ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്നു നടിക്കാനാവില്ല -സുപ്രീംകോടതി Madhyamam News Feeds |
- ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്നു നടിക്കാനാവില്ല -സുപ്രീംകോടതി
- വന്‍സാരയുടെ ആരോപണം: മോഡിയെ പിന്തുണച്ച് ബി.ജെ.പി
- കോഴി സമരം പിന്‍വലിച്ചു
- കല്‍ക്കരി അഴിമതിയില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍
- ബഗ്ദാദില്‍ സ്ഫോടന പരമ്പര; 50 മരണം
- സിറിയക്കെതിരായ പ്രമേയത്തിന് യു.എസ് വിദേശകാര്യ സമിതിയുടെ അംഗീകാരം
- മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് ഉമ്മന്‍ചാണ്ടി
- എന്‍ജിനീയര്‍മാരുടെ നിയമനത്തിന് നാലുവര്‍ഷ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കുന്നു
- നിക്ഷേപ തട്ടിപ്പ്: യുവതിക്കെതിരെ വഞ്ചനക്കും കേസ്
- ബാഗേജ് ആനുകൂല്യം എല്ലാ യാത്രക്കാര്‍ക്കുമില്ല; എയര്‍ ഇന്ത്യ വീണ്ടും വയറ്റത്തടിക്കുന്നു
ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്നു നടിക്കാനാവില്ല -സുപ്രീംകോടതി Posted: 04 Sep 2013 12:44 AM PDT Image: ന്യൂദല്‍ഹി: കേരളത്തിലെ നിലവാരമില്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ളെന്ന് നടിക്കാനാവില്ളെന്ന് സുപ്രീംകോടതി. കേരള സര്‍ക്കാറിന്‍്റെ പുതിയ മദ്യ നയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരമാര്‍ശം. മദ്യ ഉപഭോഗത്തില്‍ നേരിയ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് ശരിയാണെന്ന് കരുതാനാവില്ളെന്നു കോടതി പറഞ്ഞപ്പോള്‍ കോടതിയുടെ തോന്നല്‍ ശരിയാണെന്ന് സര്‍ക്കാറും സമ്മതിച്ചു. ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള സര്‍ക്കാറാണെന്നും കോടതി നിര്‍ദേശിച്ചു. വാദം പൂര്‍ത്തിയായ കേസ് വിധി പറയാന്‍ മാറ്റി. |
വന്‍സാരയുടെ ആരോപണം: മോഡിയെ പിന്തുണച്ച് ബി.ജെ.പി Posted: 04 Sep 2013 12:26 AM PDT Image: അഹ്മദാബാദ്: കഴിഞ്ഞ ദിവസം രാജിവെച്ച ഗുജറാത്ത് ഡി.ഐ.ജി ഡി.ജി വന്‍സാരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തി. സസ്പെന്‍ഷനിലായിരിക്കെ വന്‍സാര നല്‍കിയ രാജിയിലെ ആരോപണങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്ന് ഗുജറാത്ത് ബി.ജെ.പി വക്താവ് ജയ് നരായണ്‍ വ്യാസ് പറഞ്ഞു. നിരാശയും ഗുജറാത്ത് സര്‍ക്കാറിനോടുള്ള വിദ്വേഷവും മൂലമാണ് വന്‍സാര ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും വ്യാസ് പറഞ്ഞതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ ഡി.ജി. വന്‍സാര ചൊവ്വാഴ്ചയാണ് രാജി വെച്ചത്. 10 പേജുള്ള രാജിക്കത്തില്‍ നരേന്ദ്രമോഡിക്കും മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ വന്‍സാര ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 2002 മുതല്‍ 2007 വരെ താനും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ നടപ്പാക്കിയത് സര്‍ക്കാര്‍ നയങ്ങളാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പങ്കുണ്ടെന്ന് പറഞ്ഞാണ് തന്നെയും മറ്റു ഉദ്യോഗസ്ഥരെയും സി.ബി.ഐയും സി.ഐ.ഡിയും അറസ്റ്റു ചെയ്തത്. എന്നാല്‍, തങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത സര്‍ക്കാറിലെ നയരൂപകരെയും സി.ബി.ഐ അറസ്റ്റു ചെയ്യണമെന്നും രാജിക്കത്തില്‍ വന്‍സാര ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ കേസുയര്‍ത്തി കാണിച്ചാണ് കഴിഞ്ഞ 12 വര്‍ഷമായി ഗുജറാത്ത് സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം കൊയ്യുന്നതെന്നും വന്‍സാര കുറ്റപ്പെടുത്തിയിരുന്നു. വിവിധ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ വന്‍സാര 2012 നവംബര്‍ മുതല്‍ അഹ്മദാബാദിലെയും മുംബൈയിലെയും ജയിലില്‍ മാറി മാറി കഴിയുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ നിര്‍ദേശിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഒരുങ്ങവെയുണ്ടായ വന്‍സാരയുടെ വെളിപ്പെടുത്തല്‍ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. |
Posted: 04 Sep 2013 12:12 AM PDT Image: തൃശൂര്‍: സംസ്ഥാനത്തെ കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തി വന്ന സമരം പിന്‍വലിച്ചു. തൃശൂരില്‍ ചേര്‍ന്ന കോഴിക്കച്ചവടക്കാരുടെയും ഫാം ഉടമകളുടെയും സംയുക്ത സംഘടനയായ പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍റ് ട്രേഡേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ഇറച്ചിക്കോഴിയുടെ തറവില വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോ ഓഡിനേഷന്‍ കമ്മിറ്റി സമരം പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാരിന്‍െറ യാതൊരു ഉറപ്പും ലഭിക്കാതെയാണ് സമരം പിന്‍വലിച്ചതെന്ന് റിപ്പോര്‍ട്ട്. വില്‍പന മുടങ്ങിയതിനാല്‍ ഫാമുകളിലെ കോഴികള്‍ ചത്തൊടുങ്ങുകയും തമിഴ്നാട്ടിലെ ഫാമുകള്‍ക്ക് നഷ്ടം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. |
കല്‍ക്കരി അഴിമതിയില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ Posted: 03 Sep 2013 11:41 PM PDT Image: ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ എസ്.പി കെ.ആര്‍. ചൗരസ്യ കഴിഞ്ഞ ദിവസം തയ്യാറാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ആണ് ഇത് രേഖപ്പെടുത്തിയത്. ഇക്കാര്യം ചൗരസ്യ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അറിയിച്ചു. എന്നാല്‍, നിഷേധ നിലപാടാണ് സിന്‍ഹയുടേത്. പ്രധാനമന്ത്രിയെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ളെന്ന് സിന്‍ഹ അറിയിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഒഫീസ് വിസമ്മതിച്ചു. ചൗരസ്യയുടെ ആവശ്യം സര്‍ക്കാറിനെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, കല്‍ക്കരിപ്പാടം ഇടപാടില്‍ ഒന്നും മറച്ചുവെക്കാനില്ളെന്നും സത്യസന്ധമായ അന്വേഷണം നടത്തുമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേസില്‍ കണാതായ ഫയലുകളെ കുറിച്ച് പാര്‍ലമെന്‍്റില്‍ വിശദീകരണം നല്‍കിയിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെ.പി പാര്‍ലമെന്‍റിന്‍്റെ ഇരുസഭകളിലും ബഹളം ഉണ്ടാക്കി. ഇതെ തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെട്ടു.
|
ബഗ്ദാദില്‍ സ്ഫോടന പരമ്പര; 50 മരണം Posted: 03 Sep 2013 10:58 PM PDT Image: ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ പിടിച്ചുലച്ച് കാര്‍ബോബ് സ്ഫോടനങ്ങള്‍. ശിയാ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനങ്ങളില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായും എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ-മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2008നുശേഷം കഴിഞ്ഞ ഏപ്രില്‍ മുതല്‍ കടുത്ത അക്രമങ്ങള്‍ക്ക് ഇറാഖ് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ അഞ്ചു മാസങ്ങളിലായി അയ്യായിരത്തോളം പേര്‍ ആണ് ഇറാഖില്‍ ജീവന്‍ വെടിഞ്ഞത്. |
സിറിയക്കെതിരായ പ്രമേയത്തിന് യു.എസ് വിദേശകാര്യ സമിതിയുടെ അംഗീകാരം Posted: 03 Sep 2013 10:07 PM PDT Image: വാഷിങ്ടണ്‍: രാസായുധം പ്രയോഗിച്ച സിറിയക്കെതിരായ സൈനിക നടപടിക്ക് അനുമതി തേടിയുള്ള കരട് പ്രമേയത്തിന് അമേരിക്കന്‍ സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗീകാരം. സിറിയക്കെതിരെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന സൈനിക നടപടിക്കാണ് വിദേശകാര്യ സമിതി അംഗീകാരം നല്‍കിയത്. സാഹചര്യങ്ങള്‍ പഠിച്ച ശേഷം ആവശ്യമെങ്കില്‍ ഒരു മാസത്തേക്ക് കൂടി ആക്രമണം ദീര്‍ഘിപ്പിക്കും. സെനറ്റ് സമിതിയിലെ ഡെമോക്രറ്റിക് വിഭാഗം ചെയര്‍മാന്‍ റോബര്‍ട്ട് മെനന്‍ഡെസും റിപ്പബ്ളിക്കന്‍ വിഭാഗം നേതാവ് ബോബ് കോര്‍ക്കറുമാണ് സൈനിക നടപടി സംബന്ധിച്ച് ധാരണയിലത്തെിയത്. ആക്രമണത്തിനായി കരസേനയെ ഉപയോഗിക്കില്ളെന്ന ഉറപ്പിലാണ് റിപ്പബ്ളിക്കന്‍ വിഭാഗം സൈനിക നടപടിക്ക് അംഗീകാരം നല്‍കിയത്. ഓഗസ്റ്റ് അവധിക്ക് ശേഷം സെപ്തംബര്‍ ഒമ്പതിന് ചേരുന്ന സെനറ്റ് സമ്മേളനത്തില്‍ കരട് പ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് നടക്കും. |
മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് ഉമ്മന്‍ചാണ്ടി Posted: 03 Sep 2013 09:14 PM PDT Image: തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഅ്ദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനോട് യോജിക്കുന്നില്ല. ഇത്തരം നടപടി മനുഷ്യാവകാശലംഘനമാണ്. ഒരു ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും ലഭിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്. മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇനിയും ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. |
എന്‍ജിനീയര്‍മാരുടെ നിയമനത്തിന് നാലുവര്‍ഷ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കുന്നു Posted: 03 Sep 2013 09:12 PM PDT Image: റിയാദ്: വിദേശ എന്‍ജിനീയര്‍മാരെ റിക്രൂട്ട്ചെയ്യുന്നതിന് ഇനി മുതല്‍ കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണമെന്ന് നിബന്ധന വെച്ചതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയേഴ്സ് സെക്രട്ടറി ഡോ. ഖാദി അല്‍അബ്ബാസി അറിയിച്ചു. തൊഴില്‍ മന്ത്രാലയവുമായി ഈ വിഷയത്തില്‍ ധാരണയിലെത്തിയതായി അദ്ദേഹം പറഞ്ഞു. രാജ്യത്തേക്ക് വരുന്ന പുതിയ എന്‍ജിനീയര്‍മാര്‍ പലരും യോഗ്യതയില്ലാത്തവരാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുതിയ നിബന്ധന വെച്ചത്. സൗദി തൊഴില്‍മേഖലയെ പരിശീലനക്കളരിയാക്കുകയാണ് പലരും. ഇത് രാജ്യത്തെ പല നിര്‍മാണപദ്ധതികളുടെയും ഗുണനിലവാരത്തില്‍ ഇടിവ് വരുത്തിയിട്ടുണ്ട്. എന്‍ജിനീയര്‍മാരുടെ യോഗ്യതയും പ്രവൃത്തിപരിചയവും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് അവരുടെ രേഖകള്‍ നാഷനല്‍ ഡാറ്റ സെന്‍റര്‍ വഴി തൊഴില്‍ മന്ത്രാലയത്തിനും പാസ്പോര്‍ട്ട് വകുപ്പിനും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. |
നിക്ഷേപ തട്ടിപ്പ്: യുവതിക്കെതിരെ വഞ്ചനക്കും കേസ് Posted: 03 Sep 2013 09:06 PM PDT Image: മസ്കത്ത്: 40 ലക്ഷത്തിലധികം റിയാലിന്‍െറ നിക്ഷേപം സ്വീകരിച്ച് ഒമാനില്‍നിന്ന് മുങ്ങിയ മംഗലാപുരം സ്വദേശിനിക്കും സംഘത്തിനുമെതിരെ തട്ടിപ്പിന് ഇരയായവര്‍ വഞ്ചനാകുറ്റത്തിനും കേസ് നല്‍കി. തട്ടിപ്പ് നടത്തി മുങ്ങിയ വിനിത മറിയ ക്രാസ്റ്റക്ക് എതിരെ ഒമാന്‍ കുറ്റാന്വേഷണ വിഭാഗത്തിനാണ് നിക്ഷേപകര്‍ വഞ്ചനാകുറ്റത്തിന് കേസ് നല്‍കിയത്. ഇതുവരെ ഇവര്‍ക്കെതിരെ ചെക്ക് കേസുകളും വാണിജ്യകുറ്റകൃത്യ കേസുകളുമാണ് ഉണ്ടായിരുന്നത്. |
ബാഗേജ് ആനുകൂല്യം എല്ലാ യാത്രക്കാര്‍ക്കുമില്ല; എയര്‍ ഇന്ത്യ വീണ്ടും വയറ്റത്തടിക്കുന്നു Posted: 03 Sep 2013 08:56 PM PDT Image: മനാമ: ബാഗേജ് വിഷയത്തില്‍ എയര്‍ ഇന്ത്യ വീണ്ടും യാത്രക്കാരുടെ വയറ്റത്തടിക്കുന്നു. ബാഗേജ് 20 കിലോയായി പരിമിതപ്പെടുത്തിയെന്നും അധികമായി വരുന്ന 10 കിലോക്ക് മൂന്ന് ദിനാര്‍ ചാര്‍ജ് ഈടാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. പുതിയ ഉത്തരവ് കഴിഞ്ഞമാസം 22 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment