ഇറാന്‍ തെരഞ്ഞെടുപ്പ്: റൂഹാനിക്ക് ലീഡ് Madhyamam News Feeds |
- ഇറാന്‍ തെരഞ്ഞെടുപ്പ്: റൂഹാനിക്ക് ലീഡ്
- സരിതക്ക് ഗണേഷ് കുമാറുമായി ബന്ധമെന്ന് ഭര്‍ത്താവ് ബിജു
- ഇളയരാജയുടെ പാട്ടില്ലാ ചിത്രം
- റോഡിലിറങ്ങുന്നത് ശേഷിയുടെ മൂന്നിരട്ടി വാഹനങ്ങള്‍
- പനിബാധിതര്‍ കുറയുന്നില്ല; ഡെങ്കിയില്‍ നേരിയ കുറവ്
- തീവില; ജനം ചന്തയില്‍ നിന്നകലുന്നു
- പി.സി ജോര്‍ജ് സമചിത്തത പാലിക്കണമെന്ന് എം.എം ഹസ്സന്‍
- ഒന്നാംക്ളാസ് പ്രവേശത്തില്‍ വന്‍കുറവ്
- മഴയില്‍ കുതിര്‍ന്ന് ആദിവാസി സ്കൂളിലെ പഠനം
- മൂന്നുപേര്‍ക്ക് കൂടി ഡെങ്കി; പനിയുമായി 2,183 പേര്‍
ഇറാന്‍ തെരഞ്ഞെടുപ്പ്: റൂഹാനിക്ക് ലീഡ് Posted: 15 Jun 2013 12:30 AM PDT Image: തെഹ്‌റാന്‍: ഇറാനില്‍ കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ പരിഷ്‌കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൂഹാനി ലീഡ് നേടുന്നതായി റിപ്പോര്‍ട്ട്. 51ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ റൂഹാനിക്ക് രണ്ടാം സ്ഥാനത്തുള്ള തെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബക്കര്‍ ഖലിബഫിനെക്കാള്‍ 17ശതമാനം അധിക വോട്ട് ലഭിച്ചിരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. ഈ നിലയില്‍ തുടരുകയാണെങ്കില്‍ റൂഹാനിക്ക് 50 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. അമ്പതു ശതമാനത്തിലേറെ വോട്ടു നേടുന്നവരില്‍ ഒന്നാം സ്ഥാനക്കാരനായിരിക്കും പ്രസിഡന്റാവുക. ആദ്യ വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട് കിട്ടിയില്ലെങ്കില്‍ ഏറ്റവുമേറെ വോട്ട് നേടിയ രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരമാകും അടുത്തഘട്ടത്തില്‍ നടക്കുക. അങ്ങനെയെങ്കില്‍ ഈ മാസം 21ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തും. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിരുന്നത്. |
സരിതക്ക് ഗണേഷ് കുമാറുമായി ബന്ധമെന്ന് ഭര്‍ത്താവ് ബിജു Posted: 15 Jun 2013 12:30 AM PDT Image: Subtitle: ഗണേഷ് കുടുംബം തകര്‍ക്കുന്നത് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സരിത എസ്. നായരുമായുള്ള വിവാഹ ബന്ധം തകരാന്‍ കാരണം മുന്‍മന്ത്രി ഗണേഷ് കുമാറാണെന്ന് ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍. കേസില്‍ ഒളിവില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ വാര്‍ത്താ ചാനലുകളോട് ഫോണിലാണ് ഇക്കാര്യം അറിയിച്ചത്. തൃപ്പൂണിത്തുറയിലെ ഞങ്ങളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്തത് ഗണേഷ് കുമാറായിരുന്നു. ഇതിനു ശേഷമാണ് സരിതയും ഗണേഷ് കുമാറും അടുത്തത്. പാലക്കാട് ഗ്രാന്‍റ് റീജന്‍സി ഹോട്ടലിലെ 101-ാം നമ്പര്‍ മുറിയില്‍ സരിതയും ഗണേഷ് കുമാറും ഒരുമിച്ച് താമസിച്ചിരുന്നു. കുടുംബം കൈവിട്ടു പോകുന്നുവെന്ന് മനസ്സിലായപ്പോള്‍ നേരത്തെ പരിചയമുണ്ടായിരുന്ന എം.ഐ ഷാനവാസ് എം.പിയുമായി ഇക്കാര്യം സംസാരിച്ചു. എം.ഐ ഷാനവാസ് മുഖേനെ എമര്‍ജിങ് കേരളയുടെ സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ തന്റെ കുടുംബം തകര്‍ക്കുന്ന കാര്യം പറഞ്ഞിരുന്നു. ഗണേഷിനോട് ഇക്കാര്യം സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു -ബിജു ചാനലുകളോട് പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളില്‍ നിന്നും പുറത്താക്കിയ ജോപ്പനുമായും സലിംരാജുമായും അടുത്ത ബന്ധമാണ് സരിതക്ക് ഉണ്ടായിരുന്നതെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി. ശാലു മേനോന്റെ വീടു പണി നടക്കുന്നെന്നറിഞ്ഞ് സോളാറിന് ഓര്‍ഡര്‍ കിട്ടുമെന്ന് കരുതിയാണ് ശാലു മേനോനെ കാണാന്‍ പോകുന്നത്. ഇതില്‍ കൂടുതല്‍ ശാലു മേനോനുമായി ബന്ധമില്ല. പി.സി ജോര്‍ജിനെ ഇതുവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മുന്‍ ഭാര്യയുടെ മരണത്തില്‍ എനിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ കണ്ടു. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ 18 ദിവസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞതാണ്. അന്ന് പോളിഗ്രാഫ് ടെസ്റ്റ് അടക്കം നടത്തിയതാണ്. അതിനുശേഷമാണ് ഞാന്‍ പുറത്തിറങ്ങിയത്. എന്നിട്ടും മുന്‍ഭാര്യയുടെ മരണത്തില്‍ എനിക്ക് പങ്കുണ്ടെന്ന് പറയുന്നത് തെറ്റാണ് -ബിജു പറഞ്ഞു. തന്നെ ഇല്ലാതാക്കുമെന്ന ഭയത്താലാണ് പൊലീസിന് പിടികൊടുക്കാത്തത്. സരിതയുടെ ഡ്രൈവര്‍മാരായിരുന്ന ശ്രീജിത്ത്, സന്ദീപ് എന്നിവര്‍ക്ക് സരിതയുടെ ബന്ധങ്ങളെക്കുറിച്ച് വ്യക്തമായി പറയാനാകും. അറസ്റ്റിലാകുന്നതിന് മൂന്നു ദിവസം മുമ്പ് വരെ ശ്രീജിത്ത് ഡ്രൈവറായി സരിതയുടെ കൂടെയുണ്ടായിരുന്നെന്നും ബിജു കൂട്ടിച്ചേര്‍ത്തു. |
Posted: 15 Jun 2013 12:10 AM PDT Image: ഇന്‍ഡ്യന്‍ സിനിമാ സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ഇളയരാജ ഗാനങ്ങളൊരുക്കുന്നതില്‍ മാത്രമല്ല സിനിമയുടെ റീറെക്കോഡിംഗ് അഥവാ പശ്ചാത്തലസംഗീതമൊരുക്കുന്നതിലും മുന്‍നിരക്കാരനാണ്. ചിലസംഗീതസംവിധായകര്‍ പാട്ടുകള്‍ ഒരുക്കുന്നതില്‍ മാത്രം പ്രവീണരാണ്. ഇവര്‍ റീറെക്കോഡിംഗ് ചെയ്യാറില്ല. ആദ്യകാലങ്ങളില്‍ അങ്ങനെയായിരുന്നു. എന്നാല്‍ ആധുനിക സംഗീതോപാകരണങ്ങള്‍ രംഗത്തത്തെുകയും അവ കൈകാര്യം ചെയ്യുന്നതില്‍ പ്രവീണരായവര്‍ സംഗീതസംവിധാനത്തിലത്തെുകയും ചെയ്തതോടെ ഇതു രണ്ടും ഒരാള്‍തന്നെ ചെയ്യുക എന്ന രീതിവന്നു. എണ്‍പതുകള്‍ മുതല്‍ അങ്ങനെയാണ്. മലയാളത്തില്‍ പ്രമുഖ സംഗീതസംവിധായകനായിരുന്ന രവീന്ദ്രന്‍പോലും വളരെക്കുറച്ച് സിനിമകള്‍ക്കേ റീറെക്കോഡിംഗ് ചെയ്തിട്ടുള്ളൂ. എന്നാല്‍ തമിഴില്‍ വിശ്വനാഥന്‍-രാമമൂര്‍ത്തി മുതലുള്ള കാലഘട്ടത്തില്‍ രണ്ടും കൈകാര്യം ചെയ്യുന്ന രീതിയായിരുന്നു. ഇളയരാജ ഓര്‍ക്കെസ്ട്രേറ്റര്‍ എന്ന നിലയില്‍ തന്നെ പേരെടുത്താണ് സംഗീതസംവിധാനത്തിലേക്കത്തെുന്നത്. അതുകൊണ്ടുതന്നെ ആദ്യ ചിത്രം മുതല്‍ അദ്ദേഹം രണ്ടും ഒരുപോലെ ചെയ്തിരുന്നു. റീറെക്കോഡിംഗ് അതിവേഗം ചെയ്യുന്ന അദ്ദേഹത്തെക്കൊണ്ട് സിനിമ ചെയ്യിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യം. എന്നാല്‍ അദ്ദേഹം രംഗത്തത്തെി ഒരു ദശാബ്ദത്തിനുശേഷം 1987ലാണ് ആദ്യമായി പാട്ടുകളില്ലാത്ത ഒരുസിനിമ ചെയ്യുന്നത്. കമല്‍ഹാസന്‍ നിര്‍മ്മിച്ച ‘കടമൈ കന്നിയം ഷട്ടുപ്പാട്’ എന്ന ചിത്രമായിരുന്നു അത്. പിന്നീട് കരിയറില്‍ 26 വര്‍ഷവും അദ്ദേഹം പാട്ടുകളും റീറെക്കോഡിംഗും ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇളയരാജയുടെ പാട്ടില്ലാത്ത ചിത്രം വരുന്നു. പ്രമുഖ സംവിധായകനായ മിസ്കിന്‍്റെ പുതിയ ചിത്രമായ ‘ഓനായും ആട്ടുകുട്ടിയും’ എന്ന ചിത്രത്തിലാണ് ഇളയരാജ റീറെക്കോഡിംഗ് മാത്രമൊരുക്കുന്നത്. പാട്ടുകളില്ലാത ഈചിത്രത്തില്‍ പകരം സിംഫണിയാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്‍്റെ രചനയും സംവിധാനവും മിസ്കിന്‍ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. features: Facebook |
റോഡിലിറങ്ങുന്നത് ശേഷിയുടെ മൂന്നിരട്ടി വാഹനങ്ങള്‍ Posted: 14 Jun 2013 11:41 PM PDT കൊല്ലം: കൊല്ലം നഗരത്തിലെ റോഡുകളിലൂടെ ഉള്‍ ക്കൊള്ളാനാകുന്നതിന്‍െറ മൂന്നിരട്ടി വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നതെന്ന് നാറ്റ്പാക്ക് ഡയറക്ടര്‍ ശ്രീദേവി. പ്രസ് ക്ളബും അഷ്ടമുടി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. താലൂക്ക് കച്ചേരി മുതല്‍ ഹൈസ്കൂള്‍ ജങ്ഷന്‍ വരെ ഒരു വാഹനത്തിന് കടന്നുപോകാനുള്ള ഇടത്തില്‍ 3.11 വാഹനങ്ങളാണ് കടന്നുപോകുന്നത്. ചിന്നക്കട-കുമാര്‍ തിയറ്റര്‍ റോഡില്‍ 2.21 വാഹനങ്ങളാണ് കടന്നുപോകുന്നത്. ഹൈസ്കൂള്‍ ജങ്ഷന്‍-ജില്ലാ ജയില്‍ വരെ 2.63 ഉം, ചിന്നക്കട-കടപ്പാക്കടയില്‍ 2.44 വാഹനങ്ങളുമാണ് ഒരു വാഹനത്തിന്‍െറ സ്ഥാനത്ത് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 3,155 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇതില്‍ 411 പേര്‍ മരിച്ചു. 2,581 പേര്‍ക്ക് ഗുരുതര പരിക്കും 875 പേര്‍ക്ക് നിസ്സാരപരിക്കുമേറ്റു. മദ്യപിച്ച് വാഹനമോടിച്ച് ഒരപകടവും കൊല്ലത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. വാഹന പാര്‍ക്കിങ്ങിന്‍െറ കാര്യത്തിലും കൊല്ലം വീര്‍പ്പുമുട്ടുകയാണ്. ചിന്നക്കട ക്ളോക്ക് ടവര്‍ മുതല്‍ ലക്ഷ്മിനട വരെ രാവിലെ 11 ന് 277 വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. പായിക്കട റോഡില്‍ ഈ സമയം 133 വാഹനങ്ങളും ബീച്ച് റോഡില്‍ 132 വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നുണ്ട്. കാല്‍നടയാത്രക്കാരുടെ കാര്യത്തിലും വന്‍ വര്‍ധനയാണ്. ചിന്നക്കടയില്‍ മാത്രം മണിക്കൂറില്‍ 4747 കാല്‍നടയാത്രികര്‍ റോഡ് മുറിച്ചു കടക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ഇത് 3100 പേരാണ്. കടപ്പാക്കടയില്‍ ആയിരവും. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരില്‍ 40 ശതമാനവും കാല്‍നടയാത്രക്കാരാണ്. 28 ശതമാനം ബൈക്ക് യാത്രികര്‍ക്കും, എട്ടുശതമാനം സൈക്കിള്‍ യാത്രികര്‍ക്കും ഏഴുശതമാനം ബസ് യാത്രികര്‍ക്കും പരിക്കേല്‍ക്കുന്നു. റോഡിന് കുറുകേ ഫുട്ട് ഓവര്‍ സ്ഥാപിക്കുകയാണ് കാല്‍നടയാത്രക്കാരുടെ സുരക്ഷക്കുള്ള പ്രധാന മാര്‍ഗം. യുവാക്കളും മറ്റും ഫുട്ട് ഓവര്‍ ഉപയോഗിച്ചാല്‍ നല്ലൊരു ശതമാനം അപകടവും ഒഴിവാക്കാം. അപകടങ്ങള്‍ക്ക് കാരണം റോഡല്ല, മറിച്ച് വാഹനമോടിക്കുന്നവര്‍ ഗതാ ഗത നിയമം പാലിക്കാത്തതാണ്. വാഹനത്തിന് പിന്നില്‍ ഓടിക്കുമ്പോള്‍ മുന്നിലെ വാഹനവുമായി കൃത്യമായ അകലം പാലിക്കണം. നിശ്ചിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ ബ്രേക്ക് ചെയ്താലും മീറ്ററുകള്‍ കഴിഞ്ഞേ വാഹനം നില്‍ക്കൂ. മണിക്കൂറില്‍ 20 കി.മീ വേഗത്തിലോടുന്ന വാഹനം ബ്രേക്ക് ചെയ്താല്‍ ഒമ്പത് മീറ്റര്‍ മുന്നോട്ട് നീങ്ങിയേ നില്‍ക്കൂ. 60 കി.മീ. വേഗമുള്ള വാഹനം ബ്രേക്കിട്ടാല്‍ 32 മീറ്റര്‍ മുന്നോട്ടുനീങ്ങി നില്‍ക്കും. 100 കി.മീ. ഓടുന്ന വാഹനത്തിന് നില്‍ക്കാന്‍ ബ്രേക്ക് ചെയ്താലും 112 മീറ്റര്‍ മുന്നോട്ടുപോകേണ്ടി വരും. നിശ്ചിത വേഗം നിര്‍ണയിച്ച റോഡുകളില്‍ പരിധികടന്ന് വാഹനം പായിക്കുന്നതും അപകടങ്ങളുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. കലക്ടര്‍ ബി. മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് ചിറമ്മേല്‍, ഡോ. ജേക്കബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. |
പനിബാധിതര്‍ കുറയുന്നില്ല; ഡെങ്കിയില്‍ നേരിയ കുറവ് Posted: 14 Jun 2013 11:37 PM PDT തിരുവനന്തപുരം: ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ കുറവില്ല. ഡെങ്കിയില്‍ നേരിയ കുറവ്. വെള്ളിയാഴ്ച വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി പനിബാധിച്ചെത്തിയത് 2290 പേരാണ്. ആരോഗ്യവകുപ്പിന്‍െറ കണക്കനുസരിച്ച് 45 പേരില്‍ ഡെങ്കി ലക്ഷണങ്ങള്‍ കണ്ടെങ്കിലും 23 പേരില്‍ സ്ഥിരീകരിക്കപ്പെട്ടു. ഒരാളില്‍ മലേറിയയും കണ്ടെത്തി. ബാലരാമപുരം, വിഴിഞ്ഞം, വെമ്പായം, വട്ടിയൂര്‍ക്കാവ്, നേമം, പെതങ്കടവിള, ആര്യനാട്, പള്ളിച്ചല്‍, പനയൂര്‍, വെണ്‍പകല്‍, പൂഴിക്കുന്ന്, പാറശ്ശാല, പാളയം, പേരൂര്‍ക്കട, മുട്ടട, മരുതന്‍കുഴി ഭാഗങ്ങളിലാണ് ഡെങ്കിബാധിതരെ കണ്ടെത്തിയത്. മലയാടിയിലാണ് മലേറിയ സ്ഥിരീകരിച്ചത്. വട്ടിയൂര്‍ക്കാവില്‍ നാലും ബാലരാമപുരം, പള്ളിച്ചല്‍, പാളയം എന്നിവിടങ്ങളില്‍ രണ്ട്പേര്‍ക്ക്വീതവുമാണ് ഡെങ്കി കണ്ടെത്തിയിട്ടുള്ളത്. വ്യാഴാഴ്ച 2341 പനിബാധിതരില്‍ 36 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഡെങ്കിബാധിതരില്‍ നേരിയ കുറവ് കാണിക്കുന്നുണ്ടെങ്കിലും നഗരത്തിലെയും ഗ്രാമങ്ങളിലെയും ചില ഭാഗങ്ങളില്‍ പനിക്ക് ശമനം വന്നിട്ടില്ല. അതിര്‍ത്തിപ്രദേശങ്ങളായ പാറശ്ശാല, നെടുവാന്‍വിള, ഇഞ്ചിവിള, പൂവാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കൂടാതെ ഉഴമലയ്ക്കല്‍, പൂവച്ചല്‍, വെള്ളനാട്, ആര്യനാട്, കുറ്റിച്ചല്‍ മേഖലകളിലും പനി പടരുന്നതായാണ് കണക്കുകള്‍. അതേസമയം പ്രതിരോധമരുന്നുകളും ബോധവത്കരണവുമായി ആയുര്‍വേദ,ഹോമിയോ വകുപ്പുകള്‍ രംഗത്ത് സജീവമായുണ്ട്. പനി ശരീരത്തിന്‍െറ പ്രതിരോധ പ്രവര്‍ത്തനമാണെന്നും അകാരണമായി ഭീതി പകര്‍ത്തുകയാണെന്നുമാണ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. ആയുര്‍വേദ ഔധം ചേര്‍ത്ത് സംസ്കരിച്ച ഔധക്കഞ്ഞിയും ഷഡംഗ പാനീയവും പ്രതിരോധത്തിനും ചികിത്സക്കും ഗുണകരമാണ്. ഇപ്പോള്‍ വ്യാപിക്കുന്ന ഡെങ്കിപ്പനിക്ക് മറ്റ് ആയുര്‍വേദ ഔധങ്ങളും രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ എണ്ണം കുറയുമ്പോള്‍ പപ്പായുടെ തളിരിലച്ചാറ്, മാതളങ്ങാനീര്, ആടലോടകത്തിന്‍െറ ഇല വാട്ടിപ്പിഴിഞ്ഞ നീര് എന്നിവ ഫലപ്രദമാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം ഇക്കാലത്ത് കാര്യക്ഷമമല്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ദ്രുതകര്‍മ സാംക്രമിക രോഗ നിയന്ത്രണസെല്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യമുണ്ട്. ഡെങ്കി, ചികുന്‍ഗുനിയ, എച്ച്1 എന്‍1 തുടങ്ങിയവക്ക് ഫലപ്രദമായ ചികിത്സ ഹോമിയോയിലാണുള്ളതെന്ന് വകുപ്പ് ഭാരവാഹികള്‍ പറയുന്നു. ലളിതമായി ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പൂര്‍ണമായി വിശ്രമിക്കുകയും ചെയ്താല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രോഗമുക്തി നേടാനാവുമെന്നും അവര്‍ പറയുന്നു. ശരിയായ മാലിന്യസംസ്കരണം നടന്നിട്ടില്ലെന്ന കാരണത്താല്‍ വിവിധ രോഗങ്ങള്‍ പടരുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുക്കാത്തതാണ് ജില്ലയില്‍ ഈ അവസ്ഥ ഉണ്ടാക്കിയതെന്നും പല ഭാഗങ്ങളില്‍നിന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. |
തീവില; ജനം ചന്തയില്‍ നിന്നകലുന്നു Posted: 14 Jun 2013 11:31 PM PDT Subtitle: ചില്ലറ വ്യാപാരത്തില്‍ പകല്‍ക്കൊള്ള കോട്ടയം: പച്ചക്കറി, മീന്‍, കോഴിയിറച്ചി, മുട്ട, അരി, പലവ്യഞ്ജനം തുടങ്ങി സകലതിനും വിലകൂടിയതോടെ ജനം കടകളില്‍ നിന്നകലുന്നു. മഴ തിമിര്‍ത്തുപെയ്യുന്നതിനാല്‍ ദിവസക്കൂലിക്കാരുടെ വരുമാനം നിലച്ചത് പാവപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ ദയനീയമാക്കി. സ്കൂള്‍ തുറന്നതിനോടനുബന്ധിച്ച ഭാരിച്ച ചെലവുകള്‍ മൂലം കടം കയറിയവര്‍ക്ക് ഇരുട്ടടിയായി നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധന. രണ്ടാഴ്ച മുമ്പ് കുതിച്ചുയര്‍ന്ന പച്ചക്കറി വിലയില്‍ നേരിയ മാറ്റം ഉണ്ടായെങ്കിലും നാട്ടുംപുറത്തെ വ്യാപാരികള്‍ അറിഞ്ഞമട്ടില്ല. പച്ചക്കറിക്ക് വായില്‍ തോന്നിയ വിലയാണ് ഇവര്‍ ഈടാക്കുന്നത്. തക്കാളിക്ക് ചില്ലറ വില്‍പ്പന വില ഇന്നലെ 50 രൂപയായിരുന്നു. എന്നാല്‍ ഇതേ തക്കാളി ടൗണില്‍ വഴിയരികില്‍ വില്‍ക്കുന്നവരില്‍നിന്ന് വാങ്ങിയാല്‍ 60 രൂപയാകും. ഇതേ സാധനത്തിന് നാട്ടിന്‍പുറങ്ങളില്‍ 70 രൂപയായി. സൂപ്പര്‍മാര്‍ക്കറ്റുകളിലും മാര്‍ജിന്‍ഫ്രീകളിലും ഇതേ തക്കാളിക്ക് പൊന്നുംവിലയാകും. വെള്ളിയാഴ്ച കഞ്ഞിക്കുഴിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാല്‍ക്കിലോ തക്കാളി 25 രൂപക്കാണ് വിറ്റത്. അതായത് കിലോക്ക് ഇരട്ടിയിലേറെ ലാഭം. ചില്ലറവ്യാപാരികള്‍ക്ക് ഇന്നലെ തക്കാളി 47 രൂപക്കാണ് വിറ്റതെന്ന് കോട്ടയം മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാരന്‍ വര്‍ഗീസ് പറയുമ്പോള്‍ ഇടനിലക്കാരുടെ കൊള്ളയുടെ ആഴം മനസ്സിലാക്കാം. എന്നാല്‍ സാധനങ്ങളുടെ ഇരട്ടിവില ശാസ്ത്രം കഞ്ഞിക്കുഴിക്ക് മാത്രമാണ് ബാധകമെന്ന് മൊത്തക്കച്ചവടക്കാരന്‍ മുസ്തഫ പറയുന്നു. ‘കഞ്ഞിക്കുഴിയിലെ ‘പോഷ് സാറമ്മാര്‍’ കൂടിയ വിലയാണെങ്കിലെ സാധനങ്ങള്‍ വാങ്ങൂ. ഇന്നലെ കാബേജിന് ചില്ലറവില ടൗണില്‍ 20 രൂപയായിരുന്നപ്പോള്‍ കഞ്ഞിക്കുഴിയില്‍ 40 ആയിരുന്നു’ -മുസ്തഫ പറയുന്നു. ഉള്ളിയും ഇഞ്ചിയും കഞ്ഞിക്കുഴിക്കാരുടെ മാത്രമല്ല മുഴുവന്‍ ആളുകളുടെയും കണ്ണ് നിറക്കും. ആഴ്ചകള്‍ക്ക് മുമ്പ് 25 രൂപയായിരുന്ന ഉള്ളിക്ക് ഇന്നലെ 80 ആയിരുന്നു ചില്ലറ വില. നാട്ടിന്‍പുറങ്ങളിലേക്കുപോയാല്‍ ഉള്ളി സെഞ്ച്വറി അടിക്കും. ഇഞ്ചിവില കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 10 രൂപയായിരുന്നു. ഇന്നലെ കോട്ടയത്തെ ചില്ലറവില 140 ആണ്. ഇതേ ഇഞ്ചിക്ക് ടൗണ്‍വിട്ട് ഉള്ളിലേക്കുപോയാല്‍ 160 വരെയാകും. കഴിഞ്ഞവര്‍ഷം വില ലഭിക്കാതിരുന്നതിനാല്‍ നഷ്ടത്തിലായ കര്‍ഷകര്‍ കൃഷിയിറക്കാതെ മാറിനിന്നതോടെ ഇഞ്ചി കിട്ടാതെയായി. ഇതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. പാവക്കക്ക് ചില്ലറവില ഇന്നലെ 37 രൂപയായിരുന്നു. എന്നാല്‍ വീടുകളില്‍ എത്തിയപ്പോള്‍ കിലോക്ക് 60 രൂപ നല്‍കേണ്ടിവന്നു. ബീന്‍സ് കിലോക്ക് 80 രൂപയും അച്ചിങ്ങ പയറിന് 55 രൂപയും ക്യാരറ്റിന് 35 രൂപയുമാണ് വില. കോട്ടയത്തെ ‘പ്രധാന ഭക്ഷണമായ’ കോഴിക്കും പൊന്നുംവിലയായതോടെ നാട്ടുകാര്‍ കഷ്ടത്തിലാണ്. ഇറച്ചിക്കോഴിയുടെ വില ആഴ്ചകളായി മുകളിലേക്കാണ്. ഡിസംബറിനുശേഷം 70 രൂപയായിരുന്ന കോഴിവില 130 മുതല്‍ 140 വരെയായി ഉയര്‍ന്നു. ഇതോടെ ഹോട്ടലുകളിലെ കോഴിക്കും പൊന്നുംവിലയായി. ഹോട്ടലുകളിലെ പ്ളേറ്റുകളില്‍ എത്തുന്ന ചിക്കന്‍ കാലുകള്‍ ശോഷിച്ചുതുടങ്ങിയതായി ഉപഭോക്താക്കള്‍ പരിഭവപ്പെടുന്നു. ആഡംബര ഭക്ഷണമായതോടെ സാധാരണക്കാര്‍ ചിക്കന്‍ വിഭവങ്ങളില്‍ നിന്ന് അകന്നുതുടങ്ങിയിട്ടുണ്ട്. ഡിസംബറോടെ ഉയര്‍ന്ന അരിവില ഇതേവരെ താഴേക്ക് പോന്നിട്ടില്ല. കുത്തരി വില മാസങ്ങളായി 40, 38 രൂപയില്‍ തന്നെയാണ്. ബ്രാന്‍ഡ് അരിക്ക് 50 രൂപയില്‍ മേലെയാണ് വില. |
പി.സി ജോര്‍ജ് സമചിത്തത പാലിക്കണമെന്ന് എം.എം ഹസ്സന്‍ Posted: 14 Jun 2013 11:24 PM PDT Image: Subtitle: എം.എം ഹസ്സനാണ് സമചിത്തത പാലിക്കേണ്ടതെന്ന് പി.സി ജോര്‍ജ് തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് സമചിത്തത പാലിക്കണമെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസ്സന്‍ പറഞ്ഞു. പി.സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ നിരുത്തരവാദപരമാണ്. മുന്നണിയിലെ ഗൗരവമുള്ള കാര്യങ്ങളിലാണ് പി.സി ജോര്‍ജ് പ്രതികരിക്കേണ്ടതെന്നും എം.എം. ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നാര്‍ക്ക് മുന്‍മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ജോര്‍ജ് ആരോപണം ഉന്നയിക്കാത്ത ആരെങ്കിലും ഉണ്ടോയെന്നും എല്ലാവര്‍ക്കുമെതിരെ ആരോപണമുന്നയിക്കുകയാണ് ജോര്‍ജെന്നും ഹസ്സന്‍ മറുപടി നല്‍കി. എം.എം ഹസ്സനാണ് സമചിത്തത പാലിക്കേണ്ടതെന്നും കൂടുതല്‍ പറയുന്നില്ലെന്നും പി.സി ജോര്‍ജ് എം.എം ഹസ്സന്റെ വാക്കുകളോട് പ്രതികരിച്ചു. |
ഒന്നാംക്ളാസ് പ്രവേശത്തില്‍ വന്‍കുറവ് Posted: 14 Jun 2013 11:23 PM PDT പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ ആറാം പ്രവൃത്തി ദിവസം തലയെണ്ണിയപ്പോള്‍ പൊതുവിദ്യാലയങ്ങളോട് ഇക്കുറിയും രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലെന്ന് വെളിപ്പെട്ടു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 6,205 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 899 കുട്ടികളുടെ കുറവാണ് ഒന്നാംക്ളാസില്‍ മാത്രമുള്ളത്. കഴിഞ്ഞവര്‍ഷം 6595 കുട്ടികള്‍ ഒന്നാംക്ളാസില്‍ ചേര്‍ന്നിരുന്നെങ്കില്‍ ഇത്തവണ 5696 കുട്ടികളാണ് പുതുതായി ചേര്‍ന്നത്. 2011 - ’12 അധ്യയനവര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 501 കുട്ടികളുടെ കുറവ് ഒന്നാംക്ളാസിലുണ്ടായി. 2011 - ’12ല്‍ 7096 കുട്ടികളാണ് ഒന്നാംക്ളാസില്‍ ചേര്‍ന്നത്. ഇക്കൊല്ലം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാംക്ളാസില്‍ 2263 കുട്ടികളാണ് ചേര്‍ന്നത്. എയ്ഡഡ് മേഖലയില്‍ 2142 കുട്ടികളും അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ 1291 കുട്ടികളുമാണ് ചേര്‍ന്നത്. മൂന്നുവിഭാഗത്തിലായി 2780 ആണ്‍കുട്ടികളും 2916 പെണ്‍കുട്ടികളുമാണ് ഒന്നാംക്ളാസില്‍ പ്രവേശം നേടിയിരിക്കുന്നത്. ഒന്നു മുതല്‍ 10വരെയുള്ള ക്ളാസുകളിലായി ഈ അധ്യയനവര്‍ഷം 95,278 കുട്ടികളാണ് പഠിക്കുന്നത്. ജില്ലയുടെ ചരിത്രത്തില്‍ ഒരുലക്ഷത്തില്‍ താഴെ കുട്ടികള്‍ പൊതുവിദ്യാലയത്തില്‍ പഠിക്കുന്നതും ഇതാദ്യമാണ്. കഴിഞ്ഞവര്‍ഷം 1,01,483 കുട്ടികളാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി പ്രവേശം നേടിയിരിക്കുന്നത്. 739 സ്കൂളുകളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 420 എല്‍.പി സ്കൂളുകളും 141 യു.പി സ്കൂളുകളും 167 ഹൈസ്കൂളുകളുമാണ് ജില്ലയിലുള്ളത്. ഒന്നാംക്ളാസില്‍ ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ ചേര്‍ന്നിരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 237 പേരുടെ കുറവുണ്ട്. എയ്ഡഡ് മേഖലയില്‍ 593 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അണ്‍എയ്ഡഡ് മേഖലയില്‍ 69 കുട്ടികളുടെ കുറവുമുണ്ടായി. ഒന്നു മുതല്‍ 10 വരെയുള്ള ക്ളാസുകളില്‍ സര്‍ക്കാര്‍ മേഖലയില്‍ 1541 കുട്ടികളുടെയും എയ്ഡഡ് മേഖലയില്‍ 4360 പേരുടെയും അണ്‍എയ്ഡഡ് മേഖലയില്‍ 304 കുട്ടികളുടെയും കുറവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തവണ 20,475 കുട്ടികളും എയ്ഡഡ് മേഖലയില്‍ 65,436 കുട്ടികളും അംഗീകൃത അണ്‍എയ്ഡഡ് മേഖലയില്‍ 9367 കുട്ടികളുമാണ് ഇത്തവണ പഠിക്കുന്നത്. ഇവരില്‍ 47,252 ആണ്‍കുട്ടികളും 48,026 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം ഒന്നാംക്ളാസില്‍ പ്രവേശം നേടിയവരില്‍ 124 പേരുടെ കുറവ് രണ്ടാംക്ളാസിലേക്ക് പ്രവേശം ലഭിച്ചവരുടെയിടയിലുണ്ട്. കഴിഞ്ഞവര്‍ഷം പ്രഥമാധ്യാപകര്‍ ജൂണ്‍ 14ന് നല്‍കിയ കണക്കുപ്രകാരം ജില്ലയിലെ സ്കൂളുകളില്‍ ഒന്നാംക്ളാസില്‍ 6595 കുട്ടികളാണുണ്ടായിരുന്നത്. ഇത്തവണ രണ്ടാംക്ളാസിലേക്ക് പ്രവേശം നേടിയിരിക്കുന്നതാകട്ടെ 6471 കുട്ടികളും. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ജില്ലയിലുണ്ടാകുന്നില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍, കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് അണ്‍എയ്ഡഡ് മേഖലയിലേക്ക് ചേക്കേറിയതുകൊണ്ടാകാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്കൂളുകളില്‍ തലയെണ്ണല്‍ പ്രക്രിയ അവസാനിപ്പിച്ച സാഹചര്യത്തില്‍ ഇത്തവണ ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ചാണ് അധ്യാപക തസ്തിക നിര്‍ണയം നടക്കുന്നത്. തലയെണ്ണലും മറ്റു കണക്കെടുപ്പുകളും ഇത്തവണ ഉണ്ടാകില്ല. കുട്ടികളുടെ യു.ഐ.ഡി നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഓണ്‍ലൈനിലൂടെ നല്‍കിയിരിക്കുന്നത്. ഇതിനാല്‍ ഇരട്ടിപ്പ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകില്ലെന്നാണ് പറയുന്നത്. എന്നാല്‍, അണ്‍എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ യു.ഐ.ഡി രജിസ്ട്രേഷന്‍ നടന്നിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍ 1609 കുട്ടികള്‍ ഇത്തവണ പ്രവേശം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2342 കുട്ടികളാണ് പട്ടികജാതി വിഭാഗക്കാരായി ഉണ്ടായിരുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഈ അധ്യയനവര്‍ഷം 1160 കുട്ടികള്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം 1242 കുട്ടികളാണ് ഉണ്ടായിരുന്നത്. ഒന്നാംക്ളാസില്‍ ഇത്തവണ പട്ടികജാതി വിഭാഗത്തില്‍ 1677 കുട്ടികളാണ് പ്രവേശം നേടിയിരിക്കുന്നത്. ഇവരില്‍ 815 കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലും 627 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളിലും 135 കുട്ടികള്‍ അണ്‍എയ്ഡഡ് വിഭാഗത്തിലുമായാണ് പ്രവേശം നേടിയിരിക്കുന്നത്. പട്ടികവര്‍ഗക്കാരായ 80 കുട്ടികളാണ് ഒന്നാംക്ളാസില്‍ പ്രവേശം നേടിയത്. ഇവരില്‍ 38 പേര്‍ സര്‍ക്കാര്‍ സ്കൂളുകളിലും 41 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളിലും ഒരാള്‍ അണ്‍എയ്ഡഡ് വിഭാഗത്തിലുമുണ്ട്. അണ്‍എയ്ഡഡ് വിഭാഗത്തില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് പ്രവേശം നേടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ പട്ടികവര്‍ഗ വിഭാഗക്കാരായ കുട്ടികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞവര്‍ഷം 52 കുട്ടികളാണ് ഒന്നാംക്ളാസില്‍ പട്ടികവര്‍ഗ വിഭാഗക്കാരായി ഉണ്ടായിരുന്നത്. ഒന്നു മുതല്‍ 10 വരെ ക്ളാസുകളിലായി 1160 പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ ജില്ലയിലെ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ 536 കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലും 620 കുട്ടികള്‍ എയ്ഡഡ് മേഖലയിലുമാണ്. നാല് കുട്ടികള്‍ മാത്രമാണ് അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലുള്ളത്. |
മഴയില്‍ കുതിര്‍ന്ന് ആദിവാസി സ്കൂളിലെ പഠനം Posted: 14 Jun 2013 11:19 PM PDT വണ്ടിപ്പെരിയാര്‍: അധികൃതരുടെ അനാസ്ഥമൂലം ആദിവാസി വിദ്യാര്‍ഥികളുടെ പഠനം ‘കുളമായി’. വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് മഴ നനഞ്ഞ് പഠിക്കുന്നത്. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതി പ്രകാരം 2010 ലാണ് ഹൈസ്കൂളായി ഉയര്‍ത്തിയത്. സംസ്ഥാനമൊട്ടാകെ യു.പി സ്കൂളുകളില്‍ ചിലത് ഹൈസ്കൂളായി ഉയര്‍ത്തിയ കൂട്ടത്തിലാണ് വഞ്ചിവയല്‍ സ്കൂളും ഉള്‍പ്പെട്ടത്. എന്നാല്‍, ഹൈസ്കൂള്‍ പ്രവര്‍ത്തിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എട്ട്, ഒമ്പത്, 10 ക്ളാസുകളിലായി 226 കുട്ടികള്‍ പഠിക്കുന്നുണ്ട്. യു.പി സ്കൂള്‍ ആയിരുന്ന സമയത്ത് അസംബ്ളി ഹാള്‍ ആയി ഉപയോഗിച്ചിരുന്ന ഭാഗം കെട്ടിമറച്ചാണ് ഹൈസ്കൂള്‍ ആരംഭിച്ചത്. തടികൊണ്ടുള്ള തൂണുകളും മുകള്‍ഭാഗം ടിന്‍ ഷീറ്റുകള്‍ മേഞ്ഞും വശങ്ങളില്‍ പ്ളാസ്റ്റിക് കൊണ്ട് മറച്ചുമാണ് ക്ളാസ്റൂം തയാറാക്കിയിരുന്നത്. വേനല്‍ക്കാലത്ത് പ്രശ്നങ്ങളില്ലാതെ കടന്നുപോയെങ്കിലും മഴക്കാലം ആരംഭിച്ചതോടെയാണ് കുട്ടികള്‍ ദുരിതത്തിലായത്. മഴവെള്ളം ഒഴുകിപ്പോകുന്നതിന് സ്ഥാപിച്ചിരുന്ന പാത്തികള്‍ തകരാറിലായതോടെ വെള്ളം പൂര്‍ണമായും ക്ളാസ് മുറിക്കുള്ളിലേക്കെത്തിത്തുടങ്ങി. ശക്തമായ മഴയും കാറ്റുമുള്ള വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് വള്ളക്കടവ്. മഴ പെയ്യുമ്പോള്‍ ശബ്ദം കാരണം ടീച്ചര്‍മാര്‍ പറയുന്നതുപോലും കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 10 മുറികളുള്ള കെട്ടിടം പണിയുന്നതിന് 58 ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് തികയില്ല. ഇതേതുടര്‍ന്ന് ക്ളാസ് മുറികളുടെ എണ്ണം കുറച്ച് നിര്‍മിക്കാമെന്ന് ധാരണയായെങ്കിലും സാങ്കേതിക അനുമതി ലഭിച്ചില്ല. ക്ളാസ് മുറികളില്‍ ആവശ്യത്തിന് ബെഞ്ചും ഡെസ്കും ഇല്ല. പല ക്ളാസുകളിലും ബെഞ്ച് മാത്രമാണുള്ളത്. മിക്ക ദിവസങ്ങളിലും വരാന്തയിലും മറ്റും കുട്ടികള്‍ക്ക് ഇരിക്കേണ്ടിവരുന്നുണ്ട്. യു.പി സ്കൂള്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന ബാത്ത്റൂമും മറ്റുമാണ് ഇപ്പോഴും ഉള്ളത്. കൂടുതല്‍ സൗകര്യം ഒരുക്കാത്തതിനാല്‍ സമീപത്തെ വീടുകളിലേക്ക് പ്രാഥമിക ആവശ്യത്തിനായി കുട്ടികള്‍ക്ക് പോകേണ്ടിവരുന്നു. കുടിവെള്ളത്തിന്‍െറ ലഭ്യതക്കുറവും വിദ്യാര്‍ഥികളെ വലയ്ക്കുന്നു. നിലവില്‍ 1.10 ഏക്കര്‍ സ്ഥലമുള്ള സ്കൂളില്‍ പുതിയ കെട്ടിടം പണിയാന്‍ സൗകര്യമില്ലാത്തതിനാല്‍ ഓഫിസ് റൂം പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി ബഹുനില കെട്ടിടം പണിയാന്‍ പി.ടി.എ തീരുമാനിച്ചിരുന്നു. ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ അനുമതി നല്‍കിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉയരുന്നു. കെട്ടിടം നിര്‍മിക്കുന്നതിന് 20 ലക്ഷം രൂപ അധികൃതരുടെ അക്കൗണ്ടില്‍ നിലവിലുണ്ട്. പാചകപ്പുര പൊളിച്ചുനീക്കി കെട്ടിടം പണിയാന്‍ ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഡി.ഡി.ഇയുടെ അനുമതി ലഭിക്കാത്തതുമൂലം പ്രവര്‍ത്തനം ആരംഭിച്ചില്ല. |
മൂന്നുപേര്‍ക്ക് കൂടി ഡെങ്കി; പനിയുമായി 2,183 പേര്‍ Posted: 14 Jun 2013 11:13 PM PDT തൃശൂര്‍: ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിയുടെ ലക്ഷണവുമായി ഒരാള്‍ വെള്ളിയാഴ്ച ചികിത്സ തേടി. പനി ബാധിച്ച് 2,183 പേരാണ് ഇന്നലെ ആശുപത്രികളിലെത്തിയത്. ഇതില്‍ 52 പേരെ കിടത്തിച്ചികിത്സക്ക് നിര്‍ദേശിച്ചു. വയറിളക്കം ബാധിച്ച 265 പേരില്‍ 11 പേരെ അഡ്മിറ്റ് ചെയ്തു. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ചതായി സംശയിക്കുന്ന ഒരോരുത്തര്‍ ചികിത്സ തേടിയിട്ടുണ്ട്. മൂന്നുപേര്‍ക്ക് മുണ്ടിനീരുണ്ട്. ജില്ലയിലെ ഗവ.ആശുപത്രികളില്‍ നാളെ മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കും. ഇതിന്‍െറ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ജില്ലാ ആശുപത്രിയില്‍ നടക്കും. പി.സി. ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, മേയര്‍ ഐ.പി. പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍ എന്നിവര്‍ പങ്കെടുക്കും. സ്കൂളുകളില്‍ വെള്ളിയാഴ്ചയാണ് ഡ്രൈ ഡേ. സ്വന്തം വീട്ടിലും അടുത്തുള്ള രണ്ട് വീടുകളിലും കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ യത്നിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. വെള്ളിയാഴ്ച സ്കൂളുകളില്‍ കുട്ടികള്‍ ശുചിത്വ പ്രതിജ്ഞയെടുത്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment