സ്വാഗതം
WELCOME

News Update..

Friday, June 21, 2013

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ലൈംഗികാരോപണവും Madhyamam News Feeds

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ലൈംഗികാരോപണവും Madhyamam News Feeds

Link to

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ലൈംഗികാരോപണവും

Posted: 21 Jun 2013 12:20 AM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ബന്ധം പുലര്‍ത്തിയത് വിവാദമായിതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ലൈംഗികാരോപണവും. മുഖ്യമന്ത്രിയുടെ ഓഫീസിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍ററിലേക്ക് പരാതി പറയാന്‍ വിളിച്ച യുവതിയെ ജീവനക്കാരന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നാണ് ആരോപണം. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോപണ വിധേയനായ ജീവനക്കാരനെ പരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍സെന്‍ററിലെ താത്കാലിക ജീവനക്കാരനായ കെ. പി ഗിരീഷ് കുമാര്‍ എന്നയാളെയാണ് പുറത്താക്കിയത്.

സുതാര്യ കേരളം പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച യുവതിക്കാണ് ദുരനുഭവമുണ്ടായത്. മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്നാണ് ഗിരീഷ് കുമാര്‍ പറഞ്ഞതായി യുവതി ആരോപിക്കുന്നു. തന്നെ നതിരികെ വിളിച്ചും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. കൂടാതെ നമ്പര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ജീവക്കാര്‍ക്ക് കൂടി കൈമാറുകയും അവരും തന്നെ വിളിച്ച് ശല്യം ചെയ്തുവെന്നും യുവതി പറയുന്നു.

ഇതത്തേുടര്‍ന്ന് മേയ് 25ന് തന്നെ യുവതി പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തിരുന്നില്ല.  ക്രൈംബ്രാഞ്ചിലും യുവതി പരാതി നല്‍കിയിരുന്നു.

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം: മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്ന് എന്‍.എസ്.എസ്

Posted: 21 Jun 2013 12:19 AM PDT

Image: 

കോട്ടയം: കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ഭരണനേതൃത്വത്തില്‍ വരുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് അസഹിഷ്ണുതയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.  മുഖ്യമന്ത്രിയുടെ ഈ നിലപാടാണ് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിതെന്നും ഇത് തുറന്നുപറഞ്ഞപ്പോള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും  ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍.എസ്.എസിന്‍്റെ 99ാം ബജറ്റ് സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശം.

ഭൂരിപക്ഷ സമുദായത്തെ പ്രതിനിധീകരിച്ച് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ എന്‍.എസ്.എസും കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്‍്റെ ഉറപ്പ് സംസ്ഥാനനേതൃത്വം അട്ടിമറിച്ചു. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും എന്‍.എസ്.എസിനെ ഒരുപോലെ അപമാനിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസുമായി ഇനിയൊരു ചര്‍ച്ചക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലകൃഷ്ണപിളള ഗണേഷ് പ്രശ്നം കോണ്‍ഗ്രസ് വെടക്കാക്കി തനിക്കാക്കി. ഇതോടെ സഭയിലെ സാമുദായിക സന്തുലനം മാറി. കേരളത്തിലിപ്പോള്‍ നടക്കുന്നത് ന്യൂനപക്ഷ വികസനം മാത്രമാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

ചന്ദ്രിക ദിനപത്രത്തിനെതിരായ മാനനഷ്ടകേസില്‍നിന്ന് പിന്‍മാറില്ല. പത്രത്തിന്‍്റെ വിശദീകരണം തൃപ്തികരമല്ല. പത്രത്തില്‍ വന്ന മുഖപ്രസംഗം എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറിയെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമാണെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

സോളാര്‍ വിവാദം മന്ത്രിസഭയുടെ പ്രതിഛായയെ ബാധിച്ചു. സോളാര്‍ അഴിമതികേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ നായരാണെന്നതിനാല്‍ തെറ്റുകാരിയല്ലാതാവില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടിയാണാവശ്യമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
 

ആദിവാസി ക്ഷേമം: ജൂലൈ 20നകം സമഗ്ര റിപ്പോര്‍ട്ട് തയാറാക്കും

Posted: 20 Jun 2013 11:53 PM PDT

നിലമ്പൂര്‍: സമഗ്ര ആദിവാസി ക്ഷേമം ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും  യോഗം ചേര്‍ന്നു. മണ്ഡലം തലത്തില്‍ കര്‍മസമിതിയും പഞ്ചായത്ത് തലത്തില്‍ മോണിറ്ററിങ് സമിതിയും രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ജൂലൈ 20നകം സമ്പൂര്‍ണ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കും. മോണിറ്ററിങ് സമിതി എട്ടിനകം അതാതു പഞ്ചായത്ത് തലത്തിലെ കോളനികളില്‍ എത്തി സര്‍വേ പൂര്‍ത്തീകരിക്കണം. കോളനികളിലെ ജനസംഖ്യ, കോളനിയുടെ പേര്, കുടുംബങ്ങള്‍, വിഭാഗം, അടിസ്ഥാന പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സമഗ്ര  റിപ്പോര്‍ട്ടാണ് തയാറാക്കേണ്ടത്. റിപ്പോര്‍ട്ട് ജൂലൈ എട്ടിന് നിലമ്പൂര്‍ബ്ളോക്ക് ഓഫിസില്‍  ചേരുന്ന കമ്മിറ്റി മുമ്പാകെ വെക്കണം. 11ന്  ജില്ലാകലക്ടര്‍ ചെയര്‍മാനായുള്ള  ജില്ലാതല കമ്മിറ്റി ഇത് പരിശോധിക്കും. മണ്ഡലംതല കമ്മിറ്റിയും ഇതില്‍ പങ്കാളിത്തം വഹിക്കും. 20ന് സമ്പൂര്‍ണ സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കും. പഞ്ചായത്ത്തല മോണിറ്ററിങ് സമിതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായിരിക്കും. ഐ.ടി.ഡി.പി, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമ വകുപ്പ്, സിവില്‍ സപൈ്ളസ് വകുപ്പ്, വനസംരക്ഷണ സമിതി, ജലഅതോറിറ്റി, പഞ്ചായത്ത് എ.ഇ, കോളനിയിലെ പ്രമോട്ടര്‍, വാര്‍ഡ് മെമ്പര്‍, ഊര് മൂപ്പന്‍, പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ വനംവകുപ്പ്, പൊതുമരാമത്ത് എന്നിവര്‍ അംഗങ്ങളായി ഉണ്ടാവും. ഇതിന് മുന്നോടിയായി ജൂണ്‍ 25ന് രാവിലെ 11ന് ബ്ളോക്ക് ഓഫിസില്‍ ഐ.ടി.ഡി.പി പ്രമോട്ടര്‍മാര്‍ക്ക് ക്ളാസ് നടത്തും.
ഉള്‍ക്കാട്ടിലെ ആദിവാസി കോളനികളില്‍ ക്ഷേമം ഉറപ്പാക്കുകയെന്നാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതാതു കോളനികളുടെ അഭിരുചിക്ക് ഉതക്കും വിധമുള്ള പദ്ധതികളാവും ആവിഷ്കരിക്കുകയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വ്യത്യസ്ത ആദിവാസി വിഭാഗങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റമുള്ളത് കൊണ്ടാണ് ഈ രീതി സ്വീകരിക്കുകയെന്ന് കലക്ടര്‍ വ്യക്തമാക്കി.
കലക്ടര്‍ കെ. ബിജു യോഗം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  പി. പുഷ്പവല്ലി  അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ മിത്ര, തഹസില്‍ദാര്‍ അബ്ദുസ്സലാം, നോര്‍ത്, സൗത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ  ജോര്‍ജ് പി. മാത്തച്ചന്‍, ജോസ് മാത്യു, നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ബി.ഡി.ഒ എന്നിവര്‍ സംസാരിച്ചു.
ബ്ളോക്ക്  പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, പഞ്ചായത്തംഗങ്ങള്‍, ഐ.ടി.ഡി.പി, ആരോഗ്യവകുപ്പ്, സാമൂഹികഷേമ വകുപ്പ്,  കെ.എസ് .ഇ.ബി, ജല അതോറിറ്റി, പൊതുമരാമത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

താവക്കര വെള്ളത്തില്‍; പ്രതിഷേധവുമായി നാട്ടുകാര്‍

Posted: 20 Jun 2013 11:42 PM PDT

കണ്ണൂര്‍:  താവക്കരയിലെ വീടുകളില്‍ വെള്ളം കയറി ദുരിതത്തിലായ ജനങ്ങള്‍ സര്‍വകലാശാല ലൈബ്രറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ദുരിതത്തിനു കാരണമെന്ന് ആരോപിച്ച്   ലൈബ്രറി പരിസരത്ത് പ്രതിഷേധവുമായി എത്തി.
 അമ്പതോളം കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. നഗരസഭ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ്, സര്‍വകലാശാല പ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രക്ഷോഭകരുമായി സംസാരിച്ചു.
 അമ്പതോളം വീടുകളിലാണ് വെള്ളം കയറിയത്. ഇരുപതോളം വീടുകളില്‍ നിന്നുള്ള കുടുംബങ്ങള്‍ സമീപത്തുള്ള മറ്റു വീടുകളിലേക്കും ബന്ധു വീടുകളിലേക്കും മാറി താമസിച്ചിട്ടുണ്ട്. മിക്ക വീടുകളുടെയും ആദ്യ നില ഒന്നരയടിയോളം വെള്ളത്തിലാണ്. ഗൃഹോപകരണങ്ങളും  ഇലക്ട്രോണിക് സാധനങ്ങളുമൊക്കെ മുകള്‍ നിലയിലേക്കു മാറ്റി വെച്ചിരിക്കുകയാണ്.
   ലൈബ്രറി നിര്‍മാണത്തിനായി  ചതുപ്പ് നിലം മണ്ണിട്ടു നികത്തിയതാണ് പ്രദേശത്ത് വെള്ളക്കെട്ട് ഉയരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. എല്ലാ മഴക്കാലത്തും താവക്കരയിലെ വീടുകളില്‍ വെള്ളം കയറാറുണ്ട്,  എന്നാല്‍ മഴക്കാലം പകുതിയാകുമ്പോള്‍ മാത്രമേ സാധാരണ ഇത്തരം സംഗതികള്‍ സംഭവിക്കാറുള്ളൂ.  ഈ വര്‍ഷം മഴ തുടങ്ങിയതു മുതല്‍ ഇവിടം വെള്ളത്തിനടിയിലാണ്. മഴ തുടങ്ങിയതിനു ശേഷം മിക്ക ദിവസങ്ങളിലും  തന്‍െറ വീട് വെള്ളത്തില്‍ കുതിര്‍ന്നു കിടക്കുകയായിരുന്നുവെന്ന് സുഹാന ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശോഭ  പറഞ്ഞു.  ലൈബ്രറി നിര്‍മാണവുമായി ബന്ധപ്പെട്ടല്ല പ്രദേശത്തെ വെള്ളക്കെട്ടുയരുന്നതെന്നും താവക്കരയില്‍ നിന്നും വെള്ളം ഒഴുകി കടലിലേക്കു പോകുന്നതിനു റെയില്‍വേ ലൈനിനടിയിലൂടെ പോകുന്ന പൈപ്പുകള്‍ക്ക് ആവശ്യത്തിനുള്ള വിസ്തൃതിയില്ലാത്തതിനാലാണെന്നും സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം സജീവന്‍ മാസ്റ്റര്‍ പ്രദേശവാസികളോടു പറഞ്ഞു.  ജനങ്ങളെ ബുദ്ധിമുട്ടിച്ച് ലൈബ്രറി നിര്‍മിക്കില്ല. അതുകൊണ്ടാണ് ലൈബ്രറി നിര്‍മിക്കുമ്പോള്‍ പ്രദേശത്തിന്‍െറ അവസ്ഥ പരിഗണിച്ച് വലിയ ഡ്രെയിനേജ് നിര്‍മിച്ചത്. രണ്ടു മീറ്റര്‍ വീതിയില്‍ ഡ്രെയിനേജ് നിര്‍മിച്ചാല്‍ മതിയെന്നായിരുന്നു നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, 1.54 കോടി ചെലവിട്ട് നാലു മീറ്റര്‍ വീതയിലാണ് സര്‍വകലാശാല ഡ്രെയിനേജ് നിര്‍മിച്ചിരിക്കുന്നതെന്നും സര്‍വകലാശാല  പ്രതിനിധി പറഞ്ഞു. കെട്ടി നില്‍ക്കുന്ന വെള്ളം ഡ്രെയിനേജിലേക്കു മാറ്റുന്നതിനായി ജീവനക്കാരെ നിയമിച്ച് താല്‍ക്കാലികമായി ഓവുചാലുകള്‍ വെട്ടുകയും ചെയ്തു. ഷംസുദ്ദീന്‍, കബീര്‍, അനില, ആനന്ദ്, ഫരീദ, ശില്‍പ, അബ്ദുറഹിമാന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
 

കാറ്റാടിയില്‍നിന്ന് വൈദ്യുതി: ഏജന്‍സിയുടെ പേരില്‍ സരിതയും ബിജുവും തട്ടിയത് 1.75 ലക്ഷം

Posted: 20 Jun 2013 11:35 PM PDT

കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ ബിജുവും സരിതയും കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി. മൂന്ന് റിട്ട. ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് 1.75 ലക്ഷം രൂപ തട്ടിയത്.
കാറ്റാടി യന്ത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന യൂനിറ്റുകളുടെ ഏജന്‍സി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ആറ്റോമിക് എനര്‍ജി വകുപ്പില്‍നിന്ന് വിരമിച്ച മടിക്കൈ കാരാക്കോട്ടെ പി.കെ. മാധവന്‍ നമ്പ്യാര്‍, റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍മാരായ കാഞ്ഞങ്ങാട്ടെ ടി. ഹംസ, അജാനൂര്‍ തെക്കേപ്പുറത്തെ സി. ഇബ്രാഹിം എന്നിവരാണ് തട്ടിപ്പിനിരയായത്.
2008ല്‍ കോയമ്പത്തൂര്‍ വടപള്ളിയിലെ ഐ.സി.എം.എസ് എന്ന സ്ഥാപനത്തിന് കീഴില്‍ കാറ്റാടിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റീ സെല്ലര്‍ ഏജന്‍സികളെ ക്ഷണിച്ചുള്ള പത്രപരസ്യത്തിലൂടെയാണ് തട്ടിപ്പിന്‍െറ തുടക്കം. തുടര്‍ന്ന് മൂവരും കോയമ്പത്തൂരില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ വന്‍തോതില്‍ കാറ്റാടി യന്ത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് കണ്ടത്. മംഗലാപുരം, കുടക്, കാസര്‍കോട് എന്നിവിടങ്ങളില്‍ റീ സെല്ലര്‍ ഏജന്‍സി നേടാന്‍ 2.50 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് അറിയിച്ചത്. ഇതേതുടര്‍ന്ന് 2008 ഡിസംബറില്‍ ഒരുലക്ഷം രൂപ കമ്പനി ഡയറക്ടര്‍ രവിയെ ഏല്‍പിച്ചു. കൂടാതെ, 75,000 രൂപയുടെ രണ്ട് ചെക്കുകളും നല്‍കി. 2009 ജനുവരിയില്‍ പൊങ്കല്‍ അവധിയായതിനാല്‍ ചെക്കുകള്‍ മടങ്ങി. ഒരു ചെക്കിന് പകരം പണം അടിയന്തരമായി അടക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12ന് സരിതയും ബിജുവും കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. പിന്നീട് ഒരു ചെക്ക് മടക്കി നല്‍കി 75,000 രൂപയുമായാണ് ഇവര്‍ മടങ്ങിയത്. ഇതേ മാസം അവസാനത്തോടെ സരിതയും ബിജുവും കോയമ്പത്തൂരില്‍ അറസ്റ്റിലായതായി ‘മാധ്യമം’ വാര്‍ത്ത കണ്ടപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ മനസിലാക്കിയത്.
കോയമ്പത്തൂര്‍ രാജ്നാരായണ്‍ ടെക്സ്റ്റൈല്‍സിന് 100 കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സബ്സിഡി വാങ്ങിത്തരാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയ കേസിലായിരുന്നു അന്ന് സരിതയും ബിജുവും അറസ്റ്റിലായത്. ഇതേതുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ കോയമ്പത്തൂരില്‍ ചെന്ന് അന്വേഷണം നടത്തിയപ്പോള്‍ ഐ.സി.എം.എസ് കമ്പനി പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അവിടെ ക്രൈംബ്രാഞ്ചില്‍ കേസ് ഫയല്‍ ചെയ്തതിനുശേഷമാണ് മൂവരും മടങ്ങിയത്. സരിതയും ബിജുവും നടത്തിയ കൂടുതല്‍ തട്ടിപ്പ് കേസുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇവര്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.

പുരാവസ്തു നിയമം വിനയായി; ബത്തേരി ടൗണ്‍ പരിസരത്ത് വികസനം സ്തംഭിച്ചു

Posted: 20 Jun 2013 11:30 PM PDT

സുല്‍ത്താന്‍ ബത്തേരി: സംരക്ഷിത പുരാവസ്തു സ്മാരകങ്ങളുടെ സമീപത്തെ നിര്‍മിതികളും അറ്റകുറ്റപ്പണികളും നിയന്ത്രിച്ചുകൊണ്ട് 1958ലെ കേന്ദ്ര പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമത്തില്‍ 2010ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബത്തേരി ടൗണില്‍ ആയിരങ്ങള്‍ക്ക് വിനയായി. നിയമത്തിലെ 32ാം വകുപ്പനുസരിച്ചും 2010ലെ ഭേദഗതി പ്രകാരവും ദേശീയ സ്മാരകങ്ങളുടെ പരിധിക്കു പുറത്ത് 100 മീ. ചുറ്റളവില്‍ നിരോധിത മേഖലയാണ്. അതിനു പുറത്ത് 200 മീ. നിയന്ത്രിത മേഖലയുമാണ്.
300 മീ. ചുറ്റളവില്‍ അറ്റകുറ്റപ്പണികളടക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതാണ് ജനങ്ങള്‍ക്ക് കുരുക്കായത്. ഈ മേഖലയില്‍ പുതിയ നിര്‍മിതികള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും സംസ്ഥാന പുരാവസ്തു വകുപ്പധ്യക്ഷനില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിക്കായി അപേക്ഷിച്ച ആയിരങ്ങളുടെ അപേക്ഷ വര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണ്.
വയനാട് ജില്ലയില്‍ ബത്തേരിയിലെ പുരാതന ജൈനക്ഷേത്രം ദേശീയ പുരാവസ്തു സ്മാരകമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധിത-നിയന്ത്രിത മേഖലയില്‍പ്പെടുന്ന 94 ഏക്കര്‍ ഭൂമിയില്‍ ഭവന നിര്‍മാണവും നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികളുമടക്കം നിലച്ചിരിക്കുകയാണ്. നിരോധത്തിനുമുമ്പ് നിര്‍മാണമാരംഭിച്ച കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഉടമകള്‍ പ്രയാസപ്പെടുന്നു.
ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഭൂമിക്ക് കോടികള്‍ വിലയുണ്ട്. എന്നാല്‍, കെട്ടിടനിര്‍മാണത്തിനോ സ്ഥലം വില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. എം.ഐ. ഷാനവാസ് എം.പി മുഖേന പ്രശ്നപരിഹാരത്തിന് നാട്ടുകാര്‍ ശ്രമിച്ചിരുന്നു.
സംസ്ഥാനത്ത് എട്ട് ജില്ലകളിലായി 27 കേന്ദ്രങ്ങളാണ് കേന്ദ്ര പുരാവസ്തു സ്മാരകങ്ങളുടെ പട്ടികയിലുള്ളത്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല പുതിയ ഗവേഷണ മേഖലകളിലേക്ക്

Posted: 20 Jun 2013 11:15 PM PDT

കോഴിക്കോട്: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല പുതിയ ഗവേഷണ മേഖലകളില്‍ മുന്നേറ്റത്തിന് സജ്ജമായതായി വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഠന ഗവേഷണ മേഖലകളില്‍ കോട്ടക്കല്‍ കേരള ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് സൊസൈറ്റി, വൈദ്യരത്നം പി.എസ്. വാരിയേഴ്സ് ആര്യവൈദ്യശാല എന്നിവയുമായി ചേര്‍ന്ന് ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.ഭൗതിക സൗകര്യ വികസനത്തിനുവേണ്ടി ബംഗളൂരുവിലെ ക്ളിം ആര്‍ട്ടുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. പരിസ്ഥിതിക്കിണങ്ങിയ കെട്ടിടങ്ങള്‍ വിവിധ കാമ്പസുകളില്‍ നിര്‍മിക്കാനായി സെന്‍ട്രല്‍ പി.ഡബ്ള്യു.ഡിക്ക് കരാര്‍ നല്‍കി.സര്‍വകലാശാലയുടെ വന്യജീവി പഠനകേന്ദ്രം കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്.
അന്താരാഷ്ട്ര പ്രശസ്തി നേടിയ യു.കെയിലെ എഡിന്‍ബറ, അമേരിക്കയിലെ കണേറ്റിക്കട്ട്, ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്ട്രേലിയ, കാനഡയിലെ യൂനിവേഴ്സിറ്റി ഓഫ് കാല്‍ഗരി തുടങ്ങിയവയുമായി ഗവേഷണ സഹകരണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നു.
സര്‍വകലാശാല കേരള ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലുമായി ബയോടെക്നോളജി, ബയോ മെഡിക്കല്‍ റിസര്‍ച്, കാലാവസ്ഥാ പഠനം, വിവര സാങ്കേതികത തുടങ്ങി കാലികപ്രാധാന്യമുള്ള മേഖലകളില്‍ പങ്കാളിത്ത ഗവേഷണം നടത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചുവരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സര്‍വകലാശാല ആരംഭിച്ച എം.എസ് ഡെയറി സയന്‍സ്, ബയോ കെമിസ്ട്രി, മൈക്രോ ബയോളജി, വന്യജീവിപഠനം, അനിമല്‍ സയന്‍സ് കോഴ്സുകളും പൗള്‍ട്രി, ഡെയറി സയന്‍സ്, ലബോറട്ടറി സാങ്കേതിക വിദ്യ, ഡിപ്ളോമ കോഴ്സുകളും തുടങ്ങാന്‍ കേരളത്തിലെ അംഗീകാരമുള്ള കോളജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അഫിലിയേഷന്‍ നല്‍കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം അനിമല്‍  ബയോടെക്നോളജി, അനിമല്‍ സയന്‍സ് എന്നിവയില്‍ എം.എസ്സി പ്രോഗ്രാമുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ലബോറട്ടറി അനിമല്‍ മെഡിസിനില്‍ കാനഡയിലെ ഗ്വാള്‍ഫ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഡിപ്ളോമ പ്രോഗ്രാമും നടത്തിവരുന്നു. വിവര സാങ്കേതികവിദ്യയും ഇ-ലേണിങ്ങും ഉപയോഗിച്ച് ഇന്ദിരഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി, അമൃത സര്‍വകലാശാല, സിഡ്നി സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷ-തൊഴില്‍ സംരംഭകത്വം, ഫാം ജേണലിസം, ഓഫിസ് മാനേജ്മെന്‍റ് എന്നിവയില്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ തുടങ്ങും.
യൂനിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ന്യൂ മീഡിയ ആന്‍ഡ് റിസര്‍ച്ചാണ് സാങ്കേതിക വിദ്യയിലൂന്നി വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നത്.പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് മികച്ച കോഴ്സുകള്‍, തൊഴില്‍ എന്നിവ ലക്ഷ്യമിടുന്ന ‘ജ്യോതിസ്’ വിദ്യാഭ്യാസ വിജ്ഞാന വ്യാപന പദ്ധതിയില്‍ സര്‍വകലാശാല സഹകരിച്ചുപ്രവര്‍ത്തിക്കുന്നതായും വൈസ് ചാന്‍സലര്‍ അറിയിച്ചു.
 

വില്ലാജിയോ ദുരന്തം: അഞ്ച് പ്രതികള്‍ക്ക് ശിക്ഷ

Posted: 20 Jun 2013 10:31 PM PDT

Image: 

ദോഹ: രാജ്യത്തെ നടുക്കിയ വില്ലാജിയോ ദുരന്തത്തിലെ അഞ്ച് പ്രതികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ആദ്യ നാലുപ്രതികള്‍ക്ക് ആറ് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ചാം പ്രതിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയുമാണ് വിധിച്ചതെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വീതം നഷ്ടപരിപാരം നല്‍കാനും കോടതി ഉത്തരവിട്ടു. വില്ലാജിയോ ഇന്‍ഷൂര്‍ ചെയ്ത കമ്പനിയാണ് കുടുംബങ്ങള്‍ക്കുളള നഷ്ട പരിഹാരം നല്‍കേണ്ടത്. രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളായ വില്ലാജിയോയില്‍ 2012 മെയ് 28നാണ് 19 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. മാളിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ജിംബാന്‍സി നഴ്സറി സ്കൂള്‍ ഉടമ ശൈഖ് അലി ബിന്‍ ജാസിം ആല്‍ഥാനി, മറ്റൊരു ഉടമയും മാനേജരുമായ ഇമാന്‍ അല്‍ കുവാരി, വില്ലാജിയോ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ റബ്ബാന്‍, വില്ലാജിയോ മാനേജര്‍ ടോസിലിയോസ് ടോസിലിയോ എന്നിവരെയാണ് കോടതി ആറുവര്‍ഷം വീതം ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ ഖത്തര്‍ വ്യാപാര വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മന്‍സൂര്‍ നാസര്‍ ഫാസ അല്‍ ഷഹ്വാനിയെ അഞ്ചുവര്‍ഷത്തെ· തടവിനും ശിക്ഷിച്ചു. കേസിലെ മറ്റു രണ്ട് പ്രതികളായ വില്ലാജിയോ അസിസ്റ്റന്‍റ് മാനേജര്‍ റിമ ഇത്താനി, മാള്‍ സെക്യൂരിറ്റി തലവന്‍ അഹമ്മദ് മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
സുരക്ഷക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ വില്ലേജിയോ അധിക്യതര്‍ വരുത്തിയ വീഴ്ചയാണ് ദുരന്തത്തിന്‍െറ മുഖ്യകാരണമെന്ന് കോടതി കണ്ടെത്തി. എളുപ്പം തീപിടിക്കാന്‍ സാധ്യതയുളള പെയിന്‍റുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിന്‍െറ പേരിലാണ് വില്ലേജിയോ അധിക്യതരെ കുറ്റക്കാരായി വിധിച്ചത്. വില്ലേജിയോ പോലുളള ഷോപ്പിങ് മാളില്‍ ജിംബാന്‍സിക്ക് നഴ്സറി നടത്താനുളള അനുമതി നല്‍കിയിരുന്നില്ലെന്നും ഒരു പ്ളേറൂം നടത്താന്‍ മാത്രമാണ് അവര്‍ക്ക് അനുമതിയുണ്ടായിരുന്നതെന്നും കോടതി കണ്ടെത്തി. ഇത് ലംഘിച്ചാണ് തിരക്കേറിയ ഷോപ്പിങ് മാളില്‍ നഴ്സറി പ്രവര്‍ത്തിത്തിച്ചിരുന്നത്. ഖത്തര്‍ നിയമമനുസരിച്ച് പ്രതികള്‍ക്ക് കേസില്‍ അപ്പീല്‍ പോകാന്‍ രണ്ടാഴച സമയമുണ്ട്. കോടതി വിധി കേള്‍ക്കാന്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇന്നലെ രാവിലെ കോടതിയില്‍ എത്തിയിരുന്നു.
ദോഹയിലെ പ്രമുഖ ഷോപ്പിങ് മാളിലുണ്ടായ അപകടത്തില്‍ 19 പേരാണ് മരിച്ചത്. മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ജിംബാന്‍സി നഴ്സറി സ്കൂളിലെ 13 വിദ്യാര്‍ഥികളും നാല് അധ്യാപകരും രണ്ട് സിവില്‍ ഡിഫന്‍സ്  ഉദ്യോസഗ്ഥരുമാണ് മരിച്ചത്. നാല് കുട്ടികള്‍ ഉള്‍ത്തെടെ 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിധിയില്‍ സന്തുഷ്ടരാണെന്നും നീതി ലഭിച്ചതില്‍ ഖത്തറിനോട് ഏറെ നന്ദിയുണ്ടെന്നും ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 10 ആയി

Posted: 20 Jun 2013 10:19 PM PDT

Image: 
Subtitle: 
നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ: മുംബൈക്കടുത്ത താനെ ജില്ലയിലെ മുംബ്രയില്‍ കെട്ടിടം തകര്‍ന്നു വീണ് രണ്ടു കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പതിനാലു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ശകുന്തള എന്ന കെട്ടിടമാണ് വെള്ളിയാഴ്ച പുര്‍ച്ചെ 2.30 ഓടെ തകര്‍ന്നു വീണത്. അഗ്നിശമന സേനയുടെ ആറ് യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മുംബ്രയില്‍ കെട്ടിടം തകര്‍ന്നുവീണ് 70 പേര്‍ മരിച്ചിരുന്നു.

കപ്പല്‍ ജീവനക്കാര്‍ പണിമുടക്ക് തുടരുന്നു; ശമ്പള കുടിശ്ശിക ജൂണ്‍ 30നകം

Posted: 20 Jun 2013 10:14 PM PDT

Image: 

അബൂദബി: സിംഗപ്പൂര്‍ കമ്പനിയുടെ എണ്ണ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ജൂണ്‍ 30നകം നല്‍കാമെന്ന് കമ്പനി ഉറപ്പ് നല്‍കി. ജീവനക്കാരുടെ കുടുംബങ്ങള്‍ക്കാണ് ഇ മെയില്‍ വഴി ഉറപ്പ് ലഭിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കപ്പല്‍ ജീവനക്കാരില്‍ ഒരാളുടെ ഭാര്യാ സഹോദരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്. അതേസമയം, ഖോര്‍ഫുക്കാന്‍ തീരത്ത് നിന്ന് 14 നോട്ടിക്കല്‍ അകലെ നങ്കൂരമിട്ട അയണ്‍ മോംഗര്‍ എന്ന കപ്പലിലെ ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് വ്യാഴാഴ്ച രാത്രി വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാല് മലയാളികള്‍ അടക്കം ആറ് ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ച പണിമുടക്ക് തുടരുകയാണ്്. ശമ്പളം സംബന്ധിച്ച് ഒരു ഉറപ്പും കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് തേഡ് എന്‍ജിനീയറും മലയാളിയുമായ സ്മിജിന്‍ സുബ്രഹ്മണ്യം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നാട്ടില്‍ ലഭിച്ച ഉറപ്പ് പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാകില്ല. ശമ്പളം നല്‍കാമെന്ന് നേരത്തേ പല തവണ കമ്പനി ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല.
കപ്പല്‍ കമ്പനി നാട്ടിലെ ബന്ധുക്കള്‍ക്ക് ഇ മെയില്‍ വഴി നല്‍കിയ ഉറപ്പിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ കഴിഞ്ഞവര്‍ക്ക് മാത്രം ജോലി അവസാനിപ്പിച്ച് പുറത്തിറങ്ങാമെന്നാണ്  ഇ മെയിലില്‍ പറയുന്നത്. എന്നാല്‍, കപ്പലിലെ ജോലി ഭാരവും അസൗകര്യങ്ങളും മൂലം ശാരീരികമായി അവശരാണ്. ഈ സാഹചര്യത്തില്‍ ജോലിയില്‍ തുടരാന്‍ കഴിയില്ല. ശമ്പളം മുഴുവന്‍ തന്ന് തങ്ങളെ നാട്ടിലെത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളായ നാലുപേര്‍ക്കും ജോലിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും സ്മിജിന്‍ വ്യക്തമാക്കി.
മലയാളികളായ ജീവനക്കാരെ കപ്പലില്‍ ജോലിക്ക് കയറ്റിയ ഏജന്‍റിനെതിരെയാണ് ജീവനക്കാരനായ ശ്രീജിതിന്‍െറ ഭാര്യാ സഹോദരന്‍  പരാതി നല്‍കിയത്. വ്യാഴാഴ്ച രാവിലെ പൊലീസ് പരാതിയില്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ശമ്പളം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചത്. ജനുവരി 17നാണ് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സ്മിജിന്‍ സുബ്രഹ്മണ്യം (28), കോതമംഗലം സ്വദേശി ശ്രീജിത് എസ്.കുമാര്‍ (32), ഇടക്കൊച്ചി സ്വദേശി ജോഷി (54), കലൂരില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശി കെ.അലി (45)  എന്നിവര്‍ കപ്പലില്‍ ജോലിക്ക് കയറിയത്. ഇതുവരെ ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് കപ്പലിലെ ഇന്ധനവും ഭക്ഷണവും തീര്‍ന്ന് ജീവനക്കാര്‍ ബുദ്ധിമുട്ടിയതോടെയാണ് ദുരിതം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ട് കപ്പലിന്‍െറ ഫുജൈറ ഏജന്‍റിനോട് ഭക്ഷണവും ഇന്ധനവും എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരു മാസത്തേക്കുള്ള ഇന്ധനവും ഭക്ഷണവുമാണ് ഏജന്‍റ് എത്തിച്ചത്. സ്മിജിന് 11 ലക്ഷത്തോളം രൂപയും ശ്രീജിത്തിനും അലിക്കും നാലര ലക്ഷം രൂപ വീതവും ജോഷിക്ക് നാല് ലക്ഷത്തോളവുമാണ് ലഭിക്കാനുള്ളത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP