ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍ Madhyamam News Feeds |
- ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍
- മോഡി എത്തി; ഇന്ന് വള്ളിക്കാവില്‍
- കരിയന്നൂരിലെ കരിങ്കല്‍ ക്വാറികള്‍ ഗുരുതരഭീഷണി
- മല്ലപ്പള്ളിയില്‍ കുടിവെള്ള ശുദ്ധീകരണത്തിന് മൈക്രോ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ നടപടി
- ഭീകരാക്രമണം: കൂടിക്കാഴ്ചയില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറണമെന്ന് ബി.ജെ.പി
- കുമളിയിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സമയം നീട്ടി നല്‍കും
- മന്‍മോഹന്‍സിങിന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്
- ബസ് ഡ്രൈവറുടെ കൊലപാതകം: അഞ്ചുയുവാക്കള്‍ അറസ്റ്റില്‍
- ഒരാഴ്ചക്കുള്ളില്‍ പാചകവാതക വിതരണം സാധാരണ നിലയിലാകും-മന്ത്രി
- അല്‍ഖൂസില്‍ വീണ്ടും തീപിടിത്തം
ഭൂകമ്പം: വെള്ളവും ഭക്ഷണവുമില്ല; തലചായിക്കാന്‍ കൂരപോലുമില്ലാതെ നൂറുകണക്കിന് പാകിസ്താനികള്‍ Posted: 26 Sep 2013 01:03 AM PDT Image: ഇസ്ലാമാബാദ്: നിരവധി പേരുടെ മരണത്തിനിടയാക്കി കഴിഞ്ഞ ദിവസം പാകിസ്താനെ വിറപ്പിച്ച ഭൂകമ്പത്തിന്‍െറ ദുരിതങ്ങള്‍ പേറുകയാണ് ആയിരക്കണക്കിന് പേര്‍ ഇപ്പോഴും. ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെയാണ് ഭുകമ്പം പാകിസ്താനില്‍ സൃഷ്ടിച്ചിരക്കുന്നത്. തൂണുകള്‍ക്ക് ബെഡ്ഷീറ്റിട്ട് മറച്ചാണ് ഭുകമ്പബാധിതര്‍ തലചായിക്കാന്‍ ഇപ്പോള്‍ ഇടം കണ്ടത്തെിയിരിക്കുന്നത്. |
മോഡി എത്തി; ഇന്ന് വള്ളിക്കാവില്‍ Posted: 26 Sep 2013 12:24 AM PDT തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ പ്രത്യേക വിമാനത്തില്‍ വിമാനത്താവളത്തിലെ എയര്‍ഫോഴ്സ് ഏരിയയിലെത്തിയ മോഡി അവിടെ നിന്ന് മാസ്കറ്റ് ഹോട്ടലിലേക്ക് പോയി. ഹോട്ടലിന്‍െറ പൂമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രംപകര്‍ത്താന്‍ അവസരമൊരുക്കിയതല്ലാതെ ഒന്നും സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല. |
കരിയന്നൂരിലെ കരിങ്കല്‍ ക്വാറികള്‍ ഗുരുതരഭീഷണി Posted: 26 Sep 2013 12:20 AM PDT Subtitle: നാട്ടുകാര്‍ പരാതിയുമായി മനുഷ്യാവകാശ കമീഷനില്‍ എരുമപ്പെട്ടി: കരിയന്നൂര്‍ പട്ടികജാതി കോളനിക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരായ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ വാദം കേട്ടു. തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ പരാതിക്കാരായ കരിയന്നൂര്‍ നിവാസികളുടെയും മൂന്ന് ക്വാറി ഉടമകളുടെയും വാദങ്ങള്‍ കേട്ട കമീഷന്‍ തുടര്‍ നടപടിക്കായി സിറ്റിങ് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ക്വാറികളില്‍ ഉഗ്രസ്ഫോടനം നടത്തി കല്ല് പൊളിച്ചെടുക്കുമ്പോള്‍ സമീപത്തെ വീടുകളിലും പറമ്പുകളിലും കരിങ്കല്‍ പാളികള്‍ തെറിച്ചുവീണ് വീടുകള്‍ക്ക് നാശം സംഭവിക്കുന്നത് പതിവാണ്. 2012 സെപ്റ്റംബര്‍ 29ന് കേരങ്ങകത്ത് ബഷീറിന്‍െറ പുരയിട ത്തിലേക്ക് കല്ലുകള്‍ തെറിച്ച് വീണിരുന്നു. അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന കരിയന്നൂര്‍ പട്ടികജാതി കോളനിയിലെ മുക്കില്‍പുരക്കല്‍ ഷീല ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ക്വാറികളില്‍ സ്ഫോടനം നടത്തുമ്പോള്‍ ഉണ്ടാകുന്ന വെടിമരുന്നിന്‍െറ പുകയും ഗന്ധവും മൂലം പ്രദേശത്തെ കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ച് വീണിട്ടുണ്ട്. ക്വാറിക്ക് 100 മീറ്റര്‍ മാത്രം അടുത്ത് താമസിക്കുന്ന കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. രാജീവ്ഗാന്ധി കുടിവെള്ളപദ്ധതിയുടെയും ജലനിധിയുടെയും കുടിവെള്ള ടാങ്കുകള്‍ സ്ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനം മൂലം അപകടത്തിലാണ്. സ്ഥലം എം.പിയും എം.എല്‍.എയും കരിയന്നൂര്‍ കുന്ന് സന്ദര്‍ശിച്ച് ക്വാറികളുടെ പ്രവര്‍ത്തനം ഗുരുതര രീതിയിലാണെന്ന് കണ്ടത്തെുകയും ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനത്തെുടര്‍ന്നാണ് നാട്ടുകാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. |
മല്ലപ്പള്ളിയില്‍ കുടിവെള്ള ശുദ്ധീകരണത്തിന് മൈക്രോ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ നടപടി Posted: 26 Sep 2013 12:02 AM PDT മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ കുടിവെള്ള ശുദ്ധീകരണത്തിന് മൈക്രോ ഫില്‍റ്റര്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയാകുന്നു. മണിമലയാറിനോട് ചേര്‍ന്ന് നിലവിലുള്ള പമ്പ്ഹൗസിന് സമീപത്തെ രണ്ട് സെന്‍റ് സ്ഥലത്താണ് ഒന്നരക്കോടി മുടക്കി മൈക്രോ ഫില്‍റ്റര്‍ സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച സ്ഥലപരിശോധന നടന്നു. 10 അടി നീളത്തിലും 10 അടി വീതിയിലും ടാങ്ക് സ്ഥാപിച്ച് ജലം ശുദ്ധീകരിച്ച് നല്‍കാനാണ് തീരുമാനം. കോവളത്ത് സ്ഥാപിച്ചിരിക്കുന്ന മൈക്രോഫില്‍റ്ററിന്‍െറ മാതൃകയിലാകും മല്ലപ്പള്ളിയിലും സ്ഥാപിക്കുക. വലിയതോട് മാലിന്യവിമുക്തമാക്കി സംരക്ഷിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ 13ന് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ശുദ്ധീകരിക്കാത്ത ജലം വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നത്. മാത്യു ടി. തോമസ് എം.എല്‍.എ യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മൈക്രോ ഫില്‍റ്റര്‍ സംവിധാനം സ്ഥാപിക്കുന്നതിന് തീരുമാനമായത്. പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ലി ജോര്‍ജ്, വൈസ് പ്രസിഡന്‍റ് കെ.ജി. സാബു, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാബു ജോണ്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മനോജ്, ഓവര്‍സിയര്‍ സതീശന്‍, താലൂക്ക് സര്‍വേയര്‍ മനു, വില്ളേജ് ഓഫിസര്‍ വര്‍ഗീസ് മാത്യു, മേരി തോമസ്, കുഞ്ഞുകോശി പോള്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. |
ഭീകരാക്രമണം: കൂടിക്കാഴ്ചയില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറണമെന്ന് ബി.ജെ.പി Posted: 26 Sep 2013 12:01 AM PDT Image: ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ബി.ജെ.പി. ഇന്ത്യക്കെതിരെ പാകിസ്താന്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയാണെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പാര്‍ലമെന്‍റ് ആക്രമണത്തിനും രണ്ട് സൈനികരുടെ തലയറുത്ത സംഭവങ്ങളിലും നടപടി സ്വീകരിക്കാത്ത പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ ഭീകരരെ സംഘടിപ്പിക്കാനും ആക്രമണം ആസൂത്രണം ചെയ്യാനും സ്വന്തം ഭൂമി പാകിസ്താന്‍ ഉപയോഗിക്കുന്നു. വ്യാഴാഴ്ച കത്വയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, ബി.ജെ.പിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും ഭീകരതയുടെ ഇരകളാണ്. പരസ്പരം കുറ്റപ്പെടുത്താതെ ഭീകരതക്കെതിരെ പോരാടുകയാണ് വേണ്ടതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു. |
കുമളിയിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സമയം നീട്ടി നല്‍കും Posted: 25 Sep 2013 11:54 PM PDT Subtitle: ദേശീയപാത വികസനം കുമളി: ടൗണില്‍ ദേശീയപാത വികസനത്തിന്‍െറ ഭാഗമായി കെട്ടിടങ്ങളുടെ മുന്‍ഭാഗം പൊളിച്ചുനീക്കാന്‍ ഒക്ടോബര്‍ ആറുവരെ സമയം നീട്ടി നല്‍കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍-പഞ്ചായത്ത് ഭരണസമിതി-റവന്യൂ-കെട്ടിട ഉടമകളുടെ യോഗത്തില്‍ തീരുമാനമായി. നിലവിലെ റോഡില്‍നിന്ന് രണ്ടര മീറ്റര്‍ വീതം ഇരു ഭാഗത്തേക്കും കെട്ടിടങ്ങള്‍ പൊളിച്ചുനല്‍കി സ്ഥലം വിട്ടുനല്‍കുന്ന ഭൂമി ഉടമകള്‍ക്ക് രണ്ടര മീറ്റര്‍ സ്ഥലം ദേശീയപാത അധികൃതര്‍ ഏറ്റെടുത്തെന്ന് തെളിയിക്കുന്ന രേഖകള്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ കൈമാറാന്‍ യോഗത്തില്‍ തീരുമാനമായി. ഈമാസം 23ന് മുമ്പ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് മുമ്പ് ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടും പൊളിച്ചുനീക്കി വിട്ടുനല്‍കുന്ന ഭൂമിക്ക് മതിയായ രേഖകള്‍ നല്‍കണമെന്ന ആവശ്യവുമായി കെട്ടിട ഉടമകളും വ്യാപാരികളും രംഗത്തത്തെിയിരുന്നു. അന്ത്യശാസന സമയം അവസാനിച്ചതോടെ ചൊവ്വാഴ്ച വൈകുന്നേരം എക്സ്കവേറ്ററുമായി ഉദ്യോഗസ്ഥര്‍ ടൗണിലത്തെിയെങ്കിലും പ്രതിഷേധവുമായി കെട്ടിട ഉടമകളും രംഗത്തത്തെിയതോടെ പഞ്ചായത്ത് ഓഫിസില്‍ അടിയന്തര യോഗം ചേരുകയായിരുന്നു. ബഹുനില കെട്ടിടങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാത്തവിധം ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്ത് ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് കെട്ടിട ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ വൈകാതെ ദേശീയപാത ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇരു ഭാഗത്തുമായി വിട്ടുനല്‍കുന്ന ഭൂമിയില്‍ ഓടയും നടപ്പാതകളും റോഡിന്‍െറ ടാറിങ് ജോലികളും നവംബര്‍ 15ന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. കുമളി പഞ്ചായത്ത് പ്രസിഡന്‍റ് എസ്.പി. രാമര്‍ അധ്യക്ഷത വഹിച്ചു. പീരുമേട് തഹസില്‍ദാര്‍ കെ.എന്‍. ശശിധരന്‍, ദേശീയപാത എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ്, അസി. എന്‍ജിനീയര്‍ ജോസ്, കുമളി പഞ്ചായത്ത് സെക്രട്ടറി എ.പി. ശശികുമാര്‍, പഞ്ചായത്തംഗങ്ങളായ ടി.എന്‍. ശശി, സിബി, സുരേഷ്കുമാര്‍, എ. അബ്ദുല്‍സലാം, കെട്ടിട ഉടമകളുടെ പ്രതിനിധികളായി എ. സലിം, ഉലഹന്നാന്‍, പി.ജെ. മത്തായി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. |
മന്‍മോഹന്‍സിങിന് അമേരിക്കന്‍ കോടതിയുടെ സമന്‍സ് Posted: 25 Sep 2013 11:17 PM PDT Image: വാഷിങ്ടണ്‍: പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് അമേരിക്കന്‍ കോടതിയുടെ സമന്‍സ്. 1990കളില്‍ പഞ്ചാബില്‍ നടന്ന സൈനിക നടപടിയിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഹരജിയിലാണ് നടപടി. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹരജി നല്‍കിയത്. വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരോട് മന്‍മോഹന്‍സിങിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കൈമാറാനാണ് ഉത്തരവ്. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പെങ്കടുക്കാനായി മന്‍മോഹന്‍സിങ് ന്യൂയോര്‍ക്കിലെത്തിയിരിക്കെയാണ് സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രസിഡന്റ് ബറാക് ഒബാമയുമായി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്തും. |
ബസ് ഡ്രൈവറുടെ കൊലപാതകം: അഞ്ചുയുവാക്കള്‍ അറസ്റ്റില്‍ Posted: 25 Sep 2013 11:15 PM PDT വൈപ്പിന്‍: ബസ് ഉടമയും ഡ്രൈവറുമായ എടവനക്കാട് കൂട്ടുങ്കച്ചിറ അല്ലപ്പറമ്പില്‍ അമല്‍രാജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുയുവാക്കളെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ പെരുമ്പിള്ളി പണിക്കശേരി ലെനീഷ് (26), എടവനക്കാട് വാച്ചാക്കല്‍ സ്വദേശികളായ പഴമ്പിള്ളി സന്ദീപ് (20), ചുള്ളിപ്പറമ്പില്‍ അഫ്സല്‍ (19), നായരമ്പലം പുത്തന്‍ചക്കാലക്കല്‍ പ്രവീണ്‍ (19), ഞാറക്കല്‍ പരുത്തിയേഴത്ത് അഡ്വ.വിബിന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. പ്രധാനപ്രതി എടവനക്കാട് വാച്ചാക്കല്‍ താന്നിപ്പിള്ളി രഞ്ചു (32) ഒളിവിലാണ്. ഇയാള്‍ എളങ്കുന്നപ്പുഴ പുക്കാട് ദിലീപ് വധക്കേസിലെയും മുഖ്യപ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രഞ്ചുവിന്‍െറ സുഹൃത്തായിരുന്നു എടവനക്കാട് അണിയല്‍ സ്വദേശി സേവ്യര്‍. 2006ല്‍ സേവ്യറെ ഇരുമ്പുവടിക്ക് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അമല്‍രാജെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കൊന്ന അമല്‍രാജിനോടുള്ള രഞ്ചുവിന്‍െറ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി പത്തോടെ ട്രിപ് കഴിഞ്ഞ് ബസുമായി വരുമ്പോള്‍ എളങ്കുന്നപ്പുഴ സ്റ്റോപ്പിന് വടക്കുഭാഗത്തെ പടിഞ്ഞാറെ പമ്പില്‍ വെച്ചായിരുന്നു ആക്രമണം. അമലിന്‍െറ ഇരു കൈയും വെട്ടുകത്തികൊണ്ട് വെട്ടിയത് രഞ്ചുവാണ്. മറ്റുള്ളവര്‍ ഇരുമ്പുവടികൊണ്ടാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ അമലിനെ അതേ ബസില്‍ തന്നെ തൊട്ടടുത്തുള്ള ഞാറക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് പൊലീസ് സഹായത്തോടെ പെരുമ്പിള്ളിയിലെ ആശുപത്രിയിലത്തെിച്ചു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചു. യാത്രമധ്യേ അമല്‍രാജ് നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ആലുവ റൂറല്‍ ഡിവൈ.എസ്.പി വി. കെ. സനില്‍കുമാറിന്‍െറ നിര്‍ദേശപ്രകാരം സി.ഐ ടി. എം. വര്‍ഗീസ്, എസ്.ഐ സോജോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ സ്വന്തം കാറില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് അഡ്വ.വിബിനെ അറസ്്റ്റുചെയ്തത്.ഇയാളുടെ കാര്‍ രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് അവിടെ നിന്ന് നീക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈപ്പിന്‍ മേഖലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി. സ്വകാര്യ ബസിനുനേരെ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ തൊഴിലാളികളും ബസുടമാസംഘം നേതാക്കളും പ്രതിഷേധിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം എടവനക്കാടുള്ള വീട്ടില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. |
ഒരാഴ്ചക്കുള്ളില്‍ പാചകവാതക വിതരണം സാധാരണ നിലയിലാകും-മന്ത്രി Posted: 25 Sep 2013 10:57 PM PDT ആലപ്പുഴ: പാചകവാതക വിതരണം ഒരാഴ്ചക്കുള്ളില്‍ സാധാരണനിലയിലാകുമെന്ന് കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍. ജില്ലയിലെ പാചകവാതക വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത എണ്ണക്കമ്പനി പ്രതിനിധികളുടെയും ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. |
അല്‍ഖൂസില്‍ വീണ്ടും തീപിടിത്തം Posted: 25 Sep 2013 10:52 PM PDT Image: ദുബൈ: കഴിഞ്ഞദിവസം വസ്ത്രശേഖരണ ശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായ അല്‍ഖൂസില്‍ വീണ്ടും തീയുടെ വിളയാട്ടം. ഇത്തവണ അല്‍ഖൂസ് വ്യവസായ ഏരിയ രണ്ടില്‍ പാച്ചിയുടെ ചോക്ളറ്റ് വെയര്‍ഹൗസിനാണ് തീപിടിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment