സ്വാഗതം
WELCOME

News Update..

Thursday, May 16, 2013

നാടകത്തിന്‍െറ മുഖവുരയാകരുത് -പീതാംബരക്കുറുപ്പ് എം.പി Madhyamam News Feeds

നാടകത്തിന്‍െറ മുഖവുരയാകരുത് -പീതാംബരക്കുറുപ്പ് എം.പി Madhyamam News Feeds

Link to

നാടകത്തിന്‍െറ മുഖവുരയാകരുത് -പീതാംബരക്കുറുപ്പ് എം.പി

Posted: 15 May 2013 11:44 PM PDT

 

കുണ്ടറ: സോമാനിയും റാവുവും  അലിന്‍ഡ് ഫാക്ടറി ഉദ്ഘാടനം നാടകത്തിന്‍െറ ആമുഖമാക്കി മാറ്റരുതെന്നും ആത്മാര്‍ഥമായ തുടര്‍പ്രവര്‍ത്തനമുണ്ടാകണമെന്നും എന്‍. പീതാംബരക്കുറുപ്പ് എം.പി.  അലിന്‍ഡിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനവും ഇടക്കാലാശ്വാസ വിതരണവുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മാനേജ്മെന്‍റില്‍ നിന്ന് സര്‍ക്കാറും തൊഴിലാളികളും നീതിയാണ് പ്രതീക്ഷിക്കുന്നത്.തൊഴിലാളികളുമായി കരാറുണ്ടാക്കി അവരുടെ ആശങ്കകള്‍ അകറ്റണം. ഫാക്ടറി പഴയ പ്രതാപത്തില്‍ തിളങ്ങുമെന്നാണ് തന്‍െറ പ്രതീക്ഷയെന്നും എം.പി പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ പി.ജി. തോമസ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍. അനിരുദ്ധന്‍, പ്രശാന്ത് സോമാനി, കെ.വി.റാവു, ശ്രീകുമാര്‍, ആര്‍. സേതുനാഥ്, ആന്‍റണി ജോസ്,  ഒ.സി. ചെറിയാന്‍, ബിനു, കുണ്ടറ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന ശ്രീനിവാസന്‍ തുങ്ങിയവര്‍ സംസാരിച്ചു. സ്ഥിരം തൊഴിലാളികള്‍ക്ക് 10,000 രൂപയുടെയും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് 500 രൂപവീതവുമുള്ള ചെക്കുകള്‍ വിതരണംചെയ്തു. ഓണത്തിന് തിരിഞ്ഞുനോക്കാത്ത സോമാനി ഇപ്പോള്‍ ആശ്വാസധനവുമായെത്തിയതിന് പിന്നില്‍ ചതിയുണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം തൊഴിലാളികള്‍ ചെക്കുകള്‍ കൈപ്പറ്റാതിരിക്കുകയും ചെയ്തു.

കിഴക്കേകോട്ട വികസനം വൈകും

Posted: 15 May 2013 11:36 PM PDT

 

തിരുവനന്തപുരം: അപകടങ്ങള്‍ പതിയിരിക്കുന്ന കിഴക്കേകോട്ടയുടെ വികസനം വൈകാന്‍ സാധ്യത. കിഴക്കേകോട്ട വികസനത്തിനായി ട്രിഡ ആവിഷ്കരിച്ച പദ്ധതിക്ക് രണ്ട് ഏക്കര്‍ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും തുടര്‍നടപടികള്‍ ആരംഭിച്ചിട്ടില്ല. ട്രിഡയുടെ പേരില്‍ സ്ഥലം ലഭ്യമായാല്‍ മാത്രമേ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവൂ. 
പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത് മുതല്‍ ടെന്‍ഡര്‍ നടപടികള്‍ വരെ പൂര്‍ത്തിയാകണമെങ്കില്‍ അഞ്ച്മാസത്തിലധികം വേണ്ടിവരുമെന്ന് ട്രിഡ അധികൃതര്‍ പറയുന്നു. അങ്ങനെയെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും.  അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിലെ രണ്ടേക്കറാണ്  പദ്ധതിക്കായി ലഭിക്കുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്കൂളിലെ അഞ്ച് ഏക്കര്‍ സ്ഥലം പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. അതനുസരിച്ചുള്ള രൂപരേഖയും തയാറാക്കിയിരുന്നു.  എന്നാല്‍ രണ്ടേക്കര്‍ മാത്രം ലഭ്യമായ സാഹചര്യത്തില്‍ പുതിയ പ്ളാന്‍ തയാറാക്കേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. അതിന് മുന്നോടിയായി സാങ്കേതിക പഠനവും ട്രാഫിക് പഠനവും നടത്തേണ്ടതുണ്ട്. ഇതിനായി മറ്റ് ഏജന്‍സികളെ സമീപിക്കണം. രൂപരേഖ തയാറാക്കി കഴിഞ്ഞാല്‍ വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങയങ്ങളും പരിഗണിക്കേണ്ടിവരും. കൂടാതെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബസ് ബേ, ഷോപ്പിങ് കോംപ്ളക്സ്, പാര്‍ക്കിങ് ഏരിയ എന്നിവയുടെ നിര്‍മാണത്തിനായി പണം കണ്ടെത്തേണ്ടതുമുണ്ട്.  ഇവ പരിഗണിച്ചാണ് ടെന്‍ഡര്‍ ആരംഭിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ പറയാന്‍ കാരണം. 
ഇതോടൊപ്പം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂള്‍ മാറ്റി സ്ഥാപിക്കേണ്ടതും ട്രിഡയുടെ ബാധ്യതയാണ്. ഒരേക്കറാണ് സ്കൂള്‍ കോമ്പൗണ്ടില്‍ ഇതിനായി നല്‍കിയിരിക്കുന്നത്. ആയിരം കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള മോഡല്‍ സ്കൂളായി മാറ്റുമെന്നാണ്  വാഗ്ദാനം. 
കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍കൂടാതെ ഓട്ടോകളും ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിറഞ്ഞ കിഴക്കേകോട്ടയില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. റോഡ് മുറിച്ചുകടക്കാന്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കണം. ആവശ്യമായ ട്രാഫിക് പൊലീസോ സംവിധാനമോ പലപ്പോഴും കാണില്ല.  ബസ് സ്റ്റാന്‍ഡുകള്‍ പലയിടത്തും തകര്‍ന്ന നിലയിലുമാണ്. കഴിഞ്ഞദിവസം 90കാരിയായ വൃദ്ധയുടെ കാലില്‍ സ്വകാര്യബസ് കയറി അപകടം സംഭവിച്ചിരുന്നു.  
 

ഉത്തര്‍പ്രദേശില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് 5 പേര്‍ മരിച്ചു

Posted: 15 May 2013 11:35 PM PDT

Image: 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഭദോഹി നഗരത്തില്‍ പഴക്കം ചെന്ന വീടിന്റെ ഭിത്തി തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പെണ്‍കുട്ടികളുമാണ്. കെട്ടിടത്തിന് സമീപത്തു കൂടി നടന്നു പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഭദോഹിയിലെ നെഹ്രുനഗര്‍ മേഖലയിലാണ് അപകടം ഉണ്ടായത്. പോലീസ് എത്തിയാണ് ഭിത്തിക്കടിയില്‍പെട്ടവരെ പുറത്തെടുത്തത്. അമ്പത് വര്‍ഷം പഴക്കമുള്ള വീടിന്റെ ഭിത്തിയാണ് തകര്‍ന്നത്.

 

ജില്ലയിലെ പാചക വാതക വിതരണ കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ അടച്ചിടും

Posted: 15 May 2013 11:13 PM PDT

 

പത്തനംതിട്ട: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ജില്ലയിലെ പാചക വാതക വിതരണ കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിടുമെന്ന് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. 
ഐ.ഒ.സിയുടെ മുംബൈ ഓഫിസില്‍ നിന്ന് വിതരണ കേന്ദ്രങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധപ്പെടുത്തുന്ന നടപടികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാകാത്തത് ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വിതരണകേന്ദ്രങ്ങള്‍ അടക്കാന്‍ തീരുമാനം. ഇതോടെ  ഗ്യാസ് ബുക്കിങ്, സിലിണ്ടര്‍ വിതരണം, പുതിയ കണക്ഷന്‍, പേരുമാറ്റം, രണ്ടാമത്തെ സിലിണ്ടര്‍ രജിസ്ട്രേഷന്‍  ഇവയുടെ  പ്രവര്‍ത്തനം ഏപ്രില്‍ 26 മുതല്‍ നിലച്ചു. നൂറുകണക്കിന് ഉപഭോക്താക്കളാണ്  നിത്യവും വിവിധ ഏജന്‍സികളില്‍ എത്തുന്നത്.  തിരക്കും സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാത്തതും ഗ്യാസ് ഏജന്‍സികളില്‍ സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ട്. സാങ്കേതിക തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ഒ.സി ഏരിയ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഭാരവാഹികള്‍  പറഞ്ഞു.സാങ്കേതിക തകരാര്‍ കാരണം കണക്ഷനുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ജോലിയും മുടങ്ങി. പാചക വാതക സബ്സിഡി ഉപഭോക്താവിന് നേരിട്ട് നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലയാണ് പത്തനംതിട്ട. പദ്ധതി ജൂണ്‍ ആദ്യം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വേഗത്തില്‍ നടപടി  പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ജില്ലയിലെ പാചക വാതക ഉപഭോക്താക്കളില്‍ 70 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഏജന്‍സിക്ക് കീഴിലാണ്. ഗ്യാസ് ഏജന്‍സികള്‍ അടച്ചിടുന്നതോടെ ഗ്യാസ് വിതരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനവും നിലക്കും. ഇത് ജനങ്ങളെ ദുരിതത്തിലാക്കുമെന്ന്  ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് ആര്‍. മധു, വൈസ് പ്രസിഡന്‍റ് എന്‍.എം. രാജു, ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. 
 

കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

Posted: 15 May 2013 11:09 PM PDT

 

കാഞ്ഞിരപ്പള്ളി: താലൂക്കില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വൈറല്‍പനിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോള്‍ ഡെങ്കിപ്പനിയാണെന്നാണ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. 
മേഖലയിലെ അഞ്ച് ആശുപത്രികളിലായി 51 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. ഇരുപത്താറാംമൈല്‍ മേരി ക്വീന്‍സ് ആശുപത്രിയില്‍ ബുധനാഴ്ചയെത്തിയ 29 പേരില്‍ 15 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. പാറത്തോട് ഹൈറേഞ്ച് ആശുപത്രിയില്‍ ഏഴില്‍ മൂന്നുപേര്‍ക്കും ഡെങ്കിപ്പനിയാണെന്നാണ് സൂചന. 
താലൂക്കാശുപത്രിയില്‍ ബുധനാഴ്ച 774 പേരാണ് ചികിത്സക്ക് എത്തിയത്. ഇതില്‍ അമ്പതിലേറെപ്പേര്‍ പനിബാധിതരാണ്. പലര്‍ക്കും ഡെങ്കിപ്പനിയാണെന്നാണ് അനൗദ്യോഗിക വിവരം. കടമപ്പുഴ ആശുപത്രിയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമ്പലക്കാട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത്. മുണ്ടക്കയം സര്‍ക്കാറാശുപത്രിയിലെത്തിയ 374 പേരില്‍ അമ്പതിലേറെപ്പേര്‍ പനിബാധിതരാണ്. ഇവരില്‍ പലര്‍ക്കും ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. പൊന്‍കുന്നം കെ.വി.എം.എസ് ആശുപത്രിയില്‍ 10 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. സര്‍ക്കാറാശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് വൈറല്‍പനിക്കുള്ള ചികിത്സയാണ് നല്‍കുന്നത്. എന്നാല്‍, സംശയം തോന്നുന്ന പലരും സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തുമ്പോഴാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുകയാണ്. സ്വകാര്യ ആശുപത്രികള്‍ പനിബാധിതരെക്കൊണ്ട് നിറഞ്ഞു.
അതേസമയം, ഇതുവരെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിവരം. സര്‍ക്കാറാശുപത്രികളില്‍ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത എയ്ഞ്ചല്‍വാലിയിലെ രണ്ടു വാര്‍ഡുകളെ ഈ പട്ടികയില്‍ ആരോഗ്യവകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വാര്‍ഡുകള്‍ കോട്ടയം ജില്ലയിലാണെങ്കിലും കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ പരിധിയിലാണെന്നാണ് ആരോഗ്യവകുപ്പിന്‍െറ വാദം. എന്നാല്‍, ഈപ്രദേശത്തുള്ളവര്‍ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കണമെങ്കില്‍ 60 കിലോമീറ്ററിലേറെ യാത്ര ചെയ്യണം. തൊട്ടടുത്ത എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ പരിധിയില്‍ ഈ പ്രദേശം ഉള്‍പ്പെടുത്താന്‍ കാഞ്ഞിരപ്പള്ളി ബ്ളോക് ഹെല്‍ത്ത് വിഭാഗം നടപടി സ്വീകരിച്ചിട്ടില്ല. 
റബര്‍, കൈതത്തോട്ടങ്ങള്‍ ഏറെയുള്ള പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍  സൗകര്യം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം മുഖേനയാണ്. 
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ബുധനാഴ്ച താലൂക്കാശുപത്രിയിലും എരുമേലി സര്‍ക്കാറാശുപത്രിയിലും ചില സ്വകാര്യ ആശുപത്രികളിലും സന്ദര്‍ശനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഡെങ്കിപ്പനി ബാധിതരുടെ വിവരം ശേഖരിക്കാനും നിര്‍ദേശം നല്‍കി. പഞ്ചായത്തുകളുടെ നേതൃത്വത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 
ബുധനാഴ്ച മുതല്‍ പാറത്തോട് പഞ്ചായത്തില്‍ പ്രതിരോധ സന്ദേശ യാത്ര തുടങ്ങി. എല്ലാ വാര്‍ഡുകളിലുമെത്തുന്ന സന്ദേശയാത്ര രോഗപ്രതിരോധത്തിനാവശ്യമായ ബോധവത്കരണവും പ്രതിവിധികളെക്കുറിച്ച് നോട്ടീസുകളും വിതരണം ചെയ്യും. 
കൂട്ടിക്കല്‍ പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിങ് നടത്തി. ആരോഗ്യവകുപ്പില്‍ ജീവനക്കാര്‍ കുറവായതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പ്രതിരോധ പരിപാടികള്‍ നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എല്ലാ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. 
അതിനിടെ, എരുമേലി മേഖലയില്‍ ചിക്കന്‍പോക്സും പടരുന്നുണ്ട്. ശ്രീനിപുരം കോളനിയില്‍ ചിക്കന്‍പോക്സ് ബാധിച്ചയാള്‍ക്ക് ബുധനാഴ്ച ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീട്ടിലെത്തി മരുന്നു നല്‍കി. വീട്ടില്‍ കിടപ്പിലായ പനിബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 
എരുമേലി പഞ്ചായത്തിന്‍െറ വിവിധ വാര്‍ഡുകളിലെ പൊതുസ്ഥലങ്ങളില്‍ സംസ്കരിക്കപ്പെടാതെ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് വര്‍ധിക്കുകയാണ്. മാലിന്യവീപ്പകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ മാത്രമാണ് പഞ്ചായത്ത് നീക്കം ചെയ്യുന്നത്. ഇതും പലപ്പോഴും മുടങ്ങുന്നുണ്ട്. എരുമേലി പേട്ടക്കവലയിലും ഫോറസ്റ്റ് റേഞ്ചോഫിസ് ജങ്ഷനിലും നീക്കം ചെയ്യപ്പെടാതെ ആഴ്ചകളായി മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. 

ഏലത്തോട്ടങ്ങളില്‍ വ്യാപക വനംകൊള്ള

Posted: 15 May 2013 11:04 PM PDT

 

അടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടങ്ങളില്‍ വ്യാപക വനംകൊള്ള. ദേവികുളം, അടിമാലി, മൂന്നാര്‍ റേഞ്ചുകള്‍ക്ക് കീഴില്‍ വരുന്ന അമ്പഴച്ചാല്‍,കാണ്ടിയാംപാറ, കല്ലാര്‍, കുരിശുപാറ, കമ്പിലെയ്ന്‍, മുട്ടുകാട്, പിച്ചാട്, ഇരുപതേക്കര്‍ മുതലായ മേഖലകളിലാണ് വന്‍തോതില്‍ മരങ്ങള്‍ മുറിച്ച് കടത്തുന്നത്.
ഇരുട്ടുകാനം-ആനച്ചാല്‍ റോഡില്‍ അമ്പഴച്ചാലില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളില്‍ ഏലത്തോട്ടത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്‍മരങ്ങളാണ് വെട്ടിയിട്ടിരിക്കുന്നത്. രാത്രിയും പകലുമായി 25 ഓളം പേര്‍ ചേര്‍ന്നാണ് മരങ്ങള്‍ വെട്ടി വീഴ്ത്തി കടത്താന്‍ പാകത്തിന് ഇട്ടിരിക്കുന്നത്. ഏക്കറുകണക്കിന് വരുന്ന  ഏലത്തോട്ടത്തിന്‍െറ നടുവില്‍ നടക്കുന്ന കൊള്ള സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. സി.എച്ച്.ആര്‍ കുത്തകപ്പാട്ട വ്യവസ്ഥ പ്രകാരം ചെറിയ മരങ്ങള്‍ പോലും വെട്ടുന്നത് കുറ്റമാണെന്നിരിക്കെ നിയമത്തെ വെല്ലുവിളിച്ച് എസ്റ്റേറ്റ് ഉടമ വന്‍മരങ്ങള്‍ വന്‍തോതില്‍ വെട്ടിയിരിക്കുന്നത്.
വിപണിയില്‍ ആവശ്യക്കാരേറെയുള്ള തേക്ക് വര്‍ഗത്തില്‍പെട്ട ഇരുമുള്ള്, വെന്തേക്ക്, മരുത്,പുന്നപ്പ,അകില്‍,വെള്ളിലാവ്,ഞാവല്‍, തെള്ളി മുതലായ വന്‍മരങ്ങളാണ് വെട്ടിയിട്ടിരിക്കുന്നത്. ഒരുമാസം മുമ്പ് ഇതിനോട് ചേര്‍ന്ന് മറ്റൊരു ഏലം എസ്റ്റേറ്റിലും വന്‍ വനംകൊള്ള നടന്നിരുന്നു.
 വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇവിടെ ജോലി നോക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വനം മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു സംഭവത്തില്‍ ദേവികുളം റേഞ്ചോഫിസര്‍ പോലും ഉള്‍പ്പെട്ടതായി കണ്ടെത്തിയതോടെ ഉത്തരവാദിത്തപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും വനംവകുപ്പ് നടപടി എടുത്തിരുന്നു. ഇതോടെ പിന്മാറിയ വനംമാഫിയ കൂടുതല്‍ കരുത്തോടെ രംഗപ്രവേശം നടത്തിയതിന്‍െറ തെളിവാണ് ഇപ്പോഴത്തെ വനംകൊള്ള.
മൂന്നാര്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്‍െറ ഭാഗമായ ഈ മേഖലയില്‍ ഭൂമി ഏലം കൃഷിക്ക് യോഗ്യമല്ലെന്ന് വരുത്തി തീര്‍ക്കുന്നതിനും അതുവഴി റിസോര്‍ട്ടുകള്‍ പണിയുന്നതിന്  വന്‍മരങ്ങള്‍ നശിപ്പിക്കുന്നുണ്ട്.
ഇതിനായി കെമിക്കല്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കുന്നുണ്ട്. കൂടാതെ തോട്ടയും മറ്റ് സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് വന്‍മരങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. മില്ലുകാരുടെ സഹായത്തോടെ വെട്ടുന്ന മരങ്ങള്‍ മറ്റ് ജില്ലകളില്‍ പോലും എത്തുന്നതായി വിവരമുണ്ട്.
 അടിമാലി റേഞ്ചില്‍ ഇരുട്ടുകാനത്ത് റോഡ് സൈഡില്‍ നിന്ന് ഈട്ടി  മോഷ്ടിച്ചവര്‍ ഇവ എറണാകുളത്തെ മില്ലിലാണ് വിറ്റത്. നിരവധി ചെക്പോസ്റ്റുകള്‍ മറികടന്ന് ഇവ എറണാകുളത്ത് എത്തിയത് വനംവകുപ്പിനെപ്പോലും ഞെട്ടിച്ചിരുന്നു. ഇതേ രീതിയിലാണ് ഇപ്പോള്‍ മേഖലയിലെ സി.എച്ച്.ആര്‍ കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് വന്‍മരങ്ങള്‍ കടത്തുന്നത്. 
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെ നടക്കുന്ന വനംകൊള്ളക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ മേഖലയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പോലും തകിടം മറിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സി.എച്ച്.ആര്‍ വന നിയമപ്രകാരം വനാതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ തടിമില്ലുകള്‍ പാടില്ല.എന്നാല്‍,ഈ മേഖലയില്‍ റേഞ്ചുകളിലായി പത്തിലേറെ തടിമില്ലുകളാണ് വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ചെറിയ ഫര്‍ണിച്ചര്‍ യൂനിറ്റുകള്‍ നടത്താനുള്ള അനുമതി ഉപയോഗിച്ചാണ് തടിമില്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. 
സുപ്രീംകോടതി നിയമിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയും തടിമില്ലുകള്‍ക്കില്ല.

വൈശാലി ഫാര്‍മയിലെ തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍

Posted: 15 May 2013 11:01 PM PDT

 

കൊച്ചി:  ജില്ലയിലെ ഔധ നിര്‍മാണ മേഖലയിലെ പ്രധാന സ്ഥാപനമായ വൈശാലി ഫാര്‍മയിലെ 150 ഓളം തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍. രണ്ടര വര്‍ഷമായി ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിലയിലാണ് തൊഴിലാളികള്‍. പ്രതിസന്ധി പരിഹരിക്കാന്‍ 25 മാസം മുമ്പ് റീജനല്‍ ലേബര്‍ കമീഷണര്‍ വിന്‍സന്‍റ് അലക്സിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി കരാര്‍ ഉണ്ടാക്കിയെങ്കിലും മാനേജ്മെന്‍റിന്‍െറയും വ്യവസായ വികസന കോര്‍പറേഷന്‍െറയും ഇടപെടല്‍ മൂലം നടപടികള്‍ അനിശ്ചിതത്വത്തിലായി.
  ഉല്‍പ്പാദനം നിലച്ച് കമ്പനി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാകുകയും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ജപ്തി നടപടികള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ 150 തൊഴിലാളികളും ആനുകൂല്യം പറ്റി പിരിഞ്ഞു പോകുവാന്‍ തയാറായി. ഇതൊന്നും നല്‍കാന്‍ മാനേജ്മെന്‍റ് ഇനിയും തയാറായിട്ടില്ലെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. കരാര്‍ പ്രകാരം ശമ്പള കുടിശ്ശിക ഉള്‍പ്പെടെ മൂന്നുകോടിയോളം രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ തൊഴിലാളികളില്‍ നിന്നും പിരിച്ച തുക പോലും അടക്കാതെ ഭീമമായ ബാധ്യതയും മാനേജ്മെന്‍റ് വരുത്തിവെച്ചിട്ടുണ്ട്.  ജോലി ഇല്ലാതായതോടെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് പി.എഫ് ലോണോ അടച്ച തുകയോ ലഭിക്കുന്നില്ല. 
ഇ.എസ്.ഐയില്‍ നിന്നും ചികിത്സ പോലും ഉറപ്പു വരുത്താന്‍ മാനേജ്മെന്‍റ് നടപടി സ്വീകരിക്കുന്നില്ല. ഇടപ്പള്ളിയിലെ ഫാക്ടറി അടച്ചുപൂട്ടി എടത്തലയിലെ ഫാക്ടറി മാത്രം പ്രവര്‍ത്തിപ്പിക്കാനും ഇടപ്പള്ളിയിലെ ഭൂമി വിറ്റ് തൊഴിലാളികളുടെ ബാധ്യത തീര്‍ക്കുമെന്നുമായിരുന്നു കരാര്‍. എന്നാല്‍, കെ.എസ്.ഐ.ഡി.സി നിലപാട് കാരണം ഭൂമി വില്‍പ്പന നടക്കുന്നില്ല. ഹൈകോടതി പ്രശ്നം അദാലത്തിലേക്ക് വിട്ടെങ്കിലും അദാലത്തില്‍ വന്ന ഒ.ടി.എസ് നിര്‍ദേശം കെ.എസ്.ഐ.ഡി.സി അംഗീകരിച്ചില്ല. ഒ.ടി.എസ് പ്രകാരം ഇടപ്പള്ളി ഭൂമി വിറ്റു കിട്ടുന്ന ആറുകോടിയില്‍ നിശ്ചിത ശതമാനം കെ.എസ്.ഐ.ഡി.സിക്ക് അടക്കാനും ജപ്തി നടപടികളും ഇടപ്പള്ളി ഭൂമിയിലെ കെ.എസ്.ഐ.ഡി.സിയുടെ അറ്റാച്ച്മെന്‍റും ഒഴിവാക്കി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള പണം പൂര്‍ണമായി നല്‍കാനും പി.എഫ്, ഇ.എസ്.ഐ കുടിശ്ശിക തീര്‍ക്കാനും കഴിയുന്ന നിര്‍ദേശമായിരുന്നു അദാലത്ത് മുന്നോട്ട് വെച്ചത്. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടുവട്ടം കൂടിയാലോചന നടത്തിയെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല. മേയ് ആറിന് തൊഴിലാളികള്‍ എടത്തല ഫാക്ടറി ഉപരോധിച്ചിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ ബുധനാഴ്ച കെ.എസ്.ഐ.ഡി.സിയുടെ കടവന്ത്ര ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.  സി.ഐ.ടി.യു, ബി.എം.എസ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് മുന്‍ ആലുവ എം.എല്‍.എ എ.എം. യൂസഫ് ഉദ്ഘാടനം ചെയ്തു. എം.കെ. മോഹന്‍ദാസ് (ബി.എം.എസ്)അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു. 

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികള്‍

Posted: 15 May 2013 10:57 PM PDT

 

ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം 18 മുതല്‍ ജൂണ്‍ 16 വരെ ജില്ലയില്‍ വിപുലപരിപാടികളോടെ ആഘോഷിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ തീരുമാനം. വാര്‍ഷികാഘോഷത്തിനുള്ള ജില്ലാതല സംഘാടക സമിതിയില്‍ ജില്ലയിലെ കേന്ദ്രമന്ത്രിമാര്‍ മുഖ്യരക്ഷാധികാരികളും എം.എല്‍.എമാര്‍ രക്ഷാധികാരികളുമാണ്. കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാരും അംഗങ്ങളുമാണ്.
വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ 25ന് ജില്ലയില്‍ ആരോഗ്യ അദാലത്ത് നടത്തും. കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ആഭിമുഖ്യത്തില്‍ 31ന് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആനുകൂല്യവിതരണ മേള നടത്തും. 75 ലക്ഷം രൂപയുടെ പെന്‍ഷന്‍, മരണാനന്തര, വിവാഹ ആനുകൂല്യങ്ങള്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ വിതരണം ചെയ്യും.
ഫിഷറീസ് വകുപ്പ് വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 800 വീടുകള്‍ അനുവദിക്കുന്നതിന്‍െറ ഉദ്ഘാടനം, മത്സ്യസമൃദ്ധി പദ്ധതിയിലെ സബ്സിഡി തുക വിതരണം, എസ്.എ.എഫ് ധനസഹായ വിതരണം, ജലഗതാഗത വകുപ്പിന്‍െറ മുഹമ്മയിലെ സ്റ്റേഷന്‍ ഓഫിസ് ഉദ്ഘാടനം, പട്ടികജാതി വകുപ്പിന്‍െറ സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എട്ട് കോളനികളിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, ഐ.എ.വൈ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം തുടങ്ങിയവ ആഘോഷ കാലയളവില്‍ നടത്തും.
മുതുകുളം ബ്ളോക് പഞ്ചായത്തില്‍ വികലാംഗര്‍ക്കുള്ള മുച്ചക്രവാഹന വിതരണം, മുതുകുളം സി.എച്ച്.സിയില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനം, രാജീവ്ഗാന്ധി സേവാഘര്‍ ശിലാസ്ഥാപനം, സ്വയംസഹായ സംഘങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണം, ചെണ്ടമേള ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായ വിതരണം, ശുചിത്വ സെമിനാര്‍ എന്നിവ നടത്തും. തൈക്കാട്ടുശേരി ബ്ളോക്കില്‍ 19ന് രാവിലെ 10ന് മറ്റത്തില്‍ ഭാഗം ഗവ. എല്‍.പി സ്കൂള്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടക്കും.
താലൂക്കുകളില്‍ സേവനാവകാശ നിയമത്തെക്കുറിച്ച് സെമിനാര്‍, ഖാദി ബോര്‍ഡുമായി ചേര്‍ന്ന് ജില്ലാതല ഖാദിമേള, ബ്ളോക്കുതലത്തില്‍ വാര്‍ഷികാഘോഷം, വികസന സെമിനാര്‍, സാമൂഹിക ക്ഷേമഗ്രാമവികസനപ്രവാസിക്ഷേമ പദ്ധതികള്‍ ആസ്പദമാക്കി ബോധവത്കരണ പരിപാടികള്‍, വികസന ഡോക്യുമെന്‍ററി പ്രദര്‍ശനം, മൊബൈല്‍ എക്സിബിഷന്‍ പ്രദര്‍ശനം, പട്ടയംകൈവശാവകാശരേഖ വിതരണം, അദാലത്തുകള്‍, ബോധവത്കരണ സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും.
സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ആഭിമുഖ്യത്തില്‍ ഫോട്ടോ പ്രദര്‍ശനം നടത്തും. വികസന പുസ്തകം പ്രസിദ്ധീകരിക്കും. മന്ത്രിമാരുമായി ജനങ്ങള്‍ സംവദിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ ജില്ലാ ഡയറക്ടറി പ്രസിദ്ധീകരിക്കും.യോഗത്തില്‍ കലക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. സുധ, എ.ഡി.എം കെ.പി. തമ്പി, കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‍െറ പ്രതിനിധി സജി ജോസഫ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷാമില ബഷീര്‍, ബി. സുലേഖ, മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍,നഗരസഭാ ചെയര്‍പേഴ്സണ്‍മാരായ ജയലക്ഷ്മി അനില്‍കുമാര്‍, ശോഭ വര്‍ഗീസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി. ബൈജു, ജേക്കബ് തോമസ് അരികുപുറം, ആര്‍. പൊന്നപ്പന്‍, എസ്.എ. അബ്ദുല്‍ സലാം, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

അറബ് മീഡിയ ഫോറം സമാപിച്ചു

Posted: 15 May 2013 10:52 PM PDT

Image: 

ദുബൈ: അറബ് ലോകത്തിന്‍െറയും അറബി ഭാഷയുടെയും വികസനത്തിനായി പ്രവര്‍ത്തിക്കാനും ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനം നടത്താനുമുള്ള പ്രതിജ്ഞയുമായി 12ാമത് അറബ് മീഡിയ ഫോറം സമാപിച്ചു. അറബ് വസന്തത്തിന് ശേഷമുള്ള സാഹചര്യങ്ങളും പരിഷ്കരണങ്ങളും ചര്‍ച്ച ചെയ്ത മീഡിയ ഫോറം ദുബൈ പ്രസ് ക്ളബാണ് സംഘടിപ്പിച്ചത്.
ദുബൈ പ്രസ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ രണ്ട് ദിവസമായി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന മീഡിയ ഫോറത്തില്‍ അറബ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ചിന്തകരും എഴുത്തുകാരും മാധ്യമ വിമര്‍ശകരും പങ്കെടുത്തു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം നടന്നത്. അറബ് വസന്തത്തിന് ശേഷം അറബ് ലോകത്തുണ്ടായ മാറ്റങ്ങള്‍, സോഷ്യല്‍ മീഡിയയുടെ സ്വാധീനവും മാധ്യമങ്ങളും, അറബ് ഭാഷയുടെ വികാസത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്, സിറിയയിലെ ആഭ്യന്തര യുദ്ധം, അഴിമതിയും മാധ്യമങ്ങളുടെ നിലപാടും, പടിഞ്ഞാറിന്‍െറ ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകളാണ് മീഡിയ ഫോറത്തില്‍ നടന്നത്.
അറബ് ലോകത്തിന്‍െറ മാറ്റങ്ങളില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. വികസനവും പരിഷ്കരണങ്ങളും മാധ്യമങ്ങള്‍ ലക്ഷ്യം വെക്കേണ്ട പ്രധാന മേഖലകളാണ്. അറബ് ലോകത്തിന്‍െറ ഉജ്ജ്വല ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനം നടത്താനും ഭാവിയെ നിര്‍ണയിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനമായിരിക്കണം ലക്ഷ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അഴിമതി തുറന്നുകാട്ടുന്നതിനൊപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ അകന്നുനില്‍ക്കുകയും വേണം.
അറബ് ഭാഷയുടെ ഭാവി സംബന്ധിച്ച് സജീവ ചര്‍ച്ചകളാണ് മീഡിയ ഫോറത്തില്‍ നടന്നത്. അറബ് ഭാഷ മരവിച്ചുനില്‍ക്കുകയാണെന്ന രീതിയിലുള്ള പരാമര്‍ശത്തെ ഭൂരിഭാഗം പ്രതിനിധികളും എതിര്‍ത്തു. ടെലിവിഷന്‍െറ ആവിര്‍ഭാവത്തോടെ മറ്റ് ഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ ഉള്‍ക്കൊണ്ട് അറബ് ഭാഷ വളരുകയാണെന്ന് ഈജിപ്തില്‍ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി.
പടിഞ്ഞാറും മിഡില്‍ ഈസ്റ്റും തമ്മിലെ പാലമായി വര്‍ത്തിക്കാനും പാശ്ചാത്യ ലോകത്തിന്‍െറ ഇസ്ലാമോഫോബിയ എന്ന തെറ്റിദ്ധാരണ നീക്കാനും അറബ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കടമയുണ്ടെന്ന് ഇതുസംബന്ധിച്ച് നടന്ന സെഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. അറബ് ലോകത്തെയും ഇസ്ലാമിക അധ്യാപനങ്ങളെയും കുറിച്ച് അറിയാത്തതാണ് പാശ്ചാത്യരുടെ ഇസ്ലാമോഫോബിയക്ക് കാരണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.

മാലിന്യതോട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ശുചീകരിച്ചുതുടങ്ങി

Posted: 15 May 2013 10:52 PM PDT

 

വാടാനപ്പള്ളി: മലവിസര്‍ജ്യമടക്കമുള്ള മാലിന്യം വന്നുചേരുന്ന വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് പിറകുവശത്തെ തോട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രവൃത്തിയാരംഭിച്ചു. മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് മണ്ണും ചളിയും അടക്കം കോരി വൃത്തിയാക്കുന്നത്. 
ഏതാനും വര്‍ഷം മുമ്പ് ജനനന്മയുടെ നേതൃത്വത്തില്‍ തോട് വൃത്തിയാക്കിയെങ്കിലും കടകളില്‍നിന്ന് മാലിന്യം തള്ളുന്നതിനാല്‍ തോട് വീണ്ടും മലിനമാകുകയാ യിരുന്നു. മാലിന്യം കെട്ടിക്കിടന്ന് പ്രദേശത്തെ കുടുംബങ്ങള്‍ക്കും അങ്കണവാടിയി ലെ കുട്ടികള്‍ക്കും രോഗം പതിവാണ്. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകള്‍ വൃത്തിയാക്കാന്‍ രംഗ ത്തിറങ്ങിയെങ്കിലും ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടു. ഇതോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കല്‍ നടപടി ആരംഭിച്ചത്. റോഡരികിലെ കാനയും മഴക്കുമുമ്പ് വൃത്തിയാക്കുന്നുണ്ട്. 
അതേസമയം ഹോട്ടലുകളില്‍നിന്നും ഓഡിറ്റോറിയങ്ങളില്‍ നിന്നുമുള്ള മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്തോ ആരോഗ്യവകുപ്പോ നടപടി കൈക്കൊള്ളുന്നില്ല. സ്ളാബ് തുറന്ന് റോഡരികിലെ കാനകള്‍ വൃത്തിയാക്കുമെങ്കിലും കടകളില്‍നിന്നും മാലിന്യം ഒഴുക്കാന്‍ സ്ഥാപിച്ച അനധികൃത പൈപ്പുകള്‍ പഞ്ചായത്തധികൃതര്‍ മാറ്റുന്നില്ലെന്നാണ് ആക്ഷേപം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP