രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണം -ഉപരാഷ്ട്രപതി Madhyamam News Feeds |
- രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണം -ഉപരാഷ്ട്രപതി
- കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാക്കേജ്; ഒരു ലക്ഷം രൂപ വീതം ധനസഹായം
- ഇനിയും അണയാതെ ബ്രഹ്മപുരം
- കേന്ദ്ര കമ്മറ്റിയില്‍ രണ്ടിലൊന്നറിയാം- വി.എസ്
- നാഗാലാന്‍ഡില്‍ ആയുധങ്ങളും ഒരു കോടിയിലേറെ രൂപയുമായി ആഭ്യന്തര മന്ത്രി പിടിയില്‍
- ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന അധികബാധ്യത അരലക്ഷം
- എക്വഡോറില്‍ സോഷ്യലിസ്റ്റ് നേതാവ് റാഫേല്‍ കൊറീയ വീണ്ടും അധികാരത്തിലേക്ക്
- എന്‍ഡോസള്‍ഫാന്‍ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് തുടങ്ങും
- ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു
രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണം -ഉപരാഷ്ട്രപതി Posted: 18 Feb 2013 12:53 AM PST തിരുവനന്തപുരം: ജനാധിപത്യസംവിധാനം മെച്ചപ്പെടുത്താന്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. പൊതുജീവിതത്തിലെ മൂല്യച്യുതി രാഷ്ട്രത്തിന്‍െറ ആധാരശിലകള്‍ക്ക് ഭീഷണിയാണ്. അഴിമതി ഇല്ലാതാക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. |
കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാക്കേജ്; ഒരു ലക്ഷം രൂപ വീതം ധനസഹായം Posted: 18 Feb 2013 12:38 AM PST ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എ.സി കനാല്‍ നവീകരിക്കുന്നതിന്‍െറ ഭാഗമായി കനാല്‍ കര കൈയേറി കച്ചവടവും മറ്റും നടത്തുന്ന 107 കൈയേറ്റക്കാരെ പ്രത്യേകപാക്കേജ് നല്‍കി ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു. |
Posted: 18 Feb 2013 12:24 AM PST പള്ളിക്കര: കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് നിര്‍മിച്ച ഖരമാലിന്യ പ്ളാന്‍റിലെ തീപിടിത്തം മൂന്ന് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ ഏഴ് മുതലാണ് പ്ളാന്‍റില്‍ തീ പിടിത്തം തുടങ്ങിയത്. ഉച്ചക്ക് രണ്ടോടെ തീ മാലിന്യത്തിലേക്ക് പടരുകയായിരുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. 15 ഏക്കറോളം വരുന്ന സ്ഥലത്താണ് പ്ളാന്‍റില്‍ പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. രണ്ടര വര്‍ഷമായി ഇവിടെ പ്ളാസ്റ്റിക് മാലിന്യം സംസ്കരിച്ചിട്ടില്ല. ദിവസവും നൂറുകണക്കിന് മാലിന്യങ്ങളാണ് ഇവിടെ ഡമ്പ് ചെയ്യുന്നത്. |
കേന്ദ്ര കമ്മറ്റിയില്‍ രണ്ടിലൊന്നറിയാം- വി.എസ് Posted: 17 Feb 2013 10:39 PM PST Image: തിരുവനന്തപുരം: തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തില്‍ അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ രണ്ടിലൊന്ന് അറിയാമെന്ന് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടി പിന്തുണ ഇല്ലാത്ത ഒരാള്‍ തുടരുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അത് അവരോടു ചോദിക്കണം എന്നായിരുന്നു പ്രതികരണം. ഇടതു മുന്നണി നേതാക്കളുടെ ആവശ്യ പ്രകാരമാണ് ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത്. കേന്ദ്ര കമ്മിറ്റിക്ക് കാര്യങ്ങള്‍ അറിയാം. അവര്‍ വിഷയം നല്ലത് പോലെ മനസ്സിലാക്കിയിട്ടുണ്ട് - വിഎസ് പറഞ്ഞു.
|
നാഗാലാന്‍ഡില്‍ ആയുധങ്ങളും ഒരു കോടിയിലേറെ രൂപയുമായി ആഭ്യന്തര മന്ത്രി പിടിയില്‍ Posted: 17 Feb 2013 10:37 PM PST Image: കൊഹിമ: ആയുധങ്ങളും ഒരു കോടിയിലേറെ രൂപയുമായി നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രി ഇംകോങ് എല്‍ ഇംചന്‍ പിടിയില്‍. വോക്ക ജില്ലയിലെ അദ്ദേഹത്തിന്റെ മണ്ഡലമായ കൊരിഡംഗയിലേക്കുള്ള യാത്രാമധ്യേയാണ് ആഭ്യന്തര മന്ത്രിയെ പിടികൂടിയത്. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍.പി.എഫ്) സ്ഥാനാര്‍ഥിയായി കൊരിഡംഗയില്‍ നിന്നും വീണ്ടും മത്സരിക്കുകയാണ് ഇംചന്‍. മൊകോക്ചുങ് ജില്ലയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയും ഇംചനാണ്. എന്‍.പി.എഫിന്റെ പത്ത് സ്ഥാനാര്‍ഥികളാണ് മൊകോക്ചുങ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. ലോങ്ലങ് മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.പി.എഫിന്റെ തന്നെ മറ്റൊരു സ്ഥാനാര്‍ഥിയായ നയ്മിലി ഫോം ഹെലികോപ്ടറില്‍ എത്തിക്കാന്‍ ശ്രമിച്ച ഒരു കോടി രൂപ ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത പുലര്‍ത്താന്‍ ആദായ നികുതി വകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അസം റൈഫിള്‍സിനെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു. ഈ മാസം 23 നാണ് നാഗാലന്‍ഡില്‍ 60 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. |
ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന അധികബാധ്യത അരലക്ഷം Posted: 17 Feb 2013 10:37 PM PST മലപ്പുറം: ഡീസല്‍ വില വീണ്ടും ഉയര്‍ന്നതിനെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷം. മലപ്പുറം, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡിപ്പോകള്‍ക്ക് പ്രതിദിനം അരലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പുതിയ പ്രതിസന്ധി വരുംനാളില്‍ കൂടുതല്‍ സര്‍വീസുകളെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ബന്ധപ്പെട്ടവര്‍ പങ്കുവെക്കുന്നത്. മലപ്പുറം ഡിപ്പോക്ക് 4000 ലിറ്ററും മറ്റിടങ്ങളില്‍ ഇതിനു സമാനമായ അളവിലുമാണ് ദിവസം ഡീസല്‍ ആവശ്യമുള്ളത്. ഡീസല്‍ ലിറ്ററിന് 60.32 രൂപയാണ് കെ.എസ്.ആര്‍.ടി.സി നേരത്തെ നല്‍കിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം തുക 62.12 രൂപയാണ്. സാധാരണ ഉപഭോക്താക്കള്‍ക്ക് 54 പൈസയുടെ വര്‍ധന വരുത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി 1.80 രൂപയാണ് അധികം നല്‍കേണ്ടിവരുന്നത്. ഡീസലിന് നല്‍കിയിരുന്ന സബ്സിഡി നീക്കിയതിനെതുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി വ്യാപകമായി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് 15, പൊന്നാനിയില്‍ ഏഴ്, പെരിന്തല്‍മണ്ണയില്‍ ഒമ്പത്, നിലമ്പൂരില്‍ നാല് എന്നിങ്ങനെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഈ സ്ഥിതി തുടരുന്നതിനിടെയാണ് ഇരട്ടിഭാരമായി കേന്ദ്രം ഡീസല്‍വില വീണ്ടും വര്‍ധിപ്പിച്ചത്. |
എക്വഡോറില്‍ സോഷ്യലിസ്റ്റ് നേതാവ് റാഫേല്‍ കൊറീയ വീണ്ടും അധികാരത്തിലേക്ക് Posted: 17 Feb 2013 10:35 PM PST Image: കീറ്റോ: എക്വഡോറില്‍ സോഷ്യലിസ്റ്റ് നേതാവ് റാഫേല്‍ കൊറീയ വീണ്ടും പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ടു. 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് കൊറീയ വീണ്ടും അധികാരത്തിലെത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് 49 കാരനായ കൊറീയ പ്രസിഡന്‍്റ് പദത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് വിജയം അടുത്ത നാല് വര്‍ഷത്തെ വിപ്ളവമാണെന്ന് കീറ്റോയില്‍ അനുയായികളെ അഭിമുഖീകരിച്ച് കൊറീയ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നിട്ടില്ല. 40 ശതമാനം വോട്ടുകളെണ്ണി കഴിഞ്ഞപ്പോള്‍ കൊറീയക്ക് 56.7 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സൂചന. വ്യവസായിയും പ്രധാന എതിരാളിയുമായ ഗില്ലര്‍മോ ലാസ്സോക്ക് 23.3 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് 6.6 ശതമാനം വോട്ടു മാത്രമാണ് ലഭിക്കുക. മത്സര രംഗത്തുണ്ടായിരുന്ന മറ്റ് നാല് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും തന്നെ അഞ്ച് ശതമാനത്തിലധികം വോട്ട് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കും സൈനിക അട്ടിമറികള്‍ക്കും ശേഷം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിച്ച നോതാവാണ് കൊറീയ എന്ന് പൊതു അഭിപ്രായമുണ്ട്. വളര്‍ന്നുവരുന്ന ഏകാധിപതിയാണ് കൊറീയ എന്നാണ് വിമര്‍ശകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
|
എന്‍ഡോസള്‍ഫാന്‍ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് തുടങ്ങും Posted: 17 Feb 2013 10:22 PM PST കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു Posted: 17 Feb 2013 10:16 PM PST കല്‍പറ്റ: വയനാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റും വിവിധ പദ്ധതികളും മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് യൂനിറ്റ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ജലക്ഷാമത്തിന് പരിഹാരമേകുന്ന കുടിവെള്ള വിതരണ പദ്ധതി, സി.ടി സ്കാന്‍ ഉള്‍പ്പെടെയുള്ള ആധുനികയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസ്സമുണ്ടാക്കിയിരുന്ന ലോ ടെന്‍ഷന്‍ വൈദ്യുതിക്ക് പകരമായി ഹൈ ടെന്‍ഷന്‍ വൈദ്യുതി വിതരണ സംവിധാനം, നവീകരിച്ച കുട്ടികളുടെ വാര്‍ഡ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment