കേരളത്തിന് വട്ടപ്പൂജ്യം Madhyamam News Feeds |
- കേരളത്തിന് വട്ടപ്പൂജ്യം
- റെയില്‍ ബജറ്റ് അവതരിപ്പിച്ചു; യാത്രാനിരക്ക് വര്‍ധനയില്ല; നേട്ടമില്ലാതെ കേരളം
- കെ.എം മാണി വന്നാല്‍ എതിര്‍ക്കില്ല- വി.എസ്
- സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെതിരെ ഇന്ന് വാദം കേള്‍ക്കും
- മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും
- ഖത്തറിന്‍െറ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ വര്‍ഷം
- ചെന്നൈ ടെസ്റ്റ്: ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം
- ചെയ്യാത്ത കുറ്റത്തിന് താങ്ങാനാകാത്ത ബാധ്യതയും പേറി ഉമ്മര്‍ മൗലവി ഉഴലുന്നു
- ഖുറൈന്‍ രക്തസാക്ഷികളുടെ സ്മരണയില്‍ അവര്‍ ഒത്തുചേര്‍ന്നു
- ടി.പി വധം: പാര്‍ട്ടി അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് എസ്.ആര്‍.പി
Posted: 26 Feb 2013 12:57 AM PST Image: ന്യൂദല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശ. സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ച മട്ടിലാണ് ബജറ്റ്. രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും മൂന്ന് പാസഞ്ചറുകളുമാണ് ബജറ്റില്‍ കേരളത്തിന് ആകെ ലഭിച്ചത്. പുതിയ പദ്ധതികളോ പാതകളോ ബജറ്റിലില്ല. ലോകമാന്യതിലക്- കൊച്ചുവേളി (ആഴ്ചയില്‍ ഒരു ദിവസം), വിശാഖ പട്ടണം- കൊല്ലം (ആഴ്ചയില്‍ ഒരു ദിവസം) എന്നിവയാണ് ബജറ്റില്‍ കേരളത്തിന് ലഭിച്ച എക്‌സ്പ്രസ് തീവണ്ടികള്‍. ഷൊര്‍ണൂര്‍ -കോഴിക്കോട് പാസഞ്ചര്‍ (ദിവസേന), പുനലൂര്‍ -കൊല്ലം പാസഞ്ചര്‍ (ദിവസേന), തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ (ദിവസേന) എന്നിവയാണ് കേരളത്തിന് ലഭിച്ച പുതിയ പാസഞ്ചര്‍ തീവണ്ടികള്‍. കേരളത്തിലൂടെ കടന്നുപോകുന്ന അഞ്ച് ട്രെയിനുകള്‍ നീട്ടി. ഗുവാഹത്തി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെയും, മധുര-കൊല്ലം പാസഞ്ചര്‍ പുനലൂര്‍ വരെയും കൊല്ലം-നാഗര്‍കോവില്‍ മെമു കന്യാകുമാരിവരെയും, എറണാകുളം -തൃശൂര്‍ മെമു പാലക്കാട് വരെയും, ഗുരുവായൂര്‍ -ചെന്നൈ എക്‌സ്പ്രസ് തൂത്തുക്കുടി വരെയുമാണ് നീട്ടിയത്. ആഴ്ചയില്‍ ഒരു ദിവസം ഉണ്ടായിരുന്ന കൊച്ചുവേളി-ചണ്ഡീഗഢ് എക്‌സ്പ്രസ് രണ്ടു ദിവസമാക്കിയതുമാണ് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് വെച്ചുനീട്ടിയ ഔദാര്യങ്ങള്‍. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. പിറവം റോഡ് മുതല്‍ കുറുപ്പുന്തറ വരെ പാതയിരട്ടിപ്പിക്കലിനും നിര്‍ദേശമുണ്ട്. ഷൊര്‍ണൂര്‍ -മംഗലാപുരം പാതയില്‍ മൂന്നാമതൊരു ലൈന്‍കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
|
റെയില്‍ ബജറ്റ് അവതരിപ്പിച്ചു; യാത്രാനിരക്ക് വര്‍ധനയില്ല; നേട്ടമില്ലാതെ കേരളം Posted: 25 Feb 2013 10:53 PM PST Image: ന്യൂദല്‍ഹി: 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള റെയില്‍ ബജറ്റ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു റെയില്‍വേ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ യാത്രക്കാരുടെ സുരക്ഷക്കാണ് മുന്‍ഗണനയെന്ന് ബന്‍സാല്‍ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനു ഊന്നല്‍ നല്‍കിയ ബജറ്റില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് മുന്‍തൂക്കം നല്‍കുന്നു. പൊതുജനങ്ങള്‍ക്ക് ആശ്വാസമായി യാത്രാനിരക്ക് വര്‍ധന ഉണ്ടാവില്ലെന്ന് ബന്‍സാല്‍ അറിയിച്ചു. എന്നാല്‍ സൂപ്പര്‍ഫാസ്റ്റ് റിസര്‍വേഷന്‍, തത്ക്കാല്‍ നിരക്കുകള്‍ വര്‍ധിക്കും. ഇന്ധനവില വര്‍ധിച്ച പശ്ചാത്തലത്തില്‍ ചരക്കുക്കൂലിയും വര്‍ധിക്കും. റെയില്‍വേ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ ബന്‍സാല്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് റെയില്‍വേ പ്രധാന പ്രേരകശക്തിയായിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയെ സാമ്പത്തികമായി ഭദ്രമാക്കണം. മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക നിരക്ക് തടസ്സമാവുന്നുണ്ട്. റെയില്‍വേയുടെ പല പദ്ധതികള്‍ക്കും വേണ്ട സമയത്ത് പണം ലഭിക്കുന്നില്ല. ഈ വര്‍ഷത്തെ പ്രവര്‍ത്തന നഷ്ടം 24,600 കോടി രൂപയായി ഉയര്‍ന്നു. ഉയരുന്ന നഷ്ടം യാത്രാ സേവനങ്ങളെ ബാധിച്ചു. ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള സേവനം നല്‍കണം. റെയില്‍ ഓപ്പറേഷനില്‍ നിന്നുള്ള നഷ്ടം ഏറി വരുന്നു. നാലു വര്‍ഷത്തിനിടെ 95,000 കോടിയുടെ വിഭവ സമാഹരണം വേണം. ചെലവുകളുടെ ആധിക്യം നേരിടാന്‍ നടപടികള്‍ വേണ്ടതുണ്ട്. അതേസമയം, റെയില്‍വേ അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ബന്‍സാല്‍ വ്യക്തമാക്കി. 17 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് മന്ത്രി റെയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നത്. ബന്‍സാലിന്റെ കന്നി ബജറ്റാണിത്. റെയില്‍ ബജറ്റ് 2013 -മറ്റ് പ്രഖ്യാപനങ്ങള്‍
|
കെ.എം മാണി വന്നാല്‍ എതിര്‍ക്കില്ല- വി.എസ് Posted: 25 Feb 2013 10:42 PM PST Image: കൊച്ചി: കെ.എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നതില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. മാണിയെ സന്തോഷത്തോടെ സ്വീകരിക്കും. ഇക്കാര്യം തീരുമാനിക്കേണ്ടത് ഇടതു മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
|
സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെതിരെ ഇന്ന് വാദം കേള്‍ക്കും Posted: 25 Feb 2013 10:34 PM PST Image: ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ ദല്‍ഹി വിചാരണ കോടതിയില്‍ ഇന്ന് വാദം കേള്‍ക്കും. വാദം കേള്‍ക്കല്‍ നാളെത്തോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. സജ്ജന്‍ കുമാറിനെതിരായ വാദം ഇനിയും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസില്‍ വിധി പുറപ്പെടുവിക്കുമെന്ന് വിചാരണ കോടതി കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറു മാസത്തിനുള്ളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് 2010 ഫെബ്രുവരിയില്‍ ദല്‍ഹി ഹൈകോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടും കേസില്‍ കാലതാമസം തുടരുകയാണ്. 1984ല്‍ സിഖ് വിരുദ്ധ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചു എന്നാണ് ദല്‍ഹി എം.പിയായിരുന്ന സജ്ജന്‍ കുമാറിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരായ കുറ്റം. കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസില്‍ സജ്ജന്‍ കുമാറിനെ സി.ബി.ഐ പ്രതിയാക്കിയത്. 2010 ജനുവരിയില്‍ ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊലീസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.ബി.ഐ 2012 ഏപ്രിലില്‍ വിചാരണ കോടതിയില്‍ വാദിച്ചിരുന്നു. സജ്ജന്‍ കുമാറിനെതിരായ കേസ് തള്ളണമന്ന ഹരജി 2010ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. |
മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും Posted: 25 Feb 2013 10:20 PM PST Image: അബൂദബി: ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും. 32 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇതിന്. 1981 മേയില്‍ ഇന്ദിരാഗാന്ധി സന്ദര്‍ശിച്ച ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും യു.എ.ഇയില്‍ എത്തിയിട്ടില്ല. |
ഖത്തറിന്‍െറ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ വര്‍ഷം Posted: 25 Feb 2013 10:18 PM PST Image: ദോഹ: ഖത്തറിന്‍െറ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇസ്ഹൈല്‍ വണിന്‍െറ വിക്ഷേപണം ഈ വര്‍ഷം നടക്കുമെന്ന് ഖത്തര്‍ സാറ്റലൈറ്റ് കമ്പനിയായ ഇസ്ഹൈല്‍സാറ്റ് അറിയിച്ചു. കമ്പനിയുടെ നാല് എന്‍ജിനിയര്‍മാര്‍ കലിഫോര്‍ണിയയിലെ സ്പേസ് സിസ്റ്റംസ് ലോറല്‍ കമ്പനിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. യൂറോപ്യന്‍ സാറ്റലൈറ്റ് ഓപറേറ്റര്‍ യൂടെല്‍സാറ്റുമായി ചേര്‍ന്നാണ് ഇസ്ഹൈല്‍സാറ്റ് വിക്ഷേപിക്കുന്നത്. |
ചെന്നൈ ടെസ്റ്റ്: ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം Posted: 25 Feb 2013 09:52 PM PST Image: ചെന്നൈ: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഓസീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. അവസാന ദിനം രണ്ടാമിന്നിങ്സില്‍ 234 റണ്‍സുമായി ബാറ്റിങ് പുന:രാരംഭിച്ച ഓസീസ് 241ന് പുറത്തായിരുന്നു. പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങിയ നഥാന്‍ ലിയോണ്‍ 11 റണ്‍സെടുത്ത് പുറത്തായി. ജഡേജയാണ് നഥാനെ പുറത്താക്കിയത്. 81 റണ്‍സെടുത്ത ഹെന്‍റിക്വസിനൊപ്പം പുറത്താകാതെ നിന്നു. രണ്ടാമിന്നിങ്സില്‍ രവിചന്ദ്ര അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്നും ഹര്‍ഭജന്‍ സിങ്ങും രണ്ടു വിക്കറ്റും വീഴ്ത്തി തമിഴ്നാട്ടുകാരന് ഉറച്ച പിന്തുണ നല്‍കി. മത്സരത്തില്‍ അശ്വിന്‍െറ മൊത്തം വിക്കറ്റ് നേട്ടം 12 ആയി ഉയര്‍ന്നു. 192 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയശേഷം രണ്ടാമിന്നിങ്സില്‍ പാഡുകെട്ടിയ മുന്‍നിര താരങ്ങള്‍ ചെറുപ്പുനില്‍പില്ലാതെ പത്തിമടക്കിയ ക്രീസിലാണ് ഹെന്‍റിക്വസ് പുറത്താകാതെ 75 റണ്‍സെടുത്ത് മികവുകാട്ടിയത്. പോര്‍ചുഗലില്‍ ജനിച്ച ഈ 26കാരന്‍ ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ ഒരു ദിനം ബാക്കിയിരിക്കേ ഇന്ത്യ ഇന്നിങ്സ് ജയത്തിയേനേ. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആസ്ട്രേലിയ ഒമ്പതു വിക്കറ്റിന് 232 റണ്‍സെന്ന നിലയിലായിരുന്നു. മുന്നില്‍നിന്ന് നയിച്ച മഹേന്ദ്ര സിങ് ധോണിയുടെ (224) ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഒന്നാമിന്നിങ്സില്‍ 572 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യ 192 റണ്‍സിന്‍െറ ലീഡുമായി ഓസീസിനെതിരെ വീണ്ടും ബൗള്‍ ചെയ്യാനിറങ്ങിയത്. തോല്‍വിയില്‍നിന്ന് രക്ഷപ്പെടാന്‍ മികച്ച തുടക്കം കൊതിച്ച് ക്രീസിലെത്തിയ സന്ദര്‍ശകരെ ബൗളിങ് ഓപണ്‍ ചെയ്ത അശ്വിനും ഹര്‍ഭജനും വല്ലാതെ കുഴക്കി. സ്പിന്നിന് നിര്‍ലോഭം പിന്തുണ കിട്ടിയ വിക്കറ്റില്‍ ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ഷെയ്ന്‍ വാട്സന്‍ (17) ആണ് ആദ്യം മടങ്ങിയത്. ടീം സ്കോര്‍ 34ല്‍ നില്‍ക്കെ ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന പന്തില്‍ അശ്വിന്‍ ആശിച്ച ബ്രേക്ത്രൂ നേടി. ഓഫ്സ്റ്റമ്പിനു പുറത്തുകൂടി നീങ്ങിയ പന്തില്‍ മുന്നോട്ടാഞ്ഞു കളിക്കാന്‍ തുനിഞ്ഞ വാട്സന്‍െറ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ സ്ളിപ്പില്‍ സെവാഗിന് അനായാസ ക്യാച്ച്. 97 പന്തില്‍ 32 റണ്‍സെടുത്ത എഡ് കൊവാന്‍െറ മടക്കമായിരുന്നു പിന്നെ. പന്ത് പിച്ച് ചെയ്യുന്നതിനു പിന്നാലെ വെട്ടിത്തിരിയുന്നതിനൊപ്പം പ്രവചനാതീതമായ ബൗണ്‍സും കൂടിയായപ്പോള്‍ ബാറ്റിങ് ദുഷ്കരമായ ട്രാക്കില്‍ അശ്വിനായിരുന്നു കൊവാന്‍െറയും അന്തകന്‍. റണ്ണെടുക്കും മുമ്പെ ഫില്‍ ഹ്യൂസിനെ ജഡേജ സ്ളിപ്പില്‍ സെവാഗിന്‍െറ കൈകളിലെത്തിച്ചതോടെ സ്കോര്‍ മൂന്നിന് 65. ഒന്നാമിന്നിങ്സില്‍ മോശമായി പന്തെറിഞ്ഞ ഹര്‍ഭജന്‍ പക്ഷേ, രണ്ടാമിന്നിങ്സില്‍ ഉണര്‍വു കാട്ടി. ജാഗ്രതയോടെ പിടിച്ചുനിന്ന അപകടകാരിയായ ഡേവിഡ് വാര്‍നറെ (23) കിറുകൃത്യമായ എല്‍.ബി.ഡബ്ള്യുവിലൂടെ മടക്കിയ ഹര്‍ഭജന് ഉശിരു കൂടി. തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ (എട്ട്) സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെ ക്ളീന്‍ബൗള്‍ഡാക്കി ഹര്‍ഭജന്‍ വിക്കറ്റ് നേട്ടം ഇരട്ടിയാക്കി. ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കില്‍ (31) അപ്പോഴും ഓസീസിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അശ്വിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി നായകന്‍ മടങ്ങിയതോടെ ഓസീസ് ആറിന് 131 റണ്‍സെന്ന നിലയിലെത്തി. പിന്നീട് വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഹെന്‍റിക്വസ് പിടിച്ചുനിന്നതോടെ ഇന്നിങ്സ് ജയമെന്ന ആതിഥേയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 124 പന്തു നേരിട്ട ഹെന്‍റിക്വസ് ആറു ഫോറും രണ്ടു കൂറ്റന്‍ സിക്സുമുതിര്‍ത്തപ്പോള്‍ 47 പന്തില്‍ ഒരു ബൗണ്ടറിയടക്കമാണ് ലിയോണ്‍ എട്ടു റണ്‍സെടുത്തത്. നേര്േത്ത, എട്ടു വിക്കറ്റിന് 515 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍നിരയില്‍ ധോണിയാണ് ആദ്യം മടങ്ങിയത്. 265 പന്തില്‍ 24 ഫോറും ആറു സിക്സുമടക്കം 224ലെ്ധിയ ഇന്ത്യന്‍ ക്യാപ്റ്റനെ ജെയിംസ് പാറ്റിന്‍സണിന്‍െറ പന്തില്‍ വിക്കറ്റിനു പിന്നില്‍ വെയ്ഡ് പിടികൂടി. ഒമ്പതാം വിക്കറ്റില്‍ ധോണിയും ഭുവനേശ്വര്‍ കുമാറും (97 പന്തില്‍ 38) 140 റണ്‍സ് ചേര്‍്ധു. സ്പിന്‍ ട്രാക്കില്‍ 96 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്്ധിയ പാറ്റിന്‍സണ്‍ ശ്രദ്ധേയ നേട്ടം കൊയ്തു. ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്്ത്തി.
|
ചെയ്യാത്ത കുറ്റത്തിന് താങ്ങാനാകാത്ത ബാധ്യതയും പേറി ഉമ്മര്‍ മൗലവി ഉഴലുന്നു Posted: 25 Feb 2013 09:46 PM PST Image: മനാമ: ചെയ്യാത്ത കുറ്റത്തിന്‍െറ ബാധ്യതയും തലയിലേറ്റി നട്ടം തിരിയുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഉമ്മര്‍ മൗലവി. തന്നെ ബഹ്റൈനിലേക്ക് കൊണ്ടുവന്ന സ്വന്തം സഹോദരന്‍ വരുത്തിവെച്ചെന്ന് സ്പോണ്‍സര്‍ പറയുന്ന 5020 ദിനാറും 500 ഫില്‍സും (ഏകദേശം ഏഴ് ലക്ഷം രൂപ) ഉമ്മര്‍ മൗലവിയുടെ തലയിലാണ്. മൗലവിക്കാകട്ടെ മാസത്തില്‍ കിട്ടുന്നത് 70 ദിനാര്‍ ശമ്പളവും. ബാധ്യത വരുത്തിവെച്ച ജ്യേഷ്ടന്‍ സുലൈമാന്‍ പിതാവ് മരിച്ചപ്പോള്‍ ഉമ്മര്‍ മൗലവിക്കൊപ്പം കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് പോയതാണ്. സ്പോണ്‍സര്‍ സുലൈമാന്‍െറ വിസ റദ്ദാക്കിയതിനാല്‍ പിന്നീട് ബഹ്റൈനിലേക്ക് വരാനായില്ല. കട ബാധ്യതകളില്‍ മുങ്ങിനില്‍ക്കുന്ന ജ്യേഷ്ടന് വയനാട്ടില്‍നിന്ന് തുക സമാഹരിച്ച് ഇങ്ങോട്ട് അയക്കാനുമാകില്ല. ഭാര്യയും മൂന്ന് പെണ്‍മക്കളും ഉമ്മര്‍ മൗലവി ലീവിന്‍െറ സമയം കഴിഞ്ഞിട്ടും വരാതിരിക്കുന്നതില്‍ ദു:ഖം കടിച്ചമര്‍ത്തി കഴിഞ്ഞു കൂടുന്നു. യാത്രാ നിരോധമുള്ളതിനാല്‍ ഉമ്മര്‍ മൗലവിക്ക് നാട്ടില്‍ പോകാനാകുന്നുമില്ല. |
ഖുറൈന്‍ രക്തസാക്ഷികളുടെ സ്മരണയില്‍ അവര്‍ ഒത്തുചേര്‍ന്നു Posted: 25 Feb 2013 09:37 PM PST Image: കുവൈത്ത് സിറ്റി: സദ്ദാം ഹുസൈന്‍െറ ഇറാഖ് സൈന്യത്തിന്‍െറ ആധിപത്യത്തില്‍നിന്ന് മോചിതമായതിന്‍െറ 22ാം വാര്‍ഷികം രാജ്യംകൊണ്ടാടുമ്പോള്‍ അതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരവധി പേരെ വിസ്മരിക്കാനാവില്ല. അതില്‍ കുവൈത്തിന്‍െറ ചരിത്രത്തില്‍നിന്ന് ഒരിക്കലും അറുത്തുമാറ്റാന്‍ പറ്റാത്ത നാമമാണ് ഖുറൈന്‍ രക്തസാക്ഷികളുടേത്. |
ടി.പി വധം: പാര്‍ട്ടി അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് എസ്.ആര്‍.പി Posted: 25 Feb 2013 09:21 PM PST Image: കൊല്ലം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടി നടത്തുന്ന അന്വേഷണം അതിന്റെ അന്തിമഘട്ടത്തിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അഖിലേന്ത്യാജാഥയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്.ആര്‍.പി. കേരളത്തില്‍ ഭരണമാറ്റത്തിനു കളം ഒരുങ്ങിയാല്‍ അറച്ചുനില്‍ക്കാതെ ഉചിതമായ തീരുമാനമെടുക്കും. യു.ഡി.എഫില്‍ അസംതൃപ്തരായ കക്ഷികള്‍ ഉണ്ടെന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത് വലിയ സംഭവമൊന്നുമല്ല. ലാവ്‌ലിന്‍ അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇതേക്കുറിച്ച് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എസ്.ആര്‍.പി പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment