ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി തൂത്തുവാരി Madhyamam News Feeds |
- ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി തൂത്തുവാരി
- ജില്ലയില്‍ പനി പടരുന്നു; ജനം ഭീതിയില്‍
- സൈബര്‍സിറ്റിക്കായി എച്ച്.ഡി.ഐ.എല്‍ വാങ്ങിയ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമം
- വികസനത്തിന്‍െറ ഗുണഫലം എല്ലാവരിലുമെത്തി -മന്ത്രി ജയലക്ഷ്മി
- മാവോവാദി ഭീഷണി നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് മുന്നോട്ടു വരണം- പ്രധാനമന്ത്രി
- ഖത്തര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം പ്രഖ്യാപിച്ചു
- ശൈഖ് സായിദിന്‍െറ ചിത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ആല്‍ബം
- ലോകകപ്പ് യോഗ്യത; ഒമാന്‍ ഇറാഖിനെ തോല്‍പ്പിച്ചു
- വിദേശികളെ കുറക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയം -കുവൈത്ത് തൊഴില്‍ മന്ത്രി
- മന്ത്രിസഭാ പുന:സംഘടന: രണ്ടു ദിവസത്തിനകം തീരുമാനമെന്ന് പി.പി തങ്കച്ചന്‍
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി തൂത്തുവാരി Posted: 05 Jun 2013 12:37 AM PDT Image: ന്യൂദല്‍ഹി: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന, പോര്‍ബന്തറടക്കം ആറ് സീറ്റുകളും ഭരണകക്ഷിയായ ബി.ജെ.പി തൂത്തുവാരി. മുന്‍ കോണ്‍ഗ്രസ് അംഗമായിരുന്ന, ബി.ജെ.പി നേതാവ് വിറ്റല്‍ റഡാഡിയയാണ് പോര്‍ബന്തറില്‍ നിന്ന് വിജയിച്ചത്. രണ്ട് ലോക്സഭാ സീറ്റുകളിലും നാല് നിയമസഭാ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്ത് ബി.ജെ.പിയുടെ ശക്തി കേന്ദ്രമാണെന്ന് ജനങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചതായും നരേന്ദ്രമോഡി സര്‍ക്കാറിന്റെവികസന നയങ്ങളാണ് വന്‍ വിജയത്തിന് കാരണമെന്നും ബി.ജെ.പി നേതാവ് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷമായ കോണ്‍ഗ്രസിനുള്ള ‘ലിറ്റ്മസ്’ പരീക്ഷണമായാണ് തെരഞ്ഞെടുപ്പ് കണക്കാക്കിയിരുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. നിലവില്‍ നിയമസഭയിലെ 182 അംഗങ്ങളില്‍ ബി.ജെ.പിക്ക് 115 എം.എല്‍.എമാരും കോണ്‍ഗ്രസിന് 57 എം.എല്‍.എമാരുമാണുള്ളത്. |
ജില്ലയില്‍ പനി പടരുന്നു; ജനം ഭീതിയില്‍ Posted: 05 Jun 2013 12:01 AM PDT കൊല്ലം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടയിലും ജില്ലയില്‍ പനി പടരുന്നു. വൈറല്‍ പനിക്കൊപ്പം ഡെങ്കിപ്പനിയും വ്യാപകമാവുകയാണ്. ഡെങ്കിപ്പനിമൂലം ചൊവ്വാഴ്ച ജില്ലയില്‍ നാല് പേര്‍ മരിച്ചത് ആശങ്കവര്‍ധിപ്പിച്ചിട്ടുണ്ട്. പട്ടാഴി നടുത്തേരി പാലക്കുന്നില്‍ കിഴക്കേതില്‍ ഉഷാകുമാരി (38), പോരേടം മുട്ടത്തുകോണം ചരുവിള പുത്തന്‍വീട്ടില്‍ ദേവരാജന്‍പിള്ള (56) മടത്തറ ശിവന്‍മുക്ക് തടത്തരികത്ത് വീട്ടില്‍ സജീര്‍ (26), പോരുവഴി കമ്പലടി ഷമീര്‍ മന്‍സിലില്‍ അബ്ദുല്‍ സലാം (50) എന്നിവരാണ് മരിച്ചത്. സ്വകാര്യ ആശുപത്രികളും പനിയുമായി ബന്ധപ്പെട്ട ‘ട്രീറ്റ്മെന്‍റ് പ്രോട്ടോകോള്‍’ (ചികിത്സാ ക്രമം) പിന്തുടരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. |
സൈബര്‍സിറ്റിക്കായി എച്ച്.ഡി.ഐ.എല്‍ വാങ്ങിയ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമം Posted: 04 Jun 2013 11:58 PM PDT Image: കൊച്ചി: കളമശ്ശേരിയില്‍ സൈബര്‍ സിറ്റിക്കായി വാങ്ങിയ ഭൂമി എച്ച്.ഡി.ഐ.എല്‍ മറിച്ചുവില്‍ക്കാനൊരുങ്ങുന്നു. 70 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ എച്ച്.ഡി.ഐ.എല്‍ പത്ര പരസ്യം നല്‍കിയിട്ടുണ്ട്. എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 2002ല്‍ എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് സൈബര്‍ സിറ്റി നിര്‍മാണത്തിനായി എച്ച്.ഡി.ഐ.എല്ലിന് കൈമാറിയത്്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രമെന്ന ഉപാധിയോടെയാണ് എച്ച്.ഡി.ഐ.എല്‍ ഭൂമി വാങ്ങിയത്. 70,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സൈബര്‍ സിറ്റി പദ്ധതിക്കുവേണ്ടിയാണ് എച്ച്. ഡി.ഐ.എല്ലിന്‍്റെ ഉപകമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്ളൂ സ്റ്റാര്‍ റിയാല്‍റ്റേഴ്സ് ഭൂമി വാങ്ങിയത്. 2,300 കോടി രൂപയോളം സൈബര്‍ സിറ്റിക്കായി ഇവിടെ നിക്ഷേപിക്കുമെന്നായിരുന്നു എച്ച്.ഡി.ഐ.എല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുവരെ ഒരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനവും നടന്നില്ല. പദ്ധതികള്‍ക്കായി നല്‍കിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യു.ഡി.എഫ് ഗവണ്‍മെന്‍്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭൂമിക്കച്ചവട പരസ്യം പുറത്തുവന്നിരിക്കുന്നത്. 2002ല്‍ സെന്‍്റിന് 1,34,000 രൂപ നിരക്കില്‍ വാങ്ങിയ ഭൂമി എട്ട് ലക്ഷം രൂപ നിരക്കിലാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്. |
വികസനത്തിന്‍െറ ഗുണഫലം എല്ലാവരിലുമെത്തി -മന്ത്രി ജയലക്ഷ്മി Posted: 04 Jun 2013 11:43 PM PDT കല്‍പറ്റ: ജില്ലയിലെ എല്ലാ വിഭാഗത്തിലുംപെട്ടവരിലേക്ക് വികസനത്തിന്‍െറ ഗുണഫലം എത്തിക്കാനായെന്നും ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററും മെഡിക്കല്‍കോളജും സമീപഭാവിയില്‍ ജില്ലയില്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. |
മാവോവാദി ഭീഷണി നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് മുന്നോട്ടു വരണം- പ്രധാനമന്ത്രി Posted: 04 Jun 2013 11:22 PM PDT Image: ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന നക്സലിസത്തെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ചു മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആഹ്വാനം ചെയ്തു. ദേശീയ ഭീകര വിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി)സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ന്യുദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 34 നക്സല്‍ ബാധിത മേഖലകളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റഎ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഢിലെ നക്സല്‍ ആക്രമണം ജനാധിപത്യത്തിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും എതിരായ കൈയേറ്റമാണെന്ന് യോഗത്തില്‍ സംസാരിച്ച ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടു. രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തെ ചെറുക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.സി.ടി.സി സ്ഥാപിക്കുന്നതില്‍ കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാറുകളുടെ എതിര്‍പ്പ് മറികടക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം ചേര്‍ന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എന്‍.സി.ടി.സിയെ എതിര്‍ക്കുമെന്നറിയുന്നു. എന്‍.സി.ടി.സിക്കെതിരെ നേരത്തെ തന്നെ രംഗത്തുള്ള മമതാ ബാനര്‍ജിയും ജയലളിതയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കേവലം പത്തു മിനിറ്റ് മാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് ജയലളിത യോഗം ബഹഷ്കരിച്ചത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
|
ഖത്തര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം പ്രഖ്യാപിച്ചു Posted: 04 Jun 2013 11:16 PM PDT Image: ദോഹ: എല്ലാ മേഖലകളിലേയും തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ബാധകമാക്കി ഖത്തര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം പ്രഖ്യാപിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ചൊവ്വാഴ്ച 2103ലെ ഏഴാം നമ്പര്‍ നിയമം പ്രഖ്യാപിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമടക്കം എല്ലാ തൊഴിലുടമകളും ഇന്‍ഷൂറന്‍സ് സംവിധാനമേര്‍പ്പെടുത്തണമെന്നത് പുതിയ നിയമപ്രകാരം നിര്‍ബന്ധമായി. ബിസിനസ്, ടൂറിസ്റ്റ് വിസകളിലെത്തുന്നവരും രാജ്യത്ത് തങ്ങുന്ന കാലയളവിലേക്ക് ഇന്‍ഷൂറന്‍സ് കവറേജ് എടുത്തിരിക്കണം. വീട്ടുജോലിക്കാര്‍ക്ക് സ്പോണ്‍സര്‍മാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കവറേജ് നല്‍കണം. പുതിയ നിയമമനുസരിച്ച് ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലാതെ ആര്‍ക്കും രാജ്യത്ത് തങ്ങാനാവില്ല. ഖത്തര്‍ പൗരന്‍മാര്‍ക്കും ഖത്തര്‍ പൗരന്‍മാരെ വിവാഹം ചെയ്ത വിദേശി സ്ത്രീകള്‍ക്കും വിദേശികളെ വിവാഹം ചെയ്ത ഖത്തരി സ്ത്രീകളുടെ മക്കള്‍ക്കും ഗവണ്‍മെന്‍റ് സൗജന്യ ഇന്‍ഷൂറന്‍സ് കവറേജ് നല്‍കും. ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താതെ വിദേശ തൊഴിലാളികള്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ റെസിഡന്‍റ് പെര്‍മിറ്റ് അനുവദിക്കാനും പാടില്ല. ഔദ്യാഗിക വിജ്ഞാപനം പുറപ്പെടുവിപ്പിച്ച നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിനായിരിക്കും ഇന്‍ഷൂറന്‍സ് സംവിധാനത്തിന്‍െറ മേല്‍നോട്ട ചുമതല. ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടേയെന്ന് കര്‍ശനമായി നിരീക്ഷിക്കും. എസ്.സി.എച്ച് നോഡല്‍ ഏജന്‍സിയെ കണ്ടെത്തിയാണ് ഇന്‍ഷൂറന്‍സ് സംവിധാനം നടപ്പാക്കുക. |
ശൈഖ് സായിദിന്‍െറ ചിത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ആല്‍ബം Posted: 04 Jun 2013 11:02 PM PDT Image: അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ അപൂര്‍വവും ചരിത്രപ്രാധാന്യവുമുള്ള ഫോട്ടോകള്‍ അണിനിരക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആല്‍ബം അബൂദബിയില്‍ പുറത്തിറക്കി. സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫൊര്‍ ഹ്യുമാനിറ്റേറിയന്‍ കെയര്‍ ആന്‍ഡ് സ്പെഷല്‍ നീഡ്സ് (ഇസഡ്.എച്ച്.ഒ) എമിറേറ്റ്സ് പാലസില്‍ സംഘടിപ്പിച്ച ‘വിശ്വാസ്യതയുടെ സ്പര്‍ശം’ എന്ന പരിപാടിയിലാണ് 210 കളര്‍-ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുള്ള ആല്‍ബം അവതരിപ്പിച്ചത്. 5.5 മീറ്റര്‍ വീതിയും 4.5 മീറ്റര്‍ ഉയരവുമുള്ള ആല്‍ബം ഇതോടകം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിട്ടുണ്ട്്. |
ലോകകപ്പ് യോഗ്യത; ഒമാന്‍ ഇറാഖിനെ തോല്‍പ്പിച്ചു Posted: 04 Jun 2013 10:45 PM PDT Image: മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ കളി മൈതാനത്ത് ആവേശാരവങ്ങള്‍ക്കിടയില്‍ അരേങ്ങറിയ ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ ഒമാന് ജയം. എതിരാളികളായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒമാന്‍ ടീം തോല്‍പ്പിച്ചത്. ഒന്നാം പകുതിയില്‍ അധികമായി ലഭിച്ച മൂന്നാം മിനിറ്റിലായിരുന്നു രാജ്യം കാത്തിരുന്ന ഗോള്‍ വന്നത്. |
വിദേശികളെ കുറക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയം -കുവൈത്ത് തൊഴില്‍ മന്ത്രി Posted: 04 Jun 2013 10:33 PM PDT Image: കുവൈത്ത് സിറ്റി: രാജ്യത്ത് നിലവില്‍ നടക്കുന്ന അധനികൃത താമസക്കാരുടെ ശുദ്ധീകരണ പ്രക്രിയക്കൊപ്പം വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുക എന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇക്കാര്യത്തില്‍ നേരത്തേ പ്രസ്താവന നടത്തിയിരുന്ന സാമൂഹിക, തൊഴില്‍ മന്ത്രി ദിക്റ അല്‍ റഷീദിയാണ് വിദേശികളെ കുറക്കുമെന്ന പ്രഖ്യാപനവുമായി വീണ്ടും രംഗത്തെത്തിയത്. |
മന്ത്രിസഭാ പുന:സംഘടന: രണ്ടു ദിവസത്തിനകം തീരുമാനമെന്ന് പി.പി തങ്കച്ചന്‍ Posted: 04 Jun 2013 10:30 PM PDT Image: തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മന്ത്രിസഭാ പ്രവേശനകാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയും ബുധനാഴ്ച ചര്‍ച്ച നടത്തും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment