ജനങ്ങളുടെ സുരക്ഷ സുപ്രധാന ദൗത്യമായി കണക്കാക്കും -പ്രധാനമന്ത്രി Posted: 18 Sep 2013 11:16 PM PDT മനാമ :ജനങ്ങളുടെ സുരക്ഷ സുപ്രധാന ദൗത്യമായി കണക്കാക്കുകയും അതിന് വേണ്ട മുഴുവന്‍ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറയൂം ജനങ്ങളുടെയും സുരക്ഷക്ക് തുരങ്കം വെക്കുന്ന തീവ്രവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്വാതന്ത്ര്യവും നിയമവും നിലനില്‍ക്കുന്ന രാജ്യമെന്ന നിലക്ക് ഏവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും പരസ്പരാദരവോടെ ജീവിക്കാനുമുള്ള സൗകര്യം ഒരുക്കുന്നതിന് മുന്തിയ പരിഗണന നല്‍കണം. ദേശീയ ഐക്യത്തിന് തുരങ്കം വെക്കുന്നവരും സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നവരും നിയമത്തിന് മുന്നില്‍ ഹാജരാക്കപ്പെടും. മിമ്പറുകള്‍ പ്രസംഗ സ്റ്റേജുകളും വിദ്വേഷത്തിനും അക്രമത്തിനും പ്രേരണ നല്‍കുന്നതില്‍നിന്നെ് ഒഴിവായി നില്‍ക്കേണ്ടതുണ്ട്്. രാജ്യസുരക്ഷക്കായി ജീവത്യാഗം ചെയ്ത പൊലീസുകാരെ രാജ്യം വിലമതിക്കുന്നു. അവരുടെ ജീവനും രക്തവും ഒരിക്കലും വെറുതെയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. |
ലോകകപ്പിന് മുമ്പേ മൂവാസലാത്ത് 2,000 ബസുകള്‍ പുറത്തിറക്കും Posted: 18 Sep 2013 11:12 PM PDT ദോഹ: രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പ് സമയമാവുമ്പോഴേക്കും 2000 ബസുകള്‍ നിരത്തിലിറക്കുമെന്ന് മുവാസലാത്ത് സ്ട്രാറ്റജി ആന്‍റ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ നാസര്‍ അല്‍ ഖിന്‍ജി. ലോകകപ്പ് മുന്നില്‍ കണ്ടുള്ള നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അല്‍ സുലൈത്തിയുടെ മേല്‍നോട്ടത്തിലാണ് മുവാസലാത്ത് നടപ്പാക്കികൊണ്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന ജനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അതിനാല്‍ ലോകകപ്പ് സമയമാവുമ്പോഴേക്കും ബസുകളുടെ എണ്ണം 300ല്‍ നിന്ന് 2000ത്തിലേക്ക് വര്‍ധിപ്പിക്കുമെന്ന് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ അല്‍ ഖിന്‍ജി പറഞ്ഞു. പുതിയ ബസ് സ്റ്റേഷന്‍, പുതിയ സര്‍വീസ് റൂട്ട്, അധിക സര്‍വ്വീസ് എന്നിവയും നവീകരണ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കും. കൊമേഴ്സ്യല്‍ കോംപ്ളക്സ്, എലിവേറ്റര്‍, ടാക്സി പിക്ക്അപ്പ്, ടാക്സി പാര്‍ക്കിങ് കേന്ദ്രം, ക്ളിനിക് തുടങ്ങിയ സൗകര്യങ്ങളോടെ ഗാനിം ബസ് ടെര്‍മിനല്‍ വിപൂലീകരിക്കും. കൂടാതെ പരിമിതമായ സ്റ്റോപ്പുകളുള്ള എക്സ്പ്രസ് ബസ് സര്‍വീസ് റൂട്ടുകളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ സൗകര്യങ്ങളോടെയുള്ള അല്‍ഖോര്‍ ബസ് ടെര്‍മിനലിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. |
വിദേശികള്‍ക്ക് നാടുകടത്തല്ല, തൊഴില്‍ പരിരക്ഷ ഉറപ്പാക്കുകയാണ്- ഹുമൈദാന്‍ Posted: 18 Sep 2013 11:01 PM PDT റിയാദ്: രാജ്യത്തിന്‍െറ പുരോഗതിയില്‍ നിര്‍ണായകപങ്ക് വഹിച്ച വിദേശ തൊഴിലാളികളെ നാടുകടത്തുകയല്ല, എല്ലാവര്‍ക്കും തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ തൊഴില്‍ മേഖല മാറ്റിപണിയാനുള്ള ശ്രമമാണ് നിതാഖാത്തിന്‍െറ ഭാഗമായി നടക്കുന്നതെന്നും തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ നയരൂപവത്കരണ വിഭാഗം മേധാവി അഹ്മദ് ബിന്‍ സാലിഹ് അല്‍ ഹുമൈദാന്‍ പറഞ്ഞു. പദവി ശരിപ്പെടുത്താന്‍ ലഭിച്ച അവസരം ലക്ഷക്കണക്കിന് വിദേശികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്ത് തങ്ങുന്നതിനും തൊഴിലെടുക്കുന്നതിനും നിയമപരിരക്ഷ ലഭിച്ചിരിക്കുകയാണെന്നും സ്വദേശികളോടൊപ്പം രാജ്യപുരോഗതിയില്‍ ഒറ്റക്കെട്ടായി തോളോട്തോള്‍ ചേര്‍ന്ന് ഇവരും ഉണ്ടാകുമെന്നും ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഹുമൈദാന്‍ വ്യക്തമാക്കി. അവസരം ഉപയോഗപ്പെടുത്തി നിയമപരമാകാന്‍ സന്നദ്ധരായ വിദേശ തൊഴിലാളികളെ അദ്ദേഹം അഭിനന്ദിച്ചു. രേഖകള്‍ ശരിപ്പെടുത്താനും നിയമവിധേയമാകാനും ഉദാരമായ സമീപനമാണ് സൗദി ഭരണകൂടം വിദേശികളോട് സ്വീകരിച്ചത്. തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഇതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കി. നവംബര്‍ മൂന്നിന് ഇളവ് കാലാവധി തീരുകയാണ്. താമസ-തൊഴില്‍ രേഖകള്‍ നിയമ വിധേയമാകുന്നതിന് ആറുമാസത്തിലധികം സമയമാണ് അനുവദിച്ചത്. ഇത് മതിയായ കാലയളവാണ്. അതിനാല്‍ അവസരം ഉപയോഗപ്പെടുത്താത്തവരെ നവംബര്‍ മൂന്നിന് ശേഷം കടുത്ത നടപടികളാണ് കാത്തിരിക്കുന്നത്. ഇനിയും രേഖകള്‍ ശരിപ്പെടുത്താന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ബന്ധപ്പെട്ടവരെ സമീപിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴില്‍ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ ഒരേസമയം വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഗുണം ചെയ്യുന്നതാണ്. തൊഴിലാളിയുടെയും തൊഴില്‍ ദാതാവിന്‍െറയും അവകാശങ്ങള്‍ ഉറപ്പാക്കിക്കൊണ്ടുള്ള നടപടികളാണ് മന്ത്രാലയം കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. |
ചാമ്പ്യന്‍സ് ലീഗ്: മെസി മികവില്‍ ബാഴ്സക്ക് ജയം; ചെല്‍സിക്ക് തോല്‍വി Posted: 18 Sep 2013 10:58 PM PDT ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ പ്രഥമ റൗണ്ടില്‍ മുന്‍ ചാമ്പ്യന്‍മാരായ ബാഴ്സലോണക്ക് മിന്നും ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവവില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ബാഴ്സ അജാക്സിനെ തോല്‍പിച്ചത്. അതേസമയം, മുന്‍ചാമ്പ്യന്‍മാരായ ചെല്‍സിക്ക് ആദ്യ റൗണ്ടില്‍ അടിതെറ്റി. ബാസല്‍ എഫ്.സിയാണ് ചെല്‍സിക്കെതിരെ അട്ടിമറി ജയം നേടിയത്. സ്കോര്‍: 2-1. നിലവിലെ റണ്ണറപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും തോല്‍വി പിണഞ്ഞു. നെപ്പോളിയാണ് ജര്‍മന്‍ ക്ളബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചത്. മറ്റു മത്സരങ്ങളില്‍ എ.സി മിലാന്‍ സെല്‍റ്റിക്കിനെയും ആഴ്സനല്‍ ബാഴ്സല്ളെയും അത്ലറ്റിക്കോ മാഡ്രിഡ് സെനിറ്റിനെയും തോല്‍പിച്ചു. |
നുഴഞ്ഞുകയറ്റം: പഴുതടച്ച നടപടിക്ക് ഒമാന്‍ Posted: 18 Sep 2013 10:56 PM PDT Subtitle: ഇറാനുമായുള്ള കരാര്‍ നിയമലംഘനം തടയാന്‍ സഹായിക്കും മസ്കത്ത്: നുഴഞ്ഞുകയറ്റത്തിനും തൊഴില്‍നിയമ ലംഘനത്തിനുമെതിരെ പഴുതടച്ച നടപടികളുമായി ഒമാന്‍. നിയമലംഘനം കണ്ടെത്താന്‍ കര്‍ശന പരിശോധനകളാണ് അധികൃതര്‍ അടുത്തിടെയായി നടത്തിവരുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള റെയ്ഡുകളില്‍ നിരവധി പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിനെതിരെ കര്‍ശന നിയമങ്ങള്‍ രാജ്യത്തുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ഇതു വരെ സാധിച്ചിട്ടില്ല. അതിനാല്‍, ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് അധികൃതര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്. അനധികൃത മനുഷ്യക്കടത്തിനും മയക്കുമരുന്ന് കടത്തിനുമെതിരായ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്‍ പ്രതിരോധമന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി ഇറാനുമായി ഒപ്പുവെച്ച ധാരണാപത്രം ഇതിലേക്കുള്ള ചുവടുവെപ്പാണ്. ഇറാനുമായുള്ള സഹകരണം വഴി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള നുഴഞ്ഞുകയറ്റം തടയല്‍ എളുപ്പമാവും. പതിറ്റാണ്ടിലധികമായി ഒമാന്‍ നുഴഞ്ഞുകയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒമാന്‍െറ തീരപ്രദേശമാണ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഏറെ അനുകൂലമാവുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് ഇറാനിലേക്ക് കാല്‍നടയായെത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ അവിടെ നിന്ന് ബോട്ടുകളിലാണ് ഒമാനിന്‍െറ തീരപ്രദേശങ്ങളിലെത്തുന്നത്. രാജ്യത്തിന്‍െറ വടക്കന്‍ ഭാഗങ്ങളിലെ തീരപ്രദേശങ്ങളെയാണ് കൂടുതല്‍ നുഴഞ്ഞുകയറ്റക്കാര്‍ ലക്ഷ്യമാക്കുന്നത്. പാകിസ്താനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമാണ് കൂടുതല്‍ നുഴഞ്ഞുകയറ്റം നടക്കുന്നത്. ചെറിയ തോതില്‍ ഇറാനില്‍നിന്നും നുഴഞ്ഞുകയറ്റമുണ്ട്. 2013 ജനുവരി 27ന് ബഹ്ലയിലെ സെയ്ഹ് അല്‍ ഷാമിഖാത് റോയല്‍ ക്യാമ്പില്‍ ഗവര്‍ണറേറ്റ് പ്രതിനിധികളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ നുഴഞ്ഞുകയറ്റം സംബന്ധിച്ച പ്രശ്നത്തില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് തന്‍െറ ആശങ്ക പങ്കുവെച്ചിരുന്നു. നുഴഞ്ഞുകയറ്റം നിത്യസംഭവമായിരിക്കുകയാണെന്ന് പറഞ്ഞ സുല്‍ത്താന്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരുന്നു. അധികൃതര്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നിരവധി നുഴഞ്ഞുകയറ്റക്കാരാണ് അടുത്തിടെ പിടിയിലായത്. സെപ്റ്റംബര്‍ 11ന് വിവിധ ഭാഗങ്ങളിലൂടെ ഒമാനിലേക്ക് നുഴഞ്ഞുകയാന്‍ ശ്രമിച്ച 61 ഏഷ്യന്‍ വംശജര്‍ പിടിയിലായിരുന്നു. ഇവരെ മസ്കത്ത് വിമാനത്താവളം വഴി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ മാസവും നിരവധി പേര്‍ പൊലീസിന്‍െറ പിടിയിലായിരുന്നു. ആഗസ്റ്റ് മൂന്നാം വാരത്തില്‍ 291 പേരാണ് പിടിയിലായത്. മസ്കത്ത് ഗവര്‍ണറേറ്റിലായിരുന്നു അന്ന് കൂടുതല്‍ പേര്‍ പിടിയിലായത്. മസ്കത്ത് ഗവര്‍ണറേറ്റില്‍ മാത്രം അന്ന് പിടിയിലായത് 104 പേരാണ്. ബുധനാഴ്ച രാവിലെ നടത്തിയ റെയ്ഡില്‍ തൊഴില്‍നിയമം ലംഘിച്ചതിന് 85 പേര്‍ അറസ്റ്റിലായി. അതേസമയം, കഴിഞ്ഞ ആഴ്ച സമാന കേസില്‍ മൊത്തം അറസ്റ്റിലായവര്‍ 137 ആണ്. ഇവരുടെ കാര്യത്തില്‍ അതത് നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് നടപടി പൂര്‍ത്തിയാക്കി വരികയാണ്. ഇബ്രി വിലായത്തില്‍ തൊഴില്‍നിയമ ലംഘനത്തിന് 54 പേരാണ് ബുധനാഴ്ച അറസ്റ്റിലാ യത്. അറസ്റ്റിലായവര്‍ വിവിധ ഏഷ്യന്‍ രാജ്യക്കാരാണ്. ഇതേ റെയ്ഡില്‍ ആല്‍കഹോള്‍ കൈവശം വെച്ചതിന് ആറുപേരും അറസ്റ്റിലായിട്ടുണ്ട്. വടക്കന്‍ ബാതിനയില്‍ നടത്തിയ റെയ്ഡില്‍ 31 ഏഷ്യന്‍ രാജ്യക്കാര്‍ അറസ്റ്റിലായി. തൊഴില്‍വകുപ്പ് അധികൃതരും റോയല്‍ ഒമാന്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇത്തരം റെയ്ഡ് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. |
അഡെക് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട ശേഷവും പഠനത്തെ ബാധിക്കില്ലെന്ന് കാണിച്ച് നോട്ടിസ് നല്‍കി Posted: 18 Sep 2013 10:49 PM PDT Subtitle: ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍; അഡെക് നോട്ടിസ് കൈമാറിയത് രണ്ടു മാസത്തിന് ശേഷം അബൂദബി: അടുത്തവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ പ്രവര്‍ത്തിക്കില്ലെന്ന് കാണിച്ച് അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) മാനേജ്മെന്‍റിന് നോട്ടിസ് നല്‍കിയ ശേഷവും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിക്കാതെ സ്കൂള്‍ അധികൃതര്‍ വഞ്ചിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. സ്കൂള്‍ അധികൃതര്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് കൈമാറിയ രേഖകള്‍ തന്നെ ഇതിന് തെളിവാണ്. വില്ല സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിന്‍െറ ഭാഗമായി 2014 ഏപ്രില്‍ ഒന്നിന് ശേഷം ഇസ്ലാഹി സ്കൂള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി കാണിച്ചുള്ള നോട്ടിസിലെ തീയതി 2013 ജൂലൈ രണ്ടാണ്. ഈ നോട്ടിസ് കഴിഞ്ഞയാഴ്ചയാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. എന്നാല്‍, 2013 ജൂലൈ മൂന്ന് തീയതി വെച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഒപ്പിട്ട നോട്ടിസ് വിദ്യാര്‍ഥികള്‍ വശം രക്ഷിതാക്കള്‍ക്ക് ലഭിച്ചിരുന്നു. ഈ നോട്ടിസില്‍ ഇസ്ലാഹി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടരാന്‍ സാധിക്കില്ലെന്നും എന്നാല്‍, കുട്ടികളുടെ തുടര്‍ പഠനത്തെ ബാധിക്കാത്ത വിധം പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇസ്ലാഹി സ്കൂള്‍ മാനേജ്മെന്‍റിന് അബൂദബി ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ എന്ന പേരില്‍ സ്കുള്‍ ആരംഭിക്കാന്‍ അഡെക് താല്‍ക്കാലിക ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് ബനിയാസില്‍ സ്ഥലവും അനുവദിച്ചിട്ടുണ്ട്. നിര്‍മാണത്തിനുള്ള പ്രാഥമിക അനുമതിയും ലഭിച്ചു. ഇസ്ലാഹി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ തുടര്‍പഠനം ഉറപ്പാക്കും. സ്കൂളിലെ അധ്യാപകരടക്കം മുഴുവന്‍ ജീവനക്കാരും പുതിയ സ്കൂളില്‍ തുടരുമെന്നും നോട്ടിസില്‍ അറിയിച്ചിരുന്നു. അഡെകില്‍ നിന്ന് സ്കൂള്‍ അടച്ചുപൂട്ടണമെന്ന് കാണിച്ച് ലഭിച്ച നോട്ടിസ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാതെയാണ് പ്രിന്‍സിപ്പല്‍ ഒപ്പിട്ട നോട്ടിസ് വിതരണം ചെയ്തത് എന്നാണ് രണ്ട് നോട്ടിസുകളിലെയും തീയതികളില്‍ നിന്ന് മനസ്സിലാകുന്നത്. മധ്യവേനലവധിയായതിനാലായിരുന്നു കുട്ടികള്‍ക്ക് അഡെകിന്‍െറ നോട്ടിസ് വിതരണം ചെയ്യാതിരുന്നതെന്നാണ് മാനേജ്മെന്‍റ് പറഞ്ഞത്. എന്നാല്‍, അഡെക് നോട്ടിസ് നല്‍കിയ തീയതി കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞുള്ള തീയതിയില്‍ പ്രിന്‍സിപ്പല്‍ ഒപ്പിട്ട നോട്ടിസ് വിതരണം ചെയ്തത് എങ്ങനെയെന്ന ചോദ്യം ഉദിക്കുന്നു. ഇന്ത്യന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ എന്ന പേരില്‍ ആരംഭിക്കുന്ന സ്കൂളില്‍ ഇസ്ലാഹി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുനല്‍കിയ ശേഷമാണ് വളരെ പെട്ടെന്ന് അടച്ചുപൂട്ടല്‍ നോട്ടിസ് നല്‍കിയതെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. സ്കൂള്‍ നിര്‍ത്തുന്ന കാര്യം മാനേജ്മെന്‍റ് നേരത്തേ അറിയിച്ചിരുന്നെങ്കില്‍ മക്കള്‍ക്ക് വേറെ എവിടെയെങ്കിലും പ്രവേശം നേടാന്‍ സാധിക്കുമായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. |
തലശ്ശേരി ശഫ്ന വധക്കേസ് പ്രതി അഫ്സല്‍ കുവൈത്തില്‍ പിടിയില്‍ Posted: 18 Sep 2013 10:39 PM PDT കുവൈത്ത് സിറ്റി: കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ശഫ്ന വധക്കേസ് പ്രതി അഫ്സല്‍ കുവൈത്തില്‍ പിടിയിലായി. കേസിന്‍െറ വിചാരണക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ വ്യാജ പാസ്പോര്‍ട്ടില്‍ കുവൈത്തിലേക്ക് കടക്കുകയായിരുന്നു. എട്ട് വര്‍ഷത്തോളമായി കുവൈത്തിലുള്ള ഇയാള്‍ക്കെതിരെ അടുത്തിടെ ഇന്‍റര്‍പോള്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അഫ്സല്‍ വ്യാജ പാസ്പോര്‍ട്ടിലാണ് കുവൈത്തിലെത്തിയത് എന്നറിഞ്ഞ സ്പോണ്‍സര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇയാളെ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്‍റര്‍പോളിന് കൈമാറുന്ന ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നറിയുന്നു. തലശ്ശേരി ചിറക്കര കെ.ടി.പി മുക്ക് പുല്ലമ്പില്‍ റോഡ് ‘ശഫ്നാസി’ല്‍ പി.കെ. സമ്മൂട്ടിയുടെയും ജമീലയുടെയും മകളായ ശഫ്നയെ (18) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തലശ്ശേരി ചിറക്കര മോറക്കുന്ന് ‘തൗഫീഖ് മന്‍സിലി’ല്‍ അഫ്സല്‍ (32). 2004 ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരി ക്രൈസ്റ്റ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ശഫ്നയുടെ പിന്നാലെ നടന്ന് പ്രേമാഭ്യര്‍ഥ ന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു പ്രതി അഫ്സല്‍. എന്നാല്‍, ശഫ്ന ഇത് നിരസിച്ചതിന് പ്രതികാരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം ക്ളാസ് കഴിഞ്ഞ്് ഒട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയ ശഫ്നയെ പിന്തുടര്‍ന്ന അഫ്സല്‍ വീട്ടുമുറ്റത്ത് വെച്ച് കൊടുവാള്‍ കൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിറ്റേന്ന് തന്നെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസിന്‍െറ വിചാരണക്കിടെ തലശ്ശേരി കോടതിയില്‍നിന്ന് ജാമ്യം നേടിയ അഫ്സല്‍ 2005 ജൂലൈ അഞ്ചിന് ബംഗളൂരു പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് താജ് പാഷ ഖാന്‍ എന്ന പേരില്‍ നേടിയ എഫ് 3901333 നമ്പര്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കുകയായിരുന്നു. ജാമ്യം നല്‍കുമ്പോള്‍ അഫ്സലിന്‍െറ യഥാര്‍ഥ പാസ്പോര്‍ട്ട് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുവൈത്തിലെ ജലീബ് അല്‍ ശുയൂഖിലെ സഹേദരീഭര്‍ത്താവിന്‍െറ ഇന്‍റര്‍നെറ്റ് കഫേയിലായിരുന്നു വ്യാജ പാസ്പോര്‍ട്ടിലെത്തിയ അഫ്സല്‍ മൂന്ന് വര്‍ഷം മുമ്പുവരെ ജോലി ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് മുങ്ങിയ ഇയാള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അഫ്സലിനെ പിടികൂടുന്നതിന് ശഫ്നയുടെ പിതാവ് സമ്മൂട്ടി കഴിഞ്ഞ എട്ടു വര്‍ഷമായി നിരന്തരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. അഫ്സല്‍ കുവൈത്തിലേക്ക് കടന്ന വ്യാജ പാസ്പോര്‍ട്ടിന്‍െറ വിവരങ്ങളടക്കം വെച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് കഴിഞ്ഞ മാസം സമ്മൂട്ടി സ്ഥലം എം.പി കൂടിയായ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്‍െറ ഇടപെടലോടെ കേസ് ഇന്‍റര്‍പോളിന് കൈമാറുകയായിരുന്നു. |
പണത്തിനായി സ്ത്രീകളെയും കുട്ടികളെയും വില്‍ക്കുന്നത് തടയാന്‍ നിയമം വരുന്നു Posted: 18 Sep 2013 08:38 PM PDT കൊച്ചി: കുട്ടികളെയും സ്ത്രീകളെയും പണത്തിനുവേണ്ടി വില്‍പന നടത്തുന്നത് തടയാന്‍ നിയമനിര്‍മാണത്തിന് നീക്കം. ഗൗരവതരമായ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ മതിയായ നിയമം നിലവിലില്ളെന്ന ഹൈകോടതി പരാമര്‍ശത്തിന്‍െറ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണത്തിന് കളമൊരുങ്ങുന്നത്. ഇതുസംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങടങ്ങുന്ന നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി വൈകാതെ നല്‍കും. ഹൈകോടതി പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിയമനിര്‍മാണത്തിന് ഉതകുന്ന വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡി.ജി.പിയോട് തേടിയിട്ടുണ്ട്. മക്കളെ വില്‍പന നടത്തിയ കേസില്‍ കൂട്ടുപ്രതിയായി ചേര്‍ക്കപ്പെട്ട കാസര്‍കോട് സൂനാമി കോളനിയിലെ താമസക്കാരിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് മതിയായ നിയമനിര്‍മാണം സംബന്ധിച്ച് നേരത്തെ സിംഗ്ള്‍ ബെഞ്ചിന്‍െറ നിരീക്ഷണങ്ങളുണ്ടായത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗിക ചൂഷണത്തിനുവേണ്ടി കൈമാറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്ന നിയമങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. പണത്തിനുവേണ്ടി കുട്ടികളെ വില്‍പന നടത്തുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് തടയാന്‍ ഫലപ്രദമായ നിയമം നിലവിലില്ല. ദത്തെടുക്കാന്‍പോലും ഒട്ടേറെ നിയന്ത്രണങ്ങളും നിബന്ധനകളും നിലവിലിരിക്കെയാണ് ഏറെ പ്രധാനപ്പെട്ട കുറ്റകൃത്യത്തിന് ശിക്ഷ നല്‍കാന്‍ മതിയായ നിയമമില്ലാത്ത അവസ്ഥയുള്ളത്. പലപ്പോഴും കുട്ടികളേയും സ്ത്രീകളേയും വില്‍ക്കുന്നതിന് സാമ്പത്തിക കാരണങ്ങളാണുള്ളത്. എന്നാല്‍, ക്രിമിനല്‍ നിയമത്തിലോ, സാമ്പത്തിക കുറ്റകൃത്യവുമായ ബന്ധപ്പെട്ട നിയമത്തിലോ ഇക്കാര്യം ഉള്‍പ്പെടുത്തി കടുത്ത ശിക്ഷ ഉറപ്പാക്കിയിട്ടില്ല. മറിച്ച് ഇത്തരം കേസുകളില്‍പ്പെടുന്ന പ്രതികള്‍ക്ക് ഒരു പരിധിവരെ രക്ഷപ്പെടാന്‍ പഴുതുപോലും നിലനില്‍ക്കുന്നു. ഇന്ത്യന്‍ ലോ കമീഷന്‍ 146-ാം റിപ്പോര്‍ട്ടായി ഇത്തരമൊരു നിര്‍ദേശം നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇതുവരെ നടപ്പായിട്ടില്ല. ഈ സാഹചര്യങ്ങള്‍കൂടി പരിഗണിച്ചാണ് ഇതുസംബന്ധിച്ച് പ്രത്യേക നിയമം വേണമെന്ന് ഹൈകോടതിയുടെ പരാമര്‍ശമുണ്ടായത്. കുറ്റകൃത്യത്തിന്‍െറ സാമൂഹികവും സാമ്പത്തികവുമായ മാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു വേണം പുതിയ നിയമ നിര്‍മാണം നടത്താനെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സ്വന്തം കുട്ടികളെ പണത്തിനുവേണ്ടി വില്‍പന നടത്തുന്നത് തടയാന്‍ നിയമമില്ലാത്തതാണ് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നത്. കുട്ടികളെ വില്‍പന നടത്തിയ കേസില്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തുവെന്ന കേസിലാണ് കാസര്‍കോട്ടുകാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം തെളിഞ്ഞാല്‍പോലും ശിക്ഷ നല്‍കാന്‍ മതിയായ നിയമമില്ലാത്തത് നിസ്സഹായകരമായ അവസ്ഥയാണുണ്ടാക്കുന്നത്. ഇത്തരം കുറ്റകൃത്യത്തിന്‍െറ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ച് വിശദമായ നിര്‍ദേശം തയാറായി വരികയാണെന്നും താമസിയാതെ സര്‍ക്കാറിന്‍െറ പരിഗണനക്കായി ഇത് കൈമാറുമെന്നും ഡി.ജി.പി അറിയിച്ചു. |
ലീഗ്-സമസ്ത ഒത്തുതീര്‍പ്പ്: ‘പ്രശ്നക്കാരെ’ താക്കീത് ചെയ്യും; കാമ്പയിന്‍ ഉപേക്ഷിക്കും Posted: 18 Sep 2013 08:33 PM PDT കണ്ണൂര്‍: മുസ്ലിംലീഗ്-സമസ്ത ഒത്തുതീര്‍പ്പിന്‍െറ തുടര്‍ച്ചയായി ഇ.കെ വിഭാഗത്തിലെ അഞ്ചു യുവനേതാക്കളെ സമസ്ത താക്കീത് ചെയ്യും. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സെപ്റ്റംബര്‍ 26ന് തുടങ്ങാന്‍ തീരുമാനിച്ച സുന്നി കോഓഡിനേഷന്‍ കമ്മറ്റി കാമ്പയിന്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ചു. സമസ്തയുടെ വികാരം മാനിച്ച് ആഭ്യന്തര വകുപ്പിനോടുള്ള അതൃപ്തി ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ നേരിട്ട് ബോധിപ്പിക്കും. തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന സമസ്തയുടെ ആവശ്യമാണ് ലീഗ് നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിക്കുക. മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരായ സമസ്തയുടെ വികാരവും മുഖ്യമന്ത്രിയെ അറിയിക്കും. ലീഗിനെയും സമസ്തയെയും അകറ്റാന്‍ ശ്രമിക്കുന്ന വിധത്തില്‍ സ്വന്തമായ നിലപാട് സ്വീകരിച്ചതിന്‍്റെ പേരിലാണ് യുവനേതാക്കളെ താക്കീത് ചെയ്യുന്നത്. സുന്നി കോഓഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ വേദിയുണ്ടാക്കിയാണ് ആഭ്യന്തരവകുപ്പിനെതിരെ രണ്ടു മാസത്തെ കാമ്പയിന്‍ നിശ്ചയിച്ചത്. ഈ കമ്മിറ്റിയുടെ തലപ്പത്ത് പ്രമുഖരാണെങ്കിലും, പിന്നിലുള്ള ചിലരാണ് പ്രശ്നക്കാരെന്നാണ് ലീഗ് സമസ്തയെ ബോധ്യപ്പെടുത്തിയത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിവായ ശേഷം സുന്നികള്‍ക്കെതിരായുണ്ടായ നടപടികളുടെ പട്ടിക തന്നെ സമസ്തയിലെ അസംതൃപ്ത വിഭാഗം ഉയര്‍ത്തി കാണിക്കുന്നുണ്ട്. നാസര്‍ ഫൈസി കൂടത്തായിയുടെ ആര്യാടന്‍ മുഹമ്മദിനെതിരായ വിവാദ പ്രസംഗം ഈ വികാരത്തിന്‍്റെ പ്രകടനമായിരുന്നുവെന്ന് അവര്‍ പറയുന്നു. കാഞ്ഞങ്ങാട് ബല്ല കടപ്പുറം സംഘര്‍ഷം, കോഴിക്കോട് മുറമ്പാത്തി പള്ളി തര്‍ക്കം, തളിപ്പറമ്പ് കൊട്ടില സംഘര്‍ഷം എന്നീ പ്രശ്നങ്ങളില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്വീകരിച്ചത് ഏകപക്ഷീയ നിലപാടായിരുന്നുവെന്നാണ് ആരോപണം. തങ്ങളുടെ മഹല്ലുകളില്‍ കാന്തപുരം വിഭാഗം ആസൂത്രിതമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടാവുന്ന സംഘര്‍ഷത്തില്‍ ലീഗ് നേതൃത്വം പൂര്‍ണ മനസ്സോടെ ഒരുമിച്ചു നില്‍ക്കാത്തതാണ് അനുഭവമെന്ന് അവര്‍ പറയുന്നു. ആഭ്യന്തരവകുപ്പിന് മേല്‍ കാന്തപുരം വിഭാഗത്തിന് വേണ്ടി സ്വാധീനം ചെലുത്തുന്നത് മന്ത്രി ആര്യാടന്‍ മുഹമ്മദാണെന്നാണെന്നും ആരോപിക്കുന്നു. തിരുകേശ വിവാദത്തിലും ആഭ്യന്തരവകുപ്പ് ഏകപക്ഷീയമ സത്യവാങ്മൂലമാണ് തയാറാക്കിയതെന്ന് ലീഗ് നേതാക്കള്‍ മുമ്പാകെ സമസ്ത നേതൃത്വം ചൂണ്ടിക്കാട്ടി. തിരുകേശം നല്‍കിയെന്ന് പറയുന്ന അബൂദബിയിലെ അഹ്മദ് ഖദ്റജിയെ യു.എ.ഇ മന്ത്രിയായി വിശേഷിപ്പിച്ചത്, കേരളത്തിലെ ഏറ്റവും പ്രബലമായ മുസ്ലിം സംഘടന എ.പി വിഭാഗമാണെന്ന പ്രസ്താവം എന്നിവ സത്യവാങ്മൂലത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് സമസ്തയുടെ ആവശ്യം. മുംബൈയിലെ തെരുവു വ്യാപാരിയായ ജാലിയന്‍വാലയുടെ കൈയില്‍ നിന്ന് വാങ്ങിയതാണ് മുടി എന്ന വിവിധ മുസ്ലിം സംഘടനകളുടെ വാദത്തെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ടാകണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് കാമ്പയിന്‍ ആസൂത്രണം ചെയ്തത്. പക്ഷെ, അത് സമസ്തയുടെ ഒൗദ്യോഗിക തീരുമാനമായിരുന്നില്ല. തളിപ്പറമ്പില്‍ നാസര്‍ ഫൈസിയുടെ വിവാദ പരിപാടിയും ഒൗദ്യോഗിക തീരുമാനമനുസരിച്ചുള്ളതല്ല. ഇത്തരം അതിരു കടക്കലിന് നേതൃത്വം നല്‍കുന്നവരെയാണ് താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്. |
No comments:
Post a Comment