അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശു മരണത്തിന് കാരണം ശൈശവ വിവാഹമെന്ന് പഠനം Posted: 31 Aug 2013 11:51 PM PDT പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരണം കൂടാന്‍ കാരണം ശൈശവ വിവാഹമെന്ന് ആരോഗ്യവകുപ്പിന്റെപഠന റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പിന്റെഅട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസിന്റെനേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠന വിധേയമാക്കിയ 15ല്‍ പതിനൊന്നു പേരും പ്രായപൂര്‍ത്തികാതെയാണ് വിവാഹം കഴിച്ചത്. ഇതില്‍ രണ്ടുപേര്‍ 13ല്‍ താഴെ പ്രായമുള്ളവരാണ്. ഗര്‍ഭഛിദ്രം നടത്തിയ മുഴുവന്‍ പേരും പഠനം പാതിവഴിയില്‍ നിര്‍ത്തിയവരാണെന്നും കണ്ടെത്തി. വിവാഹിതരായവരില്‍ ഏറെയും പോഷാകാഹാര കുറവുള്ളവരാണെന്നും പഠനത്തില്‍ വ്യക്തമായി. വെറ്റിലമുറുക്ക് ശീലവും അയഡിന്‍െറയും കുറവും ഇവരില്‍ കണ്ടെത്തിയിട്ടുണ്ട്. പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബോധവല്‍കരണ പരിപാടി നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. |
റോഡ് അറ്റകുറ്റപ്പണിക്ക് 10 കോടി ലഭിച്ചു; പ്രവൃത്തി ഓണത്തിനു മുമ്പ് Posted: 31 Aug 2013 11:24 PM PDT കോഴിക്കോട്: ജില്ലയിലെ റോഡ് അറ്റകുറ്റപ്പണിക്ക് ആദ്യ ഗഡുവായി 10 കോടി ലഭിച്ചു. ഓണത്തിനുമുമ്പ് പ്രവൃത്തി തുടങ്ങും. കലക്ടര്‍ സി.എ. ലതയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനിച്ചത്. 40 കോടിയെങ്കിലും ജില്ലക്ക് ആവശ്യമാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സെപ്റ്റംബര്‍ 13ന് പൊതുമരാമത്ത് മന്ത്രി ജില്ലയിലെത്തും. 2300 കിലോമീറ്റര്‍ മേജര്‍ ജില്ലാ റോഡുകളും 300 കിലോമീറ്റര്‍ സംസ്ഥാന പാതയുമാണ് ജില്ലയിലുള്ളത്. ഇതില്‍ 888 കിലോമീറ്റര്‍ റോഡുകളെ കാലവര്‍ഷം ദോഷകരമായി ബാധിച്ചിട്ടുണ്ട്. 780 കിലോമീറ്റര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇതിനകം അനുമതിയായി. 527 കിലോമീറ്റര്‍ റോഡുകളില്‍ പണി വേഗത്തില്‍ നടന്നുവരുകയാണ്. ഓണത്തിന് മുമ്പായി പരമാവധി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കര്‍ഷകര്‍ക്കുള്ള വിവിധ സഹായങ്ങള്‍ ചെക്കായി നേരിട്ട് നല്‍കാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. കൊയിലാണ്ടി-അരിക്കുളം-പേരാമ്പ്ര റോഡ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടര്‍ഘട്ടമായി പെരുവണ്ണാമൂഴി-വയനാട് ചുരം ബദല്‍ റോഡ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ. ദാസന്‍ എം.എല്‍.എയാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 47 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് നിയോഗിച്ച ഡോക്ടര്‍മാര്‍ ചുമതല ഏറ്റിട്ടില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ശാന്ത പറഞ്ഞു. വടകര താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും വേണ്ടത്ര ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷന്‍ പി.പി. രഞ്ജിനി പറഞ്ഞു. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി സംഘങ്ങളില്‍നിന്ന് സ്കൂള്‍ മുഖേന തുണി വാങ്ങാനുള്ള അനുമതി നല്‍കണമെന്ന് എം.എല്‍.എമാരായ കെ.കെ. ലതിക, സി.കെ. നാണു എന്നിവര്‍ ആവശ്യപ്പെട്ടു. തിരുവമ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ വേഗത്തില്‍ സ്ഥാപിക്കണമെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ അഭ്യര്‍ഥിച്ചു. തെങ്ങിന്‍െറ കൂമ്പുചീയല്‍ രോഗപ്രതിരോധത്തിന് നടപടി വേണമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകള്‍ നികത്താനും പാഠപുസ്തക വിതരണത്തിലെ അപാകം പരിഹരിക്കാനും ജാഗ്രത കാട്ടണമെന്ന് കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍ദേശിച്ചു. കിനാലൂര്‍ വൈദ്യുതി സബ്സ്റ്റേഷന്‍ നിര്‍മാണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ഗ്രാമവികസന പദ്ധതികള്‍ നടപ്പാക്കുന്നതിലെ സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പി.ടി.എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. |
പട്ടയത്തിന്‍െറ പേരില്‍ വസ്തു ഉടമകളില്‍ നിന്ന് പണം പിരിക്കുന്നതായി പരാതി Posted: 31 Aug 2013 11:19 PM PDT പുനലൂര്‍: തെന്മല പഞ്ചായത്തിലെ തേക്കുംകൂപ്പ് വാര്‍ഡില്‍ സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കിയതിന്‍െറ പേരില്‍ വസ്തു ഉടമകളില്‍ നിന്ന് വന്‍തുക പിരിച്ചെടുക്കുന്നതായി പരാതി. 50 വര്‍ഷം മുമ്പ് നൂറോളം ഏക്കര്‍ ഭൂമി ദലിത്-പിന്നാക്ക വിഭാഗത്തിനായി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. ഇവരില്‍ പലരും പിന്നീട് ഈ വസ്തു പലര്‍ക്കായി കൈമാറ്റം ചെയ്തു. എന്നാല്‍ കൈമാറി വാങ്ങിയവര്‍ക്ക് വസ്തു പേരില്‍കൂട്ടി കരം ഒടുക്കാന്‍ അനുവാദമില്ലായിരുന്നു. ഇതുകാരണം വസ്തു ഉടമകള്‍ക്ക് ഈ ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിഞ്ഞിരുന്നില്ല. കെ. രാജു എം.എല്‍.എ, തെന്മല പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പട്ടയം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം കൈമാറ്റം ചെയ്ത മുഴുവന്‍ വസ്തുക്കളും നിലവിലുള്ള ഉടമകളുടെ പേരില്‍ കൂട്ടി കരം ഒടുക്കാനുള്ള ഉത്തരവ് നല്‍കി. ഇതിന്‍െറ പേരിലാണ് കേരള കോണ്‍ഗ്രസ് -ബി യുടെ ഇടമണിലെ ഒരു മുന്‍ നേതാവും ചില സി.പി.ഐക്കാരും വസ്തു ഉടമകളില്‍ നിന്ന് പണം പിരിക്കുന്നത്. ഭൂമി സര്‍വേ നടത്തുന്നതിനും വസ്തു പേരില്‍കൂട്ടി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുമെന്നും പറഞ്ഞാണ് സെന്‍റിന് 50 രൂപ നിരക്കില്‍ പണം പിരിക്കുന്നത്. ഇത്തരത്തില്‍ അഞ്ച് ലക്ഷത്തോളം രൂപ പിരിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടി.എ. അനീഷ് കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. |
നായശല്യം ഒഴിവാക്കാന്‍ നഗരസഭാ പദ്ധതി; വന്ധ്യംകരണത്തിന് സര്‍ക്കാര്‍ ആറ് ഡോക്ടര്‍മാരെ നല്‍കും Posted: 31 Aug 2013 11:15 PM PDT തിരുവനന്തപുരം: നായശല്യം ഒഴിവാക്കാന്‍ നഗരസഭയുടെ സമഗ്ര പദ്ധതി. ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍ മഹേശ്വരന്‍ നായരെക്കുറിച്ചുള്ള ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാറിന്‍െറ പരാമര്‍ശം യോഗത്തില്‍ ബഹളത്തിനും വാക്കുതര്‍ക്കങ്ങള്‍ക്കും ഇടയാക്കി. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് നാല് വെറ്ററിനറി ഡോക്ടര്‍മാരെയും രണ്ട് വെറ്ററിനറി സര്‍ജന്മാരെയും അനുവദിക്കാനും വാഹനസൗകര്യമൊരുക്കാനും സര്‍ക്കാര്‍ അനുമതിനല്‍കിയതാണ് നായശല്യം കുറക്കാനുള്ള പദ്ധതിയുമായി ഇറങ്ങാന്‍ നഗരസഭയെ പ്രേരിപ്പിച്ചിരിക്കുന്നത്. നഗരത്തില്‍ ഒരു ലക്ഷത്തോളം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍െറ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം 35 നായ്ക്കള്‍ എന്ന കണക്കിലായിരിക്കും വന്ധ്യംകരണം നടത്തുക. അങ്ങനെ നടത്തിയാല്‍ തന്നെ ഇപ്പോഴുള്ള നായ്ക്കള്‍ക്ക് മാത്രം വന്ധ്യംകരണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണ്ടിവരും. നായ്ക്കളുടെ ശല്യം രൂക്ഷമായതിനാലും ഓണം അടുത്തുവരുന്നതിനാലും കേടായി കിടക്കുന്ന തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി ചെയ്യില്ലെന്ന കെ.എസ്.ഇ.ബിയുടെ തീരുമാനം തിരുത്തണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 2011 -12ലെ വരവുചെലവുകണക്കുകളെക്കാള്‍ 2012-13ലെ കണക്കുകള്‍ നേര്‍ പകുതിയായി മാറിയതിന്‍െറ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണെന്നുള്ള ധനകാര്യ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍ ബഹളത്തിനിടയാക്കി. കണക്കിലുണ്ടായ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥന്‍മാരുടെ മേല്‍ കെട്ടിവെക്കാനാണ് ധനകാര്യകമ്മിറ്റി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കണക്കിലെ വീഴ്ചകള്‍ കണ്ടുപിടിക്കേണ്ടത് കമ്മിറ്റിയാണെന്നും കണ്ടുപിടിക്കുന്ന ക്രമക്കേടുകള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും മഹേശ്വരന്‍ നായര്‍ പറഞ്ഞു. ഉത്തരവാദിത്തമേറ്റെടുത്ത് ഹാപ്പികുമാര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് വാക്കുതര്‍ക്കത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നത്.മുതിര്‍ന്ന കൗണ്‍സിലറായ മഹേശ്വരന്‍ നായര്‍ പഠിച്ചുപഠിച്ചു പടവലം പോലെ താഴോട്ടാണെന്നും പല കാര്യങ്ങളും ഇപ്പോഴും അറിയില്ലെന്നും ഹാപ്പികുമാര്‍ നടത്തിയ പ്രതികരണം ബഹളത്തിന് കാരണമായി. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റ് ബഹളം വെക്കുകയും അത് വാക്കേറ്റത്തിലേക്ക് കടക്കുകയും ചെയ്തു. പരാമര്‍ശം പിന്‍വലിക്കാന്‍ ഡെപ്യൂട്ടി മേയര്‍ തയാറായതോടെ ബഹളം കെട്ടടങ്ങി. ഫണ്ടുകള്‍ വിനിയോഗിച്ചതിലുള്ള ചില പോരായ്മകളാണ് കണക്കുകളിലെ വീഴ്ചക്കുകാരണമെന്നും കൗണ്‍സിലിന് മുന്നില്‍ അവതരിപ്പിക്കേണ്ടതുകൊണ്ട് അവ പരിഹരിക്കുന്നതിനു മുമ്പ് അവതരിപ്പിച്ചതെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. സര്‍ക്കാറിനെയും നഗരസഭയെയും വെല്ലുവിളിച്ച് നഗരത്തില്‍ ഉയരുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. എന്നാല്‍, ടൗണ്‍ പ്ളാനിങ് വിഭാഗത്തിന്‍െറ പ്രവര്‍ത്തനത്തിലുള്ള മാന്ദ്യമാണ് അപവാദങ്ങള്‍ക്ക് കാരണമാകുന്നതെന്നും അതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും മേയര്‍ പറഞ്ഞു. എന്നാല്‍, അവശ്യ ഫയലുകള്‍പോലും കമ്മിറ്റിക്കു മുന്നില്‍ എത്തിക്കാതെ കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ ശ്രമമാണിതെന്ന് ടൗണ്‍പ്ളാനിങ് കമ്മിറ്റി അംഗങ്ങളായ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മുനിസിപ്പല്‍ ആക്ട് പ്രകാരം സെക്രട്ടറിക്ക് മുന്നില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഏത് ഫയലും പരിശോധിക്കാനുള്ള അധികാരമുണ്ടെന്നും മേയര്‍ വ്യക്തമാക്കി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കാര്‍ഡ് ലഭിക്കാത്ത അഞ്ച് ലക്ഷത്തോളം പേര്‍ പദ്ധതിയില്‍നിന്നും പുറത്താകുന്ന അവസ്ഥയില്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഓണ പ്പരീക്ഷയായിട്ടും സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂനിഫോമും ലഭ്യമാകാത്ത സാഹചര്യത്തില്‍ എത്രയും വേഗം ലഭ്യമാക്കാനുളള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. |
കേരള എക്സ്പ്രസിലെ ഭക്ഷ്യവിഷബാധ: റെയില്‍വേ സന്നാഹം വെറുതെയായി Posted: 31 Aug 2013 11:13 PM PDT തൃശൂര്‍: ഭക്ഷ്യവിഷബാധിതരുമായി ന്യൂദല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് എത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ അധികൃതര്‍ സ്റ്റേഷനില്‍ വന്‍ സന്നാഹങ്ങളുമായി കാത്തുനിന്നെങ്കിലും അസുഖബാധിതരായ ആരും തൃശൂരില്‍ ഇറങ്ങിയില്ല. ജബല്‍പൂരില്‍ വെച്ചാണ് യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതത്രേ. ഇവര്‍ക്ക് സേലം, പാലക്കാട് സ്റ്റേഷനുകളില്‍ ചികിത്സ ലഭ്യമാക്കിയിരുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും തൃശൂരിലും ക്രമീകരിച്ചിരുന്നു. ഭക്ഷ്യവിഷബാധ ഏറ്റവരുമായി കേരള എക്സ്പ്രസ് എത്തുന്ന വിവരം റെയില്‍വേ പൊലീസാണ് സ്റ്റേഷന്‍ അധികൃതരെ അറിയിച്ചത്. ട്രെയിന്‍ തൃശൂരിലെത്തുമ്പോള്‍ എല്ലാ സജ്ജീകരണങ്ങളും വേണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ആക്ട്സി ന്‍െറ മൂന്ന് യൂനിറ്റില്‍നിന്നടക്കം ഒമ്പത് ആംബുലന്‍സുകള്‍ സ്റ്റേഷനില്‍ സജ്ജമാക്കി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെസ്റ്റ് സി.ഐ എ. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് പൊലീസുകാരും എത്തി. റെയില്‍വേ ഡോക്ടര്‍മാര്‍ക്ക് പുറമെ ജനറല്‍ ഡോക്ടര്‍മാരെയും നിയോഗിച്ചു. പൊലീസിന്‍െറ ക്വിക്ക് റിയാക്ഷന്‍ ടീമും നിലയുറപ്പിച്ചു. നഗരത്തിലെ ആശുപത്രികള്‍ക്കെല്ലാം വിവരം കൈമാറുകയും തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സ്റ്റേഷന് മുന്നില്‍ സര്‍വീസ് നടത്തുന്ന ടാക്സി- ഓട്ടോ ഡ്രൈവര്‍മാരും അടിയന്തര സാഹചര്യം മനസ്സിലാക്കി സന്നദ്ധരായി കാത്തുനിന്നു. 7.50ന് വിവരം കിട്ടി 8.20ന് ട്രെയിന്‍ എത്തുമ്പോഴേക്കും റെയില്‍വേ സ്റ്റേഷന്‍ സര്‍വം സജ്ജമായിരുന്നു. എന്നാല്‍, 8.40ന് ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതുവരെ അസ്വസ്ഥത ബാധിച്ച ആരും ഇറങ്ങിയില്ല. |
അങ്കണവാടികളിലെ പോഷകാഹാരവിതരണം മാവേലിസ്റ്റോറുകള്‍ വഴി Posted: 31 Aug 2013 11:12 PM PDT പാലക്കാട്: ജില്ലയിലെ അങ്കണവാടികളിലേക്കുള്ള പോഷകാഹാരവിതരണം സെപ്റ്റംബര്‍ മുതല്‍ മാവേലിസ്റ്റോറുകള്‍ വഴിയായിരിക്കുമെന്ന് ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ആര്‍. മൃത്യുഞ്ജയന്‍ ജില്ലാവികസന സമിതിയോഗത്തില്‍ അറിയിച്ചു. ഇതിനായി സിവില്‍ സപൈ്ളസ് വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം അറിയിച്ചു. സ്വകാര്യ ഏജന്‍സിയിലൂടെയായിരുന്നു ഇതുവരെ വിതരണം നടത്തിയിരുന്നത്. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അങ്കണവാടികള്‍ വഴി പോഷകാഹാരം വിതരണം ചെയ്യുന്നതില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നും കുട്ടികളുടെ കണക്കില്‍ കൃത്രിമം കാണിക്കുന്നുവെന്നുമുള്ള കെ. അച്യുതന്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അങ്കണവാടികളില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തണം. ഭക്ഷ്യോല്‍പന്നങ്ങള്‍ മറിച്ചുവില്‍ക്കുന്നതിന് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അധികൃതര്‍ക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതായി കെ. അച്യുതന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ പോഷകാഹാര-റേഷന്‍ വിതരണം കൃത്യമായി നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അവലോകന സമിതികള്‍ പ്രവര്‍ത്തിക്കണമെന്നും വിജയദാസ് എം.എല്‍.എ നിര്‍ദേശിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തി അഴിമതിക്കാരായ ജീവനക്കാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ പാല്‍, പഴം, മുട്ട വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി.വി. രാധാകൃഷ്ണന്‍ അറിയിച്ചു. കോട്ടത്തറ സൂപ്പര്‍സ്പെഷാലിറ്റി ആശുപത്രിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് പത്തിരിപ്പാല ഗവ. സ്കൂളിന് അനുവദിച്ച ബസിന് നിരത്തിലിറങ്ങുന്നതിനുള്ള സാങ്കേതികനടപടികള്‍ ചെയ്തുകൊടുത്തില്ലെന്നും ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥന്‍ സ്കൂള്‍ പ്രിന്‍സിപ്പലിനോട് അപമര്യാദയായി പെരുമാറിയെന്നും കെ.വി. വിജയദാസ് എം.എല്‍.എ ആരോപിച്ചു. പരാതി ഉടന്‍ പരിഹരിക്കാമെന്ന് ആര്‍.ടി.ഒ അറിയിച്ചു. എം.എല്‍.എമാരായ സി.പി. മുഹമ്മദ്, കെ. ചെന്താമരാക്ഷന്‍, അഡ്വ. വി.ടി. ബല്‍റാം, ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരിടീച്ചര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.എ. സലാം, എ.ഡി.എം കെ. ഗണേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. |
ജില്ലയില്‍ ഏഴുമാസത്തില്‍ 1573 അപകടം Posted: 31 Aug 2013 11:08 PM PDT Subtitle: 179 മരണം; 1576 പേര്‍ക്ക് പരിക്ക് മലപ്പുറം: 2013 ജനുവരി മുതല്‍ ജൂലൈ 31 വരെ ജില്ലയില്‍ 1573 അപകടങ്ങളിലായി മലപ്പുറത്ത് മാത്രം 179 പേരുടെ ജീവന്‍ പൊലിഞ്ഞു. 1576 പേര്‍ക്കാണ് ഇത്രയും അപകടങ്ങളില്‍ പരിക്കേറ്റതെന്ന് പൊലീസിന്‍െറ ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ജനുവരിയില്‍ 247, ഫെബ്രുവരി 223, മാര്‍ച്ച് 234, ഏപ്രില്‍ 225, മേയ് 226, ജൂണ്‍ 211, ജൂലൈ 204 അപകടങ്ങളാണ് സംഭവിച്ചത്. ബസ്, ലോറി എന്നിവമൂലം 395 അപകടങ്ങളില്‍ 31 പേര്‍ മരിക്കുകയും 492 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങള്‍ 409 അപകടങ്ങളിലായി 49 പേര്‍ മരിച്ചപ്പോള്‍ 422 പേര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷകള്‍ 256 അപകടം വരുത്തിയപ്പോള്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 317 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് കണക്കുകള്‍ പറയുന്നു. അമിത വേഗതയും അശ്രദ്ധയും പരുക്കന്‍ ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു. പരപ്പനങ്ങാടി മുക്കോലയില്‍ വെള്ളിയാഴ്ച വൈകീട്ട് സംഭവിച്ചതും ഇതുതന്നെയാണ്. റോഡടയാളങ്ങളും ട്രാഫിക് ചിഹ്നങ്ങളും പാടേ അവഗണിച്ചുള്ള യാത്രയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. സ്വകാര്യ ബസുകള്‍ മുന്നില്‍ പോകുന്ന ബസിനെ മറികടക്കാനുള്ള ബദ്ധപ്പാടും ഒരളവുവരെ അപകടത്തിന് വഴിവെക്കുന്നുണ്ട്. അമിതവേഗതയിലുള്ള ബസുകള്‍ ട്രാഫിക് പൊലീസ് പിടികൂടിയാല്‍ രാഷ്ട്രീയ സ്വാധീനംവെച്ച് വീണ്ടും സര്‍വീസിനിറക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടാവുമ്പോള്‍ അതിന് വഴങ്ങാന്‍ ട്രാഫിക് അധികാരികളും നിര്‍ബന്ധിതരാവുകയാണ്. അപകടങ്ങള്‍ വരുത്തിയാലും രക്ഷിക്കാനാളുണ്ടെന്ന ഡ്രൈവര്‍മാരുടെയും വാഹന ജീവനക്കാരുടെയും തോന്നലാണ് പലപ്പോഴും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. |
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി : ജില്ലയിലെ 2005 പേര്‍ക്ക് സ്വന്തം ഭൂമി Posted: 31 Aug 2013 11:05 PM PDT തൊടുപുഴ: സംസ്ഥാന സര്‍ക്കാറിന്‍െറ ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ 2005 പേര്‍ക്ക് സ്വന്തമായി പട്ടയഭൂമി അനുവദിച്ചു. മൂന്നുസെന്‍റ് ഭൂമിവീതമാണ് അനുവദിച്ചത്. ജില്ലയിലെ 8012 അപേക്ഷകരില്‍നിന്ന് മുന്‍ഗണന അടിസ്ഥാനത്തിലാണ് 2005 പ്ളോട്ടുകള്‍ അനുവദിച്ചത്. ജില്ലാ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിന് കലക്ടര്‍ അജിത് പാട്ടീല്‍ നേതൃത്വം നല്‍കി. എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, മറ്റു ജില്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 2015 ഓടെ കേരളത്തില്‍ എല്ലാവരെയും ഭൂമിയുള്ളവരായി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് മൂന്നുസെന്‍റ് ഭൂമിവീതം നല്‍കുക. ഭൂരഹിതരായവരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ തയാറാക്കിയ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, തളര്‍വാതം തുടങ്ങിയ മാരകരോഗങ്ങള്‍കൊണ്ട് അവശതയനുഭവിക്കുന്ന ഗുണഭോക്താക്കള്‍, ജോലി ചെയ്ത് നിത്യവൃത്തിക്കുപോലും പണം കണ്ടെത്താന്‍ കഴിയാത്ത അഗതികള്‍, 50 ശതമാനത്തിലധികം അംഗവൈകല്യമുള്ളവര്‍, വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയ വനിതകള്‍, 25 ശതമാനത്തില്‍ കുറയാതെ പട്ടികജാതി പ്രാതിനിധ്യം എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ച് തയാറാക്കിയ പട്ടികയില്‍നിന്നാണ് നറുക്കെടുപ്പ് നടന്നത്. സി-ഡിറ്റുമായി ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരുന്നു നറുക്കെടുപ്പ.് ഓരോ താലൂക്കിലും ലഭ്യമായ ഭൂമിയും അപേക്ഷകരുടെ എണ്ണവും അനുസരിച്ചാണ് സ്ഥലം വിതരണം ചെയ്യുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ ഭൂമിയുടെ അളവ് അപേക്ഷകരെക്കാള്‍ കുറവാണെങ്കില്‍ അടുത്ത വില്ലേജുകളിലോ താലൂക്കിലോ ഭൂമി ലഭ്യമാകുന്നമുറക്ക് വിതരണം ചെയ്യും. ആദ്യഘട്ടം എന്ന നിലയിലാണ് 2005 പ്ളോട്ടുകള്‍ വിതരണം ചെയ്യുന്നത്. തൊടുപുഴ താലൂക്കില്‍ 601, ദേവികുളം താലൂക്കില്‍ 240, പീരുമേട് താലൂക്കില്‍ 871, ഉടുമ്പന്‍ചോല താലൂക്കില്‍ 293 പ്ളോട്ടുകള്‍ വീതമാണ് വിതരണം ചെയ്യുന്നത്. |
ചുഴലിക്കാറ്റ്: കൊടുമണ്ണിലും ചിറ്റാറിലും വ്യാപക നാശം Posted: 31 Aug 2013 11:00 PM PDT കൊടുമണ്‍: കൊടുമണ്‍ പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് ചുഴലിക്കാറ്റുണ്ടായത്. കൊടുമണ്ണിലെ അങ്ങാടിക്കല്‍ വടക്ക് പ്രദേശത്താണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ പിഴുത് വീണും മരച്ചില്ലകള്‍ ഒടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്. അങ്ങാടിക്കല്‍ ചന്ത ജങ്ഷന്‍, കോമാട്ട് മുക്ക്, വായനശാല ജങ്ഷന്‍, മണ്ണില്‍കിഴക്ക്, തലയിറ ഭാഗങ്ങളിലുള്ള നിരവധി വീടുകളാണ് കാറ്റില്‍ തകര്‍ന്നത്. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന നിരവധി വീടുകളുണ്ട്. മിക്കവരുടെയും പുരയിടങ്ങളില്‍ നിന്ന വന്‍മരങ്ങള്‍ കടപുഴകി. തേക്ക്, ആഞ്ഞിലി, പ്ളാവ് തുടങ്ങിയ വന്‍മരങ്ങളാണ് പിഴുത് വീണത്. നിരവധി പേരുടെ റബര്‍ മരങ്ങളും കാറ്റത്ത് പിഴുത് വീഴുകയും ഒടിയുകയും ചെയ്തു. ഏത്തവാഴ കൃഷിയും നശിച്ചിട്ടുണ്ട്. ഓണത്തിന് വിളവെടുക്കാറായ ഏത്തവാഴകളാണ് അധികവും നശിച്ചത്. മറ്റ് കാര്‍ഷിക വിളകളും പൂര്‍ണമായും നശിച്ച നിലയിലാണ്. അങ്ങാടിക്കല്‍ വടക്ക് പ്രദേശത്തെ ഗതാഗതവും പൂര്‍ണമായും നിലച്ചു. വൈദ്യുതി ലൈനുകള്‍ റോഡിലേക്ക് പൊട്ടിവീണ് കിടക്കുകയാണ്. മരച്ചില്ലകള്‍ വീണു കിടക്കുന്നതും ഗതാഗത തടസ്സത്തില്‍ കാരണമായിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് റോഡിലേക്ക് വീണ മരങ്ങള്‍ വെട്ടി മാറ്റിയത്. മറ്റിടങ്ങളിലും ഫയര്‍ ഫോഴ്സ് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്കൂളിന് മുന്നില്‍ റോഡില്‍ മരം വീണത് ഫയര്‍ ഫോഴ്സ് എത്തി വെട്ടിമാറ്റുകയായിരുന്നു. ഇവിടെ സ്കൂളിന്‍െറ വാട്ടര്‍ ടാങ്ക് കാറ്റില്‍ ദൂരേക്ക് പറന്നുവീണ് തകര്‍ന്നു. പ്രദേശത്തെ നിരവധി വീടുകളുടെ മേല്‍ക്കൂരകളുടെ ഷീറ്റുകളും കാറ്റില്‍ ദൂരേക്ക് തെറിച്ചുവീഴുകയുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അങ്ങാടിക്കല്‍ തെക്ക്, ഇടത്തിട്ട, ചന്ദനപ്പള്ളി പ്രദേശങ്ങളിലും കാറ്റ് നാശം വിതക്കുകയുണ്ടായി. അങ്ങാടിക്കല്‍ വടക്ക് മുല്ലശേരിയില്‍ സോമന്‍, മൂഴിക്കല്‍ വിജയന്‍,ചന്ദനപ്പള്ളി അങ്ങേവീട്ടില്‍ ബാബുജി,അങ്ങാടിക്കല്‍ വടക്ക് മാധുരമ്പള്ളില്‍ സുഭദ്രാമ്മ,അങ്ങാടിക്കല്‍ വടക്ക് മുണ്ടയ്ക്കല്‍ കുട്ടപ്പന്‍, മുണ്ടയ്ക്കല്‍ തെക്കേതില്‍ സുധീഷ്, തട്ടേശേരിയില്‍ എല്‍സമ്മ,പാറയത്തേ് ദീനാമ്മ എന്നിവരുടെ വീടുകള്‍ തകര്‍ന്നു.മുണ്ടയ്ക്കല്‍ തെക്കേതില്‍ സുധീഷിന്‍െറ ഭാര്യ താര(35),മകള്‍ ആര്യ(6) എന്നിവര്‍ക്ക് മരം വീണ് പരിക്കേറ്റു. ചിറ്റാര്‍:വീശിയടിച്ച ശക്തമായ കാറ്റില്‍ ചിറ്റാര്‍, ഈട്ടിച്ചുവട് നീലിപിലാവ്, തെക്കേക്കര മേഖലകളില്‍ വന്‍ കൃഷിനാശം. ലക്ഷക്കണക്കിനു രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു. കാറ്റില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷിക വിളകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി ചിറ്റാര്‍-വയ്യാറ്റുപുഴ റോഡിലെ ഈട്ടിച്ചുവട്ടില്‍ മരം കടപുഴകി വീണതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.തെക്കേക്കര കൊന്നപ്പാറ സുരേഷ്, കൊന്നപ്പാറ മുരളി, നിരവേല്‍ ജോണ്‍സണ്‍ എന്നിവരുടെ വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും നിലംപതിച്ചു. ഈട്ടിച്ചുവട് കുളത്തുങ്കല്‍ വാവാച്ചന്‍െറ വീടിന്‍െറ മുകളില്‍ തേക്കുമരം കടപുഴകി ഒരുഭാഗം ഭാഗികമായി തകര്‍ന്നു. വി.കെ.എല്‍ ഗ്രൂപ്പിന്‍െറ 100ഓളം ടാപ്പുചെയ്യുന്ന റബര്‍മരങ്ങള്‍ കടപുഴകി. നീലിപിലാവ് കൊച്ചുപുരയ്ക്കല്‍ മുരളിയുടെ വാലേല്‍പ്പടിയിലുളള കുലയ്ക്കാറായ 1000ത്തോളം വാഴ നിലംപതിച്ചു. തെക്കേക്കര ഒടികണ്ടത്തില്‍ കുഞ്ഞുമോന്‍െറ വീടിന്‍െറ സംരക്ഷണഭിത്തിയില്‍ മരം വീണ് സംരക്ഷണ ഭിത്തി പൂര്‍ണമായും തകര്‍ന്നു. പുളിമൂട്ടില്‍ ഹസന്‍ബിവി, കന്യാമണ്ണില്‍ ഷാജിനൈനാന്‍ വലിയവീട്ടില്‍ റോസമ്മ , കിടങ്ങില്‍ സജി എന്നിവരുടെ റബര്‍ വാഴ തേക്ക്, പ്ളാവ്, തെങ്ങ്, കവുങ്ങ്, എന്നീ കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിച്ചു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പ്രദേശത്ത് ശക്തമായ മഴക്കൊപ്പം കാറ്റുവീശിയത്. ഈപ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. ഈട്ടിച്ചുവട്, നീലിപിലാവ് എന്നിവിടങ്ങളിലെ റോഡില്‍ വീണ മരങ്ങള്‍ സീതത്തോട്ടില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് വൈകുന്നേരത്തോടെ മുറിച്ചുമാറ്റിയത്.ആയിരത്തോളം റബര്‍ മരങ്ങളും അമ്പതോളം തെങ്ങും 1500 ഓളം വാഴയും നശിച്ചു. പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. |
പെട്രോളിയം വിതരണത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു Posted: 31 Aug 2013 11:00 PM PDT ന്യൂദല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിന് പുറമെ, വിതരണത്തിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തെ ഇന്ധന ഇറക്കുമതിയും പെട്രോളിയം ഉപഭോഗവും കുറക്കുന്നതിന്‍്റെ ഭാഗാമായാണ് പെട്രോളിയം മന്ത്രാലയം കനത്ത നടപടിക്കൊരുങ്ങുന്നത്. ഇതു സംബന്ധിച്ച ഏതാനും നിര്‍ദേശങ്ങള്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ് ലി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് കൈമാറി. രാത്രി കാലങ്ങളില്‍ പമ്പുകള്‍ അടച്ചിടണമെന്നാണ് മന്ത്രാലയത്തിന്‍്റെ പ്രധാന ശിപാര്‍ശകളിലൊന്ന്. ഈ നിര്‍ദേശ പ്രകാരം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയായിരിക്കും പമ്പുകള്‍ പ്രവര്‍ത്തിക്കുക. ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിലവര്‍ധന അടിക്കടി നടപ്പിലാക്കുന്നതിന് പകരം ഒറ്റയടിക്ക് അഞ്ചോ ആറോ രൂല്‍ വര്‍ധിപ്പിക്കണമെന്നാണ് മന്ത്രാലയത്തിന്‍്റെ മറ്റൊരു നിര്‍ദേശം. |
No comments:
Post a Comment