ജെറ്റ് -ഇത്തിഹാദ് കരാറിന് 'സെബി' കുരുക്ക് Madhyamam News Feeds |
- ജെറ്റ് -ഇത്തിഹാദ് കരാറിന് 'സെബി' കുരുക്ക്
- പ്രശ്‌നങ്ങള്‍ വഷളാകാതെ പരിഹരിക്കേണ്ടിയിരുന്നുവെന്ന് സുധീരന്‍
- ഇരുമ്പുപാലത്ത് കൈയേറ്റം തുടര്‍ക്കഥ
- കൊമ്പനോലി-തെക്കുംമല റോഡ് വികസനം പാറമടലോബി തടയുന്നു
- കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
- സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ അപകടഭീഷണിയുയര്‍ത്തുന്നു
- ശുചിത്വമിഷന്‍ നിര്‍ദേശം തള്ളി; നഗരസഭ ഇന്‍സിനറേറ്റര്‍ ഏറ്റെടുക്കില്ല
- പൊലീസുകാര്‍ക്ക് സുരക്ഷിതത്വമില്ലെന്ന് അസോസിയേഷന്‍
- നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി -തിരുവഞ്ചൂര്‍
- ശ്രീകാന്ത് ശ്രീനിവാസന്റെ നിയമനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം
ജെറ്റ് -ഇത്തിഹാദ് കരാറിന് 'സെബി' കുരുക്ക് Posted: 24 May 2013 12:21 AM PDT Image: മുംബൈ: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് ഇത്തിഹാദ് ഓഹരി കൈമാറ്റത്തിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കുരുക്ക്. കരാറിനെ കുറിച്ച് ഇന്ത്യയിലെ മല്‍സര കമീഷനും ചില സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ജെറ്റ് ഇത്തിഹാദ് കരാര്‍ ഇന്ത്യയിലെ ഓഹരി ഉടമകളുടെ താല്‍പ്പര്യം ഹനിച്ചതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സെബി വിശദീകരണം തേടിയത്. ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ മല്‍സരം ഇല്ലാതാക്കാന്‍ ജെറ്റ് ഇത്തിഹാദ് കരാര്‍ കാരണമാകുമെന്നതാണ് മല്‍സര കമീഷന്റെ ആശങ്ക. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിന്റെ 24 ശതമാനം ഓഹരികള്‍ വാങ്ങിയത്. ഇതിനായി അവര്‍ മുടക്കിയത് 2058 കോടി രൂപയാണ്. ഓഹരിയുടെ വിപണി വിലയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലായിരുന്നു ജെറ്റ് ഇത്തിഹാദ് ഇടപാട്. ഇത്തിഹാദ് ജെറ്റിന്റെ 24 ശതമാനം ഓഹരികളാണ് വാങ്ങിയത്. എന്നാല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന നിയന്ത്രണ അധികാരമാണ് ഇത്തിഹാദിനുള്ളത്. കൈമാറുന്ന ഓഹരികളുടെ പരിധി മനപ്പൂര്‍വ്വം 25 ശതമാനത്തിലും താഴെ നിര്‍ത്തുകയായിരുന്നുവെന്ന സംശയമാണ് ഇത് ഉയര്‍ത്തുന്നത്. സെബി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതും ഇക്കാര്യത്തിലാണ്. കൈമാറുന്ന ഓഹരി വിഹിതം 25 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഓഹരി വാങ്ങുന്ന കമ്പനി പെതുവിപണിയില്‍ നിന്ന് 24 ശതമാനം ഓഹരികള്‍ കൂടി വാങ്ങണമെന്നാണ് ഇന്ത്യയിലെ നിയമം. അതുകൊണ്ടു തന്നെ ഓഹരി കൈമാറ്റം സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നു തുടങ്ങിയതു മുതല്‍ ജെറ്റിന്റെ ഓഹരി വിലയില്‍ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നു. ഇത്തിഹാദ് ജെറ്റിന്റെ 32 ശതമാനം ഓഹരികളാവും വാങ്ങുകയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൈമാറുന്ന ഓഹരി വിഹിതം 25 ശതമാനത്തില്‍ താഴെ നിര്‍ത്തിയതോടെ ജെറ്റിന്റെ ചെറുകിട ഓഹരി ഉടമകളുടെ താല്‍പ്പര്യം ഹനിക്കപ്പെട്ടതായാണ് സെബി വിലയിരുത്തുന്നത്. ഓഹരി കൈമാറ്റത്തിന് ശേഷം ഇത്തിഹാദ് ജെറ്റിന് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
|
പ്രശ്‌നങ്ങള്‍ വഷളാകാതെ പരിഹരിക്കേണ്ടിയിരുന്നുവെന്ന് സുധീരന്‍ Posted: 23 May 2013 11:57 PM PDT Image: തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വഷളാകാതെ ബന്ധപ്പെട്ടവര്‍ പരിഹരിക്കേണ്ടിയിരുന്നുവെന്ന് വി.എം.സുധീരന്‍. ബംഗളൂരുവിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ നിര്‍ഭാഗ്യകരമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു. ഈ ദുരവസ്ഥയിലേക്കു പാര്‍ട്ടിയെ എത്തിക്കേണ്ടിയിരുന്നില്ല. നേരിട്ടറിയാത്ത പ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. എല്ലാ പ്രശ്‌നങ്ങളും രമ്യമായി തീരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
|
ഇരുമ്പുപാലത്ത് കൈയേറ്റം തുടര്‍ക്കഥ Posted: 23 May 2013 11:49 PM PDT
അടിമാലി: ഇരുമ്പുപാലത്ത് കോടികള്‍ വിലവരുന്ന പുഴ പുറമ്പോക്ക് ഭൂമി കൈയേറി ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയെന്ന് ആക്ഷേപം. കൊച്ചി-മധുര ദേശീയപാതക്കരികില്‍ ഇരുമ്പുപാലം ടൗണിലാണ് വന്‍കിടക്കാര്‍ പുഴ കൈയേറി എട്ടിലേറെ ബഹുനില മന്ദിരങ്ങള്‍ പണിയുന്നത്. രാത്രിയും പകലുമായി യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ലക്ഷങ്ങള്‍ കോഴ വാങ്ങി പ്രാദേശിക സര്‍ക്കാറുകളും രാഷ്ട്രീയ നേതാക്കളും കൈയേറ്റത്തിനും നിര്‍മാണത്തിനും ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണം. ദേവിയാര്‍ പുഴയുടെ ഭാഗമായ ഇരുമ്പുപാലത്ത് പുഴയുടെ വീതി 80 ശതമാനത്തിലേറെ കുറയുകയും ചെയ്തിട്ടുണ്ട്. കൈയേറ്റം സംബന്ധിച്ച് ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെയെത്തിയ മുന്‍ ദേവികുളം ആര്‍.ഡി.ഒ കെ.എന്‍. രവീന്ദ്രന്‍ നിര്‍മാണം തടഞ്ഞ് ഉത്തരവിടുകയും ഇനി കൈയേറ്റം ഉണ്ടാകാതിരിക്കാന്‍ വില്ലേജോഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒരാഴ്ചക്കിടെ ഈ ആര്‍.ഡി.ഒ സ്ഥലം മാറിപ്പോയതോടെ കൈയേറ്റക്കാര്‍ നിര്‍മാണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പകരമെത്തിയ ആര്‍.ഡി.ഒക്ക് നാട്ടുകാര്‍ കൈയേറ്റം സംബന്ധിച്ച് വിവരം കൈമാറി. ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കുമെന്ന് ആര്‍.ഡി.ഒ അറിയിച്ചു. എന്നാല്‍, എഫ്്.ഐ.ആര്‍ എടുക്കുകയോ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയോ ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ നാട്ടുകാര്‍ കലക്ടറെ വിവരമറിയിച്ചു. എന്നാല്‍, ഇവിടെയും നടപടിയൊന്നുമുണ്ടായില്ല. ഇതോടെ വിവിധ പാര്‍ട്ടികള്‍ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുമ്പുപാലത്തെ മുഴുവന്‍ കൈയേറ്റവും പൊളിച്ചുനീക്കി പുഴയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ദേവിയാര്‍ പുഴയില്‍ അടിമാലി മുതല്‍ വാളറ വരെയും പടിക്കപ്പ് മുതല്‍ ഇരുമ്പുപാലം വരെയും വ്യാപക കൈയേറ്റങ്ങളാണ് അരങ്ങേറുന്നത്. 2007 ല്‍ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിന്‍െറ നിര്‍ദേശപ്രകാരം ദേവികുളം തഹസില്‍ദാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് എടുത്തിരുന്നു. അന്ന് ഇരുമ്പുപാലം-പത്താംമൈല്‍ മേഖലയിലെ 40 ലേറെ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും നിര്‍മാണം വീഡിയോയില്‍ ചിത്രീകരിച്ച ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. ഇവയുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായതാണ് വീണ്ടും പുഴ കൈയേറാനും നിര്‍മാണം ഊര്‍ജിതമാക്കാനും ഇടയാക്കിയിരിക്കുന്നത്. ഇനിയും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമിയും നഷ്ടമാകുന്ന അവസ്ഥയാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. |
കൊമ്പനോലി-തെക്കുംമല റോഡ് വികസനം പാറമടലോബി തടയുന്നു Posted: 23 May 2013 11:46 PM PDT
വടശേരിക്കര: കൊമ്പനോലി-തെക്കുംമല റോഡിന്‍െറ വികസനത്തിന് പാറമടലോബി തടസ്സം നില്‍ക്കുന്നതായി ആക്ഷേപം. വടശേരിക്കര പഞ്ചായത്തിന്‍െറ വനമേഖലയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന തെക്കുംമല പ്രദേശത്തെ വടശേരിക്കര മുക്കുഴി റോഡുമായി ബന്ധിപ്പിക്കുന്ന രണ്ടര കി.മീ. ദൂരം റോഡാണ് പാറമടലോബിയുടെ ഇടപെടലിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നശിച്ചുകിടക്കുന്നത്. പ്രദേശവാസികളായ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡ് സഞ്ചാരയോഗ്യമല്ല. 1984 ല്‍ ഗ്രാമീണപാതയായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് എട്ടുമീറ്റര്‍ വീതിയില്‍ വികസിപ്പിച്ച് ടാറിങ്ങിനും മറ്റും നടപടി ആരംഭിച്ചിരുന്നു. 80 ശതമാനത്തിലേറെ പാറകള്‍ നിറഞ്ഞ തെക്കുംമലയുടെ രണ്ടുഭാഗത്തായി പ്രവര്‍ത്തിക്കുന്ന രണ്ടു വന്‍ പാറമടക്ക് റോഡ് വികസനം തടസ്സമുണ്ടാക്കുമെന്നതിനാലാണ് അധികൃതരുമായി ഒത്തുകളിക്കുന്നത്. പ്രദേശത്തെ ഒട്ടുമിക്ക വീടുകളും പാറപ്പുറത്തോ പാറമടക്കുകളിലോ ആണ് സ്ഥിതി ചെയ്യുന്നത്. ഇവ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി പാറമടയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സഞ്ചാരയോഗ്യമല്ലാതായാല്‍ ജനം സ്വാഭാവികമായി ഒഴിഞ്ഞുപോകുമെന്നാണ് പാറമട ലോബിയുടെ പ്രതീക്ഷ. റോഡ് വന്നാല്‍ പ്രദേശത്തെ വസ്തുവിന് വിലകൂടാനും മറ്റും കാരണമാകുമെന്നും അതുകൊണ്ടുതന്നെ നാട്ടുകാര്‍ കൈവശവസ്തു വിറ്റൊഴിയാന്‍ തയാറാകാതെയും വരും. കൂടാതെ തെക്കുംമലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന പാറമടയിലേക്ക് ടാര്‍ റോഡുവഴി ഓടിക്കാന്‍ കഴിയാത്ത മൈനിങ് വാഹനങ്ങള്‍ കയറ്റിക്കൊണ്ടുപോകാനും റോഡ് വികസനം തടയുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച് റോഡ് 2009 ല്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ 30 ലക്ഷം രൂപ വകകൊള്ളിച്ച് നബാര്‍ഡ് ഏറ്റെടുത്തിരുന്നു.തുടര്‍ന്ന് രാജു എബ്രഹാം എം.എല്‍.എ നിര്‍മാണോദ്ഘാടനവും നടത്തി. എന്നാല്‍, വഴിനീളെ മെറ്റലിറക്കി കലുങ്ക് പണിതുകഴിഞ്ഞപ്പോഴേക്കും പാറമടലോബി ഇടപെട്ട് റോഡ് നിര്‍മാണം തടസ്സപ്പെടുത്തി. നാട്ടുകാര്‍ സംഘടിച്ച് മനുഷ്യാവകാശ കമീഷനും മറ്റും പരാതി നല്‍കിയതിനെ തുടര്‍ന്ന് റാന്നി ബ്ളോക് പഞ്ചായത്തിനോട് റോഡ് പണി പൂര്‍ത്തിയാക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു.എന്നാല്‍, പണി ഏറ്റെടുത്ത കരാറുകാരനുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ റോഡ ്പണി തുടങ്ങാന്‍ കഴിയില്ലെന്ന മറുപടിയാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. ഇത്തരമൊരു കേസ് നിലവിലില്ലെന്ന് പ്രദേശവാസികള്‍ മനസ്സിലാക്കി. തെക്കുംമല കൊമ്പനോലി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കൈയേറ്റം നടത്തി കോടിക്കണക്കിന് രൂപയുടെ പാറ ഖനനം ചെയ്തതായി അടുത്തകാലത്ത് ആര്‍.ഡി.ഒയും മറ്റും കണ്ടെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് റോഡ് വികസനത്തിനു വേണ്ടി തുക അനുവദിച്ചിരിക്കുന്നതായി പറയപ്പെടുന്നു.റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയാല്‍ പ്രക്ഷോഭം നടത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. |
കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു Posted: 23 May 2013 11:43 PM PDT Image: ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ബുച്ചൂ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ സമീപത്തെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. കൊല്ലപ്പെട്ട സൈനികരുടെ ആയുധങ്ങള്‍ തീവ്രവാദികള്‍ തട്ടിയെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. |
സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ അപകടഭീഷണിയുയര്‍ത്തുന്നു Posted: 23 May 2013 11:42 PM PDT
കാഞ്ഞിരപ്പള്ളി: കൊല്ലം -തേനി ദേശീയപാതയില്‍ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ അപകടകാരണമാകുന്നു. നിശ്ചിത സമയത്ത് ഓടിയെത്താന്‍ ഹെഡ് ലൈറ്റ് തെളിച്ചാണ് പല ബസുകളും അമിതവേഗത്തില്‍ അപകടസാധ്യതയുണ്ടാക്കി പായുന്നത്. വളവുകളില്‍ പോലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിക്കുകയാണ്. ഭാഗ്യംകൊണ്ടു മാത്രമാണ് പലരും രക്ഷപ്പെടുന്നത്. അമിതവേഗത്തില്‍ പായാനും എതിരേ വരുന്ന വാഹനങ്ങള്‍ മാറിക്കൊടുക്കാനുമാണ് പകല്‍ ലൈറ്റ് തെളിച്ച് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ തയാറാകുന്നില്ല. കുമളിയില്‍നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിലെ സ്റ്റോപ്പുകളില്‍ നിര്‍ത്താറേയില്ല. ആളിറങ്ങാനുണ്ടെങ്കില്‍ സ്റ്റോപ്പുകളില്‍ നിന്ന് ഏറെ മാറ്റിയാണ് നിര്‍ത്താറ്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഈ ബസിന് പെര്‍മിറ്റ് ലഭിച്ചത്. സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന സമയമുള്‍പ്പെടെ ഒന്നേമുക്കാല്‍ മിനിറ്റുകൊണ്ട് ഒരു കി.മീ. ഓടിയെത്തണം. 110 കി.മീ. ഓടിയെത്തുന്നതിന് മൂന്നു മണിക്കൂറാണ് ഈ ബസിന് സമയം. ഹൈറേഞ്ച് മേഖലയില്‍ രണ്ടേകാല്‍ മിനിറ്റാണ് ഒരു കി.മീ. ഓടിയെത്താന്‍ അനുവദിച്ചിരിക്കുന്നത്. മൂന്നു മണിക്കൂര്‍കൊണ്ട്് ഓടിയെത്താന്‍ മരണപ്പാച്ചിലല്ലാതെ വഴിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. നിരവധി തവണ ഈ ബസിനെതിരേ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. |
ശുചിത്വമിഷന്‍ നിര്‍ദേശം തള്ളി; നഗരസഭ ഇന്‍സിനറേറ്റര്‍ ഏറ്റെടുക്കില്ല Posted: 23 May 2013 11:38 PM PDT
തിരുവനന്തപുരം: ഇന്‍സിനറേറ്റര്‍ ഏറ്റെടുക്കാന്‍ ശുചിത്വമിഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശം നഗരസഭ തള്ളി. ഏറ്റെടുക്കാന്‍ തയാറായി മറ്റ് നഗരസഭകള്‍ രംഗത്ത്. തലസ്ഥാന നഗരിയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ 2.19 കോടി ചെലവില്‍ വാങ്ങിയ യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം ഇതോടെ വീണ്ടും തടസ്സപ്പെട്ടു. പ്രവര്‍ത്തന ചെലവിന്‍െറ 50 ശതമാനം വഹിക്കാന്‍ തയാറാണോ എന്ന് ചോദിച്ചാണ് ശുചിത്വ മിഷന്‍ നഗരസഭയെ സമീപിച്ചത്. സൗജന്യമായി നല്‍കിയാല്‍ മാത്രം സഹകരിക്കാമെന്നാണ് നഗരസഭയുടെ തീരുമാനം. ഇതോടെ മറ്റ് നഗരസഭകള്‍ക്ക് ഇന്‍സിനറേറ്റര്‍ വിട്ടുകൊടുക്കാന്‍ ശുചിത്വമിഷന്‍ നടപടി തുടങ്ങി. നിബന്ധന അംഗീകരിച്ച് ഏറ്റെടുക്കാന്‍ തയാറായി പല നഗരസഭകളും മുന്നോട്ടുവന്നതായി അധികൃതര്‍ പറയുന്നു. മാസങ്ങളായി ആനയറ ഗോള്‍ഡ് മാര്‍ക്കറ്റ് വളപ്പില്‍ നിന്ന് ഈ സംസ്കരണയന്ത്രം നഗരത്തിലേക്ക് നീക്കിയിരുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് നിര്‍മാണ കമ്പനി പ്രവര്‍ത്തനസജ്ജമാക്കിയിരുന്നു. ഒപ്പം വിതരണ കമ്പനിയില്‍നിന്ന് ശുചിത്വ മിഷന് ഉടമസ്ഥാവകാശം കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി. കഴിഞ്ഞ 17ന് ഇത് സംബന്ധിച്ച് ശുചിത്വ മിഷന്‍ നഗരസഭക്ക് കത്ത് നല്‍കി. ഉടന്‍ മറുപടി നല്‍കുമെന്ന് മേയര്‍ അഡ്വ.കെ ചന്ദ്രിക ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ധനച്ചെലവായി ഇത്രയധികം സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും ഇത് കൗണ്‍സിലിന്‍െറ ഏകകണ്ഠമായ തീരുമാനമാണെന്നും മേയര്‍ അറിയിച്ചു. നഗരസഭ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന് മുന്നില്‍കണ്ടാണ് മറ്റ് നഗരസഭകളെ ശുചിത്വ മിഷന്‍ നേരത്തേ സമീപിച്ചത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ആവശ്യപ്പെടുന്ന നഗരസഭകളെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുമെന്നും ശുചിത്വ മിഷന്‍െറ ചുമതലയുള്ള ദിലീപ് അറിയിച്ചു. സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്ന ശേഷമായിരിക്കും നടപടികളെന്നും അദ്ദേഹം അറിയിച്ചു. മണിക്കൂറില്‍ 40-50 ലിറ്റര്‍ ഡീസല്‍ ചെലവാകുമെന്നാണ് കണക്ക്. പൊതുമരാമത്ത് നടത്തിയ പരിശോധനയില്‍ 70 ലിറ്ററെങ്കിലും വേണ്ടിവരുമെന്നാണ് കണ്ടെത്തിയത്. ഈ ചെലവാണ് ശുചിത്വ മിഷനും നഗരസഭയും തുല്യമായി പങ്കിടേണ്ടത്. മാലിന്യസംസ്കരണത്തിന് ബദല്‍ കണ്ടെത്താന്‍ കഴിയാത്ത നഗരസഭക്ക് ചാല മാലിന്യ പ്ളാന്‍റിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചു. വിളപ്പില്‍ശാല തുറന്ന് കൊടുക്കാത്തതിലുള്ള പ്രതിഷേധമാണ് ഇതിലൂടെ നഗരസഭ പ്രകടിപ്പിക്കുന്നതെന്ന് വ്യക്തം. |
പൊലീസുകാര്‍ക്ക് സുരക്ഷിതത്വമില്ലെന്ന് അസോസിയേഷന്‍ Posted: 23 May 2013 11:35 PM PDT കൊല്ലം: ആവശ്യത്തിന് അംഗബലമോ ആയുധങ്ങളോ വാഹനങ്ങളോ ഇല്ലാതെ പണ്ടുകാലത്ത് കുലമോഷ്ടാവിനെ പിടിക്കാന്‍ പോകുന്ന ലാഘവത്തോടെ കൊലപാതകിയെ പിടിക്കാന്‍ പോകേണ്ടിവരുന്ന അവസ്ഥയാണ് സംസ്ഥാനത്തെ പൊലീസിനുള്ളതെന്ന് കേരള പൊലീസ് അസോസിയേഷന്‍. അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തനറിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ക്രിമിനല്‍ കുറ്റവാളികളും ഗുണ്ടാസംഘങ്ങളും എന്തിനും തയാറായി നില്‍ക്കുന്ന സമൂഹത്തില്‍ രാത്രി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാരന്‍െറ അവസ്ഥ വളരെ ദയനീയമാണ്. നൈറ്റ് പട്രോളിങ്ങിനിടെ കൊല്ലത്ത് മണിയന്‍പിള്ള എന്ന പൊലീസുകാരന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ നടന്നെങ്കിലും രാത്രി ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ സുരക്ഷയെക്കുറിച്ച് പിന്നീട് ആരും ചിന്തിച്ചില്ല. അര്‍ധരാത്രി വെറുമൊരു ലാത്തിയുമായി തെരുവിലൂടെ കള്ളനെ പിടിക്കാന്‍ പോകുന്ന പൊലീസുകാരുടെ ജീവന് കുടുംബാംഗങ്ങളുടെ പ്രാര്‍ഥന മാത്രമാണ് സംരക്ഷണമായുള്ളത്. മണിയന്‍പിള്ളയുടെ കൊലപാതകിയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്‍െറ സമീപകാല നേട്ടങ്ങളിലെല്ലാം കരിനിഴല്‍ വീഴ്ത്തുകയാണ്. മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൊലീസിന് ലഭിക്കുന്നുണ്ടെങ്കിലും പലരുടെയും അതിമോഹങ്ങള്‍ അഴിമതിക്ക് അവരെ പ്രേരിപ്പിക്കുകയാണ്. ഇത് സമൂഹത്തിന്‍െറ താഴെത്തട്ടിലുള്ളവര്‍ക്ക് നീതി നിഷേധിക്കുന്നതിനും പൊലീസിന്‍െറ വിശ്വാസ്യത നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. വടക്കന്‍ കേരളത്തില്‍ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പഴയരീതിയില്‍നിന്ന് വ്യത്യസ്തമായി യഥാര്‍ഥ പ്രതികള്‍ കസ്റ്റഡിയിലായപ്പോള്‍ വിറളിപൂണ്ട രാഷ്ട്രീയ നേതൃത്വം പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിക്കുകയും കാര്‍ കത്തിക്കുകയും ചെയ്തു. പൊലീസ് സേനാംഗങ്ങള്‍ സത്യസന്ധമായി ജോലിചെയ്യുമ്പോള്‍ അത് മാധ്യമ മാനേജ്മെന്‍റുകളും മാധ്യമപ്രവര്‍ത്തകരും പരിഗണിക്കാത്ത അവസ്ഥയാണ്. പൊലീസിനെ പൊതുസമൂഹത്തിന്‍െറ എതിര്‍പക്ഷത്തുനിര്‍ത്തുന്ന പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മാധ്യമങ്ങളുടെ നിരുത്തരവാദ സമീപനങ്ങളിലൂടെ കുറ്റവാളികളാക്കപ്പെട്ട പൊലീസുകാരും അതിന്‍െറ വില പങ്കിട്ട അവരുടെ കുടുംബാംഗങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. |
നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി -തിരുവഞ്ചൂര്‍ Posted: 23 May 2013 11:31 PM PDT
മാള: നിയമലംഘനങ്ങള്‍ ആരു നടത്തിയാലും അതുകൃത്യമായി ബോധ്യപ്പെടു ത്തിയാല്‍ ഉടന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര -വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മാള പുത്തന്‍ചിറയില്‍ ഹരിത സമൃദ്ധി സംസ്ഥാന കാര്‍ഷിക മേളയില്‍ ‘വിഷന്‍ 2030’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി തകര്‍ക്കുന്ന തരത്തില്‍ നിയമലംഘനങ്ങള്‍ നടക്കുന്നതായും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അധ്യക്ഷത വഹിച്ച ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം. ഉദ്യോഗസ്ഥര്‍ അത്തരക്കാരാണെന്ന് സമ്മതിക്കാന്‍ നിര്‍വാഹമില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മില്‍ കൂട്ടിക്കുഴക്കരുത്. കൃഷിയെ ശാക്തീകരിക്കാന്‍ ജനകീയ മുന്നേറ്റമുണ്ടാക്കണം. കൃഷി ലാഭകരമല്ലെന്ന ചിന്തയില്‍നിന്ന് മാറാന്‍ കര്‍ഷകര്‍ക്ക് കഴിയണം. 1967ല്‍ ഐ.ആര്‍ -എട്ട് വിത്ത് വിതക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറായ ചരിത്രം ആഭ്യന്തരമന്ത്രി ഓര്‍മിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ ഒരുമിച്ച് നില്‍ക്കാന്‍ നാം തയാറാകാതെ നാടിനെ രക്ഷപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ക്ളാസെടുത്തു. വെള്ളാങ്ങല്ലൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് തോമസ്, പുത്തന്‍ചിറ പഞ്ചായ ത്ത് പ്രസിഡന്‍റ് ശകുന്തള വേണു, മാള പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ശിവരാമന്‍, ബ്ളോക്ക് പഞ്ചായത്തംഗം ചെല്ലമ്മ നാരായണന്‍, കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. ജയിംസ്, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ.ബി. മഹേശ്വരി, പുത്തന്‍ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എന്‍. മോഹനന്‍, പഞ്ചായ ത്തംഗങ്ങളായ വി.എ. നദീര്‍, കെ.വി. സുജിത്ലാല്‍, ടി.എസ്. ഷാജു, ടി.എന്‍. വേണു, താലൂക്ക് കാര്‍ഷിക ബാങ്ക് പ്രസിഡന്‍റ് ടി.എം. നാസര്‍, കൃഷി ഓഫിസര്‍ കെ.ജി. ഓമന, ആത്മ ഡയറക്ടര്‍ മേഴ്സി തോമസ്, പി.കെ. സന്തോഷ്, കെ.എന്‍. സജീവന്‍ എന്നിവര്‍ സംസാരിച്ചു. |
ശ്രീകാന്ത് ശ്രീനിവാസന്റെ നിയമനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം Posted: 23 May 2013 11:30 PM PDT Image: വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ യു.എസിലെ രണ്ടാമത്തെ പരമോന്നത നീതിപീഠത്തിന്റെ ജഡ്ജിയാവുന്ന ആദ്യ ദക്ഷിണേഷ്യക്കാരനായി. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സര്‍ക്യൂട്ട് കോടതി ജഡ്ജിസ്ഥാനത്തേക്ക് അദ്ദഹത്തേിന്റെ നാമനിര്‍ദ്ദശത്തേിന് വ്യാഴാഴ്ചയാണ് സെനറ്റ് അംഗീകാരം നല്‍കിയത്. ചണ്ഡിഗഢില്‍ ജനിച്ച അദ്ദഹേം ഇപ്പോള്‍ യു.എസ്. സര്‍ക്കാറിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലാണ്. ഒരു വര്‍ഷം മുമ്പാണ് ജസ്റ്റിസ് പദവിയിലേക്ക് 46കാരനായ ശ്രീനിവാസിനെ പ്രസിഡന്റ് ഒബാമ നാമനിര്‍ദേശം ചെയ്തത്. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010ല്‍ കമ്പനിവിട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment