തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുശര്‍റഫിന്റെ പാര്‍ട്ടി Madhyamam News Feeds |
- തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുശര്‍റഫിന്റെ പാര്‍ട്ടി
- കോണ്‍ഗ്രസ് ഭരണം ജനങ്ങള്‍ക്ക് ശാപം -പിണറായി
- ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗംഭീറും യുവരാജും പുറത്ത്
- ഗള്‍ഫ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് മസാല ചായ ഇനി മധുരിക്കും ഓര്‍മ
- മഴ: മരിച്ചവരുടെ എണ്ണം 24 കവിഞ്ഞു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
- മസ്കത്ത് കേരളോത്സവത്തിന് കൊടിയിറങ്ങി
- ലബനാന്‍ വഴി കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
- അനന്തരവന്റെ അഴിമതിയില്‍ പങ്കില്ലെന്ന് ബന്‍സാല്‍
- ടി.പിക്ക് സ്മരണാഞ്ജലിയുമായി ഒഞ്ചിയം
- ശ്രീറാം അകലെ; വീട്ടില്‍ ആഘോഷം
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുശര്‍റഫിന്റെ പാര്‍ട്ടി Posted: 04 May 2013 12:27 AM PDT Image: ഇസ്ളാമാബാദ്: പാകിസ്താനില്‍ മെയ് 11ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുന്‍ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫിന്റെപാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്ളീംലീഗ് (എ.പി.എം.എല്‍) പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുശര്‍റഫിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ പെഷാവര്‍ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇസ്ളാമാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് മുഹമ്മദ് അംജദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുശര്‍റഫിന്റെനാമനിര്‍ദേശ പത്രിക തള്ളിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായത്. മുശര്‍റഫിന് എതിരെയുള്ള എല്ലാ കേസുകളെയും അദ്ദേഹം നേരിടും; എവിടേക്കും രക്ഷപ്പെടില്ല. നാമനിര്‍ദേശ പത്രിക നല്‍കിയ പാര്‍ട്ടിയുടെ 170 സ്ഥാനാര്‍ഥികളും അവരുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും അംജദ് വ്യക്തമാക്കി. വിവിധ കേസുകളില്‍ അറസ്റ്റിലായ മുശര്‍റഫ് ഇപ്പോള്‍ ഫാംഹൗസില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുശര്‍റഫിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കോടതി ഉത്തരവുണ്ടായത്. നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് എ.പി.എം.എല്‍ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
കോണ്‍ഗ്രസ് ഭരണം ജനങ്ങള്‍ക്ക് ശാപം -പിണറായി Posted: 04 May 2013 12:15 AM PDT നടുവണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അധികാരത്തിലേറ്റിയവര്‍ പോലും എത്രയും പെട്ടെന്ന് ഈ ശാപം ഒഴിഞ്ഞുകിട്ടിയാല്‍ മതിയെന്നാണ് ആഗ്രഹിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നടുവണ്ണൂരില്‍ കര്‍ഷകസംഘംജില്ലാ സമ്മേളനത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് കേന്ദ്രം ഭരണം നടത്തുന്നത്.
|
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗംഭീറും യുവരാജും പുറത്ത് Posted: 04 May 2013 12:07 AM PDT Image: മുംബൈ: അടുത്തമാസം ഇംഗ്ളണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ നിന്ന് ഗൗതം ഗംഭീറിനെയും യുവ് രാജിനെയും ഒഴിവാക്കി. സചിന്‍ ടെണ്ടുല്‍കര്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയും വീരേന്ദര്‍ സെവാഗിനെ മോശം ഫോം കാരണം ഒഴിവാക്കുകയും ചെയ്തതിനാല്‍ ഓപണിങ്ങില്‍ മുരളി വിജയ്യെയും കൂട്ടാളിയായി ശിഖര്‍ ധവാനെയും ടീമിലെടുത്തിയിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ച്വറി നേടിയ ധവാന്‍ ഐ.പി.എല്ലിലും മികച്ച ഫോമിലാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ദിനേശ് കാര്‍ത്തികും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ച 30 അംഗ സാധ്യതാ ടീമില്‍നിന്നാണ് സന്ദീപ് പാട്ടീലിന്റെനേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ അന്തിമ ടീമിനെ നിശ്ചയിച്ചിട്ടുള്ളത്. ടീം: ധോണി(ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന്‍, മുരളി വിജയ്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, ഉമേഷ് യാദവ്, ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍.
|
ഗള്‍ഫ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് മസാല ചായ ഇനി മധുരിക്കും ഓര്‍മ Posted: 03 May 2013 11:17 PM PDT Image: ദോഹ: ഗള്‍ഫ് സിനിമ കോംപ്ളക്സിലെ സന്ദര്‍ശകര്‍ക്ക് മസാല ചായയുടെ അപൂര്‍വ്വ സ്വാദ് സമ്മാനിച്ച കഫ്റ്റീരിയ ഓര്‍മകളുടെ തിരശ്ശീലയിലേക്ക്. കേരളത്തനിമയുള്ള നാട്ടു പലഹാരങ്ങളും മസാല ചായയെന്ന പേരില്‍ സ്വന്തമായി റിലീസ് ചെയ്ത ചായയും കൊണ്ട് പത്ത് വര്‍ഷത്തോളം രുചിയുടെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച, ഗള്‍ഫ്സിനിമ കഫ്റ്റീരിയ എന്ന പേരില്‍ പ്രശസ്തമായ ആന്‍റിക കഫേയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് പുതുക്കിനല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ പാക്കപ്പ് ചെയ്യാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. |
മഴ: മരിച്ചവരുടെ എണ്ണം 24 കവിഞ്ഞു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു Posted: 03 May 2013 11:08 PM PDT Image: ജിദ്ദ: കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സിന്‍െറ സഹായംതേടി ഇന്നലെ ഉച്ചവരെ 42639ത്തിലധികം കാളുകള്‍ ലഭിച്ചതായി സിവില്‍ ഡിഫന്‍സ് മേധാവി ജനറല്‍ സഅദ് ബിന്‍ അബ്ദുല്ല അല്‍തുവൈജരി വ്യക്തമാക്കി. ഇതില്‍ 55 ശതമാനം മഴവെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിയതും 30 ശതമാനം താഴ്വരകളിലും വീടുകളിലും ഇസ്തിറാഹകളിലും കുടുങ്ങിയതും 10 ശതമാനം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, ടെലിഫോണ്‍ ബന്ധം വിഛേദിക്കലും അഞ്ച് ശതമാനം വെള്ളത്തില്‍ മൂങ്ങിയുള്ള അപകടങ്ങളുമാണ്. |
മസ്കത്ത് കേരളോത്സവത്തിന് കൊടിയിറങ്ങി Posted: 03 May 2013 10:55 PM PDT Image: മസ്കത്ത്: മലയാളികള്‍ക്ക് ആവേശ കാഴ്ചകള്‍ സമ്മാനിച്ച് രണ്ടു ദിവസമായി നടന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ മസ്കത്ത് കേരളോത്സവത്തിന് കൊടിയിറക്കം. ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരിപാടി കാണാന്‍ നിരവധി പേരാണ് അവധി ദിവസമായ ഇന്നലെ ഖുറം മറ ലാന്‍റിലെത്തിയത്. സ്ത്രീ ശാക്തീകരണം എന്ന തലക്കെട്ടില്‍ നടന്ന ആഘോഷത്തിന്‍െറ കലാപരിപാടികള്‍ പോലും വ്യത്യസ്തത പുലര്‍ത്തി. നടിയും സന്നദ്ധ പ്രവര്‍ത്തകയുമായ ശബാന ആസ്മി തിരികൊളുത്തിയതോടെ തുടക്കമായ കലയുടെ രാവുകള്‍ക്ക് ഇന്നലെയാണ് തിരി താണത്. |
ലബനാന്‍ വഴി കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി Posted: 03 May 2013 10:50 PM PDT Image: കുവൈത്ത് സിറ്റി: ലബനാന്‍ വഴി കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ലബനാനിലെ റഫീഖ് ഹരീരി വിമാനത്താവളം വഴിയാണ് കുവൈത്തിലേക്ക് സിറിയന്‍ പൗരന്‍ അഞ്ച് കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. |
അനന്തരവന്റെ അഴിമതിയില്‍ പങ്കില്ലെന്ന് ബന്‍സാല്‍ Posted: 03 May 2013 09:48 PM PDT Image: ന്യൂദല്‍ഹി: റെയില്‍വേ ബോര്‍ഡ് നിയമനത്തിന് അനന്തരവന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍. അനന്തരവന്‍ പണം വാങ്ങിയത് തന്റെ അറിവോടെയല്ലെന്നും താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി കേസില്‍ മന്ത്രിയുടെ അനന്തരവന്‍ വിജയ് സിംഗ്ലയെ വെള്ളിയാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അനന്തരവന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ യാതൊരുവിധ ഔദ്യോഗിക കൃത്യവിലോപവും നടത്തിയിട്ടില്ല. പൊതുജീവിതത്തില്‍ എന്നും സത്യസന്ധത പുലര്‍ത്തിയ വ്യക്തിയാണ് താന്‍. കേസ് അന്വേഷിക്കുന്ന സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അന്വേഷണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്‍സല്‍ പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബന്‍സാലില്‍ നിന്ന് കോണ്‍ഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. സ്ഥാനക്കയറ്റം നല്‍കിയതിന് റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ കൈയ്യില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ വെള്ളിയാഴ്ചയാണ് ബന്‍സാലിന്റെ സഹോദരിയുടെ പുത്രന്‍ വിജയ് സിംഗ്ലയെ സി.ബി.ഐ അറസ്റ്റു ചെയ്തത്. പണം നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹഷ് കുമാര്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ച മഞ്ജുനാഥ്, സന്ദീപ് ഗോയല്‍ എന്നിവരെയും സി.ബി.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് റെയില്‍വേ ബോര്‍ഡംഗമാക്കിയത്. നേരത്തെ 10 കോടി രൂപയാണ് സിംഗ്ല മഹേഷിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസാനം രണ്ടുകോടി രൂപക്ക് ഇടപാട് ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആദ്യഗഡുവായി 90 ലക്ഷം രൂപ കൈപറ്റുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ സിംഗ്ലയെ അറസ്റ്റു ചെയ്തത്. മഹേഷിന്റെ നീക്കങ്ങളും ഫോണ്‍വിളികളും നിരീക്ഷിച്ചാണ് സിബി.ഐ നീക്കം നടത്തിയത്. അതേസമയം, സംഭവത്തിന്റെ ധാര്‍മികഉത്തരവാദിത്തം ഏറ്റെടുത്ത് ബന്‍സാല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. റെയില്‍വേയില്‍ കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ലെന്ന് അവസ്ഥയാണെന്നും മൊത്തം സംവിധാനവും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി പറഞ്ഞു.
|
ടി.പിക്ക് സ്മരണാഞ്ജലിയുമായി ഒഞ്ചിയം Posted: 03 May 2013 09:24 PM PDT Image: വടകര: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ഒന്നാം രക്തസാക്ഷി ദിനപരിപാടികള്‍ക്ക് ഒഞ്ചിയത്ത് തുടക്കമായി. നാടിന്‍െറ പൊതുജീവിതത്തിന്‍െറ ഭാഗമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ടി.പിയെ ഓര്‍ക്കാന്‍ നാനാതുറകളിലുള്ളവര്‍ ഒഞ്ചിയത്തിന്‍െറ മണ്ണില്‍ എത്തിച്ചേര്‍ന്നു. ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഒഞ്ചിയം ഏരിയയിലെ ബ്രാഞ്ചുകളില്‍ ശനിയാഴ്ച പുലര്‍ച്ചെ പ്രഭാതഭേരി നടത്തി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച വള്ളിക്കാട് ടൗണിലെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണനില്‍ നിന്ന് ദീപശിഖ ആര്‍.എം.പി നേതാവ് എം.ആര്‍. കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബാന്‍ഡ് വാദ്യങ്ങളുടെയും അത്ലറ്റുകളുടെയും ഗായക സംഘത്തിന്‍െറയും അകമ്പടിയോടെ ദീപശിഖായുമായി നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും നെല്ലാച്ചരേിയിലെ വീടിനോടുചേര്‍ന്ന് ടി.പി അന്ത്യ വിശ്രമം കൊള്ളുന്ന സ്മൃതി കുടീരത്തിലേക്ക് നീങ്ങി. സ്മൃതി മന്ദിരത്തിലെ ദീപശിഖയില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ജോതി പകര്‍ന്നു. ടി.പിയുടെ വീടിനോടുചേര്‍ന്നുള്ള സ്മൃതി കുടീരത്തില്‍ സ്ഥാപിച്ച അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശികളായ സതീഷ് ബാബു, ഭാര്യ ഷെറീന എന്നിവരാണ് നാലര അടി ഉയരമുള്ള കോണ്‍ക്രീറ്റ് പ്രതിമ നിര്‍മിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മലപ്പുറത്തുനിന്ന് പ്രതിമ ടി.പിയുടെ വീട്ടിലെത്തിച്ചത്. സ്മൃതി കുടീരനിര്‍മാണത്തിന് ആര്‍ട്ടിസ്റ്റുമാരായ മുരളി ഏറാമല, മധുമടപ്പള്ളി, ആര്‍കിടെക്റ്റ് സുരേഷ് ബാബു എന്നിവര്‍രാണ് നേതൃത്വം നല്‍കിയത്. വൈകീട്ട് നാലിന് വെള്ളികുളങ്ങര ടൗണില്‍ നിന്ന് റെഡ്വളന്‍റിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. പ്രകടനം ഓര്‍ക്കാട്ടേരി ചന്ത മൈതാനിയിലെ പൊതുസമ്മേളനനഗരിയില്‍ സമാപിക്കും. മംഗത്റാം പസ്ല (പഞ്ചാബ്), ഡോ. പ്രസന്‍ ജിത്ത് ബോസ് (ബംഗാള്‍), അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, കെ.സി. ഉമേഷ് ബാബു, കെ.എസ്. ഹരിഹരന്‍ എന്നിവര്‍ സംസാരിക്കും. |
ശ്രീറാം അകലെ; വീട്ടില്‍ ആഘോഷം Posted: 03 May 2013 08:31 PM PDT Image: കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ സന്തോഷ വാര്‍ത്ത വരുമ്പോള്‍ കൊച്ചിക്കാരനായ ശ്രീറാം വെങ്കിട്ടരാമന്‍ കട്ടക്കിലെ സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളജില്‍ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും ഫോണില്‍ വിളിച്ചപ്പോഴൊന്നും ശ്രീറാമിനെ ലൈനില്‍ കിട്ടിയില്ല. എങ്കിലും കൊച്ചി പനമ്പിള്ളി നഗറില്‍ രാമസ്വാമി അയ്യര്‍ കോളനിയില്‍ കൃഷ്ണാലയം വീട്ടില്‍ ആഘോഷം തുടങ്ങിയിരുന്നു. ഡോ. ആല്‍ബിക്ക് പിറന്നാള്‍ മധുരം മൂവാറ്റുപുഴ: ആതുരസേവനത്തില്‍ ഹരിശ്രീ കുറിച്ച് സിവില്‍ സര്‍വീസിന്‍െറ ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന ആല്‍ബി ജോണ്‍വര്‍ഗീസിന് സിവില്‍ സര്‍വീസ് പരീക്ഷയിലെ നാലാം റാങ്ക്, പിറന്നാള്‍ മധുരം. 26ാം പിറന്നാള്‍ ശനിയാഴ്ച ആഘോഷിക്കാനിരിക്കെ തലേന്നാണ് സിവില്‍ സര്‍വീസ് റാങ്ക് ആല്‍ബിയെ തേടിയെത്തിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment