സ്വാഗതം
WELCOME

News Update..

Monday, September 23, 2013

പഴയിടം കൊലപാതകം: അരുണ്‍ പിടിയിലായപ്പോള്‍ ആശ്വസിച്ചവര്‍ നിരവധി Madhyamam News Feeds

പഴയിടം കൊലപാതകം: അരുണ്‍ പിടിയിലായപ്പോള്‍ ആശ്വസിച്ചവര്‍ നിരവധി Madhyamam News Feeds

Link to

പഴയിടം കൊലപാതകം: അരുണ്‍ പിടിയിലായപ്പോള്‍ ആശ്വസിച്ചവര്‍ നിരവധി

Posted: 23 Sep 2013 12:15 AM PDT

കാഞ്ഞിരപ്പള്ളി: പഴയിടത്ത് ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയപ്പോള്‍ ഏറെ ആശ്വസിച്ചത് തമിഴ്നാട്ടുകാരനായ അരകല്ല് കൊത്തുകാരന്‍. കൊല്ലപ്പെട്ട ഭാസ്കരന്‍ നായരുടെയും ഭാര്യ തങ്കമ്മയുടെയും വീട്ടില്‍ അരകല്ല് വില്‍ക്കാനായി ഇയാള്‍ എത്തിയതും ഇതിനുശേഷം  ദിവസങ്ങളോളം സ്ഥലത്തില്ലാതിരുന്നതുമാണ് പൊലീസിന് സംശയത്തിനിട നല്‍കിയത്. തമിഴ്നാട്ടില്‍ ഭാര്യയെയും മക്കളെയും കാണാന്‍ പോയ ഇയാള്‍ തിരികെ വന്നപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 ഇയാളെ സംശയത്തിന്‍െറ പേരില്‍ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കെയാണ് കൊല്ലപ്പെട്ട തങ്കമ്മയുടെ സഹോദര പുത്രന്‍ അരുണ്‍ പിടിയാലാവുന്നത്. കൂടാതെ, അരുണ്‍ സൈ്വര വിഹാരം നടത്തുമ്പോള്‍ കൊലപാതകിയായി നാട്ടുകാരും പൊലീസും സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തിയത് ദമ്പതികളുടെ കൊല്ലത്തുള്ള മരുമകനെയാണ്. സംഭവ ദിവസം വൈകുന്നേരം കൊല്ലം രജിസ്ട്രേഷനിലെ ഒരു ബൈക് ഇവിടെ കണ്ടതായുള്ള പ്രചരണമാണ് ഇതിന് ആക്കം കൂട്ടിയത്.
 ഇക്കാരണത്താല്‍ ഇയാളെ പലപ്രാവശ്യം പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ പുരയിടത്തിന് സമീപത്ത് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വന്നയാളും റോഡില്‍ കലുങ്ക് നിര്‍മിക്കാന്‍ എത്തിയ തൊഴിലാളികളും ഓട നിര്‍മിച്ചവരും കൊലപാതകം നടന്ന ദിവസം സമീപത്തെ കള്ളുഷാപ്പില്‍ മദ്യപിക്കാന്‍ വന്നവരെയും നിരവധി തവണ പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
 പൊലീസ് നായ മണംപിടിച്ച് പോയ വഴിയില്‍ ഒരു വീടിന്‍െറ നിര്‍മാണത്തിനത്തെിയിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പണി തീര്‍ന്നിട്ടും സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. അപ്പോഴെല്ലാം പ്രതി അരുണ്‍ നാട്ടില്‍ വിഹരിക്കുകയായിരുന്നു. അരുണ്‍ പിടിയിലായതോടെ ആശ്വസിക്കുയാണ് എല്ലാവരും.  പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി ചോദ്യം ചെയ്യലിന് വിളിക്കുന്നതിനാല്‍ പലര്‍ക്കും ജോലിക്ക് പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.
 

കാരക്കോടന്‍ പുഴ രണ്ടിടങ്ങളില്‍ ഗതിമാറി; വഴിക്കടവില്‍ വ്യാപക നാശം

Posted: 22 Sep 2013 11:56 PM PDT

Subtitle: 
ദേവഗിരി വനത്തില്‍ മലയിടിച്ചില്‍

നിലമ്പൂര്‍: തമിഴ്നാട് ദേവാല വില്ളേജില്‍ ദേവഗിരി വനത്തില്‍ മലയിടിച്ചിലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാരക്കോടന്‍ പുഴ രണ്ടിടങ്ങളില്‍ ഗതിമാറി.
ശനിയാഴ്ച രാത്രി ഏഴോടെയാണ് കേരള അതിര്‍ത്തി പ്രദേശമായ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടന്‍ പുഴ മേലേ വെള്ളക്കട്ടയില്‍ ഗതി മാറിയത്. പ്രദേശത്തെ 30 ഏക്കര്‍ സ്ഥലത്തെ കൃഷിയിടങ്ങളിലും 15 വീടുകളിലും വെള്ളം കയറി നാശം വിതച്ചു. പുഴക്ക് ഓരം ചേര്‍ന്ന് സ്വകാര്യ വ്യക്തിയും, പഞ്ചായത്തും നിര്‍മിച്ച  സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു.
മേലേ വെള്ളക്കട്ടയിലെ ചെറുവത്ത് പരമേശ്വരന്‍െറ കൃഷിയിടത്തിന് ചേര്‍ന്നാണ് കാരക്കോടന്‍ പുഴ ഗതിമാറിയത്. പാലേപടിയന്‍ അയമ്മു, തച്ചംക്കോടന്‍ ജാഫര്‍, കോലാര്‍ വീട്ടില്‍ ബാലന്‍, മാമ്പ്ര അലവി എന്നിവരുടെ കൃഷിയിടത്തിലൂടെ ഗതി മാറിയൊഴുകിയ പുഴ 600 മീറ്റര്‍ മാറിയാണ് വീണ്ടും പുഴയില്‍ ചേരുന്നത്.
ഇപ്പോഴും പുഴയുടെ ഒരുഭാഗം ഇതിലൂടെയാണ് ഒഴുകുന്നത്. ഇതിനിടയിലായി കല്ലുവെട്ടി അബ്ദുല്‍ അസീസിന്‍െറ കൃഷിയിടത്തിന് ചേര്‍ന്നും പുഴ ഗതി മാറി ഒഴുകിയത്. വെള്ളക്കട്ടയിലെ ചെക്ക് ഡാമില്‍ കൂറ്റന്‍ മരങ്ങള്‍ വന്നടിഞ്ഞ് ഡാം തകര്‍ച്ച ഭീഷണിയിലാണ്.
  പാലേപടിയന്‍ അയമ്മു, കല്ലുവെട്ടി അശോകന്‍, മാഞ്ചേരി മുഹമ്മദ്, പാലേപടിയന്‍ ലത്തീഫ്, മഠായി അബ്ദു, പാലേപടിയന്‍ ഇബ്രാഹിം, ചാത്തോലി സെയ്തലവി, തണ്ടുപാറ റസാഖ്, മാമ്പ്ര അലവി, വെട്ടാടി പട്ടികജാതി കോളനിയിലെ ശാന്ത, അമ്മിണി, സരോജ്, ശാരദ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
  കോലാര്‍ വീട്ടില്‍ ദാമോദരന്‍, കല്ലുവെട്ടി അസീസ്, മാമ്പ്ര അലവി, പാലേപടിയന്‍ ഇബ്രാഹിം, കോങ്ങാടന്‍ ചെള്ളികുട്ടി, കണ്ണിയന്‍ മൊയ്തീന്‍, മഞ്ഞാംകുഴി സോമന്‍, മഞ്ഞാംകുഴി പത്മജ, ഗിരിജ എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ് കൃഷികളാണ് മലവെള്ളപാച്ചിലില്‍ നശിച്ചത്.
ചെമ്പ്ര സുനിലിന്‍െറ പറമ്പില്‍ കൂട്ടിയിട്ടിരുന്ന നാലായിരത്തോളം നാളികേരം, ചെറുവത്ത് പരമേശ്വരന്‍െറ 3000, പാലേപറമ്പന്‍ അയമുവിന്‍െറ 400 നാളികേരവും ഒലിച്ചുപോയി.
 ആദ്യമായാണ് പുഴ ഗതിമാറി ഇവിടങ്ങളില്‍ വെള്ളം കയറുന്നതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. വെള്ളം വന്നതോടെ പുഴയോരത്തെ കുടുംബങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. പ്രദേശത്ത് ഈ സമയം ചാറ്റല്‍ മഴ മാത്രമേ ഉണ്ടായിരുന്നുള്ളു. തമിഴ്നാട് ദേവാല ഭാഗങ്ങളില്‍ അനുഭവപ്പെട്ട കനത്ത മഴയാണ് ദേവഗിരി വനത്തില്‍ മലയിടിച്ചിലിന് കാരണം. വ്യാഴാഴ്ചയും ദേവഗിരി വനത്തില്‍ മലയിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിനോട് ചേര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരം ആറരയോടെ വീണ്ടും മലയിടിഞ്ഞത്. കാരക്കോടന്‍ പുഴയുടെ ഉദ്ഭവ സ്ഥാനമാണിത്. ശനിയാഴ്ച മൂന്നര മൂതല്‍ ദേവാല താലൂക്കില്‍ അനുഭവപ്പെട്ട മഴ വൈകുന്നേരം ഏഴോടെയാണ്് ശമിച്ചത്.
   നാശനഷ്ടം സംഭവിച്ച മേലേ വെള്ളക്കട്ട, പുത്തരിപ്പാടം പ്രദേശങ്ങളില്‍ കൃഷി, റവന്യു, പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള അധികൃതര്‍ സന്ദര്‍ശിച്ച് മടങ്ങി.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത്‌ -സുപ്രീംകോടതി

Posted: 22 Sep 2013 11:54 PM PDT

Image: 

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി. പാചക വാതക കണക്ഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി.

ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ കാര്‍ഡ് എടുക്കാം, നിര്‍ബന്ധിക്കരുത്. കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് ധനമന്ത്രി പി. ചിദംബരം നേരത്തെ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

വിവാഹപ്രായം; ലീഗിന്‍്റേത് രാഷ്ട്രീയ അജണ്ടയെന്ന് പിണറായി

Posted: 22 Sep 2013 11:53 PM PDT

Image: 

തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍  മുസ്ലിം ലീഗ് പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സാമുദായിക ധ്രുവീകരണം നടത്തുകയാണെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ലീഗിനും സമുദായ സംഘടനകള്‍ക്കുമെതിരെ പിണറായി ആഞ്ഞടിച്ചത്. ലീഗിന്‍്റേത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ അജണ്ടയാണ്.

സമുദായ സംഘടനകള്‍ എല്ലാം ചേര്‍ന്ന് മുസ്ലിം വ്യക്തി നിയമ സംരക്ഷണ സമിതി രൂപവല്‍ക്കരിച്ചു. മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജിയാണ് അതിന്‍്റെ കണ്‍വീനര്‍. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്  ഹൈദരലി ശിഹാബ് തങ്ങളും. ലീഗ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്- പിണറായി പറഞ്ഞു.

വിവാഹപ്രായത്തില്‍ സമുദായ താല്‍പര്യം പറയുന്നവര്‍ക്ക് രാജ്യത്തെ ശൈശവ വിവാഹ നിയമത്തില്‍ എന്ത് അഭിപ്രായമാണുള്ളത്. ഈ കാര്യത്തിലെ സമുദായ താല്‍പര്യം വ്യക്തമാക്കണം.
സമുദായ താല്‍പര്യം ശെശവ വിവാഹമാണെന്ന പ്രതീതി സൃഷ്ടിക്കുന്നവര്‍ മുസ്ലിം സമുദായത്തെ മൊത്തം അധിക്ഷേപിക്കുകയാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കല്‍ ഹരമാക്കിയ ചില പ്രമാണിമാര്‍ സമുദായത്തിലുണ്ട്. അവരെ കണ്ടു കൊണ്ടല്ല സംഘടന തീരുമാനം എടുക്കേണ്ടത്. മുസ്ലിം സമുദായ താല്‍പര്യമല്ല ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സമുദായം ഒരു ഭാഗത്തും മത സംഘടനകള്‍ മറുഭാഗത്തുമാണ്.

മുഹമ്മദന്‍ നിയമത്തില്‍ പെണ്‍കുട്ടിയുടെ വിവാഹപ്രായം പ്രത്യേകമായി പറഞ്ഞിട്ടില്ല എന്നു പറയുന്നു ഇവര്‍. എന്നാല്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കരുതെന്ന് പറഞ്ഞിട്ടുണ്ടോ? ഈ പറയുന്ന സമുദായ നേതാക്കള്‍ അവരുടെ മക്കളെ ഇങ്ങനെ വിവാഹം ചെയ്തു കൊടുക്കുമോ? ഇവരുടെ ഗൂഢ ലക്ഷ്യങ്ങള്‍ സമുദായം തിരിച്ചറിയണം.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് മന്ത്രി മുനീര്‍ നടത്തിയ നിയമ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ലീഗിന് അത് വലിയ പോരായ്മയായി. നിയമ വിരുദ്ധമായ ആ നിലപാടിനെ സാധൂകരിക്കുന്ന നിലപാടാണ്  സമുദായത്തിലെ പുരോഹിതന്‍മാരും കൈകൊണ്ടത്.

ആ പോരായ്മ പരിഹരിക്കാനാണ് സമുദായ നേതാക്കളെയും പണ്ഡിതന്‍മാരെയും ലീഗ് തെരുവില്‍ ഇറക്കിയത്. ഇതിനെതിരെ മുസ്ലിം സമുദായം രംഗത്ത് വരണം. സ്ത്രീകളും യുവാക്കളും പ്രത്യേകമായി പ്രതിഷേധവുമായി ഇറങ്ങണമെന്നും പിണറായി പറഞ്ഞു.

ഇക്കാര്യത്തില്‍ കക്ഷി നേതാക്കള്‍ ആയ കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍്റും മൗനം വെടിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

 

വര്‍ഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി

Posted: 22 Sep 2013 11:40 PM PDT

Image: 

ന്യൂദല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ദേശീയോദ്ഗ്രഥന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ച് വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികളെടുക്കണം. മുസഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്താലത്തില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതിയോഗത്തിന് പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുസഫര്‍നഗര്‍ കലാപം നിരവധി ജീവനുകള്‍ എടുകക്കുകയും വന്‍ നാശനഷ്ടത്തിന് വഴിവെക്കുകയും ചെയ്തു. കശ്മീരിലും അസമിലും കലാപങ്ങള്‍ അരങ്ങേറുന്നത് നാം കണ്ടു. ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു. തുടക്കത്തില്‍ ഇടപെട്ടാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാനാകും. കുറ്റക്കാര്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തില്ല. രണ്ട് വര്‍ഷത്തിന് ശേഷമാണ് ദേശീയോദ്ഗ്രഥന സമിതിയോഗം ചേരുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും

Posted: 22 Sep 2013 11:29 PM PDT

Subtitle: 
ചെറുതോണി: ആശങ്കക്ക് വകയില്ളെന്ന് കലക്ടര്‍

കൊച്ചി: ചെറുതോണിയില്‍ ഡാമിന്‍െറ ഷട്ടറുകള്‍  തുറക്കുന്നത് സംബന്ധിച്ച് മൂന്നു ദിവസത്തിനുശേഷമെ തീരുമാനമാകൂവെന്ന് വൈദ്യുതി ബോര്‍ഡ്. ജില്ലയില്‍ ഇതുമൂലമുണ്ടാകാവുന്ന ഏതുസ്ഥിതിഗതിയും നേരിടാന്‍ ജില്ലാ  ഭരണകൂടം സര്‍വസജ്ജമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതേക്കുറിച്ച് ആലോചിക്കാന്‍ കലക്ടറുടെ ക്യാമ്പ് ഓഫിസില്‍ ഞായറാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ ചെറുതോണിയിലെ സംഭവവികാസങ്ങള്‍ അവലോകനം ചെയ്തു. നിലവില്‍ ആശങ്കാജനകമായി ഒന്നുമില്ളെന്ന് അദ്ദേഹം പറഞ്ഞു.
 ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജില്ലക്കായി പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി. അണക്കെട്ടിലെ വെള്ളം 2402.9 അടിയായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഞായറാഴ്ച രാവിലെ അണക്കെട്ടിലെ വെള്ളത്തിന്‍െറ അളവ് 2401.68 അടിയാണ്.
പ്രദേശത്ത് കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം മൂന്നുദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഓരോ രണ്ടുമണിക്കൂര്‍ ഇടവിട്ട് ബോര്‍ഡ് വെള്ളത്തിന്‍െറ അളവ് സംബന്ധിച്ച് ബുള്ളറ്റിന്‍ പുറപ്പെടുവിക്കുമെന്ന് ബോര്‍ഡ് കലക്ടറെ അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ പരമാവധി വൈദ്യുതോല്‍പാദനം കൂട്ടിയ സാഹചര്യത്തില്‍ ആശങ്കക്ക് വകയില്ളെന്നാണ് ബോര്‍ഡ് വിശദീകരണം. അണക്കെട്ടില്‍ ഇപ്പോള്‍ വെള്ളത്തിന്‍െറ അളവ് കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത് പിന്നീട് ആലോചിക്കാമെന്ന നിലപാടിലാണ്.
ഇതിനിടെ, ഞായറാഴ്ച രാവിലെ ജില്ലയില്‍ എത്തിയ ആരക്കോണത്തുനിന്നുള്ള  ദുരന്തനിവാരണ സേനാംഗങ്ങള്‍ കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വെള്ളപ്പൊക്കമുണ്ടായ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി.
മാഞ്ഞാലി, പറവൂര്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. ഇവര്‍ക്കാവശ്യമായ സ്പീഡ് ബോട്ട് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ആലുവയിലും ഏലൂരിലും സജ്ജമാക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടമുണ്ടായാല്‍ നേവിയുടെയും കോസ്റ്റ്് ഗാര്‍ഡിന്‍െറയും സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ തന്നെ  6000 ക്യുമെക്സ് വെള്ളമാണ് പുറത്തുവിടുക. സെക്കന്‍ഡില്‍ വിടുന്ന ക്യുബിക് അടി വെള്ളത്തിന്‍െറ അളവാണിത്. നിലവില്‍ പെരിയാറ്റില്‍ 1000 ക്യുമെക്സ് വെള്ളം ഒറ്റയടിക്ക് വന്നാല്‍പോലും പ്രശ്നമുണ്ടാകില്ളെന്നാണ് വിലയിരുത്തല്‍. തന്നെയുമല്ല, ഇത്രയും വെള്ളം ഒറ്റയടിക്ക് പുറത്തുവിടാനല്ല പദ്ധതി. ചെറുതോണിയിലെ എല്ലാ ഷട്ടറുകളും തുറന്നാലും ഒരു മീറ്ററിലധികം വെള്ളം പെരിയാറ്റില്‍ ഉയരില്ല. എങ്കിലും എല്ലാ സുരക്ഷസംവിധാനങ്ങളും കുറ്റമറ്റനിലയില്‍ ജില്ലയില്‍ സജ്ജമാക്കും.
ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവയുടെ പക്കലുള്ള സ്പീഡ് ബോട്ട് ഉള്‍പ്പെടെ സംവിധാനങ്ങള്‍, ഫിഷറീസ് വകുപ്പിനുകീഴിലെ സംവിധാനങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്‍െറ എല്ലാ മുന്‍കരുതലും പൂര്‍ത്തിയായിട്ടുണ്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സ്, മെഡിക്കല്‍ സംഘം, മരുന്നുകള്‍ എല്ലാം സജ്ജമാണ്. ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഐ.എം.എ. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ പൊലീസ് ചീഫ് കെ.ജി. ജയിംസ്, ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ രണ്‍വീര്‍ചന്ദ് സ്വാഗത് ഭണ്ഡാരി, വിവിധ വകുപ്പു മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

റെയില്‍വേ ഗേറ്റുകള്‍ അടച്ചുപൂട്ടാന്‍ നീക്കം

Posted: 22 Sep 2013 11:07 PM PDT

Subtitle: 
അരൂര്‍ ട്രെയിന്‍ ദുരന്തത്തിന് ഒരുവയസ്സ്

അരൂര്‍: തീരദേശ റെയില്‍വേയില്‍ പുതുതായി ഏര്‍പ്പെടുത്തിയ റെയില്‍വേ ഗേറ്റുകള്‍ അടച്ചുപൂട്ടാന്‍ നീക്കം. ഗേറ്റുകളില്‍ അടച്ചുപൂട്ടാനുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. രാത്രിയില്‍ മാത്രം അടച്ചിടുമെന്നാണ് റെയില്‍വേ ആദ്യം അറിയിച്ചത്. എന്നാല്‍,മുന്നറിയിപ്പ് ബോര്‍ഡില്‍ മുഴുവന്‍ സമയവും അടച്ചിടുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരൂരില്‍ ട്രെയിന്‍ ദുരന്തമുണ്ടായ വില്ളേജ് ഓഫിസ് റോഡിലെയും തൊട്ടരുകിലെ കളത്തില്‍ ക്ഷേത്രം റോഡിലെയും റെയില്‍വേ ഗേറ്റുകള്‍ അടക്കുമെന്നാണ് മുന്നറിയിപ്പ്. അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയത് ആളില്ലാ ലെവല്‍ക്രോസ് മുഖാന്തരമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
 പ്രതിഷേധത്തെ തുടര്‍ന്ന് സംഭവ ദിവസം തന്നെ കാവല്‍ക്കാരനെ നിയമിക്കുകയും അടുത്തദിവസം ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. അരൂരിലെ വെളുത്തുള്ളി,ആഞ്ഞിലിക്കാട്,കളത്തില്‍ ശ്രീനാരായണപുരം എന്നിവിടങ്ങളിലും റെയില്‍വേ ഗേറ്റ് സ്ഥാപിച്ചിരുന്നു. എന്നാല്‍,ഇവയെല്ലാം സ്ഥിരമായി അടച്ചിടാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
കായംകുളം മുതല്‍ എറണാകുളം വരെ തീരദേശ റെയില്‍വേയില്‍ 104 ഗേറ്റുകളില്‍ പുതുതായി സ്ഥാപിച്ച 45 ഗേറ്റും അടക്കാനാണ് നീക്കമെന്ന് അറിയുന്നു. ജീവനക്കാര്‍ ആവശ്യത്തിനില്ളെന്നാണ് ഗേറ്റ് പൂട്ടുന്നതിന് കാരണമായി റെയില്‍വേ പറയുന്നത്. 241 ജീവനക്കാരാണ് കാവല്‍ നില്‍ക്കാന്‍ ആകെ വേണ്ടത്. നിലവില്‍ 154 പേര്‍ മാത്രമാണുള്ളത്. ഇതില്‍ 75 പേര്‍ പുതിയ നിയമനമാണ്.
സ്ഥിരപ്പെടുത്താനുള്ള സമയമായതിനാല്‍ ഇവരെ പീഡിപ്പിക്കുകയാണ്. മൂന്നുദിവസം തുടര്‍ച്ചയായി കാവല്‍നില്‍ക്കുന്നവരും ഉണ്ട്. ഒരുകോടി രൂപ റോഡ് നിര്‍മാണത്തിനും മറ്റും ചെലവായാലും ഒരുഗേറ്റ് അടക്കാന്‍ കഴിഞ്ഞാല്‍ റെയില്‍വേക്ക് ലാഭമാണെന്നാണ് കണക്കുകൂട്ടല്‍. തീരമേഖലയില്‍ റെയില്‍വേ ഗേറ്റുകള്‍ സ്ഥിരമായി അടച്ചിടുന്നത് കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്.
സ്ഥിരമായി ഗേറ്റുകള്‍ അടച്ചിടുന്നത് സാമൂഹികപ്രശ്നങ്ങളും സൃഷ്ടിക്കും. പല റോഡുകളും ഗതാഗത പ്രാധാന്യമുള്ളതാകുന്നതാണ് കാരണം. മത്സ്യസംസ്കരണ ശാലകള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പല വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും വിദ്യാഭ്യാലയങ്ങളും അങ്കണവാടികളുമെല്ലാം റെയില്‍വേയുടെ രണ്ടുവശത്തും പ്രവര്‍ത്തിക്കുന്നുണ്ട്.
 പല റോഡുകള്‍ക്കും മറ്റ് റോഡുകളുമായി ബന്ധമുള്ളതാണ്. ചില റോഡുകള്‍ വഴി മറുകരയിലത്തൊനുള്ള ഫെറി സര്‍വീസിലത്തൊന്‍ കഴിയും. എന്തായാലും അരൂരിലെ റെയില്‍വേ ഗേറ്റുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. വരുംനാളുകളില്‍ പ്രക്ഷോഭം കടുത്തതാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് ശ്രീധരന്‍നായരുടെ സത്യവാങ്മൂലം

Posted: 22 Sep 2013 11:00 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നെന്ന് പരാതിക്കാരന്‍ ശ്രീധരന്‍നായരുടെ സത്യവാങ്മൂലം. സരിത നായര്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി. ജൂലൈ 9നായിരുന്നു തങ്ങളുടെ സന്ദര്‍ശനമെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി എ.ഡി.ജി.പി ഹേമചന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലം കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമാണ്. തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍നായര്‍ വ്യക്തമാക്കുന്നു.
 

രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു ഡോളറിന്റെ വില 62.43 രൂപ

Posted: 22 Sep 2013 10:34 PM PDT

Image: 

മുംബൈ: രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞു. 62.43 രൂപയാണ് ഒരു ഡോളറിന്റെ തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്. ആഭ്യന്തര വിപണിയില്‍ അമേരിക്കന്‍ ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

വാരാരംഭത്തില്‍ രൂപയുടെ ഇടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ സൂചിക 206 പോയന്‍റ് ഇടിഞ്ഞു. 206.61 പോയന്‍റ് (1.01 ശതമാനം) താഴ്ന്ന് 20,057.10ല്‍ എത്തി. വെള്ളിയാഴ്ച സെന്‍സെക്സ് 382.93 പോയന്‍റ് ഇടിഞ്ഞിരുന്നു. ദേശീയ സൂചിക 55.25 പോയന്‍റ് (0.92 ശതമാനം) താഴ്ന്ന് 5,956.85 ലെത്തി.

കഴിഞ്ഞയാഴ്ച റിപ്പോ നിരക്ക് ആര്‍.ബി.ഐ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ചെറുകിട നിക്ഷേപകര്‍ക്ക് നേരിട്ട തിരിച്ചടി വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.

കുരുമുളകിന് രോഗം വ്യാപിക്കുന്നു; കര്‍ഷകര്‍ ആശങ്കയില്‍

Posted: 22 Sep 2013 10:31 PM PDT

കല്‍പറ്റ: വയനാട്ടില്‍ കുരുമുളക് കൃഷിക്ക് വീണ്ടും കഷ്ടകാലം. അതിവര്‍ഷത്തെ തുടര്‍ന്ന് പടര്‍ന്നുപിടിച്ച കീടബാധ കുരുമുളകിന്‍െറ അന്തകനാവുകയാണ്. ഫലപ്രദമായ പ്രതിരോധ നടപടികള്‍ ഇനിയും കണ്ടത്തൊനായിട്ടില്ല. രോഗങ്ങള്‍ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും മണ്ണിന്‍െറ ഘടനാമാറ്റവും കൂടിയായപ്പോള്‍ ടണ്‍ കണക്കില്‍ കുരുമുളക് ലഭിച്ച തോട്ടങ്ങള്‍ പലതും ഏറക്കുറെ നാമാവശേഷമായി. കുരുമുളകിന് താങ്ങുകാലായി വളര്‍ത്തിയിരുന്ന മുരിക്ക് മരങ്ങള്‍ പോലും വയനാട്ടില്‍ ഓര്‍മയാവുകയാണ്.
സ്പൈസസ് ബോര്‍ഡും കൃഷി വകുപ്പും നടപ്പാക്കുന്ന പദ്ധതികളിലൂടെ കുരുമുളക് കൃഷി പുനരുദ്ധാരണത്തിന് തുനിഞ്ഞ കര്‍ഷകര്‍ക്ക് നിരാശയുടെ കാലമാണിത്.  ഇലകള്‍ മഞ്ഞളിപ്പ് ബാധിച്ച് കൊഴിയുന്നു. കാലവര്‍ഷത്തില്‍ ഉണ്ടായ തിരികള്‍  കൊഴിഞ്ഞുവീഴുകയുമാണ്. ഉല്‍പാദനത്തകര്‍ച്ചക്ക് പ്രധാനകാരണം മണ്ണിന്‍െറ അനാരോഗ്യമാണെന്ന് സ്പൈസസ് ബോര്‍ഡ് അധികൃതര്‍ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുരുമുളകിന്‍െറ ഉല്‍പാദനത്തില്‍ ഏറ്റവും കുറവുണ്ടായത് വയനാട്ടിലാണ്. 2000-01ല്‍ ജില്ലയില്‍ 44,908 ഹെക്ടറിലായിരുന്നു കൃഷി. കുരുമുളക് ഉല്‍പാദനം 17,915 ടണ്‍. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴേക്കും കുരുമുളക് തോട്ടങ്ങളുടെ അളവ് 36,488 ഹെക്ടറായും ഉല്‍പാദനം 9,828 ടണ്ണായും കുറഞ്ഞു.
ജില്ലയില്‍ 30,000 ഹെക്ടറില്‍ കുരുമുളക് കൃഷിയുണ്ടെങ്കിലും ഉല്‍പാദനം 7,000 ടണ്ണിന് ചുവടെയാണ്. ഇത്തവണ ഉല്‍പാദനം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
രാജ്യത്ത്  കുരുമുളക് ഉല്‍പാദനത്തിന്‍െറ 80-90 ശതമാനവും കേരളത്തിന്‍െറ സംഭാവനയാണ്. ഇടുക്കിക്കും വയനാടിനുമാണ് സംസ്ഥാനത്ത് കുരുമുളക് ഉല്‍പാദനത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം. കരുമുളക് കൃഷിയുടെ വീണ്ടെടുപ്പിന് കേന്ദ്ര വാണിജ്യമന്ത്രാലയം സ്പൈസസ് ബോര്‍ഡ് മുഖേന പദ്ധതി നടപ്പാക്കുന്നുണ്ട്.
വയനാട്, ഇടുക്കി ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുനരുജ്ജീവനം, പുന$കൃഷി എന്നിവയിലൂടെ ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയാണ്  ലക്ഷ്യം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP