ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്മാറേണ്ടതില്ല- പിണറായി Madhyamam News Feeds |
- ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്മാറേണ്ടതില്ല- പിണറായി
- ലോക്പാല്‍: വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഹസാരെ
- മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചന്ദ്രികയില്‍ മുഖപ്രസംഗം വന്നതെന്ന് സുകുമാരന്‍ നായര്‍
- ചന്ദ്രികയിലെ ലേഖനം ലീഗിന്റെ അഭിപ്രായമല്ലെന്ന് മന്ത്രി എം.കെ മുനീര്‍
- മഴ: മലയോര മേഖലയില്‍ വ്യാപക നാശം
- യു.എ.ഇയില്‍ എല്ലാ എമിറേറ്റുകളിലേക്കും ലാന്‍ഡ്ലൈന്‍ കോളുകള്‍ ജൂലൈ ഒന്ന് മുതല്‍ സൗജന്യം
- എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ ലീഗ് മുഖപത്രം
- ചൂടിന് കാഠിന്യമേറുന്നു: തൊഴിലാളികള്‍ക്ക് ഇനി പരീക്ഷണത്തിന്റെനാളുകള്‍
- അവധിക്കാലം ചെലവഴിക്കാന്‍ അബ്ദുല്ല രാജാവ് മൊറോക്കോയില്‍
- ബനീജംറ ബോംബ് സ്ഫോടനം: ആയുധങ്ങളുമായി 10 പേര്‍ അറസ്റ്റില്‍
ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്മാറേണ്ടതില്ല- പിണറായി Posted: 02 Jun 2013 12:37 AM PDT Image: തിരുവനന്തപുരം: വ്യവസായ പ്രമുഖന്‍ എം. എ യൂസുഫലിക്ക് പിന്തുണയുമായി പിണറായി വിജയനും രംഗത്ത്. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യുസുഫലി പിന്മാറേണ്ടതില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് മുഖാമുഖത്തില്‍ പറഞ്ഞു. അദ്ദേഹം കേരളത്തില്‍ ഇനിയും നിക്ഷേപം നടത്തണം. യുസുഫലിയെ അവസാന ആശ്രയമായി കാണുന്ന മലയാളികള്‍ ഏറെയാണ്. അദ്ദേഹത്തെ മാത്രമല്ല, നാടിന്റെ വികസനത്തിന് സഹായകമാവുന്ന എല്ലാ നിക്ഷേപകരേയും പാര്‍ട്ടി സ്വാഗതം ചെയ്യും. യുസുഫലിയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളേയും അന്ധമായി എതിര്‍ക്കില്ല. അദ്ദേഹത്തിനെതിരായ മുദ്രാവാക്യം സി. പി.എം ഉയര്‍ത്തിയിട്ടില്ല. പോര്‍ട്ട് ട്രസ്റ്റ് മാനദണ്ഡ ലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാത്രമാണ് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും പിണറായി വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധം യുസുഫലിക്കും ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ലുലു നിര്‍മാണത്തിന് അനുമതി നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാറാണെന്നും അനുമതി നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നൂം പിണറായി പറഞ്ഞു. ലുലുമാളിന് മുന്നില്‍ നിര്‍മിക്കുന്ന ഫൈ്ള ഓവറിന്റെചെലവ് ലുലു ഗ്രൂപ്പ് വഹിക്കണമെന്നാണ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടത്. ഇതില്‍ ന്യായമുണ്ട്. കാരണം അവിടുത്തെ ഗതാഗതക്കുരുകിന് കാരണം ലുലുമാളാണ്. അപ്പോള്‍ അത് പരിഹരിക്കേണ്ടത് അവരുടെ ചുമതലയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും , ഫൈ്ള ഓവര്‍ നിര്‍മാണ ചെലവ് മുഴുവനായും സര്‍ക്കാര്‍ ഏറ്റെടുത്താലും സി. പി.എം സമരം നടത്തില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
|
ലോക്പാല്‍: വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഹസാരെ Posted: 02 Jun 2013 12:01 AM PDT Image: ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി രാംലീല മൈതാനിയില്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ. ഇക്കാര്യം വ്യക്തമാക്കി ഹസാരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കത്തയച്ചു. എന്നാല്‍ സമരം എന്നാരംഭിക്കുമെന്ന് ഹസാരെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഴിമതി മൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കയാണ്. ഇതന് തടയിടാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ രാംലീല മൈതാനിയില്‍ ഒക്‌ടോബര്‍ മാസത്തില്‍ താന്‍ നിരാഹാര സമരം ആരംഭിക്കും -ഹസാരെ പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ യാഥാര്‍ഥ്യമാക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പിന്മേലാണ് താന്‍ നേരത്തേ സമരം നിര്‍ത്തിയത്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും ഒന്നും നടന്നിട്ടില്ല. സര്‍ക്കാര്‍ തനിക്കും രാജ്യത്തിനും തെറ്റായ വാഗ്ദാനം നല്‍കുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഹസാരെ വ്യക്തമാക്കി. |
മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചന്ദ്രികയില്‍ മുഖപ്രസംഗം വന്നതെന്ന് സുകുമാരന്‍ നായര്‍ Posted: 01 Jun 2013 11:38 PM PDT Image: ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ചന്ദ്രികയില്‍ മുഖപ്രസംഗം എഴുതിയതെന്ന് സംശയിക്കുന്നതായി എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍നായര്‍. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.എസ്.എസ് -എസ്.എന്‍.ഡി.പി ഐക്യത്തെ ഭയന്ന് എന്‍.എസ്.എസിനെ ഒറ്റപെടുത്തി ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇത്തരം പ്രവൃത്തികള്‍ക്ക് വാക്കുകൊണ്ടല്ല മറുപടി പറയേണ്ടത്. അത്രകണ്ട് സംസ്‌കാരശൂന്യമാണ്. ബുദ്ധിപൂര്‍വമായ പ്രവൃത്തിയിലൂടെയും സംയമനംപാലിച്ചും നായര്‍സമുദായം പ്രതിസന്ധിയെ തരണംചെയ്യും. ഇത് നേരിടാനുള്ള ശക്തി സമുദായത്തിനും സംഘടനക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. |
ചന്ദ്രികയിലെ ലേഖനം ലീഗിന്റെ അഭിപ്രായമല്ലെന്ന് മന്ത്രി എം.കെ മുനീര്‍ Posted: 01 Jun 2013 11:22 PM PDT Image: കോഴിക്കോട്: ലീഗ് മുഖപത്രമായ 'ചന്ദ്രിക'യില്‍ എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വിമര്‍ശിച്ചു വന്ന ലേഖനം മുസ്‌ലിംലീഗിന്റെ നിലപാടല്ലെന്ന് മന്ത്രി എം.കെ.മുനീര്‍. എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ വന്ന വിമര്‍ശം ദൗര്‍ഭാഗ്യകരമായി പോയി. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. എന്‍.എസ്.എസ് മതേതര നിലപാട് പുലര്‍ത്തുന്ന സംഘടനയാണ്. ലീഗുമായി ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ള സംഘടനയാണെങ്കിലും കേരളത്തില്‍ മതേതരത്വം സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകളിലൊന്നാണ് എന്‍.എസ്.എസ്. പാര്‍ട്ടിയുടെ മുഖപത്രമാണെങ്കിലും ചന്ദ്രികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ കാര്യമായ ഇടപെടല്‍ ഉണ്ടാവാറില്ല. ഇക്കാര്യത്തിലുള്ള മുസ്‌ലിം ലീഗിന്റെ നിലപാട് കെ.പി.എ മജീദും ഇ.ടി മുഹമ്മദ് ബഷീറും പറയുമെന്നും മുനീര്‍ വ്യക്തമാക്കി. അതേസമയം, ലേഖനത്തോടു യോജിക്കാനോ വിയോജിക്കാനോ ആവില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു പ്രതികരിക്കാമെന്നും ബഷീര്‍ വ്യക്തമാക്കി. |
മഴ: മലയോര മേഖലയില്‍ വ്യാപക നാശം Posted: 01 Jun 2013 11:22 PM PDT മുക്കം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയില്‍ വ്യാപക നാശം. മഴ തുടങ്ങിയതോടെ തന്നെ മലവെള്ളം കുത്തിയൊലിച്ച് കൃഷിനശിച്ചും കിണര്‍ ഇടിഞ്ഞും വെള്ളം കയറിയും മലയോരവാസികള്‍ ദുരിതം അനുഭവിക്കുകയാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഴയില്‍ വ്യാപക നാശമുണ്ടയി. കൃഷിയും വീടുകളും കിണറുകളും നശിച്ചു. കുറ്റിപ്പിലാക്കല്‍ മുഹമ്മദിന്‍െറ നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് നിലംപൊത്തി. ഷിബു പുതുശ്ശേരി എടാരത്ത് മമ്മദ്, വിനോദ് കുന്നുമ്മല്‍ എന്നിവരുടെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. അശ്റഫ് മുള്ളംമടക്കല്‍, ജോണി പാറച്ചാലില്‍, പട്ടര്‍ചോല മുഹമ്മദ് എന്നിവരുടെ മതിലുകള്‍ ഇടിഞ്ഞു. എരേച്ചം തടം, കപ്പാല ജലനിധി തുടങ്ങിയ പല ജലനിധികള്‍ക്കും നാശം സംഭവിച്ചു. ദുരന്തബാധിത സ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റിനപ്രകാശ്, വൈ. പ്രസിഡന്‍റ് എം.ടി. അശ്റഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ എം.ടി. സയ്യിദ് ഫസല്‍, ഷൈനാസ് ചാലൂളി, കെ. ശിവദാസന്‍, പ്രദീപ്. കപ്പാല, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പ്രത്യേക പാക്കേജ് അനുവദിച്ചു. ദുരന്തബാധിതരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. |
യു.എ.ഇയില്‍ എല്ലാ എമിറേറ്റുകളിലേക്കും ലാന്‍ഡ്ലൈന്‍ കോളുകള്‍ ജൂലൈ ഒന്ന് മുതല്‍ സൗജന്യം Posted: 01 Jun 2013 11:05 PM PDT Image: അബൂദബി: എല്ലാ എമിറേറ്റിലെയും ലാന്‍ഡ്ലൈനുകള്‍ തമ്മിലുള്ള കോളുകള്‍ ജൂലൈ ഒന്ന് മുതല്‍ സൗജന്യമാക്കുമെന്ന് പ്രമുഖ ടെലികോം സേവനദാതാവായ ഇത്തിസാലാത്ത് അറിയിച്ചു. ലാന്‍ഡ്ലൈന്‍ (standalone), ഇ-ലൈഫ് ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. നിലവില്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ലോക്കല്‍ കോളുകള്‍ക്ക് പുറമേയാണിത്. |
എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ ലീഗ് മുഖപത്രം Posted: 01 Jun 2013 11:02 PM PDT Image: മലപ്പുറം: എന്‍.എസ്.എസിനും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും ലീഗ് മുഖപത്രമായ 'ചന്ദ്രിക'യുടെ രൂക്ഷവിമര്‍ശം. ചന്ദ്രികയില്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കാറുള്ള 'പ്രതി ഛായ' എന്ന കോളത്തിലാണ് എന്‍.എസ്.എസിനെയും സുകുമാരന്‍ നായരെയും വിമര്‍ശിച്ച് 'പുതിയ പടനായര്‍' എന്ന പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സുകുമാരന്‍ നായര്‍ക്ക് ആര്‍.എസ്.എസ് അജണ്ടയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായതിന് പിന്നില്‍ അണിയറ രഹസ്യങ്ങളുണ്ടെന്നും ചന്ദ്രിക പറയുന്നു. തന്തക്ക് പിറന്ന നായരാവാന്‍ പണിപ്പെട്ട് കാലിടറിയവരാണ് എന്‍.എസ്.എസിന്റെ പല ജനറല്‍ സെക്രട്ടറിമാരെന്നും വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞ് കൂടിയ സമയത്ത് പോയിപ്പിടിച്ചതാണ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലിലാണെന്നും ചന്ദ്രിക വിമര്‍ശിക്കുന്നു. 'കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാല്‍ മതിയായിരുന്നു എന്‍.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം. പക്ഷേ സുകുമാരന്‍ നായര്‍ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേള്‍വി. മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം. ജി. സുകുമാരന്‍ നായര്‍ അടവുകള്‍ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും. ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല. കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും. അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല'- ലേഖനം പരിഹസിക്കുന്നു. |
ചൂടിന് കാഠിന്യമേറുന്നു: തൊഴിലാളികള്‍ക്ക് ഇനി പരീക്ഷണത്തിന്റെനാളുകള്‍ Posted: 01 Jun 2013 10:41 PM PDT Image: ദോഹ: ചൂടിന് ദിനേനെയെന്നോണം ശകതി കൂടി വരുന്നതനുസരിച്ച് പുറം തൊഴിലാളികളുടെ മനസിലും ആധി വര്‍ദ്ധിക്കുകയാണ്. ചൂട് നേരിട്ടേല്‍ക്കേണ്ടി വരുന്ന കെട്ടിടനിര്‍മ്മാണ തൊഴിലാളികളടക്കമുള്ളവര്‍ ഇനിയുള്ള ദിവസങ്ങളെ കുറിച്ച് ആശങ്കപ്പെടുകയാണ്. സൂര്യോദയം നേരത്തെയാവുകയും ചൂടിന്റെകാഠിന്യം അതനുസരിച്ച് കൂടി വരികയും ചെയ്യുന്നതാണ് ഈ വിഭാഗത്തിലെ തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നത്. ചൂട് കാലങ്ങളില്‍ തൊഴിലെടുപ്പിക്കുന്നതിന് ഗവണ്‍മെന്‍്റ് തലത്തില്‍ തന്നെ ശക്തമായ നിബന്ധനകള്‍ ഉണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. എന്നാല്‍ നിയമം പാലിക്കാത്ത കമ്പനികള്‍കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമായ ഇടപെലുകളുണ്ടാകുന്നത് തങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് കെട്ടിട നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളായി തൊഴിലെടുക്കുന്ന ബീഹാര്‍ സ്വദേശി ഗുലാം അക്ബര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളെ ഇത്തരം കമ്പനികള്‍ പണിസ്ഥലത്ത് എത്തിച്ചിരുന്നത് പിക്കപ്പ് അടക്കമുള്ള തുറന്ന വാഹനങ്ങളിലായിരുന്നു. ഇത് വിലക്കി കൊണ്ടുള്ള കര്‍ശനമായ നിര്‍ദ്ദേശം അധികൃതര്‍ നടപ്പിലാക്കിയപ്പോള്‍ കമ്പനികള്‍ നിയമം പാലിക്കാന്‍ നിര്‍ബന്ധിതരായി. തൊഴിലാളികളുടെ ഉഷ്ണ കാലത്തെ ജോലി സമയത്തെ സംബന്ധിച്ചുള്ള തൊഴില്‍ മന്ത്രാലയത്തിന്റെകര്‍ശനമായ നിര്‍ദ്ദേശവും തങ്ങള്‍ക്ക് ഏറെ സഹായകമായിരുന്നൂവെന്ന് ബംഗാള്‍ സ്വദേശി ആലംഖാന്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ മന്ത്രാലയത്തിന് പുറമെ വിവിധ വകുപ്പുകളും കമ്പനി ഉടമസ്ഥരെ ബോധവല്‍ക്കരിച്ചത് ഏറെ ആശ്വാസമായി. |
അവധിക്കാലം ചെലവഴിക്കാന്‍ അബ്ദുല്ല രാജാവ് മൊറോക്കോയില്‍ Posted: 01 Jun 2013 10:38 PM PDT Image: റിയാദ്: അവധിക്കാലം ചെലവഴിക്കാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് വെള്ളിയാഴ്ച വൈകിട്ട് മൊറോക്കോയിലെത്തി. കാസാബ്ളാങ്കയിലെ കിങ് മുഹമ്മദ് അഞ്ചാമന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജാവിനെയും സംഘത്തെയും മൊറോക്കോ പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍ കീറാനും കാസബ്ളാങ്ക ഗവര്‍ണര്‍ മുഹമ്മദ് ബൂസഈദും മറ്റു ഉന്നതരും ചേര്‍ന്ന് രാജകീയ ബഹുമതികളോടെ സ്വീകരിച്ചു. മൊറോക്കോയിലെ സൗദി അംബാസഡര്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബിഷ്റും അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ് ബിന്‍ നാഇഫും രാജാവിനെ സ്വീകരിക്കാനെത്തി. |
ബനീജംറ ബോംബ് സ്ഫോടനം: ആയുധങ്ങളുമായി 10 പേര്‍ അറസ്റ്റില്‍ Posted: 01 Jun 2013 10:27 PM PDT Image: മനാമ: ബനീജംറയില്‍ ബുധനാഴ്ച പൊലീസുകാര്‍ക്ക് നേരെയുണ്ടായ ബോംബ് ആക്രമണ സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍. ബനീജംറയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വീട്ടില്‍നിന്നാണ് ഇവരെ പൊലീസ് അറ്സ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് തോക്ക് ഉള്‍പ്പെടെ നിരവധി ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുരാത്രി 10.30ന് ഇവിടെ ഒരു സംഘം ടയറുകള്‍ കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇവിടെ പൊലീസ് എത്തി തടസ്സങ്ങള്‍ നീക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ ഒരു ഓഫീസറുടെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment