പൂഞ്ഞാര്‍ പാണിനി Madhyamam News Feeds |
- പൂഞ്ഞാര്‍ പാണിനി
- ശാന്തനായി അഫ്‌സല്‍ മരണം വരിച്ചു
- സഖ്യകക്ഷി മന്ത്രിമാരെ പിന്‍വലിച്ചു; തുനീഷ്യയില്‍ ഭരണപ്രതിസന്ധി
- ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നൈജീരിയക്ക്
- ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നര്‍: യൂസുഫലിക്ക് നാലാം സ്ഥാനം
- കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു
- സവ്വാഹിന്‍െറയും താഹൂസിന്‍െറയും ദാഹൂമിന്‍െറയും ശിക്ഷ റദ്ദാക്കി
- കശ്മീരില്‍ മൂന്നാം ദിവസവും കര്‍ഫ്യൂ തുടരുന്നു
- സൂര്യനെല്ലിക്കേസില്‍ സഭ ഇന്നും പ്രക്ഷുബ്ധം
- ദേശീയ സംവാദത്തിന് പ്രൗഢമായ തുടക്കം
Posted: 11 Feb 2013 12:54 AM PST Image: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് അത്താഴം കഴിഞ്ഞ് ഒരു അഭ്യാസമുണ്ട്. അടച്ചിട്ട മുറിയില്‍ നിലക്കണ്ണാടിയുടെ മുമ്പില്‍ ഒരു കുപ്പിയും ഗ്ളാസും കൊണ്ടുവെച്ച് രണ്ട് ലാര്‍ജ് ഫിറ്റ്ചെയ്ത് ചിറി തുടച്ച് പിറ്റേന്ന് അഭിനയിക്കേണ്ട രജനി സ്റ്റൈല്‍ പരിശീലിക്കുന്നത് അപ്പോഴാണ്. നേരെ മറിച്ചാണ് പൂഞ്ഞാര്‍ എം.എല്‍.എയും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. കട്ടിലില്‍നിന്ന് എഴുന്നേറ്റ് കര്‍ത്താവിന് സ്തോത്രം പറയുന്നതിന് മുമ്പേ നിലക്കണ്ണാടിക്ക് മുമ്പില്‍ പോയിനിന്ന് പത്ത് തെറിയങ്ങ് കാച്ചും! അന്നത്തെ ദിവസം ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ശബ്ദതാരാവലിയാണത്. പി.സി. ജോര്‍ജിന്‍െറ തെറിയഭിഷേകം കഴിഞ്ഞേ വീട്ടിലുള്ളവര്‍ എഴുന്നേറ്റ് കുളിക്കൂ. രണ്ട് കുളി ഒഴിവാക്കാനാണത്! |
ശാന്തനായി അഫ്‌സല്‍ മരണം വരിച്ചു Posted: 11 Feb 2013 12:50 AM PST Image: ന്യൂദല്‍ഹി: അല്‍വിദ (വിട): അഫ്‌സല്‍ തിഹാര്‍ ജയിലിലെ ആരാച്ചാരോട് അവസാനം പറഞ്ഞ വാക്കായിരുന്നു അത്. ഒരു മിനുട്ട് കൊണ്ട് എല്ലാം കഴിഞ്ഞു. എങ്കിലും ജയില്‍ചട്ടം പ്രകാരം അര മണിക്കൂര്‍ കുരുക്കില്‍ കിടക്കണം. അതുകഴിഞ്ഞ് മൂന്നാം നമ്പര്‍ ജയിലിനു സമീപം കശ്മീര്‍ വിഘടനവാദി നേതാവ് മഖ്ബൂല്‍ ബട്ടിനെ ഖബറടക്കിയതിനു സമീപമാണ് അഫ്‌സല്‍ ഗുരുവിനെയും മതാചാരപ്രകാരം ഖബറടക്കിയത്. തിഹാര്‍ ജയിലിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു.
|
സഖ്യകക്ഷി മന്ത്രിമാരെ പിന്‍വലിച്ചു; തുനീഷ്യയില്‍ ഭരണപ്രതിസന്ധി Posted: 11 Feb 2013 12:19 AM PST Image: തൂനിസ്: അന്നഹ്ദ പാര്‍ട്ടി നേതൃത്വം നല്‍കുന്ന തുനീഷ്യന്‍ സര്‍ക്കാറില്‍നിന്നും സഖ്യകക്ഷിയിലെ മൂന്ന് മന്ത്രിമാര്‍ പിന്‍വാങ്ങി. പ്രസിഡന്‍്റ് മുന്‍സിഫ് മര്‍സൂകിയുടെ കോണ്‍ഗ്രസ് ഫോര്‍ റിപ്പബ്ളിക്ക് പാര്‍ട്ടിയുടെ(സി.പി.ആര്‍) പ്രതിനിധികളാണ് അന്നഹ്ദ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പാര്‍ട്ടി നേതാവായ ശുക്രി ബെലെയ്ദ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാജ്യത്തള വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സി.പി.ആര്‍ പാര്‍ട്ടി മന്ത്രിമാരുടെ പിന്‍മാറ്റം. വിദേശകാര്യ, നീതിന്യായ വകുപ്പ് മന്ത്രിമാരെ മാറ്റണമെന്ന സി.പി.ആറിന്റെആവശ്യം അന്നഹ്ദ അവഗണിച്ചതാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
|
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നൈജീരിയക്ക് Posted: 10 Feb 2013 11:16 PM PST Image: ഡര്‍ബന്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നൈജീരിയക്ക്. ദക്ഷിണാഫ്രിക്കയിലെ സോക്കര്‍ സിറ്റിയില്‍ ബുര്‍കിന ഫാസോക്കെതിരായ കലാശക്കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നൈജീരിയ വിജയിച്ചത്. മധ്യനിരയിലെ പ്രഗത്ഭതാരം സണ്‍ഡെ എംബയാണ് ഗോള്‍സ്കോറര്‍. ഇത് മൂന്നാം തവണയാണ് നൈജീരിയ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരാകുന്നത്. 1980, 1994 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് നൈജീരിയ ജേതാക്കളായത്. |
ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നര്‍: യൂസുഫലിക്ക് നാലാം സ്ഥാനം Posted: 10 Feb 2013 10:38 PM PST Image: അബൂദബി: ദുബൈ ആസ്ഥാനമായ അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പുതിയ പട്ടികയില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിക്ക് നാലാം സ്ഥാനം. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനിയാണ് ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമത്. 4.5 ബില്യണ്‍ യു.എസ്. ഡോളറാണ് (22,500 കോടി രൂപ) മിക്കിയുടെ ആസ്തി. ഭക്ഷ്യവിതരണ-നിര്‍മാണ രംഗത്തെ പ്രമുഖരായ ഇഫ്കോ ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ ഫിറോസ് അല്ലാന 4.3 ബില്യണ്‍ ഡോളറുമായി രണ്ടാംസ്ഥാനത്തും 2.5 ബില്യണ്‍ ഡോളറുമായി കത്താരിയ ഹോള്‍ഡിങ്സ് ചെയര്‍മാന്‍ രഘുവിന്ദര്‍ കത്താരിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. |
കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു Posted: 10 Feb 2013 10:36 PM PST Image: തിരുവനന്തപുരം: മലയാളത്തിന്റെപ്രിയ കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ കൂടെയുണ്ടായിരുന്നു. തിരുവന്തപുരം പ്രസ്‌ക്ലബ്ബിലും വി.ജെ.ടി ഹാളിലും കൊല്ലം പബ്ലിക് ലൈബ്രറിയിലും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ചൊവ്വാഴ്ച 12.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ സദാ ഇടപെടുന്നയാളായിരുന്നു. 80കളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്. 1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും നേടി. പിന്നീട് അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകി. അവിവാഹിതനായിരുന്നു. നരകം ഒരു പ്രേമ കവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെകവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊിടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍(കഥകള്‍), വംശഗാഥ(ഖണ്ഡ കാവ്യം), കണ്ണന്‍, ആഫ്രിക്കന്‍ നാടോടികഥകള്‍, ദിഗംബര കവിതകള്‍(പരിഭാഷ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യൂനിവേഴ്‌സിറി കോളജ് കകവിതകള്‍, കര്‍പ്പൂമഴ(പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹരത്തിന് 1992ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2006ലെ ആശാന്‍ കവിതാ പുരസ്‌കാരമുള്‍പ്പെടെ വേറെയും അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
|
സവ്വാഹിന്‍െറയും താഹൂസിന്‍െറയും ദാഹൂമിന്‍െറയും ശിക്ഷ റദ്ദാക്കി Posted: 10 Feb 2013 10:28 PM PST Image: കുവൈത്ത് സിറ്റി: പ്രസംഗത്തിനിടെ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെതിരെ പരാമര്‍ശം നടത്തി എന്ന കേസില്‍ കീഴ്ക്കോടതി മുന്‍ എം.പിമാരായ ഫലഹ് അല്‍ സവ്വാഹ്, ഖാലിദ് അല്‍ താഹൂസ്, ബദര്‍ അല്‍ ദാഹൂം എന്നിവര്‍ക്ക് വിധിച്ച മൂന്നു വര്‍ഷം തടവ് അപ്പീല്‍ കോടതി റദ്ദാക്കി. ഇന്നലെ അപ്പീല്‍ പരിഗണിച്ച കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നുവെന്ന് മുന്‍ എം.പിമാരുടെ അഭിഭാഷകന്‍ മുഹമ്മദ് അല്‍ ജുമിഅ അറിയിച്ചു. |
കശ്മീരില്‍ മൂന്നാം ദിവസവും കര്‍ഫ്യൂ തുടരുന്നു Posted: 10 Feb 2013 10:20 PM PST Image: ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്നാംദിവസവും തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ശ്രീനഗര്‍ ഉള്‍പ്പെടെ പത്ത് ജില്ലകളിലാണ് ശനിയാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മേഖലയില്‍ വന്‍തോതില്‍ പൊലീസിനെയും സി.ആര്‍.പി.എഫുകാരെയും വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ കശ്മീരിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷവും വെടിവെപ്പുമുണ്ടായി. വ്യത്യസ്ത സംഭവങ്ങളില്‍ ഇതുവരെ 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1984ല്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ മറ്റൊരു കശ്മീരിയായ മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികമായ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ഹുര്‍റിയത് നേതാവ് സയ്ദ് അലി ഷാ ഗീലാനി ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഫ്യൂവിനൊപ്പം പ്രതിഷേധ ദിനാചരണം കൂടി കണക്കിലെടുത്ത് ഉന്നത പൊലീസ് അധികാരികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രമസമാധാനപാലനത്തിന് സംസ്ഥാനത്ത് കൂടുതല്‍ സി.ആര്‍.പി.എഫ് സൈനികരെ നിയോഗിച്ചിട്ടുണ്ട്. ഹുര്‍റിയത് നേതാക്കള്‍ താഴ്‌വരയില്‍ നാലുദിവസത്തെ ദു:ഖാചരണത്തിനും കടയടപ്പിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഫ്യൂ കാരണം കടകള്‍ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണ സാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഇവരുടെ തിരിച്ചറിയല്‍ രേഖ കര്‍ഫ്യൂ പാസായി പരിഗണിച്ചാണ് യാത്രാ അനുമതി നല്‍കുന്നത്. അപവാദ പ്രചാരണങ്ങള്‍ തടയാന്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കേബിള്‍ ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനവും തടസ്സപ്പെട്ടു. ബി.എസ്.എന്‍.എല്‍ സേവനം മാത്രം ചിലയിടങ്ങളില്‍ ലഭിക്കുന്നുണ്ട്. ഞായറാഴ്ച ഇറങ്ങിയ പത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവത്തെ പത്രപ്രവര്‍ത്തകരുടെയും എഡിറ്റര്‍മാരുടെയും സംഘടനകള്‍ അപലപിച്ചു. ശ്രീനഗറിന് 20 കി.മീറ്റര്‍ വടക്കുള്ള സുംബല്‍ ഗ്രാമത്തില്‍ ഞായറാഴ്ച പ്രതിഷേധ പ്രകടനക്കാരെ പിരിച്ചുവിടാന്‍ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജില്‍നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടിയ യുവാവ് മരിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത താരിഖ് അഹ്മദ് ഭട്ട് (22) ആണ് മരിച്ചത്. ഇതത്തേുടര്‍ന്ന് പ്രദേശത്ത് ആയിരത്തോളം പേര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബരാമുള്ള ജില്ലയിലെ വാട്ടര്‍ഗാം എന്ന സ്ഥലത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് വെടിവെപ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അഫ്‌സല്‍ ഗുരുവിന്റെ ജന്മഗ്രാമമായ സോപോര്‍ നഗരത്തിന് സമീപത്തെ സീര്‍ജാഗിറില്‍ പൊലീസ് ശനിയാഴ്ച വ്യാപകമായി തെരച്ചില്‍ നടത്തിയത് പ്രതിഷേധത്തിനിടയാക്കി. അതേസമയം, യുവാവ് മരിക്കാനിടയായ സംഭവം ബോട്ട് മറിഞ്ഞാണെന്നാണ് പൊലീസ് ഭാഷ്യം. അഞ്ചുപേര്‍ നദിയില്‍ വീണതില്‍ നാലുപേരെ രക്ഷിച്ചെന്നും പൊലീസ് പറഞ്ഞു.
|
സൂര്യനെല്ലിക്കേസില്‍ സഭ ഇന്നും പ്രക്ഷുബ്ധം Posted: 10 Feb 2013 10:00 PM PST Image: തിരുവനന്തപുരം: സൂര്യനെല്ലി കേസ് ഇന്നും നിയസഭയെ പ്രക്ഷുബ്ധമാക്കി. കേസിലെ പെണ്‍കുട്ടിയെക്കുറിച്ച് ജസ്റ്റിസ് ആര്‍.ബസന്ത് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തുനിന്നുള്ള അഭിഭാഷക പാനലില്‍ നിന്ന് ജസ്റ്റിസ് ബസന്തിനെ ഒഴിവാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ബസന്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ തയാറാകണമെന്നും പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. ജസ്റ്റിസ് ബസന്തിനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു. ബസന്തിന്റെ പ്രസ്താവന നീചവും ഹീനവുമാണെന്ന് വി.എസ് പറഞ്ഞു. അതേസമയം, ജസ്റ്റിസ് ബസന്ത് നടത്തിയ പരാമര്‍ശങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് ബസന്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സര്‍ക്കാരിന് അതിനോട് യോജിപ്പില്ല. പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
|
ദേശീയ സംവാദത്തിന് പ്രൗഢമായ തുടക്കം Posted: 10 Feb 2013 10:00 PM PST Image: മനാമ: രാജ്യത്തിന് ഐക്യത്തിന്‍െറയും സമാധാനത്തിന്‍െറയും സാഹോദര്യത്തിന്‍െറയും പുതിയ പാത വെട്ടിത്തെളിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ സംവാദത്തിന് അല്‍അരീന്‍ റിസോര്‍ട്ടില്‍ പ്രൗഢോജ്ജ്വല തുടക്കം. രാഷ്ട്രീയ സൊസൈറ്റികളുടെ നേതാക്കളും ഭരണകൂടത്തിന്‍െറ പ്രതിനിധകളും അടച്ചിട്ട വേദിയിലാണ് ചര്‍ച്ച നടത്തുന്നത്. അജണ്ട നിര്‍ണയിക്കുന്നതായിരുന്നു ആദ്യ സെഷനില്‍ . നീതിന്യായ ഇസ്ലാമിക കാര്യ ഔാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ ചര്‍ച്ചയില്‍ പങ്കെടുന്നവര്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയുടെ എല്ലാ ആശംസകളും നേര്‍ന്നു. രാജ്യത്തിന്‍െറ നല്ല ഭാവിക്കും പുരോഗതിക്കും സംവാദകം സഹായകമാകട്ടെയെന്ന് രാജാവ് ആശംസിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment