ഹൈദരാബാദ് സ്ഫോടനം അഫ്‌സലിന്റെയും കസബിന്റെയും ശിക്ഷ നടപ്പാക്കിയതിലുള്ള ‘പ്രതികരണം’ -ഷിന്‍ഡെ Posted: 24 Feb 2013 11:17 PM PST കൊല്‍ക്കത്ത: 16 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ടസ്ഫോടനം അഫ്സല്‍ ഗുരുവിന്റെും അജ്മല്‍ കസബിന്റെും വധശിക്ഷ നടപ്പാക്കിയതിനോടുള്ള 'പ്രതികരണ'മാവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. അഫ്സലിന്റെും കസബിന്റെും ശിക്ഷ നടപ്പാക്കിയ പശ്ചാത്തലത്തില്‍ തീവ്രവാദ സംഘടനകളില്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍തന്നെ പിടികൂടും. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളില്‍ വിദഗ്ധ പരിശോധന നടത്തിവരികയാണ്. ഇതിന്റെഫലങ്ങള്‍ ലഭിച്ചാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ഷിന്‍ഡെ പറഞ്ഞു. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇതിനെ എതിര്‍ക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി ഷിന്‍ഡെ പറഞ്ഞു. 2012 നവംബറില്‍ പൂണെ ജയിലിലാണ് കസബിനെ തൂക്കിലേറ്റിയത്. ഫെബ്രുവരി ഒമ്പതിന് തീഹാര്‍ ജയിലിലാണ് അഫസലിന്റെശിക്ഷ നടപ്പാക്കിയത്. അതീവരഹസ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇരുശിക്ഷകളും നടപ്പാക്കിയത്. |
കുര്യനെതിരെ ഫേസ്ബുക്ക് കമന്‍്റ്: 111 പേര്‍ക്കെതിരെ കേസെടുത്തു Posted: 24 Feb 2013 11:08 PM PST തിരുവനന്തപുരം: സൂര്യനെല്ലി പീഡനക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ ഫേസ്ബുക്കില്‍ കമന്‍്റ് പോസ്റ്റ് ചെയ്ത 111 പേര്‍ക്കെതിരെ കേരള സൈബര്‍ പൊലീസ് കേസെടുത്തു. മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പരാതിയെ തുടര്‍ന്നാണ് പി.ജെ കുര്യനെ അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഒരാള്‍ക്കും അത് പങ്കുവെച്ച 110 ആളുകള്‍ക്കെതിരെയും സൈബര്‍ പൊലീസ് കേസെടുത്തത്. ഐ.ടി നിയമത്തിലെ 66 (എ) വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 2000ത്തോളം പേര്‍ കുര്യനെതിരെയുള്ള അഭിപ്രായം പങ്കുവെച്ചിട്ടുള്ളതായി സൈബര്‍ പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി ഫേസ്ബുക്ക് ഉപയോക്താക്കളെ ചോദ്യം ചെയ്തായും എന്നാല്‍ കേസില്‍ ഉള്‍പ്പെടുന്ന ആര്‍ക്കെതിരെയും ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ടി നിയമത്തിലെ സെക്ഷന്‍ 66 (എ) പ്രകാരം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യക്തികളെ അപമാനിക്കുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണ്. കുര്യനെ അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ ഫേസ് ബുക്കിലൂടെ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പാണ് ബിന്ദുകൃഷ്ണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രി പരാതി പൊലീസ് മേധാവി വഴി സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. |
പ്ളസ്ടുവില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കും -മന്ത്രി അബ്ദുറബ്ബ് Posted: 24 Feb 2013 11:04 PM PST മാനന്തവാടി: പ്ളസ്ടു മേഖലയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. മാനന്തവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ നിലവിലുള്ള ട്രേഡുകളില്‍ കാലാനുസൃത മാറ്റം വരുത്തണം. ഇതനുസരിച്ച് പ്ളസ്ടു, ഡിഗ്രി, പി.ജി തലങ്ങളിലും മാറ്റമുണ്ടാകും. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്ളസ്ടു, പി.ജി, ഡിഗ്രി കോഴ്സുകളില്‍ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അഡീഷനല്‍ സ്കില്‍ കോഴ്സ് ആരംഭിക്കും. തുടര്‍ പഠനത്തിന് സാധ്യതയില്ലാത്തവര്‍ക്ക് ഇത് ഉപകാരമാകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.കെ. നാരായണനെ ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് എ. ദേവകി പൊന്നാട അണിയിച്ചു. വിവിധ മേളകളില്‍ വിജയിച്ചവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഗ്ളാഡിസ് ചെറിയാന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, പൊതുമരാമത്ത് വികസനകാര്യ ചെയര്‍പേഴ്സന്‍ ഉഷ വിജയന്‍, മുന്‍ എം.എല്‍.എ പി.പി.വി. മൂസ എന്നിവര്‍ ആദരിച്ചു. ബ്ളോക് പഞ്ചായത്ത് വൈ. പ്രസിഡന്‍റ് ബല്‍ക്കീസ് ഉസ്മാന്‍, ബ്ളോക് പഞ്ചായത്തംഗം മാര്‍ഗരറ്റ് തോമസ്, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്‍റ് പി.വി. ജോര്‍ജ്, ഡി.ഡി.ഇ എന്‍.ഐ. തങ്കമണി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ അസീസ് സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് ശാരദാ സജീവന്‍ നന്ദിയും പറഞ്ഞു. |
മെഡിക്കല്‍ കോളജിലെ മാലിന്യം: ആറ് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഒരുങ്ങുന്നു Posted: 24 Feb 2013 10:56 PM PST കോഴിക്കോട്: മെഡിക്കല്‍ കോളജ് കാമ്പസിലെ മാലിന്യ സംസ്കരണത്തിനായി ആറ് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഒരുങ്ങുന്നു. ചെസ്റ്റ് ഹോസ്പിറ്റല്‍, മാതൃശിശു സംരക്ഷണ കേന്ദ്രം, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, ഇന്ത്യന്‍ കോഫി ഹൗസ്, നഴ്സിങ് കോളജ് എന്നിവിടങ്ങളിലായാണ് പ്ളാന്‍റുകള്‍ തയാറാകുന്നത്. ചെസ്റ്റ് ആശുപത്രിയിലെ പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നിട്ടുണ്ട്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെയും നഴ്സിങ് കോളജിനു സമീപത്തെയും പ്ളാന്‍റിന്‍െറ പണി ഏകദേശം പൂര്‍ത്തിയായി. ഐ.എം.സി.എച്ചിലുള്ള രണ്ട് പ്ളാന്‍റുകളും ഇന്ത്യന്‍ കോഫി ഹൗസിനു സമീപമുള്ള ഒന്നും പ്രാരംഭ ഘട്ടത്തിലാണ്. ആറു പ്ളാന്‍റുകളില്‍ ചെസ്റ്റ് ആശുപത്രിയില്‍ പൂര്‍ത്തിയായതാണ് ഏറ്റവും ചെറുത്. 500 കിലോ മാലിന്യം മാത്രം സംസ്കരിക്കാന്‍ കഴിയുന്നതാണ് ഇത്. ചെസ്റ്റ് ആശുപത്രിയില്‍ അവശിഷ്ടങ്ങള്‍ കുറവായതിനാലാണ് ചെറിയ പ്ളാന്‍റ് നിര്‍മിച്ചത്. ഏഴ് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മുണ്ടൂരിലെ ഐ.ആര്‍.ഡി.സി എന്ന കമ്പനിക്കാണ് പ്ളാന്‍റ് നിര്‍മാണത്തിന്‍െറ കരാര്‍. സൂപ്പര്‍സ്പെഷാലിറ്റി ആശുപത്രിയില്‍ 16 ലക്ഷത്തിന് നിര്‍മിക്കുന്ന പ്ളാന്‍റ് ഒരു ടണ്‍ മാലിന്യം വരെ സംസ്കരിക്കാന്‍ ശേഷിയുള്ളതാണ്. നഴ്സിങ് കോളജിനു സമീപം രണ്ട് ടണ്‍ മാലിന്യസംസ്കരണത്തിന് ശേഷിയുള്ള പ്ളാന്‍റ് മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായിട്ടുണ്ട്. 23 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. ഈ പ്ളാന്‍റിലേക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുക. കോഫി ഹൗസിനു സമീപം 14 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു ടണ്‍ ശേഷിയുള്ള പ്ളാന്‍റ് നിര്‍മിക്കുന്നത്. ഐ.എം.സി.എച്ചില്‍ നിര്‍മിക്കുന്ന രണ്ട് പ്ളാന്‍റുകളില്‍ ഒന്ന് 1.5 ടണ്‍ ശേഷിയും മറ്റൊന്ന് രണ്ട് ടണ്‍ ശേഷിയുമുള്ളതാണ്. ഇതിന് യഥാക്രമം 18 ലക്ഷവും 25 ലക്ഷവുമാണ് വകയിരുത്തിയത്. ഇതില്‍ രണ്ട് ടണ്‍ ശേഷിയുള്ളതില്‍നിന്ന് പാചകവാതകവും ഇലക്ട്രിസിറ്റിയും ഉല്‍പാദിപ്പിക്കാനാണ് തീരുമാനം. ഐ.എം.സി.എച്ചിലെ കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള നടപടികളും ഇവിടെ ഉണ്ടാകും. നിലവില്‍ ഇവ മായനാട് ഭാഗത്തേക്ക് ഒഴുക്കിവിടുകയാണ്. ബയോ ഗ്യാസ് പ്ളാന്‍റില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് ഹോസ്റ്റലുകളില്‍ പാചകത്തിനും സാധ്യമെങ്കില്‍ പരിസരവാസികളുടെ ഉപയോഗത്തിനും നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31 ആകുമ്പോഴേക്കും പ്ളാന്‍റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അധികൃതര്‍ക്ക് കൈമാറുമെന്ന് കരാറുകാരന്‍ പറഞ്ഞു. |
ദക്ഷിണ കൊറിയക്ക് പ്രഥമ വനിതാ പ്രസിഡന്‍്റ് Posted: 24 Feb 2013 10:40 PM PST സോള്‍: ദക്ഷിണ കൊറിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്‍്റായി മുന്‍ സൈനിക മേധാവിയുടെ മകള്‍ പാര്‍ക് ഗ്യൂന്‍ ഹെ അധികാരമേറ്റു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായ മൂണ്‍ ജെ ഇനിനെ പരാജയപ്പെടുത്തിയാണ് 61കാരിയായ പാര്‍ക് ഗ്യൂന്‍ ഹെ അധികാരത്തിലെത്തിയത്. ഇരുപത് വര്‍ഷത്തോളം കൊറിയ ഭരിച്ചിരുന്ന മുന്‍ സൈനിക മേധാവി ചുങ് ഹീയുടെ മകളാണ് ഇവര്‍. ഉത്തരകൊറിയയുടെ ആണവ പരീക്ഷണം കൊറിയന്‍ ജനതയുടെ നിലനില്‍പിനും ഭാവിക്കും വെല്ലുവിളിയാണെന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ അവര്‍ പറഞ്ഞു. ആണവ പരീക്ഷണം ഉപേക്ഷിച്ച് സമാധാനത്തിന്റെപാതയിലേക്ക് ഉത്തര കൊറിയ തിരിച്ചു വരണമെന്നും ഹെ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ അവര്‍ വ്യക്തമാക്കയിരുന്നു. കെറിയയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഗ്രാന്‍ഡ് നാഷനല്‍ പാര്‍ട്ടിയുടെ അധ്യക്ഷയായിരുന്നു ഹെ. നിരവധി വര്‍ഷത്തോളം കൊറിയന്‍ ദേശീയ അസംബ്ളിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഹെ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വനിതകളില്‍ ഒരാളാണ് പാര്‍ക് ഗ്യൂന്‍ ഹെ. |
ഷാര്‍ജയില്‍ അമേരിക്കന്‍ നേവിയുടെ വെടിയേറ്റ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി Posted: 24 Feb 2013 10:18 PM PST ഷാര്‍ജ: മത്സ്യബന്ധനത്തിനിടെ അമേരിക്കന്‍ നാവികസേനയുടെ വെടിയുണ്ടകളേറ്റ് ദുരിതത്തില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി. നേരത്തിന് ഭക്ഷണവും വേതനവുമില്ലാതെ കഴിഞ്ഞ ഏഴ് മാസമായി ഇവര്‍ ദുരിതത്തില്‍ കഴിയുകയായിരുന്നു. കൂടെ താമസിക്കുന്നവരുടെ സഹായത്തോടെയായിരുന്നു പ്രാഥമികകൃത്യങ്ങള്‍ പോലും നിര്‍വഹിച്ചിരുന്നത്. നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇവരുടെ കൈവശമുള്ളത് തൊഴിലുടമ നല്‍കിയ 3,000 ദിര്‍ഹവും ഇന്ത്യക്കാരന്‍ നല്‍കിയ 1,000 ദിര്‍ഹവും മാത്രം. ഏഴ് മാസത്തെ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍, അവസാനം നിമിഷം വരെയുള്ള പ്രതീക്ഷ തൊഴിലുടമ 3,000 ദിര്‍ഹമില്‍ അവസാനിപ്പിക്കുകയായിരുന്നു. കേസ് തീര്‍പ്പാകാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നാട്ടില്‍ പോയി തുടര്‍ ചികിത്സക്ക് വന്‍ തുക ആവശ്യമാണ്. എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെയാണ് ഇവരുടെ മടക്കം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മത്സ്യബന്ധനത്തിനിടെ ഇവര്‍ക്ക് വെടിയേറ്റത്. ആറ് തമിഴ്നാട് സ്വദേശികളും രണ്ട് സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ തമിഴ്നാട് സ്വദേശി അറുമുഖന്‍ ശേഖര്‍ മരിച്ചു. മുത്തുകണ്ണന്‍, മുത്തുമുനിരാജ്, പാണ്ഡുസനാദന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ മാസങ്ങളോളം ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞാണ് താമസസ്ഥലത്ത് തിരിച്ചെത്തിയത്. നേരത്തിന് ഭക്ഷണവും മരുന്നുമില്ലാതെ കടുത്ത·വേദന സഹിച്ച് കഷ്ടപ്പെടുന്ന ഇവരുടെ വാര്‍ത്ത·‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ട് നിരവധിയാളുകള്‍ സഹായങ്ങളുമായി എത്തി. മരിച്ചയാളുടെ കുടുംബത്തിന് 33,000 ദിര്‍ഹവും പരിക്കേറ്റവരുടെ കുടുംബത്തിന് 3,300 ദിര്‍ഹവും അമേരിക്കന്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇതിനു തുല്യമായ തുക തമിഴ്നാട് സര്‍ക്കാറും നല്‍കി. അന്തര്‍ദേശിയ സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ചാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഇവര്‍ക്ക് നേരെ അമേരിക്കന്‍ നേവി വെടിവെച്ചത്. |
‘സമുദ്ര പ്രഹരി’ക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ് Posted: 24 Feb 2013 10:17 PM PST ദോഹ: ഇന്ത്യ- ഖത്തര്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്‍െറ ഭാഗമായി സൗഹൃദ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രഹരി’ക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ്. ഇരു രാജ്യങ്ങളുടെയും പതാകകളുമേന്തി 26 വരെ കപ്പല്‍ ദോഹ തീരത്തുണ്ടാകും. ഫെബ്രുവരി 15ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ അബൂദബി വഴിയാണ് ദോഹയിലെത്തിയത്. ബഹ്റൈന്‍, മസ്കത്ത് എന്നിവിടങ്ങളിലെ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കി മാര്‍ച്ച് 13ന് മുംബൈയില്‍ തിരിച്ചെത്തും. 114 നാവികരും 25 ഓഫിസര്‍മാരുമാണ് കപ്പലിലുള്ളത്. ഇതാദ്യമായാണ് കപ്പല്‍ ഗള്‍ഫ് തീരങ്ങളിലെത്തുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ തന്നെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പലാണിത്. 2010 ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്ത കപ്പലില്‍ സമുദ്ര മലിനീകരണം കണ്ടെത്താനും തടയാനും അത്യാധുനിക ഉപകരണങ്ങളുണ്ട്. കടല്‍ മലിനീകരണത്തിനെതിരെയുള്ള സന്ദേശവുമായാണ് കപ്പലിന്‍െറ യാത്രയെന്ന് ക്യാപ്റ്റനും കമാന്‍ഡിങ് ഓഫിസറുമായ ഡോണി മൈക്കിള്‍ ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങള്‍ കടലില്‍ ചോര്‍ന്നാല്‍ കപ്പലിന്‍െറ സേവനം ലഭ്യമാകും. എണ്ണ നീക്കം ചെയ്ത് കടല്‍ ശുദ്ധീകരിക്കും. കപ്പലിനോ എണ്ണപ്പാടക്കോ തീപിടിച്ചാല്‍ അണക്കാനുള്ള സൗകര്യങ്ങള്‍ സമുദ്ര പ്രഹരിയിലുണ്ട്. കടല്‍ പരപ്പില്‍ നിന്ന് എണ്ണപ്പാളി അരിച്ചുമാറ്റുകയും രാസവസ്തു തളിച്ച് നിര്‍വീര്യമാക്കുകയുമാണ് ചെയ്യുക. ഒരു ചേതക് ഹെലികോപ്റ്റര്‍, അഞ്ച് ഹൈ സ്പീഡ് ബോട്ടുകള്‍, നാല് വാട്ടര്‍ സ്കൂട്ടറുകള്‍ എന്നിവ വഹിക്കാന്‍ കപ്പലിന് ശേഷിയുണ്ട്. കപ്പലിന്‍െറ രൂപകല്‍പനയും നിര്‍മാണവും പൂര്‍ണമായും ഇന്ത്യയിലായിരുന്നു. മുംബൈയിലാണ് കപ്പല്‍ താവളമടിച്ചിട്ടുള്ളത്. രണ്ടാമത്തെ പരിസ്ഥിതി ശുചീകരണ കപ്പലായ സമുദ്ര പ്രഹരി ദേവിന്‍െറ താവളം ചെന്നൈയിലാണ്. നിര്‍മാണത്തിലിരിക്കുന്ന മൂന്നാമത്തെ·കപ്പല്‍ ഈ വര്‍ഷം തന്നെ ഗുജറാത്തിലെ പോര്‍ബന്തര്‍ കോസ്റ്റ്ഗാര്‍ഡ് ഉപയോഗിച്ചു തുടങ്ങും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 5623 മണിക്കൂറുകളിലായി 56664 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട സമുദ്ര പ്രഹരി നിരവധി പരിസ്ഥിതി ശുചീകരണ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജപ്പാന്‍, ബഹ്റൈന്‍, ഒമാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായി സംയുക്ത സഹകരണത്തിനുള്ള കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. കപ്പലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ, ഒമാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ്-പശ്ചിമേഷ്യ ചുമതലയുള്ള ഇന്ത്യന്‍ നാവിക സേന അറ്റാഷെ അര്‍ജുന്‍ദേവ് നായര്‍, ഖത്തര്‍ ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി സുമന്‍ ശര്‍മ എന്നിവരും പങ്കെടുത്തു. |
ദല്‍ഹിയില്‍ യുവതി വെടിയേറ്റ് മരിച്ചു Posted: 24 Feb 2013 10:05 PM PST ന്യുദല്‍ഹി: ദല്‍ഹിയില്‍ മദ്യപന്റെ വെടിയേറ്റ് യുവതി മരിച്ചു. ഞായറാഴ്ച രാത്രി ദക്ഷിണ ദല്‍ഹിയിലെ സരായ് കലേ ഖാന്‍ ബസ് സ്‌റ്റേഷനിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം ബസ് സ്‌റ്റേഷനിലെത്തിയ പൂജ (25) എന്ന യുവതിക്കു നേരെയാണ് ആക്രമണം നടന്നത്. ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട രണ്ടംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. യുവതിയുടെ കഴുത്തിലും മുഖത്തുമായി മൂന്ന് തവണ വെടിയുതിര്‍ത്തു. വളരെ അടുത്തുനിന്നാണ് വെടിവെച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ഇവരെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. അക്രമികളില്‍ ഒരാളെ ജനക്കൂട്ടം പിടികൂടി ട്രാഫിക് പൊലീസില്‍ ഏല്‍പ്പിച്ചു. മുന്‍ഷി യാദവ് എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തു. അക്രമികള്‍ രണ്ടുപേരും മദ്യപിച്ചിരുന്നതായും വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. രാജ്യതലസ്ഥാനം പൊതുജനങ്ങള്‍ക്ക് ഒട്ടും സുരക്ഷിതത്വം നല്‍കുന്നില്ലെന്ന വാര്‍ത്തകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ സംഭവം. |
മീതാഖ് ബാങ്കിന്‍െറ ഇസ്ലാമിക വാഹനവായ്പാ പദ്ധതിക്ക് തുടക്കമായി Posted: 24 Feb 2013 09:56 PM PST മസ്കത്ത്: ബാങ്ക് മസ്കത്തിന്‍െറ ഇസ്ലാമിക് ശാഖയായ മീതാഖ് കാര്‍ ലോണ്‍ പദ്ധതി ആരംഭിച്ചു. 250 റിയാല്‍ ശമ്പളമുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാഹനവായ്പ നല്‍കുന്ന വിധമാണ് മീതഖിന്‍െറ കാര്‍ വായ്പാ പദ്ധതിയെന്ന് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സുലൈമാന്‍ അല്‍ ഹാര്‍ത്തി പറഞ്ഞു. വാഹനത്തിന്‍െറ വിലയുടെ 80 ശതമാനം വരെ എട്ടുവര്‍ഷത്തെ കാലാവധിയില്‍ വായ്പ ലഭിക്കും. പ്രോസസിങ് ഫീസ്, മറ്റ് ഹിഡന്‍ ചാര്‍ജുകള്‍ എന്നിവയുണ്ടാകില്ല. ‘മുറാബഹ’ എന്ന ഇസ്ലാമിക വ്യവസഥയുടെ അടിസ്ഥാനത്തില്‍ ബാങ്ക് കമ്പനിയില്‍ നിന്ന് സ്വന്തമാക്കുന്ന വാഹനം അപേക്ഷന്‍െറ തൃപ്തിയോടെ ധാരണയിലെത്തുന്ന നിശ്ചിത ലാഭം ഈടാക്കി അപേക്ഷകന് തന്നെ വില്‍ക്കുന്ന രീതിയാണ് അവലംബിക്കുക. വാഹനത്തിന്‍െറ വില ഗഡുക്കളായി അടച്ചാല്‍ മതിയെന്ന് മാത്രം. എന്നാല്‍, നേരത്തേ പരസ്പരം ധാരണയിലെത്തുന്ന കരാര്‍ പാലിക്കാന്‍ അപേക്ഷകനും ബാങ്കും ബാധ്യസ്ഥരായിരിക്കും. പലിശ കൊടുക്കുന്നത് മടിച്ച് ലോണ്‍ വ്യവസ്ഥയില്‍ വാഹനം സ്വന്തമാക്കാന്‍ കഴിയാതിരുന്ന നിരവധി പേര്‍ക്ക് ഇസ്ലാമിക് കാര്‍ ലോണ്‍ അനുഗ്രഹമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ എഴുത്തുകുത്തുകളില്ലാതെ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം പദ്ധതി നടപ്പാക്കാനാണ് ബാങ്ക് ആഗ്രഹിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. |
അക്രമം അപലപനീയം: മന്ത്രിസഭ Posted: 24 Feb 2013 09:50 PM PST മനാമ: അറബ് മനുഷ്യാവകാശ കോടതി സ്ഥാപിക്കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശം ശ്ളാഘനീയമാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ്് മേഖലയില്‍ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈനില്‍ ഇത് സ്ഥാപിക്കുന്നതിന് രാജാവ് പ്രത്യേകം താല്‍പര്യമെടുത്തത് രാജ്യത്തിന്‍െറ യശസുയര്‍ത്താന്‍ ഉപകരിക്കും. അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇതുസംബ്നധിച്ച് തീരുമാനമുണ്ടായത്. ദേശീയ ഐക്യം ശക്്തിപ്പെടുത്താനും ജനങ്ങളുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കാനുമായി അല്‍ഫാതിഹ് കൂട്ടായ്മ സംഘടിപ്പിച്ച റാലിയെ മന്ത്രിസഭ അഭിനന്ദിച്ചു. അറാദില്‍ സംഘടിപ്പിച്ച റാലിയില്‍ വിവിധ ആവശ്യങ്ങളായിരുന്നു കൂട്ടായ്മ ഉന്നയിച്ചിരുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായതിനാല്‍ ഇത് ഗൗരവമായി പരിഗണിക്കുമെന്നൂം അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ന്യായമായ ഏത് ആവശ്യങ്ങളും പരിഗണിക്കണമെന്നാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെയും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെയും പ്രത്യേക നിര്‍ദേശം. അതിനാല്‍ സര്‍ക്കാരിന്‍െറ നയം ഇക്കാര്യത്തില്‍ പിന്തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുതാല്‍പര്യത്തിന് ഹാനികരമായ രൂപത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പൊതു സേവന സാമഗ്രികള്‍ നശിപ്പിക്കുകയും ജനങ്ങളില്‍ ഭീതി ഉയര്‍ത്തിവിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും സുരക്ഷാ സൈനികരെ അപായപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചെറുത്തു തോല്‍പിക്കേണ്ടതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കൂം അത് നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് തന്നെയും ഒരു നേട്ടവും ഉണ്ടാക്കുന്നില്ല. രാജ്യം പിന്തുടരുന്ന ജനാധിപത്യം ദുരുപയോഗം ചെയ്യാനുള്ള ശ്രമവും സംവാദ സാഹചര്യം ചൂഷണം ചെയ്യുന്നതും ഒഴിവാക്കപ്പെടേണ്ടതാണ്. അക്രമപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനും എല്ലാ രാഷ്ട്രീയ കക്ഷികളും സംവാദത്തിലൂടെ ദേശീയ ഐക്യം സാധ്യമാക്കാനും ശ്രമിക്കണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു. അക്രമം അവസാനിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ സുരക്ഷാ സാഹചര്യം ഉണ്ടാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച മതിയായ നടപടിക്രമങ്ങളില്‍ മന്ത്രിസഭ സംത്യപ്തി രേഖപ്പെടുത്തി. അക്രമപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നേരെ സ്വീകരിച്ച നടപടികളൂം പ്രതികളെ പിടികൂടിയ വിവരങ്ങളും മന്ത്രിസഭ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് തേടി. തീവ്രവാദ ഗ്രൂപ്പിലൂള്‍പ്പെട്ടവരെ പിടികൂടിയതായും 2012 നവംബറില്‍ നടന്ന സ്്്്ഫോടനങ്ങളിലുള്‍പ്പെട്ട പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില എ.ടി.എമ്മുകള്‍ക്ക് നേരെ നടന്ന അക്രമത്തിലെ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. ബി.ഐ.സി.ഐ നിര്‍ദേശപ്രകാരം പ്രതികളോടുള്ള പെരുമാറ്റത്തില്‍ അന്താരാഷ്ട്ര മാനദണ്്ഡങ്ങളും യു.എന്‍ നിര്‍ദേശങ്ങളും പാലിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. അക്രമികള്‍ക്കെതിരെ തോക്ക് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങളും അമിതമായി ബലപ്രയോഗം നടത്താതിരിക്കാനുള്ള നിയമവശങ്ങളും ആഭ്യന്തര മന്ത്രി വിശദീകരിച്ചു. ജനങ്ങളുടെ സുരക്ഷയും രാജ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനും നിയമം നടപ്പാക്കുന്നതിനുമുള്ള മുന്‍ഗണനാക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചക്കായി വിടാനും കാബിനറ്റ് തീരുമാനിച്ചു. സര്‍ക്കാര്‍ മെഷിനറികളുടെയും മന്ത്രാലയങ്ങളുടെയൂം ഓഡിറ്റിംഗിന് വ്യവസ്ഥാപിത രീതി കൊണ്ടുവരുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. എല്ലാ മന്ത്രാലയങ്ങളിലൂം ഇന്‍േറണല്‍ ഓഡിറ്റിംഗും ചെലവുകളുടെ നിരീക്ഷണവും ശക്തിപ്പെടുത്താനാണ് തീരുമാനം. സാമ്പത്തിക തിരിമറികളും കുറ്റക്യത്യങ്ങളും ഇല്ലാതാക്കുന്നതിന് അതീവ ശ്രദ്ധ ചെലുത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയില്‍നിന്നുള്ള കഴിവുറ്റവരുടെ സേവനവും ഉപയോഗപ്പെടുത്തും. ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി 4 ജി സേവനം നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. നീതിന്യായ-ഇസ്ലാമികകാര്യ- ഔാഫ് മന്ത്രാലയം പുന:സംഘടിപ്പിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്‍കി. പുതുതായി രണ്ട് ഡയറക്ടറേറ്റ് ഇവിടെ ആരംഭിക്കാനാണ് തീരുമാനം. എയ്ഡ്സ് നിവാരണ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുന്നതിനും തീരുമാനമുണ്ട്്. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ യൂത്ത് ആന്‍റ് സ്പോര്‍ട്സ്, സല്‍മാനിയ ഹോസ്പിറ്റല്‍, ബി.ഡി.എഫ് ഹോസ്പിറ്റല്‍, കിംഗ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ എന്നിവയുടെ ഓരോ പ്രതിനിധികള്‍ വീതം ഉള്‍ക്കൊള്ളുന്നതായിരിക്കും സമിതി. സിവിലിയന്‍മാര്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സിവിലിയന്‍ പൊലീസിന്‍െറ സേവനം കാര്യക്ഷമമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ മന്ത്രിസഭാ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. |
No comments:
Post a Comment