പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി Madhyamam News Feeds |
- പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി
- ആശാറാം ലൈംഗിക പീഡനത്തിന് ശേഷിയുള്ളയാള്‍ -ജോധ്പൂര്‍ പൊലീസ്
- പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം നടപ്പാകില്ല
- മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
- സൗദി തൊഴില്‍ സഹമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി
- പാസ്പോര്‍ട്ടിലെ വിസ സ്റ്റാമ്പിങ് നിര്‍ത്താന്‍ ആലോചന
- ഫാമിലി വിസ: ശമ്പളപരിധി ഉയര്‍ത്തി
- ദുബൈ പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ ഉസ്ബക് വനിതയുടെ ബോംബ് ഭീഷണി
- സോളാര്‍: സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്തയച്ചു
- എല്ലാ ആശുപത്രികളിലും നടപ്പാക്കാന്‍ ആരോഗ്യ മന്ത്രിയുടെ അനുമതി
പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി Posted: 02 Sep 2013 12:32 AM PDT Image: കോട്ടയം: പീഡനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാനാകുന്നില്ലെന്ന് വിതുര പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പീഡനം നടന്നിട്ടുണ്ട്, എന്നാല്‍ പ്രതികളെയും പീഡിപ്പിച്ച സ്ഥലങ്ങളെക്കുറിച്ചും ഓര്‍മ്മയില്ലെന്നും പെണ്‍കുട്ടി അറിയിച്ചു. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിയാത്തിനെതുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു. 1995ലെ കേസില്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിങ്കളാഴ്ച വിചാരണ നടന്നത്. നാലു കേസുകളിലാണ് വിചാരണ നടന്നത്. ഈ കേസുകളില്‍ സെപ്റ്റംബര്‍ 13ന് വാദം കേള്‍ക്കും. |
ആശാറാം ലൈംഗിക പീഡനത്തിന് ശേഷിയുള്ളയാള്‍ -ജോധ്പൂര്‍ പൊലീസ് Posted: 01 Sep 2013 11:44 PM PDT Image: ജോധ്പൂര്‍: പതിനാറുകാരിയെ ആശ്രമത്തില്‍ പീഡനത്തിനിരയാക്കിയ രാജസ്ഥാനിലെ ആള്‍ദൈവം ആശാറാം ബാപു ലൈംഗിക കുറ്റകൃത്യം നടത്താന്‍ ശേഷിയുള്ളയാളാണെന്ന് ജോധ്പൂര്‍ പൊലീസ്. കഴിഞ്ഞ ദിവസം 72 കാരന്‍്റെ ലൈംഗിക ശേഷി പരിശോധന നടത്തി ഇത് സ്ഥീരീകരിച്ചിരുന്നു. ഈ കുറ്റകൃത്യത്തില്‍ ഏര്‍പെടാനുള്ള ശേഷി തനിക്കില്ളെന്നും താന്‍ നിരപരാധിയാണെന്നും ബാപു പൊലീസിനോട് പറഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. |
പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം നടപ്പാകില്ല Posted: 01 Sep 2013 11:28 PM PDT Image: ന്യൂദല്‍ഹി: ഇന്ധന ഉപഭോഗം കുറക്കാന്‍ പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിടാനുള്ള നീക്കം നടപ്പാകില്ല. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയതായാണ് റിപ്പോര്‍ട്ട്. വില കൂട്ടിയതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പമ്പുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൈമാറിയിരുന്നു. ഈ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സാമ്പത്തിക മേഖലയെ പ്രതിസന്ധി ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ചില കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാണെന്നും വിദേശരാജ്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീരപ്പമൊയ്‌ലി പറഞ്ഞിരുന്നു. ഇന്ധന ഉപഭോഗം കുറക്കാന്‍ ഒന്നര മാസം നീളുന്ന ബോധവത്കരണ കാമ്പയിന്‍ നടത്തണമെന്നും പെട്രോളിയം മന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. ബോധവത്കരണം വഴി വര്‍ഷം 16,000 കോടിയുടെ ഇന്ധന ലാഭമുണ്ടാക്കാനാകുമെന്നാണ് വീരപ്പമൊയ്‌ലി കത്തില്‍ അവകാശപ്പെട്ടത്. |
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം Posted: 01 Sep 2013 10:45 PM PDT മലപ്പുറം: ഡോക്ടര്‍മാരുടെ കുറവും സ്ഥലപരിമിതിയും കാരണം രോഗികള്‍ ദുരിതമനുഭവിക്കുന്ന മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്‍െറ മിന്നല്‍ സന്ദര്‍ശനം. രാവിലെ 11.30ഓടെയാണ് മന്ത്രി താലൂക്ക് ആശുപത്രിയിലത്തെിയത്. ഡോക്ടര്‍മാരുമായും ജനപ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഡാക്ടര്‍മാരുടെയും സ്റ്റാഫ് നഴ്സിന്‍െറയും കുറവ് ആശുപത്രി സൂപ്രണ്ട് മന്ത്രിയെ ബോധ്യപ്പെടുത്തി. ഇതുകാരണം ഒ.പിയില്‍ എത്തുന്ന രോഗികള്‍ വിഷമിക്കുകയും രക്തം സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ശസ്ത്രക്രിയവേളയില്‍ പ്രയാസപ്പെടുന്നതായും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. കാരുണ്യ ഫാര്‍മസി സ്ഥാപിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആരോഗ്യ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. രോഗികളെയും മന്ത്രി സന്ദര്‍ശിച്ചു. പി. ഉബൈദുല്ല എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. |
സൗദി തൊഴില്‍ സഹമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി Posted: 01 Sep 2013 10:16 PM PDT Image: Subtitle: അവശേഷിക്കുന്ന പ്രശ്നങ്ങളിലും പരിഹാരം റിയാദ്: അംബാസഡര്‍ ഹാമിദലി റാവുവിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി സംഘം സൗദി തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ഹഖ്ബാനിയുമായി കൂടിക്കാഴ്ച നടത്തി. ഇളവുകാലം നീട്ടിയ ശേഷം അംബാസഡറുടേയും മുഫ്രിജ് അല്‍ ഹഖ്ബാനിയുടേയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യന്‍ തൊഴിലാളികളുടെ പദവി ശരിയാക്കലും മറ്റുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പരിപാടികളെ കുറിച്ചുള്ള ആശയവിനിമയവുമാണ് കൂടിക്കാഴ്ചയില്‍ നടന്നത്. ഞായറാഴ്ച രാവിലെ 10നാണ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ്, സാമൂഹിക ക്ഷേമവിഭാഗം ഫസ്റ്റ് സെക്രട്ടറി അശോക് വാര്യര്‍ എന്നിവരോടൊപ്പം അംബാസഡര്‍ റിയാദ് മുര്‍സലാത്തിലെ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് എത്തിയത്. |
പാസ്പോര്‍ട്ടിലെ വിസ സ്റ്റാമ്പിങ് നിര്‍ത്താന്‍ ആലോചന Posted: 01 Sep 2013 10:12 PM PDT Image: ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ര്‍മാരുടെ സമ്മേളനം റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ആരംഭിച്ചു. പാസ്പോര്‍ട്ടിനുള്ളില്‍ വിസാ സ്റ്റാമ്പിങ് നടത്തുന്നത് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ഐ.ഡി കാര്‍ഡ് കാര്യക്ഷമമാക്കാനുള്ള സാധ്യതകളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. |
ഫാമിലി വിസ: ശമ്പളപരിധി ഉയര്‍ത്തി Posted: 01 Sep 2013 10:07 PM PDT Image: മസ്കത്ത്: ഒമാനിലേക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി. വിസ അനുവദിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം 350 റിയാലില്‍നിന്ന് 600 റിയാലായാണ് ഉയര്‍ത്തിയത്. തൊഴില്‍മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം നടപ്പാക്കിയ ഈ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഞായറാഴ്ചയാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടത്. അതേസമയം, വിസിറ്റ് വിസയില്‍ വന്നവര്‍ റസിഡന്‍റ് വിസയിലേക്ക് മാറുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇനി മുതല്‍ ഇത്തരം മാറ്റത്തിന് രാജ്യത്തിന് പുറത്ത് പോകേണ്ടിവരും. നേരത്തെ, സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ആവശ്യമായ ഫീ അടക്കുകയും ചെയ്താല്‍ ഇവിടെനിന്നുകൊണ്ട് തന്നെ വിസിറ്റ് വിസയില്‍നിന്ന് റസിഡന്‍റ് വിസയിലേക്ക് മാറാന്‍ സാധിക്കുമായിരുന്നു. |
ദുബൈ പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ ഉസ്ബക് വനിതയുടെ ബോംബ് ഭീഷണി Posted: 01 Sep 2013 10:01 PM PDT Image: Subtitle: കുടുംബ പ്രശ്നം പരിഹരിക്കാന്‍ ശൈഖ് മുഹമ്മദ് ഇടപെടണമെന്ന് ആവശ്യം ദുബൈ: ദുബൈ പബ്ളിക് പ്രോസിക്യൂഷന്‍ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഉസ്ബകിസ്ഥാന്‍ സ്വദേശിയായ യുവതിയുടെ ആവശ്യം മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു യുവതിയുടെ ബോംബ് ഭീഷണി. യുവതിയെ അനുനയിപ്പിക്കാന്‍ രാത്രി വൈകിയും ദുബൈ പൊലീസ് ശ്രമം തുടരുകയാണ്. |
സോളാര്‍: സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്തയച്ചു Posted: 01 Sep 2013 10:00 PM PDT Image: തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈകോടതിക്ക് കത്തയച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാവില്ളെന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ധാരാളമുണ്ടെന്നും സിറ്റിങ് ജഡ്ജിയെ വിട്ടുകാടുത്താല്‍ അത് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് നിരസിച്ചത്. അതിനിടെ, സോളാര്‍ കേസിലെ ടേംസ് ഓഫ് റഫറന്‍സ് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യു.ഡി.എഫ് നേതാക്കളെ കാണും. ഇന്നും നാളെയുമാണ് കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ച.
|
എല്ലാ ആശുപത്രികളിലും നടപ്പാക്കാന്‍ ആരോഗ്യ മന്ത്രിയുടെ അനുമതി Posted: 01 Sep 2013 09:56 PM PDT Image: Subtitle: സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രം കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലത്തെ പരിശോധന സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രിയുടെ അനുമതി. പരീക്ഷണാര്‍ഥം ജൂണ്‍ ഒന്ന് മുതല്‍ ജഹ്റ ആശുപത്രിയില്‍ നടപ്പാക്കിയ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് എല്ലാ ആശുപത്രികളിലും പുതിയ രീതി നടപ്പാക്കാന്‍ പച്ചക്കൊടി കാണിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment