സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ Madhyamam News Feeds |
- സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
- ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം
- കോളറ: 37 പേര്‍ക്ക് രോഗലക്ഷണം, മൂന്ന് മരണം
- രണ്ടേക്കര്‍ കണ്ടല്‍കാടുകള്‍ വെട്ടി നശിപ്പിച്ചു
- ഇന്ത്യയിലേക്ക് ഒന്നര ലക്ഷം സീറ്റുകള്‍ വേണമെന്ന് ഗള്‍ഫ് വിമാന കമ്പനികള്‍
- വിലക്ക് നീങ്ങി; ഡ്രീംലൈനര്‍ ഇന്ന് മുതല്‍ വീണ്ടും പറക്കും
- പി.വി അബ്ദുല്‍വഹാബ് മറുപടിയര്‍ഹിക്കുന്നില്ല -മന്ത്രി രവി
- മഴ: നാലു മരണം കൂടി; 25 കുട്ടികളെ രക്ഷിച്ചു
- 2 ജി : ജെ.പി.സി യോഗം വെള്ളിയാഴ്ച ചേരും
- ജനങ്ങള്‍ ഇരുട്ടത്ത്; മന്ത്രിമാര്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു
സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ Posted: 01 May 2013 01:31 AM PDT Image: ലാഹോര്‍: ജയിലിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത് സിങ്ങിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്‍്റിലേറ്ററിന്റെസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 49 കാരനായ സരബ് ജിത്തിനെ അബോധാവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സരബ് ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി ചൊവ്വാഴ്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രി വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു. അതേസമയം, സരബ്ജിതിനെതിരായ ആക്രമണം പാകിസ്താന്‍ ഗൂഢാലോചനയാണെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍ ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെഅവഗണന നിരാശാജനകമാണ്. സരബ്ജിത്തിന്റെജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെഭാഗത്തുനിന്ന് ഉറച്ച നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെഅവഗണനക്കെതിരെ നിരാഹാര സമരം തുടങ്ങുമെന്നും സഹോദരി വാഗ അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ് ജിത്തിനെ ചികിത്സിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരെ അനുവദിക്കണമെന്നും ഇക്കാര്യത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിക്കുമെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെ സന്ദര്‍ശിച്ച ശേഷം ബന്ധുക്കള്‍ ബുധനാഴ്ച രാവിലെയാണ് വാഗ അതിര്‍ത്തിവഴി ഇന്ത്യയിലെത്തിയത്. സഹോദരി ദല്‍ബിര്‍ കൗര്‍ , ഭാര്യ സുഖ്പ്രീത് കൗര്‍ , മക്കളായ സ്വപന്‍ദീപ്, പൂനം എന്നിവരാണ് സരബ് ജിത്തിനെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച ലാഹോറിലേക്ക് പോയത്. 1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത് കോട്ട് ലഖ്പത് ജയിലില്‍ വെള്ളിയാഴ്ചയാണ് സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ടത്. |
ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം Posted: 01 May 2013 12:57 AM PDT Image: ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ വീണ്ടും ഭൂചലനം. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. ജമ്മു-കശ്മീരിനും ഹിമാചല്‍ പ്രദേശിനും ഇടയിലുള്ള പ്രദേശമാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ദല്‍ഹി, ശ്രീനഗര്‍, വാഗ, നോയിഡ എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇതിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലും ലാഹോറിലും ചലനം അനുഭവപ്പെട്ടതായാണ് വിവരം. ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്.
|
കോളറ: 37 പേര്‍ക്ക് രോഗലക്ഷണം, മൂന്ന് മരണം Posted: 30 Apr 2013 11:39 PM PDT കല്‍പറ്റ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 37 പേര്‍ക്ക് കോളറ രോഗലക്ഷണമുള്ളതായും മൂന്നു പേര്‍ മരിച്ചതായും എ.ഡി.എം എന്‍.ടി മാത്യു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീകുമാര്‍, ഡോ. അജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോളറ പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. |
രണ്ടേക്കര്‍ കണ്ടല്‍കാടുകള്‍ വെട്ടി നശിപ്പിച്ചു Posted: 30 Apr 2013 11:31 PM PDT കോഴിക്കോട്: കോട്ടൂളി തണ്ണീര്‍ത്തടത്തിന്‍െറ ഭാഗമായ രണ്ടേക്കറോളം വരുന്ന പ്രദേശത്തെ കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ചു. അരയിടത്തുപാലം-സരോവരം റോഡിനോട് ചേര്‍ന്ന് കല്യാണ്‍ സാരീസിന്‍െറ പിറകുഭാഗത്തായുള്ള കണ്ടല്‍കാടുകളാണ് അവശിഷ്ടങ്ങള്‍പോലും ബാക്കിയില്ലാത്തവിധം വെട്ടിവെളുപ്പിച്ചത്. രാത്രിയുടെ മറവിലാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
|
ഇന്ത്യയിലേക്ക് ഒന്നര ലക്ഷം സീറ്റുകള്‍ വേണമെന്ന് ഗള്‍ഫ് വിമാന കമ്പനികള്‍ Posted: 30 Apr 2013 11:10 PM PDT Image: ദുബൈ: ഇന്ത്യയിലേക്ക് കൂടുതല്‍ പ്രതിവാര സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനികള്‍ രംഗത്ത്. യു.എ.ഇയിലെ എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നിവക്ക് പുറമെ ഖത്തര്‍ എയര്‍വെയ്സും അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നു. സൗദി എയര്‍ലൈന്‍സും അധിക സീറ്റ് ആവശ്യപ്പെട്ടേക്കും. അതേസമയം, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ദല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കൂടുതല്‍ സര്‍വീസിന് അനുമതി തേടുന്നുണ്ട്. |
വിലക്ക് നീങ്ങി; ഡ്രീംലൈനര്‍ ഇന്ന് മുതല്‍ വീണ്ടും പറക്കും Posted: 30 Apr 2013 10:39 PM PDT Image: ദോഹ: കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിവെച്ച ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ് ഖത്തര്‍ എയര്‍വെയ്സ് ഇന്ന് പുന:രാരംഭിക്കും. ദോഹയില്‍ നിന്ന് ദുബൈയിലേക്കുള്ള പ്രത്യേക വിമാനത്തോടെയാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സര്‍വീസ് പുന:രാരംഭിക്കുന്നത്. |
പി.വി അബ്ദുല്‍വഹാബ് മറുപടിയര്‍ഹിക്കുന്നില്ല -മന്ത്രി രവി Posted: 30 Apr 2013 10:36 PM PDT Image: റിയാദ്: ഇന്ത്യന്‍ മന്ത്രിമാരുടെ സൗദി സന്ദര്‍ശനത്തെ വിമര്‍ശിച്ച മുന്‍ രാജ്യസഭാംഗവും മുസ്ലിം ലീഗ് നേതാവുമായ പി.വി അബ്ദൂല്‍വഹാബ് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി. സൗദി സന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും മുമ്പ് റിയാദില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു. അബ്ദുല്ല രാജാവിനെ കണ്ട് പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം തേടാന്‍ പ്രധാനമന്ത്രിയാണ് എത്തേണ്ടിയിരുന്നതെന്നും വയലാര്‍ രവിയുടേയും ഇ. അഹമ്മദിന്‍െറയും നേതൃത്വത്തില്‍ നടന്ന മന്ത്രിതല സന്ദര്‍ശനംകൊണ്ട് പ്രയോജനമില്ലെന്നും തിങ്കളാഴ്ച ദുബൈയിലാണ് അബ്ദുല്‍ വഹാബ് പ്രസ്താവന നടത്തിയത്. |
മഴ: നാലു മരണം കൂടി; 25 കുട്ടികളെ രക്ഷിച്ചു Posted: 30 Apr 2013 10:31 PM PDT Image: മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച് പെയ്ത മഴയില്‍ നാലു പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായി. ദന്‍ഖ് എന്ന പ്രദേശത്ത് വാദിയിലെ ഒഴുക്കില്‍പെട്ട് രണ്ടു സ്വദേശികള്‍ മരിച്ചു. മഴയെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ സഹമിലാണ് രണ്ടു കുട്ടികള്‍ മരിച്ചത്. മദയിലെ വാദി അല്‍ സറൂജില്‍ വെള്ളക്കെട്ടില്‍പെട്ട 25 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ചിലയിടങ്ങളില്‍ മഴ തുടരുകയാണ്. തുടര്‍ച്ചയായി പെയ്ത കനത്ത മഴയിലും കാറ്റിലും നാശ നഷ്ടം നേരിട്ട പ്രദേശങ്ങളില്‍ ഉന്നത തല സംഘം സന്ദര്‍ശിച്ചു. അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ പൊലീസ് ആന്‍റ് കസ്റ്റംസ് മേജര്‍ ജനറല്‍ ഹമദ് ബിന്‍ സുലൈമാന്‍ അല്‍ ഹാത്മി, സിവില്‍ ഡിഫന്‍സ് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ അലി അല്‍ ഹാര്‍ത്തി, സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. യഹ്യ ബിന്‍ ബദ്ര്‍ മവാലി എന്നിവരാണ് ദാഖിറ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ദാഖിറ ഗവര്‍ണര്‍ ശെയ്ഖ് സൈഫ് ബിന്‍ ഹുമൈറുമായി സംഘം ചര്‍ച്ച നടത്തി. |
2 ജി : ജെ.പി.സി യോഗം വെള്ളിയാഴ്ച ചേരും Posted: 30 Apr 2013 10:30 PM PDT Image: ന്യൂദല്‍ഹി: 2 ജി ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്‍്ററി സമിതി(ജെ.പി.സി) യോഗം വെള്ളിയാഴ്ച ചേരും. യോഗത്തില്‍ ജെ.പി.സി അന്വേഷണ റിപ്പോര്‍ട്ടിന് അന്തിമഅംഗീകാരം നല്‍കും. റിപ്പോര്‍ട്ടിന് സമിതി അന്തിമ അംഗീകാരം നല്‍കിയാല്‍ മെയ് എട്ടിന് തന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്‍്റില്‍ വെക്കും. യോഗം ചേരുന്നതു സംബന്ധിച്ച് വ്യാഴാഴ്ചയാണ് അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കുമെന്ന് സമിതി ചെയര്‍മാന്‍ പി.സി ചാക്കോ അറിയിച്ചു. |
ജനങ്ങള്‍ ഇരുട്ടത്ത്; മന്ത്രിമാര്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു Posted: 30 Apr 2013 10:16 PM PDT Image: തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വൈദ്യുതി ധൂര്‍ത്ത് തുടരുകയാണ്. വൈദ്യുതി ഉപയോഗം കുറക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന മന്ത്രിമാരുടെ വൈദ്യുതി ബില്‍ ആരെയും ഞെട്ടിക്കുന്നതാണ്. ധൂര്‍ത്തില്‍ ഒന്നാംസ്ഥാനം കൃഷിമന്ത്രി കെ.പി മോഹനനാണ്. 45,488 രൂപയാണ് മന്ത്രിയുടെ കഴിഞ്ഞ രണ്ടു മാസത്തെ വൈദ്യുതി ബില്‍. തൊട്ടുപിന്നില്‍ ധനമന്ത്രി കെ.എം മാണിയാണ്. 44,448 രൂപയാണ് ധനമന്ത്രിയുടെ വൈദ്യുതി ബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 42,814 രൂപയുടെ ബില്ലാണ് അടച്ചത്. ധൂര്‍ത്ത് ഉപേക്ഷിക്കണമെന്ന് ജനങ്ങളോട് നിരന്തരം ആഹ്വാനം ചെയ്യുന്ന വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബില്‍ ആകട്ടെ 39,923 രൂപയാണ്. വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെയാണ് മാതൃകയാക്കേണ്ടത്. 2,263 രൂപ മാത്രമാണ് ജോര്‍ജിന്റെ വൈദ്യുതി ബില്‍. വൈദ്യുതി ക്ഷാമത്തിന്റെ പേരുപറഞ്ഞ് മണിക്കൂറുകളോളം ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയും അടിക്കടി നിരക്ക് വര്‍ധിപ്പിച്ചും ജനങ്ങളെ ഇരുട്ടിലാക്കിയാണ് മന്ത്രിമാര്‍ ഈ ധൂര്‍ത്ത് യഥേഷ്ടം തുടരുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment