ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞു Madhyamam News Feeds |
- ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞു
- കിഴക്കന്‍ മേഖലയില്‍ പാറമാഫിയ ഭരണം; പരാതിനല്‍കിയാല്‍ അക്രമം
- സാങ്കേതികതകരാര്‍ പരിഹരിച്ചിട്ടും ഇന്‍സിനറേറ്ററിന് ശാപമോക്ഷമില്ല
- ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും -നവാസ് ശരീഫ്
- നഴ്സിങ് മേഖലയില്‍ പുരുഷ സംവരണം ഏര്‍പ്പെടുത്തും- മന്ത്രി ഷിബു ബേബിജോണ്‍
- ജലക്ഷാമം: വാട്ടര്‍ അതോറിറ്റി ജില്ലാ ലാബില്‍ ജലശുദ്ധതാ പരിശോധന വര്‍ധിച്ചു
- സിദ്ധരാമയ്യ അധികാരമേറ്റു
- കരിങ്കുളത്ത് നിന്ന് പിടികൂടിയ പുളളിപ്പുലിയെ പറമ്പിക്കുളം വനത്തില്‍ വിട്ടു
- രാഹുല്‍ ഗാന്ധിക്ക് സൗജന്യമായി പത്രം നല്‍കിയ ബാലനെ കോണ്‍ഗ്രസ് ദത്തെടുത്തു
- ജില്ല വീണ്ടും പകര്‍ച്ചവ്യാധിയുടെ പിടിയില്‍
Posted: 13 May 2013 12:18 AM PDT Image: ന്യൂദല്‍ഹി: പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ വീണ്ടും ശക്തമാക്കി ഭക്ഷ്യ വിലപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും കുറഞ്ഞു. മാര്‍ച്ചില്‍ 10.39 ശതമാനമായിരുന്നു ഭക്ഷ്യ വിലപ്പെരുപ്പം ഏപ്രിലില്‍ 9.39 ശതമാനമായാണ് കുറഞ്ഞത്. പച്ചക്കറികള്‍, ഭക്ഷ്യഎണ്ണ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് ഭക്ഷ്യവിലപ്പെരുപ്പം കാര്യമായി കുറയാന്‍ വഴിയൊരുക്കിയത്. ഏപ്രിലില്‍ പച്ചക്കറികളുടെ വിലയിലെ വര്‍ധന മാര്‍ച്ചിലെ 12.16 ശതമാനത്തില്‍ നിന്ന് 5.43 ശതമാനമായി കുറഞ്ഞു. മുട്ട, ഇറച്ചി, മീന്‍ എന്നിവയുടെ വില വര്‍ധന 13.60 ശതമാനമാണ്. അതേസമയം പയര്‍ വര്‍ഗങ്ങള്‍ക്ക് ഏപ്രിലില്‍ 16.65 ശതമാനം വില വര്‍ധന രേഖപ്പെടുത്തപ്പെട്ടു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളാണ് തിങ്കളാഴ്ച്ച പുറത്തുവന്നത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച്ച പുറത്തുവിടുമെന്നാണ് കരുതുന്നത്. |
കിഴക്കന്‍ മേഖലയില്‍ പാറമാഫിയ ഭരണം; പരാതിനല്‍കിയാല്‍ അക്രമം Posted: 13 May 2013 12:00 AM PDT
ഓയൂര്‍: വെളിയം, പൂയപ്പള്ളി, ഇളമാട്, കരീപ്ര പഞ്ചായത്തുകളില്‍ അധികൃത ക്വോറി പ്രവര്‍ത്തകരായ പാറമാഫിയ പരാതിനല്‍കുന്നവര്‍ക്കെതിരെ അക്രമം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം ഓയൂര്‍ ഓട്ടുമല ചാന്ദിരത്തില്‍ വീട്ടില്‍ ബേബി (75), മകന്‍ തോമസ് എന്നിര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവര്‍ കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടുമല ക്വോറിയിലേക്ക് നൂറുടണ്ണോളം ഭാരമുള്ള ബ്രേക്കര്‍ ബേബിയുടെ വീടിന് മുന്‍ഭാഗത്തെ റോഡിലൂടെ കൊണ്ടുപോകുന്നത് തടയാന്‍ നോക്കിയപ്പോഴാണ് വീട്ടുകാര്‍ക്കെതിരെ ആക്രമണമുണ്ടായത്. നിയമപരമായി അമിതഭാരമുള്ള ബ്രേക്കര്‍ ദിനം തോറും റോഡിലൂടെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. വെളിയത്തെ കുടവട്ടൂര്‍ ക്വോറിക്ക് സമീപത്തെ 25 ഓളം കുടുംബങ്ങള്‍ പാറമാഫിയയുടെ ഭീഷണിയില്‍ കഴിയുകയാണ്. ഇവിടെ രാത്രിയിലും പകലും പാറഖനനംനടക്കുന്നതിനാല്‍ സമീപത്തെ വീടുകാര്‍ക്ക് മുറ്റത്തേക്കിറങ്ങാനോ പുരയിടത്തില്‍ കൃഷി ചെയ്യാനോ സാധിക്കുന്നില്ല. പ്രദേശവാസികള്‍ നിരവധിതവണ പരിസ്ഥിതിപ്രവര്‍ത്തകരെയും ബന്ധപ്പെട്ട അധികാരികളെയും കണ്ട് ഈ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശം കടുത്ത കുടിവെള്ള ക്ഷാമത്തിലുമാണ്. ഭൂനിരപ്പില്‍ നിന്ന് 250 അടിയോളം കുഴിച്ചുള്ള ഖനനത്തില്‍ സമീപത്തെ വീടുകളുടെ കിണറുകളില്‍ വെള്ളമില്ലാതായി. വന്‍ കുഴികള്‍ രൂപപ്പെട്ട ഈ ക്വോറിയില്‍ മോട്ടോര്‍ ഉപയോഗിച്ച് ജലം വറ്റിച്ചശേഷം വീണ്ടും ഖനനം നടത്തുകയാണ്. ഉഗ്രസ്ഫോടനവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഖനനം മൂലമുണ്ടാകുന്ന വന്‍ ശബ്ദത്തില്‍ സമീപത്തെ വീടുകളുടെ ചുവരുകളും മുകള്‍ഭാഗവും അടര്‍ന്ന് മാറിയ നിലയിലാണ്. രാത്രിയും ഖനനം ആരംഭിച്ചതോടെ തദ്ദേശീയര്‍ക്ക് ഉറങ്ങാനും സാധിക്കാതെയായി. പ്രതികരിച്ച നാട്ടുകാര്‍ക്ക് പരിഹാരമായി പണം നല്‍കുകയും എതിര്‍പ്പ് ശക്തമായാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ്. ക്വോറിയില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് പാറഖനനം വര്‍ധിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇളമാട് ഗ്രാമപഞ്ചായത്തിലെ കാരാളിക്കോണം ഇലവുംമൂട് പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂനിറ്റിനെതിരെ പരിസ്ഥിതിപ്രവര്‍ത്തകരും പ്രദേശത്തെ കാരക്കല്‍ മുളയറച്ചാല്‍ പൗരസമിതി പ്രവര്‍ത്തകരും രംഗത്ത് സജീവമായുണ്ടെങ്കിലും ഖനനം തകൃതിയായി നടക്കുകയാണ്. സമീപത്തെ കുളത്തില്‍ നിന്ന് അനധികൃതമായി വെള്ളം ശേഖരിക്കുന്നതു മൂലവും പ്രദേശവാസികളുടെ കിണറുകളില്‍ വെള്ളമില്ലാതായി. ഇവിടെ 100 ഏക്കറോളം ഖനനഭൂമിക്ക് ചുറ്റുമായി 300 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. കരീപ്ര, പൂയപ്പള്ളി പഞ്ചായത്തുകളിലെ ക്വോറികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. വിവിധ പ്രദേശങ്ങളിലെ അനധികൃതക്വോറികള്‍ക്കെതിരെ പ്രതികരിക്കുന്ന നാട്ടുകാര്‍ക്കെതിരെയും അക്രമം ശക്തമാകുമ്പോഴും പൊലീസ്-റവന്യൂ അധികാരികള്‍ പാറമാഫിയകള്‍ക്കനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. |
സാങ്കേതികതകരാര്‍ പരിഹരിച്ചിട്ടും ഇന്‍സിനറേറ്ററിന് ശാപമോക്ഷമില്ല Posted: 12 May 2013 11:54 PM PDT
തിരുവനന്തപുരം: സാങ്കേതിക തകരാറുകള്‍ പരിഹരിച്ചിട്ടും മൊബൈല്‍ ഇന്‍സിനറേറ്ററിന് ശാപമോക്ഷമില്ല. മാലിന്യം കുന്നുകൂടി നഗരം വീണ്ടും പകര്‍ച്ച വ്യാധി ഭീഷണിയിലായിട്ടും ഉത്തരവാദപ്പെട്ടവര്‍ പരസ്പരം പഴിചാരി തലയൂരുകയാണ്. തലസ്ഥാന നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ 2.19 കോടി ചെലവില്‍ വാങ്ങിയ മൊബൈല്‍ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപേക്ഷിച്ചിട്ട് മാസങ്ങളായി. ചില സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി ശുചിത്വമിഷന്‍ കൈയൊഴിഞ്ഞതോടെയാണ് മാലിന്യ സംസ്കരണം അവസാനിപ്പിച്ച് ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ കുറ്റിക്കാട്ടിലേക്ക് ഇന്‍സിനറേറ്റര്‍ തള്ളിയത്. എന്നാല്‍, കമ്പനിയുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക തകരാറുകള്‍ കഴിഞ്ഞ ദിവസം പരിഹരിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതിനാല്‍ ശുചിത്വമിഷന് ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിശോധന നടന്നതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് സൂചന. ഇന്‍സിനറേറ്ററിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് ടെക്നിക്കല്‍ കമ്മിറ്റി നര്‍ദേശിച്ച മുഴുവന്‍ തകരാറുകളും പരിഹരിച്ചതായി ചിന്തന്‍ സെയില്‍സ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മാലിന്യം വാഹനത്തിന്‍െറ മധ്യഭാഗത്ത് കത്തിക്കാന്‍ സാധിക്കുന്ന തരത്തിലാക്കുകയും ചിമ്മിനിയുടെ ഉയരം 11 മീറ്റര്‍ വരെയാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മെക്കാനിക്കല്‍ പണികളും പൂര്‍ത്തിയാക്കി. മലിനീകരണ നിയന്ത്രണ വിഭാഗം നല്‍കിയ നിര്‍ദേശവും പാലിക്കപ്പെട്ടതായും അറിയിച്ചിട്ടുണ്ട്. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ മണിക്കൂറില്‍ കൂടുതല്‍ ഡീസല്‍ വേണ്ടി വരുന്നത് വന്‍ സാമ്പത്തിക ബാധ്യതയാകുന്നതായും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, കമ്പനി അധികൃതര്‍ പറയുന്നതനുസരിച്ച് 135 ലിറ്റര്‍ ഡീസല്‍ വരെ മണിക്കൂറില്‍ ഉപയോഗിക്കാമെന്ന നിബന്ധനയിലാണ് സര്‍ക്കാര്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. പക്ഷേ, മണിക്കൂറില്‍ ഏറ്റവും കൂടിയത് 77 ലിറ്റര്‍ മതിയാകും. 850 മുതല്‍ 1200 ഡിഗ്രിവരെ ചൂടിലാണ് മാലിന്യം സംസ്കരിക്കുന്നത്. എത്ര നനഞ്ഞവയായാലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൂടാതെ ഇങ്ങനെ സംസ്കരിക്കാനാകും. ഇത്രയും ചൂട് കിട്ടിക്കഴിഞ്ഞാല്‍ ഡീസലിന്‍െറ ഉപയോഗം കുറയുകയും ചെയ്യും. ഇതിന്‍െറ പ്രവര്‍ത്തനരീതി വ്യക്തമായി വിശദീകരിക്കാത്തതാണ് ജനങ്ങളില്‍ നിന്ന് പ്രതിഷേധമുണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്ന് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. നിലവിലെ തകരാറുകള്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെന്നും അതിനുശേഷം ടെക്നിക്കല്‍ കമ്മിറ്റിയുടെ പരിശോധനകള്‍ നടക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇന്‍സിനറേറ്റര്‍ സംബന്ധിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ളെന്ന നിലപാടില്‍ തന്നെയാണ് മേയറും നഗരസഭയും. ഇക്കാര്യം മേയറോട് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും കലക്ടര്‍ മറുപടി പറയുമെന്നറിയിച്ച് തലയൂരുകയായിരുന്നു. വിവിധ വിഭാഗം മെക്കാനിക്കുകളുടെ സഹായത്തോടെ നാല് ദിവസം കൊണ്ടാണ് സാങ്കേതിക തകരാറുകള്‍ പൂര്‍ത്തീകരിച്ചത്. |
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും -നവാസ് ശരീഫ് Posted: 12 May 2013 11:50 PM PDT Image: ലാഹോര്‍: നവാസ് ശരീഫ് വീണ്ടും പാകിസ്താന്‍ പ്രധാനമന്ത്രിയാകുന്നതോടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് തെരഞ്ഞെടുപ്പിന്റെആദ്യഘട്ട ഫലം വന്നയുടന്‍ നല്‍കിയ അഭിമുഖത്തില്‍ നവാസ് ശരീഫ് പറഞ്ഞു. ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ പങ്കിനെ സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇരു രാജ്യങ്ങളും സംയുക്തമായി കേസ് അന്വേഷിക്കണം. ഇന്ത്യയും പാകിസ്താനും പരസ്പരം തെളിവുകള്‍ കൈമാറണം. ഇരു രാജ്യങ്ങളും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ മുന്നോട്ട് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരത്തിലേറിയാന്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധം ശക്തിപ്പെടുത്തുകയായിരിക്കും പ്രധാന ദൗത്യങ്ങളിലൊന്നെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നവാസ് ശരിഫ് വ്യക്തമാക്കിയിരുന്നു. |
നഴ്സിങ് മേഖലയില്‍ പുരുഷ സംവരണം ഏര്‍പ്പെടുത്തും- മന്ത്രി ഷിബു ബേബിജോണ്‍ Posted: 12 May 2013 11:50 PM PDT
തൃശൂര്‍: നഴ്സിങ് മേഖലയില്‍ പുരുഷ സംവരണം ഏര്‍പ്പെടുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. പുരുഷ നഴ്സുമാരെ തഴയുകയും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതായ പരാതിയുമുണ്ടായാല്‍ ഈ വിഷയം തൊഴില്‍ വകുപ്പിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തും. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്‍െറ പേരില്‍ പുരുഷ നഴ്സുമാരെ ഉപദ്രവിക്കാന്‍ അനുവദിക്കില്ല-മന്ത്രി പറഞ്ഞു. തൃശൂരില്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ നഴ്സസ് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടേറെ അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്കരിച്ചത്. അടുത്തമാസം മുതല്‍ പുതിയ ശമ്പളം നല്‍കിയില്ളെങ്കില്‍ മാനേജ്മെന്‍റുകള്‍ക്ക് സര്‍ക്കാറിന്‍െറ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. നഴ്സുമാര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാതിരിക്കാന്‍ വ്യവസായബന്ധ സമിതിയിലും പുറത്തും വലിയ പോരാട്ടമാണ് നടന്നത്. അതിനെ ചെറുത്തുതോല്‍പിച്ചത് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ കരുത്താണ്. നിശ്ചയിച്ച ശമ്പളം കിട്ടാതിരുന്നാല്‍ യു.എന്‍.എ നടത്തുന്ന ഏതു സമരത്തിനും സര്‍ക്കാറിന്‍െറ പിന്തുണയുണ്ടാകും. ആശുപത്രികളില്‍ ബെഡിന്‍െറ തോതനുസരിച്ചാണ് ശമ്പളം പരിഷ്കരിച്ചത്. ചിലയിടങ്ങളില്‍ ബെഡിന്‍െറ എണ്ണം കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബെഡിന്‍്റെ തോത് കുറയ്ക്കുന്നത് കണ്ടത്തെിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. യു എന്‍ എ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ഷ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സുനില്‍ ലാലൂര്‍, യു.എന്‍.എ സംസ്ഥാന ഭാരവാഹികളായ എം. വി. സുധീപ്, സുജനപാല്‍, റൈവി, ജിഷ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഗവ. നഴ്സസ് ദിനത്തോടനുബന്ധിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂബിലി മിഷന്‍ ഹോസ്പിറ്റലിന്‍െറ അസേസിയേറ്റ് ഡയറക്ടര്‍ ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. |
ജലക്ഷാമം: വാട്ടര്‍ അതോറിറ്റി ജില്ലാ ലാബില്‍ ജലശുദ്ധതാ പരിശോധന വര്‍ധിച്ചു Posted: 12 May 2013 11:45 PM PDT
മലപ്പുറം: ജലക്ഷാമം രൂക്ഷമായതോടെ ഗ്രാമപഞ്ചായത്തുകള്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്‍െറ ശുദ്ധത തിട്ടപ്പെടുത്താന്‍ വാട്ടര്‍ അതോറിറ്റി ജില്ലാ ലാബില്‍ പരിശോധനക്ക് എത്തുന്ന സാമ്പിളുകളുടെ എണ്ണം വര്‍ധിച്ചു. വാട്ടര്‍ അതോറിറ്റിയുടെ കോട്ടക്കുന്നിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയിലാണ് ഇടതടവില്ലാതെ ശുദ്ധത പരിശോധന നടത്തുന്നത്. എന്നാല്‍, വൈദ്യുതി ഇടക്കിടെ മുടങ്ങുന്നതിനാല്‍ കൃത്യസമയത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലാബിലുള്ളവര്‍ വിഷമിക്കുകയാണ്. ഫിസിക്കല്‍, കെമിക്കല്‍, ബാക്ടീരിയോളജിക്കല്‍ ടെസ്റ്റുകളാണ് സാധാരണഗതിയില്‍ നടത്തുക. കെമിക്കല്‍ ടെസ്റ്റിലൂടെ രാസമാലിന്യത്തിന്‍െറ സാന്നിധ്യമറിയാം. രാസമാലിന്യം ഇല്ളെന്നുകണ്ടാല്‍ ക്ളോറിനേഷന്‍ നടത്തി ജലവിതരണത്തിന് അനുമതി നല്‍കാറുണ്ട്. കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യം അറിയാന്‍ കോളിഫോം അനലിസിസ് നടത്തേണ്ടതുണ്ട്. ഇതിന് 48 മണിക്കൂര്‍ വേണ്ടിവരും. ജില്ലയില്‍ ഇതിനകം പരിശോധിച്ച ഒട്ടേറെ സാമ്പിളുകളില്‍ ഇരുമ്പിന്‍െറ സാന്നിധ്യം ഏറെയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. നൈട്രേറ്റ്, പി.എച്ച് മൂല്യം തുടങ്ങിയവ പരിശോധിക്കാനും വൈദ്യുതിയുടെ സാന്നിധ്യം വേണം. ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതിനാല്‍ പറഞ്ഞ സമയത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുന്നില്ല. ജനറേറ്റര്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി പോയാല്‍ വരുന്നതുവരെ കാത്തിരിക്കുകയേ രക്ഷയുള്ളൂ. ജോലിഭാരം വര്‍ധിച്ചതോടെ ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിലാണ് ലാബില്‍ നിയമിച്ചിരുന്നത്. ഇപ്പോള്‍ രണ്ട് വീതം കെമിസ്റ്റ് ബാക്ടീരിയോളജിസ്റ്റ്, ലാബ് അസി, ലസ്കര്‍ എന്നിവരെ എംപ്ളോയ്മെന്‍റ് മുഖേന നിയമിക്കാന്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. നാഷനല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ പ്രോജക്ടിനു (എന്‍.ആര്‍.ഡി.ഡബ്ള്യു.പി) കീഴില്‍ ജില്ലയില്‍ മഞ്ചേരി, നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ സബ്ഡിവിഷനല്‍ ലാബുകള്‍ തുറക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ലാബുകള്‍ വരുന്നതോടെ എന്‍.ആര്‍.ഡി.ഡബ്ള്യു.പിയുടെ കീഴില്‍ വരുന്ന കുടിവെള്ള സാമ്പിള്‍ പരിശോധന അതത് പ്രദേശത്തെ സബ്ഡിവിഷനല്‍ ലാബുകളിലേക്ക് മാറ്റുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ മാത്രം എന്‍.ആര്‍.ഡി.ഡബ്ള്യു.പിയുടെ കീഴില്‍ ജില്ലാ ലാബില്‍ 500ല്‍പരം സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കി. ഗ്രാമപഞ്ചായത്തുകളില്‍നിന്ന് 225 സാമ്പിളുകളും പരിശോധിച്ചു. ഇതിലുപരിയായി വാട്ടര്‍ അതോറിറ്റി സ്വന്തമായി വിതരണം ചെയ്യുന്ന വെള്ളത്തിന്‍െറ 120ല്‍പരം സാമ്പിളുകളും പരിശോധിക്കുകയുണ്ടായി. ലാബിലെ ജീവനക്കാര്‍ കഠിനപരിശ്രമം നടത്തുന്നുണ്ടെങ്കിലും വൈദ്യുതി മുടക്കമാണ് ലാബിന്‍െറ പ്രവര്‍ത്തനത്തെ കാര്യമായി തടസ്സപ്പെടുത്തുന്ന ഘടകം. |
Posted: 12 May 2013 11:41 PM PDT Image: ബംഗളൂരു: കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. രാവിലെ 11.40ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിധാന്‍ സൗധക്കും രാജ്ഭവനും പുറത്ത് സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യമാണ്. വിധാന്‍ സൗധക്കു മുമ്പില്‍ മെട്രോ നിര്‍മാണ ജോലി നടക്കുന്നതിനാലാണ് സത്യപ്രതിജ്ഞ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്. സ്‌റ്റേഡിയത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. നഗരത്തില്‍ ഗതാഗതക്രമീകരണവും ഏര്‍പ്പെടുത്തി. കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഇവര്‍ക്ക് പുറമെ പതിനായിരങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ മന്ത്രിസഭ വികസനവുമുണ്ടാകും. മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയും കെ.പി.സി.സി പ്രസിഡന്റ് ജി. പരമേശ്വരയും വൈകുന്നേരം ദല്‍ഹിക്ക് തിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ കേന്ദ്ര നേതാക്കളെ കണ്ട് ഇവര്‍ ചര്‍ച്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പില്‍ 121 സീറ്റോടെ ഒറ്റക്ക് ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. |
കരിങ്കുളത്ത് നിന്ന് പിടികൂടിയ പുളളിപ്പുലിയെ പറമ്പിക്കുളം വനത്തില്‍ വിട്ടു Posted: 12 May 2013 11:38 PM PDT
നെന്മാറ: കരിങ്കുളം കുണ്ടിലിടിവ് ഭാഗത്ത് വനം വകുപ്പധികൃതര്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ പറമ്പിക്കുളം വനമേഖലയില്‍ വിട്ടു. ശനിയാഴ്ച രാത്രി പത്തിനാണ് മുടിക്കുറ മോഹനന്‍െറ വളപ്പില്‍ സ്ഥാപിച്ച കൂട്ടില്‍ മൂന്ന് വയസ്സുള്ള പെണ്‍പുലി അകപ്പെട്ടത്. കരിങ്കുളം, തിരുവിഴിയാട്, അയിലൂര്‍ പ്രദേശങ്ങളില്‍ പുലിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ വനം അധികൃതരോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പാലക്കാട്, കൊല്ലങ്കോട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മൂന്ന് കൂടുകള്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചു. ഒരാഴ്ച മുമ്പ് കരിങ്കുളം ഭാഗത്ത് സ്ഥാപിച്ച കൂട്ടില്‍ ആണ്‍പുലി പെട്ടതോടെയാണ് അതിര്‍ത്തി വനഭാഗങ്ങളില്‍ പുലിയുടെ സഞ്ചാരമുണ്ടെന്ന് വ്യക്തമായത്. പ്രദേശത്ത് കൂടുതല്‍ പുലികളെ കണ്ടതോടെ വനം വകുപ്പ് നിരീക്ഷണവും ഏര്‍പ്പെടുത്തി. ആണ്‍പുലി കെണിയിലകപ്പെട്ടിട്ടും വളര്‍ത്തുമൃഗങ്ങളെ കാണാതായതോടെയായിരുന്നു കൂടുതല്‍ പുലികളുണ്ടെന്ന സംശയം ബലപ്പെട്ടത്. ശനിയാഴ്ച രാത്രി കൂട്ടിലകപ്പെട്ട പെണ്‍പുലിയെ വെറ്ററിനറി ഡോക്ടര്‍ ബിജുവിന്‍െറ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതിന് ശേഷം രാത്രി 12 ഓടെ പറമ്പിക്കുളത്ത് വിട്ടു. നെല്ലിയാമ്പതി റെയ്ഞ്ച് ഓഫിസര്‍ സുര്‍ജിത്, ഡി.എഫ്.ഒ രാജു ഫ്രാന്‍സിസ്, ഫോറസ്റ്റര്‍മാര്‍ എന്നിവരടങ്ങിയ സംഘം പുലിയെ വാഹനത്തില്‍ കയറ്റി തൂത്തമ്പാറ വഴി പറമ്പിക്കുളത്തത്തെിക്കുകയായിരുന്നു. |
രാഹുല്‍ ഗാന്ധിക്ക് സൗജന്യമായി പത്രം നല്‍കിയ ബാലനെ കോണ്‍ഗ്രസ് ദത്തെടുത്തു Posted: 12 May 2013 11:33 PM PDT Image: ഭോപാല്‍: കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സൗജന്യമായി പത്രം നല്‍കിയ ബാലനെ കോണ്‍ഗ്രസ് ദത്തെടുത്തു. മധ്യപ്രദേശില്‍ പത്രം വില്‍ക്കുന്ന കൗശല്‍ എന്ന പത്ത് വയസ്സുകാരനെയാണ് സംസ്ഥാന കോണ്‍ഗ്രസ് ദത്തെടുത്തത്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കന്ദിലാല്‍ ഭുരിയ ആണ് കൗശലിന്റെ പ്രവൃത്തിയില്‍ അഭിനന്ദിക്കുകയും ദത്തെടുത്തുവെന്ന വിവരം പ്രഖ്യാപിക്കുകയും ചെയ്തത്. ദത്തെടുത്തതോടെ മാസം 1000 രൂപ കൗശലിന്റെ കുടുംബത്തിന് പാര്‍ട്ടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജിദ് അലി, കൗശലിന്റെ പിതാവിന് തന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ പ്യൂണിന്റെ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 25നാണ് സംഭവം. രാജാ ഭോജ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന രാഹുല്‍ ഗാന്ധിയോട് വഴിയില്‍ വെച്ച് കൗശല്‍ ഒരു പത്രം വാങ്ങാന്‍ ആവശ്യപ്പെട്ടു. പത്രം വാങ്ങിയ രാഹുല്‍ 1000 രൂപയുടെ നോട്ടാണ് കൗശലിന് നല്‍കിയത്. എന്നാല്‍ ബാക്കി നല്‍കാന്‍ ഇല്ലാത്തതിനാല്‍ കൗശല്‍ സൗജന്യമായി രാഹുല്‍ ഗാന്ധിക്ക് പത്രം നല്‍കുകയായിരുന്നു. അല്‍പ്പ നേരം കൗശലുമായി സംസാരിച്ച ശേഷമാണ് രാഹുല്‍ യാത്ര തുടര്‍ന്നത്.
|
ജില്ല വീണ്ടും പകര്‍ച്ചവ്യാധിയുടെ പിടിയില്‍ Posted: 12 May 2013 11:09 PM PDT
പത്തനംതിട്ട: ജില്ലയില്‍ ഡെങ്കി-വൈറല്‍ പനികളും മഞ്ഞപ്പിത്തവുമുള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു. മാലിന്യ നിര്‍മാര്‍ജനവും കൊതുക് നശീകരണവുമായി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്തിറങ്ങിയിട്ടും ശമനമില്ല. ജില്ലയില്‍ 80 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിമൂലം മരിച്ച മൂന്ന് പേരില്‍ ഒരാള്‍ക്ക് ഡെങ്കിയായിരുന്നു. മറ്റ് രണ്ടുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചുവരുന്നു. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പനിക്ക് ചികിത്സതേടി ദിനം പ്രതി നിരവധി പേരാണ് എത്തുന്നത്. റാന്നി, ചിറ്റാര്‍, സീതത്തോട്, വെച്ചൂച്ചിറ, പെരുനാട്, കോന്നി, ചെങ്ങറ,ഏനാദിമംഗലം,കുമ്പഴ,കുറുമ്പകര,കിസുമം, തുലാപ്പള്ളി , തിരുവല്ലയിലെ കുട്ടനാടിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഏനാദിമംഗലം, കടമ്പനാട്, മൈലപ്ര എന്നിവിടങ്ങളിലാണ് മൂന്ന് മരണങ്ങള്‍ സംഭവിച്ചത്. ഏനാദിമംഗലത്ത് മരിച്ച സ്ത്രീക്കും കടമ്പനാട് മരിച്ച പുരുഷനും ഡെങ്കിയായിരുന്നെന്ന് സംശയമുണ്ട്. മൈലപ്രയില്‍ മരിച്ച പുരുഷന് ഡെങ്കിയായിരുന്നെന്ന് സ്ഥീരീകരിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും എത്തുന്നവരുടെ കണക്ക് മാത്രമാണ് ആരോഗ്യ വകുപ്പിന്‍െറ പക്കലുള്ളത്. നിരവധി പേര്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ടെങ്കിലും ഇവരുടെ കണക്ക് കൈമാറുന്നില്ല. ചിലര്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ്. ഏനാദിമംഗലത്ത് മരിച്ച സ്ത്രീ തിരുവനന്തപുരം കിംസിലായിരുന്നു ചികിത്സ. കിഴക്കന്‍ മേഖലയിലെ ചിറ്റാര്‍, സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിരവധി തൊഴിലാളികള്‍ ചികിത്സതേടി എത്തുന്നുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം കുറവായതിനാല്‍ അധികൃതര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നുണ്ട്. കൊടുമണ്‍,ചിറ്റാര്‍ മേഖലയിലെ പ്ളാന്‍േറഷന്‍ പ്രദേശങ്ങില്‍ പനി പടരുകയാണ്.വയ്യാറ്റുപുഴ ആശാരിപറമ്പില്‍ സുഭാഷിണി, ചിറ്റാര്‍ കാവുങ്കല്‍ വീട്ടില്‍ കുട്ടിയമ്മ എന്നിവരെ രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ മഴയോടെ റബര്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകിയതാണ് പനി വ്യാപിക്കാന്‍ കാരണം. പ്രദേശങ്ങളില്‍ ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെറ്റുപെരുകുകയാണ്. തോട്ടങ്ങളില്‍ ഇലകള്‍ക്കിടയിലും പാല്‍ ശേഖരിക്കുന്ന കപ്പുകളിലും വെള്ളം കെട്ടിനിന്നാണ് കൊതുക് വളരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ കൊതുക് നശീകരണത്തിന് സജീവമായി രംഗത്തുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. വിരലിലെണ്ണാവുന്ന ജീവനക്കാര്‍ക്ക് മലയോരമേഖലകളിലെ മുക്കിലും മൂലയിലും ഓടിയത്തൊന്‍ കഴിയുന്നില്ല. മാലിന്യ നിര്‍മാര്‍ജനത്തിന് ജനങ്ങളുടെ ഭാഗത്തുനിന്ന് പങ്കാളിത്തം ലഭിക്കുന്നില്ളെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു. ഡെങ്കിപ്പനി പിടിപെട്ടവര്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതും രോഗം പടര്‍ത്തുന്നുണ്ട്. രോഗം ബാധിച്ചവര്‍ പകല്‍ കൊതുകുവലക്കകത്താണ് കഴിയേണ്ടത്. ഡെങ്കി പിടിപെട്ടവരെ കടിക്കുന്ന കൊതുകിലൂടെയാണ് രോഗം പടരുന്നത്. ജില്ലയില്‍ രോഗ ഭീതി പടര്‍ന്നിട്ടും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറക്കത്തിലാണ്. വാര്‍ഡുതല ആരോഗ്യ സമിതികള്‍ നിശ്ചലവും. വാര്‍ഡുകള്‍ക്ക് നിശ്ചിത തുക ശുചീകരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും ചെലവാക്കിയിട്ടില്ല. ജനകീയ സംരഭങ്ങളിലൂടെയും തൊഴിലുറപ്പ് സേനയെ ഉപയോഗിച്ചും ഉറവിട നശീകരണം നടത്താം. എന്നാല്‍, ജനപ്രതിനിധികള്‍ ഉറക്കം നടിക്കുകയാണ്. ഇതിനിടെ ജില്ലയില്‍ 14ന് നിശ്ചയിച്ചിരുന്ന ആരോഗ്യ അദാലത്ത് മാറ്റിവെച്ചതായി അറിയുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment