സ്വാഗതം
WELCOME

News Update..

Sunday, June 9, 2013

പശ്ചിമബംഗാളില്‍ മുന്‍ എം.എല്‍.എ വെടിയേറ്റു മരിച്ചു Madhyamam News Feeds

പശ്ചിമബംഗാളില്‍ മുന്‍ എം.എല്‍.എ വെടിയേറ്റു മരിച്ചു Madhyamam News Feeds

Link to

പശ്ചിമബംഗാളില്‍ മുന്‍ എം.എല്‍.എ വെടിയേറ്റു മരിച്ചു

Posted: 08 Jun 2013 11:08 PM PDT

Image: 

ബുര്‍ദ്‌വാന്‍: പശ്ചിമബംഗാളില്‍ സി.പി.ഐ (എം) മുന്‍ എം.എല്‍.എ ദിലീപ് സര്‍ക്കാര്‍ (65) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അസാന്‍സോള്‍ മേഖലയിലാണ് സംഭവം. പ്രഭാതസവാരിക്കിറങ്ങിയ ദിലീപ് സര്‍ക്കാറിന് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ബുര്‍ദ്‌വാന്‍ ജില്ലയിലെ ബര്‍ബാനി മണ്ഡലത്തെയാണ് ദിലീപ് സര്‍ക്കാര്‍ പ്രതിനിധീകരിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

ആസ്ട്രേലിയന്‍ തീരത്തിനടുത്ത് ബോട്ട് മുങ്ങി 13ലേറെ മരണം

Posted: 08 Jun 2013 11:07 PM PDT

Image: 

കാന്‍ബറ: ആസ്ട്രേലിയക്കടുത്ത് ബോട്ടുമുങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13ലേറെ പേര്‍ മരിച്ചു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. ബോട്ടിലെ യാത്രക്കാര്‍ ആസ്ട്രേലിയയിലേക്ക് പോകുന്ന അഭയാര്‍ഥികളായിരുന്നുവെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

60 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് ആസ്ട്രേലിയന്‍ തീരദേശ സുരക്ഷ അതോറിറ്റി വക്താവ് ജോ മീഹാന്‍ പറഞ്ഞു. ഇവര്‍ ക്രിസ്മസ് ഐലന്‍്റില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി ക്യാംപിലേക്ക് പോകുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ക്രിസ്മസ് ഐലന്‍്റിന് സമീപത്ത് വെച്ചാണ് 13 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ബോട്ടിലുണ്ടിയിരുന്നവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ആസ്ട്രേലിയന്‍ തീരദേശ നഗരമായ പെര്‍ത്തില്‍ നിന്ന് 2600 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

 

യു.എസ്-ഇസ്ലാമിക് വേള്‍ഡ് ഫോറം ഇന്ന് തുടങ്ങും

Posted: 08 Jun 2013 10:36 PM PDT

Image: 

ദോഹ: ഈ വര്‍ഷത്തെ യു.എസ് ഇസ്ലാമിക് വേള്‍ഡ് ഫോറത്തിന് ഇന്ന് ദോഹയിലെ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ തുടക്കമാവും. ഖത്തര്‍ വര്‍ഷം തോറും ആതിഥ്യമരുളുന്ന സമ്മേളനം ജൂണ്‍ 11ന് സമാപിക്കും. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും പണ്ഡിതന്‍മാരും രാഷ്ട്രീയ വിദഗ്ധരും പങ്കെടുക്കും. ‘സംവാദത്തിന്‍െറ ഒരു ദശാബ്ധം’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
രാവിലെ 10.30ന് സമ്മേളനം തുടങ്ങും. അഫ്ഗാനിസ്ഥാന്‍ പ്രധാനമന്ത്രി ഹമീദ് കര്‍സായി, ഖത്തര്‍ ഉപപ്രധാന മന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹമൂദ്, ബ്രിട്ടീഷ് പാര്‍ലമെന്‍ററി അണ്ടര്‍ സെക്രട്ടറി അലിസ്റ്റര്‍ ബട്ട്, ഇസ്ലാമിക് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഇക്മലദ്ധീന്‍ ഇഹ്സനോഗ്ലു എന്നിവര്‍ ഇന്ന് സമ്മേളനത്തില്‍ പങ്കെടുക്കും.
2011ല്‍ മാത്രമാണ് ഖത്തറിന് പുറത്ത് ഫോറം നടന്നത്. അമേരിക്കയിലെ വഷിങ്ടണ്‍ ഡി.സിയിലായിരുന്നു ആ വര്‍ഷത്തെ ഫോറം നടന്നത്.
2001 സെപ്തംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ്സെന്‍റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയും മുസ്ലിം ലോകവും തമ്മില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടിയാണ് ഫോറം ആരംഭിച്ചത്.

മോഡിയെ തെരഞ്ഞെടുപ്പ് പ്രചാരകനാക്കുന്നത് ഇന്ന് പ്രഖ്യാപിച്ചേക്കും

Posted: 08 Jun 2013 10:33 PM PDT

Image: 

പനാജി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കാനുള്ള ചുമതല ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കുന്ന പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് റിപോര്‍ട്ട്. ഗോവയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപനദിവസമായ ഇന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് അറിയുന്നത്. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന ഒരു പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകുമെന്നും നിര്‍വാഹക സമിതി അംഗങ്ങള്‍ക്ക് സന്തോഷത്തോടെ മടങ്ങാമെന്നും ശനിയാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

അതേസമയം, തന്റെ എതിര്‍പ്പ് അവഗണിച്ച് പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല നരേന്ദ്ര മോഡിക്ക് നല്‍കുന്നത് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ ചൊടിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബി.ജെ.പിയുടെ ചരിത്രത്തിലാദ്യമായാണ് അദ്വാനി പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിങ്, ഉമാ ഭാരതി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങി അദ്വാനിയോടൊപ്പം നില്‍ക്കുന്ന മറ്റു മുതിര്‍ന്ന നേതാക്കളും നിര്‍വാഹക സമിതി ബഹിഷ്‌കരിച്ചു. ഇതോടെ ആര്‍.എസ്.എസ് പിന്തുണയോടെ മോഡിയെ പാര്‍ട്ടിയുടെ അമരത്ത് വാഴിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ബി.ജെ.പിയിലുടലെടുത്ത ഭിന്നിപ്പ് വഴിത്തിരിവിലെത്തിയിരിക്കയാണ്്.

 

സന്ദര്‍ശകരുടെ പറുദീസയായി ഹത്ത

Posted: 08 Jun 2013 10:28 PM PDT

Image: 

ഷാര്‍ജ: ദുബൈയുടെ മലയോര പ്രദേശമായ ഹത്ത സന്ദര്‍ശകരുടെ ഇഷ്ടമേഖലയാകുന്നു. കുന്നുകളും കാര്‍ഷിക മേഖലകളും പൗരാണിക ചരിത്രശേഷിപ്പുകളും വെള്ളത്തിന്‍െറ ഉദ്ഭവ കേന്ദ്രങ്ങളും ഹത്തയെ ഇഷ്ടകേന്ദ്രമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവിടേക്കുള്ള യാത്ര തന്നെ മനോഹരമാണ്. വിവിധ എമിറേറ്റുകളും ഒമാനും ഹത്ത യാത്രയിലേക്ക് കടന്നുവരും. ഷാര്‍ജയുടെ ഭാഗമായ മദാം കഴിഞ്ഞാല്‍ ഒമാന്‍െറ ഭാഗമായ റൗദയാണ്. ഒമാനിലെത്തിയാല്‍ മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും. പിന്നെ സൂക്ഷിക്കണം. വിളിച്ചാലും വിളി സ്വീകരിച്ചാലും റോമിങ് ഇനത്തില്‍ പണം പോകും.
ഒമാന്‍ ഗ്രാമങ്ങള്‍ക്കിടയില്‍ ഷാര്‍ജയുടെ കുഞ്ഞുഗ്രാമമായ നസ്ബയുമുണ്ട്. ഇത് കഴിയുമ്പോള്‍ അജ്മാന്‍ എമിറേറ്റിന്‍െറ ഭാഗമായ മുസീറയും മസ്ഫൂത്തുമെത്തും. പിന്നെയാണ് ദുബൈയുടെ ഗ്രാമങ്ങള്‍ പ്രത്യക്ഷപ്പെടുക. രണ്ട് പരിശോധനാ കേന്ദ്രങ്ങളാണ് യു.എ.ഇ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സൈന്യത്തിനാണ് പരിശോധന ചുമതല. കൃത്യമായ രേഖകള്‍ ഹത്ത യാത്രയില്‍ നിര്‍ബന്ധമാണ്. രേഖകളില്ലാതെ ഒമാനിലേക്കും മറ്റും കടക്കാന്‍ ശ്രമിച്ച നിരവധിയാളുകളെ പരിശോധനക്കിടെ പിടികൂടുന്നുണ്ട്. ഒമാന്‍ തുടങ്ങുന്നതിന് മുമ്പാണ് ആദ്യ പരിശോധന കേന്ദ്രം. മുസീറയിലാണ് രണ്ടാമത്തേത്. ഹത്തയിലെ കാര്‍ഷിക മേഖല സമ്പന്നമാണ്. വിവിധ തരം വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, ഈന്തപ്പഴം എന്നിവ യഥേഷ്ടം വിളഞ്ഞ് കിടക്കുന്ന വയലുകള്‍ കാണാം. ജല ലഭ്യതയാണ് ഇവിടുത്തെ കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്നത്. രണ്ട് അണക്കെട്ടുകളാണ് ഇവിടെയുള്ളത്. തോട്ടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഹത്തയുടെ പരമ്പരാഗത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാതെ മടങ്ങരുത്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും കിടപ്പ് മുറികളും മജ്ലിസുകളും ശത്രുക്കളെ നിരീക്ഷിക്കാനായി തീര്‍ത്ത കോട്ടകളും ആരെയും അത്ഭുതപ്പെടുത്തും. 1880ല്‍ അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് ഹശര്‍ ബിന്‍ മക്തൂം ബിന്‍ ബൂത്തിയാണ് ഇവ നിര്‍മിച്ചത്. ശത്രുക്കളുടെ നീക്കം മനസ്സിലാക്കാനും അവരെ നേരിടാനും കഴിയുന്ന തരത്തിലുള്ള നിര്‍മിതി പ്രാചീന കലാവിരുതിന്‍െറ തിളക്കം കൂട്ടുന്നു.
പഴയ കാലത്ത് ഈന്തപ്പന തടികളും ഓലകളും കല്ലും ചുണ്ണാമ്പും ചേര്‍ത്ത് നിര്‍മിച്ച ചെറിയ വീടുകള്‍ അതേ നിലയില്‍ സംരക്ഷിച്ച് നിര്‍ത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടത്താനായി പ്രത്യേക അറകള്‍ പരമ്പരാഗത ഗ്രാമത്തിലെ കോട്ടയിലുണ്ട്. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. തോക്ക്, കത്തി, കുന്തം, അമ്പും വില്ലും, ചുരിക എന്നിവ  മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. അവയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുമുണ്ട്. അന്നത്തെ പാറാവുകാരുടെ ചിത്രവും ചുമരില്‍ തൂങ്ങുന്നു.
മറ്റ് എമിറേറ്റുകളിലെ പരമ്പരാഗത ഗ്രാമങ്ങളില്‍ നിന്ന് ഹത്തയെ വ്യത്യസ്ഥമാക്കുന്നത് ഇതിനോടനുബന്ധിച്ച വിശാലമായ കാര്‍ഷിക മേഖലയാണ്. പച്ചക്കറികളാണ് പ്രധാന കൃഷി. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തിലല്ല. പൈന്‍മരങ്ങളും മറ്റും തീര്‍ക്കുന്ന തണല്‍ ചൂടുകാലത്തെ ചെറുത്ത് നില്‍ക്കും. പുരാതന വസ്തുക്കള്‍ വാങ്ങാന്‍ ഇവിടെ ഗിഫ്റ്റ് ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വാതിലുകളില്‍ മനോഹരമായ കൊത്തുപണികളാണ് നടത്തിയിരിക്കുന്നത്. വിശ്രമിക്കാന്‍ നിരത്തിയിട്ട ഇരിപ്പിടങ്ങളിലുമുണ്ട് പഴമ.
ദുബൈയില്‍ നിന്ന് ഡ്രാഗണ്‍ മാര്‍ട്ടിന് മുന്നിലൂടെ കടന്നുപോകുന്ന ഹത്ത-ഒമാന്‍ റോഡ് വഴി ഇവിടേക്കെത്താം. ദൈദ്- മദാം റോഡിലൂടെയും വരാം. ദുബൈ സബ്കയില്‍ നിന്ന് ഇവിടേക്ക് മണിക്കൂര്‍ ഇടവിട്ട് ബസുണ്ട്. ഹത്തയിലെ പള്ളികള്‍ നമസ്കാര ശേഷം അടക്കാത്തത് ബസുകളില്‍ എത്തുന്നവര്‍ക്ക് അനുഗ്രഹമാണ്. ബസ് ഇറങ്ങി നടക്കാവുന്ന ദൂരമേയുള്ളൂ പരമ്പരാഗത ഗ്രാമത്തിലേക്കും അണക്കെട്ടിലേക്കും. ഇവിടെ നിന്ന് അവസാന ബസ് ദുബൈയിലേക്ക് പോകുന്നത് രാത്രി 9.30നാണ്. ഹത്ത ബസ്സ്റ്റാന്‍റ് മനോഹരമാണ്. വൃത്തിയുള്ള ഇരിപ്പിടങ്ങളും പരിസരത്ത് വെച്ചുപിടിപ്പിച്ച ചെടികളും കുളിര്‍മ പകരും.

സൗദിയില്‍ ആശ്വാസകരമായ സാഹചര്യം -മന്ത്രി കെ.സി. ജോസഫ്

Posted: 08 Jun 2013 10:20 PM PDT

Image: 

റിയാദ്: സ്വദേശിവത്കരണം ശക്തമാക്കിയിട്ടും സൗദി അറേബ്യയില്‍ ആശ്വാസകരമായ സാഹചര്യമാണെന്നും ആറായിരത്തില്‍ താഴെ മലയാളികള്‍ മാത്രമാണ് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതെന്നും കേരള പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്. രണ്ടുദിവസത്തെ  സന്ദര്‍ശനത്തിന് സൗദിയിലെത്തിയ അദ്ദേഹം റിയാദ് ഇന്ത്യന്‍ എംബസിയില്‍ അംബാസഡറും മറ്റു ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കുവൈത്തുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയില്‍ കാര്യങ്ങള്‍ ആശ്വാസകരമാണ്. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായകമായത്. ഇതര രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കെല്ലാം മാതൃകയായി മാറുകയാണിത്. മാനുഷികമായി അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്‍െറ പരമാവധിയാണ് ഇപ്പോള്‍ ചെയ്യുന്നത്. അംബാസഡര്‍ ഹാമിദലി റാവുവും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജും ശുഷ്കാന്തിയോടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സന്നദ്ധപ്രവര്‍ത്തകരും സൗദിയിലെ ഇന്ത്യന്‍ മാധ്യമങ്ങളും വലിയ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കുന്നതെന്നും പ്രശംസനീയമായ പങ്കാണ് അവരുടേതെന്നും കൂടിക്കാഴ്ചയില്‍ അംബാസഡര്‍ തന്നോട് പറഞ്ഞതായി മന്ത്രി അറിയിച്ചു.  
തിരിച്ചുപോകുന്നവരുടെ കൃത്യമായ കണക്ക് കിട്ടിയശേഷം അതനുസരിച്ചു യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ഇതര രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ കുറവുവരുത്തിയതായി ഇവിടെ വന്നശേഷം അറിഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. മടങ്ങിപ്പോകാന്‍ തയാറായവര്‍ക്ക് എന്തെങ്കിലും കാരണത്താല്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാല്‍ സാധുവായ കാരണമാണെങ്കില്‍ റീ വാലിഡേഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നത് ഒഴിവാക്കാനും മന്ത്രി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെടും.
ലക്ഷക്കണക്കിന് മലയാളികള്‍ കുടിയൊഴിക്കല്‍ ഭീഷണിയിലെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടിയത് വെറുതെയാണെന്ന് സൗദിയിലെത്തിയപ്പോള്‍ നേരിട്ട് ബോധ്യമായി. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തില്‍ കുറേ പേര്‍ക്ക് തിരിച്ചുപോകേണ്ടിവരുമെന്ന ഭീഷണി തുടക്കത്തിലുണ്ടായിരുന്നത് വാസ്തവമാണ്.
എന്നാല്‍ രാജകാരുണ്യവും സൗദി മന്ത്രാലയങ്ങളുടെ ഇളവുപ്രഖ്യാപനവും അവസ്ഥക്ക് മാറ്റം വരുത്തി. അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യന്‍ എംബസി തൊഴിലാളികള്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും നിയമപരമായ സഹായങ്ങള്‍ ഒരുക്കിയും തൊഴില്‍ നഷ്ടപ്പെടുന്നവരെ സൗദിയില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള കഠിനപരിശ്രമത്തില്‍ വിജയിച്ചു. ഇക്കാര്യത്തില്‍ മലയാളികള്‍ കൂടുതല്‍ അവബോധിതരും അവസരം പ്രയോജനപ്പെടുത്താന്‍ മിടുക്കരുമായതാണ് മടങ്ങുന്നവരുടെ എണ്ണം കുറച്ചതെന്ന് കരുതുന്നു.
മടങ്ങിപ്പോകുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിമാരായ കെ.എം. മാണി, ഷിബു ബേബിജോണ്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ അംഗങ്ങളും ടി. ബാലകൃഷ്ണന്‍ കണ്‍വീനറുമായി പ്രത്യേക സമിതി രംഗത്തുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ ഹാമിദലി റാവു, ഡി.സി.എം സിബി ജോര്‍ജ്, കോണ്‍സല്‍ കോണ്‍സലര്‍ ധര്‍മേന്ദ്ര ഭാര്‍ഗവ എന്നിവരും പങ്കെടുത്തു.

കടല്‍ കടന്ന് ലൈത്ത് വരുന്നു; മലയാള ചിത്രത്തില്‍ വേഷമിടാന്‍

Posted: 08 Jun 2013 10:13 PM PDT

Image: 

മസ്കത്ത്: മലയാള സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് താരപരിവേഷത്തോടെ ഒമാനില്‍ നിന്ന് ഒരു ബാല താരമെത്തുന്നു. ഈമാസം കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘പക്ഷികള്‍ക്ക് പറയാനുള്ളത്’ എന്ന ഹ്രസ്വ ചലച്ചിത്രത്തിലാണ് ലൈത്ത് അല്‍ ലവാത്തി എന്ന ഒമാനി ബാലതാരം വേഷമിടുന്നത്. ആദ്യമാണ് ഒരു ഒമാനി മലയാള സിനിമയുടെ ഭാഗമാകുന്നത്. തൃശൂര്‍ കേച്ചേരി സ്വദേശി സുധ ഷായുടെ സിനിമയിലൂടെയാണ് ലൈത്ത് കേരളത്തിലെത്തുന്നത്. ഏഴാമത് മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുതിര്‍ന്ന അഭിനേതാക്കളെ അട്ടിമറിച്ച് ഏറ്റവും നല്ല നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടനാണ് ഈ നാലാം ക്ളാസുകാരന്‍. വര്‍ഷങ്ങളായി മസ്കത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധായികയാണ് സുധ ഷാ. മസ്കത്ത് ചലച്ചിത്രോത്സവത്തിന്‍െറ സംഘാടക കൂടിയാണിവര്‍. ഇവിടെ പ്രദര്‍ശിപ്പിച്ച റെനീന്‍ എന്ന ഹ്രസ്വ ചിത്രത്തില്‍ ലൈത്ത് കാഴ്ചവെച്ച അദ്ഭുത പ്രകടനമാണ് സുധ ഷായെ ഈ കൊച്ചുമിടുക്കനിലേക്ക് എത്തിക്കുന്നത്. ലൈത്തിന്‍െറ അമ്മാവനും മസ്കത്ത് ഖൗല ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനുമായ ഡോ. മൈതം അല്‍ മൂസവി സംവിധാനം ചെയ്ത ചിത്രമാണ് റെനീന്‍. മസ്കത്ത് മേളയില്‍ മികച്ച ചിത്രം, നടന്‍, തിരക്കഥ എന്നീ അവാര്‍ഡുകളാണ് റെനീന്‍ വാരിക്കൂട്ടിയത്. ഈ ചിത്രത്തിലൂടെയാണ് ലൈത്ത് കാമറക്കു മുന്നിലെത്തുന്നത്. ആശുപത്രിയില്‍ ഒറ്റപ്പെടുന്ന അനാഥ ബാലന്‍െറ വേഷമാണ് ഈ മിടുക്കന്‍ കാമറക്കു മുന്നില്‍ സുന്ദരമായി അവതരിപ്പിച്ചത്. ചിത്രത്തില്‍ ലൈത്ത് ജീവിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ മൈതം ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഈ മികവിന്‍െറ ബലത്തില്‍ അമ്മാവന്‍ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും മരുമകനുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ലൈത്തിന് ആകെ അറിയുന്ന പേര് അമിതാബച്ചന്‍െറയും ഷാറൂഖ് ഖാന്‍െറയുമാണ്. കേരളത്തില്‍ ഇഷ്ടം പോലെ മലയാളി കുട്ടികള്‍ അഭിനയ രംഗത്തുള്ളപ്പോള്‍ എന്തുകൊണ്ട് ഒരു ഒമാനി പയ്യന്‍ എന്ന ചോദ്യത്തിന്, ലൈത്തിന്‍െറ മുഖത്തെ നിഷ്കളങ്കത അസാധാരണമാണെന്നും മുതിര്‍ന്ന നടന്മാരെ തോല്‍പ്പിക്കുന്ന അസാമാന്യ അഭിനയ പാടവമാണ് ഈ കൊച്ചുമിടുക്കനുള്ളതെന്നുമായിരുന്നു സംവിധായികയുടെ മറുപടി. ഹിന്ദി സിനിമയിലെ സംഘട്ടന രംഗങ്ങളാണ് പയ്യന്‍സിന് ഏറ്റവും ഇഷ്ടമുള്ളത്. സുധ ഷാ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നടന്‍ ശ്രീനിവാസനും ലക്ഷ്മിഗോപാലസ്വാമിക്കും ഒപ്പം ശ്രദ്ധേയമായ വേഷമിടാന്‍ അടുത്തദിവസം കേരളത്തിലേക്ക് പുറപ്പെടുന്നതിന്‍െറ ത്രില്ലിലാണ് കൊച്ചുതാരവും അമ്മാവനും. ലൈംഗികതയിലേക്ക് വലിച്ചിഴക്കപ്പെടുന്ന കുട്ടികളുടെ കഥ പറയുന്ന ‘പക്ഷികള്‍ക്ക് പറയാനുള്ളത്’ എന്ന ചിത്രം പൂര്‍ണമായും പ്രവാസി സംരംഭമാണ്. അര്‍ഗോണ്‍ ഗ്ളോബല്‍ വിഷന്‍ എന്ന പേരില്‍ ദോഹയിലെ അബ്ദുല്‍ഗഫൂറാണ് ചിത്രത്തിന്‍െറ നിര്‍മാതാവ്. ഒരു കാലത്ത് സിനിമാ സംഗീതരംഗം അടക്കിവാണ ജെറി അമല്‍ദേവ് ആദ്യമായി പശ്ചാത്തല സംഗീതകാരനായി തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഗിരീഷ് പുത്തഞ്ചേരി മരണത്തിന് മുമ്പ് കുറിച്ചിട്ടവയാണ് ഇതിലെ ഗാനങ്ങള്‍. ലൈത്തിന്‍െറ ലവാത്തി എന്ന കുടുംബ നാമത്തിന്‍െറ വേരുകള്‍ ഇന്ത്യയിലാണ്. മലയാള സിനിമയില്‍ വേഷമിടുന്നതോടെ ആ സാംസ്കാരിക പൈതൃകം കൂടി തിരിച്ചുപിടിക്കുകയാണ് ലൈത്ത്.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുന്നണിയെ ബാധിച്ചു: കെ.പി.എ. മജീദ്

Posted: 08 Jun 2013 10:08 PM PDT

Image: 

മനാമ: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യു.ഡി.എഫിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി മുസ്ലിം ലീഗ് കേരളാ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ക്ക് തങ്ങളുടെതായ നിരവധി പ്രശ്നങ്ങള്‍ യു.ഡി.എഫിനകത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് മുന്നണിയിലെ വലിയ കക്ഷിയാണ്.  കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍മൂലം ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ സ്തംഭിച്ച അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ കെ.എം.സി.സിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കെ.പി.എ. മജീദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
അഞ്ചാം മന്ത്രി സ്ഥാനത്തെ സംബന്ധിച്ചാണെങ്കിലും ഉപമുഖ്യ മന്ത്രി സ്ഥാനത്തെക്കുറിച്ച വിഷയത്തിലാണെങ്കിലും പ്രശ്നം വഷളാവാന്‍ കാരണം കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളാണ്. രണ്ട് പ്രശ്നങ്ങളും വളരെ ലളിതമായി പരിഹരിക്കേണ്ട വിഷയങ്ങളായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‍െറ പേരില്‍ ലീഗിനകത്ത് രണ്ടഭിപ്രായമില്ല. മുന്നണിയിലെ രണ്ടാം സ്ഥാനം സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോള്‍ മാത്രമേ ലീഗിന് ഇക്കാര്യത്തില്‍ ഇടപെടേണ്ടതായിട്ടുള്ളൂ. അത്തരമൊരു ചര്‍ച്ച നടക്കാത്തതുകൊണ്ടാണ് ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ഹൈക്കമാന്‍ഡ് ഇടപെട്ടാല്‍ പെട്ടെന്ന് തീര്‍ക്കാവുന്ന വിഷയമാണ്. പക്ഷേ, പ്രശ്നം കീഴ് ഘടകത്തില്‍ തന്നെ തീരുമാനിക്കട്ടെ എന്ന ഹൈക്കമാന്‍ഡിന്‍െറ നിലപാടാണ് പരിഹാരം നീളാന്‍ കാരണം. ഇത്തരം പ്രശ്നങ്ങളൊന്നും ഭരണത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എന്‍.എസ്.എസ് ഭരണത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്നുവെന്ന് ലീഗിന് തോന്നിയിട്ടില്ല. കോണ്‍ഗ്രസുമായുള്ള അവരുടെ ബന്ധം ഇപ്പോള്‍ സുഖത്തിലല്ല. അവര്‍ക്ക് അവരുടെതായ പ്രശ്നങ്ങള്‍ പറയാനുണ്ടാകും. അതില്‍ കൊള്ളാവുന്നത് കൊള്ളുകയും അല്ലാത്തത് തള്ളുകയും ചെയ്യുന്ന സമീപനമാണ് ലീഗിന്‍െറത്. മുന്‍ ഭാരവാഹികളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേക ശൈലിക്കാരനാണ് സുകുമാരന്‍ നായര്‍. ‘ചന്ദ്രിക’ പത്രത്തില്‍ വന്ന ലേഖനം മറ്റു മാധ്യമങ്ങളിലാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍ ഇത്ര വിവാദമാകില്ലായിരുന്നു. ചില കോണുകളില്‍നിന്ന് ഇത് പര്‍വതീകരിക്കുന്ന സമീപനമുണ്ടായി. ഒരു ഇടത് ചിന്താഗതിക്കാരന്‍ എഴുതിയ ലേഖനത്തിന് ലീഗിന്‍െറ നയ സമീപനങ്ങളുമായി ബന്ധമില്ലാത്തതിനാലാണ് ഇക്കാര്യത്തില്‍ പിന്നീട് വിശദീകരണം നല്‍കിയത്. ഇതിനെ കീഴടങ്ങലായി ചിത്രീകരിക്കേണ്ടതില്ല. കേരളത്തിന്‍െറ സാമൂഹികാന്തരീക്ഷത്തില്‍ ജാതീയതയും സാമുദായികതയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ഒറ്റക്കെട്ടായും ഫലപ്രദമായും നേരിടുകയാണ് വേണ്ടത്. കേരളീയ സമൂഹം ഒരിക്കലും ഇത്തരം വിഭാഗീയ പ്രവണതകളെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിന്‍െറ കാര്യത്തില്‍ ഭരണത്തിലിരിക്കുമ്പോഴുണ്ടാകുന്ന നയ സമീപനമല്ല പ്രതിപക്ഷത്തിരിക്കുമ്പോള്‍ സി.പി.എമ്മിനുള്ളത്. കൊച്ചിയില്‍ ലുലു മാളിനെതിരായ അവരുടെ സമരം ഇതിന്‍െറ ഭാഗമാണ്. ഒരാള്‍ പണം മുടക്കിയതിന് ശേഷമല്ല പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത്.  പാര്‍ട്ടി സെക്രട്ടറി പിന്നീട് തിരുത്തല്‍ നടത്തിയത് നല്ല കാര്യം. കേരളത്തില്‍ നിക്ഷേപത്തിന് പലരും മടിക്കുന്നത് ഇത്തരം സമീപനങ്ങള്‍ മൂലമാണ്.
കാരുണ്യ പ്രവര്‍ത്തനങ്ങളും പരിസ്ഥിതിയും രാഷ്ട്രീയ അജണ്ടയായി സ്വീകരിച്ചുകൊണ്ടാണ് മുസ്ലിം ലീഗിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ‘ബൈത്തുറഹ്മ’ ഭവന നിര്‍മാണ പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും. ഈ വര്‍ഷം 1000 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതി. കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ സമഗ്രമായ പദ്ധതി റിപ്പോര്‍ട്ട് മുസ്ലിം ലീഗ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ലീഗ് സ്വന്തമായും ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സൗദിയില്‍നിന്ന് തിരിച്ചു വന്നവരുടെ പ്രശ്നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സൗദിയിലെതിനേക്കാള്‍ ഗുരരുതമായ പ്രശ്നമാണ് കുവൈത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഗൗരവമായി എടുത്ത് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടേണ്ടതുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു.
 

ജലീബ് അല്‍ ശുയൂഖിലെ ഗാര്‍ഹിക തൊഴിലാളി ഷെല്‍ട്ടര്‍ ഉടന്‍ തുറക്കും

Posted: 08 Jun 2013 09:53 PM PDT

Image: 

കുവൈത്ത് സിറ്റി: സ്പോണ്‍സര്‍മാരുടെ പീഡനത്തിന് ഇരയാകുന്ന വിദേശ  ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ജലീബ് അല്‍ ശുയൂഖില്‍ തുടങ്ങുന്ന ഷെല്‍ട്ടര്‍  ഉടന്‍ തുറക്കുമെന്ന് സാമൂഹിക, തൊഴില്‍ മന്ത്രാലയം അറിയിച്ചു. അഭയം നല്‍കുന്ന ഗാര്‍ഹിക തൊഴിലാളികളെ പരിചരിക്കാന്‍ യോഗ്യതയുള്ള കൗണ്‍സിലര്‍മാരെ നിയമിക്കുകയും വൈദ്യുതി സജ്ജീകരണം പൂര്‍ത്തിയാവുകയും ചെയ്താലുടന്‍ അഭയ കേന്ദ്രം തുറക്കാനാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിര്‍മാണം പൂര്‍ത്തിയായ ഷെല്‍ട്ടര്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
ജലീബിലെ പഴയ സ്കൂള്‍ കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചാണ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. ഏഴു ലക്ഷം ദീനാര്‍ ചെലവില്‍ നിര്‍മിച്ച ഷെല്‍ട്ടറില്‍ 900 പേരെ താമസിപ്പിക്കാനാവും. അന്തേവാസികള്‍ക്ക് താമസിക്കാനും ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ക്ക്  പുറമെ റസ്റ്റോറന്‍റ്, തിയറ്റര്‍ തുടങ്ങിയവയുമുണ്ട്. തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമസഹായം ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥരും ഷെല്‍ട്ടറിലുണ്ടാവും. സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ താമസിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇവിടെയുണ്ടാവും.
ശാരീരികവും മാനസികവുമായ പീഡനങ്ങളാല്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് അഭയം നല്‍കുക എന്ന് തൊഴില്‍ മന്ത്രലായം അറിയിച്ചു. ഇവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിവിധ മന്ദൂബുകളുടെ സേവനം മന്ത്രാലയം ലഭ്യമാക്കും. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കേസുകള്‍ നടത്താനും നീതിന്യായ മന്ത്രാലയത്തിന്‍െറ കീഴിലും ഫിംഗര്‍ പ്രിന്‍റ് എടുക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലും സാമൂഹിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലും പ്രാഥമിക പരിശോനധനകള്‍ നടത്തുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിലും എംബസികളുമായി ബന്ധപ്പെടുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലും മന്ദൂബുകളുടെ സേവനം ഷെല്‍ട്ടറില്‍ ലഭ്യമാക്കും.
നിലവില്‍ തൊഴില്‍ വകുപ്പിന്‍െറ കീഴില്‍ നിലവില്‍ ഖൈത്താനില്‍ ഒരു ഷെല്‍ട്ടര്‍ മാത്രമാണുള്ളത്. 60 ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇത് അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജലീബില്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ ഇന്ത്യന്‍ എംബസിയടക്കം വിവിധ രാജ്യങ്ങളുടെ എംബസികളില്‍ സ്പോണ്‍സര്‍മാരുടെ പീഡനം സഹിക്കവയ്യാതെ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അഭയം തേടിയെത്തുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ ഒട്ടും പര്യാപ്തമല്ല. മാത്രവുമല്ല, ചില എംബസികളില്‍ ഈ സംവിധാനം തന്നെയില്ല.
ഇത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൂടുതല്‍ പേരെ ഉള്‍കൊള്ളാനാവുന്ന ഷെല്‍ട്ടര്‍ തുടങ്ങാന്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍, സ്പോണ്‍സര്‍മാരുടെ വീടുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നേരിട്ട് ഇവിടെ അഭയം തേടിയെത്താനാവില്ല. പൊലീസില്‍ പരാതി നല്‍കുകയും അവര്‍ കൊണ്ടുചെന്നാക്കുകയും ചെയ്താല്‍ മാത്രമേ  ഷെല്‍ട്ടറില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.
 

വാതുശില്‍പി

Posted: 08 Jun 2013 09:11 PM PDT

Image: 

കോമണ്‍വെല്‍ത്ത് ഗെയിംസിന്‍െറ പേരില്‍ കിട്ടിയതെല്ലാം കീശയിലാക്കി കുറച്ചുപേര്‍ ഇന്ത്യയെ നാണംകെടുത്തിയിട്ട് കാലം അധികമായിട്ടില്ല. അന്ന് കെട്ടിയോന്‍ അങ്ങ് ശീമയിലാണ്. കൃത്യമായിട്ട് പറഞ്ഞാല്‍ ലണ്ടനില്‍. അവിടെയിരുന്ന് ഇന്ത്യയെപ്പറ്റി ഓര്‍ത്ത് അഭിമാനിക്കുകയായിരുന്നു അങ്ങേരുടെ ഹോബി. ഒരു സുപ്രഭാതത്തില്‍ അതാ വരുന്നു സ്ക്രോളിങ് ന്യൂസ്. കണ്ണില്‍ക്കണ്ട അന്താരാഷ്ട്ര ചാനലുകളിലെല്ലാം കല്‍മാഡിയും കൂട്ടരും മുക്കിയ കോടികളുടെ കളികള്‍. അതോടെ ഇന്ത്യക്കാരന്‍ എന്ന് ഓര്‍ത്ത് അഭിമാനിക്കുന്നത് അങ്ങേരങ്ങ് നിര്‍ത്തിയെന്ന് സഹധര്‍മിണി ശില്‍പ ഷെട്ടി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ‘ട്രൂലി ഡിസ്ഗ്രേസ്ഫുള്‍!’ എന്നാണ് ശില്‍പ ചിലച്ചത്. ശരിക്കും ലജ്ജാവഹം.! അത് മുമ്പത്തെ കഥ. ഇനി വേറെ ഒരീണത്തില്‍ വേറൊരു കുംഭകോണത്തെക്കുറിച്ചുള്ള ചിലപ്പു കേള്‍ക്കാം.
കുറച്ചുകാലമായി രാജസ്ഥാന്‍ റോയല്‍സിന്‍െറ സഹഉടമയാണ്. കൂടെയുള്ളത് നല്ല പാതി രാജ് കുന്ദ്ര. 15.4 ദശലക്ഷം ഡോളര്‍ കൊടുത്തുനേടിയതാണ് 11.7 ശതമാനം ഓഹരി. റോയല്‍സിന് ഇത് കഷ്ടകാലം. ഒത്തുകളിച്ചതിന് രണ്ടുമൂന്നു താരങ്ങളെ പൊലീസ് പിടികൂടി അകത്താക്കി. ഉടമകളെയാണെങ്കില്‍ വാതുവെപ്പിന്‍െറ പ്രേതങ്ങള്‍ വിടാതെ പിന്തുടരുന്നു. പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവെച്ച സ്ഥിതിക്ക് കുന്ദ്രാജി എങ്ങനെ ബ്രിട്ടനില്‍ പോവും? അപ്പോഴും ശില്‍പയെന്ന പക്ഷിക്കുഞ്ഞ് ചിലച്ചു. ഇത്തവണ പക്ഷേ ഡിസ്ഗ്രേസ്ഫുള്‍ എന്നായിരുന്നില്ല പ്രലപനം. ‘സ്റ്റോപ് പ്രസ്! റിയലി അപ്സെറ്റ് വിത് ദ മീഡിയ’. പഴിയൊക്കെയും മാധ്യമങ്ങള്‍ക്ക്. ഐ.പി.എല്‍ മാച്ചില്‍ വാതുവെപ്പു നടത്തിയിട്ടുണ്ട് എന്നു പറഞ്ഞത് വേറാരുമല്ല. നല്ല പാതി തന്നെയാണ്. എന്നിട്ടും ക്രിക്കറ്റിനും ഇന്ത്യയുടെ സത്കീര്‍ത്തിക്കും ഏറ്റ ഡിസ്ഗ്രേസ് ശില്‍പക്ക് ഒരു പ്രശ്നമേയല്ല. നല്ല പാതി ഇനിയെങ്ങനെ ഇംഗ്ളീഷുകാരന്‍െറ മുന്നില്‍ തലയുയര്‍ത്തി ഇന്ത്യക്കാരനെന്ന് അഭിമാനിച്ചുനടക്കും എന്ന ആശങ്കയുമില്ല. പകരം, ‘തലക്കെട്ടുകള്‍ ഉണ്ടാക്കാന്‍ പത്രങ്ങള്‍ ഏതു പരിധിവരെ പോകുമെന്ന് എനിക്കൊന്ന് കാണണമല്ളോ’ എന്ന് ഉറക്കെ ചിറകടിച്ചു ചിലച്ചു ശില്‍പക്കിളി.
ശില്‍പയും ഭര്‍ത്താവും വാതുവെച്ചുവെന്നു പറയുന്നത് പൊലീസല്ല. കുന്ദ്രയുടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഉമേഷ് ഗോയങ്കെയാണ്. കഴിഞ്ഞ ആറുവര്‍ഷമായി അങ്ങേരുടെ പണി അതുതന്നെയാണ്. ഗോയങ്കെയെ കുടുക്കിയത് രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ഥ ത്രിവേദി. ത്രിവേദി പറയുന്നത് ശില്‍പക്ക് ഏഴു വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്നാണ്. ദല്‍ഹി ഡെയര്‍ ഡെവിള്‍സും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിലുള്ള കളിയില്‍ ശില്‍പ വാതുവെച്ചിരുന്നുവെന്നും ത്രിവേദി പറയുന്നു. ഇതൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തകളായി വരുന്നു. കോളമിസ്റ്റ് സന്ദീപ് റോയ് പറയുന്നപോലെ ശില്‍പ ഷെട്ടി എന്ന സെലിബ്രിറ്റി താരപദവിയുടെ മറുപുറം കാണുകയാണ് ഇപ്പോള്‍. ശില്‍പവടിവുള്ള ശരീരത്തിന്‍െറ സൗന്ദര്യം കാണികള്‍ക്കു മുന്നില്‍ കാഴ്ചക്കുവെച്ചാണ് ശില്‍പ ബോളിവുഡിന്‍െറ നിറപ്പകിട്ടാര്‍ന്ന ലോകത്ത് ഇടം പിടിച്ചത്. ക്രിക്കറ്റുകൊണ്ട് കച്ചവടം ചെയ്യാമെന്നായപ്പോള്‍ താരപ്പൊലിമ കൊണ്ട് സ്വന്തം ടീമിന് മാറ്റുകൂട്ടി. താരങ്ങളെ കണ്ടാല്‍ കണ്ണു മഞ്ഞളിക്കുന്ന കാണികള്‍ക്കും കാമറകള്‍ക്കും സ്വന്തം സാന്നിധ്യംകൊണ്ട് ദൃശ്യവിരുന്നൊരുക്കി. മാച്ചു നടക്കുമ്പോള്‍ ബാക്ലെസ് ചോളിയേ ധരിക്കൂ. അതാവുമ്പോള്‍ പുറം മുഴുവന്‍ അനാവൃതമായി കിടക്കും. മാച്ച് മാത്രം കാണാനല്ല കാണികള്‍ വരുന്നത്. ഒളിനോട്ടത്തില്‍ വൈദഗ്ധ്യമുള്ള കാമറക്കണ്ണുകളും ആ കാഴ്ച പിടിച്ചെടുക്കും. താരങ്ങള്‍ക്കു പിറകെ പോവുന്ന പാപ്പരാസിപ്പത്രക്കാര്‍ക്ക് എന്നും കോളായിരുന്നു, ഐ.പി.എല്‍. വിജയ് മല്യയെ ശില്‍പ ഷെട്ടി ആലിംഗനം ചെയ്യുന്നതിന്‍െറ ചിത്രമെടുത്ത് അവര്‍ ചരിത്രമാക്കിയല്ളോ. സെലിബ്രിറ്റി എന്നും മാധ്യമങ്ങള്‍ക്ക് തീറ്റ നല്‍കിയിട്ടുണ്ട്. അപ്പോള്‍ ശില്‍പ ഷെട്ടി ‘സ്റ്റോപ് പ്രസ്’ എന്നു പറയുന്നതില്‍ കാര്യമില്ല. സെലിബ്രിറ്റികളെ സംബന്ധിച്ച എന്തും എളുപ്പം വാര്‍ത്തയാവും. വാതുവെപ്പും വാര്‍ത്തയാവുന്നത് അങ്ങനെ തന്നെ.
കുടുംബം തകര്‍ക്കുന്നവള്‍ എന്ന ദുഷ്പേര് പണ്ടേ പത്രങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കരണ്‍ ജോഹറിന് ഒരു സിനിമ ചെയ്യാവുന്നതാണ്. അതിനുള്ള വകയുണ്ട് ശില്‍പയുടെയും കുന്ദ്രയുടെയും കഥയില്‍. ‘പതി, പത്നി ഒൗര്‍ വോ’ എന്ന ചോപ്ര സിനിമ പോലെ രണ്ടു പെണ്ണുങ്ങളും നടുക്ക് ഒരാണും എന്ന മട്ടിലൊരു സിനിമയാവാം. പതിയുടെ പേര് രാജ് കുന്ദ്ര. ബ്രിട്ടനിലെ പഞ്ചാബി കുടിയേറ്റക്കാരുടെ മകനാണ്. കോളജ് പഠനം പാതിവഴിയില്‍ നിര്‍ത്തിയതാണെങ്കിലും കൊള്ളാവുന്ന തരത്തില്‍ ബിസിനസ് ചെയ്യും. നേപ്പാളില്‍നിന്ന് ബ്രിട്ടനിലേക്ക് പാഷ്മിന കമ്പിളികള്‍ ഇറക്കുമതി ചെയ്ത്  19ാം വയസ്സു മുതല്‍ തുടങ്ങിയതാണ് ബിസിനസ് സംരംഭങ്ങള്‍.  പിന്നീട് വൈരക്കല്ല് വ്യാപാരിയായി. പത്നിയുടെ പേര് കവിത. കുന്ദ്രയുടെ ബീവി നമ്പര്‍ വണ്‍. ശില്‍പ ഷെട്ടിയുമായി ഭര്‍ത്താവ് പതിവായി ബിസിനസ് മീറ്റിങ്ങുകള്‍ നടത്തുന്നത് ദെലീനയെ പെറ്റുകിടക്കുമ്പോള്‍ കവിതയുടെ കാതിലത്തെുന്നു. കഥയിലെ അദര്‍ വുമണ്‍ അഥവാ മറ്റവളായി വരുന്നത് സാക്ഷാല്‍ ശില്‍പ ഷെട്ടി തന്നെ. സെലിബ്രിറ്റി ബിഗ് ബ്രദറില്‍ വംശീയ അധിക്ഷേപം നേരിട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ താരമായി മാറിയ കാലം. ലണ്ടനില്‍ ബോളിവുഡിലേതിനേക്കാള്‍ വലിയ ബോളിവുഡ് താരമാണ് അന്ന്. പൊതുവേദിയില്‍ വെച്ച് റിച്ചാര്‍ഡ് ഗീര്‍ എന്ന ഹോളിവുഡ് നടന്‍െറ ചുംബനമേറ്റുവാങ്ങിയ ഇന്ത്യന്‍ നടി എന്ന അന്താരാഷ്ട്ര പ്രശസ്തിയും കിട്ടിയിരുന്നു. കുന്ദ്രയുടെയും ശില്‍പയുടെയും ബിസിനസ് മീറ്റിങ്ങുകളെപ്പറ്റി കേട്ടപ്പോള്‍ ബീവി നമ്പര്‍ വണ്‍ ബ്രിട്ടീഷ് ടാബ്ളോയിഡുകളുടെ മുന്നില്‍ ശില്‍പയുടെ മറുപുറം കാട്ടിക്കൊടുത്തു. ‘ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ സാംസ്കാരിക ബിംബമാണ് ശില്‍പ. പക്ഷേ പുറമെ കാണുന്നതുപോലെയല്ല അവള്‍. അവിവാഹിതരായ പുരുഷന്മാരെ ഇഷ്ടംപോലെ അവള്‍ക്കു കിട്ടും. എന്നിട്ടും എന്‍െറ ഭര്‍ത്താവിന്‍െറ പിറകെ നടക്കേണ്ട കാര്യമെന്താണ് അവള്‍ക്ക്?’ കവിത ന്യൂസ് ഓഫ് ദ വേള്‍ഡിനോട് പറഞ്ഞു. പക്ഷേ, സിംഗ്ള്‍ അല്ലാത്തവരുമായി മിംഗ്ള്‍ ചെയ്യുന്നതില്‍ ശില്‍പക്ക് വലിയ താല്‍പര്യമായിരുന്നു. ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ എന്ന് പ്രണയവാര്‍ത്ത ഇരുവരും നിഷേധിച്ചു. അപവാദങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പേടിപ്പിച്ചു. പിന്നീട് വെയ്ബ്രിഡ്ജിലെ കുന്ദ്രയുടെ ഏഴ് കിടപ്പുമുറികളുള്ള വസതിയിലേക്ക് മാധ്യമങ്ങളെ വിളിച്ചുവരുത്തി പ്രണയം പ്രഖ്യാപിച്ചു. അങ്ങനെ 2009 നവംബര്‍ 22ന് ശില്‍പ കുന്ദ്രയുടെ ബീവി നമ്പര്‍ ടു ആയി.  കഴിഞ്ഞ മേയില്‍ വിയാന്‍ എന്നൊരു മകന്‍ പിറന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഗ്ളാമര്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമായതുകൊണ്ട് ബോളിവുഡ് താരങ്ങള്‍ അങ്ങോട്ട് തിരിഞ്ഞ് കാശുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ശില്‍പയും ആ വഴിക്കു ചിന്തിച്ചു തുടങ്ങി. ശില്‍പയുടെ ഇമേജും ഗ്ളോബല്‍ ബ്രാന്‍ഡ് എന്ന പദവിയും ഉപയോഗിച്ച് കുന്ദ്ര മൗറീഷ്യസിലെ ഏതോ കമ്പനിയുടെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ഉണ്ടാക്കി.സ്പോണ്‍സര്‍മാരെ ആകര്‍ഷിക്കാനും മാധ്യമശ്രദ്ധ കിട്ടാനും ശില്‍പയുടെ താരപ്പൊലിമ സഹായിച്ചു. വളരെ പണിപ്പെട്ട് ഉണ്ടാക്കിയ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്ന ആ ഗ്ളോബല്‍ ബാന്‍ഡിനാണ് ഇപ്പോള്‍ ഇടിവു തട്ടിയിരിക്കുന്നത്.
1975 ജൂണ്‍ എട്ടിനാണ് ജനനം. 38ാം ജന്മദിനം, സന്തോഷിക്കാനോ ആഘോഷിക്കാനോ ഉള്ള വകയല്ല തന്നിരിക്കുന്നത്. ഭര്‍ത്താവിന്‍െറ പാസ്പോര്‍ട്ട് പിടിച്ചുവെച്ചതും അദ്ദേഹം കുറ്റസമ്മതം നടത്തിയതും വിനയായി. ജന്മദിനാഘോഷപരിപാടികളെല്ലാം മാറ്റിവെച്ച് തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ മഹാപൂജ നടത്തി കുടുംബത്തെ ബാധിച്ച ശനിദോഷം നിവാരണം ചെയ്യാനാണ് ഇപ്പോള്‍ ശില്‍പയുടെ ശ്രമം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP