പാമോലിന്‍ കേസ്: സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരം Posted: 25 Sep 2013 12:57 AM PDT തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമപ്രകാരമെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി. നിയപ്രകാരമാണ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചതെന്ന് മന്ത്രസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്‍്റെ വഴിക്ക് പോകുമെന്നും അല്ലാത്ത പക്ഷം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസുമായി ദുബൈയില്‍ വേദി പങ്കിട്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സ്റ്റാഫംഗങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കും. ഊമകത്തുകളുടെയും കേട്ടുകേള്‍വികളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതാഖാത്തിന്‍്റെ കാലാവധി തീര്‍ന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മന്ത്രിതല സംഘം സൗദിയിലേക്ക് പോകും. നിതാഖാത്തിന്‍്റെ ഇളവ് ലഭിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ മരന്തിസഭാ യോഗം തീരുമാനിച്ചു. ഏഷ്യന്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി മെഡലുകള്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. സ്വര്‍ണം നേടിയവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വെള്ളി മെഡല്‍ നേടിയവര്‍ 50,000 വും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 30,000 രൂപയുമാണ് നല്‍കുക. |
ഏഴാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു Posted: 25 Sep 2013 12:34 AM PDT ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റാനുകൂല്ല്യങ്ങളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരുന്നതിനായി ഏഴാം ശമ്പള കമ്മിഷനെ നിയോഗിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച പുറപ്പെടുവിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 2016 ജനുവരി ഒന്നു മുതല്‍ കമ്മിഷന്‍െറ ശിപാര്‍ശകള്‍ നടപ്പാക്കാനാണ് പദ്ധതി. 50ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 30 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കുമാണ് കമ്മിഷന്‍െറ ശിപാര്‍ശകളുടെ ഗുണഫലം ലഭിക്കുക. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്‍െറ 90 ശതമാനം ഡി.എ ലഭിക്കും. ഇത് 10,879 കോടി രൂപ കേന്ദ്ര സര്‍ക്കാറിന് വര്‍ഷത്തില്‍ അധിക ബാധ്യത ഉണ്ടാക്കും. |
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഇസ്രയേല്‍ കവരുന്നതിനെ ഖത്തര്‍ അപലപിച്ചു Posted: 25 Sep 2013 12:15 AM PDT ദോഹ: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഇസ്രയേല്‍ നിരന്തരം തുടരുന്ന അതിക്രമങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. പാര്‍പ്പിട മേഖലകളില്‍ നടത്തി കൊണ്ടിരിക്കുന്ന ആക്രമങ്ങളില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇരകളാവുന്നത്. സിവിലയന്‍മാരെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ കണ്ണടച്ചുള്ള റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഖത്തര്‍ വിമര്‍ശിച്ചു. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ സമിതിയുടെ 24ാമത് സമ്മേളനത്തില്‍ പങ്കടുത്ത് സംസാരിച്ച ഖത്തര്‍ പ്രതിനിധി അല്‍ മുഹന്നദ് അല്‍ ഹമ്മാദിയാണ് രാജ്യത്തിന്‍െറ നയം പ്രഖ്യാപിച്ചത്. ഈ മാസം ഒമ്പതിന് ആരംഭിച്ച സമ്മേളനം 27ന് സമാപിക്കും. അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും ഇസ്രയേലിനുമേല്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗസക്കു മേല്‍ നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ പോലും നിഷേധിക്കുന്ന നടപടിയെ ഖത്തര്‍ അപലപിക്കുന്നു. നിരപരാധികളായ സ്വിലയന്‍മാര്‍ക്ക് നേരെ നടക്കുന്ന റോക്കറ്റ് അക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ അന്താരാഷ്ട്രനിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഗസയിലെ ജനതയുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ഖത്തര്‍ ചെയ്യും. ഗസ പുനര്‍നിര്‍മാണ പദ്ധതിക്കുള്ള ഖത്തര്‍ സഹായം ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. വെസ്റ്റ് ബാങ്ക്, ഗസ, ഖുദ്സ് എന്നിവടങ്ങളില്‍ ഇസ്രേയേല്‍ നടത്തുന്ന നിയമവിരുദ്ധ കുടിയേറ്റവും, ഫലസ്തീന്‍ ജനതയുടെ വീടുകള്‍ തകര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണ്. സമധാനശ്രമങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും വലിയ തടസമായി ഈ കുടിയേറ്റങ്ങള്‍ മാറുമെന്ന് ഇസ്രയേല്‍ മനസിലാക്കണം. ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ തടവറകളില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നത് അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്നു നടിക്കരുത്. ഇതിനെതിരെ അന്താരാഷ്ട്ര കോടതി ഇടപെടണം. ഇസ്രേയേല്‍ ജോലാന്‍ കുന്നുകളില്‍ നിന്നടക്കം മുഴുവന്‍ അധിനിവേശ സ്ഥലങ്ങളില്‍ നിന്നും പിന്‍മാറണം. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള മുഴുവന്‍ ശ്രമങ്ങളിലും ഖത്തര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. |
വിവരം ചോര്‍ത്തല്‍: അമേരിക്കക്കെതിരെ ബ്രസീലിന്റെ രുക്ഷ വിമര്‍ശം Posted: 25 Sep 2013 12:10 AM PDT യുനൈറ്റഡ് നാഷന്‍സ്: ലക്ഷക്കണക്കിന് ബ്രസീലിയന്‍ ജനതയുടെ ടെലിഫോണ്‍ കോളുകളും ഇമെയില്‍ സന്ദേശങ്ങളും ചോര്‍ത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ബ്രസീലിയന്‍ പ്രസിഡന്‍റിന്റെ രൂക്ഷ വിമര്‍ശം. യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് തന്റേത് ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ അമേരിക്കക്കെതിരെ ബ്രസീലിയന്‍ പ്രസിഡന്‍റ് ദില്‍മ റൂസെഫ് വിമര്‍ശനശരം അഴിച്ചുവിട്ടത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഇമെയിലും ടെലിഫോണ്‍ കോളുകളും ചോര്‍ത്തി ചാരപ്രവര്‍ത്തനം നടത്തുന്നതിലൂടെ പുതിയ രീതിയിലുള്ള യുദ്ധമേഖലയാണ് തുറക്കുന്നത്. ഇതിന് തടയിടാന്‍ ആഗോള തലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ദില്‍മ പറഞ്ഞു. ബ്രസീലിന്റെ പരമാധികാരത്തെയാണ് അമേരിക്ക ചോദ്യം ചെയ്തിരിക്കുന്നത്. മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ്. ഓരോ രാജ്യത്തിനുമുള്ള പരമാധികാരത്തില്‍ അന്യ രാജ്യങ്ങള്‍ കൈകടത്തിയാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് എന്ത് അര്‍ഥമാണുള്ളതെന്നും ദില്‍മ ചോദിച്ചു. രഹസ്യ സന്ദേശങ്ങള്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച നടത്താനിരുന്ന അമേരിക്കന്‍ സന്ദേര്‍ശനം ദില്‍മ റൂസെഫ് റദ്ദാക്കിയിരുന്നു. ട്രാന്‍സ് അറ്റ്ലാന്‍റിക് ഫൈബര്‍ ഒപ്റ്റിക് കേബിളിന്റെ സുപ്രധാന കേന്ദ്രമാണ് ബ്രസീല്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയാണ് ഇതിലൂടെ കടന്നുപോകുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത്. ബ്രസീലിന്റെ സാമ്പത്തിക, നയതന്ത്ര വിവരങ്ങളും സാധാരണക്കാരുടെ ഇമെയില്‍ സന്ദേശങ്ങളും എന്‍.എസ്.എ ചോര്‍ത്തിയെന്ന് ദില്‍മ പറഞ്ഞു. അമേരിക്കയിലുള്ള ബ്രസീലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങളും ചോര്‍ത്തിയതില്‍ ഉള്‍പ്പെടുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, സ്വയം സംരക്ഷിക്കാന്‍ ബ്രസീലിനറിയാമെന്ന് ദില്‍മ അമേരിക്കയോട് തിരിച്ചടിച്ചു. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന നടപടി അവസാനിപ്പിച്ച് അമേരിക്ക ബ്രസീലിനോട് മാപ്പ് പറയണമെന്നും ദില്‍മ ആവശ്യപ്പെട്ടു. |
മൃഗരാജനും പരിവാരങ്ങളും ജാസിം അലിക്ക് കളിത്തോഴര്‍ Posted: 24 Sep 2013 11:59 PM PDT റാസല്‍ഖൈമ: സിംഹം, കടുവ, കരിംപുലി, കഴുതപ്പുലി... ഈ വന്യ മൃഗങ്ങളുമായുള്ള ജാസിം അലി സാലിമിന്‍െറ കളി തമാശകള്‍ കണ്ടുനില്‍ക്കുന്നവരില്‍ ഉള്‍ക്കിടിലമുണ്ടാക്കും. പക്ഷെ കണ്ടാല്‍ തന്നെ പേടിച്ചുവിറക്കുന്ന ഇവകളെല്ലാം ജാസിം അലി എന്ന 40 കാരന് സുഹൃത്തുക്കളാണ്, തിരിച്ചും. ഇവരുടെ സഹവാസം അല്പനേരം കണ്ടുനിന്നാല്‍ മനസ്സിലാകും ആ ബന്ധത്തിന്‍െറ ‘വന്യ’മായ ആഴം. ചെറു പ്രായത്തില്‍ തുടങ്ങിയതാണ് ഈ അബുദാബിക്കാരന് മൃഗങ്ങളോടുള്ള കമ്പം. ഇത് സ്വന്തമായി വലിയൊരു മൃഗശാല സ്ഥാപിക്കണമെന്നിടത്തോളം ആഗ്രഹം വളര്‍ന്നു. ഇപ്പോള്‍ റാസല്‍ഖൈമ ഖറാനില്‍ വന്യ മൃഗങ്ങളെ സംരക്ഷിച്ച് വരുന്ന ഇദ്ദേഹം റാസല്‍ഖൈമ എയര്‍പോര്‍ട്ട് റോഡില്‍ വൈല്‍ഡ് ലൈഫ് പാര്‍ക്ക് തുടങ്ങാനുള്ള നീക്കത്തിലാണ്. അധികൃതരുടെ അനുമതിയോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് ജാസിം അലി സാലിം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മാതാവ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ലാളനയോടെ പാലും ഭക്ഷണവും സിംഹം, കടുവ തുടങ്ങിയ വന്യ മൃഗങ്ങള്‍ക്ക് ജാസിം നല്‍കുന്ന കാഴ്ച ഏവരെയും വിസ്മയിപ്പിക്കും. ലക്ഷങ്ങള്‍ ചെലവഴിച്ച് ഖറാനില്‍ ഒരുക്കിയിട്ടുള്ള മൃഗ സംരക്ഷണ കേന്ദ്രത്തില്‍ ഇടക്ക് മാത്രമാണ് ഇദ്ദേഹം എത്തുന്നതെങ്കിലും കാട്ടിലെ രാജാവും പ്രജകളുമെല്ലാം ഉടമ എത്തുന്ന ദിനം ഏറെ ആഹ്ളാദത്തിലാകും. പതിവ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായ തീറ്റ ലഭിക്കുന്നതും തങ്ങളുടെ മനമറിഞ്ഞുള്ള ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് ഫെലിഡേ കുടുബാംഗങ്ങളായ ഈ സസ്തനികള്‍ ജാസിം അലിയെ ഇഷ്ടപ്പെടാന്‍ കാരണം. ബിസിനസുകാരനായ ജാസിം അലി അഞ്ച് വര്‍ഷം മുമ്പ് ഒരു നായയുടെ സംരക്ഷണം ഏറ്റെടുത്തതാണ് മൃഗപരിപാലനത്തിന്‍െറ തുടക്കം. പിന്നീട് ദുബൈ മൃഗശാലയില്‍ നിന്ന് സിംഹത്തെ സ്വന്തമാക്കി. വിരളമായി കാണപ്പെടുന്ന വെള്ള സിംഹത്തെ ആഫ്രിക്കയില്‍ നിന്ന് സംഘടിപ്പിച്ചു. കരിം പുലി, കഴുതപ്പുലി, കഴുത, ഒട്ടകം, കുരങ്ങ്, കുതിര, മാന്‍ തുടങ്ങി 40ഓളം മൃഗങ്ങളും മയില്‍, ഫാല്‍ക്കണ്‍, ഒട്ടക പക്ഷി തുടങ്ങിയവയും ഇപ്പോള്‍ ജാസിമിന്‍െറ സംരക്ഷണയിലുണ്ട്. ഇദ്ദേഹത്തിന്‍െറ മൃഗ സ്നേഹം കേട്ടറിഞ്ഞ് പലരും സമ്മാനിച്ചവയും ഇവയിലുള്‍പ്പെടും. കാട്ടിലെ രാജാവായ സിംഹത്തെയാണ്് തനിക്ക് ഏറ്റവും പ്രിയമെന്ന് ജാസിം അലി പറഞ്ഞു. സമൂഹ ജീവിയായ സിംഹം ഇണങ്ങിയാല്‍ ഇഷ്ടതോഴനായിരിക്കും. കളികളും മറ്റും പരിശീലിപ്പിക്കുന്നത് ഗ്രഹിച്ചെടുക്കുന്നതും പിന്നീട് ആവര്‍ത്തിക്കുന്നതും . വെള്ള സിംഹമായ ലിയോവും ചെമ്പന്‍ സിംഹമായ തിമോറും പേര് വിളിച്ചാല്‍ ജാസിം അലിയുടെ ചാരത്തണയും. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ അധിവസിച്ചിരുന്ന സിംഹത്തെക്കുറിച്ച് ജാസിം അലിയുടെ വിശദീകരണം ഇങ്ങനെ. 272 കിലോ ഗ്രാം വരെ ഭാരം വെക്കുന്ന സിംഹങ്ങള്‍ കടുവക്ക് ശേഷം മാര്‍ജാര വര്‍ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ഏഷ്യയിലും ആണ് ഇപ്പോള്‍ ഇവ അധിവസിക്കുന്നത്. ഏഷ്യയില്‍ ഇന്ത്യയിലെ ഗീര്‍വനത്തിലുള്ള വളരെ കുറച്ച് സിംഹങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 10-14 വര്‍ഷം വരെ മാത്രം സിംഹങ്ങള്‍ വനത്തില്‍ ജീവിക്കുമ്പോള്‍ മൃഗശാലയിലും കൂട്ടിലിട്ട് വളര്‍ത്തുന്ന സാഹചര്യങ്ങളിലും 20 വര്‍ഷത്തോളം ഇവക്ക് ആയുസുണ്ടാകുമെന്നും ജാസിം പറയുന്നു. യു.എ.ഇയില്‍ വന്യ മൃഗങ്ങളെ സ്വന്തമായി സംരക്ഷിച്ച് വരുന്നത് താന്‍ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷി-മൃഗാദികള്‍ക്കുള്ള സംരക്ഷണ ചെലവുകളെല്ലാം ഇദ്ദേഹം സ്വന്തമായാണ് നിര്‍വഹിക്കുന്നത്. റാക് എയര്‍പോര്‍ട്ട് റോഡില്‍ ഒട്ടക പക്ഷി വളര്‍ത്തു കേന്ദ്രത്തിനും സഖര്‍ പാര്‍ക്കിനും അടുത്തുള്ള തന്‍െറ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ എത്തുന്നവരില്‍ നിന്ന് ഇദ്ദേഹം പണമൊന്നും സ്വീകരിക്കുന്നില്ല. തന്‍െറ ‘ഉറ്റമിത്ര’ങ്ങളുടെ കുറ്റമറ്റ സംരക്ഷണത്തിനും ജനങ്ങള്‍ക്ക് നയനാനന്ദകരമായ കാഴ്ചയുമൊരുക്കാന്‍ തന്‍െറ സ്വപ്ന പദ്ധതിയായ ‘വൈല്‍ഡ് ലൈഫ് പാര്‍ക്ക്’ വേഗത്തില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ജാസിം അലി സാലിം. |
ഇനി ഇന്‍ഷുറന്‍സ് പോളിസികള്‍ ചിതല്‍ തിന്നുമെന്ന് പേടിക്കേണ്ട Posted: 24 Sep 2013 11:52 PM PDT ഓഹരി വ്യാപാരത്തിലെ ഡീമാറ്റ് അക്കൗണ്ടുകള്‍ പോലെ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കായും ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ (പേപ്പര്‍ രഹിത, ഇലക്ട്രോണിക് ഡീമാറ്റ് അക്കൗണ്ട്) ഒരുങ്ങുന്നു. ഇനി ഇന്‍ഷുറന്‍സ് പോളിസി പേപ്പറുകള്‍ നഷ്ടപ്പെട്ടുപോകുമെന്നോ, ചിതലോ പുഴുവോ തിന്ന് നശിപ്പിക്കുമെന്നോ പേടിവേണ്ട. ഓഹരികള്‍ പേപ്പര്‍രഹിത അക്കൗണ്ടാക്കിയപോലെ ഇന്‍ഷുറന്‍സ് പോളിസികളും പേപ്പര്‍ രഹിതമാക്കാനുള്ള പദ്ധതി ഇന്‍ഷുറസ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) 2011 ലാണ് മുന്നോട്ട് വെച്ചത്. ഓഹരികള്‍ കൈകാര്യം ചെയ്യുന്ന നാഷനല്‍ സെക്യൂരിറ്റി ഡെപോസിറ്ററിയുടെയും (എന്‍.എസ്.ഡി.എല്‍) സെന്‍ട്രല്‍ സെക്യൂരിറ്റി ഡെപോസിറ്ററിയുടേയും (സി.എസ്.ഡി.എല്‍) മാതൃകയില്‍ സ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ മാഗനിര്‍ദേശങ്ങളും ഇറക്കിയിരുന്നു. ഇതനുസരിച്ച് തയാറായി മുന്നോട്ട് വന്ന കമ്പനികളില്‍നിന്ന് അഞ്ചെണ്ണത്തിന് ഐ.ആര്‍.ഡി.എ അനുമതി നല്‍കുകയും കഴിഞ്ഞദിവസം ധനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തതോടെയാണ് ഇ-ഇന്‍ഷുറന്‍സ് പോളിസിക്ക് വഴി തെളിഞ്ഞത്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയ അഞ്ച് ഇന്‍ഷുറന്‍സ് റെപോസിറ്ററികളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു അക്കൗണ്ട് തുടങ്ങുകയാണ് പോളിസികള്‍ ഇലക്ട്രോണിക് രൂപത്തിലാക്കാന്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താല്‍ നിലവിലെ പോളിസികളും പുതുതായി എടുക്കുന്ന പോളിസികളും പോളിസിയുടമക്ക് ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാം. ഒറ്റ അക്കൗണ്ടില്‍ തന്നെ ഒന്നിലധികം കമ്പനികളുടെ പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍ സൂക്ഷിക്കാമെന്നതാണ് പ്രധാന ഗുണം. ഇതിനായി, അക്കൗണ്ട് തുടങ്ങുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ പോളിസി തുടങ്ങാന്‍ നല്‍കുന്ന അപേക്ഷയില്‍ ചേര്‍ത്താല്‍ മാത്രം മതിയാകും. അക്കൗണ്ട് വിവരങ്ങള്‍ എപ്പോള്‍ എവിടെ വേണമെങ്കിലും വിരല്‍ത്തുമ്പില്‍ ലഭ്യമാവുമെന്നത് മറ്റൊരു ഗുണമാണ്. ഓരോ പുതിയ പോളിസി എടുക്കുമ്പോഴും വ്യക്തിഗത വിവരങ്ങള്‍ (കെ.വൈ.സി ഫോറം) നല്‍കുന്നതും ഇതുവഴി ഒഴിവാക്കാം. ഉപഭോക്താക്കളുടെ പക്കല്‍നിന്ന് പണം ഈടാക്കാതെയാണ് അക്കൗണ്ട് അനുവദിക്കുന്നത്. ഓരോ പുതിയ പോളിസിക്കും കമ്പനികളുടെ പരിപാലന ചെലവ് 120 ല്‍നിന്ന് 20 രൂപയായി കുറക്കാന്‍ റെപോസിറ്ററി പദ്ധതി മുഖേന കഴിയുമെന്നതിനാലാണിത്. നിലവില്‍ ലൈഫ്, പെന്‍ഷന്‍ പ്ളാനുകളാണ് ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ടിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വൈകാതെതന്നെ ഹെല്‍ത്ത്, ആന്വിറ്റി തുടങ്ങി എല്ലാത്തരം പോളിസികളും ഇത്തരത്തിലാക്കാന്‍ അനുമതി നല്‍കും. അക്കൗണ്ട് നമ്പറിനൊപ്പം നല്‍കുന്ന ലോഗിന്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് തന്‍െറ അക്കൗണ്ടില്‍ പ്രവേശിക്കുന്ന ഉപഭോക്താവിന് പോളിസികളുടെ തല്‍സ്ഥിതിയറിയുന്നതിന് പുറമെ ഓണ്‍ലൈനായി പ്രീമിയം അടക്കാനും ക്ളെയിം സമര്‍പ്പിക്കാനും സാധിക്കും. അതേസമയം, അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കാനും തുടര്‍സേവനങ്ങള്‍ നല്‍കാനുമല്ലാതെ മറ്റൊന്നിനും റെപോസിറ്ററികള്‍ക്ക് ഐ.ആര്‍.ഡി.എ അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ പോളിസികളില്‍ ഉപഭോക്താവ് അറിയാതെ തിരിമറി നടക്കുമെന്നും പേടിക്കാനില്ല. ഒരാള്‍ക്ക് ഒന്നിലധികം ഇ -ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനാവില്ല. അതേസമയം, ഒരു റെപോസിറ്ററിയില്‍ തുടങ്ങിയ അക്കൗണ്ട് മറ്റൊന്നിലേക്ക് മാറ്റാനാവും. നിലവില്‍ പോളിസി ഇല്ലാത്തവര്‍ക്കും അക്കൗണ്ട് തുടങ്ങാം. നേരത്തേയുള്ള പോളിസികള്‍ പേപ്പര്‍ രഹിതമാക്കാന്‍ റിപോസിറ്ററികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അപേക്ഷ നല്‍കാനാവും. ഡീമാറ്റ് അക്കൗണ്ടില്‍ പുതിയ പോളിസി വിവരങ്ങള്‍ എത്തുമ്പോള്‍ ഇ-മെയില്‍, എസ്.എം.എസ് വഴി വിവരം ഉപഭോക്താവിന് ലഭ്യമാക്കും. ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുടങ്ങാനാവശ്യമായ രേഖകള്‍ സഹിതം ഇന്‍ഷുറന്‍സ് റെപോസിറ്ററിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഓഫിസുകളിലും അംഗീകൃത ഏജന്‍റുമാര്‍ക്കും ഓണ്‍ലൈനായും സമര്‍പ്പിക്കാം. പുതിയ പോളിസികള്‍ എടുക്കുന്ന അവസരങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിതന്നെ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷയും നല്‍കാം. പാന്‍കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമാണ്. അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം അക്കൗണ്ട് അനുവദിക്കണം. ഡീമാറ്റ് പദ്ധതി തുടങ്ങിയെങ്കിലും കുറെനാള്‍കൂടി പേപ്പര്‍ രൂപത്തില്‍ പോളിസി ലഭിക്കും. എന്നാല്‍, രണ്ട് രൂപത്തിലും കൂടി ഒരേസമയം ലഭിക്കില്ല. അതേസമയം, വിവിധ പോളിസികള്‍ ഉള്ളവര്‍ക്ക് ആവശ്യമുള്ളവ ഇ അക്കൗണ്ടിലും ചിലത് പേപ്പര്‍ രൂപത്തിലും സൂക്ഷിക്കാം. ഇതിന് ഓരോന്നിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. പക്ഷേ, അക്കൗണ്ടിലുള്ളവക്ക് മാത്രമേ ഓണ്‍ ലൈന്‍ സേവനങ്ങള്‍ റെപോസിറ്ററി വഴി സാധ്യമാവൂ. എന്‍.എസ്.ഡി.എല്‍ ഡേറ്റാബേസ് മാനേജ്മെന്‍റ് ലിമിറ്റഡ് ( www.nir.ndml.in), സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് റെപോസിറ്ററി ലിമിറ്റഡ് (www.cirl.co.in), എസ്.എച്ച്.സി.ഐ.എല്‍ പ്രോജക്ട് ലിമിറ്റഡ് (https://www.shcilir.com), കാര്‍വി ഇന്‍ഷുറന്‍സ് റെപോസിറ്ററി ലിമിറ്റഡ് (www.kinrep.com), സി.എ.എം.എസ് റെപോസിറ്ററി സര്‍വീസ് ലിമിറ്റഡ് (www.camsrepository.com) എന്നിവയാണ് നിലവില്‍ അനുമതി ലഭിച്ച ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് ദാതാക്കള്‍. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇവയില്‍ ചിലത് പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പക്ഷേ, വൈകാതെ തന്നെ ഓണ്‍ ലൈന്‍ സേവനങ്ങള്‍ ലഭ്യമാവും. |
നേട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ ഇടിവ് Posted: 24 Sep 2013 11:45 PM PDT മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച മുംബൈ ഓഹരി വിപണിയില്‍ 22 പോയന്‍റ് ഇടിവ്. 19,947.43 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 19,978.49 വരെ ഉയര്‍ന്നെങ്കിലും പത്തരയോടെ 19,898.31ലേക്ക് താഴ്ന്നു. 21.90 പോയന്‍റ് ഇടിവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ദേശീയ സൂചിക 6.60 പോയന്‍റ് താഴ്ന്ന് 5,885.85ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, എം. ആന്‍ഡ് എം., റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ്, ഐ.ടി.സി, ടി.സി.എസ് എന്നീ കമ്പനികള്‍ക്ക് നഷ്ടം നേരിട്ടു. ടാറ്റാ മോട്ടോഴ്സ്, ഭെല്‍, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ പവര്‍, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലാണ്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 62.76 രൂപയാണ് ഡോളറിന്റെ ബുധനാഴ്ചത്തെ വിനിമയ നിരക്ക്. ചൊവ്വാഴ്ച 62.75 രൂപയായിരുന്നു ഇത്. |
ഉക്കാള് മേളക്ക് തിരശ്ശീല Posted: 24 Sep 2013 11:42 PM PDT ത്വാഇഫ്: നാടിന്‍െറ സാംസ്കാരിക പൈതൃക വീണ്ടെടുപ്പിനും അതില്‍ നിന്നു നാളേക്കുള്ള ഈടുവെപ്പിനും പ്രതിജ്ഞ പുതുക്കി ഏഴാമത് ഉക്കാള് മേളക്ക് തിങ്കളാഴ്ച രാത്രി തിരശ്ശീല വീണു. വര്‍ണശബളവും സൗദിയുടെ സാംസ്കാരികസമ്പന്നത വിളിച്ചോതുന്നതുമായ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും പരിപാടികളും രണ്ടാഴ്ച നീണ്ട മേളയുടെ സമാപനചടങ്ങ് അവിസ്മരണീയമാക്കി. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍അസീസ് സമാപനചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. മേളയിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയ മത്സരത്തില്‍ വിജയികളായ കരകൗശല, കൈത്തൊഴില്‍ വിദഗ്ധര്‍ക്ക് ഗവര്‍ണര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേളയിലെ കലാപ്രകടനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനമായ ഒരു ലക്ഷം റിയാലിന്‍െറ അവാര്‍ഡ് അര്‍ദിയ്യാത്ത് നഗരസഭ നേടി. 50000 റിയാലിന്‍െറ രണ്ടാം സമ്മാനം ഖുന്‍ഫുദയും 30000 റിയാലിന്‍െറ മൂന്നാം സമ്മാനം റാബഗ് നഗരസഭയും കരസ്ഥമാക്കി. മേളയുടെ വിജയത്തിന് പ്രവര്‍ത്തിച്ച ത്വാഇഫ് മുനിസിപ്പാലിറ്റി, ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, നാഷനല്‍ വാട്ടര്‍ കമ്പനി, ഇലക്ട്രിസിറ്റി കമ്പനി, സൗദി പ്രസ് ഏജന്‍സി, ത്വാഇഫ് യൂനിവേഴ്സിറ്റി, പൊലീസ്, വിപണിവകുപ്പ് എന്നിവര്‍ക്കുള്ള പാരിതോഷികങ്ങളും ഗവര്‍ണര്‍ വിതരണം ചെയ്തു. അതിനു ശേഷം ഡോ. സാമി ജംആന്‍െറ തിരക്കഥയില്‍ ഫതീസ് ബഖ്ന നിര്‍മിച്ച ഉക്കാളിന്‍െറ ഭൂത-ഭാവി-വര്‍ത്തമാനങ്ങളിലൂടെയുള്ള ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. സൂഖിലെത്തിയ മക്ക ഗവര്‍ണറെ സൗദി ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, വാര്‍ത്താവിനിമയ സാംസ്കാരിക മന്ത്രി ഡോ. അബ്ദുല്‍അസീസ് മുഹ്യിദ്ദീന്‍ ഖോജ, ത്വാഇഫ് മേയര്‍ ഫഹദ് ബിന്‍ അബ്ദുല്‍അസീസ് ബിന്‍ മുഅമ്മര്‍, ത്വാഇഫ് യൂനിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. അബ്ദുല്‍ഇലാഹ് ബാനാജ, മക്ക പൊലീസ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി സഅ്ദി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ രാജ്യങ്ങളും അംബാസഡര്‍മാരും കോണ്‍സല്‍ ജനറല്‍മാരും സമാപനചടങ്ങിന് അതിഥികളായി എത്തിയിരുന്നു. |
സ്കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ നിരുത്തരവാദ സമീപനം; രക്ഷിതാക്കള്‍ക്ക് ആശങ്ക Posted: 24 Sep 2013 11:26 PM PDT മനാമ: കുട്ടികള്‍ സ്കൂളില്‍ പോയി തിരിച്ചെത്തുന്നതുവരെ രക്ഷിതാക്കള്‍ തീതിന്നുന്ന അവസ്ഥയാണിപ്പോള്‍. സ്കൂള്‍ വാഹനങ്ങളുടെ കാര്യം തന്നെയാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് നിരവധി രക്ഷിതാക്കള്‍ പലതവണ പരാതിപ്പെട്ടെങ്കിലും പല സ്കൂളുകളും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കുറച്ചുദിവസം മുമ്പ് സ്വദേശി നഴ്സറി വിദ്യാര്‍ഥി ബസില്‍ ശ്വാസം മുട്ടി മരിച്ചതോടെ രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട സ്കൂളുകളിലൊന്നില്‍ സ്വകാര്യ വാഹനങ്ങളാണ് കുട്ടികളെ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളിലെ ഡ്രൈവര്‍മാരെ സ്കൂള്‍ അധികൃതര്‍ക്കോ വണ്ടിയില്‍ പോകുന്ന ടീച്ചിങ് അസിസ്റ്റന്‍റുമാര്‍ക്കോ അറിയില്ല. കുട്ടിവണ്ടികളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോള്‍ പലപ്പോഴും സഹായത്തിനായി വണ്ടിയില്‍ ആരുമുണ്ടാകാറില്ല. കുട്ടികളെ വണ്ടികളില്‍ കയറ്റിയിറക്കുമ്പോള്‍ കൈപിടിക്കാന്‍ ആളില്ലാത്ത ഇത്തരം പ്രവണതകള്‍ ചൂണ്ടിക്കാണിച്ചിട്ടും ഫലമുണ്ടായില്ലെന്ന് രക്ഷിതാക്കള്‍. ചില സ്കൂളുകള്‍ ബസുകള്‍ പല ലേബര്‍ ക്യാമ്പുകളില്‍നിന്നും തൊഴിലാളികളെ സൈറ്റില്‍ വിട്ട ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥികളെ എടുക്കാന്‍ വരുന്നതെന്നും പരാതിയുണ്ട്. ഇത് കുട്ടികളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കുട്ടികളെ കൊണ്ടുപോകുന്ന ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് പല ബസുകളും പലവിധത്തില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ചില ബസുകളില്‍ എ.സി പ്രവര്‍ത്തിക്കാത്തത് നിത്യ സംഭവമാണ്. സ്വന്തമായി വേണ്ടത്ര വാഹനങ്ങളില്ലാതെ സ്കൂളില്‍ കുട്ടികളെ പ്രവേശിപ്പിക്കുകയും വേണ്ടത്ര സൗകര്യങ്ങളില്ലാതെ പഠനം നടത്തുകയും ചെയ്യുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. ബസുകളില്‍ പോയിവരുന്ന കുട്ടികളുടെ പഠനസാമഗ്രികള്‍ നഷ്ടപ്പെടുകയും ഉറക്കം തൂങ്ങിവീഴുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. കൊച്ചു കുട്ടികള്‍ക്ക് അവരുടെ കാര്യപ്രാപ്തിക്കനുസരിച്ച് പ്രവര്‍ത്തിക്കാനറിയാത്ത അവസ്ഥയില്‍ ഡ്രൈവര്‍മാര്‍ മാത്രം വണ്ടിയിലുണ്ടായാല്‍ കുട്ടികളുടെ കാര്യം നോക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇടക്കിടക്കുണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് ഡ്രൈവറോട് സംസാരിച്ചപ്പോള്‍ ‘വേണമെങ്കില്‍ വണ്ടിയില്‍ വിട്ടാല്‍ മതിയെന്നു’ള്ള മറുപടിയാണത്രെ മനാമയില്‍നിന്നുള്ള ഒരു വീട്ടമ്മക്ക് കിട്ടിയത്. രാവിലെ ആറുമണിക്കാണ് പല സ്കൂളുകളിലേക്കും കുട്ടികള്‍ പോകുന്നത്. തിരിച്ചെത്തുന്നത് രണ്ട് മണിക്കും മൂന്നുമണിക്കുമാണ്. ചെറിയ കുട്ടികളെ സംബന്ധിച്ച് ഭക്ഷണം പോലും നേരാംവണ്ണം കഴിക്കാതെ പോകുന്നതുകൊണ്ട് വണ്ടികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് സ്വന്തം വാഹനങ്ങളില്‍ വിടേണ്ടിവരുന്നതെന്നാണ് ഗുദൈബിയയിലുള്ള രക്ഷിതാവ് പറയുന്നത്. കൂടാതെ ബസ് താമസിച്ചാലോ മറ്റെന്തെങ്കിലും കാര്യത്തിനൊ സ്കൂളലെ ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്നവരെ വിളിച്ചാല്‍ മറുപടി കിട്ടാറില്ലെന്നും പരാതിയുണ്ട്. ചെറിയ വണ്ടികളില്‍ മാറിമാറിവരുന്ന ഡ്രൈവര്‍മാരുടെ നമ്പര്‍ രക്ഷിതാക്കളുടെ കൈവശമില്ലാത്തതും പ്രയാസമുണ്ടാക്കുന്നു. പലരും ജോലി ചെയ്യുന്നിടത്തുനിന്ന് ഉച്ചക്ക് നേരത്തെ ഇറങ്ങി ബസ്സ്റ്റോപ്പിലും സ്കൂളുകളിലും പോകുന്നുണ്ടെന്ന് മറ്റൊരു രക്ഷിതാവ് വ്യക്തമാക്കി. |
അണ്ടര്‍ 16 എ.എഫ്.സി ഫുട്ബാള്‍: കുവൈത്തിന് ഉജ്ജ്വല ജയം Posted: 24 Sep 2013 11:11 PM PDT കുവൈത്ത് സിറ്റി: അണ്ടര്‍ 16 എ.എഫ്.സി ഫുട്ബാള്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ആതിഥേയരായ കുവൈത്തിന് തകര്‍പ്പന്‍ ജയം. കുവൈത്തില്‍ നടക്കുന്ന ഗ്രൂപ്പ് എ മത്സരങ്ങളില്‍ കുവൈത്ത് 5-1ന് ലബനാനെയാണ് തകര്‍ത്തത്. മറ്റൊരു കളിയില്‍ എതിരില്ലാത്ത ഒരു ഡസന്‍ ഗോളുകള്‍ക്ക് ദുര്‍ബലരായ ഭൂട്ടാനെ തുരത്തി. ആദ്യ കളിയില്‍ ഭൂട്ടാനെ തോല്‍പിച്ചിരുന്ന ലബനാനെതിരെ ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ പോരാട്ടതതിനിറങ്ങിയ കുവൈത്ത് മികച്ച കളിയാണ് കെട്ടഴിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച ആതിഥേയര്‍ നാലാം മിനിറ്റില്‍ തന്നെ ഖാലിദ് അല്‍ ഇന്‍സിയിലൂടെ അക്കൗണ്ട് തുറന്നു. എന്നാല്‍ രണ്ടു മിനിറ്റിനകം ഹിക്മത് സെയ്നിലൂടെ ഒപ്പം പിടിച്ച ലബനാനെതിരെ അല്‍ ഇന്‍സി തന്നെ 16ാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. ആദ്യപകുതി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ സാലിം അല്‍ ബാരികി ലീഡുയര്‍ത്തിയ ശേഷം രണ്ടാം പകുതിയില്‍ പകരക്കാരായി എത്തിയ അബ്ദുല്‍ അസീസ് അല്‍ ഹദിയാത്തും അബ്ദുല്‍ അസീസ് അഹ്മദുമാണ് പട്ടിക തികച്ചത്. പകരക്കാരനായി കളത്തിലെത്തി ഹാട്രിക്കുമായി തിരിച്ചുകയറിയ സോബിര്‍ദാന്‍ ഗുലിക്കോവിന്റെ മികവിലാണ് താജികിസ്താന്‍ ഭൂട്ടാനെ മുക്കിയത്. |
No comments:
Post a Comment