സ്വാഗതം
WELCOME

News Update..

Friday, June 7, 2013

മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ല Madhyamam News Feeds

മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ല Madhyamam News Feeds

Link to

മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ല

Posted: 07 Jun 2013 01:30 AM PDT

Image: 

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ തുടര്‍ ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ല. ബംഗളൂരുവിലെ സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ ഒരു ദിവസത്തെ പരിശോധനക്ക് വ്യാഴാഴ്ച  പ്രവേശിപ്പിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, സഹതടവുകാരെ സഹായിയായി അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം ജയില്‍ അധികൃതര്‍ അനുവദിച്ചിട്ടും സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിരസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടാന്‍ മഅ്ദനി വിസമ്മതിക്കുകയായിരുന്നു.
തുടര്‍ചികിത്സയുടെ ഭാഗമായി മാസത്തില്‍ ഒരു തവണ പരിശോധന നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മൂന്നുമാസമായി മഅ്ദനിക്ക് തുടര്‍ ചികിത്സ ലഭിച്ചിരുന്നില്ല.
 ആശുപത്രിയിലേക്ക് പോകാന്‍ മഅ്ദനിക്ക് സഹായികളായി രണ്ട് സഹതടവുകാരെ ജയില്‍ സൂപ്രണ്ട്  അനുവദിച്ചിരുന്നു.
ജയിലിനു പുറത്ത് തടവുകാരുടെ സുരക്ഷാ ചുമതല സാധാരണ സിറ്റി ആംഡ് റിസര്‍വ് സേനക്കാണ്. എന്നാല്‍, വ്യാഴാഴ്ച സൗഖ്യ ആശുപത്രി പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സുരക്ഷക്ക് എത്തിയത്. മഅ്ദനിയെ മാത്രമേ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കൂ എന്നാണ് ഇവര്‍ അറിയിച്ചത്.  ജയിലിലെ ഏത് തടവുകാര്‍ക്കും ചികിത്സാര്‍ഥം ആവശ്യം വന്നാല്‍ സഹതടവുകാരെ അനുവദിക്കാറുണ്ടെന്ന് ജയില്‍ സൂപ്രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അനുവദിച്ചില്ല. ഇതോടെ, ആരോഗ്യനില മോശമായതിനാല്‍ സഹായി ഇല്ലാതെ പോകാന്‍ സാധിക്കില്ളെന്ന് മഅ്ദനി അറിയിച്ചു. മഅ്ദനിയെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രി എം.ഡി ഡോ.ഐസക് മത്തായി  വിദേശ പര്യടനത്തിന് ഞായറാഴ്ച പുറപ്പെടുകയാണ്.  വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ളെങ്കില്‍  ജൂണ്‍ 25 നുശേഷമേ പരിശോധന സാധ്യമാകൂ.
സഹായിയെ അനുവദിക്കാന്‍  തയാറാണെന്ന് ജയിലധികൃതര്‍ അറിയിച്ചതായും ഇത് സംബന്ധിച്ച് ഒരു നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ടതായും മഅ്ദനിയുടെ ബന്ധുവും പി.ഡി.പി ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ് പറഞ്ഞു. ഈ നിവേദനം പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി ജഡ്ജിക്ക് കൈമാറി കോടതി ഉത്തരവിലൂടെ ഉടന്‍ ചികിത്സ സാധ്യമാക്കാമെന്ന് ജയില്‍ ചീഫ് സൂപ്രണ്ട് അറിയിച്ചതായും റജീബ് വ്യക്തമാക്കി.
 

ഇന്റര്‍നെറ്റ് ഭീമന്‍മാരില്‍ നിന്ന് അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നു

Posted: 07 Jun 2013 12:17 AM PDT

Image: 

വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് ഭീമന്‍മാരില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടം സുരക്ഷയുടെ പേരില്‍ സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗ്ള്‍, ഫേസ്ബുക്ക്, ആപ്പിള്‍, സ്‌കൈപ്പ്, യൂ ട്യൂബ് തുടങ്ങിയ കമ്പനികളില്‍ നിന്നാണ് ഒബാമ ഭരണകൂടം വിവരങ്ങള്‍ ചോര്‍ത്തുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്കും (എന്‍.എസ്.എ) എഫ്.ബി.ഐക്കും ഈ കമ്പനികളുടെ സെര്‍വറുകളില്‍ കടന്നുചെല്ലാനുള്ള സംവിധാനമുള്ളതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ ലോകത്ത് പൗരന്മാരുടെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. വാര്‍ത്ത യു.എസിലെ പ്രമുഖ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വിദേശത്തുള്ളവരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം പലവിധത്തിലുള്ള ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് കമ്പനികളെ സ്വാധീനിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലെ പ്രമുഖ ടെലികോം ശൃംഖലയായ വെരിസോണിന്റെ ഉപയോക്താക്കളുടെ ഫോണ്‍ വിശദാംശങ്ങള്‍ അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തുന്നതയി ഗാര്‍ഡിയന്‍ പത്രം ഇന്നലെ പുറത്തുവിട്ടിരുന്നു. പ്രത്യേക കോടതി ഉത്തരവിലൂടെയായിരുന്നു ഈ നടപടി. ഒബാമ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് പൗരന്മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്.

 

ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തിന് തുടക്കം; അദ്വാനി വിട്ടുനില്‍ക്കും

Posted: 06 Jun 2013 11:37 PM PDT

Image: 

പനാജി: ബി.ജെ.പിയുടെ നിര്‍ണായക നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് പനാജിയില്‍ തുടക്കമാകും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യോഗത്തിന് മുമ്പ് തന്നെ നേതാക്കള്‍ക്കിടിയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഏല്‍പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രതീക്ഷിക്കപ്പെടുന്ന യോഗത്തിന്റെ ആദ്യദിനം മുതിര്‍ന്ന നേതാവ് എല്‍.കെ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നം കാരണമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മോഡിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പിക്കുന്നതിലുള്ള എതിര്‍പ്പാണ് യഥാര്‍ഥ കാരണമെന്ന്  സൂചനയുണ്ട്. കേന്ദ്ര, സംസ്ഥാന നേതാക്കളുടെ യോഗം നടക്കുന്ന ആദ്യ ദിനത്തില്‍ ഉമാ ഭാരതിയും പങ്കെടുക്കുന്നില്ല.  

മോഡിയെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനാക്കുന്നതിനെതിരെ നേരത്തെ എല്‍.കെ അദ്വാനി രംഗത്തത്തെിയിരുന്നു. പിന്നീട് നിലാപട് മയപ്പെടുത്തി ഏതാനും വ്യവസ്ഥകളോടെ മോഡിയെ നേതൃസ്ഥാനത്ത് കൊണ്ടുവരാമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കും പ്രത്യേകം സമിതികള്‍ വേണമെന്നും അതിലൊന്നിന്റെ നേതൃത്വം പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു അദ്വാനിയുടെ നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശത്തോട് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. അതിനിടെ, തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കണമെന്ന് ഇപ്പോഴല്ല തീരുമാനിക്കേണ്ടതെന്ന അഭിപ്രായമാണ് യശ്വന്ത് സിന്‍ഹയടക്കമുള്ള നേതാക്കള്‍ക്ക്. സിന്‍ഹ, വരുണ്‍ ഗാന്ധി തുടങ്ങിയ നേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

എങ്കിലും, മോഡിയെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല ഏല്‍പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പനാജിയില്‍ നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് ഫലം മോഡിക്ക് അനുകൂല തരംഗമാണുണ്ടാക്കുക. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലും ബി.ജെ.പി വിജയിച്ചിരുന്നു.
 

കേരളത്തിന് പത്താം സ്വര്‍ണം

Posted: 06 Jun 2013 11:22 PM PDT

Image: 

ചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് പത്താം സ്വര്‍ണം. അവസാന ദിനമായ ഇന്ന് കേരളം കിരീടത്തിലേക്ക് കുതിക്കുകയാണ്. 10,000 മീറ്റില്‍ പ്രീജ ശ്രീധരനാണ് പത്താം പതക്കം മലയാളക്കരയിലേക്കത്തെിച്ചത്. 5000 മീറ്ററില്‍ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് പ്രീജ. ഇതോടെ 10 സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം 137.5ആയി കേരളത്തിന്റെ പോയിന്റ്. വൈകുന്നേരം നടക്കുന്ന റിലേ മല്‍സരങ്ങളുള്‍പ്പടെയുള്ള ട്രാക്കിനങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേക്ക് കേരളം ബഹുദൂരം മുന്നിലത്തെുമെന്നാണ് പ്രതീഷ. വൈകുന്നേരം 11ഫൈനലുകള്‍ നടക്കും. 4ഃ100 മീറ്റര്‍ പുരുഷവനിതാ റിലേ, 200, 800, 1500 മീ. ഓട്ടം, ട്രിപ്പള്‍ജമ്പ് (പുരു) തുടങ്ങിയവയില്‍ ശക്തമായ പ്രകടനം കേരള താരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വൈകുന്നേരം ആറോടെ മീറ്റിന് കൊടിയിറങ്ങും. രണ്ടാം സ്ഥാനക്കാരായ തമിഴനാടിന് 110.5ഉം ഹരിയാനക്ക് 87 പോയന്റുമാണ്.

 

കെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത നേതൃസ്ഥാനം രാജിവെച്ചു

Posted: 06 Jun 2013 10:39 PM PDT

Image: 

തിരുവനന്തപുരം: മുന്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറിന് രാജിക്കത്ത് കൈമാറി. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  

എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റിപോര്‍ട്ടുകളുണ്ട്. എസ്.ജെ.ഡി നേതൃത്വവുമായി കൃഷ്ണന്‍കുട്ടി വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു.

അതേസമയം, രാജിവെച്ചില്ലെങ്കില്‍ കൃഷ്ണന്‍കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമായിരുന്നുവെന്ന് എം. പി. വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. സമാന്തരകമ്മിറ്റിയുണ്ടാക്കി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ച കൃഷ്ണന്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കാനിരിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

അനിഷ്ട സംഭവത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട സ്റ്റീഫന്‍െറ കുടുംബത്തിന് 90 ലക്ഷം രൂപ

Posted: 06 Jun 2013 10:08 PM PDT

Image: 

മനാമ: രാജ്യത്തുണ്ടായ അനിഷ്ട സംഭവ സമയത്ത് ജീവന്‍ നഷ്ടപ്പെട്ട മലയാളിയുടെ കുടുംബത്തിന് 60000 ദിനാര്‍ (90 ലക്ഷം രൂപ) നഷ്ട പരിഹാരം. പത്തനംതിട്ട സ്വദേശി സ്റ്റീഫന്‍ എബ്രഹാമിന്‍െറ കുടുംബത്തിനാണ് ഭരണകൂടം നഷ്ടപരിഹാരം അനുവദിച്ചത്. തുക ഏറ്റുവാങ്ങുന്നതിന് സ്റ്റീഫന്‍ എബ്രഹാമിന്‍െറ ഭാര്യ ആനി സ്റ്റീഫന്‍ ഉടനെ ബഹ്റൈനില്‍ എത്തുമെന്ന് അല്‍മൊഅയിദ് കോണ്‍ട്രാക്ടിങ ഗ്രൂപ്പ് സെക്യൂരിറ്റി ഡിവിഷനല്‍ ജനറല്‍ മാനേജര്‍ ജോസ് അലക്സ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നഷ്ടപരിഹാരം ഒരുമാസം മുമ്പ് കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയെങ്കിലും അവരുടെ പാസ്പോര്‍ട്ട് ശരിയാകാനുണ്ടായ താമസമാണ് തുക കൈമാറാന്‍ വൈകിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
അല്‍ മൊഅയിദ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സ്റ്റീഫന്‍ 2011 മാര്‍ച്ച് 16നുണ്ടായ അനിഷ്ട സംഭവത്തിനിടെ ബുദയ്യയില്‍ വെടിയേറ്റാണ് മരിച്ചത്. ഭരണകൂടം നിശ്ചയിച്ച ബസിയൂനിയുടെ നേതൃത്വത്തിലുള്ള ബി.ഐ.സി.ഐ റിപ്പോര്‍ട്ടിലാണ് സംഭവത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അല്‍ മൊഅയിദ് കമ്പനി അധികൃതര്‍ രേഖകളെല്ലാം ശരിയാക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയുടെ അറ്റസ്റ്റേഷനും കുടുംബാംഗത്തിന്‍െറ പവര്‍ ഒഫ് അറ്റോണിയും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് നഷ്ടപരിഹാരം പാസായത്. അതേസമയം, ഗോസി ക്ളെയിം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനായുള്ള കാര്യങ്ങള്‍ ഇനി ചെയ്യേണ്ടത് എംബസിയാണത്രെ.
പാവപ്പെട്ട കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു മരിച്ച സ്റ്റീഫന്‍. ഭാര്യ ആനിക്ക് പ്ളസ് വണ്‍ വിദ്യാഭ്യാസം മാത്രമാണുള്ളത്. സ്റ്റെഫി, സ്്റ്റെനി എന്നിവരാണ് മക്കള്‍. ഇവരുടെ വിദ്യാഭ്യാസത്തിന് അല്‍ മൊഅയിദ് കമ്പനി എല്ലാ മാസവും 50 ദിനാര്‍ കുടുംബത്തിന് അയച്ചുകൊടുക്കുന്നുണ്ട്്. ഇത്രയും വലിയ നഷ്ടപരിഹാര തുക കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് ആനിയെ പ്രാപ്തയാക്കുക കൂടിയാണ് ഇങ്ങോട്ട് കൊണ്ടുവരുന്നതിന്‍െറ ലക്ഷ്യമെന്ന് ജോസ് അലക്സ് വ്യക്തമാക്കി. എംബസി അധികൃതരുടെ സാന്നിധ്യത്തിലായിരിക്കും ആനിക്ക് നഷ്ടപരിഹാരം കൈമാറുക.
 

സ്വര്‍ണവില കൂടി; പവന് 20,800 രൂപ

Posted: 06 Jun 2013 10:00 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വര്‍ധന. പവന് 120 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 2600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 360 രൂപ വര്‍ധിച്ച് 20,680 രൂപയായിരുന്നു.

ബുധനാഴ്ച 20,320 രൂപയിലാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച സ്വര്‍ണത്തിന് 20,400 രൂപയായിരുന്നു.

ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
 

 

കൊച്ചി മെട്രോ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Posted: 06 Jun 2013 09:53 PM PDT

Image: 

കൊച്ചി: ഗതാഗത ചരിത്രത്തില്‍ പുതുയുഗപ്പിറവി കുറിച്ച് കേരളത്തിന്റെ മെട്രോ സ്വപ്നങ്ങള്‍ക്ക് കല്ലിട്ടു. നഗര ഭൂപടം മാറ്റിമറിച്ച് കുതിച്ചണയുന്ന മെട്രോ റെയിലിന് വഴിയൊരുക്കാന്‍ കൊച്ചി നഗരം ഒരുങ്ങിക്കഴിഞ്ഞു. മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമായി. നിര്‍മാണത്തിന്റെ ആദ്യ ചുവട് തല്‍സമയം ഉദ്ഘാടന വേദിയില്‍ ദൃശ്യമായി.

സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ നിര്‍മാണം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്നും കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരും നേതാക്കളും സിനിമ താരങ്ങളുമുള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ ചടങ്ങിനത്തെി.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പൈലിങ്ങോടെയാണ് നിര്‍മാണത്തിന് തുടക്കമായത്. ഈ ദൃശ്യങ്ങള്‍ തത്സമയം ഉദ്ഘാടനവേദിയില്‍ കാണാനായി. ചടങ്ങില്‍ വന്‍ ബഹുജന പങ്കാളിത്തം ലക്ഷ്യമിട്ട് നാലായിരത്തോളം പേര്‍ക്ക് പങ്കെടുക്കാവുന്ന വിധത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാഷ്ട്രീയകക്ഷികള്‍, വ്യാപാര സമൂഹം, സാംസ്‌കാരിക സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിക്കൊപ്പം കലാപരിപാടികളുമുണ്ട്. പ്രത്യേക ക്ഷണമില്ലാതെ തന്നെ ആര്‍ക്കും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി,കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, മേയര്‍ ടോണി ചമ്മണി, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, എം.പിമാരായ കെ.പി. ധനപാലന്‍, പി.സി. ചാക്കോ, പി. രാജീവ്, ചാള്‍സ് ഡയസ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, കളമശേരി നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന്‍, ആലുവ നഗരസഭാധ്യക്ഷന്‍ എം.ടി. ജേക്കബ്, ജി.സി. ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

 

വധശിക്ഷ: സുപ്രീംകോടതിക്ക് തെറ്റുപറ്റുമ്പോള്‍

Posted: 06 Jun 2013 08:57 PM PDT

Image: 

സുപ്രീംകോടതി വധശിക്ഷ വിധിച്ച കേസുകളില്‍പെട്ട 13 തടവുകാരുടെ കാര്യത്തില്‍ അടിസ്ഥാന നിയമ മാനദണ്ഡം ബാധകമാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി സുപ്രീംകോടതി തന്നെ കണ്ടത്തെിയിരിക്കുന്നു. നമ്മുടെ ഭരണഘടനയും ശിക്ഷാനിയമങ്ങളും പരിഗണിച്ചാല്‍ വധശിക്ഷ എന്ന പരമാവധി ശിക്ഷ ഒരു കുറ്റാരോപിതന് നല്‍കുമ്പോള്‍ ഒരുവിധ വീഴ്ചയും നിയമസംവിധാനങ്ങള്‍ക്കുണ്ടാവാന്‍ പാടില്ളെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ അടിസ്ഥാന പ്രമാണം സുപ്രീംകോടതി തന്നെ ലംഘിക്കുമ്പോള്‍ അത് നീതിയുടെ അടിത്തറയെയാണ് ദുര്‍ബലമാക്കുന്നത്. മനുഷ്യന്‍െറ വിലപ്പെട്ട ജീവിതം നിയമാനുസൃത നടപടിക്രമങ്ങളിലൂടെ ഇല്ലാതാക്കുമ്പോള്‍ കുറ്റാന്വേഷകന്‍ മുതല്‍ നീതിപീഠം വരെ ബദ്ധശ്രദ്ധരാകേണ്ടതിന്‍െറ പ്രാധാന്യം ഒട്ടനവധി കോടതിവിധികളിലൂടെ ഉയര്‍ത്തിക്കാട്ടിയതാണ്. എന്നിട്ടും സുപ്രീംകോടതിക്കുപോലും ആറ് വധശിക്ഷാ വിധികളില്‍ തെറ്റു പറ്റിയിരിക്കുന്നു.
പരമോന്നത നീതിപീഠത്തിനും ദയാഹരജി പരിഗണിക്കുന്ന രാഷ്ട്രപതിക്കും വധശിക്ഷാ കാര്യത്തിലുള്ള ചുമതല വളരെ വിലപ്പെട്ടതാണ്. രാഷ്ട്രപതി ദയാഹരജി പരിഗണിക്കുമ്പോള്‍ കേന്ദ്രഭരണ സംവിധാനത്തിന്‍െറ നിര്‍ദേശങ്ങളെയും ശിപാര്‍ശകളെയുമാണ് മുഖ്യമായും ആശ്രയിക്കാറുള്ളത്. ഇത്തരം ദയാഹരജി കാര്യത്തില്‍ രാഷ്ട്രപതിഭവന്‍െറ അകത്തളങ്ങളില്‍ ഉണ്ടായ വീഴ്ചകളും കാലതാമസവും കെടുകാര്യസ്ഥതയുമൊക്കെ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ദയാഹരജിയുടെ തീര്‍പ്പില്‍ നീതിബോധത്തിന്‍െറ കാര്യക്ഷമമായ കൂടുതല്‍ തലങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനായി മുറവിളി ഉയരുന്ന കാലമാണിത്.
വധശിക്ഷയുടെ കാര്യത്തില്‍ അന്തിമവിധി പ്രഖ്യാപിക്കേണ്ട ജുഡീഷ്യല്‍ സംവിധാനം സുപ്രീംകോടതിയാണ്. പക്ഷേ, വധശിക്ഷ വിധിക്കുമ്പോള്‍ കോടതി നടപ്പാക്കേണ്ട നിയമക്രമം തെറ്റായ ധാരണമൂലം പാലിക്കപ്പെടാതെ ശിക്ഷ പ്രഖ്യാപിക്കേണ്ടിവരുമ്പോള്‍ ചീഞ്ഞുപോവുക നമ്മുടെ നീതിവ്യവസ്ഥയുടെ അടിവേരുകളാണ്. ഒരാള്‍ക്ക് വധശിക്ഷ നല്‍കണമോയെന്ന് തീര്‍ച്ചപ്പെടുത്തേണ്ടിവരുമ്പോള്‍ കുറ്റാരോപിതന് ശിക്ഷയുടെ കാഠിന്യം കുറക്കാന്‍ ഉരച്ചുനോക്കാനായി നിഷ്കര്‍ഷിച്ചിട്ടുള്ള അവലംബ വ്യവസ്ഥകള്‍ മറന്ന് ശിക്ഷ വിധിച്ച അരഡസനോളം കേസുകള്‍ ഇന്ത്യയിലുണ്ട്. സുപ്രീംകോടതി പ്രസ്തുത കേസുകളിലെ വിധിന്യായങ്ങളില്‍ തങ്ങള്‍ക്കു പറ്റിയ വീഴ്ച എടുത്തുകാട്ടിയിട്ടും ഇന്ത്യയിലെ മാധ്യമങ്ങളോ പൊതുസമൂഹമോ അതൊന്നും അറിയാതെ പോയി എന്നത് ആശങ്കജനകമാണ്.
വധശിക്ഷയെ ‘സ്റ്റേറ്റ് സ്പോണ്‍സേഡ് മര്‍ഡര്‍’ എന്ന് വിശേഷിപ്പിച്ചത് മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യരാണ്. വധശിക്ഷക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവന്ന എതിര്‍പ്പുകളെ ഇന്ത്യ അംഗീകരിക്കുന്നില്ല. അതിന് നമ്മുടെ രാജ്യത്തിന് അതിന്‍േറതായ ന്യായീകരണങ്ങളുമുണ്ട്. നിയമം മുഖേന വധശിക്ഷ നിര്‍ത്തലാക്കുകയോ ‘മൊറട്ടോറിയം’ പ്രഖ്യാപിക്കുകയോ തത്ത്വത്തില്‍ വിമുഖത കാട്ടുകയോ ചെയ്ത ലോകരാജ്യങ്ങളുടെ എണ്ണം 137 ആണ്. ഇപ്പോള്‍ 97 രാജ്യങ്ങളില്‍ വധശിക്ഷയില്ല. 35 രാജ്യങ്ങളില്‍ വധശിക്ഷ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നു. അഞ്ച് രാജ്യങ്ങള്‍ താത്ത്വികമായി വധശിക്ഷയെ എതിര്‍ക്കുന്നു. വധശിക്ഷ സംബന്ധിച്ച സാംഗത്യവും അനുകൂല-പ്രതികൂല വാദങ്ങളും എന്തുതന്നെയായാലും വധശിക്ഷ വിധിക്കുന്ന കാര്യത്തില്‍ നീതിപീഠങ്ങള്‍ക്ക് തെറ്റുപറ്റാന്‍ പാടില്ലാത്തതാണ്. ചില വിധികളില്‍ സുപ്രീംകോടതിക്കുപോലും കടുത്ത തെറ്റുപറ്റിയതിനെ നാം ഗൗരവപൂര്‍വം കാണേണ്ടിയിരിക്കുന്നു.
നമ്മുടെ പരമോന്നത നീതിപീഠം സന്തോഷ്കുമാര്‍ ബറിയാര്‍ കേസില്‍ നല്‍കിയ വിധിന്യായത്തില്‍ ആറ് വധശിക്ഷാ വിധികള്‍ ‘പെര്‍ ഇന്‍ക്യൂറിയ’മാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ ഈ ഗുരുതര കാര്യമൊന്നും ആരും ശ്രദ്ധിക്കപ്പെടാതെ പോകുകയാണുണ്ടായത്. നിലവിലുള്ള നിയമവ്യവസ്ഥകള്‍ കോടതിയുടെ അശ്രദ്ധയോ വീഴ്ചയോ കൊണ്ട് വിധിന്യായത്തില്‍ പരിഗണിക്കപ്പെടാതെയോ അവഗണിക്കപ്പെടുകയോ ചെയ്തുപോകുന്നതിനെയാണ് ‘പെര്‍ ഇന്‍ക്യൂറിയം ജഡ്ജ്മെന്‍റ്’ എന്ന് പറയുന്നത്. 1996നും 2009നുമിടയില്‍ സുപ്രീംകോടതി പരിഗണിച്ച ആറ് കേസുകളിലുള്‍പ്പെട്ട 13 പേരുടെ വധശിക്ഷാവിധികളാണ് ‘പെര്‍ ഇന്‍ക്യൂറിയ’മെന്ന് പിന്നീട് പ്രഖ്യാപിച്ചത്. ഇത്തരം വിധികളിലൂടെ നീതിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന ഹതഭാഗ്യര്‍ക്ക് എന്ത് പ്രതിവിധിയാണുള്ളതെന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ നിയമവ്യവസ്ഥക്ക് ഏറെ ബുദ്ധിമുട്ടിയിട്ടും കഴിയുന്നില്ല.
1996ല്‍ റാവുജി കേസില്‍ രണ്ടംഗ ബെഞ്ച് നല്‍കിയ വിധിന്യായം അടിസ്ഥാനപ്പെടുത്തി വധശിക്ഷ സ്ഥിരപ്പെടുത്തിയ വിധികളിലാണ് സുപ്രീംകോടതിക്ക് മുന്‍വിധികളില്‍ വീഴ്ചപറ്റിയതും പിന്നീട് അവ ചൂണ്ടിക്കാട്ടേണ്ടിവന്നതും. വധശിക്ഷയോ ജീവപര്യന്തം തടവോ എന്നുറപ്പിക്കാന്‍ കുറ്റകൃത്യത്തിന്‍െറ ആഴവും വ്യാപ്തിയും ഗൗരവവും ബീഭത്സതയും കണക്കിലെടുത്താല്‍ മാത്രം മതിയെന്നും മറിച്ച് കുറ്റവാളിക്കനുകൂലമായ ഘടകങ്ങള്‍ പരിഗണിക്കേണ്ടതില്ളെന്നുമാണ് റാവുജി കേസില്‍ ന്യായാധിപന്മാര്‍ വിധിച്ചത്. ശിക്ഷ ലഘൂകരിക്കാനുതകുന്ന സാഹചര്യങ്ങള്‍ കുറ്റവാളിക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ജഡ്ജി ബാധ്യസ്ഥനെന്ന് അനുശാസിച്ച് ഭരണഘടനാ ബെഞ്ച് നല്‍കിയ ഒൗദാര്യകല്‍പനയാണിവിടെ ലംഘിച്ചത്. സുപ്രീംകോടതിയെ കൂടാതെ ഈ  ‘പെര്‍ ഇന്‍ക്യൂറിയം ജഡ്ജ്മെന്‍റ്’ വിവിധ ഹൈകോടതികളും വിചാരണ കോടതികളും കീഴ്വഴക്കതത്ത്വമായി അംഗീകരിച്ച് ആളുകളെ വധശിക്ഷാര്‍ഹരാക്കിയിട്ടുണ്ട്.
1980ല്‍ സുപ്രീംകോടതിയിലെ അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ച് വധശിക്ഷ വിധിക്കാനുള്ള മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരുന്നതാണ്. പ്രസ്തുത മാനദണ്ഡങ്ങള്‍ ഭരണഘടനയുടെ 141ാം അനുച്ഛേദമനുസരിച്ച് രാജ്യത്തുള്ള മുഴുവന്‍ കോടതികള്‍ക്കും ബാധകമാണ്. ഇന്ത്യയിലൊട്ടാകെയുള്ള കോടതികളും സുപ്രീംകോടതിയിലെ അഞ്ചില്‍ താഴെയുള്ള ജഡ്ജിമാരുടെ ബെഞ്ചും ഭരണഘടനാ ബെഞ്ചിന്‍െറ പ്രസ്തുത പ്രമാണ നിബന്ധനകള്‍ അവഗണിക്കാന്‍ പാടില്ല. 1980ല്‍ ഭരണഘടനാ ബെഞ്ച് തീര്‍പ്പുകല്‍പിച്ച ബച്ചന്‍ സിങ് കേസിലും തുടര്‍ന്ന് 83ല്‍ നല്‍കിയ മച്ചിസിങ് കേസിലും വധശിക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ സ്പഷ്ടമാക്കിയിരുന്നു. ഒരു കൊലക്കേസില്‍ പ്രതി കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടശേഷം കോടതി വധശിക്ഷ നല്‍കണമോ ജീവപര്യന്തം നല്‍കണമോയെന്ന് തീരുമാനമെടുക്കുംമുമ്പ് ഭരണഘടനാ ബെഞ്ചിന്‍െറ നിര്‍ദേശക സംഹിതകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ബാധ്യസ്ഥരാണ്. ഇതിനായി, ചെയ്ത കുറ്റത്തിന്‍െറ ഗൗരവവും മറ്റും കണക്കിലെടുക്കുന്ന ‘ഗൗരവ സാഹചര്യങ്ങള്‍’ ഒരു ഭാഗത്തും പ്രതിക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള ‘ലഘൂകരണ സാഹചര്യങ്ങള്‍’ മറുഭാഗത്തുമായി താരതമ്യം ചെയ്യേണ്ടതുണ്ട്.
പ്രതിയോട് ബന്ധപ്പെട്ട ‘മിറ്റിഗേറ്റിങ് സര്‍കംസ്റ്റാന്‍സസ്’ ഭരണഘടനാ ബെഞ്ച് നിശ്ചയിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച് താരതമ്യപ്പെടുത്തി വധശിക്ഷ നല്‍കണമോ ജീവപര്യന്തം തടവ് മതിയോ എന്ന് കോടതി നിശ്ചയിക്കുകയാണ് വേണ്ടത്. പ്രതിയുടെ ശിക്ഷ ഗുരുതരമാകണമോ അതോ ലഘുവാകണമോ എന്നതിന് താരതമ്യം ചെയ്യാനായി പ്രതി ചെയ്തതായി തെളിഞ്ഞ കുറ്റത്തിന്‍െറ പശ്ചാത്തലത്തില്‍ ജഡ്ജി പരിശോധിക്കേണ്ട പ്രതിയെക്കുറിച്ച കാര്യങ്ങള്‍ ഇവയാണ്.
(1) കുറ്റവാളി അസാധാരണമായ വൈകാരിക സംഘര്‍ഷത്തിലായിരുന്നോ? (2) കുറ്റവാളി തീരെ ചെറുപ്പമോ വളരെ പ്രായം കൂടുതലോ ആണെങ്കില്‍ വധശിക്ഷ പാടില്ല. (3) കുറ്റവാളി വീണ്ടും കുറ്റം ചെയ്യാനോ സമൂഹത്തിന് ഭീഷണിയാവാനോ ഉള്ള സാധ്യതയെങ്ങനെ? (4) കുറ്റവാളിയെ പരിഷ്കരിച്ച് നേര്‍വഴിയില്‍ പുനരധിവസിപ്പിക്കാനുള്ള സാധ്യതയുണ്ടോ?
(ഇതില്‍ മൂന്നും നാലും സാഹചര്യങ്ങള്‍ പ്രതിക്ക് അനുകൂലമായി പോസിക്യൂഷന്‍ കൃത്യമായി തെളിവ് ഹാജരാക്കി തെളിയിക്കേണ്ടതുണ്ട്.)
(5) പ്രതി ഉത്തമ വിശ്വാസത്തില്‍ സദാചാരസങ്കല്‍പത്തെ തെറ്റിദ്ധരിച്ച് കുറ്റകൃത്യം ചെയ്തുവോ എന്ന സാഹചര്യം. (6) പ്രതി മറ്റൊരാളുടെ സ്വാധീനത്തിനും സമ്മര്‍ദത്തിനും വഴങ്ങി കുറ്റം ചെയ്തുവോ എന്ന കാര്യം. (7) മനസ്സിന്‍െറ തെറ്റായ ചലനത്തില്‍ തന്‍െറ ബോധക്കുറവുകൊണ്ട് കുറ്റം ചെയ്യുന്ന അവസ്ഥയാണോ സംഭവിച്ചത്. ബച്ചന്‍സിങ് കേസിലും മച്ചിസിങ് കേസിലും നിഷ്കര്‍ഷിച്ച ഈ മാനദണ്ഡങ്ങള്‍ ആരാഞ്ഞ് കാരണം എഴുതിയശേഷമേ ന്യായാധിപന്‍ വധശിക്ഷ വിധിക്കാന്‍ പാടുള്ളൂ.
എന്നാല്‍, 1996ലെ റാവുജി വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ എന്ന കേസില്‍ കുറഞ്ഞ ജഡ്ജിമാരുടേതായ സുപ്രീംകോടതി ബെഞ്ച് പ്രതിക്കുള്ള മിറ്റിഗേറ്റിങ് സാഹചര്യങ്ങള്‍ നോക്കേണ്ടതില്ളെന്ന തീരുമാനത്തിലത്തെുകയാണുണ്ടായത്. ഇത് അടിസ്ഥാനമാക്കി കുറ്റത്തിന്‍െറ ഗൗരവം മാത്രം കണക്കിലെടുത്ത് വധശിക്ഷ വിധിച്ചതിനെയാണ് കൊല്ലങ്ങള്‍ക്കുശേഷം സുപ്രീംകോടതി  ‘പെര്‍ ഇന്‍ക്യൂറിയം’ എന്ന് പ്രഖ്യാപിച്ചത്. ചുരുക്കത്തില്‍, സുപ്രീംകോടതി നിര്‍ദേശിച്ച പ്രതിയോട് ബന്ധപ്പെട്ട ഏഴു കാര്യങ്ങള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പിക്കണമെന്ന വ്യവസ്ഥ 13 പേര്‍ക്ക് വധശിക്ഷ നല്‍കുമ്പോള്‍ സുപ്രീംകോടതിപോലും പാലിച്ചില്ല. കീഴ്കോടതികളിലും ഹൈകോടതികളിലും ഈ വീഴ്ച സംഭവിച്ചിട്ടുണ്ട്.
കുറ്റവാളികളെ പരിഷ്കരിച്ച് നേര്‍വഴിയില്‍ പുനരധിവസിപ്പിക്കാനുള്ള സാധ്യത, പ്രതി വീണ്ടും കുറ്റം ചെയ്യാനും സമൂഹത്തിന് ഭീഷണിയാകാനുമുള്ള സാഹചര്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കേണ്ടതില്ളെന്ന സുപ്രീംകോടതി തീരുമാനം നിയമപ്രകാരം നിലനില്‍ക്കത്തക്കതല്ല. അഞ്ചംഗ ജഡ്ജിമാരുടെ വിധിയെ മറ്റൊരു എണ്ണം കൂടിയ ബെഞ്ചിന് മാത്രമേ മാറ്റിമറിക്കാനവകാശമുള്ളൂ. ചുരുക്കത്തില്‍, ഒമ്പത് കൊല്ലത്തിനുള്ളില്‍ സുപ്രീംകോടതി പരിഗണിച്ച ആറ് കേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കിയത് കീഴ്വഴക്ക പ്രമാണ വിധിയെ നിഷേധിച്ചുകൊണ്ടാണ്. ശിവജി വേഴ്സസ് മഹാരാഷ്ട്ര, മോഹന്‍ അന്ന ചവാന്‍ വേഴ്സസ് മഹാരാഷ്ട്ര, ബാന്‍ വേഴ്സസ് ഉത്തര്‍പ്രദേശ്, സുര്‍ജറാം വേഴ്സസ് രാജസ്ഥാന്‍, ദയാനിധി ബിജോയ്  വേഴ്സസ് ഒഡിഷ, ഉത്തര്‍പ്രദേശ് വേഴ്സസ് സട്ടാന്‍ എന്നീ കേസുകളിലും വിവിധ ഹൈകോടതികളുടെയും വിചാരണ കോടതികളുടെയും തീര്‍പ്പുകളിലാണ് റാവ്ജി കേസ് വിധി പിന്തുടര്‍ന്ന് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ പറ്റിയ ഒരു വലിയ വീഴ്ചയും തെറ്റുമായി ഇതു ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
പരമോന്നത നീതിപീഠത്തിന് മനുഷ്യജീവന്‍ എടുക്കുന്ന ആറു വിധിപ്രഖ്യാപനങ്ങളില്‍ പറ്റിയ തെറ്റ് തിരുത്താനാവാത്ത കറുത്ത അധ്യായമായി ഇപ്പോഴും നിലനില്‍ക്കുന്നു. തിന്മ നിറഞ്ഞ ഒരാളെ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യണമെന്ന് വ്യവസ്ഥക്ക് സാഹചര്യമുണ്ടാവുമ്പോള്‍ അതിനുള്ള സംവിധാനം കുറ്റമറ്റതും തെറ്റുപറ്റാത്തതുമാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും വേണ്ടേ?
l

ശബരിമലയും എസ്.എഫ്.ഐയും

Posted: 06 Jun 2013 08:53 PM PDT

Image: 

സണ്‍ നെറ്റ്വര്‍ക്കിന് കീഴിലുള്ള മലയാള ചാനലായ സൂര്യ ടി.വിയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന ‘മലയാളി ഹൗസ്’ എന്ന റിയാലിറ്റി ഷോ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റും ഷോ തുടങ്ങിയതു മുതല്‍ ചര്‍ച്ചകളും സംവാദങ്ങളും സജീവമാണ്. സംസ്ഥാന വനിതാ കമീഷന്‍ ‘സ്ത്രീകളുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന’ ഷോ എന്ന നിലയില്‍ ചാനല്‍ അധികൃതര്‍ക്ക് ഇതിനകം നോട്ടീസ് അയച്ചു കഴിഞ്ഞു. 16 മുറികളുള്ള ഒരു വീട്ടില്‍ വ്യത്യസ്ത മേഖലകളില്‍നിന്നു വരുന്ന 16 മലയാളികള്‍ 100 ദിവസം ഒരുമിച്ച് താമസിക്കുകയും ഇതിനിടെ സംഭവിക്കുന്ന കാര്യങ്ങള്‍, വീട്ടില്‍ വിവിധയിടങ്ങളില്‍ സംവിധാനിച്ച കാമറകള്‍ ഒപ്പിയെടുത്ത് സംപ്രേഷണം ചെയ്യുകയും ചെയ്യുന്നതാണ് ഷോ. ‘മലയാള ചരിത്രത്തിലാദ്യമായി നൂറു ശതമാനം റിയല്‍ ആയ റിയാലിറ്റി ഷോ’ എന്നാണ് ഇതേക്കുറിച്ച് ചാനലിന്‍െറ അവകാശവാദം.
യുവ നടീനടന്മാര്‍, നര്‍ത്തകികള്‍, മോഡലുകള്‍, മറ്റു രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരടങ്ങുന്നതാണ് ഷോയിലെ പങ്കാളികള്‍. ഇവര്‍ ഒരു വീട്ടില്‍ താമസിക്കുമ്പോഴുണ്ടാകുന്ന സ്വകാര്യ നിമിഷങ്ങള്‍, സംസാരങ്ങള്‍, ഇടപെടലുകള്‍ എന്നിവയെല്ലാം വിവിധ കോണുകളിലുള്ള കാമറകള്‍ ചിത്രീകരിക്കും. മറ്റൊരര്‍ഥത്തില്‍, സ്വകാര്യ സന്ദര്‍ഭങ്ങളെ പൊതുദര്‍ശനത്തിനു വെക്കുന്നതാണ് മത്സരത്തിന്‍െറ പ്രത്യേകത. മറ്റുള്ളവന്‍െറ സ്വകാര്യതയെ നിഗൂഢമായി ആസ്വദിക്കുകയെന്ന മനോവൈകൃതത്തെയാണ് ഷോ മുതലെടുക്കുന്നത്. ‘ഇന്നു മുതല്‍ നിങ്ങള്‍ക്ക് ഒളിഞ്ഞുനോക്കാന്‍ ലൈസന്‍സ്’ എന്നാണ് പരിപാടി തുടങ്ങുന്ന ദിവസം പ്രത്യക്ഷപ്പെട്ട ഒരു ഓണ്‍ലൈന്‍ പരസ്യവാചകം.
മലയാള ജനപ്രിയ സംസ്കാരത്തിന്‍െറയും വിനോദ വ്യവസായത്തിന്‍െറയും ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അടരിനെ തന്നെയാണ് ഈ ഷോ പ്രതിനിധാനം ചെയ്യുന്നത്.  ഈ സ്വഭാവത്തിലുള്ള റിയാലിറ്റി ഷോകള്‍  പല പടിഞ്ഞാറന്‍ ചാനലുകളിലും നേരത്തേ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ സംപ്രേഷണം ചെയ്ത, ‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതുമാണ്. ഏതാണ്ട് അതിന്‍െറ മാതൃകയിലുള്ള ഒന്ന് എന്ന നിലയിലാണ് ‘മലയാളി ഹൗസ്’ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ജനപ്രിയ സംസ്കാരത്തിന്‍െറ എല്ലാ കെട്ടുകാഴ്ചകളും വഷളന്‍ ചേരുവകളും പാകത്തിന് ചേര്‍ത്തൊരുക്കിയ  ഉരുപ്പടിയാണിത്. ഒളിഞ്ഞു നോക്കി നിഗൂഢമായി ആനന്ദിക്കുക എന്ന മാനസിക രോഗത്തെ വില്‍പനക്കുവെക്കുന്നതാണ് അതിന്‍െറ മാര്‍ക്കറ്റിങ് ആശയം. ഗുണപരമായി എന്തെങ്കിലും സംവേദനം ചെയ്യാനില്ലാത്ത മോഹക്കാഴ്ചകളുടെ ഒരു കൂത്തരങ്ങ് എന്നതുമാത്രമാണ് അതിന്‍െറ പ്രസക്തി. ഇതില്‍ പങ്കെടുക്കുന്നവരില്‍ നല്ളൊരു ശതമാനം മോഡലുകളോ നടീനടന്മാരോ ആണ്. അത് അവരുടെ പ്രഫഷന്‍െറ ഭാഗം. എന്നാല്‍, കേരളീയ പൊതുസമൂഹത്തിന് പരിചയമുള്ള രണ്ട് ആളുകളുടെ ഇതിലെ പങ്കാളിത്തം സാമൂഹികമായ ചില വിചാരങ്ങള്‍ക്കു കാരണമാവും. കേരളീയ മതേതര ഭാവുകത്വത്തിന്‍െറ ഏറ്റവും ആഘോഷിക്കപ്പെട്ട ബിംബമാണ് എസ്.എഫ്.ഐ എന്ന ഇടതു വിദ്യാര്‍ഥി പ്രസ്ഥാനം. മതേതര പൊതുബോധത്തിന്‍െറയും ഇടതു യുവജന സംസ്കാരത്തിന്‍െറയും ത്രസിക്കുന്ന പ്രതിനിധിയാണ് ആ സംഘടന. അതിന്‍െറ മുന്‍ അധ്യക്ഷയായ സിന്ധു ജോയി ആഭാസക്കാഴ്ചകളൊരുക്കുന്ന ഈ ഷോയിലെ പ്രധാനപ്പെട്ടൊരു പങ്കാളിയാണ്. കേരള ഹിന്ദു ആധ്യാത്മികതയുടെ ശ്രീകോവിലാണ് ശബരിമല. ശബരിമല ശാസ്താവിന്‍െറ സേവകരായ താഴമണ്‍ തറവാടിന്‍െറ ഏറ്റവും പുതിയ പ്രതിനിധിയായ രാഹുല്‍ ഈശ്വറാണ് ഷോയിലെ മറ്റൊരു പ്രധാന താരം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍െറ കേരളത്തിലെ പ്രധാനപ്പെട്ടൊരു പ്രവാചകന്‍ കൂടിയാണ് ഇദ്ദേഹം. ലൗ ജിഹാദ് വിവാദ കാലത്ത് ഹിന്ദുത്വ പ്രചാരണങ്ങളുടെ ഏറ്റവും കരുത്തുറ്റ നാവായി ദേശീയ ചാനലുകളില്‍ തിളങ്ങിനിന്ന ആള്‍, ഹിന്ദു പാര്‍ലമെന്‍റിന്‍െറ രൂപവത്കരണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതായത്, ജീര്‍ണമായ ജനപ്രിയ സംസ്കാരത്തിന്‍െറ മുഴുവന്‍ കെട്ടുകാഴ്ചകളും സമ്മേളിക്കുന്ന ഒരു പ്ളാറ്റ്ഫോമില്‍ ഇടതു-മതേതര യുവജന സംസ്കാരത്തിന്‍െറയും ഹിന്ദുത്വ യുവജന സംസ്കാരത്തിന്‍െറയും പ്രതിനിധികള്‍ തോള്‍ ചേര്‍ന്നുനില്‍ക്കുന്നുവെന്നത് പ്രധാനപ്പെട്ടൊരു സന്ദേശമാണ്. യഥാര്‍ഥത്തില്‍, ഹിന്ദുത്വ സവര്‍ണതയും മുഖ്യധാരാ ഇടതു വരേണ്യതയും പൊതുവായി പങ്കുവെക്കുന്ന ഇടങ്ങള്‍ നേരത്തേ തന്നെ ധാരാളമുണ്ടായിരുന്നു. അത് ഇങ്ങനെയൊരു വഷളന്‍ സ്ഥലിയില്‍ സന്ധിക്കുമെന്ന കാര്യം പലരും അത്ര കരുതിയില്ല എന്നു മാത്രം.
ഹിന്ദുത്വ, ഇടതുപക്ഷ യുവജന സംസ്കാരം അനുഭവിക്കുന്ന പ്രതിസന്ധികളെകൂടിയാണ് ഈ ഷോയും അതിലെ പ്രാതിനിധ്യങ്ങളും തെളിയിക്കുന്നത്. എസ്.എഫ്.ഐ പോലുള്ള ഒരു പ്രസ്ഥാനത്തിന്‍െറ അനുഭവങ്ങളിലൂടെ കടന്നുപോവുന്ന ഒരു യുവാവില്‍ നിങ്ങളെന്താണ് സന്നിവേശിപ്പിക്കുന്നതെന്ന ചോദ്യം, ഹൈന്ദവ ആധ്യാത്മികതയുടെ തറവാട്ടില്‍നിന്ന്  നിങ്ങള്‍ എന്തു പ്രതീക്ഷിക്കുന്നുവെന്ന ചോദ്യം ഈ രണ്ടു പേരുടെയും പ്രാതിനിധ്യം ബാക്കിവെക്കുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP