എന്‍. ശ്രീനിവാസന്‍ മൂന്നാമതും ബി.സി.സി.ഐ അധ്യക്ഷന്‍ Madhyamam News Feeds |
- എന്‍. ശ്രീനിവാസന്‍ മൂന്നാമതും ബി.സി.സി.ഐ അധ്യക്ഷന്‍
- പെഷവാറില്‍ കാര്‍ബോംബ് സ്ഫോടനം; 29 മരണം
- റോഡപകടങ്ങള്‍ കുറക്കാന്‍ ഫലപ്രദമായി ഇടപെടണം -ജില്ലാ വികസന സമിതി
- കോട്ടക്കലില്‍ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്
- കുമ്പനാട് സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം
- ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് കെട്ടിടം നിര്‍മിക്കാന്‍ ധാരണ
- കോരുത്തോട്ടില്‍ കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് പി.സി. ജോര്‍ജുമായി വേദി പങ്കിട്ടു
- സര്‍ക്കാര്‍ ലക്ഷ്യം തീരമേഖലയുടെ സമഗ്ര വികസനം -മന്ത്രി കെ. ബാബു
- ടി.പി വധക്കേസ് പ്രതികളെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചു
- കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി
എന്‍. ശ്രീനിവാസന്‍ മൂന്നാമതും ബി.സി.സി.ഐ അധ്യക്ഷന്‍ Posted: 29 Sep 2013 12:53 AM PDT Image: ചെന്നൈ: എന്‍. ശ്രീനിവാസന്‍ മൂന്നാം തവണയും ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. ദക്ഷിണേന്ത്യയില്‍ നിന്ന് ആരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ എതിരില്ലാതെയാണ് ശ്രീനിവാസന്‍െറ വിജയം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, കേരള, ഹൈദരാബാദ്, ഗോവ എന്നീ ദക്ഷിണേന്ത്യന്‍ അസോസിയേഷനുകള്‍ ശ്രീനിവാസനെ പിന്തുണച്ചു. എന്നാല്‍, സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ശ്രീനിവാസന്‍ സ്ഥാനമേറ്റെടുക്കുക. സഞ്ജയ് പാട്ടീലിനെ സെക്രട്ടറിയായും അനിരൂദ്ധ് ചൗധരിയെ ട്രഷററായും തെരഞ്ഞെടുത്തു. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ് അനിരൂദ്ധ് ചൗധരി. രഞ്ജിത് ബിസ്വാള്‍ ആണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) അധ്യക്ഷന്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്‍റ് ടി.സി. മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനാകും. ഒൗദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ബി.സി.സി.ഐ അധികൃതര്‍ അറിയിച്ചു. |
പെഷവാറില്‍ കാര്‍ബോംബ് സ്ഫോടനം; 29 മരണം Posted: 29 Sep 2013 12:37 AM PDT Image: പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍ ശക്തിയേറിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 70 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ക്വിസ്സ ഖവാനി ബസാറിലെ പൊലീസ് സ്റ്റേഷനടുത്താണ് സ്ഫോടനം നടന്നത്. പൊലീസ് സ്റ്റേഷനടുത്ത് നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിമോട്ട് ഉപയോഗിച്ച് ആണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. |
റോഡപകടങ്ങള്‍ കുറക്കാന്‍ ഫലപ്രദമായി ഇടപെടണം -ജില്ലാ വികസന സമിതി Posted: 28 Sep 2013 11:51 PM PDT Subtitle: കുടിയൊഴിപ്പിക്കല്‍: സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും, മോഴയാനയെ തിരിച്ചയക്കാന്‍ തടസ്സം പിടിയാനയെ കിട്ടാത്തത് പാലക്കാട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ ഉദ്യോഗസ്ഥര്‍ ഫലപ്രദമായി ഇടപെടണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലയിലെ എല്ലാ വിഭാഗം ഡ്രൈവര്‍മാര്‍ക്കും അപകടങ്ങള്‍ കുറക്കുന്നതു സംബന്ധിച്ച പരിശീലനം നല്‍കണം. ഇതുസംബന്ധിച്ച് എന്തെല്ലാം നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചതെന്ന് എം.എല്‍.എമാരായ അഡ്വ. വി.ടി. ബല്‍റാം, എം. ഹംസ എന്നിവര്‍ ആരാഞ്ഞു. ഒക്ടോബര്‍ രണ്ടിനകം വാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി ആര്‍.ടി.ഒ ടി. മുഹമ്മദ് നജീബ് അറിയിച്ചു. ഇത് കര്‍ശനമായി നടപ്പാക്കും. സ്പീഡ് ഗവേണറുടെ ലഭ്യതക്കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീഡ് ഗവേണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഓടിച്ചുനോക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലയില്‍ വാഹനപരിശോധനക്കായി നാലു സ്ക്വാഡുകളും നിലവിലുണ്ട്. രാത്രിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനു പുറമെ ഹെല്‍മറ്റ് പരിശോധനയും ലൈസന്‍സ് പരിശോധനയും നടത്തുന്നുണ്ട്. പുതിയ ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് റോഡ് സുരക്ഷയില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ആര്‍.ടി.ഒ പറഞ്ഞു. സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നതോടൊപ്പം നേത്രപരിശോധനയും നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഗവണ്‍മെന്‍റ് നിര്‍ദേശങ്ങള്‍ പാലിക്കാതെ കൂളിങ് ഫിലിം ഒട്ടിക്കല്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍ എന്നിവ തുടരുന്നുണ്ടെന്ന് ആര്‍.ടി.ഒ പറഞ്ഞു. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ വനം വകുപ്പ് വ്യാപക കുടിയൊഴിപ്പിക്കല്‍ നീക്കം നടത്തുന്നതായി കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. നികുതി ഒടുക്കുന്ന ഇവരെ പെട്ടെന്ന് കുടിയൊഴിപ്പിക്കാനുള്ള സാഹചര്യമെന്തെന്ന് എം.എല്‍.എ ആരാഞ്ഞു. നിയമസഭാ പെറ്റീഷന്‍ സമിതിയുടെ സംയുക്ത പരിശോധനയില്‍ ഇവരുടെ പട്ടയം നിയമപരമാണെന്ന് കണ്ടെത്തിയിട്ടും വനഭൂമിയെന്നാരോപിച്ച് വനം വകുപ്പ് മേഖലയില്‍ 60ഓളം പേരെ കുടിയിറക്കുന്നത് ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 01.01.1977നു ശേഷമുള്ള വനഭൂമി കൈയേറ്റം തടയാനുള്ള ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വനംവകുപ്പിന്‍െറ അലംഭാവം മൂലം മുക്കാലി-കള്ളമല റോഡ് നിര്‍മാണം പ്രതിസന്ധിയിലായതായി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍നിന്ന് മൂന്നരക്കോടി ചെലവില്‍ നിര്‍മിക്കുന്ന റോഡിന്‍െറ പ്രവര്‍ത്തനം മൂന്നുമാസം മുമ്പാണ് ആരംഭിച്ചത്. വനംവകുപ്പില്‍നിന്ന് ഇപ്പോള്‍ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചതായും മുമ്പിവിടെ ബ്ളോക്ക് പഞ്ചായത്തിന്‍െറ നിര്‍മാണപ്രവൃത്തികള്‍ നടന്നിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു. വനംവകുപ്പിന്‍െറ ഇത്തരം പ്രവൃത്തികള്‍ നിരുത്തരവാദപരമാണെന്നും തന്‍െറ ഫണ്ടില്‍നിന്ന് 3.5 കോടി രൂപ നഷ്ടമായതായും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടില്‍നിന്ന് രോഗബാധിത മോഴയാനയെ ശിരുവാണി റിസര്‍വ് വനത്തില്‍ കൊണ്ടുവിട്ട നടപടി നീതീകരിക്കാനാവില്ല. ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും എം.എല്‍.എ പറഞ്ഞു. പരിശീലനം സിദ്ധിച്ച പിടിയാനയെ കിട്ടാത്തതാണ് മോഴയാനയെ തിരിച്ചയക്കാന്‍ കാലതാമസം ഉണ്ടാകുന്നതിന് കാരണമെന്ന് ഡി.എഫ്.ഒ പറഞ്ഞു. മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപക കൃഷിനാശം വരുത്തിവെച്ച കാട്ടാന വയനാട്ടില്‍നിന്നു കൊണ്ടുവന്ന ആനയല്ലെന്നും മോഴയാന നിരീക്ഷണത്തിലാണെന്നും അതിന്‍െറ ചലനങ്ങള്‍ വെബ്സൈറ്റിലൂടെ പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു. ശിരുവാണിയില്‍ വനത്തിനുള്ളിലേക്ക് കയറ്റിവിട്ട ആന തിരിച്ചിറങ്ങാതിരിക്കാന്‍ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം മറികടന്ന് ആന ഇറങ്ങുകയാണെങ്കില്‍ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തിരിച്ചോടിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നെയ്യാര്‍ ഡാമില്‍നിന്ന് അപകടകാരികളായ ചീങ്കണ്ണികളെ പറമ്പിക്കുളം ഡാമില്‍ കൊണ്ടുവന്നിട്ട നടപടിപോലെ അനധികൃതമായാണ് വയനാട്ടിലെ ആനയെ പാലക്കാട്ടേക്ക് കൊണ്ടുവന്നതെന്നും കലക്ടര്‍ ഇടപെട്ട് ജില്ലാവികസന സമിതിയുടെ പൊതുവികാരമായി കണക്കാക്കി ആനയെ തിരിച്ചയക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി. ചെന്താമരാക്ഷന്‍ എം.എല്‍.എ പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രസ്തുത മേഖലകളില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണമെന്ന് കെ.വി. വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു. വയലുകള്‍ അനധികൃതമായി നികത്തിയത് പൂര്‍വസ്ഥിതിയിലാക്കുന്ന നടപടി ഏതുവരെയായെന്ന് എം. ചന്ദ്രന്‍ എം.എല്‍.എ ചോദിച്ചു. രണ്ടു പ്രദേശങ്ങളില്‍നിന്നു മാത്രമേ നികത്തിയ ഭൂമിയിലെ മണ്ണെടുത്ത് കൃഷിക്കനുയോജ്യമാക്കിയിട്ടുള്ളൂ. പാലക്കാട്ട് എല്ലായിടത്തും വയലുകള്‍ വീണ്ടെടുക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്ന് കെ. അച്യുതന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. |
കോട്ടക്കലില്‍ കോണ്‍ഗ്രസ്-ലീഗ് സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക് Posted: 28 Sep 2013 11:42 PM PDT കോട്ടക്കല്‍: നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. തൊട്ടിയില്‍ ജലീല്‍, പി. സേതുമാധവന്‍, നല്ലാട്ട് അനില്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മന്ത്രി ആര്യാടന്‍ മുഹമ്മദ്നടത്തിയ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രകടനം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. താഴെ കോട്ടക്കലില്‍ നിന്ന് പ്രകടനവുമായെത്തിയ കോണ്‍ഗ്രസുകാരെ ലീഗ് പ്രവര്‍ത്തകര്‍ തടയുകയും മര്‍ദിക്കുകയുമായിരുന്നു. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ തിരൂര്‍, കോട്ടക്കല്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ പൊലീസ് ഉണ്ടായിരുന്നുവെങ്കിലും കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ. അക്രമം തടയാന്‍ പൊലീസിന് കഴിയാതെ വന്നതോടെ ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരൂര്‍- മഞ്ചേരി റോഡ് ഉപരോധിച്ചു. |
കുമ്പനാട് സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം Posted: 28 Sep 2013 11:31 PM PDT Subtitle: ജില്ലാ വികസന സമിതിയോഗം പത്തനംതിട്ട: കുമ്പനാട് സബ്സ്റ്റേഷന്‍െറ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസന സമിതിയോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മെഴുവേലി പഞ്ചായത്തിലെ ചന്ദനക്കുന്ന് കോളനിയിലെ ജീര്‍ണാവസ്ഥയിലെ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് റവന്യൂ വകുപ്പും പട്ടികജാതി വകുപ്പും നടപടി സ്വീകരിക്കണമെന്ന് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. തിരുവല്ലകുമ്പഴ റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് ഭരണാനുമതിയായി. ജില്ലയില്‍ ഒരു അക്ഷയ സെന്‍റര്‍ മാത്രമുള്ള പഞ്ചായത്തുകളില്‍ പുതിയ ഒരു സെന്‍റര്‍ കൂടി അനുവദിക്കും. റിവര്‍ മാനേജ്മെന്‍റ ഫണ്ട് എല്ലാ നിയോജകമണ്ഡലങ്ങള്‍ക്കും ആനുപാതികമായി നല്‍കണമെന്നും കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. ഏഴംകുളം ജങ്ഷന്‍, കുരമ്പാല ജങ്ഷന്‍, നെല്ലിമൂട്ടില്‍പ്പടി ജങ്ഷന്‍ ഉള്‍പ്പെടെ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം മഞ്ഞ ട്രാഫിക് ലൈറ്റ് സ്ഥാപിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. തിരുവല്ല സിവില്‍ സ്റ്റേഷനിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേകം പൈപ് ലൈന്‍ സ്ഥാപിക്കുന്ന കാര്യം വാട്ടര്‍ അതോറിറ്റിയുമായി തഹസില്‍ദാര്‍ ചര്‍ച്ച ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സജി ചാക്കോ നിര്‍ദേശിച്ചു. റാന്നി റസ്റ്റ് ഹൗസിന്‍െറ ബോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും സര്‍വേ പ്ളാനും പ്ളാന്‍ തയാറാക്കുന്നതിന് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിന് നല്‍കി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്ന അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് നടപടി തുടങ്ങി. 88 വാഹനങ്ങളുടെ വില ആര്‍.ടി.ഒ ഓഫിസുകളില്‍നിന്ന് നിര്‍ണയിച്ച് നല്‍കി. മുള്ളനിക്കാട് പട്ടികജാതി കുടിവെള്ള പദ്ധതിയില്‍ പൈപ് ലൈന്‍ പണി പൂര്‍ത്തിയാക്കി പ്രഷര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചു. പദ്ധതിക്കാവശ്യമായ പമ്പ് സെറ്റ് ലഭിച്ചു. 30ന് മുമ്പ് പണി പൂര്‍ത്തിയാക്കും. കടപ്ര വീയപുരം ലിങ്ക് ഹൈവേയുടെ ടാറിങ് ഉടന്‍ ആരംഭിക്കും. റോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പത്തനംതിട്ട സുബല പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്കുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍, പ്രീ എക്സാമിനേഷന്‍ ട്രെയ്നിങ് സെന്‍റര്‍ എന്നിവ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പറഞ്ഞു. തിരുവല്ലമല്ലപ്പള്ളി റോഡിന്‍െറ ടാറിങ് തുടങ്ങി. കടപ്ര നിരണം ഭാഗം, വെസ്റ്റ് കടവ് പാലത്തിന്‍െറ പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു. പത്തനംതിട്ട നഗരത്തിലെ റിങ് റോഡിന്‍െറ വിപുലീകരണവുമായി ബന്ധപ്പെട്ട് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി തേടി പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ക്ക് പ്രപ്പോസല്‍ സമര്‍പ്പിച്ചു. റാന്നി നിയോജകമണ്ഡലത്തില്‍ ഭൂജല വകുപ്പിന്‍െറ കീഴിലെ പദ്ധതികളില്‍ ഒന്ന് പൂര്‍ത്തിയായി. ബാക്കിയുള്ളവ പുരോഗമിക്കുന്നു. ഓട്ടോഫീസ് കടവില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് സ്വകാര്യഭൂമിയില്‍ കൂടി താല്‍ക്കാലികമായി പൈപ് ലൈന്‍ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി എസ്റ്റിമേറ്റ് തയാറാക്കി. പാലം പണി തീര്‍ന്നശേഷമെ സ്ഥിരം പൈപ് സ്ഥാപിക്കൂ. കുടിശ്ശിക അടച്ചെങ്കിലേ പുറമറ്റം പഞ്ചായത്തിലെ കമ്പനിമല ജലവിതരണ പദ്ധതിയുടെ വൈദ്യുതി കണക്ഷന്‍ പുന$സ്ഥാപിക്കാനാകൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പിഴപ്പലിശ ഒഴിവാക്കിയാല്‍ തുക അടക്കാമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പാലക്കത്തകിടിപ്ളാച്ചിറപ്പടി റോഡിന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പനച്ചിമൂട്ടികടവ് പാലത്തിന്‍െറ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലത്തിന്‍െറ സര്‍വേ മാപ് തിങ്കളാഴ്ച ലഭ്യമാക്കും. കടപ്ര നിരണം ഭാഗത്തെ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുറം ബണ്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശം സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയുടെ അംഗീകാരത്തിന് ശേഷം കേന്ദ്ര ജലകമീഷന് സമര്‍പ്പിച്ചു. പൊതുമരാമത്ത്, റവന്യൂ, പഞ്ചായത്ത്, പൊലീസ് വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചശേഷം റോഡരികില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അടുത്ത മാസം നീക്കം ചെയ്യുമെന്ന് തിരുവല്ല ആര്‍.ഡി.ഒ അറിയിച്ചു. മല്ലപ്പള്ളി ഗവ.ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിന്‍െറ വൈദ്യുതീകരണ ജോലി പൂര്‍ത്തീകരിച്ചുവരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കലക്ടര്‍ പ്രണബ് ജ്യോതിനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി പി.വിമലാദിത്യ, അസി.കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം എച്ച്.സലിംരാജ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.ആര്‍.മധുസൂദനന്‍ പിള്ള, ഡെപ്യൂട്ടി പ്ളാനിങ് ഓഫിസര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. |
ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് കെട്ടിടം നിര്‍മിക്കാന്‍ ധാരണ Posted: 28 Sep 2013 11:13 PM PDT Subtitle: ജില്ലാ വികസന സമിതി തൊടുപുഴ: ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് കെട്ടിടവും ഗെസ്റ്റ് ഹൗസും നിര്‍മിക്കാന്‍ ധാരണയായി. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി അവലോകന യോഗത്തില്‍ സംസാരിക്കവെ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇടമലക്കുടി പഞ്ചായത്തിന്‍െറ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഊന്നല്‍ നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം വീടും കൃഷികളും നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കി തുടങ്ങിയതായി ജില്ലാ കൃഷി ഓഫിസര്‍ അറിയിച്ചു. എം.എല്‍.എ ഫണ്ടുകളുടെ അവലോകന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ സാന്നിധ്യം പദ്ധതി നടത്തിപ്പുകള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുമെന്ന് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അനുവദനീയമായതിലും അധിക ഭാരം കയറ്റി തടി ലോറികള്‍ മൂന്നാര്‍-വട്ടവട റോഡ് നശിപ്പിക്കുന്നതായി എം.എല്‍.എ ആരോപിച്ചു. അത് തടയാന്‍ നടപടി സ്വീകരിച്ച് വരുന്നതായി പി.ഡബ്ള്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്ലാര്‍കുട്ടി, കുഞ്ചിത്തണ്ണി ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളുടെ വശങ്ങള്‍ കെട്ടി ജനങ്ങളുടെ ഭീതിയകറ്റുന്നതിന് നടപടി സ്വീകരിച്ചു. ജില്ലയിലെ പുനരധിവാസ കോളനികളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്നും കൃഷി വിളകള്‍ വന്യമൃഗങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആവശ്യമാണെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇടമലക്കുടി പഞ്ചായത്തില്‍ സൗജന്യറേഷന്‍ വിതരണത്തിനായി ഗിരിജന്‍ സര്‍വീസ് സൊസൈറ്റിക്ക് ചുമട്ടു കൂലിയിനത്തില്‍ ആഗസ്റ്റില്‍ നല്‍കാനുണ്ടായിരുന്ന 14,39,597 രൂപ നല്‍കിയതായി ജില്ലാ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള വേതനം അടിയന്തരമായി നല്‍കുന്നതിന് നടപടി സ്വീകരിക്കണം. എന്‍.ആര്‍.എച്ച്.എം വഴി ജില്ലയില്‍ നിയമിച്ചിരിക്കുന്ന സ്റ്റാഫ് നഴ്സുമാരുടെ എണ്ണം വെട്ടിക്കുറക്കുന്നതിനുള്ള നടപടി നിര്‍ത്തലാക്കണമെന്നും പി.ടി. തോമസ് എം.പി ആവശ്യപ്പെട്ടു. ജില്ലയിലെ 14 യു.പി സ്കൂളുകളെ ഹൈസ്കൂള്‍ ആക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ 58 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യവും അടിയന്തരമായി നിര്‍മിച്ച് ലഭിച്ച നേട്ടങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റുകളിലേക്ക് കൂടുതല്‍ പഠനത്തിനായി അയച്ചിട്ടുണ്ട്. പരാതികളെപ്പറ്റി പഠിച്ചശേഷം റിപ്പോര്‍ട്ട് ഒക്ടോബര്‍ 15നുള്ളില്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് എ.ഡി.എം പി.എന്‍. സന്തോഷ് അറിയിച്ചു. അപകട സാധ്യതയുള്ള മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതോടൊപ്പം പിന്നാക്ക വനിതകള്‍ക്കായി അനുവദിച്ചിരിക്കുന്ന ഹോസ്റ്റലിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കണമെന്ന് പി.ടി. തോമസ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. എ.ഡി.എം പി.എന്‍. സന്തോഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍എക്ക് പുറമെ ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.വി. പരമേശ്വരന്‍ നമ്പൂതിരി, ആര്‍.ടി.ഒ റോയി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
കോരുത്തോട്ടില്‍ കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് പി.സി. ജോര്‍ജുമായി വേദി പങ്കിട്ടു Posted: 28 Sep 2013 11:05 PM PDT Subtitle: കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ബ്ളോക് പ്രസിഡന്‍റ് മുണ്ടക്കയം: നേതൃത്വത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് പി.സി. ജോര്‍ജുമായി വേദി പങ്കിട്ടു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ബ്ളോക് പ്രസിഡന്‍റ്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി.തോമസിന് കോരുത്തോട്ടില്‍ നല്‍കിയ സ്വീകരണത്തിലാണ് വിലക്ക് ലംഘിച്ച് ബ്ളോക് കോണ്‍ഗ്രസ് ഭാരവാഹി പി.സി.രാധാകൃഷ്ണന്‍ പി.സി.ജോര്‍ജുമായി വേദി പങ്കിട്ടത.് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ രണ്ട് ബ്ളോക് കമ്മിറ്റികള്‍ മൂന്ന് മാസമായി പി.സി.ജോര്‍ജിനെ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തു പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇതേ കമ്മറ്റിയിലെ അംഗം വിലക്ക് ലംഘിച്ചത്. സ്വീകരണസമ്മേളനത്തിന്‍െറ വാര്‍ത്താ സമ്മേളനത്തിനിടെ ഐ ഗ്രൂപ്പുകാരനായ ഇദ്ദേഹം വേദി പങ്കിടുമെന്ന വിവരം പുറത്തുവന്നതോടെ എ വിഭാഗം രാധാകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. ജോസഫ് വാഴക്കന്‍ എം.എല്‍.എ, ഫിലിപ് ജോസഫ്, തുടങ്ങിയവര്‍ രാധാകൃഷ്ണന് അനുകൂലമായും രംഗത്ത് വന്നതോടെ എ, ഐ ഗ്രൂപ്പുപോര് ശക്തമായി. മുണ്ടക്കയം ബ്ളോക്കിലെ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും യോഗം കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ചേര്‍ന്ന് ജോര്‍ജിനെ ബഹിഷ്കരിക്കുന്നതില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.ആന്‍േറാ ആന്‍റണിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗ തീരുമാനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ശനിയാഴ്ച ജോര്‍ജുമായി ബ്ളോക് ഭാരവാഹി വേദി പങ്കിട്ടത്. സംഘാടക സമിതി ഭാരവാഹികൂടിയായ ഇദ്ദേഹം പക്ഷേ ജോര്‍ജ് വന്നതോടെ വേദി വിട്ടിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞായിരുന്നു പി.സി.ജോര്‍ജിന്‍െറ പ്രസംഗം. തുടര്‍ന്ന് തോമസ് മാഷിന് ഉപഹാര സമര്‍പ്പണത്തിനൊരുങ്ങിയ അദ്ദേഹം രാധാകൃഷ്ണനെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതോടെ രാധാകൃഷ്ണന്‍ വേദിയില്‍ കയറി ഉപഹാര സമര്‍പ്പണത്തില്‍ പങ്കെടുത്തു. ജോര്‍ജ് നിര്‍ബന്ധിച്ചതോടെ പ്രസംഗിക്കുകയും ചെയ്തു. പാര്‍ട്ടി തീരുമാനം ലംഘിച്ച പി.സി.രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് ഡോ. പി.ജെ.വര്‍ക്കി അറിയിച്ചു. പി.സി.ജോര്‍ജിനെ ബഹിഷ്കരിക്കുന്നത് പ്രവര്‍ത്തക വികാരമാണ്. പി.സി.രാധാകൃഷ്ണന്‍ ബ്ളോക് ഭാരവാഹി മാത്രമാണെന്നും ഡി.സി.സി അംഗമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വര്‍ക്കി പറഞ്ഞു. |
സര്‍ക്കാര്‍ ലക്ഷ്യം തീരമേഖലയുടെ സമഗ്ര വികസനം -മന്ത്രി കെ. ബാബു Posted: 28 Sep 2013 11:00 PM PDT കൊച്ചി: കേരളത്തിലെ തീരദേശങ്ങളുടെ സമഗ്ര സാമ്പത്തിക, സാമൂഹിക വികസനമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. അതിന്‍െറ ഭാഗമായി നബാര്‍ഡിന്‍െറ കൂടി സഹായത്തോടെ 200 കോടിയുടെ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആദ്യഘട്ടമായി 60 കോടി നബാര്‍ഡ് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ബാക്കി തുക ഉടന്‍ ലഭ്യമാക്കി തീരമേഖലയിലെ വികസന പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും കെ. ബാബു പറഞ്ഞു. ഉദയംപേരൂര്‍ മത്സ്യഗ്രാമ വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഹഡ്കോയില്‍ നിന്ന് 150 കോടി വായ്പയെടുത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്കും സര്‍ക്കാര്‍ നടപടിയാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 7500 വീട് നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2500 വീടുള്‍പ്പെടെ 10,000 വീട് നിര്‍മിച്ചുനല്‍കുന്ന ബൃഹത്തായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. തീരദേശ ശുചിത്വം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കായി 6000 ടോയ്ലറ്റുകള്‍ക്ക് സഹായം അനുവദിക്കും. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ ഒരു കോടിയാണ് ചെലവഴിച്ചത്. ഈ മേഖലയിലെ കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് അഞ്ചുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. വീട് നവീകരണത്തിനായി നേരത്തേ ഗ്രാന്‍റ് 50,000 രൂപ വരെ കൈപ്പറ്റിയിട്ടും നവീകരണം പൂര്‍ത്തിയാകാതെ കിടക്കുന്നവക്ക് അഞ്ചുകോടി നീക്കിവെച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു. മത്സ്യവില്‍പന നടത്തുന്ന തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ഒരുകോടി ചെലവില്‍ 150 ബൈക്കും 33 ഓട്ടോയും ഏഴ് ട്രക്കും 75 ശതമാനം ഗ്രാന്‍േറാടുകൂടി നല്‍കും. മത്സ്യം കേടുവരാതെ സൂക്ഷിക്കാനുള്ള സംവിധാനവും ഈ വാഹനങ്ങളിലുണ്ടാകും. കടല്‍ വിഭവങ്ങള്‍ കുറയുന്നുവെന്ന ആശങ്ക മറികടക്കാന്‍ കൃത്രിമമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആഴക്കടലിലും കൃത്രിമ പായലുകള്‍ ഇടുന്നതിന് 1.5 കോടിയും ചെലവഴിക്കും-മന്ത്രി പറഞ്ഞു. തണ്ടശേരി ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ് നിര്‍വഹിച്ചു. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അജിത സലീം അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. റീസ് പുത്തന്‍വീട്ടില്‍,തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വേളി വര്‍ഗീസ്,ജില്ലാ പഞ്ചായത്ത് അംഗം നിഷ ജോജോ,ഉദയംപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ജി. രവീന്ദ്രന്‍, ബ്ളോക് പഞ്ചായത്ത് അംഗം മൈഥിലി പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു. തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി ഡോ.കെ. അമ്പാടി സ്വാഗതവും റീജനല്‍ മാനേജര്‍ ഡോ.പി.ടി. മാത്യു നന്ദിയും പറഞ്ഞു. |
ടി.പി വധക്കേസ് പ്രതികളെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചു Posted: 28 Sep 2013 10:51 PM PDT Image: കോഴിക്കോട്: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ടി.പി വധക്കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. ജയില്‍ ഡി.ഐ.ജി നല്‍കിയതായി പറയപ്പെടുന്ന റിപ്പോര്‍ട്ട് ഡി.ജി.പി സ്ഥീരീകരിച്ചു. ഈ റിപ്പോര്‍ട്ട് ഡി.ജി.പി ആഭ്യന്തര മന്ത്രിക്ക് നാളെ കൈമാറും. ആഗസ്റ്റ് ആറിനാണ് ഫയാസ് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ടി.പി വധക്കേസിലെ അഞ്ചു പ്രതികളെ കോഴിക്കോട് ജയിലില്‍ സന്ദര്‍ശിച്ചത്. പി.മോഹനന്‍, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ് എന്നിവരെയാണ് ഫയാസ് കണ്ട് സംസാരിച്ചത്. ശൈലേഷ് എന്ന വാര്‍ഡന്‍്റെ സഹായത്തോടെയായിരുന്നു ഇത്. സന്ദര്‍ശനത്തിനുള്ള അപേക്ഷ എഴുതി വാങ്ങിയിരുന്നില്ല. മാത്രമല്ല, ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചുമില്ല. പ്രതികളുമായി സംസാരിക്കുന്നത് ജയിലിലെ വെല്‍ഫയര്‍ ഒഫീസര്‍ നിരീക്ഷിക്കേണ്ടതാണ്. എന്നാല്‍,ഇവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ വെല്‍ഫെയര്‍ ഒഫീസറുടെ സാന്നിധ്യമില്ലായിരുന്നു. അതിനിടെ, ഫയാസിന്‍്റെയും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.മാധവന്‍, പ്രിവന്‍്റീവ് ഒഫീസര്‍മാരായ സുനില്‍കുമാര്‍,ടോണി എന്നിവരുടെ പത്തു അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പെടുമെന്ന് സൂചനയുണ്ട്. ഫയാസിന്‍്റെ ഒളിവില്‍ കഴിയുന്ന സഹോദരന്‍ ഫൈസലിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫയാസിന്‍്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം എ.സി.ജെ.എം കോടതി തള്ളിയിരുന്നു. |
കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി Posted: 28 Sep 2013 10:49 PM PDT Subtitle: മാതാപിതാക്കളുടെ പീഡനം; മാവേലിക്കര: മദ്യപാനികളായ മാതാപിതാക്കളുടെ പീഡനത്തിന് ഇരയായ കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് തെക്കേക്കര പോനകം സൂര്യഭവനില്‍ ജയന്‍ (35), ഭാര്യ ശാന്തി (30) എന്നിവര്‍ക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. നിസ്സാര കാര്യങ്ങളുടെ പേരില്‍ അഞ്ചിലും ആറിലും പഠിക്കുന്ന പെണ്‍മക്കളെ കഠിനമായി മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ അയല്‍വാസികളാണ് പൊലീസില്‍ പരാതി നല്‍കിയത്. മാവേലിക്കര ജനറല്‍ ആശുപത്രി സൂപ്രണ്ടിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കുട്ടികളെ നൂറനാട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തലക്കും മുഖത്തും പരിക്കേറ്റ കുട്ടികളെ വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അയല്‍വാസികള്‍ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവാണ്. അംബാസമുദ്രം സ്വദേശിനിയാണ് മാതാവ്. ബഹളവും വഴക്കും ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടു. കുട്ടികള്‍ ഒന്നരവര്‍ഷമായി കല്ലുമലയിലുള്ള ഓര്‍ഫനേജിലാണ് കഴിയുന്നത്. പഠിക്കുന്നത് ഈരേഴ യു.പി സ്കൂളിലും. ഈ വിഷയവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ ഒക്ടോബര്‍ രണ്ടിന് സിറ്റിങ് നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. വളണ്ടിയര്‍ തോമസ് ജോണാണ് കുട്ടികളെ പൊലീസ് സ്റ്റേഷനില്‍നിന്ന് ഏറ്റുവാങ്ങിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment