റണ്‍സെടുത്ത് പുറത്തായി. കളി അവസാനിക്കുമ്പോള്‍ 12 റണ്‍സെടുത്ത മൂണി പുറത്താവാതെ നിന്നു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവ്, മോഹിത് ശര്‍മ, ജദേജ, റെയ്ന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. |
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം ഇറങ്ങിപ്പോയി Posted: 09 Mar 2015 10:13 PM PDT Image: തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി മന്ത്രി കെ.എം മാണിക്കെിരെ കേസെടുക്കണമെന്നും അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. |
യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു^ എ.എ.പി Posted: 09 Mar 2015 09:48 PM PDT Image: ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍ എന്നിവര്‍ ശ്രമിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി. എ.എ.പിയുടെ മറ്റു നേതാക്കളോട് പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തേണ്ടതില്ളെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയച്ചതായും എ.എ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, ശ്രീ സജ്ഞയ് സിങ് എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അംഗങ്ങളുടെ സംഘടനയായ ആം ആദ്മി വളണ്ടിയര്‍ ആക്ഷന്‍ മാര്‍ച്ചിന്‍റെ (എ.വി.എ.എം) ആരോപണങ്ങളെ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും പിന്തുണച്ചതായും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ യോഗേന്ദ്രയാദവ് നുണക്കഥകള്‍ കെട്ടിച്ചമക്കുകയും ദേശീയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്വകാര്യമായി പാര്‍ട്ടിക്കെതിരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതായും എ.എ.പിയുടെ പ്രസ്താവനയില്‍ ആരോപിക്കുന്നു. അതേസമയം, മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ കുറിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിട്ടില്ല. |
Posted: 09 Mar 2015 09:09 PM PDT Image: ബ്രിട്ടനിലെ സാമാന്യം ആദരിക്കപ്പെടുന്ന പത്രമായ ദ ടെലിഗ്രാഫ് വലിയൊരു വിവാദത്തില്‍ ചെന്നുപെട്ടു. ഉയര്‍ന്ന പദവി വഹിക്കുന്ന ജേണലിസ്റ്റ് പീറ്റര്‍ ഓബോണ്‍ രാജിവെച്ചതാണ് വിഷയം. ചീഫ് പൊളിറ്റിക്കല്‍ കമന്‍േററ്റര്‍ എന്ന ചുമതല നിര്‍വഹിച്ചിരുന്ന ആളാണ് അദ്ദേഹം. പത്രങ്ങളില്‍നിന്ന് ആരെല്ലാം രാജിവെക്കുന്നു, അതിലെന്ത് വിവാദം എന്ന് ചോദിക്കാം. രാജിയല്ല പ്രശ്നം. രാജിവെച്ച ഓബോണ്‍, പത്രത്തിന്‍െറ എഡിറ്റോറിയല്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹം ഓപണ്‍ ഡെമോക്രസി. നെറ്റ് എന്ന സ്വതന്ത്ര വെബ്സൈറ്റില്‍ എഴുതിയതുപോലൊരു ലേഖനം നമ്മുടെ നാട്ടിലാണ് എഴുതുന്നതെങ്കില്‍ അതൊരു പക്ഷേ, ചര്‍ച്ച ചെയ്യപ്പെടുകപോലുമില്ല. എന്നാല്‍, അവിടെ വന്‍കിട പത്രങ്ങളില്‍ അത് ചര്‍ച്ചാവിഷയമായി. പത്രങ്ങള്‍ തമ്മില്‍ അതിന്‍െറ പംക്തികളില്‍ രൂക്ഷമായ വിമര്‍ശവും ഏറ്റുമുട്ടലും നടന്നു. ബ്രിട്ടനിലെ യാഥാസ്ഥിതിക പക്ഷത്തോട് അനുഭാവമുള്ള, വിശ്വാസ്യതയുള്ള പത്രമാണ് ടെലിഗ്രാഫ്. 2009ല്‍ പീറ്റര്‍ ഓബോണ്‍ പത്രത്തില്‍ ചേരുമ്പോള്‍, ഒരു വലിയ ഇന്‍വെസ്റ്റിഗേറ്റിവ് റിപ്പോര്‍ട്ട് ഉയര്‍ത്തിയ കൊടുങ്കാറ്റിന്‍െറ നടുവില്‍ നില്‍ക്കുകയായിരുന്നു ടെലിഗ്രാഫ് പത്രം. ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ കുറച്ചു കാലത്തിനിടയില്‍ ഗവണ്‍മെന്‍റില്‍നിന്ന് വാങ്ങിയ വ്യാജ ചെലവിനങ്ങളെ കുറിച്ചുള്ളതായിരുന്നു റിപ്പോര്‍ട്ട്. വ്യാജ അവകാശവാദങ്ങളും ബില്ലുകളും പണംവാങ്ങാന്‍ ഉപയോഗിച്ചുവെന്ന് തെളിയിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി പ്രമുഖര്‍ക്ക് ഈ വിവാദത്തില്‍ കുടുങ്ങി സ്ഥാനം നഷ്ടപ്പെട്ടു. പൊതുജീവിതം ശുദ്ധീകരിക്കുന്നതില്‍ വലിയ സംഭാവന ചെയ്തതിന്‍െറ ഗ്ളാമറില്‍ നില്‍ക്കുന്ന ‘ടെലിഗ്രാഫി’ന് നേരെ പീറ്റര്‍ ഓബോണ്‍ എയ്ത അമ്പ് ആ സ്ഥാപനത്തെ ഉലച്ചു. അത്യസാധാരണമായ എന്തെങ്കിലുമാണ് ടെലിഗ്രാഫ് പത്രത്തില്‍ നടന്നത് എന്നും പറയാനാവില്ല-നമ്മുടെ നാട്ടിലെ മാധ്യമധാര്‍മികതയുടെ അവസ്ഥയനുസരിച്ച്. ലോകത്തിലെ രണ്ടാമത്തെ വലിയ ബാങ്കിങ് ധനകാര്യസ്ഥാപനമായ എച്ച്.എസ്.ബി.സിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വാര്‍ത്തകളും ദ ടെലിഗ്രാഫ് പത്രം പ്രസിദ്ധപ്പെടുത്തുന്നില്ല-പ്രസിദ്ധപ്പെടുത്താതിരിക്കുന്നത് അവരില്‍നിന്നുള്ള പരസ്യവരുമാനം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നാണ് പീറ്റര്‍ ഓബോണ്‍ ഉന്നയിച്ച ആരോപണത്തിന്‍െറ കാതലായ ഭാഗം. സ്വന്തം സ്ഥാപനത്തിന്‍െറ അധാര്‍മികമായ എഡിറ്റോറിയല്‍ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത് എന്ന് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ‘രാജ്യത്തിന്‍െറ നന്മയിലും ഉയര്‍ച്ചയിലും തല്‍പരരായ മാന്യന്മാരുടെ പത്രം’ അടുത്ത കാലത്തായി സ്വീകരിച്ചുവരുന്ന നടപടികള്‍ പത്രത്തെ മാത്രമല്ല, രാജ്യത്തെതന്നെ ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് പീറ്റര്‍ ഓബോണ്‍ രാജിവെച്ചതും തന്‍െറ ആശങ്കകള്‍ ലേഖനത്തിലൂടെ പൊതുസമൂഹവുമായി പങ്കുവെച്ചതും. പീറ്റര്‍ ഓബോണ്‍ ഉയര്‍ത്തിയ ആശങ്കകള്‍ ടെലിഗ്രാഫ് പത്രത്തെയോ ബ്രിട്ടീഷ് മാധ്യമങ്ങളെയോ മാത്രം ബാധിക്കുന്ന കാര്യമല്ല. ആഗോളതലത്തില്‍ മാധ്യമങ്ങള്‍ ഏതു വഴിയിലൂടെയാണ് നീങ്ങുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നതാണ് ടെലിഗ്രാഫ് സംഭവം. അച്ചടിമാധ്യമങ്ങളുടെ സര്‍ക്കുലേഷന്‍ കുറഞ്ഞുതുടങ്ങിയതിന്‍െറ വെപ്രാളത്തില്‍ നില്‍ക്കുകയായിരുന്നു മറ്റ് യൂറോപ്യന്‍ പത്രങ്ങളെപ്പോലെ ടെലിഗ്രാഫും. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഭാവി എന്ന ആശങ്കയുടെ ഫലമായി പത്രത്തെ സ്വയം തകര്‍ക്കുന്ന നടപടികളായിരുന്നു മാധ്യമസ്ഥാപനങ്ങള്‍ അന്ന് സ്വീകരിച്ചിരുന്നതെന്ന് ഓബോണ്‍ പറയുന്നു. ചെലവ് ചുരുക്കാന്‍വേണ്ടി പത്രത്തിന്‍െറ പ്രധാന ആകര്‍ഷക സെക്ഷനുകള്‍ വെട്ടിക്കുറക്കുക, പരമാവധി ജേണലിസ്റ്റുകളെ പിരിച്ചുവിടുക, കമ്പനിയുടെ മൂലധനം മാധ്യമേതര സംരംഭങ്ങളിലേക്ക് തിരിച്ചുവിടുക, പരസ്യവരുമാനം കൂട്ടുന്നതിന് അധാര്‍മികമായ ഒത്തുതീര്‍പ്പുകള്‍ക്ക് പത്രാധിപരേയും പത്രപ്രവര്‍ത്തകരേയും സമ്മര്‍ദത്തിലാക്കുക തുടങ്ങിയ നയങ്ങളാണ് നടപ്പാക്കിയിരുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പത്രാധിപരെതന്നെ ടെലിഗ്രാഫ് മാനേജ്മെന്‍റ് പിരിച്ചുവിട്ടു. പകരം നിയമിച്ചത് പത്രാധിപരെയല്ല, ഹെഡ് ഓഫ് കണ്ടന്‍റ് എന്ന തസ്തികയിലുള്ള ഒരാളെയാണ്. 1923 മുതല്‍ 81 വര്‍ഷം ഈ പത്രത്തിന് ആറു പത്രാധിപന്മാരേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം 11 വര്‍ഷംകൊണ്ട് ആറു പത്രാധിപന്മാര്‍ ഉണ്ടായി. ഇനി ആ പ്രശ്നമേയില്ല. പത്രത്തിന് പത്രാധിപര്‍തന്നെ ഇല്ലാതായിരിക്കുന്നു! ഹെഡ് ഓഫ് കണ്ടന്‍റ് വാര്‍ത്തയുടെയും പരസ്യത്തിന്‍െറയും ചുമതല ഒരേസമയം വഹിക്കുന്നു. വെറുതെയല്ല, 2014 വര്‍ഷം മാത്രം തസ്തികയില്‍ മൂന്നുപേര്‍ വന്നു, പോയി! പത്രത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന അസ്വാസ്ഥ്യം സൃഷ്ടിക്കുന്ന ഒട്ടനവധി നടപടികള്‍ ഓബോണ്‍ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. അവക്കെല്ലാം ഒരേ സ്വഭാവമാണ്. പൊതുതാല്‍പര്യവും പരസ്യതാല്‍പര്യവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ പരസ്യതാല്‍പര്യത്തിനാണ് മുന്‍ഗണന. പരസ്യം കിട്ടാന്‍വേണ്ടി ഏത് വിശ്വാസ്യതയില്ലാത്ത വാര്‍ത്തയും പ്രസിദ്ധപ്പെടുത്താം, ഏത് സുപ്രധാന വാര്‍ത്തയും കൊന്നുകളയുകയും ചെയ്യാം. നിരവധി ബ്രിട്ടീഷ് മുസ്ലിംകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരു കാരണവും പറയാതെ എച്ച്.എസ്.ബി.സി ക്ളോസ് ചെയ്തത് സംബന്ധിച്ച് ഓബോണ്‍ തയാറാക്കിയ റിപ്പോര്‍ട്ട് പത്രം പ്രസിദ്ധപ്പെടുത്താതിരുന്നത് ആ ബാങ്കിന്‍െറ പരസ്യം നിര്‍ത്തിക്കളയുമെന്ന ഭീഷണിയെ തുടര്‍ന്നാണെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. രാജ്യഭരണത്തിലെ ചര്‍ച്ച്-സ്റ്റേറ്റ് അധികാരവിഭജനം പോലെ മാധ്യമങ്ങളില്‍ നിലനിന്ന എഡിറ്റോറിയല്‍-മാര്‍ക്കറ്റിങ് വിഭജനം തകര്‍ക്കപ്പെടുന്നു, ഓണ്‍ലൈനിന് പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കെ കൂടുതല്‍ ക്ളിക്ക് കിട്ടുന്ന എന്ത് അസംബന്ധവും പ്രസിദ്ധീകരിക്കലാണ് മാധ്യമധര്‍മം എന്നുവന്നിരിക്കുന്നു. അങ്ങനെ അനേകം അസംതൃപ്തികള്‍ പരമ്പരയായി ഉണ്ടായപ്പോഴാണ് പീറ്റര്‍ ഓബോണ്‍ പത്രവുമായുള്ള ബന്ധം അവസാനിപ്പിച്ച് പുറത്തുകടന്നത്. ഒടുവില്‍, രാജിക്കത്തുമായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവിനെ സമീപിച്ച് രാജിക്കുള്ള കാരണങ്ങള്‍ നിരത്തിയപ്പോള്‍, പരസ്യതാല്‍പര്യം വാര്‍ത്തയെ ബാധിക്കുന്നുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, അത് പറഞ്ഞുകേള്‍ക്കുന്ന അത്രയൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്‍െറ വിശദീകരണം. ടെലിഗ്രാഫ് സംഭവം ബ്രിട്ടീഷ് പത്രലോകത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പല പ്രസിദ്ധീകരണങ്ങളും അനുവര്‍ത്തിച്ചുവരുന്ന പുതിയ പരസ്യതന്ത്രങ്ങള്‍ ഈ വിവാദത്തിനിടെ വെളിച്ചത്തുവന്നു. ‘പെയ്ഡ് ന്യൂസി’നോട് അടുത്തുനില്‍ക്കുന്ന പുതിയ പ്രവണതകള്‍ സ്പോണ്‍സേഡ് കണ്ടന്‍റ്, സപ്ളിമെന്‍റ്, അഡ്വര്‍ട്ടോറിയല്‍ തുടങ്ങിയ പുതുലേബലുകളില്‍ വ്യാപകമായിരിക്കുന്നു. ആത്യന്തികമായ ഫലം എന്താണ്? വിപണിയില്‍ നിന്നുപിഴക്കാന്‍ ചെയ്യേണ്ടിവരുന്നവ എന്ന് ന്യായീകരിക്കപ്പെടുന്ന ഈ സ്വയംരക്ഷാ നടപടികള്‍ യഥാര്‍ഥത്തില്‍ അച്ചടിമാധ്യമങ്ങളുടെ ആയുസ്സ് ദീര്‍ഘിപ്പിക്കുകയല്ല ചെയ്യുന്നത്. ഇപ്പോഴുള്ള വിശ്വാസ്യതകൂടി നശിപ്പിച്ച് അച്ചടിമാധ്യമത്തിന്‍െറ മരണം അത്യാസന്നമാക്കുകയാണ് ചെയ്യുന്നത് എന്ന് പല മാധ്യമനിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴും വളര്‍ച്ചയുടെ പാതയില്‍തന്നെ നില്‍ക്കുന്നു എന്ന ധൈര്യത്തില്‍ കഴിയുന്ന നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്കും ഇതില്‍നിന്ന് പാഠങ്ങള്‍ പഠിക്കാനില്ളേ? |
എ.കെ ബാലന്‍ എല്‍.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി Posted: 09 Mar 2015 09:04 PM PDT Image: തിരുവനന്തപുരം: സി.പി.എമ്മിന്‍െറ എ.കെ. ബാലന്‍ എല്‍.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി. എല്‍.ഡി.എഫ് നേതൃത്വമാണ് ഇക്കാര്യം തീരുമാനിച്ചത്. വ്യാഴാഴ്ച (മാര്‍ച്ച് 12) രാവിലെ 9.30നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ജി. കാര്‍ത്തികേയന്‍െറ മരണത്തെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനം ഒഴിവുവന്നത്. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറായ എന്‍. ശക്തനാണ് കോണ്‍ഗ്രസിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അറിച്ചത്. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് അടുത്തയാഴ്ച തീരുമാനിക്കും. |
മുഫ്തി അധികാരമേല്‍ക്കുന്നതിനു മുമ്പ് ആലമിനെ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട് Posted: 09 Mar 2015 08:52 PM PDT Image: ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിമതനേതാവായ മസാറത്ത് ആലമിനെതിരെ പുതിയ കേസുകള്‍ ചുമത്തേണ്ടെന്ന് തീരുമാനിച്ചത് പുതിയ സര്‍ക്കാര്‍ അധികാരം എറ്റെടുക്കുന്നതിനു മുമ്പെന്ന് റിപ്പോര്‍ട്ട്.തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനെടുത്ത 49 ദിവസം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു സംസ്ഥാനം. ഈ ദിവസങ്ങളിലാണ് ആലമിനെ വിട്ടയടയക്കുന്നതു സംബന്ധിച്ച തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പൊതു സുരക്ഷാ നിയമ പ്രകാരം 2014 സെപ്റ്റംബറിലാണ് ആലമിനെ കസ്റ്റഡിയില്‍ എടുത്തതെന്നും അത് റദ്ദായതായും കാട്ടി സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുരേഷ് കുമാര്‍ ജമ്മു ജില്ലാ മജിസ്ട്രേറ്റിന് ഫെബ്രുവരി നാലിന് കത്തെഴുതിയിരുന്നു. കത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിയമപ്രകാരം കസ്റ്റഡിയിലെടുത്ത ഉത്തരവ് 12 ദിവസത്തിനുള്ളില്‍ ആഭ്യന്തരമന്ത്രാലയം അംഗീകരിക്കണം. അതുമല്ളെങ്കില്‍ ഉപദേശകസമിതി ഒരു മാസത്തിനുള്ളില്‍ ഇത് അംഗീകരിക്കണം. ആലമിന്‍്റെ കേസില്‍ ഇതു രണ്ടും നടന്നില്ല. ആലമിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പുതിയതായി കേസുകളുണ്ടോയെന്ന് ആഭ്യന്തരമന്ത്രാലയം ജില്ലാ മജിസ്ട്രേറ്റിനോടു ചോദിച്ചിരുന്നു. ഇല്ളെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് നിലവിലുണ്ടായിരുന്ന കേസുകള്‍ പൂര്‍ത്തിയാക്കിയത്. ഈ നിയമത്തിന്‍കീഴില്‍ വിചാരണ നടത്താതെ രണ്ടു വര്‍ഷം തടവില്‍ പാര്‍പ്പിക്കാം. ഭരണകക്ഷിയായ ബി.ജെ.പിയോടു കൂടിയാലോചന നടത്താതെയാണ് പി.ഡി.പി നേതാവും കശ്മീര്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദ്് ആലമിനെ വിട്ടയക്കാന്‍ തീരുമാനമെടുത്തത്. വിഘടനവാദി സംഘടന ഹുര്‍റിയത് കോണ്‍ഫറന്‍സിന്‍്റെ നേതാവായ മസാറത് ആലമിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ജയിലില്‍നിന്നു മോചിപ്പിച്ചത്.27 കേസുകളില്‍ പ്രതിയായ ആലം, 2010ല്‍ 112 പേര്‍ മരിച്ച സംഭവത്തിന് പിന്നിലെ പ്രധാനിയാണ്. |
ഗാന്ധിജി ബ്രിട്ടീഷ് ഏജന്‍റ് ^കട്ജു Posted: 09 Mar 2015 08:08 PM PDT Image: വാഷിങ്ടണ്‍: ഇന്ത്യക്ക് ഏറെ ഉപദ്രവം ഉണ്ടാക്കിയ ബ്രിട്ടീഷ് ഏജന്‍റാണ് മഹാത്മാഗാന്ധിയെന്ന് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു. ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കുക എന്ന തന്ത്രത്തിന് ഊര്‍ജം പകരുന്നതായിരുന്നു ഗാന്ധിജിയുടെ നിലപാടുകളെന്നും കട്ജു പറഞ്ഞു. തന്‍െറ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം പറയുന്നത്. ഗാന്ധിജി എല്ലായ്പോഴും മതമാണ് പ്രസംഗിച്ചുനടന്നത്. ഹിന്ദു മതത്തെ കുറിച്ചാണ് ഗാന്ധിജി തുടരെ സംസാരിച്ചത്. രാമരാജ്യം, ഗോരക്ഷ, ബ്രഹ്മചര്യം, ജാതി സമ്പ്രദായം തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഗാന്ധിജി അവതരിപ്പിച്ചു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഗാന്ധിജി പറയുന്നതിനോട് യാഥാസ്ഥിക മുസ് ലിംകള്‍ക്ക് എതിര്‍പ്പുണ്ടായി. ഇതിനാല്‍ അവര്‍ മുസ് ലിം ലീഗ് പോലുള്ള പാര്‍ട്ടികളിലേക്ക് ആകൃഷ്ടരായി. ഇത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തെ സഹായിക്കുന്നതല്ലേ? കട്ജു ചോദിച്ചു. 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ളവസമരങ്ങള്‍ ആരംഭിച്ചത്. ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫാഖുല്ല, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവര്‍ ഇതിന്‍െറ മുന്നണിപോരാളികളായിരുന്നു. എന്നാല്‍ സത്യാഗ്രഹസമരം എന്ന അസംബന്ധമായ പുതിയ രീതി കൊണ്ടുവന്ന് ഈ വിപ്ളവ സമരങ്ങളുടെ വീര്യം ഗാന്ധിജി കുറച്ചു. ഇത് ബ്രിട്ടീഷുകാരെ സഹായിച്ചെന്നും കട്ജു കൂട്ടിച്ചേര്‍ത്തു. |
സൗരവിമാനത്തിലേറി ലോക പര്യടനത്തിന് തുടക്കം Posted: 09 Mar 2015 08:07 PM PDT Image: അബൂദബി: 13 വര്‍ഷം നീണ്ട ഗവേഷണത്തിനും മാസങ്ങള്‍നീണ്ട കാത്തിരിപ്പിനും വിരാമമിട്ട് സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കാന്‍ ശേഷിയുളള ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ട് (എസ്.ഐ രണ്ട്) ലോക സഞ്ചാരത്തിന് തുടക്കമിട്ടു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ പ്രതിനിധികളെയും സാക്ഷിനിര്‍ത്തി തിങ്കളാഴ്ച രാവിലെ 7.11ന് അബൂദബിയിലെ അല്‍ ബത്തീന്‍ എക്സിക്യൂട്ടിവ് വിമാനത്താവളത്തില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ് പറന്നുയര്‍ന്നത്. ഉദിച്ചുയരുന്ന സൂര്യനൊപ്പം ഈ ഒറ്റസീറ്റുള്ള വിമാനവും ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ വ്യോമയാന ചരിത്രത്തിലെ പുതിയൊരു ചിറകടിയായി അത്. സ്വിറ്റ്സര്‍ലന്‍ഡുകാരനായ ആന്ദ്രെ ബോഷ്ബെര്‍ഗ് പൈലറ്റ് സീറ്റിലിരുന്ന് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയപ്പോള്‍തന്നെ ബത്തീന്‍ വിമാനത്താവളത്തില്‍ ആഹ്ളാദാരവങ്ങളുയര്‍ന്നു. വിമാനത്തിന്‍െറ നാല് പങ്കകളും അതിവേഗം പ്രവര്‍ത്തിച്ച് റണ്‍വേയിലൂടെ മുന്നോട്ടുനീങ്ങിയശേഷം പറന്നുയര്‍ന്നതോടെ ആന്ദ്രെ ബോഷ്ബെര്‍ഗിന്‍െറയും നാട്ടുകാരന്‍ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡിന്‍െറയും സ്വപ്നങ്ങളാണ് യാഥാര്‍ഥ്യമായത്. 12 മണിക്കൂറിലധികം പറന്നശേഷം തിങ്കളാഴ്ച രാത്രി ആദ്യ ലക്ഷ്യമായ മസ്കത്തില്‍ സോളാര്‍ ഇംപള്‍സ് ഇറങ്ങി. കന്നി സഞ്ചാരത്തില്‍ കാര്യമായ പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ളെന്ന് സംഘാടകര്‍ പറഞ്ഞു. സോളാര്‍ ഇംപള്‍സ് നിര്‍മിച്ച ശേഷമുള്ള ദീര്‍ഘ ദൂര യാത്രയായിരുന്നു അബൂദബിയില്‍നിന്ന് മസ്കത്തിലേക്ക് നടന്നത്. 400 കിലോമീറ്ററിലധികം ദൂരം പൂര്‍ത്തിയാക്കുന്നതിന് 12 മണിക്കൂറിലധികം എടുത്തു. മസ്കത്തില്‍നിന്ന് ഇന്ത്യയിലെ അഹ്മദാബാദിലേക്കാണ് വിമാനം പുറപ്പെടുക. വാരാണസിയും സന്ദര്‍ശിക്കും. |
ആള്‍ക്കൂട്ടം കോടതിയും ആരാച്ചാരുമാകുമ്പോള്‍ Posted: 09 Mar 2015 07:58 PM PDT Image: ഒരാളെ പിടിച്ചിറക്കി തല്ലിക്കൊല്ലുക, എല്ലാവരും അതു നോക്കി ആസ്വദിക്കുക, കൂടക്കൂടെ കണ്ട് ആസ്വദിക്കാനായി ഇളംപ്രായക്കാര്‍ മൊബൈല്‍ കാമറയില്‍ പിടിക്കുക, ഒടുവില്‍, കൊല്ലപ്പെട്ടവന്‍െറ നഗ്നശരീരം മരത്തില്‍ കെട്ടിത്തൂക്കുക-ഏതെങ്കിലും പ്രാകൃതസമൂഹത്തിന്‍െറ കിരാതമായ ആചാരമല്ല, നവഭാരതത്തിന്‍െറ ന്യൂജെന്‍ നീതിയുടെ ഒരു സാമ്പ്ളാണ് നാഗാലാന്‍ഡിലെ ദിമാപൂരില്‍ മാര്‍ച്ച് അഞ്ചിന് നടന്ന ഈ ആള്‍ക്കൂട്ട വേട്ട. സയ്യിദ് ശരീഫുദ്ദീന്‍ ഖാന്‍ (ഫരീദ്) എന്ന 35കാരനെ ഒരു നാഗാ യുവതിയെ മാനഭംഗപ്പെടുത്തി എന്ന കേസില്‍ അറസ്റ്റ് ചെയ്ത് ദിമാപൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. 10 ദിവസം കഴിഞ്ഞ് പെട്ടെന്ന് ഒരുകൂട്ടം ആളുകള്‍ (യൂനിഫോമിലുള്ള സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കുറെയുണ്ടായിരുന്നു അതില്‍) നാഗാ വിദ്യാര്‍ഥി ഫെഡറേഷന്‍െറ നേതൃത്വത്തില്‍ ജയിലിലത്തെി, പ്രതിയെ തങ്ങളെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ടു. അധികൃതര്‍ വിസമ്മതിച്ചപ്പോള്‍ ജനക്കൂട്ടം ജയില്‍കവാടം തകര്‍ത്ത് പ്രതിയെ പിടിച്ചുകൊണ്ടുപോയി; നഗ്നനാക്കി ഏഴു കിലോമീറ്റര്‍ തെരുവിലൂടെ നടത്തി; ഒപ്പം പലതരം ആയുധങ്ങള്‍കൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു. അദ്ദേഹം നിലത്തുവീണപ്പോള്‍ ഒരു ബൈക്കിന്‍െറ പിന്നില്‍ക്കെട്ടി പിന്നെയും കുറെ കിലോമീറ്റര്‍ വലിച്ചിഴച്ചു. ഖാന്‍ ഇഞ്ചിഞ്ചായി മരിച്ചപ്പോള്‍ മൃതദേഹം ഒരു ടവറില്‍ കെട്ടിത്തൂക്കി. എല്ലാം ഒരുപാട് മൊബൈല്‍ ഫോണുകള്‍ ആഹ്ളാദപൂര്‍വം പകര്‍ത്തി. സംഭവം മുഴുവന്‍ നടന്നത് പട്ടാപ്പകല്‍. പൊലീസും പ്രാദേശിക ഭരണകൂടവും ഒന്നും ചെയ്തില്ല. |
ഗാര്‍ഹിക തൊഴിലാളി കരടുബില്ലിന് കുവൈത്ത് പാര്‍ലമെന്‍റ് സമിതി അംഗീകാരം Posted: 09 Mar 2015 07:50 PM PDT Image: കുവൈത്ത് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും ഈ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വ്യവസ്ഥാപിത രൂപം നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ട ഗാര്‍ഹിക തൊഴിലാളി കരടുബില്ലിന് ആരോഗ്യസമിതി അംഗീകാരം നല്‍കി. കുറഞ്ഞ മാസവേതനം 45 ദീനാര്‍ ആയിരിക്കണം, ഒളിച്ചോടിയ ഗാര്‍ഹികത്തൊഴിലാളിയെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് അഭയം നല്‍കിയ ആളില്‍നിന്ന് ഈടാക്കും തുടങ്ങിയവയടക്കമുള്ള സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ ബില്ലിനാണ് എം.പി സഅ്ദൂന്‍ അല്‍ഹമ്മാദിന്‍െറ നേതൃത്വത്തിലുള്ള സമിതി അംഗീകാരം നല്‍കിയത്. |
സന്തോഷ് ട്രോഫി : ഗോവക്ക് സമനില, കേരളം സെമിയില്‍ Posted: 09 Mar 2015 12:05 PM PDT Image: ജലന്ധര്‍: ഇന്ന് നടക്കുന്ന അവസാന ഗ്രൂപ് മത്സരത്തിന് കാത്തുനില്‍ക്കാതെ കേരളം സന്തോഷ് ട്രോഫിയുടെ സെമിഫൈനലിലേക്ക് കുതിച്ചു. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ് ബിയില്‍ നിലവിലെ ജേതാക്കളായ മിസോറമും ഗോവയും സമനിലയില്‍ (2-2) പിരിഞ്ഞതോടെയാണ് ഇന്ന് റെയില്‍വേക്കെതിരായ പോരാട്ടത്തിനിറങ്ങും മുമ്പേ കേരളം അവസാന നാലിലേക്ക് കുതിച്ചത്. മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയന്‍റുള്ള മിസോറമിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മലയാളിക്കൂട്ടം സെമിയിലത്തെുന്നത്. രണ്ട് ജയമടക്കം ആറ് പോയന്‍റാണ് നിലവില്‍ കേരളത്തിനുള്ളത്. |
മകനേ, തിരിച്ചുവരുക: കാവേരിക്കരയില്‍ വേദനയോടെ Posted: 09 Mar 2015 11:58 AM PDT Image: Subtitle: കാണാതായ മകനെ തേടി സൗദിയില്‍ നിന്ന് പിതാവത്തെി ബംഗളൂരു: സാഹചര്യങ്ങള്‍ അനുകൂലമല്ളെങ്കിലും പ്രതീക്ഷക്ക് വലിയ സാധ്യതകള്‍ ഇല്ളെന്നറിയാമെങ്കിലും ഒഴുകിനീങ്ങുന്ന ജലപ്പരപ്പിനു സമീപം പാറക്കെട്ടുകളിലിരുന്ന് ആ പിതാവ് വിളിച്ചു, മകനേ, ഉമറേ മടങ്ങിവരുക. കുത്തിയൊഴുകുന്ന ജലപരപ്പില്‍ അതിന് മറുപടി ഉണ്ടായിരുന്നില്ല. പിന്നെ ഓരോ പാറമടക്കരികിലും പ്രതീക്ഷയോടെ ഓടി നടന്ന് മകനെ തിരക്കി. പ്രതീക്ഷ വറ്റിയപ്പോള്‍ കരച്ചിലും പ്രാര്‍ഥനയുമായി വിതുമ്പിനിന്നു. പിതാവിന്‍െറ ദു$ഖത്തിനൊപ്പം ഉമറിന്‍െറ സുഹൃത്തുക്കളും മൗനമാര്‍ന്നു. |
ഭൂനിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട് Posted: 09 Mar 2015 11:56 AM PDT Image: Subtitle: ലോക്സഭയില്‍ ഇന്ന് വോട്ടെടുപ്പ്; കടമ്പ രാജ്യസഭ ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യത്തിലെ പ്രതിസന്ധികള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തലവേദനയില്‍. |
കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ് Posted: 09 Mar 2015 11:18 AM PDT Image: Subtitle: പി.സി. തോമസിനെ നീക്കി; സ്കറിയ തോമസ് ചെയര്‍മാന്‍ കോട്ടയം: കേരള കോണ്‍ഗ്രസിലെ മറ്റൊരു പിളര്‍പ്പിനുകൂടി കോട്ടയം സാക്ഷിയായി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.സി. തോമസിനെ നീക്കി സ്കറിയ തോമസിനെ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. മുന്‍ മന്ത്രി വി.സുരേന്ദ്രന്‍ പിള്ളയാണ് വര്‍ക്കിങ് ചെയര്‍മാന്‍. കോട്ടയത്ത് നടന്ന സ്കറിയ തോമസ് വിഭാഗത്തിന്‍െറ സംസ്ഥാന കണ്‍വെന്‍ഷനിലാണ് തീരുമാനം. |
ഫലസ്തീന്‍: ദ്വിരാഷ്ട്ര പരിഹാരത്തില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന് നെതന്യാഹു Posted: 09 Mar 2015 10:54 AM PDT Image: തെല്‍അവീവ്: ഫലസ്തീന്‍ വിഷയത്തില്‍ താന്‍ ദ്വിരാഷ്ട്ര പരിഹാരത്തില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. പരിഹാര ഫോര്‍മുലയില്‍നിന്ന് താന്‍ പിന്മാറിയെന്ന തരത്തില്‍ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി പുറപ്പെടുവിച്ച പ്രസ്താവന അദ്ദേഹം തിരുത്തി. 2009ല്‍, ഇസ്രായേല്‍-ഫലസ്തീന്‍ എന്നിങ്ങനെ രണ്ട് രാജ്യങ്ങളാക്കി തിരിച്ചുള്ള പ്രശ്നപരിഹാരത്തിന് ഒരുക്കമാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. |
എന്‍. ശക്തന്‍ നിയമസഭാ സ്പീക്കറാകും Posted: 09 Mar 2015 06:21 AM PDT Image: തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ യു.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഇതിന് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറ അനുമതി ലഭിച്ചതായും ഈ ആഴ്ചതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനാണ് തീരുമാനിച്ചത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ ചേര്‍ന്ന മുന്നണിയോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ശക്തനെ സ്പീക്കറാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജാണ് മാണിഗ്രൂപ്പിന്വേണ്ടി യോഗത്തില്‍ ആവശ്യപ്പെട്ടത്. മന്ത്രി കെ.എം. മാണിയും ഇതിനെ പിന്തുണച്ചു. ഇപ്പോള്‍ അതേപ്പറ്റി ചര്‍ച്ച വേണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി, നിലവില്‍ ഡെപ്യൂട്ടി സ്പീക്കറുണ്ടെന്നും ഒഴിവുവരുമ്പോള്‍ അക്കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി. അതേസമയം, മുന്നണിയോഗത്തില്‍ ആവശ്യം ഉന്നയിച്ചില്ളെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെപ്പറ്റി ചര്‍ച്ച വരുമ്പോള്‍ അവകാശവാദം ഉന്നയിക്കാന്‍ ആര്‍.എസ്.പിയും തയാറെടുക്കുന്നതായി സൂചനയുണ്ട്. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനുതന്നെ നല്‍കാന്‍ ധാരണയുണ്ടാക്കി വൈകീട്ട് ചേര്‍ന്ന യു.ഡി.എഫ് യോഗം പിരിഞ്ഞശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചിച്ചാണ് എന്‍. ശക്തനെ മത്സരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് ശക്തനെ ആ സ്ഥാനത്തേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. സ്പീക്കറുടെ അസാന്നിധ്യത്തില്‍ പതിമൂന്നാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയന്ത്രിച്ചത് ശക്തനായിരുന്നു. ഇക്കുറിയും സ്പീക്കറുടെ ചുമതല ശക്തന്‍ നിറവേറ്റുന്നതിനിടെയാണ് സ്പീക്കറുടെ ആകസ്മിക മരണം ഉണ്ടായത്. 1951 മേയ് അഞ്ചിന് വൈ. നല്ലതമ്പിയുടെയും വൈ. തങ്കമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്താണ് ശക്തന്‍ ജനിച്ചത്. ബിരുദാനന്തര ബിരുദത്തിനുശേഷം എല്‍എല്‍.ബി പൂര്‍ത്തിയാക്കി. 1982ല്‍ ആണ് അദ്ദേഹം ആദ്യമായി നിയമസഭയിലത്തെിയത്. തുടര്‍ന്ന് 2001ലും 2006ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2006 വരെ ഗതാഗതമന്ത്രിയായിരുന്ന ശക്തന്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ സംഘടനാരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.1987-93 കാലയളവില്‍ തിരുവനന്തപുരം ഡി.സി.സി ട്രഷററായും തുടര്‍ന്ന് ഏഴുവര്‍ഷം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാലുവര്‍ഷം ജില്ലാ കൗണ്‍സില്‍ പ്രതിനിധിയും ആയിരുന്നു. ഭാര്യ: സ്റ്റെല്ല. രണ്ടുമക്കളുണ്ട്.
|
ബംഗ്ലാദേശിന് 15 റണ്‍സ് ജയം; ഇംഗ്ലണ്ട് പുറത്ത് Posted: 09 Mar 2015 05:12 AM PDT Image: അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ആവേശകരമായ മത്സരത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ബംഗ്ളാദേശിന് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ളാദേശ് ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ളണ്ട് 48.3 ഓവറില്‍ 260 റണ്‍സിന് പുറത്താവുകയായിരുന്നു. 48ാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ റുബല്‍ ഹുസൈനാണ് കളി ബംഗ്ളാദേശിന്‍െറ വരുതിയിലാക്കിയത്. ജയത്തോടെ ബംഗ്ളാദേശ് രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ ഇംഗ്ളണ്ട് ലോകകപ്പില്‍ നിന്ന് പുറത്തായി. പൂള്‍ എയില്‍ നിന്ന് ബംഗ്ളാദേശ്, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകള്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്നു ഇംഗ്ളണ്ടിന്. എത്തിപ്പിടിക്കാവുന്ന റണ്‍സ് പിന്തുടര്‍ന്ന് കളിച്ച ഇംഗ്ളണ്ട് കരുതിയാണ് ബാറ്റിങ് ആരംഭിച്ചത്. 19 റണ്‍സെടുത്ത മുഈന്‍ അലിയാണ് ആദ്യം പുറത്തായത്. അലി 21 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. അര്‍ധസെഞ്ച്വറി (63) നേടിയ ഇയന്‍ ബെല്ലിന് ശേഷം എത്തിയ ഹെയ്ല്‍സ് 27ഉം ജോ റൂട്ട് 29ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടത്തെിയ ക്യാപ്റ്റന്‍ മോര്‍ഗന്‍ പൂജ്യത്തിന് പുറത്തായി. നേടിയ ജെ.സി ബട് ലര്‍ (65) പ്രതീക്ഷ നല്‍കിയെങ്കിലും പുറത്തായതോടെ ഇംഗ്ളണ്ടിന്‍െറ നില പരുങ്ങലിലായി. ഒരറ്റത്ത് നിലയുറപ്പിച്ച് ക്രിസ് വോകേഴ്സ് (42) പുറത്താവാതെ പൊരുതിയെങ്കിലും മറ്റേ അറ്റത്തുള്ളവര്‍ വീഴുകയായിരുന്നു. അവസാന ഓവറിലെ രണ്ട് വിക്കറ്റടക്കം റൂബല്‍ ഹുസൈന്‍ നാല് വിക്കറ്റ് നേടി. മഷ്റഫി മുര്‍തസ, തസ്കിന്‍ അഹ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ 50 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ളാദേശ് 275 റണ്‍സെടുത്തത്. 103 റണ്‍സെടുത്ത മഹ്മൂദുല്ലയാണ് ബംഗ്ളാദേശിന്‍െറ ടോപ് സ്കോറര്‍. ലോകകപ്പില്‍ ബംഗ്ളാദേശിന്‍െറ ആദ്യ സെഞ്ച്വറിയാണ് മഹ്മൂദുല്ല നേടിയത്. മഹ്മൂദുല്ലയുടെ ആദ്യസെഞ്ച്വറിയാണിത്. മുശ്ഫീഖുറഹ്മാന്‍ (89), സൗമ്യ സര്‍ക്കാര്‍ (40) എന്നിവരാണ് ബംഗ്ളാ നിരയിലെ മറ്റു സ്കോറര്‍മാര്‍. ടോസ് നേടിയ ഇംഗ്ളണ്ട് ബംഗ്ളാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ബംഗ്ളാദേശിന് എട്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഓപണിങ്ങ് പിഴച്ച ബാറ്റിംഗ് നിരയെ മൂന്നാം വിക്കറ്റില്‍ സൗമ്യസര്‍ക്കാറും മഹ്മൂദുല്ലയും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 86 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അഞ്ചാം വിക്കറ്റില്‍ മഹ്മൂദുല്ല മുശ്ഫീഖുറഹ്മാനെ കൂട്ടുപിടിച്ച് 141 റണ്‍സും കൂട്ടിച്ചേര്‍ത്തു. ലോകകപ്പിലെ ബംഗ്ളാദേശിന്‍െറ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഏകദിനത്തില്‍ ഇംഗ്ളണ്ടിനെതിരായ ബംഗ്ളാദേശിന്‍െറ ഉയര്‍ന്ന സ്കോറും ഇതാണ്. 138 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ടു സിക്സുമടങ്ങുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിങ്സ്. ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് ജോര്‍ഡാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. |
Posted: 09 Mar 2015 04:23 AM PDT Image: തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആക്രമിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി. ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ ആണ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (കാപ്പ) ചുമത്തിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment