പ്രകൃതി വാതക വില ഇരട്ടിയാകാന്‍ തീരുമാനം Posted: 28 Jun 2013 12:32 AM PDT ന്യൂദല്‍ഹി: പ്രകൃതി വാതകത്തിന്‍്റെ വില 2014 എപ്രില്‍ ഒന്നു മുതല്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് വ്യാഴാഴ്ച ചേര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ ഉപസമിതി അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശകന്‍ സി.രംഗരാജന്‍്റെ അധ്യക്ഷതയിലുള്ള സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പ്രകൃതി വാതകത്തിന്‍്റെ വില ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രകൃതി വാതകത്തിന്‍്റെ വില വര്‍ധിപ്പിക്കുന്നത്. ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് വാതകത്തിന് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായാണ് വര്‍ധന ഉണ്ടാകുന്നത്. എന്‍.ഇ.എല്‍.പിയുടെ കീഴിലുള്ള വാതക വിലനിര്‍ണയ നയമനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് 2014 മുതല്‍ നിലവില്‍ വരുന്ന വര്‍ധനവില്‍ തുടരാനാണ് തീരുമാനം. മൂന്നുമാസത്തിലൊരിക്കല്‍ നിരക്കുകള്‍ പുനപ്പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിവാതകത്തിന്‍്റെ വില വര്‍ധന വാതകമുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെയും രാസവളത്തിന്‍്റെയും വിലയെ ബാധിക്കുമെന്നതിനാല്‍ ഈ തീരുമാനം ഊര്‍ജ്ജമന്ത്രാലയവും രാസവള മന്ത്രാലയവും എതിര്‍ത്തിരുന്നു. സി.എന്‍.ജി.യുടെ വിലയും വര്‍ധിക്കാനിടയുണ്ട്. ഇന്ത്യയിലെ പ്രകൃതി വാതക ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് വില വര്‍ധനവ് അംഗീകരിച്ചതെന്ന് ധനകാര്യമന്ത്രി പി.ചിദംബരം അറിയിച്ചു. വാതക ഇറക്കുമതിയില്‍ നാലാംസ്ഥാനത്തുള്ള ഇന്ത്യക്ക് കൂടുതല്‍ വാതകം ഇറക്കുമതി ചെയ്യാന്‍ പ്രാപ്തിയില്ളെന്നും അദ്ദേഹം പറഞ്ഞു. പുതിയവില, ഒ.എന്‍.ജി.സി. പോലെ സര്‍ക്കാര്‍ ഉടമസ്ഥതയിലും റിലയന്‍സ് പോലുള്ള സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്കും ഒരേപോലെ ബാധകമാകും. |
തടയണ വിനയായി; ചിറ്റാര്‍പുഴ ദിശമാറിയൊഴുകി Posted: 27 Jun 2013 11:53 PM PDT കാഞ്ഞിരപ്പള്ളി: ചിറ്റാര്‍പുഴ ദിശമാറിയൊഴുകി സമീപവാസികളുടെ ഭൂമി ഒലിച്ചുപോയി. കൃഷികള്‍ നശിച്ചു. കാഞ്ഞിരപ്പള്ളി -മണിമല റോഡും ഇവിടെ നിര്‍മിച്ച കലുങ്കും അപകടാവസ്ഥയിലാണ്. അശാസ്ത്രീയമായി നിര്‍മിച്ച തടയണയാണ് പുഴ ദിശ മാറിയൊഴുകാന്‍ കാരണം. ചിറക്കടവ് സെന്‍റ് ഇഫ്രേംസ് എല്‍.പി സ്കൂളിന് മുന്‍വശത്ത് ചിറ്റാര്‍പുഴയില്‍ ഒരു വര്‍ഷം മുമ്പാണ് തടയണ നിര്‍മിച്ചത്. പുഴയുടെ ഇരുവശത്തുമുള്ള കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചായിരുന്നു ചെക് ഡാം. ചിറക്കടവ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് തടയണ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍, നീന്തല്‍ പരിശീലനം കൂടി ലക്ഷ്യമിട്ട് തടയണയുടെ ഉയരം കൂട്ടിയതാണ് വിനയായത്. നിര്‍മാണഘട്ടത്തില്‍തന്നെ അശാസ്ത്രീയമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഉദ്ഘാടനശേഷം ഷട്ടറുകളുടെ താക്കോല്‍ ചിറക്കടവ് പഞ്ചായത്തിനെയാണ് ജലസേചന വകുപ്പ് ഏല്‍പ്പിച്ചത്. മഴക്കാലത്ത് ഷട്ടറുകള്‍ തുറക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, മഴക്കാലം എത്തിയെങ്കിലും ഷട്ടര്‍ തുറക്കാന്‍ പഞ്ചായത്ത് തയാറായില്ല. കനത്ത മഴയില്‍ ശക്തമായ ഒഴുക്കുമൂലം ഷട്ടറുകള്‍ തുറക്കാനാകാത്ത അവസ്ഥയിലാണ്. മഴ ശക്തമായതോടെ വെള്ളം കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി -മണിമല റോഡിലേക്കും കരിമ്പുകയം റോഡിലേക്കും ഒഴുകി ഇരു റോഡും വെള്ളത്തിലാവുകയായിരുന്നു. ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനാവാത്ത അവസ്ഥയാണ്. റോഡുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. വെള്ളം കയറി കാഞ്ഞിരപ്പള്ളി - മണിമല റോഡില്‍ മൂന്നാംമൈല്‍ ഭാഗത്തെ കലുങ്ക് അപകട ഭീഷണിയിലാണ്. റോഡിന്‍െറ നടുവില്‍ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നാട്ടുകാരാണ് കല്ലുകള്‍കൊണ്ട് ഗര്‍ത്തം അടച്ചത്. സംരക്ഷണഭിത്തി തകര്‍ന്ന് ദിശതെറ്റിയാണ് ഇപ്പോള്‍ പുഴ ഒഴുകുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരോട് പറയാനാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതെന്ന് സമീപത്തെ സ്ഥലം ഉടമ ലാല്‍ ജോസഫ് പറഞ്ഞു. സ്ഥലം സംരക്ഷിക്കുന്നതിന് ചിറ്റാര്‍പുഴയില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയുടെ ഉയരം വര്‍ധിപ്പിച്ചതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും അധികൃതര്‍ നടത്തിയില്ല. പുരയിടങ്ങളിലൂടെ കുത്തിയൊഴുകുന്ന വെള്ളം എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ വിഷമിക്കുകയാണ് സ്ഥല ഉടമകള്‍. വ്യാഴാഴ്ച രാവിലെയാണ് തടയണയുടെ സംരക്ഷണഭിത്തി തകര്‍ന്ന് ചിറ്റാര്‍പുഴ ദിശതെറ്റി ഒഴുകാന്‍ തുടങ്ങിയത്. |
ആത്മസംതൃപ്തിയുടെ നിറവില്‍ കലക്ടര്‍ പടിയിറങ്ങുന്നു Posted: 27 Jun 2013 11:35 PM PDT തൊടുപുഴ: ആദ്യ പുകയില വിരുദ്ധ വിദ്യാഭ്യാസ ജില്ല, എം.പി ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനം, ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കുന്ന ഡി.ബി.ടി പദ്ധതിയില്‍ 85 ശതമാനം രജിസ്ട്രേഷനിലൂടെ ഒന്നാം നിരയില്‍ സ്ഥാനം, ഒരു വ്യാഴവട്ടത്തിനു ശേഷം ഇടുക്കി ഫെസ്റ്റിന്‍െറ പുനുരുജ്ജീവനം, തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്ത് തന്നെ മുന്‍നിര പദവി. ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചാണ് ടി. ഭാസ്കരന്‍ കലക്ടര്‍ പദം ഒഴിയുന്നത്. 13 മാസങ്ങള്‍ കൊണ്ട് നേട്ടങ്ങളുടെ നീണ്ടനിര തീര്‍ത്താണ് അദ്ദേഹം ഇടുക്കിയോട് വിടപറയുന്നത്. കലക്ടറേറ്റിന്‍െറ മുഖഛായക്ക് പുതിയ രൂപവും ഭാവവും നല്‍കിയാണ് അദ്ദേഹം പടിയിറങ്ങുക. പാതിവഴിയില്‍ കിടന്ന പല കെട്ടിടങ്ങള്‍ക്കും ജീവന്‍വെച്ചു. പുതിയ കോണ്‍ഫറന്‍സ് ഹാള്‍, ട്രെയ്നിങ് സെന്‍റര്‍, വാഹന പാര്‍ക്കിങ് സൗകര്യം തുടങ്ങി മാറ്റങ്ങളുടെ പട്ടിക നീളുകയാണ്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തി സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡിനര്‍ഹമായി. ഈ വര്‍ഷം 44 പുതിയ അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങി. ഭൂമിയില്ലാത്ത ജനങ്ങള്‍ക്ക് എണ്ണായിരത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനും നേതൃത്വം നല്‍കി. ഇടുക്കി ജില്ലയെ ഇ -ജില്ലയായി ഉയര്‍ത്തുന്നതിന് വേണ്ട കഠിന ശ്രമങ്ങള്‍ നടത്തി. സുരക്ഷയുടെ ഭാഗമായി ഇടുക്കി കലക്ടറേറ്റിനെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറ സംവിധാനത്തിന്‍െറ കീഴിലാക്കി. ഭരണ വികേന്ദ്രീകരണത്തിന്‍െറ ഭാഗമായി താലൂക്കുകളും ആര്‍.ഡി.ഒ ഓഫിസുകളും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചു. ജില്ലയെ ആദ്യ പേപ്പര്‍ രഹിത കലക്ടറേറ്റാക്കി ഉയര്‍ത്തി. ശബരിമല മഹോത്സവം വിജയകരമായി നടത്തിയതിന് ഹൈകോടതിയുടെ അഭിനന്ദനം. ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയിലേക്ക് ആര്‍മി റിക്രൂട്ട്മെന്‍റ് റാലി, സന്ദര്‍ശകര്‍ക്ക് വിസ്മാന്‍ സംവിധാനം അങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക. നേരിട്ട ജീവിത സമസ്യകളില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം യാത്ര തുടരുകയാണ്. ജലനിധിയുടെ തലപ്പത്തേക്ക്. നിറഞ്ഞ മനസ്സോടെ ഇടുക്കി അദ്ദേഹത്തെ ഓര്‍ക്കുന്നു. |
മഴക്ക് ശമനം; കെടുതിയില്‍ എട്ടു കോടിയുടെ കൃഷിനാശം Posted: 27 Jun 2013 11:27 PM PDT കല്‍പറ്റ: ജില്ലയില്‍ വ്യാഴാഴ്ച മഴക്ക് ശമനം. നാലു ദിവസത്തോളം തിമിര്‍ത്തുപെയ്ത മഴയില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ ദുരിതത്തിന് കുറവായി. ഇന്നലെയോടെ വെള്ളം ഇറങ്ങിത്തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ ഗതാഗതം പുന$സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ എട്ടു കോടി 46 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 540 ഹെക്ടര്‍ പ്രദേശത്തെ കാര്‍ഷിക വിളകളാണ് നശിച്ചത്. ഇന്നലെ മാത്രം 11,40,000 രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ 40 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും നശിച്ചു. ജില്ലയിലെ 38 ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുന്ന 2827 പേര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി താലൂക്കില്‍ നിലവിലുണ്ടായിരുന്ന നെഹ്റു ജി.യു.പി.എസ് വള്ളിയൂര്‍ക്കാവിലെ ക്യാമ്പില്‍നിന്നുള്ള 52 പേര്‍ വീടുകളിലേക്ക് തിരിച്ചു. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. സൗജന്യ റേഷന്‍ എല്ലാവര്‍ക്കും നല്‍കാനും നടപടി തുടങ്ങി. മാനന്തവാടി താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 113 കുടുംബങ്ങളും 510 അംഗങ്ങളുമാണ് ഇപ്പോള്‍ കഴിയുന്നത്. |
ഖത്തര്‍ : 12 പുതു മുഖങ്ങള്‍, ഒരു വനിത മന്ത്രി Posted: 27 Jun 2013 11:21 PM PDT Subtitle: പുതിയ അഞ്ചു മന്ത്രാലയങ്ങള്‍; ദോഹ: അധികാരമേറ്റടെുത്ത ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ച മന്ത്രിസഭയില്‍ പുതിയ അഞ്ചു മന്ത്രാലയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഗതാഗതം, സ്പോര്‍ട്സ്, ടെലികമ്യൂണിക്കേഷന്‍, പ്ളാനിങ് ഡവലപ്മെന്‍റ്, അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്‍റ് എന്നിവയാണ് പുതിയ മന്ത്രാലയങ്ങള്‍. ഇതോടെ ഖത്തറിലെ മന്തലയങ്ങളുടെ എണ്ണം 20 ആയി. മന്ത്രി സഭയില്‍ 12 പുതു മുഖങ്ങളെയും ഉള്‍പ്പെടുത്തി. സ്വലാഹ് ബിന്‍ ഗാനിം നാസര്‍ അല്‍ അലി (സ്പോര്‍ട്സ്,യുവജനം), ഡോ. ഈസ സഅഥ് അല ജഫാലി അല്‍ നഈമി (അഡ്്മിനിട്രേറ്റീവ് ഡവലപ്മെന്‍റ്), ഡോ. ഹസ്സ സുല്‍ത്താന്‍ അല്‍ ജാബിര്‍ (കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ജാസിം സൈഫ് അഹമദ് അല്‍ സുലൈത്തി (ഗതാഗതം), ഡോ. സ്വാലിഹ് മുഹമ്മദ് സാലിം അല്‍ നാബിത് (പ്ളാനിങ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്) എന്നിവരാണ് പുതിയ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്നവര്‍. മുന്‍ മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി ആയിരുന്ന ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യിനാണ് വിദേശകാര്യം. ഹസ്സ സുല്‍ത്താന്‍ അല്‍ ജാബിര്‍ ആണ് ഏക വനിതാ മന്ത്രി. നിയുക്ത ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അല്‍ സുലൈത്തി ഖത്തര്‍ സായുധസേനയില്‍ ജനറല്‍ മെക്കാനിസം ഓപറേഷന്‍ വകുപ്പില്‍ കേണല്‍ ആയും പിന്നീട് അമീര്‍ പ്രൊട്ടെക്ഷന്‍ സായുധ വിഭാഗത്തില്‍ മേജര്‍ ആയും ഖത്തര്‍ ഫ്രഞ്ച് സംയുക്ത സൈനിക പരിശീലന കോ ഓഡിനേറ്ററായും സേവനമണുഷ്ഠിച്ചു. പൊതുആരോഗ്യ മന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ കഹ്താനി തൊഴില്‍ വ്യാപാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ഏഷ്യന്‍ കപ്പ് റീജ്യനല്‍ സമിതി ഡയറക്ടര്‍, ഖത്തര്‍ നാഷണല്‍ ബാങ്ക് ഫിനാഷ്യല്‍ സൂപ്പര്‍വിഷന്‍ മാനേജര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ഡോ. ഹസ്സ സുല്‍ത്താന്‍ അല്‍ ജാബിര്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് സുപ്രീം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു.നിരവധി ദേശീയ അന്തര്‍ ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവദരിപ്പിച്ച ഇവര്‍ ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ്. നിയുക്ത വിദ്യഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍,ഖത്തര്‍ ടെക്നിക്കല്‍ കോളേജ് ഡയറക്ടര്‍, റിസര്‍ച്ച് ആന്‍ഡ് പ്ളാനിങ് ബോര്‍ഡ് ഡയറക്ടര്‍, ഖത്തര്‍ യൂണിവേഴ്സിറ്റി പ്ളാനിങ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡവലപ്പ്മെന്‍റ് ഉപമേധാവി എന്നീ നിലകിളില്‍ സേവനമനുഷ്ഠിട്ടുണ്ട്. അഡ്്മിനിട്രേറ്റീവ് ഡവലപ്മെന്‍റ് മന്ത്രി ഡോ. ഈസ സഅദ് അല ജുഫാലി അല്‍ നഈമി 1990 മുതല്‍ 2000 വരെ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തു. പിന്നീട് നാല് വര്ഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മന്ത്രിസഭ ലജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടറായിരുന്നു. നിയമ മന്ത്രി ഡോ. ഹസന്‍ ലഹ്ദാന്‍ സഖര്‍ ആല്‍ ഹസന്‍ അല്‍ മുഹന്നദി 1998 വരെ ഖത്തര്‍ കോടതിയില്‍ ജഡ്ജി ആയിരുന്നു. നിയമകാര്യ സ്ഥിരം സമിതി ഉപമേധാവി, മന്ത്രിസഭ സെക്രട്ടറിയേറ്റ് സ്ഥാപക സമിതി അംഗം, ഔാഫ് മേധാവി തുടങ്ങിയ പദവികളും ധാരാളം സമിതികളുടെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയുക്ത വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ ഹമദ് അല്‍ അതിയ്യ ഖത്തര്‍ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍, കഹര്‍മ മാനേജ്മെന്‍റ് ബോഡി അംഗം, അന്താരഷ്ട്ര കാര്യ സഹമന്ത്രി, തൊഴില്‍ വ്യാപാര മന്ത്രിയുടെ താല്‍ക്കാലിക ചുമതല, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ മേധാവി, സുപ്രീം കൗസില്‍ ഓഫ് ടെലി കമ്യൂണിക്കേഷന്‍ ഉപ മേധാവി, ഖത്തര്‍ ഷെയര്‍ മാര്‍ക്കറ്റ് മേധാവി, ഖത്തര്‍ ദിയാര്‍ ഗവേണിംഗ് ബോഡി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2011 മുതല്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. നിയുക്ത തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ കുലൈഫി 1996 മുതല്‍ 98 വരെ ഗള്‍ഫ് രാഷ്ട്ര സാമ്പത്തിക കാര്യ വകുപ്പ് ജനറല്‍ സെക്രട്ടറി ആയിരുന്നു. പുതിയ സായുധസേന മേധാവിയായി മേജര്‍ ജനറല്‍ തയ്യര്‍ ഗാനിം ബിന്‍ ഷാഹീന്‍ അല്‍ ഗാനിമിനെയും അമീര്‍ നിശ്ചയിച്ചു. അതോടോപ്പം ഹമദ് ബിന്‍ ഖലീഫ അല്‍ അതിയ്യയെ അമീറിന്‍െറ പേഴ്സണല്‍ അഡൈ്വര്‍ ആയും നിശ്ചയിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. |
100 ടണ്‍ അരിയും 114 ടണ്‍ ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി Posted: 27 Jun 2013 10:57 PM PDT കോഴിക്കോട്: വെസ്റ്റ്ഹില്‍ എഫ്.സി.ഐ ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ വിതരണത്തിനുവെച്ച 100 ടണ്‍ പച്ചരിയും 114 ടണ്‍ ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. ഇവ സംസ്കരിച്ച് വൃത്തിയാക്കി പരിശോധിച്ചശേഷമേ വിതരണം ചെയ്യാവൂ എന്ന് എഫ്.സി.ഐക്ക് നിര്‍ദേശവും നല്‍കി. പഴകിദ്രവിച്ച ചാക്കില്‍ പുഴുക്കളും മാലിന്യവും കലര്‍ന്ന അരിയും ഗോതമ്പുമാണ് വിതരണത്തിന് വെച്ചിരുന്നത്. 2010, 2011 വര്‍ഷങ്ങളില്‍ ഇറക്കിയതായിരുന്നു ഗോതമ്പും പച്ചരിയും. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന അരിയും ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന 11 ഓളം ഗോഡൗണുകള്‍ കാലഹരണപ്പെട്ടതാണെന്നും കണ്ടെത്തി. വാര്‍ഷിക അറ്റകുറ്റപ്പണി നടത്തണമെന്നും കാലഹരണപ്പെട്ട ഗോഡൗണുകള്‍ നന്നാക്കണമെന്നും പരിശോധക സംഘം എഫ്.സി.ഐക്ക് നിര്‍ദേശം നല്‍കി. ചെറുവണ്ണൂര്‍ മേഖലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഒമ്പത് ഹോട്ടലുകള്‍ പരിശോധിച്ചു. ചെറുവണ്ണൂരിലെ ചന്ദ്രവിലാസ് ഹോട്ടല്‍ പൂട്ടാനും വൃത്തിയാക്കിയശേഷം 15,000 രൂപ പിഴ അടച്ചാലേ തുറക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കി. കണ്ണഞ്ചേരിയിലെ അനില്‍ ടീ സ്റ്റാളിന് 2000 രൂപ, ചെറുവണ്ണൂരിലെ ലുലു ഹോട്ടലിന് 10,000 രൂപ, നക്ഷത്ര ഹോട്ടലിന് 5000രൂപ വീതം പിഴയിട്ടു. ചെറുവണ്ണൂരിലെ ബിരിയാണി സെന്‍ററിനും നോട്ടീസ് നല്‍കിയതായി പരിശോധക സംഘം അറിയിച്ചു. കോഴിക്കോട് നഗരത്തിലെയും പരിസരങ്ങളിലെയും മിക്ക ഹോട്ടലുകളിലെയും അടുക്കളകള്‍ വൃത്തിഹീനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പുതിയ ബസ്സ്റ്റാന്‍ഡിലെ കാലിക്കറ്റ് ഹോട്ടലും ഗോകുലം ഹോട്ടലും അധികൃതര്‍ അടപ്പിച്ചിരുന്നു. രണ്ടുദിവസത്തെ പരിശോധനയില്‍ 62,000 രൂപ പിഴ ഈടാക്കി.ഭക്ഷ്യസുരക്ഷാ ഡെസിഗ്നേറ്റഡ് ഓഫിസര്‍ മുഹമ്മദ് റാഫി, ടി. ശിവദാസന്‍, പി.കെ. ഏലിയാമ്മ, കെ.പി. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. |
തെറ്റയിലിനെതിരായ ആരോപണം: ലാപ്ടോപും വെബ്കാമറയും കാണാനില്ലെന്ന് യുവതി Posted: 27 Jun 2013 10:34 PM PDT തിരുവനന്തപുരം: ജോസ് തെറ്റയില്‍ എം.എല്‍.എയുമായുള്ള ലൈംഗിക ബന്ധം പകര്‍ത്തിയ വെബ്കാമറയും ലാപ്ടോപും കാണാനില്ലെന്ന് പരാതിക്കാരിയായ യുവതി പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ തെളിവായി ഹാജരാക്കാന്‍ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് യുവതി ഇക്കാര്യം അറിയിച്ചത്. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് യുവതി നല്‍കിയതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ലാപ്ടോപും വെബ്കാമറയും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. യഥാര്‍ഥ ദൃശ്യങ്ങളും ലാപ്ടോപും കണ്ടെത്താന്‍ യുവതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എന്നാണ് സൂചന. |
ഇളവ് മൂന്ന് മാസം കൂടി നീട്ടാന്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ ശിപാര്‍ശ Posted: 27 Jun 2013 10:28 PM PDT റിയാദ്: തൊഴില്‍- താമസ രേഖകള്‍ നിയമവിധേയമാക്കുന്നതിന് അനുവദിച്ചിട്ടുള്ള ഇളവ്കാലം അവസാനിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിച്ചിരിക്കെ മൂന്ന്മാസക്കാലം കൂടി സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ഉന്നതാധികാര കേന്ദ്രത്തിന് കത്തയച്ചു. പ്രാദേശിക പത്രമായ അല്‍വത്വന്‍ ആണ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇളവ്കാല പരിധി നീട്ടണമെന്ന് രാജ്യത്തിനുള്ളില്‍ തന്നെയുള്ള വിവിധ തൊഴില്‍ മേഖലകളില്‍നിന്നുള്ള ശക്തമായ സമ്മര്‍ദം മന്ത്രാലയത്തിനു മേല്‍ ഉണ്ടായിരുന്നു. കൂടാതെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും പൗരന്മാരുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിന് ഇളവ് കാലപരിധി അപര്യാപ്തമാണെന്നും നീട്ടിനല്‍കണമെന്നും അഭ്യര്‍ഥിച്ചു. അതിന് പുറമെ ഇളവ്കാല ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കുന്നവരെ സംബന്ധിച്ചും രേഖകള്‍ ശരിയാക്കി നല്‍കുന്നതിന് സര്‍ക്കാര്‍ തല വകുപ്പുകള്‍ എടുത്തിട്ടുള്ള നടപടികള്‍ സംബന്ധിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയും ഇളവ്കാലാവധി നീട്ടിനല്‍കണമെന്നാണ് മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം. ഇതെല്ലാം പരിഗണിച്ചാണ് തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ ഇളവുകാലപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാര കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുള്ളത്. മന്ത്രാലയ കണക്കനുസരിച്ച് തൊഴില്‍, താമസരേഖകള്‍ നിയമവിധേയമാക്കേണ്ടവര്‍ 30 ലക്ഷത്തിനടുത്ത് വരും. എന്നാല്‍ ഇളവ്കാല ആനുകൂല്യം പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ ഇതുവരെയായി രേഖകള്‍ ശരിയാക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 16 ലക്ഷം മാത്രമാണ്. ഇവരുടെ അപേക്ഷകളില്‍തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനും ലേബര്‍ ഓഫിസുകള്‍, ജവാസാത്ത്, തര്‍ഹീല്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ കേന്ദ്രങ്ങളില്‍ അതിശക്തമായ തിരക്കാണ് ഇളവ്കാല സമയപരിധി അവസാനത്തോടടുക്കുമ്പോള്‍ അനുഭവപ്പെടുന്നത്. തൊഴിലാളികളും തൊഴിലുടമകളുമനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങളും പരിഗണിച്ച് തൊഴില്‍ മന്ത്രാലയത്തിന്‍െറ അപേക്ഷയില്‍ അനുകൂലമായി വരുന്ന മൂന്നു മാസം കൂടി ഇളവ്കാലപരിധി നീട്ടിനല്‍കുന്നതിനുള്ള രാജവിജ്ഞാപനം ഇറങ്ങുമെന്നു തന്നെയാണ് രാജ്യമൊട്ടുക്കും പ്രതീക്ഷിക്കുന്നത്. തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹുമായും മന്ത്രാലയം ഔദ്യാഗിക വക്താവ് ഹതാബ് അല്‍അനസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഗള്‍ഫ്മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ലക്ഷങ്ങള്‍ വരുന്ന വിദേശ തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിന് മൂന്ന്മാസം കൂടി ഇളവ്കാലപരിധി നീട്ടിനല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം രാജ്യത്ത് ഏഴ്ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിച്ചുവരുന്നതായി മദീന ചേംബറിലെ കൗണ്‍സില്‍ അംഗം അബ്ദുല്‍ ഗനി ഹമദ് അല്‍അന്‍സാരി ചൂണ്ടിക്കാട്ടി. നിതാഖാത്ത് വ്യവസ്ഥ പ്രകാരം ലഭ്യമായ കണക്കനുസരിച്ച് രാജ്യത്ത് 1.979 ദശലക്ഷം സ്ഥാപനങ്ങള്‍ തൊഴില്‍ കമ്പോളത്തിലുണ്ട്. എന്നാല്‍ വിവിധ പ്രവിശ്യകളിലുള്ള ചേംബറുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവ 1.02 ദശലക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ വിവിധ നഗരസഭ, മുനിസിപ്പാലിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തത് 2,42,000 ആണ്. ഇതനുസരിച്ച് ഏഴ് ലക്ഷത്തി പതിനേഴായിരത്തോളം സ്ഥാപനങ്ങള്‍ രജിസ്ട്രര്‍ ചെയ്യപ്പെടാത്തവയായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന സ്ഥിതിവിവരക്കണക്കുകളിലെ വ്യതാസം ഈ മേഖലയില്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ബാഹുല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിദേശ തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കാന്‍ അനുവദിച്ചിട്ടുള്ള ഇളവ്കാലപരിധിയും നടപടികളും പൂര്‍ത്തിയായാല്‍ ഈമേഖലയും നിയമവിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. |
കുടിയേറ്റ ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകരം Posted: 27 Jun 2013 10:25 PM PDT Subtitle: ഇന്ത്യന്‍ ഐ.ടി കമ്പനികളെ ബില്‍ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍ ന്യൂയോര്‍ക്: പുതിയ കുടിയേറ്റ ബില്‍ യു.എസ് സെനറ്റ് വെള്ളിയാഴ്ച പാസ്സാക്കി. 32നെതിരെ 68 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്. അതേസമയം, ബില്ലിലെ നിലവിലെ വ്യവസ്ഥകള്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് എന്നീ ഐ.ടി മേഖലിയിലെ കമ്പനികള്‍ക്ക് പുതിയ കുടിയേറ്റ ബില്‍ ചെലവേറിയതാകും. നേരത്തെ ബില്ലിന് യു.എസ് സെനറ്റ് പാനല്‍ അംഗീകാരം നല്‍കിയിരുന്നു. സ്വവര്‍ഗ പങ്കാളികളായ കുടിയേറ്റക്കാര്‍ക്ക് ഇളവ് അനുവദിക്കുന്നതില്‍ സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് കുടിയേറ്റ നിയമനിര്‍മാണം. കുടിയേറ്റ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിലൂടെ അതിര്‍ത്തിസുരക്ഷ, സാമ്പത്തിക വളര്‍ച്ച എന്നിവകൂടി അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. |
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി Posted: 27 Jun 2013 10:23 PM PDT തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ഇന്നലെ (ജൂണ്‍ 27) വരെ നടന്ന 18 വയസ് തികയാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. വിവാഹ പ്രായം ഭേദഗതി ചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 18 വയസ് തികയാതെയുള്ള (16 വയസ്സിന് മുകളില്‍) മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കുലര്‍ വിവാദമായതോടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പുരുഷന്‍ 21 വയസ്സ് തികയാതെയും സ്ത്രീ 18 വയസ്സ് തികയാതെയും (16 വയസ്സിന് മുകളില്‍) നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. |
No comments:
Post a Comment