ലബനാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; ആറ് മരണം Posted: 04 Jun 2013 12:39 AM PDT ട്രിപളി: ലബനാന്‍്റെ വടക്കന്‍ നഗരമായ ട്രിപളിയി സിറിയന്‍ പ്രസിഡന്‍്റ് ബശ്ശാര്‍ അല്‍ അസദിന്‍്റെ അനുകൂലികളും വിമതപക്ഷക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ലബനാനിലെ സിദനില്‍ സുന്നി നേതാവ് മാറിര്‍ ഹംദ് ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. സന്ധ്യാപ്രാര്‍ഥനക്കായി അദ്ദേഹം പള്ളിയിലേക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്. ഹംദിന്‍്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിയുതിര്‍ത്തതോടെ അക്രമി സംഘം പിന്‍മാറുകയായിരുന്നു. സിറയന്‍ സര്‍ക്കാര്‍ പക്ഷക്കാരനായ ഹംദ് പ്രസിഡന്‍്റ ബശാര്‍ അല്‍ അസദിനെതിരെ പോരാടുന്നവരെ ശക്തമായി അപലപിച്ചിരുന്നു. |
വിവരാവകാശ നിയമം: രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയതിനെതിരെ ഇടത് പാര്‍ട്ടികള്‍ രംഗത്ത് Posted: 04 Jun 2013 12:19 AM PDT ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്‍്റെ പരിധിയില്‍ കൊണ്ട് വന്നതിനെതിരെ സി.പി.എം ഉള്‍പ്പെടെയുള്ള ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. രാഷ്ട്രീയ പാര്‍ട്ടികളെ പൊതുസ്ഥാപനമായി കാണാനാകില്ളെന്ന് സി.പി.എം വ്യക്തമാക്കി. പാര്‍ട്ടികള്‍ സര്‍ക്കാരിന്‍്റെ ഭാഗമല്ളെന്നും വിവരാവകാശ കമ്മീഷന്‍്റെ ഉത്തരവ് തെറ്റാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സ്വതന്ത്രമായ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് ഉത്തരവ് തടസമാകുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ സി.പി.എം അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗം ചേരുകയാണ്. അത്തരമൊരു തീരുമാനം പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സി.പി.ഐയും വ്യക്തമാക്കി. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളും തീരുമാനങ്ങളും വെളിപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിയോജിപ്പില്ളെന്നും ഇരു രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്‍്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തിങ്കളാഴ്ച്ചയാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ബി.ജെ.പി , സി.പി.എം, സി.പി.ഐ, എന്‍.സി.പി, ബി.എസ്.പി എന്നീ പാര്‍ട്ടികളോട് മുഖ്യവിവരാവകാശ കമീഷണര്‍ സത്യാനന്ദ മിശ്രയും കമീഷണര്‍മാരായ എം.എല്‍. ശര്‍മയും അന്നപൂര്‍ണ ദീക്ഷിത്തുമടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെയും അപ്പീല്‍ അധികാരികളെയും ആറാഴ്ചക്കകം ഈ പാര്‍ട്ടികള്‍ നിയമിക്കണമെന്നും വിവരാവകാശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വീകരിച്ച് ഒരുമാസത്തിനകം മറുപടി നല്‍കണമെന്നും ഉത്തരവിലുണ്ട്. വിവരാവകാശ നിയമത്തില്‍പ്പെടുന്ന നിര്‍ബന്ധമായ വെളിപ്പെടുത്തലുകളുമായി സഹകരിക്കാനും വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ഇടാനും ബെഞ്ച് പാര്‍ട്ടികളോട് നിര്‍ദേശിച്ചിരുന്നു. |
സ്കൂള്‍ പ്രവേശം ഉത്സവമായി Posted: 04 Jun 2013 12:17 AM PDT തൃപ്രയാര്‍: ‘വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച പ്ളകാര്‍ഡുകളുമായി വര്‍ണപ്പൊലിമയില്‍ കുരുന്നുകള്‍ നടത്തിയ ഘോഷയാത്രയും സമ്മേളനവും വലപ്പാട് ജി.വി.എച്ച്.എസ്.എസില്‍ നടന്ന ജില്ലാതല സ്കൂള്‍ പ്രവേശത്തെ ഉത്സവമാക്കി. വലപ്പാട് ചന്തപ്പടിയില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ വിവിധ വേഷങ്ങള്‍ കെട്ടിയ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍ അകമ്പടിയായി. പഞ്ചായ ത്ത് പ്രസിഡന്‍റ് ബീന അജയഘോഷ് നേതൃത്വം നല്‍കി. ഘോഷയാത്രക്ക് ശേഷം പ്രവേശനോത്സവം പി.സി. ചാക്കോ എം.പി ഉദ്ഘാടനം ചെയ്തു. അധ്യാപക -രക്ഷാകര്‍തൃ -വിദ്യാര്‍ഥി സഹകരണം ഊട്ടിയുറപ്പിച്ച് ചിരിച്ചും കളിച്ചും വളരുന്ന തലമുറ രാജ്യത്തിന് ശക്തിയേകുമെന്ന് പി.സി. ചാക്കോ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ കൈപ്പുസ്തകം ഗീതാഗോപി എം.എല്‍.എ, പി.ടി.എ പ്രസിഡന്‍റ് ശശികല ശ്രീവത്സന് നല്‍കി പ്രകാശനം ചെയ്തു. പാഠപുസ്തകവിതരണോദ്ഘാടനം ചാവക്കാട് ഡി.ഇ.ഒ കെ. ഷൈലജയും പ്രവേശനോത്സവകിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാഹുവും നിര്‍വഹിച്ചു. തൃശൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.ഒ ഡോ. എം.ബി. ഹംസ പ്രഥമദിന സന്ദേശം നല്‍കി. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ട്രോഫി വിതരണം ചെയ്തു. മതിലകം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പ ശ്രീനിവാസന്‍ നവാഗതരെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജുള അരുണന്‍, സി.എം. നൗഷാദ്, തൃശൂര്‍ പ്രസ് ക്ളബ് പ്രസിഡന്‍റ് ജോയ് എം. മണ്ണൂര്‍, ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ ഇടശേരി, വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ബി. ഷെരീഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശുഭ പ്രദീപ്, എ.ഇ.ഒ എ.ബി. ജയപ്രകാശ്, തൃശൂര്‍ ഡയറ്റ് ഫാക്കല്‍റ്റി ഒ. ഗൗരി, ബി.പി.ഒ വി.വി. സായ, വലപ്പാട് ജി.വി.എച്ച്.എസ്. എസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.എസ്. ഷൈജു, വലപ്പാട് വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.എസ്. ബിനി എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. വത്സല സ്വാഗതവും വലപ്പാട് ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക കെ.വി. അമ്പിളി നന്ദിയും പറഞ്ഞു. ലഡു വിതരണവും സദ്യയും ഉണ്ടായി. |
വാതുവെപ്പ്: മെയ്യപ്പനും വിന്ദുവിനും ജാമ്യം Posted: 03 Jun 2013 11:46 PM PDT ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ഗുരുനാഥ് മെയ്യപ്പനും വിന്ദു ധാരാ സിങിനും ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ജാമ്യത്തുകയില്‍ മുംബൈ ജുഡീഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണം, അന്വേഷണ പുരോഗതിക്കായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, രാജ്യം വിടരുത്, ഇരുവരും പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണം എന്നീ നിബന്ധനകളിലാണ് ജാമ്യം അനുവദിച്ചത്. മെയ്യപ്പനും വിന്ദുവിനും ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. അന്വേഷണത്തോട് പ്രതികള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട് എന്ന് പ്രതിഭാഗം വാദിച്ചു. മേയ് 21നാണ് സിനിമ, സീരിയല്‍ നടന്‍ വിന്ദു ധാരാസിങ്ങിനെ അറസ്റ്റ് ചെയ്തത്. വിന്ദുവിന്റെ മൊഴിയുടെയും ടെലിഫോണ്‍ സംഭാഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മേയ് 24നാണ് മെയ്യപ്പന്‍ അറസ്റ്റിലാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ പ്രിന്‍സിപ്പലും ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍െറ മകളുടെ ഭര്‍ത്താവുമാണ് ഗുരുനാഥ് മെയ്യപ്പന്‍. |
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം Posted: 03 Jun 2013 11:40 PM PDT മലപ്പുറം: രണ്ട് മാസത്തിലധികം നീണ്ട വേനലവധിക്ക് ശേഷം ജില്ലയിലെ സ്കൂളുകളില്‍ പുതിയ അധ്യയനവര്‍ഷത്തിന് മണിമുഴങ്ങി. പുത്തന്‍ യൂനിഫോമണിഞ്ഞ് പാഠപുസ്തകങ്ങളടങ്ങിയ ബാഗ് തോളില്‍ തൂക്കി വന്ന വിദ്യാര്‍ഥികളെ പുതുമോടിയില്‍ വിദ്യാലയങ്ങള്‍ വരവേറ്റു. കാലാവസ്ഥ പ്രതികൂലമാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും മിക്കയിടങ്ങളിലും മഴ മാറി നിന്നു. അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാന്‍ 64,000ത്തിലധികം കുട്ടികളെത്തിയെന്നാണ് പ്രാഥമിക കണക്ക്. രക്ഷിതാക്കളുടെ കൈയില്‍ തൂങ്ങി കടന്നുവന്ന കുരുന്നുകളുടെ മുഖത്ത് സമ്മിശ്ര ഭാവമായിരുന്നു. ചിലര്‍ പുതിയ ലോകത്തെ കളിചിരികളോടെ വരവേറ്റെങ്കില്‍ കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു മറ്റു ചിലരുടെ ആദ്യ ദിനം. സ്കൂള്‍ മാറിയവര്‍ പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതിന്‍െറ തിരക്കിലമര്‍ന്നപ്പോള്‍ പഴയ കൂട്ടുകാര്‍ക്ക് ആഴ്ചകള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയതിന്‍െറ ആഹ്ളാദം. ജില്ലയില്‍ 1350 സ്കൂളുകളില്‍ പ്രവേശോത്സവം നടന്നു. എല്ലായിടങ്ങളിലും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ സന്ദേശം വായിച്ചു. ബന്ധങ്ങളില്‍ വിശുദ്ധി പുലര്‍ത്താനും ജീവിതത്തില്‍ അനുസരണയും അച്ചടക്കവും പകര്‍ത്താനും മന്ത്രി വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. ആദ്യ ദിനം ഉച്ച വരെ മാത്രമേ ക്ളാസുണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച മുതല്‍ പാഠങ്ങളുടെ തിരക്കിലമരും കുട്ടികളും അധ്യാപകരും. |
പകര്‍ച്ചപ്പനി: ജില്ലയില്‍ 680 പേര്‍ ചികിത്സ തേടി; 10 പേര്‍ക്ക് കൂടി ഡെങ്കി Posted: 03 Jun 2013 11:08 PM PDT കാസര്‍കോട്: ആരോഗ്യവകുപ്പിന്‍െറ ബോധവത്കരണ, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പകര്‍ച്ചപ്പനി പടരുന്നു. ജില്ലയില്‍ തിങ്കളാഴ്ച 680 പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 40 പേരെ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു. ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കണ്ണൂര്‍: ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 97 ആയി. തിങ്കളാഴ്ച 912 പനിബാധിതരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 30 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് മൂന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഡി.എം.ഒ ഡോ. ആര്‍. രമേഷ് നിര്‍ദേശം നല്‍കി. വൈറല്‍പനിയാണ് ജില്ലയില്‍ പൊതുവേ കണ്ടുവരുന്നത്. പനി രോഗമല്ല, രോഗലക്ഷണമാണ്. രോഗിയെ ജാഗ്രതയോടെ പരിചരിക്കണം. സാധാരണ വൈറല്‍പനി ഭേദമാകാന്‍ മൂന്നുമുതല്‍ അഞ്ചുവരെ ദിവസം വേണ്ടിവരാം. പനിക്കെതിരെ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂവെന്നും ഡി.എം.ഒ പറഞ്ഞു. ചികിത്സയും പരിചരണവും ലഭിച്ചശേഷവും പനി മൂര്‍ഛിക്കുക, ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്‍െറ അളവ് കുറയുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവുകയോ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താല്‍ ശ്രദ്ധിക്കണം. കൊതുകുകടി ഏല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക, ശരീരഭാഗങ്ങള്‍ പരമാവധി മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുകയെന്നതിനാല്‍ പകല്‍സമയവും കൊതുകുവല ഉപയോഗിക്കണം. ജനല്‍, വെന്‍റിലേറ്റര്‍ എന്നിവിടങ്ങളില്‍ കൊതുകുവല സ്ഥാപിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഡി.എം.ഒ അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. കേളകം: കൊട്ടിയൂര്‍ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ പനി ബാധിതരുടെ എണ്ണം പെരുകി. ഡെങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍, പുതുതായി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇന്നലെ പനിബാധിത മേഖലകളിലും തോട്ടം മേഖലകളിലും ഫോഗിങ്, കൊതുക് നിവാരണം, ഉറവിട നശീകരണം, ക്ളോറിനേഷന്‍ എന്നിവ നടത്തി. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളായ ഒറ്റപ്ളാവ് പ്രദേശത്താണ് ഫോഗിങ് നടത്തിയത്. മേഖലയില്‍ കൂടുതല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇന്ന് പാലുകാച്ചി അങ്കണവാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രമേഷിന്‍െറ നേതൃത്വത്തില്‍ സൂപ്പര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. കൊട്ടിയൂര്‍ ഉത്സവ നഗരിയിലും മാലിന്യനിര്‍മാര്‍ജനത്തിന് നടപടികള്‍ സ്വീകരിച്ചു. കൊട്ടിയൂര്‍ പി.എച്ച്.സി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. വരുംദിവസങ്ങളിലും പഞ്ചായത്തിന്‍െറ മറ്റുപ്രദേശങ്ങളില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. കൊട്ടിയൂര്‍ മേഖലയില്‍ പനിബാധിതരുടെ എണ്ണം നിയന്ത്രണവിധേയമായതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപി അറിയിച്ചു. |
വയനാട്ടില്‍ സീപ്ളെയിന്‍ പദ്ധതി നടപ്പാക്കും -മന്ത്രി അനില്‍കുമാര്‍ Posted: 03 Jun 2013 11:04 PM PDT സുല്‍ത്താന്‍ ബത്തേരി: ടൂറിസം രംഗത്തെ നവീന സംരംഭമായ സീപ്ളെയിന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ വയനാട് ജില്ലയെ ഉള്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. ബത്തേരിയില്‍ ടൗണ്‍ സ്ക്വയറിന്‍െറ രണ്ടാംഘട്ടവും മണിച്ചിറ വിനോദസഞ്ചാര വികസനപ്രവൃത്തിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പാരമ്പര്യവും സംസ്കാരവും സൗന്ദര്യവും കാലാവസ്ഥയും ടൂറിസം രംഗത്ത് വന്‍ സാധ്യതയുണ്ടാക്കുന്നു. കാരാപ്പുഴ ടൂറിസം വികസനത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്വാഭാവിക ജലസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. ബത്തേരി ടൗണ്‍ സ്ക്വയറില്‍ 1.45 കോടി ചെലവിലാണ് രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ നടപ്പാക്കുക. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥി ആയിരുന്നു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ചുമതലവഹിക്കുന്ന ബാബു പഴുപ്പത്തൂര്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം എന്‍.ടി. മാത്യു സ്വാഗതവും ടൂറിസം വകുപ്പ് ഡയറക്ടര്‍ സി.എന്‍. അനിതാകുമാരി നന്ദിയും പറഞ്ഞു. |
ആഘോഷത്തേരില്‍ അക്ഷരമുറ്റങ്ങള്‍ Posted: 03 Jun 2013 10:58 PM PDT കല്‍പറ്റ: വിദ്യാലയങ്ങള്‍ തുറന്നദിവസം അറിവിന്‍െറ ലോകത്തേക്ക് കുരുന്നുകള്‍ കൂട്ടമായെത്തി. മധുരം നല്‍കിയും സമ്മാനങ്ങള്‍ നല്‍കിയും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കുട്ടികളെ സ്വീകരിച്ചു. എല്ലാ സ്കൂളുകളിലും എസ്.എസ്.എയുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ പ്രവേശനോത്സവമുണ്ടായി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വിദ്യാലയങ്ങളില്‍ വായിച്ചു. നഗരസഭാ പ്രവേശനോത്സവം കല്‍പറ്റ ഗവ. എല്‍.പി സ്കൂളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. വത്സല ഉദ്ഘാടനം ചെയ്തു. മഴത്തുള്ളികള്‍ രേഖപ്പെടുത്തിയ ചിത്രകാര്‍ഡ് മാലയിട്ട് നവാഗതരെ സ്വീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി വിദ്യാലയ പരിപാലന സമിതിക്കുള്ള കൈപ്പുസ്തകം ‘പരിരക്ഷയുടെ പാഠങ്ങള്‍’ പി.ടി.എ പ്രസിഡന്‍റ് എന്‍.പി. അസൈനാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. നഗരസഭ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പഠനോപകരണ കിറ്റിന്‍െറ വിതരണോദ്ഘാടനം മുന്‍ ചെയര്‍മാന്‍ എ.പി. ഹമീദ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. അജിത, കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കെ. ഉഷാകുമാരി വായിച്ചു. പ്രധാനാധ്യാപകന്‍ കെ. അശോക്കുമാര്‍ സ്വാഗതവും ഇ. മുസ്തഫ നന്ദിയും പറഞ്ഞു. വാരാമ്പറ്റ ഗവ. ഹൈസ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനംചെയ്തു. നവാഗതരെ ഘോഷയാത്രയോടെ സ്വീകരിച്ചു. പായസ വിതരണവും നടന്നു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ആലി ഹാജി അധ്യക്ഷതവഹിച്ചു. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ, ഡി.ഡി.ഇ എന്‍.ഐ. തങ്കമണി, പി. സുബ്രഹ്മണ്യന്‍, ടി. മുഹമ്മദ്, സീമ സുരേഷ്, കെ.കെ. മമ്മുട്ടി, ഗീത ബാലചന്ദ്രന്‍, കെ.കെ. റംല, ലക്ഷ്മി കേളു, യു.സി. ഹുസൈന്‍, സി.എം. അനില്‍കുമാര്‍, പി.സി. മമ്മുട്ടി, മാനന്തവാടി എ.ഇ.ഒ മേരി ജോസ്, ബി.പി.ഒ എം.കെ. ബഷീര്‍, കെ. മോഹനന്‍മാസ്റ്റര്‍, എം.കെ. കമലാദേവി എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: ബ്ളോക്തല പ്രവേശനോത്സവം കല്ലോടി സെന്‍റ് ജോസഫ് യു.പി സ്കൂളില്‍ മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുല്‍ അഷ്റഫ് ഉദ്ഘാടനംചെയ്തു. ഭയരഹിതവും വിവേചനരഹിതവുമായ വിദ്യാലയാന്തരീക്ഷം എന്ന ആഹ്വാനവുമായി നടത്തിയ പ്രവേശനോത്സവ റാലി ശ്രദ്ധേയമായി. എടവക പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി-ഡയറ്റ് ഫാക്കല്‍റ്റിയംഗം ഷീജ ‘പരിരക്ഷയുടെ പാഠങ്ങള്‍’ കൈപ്പുസ്തകം പ്രകാശനം ചെയ്തു. പഞ്ചായത്തംഗം ലീല ബാലന്‍ പ്രവേശോത്സവ ഗാനത്തിന്‍െറ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. പഠനോപകരണ വിതരണം വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ നിര്‍വഹിച്ചു. എസ്. യമുന, പ്രധാനാധ്യാപകന്‍ എന്‍.വി. ജോര്‍ജ്, മാനേജര്‍ ഫാ. ജോര്‍ജ് മാമ്പള്ളില്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വി. സതീഷ്, ബിനു കുന്നത്ത്, എന്‍.യു. പൈലി, സാന്ദ്രാ റോസ് എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ അനില്‍കുമാര്‍ ‘മഴക്കാലപൂര്‍വ ശുചീകരണവും പ്രതിരോധവും’ എന്ന വിഷയത്തില്‍ ക്ളാസെടുത്തു. സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ.യു.പി സ്കൂളില്‍ പ്രവേശനോത്സവം മാനേജര്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് മധുരവും ബലൂണും നല്‍കി. പൊതുസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍റ് ടി.എല്‍. സാബു അധ്യക്ഷതവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്‍റ് അച്യുതന്‍, പ്രസിഡന്‍റ് സക്കീന നാസര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ടി. വര്‍ക്കി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വി. മാത്യു നന്ദിയും പറഞ്ഞു. കാര്യമ്പാടി: കാര്യമ്പാടി ഗവ. എല്‍.പി സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ് സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പുതിയ കുട്ടികളെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഘോഷയാത്രയായി ആനയിച്ചു. രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തകം പ്രധാനാധ്യാപകന്‍ സുകുമാരന്‍ പ്രകാശം ചെയ്തു. രാധ, രമ്യ, എ.ആര്‍. രാജി, മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു. പരിയാരം: ഗവ. യു.പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. റഷീദ് ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഹസന്‍കുട്ടി അധ്യക്ഷതവഹിച്ചു. വാദ്യങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു. പായസ വിതരണത്തോടെ പ്രവേശനോത്സവം സമാപിച്ചു. ഹൈസ്കൂള്‍ പ്രധാനാധ്യാപിക ഡെയ്സി സിറിയക് സ്വാഗതം പറഞ്ഞു. യു.പി വിഭാഗം പ്രധാനാധ്യാപിക ടി.പി. മേരി സംസാരിച്ചു. വിദ്യാലയ സമിതിക്കുള്ള പുസ്തകങ്ങള്‍ പി.സി. അയ്യപ്പന്‍, സന്തോഷ്കുമാര്‍, എം.കെ. ആലി, എം.കെ. ഫൈസല്‍, കാതിരി അബ്ദുല്ല എന്നിവര്‍ വിതരണംചെയ്തു. നാസര്‍ കുറിയേടത്ത്, ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി താജുദ്ദീന്‍ നന്ദി പറഞ്ഞു. അരപ്പറ്റ: സി.എം.എസ്.എച്ച്.എസ്.എസ് പ്രവേശനോത്സവം മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. യമുന ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്‍റ് എ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്‍റ് കെ. അസീസ്, ഒ.എസ്.എ പ്രസിഡന്‍റ് അറുമുഖന്‍, സെക്രട്ടറി പി. അയ്യൂബ്, കെ.ഇ. ജോസ്, റൊണോള്‍ഡ്, കെ.ഇ. സാലി, ടിനോ മാഷ്, പി.പി. സൂസന്ന എന്നിവര്‍ സംസാരിച്ചു. എച്ച്.എം. സെല്‍മി സ്വാഗതം പറഞ്ഞു. പേരാല്‍: പേരാല്‍ ജി.എല്‍.പി സ്കൂളില്‍ പി.ടി.എ പ്രസിഡന്‍റ് കുഞ്ഞബ്ദുല്ല ഉദ്ഘാടനംചെയ്തു. നവാഗതരെ ബലൂണും സമ്മാനങ്ങളും നെയിംടാഗും നല്‍കി സ്വീകരിച്ചു. മധുരവിതരണവും നടത്തി. വിദ്യാലയ പരിപാലനസമിതിക്കുള്ള കൈപ്പുസ്തകം വിതരണംചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് രമേശന്‍ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പി.സി. സുജാത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. കണിയാമ്പറ്റ: കേരള വനവാസി വികാസ കേന്ദ്രം നടത്തുന്ന ഏച്ചോം, കണിയാമ്പറ്റ ഹോസ്റ്റലുകളിലെ പ്രവേശനോത്സവവും ധനസഹായ വിതരണത്തിന്‍െറ ഉദ്ഘാടനവും ആര്‍.എസ്.എസ് കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു. പള്ളിയറ രാമന്‍, എസ്. രാമനുണ്ണി, എം.എം. ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്‍റ് വിതരണവും ഉപഹാര സമര്‍പ്പണവും ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു. ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ‘ഉത്തിഷ്ഠ’യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കെ.ബി. സുരേഷ് സ്വാഗതവും വി. ഭാസ്കരന്‍ നന്ദിയും പറഞ്ഞു. പുല്‍പള്ളി: പുല്‍പള്ളി ഗവ. യു. പി സ്കൂളില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് കണ്ടംതുരുത്തി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബെന്നി ചിറ്റത്തേ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കുഴുപ്പില്‍, വാര്‍ഡ് അംഗം വത്സാ മോസസ്, സിനി പ്രമോദ്, ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ തോമസ്, ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തരുവണ ഗവ. ഹൈസ്കൂളില്‍ ബ്ളോക് പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ കെ.സി. ആലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എ. മുരളീധരന്‍ അധ്യക്ഷതവഹിച്ചു. |
കിനാലൂര്‍ ജനകീയ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിച്ചു Posted: 03 Jun 2013 10:56 PM PDT ബാലുശ്ശേരി: കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിലേക്ക് നാലുവരിപ്പാത നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ തദ്ദേശവാസികള്‍ നടത്തിയ ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസ് പിന്‍വലിച്ചു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് കൊയിലാണ്ടി മുന്‍സിഫ് കോടതി അറിയിച്ചു. നാലു കേസുകളിലായി ആറ് സ്ത്രീകളുള്‍പ്പെടെ 69 പേര്‍ക്കെതിരെയായിരുന്നു കേസ്. വധശ്രമമടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. വിചാരണക്കായി പ്രതികള്‍ ഇന്നലെ കൊയിലാണ്ടി അഡീഷനല്‍ സെഷന്‍സ് ജഡ്ജിക്ക് മുമ്പാകെ ഹാജരായപ്പോഴാണ് സര്‍ക്കാര്‍ ഉത്തരവുപ്രകാരം കേസ് പിന്‍വലിച്ചതായി അറിയിച്ചത്. 2010 മേയ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിലേക്ക് നാലുവരിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ സര്‍വേ ഉദ്യോഗസ്ഥരെ ജനജാഗ്രതാ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിക്കുകയുണ്ടായി. മണിക്കൂറുകളോളം നീണ്ട സംഘര്‍ഷാവസ്ഥയില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ താമരശ്ശേരി ഡിവൈ.എസ്.പിയുടെ തലക്കും ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 150ഓളം നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കിനാലൂര്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫിന്‍െറ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധങ്ങളും നടക്കുകയുണ്ടായി. പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റു രാഷ്ട്രീയ കക്ഷികളും സംഭവത്തെ അപലപിച്ചു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംചെയ്യുക നാട്ടുകാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുകയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയിട്ട് മൂന്നു വര്‍ഷമായിട്ടും കേസ് പിന്‍വലിക്കാത്തതിനെതിരെ ഇക്കഴിഞ്ഞ മൂന്നാം വാര്‍ഷിക ദിനാചരണത്തിലും ജനകീയ സമരസമിതി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേസ് പിന്‍വലിച്ച യു.ഡി.എഫ് സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ജനജാഗ്രതാ സമിതി നേതാക്കള്‍ അഭിനന്ദിച്ചു. |
കൈക്കൂലി: പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചോദ്യം ചെയ്യും Posted: 03 Jun 2013 10:28 PM PDT ന്യൂദല്‍ഹി: റെയില്‍വേ അഴിമതിക്കേസില്‍ മുന്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചൊവാഴ്ച്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബന്‍സലിനു സി.ബി.ഐ നോട്ടീസ് നല്‍കി. റെയില്‍വേ ബോര്‍ഡില്‍ ഉദ്യോഗ സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് അനന്തരവന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് പവന്‍കുമാര്‍ ബന്‍സലിനെ ചോദ്യം ചെയ്യുക. റെയില്‍വെ ബോര്‍ഡ് മെമ്പറായിരുന്ന മഹേഷ് കുമാറിന്‍്റെ നിയമനത്തിനായി 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ബന്‍സലിന്‍്റെ അനന്തരവന്‍ വിജയ് സിംഗ്ളയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയതില്‍ ബന്‍സലിനു പങ്കുള്ളതായി മഹേഷ് കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബന്‍സലിന്‍്റെ ഒൗദ്യോഗിക വസതിയില്‍ ബന്‍സലും മഹേഷ്കുമാറും രണ്ട് തവണ കൂടിക്കാഴ്ച നടത്തിയതായും സി.ബി.ഐ കണ്ടത്തെി. മഹേഷ് കുമാറിന്‍്റെയും സിംഗ്ളയുടെയുടേയും നിരവധി ടെലിഫോണ്‍ കോളുകള്‍ സി.ബി.ഐ പരിശോധിച്ചിരുന്നു. റെയില്‍വേ മന്ത്രിയായിരുന്ന ബന്‍സാലിന്‍്റെ വസതിയിലും റെയില്‍ ഭവനിലും വിജയ് സിംഗ്ള ഇടക്കിടെ സന്ദര്‍ശിച്ചിരുന്നതാണ് ബന്‍സലിനെ സംശയത്തിന്‍്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. മഹേഷ് കുമാറിന്‍്റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബന്‍സലിന് അറിയാമായിരുന്നുവെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ സി.ബി.ഐ ഇതുവരെ അറസ്റ്റ് ചെയ്തു. റെയില്‍വേ അഴിമതിയില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് ബന്‍സലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. |
No comments:
Post a Comment