അറബ് വിപ്ളവത്തിലേക്ക് നയിച്ചത് ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവും-അമീര്‍ Madhyamam News Feeds |
- അറബ് വിപ്ളവത്തിലേക്ക് നയിച്ചത് ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവും-അമീര്‍
- ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയല്ല -പി.സി ജോര്‍ജ്
- ചൂട് കൂടുന്നു; ഉച്ചവിശ്രമത്തിന് അറിയിപ്പ് കാത്ത് തൊഴിലാളികള്‍
- വേനല്‍ കനത്തു; തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഉച്ച വിശ്രമം
- സൗദി എയര്‍ലൈന്‍സിനെ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന് വേര്‍പെടുത്താന്‍ ശൂറ നിര്‍ദേശം
- അക്രമികള്‍ രക്ഷപ്പെടുത്തിയ തടവുകാരില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍
- സ്വര്‍ണവിലയില്‍ മുന്നേറ്റം: പവന്‍വില 20,000ത്തില്‍
- യു.പി ‘മോഡി’ പരീക്ഷണത്തിലേക്ക്
- പരിശോധിച്ച് ‘പണി’തരുന്ന ‘ലാഭോ’റട്ടറികള്‍
- ചൊവ്വ വിളിക്കുന്നു
അറബ് വിപ്ളവത്തിലേക്ക് നയിച്ചത് ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവും-അമീര്‍ Posted: 21 May 2013 12:23 AM PDT Image: ദോഹ: ഏകാധിപത്യവും അടിച്ചമര്‍ത്തലും അഴിമതിയും മുഖമുദ്രയാക്കിയ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും മാന്യമായ ജീവിതസാഹചര്യങ്ങളില്ലാത്തതും മനുഷ്യാവകാശലംഘനങ്ങളുമാണ് അറബ് വിപ്ളവങ്ങള്‍ക്ക് കാരണമായതെന്ന സത്യം വിസ്മരിക്കരുതെന്ന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. റിട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പതിമൂന്നാമത് ദോഹ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയല്ല -പി.സി ജോര്‍ജ് Posted: 21 May 2013 12:12 AM PDT Image: തിരുവനന്തപുരം: ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയല്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. യാമിനി തങ്കച്ചിയുടെ ആരോപണങ്ങള്‍ ഇപ്പോഴും കോടതിയില്‍ നില്‍ക്കുകയാണെന്നും ഗണേഷ് പാപിയായി തുടരുകയാണെന്നും ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് വിപ്പ് ഇക്കാര്യം പറഞ്ഞത്. ഗണേഷിനെ മന്ത്രിയാക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് (ബി)ക്ക് കാബിനറ്റ് റാങ്കോടു കൂടി മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാനാകില്ല. കേരള കോണ്‍ഗ്രസ് (ബി)ക്ക് രണ്ട് കാബിനറ്റ് റാങ്കുകള്‍ നല്‍കിയാല്‍ ഒരു എം.എല്‍.എ മാത്രമുള്ള മറ്റു പാര്‍ട്ടികള്‍ക്കും ഇത്തരത്തില്‍ കാബിനറ്റ് റാങ്ക് പദവികള്‍ നല്‍കേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നാക്ക വികസന കോര്‍പറേഷന്‍െറ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചതാണ്. ഇനി അത് നല്‍കാതിരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടതായി അറിയില്ല. യു.ഡി.എഫിന്റെകാര്യത്തില്‍ ഇടപെടില്ലെന്ന് എന്‍.എസ്.എസ് വ്യക്തമാക്കിയിട്ടുള്ളതാണ്. ജി. സുകുമാരന്‍ നായര്‍ കുടുംബത്തില്‍ പിറന്നവനാണ്. അദ്ദേഹം രണ്ടഭിപ്രായം പറയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്ത് തിരികെ എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫ് നേതൃത്വത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബലകൃഷ്ണ പിള്ള സന്നദ്ധനാണെന്നും ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തിയ ആര്‍. ബാലകൃഷ്ണപിള്ളയോട് ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് സംഘടനാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചക്കു ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്‍റിനെയും പിള്ള ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി നേരില്‍കണ്ട് അറിയിച്ചത്. ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിനാണ് ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞത്. |
ചൂട് കൂടുന്നു; ഉച്ചവിശ്രമത്തിന് അറിയിപ്പ് കാത്ത് തൊഴിലാളികള്‍ Posted: 21 May 2013 12:11 AM PDT Image: ഷാര്‍ജ: പകല്‍ സമയങ്ങളില്‍ താപനിലയിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉച്ചവിശ്രമത്തിനുള്ള അറിയിപ്പ് വേഗത്തില്‍ ഉണ്ടാകണമെന്ന പ്രാര്‍ഥനയിലാണ് പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍. ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചില കമ്പനികള്‍ ജോലി സമയങ്ങളില്‍ മാറ്റം വരുത്തിയത് തുണയായിട്ടുണ്ട്. ഉത്തരവുണ്ടായാല്‍ മധ്യാഹ്ന വിശ്രമം നിര്‍ബന്ധമായി നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചില്ലെങ്കില്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ നിരവധി കമ്പനികളാണ് ഇത്തരം നടപടികള്‍ക്ക് വിധേയരായത്. |
വേനല്‍ കനത്തു; തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഉച്ച വിശ്രമം Posted: 20 May 2013 11:57 PM PDT Image: മസ്കത്ത്: ഒമാനില്‍ വേനല്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചക്ക് ശേഷം വിശ്രമം അനുവദിക്കാന്‍ തൊഴില്‍മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. |
സൗദി എയര്‍ലൈന്‍സിനെ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന് വേര്‍പെടുത്താന്‍ ശൂറ നിര്‍ദേശം Posted: 20 May 2013 11:54 PM PDT Image: റിയാദ്: സൗദി എയര്‍ലൈന്‍സിനെ സൗദി ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന് വേര്‍പെടുത്താനും സ്വതന്ത്ര മേധാവിത്വത്തിന് കീഴിലാക്കാനുമുള്ള സാധ്യതയെക്കുറിച്ച് പഠിക്കണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. ഏവിയേഷന്‍ അതോറിറ്റി മേധാവി സൗദി എയര്‍ലൈന്‍സിന് പുറമെ രാജ്യത്ത് പുതുതായി നിലവില്‍ വരുന്ന മറ്റു എയര്‍ലൈനുകളുടെയും മേല്‍നോട്ടം വഹിക്കേണ്ടതിനാല്‍ അതോറിറ്റി മേധാവി സൗദി എയര്‍ലൈന്‍സ് മേധാവിയായി തുടരുന്നത് ആരോഗ്യകരമല്ലെന്നാണ് ശൂറയുടെ വിലയിരുത്തല്‍. |
അക്രമികള്‍ രക്ഷപ്പെടുത്തിയ തടവുകാരില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍ Posted: 20 May 2013 11:43 PM PDT Image: മനാമ: ജയിലില്‍നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അക്രമികള്‍ രക്ഷപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേരെ പൗരന്മാരുടെ സഹായത്തോടെ പിടികൂടിയതായി പബ്ളിക് സെക്യൂരിറ്റി ചീഫ് താരിഖ് അല്‍ഹസന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്ത തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ച അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ ഒരാളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്കായാണ് അന്വേഷണം നടക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്തുവിലകൊടുത്തും അക്രമികള്‍ നീതിക്ക് മുന്നില്‍ ഹാജരാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാര്‍ രക്ഷപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജയിലില്‍നിന്ന് കൊണ്ടുപോകുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പാളിച്ച ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ചാണ് ഉന്നത തലത്തില്‍ അന്വേഷണം നടക്കുന്നത്. ഇക്കാര്യങ്ങളില്‍ ഉടനെ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനിലൊ 999 എന്ന ഹോട്ട്ലൈന്‍ നമ്പറിലൊ അറിയിക്കണമെന്നും പൊലീസ് മേധാവി അഭ്യര്‍ഥിച്ചു. |
സ്വര്‍ണവിലയില്‍ മുന്നേറ്റം: പവന്‍വില 20,000ത്തില്‍ Posted: 20 May 2013 09:30 PM PDT Image: കൊച്ചി: ദിവസങ്ങളായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ശക്തമായ മുന്നേറ്റം. പവന് 480 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ വില 2,500 രൂപയായി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയായിരുന്നു. അഞ്ചു ദിവസങ്ങളിലായി 960 രൂപയുടെ ഇടിവുണ്ടായി. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 19,520 രൂപയായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആ നിലയില്‍ നിന്നാണ് ഇന്ന് തിരിച്ചുവരവ് നടത്തിയത്.
|
യു.പി ‘മോഡി’ പരീക്ഷണത്തിലേക്ക് Posted: 20 May 2013 09:10 PM PDT Image: Subtitle: വിശ്വസ്തന്‍ അമിത്ഷാക്ക് യു.പിയുടെ ചുമതല ന്യൂദല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രമുഖ സംസ്ഥാനമായ യു.പിയില്‍ ഗുജറാത്ത് മോഡല്‍ ഹിന്ദുത്വ രാഷ്ട്രീയം പയറ്റാന്‍ ബി.ജെ.പിയുടെ കരുനീക്കം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ലഖ്നോവില്‍ ലോക്സഭാ സ്ഥാനാര്‍ഥി ആകാനുള്ള സാധ്യതകള്‍ ബലപ്പെടുത്തി യു.പിയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല മോഡിയുടെ വലംകൈയായ അമിത്ഷായെ ഏല്‍പിച്ചു. മോഡിവിരുദ്ധനായ സഞ്ജയ് ജോഷിയെ സംസ്ഥാന ചുമതലയില്‍നിന്ന് പുറന്തള്ളി. |
പരിശോധിച്ച് ‘പണി’തരുന്ന ‘ലാഭോ’റട്ടറികള്‍ Posted: 20 May 2013 08:48 PM PDT Image: നൂറ്റാണ്ടിന്‍െറ മഹാമാരിയെന്ന് വിലയിരുത്തി രാജ്യം കോടിക്കണക്കിന് രൂപ എച്ച്.ഐ.വി പ്രതിരോധത്തിന് ചെലവിടുമ്പോള്‍ ആ മാരകരോഗം പടര്‍ത്തുന്നവരെ എന്തുപേരില്‍ വിളിക്കണം. എച്ച്.ഐ.വി ബാധിതരുടെ സംഘടനയായ സി.പി.കെ പ്ളസിലെ സജീവ പ്രവര്‍ത്തകര്‍ക്ക് ഇത്തരം നിരവധി പൊള്ളുന്ന അനുഭവങ്ങള്‍ പറയാനുണ്ട്. എയ്ഡ്സിന് മരുന്നു കണ്ടുപിടിച്ചെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പു നടത്തിയ എറണാകുളത്തെ സ്ഥാപനം തന്നെയാണ് ഇവിടെയും വില്ലന്‍. ആറുവര്‍ഷം മുമ്പാണ് സംഭവം. സ്ഥാപനത്തിന്‍െറ ‘ദിവ്യൗഷധം’ പരീക്ഷിക്കയായിരുന്നു എച്ച്.ഐ.വി ബാധിതരായ തിരൂരിലെ ദമ്പതികള്‍. എറണാകുളം മരടിലെ ഒരു ലാബില്‍നിന്ന് എച്ച്.ഐ.വിയില്ല എന്ന പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ അവര്‍ അമ്പരന്നുപോയി. ഒരു പത്രത്തിലും ചാനലിലും ഇതു സംബന്ധിച്ച് വാര്‍ത്തയും വന്നു. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ ജീവിതം വീണ്ടും തളിരിട്ടപ്പോള്‍ ദമ്പതികള്‍ സ്ഥാപന ഉടമയെ ദൈവദൂതനെപ്പോലെ നാടുനീളെ പുകഴ്ത്തി നടന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു കുട്ടിയായി. എന്നാല്‍, നവജാത ശിശുവിന് പനിവന്നപ്പോള്‍, സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് അവര്‍ ഞെട്ടിപ്പിക്കുന്ന ആ സത്യമറിഞ്ഞത്. കുട്ടി എച്ച്.ഐ.വി പോസിറ്റിവാണ്. ഒപ്പം തങ്ങള്‍ക്കും എയ്ഡ്സ് മാറിയിട്ടില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതുവരെ അവര്‍ നടത്തിയ പരിശോധനകളെല്ലാം തട്ടിപ്പായിരുന്നു. സ്ഥാപന ഉടമക്കുവേണ്ടി ലാബുകാര്‍ നടത്തിയ തിരിമറിയായിരുന്നു എച്ച്.ഐ.വി വിമുക്തി. ഇത്തരം ദാരുണ സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. വ്യാജചികിത്സകര്‍തന്നെ സ്ഥാപിക്കുന്ന ലാബുകള്‍ നിരവധിപേരുടെ ജീവിതം നശിപ്പിച്ചുകഴിഞ്ഞു. ഇതേപോലുള്ള രണ്ടു എച്ച്.ഐ.വി കേസുകള്‍ തിരുവനന്തപുരത്തും മാനന്തവാടിയിലും ഈയിടെയുണ്ടായി. തിരുവനന്തപുരത്തെ കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. വ്യാജ ചികിത്സകരില്‍നിന്ന് പണം വാങ്ങി തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്ന ലാബുകാര്‍ നിരവധിയാണ്. മാത്രമല്ല പല കപട ചികിത്സകരും ഇപ്പോള്‍ സ്വന്തമായി ലാബ് നടത്തുന്നുമുണ്ട്. തിരുവനന്തപുരത്തെ ഒരു സംഭവം ഇങ്ങനെ. രോഗിയായ മധ്യവയസ്കനോട് ശസ്ത്രക്രിയക്കു മുമ്പ് എച്ച്.ഐ.വിയും ഹെപ്പറ്റൈറ്റിസ്-ബിയും പരിശോധിക്കാന്‍ ഡോക്ടര്‍ കുറിപ്പെഴുതി. ഡോക്ടര്‍ പറഞ്ഞുവിട്ട ലാബിലാണ് പരിശോധന നടത്തിയത്. റിസല്‍ട്ട് വന്നപ്പോള്‍ എച്ച്.ഐ.വി പോസിറ്റിവ്. ഫലം അറിഞ്ഞ രോഗി അങ്കലാപ്പിലായി. സംശയം തീര്‍ക്കാന്‍ മറ്റൊരു ലാബില്‍കൂടി പരിശോധിച്ചു. അപ്പോള്‍ റിസല്‍ട്ട് നെഗറ്റിവ്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച രോഗിയോട് കമ്പ്യൂട്ടര്‍ തകരാര്‍ മൂലം പറ്റിയ തെറ്റാണെന്ന് പറഞ്ഞ് ലാബ് ടെക്നീഷ്യനും ഉടമയും അബദ്ധത്തില്‍നിന്ന് തലയൂരി. അപ്പോഴേക്കും ഹൃദയാഘാതം വന്ന് രോഗി മരിക്കാതിരുന്നത് ഭാഗ്യമായി. തെറ്റായ ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ‘മരണത്തിന്‍െറ’ വക്കിലെത്തി തിരിച്ചുവന്നതാണ് എം.ഐ. ഷാനവാസ് എം.പി. ഉദരസംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് എറണാകുളത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ അദ്ദേഹത്തിന് ഗുരുതര രോഗമാണെന്നാണ് ബയോപ്സിയില്‍ തെളിഞ്ഞത്. എല്ലാം അവസാനിക്കാറായെന്ന് സ്വയം കരുതിയിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍െറ ഡോക്ടറായ സഹോദരന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തി അത് ഗുരുതര രോഗമല്ലെന്ന് കണ്ടെത്തിയത്. അസുഖം പൂര്‍ണമായി മാറിയ ഷാനവാസ് ഇപ്പോഴും പൊതുരംഗത്ത് സജീവമാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് മരിച്ചത് പരിശോധനയിലെ പാകപ്പിഴമൂലമാണെന്ന് ഡോക്ടര്‍മാര്‍തന്നെ സമ്മതിക്കുന്നു. ഹൃദയസംബന്ധമായ അസുഖവും ഡയഫ്രം വളര്‍ച്ചയില്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത്. ഇതോടെ ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പരിശോധനാ കേന്ദ്രങ്ങളുടെ പാകപ്പിഴയാണ് പുറത്തുവരുന്നത്. ഗര്‍ഭാവസ്ഥയില്‍ മാതാവിന് നടത്തിയ പരിശോധനകള്‍ കൃത്യമായിരുന്നെങ്കില്‍ തുടക്കത്തില്‍തന്നെ കുഞ്ഞുങ്ങളുടെ രോഗം കണ്ടെത്താനും ചികിത്സ നല്‍കാനും കഴിയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍തന്നെ പറയുന്നു. പക്ഷേ, കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ച വൈകല്യങ്ങള്‍ സ്കാനിങ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞില്ല. യോഗ്യതയില്ലാത്ത ടെക്നീഷ്യന്മാര്‍, നിലവാരമില്ലാത്ത പഠനസ്ഥാപനങ്ങള്‍, ലാബുകളിലെ തോന്നുന്ന പരിശോധനാ നിരക്ക്, പരിശോധനാ റിപ്പോര്‍ട്ടിലെ വ്യത്യാസങ്ങള്‍, ലാഭം മാത്രം നോക്കി ലാബ് നടത്തുന്ന ഉടമകള്‍, കമീഷന്‍ വാങ്ങി പരിശോധനക്ക് വിടുന്ന ഡോക്ടര്‍മാര്‍ തുടങ്ങി തെറ്റുകളുടെ കൂത്തരങ്ങായി മാറുകയാണ് കേരളത്തിലെ പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍. ഇതിന്‍െറ ഇരകളാവുന്നതോ രോഗികളും. നാളെ: |
Posted: 20 May 2013 08:40 PM PDT Image: കഷ്ടിച്ച് ആറു മാസത്തിനുള്ളില്‍ ചൊവ്വയിലേക്കു സ്വന്തം ഉപഗ്രഹം അയക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബറില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ശ്രീഹരിക്കോട്ടയില്‍നിന്ന് ‘മംഗള്‍യാന്‍’ ഉപഗ്രഹം വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിക്കുന്നു. 2012 ആഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത ചൊവ്വാദൗത്യം നമ്മുടെ അയല്‍ഗ്രഹത്തിന്‍െറ അന്തരീക്ഷ പഠനമടക്കം അഞ്ച് പരീക്ഷണ-നിരീക്ഷണ ചുമതലകളാണ് നിര്‍വഹിക്കുക. പരീക്ഷണങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ഐ.എസ്.ആര്‍.ഒക്ക് ലഭിച്ചുകഴിഞ്ഞു. പി.എസ്.എല്‍.വി റോക്കറ്റിലേറി ഒക്ടോബറില്‍ ഭൂമിവിടുന്ന ഉപഗ്രഹം നവംബര്‍ അവസാനവാരം ഭൂമിയുടെ ഭ്രമണപഥം ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നൂറോളം ദിവസമെടുത്ത്, 2014 സെപ്റ്റംബറില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നും കരുതുന്നു. ഇക്കൊല്ലം ഒക്ടോബര്‍-നവംബറില്‍ പുറപ്പെട്ടില്ലെങ്കില്‍ പിന്നെ 2016ലേ അതിന് കഴിയൂ. 26 മാസത്തിലൊരിക്കലാണ് ചൊവ്വ ഭൂമിയോട് ഇത്രയും അടുത്തെത്തുക. 450 കോടി രൂപ ചെലവുവരുന്ന ഈ പര്യവേക്ഷണയാത്ര ഇന്ത്യ ഇതുവരെ ഏറ്റെടുത്തതില്‍വെച്ച് ഏറ്റവും സങ്കീര്‍ണമായതാണ്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, ജപ്പാന്‍, ചൈന എന്നിവ മാത്രമാണ് ഇതിനകം ചൊവ്വയിലേക്ക് ആകാശയാനങ്ങള്‍ അയച്ചിട്ടുള്ളത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment