ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണമെന്ന് രാജ്നാഥ് സിങ് Posted: 23 Jun 2013 12:05 AM PDT ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമാക്കി ബി.ജെ.പി പ്രീണന ശ്രമങ്ങള്‍ തുടങ്ങി. ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ട 2002 ഗുജറാത്ത് വംശഹത്യ മുസ്ലിംകള്‍ മറക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. "ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അത് മറക്കാന്‍ കഴിയില്ലേ? ഈ സംഭവം എന്നും ബി.ജെ.പിയുമായി ബന്ധപ്പെടുത്തരുത്. 2002നു മുമ്പ് രാജ്യത്ത് 13,000 വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. രാജസ്ഥാനില്‍ ബൈറോ സിങ് ശഖാവതിന്റെും വസുന്ദരാ രാജയുടെയും ഭരണ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ യാതൊരു വിവേചനവുമുണ്ടായിട്ടില്ല" -ജയ്പൂരില്‍ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലായ ഇ.ടി.വി സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന വിശ്വാസം മുസ്ലിംകള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം നടപ്പിലാക്കിയത് ബ്രിട്ടീഷുകാരാണ്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷങ്ങള്‍ക്ക് ശേഷവും മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയിലെ വിടവ് നികത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും 'മുസ്ലിംകള്‍ക്ക് മുന്നിലെ വിഷയങ്ങള്‍' എന്ന സെമിനാറില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ ഏന്തെങ്കിലും വിവേചനം നേരിടുന്നെങ്കില്‍ അറിയിക്കണം. അതിനുള്ള മറുപടി തരുമെന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അതേസമയം, എന്തുകൊണ്ട് ഗുജറാത്തിലെ മുസ്ലിംകള്‍ ഇപ്പോഴും വിവേചനം നേരിടുന്നുവെന്ന രാജസ്ഥാന്‍ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ മാഹിര്‍ ആസാദിന്റെചോദ്യത്തിനു മറുപടി പറയാന്‍ രാജ്നാഥ് സിങ് തയാറായില്ല. |
പ്രവാസി തൊഴില്‍ സമൂഹത്തിന് സംരക്ഷണവുമായി യു.എ.ഇ Posted: 22 Jun 2013 11:59 PM PDT അബൂദബി: രാജ്യത്ത് ജോലി ചെയ്യുന്ന 200ഓളം രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ തീരുമാനിച്ചു. തൊഴിലാളികളുടെ അന്തസ് സംരക്ഷിക്കുന്നതിനൊപ്പം ജീവിത- താമസ നിലവാരങ്ങള്‍ ഉയര്‍ത്തുകയും ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം അടക്കം നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് യു.എ.ഇ തൊഴില്‍കാര്യ മന്ത്രാലയത്തിന്‍െറ തീരുമാനം. തൊഴിലാളികളുടെ താമസസൗകര്യം സംബന്ധിച്ച മാനുവല്‍ ഓഫ് ദ ജനറല്‍ ക്രൈറ്റീരിയ ഫോര്‍ വര്‍ക്കേഴ്സ് അക്കമഡേഷനും യു.എ.ഇ അംഗീകരിച്ചിട്ടുണ്ട്. തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ച് ഉയര്‍ത്താനുള്ള നടപടികളും കൈക്കൊള്ളും. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യം ഒരുക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണ്്. ഇതോടൊപ്പം തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. 23 ലേബര്‍ സിറ്റികള്‍; 3.85 ലക്ഷം തൊഴിലാളികള്‍ 3.85 ലക്ഷം തൊഴിലാളികള്‍ക്ക് താമസിക്കാനായി അബൂദബിയില്‍ 23 ലേബര്‍ സിറ്റികള്‍ സ്ഥാപിക്കും. അന്താരാഷ്ട്ര നിലവാരം അനുസരിച്ചായിരിക്കും ഇവ നിര്‍മിക്കുക. മൊത്തം 20 ബില്ല്യണ്‍ ദിര്‍ഹം ചെലവിലാണ് തൊഴിലാളി താമസ കേന്ദ്രങ്ങളുടെ നിര്‍മാണം. എല്ലാ ലേബര്‍ സിറ്റികളിലും മുഴുവന്‍ സൗകര്യങ്ങളും ഉള്ള മെഡിക്കല്‍ ക്ളിനിക്ക് സ്ഥാപിക്കും. പാര്‍ക്കിങ് ഏരിയ, കളി സ്ഥലം, വാക്ക് വേകള്‍, വിശാലമായ മുറ്റം, മിനി മാര്‍ക്കറ്റ്, ചെറുപാര്‍ക്ക് പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഓരോ ലേബര്‍ സിറ്റിയിലും ഒരുക്കും. രാജ്യത്തെ എല്ലാ തൊഴിലാളി താമസ കേന്ദ്രങ്ങളും അന്താരാഷ്ട്ര നിലവാരം അനുസരിച്ച് ഉയര്‍ത്തണം. തൊഴിലാളികള്‍ക്ക് മാന്യമായി താമസിക്കാനും മികച്ച ജീവിത നിലവാരത്തിനുമുള്ള സൗകര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. തൊഴില്‍ തര്‍ക്ക പരിഹാര സമിതി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും യു.എ.ഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി തൊഴില്‍ മാറുന്നതിനും മറ്റും എളുപ്പത്തിലുള്ള സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കും. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും. തൊഴില്‍ മന്ത്രാലയമാണ് തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും പ്രതിനിധികള്‍ അടങ്ങിയ തര്‍ക്ക പരിഹാര സമിതികള്‍ രൂപവത്കരിക്കുക. ഇവ ഓരോ ലേബര്‍ ഓഫിസുകളിലും ആരംഭിക്കും. തൊഴില്‍ തര്‍ക്ക പരിഹാര സമിതിക്ക് മുന്നില്‍ ഒരു പരാതി എത്തിയാല്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. തീരുമാനത്തില്‍ തൊഴിലുടമക്കും തൊഴിലാളിക്കും അപ്പീല്‍ പോകാന്‍ അവസരമുണ്ട്. 30 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കണം. ശമ്പള സംരക്ഷണ സംവിധാനം തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കുന്നതിന് തൊഴില്‍ മന്ത്രാലയം ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. തൊഴില്‍ മന്ത്രാലയം ആരംഭിക്കുന്ന വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ളിയു.പി.എസ്) വഴിയാണ് ശമ്പളം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുക. തെരഞ്ഞെടുക്കപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങള്‍ വഴിയാണ് ശമ്പളം നല്‍കേണ്ടത്. പ്രവാസികളുടെ സമ്പാദ്യം നാട്ടിലേക്ക് അയക്കാനുള്ള അവകാശവും ഉറപ്പുവരുത്തും. 2012ല്‍ 70.46 ബില്ല്യണ്‍ ദിര്‍ഹമാണ് യു.എ.ഇയിലെ പ്രവാസികള്‍ നാട്ടിലെ കുടുംബങ്ങള്‍ക്ക് അയച്ചുകൊടുത്തത്. തൊഴിലാളികളെ അനധികൃത റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ തൊഴില്‍ മന്ത്രാലയം സംവിധാനവും ഏര്‍പ്പെടുത്തും. കോണ്‍ട്രാക്ട് വാലിഡേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതിലൂടെ തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നതും ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നതും അടക്കം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. രാജ്യത്തെ തൊഴില്‍ വിപണി ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ യു.എ.ഇ തൊഴില്‍ കാര്യ മന്ത്രി സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ് ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ളോയേഴ്സ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ബ്രെന്‍റ് വില്‍ട്ടണ്‍, ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ വില്യം ലേസി സ്വിംഗ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തൊഴില്‍ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും കൂട്ടായ്മയായ അബൂദബി ഡയലോഗുമായി ബന്ധപ്പെട്ടും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അബൂദബി ഡയലോഗിന്‍െറ രണ്ടാമത് സമ്മേളനം 2012ല്‍ മനിലയില്‍ നടന്നപ്പോഴും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യു.എ.ഇയില്‍ 1980ല്‍ തന്നെ തൊഴിലാളികള്‍ക്ക് എട്ട് മണിക്കൂര്‍ ജോലി നിയമം മൂലം നടപ്പാക്കിയിരുന്നു. കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നവര്‍ക്ക് അധിക വേതനം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കടുത്ത ചൂടില്‍ ജോലി ചെയ്യേണ്ടിവരുന്നവര്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്‍െറ ഇടപെടല്‍ ഏറെ ഗുണകരമാണ്. ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന മാസങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ കണക്കിലെടുത്ത് ഉച്ച വിശ്രമ സമയം അനുവദിച്ചിട്ടുണ്ട്. |
ചില്ലറ വ്യാപാര രംഗത്തും സ്വദേശിവത്കരണം വരുന്നു Posted: 22 Jun 2013 11:40 PM PDT ജിദ്ദ: സൗദിയിലെ ഇടത്തരം, ചെറുകിട വ്യാപാരമേഖലയിലേക്കു കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കും. ഭക്ഷ്യവിഭവങ്ങളുടെ മൊത്ത, ചില്ലറ വില്‍പനശാലകള്‍, റസ്റ്റോറന്‍റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വാഹന സ്പെയര്‍പാര്‍ട്സ് കടകള്‍, ഇലക്ട്രിക്കല്‍ ഷോപ്പുകള്‍, ഫര്‍ണിച്ചര്‍ ഷോറൂമുകള്‍ തുടങ്ങിയ ചെറുകിട വ്യാപാരമേഖലയില്‍ ആറു ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരമൊരുക്കുകയാണ് സ്വദേശിവത്കരണത്തിന്‍െറ അടുത്ത ഘട്ടമെന്ന് തൊഴില്‍മന്ത്രാലയം സെക്രട്ടറി അഹ്മദ് ഹുമൈദാന്‍ വെളിപ്പെടുത്തി. 200 ബില്യണ്‍ സൗദി റിയാലിന്‍െറ വ്യാപാരം നടക്കുന്ന ഈ മേഖലയില്‍ സൗദിവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ച പഠനം നടന്നുവരികയാണെന്നും പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ‘അല്‍മദീന’ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 140 ബില്യണ്‍ റിയാലിന്‍െറ വ്യാപാരം നടക്കുന്ന ചില്ലറ വ്യാപാരരംഗത്തു സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറക്കാനുള്ള പദ്ധതി നേരത്തേയുള്ളതാണ്. സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്‍ക്കുന്ന കടകളിലും പര്‍ദാഷോപ്പുകളിലും സമ്പൂര്‍ണ സ്വദേശി വനിതാവത്കരണം കൊണ്ടുവന്നത് ഇതിന്‍െറ ആദ്യപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ചില്ലറ വ്യാപാരരംഗത്തേക്കുള്ള നിക്ഷേപകരുടെ വരവും പ്രവാസിതൊഴിലാളികളുടെ സാന്നിധ്യവും ഈ മേഖലയില്‍ മുതല്‍മുടക്കിനും തൊഴിലിനും താല്‍പര്യമുള്ള സ്വദേശികളുടെ കണക്കും എല്ലാം പരിശോധിച്ച ശേഷമായിരിക്കും പദ്ധതി നടപ്പില്‍ വരുത്തുക. ഗ്രോസറി, സ്നാക്സ് ഷോപ്പുകളിലും റസ്റ്റോറന്‍റുകളിലും 70-80 ശതമാനം വിദേശികളാണ് തൊഴിലെടുക്കുന്നത്. ചില്ലറ വ്യാപാരശാലകള്‍ക്കുള്ള 2,42000 ലൈസന്‍സുകള്‍ രാജ്യത്ത് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 104000 പുതുതായി നല്‍കിയ ലൈസന്‍സുകളാണ്. അതില്‍ 54,000 ഭക്ഷ്യവില്‍പനശാലകളാണ്. ഇത്രയും വിപുലമായ ഈ വ്യാപാരമേഖലയില്‍ ആറുലക്ഷം പേര്‍ക്ക് തൊഴിലവസരമൊരുക്കാമെന്നാണ് കരുതുന്നത്. ഈ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് മാനവവിഭവ ശേഷി വികസന ഫണ്ടിന്‍െറ കീഴില്‍ പ്രത്യേക തൊഴില്‍പരിശീലനം നല്‍കുമെന്നും ഹുമൈദാന്‍ പറഞ്ഞു. |
മണിപ്പാല്‍ കൂട്ടബലാത്സംഗം: ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി Posted: 22 Jun 2013 11:30 PM PDT Subtitle: പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് ഐ.ജി മംഗലാപുരം: മണിപ്പാല്‍ സര്‍വകലാശാല കാമ്പസില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി കേസിന്റെ അന്വേഷണ പുരോഗതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യനാവുമെന്നും ദക്ഷിണമേഖല ഐ.ജി പ്രതാപ് റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐ.ജിയുടെ മേല്‍നോട്ടത്തില്‍ എട്ടു സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച രാത്രിയാണ് കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ നാലാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. അതിനിടെ, സുരക്ഷാ പാളിച്ചയുടെ ഉത്തരവാദിത്തം ഏറ്റടെുത്ത് കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജിവെച്ചു. സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം ബംഗളൂരു: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായ സാഹചര്യത്തില്‍ സ്കൂള്‍-കോളജ് വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. ഉഡുപ്പി സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജിനോട് വിവരങ്ങള്‍ ആരാഞ്ഞ സിദ്ധരാമയ്യ പ്രതികളെ പിടികൂടാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കാനും നിര്‍ദേശിച്ചു. |
ഒമാന്‍ എയറിന് വ്യാജ ബോംബ് ഭീഷണി; മുംബെയില്‍ ഇറക്കി Posted: 22 Jun 2013 11:20 PM PDT മസ്കത്ത്: ഒമാന്‍ എയര്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് ക്വാലാലംപൂരിലേക്ക് പോയ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാവിലെ പുറപ്പെട്ട ഡബ്ള്യു വൈ 823 വിമാനത്തിലാണ് ബോംബ് വച്ചെന്ന സന്ദേശം ലഭിച്ചത്. യാത്രക്കിടെയായിരുന്നു സന്ദേശം. ഉച്ചക്ക് 12.19ന് വിമാനം മുംബെയില്‍ ഇറക്കി. മുഴുവന്‍ യാത്രക്കാരെയും മാറ്റി. തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് സന്ദേശത്തെ കുറിച്ച് ഒമാന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. 226 യാത്രക്കാരുമായാണ് ക്വലാലംപൂരിലേക്ക് വിമാനം പുറപ്പെട്ടത്. 11 ജീവനക്കാരുമുണ്ടായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി വിമാനത്താളവത്തിലെ വിദൂര വഴിയിലേക്ക് മാറ്റിയിട്ട വിമാനത്തില്‍ ഇന്ത്യയിലെ വിവിധ സുരക്ഷാ ഏജന്‍സികള്‍ വിശദമായ പരിശോധന നടത്തി. ഭീഷണി വ്യാജമെന്ന് വ്യക്തമായെങ്കിലും മറ്റ് അന്വേഷണങ്ങള്‍ തുടരുകയാണ്. വിമാനത്താളവത്തിലിറക്കിയ ഉടന്‍ ബോംബ് സ്ക്വാഡും ഫയര്‍ഫോഴ്സും വിമാനം വളഞ്ഞു. പോലിസ് മുതല്‍ മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കി. ¥ൈവദ്യ സഹായം ലഭ്യമാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തി. വിമാനവും യാത്രക്കാരുടെ ലഗേജുകളും മറ്റ്പാഴ്സലുകളും വിശദമായിപരിശോധിച്ചു. യാത്രക്കാരെയും പരിശോധനാ വിധേയമാക്കി. മണിക്കൂറുകള്‍ നീണ്ട പരിശോധനക്കൊടുവിലാണ് സന്ദേശം വയാജമാണെന്ന് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് രാത്രിയോടെ വിമാനം ക്വലാലംപൂരിലേക്ക് തിരിച്ചു. വിമാനം അടിയന്തരമായി മുംബെയിലിറക്കാനും യാത്രക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും സഹകരിച്ച ഇന്ത്യന്‍ വ്യോമയാന വകുപ്പ് അധികൃതര്‍ക്ക് ഒമാന്‍ എയര്‍ അധികൃതര്‍ നന്ദി അറിയിച്ചു. |
സീഫ് അപകട സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചു Posted: 22 Jun 2013 11:11 PM PDT മനാമ: രണ്ട് യുവതികളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം നടന്ന സീഫ് മേല്‍പാലം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ സന്ദര്‍ശിച്ചു. റോഡുകളൂം പാലങ്ങളും തുരങ്കങ്ങളും പോലുള്ള അടിസ്ഥാന സൗകര്യം ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിലയിരുത്തി. പൊതുറോഡുകള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നത് ബന്ധപ്പെട്ടവര്‍ ഗൗരവത്തിലെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിന്‍െറ പാര്‍ശ്വ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ബാരിക്കേഡുകള്‍ വേണ്ടത്ര സുരക്ഷിതത്വം നല്‍കുന്നതാണോയെന്ന് പരിശോധിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച യുവതികളുടെ വീട്ടില്‍ അദ്ദേഹം നേരിട്ടെത്തി അനുശോചനം അറിയിക്കുകയും ചെയ്തു. |
യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ ഫൈലക ദ്വീപും Posted: 22 Jun 2013 10:44 PM PDT കുവൈത്ത് സിറ്റി: ലോകത്തെ പ്രധാന പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്ന യുനെസ്കോ ലോക പൈതൃക പട്ടികയില്‍ (യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്) ഇടംതേടി കുവൈത്തിലെ ഫൈലക ദ്വീപും മത്സര രംഗത്ത്. യുനെസ്കോ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് 37ാം സമ്മേളനത്തിലാണ് ഫൈലക ദ്വീപിന് മത്സരിക്കാന്‍ അവസരം കിട്ടിയതെന്ന് ഫൈലകയുടെ പൈതൃക സംരക്ഷണചുമതലയുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് (എന്‍.സി.സി.എ.എല്‍) സെക്രട്ടറി ജനറല്‍ അലി അല്‍ യഹ്യ അറിയിച്ചു. കുവൈത്തില്‍ നിന്ന് ആദ്യമായാണ് ഒരു പ്രദേശം പട്ടികയില്‍ ഇടംതേടുന്നത്. ഏറെ പുരാതന ചരിത്രമുറങ്ങുന്ന മണ്ണാണ് ഫൈലകയിലേത്. വെങ്കല യുഗ കാലത്തേക്കും ബി.സി 3000ലെ ദില്‍മുന്‍ രാജവംശത്തിലേക്കും വേരുകളുള്ള ഫൈലകയില്‍നിന്ന് ചിരപുരാതനമായ പ്രതിമകള്‍, ആയുധങ്ങള്‍, സീലുകള്‍, സ്റ്റാമ്പുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അലക്സാണ്ടര്‍ രാജാവ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കോട്ടയും ഫൈലകയിലുണ്ട്. മെസപ്പോട്ടേമിയന്‍ സംസ്കാരത്തിന്‍െറ കൂടി ഭാഗമായ ഫൈലക, ഇറാഖിന്‍െറ കുവൈത്ത് അധിനിവേശ കാലത്താണ് തകര്‍ന്നത്. 2000 ലധികം താമസക്കാരും സ്കൂളുകളും ആരാധനാലയങ്ങളും ജംഇയ്യയുമൊക്കെയുണ്ടായിരുന്ന ഫൈലകയില്‍ അധിനിവേശം നടത്തിയ ഇറാഖ് സൈന്യം കുവൈത്ത് മെയിന്‍ ലാന്‍റിനെ ആക്രമിക്കാനുള്ള സൈനിക താവളമായി അവിടം ഉപയോഗിച്ചു. ഇതോടെ തകര്‍ന്ന നാഗരികതയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ദ്വീപ് നിറയെ മൈനുകളും അവശേഷിപ്പിച്ചാണ് ഇറാഖ് മടങ്ങിയത്. വന്‍ മുതല്‍ മുടക്കുള്ള ഫൈലക വികസന പദ്ധതിയുമായി പൈതൃകങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ദ്വീപിനെ വികസിപ്പിക്കാന്‍ കുവൈത്തിന് പദ്ധതിയുണ്ട്. കമ്പോഡിയന്‍ തലസ്ഥാനമായ നോംപെന്നില്‍ നടക്കുന്ന യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് വാര്‍ഷിക സമ്മേളനത്തിലാണ് പട്ടികയില്‍ പുതിയ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നടക്കുന്നത്. ഇതിന്‍െറ ആദ്യപടിയായ നോമിനേഷന്‍ ലിസ്റ്റിലാണ് ഫൈലക ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. ഇനി ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ മോണ്യുമെന്‍റ്സ് ആന്‍റ് സൈറ്റ്സ്, വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂനിയന്‍ എന്നീ അഡൈ്വസറി ബോര്‍ഡുകള്‍ ഈ പട്ടിക വിലയിരുത്തും. തുടര്‍ന്ന് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ദ പ്രിസര്‍വേഷന്‍ റിസ്റ്റോറേഷന്‍ ഓഫ് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടിയുടെ വിദഗ്ധ അഭിപ്രായം കൂടി കഴിഞ്ഞ ശേഷം വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് പൈതൃക ലിസ്റ്റില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ സാംസ്കാരിക വിഭാഗത്തില്‍ 749ഉം പ്രകൃതി വിഭാഗത്തില്‍ 193ഉം മിശ്ര വിഭാഗത്തില്‍ 29ഉം പ്രദേശങ്ങള്‍ യുനെസ്കോ ലോക പൈതൃക പട്ടികയിലുണ്ട്. ഫൈലക ദ്വീപ് പൈതൃക പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയുള്ളതായി യുനെസ്കോയിലെ കുവൈത്തിന്‍െറ സ്ഥിരം പ്രതിനിധി അലി അഹ്മദ് അല്‍ തര്‍റ പറഞ്ഞു. |
വീണ്ടും കനത്ത മഴ; ഉത്തരഖണ്ഡില്‍ രക്ഷാപ്രവര്‍ത്തം നിര്‍ത്തിവെച്ചു Posted: 22 Jun 2013 10:30 PM PDT ന്യൂദല്‍ഹി: പ്രളയം നാശം വിതച്ച ഉത്തരഖണ്ഡിലെ രുദ്രപ്രയാഗില്‍ വീണ്ടും ശക്തമായ മഴ. കാലാവസ്ഥ മോശമായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ഹെലികോപ്ടറുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. കേദാര്‍നാഥ്, ബദരിനാഥ്, ഡെറാഡൂണ്‍, ഋശികേഷ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഞായാറാഴ്ച വീണ്ടും ശക്തമായി മഴ പെയ്തത്. സോനപ്രയാഗ് മേഖലയില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. 22,000ലേറെ പേര്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ശക്തമായ മഴയിലും പ്രളയത്തിലും ഇതുവരെ 1000 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്താലെ മരണപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. തിരിച്ചറിഞ്ഞ 83 പേരുടെ മൃതദേഹങ്ങള്‍ സൈന്യം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 7000ത്തിലധികം പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ജൂണ്‍ 25വരെ മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രളയത്തില്‍പെട്ട 73,000 പേരെ ഇതിനകം രക്ഷപ്പെടുത്തി. നാവിക സേനയുടെ 43 ഹെലികോപ്റ്ററുകളും, കരസേനയുടെ 11 ഹെലികോപ്റ്ററുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 150 പേരെ ഒരേസമയം വഹിക്കാന്‍ കഴിയുന്ന റഷ്യന്‍ നിര്‍മിത എം.ഐ26 ഹെലികോപ്റ്ററുകളും ശനിയാഴ്ച മുതല്‍ രംഗത്തിറക്കിയിട്ടുണ്ട്. ഏറ്റവും അപകടരവും രക്ഷാപ്രവര്‍ത്തനം കടുത്തതുമായ ജംഗിള്‍ ചട്ടിയില്‍ 500ത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബദരിനാഥില്‍ 8000 തീര്‍ഥാടകര്‍ സാഹായത്തിനായി കാത്തുനില്‍ക്കുകയാണ്. രുദ്രപ്രയാഗിലെ ഗുപ്ത്കാശിയില്‍ താത്കാലിക ആരോഗ്യ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. പ്രളയം ഏറ്റവും മോശമായി ബാധിച്ച ജില്ലകളില്‍ ഒന്നാണ് രുദ്രപ്രയാഗ്. ഇവിടെ നിരവധി റോഡുകള്‍ ഒലിച്ച് പോയെങ്കിലും ഗതാഗത ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. |
പാകിസ്താനില്‍ വെടിവെപ്പ്; പത്ത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു Posted: 22 Jun 2013 10:19 PM PDT ഇസ്ലാമാബാദ്: പാകിസ്താന്റെവടക്കന്‍ മേഖലയില്‍ അജ്ഞാതരായ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു. ഗില്‍ജിത്-ബാല്‍ടിസ്താന്‍ പ്രവിശ്യയില്‍ വിനോദ സഞ്ചാരികള്‍ താമസിക്കുന്ന നംഗ പര്‍ബാത് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. വിനോദ സഞ്ചാരികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അജ്ഞാതര്‍ രക്ഷപ്പെട്ടു. ഏതൊക്കെ രാജ്യത്ത് നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ചൈനക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിലേക്ക് നിരവധി സുരക്ഷസേനയെ അയച്ചിട്ടുണ്ട്. വളരെ ഒറ്റപ്പെട്ട ഗില്‍ജിത്-ബാല്‍ടിസ്താന്‍ മേഖലയിലേക്ക് റോഡുകള്‍ കുറവായതിനാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പുറത്തെത്തിക്കേണ്ടി വരും. ചൈന-കശ്മീര്‍ അതിര്‍ത്തിയോട് തൊട്ടടുത്തുള്ള മേഖലയില്‍ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് തീവ്രവദി ആക്രമണങ്ങള്‍ കുറവണെങ്കിലും ഈയടുത്ത് ന്യൂനപക്ഷമായ ശിയ വിഭാഗക്കാര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. പ്രകൃതി സുന്ദരമായ പാകിസ്താന്റെഈ മേഖലയില്‍ ആദ്യമായാണ് വിനോദ സഞ്ചാരികള്‍ ആക്രമിക്കപ്പെടുന്നത്. |
സാമ്പത്തിക വീണ്ടെടുപ്പ് ഇനിയും അകലെ; ബര്‍ണാങ്കെ ചെയ്യും മുമ്പേ ലോകം വിറച്ചു Posted: 22 Jun 2013 09:40 PM PDT ലോക സാമ്പത്തിക കേന്ദ്രങ്ങള്‍ വിറച്ച ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. ഇന്ത്യന്‍ രൂപ മുതല്‍ ന്യൂസിലന്‍ഡ് ഡോളര്‍വരെ ലോകത്തെ മിക്ക കറന്‍സികളും അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ കുത്തനെ ഇടിഞ്ഞു. രൂപ 59.94 വരെ എത്തി. നിക്ഷേപങ്ങള്‍ മിക്ക രാജ്യങ്ങളില്‍നിന്നും വ്യാപകമായി പിന്‍വലിക്കപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് എന്തെങ്കിലും നടപടി സ്വീകരിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ആയിരുന്നില്ല മറിച്ച് ആഗോള വിപണിയിലെ പരിഭ്രാന്തിയായിരുന്നു ലോക വിപണിയില്‍ പ്രകടമായത്. കഴിഞ്ഞയാഴ്ച പകുതിയോടെ തന്നെ ധനകാര്യസ്ഥാപനങ്ങള്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞമാസം അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കെ, അമേരിക്കന്‍ സമ്പദ്ഘടന ശക്തിപ്പെട്ടാല്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. ഏതാനും മീറ്റിങ്ങുകൊണ്ട് തീരുമാനമായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഫെഡറല്‍ റിസര്‍വിന്‍െറ രണ്ടുദിവസത്തെ യോഗത്തിന് ശേഷം ബുധനാഴ്ച ഇത് ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്ന കരുതലില്‍ കാത്തിരിക്കുകയായിരുന്ന ധനകാര്യകേന്ദ്രങ്ങള്‍. എന്നാല്‍ ബര്‍ണാങ്കെ പറഞ്ഞു മുഴുമിക്കുംമുമ്പേ വിപണികള്‍ ലക്ഷ്യമില്ലാതെ ഓട്ടം തുടങ്ങി. പണലഭ്യത കുറക്കുന്നതോ പലിശനിരക്ക് വ്യത്യാസപ്പെടുത്തുന്നതോ ആയ ഒരു പ്രഖ്യാപനവും ഫെഡറല്‍ റിസര്‍വിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. സമ്പദ്ഘടന തുടര്‍ന്നും മെച്ചപ്പെടുകയാണെങ്കില്‍ മാസം 8500 കോടിയോളം ഡോളര്‍ വിപണിയിലേക്ക് പമ്പ് ചെയ്യുന്ന സാമ്പത്തിക പദ്ധതികള്‍ ഈ വര്‍ഷമവസാനത്തോടെ കുറക്കുകയും 2014 പകുതിയോടെ പൂര്‍ണമായും നിര്‍ത്തുകയും ചെയ്യുമെന്നായിരുന്നു ബെര്‍ണാങ്കെയുടെ പ്രസ്താവന. തൊഴിലില്ലായ്മ നിരക്ക് എഴ് ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണലഭ്യതക്ക് വേണ്ടി ബോണ്ടുകളും സെക്യൂരിറ്റികളും വാങ്ങുന്നത് നിര്‍ത്തുമെന്നായിരുന്നു പ്രസ്താവന. അതുവരെ നിലവിലെ നടപടികള്‍ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2008 മുതല്‍ 2.5 ട്രില്യന്‍ ഡോളറാണ് ഇതിനായി നീക്കിവെച്ചിരുന്നത്. കുറഞ്ഞ പലിശക്ക് പണം ലഭ്യമാക്കി സാമ്പത്തിക വളര്‍ച്ചക്ക് പ്രേരണ നല്‍കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ 7.6 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു. മാന്ദ്യം രൂക്ഷമായിരുന്ന കാലത്തിത് 10 ശതമാനം എത്തിയിരുന്നു. അടുത്തവര്‍ഷം 6.5 ശതമാനത്തിലത്തെുമെന്നാണ് പ്രതീക്ഷ. അതേസമയം ഈ വര്‍ഷം പ്രതീക്ഷിക്കുന്ന തൊഴിലില്ലായ്മ നിരക്ക് 7.5ല്‍നിന്ന് 7.3 ലേക്ക് കുറക്കുകയും ചെയ്തിരുന്നു. അതായത് ഈ വര്‍ഷം ഇത്തരം നടപടികള്‍ക്ക് സാധ്യതയില്ളെന്ന് വ്യക്തം. ഏഴുശതമാനം എന്ന തൊഴിലില്ലായ്മ നിരക്ക് തന്നെ വേതന വര്‍ധനക്ക് ഉതകുന്നതല്ളെന്നും പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ദശലക്ഷങ്ങളെ പരിഗണിക്കാതെയാണിതെന്നും സാമ്പത്തികേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2013ലെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ പ്രതീക്ഷിത നിരക്ക് 2.8 ശതമാനത്തില്‍നിന്ന് 2.6 ശതമാനത്തിലേക്ക് ബാങ്ക് കുറക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം അവസാന പകുതിയില്‍ സാമ്പത്തിക വളര്‍ച്ച 2.1 ശതമാനമായിരുന്നു. 2013ന്‍െറ ആദ്യ പാദം ഇത് 1.8 ശതമാനം മാത്രമാണ്. പണപ്പെരുപ്പം നേരത്തേ പ്രതീക്ഷിച്ച 1.5 ശതമാനത്തില്‍ നിന്ന് ഒരുശതമാനമായും പുനര്‍നിര്‍ണയിച്ചിരുന്നു. രണ്ട് -മൂന്ന് വര്‍ഷം കൊണ്ട് പണപ്പെരുപ്പം 2.5 ശതമാനത്തിലത്തെിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് അമേരിക്കന്‍ സമ്പദ്്ഘടന ഇപ്പോഴും താഴ്ന്ന നിലയില്‍തന്നെയാണെന്നാണ്. അമേരിക്കയില്‍ നിന്ന് കുറഞ്ഞ പലിശക്ക് ലഭ്യമാവുന്ന പണം ഉയര്‍ന്ന പലിശ ലഭ്യമാവുന്ന രാജ്യങ്ങളിലെ ബോണ്ടുകളിലും മറ്റും നിക്ഷേപിച്ചിരുന്ന ധനകാര്യ സഥാപനങ്ങള്‍ പലിശകൂടും മുമ്പ് പണം തിരിച്ചടക്കാന്‍ കാട്ടിയ വ്യഗ്രത മൂലധനപ്പാച്ചിലില്‍ പ്രകടമായിരുന്നു. ബോണ്ടുവാങ്ങലില്‍ നിന്ന് ഫെഡറല്‍ റിസര്‍വ് പിന്‍വാങ്ങിയാല്‍ പലിശനിരക്കുകള്‍ ഉയരുമെന്ന പ്രതീക്ഷയാണ് ഓഹരികളുടെ വിറ്റഴിക്കലിനും സ്വര്‍ണവിലയിടിവിനും കാരണമായത്. ബര്‍ണാങ്കെയുടെ കഴിഞ്ഞമാസത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍, പണനയങ്ങളില്‍ വരുത്തുന്ന ലഘൂകരണങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ വീണ്ടും പ്രതിസന്ധിയിലേക്ക് നയിച്ചേക്കുമെന്ന് നേരത്തേ, അന്താരാഷ്ട്ര നാണ്യനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘രോഗി ചികിത്സയിലിരിക്കെ മരുന്നു നിര്‍ത്താനാവില്ളെന്നും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപറ്റി ബോധമുണ്ടായിരിക്കണം’ എന്നുമായിരുന്നു അന്താഷ്ട്ര നാണ്യനിധിയുടെ ധനകാര്യ സ്ഥിരതാ വിഭാഗം തലവന്‍ ജോസ് വിനാല്‍ പറഞ്ഞത്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിലെയും യൂറോപ്യന്‍ യൂനിയനിലെയും സ്ഥിതിഗതികളും അമേരിക്കക്ക് ഒറ്റക്ക് വളര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാവില്ളെന്ന സൂചനയാണ് നല്‍കുന്നത്. ചൈനയിലെ ഫാക്ടറി ഉല്‍പാദനം ജൂണില്‍ ഒമ്പത് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലത്തെി. ചൈനയുടെ എച്ച്.എസ്ബി.സി പര്‍ചേസ് മാനേജ് ഇന്‍ഡക്സ് (പി.എം.ഐ) ജൂണില്‍ മുന്‍ മാസത്തെ 49.2ല്‍നിന്ന് 48.3 ആയാണ് കുറഞ്ഞത്. 13 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച. യൂറോസോണിലെ മാര്‍ക്കിറ്റ്സ് ഫ്ളാഷ് കോമ്പസിറ്റ് പര്‍ചേസ് മാനേജ് ഇന്‍ഡക്സ് മേയിലെ 47.7ല്‍നിന്ന് 48.9 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും വളര്‍ച്ച സൂചിപ്പിക്കുന്ന 50ന് മുകളിലത്തെിയിട്ടില്ളെന്നതും ശ്രദ്ധേയമാണ്. ഏറെ ആശ്രയിക്കുന്ന ഈ രണ്ട് സാമ്പത്തിക ശക്തികളും ദുര്‍ബലമായിരിക്കുന്നത് അമേരിക്കന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചക്കും തിരിച്ചടിയാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന മട്ടിലായിരുന്നു ആഗോള ധനകാര്യസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന മൂലധനപ്പാച്ചില്‍. വളര്‍ന്നു വരുന്ന രാഷ്ട്രങ്ങളില്‍ നിന്നെല്ലാം പിന്‍വലിക്കപ്പെട്ട മൂലധനത്തിന് അന്തിമമായി ഒരു സ്്ഥലം കണ്ടെത്തേണ്ടി വരുമെന്ന ധനമന്ത്രി പി. ചിദംബരത്തിന്‍െറ പ്രസ്താവന ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. |
No comments:
Post a Comment