ഗുജറാത്ത് വംശഹത്യ: ഇനി ആവര്‍ത്തിക്കില്ലെന്ന് മോഡി Madhyamam News Feeds |
- ഗുജറാത്ത് വംശഹത്യ: ഇനി ആവര്‍ത്തിക്കില്ലെന്ന് മോഡി
- സൂര്യനെല്ലി, ഐസ്‌ക്രീം: നിയമസഭക്ക് മുന്നില്‍ യുവജന പ്രതിഷേധം
- എന്‍.പി.ആറിനൊപ്പം ആധാറും നിര്‍ബന്ധമാവുന്നു
- ഇടപ്പഴിഞ്ഞി ബാങ്ക് കവര്‍ച്ച: അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍
- ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കില്‍ വാല്‍വ് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
- 'തെണ്ടി പ്രയോഗം' : പി.സി ജോര്‍ജ് മാപ്പു പറഞ്ഞു; നടപടി വേണമെന്ന് പ്രതിപക്ഷം
- ഉദ്യോഗസ്ഥ ഒത്താശയോടെ വനംകൊള്ള
- പഞ്ചാ.പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി
- മാന്നാറില്‍ വെള്ളമില്ലാത്തത് നെല്‍കൃഷിക്ക് ഭീഷണി
- ഐസ്ക്രീം കേസ് രേഖകള്‍ വി.എസിന്; കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി
ഗുജറാത്ത് വംശഹത്യ: ഇനി ആവര്‍ത്തിക്കില്ലെന്ന് മോഡി Posted: 07 Feb 2013 11:26 PM PST Image: ന്യൂദല്‍ഹി: 2002 ലെ വംശഹത്യ പോലുള്ള സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയോടാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. വംശഹത്യയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മോഡി മറുപടി നല്‍കിയെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി പറഞ്ഞു. മോഡി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനിയാണെന്നും പ്രതിനിധി വ്യക്തമാക്കി. 2002 വംശഹത്യ ഉണ്ടായത് മുതല്‍ യൂറോപ്യന്‍ യൂണിയന്‍ മോഡിക്ക് അനൗദ്യോഗികമായി ബഹിഷ്കരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടാതെ ജര്‍മന്‍ അംബാസിഡറുമായി കൂടിക്കാഴ്ചയിലും മോഡി ഇക്കാര്യം ആവര്‍ത്തിച്ചു. 2012ല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷ്ണറുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ മോഡിക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരുന്നു. നിക്ഷേപ സാഹചര്യങ്ങള്‍ ഉണ്ടാക്കണമെന്നും ബ്രിട്ടനിലെയും ഗുജ്റാത്തിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കണമെന്നും അന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷ്ണര്‍ പറഞ്ഞിരുന്നു. |
സൂര്യനെല്ലി, ഐസ്‌ക്രീം: നിയമസഭക്ക് മുന്നില്‍ യുവജന പ്രതിഷേധം Posted: 07 Feb 2013 11:17 PM PST Image: Subtitle: ചിത്രങ്ങള്‍: ഹാരിസ് കുറ്റിപ്പുറം News Gallery: തിരുവനന്തപുരം: പീഡനക്കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നിയമസഭയിലേക്ക് വിവിധ യുവജനസംഘടനകളുടെ മാര്‍ച്ച്. സുര്യനെല്ലിക്കേസില്‍ പി.ജെ കുര്യനും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ കുര്യന്റെ കോലം കത്തിച്ചു. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് സഭാവളപ്പിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ചിതറിപ്പോയ പ്രവര്‍ത്തകര്‍ അങ്ങിങ്ങായി നിന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു. അതേസമയം, വനിത എം.എല്‍.എമാരെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യം സര്‍ക്കാര്‍ നിരാകരച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സഭ വിട്ടിറങ്ങിയ എം.എല്‍.എമാര്‍ പുറത്ത് സമരം ചെയ്യുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കിടയിലെത്തി. വനിതാ എം.എല്‍.എമാരെ പൊലീസുകാര്‍ മര്‍ദ്ദിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും ബന്ധപ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ധിക്കാരപരമായ സമീപനമാണ് സര്‍ക്കാര്‍ ഇന്നും സ്വീകരിച്ചതെന്നും അതിനാലാണ് സഭയില്‍ നിന്നും വാക്കൗട്ട് നടത്തിയതെന്നും കോടിയേരി പറഞ്ഞു. കുര്യന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീകളെ മാനഭംഗം ചെയ്യുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സി. ദിവാകരന്‍ പറഞ്ഞു.
|
എന്‍.പി.ആറിനൊപ്പം ആധാറും നിര്‍ബന്ധമാവുന്നു Posted: 07 Feb 2013 11:00 PM PST Image: ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രകാരമുള്ള തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി മരവിപ്പിച്ച് വിശദപഠനത്തിന് മന്ത്രിതല സമിതിയെ നിയോഗിച്ചതോടെ ആധാര്‍, എന്‍.പി.ആര്‍ എന്നിവ സംബന്ധിച്ച അവ്യക്തതയേറി. എന്നാല്‍, എന്‍.പി.ആര്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല. അതുപ്രകാരം കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതി മാത്രമാണ് തല്‍ക്കാലം നിര്‍ത്തിവെച്ചതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഭാവിയില്‍ പൊതുജനങ്ങള്‍ക്ക് ആധാറും എന്‍.പി.ആറും ഒരുപോലെ ആവശ്യമായി വരും. |
ഇടപ്പഴിഞ്ഞി ബാങ്ക് കവര്‍ച്ച: അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍ Posted: 07 Feb 2013 10:17 PM PST തിരുവനന്തപുരം: ഇടപ്പഴിഞ്ഞി പാങ്ങോട് റസിഡന്‍ഷ്യല്‍ കോഓപറേറ്റിവ് സൊസൈറ്റിയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തി 300 പവന്‍ സ്വര്‍ണവും 1.5 ലക്ഷം രൂപയും കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി അറസ്റ്റിലായി. |
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കില്‍ വാല്‍വ് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു Posted: 07 Feb 2013 10:13 PM PST കൊട്ടിയം: കൊട്ടിയം ഗുരുമന്ദിരം ജങ്ഷനിലുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കില്‍ നിന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി പുതിയ വാല്‍വ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന ഗുരുമന്ദിരം പുല്ലാങ്കുഴി പ്രദേശങ്ങളിലെ ജലവിതരണം മുടക്കി ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട കൊട്ടിയം സിത്താര ജങ്ഷനടുത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി പുതിയ പൈപ്പുകള്‍ ലൈനിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കമാണ് പ്രദേശവാസികള്‍ തടഞ്ഞത്. |
'തെണ്ടി പ്രയോഗം' : പി.സി ജോര്‍ജ് മാപ്പു പറഞ്ഞു; നടപടി വേണമെന്ന് പ്രതിപക്ഷം Posted: 07 Feb 2013 09:47 PM PST Image: തിരുവനന്തപുരം: നിയമസഭാ സാമാജികരെ തെണ്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മാപ്പു പറഞ്ഞു. സാമാജികരെ അപമാനിച്ചതില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പരമാര്‍ശം അബദ്ധത്തില്‍ വന്നുപോയതാണെന്നും ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചത്. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നും ജോര്‍ജ് ഖേദം പ്രകടിപ്പിക്കുകയോ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയോ വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. മോശമായ പരാമര്‍ശം ആര് നടത്തിയാലും തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ അതിനോട് യോജിക്കില്ല. പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളമുണ്ടാക്കി. ജോര്‍ജിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. തുടര്‍ന്ന് സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ്, പ്രതിപക്ഷ എം.എല്‍.എമാരെ തെണ്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഷയത്തില്‍ ഇന്നലെ വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ ജോര്‍ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സബ്മിഷനായി പ്രതിപക്ഷ നേതാവ് ഈ വിഷയം ഉന്നയിച്ചത്. |
ഉദ്യോഗസ്ഥ ഒത്താശയോടെ വനംകൊള്ള Posted: 07 Feb 2013 09:42 PM PST അടിമാലി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏലമലക്കാടുകളില്‍ ലക്ഷങ്ങളുടെ വനംകൊള്ള. അടിമാലി അമ്പഴച്ചാല്‍ കാണ്ടിയാംപാറയിലെ സംരക്ഷിത ഏലക്കാട്ടില്‍ നിന്നാണ് ലക്ഷങ്ങളുടെ വന്‍മരങ്ങള്‍ കടത്തിയത്.30 ദിവസത്തിനിടെ ആഞ്ഞിലി, കാട്ടുപ്ളാവ്, മരുത്,പുന്നപ്പ,അകില്‍ അടക്കമുള്ള 14 മരങ്ങള്‍ ഏലത്തോട്ടങ്ങളില്‍ നിന്ന് കടത്തിയവയില്‍ ഉള്‍പ്പെടുന്നു. |
പഞ്ചാ.പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി Posted: 07 Feb 2013 09:35 PM PST തലയോലപ്പറമ്പ്: പങ്കാളിത്ത പെന്‍ഷന്‍ വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് അനുകൂല സംഘടനകള്‍ ജനുവരിയില്‍ നടത്തിയ പണിമുടക്കിനിടെ മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റിനെ ഒരുകൂട്ടം ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ വീഴ്ച വരുത്തിയെന്ന് ആരോപണമുള്ള രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി. രമേശന്‍, സജി എന്നീ പൊലീസുകാരെയാണ് സ്ഥലംമാറ്റിയത്. രമേശനെ കുറവിലങ്ങാട് സ്റ്റേഷനിലേക്കും സജിയെ തിടനാട്ടേക്കുമാണ് മാറ്റിയത്. പണിമുടക്ക് ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ലീന ഡി. നായരും ജീവനക്കാരും ഓഫിസില്‍ എത്തിയിരുന്നു. ഇവരെ പുറത്തുനിന്ന് എത്തിയ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് തലയോലപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചയാണ് സ്ഥലംമാറ്റത്തിനിടയാക്കിയത്. |
മാന്നാറില്‍ വെള്ളമില്ലാത്തത് നെല്‍കൃഷിക്ക് ഭീഷണി Posted: 07 Feb 2013 09:21 PM PST ചെങ്ങന്നൂര്‍: അപ്പര്‍കുട്ടനാട്ടിലെ മാന്നാര്‍ കുരട്ടിശേരി പുഞ്ചപ്പാടത്ത് വെള്ളത്തിന്‍െറ കുറവ് നെല്‍കൃഷിയെ ബാധിക്കുന്നു. |
ഐസ്ക്രീം കേസ് രേഖകള്‍ വി.എസിന്; കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി Posted: 07 Feb 2013 09:20 PM PST Image: കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇരകളായ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴികള്‍ പുറത്തുവന്നു. കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി കൈമാറി. ഐസ്ക്രീം കേസില്‍ റഊഫിന്‍െറ വെളിപ്പെടുത്തലിന് ശേഷവും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയതായി കേസില്‍ ഇരയായ റോസ്ലിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഒരു വീട്ടില്‍ വെച്ച് മൊഴി മാറ്റിപ്പറയാന്‍ ചേളാരി ഷെരിഫ് പരിശീലനം നല്‍കിയതായും ഇരകള്‍ വ്യക്തമാക്കുന്നു. റജീന, റോസ്ലിന്‍, ബിന്ദു, റജുല, റഊഫിന്റെ ഡ്രൈവര്‍ എന്നിവരുടെ മൊഴികളാണ് കേസ് ഡയറിയിലുള്ളത്. ഐസ്ക്രീം അട്ടിമറിക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയെടുക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസിന്റെമുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിക്കുകയായിരുന്നു. രേഖകള്‍ വി.എസിന് നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളുകയും രേഖകള്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരെ കുരുക്ക് മുറുകുന്നതിനൊപ്പം കുഞ്ഞാലിക്കുട്ടിയും പ്രതിരോധത്തിലായത് യു.ഡി.എഫിനെ വല്ലാതെ ഉലച്ചു. വര്‍ഷങ്ങളായി കേരള പൊതു സമൂഹം ചര്‍ച്ച ചെയ്യുന്ന ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഇരകളെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം കൊടുത്തതടക്കം വിവരങ്ങളാണ് കേസ് ഡയറിയിലുള്ളത്. ഇരകള്‍ക്ക് പണം കൊടുത്ത് സ്വാധീനിച്ച് മൊഴി മാറ്റിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഐസ്ക്രീം അട്ടിമറിക്കേസ് രജിസ്റ്റര്‍ ചെയ്തത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ബന്ധു കെ.എ. റഊഫ്, സുഹൃത്ത് ചേളാരി ഷെരീഫ് തുടങ്ങിയവരാണ് പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഉന്നത ജുഡീഷ്യല്‍ ഓഫിസര്‍മാരെയും സ്വാധീനിച്ചതായി റഊഫ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി അകന്ന റഊഫിന്റെ വെളിപ്പെടുത്തലുകളാണ് ഐസ്ക്രീം കേസ് അട്ടിമറി നീക്കങ്ങള്‍ പുറത്തു കൊണ്ടു വന്നത്. റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതും അട്ടിമറിക്കാന്‍ നീക്കം നടന്നെന്ന വിവരങ്ങളാണ് കേസ് ഡയറിയിലൂടെ പുറത്തു വന്നത്. പി.ജെ. കുര്യനെ പോലെ പി.കെ. കുഞ്ഞാലിക്കുട്ടിയും കോടതി വിചാരണയില്‍ നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറിയ ആളാണെന്നാണ് ഇരു സംഭവങ്ങളും വിശകലനം ചെയ്യുമ്പോള്‍ തെളിയുന്നത്. ഉന്നത നീതിപീഠംവരെ തങ്ങള്‍ നിരപരാധികളാണെന്ന് വിധിച്ചുവെന്ന് ഇരുവരും അവകാശപ്പെടുന്നുണ്ടെങ്കിലും നിയമ വഴിയിലൂടെ ഇവര്‍ ഒരിക്കല്‍ പോലും കടന്നു പോയിട്ടില്ലെന്നതാണ് സത്യം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment