ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ് Madhyamam News Feeds |
- ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ്
- അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും ഏഴ് മരണം
- ഡെങ്കിപ്പനി: ചൊവ്വാഴ്ച ചികിത്സ തേടിയത് 874 പേര്‍
- ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാം ജത്മലാനി
- നഗരസഭാ കൗണ്‍സിലില്‍ വാഗ്വാദവും കൈയാങ്കളിയും
- സൂര്യനെല്ലി: കുര്യനെ കണ്ടിട്ടില്ലെന്ന് ധര്‍മരാജന്‍
- ഒമ്പത് അമ്മമാര്‍ മക്കളെ കണ്ടു; വര്‍ഷങ്ങള്‍ക്ക് ശേഷം
- സിറിയന്‍ ജനത ഉന്‍മൂലന നാശം നേരിടുന്നു: ഖത്തര്‍
- ജിദ്ദ തര്‍ഹീലിലേക്ക് ആയിരങ്ങള്‍ ഒഴുകി; 600 ഇന്ത്യക്കാര്‍ക്ക് എക്സിറ്റ്
- ശിക്ഷ കഴിഞ്ഞും ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് സഹായം
ഉപമുഖ്യമന്ത്രിപദം: എതിര്‍പ്പുമായി ലീഗ് Posted: 29 May 2013 12:45 AM PDT Image: തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കോണ്‍ഗ്രസ്സിനു മാത്രം തീരുമാനിക്കാന്‍ കഴിയുന്ന ഒന്നല്ല ഉപമുഖ്യമന്ത്രിപദമെന്നും യു.ഡി.എഫ് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാമോ എന്ന് കോണ്‍ഗ്രസ്സിന്് തീരുമാനിക്കാം. എന്നാല്‍ ഉപമുഖ്യമന്ത്രി ആകണമോ എന്നു തീരുമാനിക്കേണ്ടത് ലീഗ് അടക്കമുളള ഘടകകക്ഷികള്‍ കൂടിയാണെന്ന് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മന്ത്രിസഭയില്‍ ലീഗിനാണ് രണ്ടാം സ്ഥാനമെന്നും കോണ്‍ഗ്രസ് തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കും മുമ്പ് ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചന നടത്തണമെന്ന് ലീഗ് സെക്രട്ടറി കെ.പി.എ മജീദും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചെന്നിത്തല നടത്തിയ ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രിപദം രമേശിന് നല്‍കാന്‍ ധാരണയായത്. എന്നാല്‍ വകുപ്പ് സംബന്ധിച്ച് തുരുമാനം എടുക്കാനായിട്ടില്ല. ആഭ്യന്തരം വേണമെന്ന ആവശ്യത്തില്‍ ഗ്രൂപ്പ് ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്് ഹൈക്കമാന്‍ഡില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കുകയാണ് കേരള നേതാക്കള്‍. ആഭ്യന്തരം ചെന്നിത്തലക്ക് നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി അത് ഏറ്റെടുക്കേണ്ടിവരും. അങ്ങിനെ ചെയ്താലേ രമേശിനെ മന്ത്രിസഭയില്‍ രണ്ടാമനാക്കാന്‍ കഴിയൂ. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.കെ.പി.സി.സി പ്രസിഡന്‍റുമായി ആലോചിക്കാതെ മുഖ്യമന്ത്രി സ്വന്തം നിലക്കാണ് അഞ്ചാം മന്ത്രിയെ നല്‍കിയത്. ഇതു തെറ്റായ തീരുമാനം ആയിപ്പോയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. |
അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും ഏഴ് മരണം Posted: 29 May 2013 12:38 AM PDT Image: കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും ഒരു പൊലീസുകാരനുള്‍പ്പെടെ എഴ് പേര്‍ കൊല്ലപ്പെട്ടു. ഗവര്‍ണറുടെ കാര്യാലയത്തെ ലക്ഷ്യമാക്കിയാണ് ബുധാഴ്ച പുലര്‍ച്ചെ 4മണിക്ക് ചാവേറാക്രമണം ഉണ്ടായതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു. പൊലീസ് യൂനിഫോമില്‍ ഗവര്‍ണറുടെ കാര്യാലയത്തിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് ചാവേറുകളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പഞ്ചശെര്‍ പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അബ്ദുല്‍ കബീര്‍ വാസിഖ് പറഞ്ഞു. ചാവേറുകളിലൊരാളുടെ ശരീരത്തില്‍ കെട്ടിയ സ്ഫോടക വസ്തു അഴിച്ച് മാറ്റുന്നതിനിടയിലാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ചാവേറുകളുടെ ആക്രമണത്തിന്റെഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള പ്രവിശ്യയാണ് പഞ്ചശെര്‍.
|
ഡെങ്കിപ്പനി: ചൊവ്വാഴ്ച ചികിത്സ തേടിയത് 874 പേര്‍ Posted: 29 May 2013 12:26 AM PDT കൊച്ചി: ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. |
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാം ജത്മലാനി Posted: 29 May 2013 12:10 AM PDT Image: ന്യൂദല്‍ഹി: അച്ചടക്ക ലംഘനത്തിന്റെപേരില്‍ ബി.ജെ.പി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട രാംജത്മലാനി പാര്‍ട്ടി നടപടിയെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. പുറത്താക്കല്‍ നാടകത്തിലൂടെ പാര്‍ട്ടി ആത്മഹത്യ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കാരായ അധികാരികള്‍ക്കും അഴിമതിക്കാരായ അവരുടെ സഹായികള്‍ക്കും സന്തോഷിക്കാന്‍ മാത്രമേ ഈ നടപടി ഉപകരിക്കൂ. ആത്മഹത്യ ചെയ്യാന്‍ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെങ്കില്‍ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിനെതിരെ സംസാരിക്കുന്നതും അത് ക്രിമിനലുകളില്‍ നിന്ന് തിരിച്ച് എടുക്കുന്നതും ഇഷ്ടമല്ലാത്ത കുറെ പേരുണ്ട് പാര്‍ട്ടിയില്‍. കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തിയത് കാരണമാണ് തന്നെ പുറത്താക്കിയത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ അതിനുള്ളില്‍ തന്നെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അഴിമതിക്കാര്‍ക്കൊപ്പമാണ്. താന്‍ കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ പിന്തുണ നല്‍കാതെ ഇവര്‍ നാണം കെടുകയായിരുന്നു. അവരെ പുറത്താക്കാനാണ് താന്‍ ശ്രമിച്ചത്. ഈ ഘടകങ്ങളാണ് തന്നെ പുറത്താക്കാനുള്ള കാരണം. അവരെ പുറത്ത് കൊണ്ടുവരുന്നത് വരെ തനിക്ക് വിശ്രമമില്ല. പുറത്താക്കിയതിലൂടെ ലക്ഷക്കണക്കിനു വോട്ടാണ് ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം
|
നഗരസഭാ കൗണ്‍സിലില്‍ വാഗ്വാദവും കൈയാങ്കളിയും Posted: 29 May 2013 12:03 AM PDT കോഴിക്കോട്: നഗരത്തില്‍ സ്ളാബില്ലാത്ത ഓടയില്‍ വീണ് വീട്ടമ്മ മരിച്ച സംഭവത്തെചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദവും കൈയാങ്കളിയും. |
സൂര്യനെല്ലി: കുര്യനെ കണ്ടിട്ടില്ലെന്ന് ധര്‍മരാജന്‍ Posted: 28 May 2013 11:48 PM PDT Image: തൊടുപുഴ: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധര്‍മരാജന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരായി നടത്തിയ വെളിപ്പെടുത്തല്‍ തിരുത്തി. പി.ജെ കുര്യനെ കണ്ടിട്ടേയില്ലെന്നും ടെലിവിഷനിലൂടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ധര്‍മരാജന്‍ തൊടുപുഴ സെഷന്‍സ് കോടതിയില്‍ അഭിഭാഷകന്‍ മുഖേനെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി.ജെ കുര്യനും മറ്റു നാലു പ്രതികള്‍ക്കുമെതിരെയും പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിക്കവെയാണ് ധര്‍മരാജന്‍ കുര്യന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്. പി.ജെ കുര്യന് കേസുമായി ബന്ധമുണ്ടെന്ന രീതിയില്‍ ടെലിവിഷനില്‍ വന്ന വാര്‍ത്ത ധര്‍മരാജന്‍ നിഷേധിച്ചു. ഒരു ചാനല്‍ പ്രതിനിധി വന്നപ്പോള്‍ മദ്യലഹരിയിലാണ് താന്‍ സംസാരിച്ചത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന പി.ജെ കുര്യന്റെപേര് കേസിലേക്ക് വലിച്ചിഴച്ചാല്‍ പ്രയോജനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇങ്ങിനെ ചെയ്തതെന്നും ധര്‍മരാജന്‍ സത്യവാങ്മൂലത്തില്‍ പറഞു. ധര്‍മരാജന്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കേസ് ജൂണ്‍ 22ലേക്ക് മാറ്റി.
|
ഒമ്പത് അമ്മമാര്‍ മക്കളെ കണ്ടു; വര്‍ഷങ്ങള്‍ക്ക് ശേഷം Posted: 28 May 2013 11:45 PM PDT Image: ദുബൈ: അവര്‍ ഒമ്പത് പേരില്‍ പലരും മക്കളെ കണ്ടിട്ട് വര്‍ഷങ്ങളായിരുന്നു. മക്കളെ കാണണമെന്ന് അതിയായ മോഹമുണ്ടെങ്കിലും സാധിച്ചിരുന്നില്ല. ജീവിത പ്രയാസങ്ങള്‍ തീര്‍ക്കുന്ന തിരക്കിനിടക്ക് മക്കള്‍ക്ക് നാട്ടില്‍ പോകാനും കഴിഞ്ഞില്ല. കുറഞ്ഞ ശമ്പളവും മറ്റ് പ്രശ്നങ്ങളും കാരണം മാതാപിതാക്കളെ ദുബൈയില്‍ എത്തിക്കാനും സാധിച്ചില്ല. |
സിറിയന്‍ ജനത ഉന്‍മൂലന നാശം നേരിടുന്നു: ഖത്തര്‍ Posted: 28 May 2013 11:37 PM PDT Image: ദോഹ: സിറിയന്‍ ജനത അക്ഷരാര്‍ഥത്തില്‍ ഭൂമിയില്‍ നിന്നുള്ള സമ്പൂര്‍ണ ഉന്മൂലനം നേരിടുകയാണ് എന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു. |
ജിദ്ദ തര്‍ഹീലിലേക്ക് ആയിരങ്ങള്‍ ഒഴുകി; 600 ഇന്ത്യക്കാര്‍ക്ക് എക്സിറ്റ് Posted: 28 May 2013 11:26 PM PDT Image: ജിദ്ദ: നാട്ടില്‍ പോകാന്‍ അനുമതി തേടി ചൊവ്വാഴ്ച ജിദ്ദ തര്‍ഹീലിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍. പുലര്‍ച്ചെ തുടങ്ങിയ പ്രവാഹം രാവിലെ ആറു മണിയോടെ ശക്തമായി. എട്ടു മണിയായപ്പോഴേക്കും അതൊരു മഹാപ്രവാഹമായി മാറി. പക്ഷേ, തര്‍ഹീല്‍ ഗേറ്റിന് മുന്നില്‍ നിലച്ച ഒഴുക്കില്‍പ്പെട്ടവര്‍ ഒരുതുള്ളി വെള്ളം കുടിക്കാനോ ഭക്ഷണത്തിനോ നീങ്ങാന്‍ സാധിക്കാതെ പൊരിവെയിലില്‍ വെന്തുരുകി. നാടണയാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാത്രി വൈകിയും കാത്തിരിപ്പ് തുടര്‍ന്നു. ഇഖാമയോ കോപ്പിയോ |
ശിക്ഷ കഴിഞ്ഞും ജയിലില്‍ കഴിയുന്ന മലയാളി യുവാവിന് സഹായം Posted: 28 May 2013 11:19 PM PDT Image: മസ്കത്ത്: നാലു മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞതിനു ശേഷവും നഷ്ടപരിഹാര തുക നല്‍കാനില്ലാത്തതിനാല്‍ മോചനമില്ലാതെ കഴിയുന്ന മലയാളി യുവാവിന് ഒടുവില്‍ സഹായമെത്തി. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മുലദ ഭാരവാഹികളാണ് മസ്കത്ത് ജയിലില്‍ കഴിയുന്ന എറണാകുളം ജില്ലയിലെ പൊന്നുക്കര സ്വദേശി കൃഷ്ണന്‍ കുട്ടിയുടെ മകന്‍ കിരണിന് (31) സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്. കോടതി വിധിച്ച നാലുമാസത്തെ ശിക്ഷ പൂര്‍ത്തിയായിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ജയില്‍ മോചനം അനിശ്ചിതമായി നീളുന്ന കിരണിന്‍െറ കഥ ‘ഗള്‍ഫ് മാധ്യമം’ പുറത്തു വിട്ടിരുന്നു. നഷ്ടപരിഹാര തുകയായ 400 ഒമാന്‍ റിയാല്‍ നല്‍കാനില്ലാത്തതിന്‍െറ പേരിലാണ് കിരണ്‍ ജയിലില്‍ കഴിയുന്നതെന്നും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ക്ളബ് അധികൃതര്‍ സഹായഹസ്തവുമായി വന്നത്. മാധ്യമം ഓഫിസിലെത്തിച്ച നഷ്ടപരിഹാര തുക ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറി. കിരണിന്‍െറ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി എംബസി അധികൃതര്‍ അറിയിച്ചു. നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെച്ചാല്‍ വൈകാതെ ഇയാള്‍ക്ക് നാട്ടിലേക്ക് പോകാനാവുമെന്നാണ് അറിയുന്നത്. 2010ലാണ് കിരണ്‍ ഒമാനിലെത്തിയത്. അമിറാത്തില്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. സ്പോണ്‍സറില്‍ നിന്ന് സമയത്തിന് ശമ്പളം കിട്ടാതെ വന്നപ്പോള്‍ 2012 ഒക്ടോബറില്‍ കിരണ്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസിയുടെ നിര്‍ദേശ പ്രകാരം ലേബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് കേസില്‍ കുരുങ്ങിയത്. 2012 നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അമിറാത്തിലെ താമസ സ്ഥലത്തിനടുത്തുള്ള ഒമാനിയുടെ വീട്ടില്‍ കയറിയെന്നായിരുന്നു കേസ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment