സ്വാഗതം
WELCOME

News Update..

Saturday, September 14, 2013

തിരുവഞ്ചൂരിനെതിരെ ഐ. ഗ്രൂപ്; വാര്‍ത്താ സമ്മേളനത്തിനെതിരെ ഡി.സി.സിയും Madhyamam News Feeds

തിരുവഞ്ചൂരിനെതിരെ ഐ. ഗ്രൂപ്; വാര്‍ത്താ സമ്മേളനത്തിനെതിരെ ഡി.സി.സിയും Madhyamam News Feeds

Link to

തിരുവഞ്ചൂരിനെതിരെ ഐ. ഗ്രൂപ്; വാര്‍ത്താ സമ്മേളനത്തിനെതിരെ ഡി.സി.സിയും

Posted: 14 Sep 2013 12:49 AM PDT

Image: 

കോഴിക്കോട്: ടി.പി വധക്കേസില്‍ 20 പ്രതികളെ പുറത്തുവിട്ട നടപടിയില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന് എതിരെ കോഴിക്കോട് ഡി.സി.സിയിലെ ഐ.ഗ്രൂപ് നേതാക്കള്‍. വാര്‍ത്താ സമ്മേളനത്തില്‍ ആണ് തിരുവഞ്ചൂനെതിരെ  ഐ.ഗ്രൂപ് നേതാക്കള്‍  ആഞ്ഞടിച്ചത്.

ആഭ്യന്തര മന്ത്രിക്കും പൊലീസിനും വീഴ്ച പറ്റിയതുകൊണ്ടാണ് പ്രതികള്‍ പുറത്തിറങ്ങിയത്. കേസില്‍ കോണ്‍ഗ്രസുകാരനായ സാക്ഷിപോലും കൂറുമാറി. സാക്ഷികള്‍ക്ക് നിര്‍ഭയമായി മൊഴി നല്‍കാന്‍ സാഹചര്യമൊരുക്കിയില്ലെന്നും ഐ ഗ്രൂപ് തുറന്നടിച്ചു. തിരുവഞ്ചൂര്‍ ഗ്രൂപുകാരനായി തരം താഴുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ആഭ്യന്തരമന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം,പത്രസമ്മേളനം നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതില്‍ പങ്കെടുത്തവര്‍ക്കെതിരെ  കെ.പി.സി.സിക്ക് പരാതി നല്‍കുമെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്‍്റ് കെ.സി അബു പറഞ്ഞു.

ഇന്‍ഫോസിസിലെ പടിയിറക്കങ്ങള്‍

Posted: 14 Sep 2013 12:38 AM PDT

Image: 

ഇന്ത്യയിലെ മുന്‍നിര ഐ.ടി സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് സ്ഥാപകനായ എന്‍. ആര്‍ നാരായണമൂര്‍ത്തി കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ രാജിവെച്ച് പുറത്തുപോകുന്നത് സ്ഥാപനത്തില്‍ കടുത്ത ആശങ്ക ഉളവാക്കിയിരിക്കുന്നു. ഇന്‍ഫോസിസിന്‍െറ ബോര്‍ഡ് അംഗവും അമേരിക്കന്‍ ബിസിനസ് തലവനുമായ അശോക് വേമുറിയുടെ രാജിയോടെ കമ്പനിയില്‍ നിന്നും പുറത്തുപോയവരുടെ എണ്ണം നാലായി. സ്ഥാപനത്തിന്റെനിര്‍ണായക വളര്‍ച്ചാ ഘട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ച അശോക് വേമുറി 15 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ഇന്‍ഫോസിസില്‍ നിന്നും പടിയിറങ്ങിയത്. രാജ്യാന്തര വിപണിയില്‍ ഇന്‍ഫോസിസിന്‍െറ കടുത്ത എതിരാളികളായ ഐ-ഗേറ്റിന്‍െറ സി.ഇ.ഒയായി അദ്ദേഹം ചുമതല ഏല്‍ക്കുകയും ചെയ്തു.
യു.എസ് വിപണിയില്‍ ഇന്‍ഫോസിസിനെ വളര്‍ത്തുന്നതില്‍ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു അശോക്. കമ്പനിയെ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി നാരായണ മൂര്‍ത്തി രൂപം നല്‍കിയ ഉന്നതതല സംഘത്തിലെ അംഗം കൂടിയായിരുന്നു. നിലവിലെ സി.ഇ.ഒ ആയ ഷിബുലാല്‍ വിരമിക്കുന്നതോടെ ,തല്‍സ്ഥാനത്ത് എത്താന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാളാണ് വേമുറി. എന്നാല്‍, കമ്പനിയുടെ വരുമാന വളര്‍ച്ചക്കു വേണ്ടി മികച്ച സംഭാവനകള്‍ നല്‍കി ഒരു പതിറ്റാണ്ടിലേറെ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടും ഈ പദവിയിലേക്ക് എത്തുന്നതിന് ഇനിയും കാത്തിരിക്കണമെന്ന കമ്പനിയുടെ നിലപാടാണെത്രെ രാജിക്ക് വഴിവെച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 22.5 ശതമാനം വര്‍ധനവ് സംഭാവന ചെയ്യാന്‍ വേമുറിക്ക് കഴിഞ്ഞിരുന്നു. കമ്പനിയുടെ ഈ വരുമാന വളര്‍ച്ച കഴിഞ്ഞ പാദത്തിനേക്കാള്‍ മെച്ചപ്പെട്ടതുമായിരുന്നു. കൂടാതെ പ്രമുഖ ഐ.ടി കമ്പനിയായ കൊഗ്നീസെന്‍സിനെക്കാള്‍ അല്പം ഉയരാനും കഴിഞ്ഞു.
കഴിഞ്ഞയാഴ്ച ഇന്‍ഫോസിസ് വൈസ് പ്രസിഡന്‍റും അമേരിക്കയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഹെഡുമായ സുധീര്‍ ചതുര്‍വേദി രാജിവെച്ച് എന്‍.ഐ.ഐ.ടിയില്‍ സി.ഒ.ഒ ആയി സ്ഥാനമേറ്റിരുന്നു. ജൂലൈയില്‍ രാജിവെച്ച ഗ്ളോബല്‍ സെയില്‍സ് തലവന്‍ ബസബ് പ്രധാന്‍ കാലിഫോണില്‍ ക്ളി ക്വര്‍ എന്ന കമ്പനിയിലും ചേര്‍ന്നു. ഇവര്‍ക്കു മുമ്പ് സീനിയര്‍ വൈസ് പ്രസിഡന്‍റും അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ ഹെഡുമായ ഷാജി ഫാറൂഖ് രാജിവെച്ച് വിപ്രോയില്‍ ചേര്‍ന്നു.
ചതുര്‍വേദിയും പ്രധാനും ഒഴിഞ്ഞ പദവികളിലേക്ക് പുറത്തുനിന്നുമുള്ള യുവ പ്രതിഭകളെ ഇന്‍ഫോസിലേക്ക് കൊണ്ടുവരാനുള്ള അവസരം കൂടിയാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ തലപ്പത്തു നിന്നും തുടര്‍ച്ചയായുള്ള കൊഴിഞ്ഞുപോക്കില്‍ സി.ഒ.ഒ, സെയില്‍സ് തലവന്‍, ബോര്‍ഡ് മെമ്പര്‍ എന്നിങ്ങനെ സ്ഥാപനത്തിലെ നിര്‍ണായ സ്ഥാനങ്ങള്‍ പലതും ഒഴിഞ്ഞു കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. തകര്‍ച്ചയിലേക്ക് കാലിടറിയ കമ്പനിയെ രക്ഷിക്കാന്‍ തിരിച്ചെത്തിയ ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്ക് കമ്പനിയില്‍ ഇപ്പോള്‍ വന്ന ഒഴിവുകളില്‍ ശരിയായ നിയമനങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ 1981 ല്‍ കമ്പനി സ്ഥാപിച്ചതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ സാധ്യതയുണ്ടെന്ന് ഐ.ടി മേഖലയിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1981 ല്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുള്‍പ്പെടെയുള്ള ഏഴുപേര്‍ ചേര്‍ന്നാണ് കമ്പനി രൂപീകരിച്ചത്.
ഇന്‍ഫോസിസില്‍ തിരിച്ചെത്തിയശേഷം നാരായണ മൂര്‍ത്തി എക്സിക്യൂട്ടീവ് അസിസ്റ്റാന്‍്റായി മകന്‍ രോഹന്‍ മൂര്‍ത്തിയെ നിയമിച്ചതും പ്രധാനെയും വേമുറിയെയും പോലുള്ളവരുടെ രാജിക്ക് കാരണമായിരുന്നിരിക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.
ഇന്‍ഫോസിസിലെ ഉന്നതസ്ഥാനങ്ങളില്‍ നിന്ന് ഇനിയും പടിയിറക്കം തുടര്‍ന്നാല്‍ അത് കമ്പനിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും ഈ രംഗത്തുള്ളവര്‍ നല്‍കുന്നുണ്ട്.

വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഖത്തര്‍ ഫൗണ്ടേഷനുമായി ബ്രിട്ടന്‍ സഹകരിക്കും

Posted: 14 Sep 2013 12:16 AM PDT

Image: 

ദോഹ: വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഖത്തര്‍ ഫൗണ്ടേഷനും ബ്രിട്ടനും തമ്മില്‍ സഹകരണത്തിന്. ഇതു സംബന്ധിച്ച് രണ്ട് ധാരണാപത്രത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ഒപ്പുവച്ചു. ലണ്ടനിലെ സിറ്റിഹാളില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍, ലണ്ടന്‍ മേയര്‍ ബോറിസ് ഡോണ്‍സണ്‍, ബ്രിട്ടന്‍ സാംസ്കാരിക മന്ത്രി എഡ് വൈസി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പുവെച്ചത്. നേരത്തെ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശെയ്ഖ മൗസ ബിന്‍ത് നാസര്‍, ലണ്ടന്‍ മേയര്‍ ബോറിസ് ഡോണ്‍സണ്‍, ബ്രിട്ടന്‍ സാംസ്കാരിക മന്ത്രി എഡ് വൈസി എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്.
ഖത്തര്‍ ഫൗണ്ടേഷന്‍, യു.കെ ഡിപാര്‍ട്ട്മെന്‍റ് ബിസിനസ്, ഇന്നവേഷന്‍ ആന്‍റ് സികില്‍സ്, യു.കെ. ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍റര്‍നാഷനല്‍ യൂനിറ്റ്, ബ്രിട്ടീഷ് കൗണ്‍സില്‍ എന്നിവയാണ് ധാരണപത്രത്തല്‍ ഒപ്പിട്ടത്.
വിദ്യാഭ്യാസം, ഗവേഷണം, സാമുഹിക-സാംസ്കാരിക വികസനം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ധാരണയുടെ അടിസ്ഥാനത്തില്‍ നടക്കുക. ബ്രിട്ടനിലെ പ്രമുഖ സ്ഥാപനങ്ങളുമായി കൈകോര്‍ക്കനായതില്‍ ഖത്തര്‍ ഫൗണ്ടേഷന് അഭിമാനമുണ്ടെന്നും കലാ സാംസ്കാരിക മേഖലയിലെ സഹകരണം പ്രോല്‍സാഹജനകമാണെന്നും ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. ഫാത്തി സൗദ് അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ സ്കൂളുകളില്‍ അറബി പഠനത്തിനും അധ്യാപനത്തനും സഹകരിക്കാനുള്ള ധാരണാപത്രമാണ് മറ്റൊന്ന്. ഈ പദ്ധതിയിലൂടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് അറബിയില്‍ മികവ് നേടാനും അറബ് ലോകത്തെ കുറിച്ച് ബ്രിട്ടീഷ് ജനതക്ക് നന്നായി മനസിലാക്കാനാവുമെന്നും സൗദ് വ്യക്തമാക്കി.
കൂടാതെ, ഖത്തര്‍ ഫൗണ്ടേഷനും ബ്രിട്ടനും സംയുക്തമായി മറ്റു നിരവധി പദ്ധതികളും സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ട്. യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനെ ഖത്തറിലേക്ക് കൊണ്ടുവന്നത് ഇത്തരുമൊരു പദ്ധതിയുടെ ഭാഗമായാണ്. മൂന്നു ദിവസം മുമ്പാണ് യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍െറ കാംപസ് ഖത്തര്‍ എഡുക്കേഷന്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
 

റഷ്യ-യു.എ.ഇ സഹകരണം ശക്തിപ്പെടുത്തും

Posted: 14 Sep 2013 12:04 AM PDT

Image: 

അബൂദബി: യു.എ.ഇയും റഷ്യയും തമ്മില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ റഷ്യ സന്ദര്‍ശനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.  
ശൈഖ് മുഹമ്മദും റഷ്യ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു.
ഇതിന്‍െറ ഭാഗമായി  റഷ്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ 500 കോടി ഡോളര്‍ വരെ യു.എ.ഇ നിക്ഷേപിക്കും.റഷ്യന്‍ പ്രസിഡന്‍റിന്‍െറ ഔദ്യാഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സാമ്പത്തിക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനും വൈവിധ്യവത്കരിക്കാനും തീരുമാനിച്ചു.
നിക്ഷേപ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു.
അറബ് മേഖലയിലെ സംഭവവികാസങ്ങളും ചര്‍ച്ചാവിഷയമായി. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ചര്‍ച്ചയില്‍ സംബന്ധിച്ചു.  യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ സന്ദേശം കൈമാറുകയും ചെയ്തു.   അടിസ്ഥാന സൗകര്യ വികസന സഹകരണ കരാറില്‍ അബൂദബി ധനകാര്യ മന്ത്രാലയവും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടും ഒപ്പിട്ടു.  
അബൂദബി ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍മാന്‍ ഹമദ് മുഹമ്മദ് അല്‍ ഹുര്‍ അല്‍ സുവൈദിയും റഷ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍  കിരില്‍ ദിമിത്രീവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.  500 കോടി ഡോളറിന്‍െറ സംയുക്ത പദ്ധതി സംബന്ധിച്ചും അന്തിമ കരാറിനെ കുറിച്ചും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്തുകയും തീരുമാനത്തിലെത്തുകയും ചെയ്യും.
 

ഒമാന് ഓണച്ചന്തം

Posted: 13 Sep 2013 11:22 PM PDT

Image: 

മസ്കത്ത്: മലയാളിയുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിക്കാന്‍ ഒമാനിലെ മലയാളി സമൂഹം ഒരുങ്ങി. ഇതോടെ മാളുകളിലും സൂപ്പര്‍ മാക്കറ്റുകളിലും വന്‍ തിരക്കാണ് വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഒമാനിലെ വിവിധ ഭാഗങ്ങളിലെ മാളുകളില്‍ ഓണവിഭവങ്ങള്‍ കഴിഞ്ഞയാഴ്ച തന്നെ എത്തിത്തുടങ്ങിയിരുന്നു.
ബുധനാഴ്ചയോടെ കേരളത്തില്‍നിന്ന് പൂക്കള്‍ എത്താന്‍ തുടങ്ങിയതോടെ മലയാളികള്‍ ആഘോഷ തിരക്കിലായി. വേനലവധി കഴിഞ്ഞ് മലയാളി കുടുംബങ്ങള്‍ തിരിച്ചെത്തിയതിനാല്‍ ഈ വര്‍ഷം ഉത്സവത്തിന് മാറ്റ് കൂടും. കുടുംബങ്ങളും കൂട്ടായ്മകളും വെള്ളിയാഴ്ച മുതല്‍ തന്നെ സദ്യയൊരുക്കാനും ആഘോഷ ഒരുക്കങ്ങള്‍ നടത്താനും തുടങ്ങി.  തിരുവോണം ജോലി ദിവസമായ തിങ്കളാഴ്ചയായതിനാല്‍ കൂട്ടായ ആഘോഷങ്ങള്‍ വാരാന്ത്യ അവധി ദിവസത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. മലയാളികള്‍ കൂടുതലുള്ള കമ്പനികളും സ്ഥാപനങ്ങളും സദ്യ ഒരുക്കിയും മറ്റ് വിനോദപരിപാടികള്‍ സംഘടിപ്പിച്ചും ഓണം ആഘോഷിക്കു
ന്നുണ്ട്.
പച്ചക്കറികളും പായസ ഇനങ്ങളും എല്ലാ വിപണന സ്ഥാപനങ്ങളിലും എത്തിയിട്ടുണ്ട്. ഓണത്തിരക്ക് മുമ്പില്‍ കണ്ട് പരമാവധി സ്റ്റോക്ക് എത്തിച്ചതിനാല്‍ ഓണ ഉല്‍പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്. വെള്ളരി, പടവലം, ഏത്തക്ക, വെണ്ടയ്ക്ക, കോവയ്ക്ക, മുരിങ്ങക്ക തുടങ്ങിയ എല്ലാ ഇനങ്ങളും മാര്‍ക്കറ്റിലുണ്ട്. അടപ്രഥമന്റെയും മറ്റ് പായസങ്ങളുടെയും ഇനങ്ങള്‍, പൂവന്‍ പഴം, ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, തേങ്ങ തുടങ്ങിയ എല്ലാ സദ്യ ഇനങ്ങളും മാര്‍ക്കറ്റില്‍ സുലഭമാണ്.
ചില ഹൈപര്‍ മാര്‍ക്കറ്റുകള്‍ ഓണ സദ്യക്കാവശ്യമായ അഞ്ച് ടണ്‍ വാഴയിലകളാണ് വിമാനം വഴി എത്തിച്ചത്. മൂന്നര ടണ്‍ വാഴയില വ്യാഴാഴ്ച തന്നെ എത്തിയിരുന്നു. ഒന്നര ടണ്‍ ശനിയാഴ്ച എത്തും. ഈ വര്‍ഷം വാഴയിലക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു.
കേരളത്തില്‍ നിന്ന് പൂക്കള്‍ ബുധനാഴ്ച മുതല്‍ എത്തിത്തുടങ്ങിയതായി മാബേല വെജിറ്റബിള്‍ മാര്‍ക്കറ്റിലെ പച്ചക്കറി-പഴ വര്‍ഗ ഇറക്കുമതി സ്ഥാപനമായ 'സൂഹൂല്‍ അല്‍ ഫൈഹ' മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് 'ഗള്‍ഫ് മാധ്യമ' ത്തോട് പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ 1000 കിലോ വീതം പൂക്കള്‍ വിമാനം വഴി ഇറക്കുമതി ചെയ്യും. തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളാണ് തിരുവനന്തപുരം വഴി എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടതല്‍ കച്ചവടം ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഓണാഘോഷത്തിന് മാത്രമായി 120 ടണ്‍ പച്ചക്കറി ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 90 ടണ്‍ പച്ചക്കറിയിരുന്നു ഓണത്തിന് ഇറക്കുമതി ചെയ്തത്.
ഓണമാഘോഷിക്കാന്‍ പ്രധാന ഹോട്ടലുകളും സദ്യ ഒരുക്കുന്നുണ്ട്. പ്രധാന ഹോട്ടലുകളില്‍ സദ്യക്ക് ബുക്കിങും നടക്കുന്നുണ്ട്. ഈ വര്‍ഷം സദ്യക്ക് ആവശ്യക്കാര്‍ കൂടുതലാണെന്ന് റൂവിയിലെ 'പാര്‍ക് വേ' ഹോട്ടല്‍ ജനറല്‍ മാനേജര്‍ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി യെങ്കിലും ആവശ്യക്കാര്‍ ഈ വര്‍ഷം സദ്യ വാങ്ങാനെത്തുമെന്ന് അദ്ദേഹം പറഞ്ഞു.  
സിക്സര്‍ ഫുഡ് കാസില്‍, ഗോള്‍ഡന്‍ കാസില്‍, ഹൊറൈസന്‍, അല്‍ ഫൈലാക് തുടങ്ങി നിരവധി ഹോട്ടലുകളും സദ്യ ഒരുക്കുന്നുണ്ട്. കൂടാതെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റായ മാര്‍സിന്റെ ബര്‍ക, അല്‍ ഖുബ്റ, അല്‍ ഖുവൈര്‍, ഖുറം എന്നീ ശാഖകള്‍ വഴിയും ഓണസദ്യ വിതരണം ചെയ്യും.  ലുലു ഹൈപര്‍ മാര്‍ക്കറ്റും സദ്യ ഒരുക്കുന്നുണ്ട്.  ചെറുതും വലുതുമായ മറ്റനേകം ഹോട്ടലുകളും സദ്യ ഒരുക്കുന്നുണ്ട്.

രാജന്‍ ഇഫക്ട് തുടരണമെങ്കില്‍

Posted: 13 Sep 2013 08:36 PM PDT

Image: 

പാഠപുസ്തകത്തിലെ തന്ത്രങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ തുണയാവുക പ്രായോഗികബുദ്ധിയില്‍ ഉദിക്കുന്ന തന്ത്രങ്ങളായിരിക്കും. ഇതിന് കൈയിലുള്ള കരു നന്നായി നീക്കാന്‍ അറിഞ്ഞിരിക്കണം. എങ്കിലേ  പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കഴിയൂ. പണവിപണിയില്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ച് തളര്‍ന്നുനില്‍ക്കുകയായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. എന്നാല്‍, സെപ്റ്റംബര്‍ നാലിന് ബാങ്കിന്‍െറ ചുമതല ഏറ്റെടുത്ത രഘുറാം രാജന്‍ കഴിയില്ളെന്ന് തോന്നിച്ചതാണ് നിഷ്പ്രയാസം സാധ്യമാക്കിയത്.
ഡോളറിന് 70 രൂപയിലും താഴേക്ക് വിനിമയനിരക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഒരാഴ്ച്ച കൊണ്ട് രൂപയുടെ മൂല്യത്തില്‍ അഞ്ചു ശതമാനം വര്‍ധന നേടിയതോടെ പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് ഇപ്പോള്‍ സൂപ്പര്‍ ഹീറോ പരിവേഷമാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ രഘുറാം രാജന്‍െറ അറിവില്‍ സംശയമൊന്നുമില്ല. 2008ലെ സാമ്പത്തിക പ്രതസന്ധി 2005ല്‍ പ്രവചിച്ചയാളാണ് ഡോ.രഘുറാം രാജന്‍. എന്നാല്‍, സെപ്തംബര്‍ നാലിന് അദ്ദേഹം ആര്‍.ബി.ഐ ഗവര്‍ണറായി സ്ഥാനമേറ്റയുടന്‍ രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധന ഒരു സൂപ്പര്‍ ഹീറോയുടെ തന്ത്രങ്ങള്‍കൊണ്ട് മാത്രമല്ല. രാജ്യാന്തര വിപണിയില്‍ ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ ദുര്‍ബലമായത് രൂപയുടെ തിരിച്ചുവരവിന് ഏറെ സഹായകമായി.
മറ്റൊരു വസ്തുതകൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. രൂപയുടെ മൂല്യം യാഥാര്‍ത്യത്തിലും വളരെ ഉയര്‍ന്നാണ് നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഡോളറിന് 65-67 രൂപയെന്നതാണ് ന്യായമായ വിനിമയ നിരക്ക് എന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തി വിലയിരുത്തി അവര്‍ വ്യക്തമാക്കിയിരുന്നു. ആ നിലവാരത്തിലും താഴേക്ക് പോയ സമയത്താണ് രാജന്‍ ചുമതലയേല്‍ക്കുന്നത്.
ഇതൊക്കെയാണെങ്കിലും രാജ്യാന്തര നാണയനിധിയില്‍ പ്രവര്‍ത്തിച്ച, ലോകം അറിയുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍ റിസര്‍വ് ബാങ്കിന്‍െറ തലപ്പത്തത്തെിയത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും അതുവഴി രൂപയിലും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ സഹായകമായിട്ടുണ്ട്. ഇത് രൂപയുടെ മുന്നേറ്റത്തില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. പക്ഷേ, പുതിയ ഗവര്‍ണറുടെ കൈയില്‍ എല്ലാം നിമിഷങ്ങള്‍ക്കകം ശരിയാക്കാനുള്ള മാന്ത്രികവടിയൊന്നും ഇല്ളെന്ന വസ്തുതകൂടി ഓര്‍ക്കണം. അക്കാര്യം ആദ്യം ഉറക്കെപറഞ്ഞത് രഘുറാം രാജന്‍ തന്നെയാണ്.
ഒരു വര്‍ഷം മുമ്പ് നിലനിന്ന സാമ്പത്തിക സാഹചര്യങ്ങളല്ല ഇപ്പോള്‍. സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുന്നു. വിദേശ വ്യാപാരത്തിലെ കമ്മി ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 4.8 ശതമാനം എന്ന അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ നിലവില്‍ വന്ന റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം രൂപയില്‍ ഇനിയും സമ്മര്‍ദമുണ്ടാക്കും. ഡോളറിന് 70 രൂപയെന്നതിലും താഴേക്ക് വിനിമയ നിരക്ക് പോകാനുള്ള സാധ്യതയും ശക്തമാണ്. ഇത്തരമൊരു സാഹചര്യം നേരിടാന്‍ രഘുറാം രാജന്‍ എത്ര വലിയ മാന്ത്രികനാണെങ്കിലും കഴിഞ്ഞെന്നുവരില്ല. അതിനുള്ള അസ്ത്രങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്‍െറയും ധനമന്ത്രാലയത്തിന്‍െറയും കൈയിലാണ്. ഇവ കേദ്ര സര്‍ക്കാര്‍ സമയത്ത് വേണ്ടവിധം പ്രയോഗിക്കാന്‍ തയാറാകാതിരുന്നതാണ് ഡി. സുബ്ബറാവു എന്ന മുന്‍ ഗവര്‍ണര്‍ക്ക് പഴി കേള്‍ക്കേണ്ട സാഹചര്യമുണ്ടാക്കിയത്.
ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍പോലും ഒരു രാജ്യത്തിന്‍െറ വിദേശ വ്യാപാര കമ്മി (കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരം) ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 2.5 ശതമാനത്തിലും അധികമായാല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കുന്നുണ്ട്. ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി 4.8 ശതമാനത്തില്‍ എത്തിയിട്ടും ശക്തമായ ഇറക്കുമതി നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. പകരം അമേരിക്ക കടപ്പത്രം വാങ്ങല്‍ കുറക്കുന്നതിനെ പഴിപറഞ്ഞ് സമയം പാഴാക്കുകയായിരുന്നു. സ്വതന്ത്ര ഇറക്കുമതി നയവും നിയന്ത്രണങ്ങളില്ലാതെ വിദേശ വിനോദയാത്രകള്‍ അനുവദിക്കുകയും വഴി വിദേശ നാണയം വന്‍തോതിലാണ് പാഴാകുന്നത്. 2008 ജനുവരിയില്‍ ഡോളറിന് 39.27 യെന്ന നിലയില്‍നിന്ന് രൂപ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിയതില്‍ ഈ പാഴ്ചെലവുകള്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. രൂപയുടെ മൂല്യത്തില്‍ സ്ഥിരത കൊണ്ടുവരുന്നതിന് വിദേശ വ്യാപാര കമ്മി കുറക്കുക എന്ന മാര്‍ഗമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിന് ഒന്നുകില്‍ കയറ്റുമതി കൂടണം. അല്ളെങ്കില്‍ ഇറക്കുമതി കുറയണം. രൂപയുടെ മൂല്യം ഇടിഞ്ഞത് കയറ്റുമതി ഉയരാന്‍ കാരണമായേക്കും. എന്നാല്‍  സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുക കൂടി ചെയ്താലേ അതിന്‍െറ നേട്ടം പൂര്‍ണ അര്‍ഥത്തില്‍ ലഭ്യമാകുകയുള്ളൂ. അതിന് സമയമെടുക്കും.
പിന്നെ അവശേഷിക്കുന്നത് ഇറക്കുമതി നിയന്ത്രിക്കലാണ്. ഇതിനും പരിമിതികളുണ്ട്. ഇന്ത്യയുടെ പ്രധാന ഇറക്കുമതി എണ്ണയാണ്. ഇന്നത്തെ സാഹചര്യത്തില്‍ അത് കൂടുകയല്ലാതെ കുറയാനുള്ള സാധ്യതയില്ല. ഇറക്കുമതി ചെലവില്‍ രണ്ടാം സ്ഥാനത്തുവരുന്നത് സ്വര്‍ണമാണ്. ഇതിന്‍െറ ഇറക്കുമതി ഒരു പരിധിവരെ നിയന്ത്രിച്ചുകഴിഞ്ഞു. കല്‍ക്കരി ഉള്‍പ്പെടെ ചില അസംസ്കൃത വസ്തുക്കളുടെയും ചൈനയില്‍നിന്ന് വരുന്ന അനാവശ്യ ഇറക്കുമതികളുമാണ് സര്‍ക്കാറിന് ലക്ഷ്യംവെക്കാവുന്നത്.
ഇതൊന്നുമല്ലാതെ ഉടന്‍ ഫലം തരുന്ന ചില വഴികളും സര്‍ക്കാറിന് മുന്നിലുണ്ട്. എന്നാല്‍, അതിലൂടെ സഞ്ചരിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും ധൈര്യം കാണിക്കുമോയെന്നതാണ് പ്രശ്നം. വിദേശ നാണയത്തിന്‍െറ ഹവാല ഇടപാടുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഒരു മാര്‍ഗം. ഓരോ മാസവും വിദേശത്ത് പണിയെടുക്കുന്ന ഇന്ത്യക്കാര്‍ കോടികളുടെ വിദേശ നാണയമാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. എന്നാല്‍, ഇതില്‍ നല്ളൊരു പങ്ക് ഹവാല ഇടപാടുകരുടെ കൈയിലാണ് ഇപ്പോള്‍ ചെന്നത്തെുന്നത്. ഈ പണം ഒൗദ്യോഗിക വഴികളില്‍ എത്തിക്കുകയാണെങ്കില്‍ അത് രൂപക്ക് കരുത്ത് പകരും. എന്നാല്‍ ഉന്നതങ്ങളില്‍ സ്വാധീനം ഏറെയുള്ളതാണ് ഇന്ത്യയിലെ ഹവാലാ പണമിടപാട് ലോബികള്‍.
മറ്റൊരു മാര്‍ഗം ഇതിനകം ഏറെ വിവാദമുയര്‍ത്തിയതാണ്. സ്വിറ്റ്സര്‍ലന്‍ഡിലും മറ്റ് നികുതി പറുദീസകളിലും സുരക്ഷിതമായി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം ഇന്ത്യയില്‍ തിരികെയത്തെിക്കലാണത്. ഇക്കാര്യത്തില്‍ വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് ലഭിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍പോലും ധനമന്ത്രാലയം മടിക്കുകയാണ്.
ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്കും മറ്റും ഒഴുകുന്നതില്‍ ഏറിയ പങ്കും കള്ളപ്പണമാണ്. ഇതിന് ഉടമകളായുള്ളത് രാജ്യത്തെ പല ഉന്നതരും. ഇവരുടെ നിക്ഷേപത്തിന്‍െറ ചെറിയൊരു പങ്ക് ഇന്ത്യയില്‍ എത്തിച്ചാല്‍പോലും രൂപ വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പാണ്.
രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ഉടന്‍ ചെയ്തത് വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കാനുള്ള നടപടികളാണ്. എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ വാണിജ്യ ബാങ്കുകള്‍ക്ക് 3.5 ശതമാനം വരെ സബ്സിഡി ലഭ്യമാക്കാന്‍ ആര്‍.ബി.ഐ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇതുവഴി 500 കോടി ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പക്ഷെ രൂപയെ നിവര്‍ത്തി നിര്‍ത്തുന്നതിന് ഈ നടപടികള്‍ക്കെല്ലാം പരിധിയുണ്ട്.  കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതുകൂടി ചെയ്താലേ രാജന്‍ ഇഫ്ക്ട് നിലനില്‍ക്കൂ. അല്ളെങ്കില്‍ വൈകാതെ രൂപ  വീണ്ടും ആഴങ്ങളിലേക്ക് പതിക്കും.

അര്‍ഹിക്കുന്ന ശിക്ഷ

Posted: 13 Sep 2013 08:30 PM PDT

Image: 

പോയവര്‍ഷം ഡിസംബര്‍ 16ന് യുവാവായ സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികള്‍ക്കും ദല്‍ഹി സാകേത് അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേന്ദ്ര ശര്‍മ വധശിക്ഷ വിധിച്ച നടപടി ദേശവ്യാപകമായി ആശ്വാസവും ആഹ്ളാദവും ഉളവാക്കിയതില്‍ അദ്ഭുതമില്ല. അങ്ങേയറ്റം പൈശാചികവും മനുഷ്യത്വഹീനവുമായ ആ ക്രൂരകൃത്യം തലസ്ഥാന നഗരിയിലും തുടര്‍ന്ന് രാജ്യത്താകെയും അഭൂതപൂര്‍വമായ അമര്‍ഷവും പ്രക്ഷോഭവും ഇളക്കിവിട്ടതായിരുന്നല്ളോ. ജനങ്ങളും മാധ്യമങ്ങളും ഒരുപോലെ വന്‍ പ്രതിഷേധം അഴിച്ചുവിട്ടതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചതും കുറ്റവാളികളെ വൈകാതെ അറസ്റ്റ് ചെയ്തതും അസാമാന്യ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് തയാറായതും. മാത്രമല്ല, പാര്‍ലമെന്‍റിനകത്തും പുറത്തും ഉയര്‍ന്ന ബഹളങ്ങള്‍ ശമിപ്പിക്കാന്‍ സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വര്‍മ കമീഷന്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള വിവിധ നടപടികള്‍ക്ക് ശിപാര്‍ശചെയ്തതും ദല്‍ഹി സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ്.
ഭീകര കുറ്റകൃത്യം നടന്ന ബസിലെ ക്ളീനര്‍ മുകേഷ്സിങ്, പഴക്കച്ചവടക്കാരന്‍ പവന്‍ ഗുപ്ത, ജിംനേഷ്യം പരിശീലകന്‍ വിനയ് ശര്‍മ, അക്ഷയ് സിങ് എന്നിവര്‍ക്കാണ് കോടതി അപൂര്‍വങ്ങളില്‍  അപൂര്‍വമായ കൊലക്കുറ്റത്തിന്‍െറ ഗണത്തില്‍പെടുത്തി വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ മുകേഷിന്‍െറ സഹോദരന്‍ ഡ്രൈവര്‍ രാംസിങ് നേരത്തേ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പീഡനത്തില്‍ മുഖ്യപങ്കാളിയെങ്കിലും അന്നേരം 18 വയസ്സ് തികഞ്ഞിരുന്നില്ല എന്ന ആനുകൂല്യത്തില്‍ മറ്റൊരു പ്രതിക്ക് ജുവനൈല്‍ കോടതി മൂന്നുവര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയാണ് നല്‍കിയത്. കുറ്റകൃത്യത്തിനുള്ള പൊതുവായ പ്രേരണ, ഗൂഢാലോചന,  തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൂട്ടമാനഭംഗം, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍, കവര്‍ച്ച, കവര്‍ച്ചക്കിടയിലെ മുറിപ്പെടുത്തല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ കുറ്റകൃത്യങ്ങളിലും പ്രതികള്‍ പങ്കാളികളാണെന്ന് കോടതി കണ്ടത്തെി. മനുഷ്യത്വരഹിതമായി പ്രതികള്‍ ചെയ്ത കുറ്റകൃത്യം ഒരിക്കലും പൊറുപ്പിക്കാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നാലുപേരും മരണശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്ന് വിധിച്ചു. സ്ത്രീകള്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ സ്ത്രീകളില്‍ വിശ്വാസം ജനിപ്പിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും വിധിന്യായത്തിലുണ്ട്.
പ്രതികള്‍ മദ്യലഹരിയിലായതിനാല്‍ ചെയ്ത കൃത്യത്തിന്‍െറ ഗൗരവം ഓര്‍ത്തിരുന്നില്ളെന്നും അവര്‍ ദരിദ്ര പശ്ചാത്തലത്തില്‍നിന്ന് വന്നവരാണെന്നും പ്രായം കുറഞ്ഞതിനാല്‍ നന്നാവാന്‍ അവസരം നല്‍കണമെന്നുമൊക്കെ പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചുനോക്കിയെങ്കിലും അതൊന്നും കോടതി പരിഗണിച്ചിട്ടില്ല. അല്ളെങ്കിലും ഇമ്മാതിരി ഹീനകൃത്യങ്ങള്‍ക്ക് വീര്യം വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ യുവാക്കള്‍ കൂടുതല്‍ കൂടുതല്‍ ലഹരിയിലേക്കാകര്‍ഷിക്കപ്പെടുന്നതെന്ന തിക്തയാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍ വിലക്കുവാങ്ങിയ ബോധമില്ലായ്മ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള ഒഴികഴിവല്ല. വധശിക്ഷക്കെതിരെ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും നിയമവിദഗ്ധരും ശക്തമായി വാദിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്നത് ശരിതന്നെ. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുകയും കേസന്വേഷണം വേണ്ടസമയത്ത് വേണ്ടപോലെ നടത്തുന്നതില്‍ നിയമപാലകര്‍ പരാജയപ്പെടുകയും സാക്ഷികളില്‍ മിക്കവരും വെറും വ്യാജന്മാരാണെന്ന യാഥാര്‍ഥ്യം അനിഷേധ്യമാവുകയും ജുഡീഷ്യറിപോലും  കളങ്കിതമാവുകയും ചെയ്ത വര്‍ത്തമാനകാലത്ത് മരണശിക്ഷ നല്‍കരുതെന്ന് വാദിക്കുന്നതിന് ന്യായീകരണമില്ളെന്ന് പറയാനാവില്ല. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന നീതിയുടെ സമവാക്യമാണ് സര്‍വോപരി പരിഗണിക്കപ്പെടേണ്ടതും. അതേസമയം, സമൂഹത്തിന്‍െറ സൈ്വരജീവിതത്തിനും സ്ത്രീകളുടെ ജീവനും മാനത്തിനും ഭീഷണിയായ ക്രിമിനല്‍ മനസ്സുകള്‍ക്ക് മനപരിവര്‍ത്തനം വരുന്നത് കാത്തിരിക്കുന്നത് അയുക്തികവും  ആത്മഹത്യാപരവുമാണ്. അത്തരക്കാരില്‍നിന്ന് സമൂഹത്തിനാണ് രക്ഷവേണ്ടത്. അതുകൊണ്ടാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലക്കുറ്റങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും മാത്രമേ മരണശിക്ഷ വിധിക്കാവൂ എന്ന് മാര്‍ഗദര്‍ശനം ചെയ്ത ഇന്ത്യയിലെ പരമോന്നത കോടതിതന്നെ ചില സംഭവങ്ങളിലെങ്കിലും വധശിക്ഷ വിധിക്കാന്‍ പ്രേരിതമായത്.
ദല്‍ഹി സാകേത് കോടതി വധശിക്ഷയാണ് പ്രതികള്‍ക്ക് വിധിച്ചതെങ്കിലും അതിനെതിരെ ഹൈകോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും അപ്പീലിനുള്ള അവസരമുണ്ട്. ഇപ്പോള്‍ ഒരുവേള വിധിയെ സ്വാധീനിച്ചിരിക്കാനിടയുള്ള പൊതുജനാഭിപ്രായ സമ്മര്‍ദമൊന്നും അന്തിമ വിധിയുടെ സന്ദര്‍ഭത്തില്‍ നിലനിന്നുകൊള്ളണമെന്നില്ല. അന്നേരം കേവലം തെളിവുകളുടെ വ്യക്തതയും അപ്രമാദിത്വവും മാത്രമാവും അപ്പീല്‍ കോടതി പരിഗണിക്കുക. അതുമാത്രം പരിഗണിച്ചാലും പ്രതികള്‍ വധശിക്ഷക്ക് അര്‍ഹരാണ് എന്നാണ് നീതിപീഠം കണ്ടത്തെുന്നതെങ്കില്‍ അവര്‍ അതിനര്‍ഹരാണ് എന്നേ കരുതേണ്ടതുള്ളൂ. എന്നാല്‍, രാജ്യത്ത് ഭീകരമായി വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും കുറയാന്‍ ഈ വിധി വഴിയൊരുക്കുമെന്ന ശുഭപ്രതീക്ഷ വളരെയൊന്നും സ്ഥാനത്തല്ല. ഇപ്പോഴത്തെ വിധിക്കാധാരമായ സംഭവം രാജ്യത്ത് പ്രതിഷേധക്കൊടുങ്കാറ്റ് തന്നെ ഉയര്‍ത്തുകയും സ്ത്രീപീഡനവിരുദ്ധ നിയമം കര്‍ക്കശമാക്കുകയുമൊക്കെ ചെയ്തിട്ടും പത്തു മാസത്തിനകം ആയിരത്തില്‍പരം ബലാത്സംഗക്കേസുകളാണ് ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍ പറയുമ്പോള്‍ സ്ത്രീക്ക് നീതിലഭിക്കാന്‍  വേറത്തെന്നെ മാര്‍ഗങ്ങള്‍ തേടണമെന്നാണ് വ്യക്തമാവുന്നത്.

ക്രീസിലെ ഒറ്റുകാര്‍

Posted: 13 Sep 2013 08:25 PM PDT

Image: 

കേട്ടുപതിഞ്ഞ കോഴക്കഥകളുടെ ഏടുകളിലേക്ക് ഒടുവില്‍ ഒരു മലയാളി സംഭാവനയും. അജയ് ജദേജയും മുഹമ്മദ് അസ്ഹറുദ്ദീനും മനോജ് പ്രഭാകറും ഹാന്‍സി ക്രോണ്യെയും സലിം മാലികും മുതലുള്ള ക്രിക്കറ്റ് ക്രീസിലെ കളങ്കിതരുടെ പട്ടികയിലാവും ഇനി എസ്. ശ്രീശാന്തെന്ന മലയാളി ക്രിക്കറ്ററുടെയും ഇടം. പതിറ്റാണ്ടുകള്‍ക്കുമുമ്പ് പാകിസ്താനാണ് കോഴവാങ്ങി മത്സരഫലം അട്ടിമറിച്ച് ആദ്യമായി ശ്രദ്ധനേടിയത്. പിന്നീടിത് ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വെസ്റ്റിന്‍ഡീസിലും ആസ്ട്രേലിയയിലും ഇംഗ്ളണ്ടിലുമെല്ലാമായി വ്യാപിച്ചു.
സലീം മാലിക്, അതാവുര്‍റഹ്മാന്‍ (1998 ആജീവനാന്ത വിലക്ക്)
മുന്‍ പാക് നായകന്‍ സലീം മാലികും ബൗളര്‍ അതാവുര്‍റഹ്മാനും കുടുങ്ങിയ ഒത്തുകളി വിവാദം 1998ലാണ് പുറംലോകമറിയുന്നത്. റിട്ട. ഹൈകോടതി ജഡ്ജി മാലിക് മുഹമ്മദ് ഖയ്യൂമിന്‍െറ ഏകാംഗ കമീഷന്‍െറ രണ്ടു വര്‍ഷത്തെ അന്വേഷണത്തിനിടെ 52 കളിക്കാരെ ചോദ്യം ചെയ്തു. സലീം മാലികിനും മീഡിയം പേസര്‍ അതാവുര്‍റഹ്മാനും പി.സി.ബി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. നിരവധി ആരോപണങ്ങളും തെളിവുകളും ലഭിച്ചെങ്കിലും പലരും വിലക്കില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.  

മുഹമ്മദ് അസ്ഹറുദ്ദീന്‍ (ആജീവനാന്തം),
അജയ് ശര്‍മ (ആജീവനാന്തം)
അജയ് ജദേജ (അഞ്ചുവര്‍ഷം വിലക്ക്, ഈ വര്‍ഷം ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചത്തെി)
ഹാന്‍സി ക്രോണ്യെ (ആജീവനാന്തം)
ഹെര്‍ഷല്‍ ഗിബ്സ് (ആറു മാസം വിലക്ക്)

ക്രിക്കറ്റുമായി ബന്ധപ്പെട്ട് 2000ത്തില്‍ മറ്റൊരു വന്‍ അഴിമതി പുറത്തുവന്നു. ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ തോറ്റുകൊടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയടക്കം നാലു കളിക്കാര്‍ രണ്ടേകാല്‍ കോടി രൂപ കോഴ വാങ്ങിയെന്ന കണ്ടത്തെലായിരുന്നു അത്. അന്നും ദല്‍ഹി പൊലീസ് തന്നെ കഥയുടെ ചുരുളഴിച്ച അന്വേഷണസംഘം.  ക്രോണ്യെയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണത്തിന്‍െറ 12 ടേപ്പുകളാണ് പൊലീസ് ചോര്‍ത്തിയത്. ഇതില്‍ നാലെണ്ണമായിരുന്നു പണമിടപാടിനെ സംബന്ധിച്ചുള്ളവ. കായികലോകത്തെ മാനക്കേടിന്‍െറ നെറുകയിലത്തെിച്ച സംഭവമായിരുന്നു ഇത്. പിന്നീട് ക്രോണ്യെതന്നെ ഒത്തുകളി സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തി. ലോകത്തിലെ ഏറ്റവും പ്രഫഷനല്‍ ടീമെന്നു പേരെടുത്ത ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍തന്നെ കോഴക്കഥ തുറന്നുപറഞ്ഞത് ഞെട്ടലോടെയാണ് കളിയെ സ്നേഹിച്ചവര്‍ ശ്രവിച്ചത്. അന്വേഷണ കമീഷനു മുമ്പാകെ എല്ലാ കുറ്റവും സമ്മതിച്ചാണ് ക്രോണ്യെ വിരമിച്ചത്.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനാണ് തന്നെ വാതുവെപ്പുകാര്‍ക്ക് പരിചയപ്പെടുത്തിയതെന്ന ക്രോണ്യെയുടെ പ്രസ്താവന പിന്നീട് അസ്ഹറുദ്ദീനെയും കുരുക്കിലാക്കി. 1996ല്‍ പരിചയപ്പെടുത്തിയെന്നായിരുന്നു ക്രോണ്യെയുടെ കുമ്പസാരം. മുഹമ്മദ് അസ്ഹറുദ്ദീനും ക്രോണ്യെക്കും വിലക്ക് വീണതും ഉടനായിരുന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങളിലാണ് വാതുവെപ്പുകാരുടെ അധോലോക ബന്ധത്തിന്‍െറ ചുരുളഴിയുന്നത്. തൊട്ടുപിന്നാലെ, ടീമംഗങ്ങളായിരുന്ന മനോജ് പ്രഭാകര്‍, അജയ് ജദേജ, ഹെര്‍ഷല്‍ ഗിബ്സ്, അജയ് ശര്‍മ എന്നിവരും കുരുക്കില്‍ വീണു.
2008ല്‍ ഇന്ത്യന്‍ വംശജനായ വാതുവെപ്പുകാരന് ടീം രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്‍െറ പേരില്‍ വെസ്റ്റിന്‍ഡീസിന്‍െറ മാര്‍ലോണ്‍ സാമുവല്‍സിന് രണ്ടുവര്‍ഷത്തെ വിലക്കുവീണു. ബ്രയാന്‍ ലാറ, ഡീന്‍ ജോണ്‍സ്, അലക് സ്റ്റ്യുവര്‍ട്ട്, അര്‍ജുന രണതുംഗെ, അരവിന്ദ ഡിസില്‍വ, മാര്‍ട്ടിന്‍ ക്രോ,സ്റ്റീഫന്‍ ഫ്ളെമിങ് തുടങ്ങിയവരും വിവിധ ഘട്ടങ്ങളിലായി വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങിയെങ്കിലും നടപടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

സല്‍മാന്‍ ഭട്ട് (10 വര്‍ഷം വിലക്ക്)
മുഹമ്മദ് ആസിഫ് (ഏഴു വര്‍ഷം വിലക്ക്)
മുഹമ്മദ് ആമിര്‍ (അഞ്ചു വര്‍ഷം വിലക്ക്)


2010ല്‍ ലോര്‍ഡ്സില്‍ നടന്ന ഇംഗ്ളണ്ട്പാകിസ്താന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട തത്സമയ വാതുവെപ്പ് കേസില്‍ പാക് മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, പേസ് ബൗളര്‍ മുഹമ്മദ് ആസിഫ്  എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി.  ബ്രിട്ടീഷ് ടാബ്ളോയ്ഡ് പത്രത്തിന്‍െറ രഹസ്യകാമറ ഓപറേഷനിലായിരുന്നു മൂവരും തത്സമയ ഒത്തുകളിയില്‍ വീണത്. തടവുശിക്ഷയും കഴിഞ്ഞ് കളത്തിനു പുറത്താണിപ്പോള്‍.
ബംഗ്ളാദേശ് പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍ മുഹമ്മദ് അഷ്റഫുലും ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

മാന്ദ്യത്തിനിടയില്‍ ഉണര്‍വ് കാര്‍ഷിക മേഖലക്കുമാത്രം

Posted: 13 Sep 2013 12:31 PM PDT

Image: 

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തിനും വിലക്കയറ്റത്തിനുമിടയില്‍ വ്യവസായ-സേവന മേഖലകള്‍ പിന്നാക്കം പോയിരിക്കെ, ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് കാര്‍ഷികരംഗം. നടപ്പു സാമ്പത്തികവര്‍ഷം കാര്‍ഷിക വളര്‍ച്ച ഇരട്ടിയിലേറെ വര്‍ധിച്ച് 4.8 ശതമാനത്തിലത്തെുമെന്ന് പ്രധാനമന്ത്രിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് സി. രംഗരാജന്‍ പുറത്തിറക്കിയ ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക വളര്‍ച്ചനിരക്ക് 1.9 ശതമാനം മാത്രമായിരുന്നു.
 നല്ല മഴ കിട്ടി കാലം തെറ്റാതെ വിത്തിറക്കാന്‍ കഴിഞ്ഞതാണ് മെച്ചപ്പെട്ട വിളവെടുപ്പ് പ്രതീക്ഷിക്കാന്‍ കാരണം. എന്നാല്‍, വ്യവസായ രംഗത്ത് വളര്‍ച്ച 2.7 ശതമാനം മാത്രമാണ്. സേവനമേഖലയില്‍ 6.6 ശതമാനവും.
 ധനക്കമ്മിയും കറന്‍റ് അക്കൗണ്ട് കമ്മിയും വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ്രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് സി. രംഗരാജന്‍ വിശദീകരിച്ചു. നടപ്പുവര്‍ഷം സാമ്പത്തിക വളര്‍ച്ചനിരക്ക് പരമാവധി 5.3 ശതമാനം പ്രതീക്ഷിച്ചാല്‍ മതി. ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, പ്രതീക്ഷിത വളര്‍ച്ചനിരക്ക് 6.4 ശതമാനമായിരുന്നു.
 അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വിശ്വാസ്യത നിരീക്ഷണ ഏജന്‍സികള്‍ കുറച്ചു കാണിക്കേണ്ട സാഹചര്യം നിലവിലില്ളെന്ന് രംഗരാജന്‍ അഭിപ്രായപ്പെട്ടു.

ക(ളി)ഥ കഴിഞ്ഞു...

Posted: 13 Sep 2013 11:58 AM PDT

Image: 

ന്യൂദല്‍ഹി: ഒരേ സമയം നായകനും വില്ലനുമായിട്ടായിരുന്നു ക്രിക്കറ്റ് ലോകത്ത് ശ്രീശാന്ത് നിറഞ്ഞത്.  ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളുടെ തീക്കാറ്റുയര്‍ത്തി കളംനിറഞ്ഞ ശ്രീയുടെ യാത്ര സ്വന്തം പ്രതിഭയെതന്നെ കുരുതികൊടുത്തുകൊണ്ടുള്ളതായി. 2005 ഒക്ടോബറിലാണ് ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്നത്. ശ്രീലങ്കക്കെതിരായ അരങ്ങേറ്റ ഏകദിനത്തില്‍ 5.2 ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂവെങ്കിലും 6.88 ശരാശരിയില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 2006 മാര്‍ച്ചില്‍ ഇംഗ്ളണ്ടിനെതിരെ നടന്ന പരമ്പരയില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തിലായിരുന്നു  ടെസ്്റ്റ് ടീമില്‍ അരങ്ങേറ്റം. ഇതിനുശേഷം ഇന്ത്യ കളിച്ച ടെസ്റ്റുകളില്‍  മൂന്നിലൊന്നിലും ശ്രീ പങ്കാളിയായിരുന്നു.  കഴിഞ്ഞ ഏഴു വര്‍ഷം ഇന്ത്യ പരീക്ഷിച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ശ്രീശാന്തിനേക്കാള്‍ മികച്ചുനില്‍ക്കാനാവുക മൂന്നു പേര്‍ക്ക് മാത്രമാണ്.
ഇന്ത്യക്കായി 27 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 37.59 ശരാശരിയില്‍ 87 വിക്കറ്റുകളും നേടി.  മികച്ച ഫോമിലത്തെിക്കഴിഞ്ഞാല്‍ ശ്രീശാന്തിന്‍െറ ബൗളിങ്ങിന്‍െറ ഭിന്ന ഭാവങ്ങള്‍ ഏറെ ആസ്വാദ്യകരമാണ്.  തന്‍േറതായ ദിനത്തില്‍ പന്തുകൊണ്ട് പിച്ചില്‍ മായാജാലം തീര്‍ക്കാന്‍ തക്ക പ്രതിഭ ശ്രീക്കുണ്ടായിരുന്നു. മികച്ച ലൈനിനും ലെങ്്തിനും പുറമെ പന്ത് തിരിക്കുന്നതിലും ലാന്‍ഡ് ചെയ്യിപ്പിക്കുന്നതിലും അസാധ്യ മികവാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഒരിക്കല്‍ ശരീരം മുഴുവന്‍ ‘C’ ആകൃതിയില്‍  വളച്ച് ജാക് കാലിസിനെ പുറത്താക്കാന്‍ എറിഞ്ഞ പന്തുതന്നെ ഇതിനുദാഹരണം. ചത്ത പിച്ചില്‍പോലും പന്തിന് ജീവന്‍വെപ്പിക്കാന്‍ ശ്രീക്ക് കഴിഞ്ഞു. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ശ്രീക്ക്  പിന്തുണ നല്‍കിയവരില്‍ പ്രമുഖര്‍ മുന്‍ ക്യാപ്റ്റന്മാരായ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയുമായിരുന്നു. ശ്രീശാന്തിന്‍െറ അഭാവം ഇന്ത്യന്‍ ബൗളിങ് നിരയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്നാണ് വിലയിരുത്തല്‍. ശ്രീ ഇന്ത്യന്‍ ക്രിക്കറ്റിന് മുന്നില്‍ തോല്‍ക്കുകയായിരുന്നോ, അതോ ശ്രീക്ക് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് തോല്‍ക്കുകയായിരുന്നോ എന്നുള്ളതാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചോദ്യം.  സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരായ വിവാദങ്ങളുടെ പേരില്‍ ഇത്രയേറെ മാധ്യമശ്രദ്ധ നേടിയ മറ്റൊരു താരം ക്രിക്കറ്റ് ലോകത്ത് ഇല്ളെന്നുതന്നെ പറയാം. ദക്ഷിണാഫ്രിക്കന്‍ താരം ഗ്രേയം സ്മിത്തിനെതിരെയെന്നപോലെ സ്വന്തം ക്യാപ്റ്റന്‍ ധോണിക്കെതിരെയും ശ്രീശാന്ത് തട്ടിക്കയറി. ഒരേ സമയം കാണികളെയും എതിരാളികളെയും ക്യാപ്റ്റനെയും അമ്പയറെയും ശത്രുക്കളാക്കിക്കൊണ്ടായിരുന്നു ശ്രീയുടെ നില്‍പ്. എന്നിട്ടും കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീരേന്ദ്ര സെവാഗ് പറഞ്ഞത് ശ്രീശാന്തില്‍നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നായിരുന്നു. ശ്രീശാന്തിന്‍െറ സ്വഭാവത്തിലെ വൈചിത്ര്യം മനസ്സിലാക്കാതെ പോയതാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പരാജയം. ധോണി ഗ്രൗണ്ടിനകത്ത് മാത്രമായിരുന്നു ക്യാപ്റ്റനായിരുന്നത്. അതിനപ്പുറത്തേക്ക് ശ്രീശാന്തിനെപ്പോലെയൊരു താരത്തെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്  കഴിഞ്ഞില്ളെന്നുവേണം കരുതാന്‍. ഐ.പി.എല്‍ ഒത്തുകളി വിവാദങ്ങളില്‍ കുരുങ്ങി ഒരു ദുരന്തശേഷിപ്പായി മാറിയെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് മലയാളം സമ്മാനിച്ച  പ്രതിഭ തന്നെയായിരുന്നു ശ്രീശാന്ത് എന്നതില്‍ ആര്‍ക്കും എതിരുപറയാനാവില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP