ഫയര്‍ഫോഴ്സ്: സ്വന്തം കെട്ടിടത്തിന് ശ്രമിക്കും -കേന്ദ്രമന്ത്രി Madhyamam News Feeds |
- ഫയര്‍ഫോഴ്സ്: സ്വന്തം കെട്ടിടത്തിന് ശ്രമിക്കും -കേന്ദ്രമന്ത്രി
- ദല്‍ഹി കൂട്ട ബലാല്‍സംഗം: പ്രതികള്‍ കുറ്റക്കാര്‍
- മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ഇല്ല; കോര്‍പറേഷന് നഷ്ടം ലക്ഷങ്ങള്‍
- പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍റില്‍ ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക്
- നിംസ് പദ്ധതിക്ക് കൃഷിഭൂമി ഏറ്റെടുക്കരുത് -കര്‍ഷക കൂട്ടായ്മ
- എളങ്കൂര്‍ സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തല്‍: ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് മടി
- തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ സേവനാവകാശം’
- നഗരസഭകളിലും പഞ്ചായത്തിലും വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ സേവനാവകാശം’
- ഭാര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്‍െറ വഴിവിട്ട ബന്ധങ്ങള്‍
- സുഷ്മിതയുടെ കൊല: അഫ്ഗാനില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഫയര്‍ഫോഴ്സ്: സ്വന്തം കെട്ടിടത്തിന് ശ്രമിക്കും -കേന്ദ്രമന്ത്രി Posted: 10 Sep 2013 12:25 AM PDT കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ഫയര്‍ഫോഴ്സിന് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിന് ശ്രമംനടത്തുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍. ഇതിന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി അഗ്നി രക്ഷാനിലയം, ഫയര്‍സ്റ്റേഷന്‍ സംരക്ഷണസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദുരന്തമുണ്ടാകുമ്പോള്‍ റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവയുടെ കൂട്ടായ്മയാണ് സേവനമനുഷ്ഠിക്കുന്നത്. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനസംവിധാനവും അപാകതയും ചര്‍ച്ചയാകുന്നത്. ചെറിയകാര്യങ്ങള്‍ പോലും ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഏറ്റവും കൂടുതല്‍ സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് അഗ്നിശമനസേനാ വിഭാഗത്തിനാണെന്നും മന്ത്രി പറഞ്ഞു. പുത്തെന്‍തെരുവ് ടാങ്കര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹരിപ്പാട് സ്വദേശി കായംകുളം ഫയര്‍സ്റ്റേഷനിലെ വിനോദ്കുമാറിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ദുരന്തത്തില്‍ മരിച്ച കായംകുളം ഫയര്‍സ്റ്റേഷന്‍ ലീഡിങ് ഫയര്‍മാന്‍ സമീറിന്‍െറ മരണാനന്തര ബഹുമതി ഭാര്യ ഷീജക്ക് നല്‍കി. നഗരസഭാ ചെയര്‍മാന്‍ എം. അന്‍സര്‍ അധ്യക്ഷത വഹിച്ചു. നിവേദന സമര്‍പ്പണവും നടന്നു. അഡ്വ. പാവുമ്പ ബി. അനില്‍കുമാര്‍, നഗരസഭാ ഉപാധ്യക്ഷ ലക്ഷ്മി മോഹന്‍, ഫയര്‍ഫോഴ്സ് അസി. ഡിവിഷന്‍ ഓഫിസര്‍ പി. ദിലീപ്, ഷാജഹാന്‍, കെ.ജെ. മേനോന്‍ എന്നിവര്‍ സംസാരിച്ചു. കെ.എഫ്.എസ്.എ തിരുവനന്തപുരം സെക്രട്ടറി സി.ബി. വര്‍ഗീസ് സ്വാഗതവും എച്ച്. ബഷീര്‍ നന്ദിയും പറഞ്ഞു. |
ദല്‍ഹി കൂട്ട ബലാല്‍സംഗം: പ്രതികള്‍ കുറ്റക്കാര്‍ Posted: 10 Sep 2013 12:16 AM PDT Image: ന്യൂദല്‍ഹി: ലോകം ഉറ്റുനോക്കുന്ന ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ ആണെന്ന് കോടതി. ദല്‍ഹി സാകേത് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്നയാണ് രാജ്യത്തെ നടുക്കിയ കുറ്റകൃത്യത്തിന്‍്റെ ചരിത്ര വിധി കനത്ത സുരക്ഷയില്‍ പ്രഖ്യാപിച്ചത്. വിനയ് ശര്‍മ, മുകേഷ് പവന്‍, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നീ നാലു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പതിനൊന്നുമണിക്ക് പ്രഖ്യാപിക്കും. ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം, പ്രകൃതി വിരുദ്ധ പീഡനം, കവര്‍ച്ച, തട്ടിക്കൊണ്ടുപോവല്‍ എന്നിവയടക്കം പതിമൂന്ന് കുറ്റങ്ങളാണ് ഇവരുടെമേല്‍ കോടതി ചുമത്തിയിരിക്കുന്നത്. മേല്‍ പറഞ്ഞ എല്ലാ ശിക്ഷകളും നിലനില്‍ക്കും എന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് പ്രകടനം നടന്നു. 2012 ഡിസംബര്‍ ആറിന് നടന്ന കിരാത സംഭവത്തിനെതിരെ മുമ്പെങ്ങും കണ്ടില്ലാത്തവിധം വന്‍ പ്രതിഷേധത്തിന്നാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധം ഭരണ സിരാകേന്ദ്രങ്ങളെ പോലും ഭീതിയിലാഴ്ത്തി. ആറു പ്രതികളില്‍ മുഖ്യപ്രതിയായ രാം സിങ് തിഹാര്‍ കോടതിയില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞമാസം ജുവനൈല്‍ കോടതി കണ്ടത്തെിയിരുന്നു. മൂന്നു വര്‍ഷത്തെ ജുവനൈല്‍ ജയിലിലെ തടവാണ് പ്രതിക്ക് വിധിച്ചത്. 130 ദിവസം ഇടവേളയില്ലാതെ നടത്തിയ വിചാരണയില്‍ 58 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് നല്‍കിയ മൊഴി, അക്രമവേളയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ മൊഴി, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയ ശക്തമായ തെളിവുകളാണ് കോടതിക്കു മുന്നില്‍ ഉണ്ടായിരുന്നത്. കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേസില്‍ പല വിധ തടസങ്ങളും സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. മരണത്തിന് കീഴടങ്ങുന്നതുവരെ പെണ്‍കുട്ടി കാണിച്ച ധീരത നാനാഭാഗത്തു നിന്നുള്ള പ്രശംസ പിടിച്ചുപറ്റിയിരുന്നു. |
മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ഇല്ല; കോര്‍പറേഷന് നഷ്ടം ലക്ഷങ്ങള്‍ Posted: 09 Sep 2013 11:53 PM PDT Subtitle: കരാറുകാര്‍ തമ്മില്‍ ഇന്നലെയും കൈയാങ്കളി തിരുവനന്തപുരം: മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ഒഴിവാക്കി കരാറുകള്‍ നല്‍കുന്നതുവഴി കോര്‍പറേഷന് ഭീമമായ നഷ്ടം സംഭവിക്കുന്നതായി ആക്ഷേപം. മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ നല്‍കിയാല്‍ 20- 30 ശതമാനം വരെ തുക ലാഭിക്കാമെന്നിരിക്കെ അത് ഒഴിവാക്കുന്നതിലൂടെ വെറും ഒരുശതമാനമോ കൂടിയാല്‍ രണ്ട് ശതമാനമോ മാത്രമാണ് തുകയില്‍ കുറവുണ്ടാവുക. വികസനകാര്യങ്ങള്‍ക്കും മറ്റും വിനിയോഗിക്കേണ്ട ലക്ഷങ്ങളാണ് കോര്‍പറേഷന് ഇതുവഴി ചോരുന്നത്. ഇതിനിടെ കുറഞ്ഞതുകക്ക് കരാര്‍ ഏറ്റെടുത്തതിന്‍െറ പേരില്‍ കരാറുകാര്‍ തമ്മിലെ തര്‍ക്കങ്ങളും കൈയാങ്കളിയും ഇന്നലെയും കോര്‍പറേഷന്‍ ഓഫിസില്‍ അരങ്ങേറി. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കുന്നതിന് മുന്നോടിയായി മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിക്കണമെന്നാണ് ചട്ടം. പക്ഷേ, ഇവിടെ പലപ്പോഴും ഏകാംഗ ടെന്‍ഡര്‍ വിളിച്ചാണ് കരാറുകള്‍ ഉറപ്പിക്കാറ്. ഏകാംഗ ടെന്‍ഡറുകള്‍ വരുമ്പോള്‍ അത് അംഗീകരിക്കാന്‍ ചില നൂലാമാലകള്‍ ഉള്ളതിനാല്‍ കൗണ്‍സിലില്‍ വെച്ച് അംഗീകരിക്കുകയാണ് പതിവ്. ഇത് കരാറുകാരനും ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയും തമ്മിലെ ഒത്തുകളിയാണെന്ന ആക്ഷേപവും ശക്തമാണ്. ടെന്‍ഡറുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമായ സാഹചര്യത്തില്‍ ഇ- ടെന്‍ഡര്‍ പദ്ധതി നടപ്പാക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ധാരണക്ക് വിരുദ്ധമായി കുറഞ്ഞതുകക്ക് കരാറെടുത്ത കരാറുകാരനെയും മകനെയും മര്‍ദിച്ച സംഭവം വിവാദമായി നിലനില്‍ക്കെ കുറഞ്ഞ തുകക്ക് കരാറെടുക്കാനത്തെിയ രണ്ടുപേരെ കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ മര്‍ദിക്കാനുള്ള ശ്രമം നടന്നു. മര്‍ദനം പേടിച്ച് ഒരു കരാറുകാരന്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരാള്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍െറ ഓഫിസില്‍ കയറി രക്ഷതേടി. ഒടുവില്‍ പൊലീസത്തെിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. |
പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍റില്‍ ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് Posted: 09 Sep 2013 11:51 PM PDT Subtitle: തമിഴ്നാട്ടിലടക്കം ഏഴ് ജില്ലകളില്‍ പാചകവാതകവിതരണം മുടങ്ങും പാരിപ്പള്ളി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ പാരിപ്പള്ളിയിലെ പാചകവാതക റീഫില്ലിങ് പ്ളാന്‍റില്‍ ട്രക്ക് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതല്‍. ഇതോടെ കേരളത്തിലും തമിഴ്നാട്ടിലുമടക്കം ഏഴ് ജില്ലകളിലെ സിലിണ്ടര്‍ വിതരണം മുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തമിഴ്നാട്ടിലെ തിരുനെല്‍വേലി, മധുര എന്നീ ജില്ലകളിലേക്കാണ് ഇവിടെനിന്ന് പാചകവാതകം വിതരണം ചെയ്തുവരുന്നത്. ബോണസ് വര്‍ധന, പി.എഫ്, ക്ഷേമനിധി ആനുകൂല്യങ്ങള്‍ നടപ്പില്‍വരുത്തുക, വിദൂര ട്രിപ്പുകള്‍ക്ക് അധികബാറ്റ അനുവദിക്കുക, തൊഴില്‍സ്ഥിരത ഉറപ്പാക്കുക എന്നിവയാണ് പണിമുടക്കിനാധാരമായി ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപയും ക്ളീനര്‍മാര്‍ക്ക് 5000 രൂപയുമായിരുന്നു ബോണസ്. ഇതില്‍ 20 ശതമാനം വര്‍ധന അനുവദിക്കണമെന്നാണാവശ്യം. മറ്റാനുകൂല്യങ്ങള്‍ തൊഴിലാളികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച് ആവശ്യപ്പെട്ടുവരുന്നതാണ്. അപകടകരമായ ജോലിയിലേര്‍പ്പെടുന്നവരായിട്ടും ഇവര്‍ക്കാവശ്യമായ ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പാക്കാന്‍ മാനേജ്മെന്‍റും ട്രക്കുടമകളും തയാറാവുന്നില്ല. വിദൂര ജില്ലകളില്‍ ട്രിപ്പുകള്‍ പോയാല്‍ രണ്ടും മൂന്നുംദിവസം കഴിഞ്ഞാവും മടങ്ങിവരാനാവുക. ഇതിനും ഒരേവേതനം തന്നെയാണ് നല്‍കിവരുന്നത്. ഇത്തരം ട്രിപ്പുകള്‍ പോകുമ്പോള്‍ ഭക്ഷണമടക്കമുള്ള ചെലവുകള്‍ തൊഴിലാളികള്‍ സ്വയം വഹിക്കണം. രാവും പകലും ഇവര്‍ ട്രക്കുകളില്‍ തന്നെയാവും കഴിച്ചുകൂട്ടുക. വിദൂര ട്രിപ്പുകള്‍ക്ക് അധികബാറ്റ അനുവദിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണ്. ആവശ്യങ്ങളടങ്ങിയ നോട്ടീസ് മാസങ്ങള്‍ക്ക് മുമ്പുതന്നെ മാനേജ്മെന്‍റിനും ട്രക്കുടമകള്‍ക്കും നല്‍കിയിരുന്നതായി സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതിനിടെ പ്ളാന്‍റ് മാനേജര്‍ നാലുതവണ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും ഒരുതവണയും ട്രക്കുടമകള്‍ പങ്കെടുത്തിരുന്നില്ല. ഇതിനിടെ തൊഴിലാളികള്‍ സൂചനാപണിമുടക്ക് നടത്തി. ഇതിനുശേഷം രണ്ടുതവണ ചര്‍ച്ചക്ക്വിളിച്ചപ്പോഴും ട്രക്കുടമകള്‍ എത്തിയില്ല. ഇന്നലെ വിളിച്ച ചര്‍ച്ചയും ഇവരുടെ നിസ്സഹകരണംമൂലം നടന്നില്ല. ഇതിനെതുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കിന് നിര്‍ബന്ധിതമായതെന്ന് നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിദിനം 120 ലോഡ് സിലിണ്ടറുകളാണ് ഇവിടെനിന്ന് ഏഴ് ജില്ലകളിലേക്കയക്കുന്നത്. ഒരു ലോഡില്‍ 306 സിലിണ്ടറുകളാണുള്ളത്. പ്രതിദിനം 36720 സിലിണ്ടറുകളുടെ വിതരണം മുടങ്ങുമ്പോള്‍ പാചകവാതകത്തിന് വന്‍ക്ഷാമമാണ് നേരിടുക. കയറ്റിറക്ക് തൊഴിലാളികളുടെ ബോണസ് കാര്യത്തിലും തീരുമാനമായിട്ടില്ല. |
നിംസ് പദ്ധതിക്ക് കൃഷിഭൂമി ഏറ്റെടുക്കരുത് -കര്‍ഷക കൂട്ടായ്മ Posted: 09 Sep 2013 11:38 PM PDT ചിറ്റൂര്‍: താലൂക്കിലെ വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലായി 1500 ഏക്കര്‍ കൃഷിസ്ഥലം നാഷനല്‍ ഇന്‍വെസ്റ്റ്മെന്‍റ് മാനുഫാക്ചറിങ് സോണ്‍ (നിംസ്) പദ്ധതിക്ക് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ‘ചിറ്റൂര്‍ താലൂക്ക് പഴം - പച്ചക്കറി കര്‍ഷക കൂട്ടായ്മ’ പ്രതിഷേധിച്ചു. സംസ്ഥാനത്തിനാവശ്യമായ വിവിധയിനം പച്ചക്കറി വിത്തുകളും പച്ചക്കറികളും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളും കൃഷി ചെയ്യുന്ന ഭൂമികള്‍ വന്‍കിട കുത്തക കമ്പനികള്‍ക്കും വ്യവസായ പ്രഭുക്കന്മാര്‍ക്കും ഭൂമാഫിയാ സംഘങ്ങള്‍ക്കും വീതംവെച്ചുനല്‍കാന്‍ അനുവദിക്കില്ല. കൃഷി വകുപ്പിനാവശ്യമായ വിവിധയിനം പച്ചക്കറി വിത്തുകളും ഉല്‍പാദിപ്പിച്ചുനല്‍കുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്‍ഷിക മേഖലയില്‍ നിംസ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ടി.എല്‍. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. വി.പി. നിജാമുദ്ദീന്‍, ആര്‍. ശിവദാസ്, ഡോ. ജോസി ബ്രിട്ടോ, വി. കൃഷ്ണന്‍, പി. മണികണ്ഠന്‍, എം. മുഹമ്മദ് റാഫി, എം. ഗോപിദാസ്, എസ്. ജയിംസ്, എ. രാംകുമാര്‍, കെ. രാമദാസ് എന്നിവര്‍ സംസാരിച്ചു. |
എളങ്കൂര്‍ സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തല്‍: ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് മടി Posted: 09 Sep 2013 11:30 PM PDT വണ്ടൂര്‍: എളങ്കൂര്‍ സര്‍ക്കാര്‍ യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ അലംഭാവം തുടരുന്നു. പുതുതായി ഹൈസ്കൂള്‍ അനുവദിക്കുമ്പോള്‍ എളങ്കൂര്‍ സ്കൂളിനെ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ വര്‍ഷമാണ് ഹൈകോടതി ഉത്തരവിട്ടത്. എന്നാല്‍, ഇത്തവണ പുതുതായി നിരവധി ഹൈസ്കൂളുകള്‍ അനുവദിച്ചപ്പോഴും ഈ സ്കൂളിനെ തഴഞ്ഞു. മഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയില്‍ കൂടുതല്‍ പട്ടിക ജാതി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണ് എളങ്കൂര്‍ ജി.യു.പി സ്കൂള്‍. |
തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ സേവനാവകാശം’ Posted: 09 Sep 2013 11:21 PM PDT തൃശൂര്‍: പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ചവരുത്തുന്നുവെന്ന പരാതികളത്തെുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കോര്‍പറേഷന്‍ ഓഫിസ്, ചാലക്കുടി മുനിസിപ്പാലിറ്റി, അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസുകളിലായിരുന്നു ഓപറേഷന്‍ സര്‍വീസ് റൈറ്റ് (സേവനാവകാശം) എന്ന പേരില്‍ പരിശോധന നടത്തിയത്. തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി എസ്.ബി. ജ്യോതിഷ്കുമാറിന്‍െറ നേതൃത്വത്തില്‍ സി.ഐമാരായ ഷാജ് ജോസ്, സതീശ് ശങ്കര്‍, കെ.കെ. സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. |
നഗരസഭകളിലും പഞ്ചായത്തിലും വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ സേവനാവകാശം’ Posted: 09 Sep 2013 11:12 PM PDT Subtitle: 'സേവനാവകാശം എന്താണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല' പത്തനംതിട്ട: ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ നഗരസഭകളും റാന്നി അങ്ങാടി പഞ്ചായത്തും ‘തോറ്റു’. |
ഭാര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്‍െറ വഴിവിട്ട ബന്ധങ്ങള്‍ Posted: 09 Sep 2013 11:07 PM PDT ചങ്ങനാശേരി: ഭാര്യയുടെ കൊലപാതകത്തിലേക്കും ഒടുവില്‍ ജയിലറയിലേക്കും വഴിതെളിച്ചത് ഭര്‍ത്താവിന്‍െറ വഴിവിട്ട ബന്ധങ്ങള്‍. ചങ്ങനാശേരി ഇത്തിത്താനം പൊന്‍പുഴ പ്രഭാലയം വീട്ടില്‍ പ്രദീപ്കുമാര്‍ (43) നാല് വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയതാണ് ഇന്നലെ പുറംലോകം അറിഞ്ഞത്. |
സുഷ്മിതയുടെ കൊല: അഫ്ഗാനില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Posted: 09 Sep 2013 11:06 PM PDT Image: കാബൂള്‍: ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജി അഫ്ഗാനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. താലിബാനുമായി ബന്ധമുള്ള ഹഖാനി തീവ്രവാദ ശൃംഖലയില്‍പെട്ട രണ്ട് പേരാണ് പിടിയില്‍ ആയതെന്ന് അഫ്ഗാന്‍ ഉദ്യോസ്ഥന്‍ അറിയിച്ചു. 28കാരായ മുഹമ്മദ് യാക്കൂബ്, മുഹമ്മദ് ആസിഫ് എന്നിവരാണ് പിടിയിലായതെന്ന് പക്തിക് പ്രവിശ്യാ പൊലീസ് മേധാവി ദൗലത്ത് ഖാന്‍ സര്‍ദാന്‍ പറഞ്ഞു. സരായ് കാല ഗ്രാമത്തില്‍വെച്ച് സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി പിടികൂടിയ ഇരുവരെയും ഗ്രാമവാസികളുടെ നേതൃത്വത്തില്‍ ആണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment