സ്വാഗതം
WELCOME

News Update..

Friday, June 14, 2013

സിറിയ: സൈന്യം രാസായുധം ഉപയോഗിച്ചതായി സ്ഥിരീകരിച്ചെന്ന് യു.എസ് Madhyamam News Feeds

സിറിയ: സൈന്യം രാസായുധം ഉപയോഗിച്ചതായി സ്ഥിരീകരിച്ചെന്ന് യു.എസ് Madhyamam News Feeds

Link to

സിറിയ: സൈന്യം രാസായുധം ഉപയോഗിച്ചതായി സ്ഥിരീകരിച്ചെന്ന് യു.എസ്

Posted: 13 Jun 2013 11:44 PM PDT

Image: 

വാഷിങ്ടണ്‍: വിമത സേനക്കെതിരെ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യം രാസയുധപ്രയോഗം നടത്തിയെന്ന് സ്ഥിരീകരിച്ചതായി യു.എസ്. ചെറിയ തോതിലുള്ള രാസായുധ പ്രയോഗത്തില്‍ 100നും 150നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമയുടെ ദേശീയ സുരക്ഷാ ഉദ്യോഗസസ്ഥന്‍ ബെന്‍ റോഡ്സ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് വിമതസേനക്ക് ആയുധ സഹായം നല്‍കാന്‍ യു.എസ് തീരുമാനിച്ചു.

രാസായുധം ഉപയോഗിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്മണരേഖ ലംഘിച്ചിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും റോഡ്സ് പറഞ്ഞു.സൈനിക സഹായമുള്‍പെടെയുള്ള പിന്തുണ നല്‍കാനാണ് ഒബാമ ഭരണകൂടംതീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം വിമതര്‍ക്ക് കൂടുതല്‍ ശക്തി പകരും. ഇത് സുപ്രിം മിലിറ്ററി കൗണ്‍സിലിനും (എസ്. എം.സി) സിറിയന്‍ പ്രതിപക്ഷ സഖ്യത്തിനും ആശ്വാസമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ തീരുമാനത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.  

രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങളില്‍ 93,000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
 

തെലുങ്കാന: നിയമസഭ മാര്‍ച്ചില്‍ എം.പിമാര്‍ ഉള്‍പ്പെടെ നിവരധി പേര്‍ അറസ്റ്റില്‍

Posted: 13 Jun 2013 11:35 PM PDT

Image: 

ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവല്‍കരിക്കണമെന്നാവശ്യപ്പെട്ട് തെലുങ്കാന ജോയിന്‍്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആന്ധ്രപ്രദേശ് അസംബ്ളിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി ടി.ആര്‍.എസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എം.പിമാരായ ജി. വിവേക്, മണ്ഡ ജഗന്നാഥം, മുന്‍ എം.പിമാരായ വിനോദ് ജിതേന്ദ്ര റെഡ്ഡി എന്നിവരെയാണ് നിയമസഭാ മന്ദിരത്തിനടുത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇന്ദിരാ പാര്‍ക്കിനടുത്ത് ടി.ആര്‍.എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന്‍്റെ മകള്‍ കവിതയേയും അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ചലോ അസംബ്ളി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹൈദരാബാദ് നഗരത്തിന്‍്റെ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ടി.ആര്‍.എസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത് കണക്കിലെടുത്ത് നിയമസഭ മന്ദിരം ഉള്‍പ്പെടുന്ന ഹൈദരാബാദ്, സൈബറാബാദ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധാഞ്ജന പുറപ്പെടുവിച്ചിരുന്നു.  ജയ് തെലുങ്കാന മുദ്രാവാക്യം വിളിച്ച് നിയമസഭ മന്ദിരത്തിലേക്ക് പ്രകടനം നടത്തിയ ഒരു സംഘം വിദ്യാര്‍ഥികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ടി.ആര്‍.എസിന്‍്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഹൈദരാബാദിലെ സാധാരണ ജീവിതം സ്തംഭിപ്പിച്ചു. അസംബ്ളി മന്ദിരത്തിനടുത്തുള്ള നിരവധി പ്രധാന റോഡുകളും ഫൈ്ള ഓവറുകളും അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നൂറുകണക്കിന് പൊലീസിനേയും അര്‍ധസൈനികരേയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. എം.എല്‍.എമാരേയും ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും മാത്രമേ നിയമസഭ മന്ദിരത്തിനടുത്തേക്ക് കടത്തി വിടുന്നുള്ളൂ.

വെള്ളിയാഴ്ച്ച രാവിലെ 60 പേരെ അറസ്റ്റ് ചെയ്തതതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ്മ പറഞ്ഞു.  
 

മഴ: നാശനഷ്ടം വ്യാപകം

Posted: 13 Jun 2013 11:27 PM PDT

ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളക്കെട്ടില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കരുവാറ്റ കന്നുകാലി പാലം എന്‍.എം.പി വീട്ടില്‍ ബിജുവിന്‍െറ മകന്‍ ഒന്നരവയസ്സുള്ള ഉണ്ണിക്കുട്ടനാണ് വീടിന് മുന്‍വശത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ രണ്ട് വീടും കുട്ടനാട് താലൂക്കില്‍ ഒരു വീടുമാണ് കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നത്. കുട്ടനാട്ടില്‍ തകഴി ചിറയകം തയ്യില്‍കാവില്‍ സാബുവിന്‍െറ വീട് കാറ്റിലും മഴയിലും പൂര്‍ണമായും തകര്‍ന്നു. ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുട്ടനാട് താലൂക്കില്‍തന്നെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. അമ്പലപ്പുഴ താലൂക്കില്‍ 13 വീട് ഭാഗികമായി തകര്‍ന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ എരിക്കാവ് വാരിയക്കാട്ടില്‍ സുഗതമ്മ, പള്ളിപ്പാട് സ്വദേശി ഉദയപ്പന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇവിടെ ഒമ്പത് വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 63,000 രൂപയുടെ നഷ്ടം ഇതുമൂലം കണക്കാക്കുന്നു.
കാലവര്‍ഷം തുടങ്ങിയതിനുശേഷം ഇതുവരെ ജില്ലയില്‍ എട്ട് വീട് പൂര്‍ണമായും 68 വീട് ഭാഗികമായും തകര്‍ന്നു. 18 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.
 

ഏലാക്ക എസ്റ്റേറ്റില്‍ അനധികൃത മരംമുറി തുടരുന്നു

Posted: 13 Jun 2013 11:22 PM PDT

പാലക്കാട്: മലമ്പുഴ ഡാമിന്‍െറ വൃഷ്ടി പ്രദേശമായ ഏലാക്ക എസ്റ്റേറ്റില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ അനധികൃതമായി മുറിക്കല്‍ തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ദേവസ്വത്തിന്‍െറ അകമലവാരത്തെ 700 ഏക്കറോളം വരുന്ന എസ്റ്റേറ്റിലാണ് നിയമവിരുദ്ധ മരംമുറി. 
മരം മുറിച്ചുകടത്തുന്നത് തടയാന്‍ ദേവസ്വം അധികൃതര്‍ റവന്യു-വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. ടാപ്പിങ് കാലാവധി കഴിഞ്ഞ റബര്‍ മരങ്ങള്‍ മുറിക്കുന്നെന്നാണ് കൈവശക്കാര്‍ പറയുന്നതെങ്കിലും  തേക്ക്, മരുത് ഉള്‍പ്പെടെയുള്ള മരങ്ങള്‍ കടത്തിയതായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പരിശോധന നടത്താന്‍ പോലും വനംവകുപ്പ് തയാറായിട്ടില്ല. പരിശോധനക്കെത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരെ കൈവശക്കാര്‍ തടയുകയും ചെയ്തിരുന്നു. 
പാട്ടക്കാലാവധി 1997ല്‍ കഴിഞ്ഞതോടെ ഒഴിപ്പിക്കാന്‍ ദേവസ്വം ശ്രമം നടത്തിയെങ്കിലും നിയമ നടപടികള്‍ വര്‍ഷങ്ങള്‍ നീളുകയായിരുന്നു. കൈവശക്കാര്‍ക്ക് ഭൂമിയിലെ ചമയവിലയായി എട്ടര കോടി രൂപ നല്‍കി ഭൂമി ഏറ്റെടുക്കാനായിരുന്നു  സബ് കോടതി വിധി. ഇത്രയും തുക നല്‍കാന്‍ ഏമൂര്‍ ദേവസ്വത്തിന് സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചമയവില കെട്ടിവെച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തയാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത മരംമുറി നടക്കുന്നത്. 
 

ട്രോളിങ് നിരോധം ഇന്ന് അര്‍ധരാത്രി മുതല്‍

Posted: 13 Jun 2013 11:20 PM PDT

പൊന്നാനി: സംസ്ഥാനത്ത് ട്രോളിങ് നിരോധം വെള്ളിയാഴ്ച അര്‍ധരാത്രി തുടങ്ങും. 
ജൂലൈ 31 വരെയാണ് നിരോധം. മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരമാണിത്. ഈ കാലയളവില്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളോ ഔ്ബോഡ്, ഇന്‍ബോഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച യാനങ്ങളോ തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. രണ്ട് വള്ളങ്ങള്‍ ചേര്‍ത്ത പെയര്‍ ട്രോളിങും നിരോധിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ കടലിലിറക്കാം.  തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന ബോട്ടുകളും വള്ളങ്ങളും വെള്ളിയാഴ്ച അര്‍ധരാത്രിക്ക് മുമ്പ് തീരം വിടണം. അറ്റകുറ്റപ്പണിക്ക് മറ്റ് ബേസുകളിലേക്ക് പോകേണ്ട യാനങ്ങള്‍ നിരോധം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുതന്നെ നിര്‍ദിഷ്ട ബേസുകളില്‍ എത്തണം. അല്ലാത്തപക്ഷം നിരോധ കാലയളവ് കഴിഞ്ഞ് മാത്രമേ കടലിലിറങ്ങാന്‍ അനുവദിക്കൂ.  യന്ത്രവത്കൃത ബോട്ടുകളെല്ലാം ഹാര്‍ബറില്‍ കയറ്റിയിടണം. ട്രോളിങ് നിരോധം ലംഘിക്കുന്നവരെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് പട്രോളിങ് നടത്തി പിടികൂടുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
 

പനി: ജില്ലയില്‍ ഭയാനക സ്ഥിതിവിശേഷമില്ല -ആരോഗ്യവകുപ്പ്

Posted: 13 Jun 2013 11:13 PM PDT

കണ്ണൂര്‍: പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ ഭയാനകമായ സ്ഥിതി വിശേഷമില്ലെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആരോഗ്യവകുപ്പ് പ്രതിനിധികള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് പ്രത്യേകം കത്തയക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് പ്രഫ.കെ.എ.സരള പറഞ്ഞു.
പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ എത്രയും വേഗം നികത്തണമെന്ന്  എം.വി.രാജീവന്‍ ആവശ്യപ്പെട്ടു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഇടപെടണമെന്ന് പി.മാധവന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു.  ജില്ലയില്‍ 25 അസിസ്റ്റന്‍റ് സര്‍ജന്‍മാരുടെ ഒഴിവുകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ 20 ഒഴിവുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.    
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രകാരം പ്രധാനാധ്യാപകര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. കുടിശ്ശിക എത്രയും വേഗം നല്‍കുമെന്ന്  ഡി.പി.ഐ അറിയിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ജില്ലാ പഞ്ചായത്ത് തീവ്രശ്രമം നടത്തുന്നുണ്ടെന്ന് വൈസ് പ്രസിഡന്‍റ് ടി.കൃഷ്ണന്‍ പറഞ്ഞു.   
ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തിന്‍െറ ഒന്നാം നിലയുടെ നിര്‍മാണം  ഈ വര്‍ഷത്തെ പ്രോജക്ടില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് അനുമതി നല്‍കി.  ഇതിനായി ഒരു കോടി വകയിരുത്തും.  ഗ്രൗണ്ട് ഫ്ളോറും ബേസ്മെന്‍റും മാത്രമാണ് ഈ വര്‍ഷത്തെ പ്രോജക്ടില്‍ നേരത്തേ ഉള്‍പ്പെടുത്തിയിരുന്നത്.  ഇതു സംബന്ധിച്ച പ്രമേയം ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ അവതരിപ്പിച്ചു.  പ്രമേയം ഐകകണ്ഠ്യേന യോഗം അംഗീകരിച്ചു. വാര്‍ഷിക പദ്ധതിയില്‍ കുറവുവന്ന ഇനത്തില്‍ തിരിച്ചുകിട്ടിയ 12 കോടി രൂപയുടെ മെയിന്‍റനന്‍സ് ഗ്രാന്‍റില്‍ 105 റോഡുകളുടെ പ്രവൃത്തി ഏറ്റെടുക്കുമെന്ന പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം യോഗം അംഗീകരിച്ചു.  ചെയര്‍മാന്‍ കെ.നാരായണനാണ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കുളം സംരക്ഷണ പദ്ധതികള്‍ക്ക് 1.25 കോടി രൂപ നീക്കിവെക്കാന്‍ യോഗം അംഗീകാരം നല്‍കി.  ചെയര്‍പേഴ്സന്‍ എ.പി.സുജാത സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയര്‍പേഴ്സന്‍ പി.റോസയും അവതരിപ്പിച്ചു.  അംഗങ്ങളായ പി.പി. ദിവ്യ, പി.വി. രജീന്ദ്രനാഥ്, പി.പി. മഹമൂദ്, കെ.പി. ഷജീറ, കെ. രവീന്ദ്രന്‍ മാസ്റ്റര്‍, ഇ.പി. കരുണാകരന്‍, കെ.സത്യഭാമ എന്നിവര്‍ സംസാരിച്ചു.
 

ശുചീകരണത്തില്‍ പഞ്ചായത്തുകള്‍ ഗുരുതര വീഴ്ച വരുത്തി

Posted: 13 Jun 2013 11:09 PM PDT

കാസര്‍കോട്: മഴക്കാല പൂര്‍വ ശുചീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഗുരുതര വീഴ്ച വരുത്തി. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴാണ് അലംഭാവം വ്യക്തമായത്. വീഴ്ചവരുത്തിയ പഞ്ചായത്തുകളുടെ പേര് പഞ്ചായത്ത് ഉപഡയറക്ടര്‍ വായിച്ചു. ഓരോ വാര്‍ഡിലും 25000 രൂപ വീതം ഫണ്ട്, 10,000 രൂപ ആരോഗ്യകേരളം വിഹിതം, ശുചിത്വ മിഷന്‍ ഫണ്ട് എന്നിവ ലഭിച്ചിട്ടും ഉപയോഗപ്പെടുത്തിയില്ല.  
ചില പഞ്ചായത്ത് പ്രസിഡന്‍റുമാരും വൈസ് പ്രസിഡന്‍റുമാരും കഴിഞ്ഞദിവസങ്ങളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച സമരത്തിലും കാഞ്ഞങ്ങാട്ട് നടത്തിയ മാര്‍ച്ചിലും പങ്കെടുത്തിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഉപരോധവും മാര്‍ച്ചുമായി ഇറങ്ങുംമുമ്പ് കടമകള്‍ നിര്‍വഹിക്കാന്‍ സന്നദ്ധമാവണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്യാമളാദേവി പറഞ്ഞു.
സി.പി.എമ്മുകാരിയായ ശ്യാമള പറഞ്ഞത് ശരിയല്ലെന്ന് അതേ പാര്‍ട്ടിക്കാരായ പഞ്ചായത്ത് പ്രതിനിധികള്‍ അവകാശപ്പെട്ടു. ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത് ആ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണെന്ന് അവര്‍ വിശദീകരിച്ചു.

പുതിയ സ്റ്റാന്‍ഡ് ഇപ്പോള്‍ ‘ദുരിത സ്റ്റാന്‍ഡ്’

Posted: 13 Jun 2013 10:58 PM PDT

കോഴിക്കോട്: മാവൂര്‍റോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ദുരിതങ്ങളുടെ പെരുമഴക്കാലം. 
കാലവര്‍ഷം കനത്തതോടെ ഇവിടെയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിക്കുന്നവരുടെ കാര്യമാണ് ദയനീയം. മാലിന്യക്കുളങ്ങള്‍ താണ്ടാതെ അവര്‍ക്ക് ബസില്‍ കയറാനാവില്ല. പെരുമഴയിലും കാറ്റിലും യാത്രക്കാര്‍ പെരുവഴിയില്‍ നില്‍ക്കണം. രാത്രിയായാല്‍ ഈ ഭാഗം കൂരിരുട്ടിലാകും. ബസ്സ്റ്റാന്‍ഡിന് ചുറ്റും ഓടകള്‍ തുറന്നുകിടക്കുന്നു. കൊതുകുവളര്‍ത്തുകേന്ദ്രങ്ങള്‍ പോലെ ബസ്സ്റ്റാന്‍ഡില്‍ അങ്ങിങ്ങ് മലിനജലം തളംകെട്ടിക്കിടക്കുകയാണ്. വെള്ളം നിറഞ്ഞുകിടക്കുന്ന വലിയ ടയറുകള്‍ ബസ്സ്റ്റാന്‍ഡില്‍ തലങ്ങും വിലങ്ങുമുണ്ട്. മാലിന്യത്തിന്‍െറ ചാക്കുകെട്ടുകള്‍ ബസ്സ്റ്റാന്‍ഡിന്‍െറ പല ഭാഗങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നു. സ്റ്റാന്‍ഡിന് മുന്നിലെ നടപ്പാതയില്‍ കക്കൂസ് ടാങ്കുകള്‍ പതിവായി കവിഞ്ഞൊഴുകുകയാണ്. പഴക്കച്ചവടക്കാരുടെ വക നടപ്പാതയിലും ബസ്സ്റ്റാന്‍ഡ് പരിസരത്തും മാലിന്യ നിക്ഷേപവുമുണ്ട്. മഴപെയ്ത് ഇത് ചീഞ്ഞളിഞ്ഞ് കാല്‍നട യാത്ര നരകതുല്യമാവുന്നു. ബസ്സ്റ്റാന്‍ഡിന്‍െറ ചുറ്റുഭാഗവും ഹോട്ടലുകളാണ്. ഇവിടെ നിന്നെല്ലാമുള്ള മാലിന്യം നേരിട്ടും അല്ലാതെയും ബസ്സ്റ്റാന്‍ഡിലെത്തുന്നു. സ്റ്റാന്‍ഡിനകത്താണെങ്കില്‍ കച്ചവടക്കാരുടെ തിരക്കാണ്. പൊതുസ്ഥലത്ത് യാത്രക്കാര്‍ക്കുള്ള ഇടങ്ങളെല്ലാം താല്‍ക്കാലിക കച്ചവടക്കാര്‍ കൈയടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി കൂടി ഇവിടെയായതിനാല്‍ ഉള്‍ക്കൊള്ളാവുന്നതിന്‍െറ ഇരട്ടി യാത്രക്കാരാണ് എത്തുന്നത്. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാതെ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. 

കുടിവെള്ള പരിശോധനക്ക് സൗകര്യങ്ങളില്ല

Posted: 13 Jun 2013 10:51 PM PDT

മാനന്തവാടി: ജലജന്യ രോഗങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുമ്പോഴും  കുടിവെള്ളത്തിന്‍െറ ഗുണനിലവാര പരിശോധനക്ക് സൗകര്യങ്ങളില്ലാത്തത് ജില്ലക്ക് തിരിച്ചടിയാവുന്നു. 
നിലവില്‍ കോഴിക്കോട് റീജനല്‍ പബ്ളിക് ഹെല്‍ത്ത് ലാബ്, കുന്ദമംഗലം സി.ഡബ്ള്യു.ആര്‍.ഡി.എം എന്നിവിടങ്ങളിലാണ് വെള്ളത്തിന്‍െറ ഗുണനിലവാര പരിശോധന നടക്കുന്നത്. 
ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ മാത്രം വാട്ടര്‍ അതോറിറ്റി കല്‍പറ്റ ഓഫിസില്‍നിന്നും സാമ്പിളുകള്‍ പരിശോധന നടത്തും. 
മറ്റു വകുപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ ജലം പരിശോധിക്കണമെങ്കില്‍ 250 രൂപ ഫീസ് നല്‍കണം. കോഴിക്കോട് ലാബുകളില്‍നിന്ന് പരിശോധനാഫലം ലഭിക്കണമെങ്കില്‍ രണ്ടാഴ്ചയോളം കാത്തിരിക്കണം. ഇത് രോഗപ്രതിരോധ നടപടികള്‍ക്ക് കാലതാമസം വരുത്തുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍തന്നെ സമ്മതിക്കുന്നു. 
ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ കൂടിവരുകയാണ്. 2010ല്‍ 11,221 പേര്‍ക്ക് വയറിളക്കം പിടിപെട്ടു. 2011ല്‍ 9271 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ രണ്ടുപേര്‍ മരിച്ചു. 2012ല്‍ 9641 പേര്‍ ചികിത്സ തേടിയപ്പോള്‍ മൂന്നു പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 
2013ല്‍ ജൂണ്‍ 12 വരെ 4138 പേര്‍ക്ക് രോഗം പിടിപെട്ടു. 2011ല്‍ 119 പേര്‍ക്ക് കോളറ ബാധിച്ചപ്പോള്‍ ആറുപേര്‍ മരിച്ചു. 
2012ല്‍ 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ചുപേര്‍ മരിച്ചു. 2013ല്‍ 43 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ മൂന്നുപേര്‍ മരിച്ചു. 2010ല്‍ 199 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. 2011ല്‍ 61 പേര്‍ക്കായി കുറഞ്ഞു. 
2012ല്‍ ഇത് 368 ആയി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 537 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം 1000 കടക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 
2010ല്‍ 218 പേര്‍ക്ക് ടൈഫോയിഡ് ബാധിച്ചപ്പോള്‍ ഒരാള്‍ മരിച്ചു. 2011ല്‍ 112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2012ല്‍ 398 പേര്‍ക്ക് രോഗം വരുകയും ഒരാള്‍ മരിക്കുകയും ചെയ്തു. 2013ല്‍ 123 പേര്‍ക്കാണ് ടൈഫോയിഡ് സ്ഥിരീകരിച്ചത്. 
മഴ ശക്തമാകുന്നതോടെ ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ രീതിയില്‍ കണ്ടെത്തിയിരുന്നു.
 ഇ-കോളിയുടെ സാന്നിധ്യം പൂജ്യം ഡിഗ്രി ഉണ്ടാവേണ്ട സ്ഥാനത്ത് 1200 ഡിഗ്രി വരെയായിരുന്നു കണ്ടെത്തിയത്. 
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനത്തെ തുടര്‍ന്നാണ് മലിനജലം ഒഴുകി കിണറുകളിലും ജലസ്രോതസ്സുകളിലും എത്തുന്നത്. ആദിവാസി കോളനികളിലും അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് ഇത്തരത്തില്‍ മലിനജലം കൂടുതലായും കുടിക്കേണ്ടി വരുന്നത്. 
വേനല്‍ക്കാലത്തും മഴക്കാലത്തും കുടിവെള്ളപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ അടിക്കടി ജലത്തിന്‍െറ ഗുണനിലവാര പരിശോധന നടത്തേണ്ടതായി വരും. കിണറുകളില്‍ സ്ഥിരമായി ക്ളോറിന്‍ നിക്ഷേപിക്കേണ്ട സ്ഥിതി വരും. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ജലഗുണനിലവാര പരിശോധനാ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. 
ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന്‍െറ ഫയലില്‍ ഉറങ്ങുകയാണ്. 
 

ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളെ മാറ്റി

Posted: 13 Jun 2013 10:50 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ്. നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടു സ്റ്റാഫംഗങ്ങളെ തല്‍സ്ഥാനത്തു നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലീംരാജ് എന്നിവരെയാണ് അന്വേഷണ വിധേയമായി തല്‍സ്ഥാനത്തു നിന്നും മാറ്റിയത്.

സംഭവം വെള്ളിയാഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ജോപ്പനെയും സലിംരാജനെയും തല്‍സ്ഥാനത്തു നിന്നും മാറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സരിത തന്നെയും കബളിപ്പിച്ചെന്ന് സലിംരാജ്

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത തന്നെയും കബളിപ്പിച്ചെന്ന് ഗണ്‍മാന്‍ സ്ഥാനത്തു നിന്നും നീക്കപ്പെട്ട സലിംരാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണില്‍ നിന്നും സരിതയെ വിളിച്ചത് താനാണെന്നും സലിംരാജ് വെളിപ്പെടുത്തി. ഒരു ബന്ധുവിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനാണ് താന്‍ സരിതയെ വിളിച്ചതെന്നും സലിംരാജ് വ്യക്തമാക്കി.

Related News

ജോപ്പന്റെ ഫോണ്‍ വിളി എ.ഡി.ജി.പി അന്വേഷിക്കും
സൗരോര്‍ജ പ്ലാന്റ് തട്ടിപ്പ്: സരിത.എസ് നായര്‍ റിമാന്റില്‍
സൗരോര്‍ജ തട്ടിപ്പ്: സരിതയെ രക്ഷിക്കാന്‍ പൊലീസ് ഉന്നതന്‍ ശ്രമിച്ചെന്ന് ആരോപണം
തന്റെ ഓഫിസ് ദുരുപയോഗം ചെയ്തെങ്കില്‍ നടപടി -മുഖ്യമന്ത്രി
സൗരോര്‍ജ പാനല്‍ തട്ടിപ്പിലെ പ്രതിയുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ടു
സൗരോര്‍ജ പ്ലാന്റ്‌ തട്ടിപ്പു കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP