മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി Madhyamam News Feeds |
- മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി
- നെല്ലിയാമ്പതിയില്‍ ഫാം ടൂറിസവും; 14 കോടിയുടെ പദ്ധതിക്ക് അനുമതി
- വനിതാസംഘമുണ്ടാക്കി കോടികള്‍ തട്ടിയ നാലുപേര്‍ പിടിയില്‍
- മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി ഇറാന്‍- യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു
- കടക്കെണിയുടെ ട്രാക്കില്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്
- കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്
- ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ്: യു.ഡി.എഫില്‍ പ്രതിഷേധം ശക്തമാകുന്നു
- മന്ത്രവാദക്കേസ്: മാതാപിതാക്കള്‍ സൗദി ജയിലില്‍; കുരുന്നുസഹോദരങ്ങള്‍ പെരുവഴിയിലും
- സ്നേഹോത്സവം തീര്‍ത്ത് ‘സേവനം’ ഓണാഘോഷം
- ശാന്തിഗിരി സൗഹൃദക്കൂട്ടായ്മ
മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി Posted: 28 Sep 2013 12:31 AM PDT കൊളത്തൂര്‍: വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ല സാധിച്ച അദ്ഭുതാവഹമായ മുന്നേറ്റം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊളത്തൂരില്‍ മങ്കട ഗവ. കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രമിച്ചാല്‍ പരിമിതികള്‍ക്കിടയിലും ഏത് രംഗത്തും മുന്നേറാം എന്നതിന്‍െറ തെളിവാണ് മലപ്പുറം ജില്ല. സാക്ഷരതയില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം പിറകിലാണ്. രാജ്യത്തെ നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയാല്‍ ഒന്നുപോലും കേരളത്തില്‍ നിന്നുണ്ടാവില്ല. |
നെല്ലിയാമ്പതിയില്‍ ഫാം ടൂറിസവും; 14 കോടിയുടെ പദ്ധതിക്ക് അനുമതി Posted: 28 Sep 2013 12:31 AM PDT പാലക്കാട്: പാട്ടക്കരാര്‍ ലംഘനത്തിന്‍െറ പേരില്‍ എസ്റ്റേറ്റ് കൈവശക്കാരും വനം വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന നെല്ലിയാമ്പതിയില്‍ ഫാം ടൂറിസം ആരംഭിക്കാന്‍ വമ്പന്‍ പദ്ധതിയുമായി കൃഷി വകുപ്പ് രംഗത്ത്. പ്രകൃതിക്ക് കോട്ടം വരാത്ത വിധത്തിലെന്ന് പറഞ്ഞ് 857 ഏക്കര്‍ വിസ്തൃതിയുള്ള കൃഷിവകുപ്പിന്‍െറ ഓറഞ്ച് ഫാം കേന്ദ്രമാക്കി 14 കോടി രൂപ ചെലവില്‍ രണ്ട് പദ്ധതികളാണ് പ്രാവര്‍ത്തികമാക്കുന്നത്. വര്‍ഷംതോറും ഊട്ടിയില്‍ അരങ്ങേറുന്നതുപോലെ അടുത്ത ഫെബ്രുവരിയില്‍ ഫ്ളവര്‍ ഷോ നടത്തുന്നതുള്‍പ്പെടെ ആദ്യഘട്ട പ്രവൃത്തിക്കുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സംസ്ഥാനത്ത് കൃഷി വകുപ്പിന്‍െറ കീഴില്‍ യാഥാര്‍ഥ്യമാവുന്ന പ്രധാന ഫാം ടൂറിസം പദ്ധതിയായിരിക്കും നെല്ലിയാമ്പതിയിലേതെന്ന് പറയപ്പെടുന്നു. പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്ക് വേണ്ട കാഴ്ചയൊരുക്കുകയാണ് കൃഷി വകുപ്പിന്‍െറ പ്രധാന ലക്ഷ്യം. ഓറഞ്ച് ഫാം പോലെ വിസ്തൃതമായ മറ്റൊരു കൃഷിയിടം സംസ്ഥാനത്ത് ഒരു വിനോദസഞ്ചാര കേന്ദ്രത്തിലും കൃഷി വകുപ്പിന് നിലവിലില്ല. ഇക്കോ ടൂറിസത്തിന്‍െറ പേരില്‍ വനം വകുപ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും വാക്കായ സാഹചര്യത്തിലാണ് കൃഷി വകുപ്പിന്‍െറ രംഗപ്രവേശം. |
വനിതാസംഘമുണ്ടാക്കി കോടികള്‍ തട്ടിയ നാലുപേര്‍ പിടിയില്‍ Posted: 28 Sep 2013 12:27 AM PDT പുനലൂര്‍: ഗ്രാമീണ പരിശീലന കേന്ദ്രത്തിന്‍െറ മറവില്‍ കുടുംബശ്രീ മാതൃകയില്‍ സ്ത്രീകളുടെ സംഘമുണ്ടാക്കി കോടികള്‍ തട്ടിയെടുത്ത സംഘത്തലവന്‍ ഉള്‍പ്പെടെ നാലുപേരെ പുനലൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. പുനലൂരില്‍ ഉള്‍പ്പെടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പല സ്ഥലങ്ങളിലും കൂടാതെ കോന്നി, അടൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ഈ സ്ഥാപനം നടത്തിപ്പുകാര്‍ ആയിരക്കണക്കിന് സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്തതായാണ് വിവരം. പുനലൂര്‍ തൊളിക്കോട്ട് പ്രവര്‍ത്തിച്ചുവന്ന സമൃദ്ധി റൂറല്‍ ട്രെയ്നിങ് സെന്‍റര്‍ എന്ന സ്ഥാപനത്തിന്‍െറ തലവന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ടി.സി 27/1/4/23 ല്‍ തോംസണ്‍ ലോറന്‍സ്(45), തൊളിക്കോട്ടെ സ്ഥാപനത്തിലെ ഫീല്‍ഡ് സ്റ്റാഫുകളായ പുനലൂര്‍ കോമളംകുന്ന് സുനീഷ് ഭവനില്‍ സി. സുനില്‍ (42), ഭാര്യ സുധ (35), കുതിരച്ചിറ വൈഷ്ണവം അപ്പാര്‍ട്ട്മെന്‍റില്‍ ശാരിജ (29) എന്നിവരാണ് പിടിയിലായത്. ഇതില്‍ തോംസണ്‍ ലോറന്‍സിനെ ആലപ്പുഴ ഡച്ച് സ്ക്വയറില്‍ നിന്നും മറ്റുള്ളവരെ പുനലൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തൊളിക്കോട്ടെ സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് നിക്ഷേപതട്ടിപ്പിന്‍െറ രേഖകള്‍ പിടിച്ചെടുത്തു. ഓഫിസ് സീല്‍ ചെയ്തിട്ടുണ്ട്. ഓരോ സ്ഥലത്തും വനിതകള്‍ക്ക് വിവിധ രംഗങ്ങളില്‍ പരിശീലനം നല്‍കി സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് സ്ഥാപനം തുടങ്ങുന്നത്. ഇതിനായി ഫീല്‍ഡ് സ്റ്റാഫുകളെ ഉപയോഗിച്ച് സ്ത്രീകളെ സംഘടിപ്പിച്ച് കുടുംബശ്രീ മാതൃകയില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ബാങ്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രാഥമിക നിക്ഷപമായി ഒരു ഗ്രൂപ്പില്‍ നിന്ന് 10000 രൂപ സ്ഥാപനം നടത്തുന്നവര്‍ പിരിച്ചെടുക്കും. വായ്പയും നിക്ഷേപവും നല്‍കാതെ സ്ഥാപനനടത്തിപ്പുകാര്‍ മുങ്ങുകയാണ് പതിവ്. തൊളിക്കോട്ട് പണം നല്‍കിയവര്‍ തിരികെ കിട്ടാതെ വന്നപ്പോള്‍ സ്ഥാപനത്തിലത്തെി ബഹളമുണ്ടാക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതിനെതുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസുകാര്‍ കഴിഞ്ഞദിവസം ഈ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. പണം നഷ്ടപ്പെട്ടവര്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. സംസ്ഥാനത്ത് 16 ഇടങ്ങളില്‍ സമൃദ്ധി എന്ന പേരില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ജില്ലയില്‍ അഞ്ചല്‍, കടയ്ക്കല്‍, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 7000 ത്തോളം ഗ്രൂപ്പുകളുണ്ടാക്കി വന്‍തുക കബളിപ്പിച്ചെടുത്തതായാണ് വിവരം. പ്രമുഖ വ്യക്തികളുടെ ഫോട്ടോ പതിച്ച വര്‍ണമാഗസിനുകള്‍ അച്ചടിച്ച് വിതരണം ചെയ്ത് ആളുകളുടെ വിശ്വാസം ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ 11 ഓടെ തെളിവെടുപ്പിനായി തൊളിക്കോട്ടെ ഓഫിസില്‍ കൊണ്ടുവന്ന പ്രതികളെ പണം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ളവര്‍ അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓഫിസില്‍നിന്ന് നിരവധി വ്യാജസീലുകള്‍, മറ്റ് രേഖകള്‍, പാസ് ബുക്കുകള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. പിരിച്ചെടുത്ത തുക എന്തുചെയ്തെന്നതിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിലേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പുനലൂര്‍ ഡിവൈ.എസ്.പി കെ.എല്‍. ജോണ്‍കുട്ടി ,എസ്.ഐ കെ.എസ്. ഗോപകുമാര്‍, സി.പി.ഒ മാരായ അമീന്‍, രാജീവ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. |
മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി ഇറാന്‍- യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു Posted: 28 Sep 2013 12:12 AM PDT Image: വാഷിംങ്ടണ്‍: 34 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഇറാന്‍-യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു. ഇറാന്‍്റെ ആണവ വിഷയമാണ് പ്രധാനമായും യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്‍്റ് ഹസന്‍ റൂഹാനിയും ചര്‍ച്ച ചെയ്തത്. ഇറാന്‍െറ ആണവ നയത്തില്‍ ഇരുവരും ഉടക്കി നില്‍ക്കെയാണ് ഈ ഫോണ്‍ സംഭാഷണം. |
കടക്കെണിയുടെ ട്രാക്കില്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് Posted: 27 Sep 2013 11:53 PM PDT കണ്ണൂര്‍: സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് തെറ്റുന്നു. കടത്തില്‍ മുങ്ങിയാണ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ് മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടില്‍ ആരംഭിച്ചത്. മീറ്റ് നടത്തിയ വകയില്‍ അസോസിയേഷന്‍ സെക്രട്ടറിക്കും ട്രഷറര്‍ക്കും വലിയ തുകകളാണ് ബാധ്യത വന്നിരിക്കുന്നത്. |
കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക് Posted: 27 Sep 2013 11:50 PM PDT കോഴിക്കോട്: പാളയം സ്റ്റാന്‍ഡിലെ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി. മെഡിക്കല്‍ കോളജ്, പെരുമണ്ണ ഭാഗങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ അവഗണന അനുഭവിക്കേണ്ടിവരുന്നത്. സ്റ്റാന്‍ഡിലെത്തുന്ന വിദ്യാര്‍ഥികളോട് ബസ് പുറപ്പെടാനാകുമ്പോള്‍ കയറാമെന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തും. ബസ് ഇളകിത്തുടങ്ങുമ്പോള്‍ കയറാന്‍ പറയും. ചാടിക്കയറാന്‍ കഴിയുന്നവര്‍ ബസില്‍ കയറിപ്പറ്റും. മറ്റുള്ളവര്‍ അടുത്ത ബസ് തേടണം. അടുത്ത ബസിന് കാത്തുനില്‍ക്കുമ്പോള്‍ മുന്നിലെ ബസില്‍ പോകാത്തതിന് ചീത്ത വേറെയും കേള്‍ക്കണം. കൂടാതെ ആദ്യം പറഞ്ഞതുപോലെ ബസ് ഇളകുംവരെ കാത്തുനില്‍ക്കണം. നാലുപേരില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റില്ല. ഇതുമൂലം വിദ്യാര്‍ഥികള്‍ വീട്ടിലെത്താന്‍ വൈകുകയാണ്. കൂടുതലും പെണ്‍കുട്ടികളെയാണ് ബസ് ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്. പാരലല്‍ കോളജുകളില്‍ ആര്‍.ടി.ഒ ഒപ്പിട്ട പാസാണ് നല്‍കുന്നത്. എന്നാല്‍, ബസ് ജീവനക്കാര്‍ ഇതംഗീകരിക്കുന്നില്ലത്രെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാസ്ബുക്കായിരുന്നു. ഇപ്പോള്‍ ഒറ്റഷീറ്റാണ്. ബുക്ക് വേണമെന്നാണ് ചില ബസുകാരുടെ നിലപാട്. കൂടാതെ ബസില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കില്ല. യാത്രക്ക് സര്‍ക്കാര്‍ തുക നല്‍കുന്നുണ്ടെങ്കിലും ഔാര്യം ചെയ്തുകൊടുക്കുന്ന രീതിയിലാണ് ബസ് ജീവനക്കാരുടെ പെരുമാറ്റമെന്നാണ് വിദ്യാര്‍ഥികളുടെ പരിഭവം. |
ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ്: യു.ഡി.എഫില്‍ പ്രതിഷേധം ശക്തമാകുന്നു Posted: 27 Sep 2013 11:23 PM PDT Image: തിരുവനന്തപുരം: ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫില്‍ പ്രതിഷേധം ശക്തമാകുന്നു. വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാറിന് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവിറങ്ങാത്ത വിവരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചോര്‍ത്തി നല്‍കിയത്. നന്ദകുമാറിനെ മന്ത്രി ഫോണില്‍ വിളിക്കുന്നത് താന്‍ നേരിട്ട് കേട്ടിട്ടുണ്ട്. നന്ദകുമാര്‍-തിരുവഞ്ചൂര്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ നിലപാട് പാര്‍ട്ടി തീരുമാനത്തിന് എതിരാണ്. സി.ബി.ഐ അന്വേഷണം വേണമെന്നാണ് യു.ഡി.എഫ് നിലപാട്. പ്രശ്നം മുഖ്യമന്ത്രിയുടെയും കെ.പി.സി.സിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും സിപിഎമ്മിന് കരുത്തേകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. പി.സി. ജോര്‍ജിന്റെ ആരോപണങ്ങളെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിക്കളഞ്ഞു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു വിട്ടുവീഴ്ചയും താന്‍ ചെയ്ട്ടില്ല. വിട്ടുവീഴ്ച ചെയ്യാന്‍ തന്നെ കിട്ടില്ല. ചാരപ്പണിയും ചോര്‍ത്തലും നടത്തുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. അതേസമയം, പി.സി. ജോര്‍ജിന്റെ ആരോപണം തെറ്റാണെന്ന് വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍. ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടില്ല. മന്ത്രിസഭാ തീരുമാനിക്കാത്ത കാര്യങ്ങള്‍ എങ്ങനെയാണ് ചോര്‍ത്തുന്നത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നല്ല ബന്ധമാണ്. എന്നാല്‍ വഴിവിട്ട സഹായം തേടിയിട്ടില്ല. എ.കെ. ആന്‍റണി സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് വി.എസ്. അച്യുതാനന്ദന്‍ ചെയ്തത്. സി.ബി.ഐ അന്വേഷണം എ.കെ. ആന്‍റണിയിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആരോപണം ജോര്‍ജ് തെളിയിക്കട്ടെയെന്നും നന്ദകുമാര്‍ വെല്ലുവിളിച്ചു. |
മന്ത്രവാദക്കേസ്: മാതാപിതാക്കള്‍ സൗദി ജയിലില്‍; കുരുന്നുസഹോദരങ്ങള്‍ പെരുവഴിയിലും Posted: 27 Sep 2013 11:06 PM PDT Image: ജിദ്ദ: പഴവും പലഹാരവുമായി ആശുപത്രി വാര്‍ഡിലെത്തിയ മുഹമ്മദലി പടപ്പറമ്പിനെ ഒന്നര വയസ്സുകാരന്‍ അബ്ദുല്ല പരിചിതഭാവത്തില്‍ ഒന്നു നോക്കിനിന്നു. അദ്ദേഹം കൈനീട്ടിയപ്പോള്‍ അവന്‍ ഓടിക്കയറി മാറില്‍ ഒട്ടിപ്പിടിച്ചു കിടന്നു. അപ്പോഴേക്കും നാലു വയസ്സുകാരി സൈനബും ആറു വയസ്സുള്ള ഇരട്ടകളായ ഇസ്മാഈലും അബ്ദുല്‍അസീസും കവറില്‍ നിന്ന് പലഹാരങ്ങളെടുത്ത് വാരിവലിച്ചു തിന്നു തുടങ്ങി. എല്ലാം കണ്ട് കണ്ണീര്‍പാടുണങ്ങിയ കണ്ണുകളുമായി കൂട്ടത്തില്‍ മൂത്തവന്‍ പതിനൊന്നുകാരന്‍ അബ്ദുറഹ്മാന്‍ നിസ്സംഗം നോക്കി നിന്നു. |
സ്നേഹോത്സവം തീര്‍ത്ത് ‘സേവനം’ ഓണാഘോഷം Posted: 27 Sep 2013 10:51 PM PDT Image: ദുബൈ: താലപ്പൊലിയും ശിങ്കാരിമേളവും മാവേലിയൂം മുത്തുക്കുടകളും പുലികളിയും അണിനിരന്ന ആഘോഷപ്പൊലിമയില്‍ കേരളത്തനിമയോടെ പ്രവാസലോകത്തും ഓണാഘോഷം. സേവനം സെന്‍റര്‍ ദുബൈയുടെ ഓണാഘോഷം വര്‍ണപ്പൊലിമകൊണ്ടും ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. |
Posted: 27 Sep 2013 10:30 PM PDT Image: ദുബൈ: സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശമുയര്‍ത്തി ശാന്തിഗിരി സൗഹൃദ കൂട്ടായ്മ ദുബൈ കറാമ സെന്‍ററില്‍ നടന്നു. സാമൂഹിക നന്മയിലൂന്നിയ നവോഥാനവും വ്യക്തികളുടെ വളര്‍ച്ചയും സാമൂഹിക വികാസത്തിന് അനിവാര്യമാണെന്ന് ശാന്തിഗിരി ആശ്രമം ജന. സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment