കര്‍ണാടകയില്‍ നിന്ന് ലോറിയില്‍ കടത്തിയ 77 കിലോ കഞ്ചാവ് പിടികൂടി Madhyamam News Feeds |
- കര്‍ണാടകയില്‍ നിന്ന് ലോറിയില്‍ കടത്തിയ 77 കിലോ കഞ്ചാവ് പിടികൂടി
- കാലവര്‍ഷ കെടുതികള്‍ നേരിടാന്‍ നടപടി
- ബംഗളൂരുവില്‍ എസ്.ബി.ഐയുടെ എ.ടി.എം മെഷീന്‍ മോഷ്ടിച്ചു
- സോളാര്‍ തട്ടിപ്പ്: കോടിയേരിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് തിരുവഞ്ചൂര്‍
- സുഫൂഹ് ട്രാമിന് സൂപ്പര്‍ ട്രയല്‍
- സോളാര്‍ തട്ടിപ്പ്: പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് വി.എസ്
- സ്പോണ്‍സറുടെ അനുമതിയില്ലാത്ത മാറ്റത്തിന് പുതിയ നിബന്ധനകള്‍
- ഇന്ത്യന്‍ സ്കൂള്‍ മസ്കത്തില്‍ ബസ് നിര്‍ബന്ധമാക്കി
- രണ്ടു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കി
- പ്രതിപക്ഷ പ്രതിഷേധം: മൂന്നാം ദിവസവും സഭ തടസ്സപ്പെട്ടു
കര്‍ണാടകയില്‍ നിന്ന് ലോറിയില്‍ കടത്തിയ 77 കിലോ കഞ്ചാവ് പിടികൂടി Posted: 19 Jun 2013 12:04 AM PDT കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന 77.5 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. |
കാലവര്‍ഷ കെടുതികള്‍ നേരിടാന്‍ നടപടി Posted: 19 Jun 2013 12:00 AM PDT കല്‍പറ്റ: കാലവര്‍ഷ കെടുതികള്‍ നേരിടാന്‍ കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുടങ്ങി. അടിയന്തര സാഹചര്യത്തില്‍ 04936- 202251 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. |
ബംഗളൂരുവില്‍ എസ്.ബി.ഐയുടെ എ.ടി.എം മെഷീന്‍ മോഷ്ടിച്ചു Posted: 18 Jun 2013 11:46 PM PDT Image: ബംഗളൂരു: ബംഗളൂരുവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ എ.ടി.എം മെഷീന്‍ മോഷ്ടിക്കപ്പെട്ടു. എ.ടി.എമ്മില്‍ നിന്ന് പണം മോഷ്ടിക്കുന്നത് തുടര്‍ക്കഥയായ നാട്ടിലാണ് യന്ത്രം തന്നെ മോഷ്ടിക്കപ്പെട്ടത്. ബംഗളൂരിന്റെ വടക്ക് കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് ആറ് പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്. രാത്രി പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് ബാങ്കിന് മുന്നിലുള്ള എ.ടി.എമ്മിലെ യന്ത്രം മോഷ്ടിക്കപ്പെട്ടതായി ആദ്യം കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ടി.ആര്‍ സുരേഷ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഏകദേശം 10-15 ലക്ഷം രൂപ വരെ എ.ടി.എമ്മിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്ക് ബ്രാഞ്ച് മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 500കി.ഗ്രാം ഭാരമുള്ള എ.ടി.എം വേണ്ടത്ര ഉറപ്പില്ലാതെയാണ് നിലത്ത് ഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എ.ടി.എം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ വയറുകള്‍ മുറിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. എ.ടി.എമ്മിനടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. ബാങ്ക് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എ.ടി.എം മെഷീന്റെ സുരക്ഷക്ക് വേണ്ട നടപടികളൊന്നും ബാങ്ക് എടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സി.സി.ടി.വിയുടെ വയറ് മുറിച്ച് മാറ്റുന്നതിന് മുമ്പ് പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് സംഘത്തില്‍ ആറു പേരുണ്ടായിരുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ ലഭിച്ചത്. |
സോളാര്‍ തട്ടിപ്പ്: കോടിയേരിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് തിരുവഞ്ചൂര്‍ Posted: 18 Jun 2013 11:39 PM PDT Image: തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് നടത്തിയ ബിജു രാധാകൃഷ്ണനും സരിത എസ് നായരും കഴിഞ്ഞ സര്‍ക്കാരിന്റെകാലത്തും കേരളത്തിലുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. താന്‍ നിയമസഭയില്‍ വി.എസ് സുനില്‍കുമാറിനെ ആക്ഷേപിച്ചിട്ടില്ല. പ്രതിഷേധപ്രകടനം നടത്തിയ യുവജനസംഘടനകളെ ആക്രമിച്ചിട്ടില്ല, മറിച്ച് പ്രതിരോധം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന് ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. |
സുഫൂഹ് ട്രാമിന് സൂപ്പര്‍ ട്രയല്‍ Posted: 18 Jun 2013 11:05 PM PDT Image: ദുബൈ: ദുബൈയുടെ പൊതുഗതാഗത മേഖലയുടെ കുതിപ്പ് വര്‍ധിപ്പിക്കുന്നതിന് ആസൂത്രണം ചെയ്തിരിക്കുന്ന അല്‍ സുഫൂഹ് ട്രാമിന്‍െറ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ മത്താര്‍ അല്‍ തായറിന്‍െറ സാന്നിധ്യത്തില്‍ ഫ്രാന്‍സിലെ അല്‍സ്റ്റോം കമ്പനിയുടെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റ് ട്രാക്കിലായിരുന്നു പരീക്ഷണ ഓട്ടം. വിവിധ വേഗതകളില്‍ ട്രാമിന്‍െറ സുരക്ഷാ സംവിധാനം, ഇലക്ട്രിക് പ്രൊപല്‍ഷന്‍ സംവിധാനം, ബ്രേക്കിങ് സംവിധാനം, അത്യാഹിത വേളകളിലെ സഡന്‍ സ്റ്റോപ്, ട്രാക്കിലൂടെ തന്നെയുള്ള വൈദ്യുതി വിതരണത്തിന്‍െറ കാര്യക്ഷമത, വാതിലുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം വിജയകരമായി പരീക്ഷിച്ചതായി അല്‍ തായര്‍ പറഞ്ഞു. അല്‍ സുഫൂഹ് ട്രാം പദ്ധതിയിലെ നാഴികക്കല്ലായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. ‘സാധാരണ സമയങ്ങളിലും അത്യാഹിത വേളകളിലും സാങ്കേതിക സംവിധാനങ്ങള്‍ എത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നാണ് പരീക്ഷിച്ചത്. സുഗമമായിരുന്നു യാത്ര. കുലുക്കമോ ശബ്ദമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. ട്രാമുകള്‍ ഡിസംബര്‍ മുതല്‍ ദുബൈയില്‍ എത്തിത്തുടങ്ങും. അതിനുശേഷം ദുബൈയിലെ ട്രാക്കിലൂടെയും പരീക്ഷണ ഓട്ടം നടത്തും. 2014 നവംബറില്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ’- അദ്ദേഹം പറഞ്ഞു. |
സോളാര്‍ തട്ടിപ്പ്: പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് വി.എസ് Posted: 18 Jun 2013 11:02 PM PDT Image: തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ സരിതയും ബിജുവും ആസൂത്രണം ചെയ്തത് 10,000 കോടി രൂപയുടെ തട്ടിപ്പാണെന്നും ഇതിനു പിന്നില്‍ ഉന്നതന്‍മാരുണ്ടെന്നുമുള്ള ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പി.സി ജോര്‍ജ് വ്യക്തമാക്കണം. സ്റ്റാംഫംഗങ്ങളെ പുറത്താക്കിയത് മുഖ്യമന്ത്രി അഴിമതി നടത്തിയെന്നതിന്റെ തെളിവാണെന്നും ജോര്‍ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും വി.എസ് പറഞ്ഞു. സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി ബുധനാഴ്ച സഭ പിരിഞ്ഞതിനു ശേഷം നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. നിയമസഭയില്‍ ജനാധിപത്യപരമായി പെരുമാറാത്തത് ഭരണപക്ഷമാണ്. പ്രതിപക്ഷത്തെ കുറിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം അടി കിട്ടേണ്ട അസഭ്യമാണ്. നിയമസഭ ആയതുകൊണ്ടും കൈയെത്താത്ത ദൂരത്തായതുകൊണ്ടും മാത്രമാണ് അടിക്കാതിരുന്നത്. ലാത്തി വീശിയും നടത്തിയോ ടിയര്‍ ഗ്യാസ് ഉപയോഗിച്ചോ അഴിമതിയെ മൂടിവെക്കാമെന്ന് ഭരണപക്ഷം കരുതേണ്ടെന്നും വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു. |
സ്പോണ്‍സറുടെ അനുമതിയില്ലാത്ത മാറ്റത്തിന് പുതിയ നിബന്ധനകള്‍ Posted: 18 Jun 2013 10:30 PM PDT Image: റിയാദ്: സ്പോണ്‍സറുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് തൊഴിലാളികള്‍ക്ക് അവസരം നല്‍കിയത് പഴയ സ്പോണ്‍സറുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തിയാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി അഹ്മദ് അല്‍ ഹുമൈദാന്‍ അറിയിച്ചു. ഇളവുകാലം തുടങ്ങിയ ഏപ്രില്‍ ആറിനു മുമ്പ് ഹുറൂബില്‍ പെടുകയോ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കുകയോ ചെയ്ത തൊഴിലാളികള്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് പഴയ സ്പോണ്‍സറുടെ അനുമതി ആവശ്യമില്ളെന്ന് ഇളവ്കാല ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ പഴയ സ്പോണ്‍സറുമായുള്ള കരാറടക്കമുള്ള സകല ബന്ധങ്ങളും സാധാരണ നിലയില്‍ ഇല്ലാതാകും. എന്നാല്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതുവഴി പഴയ സ്പോണ്‍സര്‍ക്ക് തൊഴിലാളിയില്‍നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ഉത്തരവില്‍തന്നെ ചില നിബന്ധനകള്‍ വ്യവസ്ഥ ചെയ്തിരുന്നു. അതനുസരിച്ച് ഇങ്ങനെ സ്പോണ്‍സര്‍ഷിപ്പ് മാറിയ തൊഴിലാളിയെ പുതിയ ജോലിയില്‍ പ്രവേശിച്ച് ചുരുങ്ങിയത് മൂന്ന് മാസം കഴിയാതെ രാജ്യം വിടാന്‍ പുതിയ സ്പോണ്‍സര്‍ അനുമതി നല്‍കരുത്. പഴയ സ്പോണ്‍സര്‍ക്ക് തൊഴിലാളിയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ വകവെച്ചു കിട്ടുന്നതിനു അവസരം ലഭിക്കുന്നതിനാണ് ഈ നിബന്ധന വെച്ചത്. ഇതോടൊപ്പം പുതിയ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളിയുടെ മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ പഴയ സ്പോണ്‍സര്‍ക്ക് ലഭ്യമാകണമെന്ന നിബന്ധന കൂടി ഇപ്പോള്‍ മന്ത്രാലയം പുതുതായി വ്യവസ്ഥ വെച്ചിട്ടുണ്ട്. ഇതുവഴി പഴയ സ്പോണ്‍സര്‍ക്ക് തൊഴിലാളിയെ ഏതു സമയവും ബന്ധപ്പെടാനും അയാള്‍ക്കെതിരിലുള്ള നിയമനടപടികള്‍ തുടരാനും സാധ്യമാകും. അതുപോലെ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്ന സ്ഥാപനത്തില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനും ഇതുവഴി സ്പോണ്‍സര്‍ക്ക് അവസരം ലഭിക്കും. സ്വദേശികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരുനിലപാടും മന്ത്രാലയം സ്വീകരിക്കുകയില്ളെന്നും ഹുമൈദാന്‍ വ്യക്തമാക്കി. രാജ്യത്ത് പുതിയതായി ആരംഭിച്ച റിക്രൂട്ടിങ് കമ്പനികള്‍ക്ക് തൊഴില്‍ദാതാവിന്‍െറയും തൊഴിലാളിയുടെയും പരസ്പര അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധമുള്ള വ്യവസ്ഥകള്‍ റിക്രൂട്ടിങ് ഉടമ്പടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. |
ഇന്ത്യന്‍ സ്കൂള്‍ മസ്കത്തില്‍ ബസ് നിര്‍ബന്ധമാക്കി Posted: 18 Jun 2013 10:11 PM PDT Image: Subtitle: കാറുകളും സ്വകാര്യ വാഹനങ്ങളും നിരോധിച്ചു മസ്കത്ത്: ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്കൂളുകളായ മസ്കത്ത് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വന്നു പോകാന്‍ ബസുകള്‍ ഏര്‍പ്പെടുത്താന്‍ സ്കുള്‍ ഭരണസമിതി തീരുമാനിച്ചു. മധ്യ വേനല്‍ അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ സ്കുള്‍ ബസില്‍ മാത്രമേ വരാന്‍ അനുവദിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി സ്കൂള്‍ അധികൃതര്‍ ഇന്നലെ സര്‍കുലര്‍ പുറത്തിറക്കി. ഇതോടെ രക്ഷിതാക്കളും മറ്റും സ്വന്തം വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു വരുന്നതിന് നിരോധം ഏര്‍പ്പെടുത്തി. കാലത്ത് ആറര മുതല്‍ എട്ടര വരെ കുട്ടികളെയും വഹിച്ചുകൊണ്ട് സ്വകാര്യ കാറുകളും വാഹനങ്ങളും ദാര്‍സൈത്തില്‍ പ്രവേശിക്കുന്നത് അധികൃതര്‍ തടയും. സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ സ്കൂള്‍ പ്രവേശന കവാടത്തില്‍ ഇറക്കാന്‍ പൊലീസ് അധികൃതര്‍ അനുവദിക്കില്ല. ഇതോടെ ദാര്‍സൈത്ത് മേഖലയില്‍ അനുഭവപ്പെന്ന ഗതാഗത പ്രശ്നവും ഇത് മുലം മേഖലയിലെ താമസക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും പ്രയോജനകരമാകുന്ന വിധമാണ് സ്കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത്. അംഗീകൃത കമ്പനികളെയാണ് ഇതിനായി ഏല്‍പിക്കുക. ബസിന്‍െറ സമയം, ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുടെ പേര്, വാഹന നമ്പര്‍, ഫോണ്‍ നമ്പര്‍, ബസ് റൂട്ട് എന്നിവ സ്കൂള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ഗതാഗത സംബന്ധമായ എല്ലാ വിവരങ്ങളും ആഗസ്റ്റ് ആദ്യ വാരത്തില്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. കുട്ടികളുടെ താമസ സ്ഥലം സ്കൂളില്‍ നിന്നുള്ള അകലം എന്നിവ പരിഗണിച്ചാണ് ചാര്‍ജ്ജുകള്‍ ഈടാക്കുക. ഒരു മാസത്തേക്കോ മൂന്ന് മാസത്തേക്കോ നിരക്കുകള്‍ മുന്‍കൂറായി ഇടാക്കും. 12 മാസവും സ്കൂള്‍ പ്രവര്‍ത്തിക്കുന്നില്ളെങ്കിലും ബസ് ചാര്‍ജ്ജ് അടക്കേണ്ടി വരും. ബസ് ഫീ അടക്കാന്‍ പ്രധാന ഗേറ്റിന് സമീപം ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. ഒരു കാരണ വശാലും ഫീസിളവ് അനുവദിക്കില്ളെന്നും സര്‍കുലറില്‍ പറയുന്നു. മുന്‍കൂര്‍ ഫീസ് അടക്കണമെന്നും വീഴ്ചവരുത്തുന്നവരെ സ്കൂള്‍ ബസില്‍ കയറാന്‍ അനുവദിക്കില്ളെന്നും സര്‍കുലറിലുണ്ട്. താമസ സ്ഥലമോ റൂട്ടോ മാറുന്നവര്‍ ഒരു മാസം മുമ്പ് തന്നെ അധികൃതരെ മുന്‍ കൂട്ടി പ്രത്യേക ഫോറത്തില്‍ വിവരം അറിയിക്കണം. തീരുമാനം വിശദീകരിക്കാന്‍ സ്കൂള്‍ തുറന്നാല്‍ രക്ഷിതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. 8,000ലധികം കുട്ടികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ വാഹനത്തിലാണ് സ്കൂളിലത്തെുന്നത്. ഓഫിസില്‍ പോവുന്നതിന് മുമ്പെ കുട്ടികളെ സ്വന്തം വാഹനത്തിലോ സുഹൃത്തുക്കളുടെ വാഹനങ്ങളിലോ സ്കൂളിലത്തെിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാറില്ല. മലയാളികളടക്കം നിരവധി പേര്‍ കുട്ടികളെ സ്കൂളിലത്തെിക്കുന്നത് തൊഴിലായി സ്വീകരിച്ചിട്ടുമുണ്ട്. ഇത്തരക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് പുതിയ നിയമം വരുത്തിവെക്കുന്നത്. സര്‍വീസ് നടത്താനുദ്ദേശിക്കുന്ന കമ്പനികള്‍ക്കും നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്. ബസുകള്‍ സുരക്ഷാ നിലവാരം പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് നിയമങ്ങള്‍ പാലിക്കുന്നവയാവണെമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ബസുകള്‍ വൃത്തിയുള്ളതും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉള്ളതും മുല്‍കിയ ഉള്ളതും എയര്‍കണ്ടീഷന്‍ നന്നായി പ്രവര്‍ത്തിക്കുന്നതുമായിരിക്കണം. ബസില്‍ പ്രഥമ ശുശ്രുഷ കിറ്റും തീക്കെടുത്തല്‍ യന്ത്രവുമുണ്ടായിരിക്കണം. ഡ്രൈവര്‍ക്ക് പുറമെ കുട്ടികളെ സഹായിക്കാന്‍ മുഴു സമയ അറ്റന്‍ററുമുണ്ടായിരിക്കണം. സീറ്റിങ് കപാസിറ്റിയെക്കാള്‍ കുടുതല്‍ കുട്ടികളെ ബസില്‍ കയറ്റാന്‍ പാടില്ല. അവസാനത്തെ കുട്ടിയും ബസില്‍ ഇറങ്ങിയെന്ന് ഉറപ്പു വരുത്തിയേ ശേഷം മാത്രമെ അറ്റന്‍റര്‍ സ്കുള്‍ ബസ് വിടാന്‍ പാടുള്ളൂവെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. |
രണ്ടു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കി Posted: 18 Jun 2013 10:06 PM PDT Image: കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി. ഈജിപ്ത് സ്വദേശികളായ ഹജ്ജാജ് അല്‍ സഅദി, അഹ്മദ് അബ്ദുസ്സലാം അല്‍ ബഹ്ലി എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് സെന്‍ട്രല്‍ ജയിലിലെ പ്രത്യേകം തയാറാക്കിയ സ്ഥലത്തുവെച്ച് തൂക്കിലേറ്റിയത്. പബ്ളിക് പ്രോസിക്യൂഷനില്‍ ക്രിമിനല്‍ എക്സിക്യൂഷന്‍െറ ചുമതലയുള്ള ജഡ്ജ് മുഹമ്മദ് റഷീദ് അല്‍ ദുഹെഎജിന്‍െറ മേല്‍നോട്ടത്തിണ് ശിക്ഷ നടപ്പാക്കിയത്. |
പ്രതിപക്ഷ പ്രതിഷേധം: മൂന്നാം ദിവസവും സഭ തടസ്സപ്പെട്ടു Posted: 18 Jun 2013 10:00 PM PDT Image: തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളെ സഹായിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബുധനാഴ്ചയും സഭാ നടപടികള്‍ തടസ്സപ്പെട്ടു. സഭ വിട്ട പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. വിഷയത്തില്‍ അടിയന്തരപ്രമേയം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ സഹകരിച്ചു. തുടര്‍ന്ന്, സോളാര്‍ തട്ടിപ്പില്‍ 10,000 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ പ്രതിപക്ഷത്തു നിന്ന് വി.എസ് സുനില്‍കുമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സോളാര്‍ തട്ടിപ്പില്‍ 10,000 കോടിയുടെ അഴിമതിനടന്നുവെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. മറുപടിയായി 10 രൂപയുടെ ഓര്‍ഡര്‍ പോലും സോളാര്‍ ടീമിന് നല്‍കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ആഭ്യന്തരമന്ത്രി അന്വേഷണത്തില്‍ ഇടപെടുന്നുവന്ന് ആരോപിച്ച സുനില്‍കുമാര്‍, പി.സി ജോര്‍ജിന്റെ വയറുനിറയെ രഹസ്യങ്ങളാണെന്ന് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഇതത്തേുടര്‍ന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കെ. ശിവദാസന്‍ നായര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിച്ചുവിട്ട സ്പീക്കറുടെ നടപടിയെ വി.എസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയും തിങ്കളാഴ്ചയും സഭ തടസ്സപ്പെട്ടിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment