കേരളം കായിക കിരീടമണിഞ്ഞു Madhyamam News Feeds |
- കേരളം കായിക കിരീടമണിഞ്ഞു
- പി.ജെ കുര്യന്‍ രാജി വെക്കണം -വി.എസ്
- കവിയൂര്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്
- തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശികളുടെ രജിസ്ട്രേഷന്‍ ഐ.ബിക്ക്
- വാപ്പാലയില്‍ തീപിടിത്തം; നാലേക്കര്‍ റബറും 500 വാഴകളും നശിച്ചു
- തൊടുപുഴയില്‍ റോഡ് നിര്‍മാണത്തിന് 25.67 കോടി അനുവദിച്ചു
- കുടിവെള്ളം കിട്ടാനില്ല
- ജലസ്രോതസ്സുകള്‍ വറ്റി; ഞീഴൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം
- പുറമ്പോക്ക്-കൈയേറ്റ ഭൂമി കണ്ടെത്താന്‍ നടപടി തുടങ്ങി
- സര്‍ക്കാര്‍ ആശുപത്രിയില്‍ പേവിഷ ബാധ വാക്സിന്‍ ഇല്ല
Posted: 01 Feb 2013 11:34 PM PST Image: Subtitle: പി.യു ചിത്രയും പി.മുഹമ്മദ് അഫ്സലും വ്യക്തിഗത ചാമ്പ്യന്‍മാര്‍ ഇറ്റാവ: 58ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം കായിക കിരീടമണിഞ്ഞു. തുടര്‍ച്ചയായി പതിനാറാം തവണയാണ് കേരളം ദേശീയ സ്കൂള്‍ കായിക കിരീട ജേതാക്കളാകുന്നത്. മേളയുടെ ആദ്യ ദിനമുതല്‍ സ്വര്‍ണതിളക്കവുമായി കുതിപ്പു തുടര്‍ന്ന കേരളം 33 സ്വര്‍ണവുമായാണ് ദേശീയ സ്കൂള്‍ കായികമേളയില്‍ ജേതാക്കളായത്. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി, 3000, 5000 മീറ്റിലും 1500 മീറ്ററില്‍ ദേശീയ റെക്കോഡോടെയും നാലു സ്വര്‍ണം സ്വന്തമാക്കി സമാനതകളില്ലാത്ത പ്രകടനം കാഴ്ച വെച്ച പി.യു ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി. |
പി.ജെ കുര്യന്‍ രാജി വെക്കണം -വി.എസ് Posted: 01 Feb 2013 11:19 PM PST Image: തിരുവനന്തപുരം: സൂര്യനെല്ലി പീഡനക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പതിനേഴു വര്‍ഷമായുള്ള പെണ്‍കുട്ടിയുടെ മൊഴി കണ്ടില്ലെന്നു നടിക്കാന്‍ മുഖ്യമന്ത്രിക്കാവില്ലെന്നും പെണ്‍കുട്ടി നിര്‍ദേശിക്കുന്ന അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറാക്കണമെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവ ദിവസം കുര്യന്‍െറ യാത്രയെക്കുറിച്ച് ദുരൂഹതയുണ്ട്. സുകുമാരന്‍ നായര്‍ അന്ന് എന്‍.എസ്.എസിന്‍െറ ഗുമസ്തനായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന കുര്യന്‍ വെറുമൊരു ഗുമസ്തനെ കാണാന്‍ പോയെന്നത് അവിശ്വസനീയമാണ്. സുകുമാരന്‍ നായരുടെ മൊഴിയെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണം. മൊഴി തെറ്റാണെന്ന് തെളിഞ്ഞാല്‍ സുകുമാരന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വി.എസ് പറഞ്ഞു. അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന എന്‍.കെ ദാമോദരന്റെും മുഖ്യമന്ത്രിയായിരുന്ന നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെയും നിലപാടുകള്‍ പരിശോധിക്കണം. ഇരുവരെയും കുറിച്ച് അന്നേ നയനാര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ കളിയാണ് ഐസ്ക്രീം കേസിലും എന്‍.കെ ദാമോദരന്‍ കളിച്ചത്. കേസ് അന്വേഷിച്ച സിബി മാത്യൂസ് ഇരട്ട റോളാണ് വഹിച്ചത്. കുര്യന്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും തന്നോട് പറയുകയും അതേസമയം, കുര്യന് പങ്കില്ലെന്നും കുര്യനെ പ്രതിയാക്കിയാല്‍ മറ്റു പ്രതികളെല്ലാം രക്ഷപ്പെടുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് പറയുകയും ചെയ്തു. സിബി മാത്യൂസിന്‍െറ കൂടെ അന്വേഷണത്തിനുണ്ടായിരുന്ന ജോഷ്വയുടെ വെളിപ്പെടുത്തലാണ് താന്‍ വിശ്വസിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി. |
കവിയൂര്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ് Posted: 01 Feb 2013 11:10 PM PST Image: തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസ് വീണ്ടും അന്വേഷിക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു. അനഘയെ പിതാവാണ് പീഡിപ്പിച്ചതെന്ന വാദം തള്ളുകയും കേസില്‍ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാനും കോടതി നിര്‍ദേശിച്ചു. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതി ഭാഗികമായി തള്ളി. കേസിലെ പ്രധാന പ്രതിയായ ലതാ നായര്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഒരു കോടിയോളം രൂപ ക്രൈം നന്ദകുമാര്‍ നല്‍കിയെന്നും നന്ദകുമറിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും പി.കെ ശ്രീമതി ടീച്ചറും നല്‍കിയ മറ്റൊരു ഹരജിയും കോടതി തള്ളി. അനഘയെ പിതാവ് പീഡിപ്പിച്ചന്നെ സി.ബി.ഐ വാദം തള്ളി വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇളയച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. അനഘയുടെ ആന്തരീകവായവങ്ങളില്‍ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. |
തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശികളുടെ രജിസ്ട്രേഷന്‍ ഐ.ബിക്ക് Posted: 01 Feb 2013 11:03 PM PST തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിദേശികളുടെ രജിസ്ട്രേഷന്‍ ഐ.ബി ഏറ്റെടുത്തു. ഇതോടെ ഇതിനുള്ള അധികാരം സിറ്റി പൊലീസ് കമീഷണര്‍, റൂറല്‍ എസ്.പി എന്നിവര്‍ക്ക് ഇല്ലാതാകും. |
വാപ്പാലയില്‍ തീപിടിത്തം; നാലേക്കര്‍ റബറും 500 വാഴകളും നശിച്ചു Posted: 01 Feb 2013 10:51 PM PST ഓയൂര്‍: ഓടനാവട്ടം വില്ലേജില്‍ വാപ്പാല ബേബിക്കുന്നില്‍ റബര്‍ തോട്ടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലേക്കറിലധികം റബര്‍ മരങ്ങളും അഞ്ഞൂറിലധികം വാഴകളും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് റബര്‍ തോട്ടത്തില്‍ കൂടിക്കിടന്ന കരിയിലക്ക് തീപിടിച്ച് സമീപപ്രദേശങ്ങളിലേക്ക് ആളിപ്പടര്‍ന്നത്. |
തൊടുപുഴയില്‍ റോഡ് നിര്‍മാണത്തിന് 25.67 കോടി അനുവദിച്ചു Posted: 01 Feb 2013 10:41 PM PST തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിന് 25.67 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. കരിങ്കുന്നം-തോയിപ്ര-കൊടികുത്തി-കണിഞ്ഞി റോഡ്-ഒരു കോടി, ചെപ്പുകുളം-മൂലേക്കാട്- 1.10 കോടി, കരിമണ്ണൂര്‍-തേക്കിന്‍കൂട്ടം-കമ്പിപ്പാലം - 1.95 കോടി, തേക്കിന്‍കൂട്ടം (ചേറാടി മാരാംപാറ വഴി) - 1.92 കോടി, കലയന്താനി-പറമ്പുകാട്ടുമല-2.50 കോടി, പട്ടയക്കുടി-വെണ്‍മണി - 1.42 കോടി, മാറിക പാലം നിര്‍മാണം- രണ്ട് കോടി, മുട്ടം ബൈപാസ് ഭൂമി ഏറ്റെടുക്കല്‍ - രണ്ട് കോടി, നെല്ലാപ്പാറ - വെള്ളംനീക്കിപ്പാറ - കണിഞ്ഞി - 1.95 കോടി, മണക്കാട് - അങ്കംവെട്ടി റോഡ് അഭിവൃദ്ധിപ്പെടുത്തല്‍- 1.97 കോടി, വടക്കുംമുറി-അഞ്ചപ്ര-പാറക്കടവ് - 95 ലക്ഷം, ഉടുമ്പന്നൂര്‍-മുളപ്പുറം - 98 ലക്ഷം, കുറുമ്പാലമറ്റം-മണിക്കുന്നേല്‍ പീടിക - വണ്ടമറ്റം - പള്ളിക്കവല - 1.10 കോടി, തൊടുപുഴ-വടക്കുംമുറി - 90 ലക്ഷം,നെടിയശാല - ഇറക്കുംപുഴ - ചിറ്റൂര്‍ റോഡ് സ്ഥലം ഏറ്റെടുക്കല്‍ - മൂന്ന് കോടി, പുറപ്പുഴ-തറവടം - കൊടികുത്തി - 93 ലക്ഷം രൂപയുമാണ് അനുവദിച്ചത്. റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജോസഫ് വ്യക്തമാക്കി. |
Posted: 01 Feb 2013 10:38 PM PST അടൂര്‍: കടമ്പനാട് ഗ്രാമം വരള്‍ച്ചയുടെ പിടിയിലമര്‍ന്നിട്ടും കുടിവെള്ളലഭ്യത ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയുന്നില്ല. പഞ്ചായത്തില്‍ എല്ലാ ദിവസവും കുടിവെള്ളം ലഭിക്കാത്തതിനാല്‍ ജനം വലയുകയാണ്. |
ജലസ്രോതസ്സുകള്‍ വറ്റി; ഞീഴൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം Posted: 01 Feb 2013 10:26 PM PST കടുത്തുരുത്തി: വേനല്‍ കനത്തതോടെ ഞീഴൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയര്‍ന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെല്ലാം വറ്റി. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കനാലിലൂടെ വെള്ളം കടത്തിവിടാന്‍ തയാറാകാത്തതാണ് പ്രദേശത്തെ ജലക്ഷാമത്തിന് പ്രധാന കാരണം. |
പുറമ്പോക്ക്-കൈയേറ്റ ഭൂമി കണ്ടെത്താന്‍ നടപടി തുടങ്ങി Posted: 01 Feb 2013 10:14 PM PST അരൂര്‍: ആഗസ്റ്റ് 15ന് ലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്നതിന് മുന്നോടിയായി പുറമ്പോക്ക് ഭൂമിയും കൈയേറ്റഭൂമിയും കണ്ടെത്താനുള്ള സര്‍ക്കാര്‍ നടപടി തുടങ്ങി. |
സര്‍ക്കാര്‍ ആശുപത്രിയില്‍ പേവിഷ ബാധ വാക്സിന്‍ ഇല്ല Posted: 01 Feb 2013 10:10 PM PST കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷ ബാധക്കുള്ള വാക്സിന്‍ തീര്‍ന്നിട്ട് ദിവസങ്ങളായി. മുന്നൂറിലേറെ രൂപ വിലവരുന്ന വാക്സിന്‍ സൗജന്യമായാണ് സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ നല്‍കുന്നത്. എന്നാല്‍, ഒരാഴ്ചയായി തീര്‍ന്നിരിക്കുകയാണ്. തുടര്‍ന്ന്, ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള രോഗികള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് എത്തിയിരുന്നത്. 30 ഓളം കേസുകളായിരുന്നു സാധാരണയായി ജനറല്‍ ആശുപത്രിയില്‍ എത്താറുണ്ടായിരുന്നത്. മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് തീര്‍ന്നതിനെത്ത ുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ ജനറല്‍ ആശുപത്രിയിലെയും വാക്സിന്‍ തീര്‍ന്നു. മരുന്ന് പൂര്‍ണമായും തീര്‍ന്നിരിക്കുകയാണെന്നും എപ്പോള്‍ സ്റ്റോക്ക് വരും എന്നതിനെക്കുറിച്ച് കൃത്യമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ മെഡി. ഓഫിസര്‍ എം.ഐ. ജുനൈദ് റഹ്മാന്‍ പറഞ്ഞു. ചുരുങ്ങിയത് നാല് ഡോസ് എടുക്കേണ്ടിവരുന്ന രോഗിക്ക് വാക്സിന്‍ എടുക്കാന്‍ ആയിരത്തിലേറെ രൂപ ചെലവ് വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment