തലശ്ശേരിയില്‍ ആറു പീരങ്കികള്‍ കൂടി കണ്ടെത്തി Madhyamam News Feeds |
- തലശ്ശേരിയില്‍ ആറു പീരങ്കികള്‍ കൂടി കണ്ടെത്തി
- പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ അനധികൃത മരംമുറി
- ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍
- കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റിന് പെടാപ്പാട്
- അബൂദബി മെട്രോ: ഏഴ് ബില്യണ്‍ ദിര്‍ഹമിന്‍െറ പദ്ധതിക്ക് കരാര്‍ നടപടികള്‍ ഉടന്‍
- മാറ്റങ്ങള്‍ക്ക് വേണ്ടി കലയെ ഉപയോഗപ്പെടുത്താം: യു.എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം
- കല്‍ക്കരിപ്പാടം അഴിമതി: നവീന്‍ ജിന്‍ഡാലിനെതിരെ പുതിയ കേസ്
- രാജി പിന്‍വലിപ്പിക്കാന്‍ തീവ്രശ്രമം; വഴങ്ങാതെ അദ്വാനി
- സംസ്ഥാനത്ത് 140 പനി മരണം; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
- ഫോണ്‍ ചോര്‍ത്തല്‍ പുറത്തെത്തിച്ച സി.ഐ.എ മുന്‍ ഉദ്യോഗസ്ഥനെ കാണാനില്ല
തലശ്ശേരിയില്‍ ആറു പീരങ്കികള്‍ കൂടി കണ്ടെത്തി Posted: 11 Jun 2013 12:18 AM PDT തലശ്ശേരി: ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ മണ്ണില്‍നിന്ന് ആറു പീരങ്കികള്‍ കൂടി കണ്ടെടുത്തു. കസ്റ്റംസ് റോഡില്‍ കടല്‍പാലത്തിനുസമീപം പോര്‍ട്ട് ഓഫിസ് വളപ്പിലാണ് തിങ്കളാഴ്ച പീരങ്കികള്‍ കണ്ടെടുത്തത്. മണ്ണില്‍ ആഴ്ന്ന നിലയിലും കാടിനടിയിലുമായിരുന്നു പീരങ്കികള്‍. നവീകരിക്കുന്നതിന്‍െറ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാല്‍ പുതിയ ബസ്സ്റ്റാന്‍ഡിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ട് പീരങ്കികള്‍ കണ്ടെടുത്തിരുന്നു. 190 സെന്‍റിമീറ്റര്‍ വീതം നീളമുള്ള മൂന്നും 137 സെന്‍റിമീറ്റര്‍ വീതം നീളമുള്ള മൂന്നും പീരങ്കികളാണ് തിങ്കളാഴ്ച കണ്ടെത്തിയത്. |
പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ അനധികൃത മരംമുറി Posted: 11 Jun 2013 12:17 AM PDT കാസര്‍കോട്: വൈവിധ്യവത്കരണത്തിന്‍െറ മറവില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ കശുമാവ് തോട്ടത്തില്‍ അനധികൃത മരംമുറി. |
ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍ Posted: 11 Jun 2013 12:07 AM PDT കല്‍പറ്റ: ആറന്മുള വിമാനത്താവളത്തിനെതിരായ എതിര്‍പ്പ് നിലനില്‍ക്കെ ഇടുക്കിയിലും വയനാട്ടിലും ചെറുവിമാനത്താവളം (ഫീഡര്‍ എയര്‍പോര്‍ട്ട്) നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നടപടി പുരോഗമിക്കുന്നു. |
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റിന് പെടാപ്പാട് Posted: 11 Jun 2013 12:04 AM PDT കോഴിക്കോട്: ബുക്കിങ് ക്ളര്‍ക്കുമാരുടെ ക്ഷാമം മൂലം കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ളാറ്റ്ഫോമിലെ ആറ് ടിക്കറ്റ് കൗണ്ടറുകളില്‍ നാലും അടഞ്ഞുകിടക്കുന്നു. 24 ക്ളര്‍ക്കുമാര്‍ വേണ്ടിടത്ത് കേവലം 16 പേരാണ് ഒന്ന്, നാല് പ്ളാറ്റ്ഫോമുകളിലായി ഷിഫ്റ്റ് ഡ്യൂട്ടി ചെയ്യുന്നത്. ഏറെ തിരക്കുള്ള ഒന്നാം പ്ളാറ്റ്ഫോമില്‍ പകുതിയിലധികം കൗണ്ടറുകളും അടഞ്ഞുകിടക്കുന്നതിനാല്‍ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 50,000 വരെ കുറഞ്ഞു. ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായതിനാല്‍ പ്രതിമാസ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. |
അബൂദബി മെട്രോ: ഏഴ് ബില്യണ്‍ ദിര്‍ഹമിന്‍െറ പദ്ധതിക്ക് കരാര്‍ നടപടികള്‍ ഉടന്‍ Posted: 10 Jun 2013 11:51 PM PDT Image: അബൂദബി: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിയില്‍ ആരംഭിക്കുന്ന മെട്രോ റെയില്‍ പദ്ധതിയുടെയും ട്രാമിന്‍െറയും നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏഴ് ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയുടെ കരാര്‍ നടപടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കും. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പദ്ധതിക്കുള്ള ഫണ്ടിന് എക്സിക്യുട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കിയത്. ലോകോത്തര കമ്പനികള്‍ പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. |
മാറ്റങ്ങള്‍ക്ക് വേണ്ടി കലയെ ഉപയോഗപ്പെടുത്താം: യു.എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം Posted: 10 Jun 2013 11:41 PM PDT Image: ദോഹ: ജനങ്ങളുടെ സുരക്ഷക്കും രാഷ്ട്രീയമായ നല്ല മാറ്റങ്ങള്‍ക്കും സാമ്പത്തിക പുരോഗതിക്കും വേണ്ടി കലയും സംസ്കാരവും ഉപയോഗപ്പെടുത്താന്‍ ഗവണ്‍മെന്‍റുകള്‍ക്കും ഗവണ്‍മെന്‍േറതര സംഘടനകള്‍ക്കും കഴിയുമെന്ന് യു.എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്‍െറ രണ്ടാം ദിവസം മതങ്ങങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ കലക്കും സംസ്കാരത്തിനുമുള്ള പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇറാനിയന്‍ കാര്‍ട്ടൂണിസ്റ്റ് നിഖാങ് കൗസര്‍, പാക് ചാനലായ ഹം ടി.വി പ്രസിഡന്‍റ് സുല്‍ത്താന സിദ്ധീഖ്, മാലിയിലെ സംഗീതജ്ഞന്‍ മാന്നി അലി അന്‍സാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിന്‍തിയ ഷെനിഡര്‍ മോഡറേറ്ററായിരുന്നു. ‘സംവാദത്തിന്‍െറ ദശാബ്ധം’ എന്ന തലക്കെട്ടില്‍ ഞായറാഴ്ചയാണ് ദോഹ റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ യു.എസ് ഇസ്ലാമിക് ഫോറം തുടങ്ങിയത്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതിഗതികളെക്കുറിച്ചാണ് ആദ്യദിവസം ചര്‍ച്ച നടന്നത്. |
കല്‍ക്കരിപ്പാടം അഴിമതി: നവീന്‍ ജിന്‍ഡാലിനെതിരെ പുതിയ കേസ് Posted: 10 Jun 2013 11:39 PM PDT Image: ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായ ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാലിനേയും കല്‍ക്കരി ചുമതലയുള്ള മുന്‍സഹമന്ത്രി ദസരി നാരായണ്‍ റാവുവിനേയും പ്രതി ചേര്‍ത്ത് സി.ബി.ഐ പുതിയ കേസെടുത്തു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍്റ് പവര്‍ ലിമിറ്റഡിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി കേസന്വേഷിക്കുന്ന സി.ബി.ഐ വക്താവ് അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹിലേയും ഹൈദരാബാദിലേയും 15 സ്ഥലങ്ങളില്‍ സി.ബി.ഐ അന്വേഷണം നടത്തും. ജിന്‍ഡാല്‍ കമ്പനിയുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന നല്‍വ സ്പോഞ്ച് അയേണ്‍ ലിമിറ്റഡ്, ഗഗന്‍ സ്പോഞ്ച് അയേണ്‍ ലിമിറ്റഡ് എന്നിവ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരിക്കും. |
രാജി പിന്‍വലിപ്പിക്കാന്‍ തീവ്രശ്രമം; വഴങ്ങാതെ അദ്വാനി Posted: 10 Jun 2013 11:33 PM PDT Image: ന്യൂദല്‍ഹി: പാര്‍ട്ടി പദവികള്‍ രാജിവെച്ച എല്‍.കെ. അദ്വാനിയെ അനുനയിപ്പിക്കാന്‍ ബി.ജെ.പിയില്‍ തീവ്രശ്രമം. പ്രസിഡന്റ് രാജ്‌നാഥ് സിങ്, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാജി പിന്‍വലിപ്പിക്കാന്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ശ്രമം തുടര്‍ന്നു. എന്നാല്‍, ഇന്ത്യയെ നയിക്കാന്‍ പറ്റിയ ആളല്ല നരേന്ദ്രമോഡി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അദ്വാനി മനസ്സു മാറ്റാന്‍ തയാറായിട്ടില്ല. ആര്‍.എസ്.എസിനെ ഈ പ്രശ്‌നത്തില്‍ വലിച്ചിഴക്കരുതെന്ന് രാജ്‌നാഥ് സിങ് ദല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ സമ്മര്‍ദത്തിലാണ് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചതെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. അദ്വാനിയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേറ്റെന്നും പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ അഭിപ്രായം നേതൃത്വം അവഗണിച്ചെന്നുമാണ് അദ്വാനി പക്ഷക്കാരുടെ ആക്ഷേപം. ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിങ്കളാഴ്ച രാത്രി ചേര്‍ന്ന് അദ്വാനിയുടെ രാജി നിരസിച്ചു. അതിനിടെ മോഡി ഫോണില്‍ അദ്വാനിയെ വിളിച്ച് രാജി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചു. അദ്വാനിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് എം.ജി. വൈദ്യ പറഞ്ഞു. പ്രായാധിക്യമുള്ളവര്‍ മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണമെന്നാണ് ആര്‍.എസ്.എസ് നിലപാട്. 85കാരനായ അദ്വാനിയേക്കാള്‍ മികച്ചത് 62കാരനായ മോഡിയാണെന്ന് ആര്‍.എസ്.എസ് കരുതുന്നു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി അദ്വാനിയെ രാജിയില്‍നിന്ന് പിന്തിരിപ്പിക്കേണ്ടെന്നാണ് ആര്‍.എസ്.എസ് നിലപാട്. പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്നും അദ്വാനിയുടെ ആശീര്‍വാദത്തോടെ മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തിങ്കളാഴ്ച രാത്രി ട്വിറ്റില്‍ എഴുതി.
|
സംസ്ഥാനത്ത് 140 പനി മരണം; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം Posted: 10 Jun 2013 11:12 PM PDT Image: തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഇതുവരെ 140 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 10 വരെയുള്ള കണക്കാണിത്. പത്തു ലക്ഷത്തോളം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. പകര്‍ച്ചപ്പനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി. പ്രതിപക്ഷത്തുനിന്നും എളമരം കരീം ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് കരീം ആരോപിച്ചു. ആരോഗ്യവകുപ്പ് വിഷയത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ല. പനി ബാധിച്ച് നിരവധി പേര്‍ മരിച്ചിട്ടും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. മാലിന്യ സംസ്‌കരണത്തിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ ലഭ്യമാകാതിരുന്നുവെന്ന പരാതി ലഭിച്ചിട്ടില്ലെന്നും പനി പകരാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പകര്‍ച്ചപ്പനി നേരിടുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഉന്നതതല യോഗം ഇന്ന് വൈകിട്ട് ചേരുമെന്ന് അറിയിച്ചു. ഇടക്ക് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പനി തടയാന്‍ കഴിയാത്തതില്‍ മന്ത്രിമാരെ ചൂരല്‍ കൊണ്ട് അടിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. ഇതിന് മുന്‍കാല പ്രാബല്യം വേണമെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
|
ഫോണ്‍ ചോര്‍ത്തല്‍ പുറത്തെത്തിച്ച സി.ഐ.എ മുന്‍ ഉദ്യോഗസ്ഥനെ കാണാനില്ല Posted: 10 Jun 2013 11:10 PM PDT Image: വാഷിങ്ടണ്‍: രാജ്യത്തിനകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിന് വ്യക്തികളുടെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംഭാഷണം അമേരിക്ക ചോര്‍ത്തുന്നുവെന്ന രഹസ്യം പുറത്തുവിട്ട എഡ്വാര്‍ഡ് ഷോഡനെ കാണാതായി. ആഴ്ചകളായി താമസിച്ചിരുന്ന ഹോങ്കോങ്ങിലെ ഹോട്ടല്‍ മുറി വിട്ട ഷോഡനെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നല്‍കിയതിനു യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്‍്റ് ഷോഡനെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കാണാതായത്. ഇയാള്‍ ഹോങ്കോങ്ങില്‍ തന്നെയുണ്ടോ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നോ എന്ന കാര്യം വ്യക്തമല്ല. തന്നെ യു.എസിലേക്ക് നാടുകടത്തുകയാണെങ്കില്‍ ഐസ്ലന്‍്റില്‍ രാഷ്ട്രീയ അഭയം തേടുമെന്ന് ഷോഡന്‍ നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ തന്നെ നിയമവിരുദ്ധമായി തട്ടിക്കൊണ്ട േപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഷോഡനെ വിട്ടുകൊടുക്കാന്‍ ഹോങ്കോങ് തയാറാകുമെന്നാണ് നിയമ വിദഗ്ദര്‍ നല്‍കുന്ന സൂചന. യു.എസും ഹോങ്കോങ്ങും തമ്മില്‍ തടവുകാരെ കൈമാറാനുള്ള ചില കരാറുകളില്‍ നേരത്തെ ഏര്‍പ്പെട്ടിരുന്നതിനാലാണിത്. അതേസമയം, വിവരം ചോര്‍ത്തുന്നെന്ന വാര്‍ത്ത പുറത്ത് വന്നതിനെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ ഷോഡനെതിരായ അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോഡനെതിരെ കുറ്റം ചുമത്തുന്നതിനു തടസ്സമില്ലെന്നും അവര്‍ പറഞ്ഞു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യുടെ സാങ്കതേിക വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന 29കാരനായ ഷോഡനാണ് എന്‍.എസ്.എയുടെ രഹസ്യ പദ്ധതി ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയത്. സുരക്ഷയുടെ പേരില്‍ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment