സ്വാഗതം
WELCOME

News Update..

Wednesday, September 18, 2013

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു Madhyamam News Feeds

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു Madhyamam News Feeds

Link to

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

Posted: 18 Sep 2013 01:00 AM PDT

Image: 

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

1928 മേയില്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ആശാന്‍ എന്ന് വിളിപ്പേരുള്ള വെളിയം ഭാര്‍ഗവന്റെ ജനനം. ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നും 1957ലെ പ്രഥമ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഒരു തവണകൂടി ചടയമംഗലത്തു നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 12 വര്‍ഷക്കാലം തുടര്‍ച്ചയായി സംസ്ഥാനത്ത് സി.പി.ഐയെ നയിച്ചു. 2010ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് സി.പി.ഐ സെക്രട്ടറി സ്ഥാനം രാജിവെച്ചു.
 

മുസഫര്‍നഗര്‍: ജനപ്രതിനിധികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

Posted: 18 Sep 2013 12:58 AM PDT

Image: 

മുസഫര്‍നഗര്‍: മുസഫര്‍നഗറില്‍ വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിയ ജനപ്രതിനിധികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബി.ജെ.പി എം.എല്‍.എ സംഗീത് സിങ്, കോണ്‍ഗ്രസ് അംഗം സഈദുസ്സമാന്‍, ബി.എസ്.പി അംഗങ്ങളായ  ഖാദര്‍ റാണ, ജമീല്‍ അഹ്മദ്, നൂര്‍ സലിം റാണ  എന്നിവര്‍ക്കെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിനിടെ കുറ്റാരോപിതായ  ബി.ജെ.പി എം.എല്‍.എ സംഗീത് സിങ് ഉത്തര്‍ പ്രദേശ് നിയമസഭയില്‍ ഹാജരായി. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സംഗീത് സിങ്ങിതെിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

എം.എല്‍.എമാരെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് യു.പി നിയമസഭയിലേക്ക് നീങ്ങുകയാണ്. അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ ബഹളം വെച്ചു.

തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വന്‍ സ്ഫോടനം; ഏഴു മരണം

Posted: 18 Sep 2013 12:46 AM PDT

Image: 

ബാബ് അല്‍ ഹവാ: തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ മേഖലയയായ ബാബ് അല്‍ ഹവായില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം നടന്നതായി ടര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയായ ദൊഗാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപേര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിറിയന്‍ വിമതര്‍ അതിര്‍ത്തി കടക്കുന്ന കവാടത്തില്‍ സൈന്യം റോഡ് തടസ്സപ്പെടുത്തിയതിനടുത്താണ് ചൊവ്വാഴ്ച കാര്‍ പൊട്ടിത്തെറിച്ചത്. തുര്‍ക്കിയുടെ പ്രദേശത്തുനിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. നിരവധി കാറുകള്‍ കത്തിക്കരിഞ്ഞു.

അതിര്‍ത്തിയിലെ സൈനിക കാവല്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സ്ഫോടനമെന്ന് കരുതുന്നതായി സാമൂഹ്യപ്രവര്‍ത്തകനായ ഉമര്‍ ആരിഫ് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ സിവിലിയന്‍മാരാണെന്ന് ഉമര്‍ പറഞ്ഞു.

ഒരോ മാസവും അതിര്‍ത്തിയിലെ നില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍-തുര്‍ക്കി സൈനിക പോസ്റ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അബൂദബി ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ അടച്ചുപൂട്ടുന്നു

Posted: 17 Sep 2013 11:38 PM PDT

Image: 

അബൂദബി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ സ്കൂളായ അബൂദബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നോട് കൂടി അടച്ചുപൂട്ടാന്‍ അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) നിര്‍ദേശം.
നഗരത്തിലെ തന്നെ മറ്റൊരു ഇന്ത്യന്‍ സ്കൂളായ ലിറ്റില്‍ ഫ്ളവര്‍ സ്കൂളും അടച്ചുപൂട്ടാന്‍ അഡെക് നിര്‍ദേശിച്ചിട്ടുണ്ട്. വില്ല സ്കൂളുകള്‍ നിര്‍ത്തലാക്കുന്നതിന്‍െറ ഭാഗമായാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.
കെ.ജി മുതല്‍ 12ാം ക്ളാസ് വരെയുള്ള ഇന്ത്യന്‍ ഇസ്ലാഹി സ്കൂളില്‍ മാത്രം 1400ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ഏഴാം ക്ളാസ് വരെയാണുള്ളത്. സ്കൂളുകള്‍ക്ക് മുന്നില്‍ അഡെക് അടച്ചുപൂട്ടല്‍ നോട്ടിസും പതിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞദിവസം ഇതുസംബന്ധിച്ച നോട്ടിസ് വിതരണം ചെയ്തു. സ്കൂളുകള്‍ നിര്‍ത്തലാക്കുന്നതോടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുകയാണ്.
അക്കാദമിക് വര്‍ഷം ആരംഭിച്ചു്കഴിഞ്ഞതിനാല്‍ മറ്റ് സ്കൂളുകളില്‍ പ്രവേശനം ലഭിക്കാനും ബുദ്ധിമുട്ടാണ്. ഒമ്പത്, 11 ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക. അടുത്ത വര്‍ഷം 10, 12 ക്ളാസുകളിലേക്കെത്തുന്ന ഇവരുടെ തുടര്‍പഠനത്തെ അടക്കം സ്കൂള്‍ നിര്‍ത്തലാക്കല്‍ ബാധിക്കും. പുതിയ സ്കൂളുമായും സംവിധാനങ്ങളുമായും ഇണങ്ങുന്നതിനും പൊതുപരീക്ഷക്ക് തയാറെടുക്കുന്നതിന് കുട്ടികളെ സ്കൂള്‍ മാറ്റം ബാധിക്കും. സിലബസ് മാറ്റവും മറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും.
കഴിഞ്ഞ ജൂലൈയിലാണ് സ്കൂളുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് മാനേജ്മെന്‍റുകള്‍ക്ക് അഡെകില്‍ നിന്ന് നോട്ടിസ് ലഭിച്ചത്. മധ്യവേനലവധിയായതിനാല്‍ സ്കൂളുകള്‍ വീണ്ടും തുറന്നപ്പോഴാണ് കുട്ടികള്‍ക്ക് നോട്ടിസ് വിതരണം ചെയ്തത്.

അഡെകിനെ സമീപിച്ചു -മാനേജ് മെന്‍റ്
അബൂദബി: സ്കൂള്‍ പൂട്ടാന്‍ നോട്ടിസ് ലഭിച്ചതോടെ പ്രശ്ന പരിഹാരത്തിനായി അബൂദബി എജുക്കേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ മാനേജ്മെന്‍റ്. അഡെകില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. മറുപടി ലഭിച്ച ശേഷം വിഷയത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധി അബ്ദുല്ല ഫാറൂഖി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷുമായി അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംബാസഡറെ അറിയിക്കും. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളെ പോലെ തന്നെ തങ്ങളും ഉത്കണ്ഠാകുലരാണെന്നും അദ്ദേഹം പറഞ്ഞു. അഡെകിന്‍െറ മറുപടി ലഭിച്ച ശേഷം പ്രിന്‍സിപ്പല്‍ വഴി വിദ്യാര്‍ഥികളെ വിവരം അറിയിക്കും. തുടര്‍ന്ന് രക്ഷിതാക്കളുടെ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ അടച്ചുപൂട്ടല്‍ സംബന്ധിച്ച് ജൂലൈലാണ് അഡെകില്‍ നിന്ന് നോട്ടിസ് ലഭിച്ചതെന്നും അബ്ദുല്ല ഫാറൂഖി പറഞ്ഞു. മധ്യവേനലവധിയായതിനാല്‍ സ്കൂള്‍ തുറന്ന ശേഷം മാത്രമേ കുട്ടികള്‍ക്ക് നോട്ടിസ് കൈമാറാന്‍ കഴിയൂവെന്ന് അഡെകിനെ അറിയിച്ചിരുന്നു. സ്കൂള്‍ തുറന്ന് എല്ലാ കുട്ടികളും എത്തിയപ്പോഴാണ് നോട്ടിസ് നല്‍കിയത്.
 

സിറിയന്‍ യുദ്ധകുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണം: ഖത്തര്‍

Posted: 17 Sep 2013 11:32 PM PDT

Image: 

ദോഹ: സിറിയന്‍ യുദ്ധകുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ജനീവയില്‍ നടക്കുന്ന ഇരുപത്തിനാലാമത് മനുഷ്യാവാശ സമിതിയുടെ സമ്മേളനത്തില്‍ ജനീവയിലെ ഖത്തറിന്‍െറ യു.എന്‍ സ്ഥിരം പ്രതിനിതി ശൈഖ അല്‍യാ അഹമദ് ബിന്‍ യൂസുഫ് ആല്‍ഥാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിറിയന്‍ നടന്നു കൊണ്ടിരിക്കുന്ന മുഴുവന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും യുദ്ധ കുറ്റകൃത്യങ്ങള്‍ക്കും സിറിയന്‍ ഭരണകൂടം മാത്രമാണ് സമ്പൂര്‍ണ ഉത്തരവാദിയെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു.
കൊലപാതകം, കൂട്ടനരമേധം, ബലാല്‍സംഘം, അടിച്ചമര്‍ത്തല്‍ എന്നീ യുദ്ധകുറ്റങ്ങള്‍ സിറിയന്‍ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിചാരണ ചെയ്ത് നീതിപൂവമായ തീരുമാനങ്ങള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സിറിയന്‍ പ്രതിപക്ഷം ആയുധമേന്തി അക്രമങ്ങള്‍ നടത്തുന്നുവെന്ന വാദം അംഗീകരികാന്‍ കഴിയില്ല. സ്വയം പ്രതിരോധത്തിനും നിരായുധരായ സിറിയന്‍ ജനതക്ക് വേണ്ടിയും ആയുധമേടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായതാണെന്നും അവര്‍ പറഞ്ഞു.
 

സപ്ലൈകോയില്‍ നിന്നും ഡീസല്‍ വാങ്ങും -ഗതാഗത മന്ത്രി

Posted: 17 Sep 2013 11:30 PM PDT

Image: 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ 67 പമ്പുകള്‍ സപ്ലൈകോക്ക് വാടകക്ക് നല്‍കി അവിടെ നിന്നും റീട്ടെയില്‍ വിലക്ക് ഡീസല്‍ വാങ്ങുമെന്ന് ഗതാഗതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും പദ്ധതി നടപ്പിലാക്കാന്‍ എത്രസമയം എടുക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ സബ്‌സിഡി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി മറികടക്കുന്നതിന് എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സപ്ലൈകോക്ക് കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പമ്പുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കും ഡീസല്‍ അടിക്കാന്‍ സാധിക്കും. കേരളത്തിന്റെ ആവശ്യങ്ങളോട് എണ്ണക്കമ്പനികള്‍ അനുകൂലമായി പ്രതികരിച്ചുവെന്ന് ഗതാഗത മന്ത്രി പറഞ്ഞു. 4.2 ലക്ഷം രൂപയുടെ ഇന്ധനമാണ് കെ.എസ്.ആര്‍.ടി.സി ഒരു ദിവസം ഉപയോഗിക്കുന്നത്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കില്ല. ജീവനക്കാരുടെ എണ്ണവും ആനുകൂല്യവും കുറക്കില്ല. മറിച്ചുളള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗതാഗത മന്ത്രിയോടൊപ്പം കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോക്ക് ഹാട്രിക്; ഗലാറ്റസറെക്കെതിരെ റയലിന് 6 ഗോള്‍

Posted: 17 Sep 2013 09:31 PM PDT

Image: 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗലാറ്റസറെക്കെതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ ആറു ഗോളാണ് റയല്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടി ടീമിന്റെ വിജയത്തിന് കരുത്തു നല്‍കി.

ഗ്രൂപ് ബിയില്‍ നടന്ന പോരാട്ടത്തില്‍ 63ാം മിനിറ്റിലും 66ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍വേട്ടയില്‍ 53 ഗോളുമായി നാലാം സ്ഥാനത്താണ് റൊണാള്‍ഡോ.

ഗലാറ്റസറെക്ക് വേണ്ടി ഉമുദ് ബുലുട്ടാണ് ഏക ഗോള്‍ നേടിയത്.
 

ഇഫ്ളു കാമ്പസ് അട്ടിമറി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൗനം

Posted: 17 Sep 2013 09:14 PM PDT

Image: 

മലപ്പുറം: ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റി (ഇഫ്ളു) കാമ്പസിന്‍െറ അംഗീകാരം അട്ടിമറിച്ചതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൗനം. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സി.പി.എം, സി.പി.ഐ അടക്കം പ്രതിപക്ഷ പാര്‍ട്ടികളും മൗനത്തിലാണ്. ഇഫ്ളു വിഷയത്തില്‍ ചില യുവജന, വിദ്യാര്‍ഥി സംഘടനകള്‍ മാത്രമാണ് പ്രതികരിച്ചത്. കാമ്പസ് ഇല്ലാതാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി രംഗത്തുവന്നെങ്കിലും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും ജില്ലയിലെ കോണ്‍ഗ്രസ് മന്ത്രിമാരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കാമ്പസിന്‍െറ തടസ്സം നീക്കാന്‍ മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിനെ കാണുമെന്നറിയിച്ചിരുന്ന ഡി.സി.സി നേതൃത്വവും നേരത്തെ ശശി തരൂരിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്ത കെ.എസ്.യു ജില്ലാ നേതൃത്വവും ഇപ്പോള്‍ നിഷ്ക്രിയമാണ്. ജില്ലയില്‍നിന്നുള്ള ഏക കോണ്‍ഗ്രസ് എം.പി എം.ഐ ഷാനവാസിന്‍െറ ഭാഗത്തുനിന്നും കാര്യമായി ഇടപെടല്‍ ഉണ്ടായിട്ടില്ല.
സ്ഥിരം കാമ്പസിന് പകരം സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷന്‍സി പ്രോഗ്രാം (സി.ഒ.പി) അനുവദിച്ച കേന്ദ്ര തീരുമാനം വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് സ്വാഗതം ചെയ്തതാണ് മുസ്ലിം ലീഗിനെ വെട്ടിലാക്കിയത്.
സി.ഒ.പി പ്രോഗ്രാം അനുവദിച്ചത് കാമ്പസ് ഇല്ലാതാക്കാനുള്ള തന്ത്രത്തിന്‍െറ ഭാഗമാണെന്ന് തിരിച്ചറിഞ്ഞിട്ടും അഖിലേന്ത്യാ അധ്യക്ഷന്‍െറ പ്രസ്താവനമൂലം ലീഗിന് മറിച്ചൊരു നിലപാട് എടുക്കാനായില്ല. ഇ. അഹമ്മദ് പങ്കെടുത്ത ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയില്‍ കാമ്പസിന്‍െറ അംഗീകാരം തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്. തന്‍െറ പ്രസ്താവനയില്‍ ഖേദമുണ്ടെന്ന രീതിയില്‍ അഹമ്മദിന് യോഗത്തില്‍ സംസാരിക്കേണ്ടിവന്നു. കാമ്പസിനായി പ്രക്ഷോഭം ശക്തമായി തുടരണമെന്ന ആവശ്യമാണ് യൂത്ത്ലീഗും എം.എസ്.എഫും പാര്‍ട്ടി നേതൃത്വത്തിന് മുമ്പാകെ വെച്ചത്.
ഇഫ്ളു വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരും കോണ്‍ഗ്രസും പ്രതിക്കൂട്ടിലായിട്ടും ജില്ലാ എല്‍.ഡി.എഫ് നേതൃത്വത്തില്‍നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. സി.പി.എം, സി.പി.ഐ ജില്ലാ നേതൃത്വങ്ങള്‍ കേന്ദ്ര അവഗണനക്കെതിരെ കാര്യമായി പ്രതികരിച്ചിട്ടില്ല. കാമ്പസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ ഇടതു യുവജന, വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്തുനിന്നും മൗനം തുടരുകയാണ്.
സോളിഡാരിറ്റി, എസ്.ഐ.ഒ, കാമ്പസ് ഫ്രണ്ട്, എസ്.വൈ.എസ് തുടങ്ങിയ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ മാത്രമാണ് പ്രക്ഷോഭരംഗത്തുള്ളത്. ഇടതു എം.എല്‍.എമാരും ലീഗ് നേതാക്കളും മലപ്പുറത്ത് എസ്.ഐ.ഒവിന്‍െറ പ്രതീകാത്മക ‘തെരുവു ക്ളാസ്’ സമരത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. കെ.ടി. ജലീല്‍ എം.എല്‍.എയാണ് സമരം ഉദ്ഘാടനം ചെയ്തത്. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്‍റ് നൗഷാദ്  മണ്ണിശ്ശേരി ചൊവ്വാഴ്ച സമരത്തെ അഭിസംബോധന ചെയ്തു.

ചതിക്കപ്പെടാന്‍ വിധിക്കപ്പെട്ട സമുദായം?

Posted: 17 Sep 2013 07:35 PM PDT

Image: 

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ട് ആരംഭിച്ചതോടെ മൊത്തം സമ്മതിദായകരില്‍ പതിനാല് ശതമാനം വരുന്ന, എണ്‍പതോളം മണ്ഡലങ്ങളില്‍ നിര്‍ണായകമായ മുസ്ലിം ന്യൂനപക്ഷത്തെ അനുനയിപ്പിക്കാനും വലവീശിപ്പിടിക്കാനുമുള്ള പതിവ്തന്ത്രങ്ങള്‍ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും ആവര്‍ത്തിച്ചുതുടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ‘ഭാവാത്മക മതേതരത്വ’ത്തെക്കുറിച്ച അവകാശവാദമോ മുഖംമൂടിയോ ഇല്ലാതെ രണോത്സുക ഹിന്ദുത്വം അതിന്‍െറ യഥാര്‍ഥ നായകനെ കണ്ടത്തെി  രാഷ്ട്രത്തിന്‍െറ പ്രധാനമന്ത്രിപദ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും, ആഭ്യന്തര ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് കുതിക്കുകയും ചെയ്യുമ്പോള്‍പോലും ന്യൂനപക്ഷവോട്ട് വേണ്ടെന്ന് തീരുമാനിക്കാന്‍ അവര്‍ക്കുമാവുന്നില്ളെന്നതാണ് കൗതുകകരം. ഭരണഘടനയില്‍നിന്ന് ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന എല്ലാ വകുപ്പുകളും എടുത്തുമാറ്റണമെന്നും ന്യൂനപക്ഷ കമീഷന്‍ പിരിച്ചുവിടണമെന്നും ശഠിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി പ്രത്യേകമായി  ന്യൂനപക്ഷ മോര്‍ച്ച സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായക്കാരെ തന്നെ അമരത്തിരുത്തി ‘ന്യൂനപക്ഷ പ്രീണനം’ നടത്താനുള്ള തീവ്രയത്നം ഊര്‍ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍, ഹിന്ദുത്വത്തിന്‍െറ ഈ വക കോമാളിത്തരങ്ങളെ പരിഹസിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ ന്യൂനപക്ഷ ക്ഷേമകാര്യങ്ങളില്‍ എവിടെനില്‍ക്കുന്നു എന്നതാണ് യഥാര്‍ഥ ആലോചനാവിഷയം.
മതേതര ജനാധിപത്യത്തിന്‍െറ കാവല്‍ ഭടന്മാരെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സമാന മനസ്കരായ പാര്‍ട്ടികളുമടങ്ങുന്ന ഐക്യ പുരോഗമന സഖ്യത്തിന്‍െറ (യു.പി.എ) ആദ്യ വാഴ്ചക്കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്വതന്ത്ര ഇന്ത്യയിലെ അമ്പത് വര്‍ഷത്തെ മുസ്ലിം സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി അതിന്‍െറ സമഗ്ര റിപ്പോര്‍ട്ടും ശിപാര്‍ശകളും സമര്‍പ്പിച്ച് അധികം വൈകാതെ സര്‍ക്കാറിന്‍െറ ഒന്നാം ഊഴം അവസാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്‍െറ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ അവസ്ഥ പട്ടികജാതി- പട്ടിക വര്‍ഗങ്ങളേക്കാള്‍ മോശമാണെന്ന് വസ്തുതകളുടെ പിന്‍ബലത്തോടെ അനാവരണംചെയ്ത സച്ചാര്‍ കമ്മിറ്റിയുടെ വീണ്ടെടുപ്പ് ശിപാര്‍ശകള്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ലഭിച്ച അഭൂതപൂര്‍വമായ ന്യൂനപക്ഷ പിന്തുണയുടെ ബലത്തിലാണ് യു.പി.എക്ക് രണ്ടാമൂഴം തരപ്പെട്ടതെന്നത് കേവലമായ സത്യമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍െറ മുമ്പാകെ വെച്ചപ്പോള്‍ തദടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍പോവുന്ന നടപടികളുടെ രൂപരേഖയൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ളെങ്കിലും മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുതകുന്ന വിവിധ പരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതിനായി ന്യൂനപക്ഷക്ഷേമ മന്ത്രാലയം തന്നെ സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രഖ്യാപിത പരിപാടികളുടെ നടത്തിപ്പ് അഞ്ചുവര്‍ഷങ്ങള്‍ക്കകം എവിടെവരെ എത്തി എന്ന് വ്യക്തമാക്കുന്നതാണ് ദ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്‍റിനുവേണ്ടി പ്രഗല്ഭരായ സോയാ ഹസന്‍, മുഷീറുല്‍ ഹസന്‍, തന്‍വീര്‍ ഫസല്‍, ജാവീദ് ആലംഖാന്‍, സച്ചാര്‍ കമ്മിറ്റിഅംഗമായിരുന്ന അബൂസാലിഹ് ശരീഫ് തുടങ്ങിയവരടങ്ങുന്ന സമിതി തയാറാക്കിയ 2012ലെ സാമൂഹിക വികസന റിപ്പോര്‍ട്ട്.
സാമൂഹിക മുന്നേറ്റത്തില്‍ മര്‍മപ്രധാനമായ വിദ്യാഭ്യാസരംഗത്ത് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍, സ്കൂള്‍ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് മദ്റസ നവീകരണം. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെ മുസ്ലിംകള്‍ പൊതുവെ  തങ്ങളുടെ സന്താനങ്ങളെ സ്കൂളിലേക്കയക്കുന്നില്ല, മുഴുസമയ മദ്റസകളിലേക്കാണയക്കുന്നത് എന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുടെ കൂടി ഭാഗമായ ഈ പദ്ധതി. എന്നാല്‍, ഇന്ത്യന്‍ മുസ്ലിംകളില്‍ വെറും നാല് ശതമാനമേ മദ്റസ വിദ്യാഭ്യാസംകൊണ്ട് തൃപ്തിപ്പെടുന്നുള്ളൂ എന്നതിനാല്‍ ബഹുഭൂരിപക്ഷത്തിനും അത്കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല. ഉന്നത വിദ്യാഭ്യാസ രംഗത്താവട്ടെ നിലവിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അവ എണ്ണത്തില്‍ തുലോം കുറവാണെന്നതിന് പുറമെ ദരിദ്ര വിദ്യാര്‍ഥികള്‍ വളരെ കുറച്ചേ അത്തരം സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്നുള്ളൂ. 2009 - 2010ലെ കണക്കുകള്‍പ്രകാരം 2.45 കോടി മുസ്ലിം കുട്ടികളാണ് അപ്പര്‍ പ്രൈമറി തലംവരെ പ്രവേശം തേടിയത്. ഈ തലത്തിലെ സര്‍ക്കാര്‍ പ്രഖ്യാപിത സ്കോളര്‍ഷിപ്പുകളാകട്ടെ 24 ലക്ഷം കുട്ടികള്‍ക്ക് മാത്രവും!
ന്യൂനപക്ഷക്ഷേമ മന്ത്രാലയം വെറും ബാധ്യതയായി മാറി എന്നാണ് കമ്മിറ്റിയുടെ പരിതാപകരമായ മറ്റൊരു കണ്ടത്തെല്‍. പതിനൊന്നാം മണിക്കൂറില്‍ പ്രസ്തുത മന്ത്രാലയത്തിന്‍െറ ചുമതലയേറ്റ മന്ത്രി റഹ്മാന്‍ഖാന്‍ ചിലതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നതൊഴിച്ചുനിര്‍ത്തിയാല്‍ ഇതേവരെ ‘ന്യൂനപക്ഷ പ്രീണനം’ എന്ന ബി.ജെ.പി - സംഘ്പരിവാര്‍ പ്രചാരണത്തിനൊരു ഉദാഹരണമായി മാത്രം അത് വഴിപാട്പോലെ നിലനിന്നു. എന്തെങ്കിലും ഭാവനയോ കാഴ്ചപ്പാടോ സാമൂഹിക പ്രതിബദ്ധതയോ ന്യൂനപക്ഷ മന്ത്രാലയത്തിനില്ളെന്ന് മുഷീറുല്‍ ഹസന്‍ ചൂണ്ടിക്കാട്ടുന്നു. പതിനൊന്നാം പദ്ധതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കാകെ ആറു ശതമാനം നീക്കിവെച്ചതില്‍ മന്ത്രാലയത്തിന്‍െറ വിഹിതം വെറും 0.79 ശതമാനം. നാമമാത്രമായ ഈ ഫണ്ടുപോലും വേണ്ടവിധം ഉപയോഗിച്ചിട്ടുമില്ല. സംസ്ഥാനസര്‍ക്കാറുകള്‍ നീക്കിയിരിപ്പിന്‍െറ പകുതിപോലും വിനിയോഗിച്ചില്ളെന്നാണ് 2007-12 കാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ പ്രത്യേക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തുവെങ്കിലും ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള മുസ്ലിംകള്‍ ഗണ്യമായി താമസിക്കുന്ന സംസ്ഥാനങ്ങളില്‍ അമുസ്ലിം ഭൂരിപക്ഷമേഖലകളിലാണ് പ്രസ്തുത വികസന ഫണ്ട് പ്രധാനമായും വിനിയോഗിച്ചത്. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളെ ഉന്നം വെച്ച് ഉദ്ദേശിക്കപ്പെട്ട പ്രത്യേക വികസന പദ്ധതികള്‍  അവതാളത്തിലാവുകയായിരുന്നുവെന്നര്‍ഥം.
ചുരുക്കത്തില്‍ വോട്ടുരാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി, പാവപ്പെട്ട മുസ്ലിം ജനസാമാന്യത്തിന്‍െറ കണ്ണില്‍ പൊടിയിടാന്‍ അയോഗ്യരും സ്വാര്‍ഥികളുമായ മുസ്ലിം വേഷധാരികളെ മുന്‍നിര്‍ത്തി നടത്തുന്ന അഭ്യാസമായി ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ തരംതാണു എന്ന് മതേതര പ്രതിബദ്ധതയില്‍ അശേഷം സംശയിക്കപ്പെടാത്ത മുസ്ലിംപ്രമുഖര്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍, ഇനി എന്തുചെയ്യണമെന്നും ആരെ തുണക്കണമെന്നും സമുദായനേതാക്കളും സംഘടനകളും സഗൗരവം ചിന്തിക്കണം. വഞ്ചനക്കും വേണമല്ളോ അതിരും അവസാനവും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP