സലിം രാജിന് ജാമ്യമില്ല Posted: 13 Sep 2013 01:11 AM PDT കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്‍്റെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ ചെയ്തത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന പ്രവര്‍ത്തിയല്ളെന്ന് കോടതി നിരീക്ഷിച്ചു. |
ചമ്മന്തിപ്പൊടിയും ചപ്പാത്തിക്കോലും ചൂലുമടക്കം നാടന്‍മയമായി കുടുംബശ്രീ ഓണം വിപണനമേള Posted: 12 Sep 2013 11:47 PM PDT അരീക്കോട്: ചമ്മന്തിപ്പൊടിയും ചപ്പാത്തിക്കോലും നാടന്‍ചൂലുമടക്കം ഉല്‍പന്നങ്ങളെല്ലാം തനി നാടനായ ഓണം വിപണനമേളക്ക് അരീക്കോട്ട് തുടക്കം. കുടുംബശ്രീ-സി.ഡി.എസുകളാണ് മൂന്നുദിവസത്തെ മേള ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം ആരംഭിച്ചത്. അയല്‍ക്കൂട്ടം യൂനിറ്റുകള്‍ പുരയിടങ്ങളില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങളും മേളയില്‍ ഇടം പിടിച്ചു. പപ്പടം കുത്തിയും ചപ്പാത്തിക്കോലും തവിയും കവുങ്ങിന്‍തൈകളുമായാണ് താഴെ കൊഴക്കോട്ടൂരിലെ നക്ഷത്ര യൂനിറ്റുകാര്‍ മേളക്കെത്തിയത്. ചക്ക, മുളക്, കൊണ്ടാട്ടങ്ങളും പപ്പായയും മുരിങ്ങയിലയും സംഗമം യൂനിറ്റിന്‍േറതാണ്. മാക്സിയും ചവിട്ടിയും കാരിപ്പറമ്പ് യൂനിറ്റും കുരുമുളക് പൊടി, കൂവപ്പൊടി, മുരിങ്ങ, കറിവേപ്പില, വെളിച്ചെണ്ണ, അച്ചാറുകള്‍, ഉണ്ണിയപ്പം, പച്ചടി വിഭവങ്ങളുമായി പെരുമ്പറമ്പ് യുവഭാവനയും രംഗത്തുണ്ട്. വിവിധയിനം അച്ചാറുകളുമായാണ് പെരുമ്പറമ്പ് ‘മദറി’ന്‍െറ വരവ്. വാഴക്കൂമ്പും കറുമൂസയുമായി പുത്തലം പാറമ്മല്‍ ഉദയവും പാലട, സേമിയ ചേരുവകളുമായി പെരുമ്പറമ്പിലെ വനിതയുമെത്തി. സൗത്ത് പുത്തലത്തെ ‘പ്രതീക്ഷ’ നാടന്‍ അച്ചാറുകളും ഉണ്ണിയപ്പവും മത്തന്‍, കറുമൂസ ഇനങ്ങളുമായി മുണ്ടമ്പ്രയിലെ ചേതനയും പടിക്കല്‍തൊടി അയല്‍ക്കൂട്ടം ഉണ്ണിയപ്പവും മഞ്ഞള്‍പ്പൊടിയും നല്ലയിനം ചേനയും പച്ചക്കായയുമായി സ്നേഹധാരയും സ്നേഹാഞ്ജലിയും മേളയില്‍ സജീവം. ചമ്മന്തിപ്പൊടിയും ചക്ക കൊണ്ടാട്ടവും ‘നവോദയ’യില്‍ ലഭ്യമാണ്. താഴെ കൊഴക്കോട്ടൂരിലെ ‘ആശ്രയ’യെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഉടുപ്പുകള്‍ക്ക് ആശ്രയിക്കാം. പൊതു വിപണിയിലേതിനേക്കാള്‍ അഞ്ച് രൂപ വരെ വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സഫറുല്ല അധ്യക്ഷതവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എ. മുനീറ ആദ്യ വില്‍പ്പന നടത്തി. ശോഭന ഗോപി, ഫാത്വിമ സുഹറ, ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ആനക്കയം: പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് നന്ദിനി ഗംഗാധരന്‍, സകീന പുല്‍പാടന്‍, ഇസ്മായില്‍ മാസ്റ്റര്‍, വി.വി. നാസര്‍, കെ.ടി. അബൂബക്കര്‍, വി.പി. ഫാത്തിമ, എം. മജീദ്, കെ.ടി. ഹംസ, പാലപ്ര മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. |
പന്തളത്ത് ‘ഓണക്കുരുക്ക് ’ Posted: 12 Sep 2013 11:43 PM PDT പന്തളം: ഓണം പടിവാതിലിലെത്തിയതോടെ പന്തളത്തും സമീപ പ്രദേശങ്ങളിലും കുളനടയിലും തിരക്കേറി. കുളനട ടി.ബി ജങ്ഷന്‍ മുതല്‍ മണ്ഡപം ജങ്ഷന്‍വരെ ഭാഗത്ത് എം.സി റോഡില്‍ തിരക്കുമൂലം വാഹനങ്ങള്‍ കടന്നുപോകാന്‍ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മാവേലിക്കര റോഡിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. പാര്‍ക്കിങ് നിരോധിച്ചിട്ടുള്ള മാവേലിക്കരറോഡിന്‍െറ തെക്ക് ഭാഗത്ത് യഥേഷ്ടം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭപ്പെടുന്നത്.സ്വകാര്യ ബസ്സ്റ്റാന്‍ഡ്, പഞ്ചായത്ത് ഓഫിസ്, ട്രഷറി, വില്ലേജ് ഓഫിസുകളും, മാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും മറ്റുപ്രധാന വ്യാപാരശാലകളും സ്ഥിതിചെയ്യുന്ന മാവേലിക്കര റോഡിനു തെക്കുവശത്തെ അശാസ്ത്രീയ പാര്‍ക്കിങ്ങാണ് ഓണക്കാലത്ത് ഗതാഗതസ്തംഭനത്തിന് കാരണമാകുന്നത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുവരെ ഭാഗത്തെ റോഡിന്‍െറ ഇരുവശത്തെയും ഓടകള്‍ വൃത്തിയാക്കുന്നതിന് ഇളക്കിയ സ്ളാബുകള്‍ യഥാസ്ഥാനത്ത് തിരിച്ചിടാത്തതിനാല്‍ നടപ്പാതയിലൂടെ കാല്‍നടക്കാര്‍ക്ക് കടന്നുപോകാനാവില്ല. വ്യാപാരികളുടെ നിരന്തര പരാതിയെ ത്തുടര്‍ന്ന് പഞ്ചായത്ത് ഓട വൃത്തിയാക്കിയെങ്കിലും ഓടകളുടെ മുകളിലൂടെയുള്ള നടപ്പാതയിലെ സ്ളാബുകള്‍ മിക്കതും പൊട്ടിത്തകര്‍ന്നിരിക്കുകയാണ്. ജങ്ഷനോട് ചേര്‍ന്നുകിടക്കുന്ന സ്വകാര്യസ്റ്റാന്‍ഡില്‍നിന്ന് പുറത്തേക്കുവരുന്ന ബസുകളും, കെ.എസ്.ആര്‍.ടി.സികളും പാര്‍ക്കിങ് നിരോധ ബോര്‍ഡിന് മുന്നിലാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. തിരക്ക് വര്‍ധിച്ചതോടെ എം.സി റോഡിലെ വാഹനങ്ങളുടെ നീണ്ടനിര കിലോമീറ്ററുകളോളമാവുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ പൊലീസ് ഓണം വാരത്തില്‍ ജങ്ഷനിലെ പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൂക്കള്‍ വാങ്ങുന്നവരുടെ കനത്ത തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വര്‍ധിച്ച ആവശ്യത്തെത്തുടര്‍ന്ന് തോവാളയില്‍നിന്ന് വരുന്ന പൂക്കള്‍ കൂടാതെ വ്യാപാരികള്‍ നേരിട്ട് മധുരയില്‍നിന്ന് പൂക്കള്‍ എത്തിച്ചിരുന്നു. പൂക്കളമൊരുക്കുന്നതിന് മുല്ല, ബന്തി,ജമന്തി,അരളി, വാടാമുല്ല, കോഴിവാലന്‍,ട്യൂബ് റോസ് എന്നീ പതിവ് ഇനങ്ങളോടൊപ്പം ഇത്തവണ ബംഗളൂരു പൂക്കള്‍ക്കും ആവശ്യക്കാരേറെയാണ്. ദിവസങ്ങള്‍ക്ക് മുമ്പേ ഓര്‍ഡര്‍ നല്‍കിയാണ് മിക്ക സ്ഥാപനങ്ങളും പൂക്കളമൊരുക്കിയത്. പച്ചക്കറി വിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിനാല്‍ സിവില്‍ സപൈ്ളസിന്‍െറയും കുടുംബശ്രികളുടെയും സഹകരണസംഘങ്ങളുടേയും ഓണവിപണികളിലും വന്‍തിരക്കാണ് അനുഭപ്പെടുന്നത്. താരതമ്യേന പച്ചക്കറിക്ക് വിലക്കുറവായ സിവില്‍ സപൈ്ളസിന്‍െറ ഓണച്ചന്തയില്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് ആളുകള്‍ ഓണസദ്യ ഒരുക്കാനുള്ള പച്ചക്കറി വാങ്ങുന്നത്. പന്തളത്ത് പഴയ ബ്ളോക് പഞ്ചായത്ത് ആസ്ഥാനത്തില്‍ കുടുംബശ്രീകളുടെ ആഭിമുഖ്യത്തിലുള്ള ഓണവിപണി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂനിറ്റുകള്‍ തയാറാക്കിയ വിവിധതരം ഉപ്പേരി, കളിയടക്ക, ശര്‍ക്കരവരട്ടി എന്നീ ഓണവിഭവങ്ങളും പച്ചക്കറി, ഏത്തക്കുലകള്‍ തുടങ്ങിയവയും സ്റ്റാളുകളുകളിലുണ്ട്. ഓണവിപണി ഉദ്ഘാടനത്തോടനനുബന്ധിച്ച് വിവിധ കുടുംബശ്രീകള്‍ ആകര്‍ഷകമായി പൂക്കളങ്ങള്‍ ഒരുക്കിയിരുന്നു. ഓണാഘോഷത്തിന്‍െറ ഭാഗമായി പഞ്ചായത്തിന്‍െറ മുറ്റത്തും അത്തപ്പൂക്കളം ഒരുക്കിയിരുന്നു. |
ബി.ജെ.പിയുടെ സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം Posted: 12 Sep 2013 11:40 PM PDT കോട്ടയം: ബി.ജെ.പി നടത്തിയ സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം. ഓണാഘോഷ ഭാഗമായി നടത്തിയ ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായി. ചെണ്ടമേളക്കാരും തെയ്യം കലാകാരന്മാരും ഓടിരക്ഷപ്പെട്ടു. സര്‍വകലാശാല പരിസരത്ത് നിലയുറപ്പിച്ച വന്‍പൊലീസ് സന്നാഹത്തെ വെട്ടിച്ച് അകത്തുകടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. വ്യാഴാഴ്ച 12.30നാണ് സംഭവം. എം.ജി സര്‍വകലാശാല വിവേകാനന്ദ ചെയര്‍ അട്ടിമറിക്കുന്നെന്നാരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ച് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. സര്‍വകലാശാല സാംസ്കാരിക സംഘടനയായ സംസ്കാരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കുനേരെയായിരുന്നു അതിക്രമം. സമാധാനപരമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇടതുസംഘടന ആസൂത്രിത ശ്രമം നടത്തുകയായിരുന്നെന്ന് ബി.ജെ. പി ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ പ്രസംഗിക്കുന്നതിന് സമീപം ചെണ്ട കൊട്ടി പ്രകോപനത്തിന് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായതായും പത്രക്കുറിപ്പില്‍ ബി.ജെ.പി പറഞ്ഞു. യൂനിവേഴ്സിറ്റി ജീവനക്കാരുടെ കൂട്ടായ്മയായ ‘സംസ്കാര’ നേതാക്കളായ പി.ആര്‍. ജയകുമാര്‍, കെ. രാധാകൃഷ്ണന്‍, സുഹൈല്‍ റഹ്മാന്‍, ജ്യോതിര്‍മയി, അജികുമാര്‍, ടി.എസ്. ബോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടി. |
വ്യാപാരി പീഡനം: വില്പന നികുതി ഇന്‍റലിജന്‍സ് സ്ക്വാഡ് അതിരുവിടുന്നതായി ആക്ഷേപം Posted: 12 Sep 2013 11:39 PM PDT അടിമാലി: കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും പീഡിപ്പിച്ച് സെയില്‍സ് ടാക്സ് ഇന്‍റലിജന്‍സ് സ്ക്വാഡ് അതിരുവിടുന്നതായി ആക്ഷേപം. ദേവികുളം-ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഓണക്കാല പരിശോധനയുടെ മറവിലാണ് സെയില്‍സ് ടാക്സ് ഇന്‍റലിജന്‍സ് സ്ക്വാഡ് കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ഭീഷണിപ്പെടുത്തി തട്ടിക്കുന്നത്. ഇവരുടെ ശല്യം രൂക്ഷമായതിനാല്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ കഴിയാതെ കര്‍ഷകരും ചെറുകിട വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 1992ന് ശേഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭ്യമായ വര്‍ഷമാണ് ഇത്. കനത്ത മഴ മൂലം മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും വെള്ളം കയറിയും ജില്ലയിലെ 80 ശതമാനം കാര്‍ഷികവിളകളും നശിച്ചിരുന്നു. ബാക്കി ഉണ്ടായിരുന്നത് വിറ്റ് ഓണം ആഘോഷിക്കാന്‍ ഒരുങ്ങിയ കര്‍ഷകരെ വഴിയില്‍ കാത്തുകിടക്കുന്ന സെയില്‍സ് ടാക്സ് ഇന്‍റലിജന്‍സ് സ്ക്വാഡ് പിടികൂടുകയും വന്‍ തുക ഈടാക്കുകയും ചെയ്യുകയാണ്. പ്രധാനമായി ഏലം, കുരുമുളക്, ജാതി, വാഴ കര്‍ഷകരെയാണ് ഇവര്‍ ഇരകളാക്കുന്നത്. മറ്റ് വിളകളുമായി എത്തുന്നവരെയും വെറുതെവിടുന്നില്ല. ഇതുകൂടാതെ കുടുംബശ്രീ യൂനിറ്റുകളും കുടുംബക്കാരും ഓണവിപണി ലക്ഷ്യമാക്കി ചിപ്സ് ഉള്‍പ്പെടെ ഏത്തക്കായ വിഭവങ്ങള്‍ ഉണ്ടാക്കി ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ വഴി വില്‍പന നടത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി വന്‍തുക കൈപ്പറ്റുന്ന സ്ക്വാഡ് ഗിഫ്റ്റായി ഉല്‍പന്നങ്ങള്‍ വ്യാപകമായി വാങ്ങി ചെറുകിട വ്യാപാരികളെ ദ്രോഹിക്കുകയും ചെയ്യുന്നുണ്ട്.ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ കയറിയുള്ള പരിശോധന വ്യാപാരികളുടെ എതിര്‍പ്പിന് കാരണമായി മാറ്റിയേക്കുമെന്നതിനാല്‍ ഇത്തരം പരിശോധനകളില്‍ ഏര്‍പ്പെടാതെയാണ് തെരുവില്‍ ചെറുകിടക്കാരെ പിഴിയുന്നത്. നികുതി വെട്ടിച്ച് വന്‍കിടക്കാര്‍ യൂക്കാലി മരങ്ങള്‍ ഉള്‍പ്പെടെ വന്‍തോതില്‍ കടത്തുമ്പോള്‍ ഇവക്കൊക്കെയും ഈ വിഭാഗം ഒത്താശ ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ചെറുകിടക്കാരെ പീഡിപ്പിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. |
പിറവം വള്ളംകളി: ആനാരി ചുണ്ടന്‍ ചാമ്പ്യന്മാര്‍ Posted: 12 Sep 2013 11:34 PM PDT കൂത്താട്ടുകുളം: കുഞ്ഞോളങ്ങളെ അടനയമ്പുകൊണ്ട് കറക്കിയെറിഞ്ഞ് പതിനായിരങ്ങളെ ആവേശംകൊള്ളിച്ച് മൂവാറ്റുപുഴ ആറില്‍ നടന്ന പിറവം വള്ളംകളി മത്സരത്തില്‍ ആനാരി ചുണ്ടന്‍ മൂന്നാം തവണയും കെ. കരുണാകരന്‍ എവറോളിങ് ട്രോഫി സ്വന്തമാക്കി. ജവഹര്‍ തായങ്കരി രണ്ടാം സ്ഥാനവും വെള്ളം കുളങ്ങര മൂന്നാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് മത്സരത്തില്‍ ഒന്നാമതെത്തി അമ്പലക്കടവന്‍ ടി.എം. ജേക്കബ് മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം ആശ പുളിക്കുന്നം നേടി. ഓടി എ ഗ്രേഡ് മത്സരത്തില്‍ തുരുത്തിക്കര ഒന്നാംസ്ഥാനവും പടക്കുതിര രണ്ടാം സ്ഥാനവും നേടി. ഓടി ബി ഗ്രേഡില്‍ ശരവണന്‍ ഒന്നാംസ്ഥാനവും സെന്‍റ് ആന്‍റണീസ് രണ്ടാം സ്ഥാനവും നേടി. ഓടി വള്ളങ്ങള്‍ സി ഗ്രേഡില്‍ ജിബി തട്ടകന്‍ ഒന്നും പുത്തന്‍പറമ്പില്‍ രണ്ടും സ്ഥാനങ്ങള്‍ നേടി. ചുരളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ വേങ്ങയില്‍ പുത്തന്‍വീടന്‍ ഒന്നാം സ്ഥാനവും കുറുപ്പന്‍ പറമ്പില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ തെക്കന്‍ ഓടി വള്ളങ്ങളുടെ മത്സരത്തില്‍ കാട്ടില്‍ തെക്കേതില്‍ ഒന്നാം സ്ഥാനവും ചെല്ലിക്കാടന്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എം.പി, എന്‍.പി. പൗലോസ്, ജോസഫ് വാഴക്കന്‍ എം.എല്‍.എ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. |
കുട്ടനാട് പാക്കേജ്; വനംവകുപ്പ് പദ്ധതികളും വെള്ളത്തില്‍ Posted: 12 Sep 2013 11:32 PM PDT ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വനംവകുപ്പ് നടപ്പാക്കിയ പദ്ധതികളും വെള്ളത്തിലായി. സാമൂഹിക വനവത്കരണ വിഭാഗം കുട്ടനാട്ടില്‍ വിതരണം ചെയ്ത വൃക്ഷത്തൈകള്‍ അതിരൂക്ഷമായ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോകുകയായിരുന്നു. ഫലവൃക്ഷങ്ങളും കണ്ടലും രാമച്ചവും അടക്കം 6.5 ലക്ഷം വൃക്ഷത്തൈകളാണ് വനംവകുപ്പ് പാക്കേജില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടില്‍ വിതരണം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു വൃക്ഷത്തൈകളുടെ വിതരണം. വെള്ളപ്പൊക്കത്തിന് തൊട്ടുമുമ്പായിരുന്നു കുട്ടനാട്ടില്‍ കൂടുതല്‍ പ്രദേശങ്ങളിലും വൃക്ഷത്തൈ വിതരണം നടന്നത്. വെള്ളപ്പൊക്കം എത്തിയതോടെ നട്ടുപിടിപ്പിച്ചതും നടുന്നതിനായി കരുതിവെച്ചതുമായ വൃക്ഷത്തൈകള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി നശിച്ചു. പാക്കേജില്‍ 65 ലക്ഷം രൂപയാണ് വനംവകുപ്പിന്‍െറ പദ്ധതിക്കായി അനുവദിച്ചിരുന്നത്. ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലെ നഴ്സറികളിലാണ് വൃക്ഷത്തൈകള്‍ വളര്‍ത്തിയെടുത്തത്. ഇവയുടെ വിതരണം തുടങ്ങിയതിന് പിന്നാലെ കുട്ടനാട്ടില്‍ ജലനിരപ്പും ഉയരുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട വെള്ളപ്പൊക്കത്തില്‍ വൃക്ഷത്തൈകള്‍ മാത്രമല്ല, 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഫലവൃക്ഷങ്ങളും നശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തില്‍ മുങ്ങിനിന്ന തെങ്ങുകളും നാശത്തിന്‍െറ വക്കിലാണ്. വലിയ തെങ്ങുകളില്‍ നിന്നുള്ള നാളികേര ഉല്‍പാദനവും അടുത്തകാലങ്ങളില്‍ ഗണ്യമായി കുറയും. കുട്ടനാട് പാക്കേജില്‍ മൃഗസംരക്ഷണ വകുപ്പാണ് ആദ്യം പദ്ധതിപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്. പദ്ധതിയില്‍പെടുത്തി പശുവിനെയും എരുമകളെയുമൊക്കെ വിതരണം ചെയ്തെങ്കിലും കുട്ടനാട്ടില്‍ നിന്നുള്ള പാലുല്‍പാദനം വര്‍ധിച്ചില്ലെന്ന് മാത്രമല്ല, അടുത്തകാലത്ത് ഗണ്യമായി കുറയുകയും ചെയ്തു. തമിഴ്നാട്ടില്‍നിന്ന് നിലവാരമില്ലാത്ത പശുക്കളെ എത്തിച്ച് വിതരണം ചെയ്തതാണ് പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കിയത്. വെള്ളപ്പൊക്കമെത്തിയതോടെ കരുതിവെച്ചിരുന്ന വയ്ക്കോലും മറ്റും നശിച്ചു. കുട്ടനാട്ടിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണ്. പാക്കേജില്‍പെടുത്തി കൃഷിവകുപ്പ് കുട്ടനാട്ടില്‍ വിതരണം ചെയ്ത കൊയ്ത്തുമെതി യന്ത്രങ്ങളും വേണ്ടത്ര സംരക്ഷണമില്ലാതെ വെയിലും മഴയുമേറ്റ് നശിക്കുകയാണ്. |
പച്ചിലംപാറ-ഭഗവതി റോഡ് മണ്‍പാതയായി Posted: 12 Sep 2013 11:27 PM PDT Subtitle: ടാറിങ് നടത്തിയിട്ട് 20 വര്‍ഷം മഞ്ചേശ്വരം: നീണ്ട 20 വര്‍ഷം കഴിഞ്ഞിട്ടും റീടാറിങ് നടത്താത്തതുമൂലം പച്ചിലംപാറ-ഭഗവതി റോഡ് മണ്‍പാതയായി. ടാറിങ് നടത്തിയതിന്‍െറ അടയാളം പോലും പലയിടത്തും കാണാനില്ല. മഴക്കാലത്ത് ചളിക്കുളമാകുന്ന റോഡില്‍ യാത്ര ദുസ്സഹമാവുകയാണ്. വാഹനങ്ങളും കാല്‍നടയാത്രക്കാരും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. ഉപ്പള ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സ്വകാര്യ സ്കൂള്‍, അങ്കണവാടി, ജുമാമസ്ജിദ്, ക്ഷേത്രം എന്നിവിടങ്ങളിലേക്കെത്താന്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. റീടാറിങ് നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിവിധ ക്ളബുകളും രംഗത്ത് വന്നതോടെയാണ്ഹിദായത്ത്നഗര്‍-പച്ചിലംപാറ റോഡ് ടാര്‍ ചെയ്തത്. പക്ഷേ പച്ചിലംപാറ-ഭഗവതി റോഡ് ടാര്‍ ചെയ്യാന്‍ ഇതുവരെയായിട്ടും പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. നിലവില്‍ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷത്ത് താഹിറയും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കുബ്റയും പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളിലാണ് റോഡ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഒരേ റോഡുകള്‍ റീ ടാറിങ് നടത്തുമ്പോഴാണ് പച്ചിലംപാറ-ഭഗവതി റോഡിനോട് അധികൃതരുടെ ഈ അവഗണനയെന്ന് നാട്ടുകാര്‍ പറഞ്ഞു. |
വീടു നിര്‍മാണ നിബന്ധനയില്‍ ഇളവ് Posted: 12 Sep 2013 11:21 PM PDT മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ വീടു നിര്‍മാണത്തിന് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതിവേണമെന്ന പുതിയ നിബന്ധനയില്‍ ഇളവ്. കിയാല്‍ എം.ഡി ജി. ചന്ദ്രമൗലിയുമായി മട്ടന്നൂര്‍ നഗരസഭാ ഓഫിസിലും കിയാല്‍ ഓഫിസിലും നടത്തിയ ചര്‍ച്ചകളിലാണ് നിബന്ധനയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. നഗരസഭാ ഓഫിസില്‍ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍, എന്‍ജിനീയര്‍ പി.വി. ബിജു, കിയാല്‍ ഉദ്യോഗസ്ഥരായ അസീസ്, ബാലന്‍ എന്നിവരും കിയാല്‍ ഓഫിസില്‍ കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. സുസ്മിത, വൈസ് പ്രസിഡന്‍റ് സി. സജീവന്‍, സെക്രട്ടറി പി.പി. ബാബുരാജ്, എന്‍ജിനീയര്‍ കെ. പ്രകാശന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ തീരുമാനം അനുസരിച്ച് സമുദ്രനിരപ്പില്‍ നിന്ന് 90 മീറ്റര്‍ താഴെയുള്ള സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ അനുമതി നല്‍കും. 90 മീറ്ററില്‍ കൂടുതലുള്ള മട്ടന്നൂര്‍ നഗരസഭയിലെ പൊറോറ, കരിത്തൂര്‍പറമ്പ് എന്നിവിടങ്ങളില്‍ വീടുനിര്‍മാണത്തിനൊരുങ്ങുന്നവര്‍ കിയാലിന്‍െറ അനുമതി തേടണം. നിയമത്തില്‍ മാറ്റം വരുത്തിയതോടെ മട്ടന്നൂര്‍ നഗരസഭയില്‍ വീട് നിര്‍മാണ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന 46 പേര്‍ക്ക് കെട്ടിടം നിര്‍മിക്കുവാനുള്ള അനുമതി ലഭിക്കും. മൂര്‍ഖന്‍ പറമ്പുമായി 20 കിലോമീറ്റര്‍ ആകാശ ദൂരമുള്ള 20 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തിയില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പുതിയ നിബന്ധന പാലിക്കേണ്ടിവരും. തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ നഗരസഭകള്‍ക്കും, കീഴൂര്‍- ചാവശ്ശേരി, മാലൂര്‍, തില്ലങ്കേരി, ഇരിക്കൂര്‍, മാങ്ങാട്ടിടം, പടിയൂര്‍- കല്യാട്, വേങ്ങാട്, അഞ്ചരക്കണ്ടി, കതിരൂര്‍, പിണറായി, പള്ളിക്കുന്ന്, ആറളം, മുഴക്കുന്ന്, പാനൂര്‍, എടക്കാട്, വളപട്ടണം എന്നീ പഞ്ചായത്തുകള്‍ക്കും നിബന്ധന ബാധകമാകും. സമുദ്രനിരപ്പില്‍ നിന്ന് 90 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശത്ത് നിര്‍മാണം നടത്തുമ്പോള്‍ സ്ഥലത്തിന്‍െറ സര്‍വേ പ്ളാന്‍ തയ്യാറാക്കി സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, മൂര്‍ഖന്‍പറമ്പുമായുള്ള അകലം, ഉയരവ്യത്യാസം എന്നിവ തിട്ടപ്പെടുത്തി ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി വാങ്ങണം. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍ ബഹുനില കെട്ടിടങ്ങള്‍ അപകടം വരുത്തിയേക്കുമെന്ന വിലയിരുത്തലാണ് ഇതിനു കാരണം. മട്ടന്നൂരിലും കീഴല്ലൂരിലും വീടുനിര്‍മിക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസം സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. |
അങ്കണവാടി പ്ളാസ്റ്റിക് ഷീറ്റിട്ട ഷെഡില്‍; ഡി.വൈ.എഫ്.ഐ സമരത്തിന് Posted: 12 Sep 2013 11:16 PM PDT മാനന്തവാടി: പ്ളാസ്റ്റിക് ഷെഡില്‍ പ്രവര്‍ത്തിക്കുന്ന എടവക ഗ്രാമപഞ്ചായത്തിലെ പള്ളിക്കല്‍ അങ്കണവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പള്ളിക്കല്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍െറ കാലത്ത് സുവര്‍ണജൂബിലി സ്മാരകമായി അനുവദിച്ച പള്ളിക്കല്‍ അങ്കണവാടിക്ക് അന്ന് 3.5 ലക്ഷം രൂപയും സ്ഥലവും അനുവദിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി ഫണ്ട് നഷ്ടപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അങ്കണവാടിക്ക് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുമില്ല. നിലവില്‍ ബസ് കാത്തിരിപ്പു സ്ഥലത്ത് പ്ളാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി എം.കെ. മുനീര്‍ ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സെപ്റ്റംബര്‍ 14ന് രാവിലെ 10ന് ധര്‍ണ നടത്തുന്നത്. ഭാരവാഹികളായ നജീബ് മണ്ണാര്‍, ആദം ചാത്തോത്ത്, പി.പി. റാഷിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
No comments:
Post a Comment