സ്വാഗതം
WELCOME

News Update..

Thursday, May 2, 2013

സരബ് ജിത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കിയില്ല -പ്രധാനമന്ത്രി Madhyamam News Feeds

സരബ് ജിത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കിയില്ല -പ്രധാനമന്ത്രി Madhyamam News Feeds

Link to

സരബ് ജിത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കിയില്ല -പ്രധാനമന്ത്രി

Posted: 01 May 2013 11:26 PM PDT

Image: 

ന്യൂദല്‍ഹി: പാകിസ്താനിലെ കോട്ട് ലഖ്പത് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് മരിച്ച സരബ് ജിത്ത് സിങ്ങിന്റെനിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുശോചിച്ചു. സരബ് ജിത്ത് ഇന്ത്യയുടെ ധീരനായ പുത്രനായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും സരബ് ജിത്തിന്റെകുടുംബവും നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കാതിരുന്നത് അപലപനീയമാണ്. സരബ് ജിത്തിനു നേരെ ഉണ്ടായ ക്രൂരവും പൈശാചികവുമായ ആക്രമണത്തിന്റെഉത്തരവാദികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സരബ് ജിത്തിന്റെകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു ദു:ഖം രേഖപ്പെടുത്തി. പാകിസ്താനില്‍ നടന്ന സ്ഫോടനത്തില്‍  സരബ് ജിത്തിന് പങ്കില്ലെന്ന് നേരത്തെ ഇന്ത്യ പാക് സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നതായി ഷിന്‍ഡെ പറഞ്ഞു. ബന്ധുക്കളുടെ ആവശ്യപ്രകാരമുള്ള സംസ്കാരം നടത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

സരബ് ജിത്തിന്റെ മരണത്തില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴത്തെ സംഭവം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കും. സരബ് ജിത്തിന്റെദാരുണ മരണം ഇന്ത്യയിലെ ജനങ്ങളെ മാനസികമായും വൈകാരികമായും ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സരബ് ജിത് സിങ്ങിന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും  ആക്രമിച്ചവരെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടു. സരബ് ജിത്തിന്റെ മരണം അതന്ത്യം അപലപനീയവും ആശങ്കാജനകവുമാണ്. സരബ് ജിത്ത് മരിച്ച സാഹചര്യത്തില്‍  പാകിസ്താനിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന മറ്റ് ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പാകിസ്താന്‍ തയ്യറാകണമെന്നും  വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സരബ് ജിത് മരിക്കാനിടയായ സാഹചര്യം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ആവശ്യപ്പെട്ടു. ഔദ്യാഗിക ബഹുമതികളോടെ സരബ് ജിത്തിന്റെ മൃതദേഹം സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സരബ് ജിത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സരബ് ജിത്തിന്റെ മരണം സംബന്ധിച്ച സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.  സരബ് ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താന് ശക്തമായ മറുപടിനല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മോഡി വിമര്‍ശിച്ചു. സരബ് ജിത് സിങ്ങിന്റെമരണം അതീവ ദു:ഖകരമാണ്. സരബ് ജിത്തിനു നേരെ നടന്ന ആക്രമണത്തിന്റെകാര്യത്തിലും രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച  സംഭവത്തിലും പാകിസ്താന് ഉചിയമായ മറുപടി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

സരബ് ജിത്തിന്റെ മരണം കൊലപാതകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സരബ് ജിത്തിന്റെ മരണത്തില്‍ പാകിസ്താന്‍ അന്വേഷണം നടത്തണമെന്നും മറുപടി പറയണമെന്നും വിദേശകാര്യസഹമന്ത്രി പ്രനീത് കൗര്‍ ആവശ്യപ്പെട്ടു.

സരബ്ജിത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പാരാജയപ്പെട്ടുവെന്ന് ബി.ജെ.പി ആരോപിച്ചു. സരബ് ജിത്തിന്റെമരണം അതിദാരുണമായ കൊലപാതകമാണ്. ഒരു പൗരനോട് സംസ്കാരമുള്ള രാഷ്ട്രം ഈ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നു- ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.

അതേസമയം, സരബ് ജിത്തിന്റെ മരണത്തിന് പിന്നില്‍ പാക് ഗൂഢാലോചനയില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ജയിലിലെ സുരക്ഷാ വീഴ്ചയാണ് സരബ് ജിത്ത് ആക്രമിക്കപ്പെടാനുള്ള കാരണമെന്നും സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോസ്റ്റണ്‍ സ്ഫോടനം: മൂന്നു പേര്‍ക്കെതിരെ കൂടി കുറ്റം ചുമത്തി

Posted: 01 May 2013 10:38 PM PDT

Image: 

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കൂടി കുറ്റം ചുമത്തി. രണ്ട് കസാകിസ്താന്‍ പൗരന്മാരടക്കം പത്തൊമ്പതുകാരായ മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

മുഖ്യപ്രതി സോക്കര്‍ സര്‍നേവിനെ സഹായിച്ചതിനും ഗൂഢാലോചന അറിഞ്ഞിട്ടും മൂടിവെച്ചതിനുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അസാമത് യാകോവ്, ദിയാസ് കാദിര്‍ബയേവ് എന്നിവരാണ് കുറ്റം ചുമത്തപ്പെട്ട കസാകിസ്താന്‍ വിദ്യാര്‍ഥികള്‍.

സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 കാരനായ സോക്കര്‍ സര്‍നേവിനെതിരെ നേരത്തെ നരഹത്യാ കുറ്റം ചുമത്തിയിരുന്നു. സോക്കര്‍ സര്‍നേവും സഹോദരന്‍ തമര്‍ലാന്‍ സര്‍നേവും ബോസ്റ്റണ്‍ മാരത്തണിന്‍െറ ഫിനിഷിങ് ലൈനിനു സമീപം പ്രഷര്‍ കുക്കര്‍ ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തമര്‍ലാന്‍ സര്‍നേവ് കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ സോക്കര്‍ സര്‍നേവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സരബ് ജിത് സിങ് മരിച്ചു: മൃതദേഹം ഇന്ത്യക്ക് വിട്ടു നല്‍കും

Posted: 01 May 2013 09:53 PM PDT

Image: 

ലാഹോര്‍: പാകിസ്താനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ് (49) മരിച്ചു. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് സരബ് ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു. മരണ വാര്‍ത്ത പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു.  സരബ് ജിത്തിന്റെ മൃതദേഹം ഇന്ത്യക്ക് വിട്ടു നല്‍കും. സരബ് ജിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ത്യയിലെത്തിക്കാമെന്ന് പാക് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. സരബ് ജിത് വധശിക്ഷക്കു വിധിക്കപ്പെട്ട തടവുകാരനായതിനാല്‍ കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷമേ മൃതദേഹം ഇന്ത്യക്ക് കൈമാറാനാകൂ എന്നാണ് പാക് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.

കോടതി സമയം ആരംഭിക്കുമ്പോള്‍ സരബ് ജിത്തിന്റെ മരണവിവരം കോടതിയെ അറിയിക്കും. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക ഹെലികോപ്ടറില്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. സരബ്ജിത് സിങ്ങിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി പാകിസ്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. .

വെന്‍്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന സരബ്ജിത്തിനെ അബോധാവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയില്ലന്നെ് ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതി പൂര്‍ണമായും മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ വെന്‍്റിലേറ്ററില്‍ നിന്ന് മാറ്റുകയായിരുന്നു. തലക്കേറ്റ ക്ഷതം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. നാഡീവ്യൂഹത്തിന്റെപ്രവര്‍ത്തനവും നിലച്ചിരുന്നു.

സരബ്ജിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് അദ്ദഹേത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. സരബ് ജിത്ത് വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെഅവഗണന നിരാശാജനകമാണെന്നും ഇതിനെതിരെ നിരാഹാര സമരം നടത്തുമെന്നും സഹോദരി ദല്‍ബീര്‍ കൗര്‍ പറഞ്ഞിരുന്നു. സരബ്ജിത്തിന്റെീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് ഉറച്ച നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലന്നെും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവരികയുണ്ടായി.

1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട് കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയായിരുന്ന സരബ്ജിത്തിനെ വെള്ളിയാഴ്ച ആറ് സഹതടവുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

1990ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ് ജിത്ത് സിങ്ങിനെ പിടികൂടി തടവിലിട്ടത്. തൊട്ടടുത്ത വര്‍ഷം പാക് കോടതി സരബ്ജിത്തിനെ വധിക്ഷക്ക് വിധിച്ചു. 2006ല്‍ അന്നത്തെ പ്രസിഡന്‍്റ് പര്‍വേസ് മുശര്‍റഫ് സരബ്ജിത്തിന്റെദയാഹരജി തള്ളുകയും ചെയ്തു.

രണ്ടാം പാദ സെമിയിലും തോല്‍വി; ബാഴ്സ നാണംകെട്ടു

Posted: 01 May 2013 09:30 PM PDT

Image: 

ബാഴ്സലോണ: സ്വന്തം തട്ടകത്തിലും വമ്പന്‍മാരായ ബാഴ്സലോണക്ക് താളം കണ്ടത്തൊനയില്ല.  ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനലിന്‍്റെ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ്  ബാഴ്സ തകര്‍ന്നടിഞ്ഞത്. രണ്ടുപാദങ്ങളിലായി മടക്കമില്ലാത്ത ഏഴു ഗോളിനാണ് ബയറണ്‍ മ്യൂണിക്ക് ബാഴ്സയെ നാമാവശേഷമാക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ട് ജര്‍മന്‍ ക്ളബുകള്‍ ഏറ്റുമുട്ടലിനുള്ള അരങ്ങൊരുങ്ങി. ആദ്യ സെമിയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഡോര്‍ട്ട്മുണ്ട് ബറൂസ്യ കലാശപോരാട്ടത്തിന് അര്‍ഹത നേടിയിരുന്നു. മെയ് 23ന് വെംബ്ളി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.

പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സിയെ പുറത്തിരുത്തിയാണ് ബാഴ്സ കളത്തിലിറങ്ങിയത്. എന്നാല്‍, മെസ്സിക്ക് പകരം കളത്തിലിറങ്ങി ആക്രമണത്തിന്‍്റെ ചുക്കാന്‍ പിടിച്ച സെസ്ക് ഫാബ്രിഗാസിനും കൂട്ടുകാരായ പെഡ്രോക്കും ഡേവിഡ് വിയ്യക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മെസിയുടെ അഭാവം ശരിക്കും നിഴലിട്ട കളിക്കാണ് ഇന്നലെ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

48ാം മിനിറ്റില്‍ ആര്യന്‍ റോബനാണ് ബയേണിന്‍്റെ ആദ്യ ഗോള്‍ നേടിയത്.  72ാം മിനിറ്റില്‍ ജെറാഡ് പിക്വെുടെ സെല്‍ഫ്ഗോളിലൂടെ ബയേണിന്‍്റെ ലീഡ് വര്‍ധിച്ചു. 76ാം മിനിറ്റില്‍ തോമസ് മുള്ളറാണ് ബയേണിന്‍്റെ പട്ടിക തികച്ചത്.

 

സരബ് ജിത്തിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് കുടുംബം

Posted: 01 May 2013 08:58 PM PDT

Image: 

ന്യൂദല്‍ഹി:പാകിസ്താനിലെ ലഖ്പത്  ജയിലില്‍ മര്‍ദനമേറ്റ് മരിച്ച ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത്ത് സിങ്ങിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സരബ് ജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. മൃതദേഹം എത്രയും പെട്ടന്ന് വിട്ടുകിട്ടാനും ഔദ്യാഗിക ബഹുമതികളോടെ സംസ്കരിക്കാനും അവസരം ഉണ്ടാക്കണമെന്നും ബന്ധുക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യമുന്നയിച്ചു.

സരബ്ജിത്ത് സിങ്ങിന്റെ കുടുംബത്തിന്റെ പൂര്‍ണ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന്  പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷന്‍  അധ്യക്ഷന്‍ രാജ്കുമാര്‍ വെര്‍ക്ക അറിയിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങള്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മറ്റുകേന്ദ്രമന്ത്രിമാര്‍ എന്നിവരോട് നേരിട്ടറിയിച്ചതായും രാജ്കുമാര്‍ വെര്‍ക്ക പറഞ്ഞു.

സരബ് ജിത്തിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പ്രത്യേകയോഗം ചേരും.  

അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിഞ്ഞിരുന്ന സരബ് ജിത്തിനെ സന്ദര്‍ശിക്കാന്‍ കുടുംബത്തിന് 15 ദിവസത്തെ പ്രത്യേക വിസ അനുവദിച്ചിരുന്നു. ഞായറാഴ്ച ലാഹോറിലെത്തി സരബ്ജിത്തിനെ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും മക്കളും ബുധനാഴ്ചയാണ് ഇന്ത്യയില്‍ തിരിച്ചത്തെിയത്.

സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 20,280 രൂപ

Posted: 01 May 2013 08:30 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും  കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന്  20,280 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 2,535 രൂപയിലാണ് വ്യാളാഴ്ച വ്യാപാരം നടക്കുന്നത്.
 ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച 160 രൂപ കുറഞ്ഞ് 20,640 ലെത്തിയ സ്വര്‍ണവില ചൊവ്വാഴ്ചയും തുടരുകയായിരുന്നു.
 കുത്തനെ ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ആഴ്ച അല്‍പ്പമൊന്ന് ഉയര്‍ന്നിരുന്നു. മേയ് 13 ലെ അക്ഷയതൃതീയക്കുവേണ്ടിയുള്ള ഒരുക്കത്തിലാണ് ജ്വല്ലറികള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവില്‍പ്പന നടക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ബുക്കിങ്ങിന് ജ്വല്ലറികളില്‍ വന്‍ തിരക്കാണ്. പവന് 20,800 എന്ന നിലയിലാണ് പോയവാരം വിപണി അവസാനിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ 27ന് പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.
 

 

സരബ്ജിത് സിങ് മരിച്ചു

Posted: 01 May 2013 08:03 PM PDT

Image: 

ലാഹോര്‍: പാകിസ്താനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍  ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന  ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ് (49) മരിച്ചു. ലാഹോറിലെ ജിന്ന  ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ  ഒന്നര മണിക്കായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് സരബ് ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെഅധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് അറിയിച്ചു. മരണ വാര്‍ത്ത പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. എന്നാല്‍ , സരബ് ജിത്തിന്റെജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യന്നത് സംബന്ധിച്ചോ ഭൗതികശരീരം ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ചോ തീരുമാനമൊന്നുമായിട്ടില്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

വെന്‍്റിലേറ്ററിന്റെസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 49 കാരനായ സരബ്ജിത്തിനെ അബോധാവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന്  ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍  അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതി പൂര്‍ണമായും മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ വെന്‍്റിലേറ്ററില്‍ നിന്ന് മാറ്റുകയായിരുന്നു. തലക്കേറ്റ ക്ഷതം മൂലം തലച്ചോറിന്റെപ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. നാഡീവ്യൂഹത്തിന്റെപ്രവര്‍ത്തനവും നിലച്ചിരുന്നു. ഹൃദയമിടിപ്പുകൂടി നിലച്ചതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സരബ്ജിത്തിന്റെജീവന്‍ രക്ഷിക്കാന്‍  ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. സരബ് ജിത്ത് വിഷയത്തില്‍  ഇന്ത്യന്‍ സര്‍ക്കാരിന്റെ അവഗണന നിരാശാജനകമാണെന്നും ഇതിനെതിരെ നിരാഹാര സമരം നടത്തുമെന്നും സഹോദരി ദല്‍ബീര്‍ കൗര്‍ പറഞ്ഞിരുന്നു.  സരബ്ജിത്തിന്റെജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെഭാഗത്തുനിന്ന് ഉറച്ച നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

 1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത് കോട്ട് ലഖ്പത് ജയിലില്‍ വെള്ളിയാഴ്ചയാണ് ആറ് സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. സരബ് ജിത്ത്സിങ്ങിനെതിരെ നടന്ന ആക്രമണം പാക്  ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

1990ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ് ജിത്ത് സിങ്ങിനെ പിടികൂടി തടവിലിട്ടത്. സരബിനെ പിന്നീട് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് സിങ് നല്‍കിയ ദയാഹര്‍ജി പാകിസ്താനിലെ വിവിധ കോടതികളും മുന്‍ പ്രസിഡന്‍്റ് പര്‍വെസ് മുഷറഫും തള്ളിയിരുന്നു. പാകിസ്താല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരാണ് 2008ല്‍ സരബ് ജിത്തിന്റെവധശിക്ഷ അനിശ്ചിതമായി നീട്ടിവച്ചത്.

 

ഹൈദരാബാദ് സണ്‍റൈസേഴ്സിന് ഏഴു വിക്കറ്റ് ജയം

Posted: 01 May 2013 06:45 AM PDT

Image: 

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് ഏഴ് വിക്കറ്റ് ജയം. സ്വന്തം മൈതാനത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ തന്നെ സണ്‍റൈസേഴ്സ് വിജയം കണ്ടു.

55 പന്തില്‍ നിന്നും ശിഖര്‍ ധാവാന്‍ നേടിയ 73 റണ്‍സ് (നോട്ട്ഔട്ട്) സണ്‍റൈസേഴ്സിന് വിജയം എളുപ്പമാക്കി. സംഗക്കാര 21ഉം ഹനുമ വിഹാരി 25ഉം റണ്‍സെടുത്തു.

മുംബൈ ഇന്ത്യന്‍സില്‍ 38 റണ്‍സെടുത്ത ഡാരന്‍ സ്മിത്താണ് ടോപ് സ്കോറര്‍. അമ്പാട്ടി റായിഡു 34 റണ്‍സ് (നോട്ട്ഔട്ട്) നേടി.

ദയാഹരജിയില്‍ തീരുമാനം നീണ്ടു; വധശിക്ഷ ജീവപര്യന്തമാക്കി

Posted: 01 May 2013 06:25 AM PDT

Image: 
ന്യൂദല്‍ഹി: ദയാഹരജി രാഷ്ട്രപതി വൈകി തീര്‍പ്പാക്കിയതിനെ തുടര്‍ന്ന് രണ്ടു പേരെ കൊന്ന അസം സ്വദേശിയുടെ വധശിക്ഷ സുപ്രീംകോടതി ഇളവ് ചെയ്തു. അസം സ്വദേശി മഹീന്ദ്രനാഥ് ദാസ് എന്നയാളുടെ ശിക്ഷയാണ് സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തത്.
 
1990ല്‍ രഞ്ജന്‍ ദാസ് എന്നയാളെ കൊലപ്പെടുത്തിയതിനാണ് മഹീന്ദ്രനാഥ് ജയിലിലാകുന്നത്. ആറ് വര്‍ഷത്തിനു ശേഷം പരോളിലിറങ്ങിയ മഹീന്ദ്രനാഥ് അറുപത്തിയെട്ടുകാരനായ മറ്റൊരാളെയും കൊലപ്പെടുത്തി കീഴടങ്ങുകയായിരുന്നു. 1997ലാണ് ഇയാള്‍ക്ക് വിധശിക്ഷ വിധിച്ചത്. കീഴ്കോടതിയുടെ വിധി 1999ല്‍ സുപ്രീംകോടതി ശരിവെച്ചു. അതേവര്‍ഷം തന്നെ മഹീന്ദ്രനാഥ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചു. 12 വര്‍ഷത്തിനു ശേഷം 2011ല്‍ രാഷ്ട്രപതി ദയാഹരജി തള്ളി. ദയാഹരജിയില്‍ തീര്‍പ്പ് കാത്തിരുന്ന 12 വര്‍ഷം അനുഭവിച്ച മാനസികഘാതവും യാതനകളും ചൂണ്ടിക്കാട്ടി മഹീന്ദ്രനാഥ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
 
എന്നാല്‍, ഇതേ ആവശ്യവുമായി നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഭീകരസംഘടനയായ ‘ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ്’ അംഗം ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി എട്ടുവര്‍ഷം തീരുമാനമെടുക്കാതെ പിടിച്ചുവെച്ചുവെന്നും അതിനാല്‍, രാഷ്ട്രപതി ദയാഹരജി തള്ളിയത് റദ്ദാക്കണമെന്നും ഭുള്ളര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP