തമിഴിന്‍്റെ എല്ലാമായ ടി.എം.എസ് Posted: 28 May 2013 12:16 AM PDT തമിഴന്‍്റെ ശബ്ദമാണ് ടി.എം.എസിന്. തമിഴന്‍്റെ ഉച്ചാരണമാണ് ടി.എം.എസിന്. സൗന്ദര്‍രാജന്‍്റെ പേച്ചാണ് പേച്ച്. തമിഴ്നാട്ടിലെ പ്രബലവിഭാഗങ്ങളില്‍പ്പെടുന്നയാളല്ല സൗരാഷ്ട്ര വിഭാഗത്തില്‍പ്പെടുന്ന ടി.എം.എസ്. നല്ല തമിഴ് എന്ന് തമിഴര്‍ അംഗീകരിക്കുന്ന മധുരയിലെ തമിഴുമായാണ് നാല്‍പ്പതുകളിലെ ഗായകനും നടനുമായ എം.കെ ത്യാഗരാജഭാഗവതരാകാന്‍ തമിഴ് സിനിമ സ്വപ്നം കണ്ട് സൗന്ദര്‍രാജന്‍ അമ്പലത്തിലെ ഭജനകളില്‍നിന്ന് കോയമ്പത്തൂരിലേക്കും സേലത്തേക്കും അവിടെ നിന്ന് സിനിമാലാകം മദ്രാസിലേക്ക് പറിച്ചുനട്ടപ്പോള്‍ അവിടേക്കും അവസരംതേടി ടി.എം.എസ് എത്തിയത്. ’ആദ്യകാലത്തെ ഏതാനും ഗാനങ്ങള്‍ ത്യാഗരാജഭാഗവതരുടേതുപോലെയുള്ളവായായിരുന്നു. ഒടുവില്‍ അദ്ദേഹംതന്നെ പറഞ്ഞത്രെ സ്വന്തം ശൈലിയില്‍ പാടാന്‍. ശാസ്ത്രീയസംഗീതം പഠിച്ച ടി.എം.എസിന് ആദ്യം പാടാന്‍ കിട്ടിയത് ഒരുതമാശപ്പാട്ടായിരുന്നു. ശബ്ദവും ബഹളവുമുള്ള പാട്ട് അദ്ദേഹം തനിമയോടെ ചെയ്യുകയും ചെയ്തു. ടി.എം.എസിന്‍്റെ ശബ്ദമാണ് പാട്ടിന്‍്റെ മുഖ്യഘടകം എന്ന് സംഗീതസംവിധായകരും സിനിമാലോകവും തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. അമ്പതുകളില്‍ മലയാളത്തില്‍ അധികം സിനിമകള്‍ സൃഷ്ടിക്കപ്പെടാതിരുന്ന കാലത്ത് കേരളത്തിലെ സിനിമാ കൊട്ടകകളില്‍ നിറഞ്ഞോടിയ എം.ജി.ആര്‍-ശിവാജി ചിത്രങ്ങളിലെ ഗാനം ഇന്നും മുന്‍ തലമുറ മറന്നിട്ടില്ല. ‘നാന്‍ ആണയിട്ടാല്‍ യാരുക്കാഗ... ഇത് യാരുക്കാഗ...’, ‘പോനാല്‍ പോവട്ടും പോടാ’, ‘പാട്ടും നാനേ ഭാവവും നാനേ’ തുടങ്ങിയ ഗാനങ്ങള്‍ ഏറ്റുപാടാത്ത മലയാളികള്‍ അന്നുണ്ടായിരുന്നില്ല. പാട്ടുകാരനാകാനായി ആദ്യം എത്തിയത് കോവൈ റോയല്‍ ടാക്കീസിലായിരുന്നു. അന്നത്തെ നടന്‍ നരസിംഹ ഭാരതിയാണ് അതിന് വഴിയൊരുക്കിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റുഡിയോയിലത്തെി. സേലത്തും കോയമ്പത്തൂരുമായിരുന്നു പ്രമുഖ റെക്കോഡിങ് സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കോയമ്പത്തൂരില്‍ ആറുമാസം പ്രവര്‍ത്തിച്ചിട്ടും സിനിമയില്‍ ചാന്‍സ് കിട്ടിയില്ല. പിന്നീട് നരസിംഹ ഭാരതിയുടെ കൃഷ്ണവിജയം എന്ന ചിത്രത്തില്‍ പാടാന്‍ 1950ല്‍ അവസരം ലഭിച്ചു. ‘രാധേ എന്നെ വിട്ട് ഓടാതെ...’ എന്ന അതിലെ ഗാനം കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും അദ്ദഹത്തേിന്‍െറ ചിത്രത്തില്‍ പാടി. 1951ല്‍ ടി.എം.എസ് ഒരു ചിത്രത്തില്‍ പാടി അഭിനയിച്ചു. പിന്നീട് ചെന്നയിലേക്ക് തിരിച്ചു. പ്രമുഖ സംഗീത സംവിധായകന്‍ കെ.വി. മഹാദേവന്‍ നിരവധി അവസരങ്ങള്‍ കൊടുത്തു. എന്നാല്‍, ഒന്നും ബ്രേക്കായില്ല. തുടര്‍ന്ന് 1954ല്‍ ജി. രാമനാഥന്‍ എന്ന സംഗീത സംവിധായകന്‍െറ അടുത്തത്തെിയതോടെയാണ് ടി.എം.എസിന്‍െറ കാലം മാറിമറിഞ്ഞത്. ആദ്യമായി ശിവാജി ഗണേശനുവേണ്ടി പാടാന്‍ അവസരം ലഭിച്ചത് അപ്പോഴാണ്. ശിവാജിയെ പരിചയപ്പെട്ടപ്പോള്‍തന്നെ അദ്ദഹത്തേിന്‍െറ ശബ്ദത്തിന്‍െറ പ്രത്യകേതകള്‍ മനസ്സിലാക്കി ടി.എം.എസ് പാടി. ഇത് അനുയോജ്യമാവുകയും ചെയ്തു. അതുവരെ സി.എസ്. ജയരാമനായിരുന്നു ശിവാജിക്ക് വേണ്ടി പാടിയിരുന്നത്. ആദ്യഗാനം ഇഷ്ടപ്പെട്ടതോടെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സംവിധായകന്‍ ടി.എം.എസിന് നല്‍കി. അതോടെ തമിഴ് സിനിമാ ഗാന ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. ശിവാജിക്കുവേണ്ടി കെ.വി. മഹാദേവന്‍െറ സംഗീതത്തില്‍ പാടിയ ‘കൊഞ്ചും കിളിയാന പെണൈ്ണ’ എന്ന പാട്ടു കേട്ടാണ് എം.ജി.ആര്‍ തനിക്കുവേണ്ടി പാടാന്‍ ടി.എം.എസിനെ ക്ഷണിക്കുന്നത്. തുടര്‍ന്നുള്ള തമിഴ് കാലഘട്ടം ഈ ഗായകന്‍െറതായിരുന്നു. തമിഴ് ഹൃദയം ഇളക്കിമറിച്ച ഗാനങ്ങളുമായി അദ്ദഹേം മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്നു. പി. സുശീലയുമൊത്ത് ടി.എം.എസ് പാടിയത് ആയിരത്തോളം ഡ്യൂയറ്റുകളാണ്. ഇന്നോളം ഈ റെക്കോഡ് ഒരു ഗായകര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 1989ല്‍ സത്യരാജിന് വേണ്ടിയാണ് ഈ മഹാനായ ഗായകന്‍ അവസാനമായി സിനിമക്ക് വേണ്ടി പാടുന്നത്. തുടര്‍ന്ന് സ്വദേശത്തും വിദേശത്തുമായി അടുത്തകാലം വരെ സ്റ്റേജ് പെര്‍ഫോമന്‍സുമായി അദ്ദഹേം സജീവമായിരുന്നു. മലയാളത്തിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്നാല്‍ അന്യഭാഷകളില്‍ അധികം അദ്ദേഹം പാടിയിട്ടില്ല. ‘ശബരിമലയില്‍തങ്ക സൂര്യോദയം’ എന്ന മലയാളഗാനത്തിന്‍്റെ തമിഴ് പതിപ്പ് അദ്ദേഹമാണ് സിനിമയില്‍ അഭിനയിച്ച് പാടുന്നത്. ദേവരാജന്‍ മാഷിന്‍്റെ സംഗീതത്തില്‍ മറ്റൊരു മലയാള ഗാനവും അദ്ദേഹം പാടിയിട്ടുണ്ട്. |
വാക്കുതര്‍ക്കം: കശ്മീരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ജവാന്‍ മരിച്ചു Posted: 28 May 2013 12:13 AM PDT ജമ്മു: കശ്മീരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ജവാന്‍ മരിച്ചു. 33 രാഷ്ട്രീയ റൈഫിള്‍സിലെ മുകേഷ് കുമാര്‍ ആണ് മരിച്ചത്. കശ്മീരില്‍ നിന്ന് 150 കി.മീ അകലെ നിയന്ത്രണരേഖക്ക് സമീപം ഖലാല്‍ മേഖലയിലാണ് സംഭവം. 33 രാഷ്ട്രീയ റൈഫിള്‍സിലെ തന്നെ രതീന്ദര്‍ കുമാറുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രതീന്ദര്‍ മുകേഷിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വന്തം തോക്കില്‍ നിന്നാണ് രതീന്ദര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. |
ടെല്ലര്‍ മെഷീന്‍ കൂട്ടത്തോടെ പണിമുടക്കി; കെ.എസ്.ആര്‍.ടി.സി കലക്ഷനില്‍ ഇടിവ് Posted: 28 May 2013 12:10 AM PDT മലപ്പുറം: കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോയിലെ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ കൂട്ടത്തോടെ പണിമുടക്കിയപ്പോള്‍ കലക്ഷനില്‍ പ്രതിദിനം ലക്ഷത്തിലേറെ രൂപയുടെ ഇടിവ്. മാന്വല്‍ ടിക്കറ്റ് റാക്ക് ഉപയോഗിക്കേണ്ടി വരുന്ന കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ കയറുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ് കലക്ഷന്‍ കുറയാന്‍ കാരണം. ടിക്കറ്റ് റാക്കുപയോഗിക്കുന്നത് ഇരട്ടി സമയം അപഹരിക്കുന്നതാണ്. 70 ടെല്ലിംഗ് മെഷീനുകളാണ് മലപ്പുറം ഡിപ്പോയിലുള്ളത്. അതില്‍ അമ്പത് മെഷീനുകളും തകരാറിലാണ്. കേടുപാട് തീര്‍ക്കുന്നതില്‍ ഡിപ്പോ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. സോഫ്റ്റ്ലാന്‍ഡ് എന്ന കമ്പനിയാണ് ടെല്ലര്‍ മെഷീന്‍ നല്‍കിയത്. ഈ കമ്പനിയുടെ സര്‍വീസ് സെന്‍റര്‍ മലപ്പുറത്തുണ്ടെങ്കിലും മെഷീനിന്‍െറ ഗാരണ്ടി കാലാവധി കഴിഞ്ഞതിനാല്‍ സൗജന്യമായി സര്‍വീസ് ചെയ്യാന്‍ അവര്‍ തയാറാകുന്നില്ല. തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ഭവനിലേക്കയച്ചാണ് കേടുപാടുകള്‍ തീര്‍ക്കുന്നത്. ഇത് യഥാസമയം നടക്കാത്തതിനാല്‍ ഭൂരിഭാഗം ബസുകളിലും പഴയപോലെ ടിക്കറ്റ് റാക്കുപയോഗിക്കേണ്ട സ്ഥിതിയാണ്. ഏഴുമുതല്‍ ഏഴേകാല്‍ ലക്ഷം രൂപയാണ് മലപ്പുറം ഡിപ്പോയിലെ ഒരു ദിവസത്തെ കലക്ഷന്‍. ഇത് ആറുലക്ഷമായി ചുരുങ്ങി. സ്കൂള്‍ തുറന്നാല്‍ തിരക്ക് കൂടുന്നതിനാല്‍ ട്രിപ്പ് തന്നെ ബഹിഷ്കരിക്കുമെന്ന ഭീഷണിയിലാണ് കണ്ടക്ടര്‍മാര്‍. |
ജില്ലാ ആശുപത്രി ഇനി ജനറല്‍ ആശുപത്രി; പ്രഖ്യാപനം ഇന്ന് Posted: 28 May 2013 12:04 AM PDT തൃശൂര്‍: ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കിയതിന്‍െറ പ്രഖ്യാപനം ചൊവ്വാഴ്ച മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ആശുപത്രി അങ്കണത്തി ല്‍ രാവിലെ ഒമ്പതിനാണ് പരിപാടി. ഇതോടെ ജില്ലാ പഞ്ചായത്തിന്‍െറ കീഴില്‍നിന്ന് ആശുപത്രി സര്‍ക്കാര്‍ നിയന്ത്രണത്തിലാവും. അധികം താമസിയാതെ ഇത് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയാവും എന്നതാണ് പ്രത്യേകത. റഫറല്‍ ആശുപത്രി എന്ന നിലയില്‍ ജനറല്‍ ആശുപത്രിയാവുന്നതോടെ വികസനത്തിന് കൂടുതല്‍ ഫണ്ടാവും. നിലവിലെ ഡോക്ടര്‍മാരെ കൂടാതെ പുതുതായി എട്ട് ഡോക്ടര്‍മാര്‍ കൂടി ഉടന്‍ എത്തും. 14 നഴ്സുമാരും വര്‍ധിക്കും. കിടക്കകളുടെ എണ്ണം 240ല്‍ നിന്ന് 500 ആയി ഉയരും. ആശുപത്രിയുടെ മുന്‍ വശത്തെ കെട്ടിടം പണി പൂര്‍ത്തിയാകുന്നതോടെയാണിത്. കാര്‍ഡിയോളജിസ്റ്റിനെയും നെഫ്രോളജിസ്റ്റിനെയും ഉടന്‍ നിയമിക്കുന്നതോടെ പ്രധാന സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കും. ആശുപത്രിയില്‍ സി.ടി സ്കാനറും ഉടന്‍ പ്രവര്‍ത്തിച്ച് തുടങ്ങും. യന്ത്രം വാങ്ങാന്‍ ഉത്തരവായിക്കഴിഞ്ഞു. രക്തത്തിന്‍െറ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന കമ്പോണന്‍റ് സെപറേഷന്‍ യൂനിറ്റും തുടങ്ങും. ഇതിനുള്ള നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്. അധികം താമസിയാതെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡി.എം.ഒ ഡോ. വി.വി. വീനസും എന്‍. ആര്‍.എച്ച്.എം പ്രോജക്ട് ഓഫിസര്‍ ഡോ. എസ്.ആര്‍. ദിലീപ്കുമാറും പറഞ്ഞു. അതേസമയം, വടക്കാഞ്ചേരി താലൂക്കാശുപത്രിക്ക് ജില്ലാ ആശുപത്രി പദവി ലഭിക്കും. അതോടെ ഈ ആശുപത്രി ജില്ലാ പഞ്ചായത്തിന്‍െറ കീഴിലാവും. ഇതിന്‍െറ പ്രഖ്യാപനവും കൈമാറ്റവും ചെവ്വാഴ്ച മന്ത്രി വടക്കാഞ്ചേരിയില്‍ നടത്തും. |
ജില്ല ഡെങ്കി ഭീതിയില്‍ Posted: 28 May 2013 12:02 AM PDT കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. മേയില്‍ മാത്രം 41 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിനുപുറമേ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഡെങ്കിപ്പനി സംശയവുമായി 360 പേര്‍ മേയില്‍ ചികിത്സതേടിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗത്തിനും രോഗംബാധിച്ചതായാണ് ആരോഗ്യവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. മേയില്‍ പനിബാധിച്ച് മരിച്ച മൂന്ന് കേസുകളില്‍ ഡെങ്കി ബാധ സംശയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തവണ മേയില്‍ തന്നെ കണക്കുകള്‍ കുതിച്ചുയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ജില്ലയില്‍ ചടയമംഗലം, ഇട്ടിവ, ഇളമാട്, പുനലൂര്‍, കരവാളൂര്‍, ശൂരനാട്, പോരുവഴി, പത്തനാപുരം, പിറവന്തൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് അധികമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി ജില്ലകളായ തിരുവനന്തപുരത്തും, പത്തനംതിട്ടയിലും ഡെങ്കി പടരുന്ന സാഹചര്യവും ജില്ലയെ ഭീതിയിലാഴ്ത്തുന്നു. ജില്ലയില്‍ വൈറല്‍ പനി ബാധിക്കുന്നവരുടെ എണ്ണവും ദിനംപ്രതി ക്രമാതീതമായി ഉയരുകയാണ്. തിങ്കളാഴ്ചയിലെ കണക്കനുസരിച്ച് 981 പേര്‍ വൈറല്‍ പനി ബാധയുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 40 പേരെ കിടത്തിചികിത്സക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ 36 പേര്‍ ഡെങ്കി ബാധ സംശയവുമായി ചികിത്സ തേടിയിട്ടുണ്ട്. 19 പേര്‍ക്ക് മഞ്ഞപ്പിത്തം എയും രണ്ടുപേര്‍ക്ക് മഞ്ഞപ്പിത്തം ബി യും മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്സും ഇന്നലെ സ്ഥീരികരിച്ചു. ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. അര ടീസ്പൂണ്‍ വെള്ളം മതി ഇവക്ക് മുട്ടയിടാന്‍. ഏപ്രില്‍-മേയ് മാസങ്ങളില്‍ പെയ്ത ചാറ്റല്‍മഴയാണ് ഇവയുടെ ക്രമാതീതമായ പെരുകലിന് ഇടയാക്കിയത്. ഇതോടൊപ്പം രൂക്ഷമായ വേനലില്‍ ജലദൗര്‍ലഭ്യം ശക്തമായതുമൂലം ലഭിക്കുന്ന വെള്ളമെല്ലാം ടാങ്കുകളിലും മറ്റ് പാത്രങ്ങളിലും ദിവസങ്ങളോളം വീടുകളില്‍ ശേഖരിച്ചുവെക്കുന്നതും ഈഡിസ് കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകുന്നതിന് അനുകൂല സാഹര്യമൊരുക്കിയെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിലയിരുത്തല്‍. പത്തനാപുരം പുനലൂര്‍ മേഖലയിലെ റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മേഖലയില്‍ കൊതുകുകള്‍ പെരുകാന്‍ ഇടയാക്കിയിട്ടുണ്ട്. ഉപയോഗിച്ച് കഴിഞ്ഞ് ഉപേക്ഷിച്ച ടയറുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും രോഗവാഹികളായ കൊതുകുകളുടെ വ്യാപനത്തിനിടയാക്കി. ഡെങ്കിപ്പനി പെരുകുന്ന സാഹചര്യത്തില്‍ അടിയന്തരക്രമീകരണങ്ങളും ബോധവത്കരണപ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതംനല്‍കുന്നത്. കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ അടിയന്തരയോഗങ്ങളും ചേരുന്നുണ്ട്. തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പത്തനാപുരത്ത് തോട്ടം ഉടമകളുടെ യോഗംചേര്‍ന്നു. ജൂണ്‍ മൂന്നിന് മേഖലയിലെ എല്ലാ തോട്ടങ്ങളിലും ശുചിത്വദിനം ആചരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മെയ് 31, ജൂണ്‍ ഒന്ന് ദിവസങ്ങിളില്‍ ആരോഗ്യവകുപ്പിന്‍െറ സഹകരണത്തോടെ എല്ലാ തൊഴിലാളികള്‍ക്കും ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ടാപ്പ് ചെയ്യാത്ത റബ്ബര്‍ മരങ്ങളില്‍ നിന്ന് ചിരട്ട നീക്കംചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. |
തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍ Posted: 28 May 2013 12:00 AM PDT തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ വീണ്ടും വ്യാജബോംബ് ഭീഷണി; ഫോണിലൂടെ സന്ദേശം നല്‍കിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മുഖ്യമന്ത്രിയുടെ ഓഫിസ്, മെഡിക്കല്‍ കോളജ് ബ്ളഡ്ബാങ്ക്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. പാറശ്ശാല പരശുവയ്ക്കല്‍ കുണ്ടുവിള വിജേഷ് ഭവനില്‍ വിജേഷ്(25)ആണ് അറസ്റ്റിലായത്. പിതാവിനോട് പകവീട്ടാനാണ് ഭീഷണി സന്ദേശം നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞതായി സൂചനയുണ്ട്. എന്നാല്‍, വിശദാംശങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച രാവിലെ 10.53നായിരുന്നു 9562246065 നമ്പറില്‍നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം വന്നത്. ഞായറാഴ്ച രാത്രി 8.10നും മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശം വന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേ അലര്‍ട്ടിലേക്കും മെഡിക്കല്‍ കോളജിലേക്കും ബോംബ് ഭീഷണി വന്നിരുന്നു. ഉച്ചക്ക് രണ്ടരയോടെ സ്ഫോടനം നടക്കുമെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസ് സംഘങ്ങളും പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് വെക്കുമെന്ന സന്ദേശം രാവിലെ പത്തരയോടെ എയര്‍ ഇന്ത്യ ഓഫിസിലാണ് ലഭിച്ചത്. ഉടന്‍ എയര്‍പോര്‍ട്ട് മാനേജര്‍ സെക്യൂരിറ്റി ഓഫിസറെ വിവരമറിയിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടറുടെ നേതൃത്വത്തില്‍ ബോംബ് ത്രെട്ട് അസസ് കമ്മിറ്റി യോഗം ചേര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ലോക്കല്‍ പൊലീസിന്‍െറയും ഡോഗ് സ്ക്വാഡിന്‍െറയും സേവനവും തേടി. ഭീഷണി മുഴക്കിയയാള്‍ പിടിയിലായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരിശോധന നിര്‍ത്തിയത്. മെഡിക്കല്‍ കോളജിലെ ബ്ളഡ് ബാങ്കില്‍ ശംഖുംമുഖം എ.സി കെ.എസ്. വിമലിന്‍െറ നേതൃത്വത്തില്‍ പൊലീസ് പരിശോധിച്ചു. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. സന്ദേശം വന്ന ശേഷം ബ്ളഡ് ബാങ്കിലേക്ക് ആരെയും കടത്തിവിട്ടില്ല. ആശുപത്രിയിലേക്കുള്ള പ്രവേശവും നിയന്ത്രിച്ചു. ഭീഷണിസന്ദേശം വന്ന മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിജേഷിനെ പിടികൂടി. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്തു. കന്‍േറാണ്‍മെന്‍റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അടുത്തിടെ നിരവധി വ്യാജ ബോംബ് ഭീഷണികളാണുണ്ടായത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന തരത്തിലെ സന്ദേശങ്ങളും എത്തി. എന്നാല്‍, മുമ്പ് സന്ദേശമയച്ച പലരെയും ഇപ്പോഴും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. |
യൂസഫലി: വിവാദത്തില്‍ നിന്ന് കരകയറാന്‍ സി.പി.എം നേതൃത്വം ഇടപെടും Posted: 27 May 2013 11:42 PM PDT തിരുവനന്തപുരം: ലുലുമാള്‍- ബോള്‍ഗാട്ടി വിഷയത്തില്‍ സ്വയം സൃഷ്ടിച്ച ആശയകുഴപ്പം പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെടും. യു.ഡി.എഫ് സര്‍ക്കാറും മുന്നണിയും പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എന്നത്തെയും പോലെ ഉണ്ടായ വിവാദത്തില്‍ നേതൃത്വത്തിനും അതൃപ്തിയുണ്ട്. വിവാദം കൂടുതല്‍ വളരാന്‍ അനുവദിക്കരുതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ഇതിന്‍െറ ഭാഗമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ടേക്കും. എറണാകുളം ജില്ലാ നേതൃത്വവുമായും വ്യത്യസ്ത അഭിപ്രായം പ്രകടിച്ചവരുമായും സംസാരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്. ലുലുമാള്‍ വിഷയം ഉന്നയിച്ച സി.പി.എം ജില്ലാ കമ്മിറ്റി ബോള്‍ഗാട്ടി പ്രശ്നവും ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോഴാണ് ജില്ലാ, സംസ്ഥാന നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. എന്നാല്‍ ജില്ലാ നേതൃത്വം ആദ്യം പരസ്യമായി ഉന്നയിച്ചത് ലുലുമാള്‍ പ്രശ്നമായിരുന്നു. ലുലുമാളുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ പ്രദേശത്തേക്ക് പാലം നിര്‍മിക്കുകയും ഇടപ്പള്ളി തോടിന് ഇരുവശവും കൈയേറി മതില്‍കെട്ടിയെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍ തുറമുഖ യൂനിയന്‍ നേതാവെന്ന നിലയില്‍ സംസ്ഥാന സമിതിയംഗമായ എം.എം. ലോറന്‍സാണ് ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റിന്‍െറ സ്ഥലം കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്. ജില്ലാ കമ്മിറ്റിയുടെ ആക്ഷേപത്തിന് മറുപടിയായി ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് എം.എ. യൂസഫലി പ്രഖ്യാപിച്ചതോടെയാണ് സി.പി.എമ്മിലെ അഭിപ്രായ ഭിന്നത പുറത്തുവന്നത്. യു.ഡി.എഫും മാധ്യമങ്ങളും വിഷയം സംസ്ഥാനത്തെ നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷവുമായി ചേര്‍ത്ത് ഉന്നയിച്ചതോടെ പ്രതിരോധത്തിലായ സി.പി.എം ജില്ലാ നേതൃത്വം ബോള്‍ഗാട്ടിയിലെ പോര്‍ട്ട് ട്രസ്റ്റിന്‍െറ ഭൂമി പാട്ടത്തിന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇതോടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കരാര്‍ റദ്ദാക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടറി ദിനേശ് മണി തന്നെ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ തീരുമാനത്തിന് ഒപ്പം നിന്ന സംസ്ഥാന സമിതിയംഗം കെ. ചന്ദ്രന്‍പിള്ള യൂസഫലിലെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പാലൊളി മുഹമ്മദ് കുട്ടിയും വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ ആശയക്കുഴപ്പം വെളിവായി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിനെ കൂടി ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കും മുമ്പ് അതുമായി ബന്ധപ്പെട്ടവരെ കൂടി വിഷയം ധരിപ്പിക്കാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന അഭിപ്രായമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അതേസമയം എം.എ. യൂസഫലിക്ക് എതിരെയോ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്ന തരത്തിലോ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കാര്യം മനസ്സിലാക്കാതെയാണ് പാലോളിയും വി.എസും പ്രതികരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലുലുമാളിന്‍െറ നിര്‍മാണത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട് അനധികൃത നടപടി ഉണ്ടായെന്ന് തങ്ങള്‍ വാദിച്ചിട്ടില്ല. ബോള്‍ഗാട്ടി വിഷയത്തിലാവട്ടെ പോര്‍ട്ട് ട്രസ്റ്റാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയത്. അവിടെയും യൂസഫലി കുറ്റം ചെയ്തുവെന്നല്ല പോര്‍ട്ട് ട്രസ്റ്റിന്‍െറ നടപടിയാണ് ചോദ്യം ചെയ്തത്. സി.ആര്‍.ഇസഡ് അനുമതി ലഭിക്കുന്നത് അല്ലാതെ ഒരു വിഷയവും സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടതല്ലെന്നിരിക്കെ വിഷയത്തില്‍ അനാവശ്യ പ്രതികരണമാണുണ്ടായതെന്നും ജില്ലാ നേതൃത്വത്തിന് അഭിപ്രായമുണ്ട്. ഈ പ്രതികരണങ്ങളാണ് സി.പി.എം ജില്ലാ നേതൃത്വം വ്യവസായ സംരംഭങ്ങള്‍ക്കും യൂസഫലിക്കും എതിരാണെന്ന ധാരണ പരത്തിയതെന്നും അവര്‍ പറയുന്നു. നിലപാട് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജില്ലാ സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് അത് അംഗീകരിക്കുകയും പുറത്ത് ഭിന്നാഭിപ്രായം പറയുകയും ചെയ്ത ചന്ദ്രന്‍പിള്ളയോട് നേതൃത്വം വിശദീകരണം ആവശ്യപ്പെടും. പ്രശ്നത്തില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ രണ്ടഭിപ്രായമാണെന്ന ധാരണ പുറത്ത് വന്നതോടെ യു.ഡി.എഫ് പ്രതിസന്ധിയില്‍ കൈവരാവുന്ന മേല്‍കൈ ഒരിക്കല്‍ കൂടി നഷ്ടപ്പെടുന്നുവെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിലും ശക്തമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം തന്നെ നല്‍കും. |
ചാലിഗദ്ദയില്‍ കാട്ടാനകളുടെ വിളയാട്ടം Posted: 27 May 2013 11:34 PM PDT മാനന്തവാടി: ഗ്രാമപഞ്ചായത്തിലെ പാല്‍വെളിച്ചം ചാലിഗദ്ദയില്‍ കാട്ടാനകളുടെ വിളയാട്ടം. നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷികള്‍ നശിപ്പിച്ചു. ഒരാഴ്ചയോളമായി കാട്ടാനകള്‍ കൂട്ടമായും ഒറ്റക്കും കൃഷിയിടങ്ങളില്‍ ഇറങ്ങുകയാണ്. പാപ്പിനിശ്ശേരിയില്‍ ജോണ്‍സണ്‍, ചെറിയാന്‍, ഒഴുകയില്‍ പങ്കജാക്ഷന്‍, സത്യഭാമ, നിര്‍മല, തൊട്ടിയില്‍ രവീന്ദ്രന്‍ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. വാഴ, കാപ്പി, തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചതിലുള്‍പ്പെടുന്നു. കുലച്ചതും മൂപ്പെത്തിയതുമായ തെങ്ങുകളാണ് നശിപ്പിച്ചത്. വൈദ്യുതി കമ്പിവേലി ഇല്ലാത്തതിനാലാണ് ആനകള്‍ തോട്ടത്തിലേക്ക് വേഗമിറങ്ങിയത്. കുറുവാദ്വീപ് വനത്തില്‍ നിന്നുള്ള ആനകളാണ് പുഴകടന്നെത്തി കൃഷിനശിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം വ്യാപകമായി കൃഷി നശിപ്പിച്ചതിനാല്‍ വനംവകുപ്പ് വാച്ചറെ നിയമിച്ചിരുന്നു. വാച്ചറുടെ സേവനം തുടര്‍ന്ന് ലഭിച്ചില്ല. വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയിട്ടും നടപടിയില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ചക്ക സീസണ്‍ ആയതാണ് ആനകള്‍ ഇറങ്ങാനുള്ള പ്രധാനകാരണം. കഴിഞ്ഞതവണ കുറഞ്ഞ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംകുപ്പ് ഓഫിസ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ക്ക് തയാറെടുക്കുകയാണ്. |
ദേശീയ ഗെയിംസ്: ടെക്നിക്കല്‍ കമ്മിറ്റി സംഘം സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചു Posted: 27 May 2013 11:30 PM PDT കോഴിക്കോട്: ദേശീയ ഗെയിംസിനു മുന്നോടിയായി സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ നവീകരണ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള ദേശീയ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റി സംഘം കോഴിക്കോട്ടെത്തി. മെഡിക്കല്‍ കോളജ് സ്റ്റേഡിയം, കോര്‍പറേഷന്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് ദേശീയ ഗെയിംസ് ടെക്നിക്കല്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരുകന്‍, ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എസ്.എം. ബാലി, ട്രയാത്തലന്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ രാഗേഷ് ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധിച്ചത്. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് തിരുവനന്തപുരത്തും സംഘം സ്റ്റേഡിയങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തും. മേയ് 29ന് വൈകീട്ട് മുഖ്യമന്ത്രിയുമായും കായികമന്ത്രിയുമായും ചര്‍ച്ച നടത്തും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ മത്തായി, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. ദാസന്‍, ഒളിമ്പിക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എ. ഹംസ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ടെക്നിക്കല്‍ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഗെയിംസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി വേഗത്തില്‍ പ്രവൃത്തികള്‍ നടക്കും. മത്സരങ്ങളുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു. അതേസമയം, ജില്ലയിലെ സ്റ്റേഡിയങ്ങളുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതില്‍ സംഘത്തിന് നീരസമുണ്ട്. കോര്‍പറേഷന്‍ സ്റ്റേഡിയം ഗ്രാന്‍ഡ് സ്റ്റാന്‍റ് പവലിയന്‍ പുതുക്കിപ്പണിയുന്ന പ്രവൃത്തി എങ്ങുമെത്താത്തതും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ നവീകരണം ലക്ഷ്യത്തിലെത്താത്തതുമാണ് അതൃപ്തിക്കു കാരണം. ഫെബ്രുവരിയില്‍ ദേശീയ ഗെയിംസ് നടത്താനാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘത്തെ കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.എ. ഹംസയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വി.എം. മോഹനന്‍, പി.കെ. കബീര്‍ സലാല, അനില്‍കുമാര്‍, പി.എ. ബഷീര്‍, റമീസ് അലി എന്നിവരും എത്തിയിരുന്നു. |
2019ലെ ക്രിക്കറ്റ് ലോകക്കപ്പ് ഇംഗ്ലണ്ടില്‍ Posted: 27 May 2013 11:19 PM PDT ലണ്ടന്‍: 2019ലെ ക്രിക്കറ്റ് ലോകക്കപ്പിന് ഇംഗ്ളണ്ട് ആതിഥ്യമരുളും. കഴിഞ്ഞ ദിവസം ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) ഇംഗ്ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി) ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. 2019ലെ 12ാം ലോകകപ്പ് ഇംഗ്ളണ്ടിലായിരിക്കുമെന്ന് 2006ല്‍ തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും ഔദ്യാഗിക തീരുമാനത്തിലെത്തിയത് ഇപ്പോഴാണ്. കളിക്കാര്‍ക്ക് നിലവാരമുള്ള വേദി നല്‍കാന്‍ ഇംഗ്ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കുമെന്നും നല്ല ടൂര്‍ണമെന്‍്റിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഐ.സി.സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. 2019 ജൂണില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് പത്തു വേദികളിലായായിരിക്കും അരങ്ങേറുക. 1975-ലാണ് ഇംഗ്ളണ്ട് ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായത്. പിന്നീട് 1979, 1983, 1999 വര്‍ഷങ്ങളിലും ഇംഗ്ളണ്ട് ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായി. |
No comments:
Post a Comment