കെ.എസ്.ആര്‍.ടി.സിക്ക് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Madhyamam News Feeds |
- കെ.എസ്.ആര്‍.ടി.സിക്ക് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
- രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്
- പ്രതിദിനം 14,000 രൂപ വരുമാനമുള്ള കെ.എസ്.ആര്‍.ടി.സി ബസ് പുനരാരംഭിക്കാന്‍ നടപടിയില്ല
- സ്ഥലപരിശോധനക്കത്തെിയ ‘ഗെയില്‍’ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
- കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും എം പാനല്‍ ‘മണിയടി’
- പത്തനംതിട്ട ഡിപ്പോയില്‍ ഒമ്പത് ഷെഡ്യൂള്‍ ഓടിയില്ല
- വെള്ളൂരില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി
- ആലുവയില്‍ പുതിയ കോടതി സമുച്ചയം വരുന്നു
- പത്തോളം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പതിവായി മുടങ്ങുന്നു
- കടലാക്രമണം: മുഴപ്പിലങ്ങാട് ബീച്ചില്‍ മണല്‍ചാക്ക് ഭിത്തികെട്ടും
കെ.എസ്.ആര്‍.ടി.സിക്ക് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Posted: 20 Sep 2013 12:40 AM PDT Image: തിരുവനന്തപുരം: രൂക്ഷമായ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് പുറത്തുനിന്നും താത്കാലികമായി ഇന്ധനം നിറക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഇതിനായി 10കോടി രൂപ അനുവതിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമെടുത്താതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ 67 പമ്പുകള്‍ സപൈ്ളകോക്ക് കൈമാറാനുള്ള തീരുമാനത്തിന് യോഗത്തില്‍ അംഗീകാരമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇവയില്‍ നിന്ന് ഇന്ധനം നിറക്കാം. എന്നാല്‍, എണ്ണകമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവിടെ നിന്ന് ഇന്ധനം നിറക്കാന്‍ അനുമതി നല്‍കും. |
രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് Posted: 20 Sep 2013 12:17 AM PDT Image: മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. 16 പൈസ താഴ്ന്ന് 61.93 രൂപയാണ് ഒരു ഡോളറിന്‍െറ ഇന്നത്തെ വിനിമയ നിരക്ക്. ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. 62.20 രൂപയില്‍ നിന്നാണ് നിരക്ക് താഴ്ന്നത്. വ്യാഴാഴ്ച 61.77 രൂപയായിരുന്നു രൂപയുടെ മൂല്യം. |
പ്രതിദിനം 14,000 രൂപ വരുമാനമുള്ള കെ.എസ്.ആര്‍.ടി.സി ബസ് പുനരാരംഭിക്കാന്‍ നടപടിയില്ല Posted: 19 Sep 2013 11:42 PM PDT പീരുമേട്: കുമളി ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയിരുന്ന സൂപ്പര്‍ഫാസ്റ്റ് ഓടാന്‍ നടപടിയില്ല. പ്രതിദിനം 14,000 രൂപ വരുമാനമുണ്ടായിരുന്ന ബസാണ് സ്വകാര്യ ബസിനുവേണ്ടി റദ്ദാക്കിയത്. |
സ്ഥലപരിശോധനക്കത്തെിയ ‘ഗെയില്‍’ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു Posted: 19 Sep 2013 11:38 PM PDT പത്തിരിപ്പാല: പ്രകൃതിവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി സ്ഥലപരിശോധന നടത്താനത്തെിയ ‘ഗെയില്‍’ ഉദ്യോഗസ്ഥരെ നാട്ടുകാരും വിക്ടിംസ് ഫോറം ഭാരവാഹികളും തടഞ്ഞു. റിട്ട. തഹസില്‍ദാര്‍ സോമസുന്ദരത്തിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് നഗരിപുറം മേഖലയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രാഥമിക പരിശോധന നടത്താനത്തെിയത്. പരിശോധനക്കായി ഗെയില്‍ അധികൃതര്‍ സ്ഥലത്തത്തെിയതറിഞ്ഞ് വിക്ടിംസ് ഫോറം ഭാരവാഹികളും നാട്ടുകാരും പ്രതിഷേധവുമായി സ്ഥലത്തത്തെി പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന് വിക്ടിംസ് ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി. ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്തിരിപ്പാല, നഗരിപുറം ദാറുല്‍ അബ്റാര്‍ അനാഥ മന്ദിരം എന്നിവക്ക് സമീപത്ത് കൂടിയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനായി പത്ത് മീറ്റര്‍ ഭൂമി സ്ഥലം ഉടമകള്‍ക്ക് വിട്ടുനല്‍കേണ്ടി വരും. തൊട്ടടുത്ത നെല്‍പാടം വരെ സര്‍വേ പൂര്‍ത്തിയാക്കി. റോഡ് മുറിച്ചുകടന്ന് മറുഭാഗത്തെ നെല്‍പാടം വരെ എത്തിക്കേണ്ടതുണ്ട്. അതിനുള്ള പ്രാഥമിക പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ സമീപത്തെ മറ്റൊരു ഭാഗത്ത് സര്‍വേ നടത്തിയിരുന്നെങ്കിലും കോളനിയാണെന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതായും തുടര്‍ന്നാണ് റോഡിന്‍െറ മറുഭാഗത്തത്തൊന്‍ സ്ഥലം കണ്ടത്തൊന്‍ ശ്രമം നടത്തുന്നതെന്നും സംഘം വ്യക്തമാക്കി. പ്രകൃതിവാതക പൈപ്പ്ലൈനിന്‍െറ സുരക്ഷക്കായി ലക്കിടിയിലും മുണ്ടൂരിലും രണ്ട് സബ് സെന്‍ററുകള്‍ സ്ഥാപിക്കാനും പരിപാടിയുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് പരിശോധന നിര്‍ത്തി സംഘം മടങ്ങി. സംഭവം ബന്ധപ്പെട്ട അധികൃതരെ ധരിപ്പിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. സംഭവം അറിഞ്ഞ് മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കപ്പന്‍ സ്ഥലത്തത്തെി. ജനവാസ മേഖലയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ജനങ്ങളെ വഴിയാധാരമാക്കുന്നതിനോട് യോജിപ്പില്ളെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് എ.പി.എം. ബഷീര്‍, വിക്ടിംസ് ഫോറം ജില്ലാ വൈസ് പ്രസിഡന്‍റ് രാമന്‍ നമ്പൂതിരി, സൈനുദ്ദീന്‍ പത്തിരിപ്പാല, സുനീര്‍ പത്തിരിപ്പാല, ടി.എം. ജാഫര്‍, അനസ് സക്കീര്‍, ഷംസുദ്ദീന്‍ മാങ്കുറുശ്ശി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തടഞ്ഞത്. റിട്ട. തഹസില്‍ദാര്‍ സോമസുന്ദരന്‍, അംഗങ്ങളായ മണി, പൊന്നുച്ചാമി എന്നിവരടങ്ങുന്ന സംഘമാണ് ഗെയില്‍ ടീമിലുണ്ടായിരുന്നത്. |
കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും എം പാനല്‍ ‘മണിയടി’ Posted: 19 Sep 2013 11:34 PM PDT മലപ്പുറം: ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും എം പാനല്‍ നിയമനം. മലപ്പുറം എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി തെരഞ്ഞെടുക്കപ്പെട്ട 15 കണ്ടക്ടര്‍മാരെയാണ് ഏറ്റവും ഒടുവിലായി ജില്ലയിലെ വിവിധ സബ് ഡിപ്പാകളിലെക്ക് നിയോഗിച്ചിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ എം.പാനലുകാരെ പിരിച്ചുവിട്ടേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരികയും പി.എസ്.സി റിസര്‍വ് കണ്ടക്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തിരിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ നടപടി. നിലമ്പൂരിലേക്ക് ഒമ്പതും പൊന്നാനിയിലേക്ക് അഞ്ചും മലപ്പുറത്ത് ഒരു കണ്ടക്ടറെയുമാണ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ജോലിക്കെടുത്തിരിക്കുന്നത്. ആഗസ്റ്റില്‍ 30 പേരെയും ഇതുപോലെ നിയമിച്ചിരുന്നു. ഇവരില്‍ 18 പേര്‍ ജോലിയില്‍ തുടര്‍ന്നപ്പോള്‍ 12 പേര്‍ ഉപേക്ഷിച്ചുപോയി. മൂന്ന് ദിവസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ശേഷമേ ജോലിക്ക് വിടാവൂവെന്ന് നിബന്ധനയുണ്ടെങ്കിലും ഇത് പാലിക്കാറില്ളെന്ന് ആക്ഷേപമുണ്ട്. മുന്നൂറോളം എം. പാനലുകാരാണ് ഇപ്പോള്‍ ജില്ലയിലെ വിവിധ സബ് ഡിപ്പോകളില്‍ ജോലി ചെയ്യുന്നത്. അയ്യായിരത്തോളം പേര്‍ റിസര്‍വ് കണ്ടക്ടര്‍ ലിസ്റ്റിലുള്‍പ്പെട്ട് ജില്ലയില്‍ നിയമനം കാത്തിരിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മൂലം ജോലി ലഭിക്കുന്നത് വൈകുന്നതിനാല്‍ ഇവര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ജില്ലയിലെ സ്ഥിരം കണ്ടക്ടര്‍മാരുടെ ഒഴിവ് നാനൂറ് കടക്കും. എം.പാനലുകാരെ ഒഴിവാക്കുന്നതോടെ പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. എന്നാല്‍, തല്‍ക്കാലം ഇവരെ പിരിച്ചുവിടില്ളെന്ന ഉറപ്പായ പശ്ചാത്തലത്തില്‍ വീണ്ടും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി കണ്ടക്ടര്‍മാരെ എടുക്കുന്നത് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ, പി.എസ്.സി വഴി നിയമനം ലഭിച്ചത്തെിയ ഡ്രൈവര്‍മാര്‍ക്ക് ഷെഡ്യൂള്‍ നല്‍കുന്നില്ളെന്ന പരാതിയുണ്ടായിരുന്നു. മറ്റു പല ജില്ലകളിലും ഇവര്‍ക്ക് സ്ഥിരം ഡ്യൂട്ടി ആയപ്പോള്‍ മലപ്പുറത്ത് എം. പാനലുകാരെ തന്നെ തുടരാന്‍ അനുവദിച്ചു. പി.എസ്.സിക്കാര്‍ വന്നാല്‍ എംപ്ളോയ്മെന്‍റ് വഴിയത്തെിയവര്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഡ്യൂട്ടി കിട്ടാന്‍ മാസങ്ങള്‍ കാത്തിരുന്നു. പ്രബേഷന്‍ അടക്കമുള്ള കാര്യങ്ങളെ ഇത് ബാധിക്കുമെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുകയും അധികൃതരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനത്തെുടര്‍ന്നാണ് എം. പാനല്‍ ഡ്രൈവര്‍മാരെ മാറ്റിയത്. |
പത്തനംതിട്ട ഡിപ്പോയില്‍ ഒമ്പത് ഷെഡ്യൂള്‍ ഓടിയില്ല Posted: 19 Sep 2013 11:33 PM PDT Subtitle: കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍മാരുടെ ഓണാഘോഷം തുടരുകയാണ്. കണ്ടക്ടര്‍ ക്ഷാമത്തെത്തുടര്‍ന്ന് പത്തനംതിട്ട ഡിപ്പോയില്‍നിന്ന് വ്യാഴാഴ്ച ഒമ്പത് ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തിയില്ല. സ്ഥിരം കണ്ടക്ടര്‍മാര്‍ 96 പേരുണ്ടെങ്കിലും ഇവരില്‍ പകുതി പേര്‍ പോലും ജോലിക്ക് ഹാജരാകുന്നില്ല. പുനലൂര്‍, ചെങ്ങന്നൂര്‍, കൊല്ലം, മുണ്ടക്കയം ചെയിന്‍ സര്‍വീസുകള്‍ ദിവസങ്ങളായി മുടങ്ങുകയാണ്. വ്യാഴാഴ്ച രാവിലെ മുതലുള്ള ഷെഡ്യൂളുകളാണ് മുടങ്ങിയത്. പുനലൂര്‍-5.40, 6.20, ചെങ്ങന്നൂര്‍- 6.45, എടത്വ- 5.40, ചെങ്ങറ- 5.55, മണ്ണാറക്കുളഞ്ഞി- 6.30, മുണ്ടക്കയം- 4.45, തിരുവനന്തപുരം- 6.30. എന്നീ ഷെഡ്യൂളുകളാണ് മുടങ്ങിയത്. എം പാനല്‍ കണ്ടക്ടര്‍മാര്‍ തൊഴില്‍ സുരക്ഷിതത്വമില്ലെന്ന് ചൂണ്ടിക്കാട്ടി ജോലിക്ക് ഹാജരാകാത്തതാണ് കൂടുതല്‍ ഷെഡ്യൂളുകള്‍ മുടങ്ങാന്‍ കാരണം. |
വെള്ളൂരില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി Posted: 19 Sep 2013 11:25 PM PDT Subtitle: സ്വന്തം പ്രസിഡന്‍റ് പുറത്ത് തലയോലപ്പറമ്പ്: വെള്ളൂര്‍ പഞ്ചായത്തിലെ യു.ഡി.എഫ് പ്രസിഡന്‍റിനെതിരെ യു.ഡി.എഫിലെ തന്നെ ആറംഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ അവിശ്വാസപ്രമേയം പാസായി. 16 അംഗ സമിതിയില്‍ പ്രസിഡന്‍റ് എന്‍.ജെ. കുഞ്ഞപ്പനെതിരെ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഒമ്പതുപേര്‍ വോട്ട് ചെയ്തു. എന്നാല്‍, പ്രസിഡന്‍റ് ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് അംഗങ്ങളും ഒരുസ്വതന്ത്രനും വിട്ടുനിന്നു. |
ആലുവയില്‍ പുതിയ കോടതി സമുച്ചയം വരുന്നു Posted: 19 Sep 2013 11:21 PM PDT Subtitle: സാധ്യതാപഠനം ആരംഭിച്ചു ആലുവ: പൊലീസ് റൂറല്‍ ജില്ലാ ആസ്ഥാനമായ ആലുവയില്‍ പുതിയ കോടതി സമുച്ചയം വരുന്നു. നിലവില്‍ കോടതി കെട്ടിടങ്ങളോട് ചേര്‍ന്ന നഗരസഭ സ്റ്റേഡിയം വികസിപ്പിക്കാനും കൂടുതല്‍ കോടതികള്‍ അനുവദിച്ച് പുതിയ കോടതി സമുച്ചയം സ്ഥാപിക്കാനും സാധ്യത പഠനം ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് വ്യാഴാഴ്ച നിലവിലെ സ്റ്റേഡിയം, കോടതി വളപ്പ്, നിര്‍ദിഷ്ട കോടതി സമുച്ചയം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം തുടങ്ങിയവ സന്ദര്‍ശിച്ചു. |
പത്തോളം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പതിവായി മുടങ്ങുന്നു Posted: 19 Sep 2013 11:09 PM PDT Subtitle: ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ല കാസര്‍കോട്: ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ലാത്തതിനാല്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ദിവസേന പത്തോളം ബസ് സര്‍വീസുകള്‍ മുടങ്ങുന്നു. |
കടലാക്രമണം: മുഴപ്പിലങ്ങാട് ബീച്ചില്‍ മണല്‍ചാക്ക് ഭിത്തികെട്ടും Posted: 19 Sep 2013 11:01 PM PDT കണ്ണൂര്‍: കടലാക്രമണം രൂക്ഷമായ മുഴപ്പിലങ്ങാട് ബീച്ചില്‍ താല്‍ക്കാലിക പരിഹാരമായി മണല്‍ചാക്ക് കൊണ്ട് ഭിത്തി കെട്ടും. ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബീച്ചില്‍ വന്‍തോതില്‍ ഭൂമി കടലെടുത്തിട്ടുണ്ട്. ശാശ്വത പരിഹാരത്തിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു. ബീച്ചില്‍ എടക്കാട് ഭാഗത്തായി പുതിയ ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ പണിയാനും ധാരണയായി. ഇതിനായി 10 സെന്‍റ് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മത്സ്യബന്ധന വള്ളങ്ങള്‍ കരയിലേക്ക് കയറ്റാന്‍ പുലിമുട്ട് നിര്‍മിക്കുന്നതിന്‍െറ സാധ്യത ആരായും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment