കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും Madhyamam News Feeds |
- കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും
- കളിക്കൂട്ടുകാര്‍ ബാലികയെ ബലാല്‍സംഗം ചെയ്തു; ക്രൂരകൃത്യം നടത്തിയത് പതിനെട്ടില്‍ താഴെയുള്ളവര്‍
- ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ
- മൂല്യം ഇടിഞ്ഞു; ഡോളറിനെതിരെ 63.53 രൂപ
- സൈനികരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്തിനെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍
- നാലാംദിനവും മാറ്റമില്ലാതെ സ്വര്‍ണവില
- സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കാസര്‍കോട്ട് ഹര്‍ത്താല്‍
- സിറിയയില്‍ രാസായുധ പ്രയോഗം യു.എന്‍ സ്ഥിരീകരിച്ചു
- അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്; 13 മരണം
- പൊലീസ് ഭീഷണിപ്പെടുത്തി കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയെന്ന് ശ്രീശാന്ത്
കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും Posted: 17 Sep 2013 12:45 AM PDT Image: തിരുവനന്തപുരം: ഡീസല്‍ സബ്സിഡി നിര്‍ത്തിലാക്കിയതോടെ കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍. 7000 രൂപയില്‍ കുറവുള്ള ആയിരത്തോളം സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചേക്കും. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോളിയം കമ്പനികള്‍ സര്‍ക്കാറുമായി സഹകരിക്കുമെന്നാണ് കരുതുന്നത്. വേണ്ടിവന്നാല്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ഹൈകോടതി ഉത്തരവ് റദ്ദാക്കി കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്സിഡി നല്‍കാനാവില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സബ്‌സിഡി നിരക്കില്‍ ഡീസല്‍ ലഭിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തേണ്ടി വരുമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സബ്സിഡി ഇല്ലെങ്കില്‍ ഒരു ലിറ്റര്‍ ഡീസലിന് 17.41 രൂപയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി നല്‍കേണ്ടി വരും. സബ്സിഡി ലഭിച്ചില്ലെങ്കില്‍ പ്രതിമാസം 22.60 കോടി രൂപ അധിക ബാധ്യത ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാത്രാ നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. |
കളിക്കൂട്ടുകാര്‍ ബാലികയെ ബലാല്‍സംഗം ചെയ്തു; ക്രൂരകൃത്യം നടത്തിയത് പതിനെട്ടില്‍ താഴെയുള്ളവര്‍ Posted: 17 Sep 2013 12:17 AM PDT Image: ഗുവാഹതി: അസമിലെ ഗുവാഹതിയില്‍ വീടിനടുത്ത് കളിക്കവെ കൂട്ടുകാര്‍ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. പതിനഞ്ചും പതിനാറും മാത്രം പ്രായമുള്ള അഞ്ചു പേരാണ് ഈ ക്രൂരകൃത്യം നടത്തിയത്. തങ്ങള്‍ കുട്ടികള്‍ ആണെന്നും ശിക്ഷിക്കരുതെന്നുമാണ് പൊലീസിന്‍്റെ പിടിയില്‍ അകപ്പെട്ട ഇവര്‍ പറയുന്നത്. കുട്ടികളുടെ പ്രായം സ്ഥീരീകരിക്കുന്നതിന് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. അമ്മ കൂലിപ്പണിക്കു പോയ സമയത്ത് ഞായറാഴ്ച ഉച്ചക്കുശേഷം അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം വീടിനടുത്ത് കളിക്കുകയായിരുന്നു പെണ്‍കുട്ടി. കുട്ടിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ ഒരു വീട്ടില്‍ കൊണ്ടിട്ടശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അവശനിലയില്‍ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ഇവിടെയുള്ള വനിതാ ഹോമിലേക്ക് മാറ്റി. കുറ്റകൃത്യം നടത്തിയതായി പറയപ്പെടുന്ന കുട്ടികള്‍ ഗുവാഹത്തിയിലെ നിരീക്ഷണ കേന്ദ്രത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ ഭീതിതമായി വര്‍ധിക്കുകയും പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്കുറ്റവാളികളുടെ ശിക്ഷ സംബന്ധിച്ച് രാജ്യം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവം. ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് 18 ല്‍ താഴെയായിരുന്നു പ്രായം. മറ്റു പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചപ്പോള്‍ കുറ്റം ചെയ്യുന്ന സമയത്ത് പ്രയാപൂര്‍ത്തിയായില്ല എന്നതിനാല്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ മൂന്ന് വര്‍ഷത്തെ തടവു മാത്രമാണ് ഈ പ്രതിക്ക് ലഭിച്ചത്. ഇതിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു. |
ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ Posted: 16 Sep 2013 11:00 PM PDT Image: ധാക്ക: ബംഗ്ലാദേശില്‍ യുദ്ധക്കുറ്റം ചുമത്തി ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലക്ക് വധശിക്ഷ വിധിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചന സമരകാലത്ത് കൂട്ടക്കൊല നടത്തിയെന്നാണ് അബ്ദുല്‍ ഖാദര്‍ മുല്ലക്ക്മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. 65കാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കീഴ്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ശിക്ഷ വധശിക്ഷയായി ഉയര്‍ത്തുകയായിരുന്നു. നേരത്തെ ജമാഅത്ത് സെക്രട്ടറി ജനറല്‍ അലി അഹ്സന്‍ അഹ്മദ് മുജാഹിദീനെയും വധശിക്ഷക്ക് വിധിച്ചിരുന്നു. 2012ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. |
മൂല്യം ഇടിഞ്ഞു; ഡോളറിനെതിരെ 63.53 രൂപ Posted: 16 Sep 2013 11:00 PM PDT Image: മുംബൈ: നേരിയ ഒരു കയറ്റത്തിനൊടുവില്‍ രൂപ വീണ്ടും ഇടിയുന്നു. ഡോളറിനെതിരെ 63.53 എന്ന മൂല്യത്തില്‍ 60 പൈസ നഷ്ടത്തില്‍ ആണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 62.83ല്‍ ആയിരുന്നു. 1.1 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരുവേള 62.45ലേക്ക് രൂപ ഉയര്‍ന്നിരുന്നു. ഒരു മാസത്തിനിടെ ഉണ്ടായ കാര്യമായ മുന്നേറ്റമായിരുന്നു ഇത്. എന്നാല്‍, ഓഹരി വിപണിയിലെ മാന്ദ്യം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചതായി വിലയിരുത്തുന്നു. |
സൈനികരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്തിനെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ Posted: 16 Sep 2013 10:30 PM PDT Image: അലീഗഢ്: രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്തിനാണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍. രാജ്യത്തിനു വേണ്ടി മരിക്കുന്നത് പട്ടാളക്കാരന്റെ കടമയാണ്. അവര്‍ മരിച്ചു കഴിഞ്ഞാല്‍ പെട്രോള്‍ പമ്പോ 50 ലക്ഷം രൂപയോ ലഭിക്കാതെ അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും കുടുംബം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലീഗഢ് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് രൗട്ടേലയാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇന്ത്യ വിലപിക്കുന്നവരുടെ നാടാണ്. അമേരിക്കയുടെ 5000ത്തോളം സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു. പക്ഷേ് അവര്‍ ആരുടെയും കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തു വന്നതായി കാണാനാവില്ലെന്നും രൗട്ടേല പറഞ്ഞു. |
നാലാംദിനവും മാറ്റമില്ലാതെ സ്വര്‍ണവില Posted: 16 Sep 2013 09:30 PM PDT Image: മുംബൈ: നാലാംദിനവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 21,960 വും ഗ്രാമിന് 2745 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില 240 രൂപ കുറഞ്ഞാണ് ഈ നിലയില്‍ എത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. |
സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കാസര്‍കോട്ട് ഹര്‍ത്താല്‍ Posted: 16 Sep 2013 07:45 PM PDT Image: കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കസാര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സി.പി.എം പ്രവര്‍ത്തകനായ ഉദുമ മാങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (45) തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ നിന്നും കൂടുതല്‍ പൊലീസ് ജില്ലയിലെത്തിയിട്ടുണ്ട്. |
സിറിയയില്‍ രാസായുധ പ്രയോഗം യു.എന്‍ സ്ഥിരീകരിച്ചു Posted: 16 Sep 2013 11:49 AM PDT Image: ന്യൂയോര്‍ക്ക്: സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി യു.എന്‍ സ്ഥിരീകരിച്ചു. സരിന്‍ എന്ന വിഷവാതകമാണ് ഉപയോഗിച്ചതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച യുഎന്‍ സംഘം നല്കിയ റിപ്പോര്‍ട്ടില്‍ രാസായുധപ്രയോഗം നടന്നതായി സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് രാസായുധപ്രയോഗം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ സൂചനയില്ല. റിപ്പോര്‍ട്ട് പരിശോധക സംഘം യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി. മൂണിന് കൈമാറി. സിറിയയിലെ മനുഷ്യക്കുരുതിയില്‍ ബശാര്‍ ഭരണകൂടത്തിനും വിമതര്‍ക്കും ഉത്തരവാദിതത്തമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സിറിയന്‍ തലസ്ഥാനമായ ഡമസ്കസിനു പ്രാന്തപ്രദേശമായ ഗൗട്ടയില്‍ ആഗസ്റ്റ് 21 നാണ് രാസായുധം പ്രയോഗം നടന്നത്. രാസായുധ പ്രയോഗത്തില്‍ ആയിരത്തി മുന്നൂറോളം പേര്‍ മരണപ്പെട്ടിരുന്നു. |
അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്; 13 മരണം Posted: 16 Sep 2013 11:49 AM PDT Image: വാഷിങ്ടണ്‍: അമേരിക്കന്‍ നാവിക സേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 നാവിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നാവിക സേനയുടെ നേവല്‍ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്ത് അതിക്രമിച്ചു കടന്ന ആയുധധാരി വെടിവെപ്പ് നടത്തുകയായിരുന്നു. തിങ്കളാഴ്ച അമേരിക്കന്‍ സമയം രാവിലെ 8.20 ഓടെയാണ് വെടിവെപ്പുണ്ടായത്. അതീവ സുരക്ഷ മേഖലയായ നാവിക കമാന്‍ഡ് ആസ്ഥാനത്തു കടന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പൊലിസിന്റെ പ്രത്യാക്രമത്തില്‍ അക്രമി കൊല്ലപ്പെട്ടു. 2007-2011ല്‍ നാവിക സേന അംഗമായിരുന്ന ആരോണ്‍ അലക്‌സിസ് എന്ന മുപ്പത്തിനാലുകാരനാണ് ഇയാളെന്ന് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാള്‍ നേരത്തെ സിവിലിയന്‍ ഡിഫന്‍സ് കോണ്‍ട്രാക്ടറായും ജോലി ചെയ്തിട്ടുണ്ടെന്ന് നേവി സെക്രട്ടറി റേ മാബുസ് പറഞ്ഞു. വെടിവെപ്പു നടക്കുമ്പോള്‍ 3000 ത്തോളം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു. 40 മിനിറ്റോളം വെടിയൊച്ച കേട്ടതായി കെട്ടിടത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. |
പൊലീസ് ഭീഷണിപ്പെടുത്തി കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയെന്ന് ശ്രീശാന്ത് Posted: 16 Sep 2013 10:35 AM PDT Image: കൊച്ചി: ഐ.പി.എല്‍ വാദുവെപ്പു കേസില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടിലെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ബന്ധുക്കളെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കുറ്റസമ്മത മൊഴി എഴുതിവാങ്ങിയതെന്ന് ശ്രീശാന്ത് പറയുന്നു. ബി.സി.സി.ഐയുടെ അച്ചടക്ക സമിതിക്ക് അയച്ച കത്തിലാണ് ശ്രീശാന്തിന്‍െറ വിശദീകരണം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment